Content | കൊച്ചി: തൃശൂര്‍ അതിരൂപത വൈസ് ചാന്‍സലര്‍, പിആര്‍ഒ, കെസിവൈഎം ഡയറക്ടര്‍ എന്നീ നിലകളില്‍ സേവനം ചെയ്യുന്ന ഫാ. ജിയോ കടവിയെ കത്തോലിക്കാ കോണ്‍ഗ്രസിന്‍റെ കേന്ദ്ര ഡയറക്ടറായി നിയമിച്ചു. കലൂര്‍ റിന്യൂവല്‍ സെന്‍ററില്‍ പ്രത്യേക സ്വീകരണ യോഗം സംഘടിപ്പിച്ചിരിന്നു. യോഗത്തില്‍ കത്തോലിക്കാ കോണ്‍ഗ്രസ് പ്രസിഡന്‍റ് വി.വി. അഗസ്റ്റിന്‍ അധ്യക്ഷത വഹിച്ചു.
ജനറല്‍ സെക്രട്ടറി അഡ്വ. ബിജു പറയനിലം, ഭാരവാഹികളായ ജോസുകുട്ടി മാടപ്പള്ളി, സാജു അലക്സ്, സൈബി അക്കര, സ്റ്റീഫന്‍ ജോര്‍ജ്, അഡ്വ. ടോണി ജോസഫ്, ഡേവിസ് തുളുവത്ത് എന്നിവര്‍ പ്രസംഗിച്ചു. ഗാന്ധിജയന്തിയോടനുബന്ധിച്ച് ഒക്ടോബര്‍ ഒന്ന്, രണ്ട് തീയതികളില്‍ മാലിന്യ നിര്‍മാര്‍ജന ദിനാചരണം നടത്താന്‍ യോഗം തീരുമാനിച്ചു. ഇതിന്‍റെ ഭാഗമായി രൂപതകളില്‍ മാലിന്യ നിര്‍മാര്‍ജന പരിപാടികള്‍ സംഘടിപ്പിക്കും.
#{green->n->n->SaveFrTom }#
#{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}#
{{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
|