Contents

Displaying 2441-2450 of 24979 results.
Content: 2650
Category: 18
Sub Category:
Heading: സ്വര്‍ഗം ലക്ഷ്യമാക്കി ജീവിക്കുന്നവര്‍ ദരിദ്രരിലേക്കും നിരാലംബരിലേക്കും ഇറങ്ങി ചൊല്ലുക: ബ്രദര്‍ മാവൂരൂസ്
Content: കൊച്ചി: സ്വര്‍ഗം ലക്ഷ്യമാക്കി ജീവിക്കുന്നവര്‍ ചേരികളിലേക്കും, ദരിദ്രരിലേക്കും നിരാലംബരായ രോഗികള്‍ക്കിടയിലേക്കും ഇറങ്ങിച്ചെല്ലണമെന്ന് ജീവകാരുണ്യപ്രവര്‍ത്തകനായ ബ്രദര്‍ മാവൂരൂസ് അഭിപ്രായപ്പെട്ടു.സന്യാസ അര്‍ഥിനികള്‍ക്കുവേണ്ടി പിഒസി ഒരുക്കിയ ത്രിദിന കാരുണ്യദര്‍ശന പഠനശിബിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചുറ്റുമുള്ള ലോകത്തെ കാരുണ്യപൂര്‍വം നോക്കിക്കാണണമെന്നും യേശുവിനുവേണ്ടി മരിക്കാനുള്ള ദാഹത്തോടെ സന്യാസം സ്വീകരിക്കണമെന്നും അദ്ദേഹം ഓര്‍മപ്പെടുത്തി. പിഒസി ഡയറക്ടര്‍ റവ. ഡോ. വര്‍ഗീസ് വള്ളിക്കാട്ട് അധ്യക്ഷത വഹിച്ചു. ഫാ. ഷിബു സേവ്യര്‍, സിസ്റ്റര്‍ സൗമ്യത എന്നിവര്‍ പ്രസംഗിച്ചു. റവ. ഡോ. വര്‍ഗീസ് വള്ളിക്കാട്ട്, റവ. ഡോ. സ്റ്റാന്‍ലി മാതിരപ്പിള്ളി, റവ. ഡോ. ജോഷി മയ്യാറ്റില്‍, റവ. ഡോ. ജോണ്‍സണ്‍ പുതുശേരി, റവ. ഡോ. ജോസഫ് ഒളിപ്പറമ്പില്‍, റവ. ഡോ. ഓസി കളത്തില്‍, ഫാ. പീറ്റര്‍ ടാജേഷ്, ഫാ. ജോളി വടക്കന്‍ എന്നിവര്‍ ക്ലാസുകള്‍ നയിക്കും. #{green->n->n->SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/India/India-2016-09-24-03:00:54.jpg
Keywords:
Content: 2651
Category: 1
Sub Category:
Heading: ഉത്തരകൊറിയയില്‍ ക്രൈസ്തവരെ അഗ്നിയുടെ നടുവില്‍ കുരിശിലേറ്റുന്നു; വിശ്വാസികളെ ഉന്മൂലനം ചെയ്യുവാന്‍ സ്വേച്ഛാധിപതി കിം ജോംങ് ഉന്നിന്റെ തീവ്രശ്രമങ്ങള്‍
Content: ലണ്ടന്‍: ഉത്തര കൊറിയയില്‍ ക്രൈസ്തവര്‍ക്കു നേരെയുള്ള പീഡനങ്ങള്‍ വര്‍ധിച്ചു വരുന്നതായി റിപ്പോര്‍ട്ട്. യുകെ ആസ്ഥാനമായ 'ക്രിസ്ത്യന്‍ സോളിഡാരിറ്റി വേള്‍ഡ് വൈഡ് (സിഎസ്ഡബ്ല്യു)' എന്ന സംഘടനയാണ് വിശദമായ പഠനങ്ങള്‍ക്ക് ശേഷം റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. മതസ്വാതന്ത്ര്യത്തിന് ഒരു വിലയും കല്‍പ്പിക്കാത്ത നിലപാടുകളാണ് കമ്യൂണിസ്റ്റ് സ്വേച്ഛാധിപതിയായിരിക്കുന്ന കിം ജോംങ് ഉന്നിന്റെ നേതൃത്വത്തില്‍ രാജ്യത്ത് നടക്കുന്നത്. ഉത്തര കൊറിയയില്‍ ക്രൈസ്തവര്‍ക്കും മറ്റു മതവിശ്വാസികള്‍ക്കും നേരെ നടക്കുന്ന മനുഷ്യത്വ രഹിതമായ കാര്യങ്ങളെ സംബന്ധിക്കുന്ന റിപ്പോര്‍ട്ടില്‍ ഞെട്ടിപ്പിക്കുന്ന പലവിവരങ്ങളും ഉള്‍പ്പെടുന്നു. ക്രൈസ്തവ വിശ്വാസികളെ അഗ്നിയുടെ നടുവില്‍ ക്രൂശിക്കുന്നതുള്‍പ്പെടെയുള്ള നിരവധി ഹീനപ്രവര്‍ത്തികള്‍ നടക്കുന്ന രാജ്യമായി ഉത്തരകൊറിയ മാറിയിരിക്കുന്നതായും ക്രൈസ്തവരുടെ പൂര്‍ണ്ണ ഉന്മൂലനമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ക്രൈസ്തവ വിശ്വാസികളെ സര്‍ക്കാര്‍ നേരിട്ട് കൊലപ്പെടുത്തിയ നിരവധി സംഭവങ്ങള്‍ ഉത്തരകൊറിയയില്‍ ഇതിനോടകം തന്നെ ഉണ്ടായിട്ടുണ്ട്. തന്റെ സ്വേച്ഛാധിപത്യത്തിനെതിരേയുള്ള വെല്ലുവിളിയായിട്ടാണ് കിം ജോംങ് ഉന്‍ ക്രൈസ്തവരെ കാണുന്നത്. ഇക്കാരണത്താല്‍ തന്നെ, വിശ്വാസികളെ കടന്നാക്രമിക്കുവാന്‍ അദ്ദേഹം പട്ടാളത്തോട് നിര്‍ദേശിച്ചിരിക്കുകയാണ്. ഒരാള്‍ വിശ്വാസിയാണെന്ന് കണ്ടെത്തിയാല്‍ പിന്നെ ആ വ്യക്തിയുടെ കുടുംബത്തെ പൂര്‍ണ്ണമായും നശിപ്പിക്കുന്ന രീതിയാണ് സര്‍ക്കാര്‍ നടപ്പിലാക്കുന്നത്. ഇത്തരത്തില്‍ കൊല്ലപ്പെടുന്നവര്‍ പലരും ദൈവവിശ്വാസികള്‍ പോലും ആകണമെന്നില്ലെന്നും സിഎസ്ഡബ്ല്യു തങ്ങളുടെ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. ക്രൈസ്തവരെ കൊലപ്പെടുത്തുന്നതിനൊപ്പം നിര്‍ബന്ധിത അടിമവേലയ്ക്കും, പലവിധ പീഡനങ്ങള്‍ക്കും സര്‍ക്കാര്‍ വിധേയമാക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. താമസസ്ഥലത്തു നിന്നും മറ്റൊരു പ്രദേശത്തേക്ക് കുടിയൊഴിപ്പിക്കുകയും, വ്യാജ കേസുകള്‍ ചുമത്തി വിചാരണ ചെയ്ത ശേഷം തുറങ്കിലടയ്ക്കുകയും ചെയ്യുന്ന നിരവധി സംഭവങ്ങള്‍ ക്രൈസ്തവരെ ലക്ഷ്യം വച്ചു രാജ്യത്ത് നടക്കുന്നു. ക്രൈസ്തവ വിശ്വാസികളായ സ്ത്രീകളെ മാനഭംഗപ്പെടുത്തുന്നതും വിവിധ ലൈംഗീക വൈകൃതങ്ങള്‍ക്ക് ഉപയോഗിക്കുന്നതും രാജ്യത്ത് നിര്‍ബാധം തുടരുന്നുണ്ട്. സര്‍ക്കാരിന്റെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം ഉത്തര കൊറിയയില്‍ പതിമൂവായിരം ക്രൈസ്തവര്‍ മാത്രമാണ് ഉള്ളത്. എന്നാല്‍ വിശ്വാസികളുടെ എണ്ണം ഇതിലും കൂടുതലാണ്. സര്‍ക്കാര്‍ നടപടി ഭയന്ന് ആരും തന്നെ തങ്ങളുടെ വിശ്വാസം തുറന്നു പറയാറില്ല. മാമോദീസ സ്വീകരിച്ച് സഭയോട് ചേരുന്നതിനും ക്രൈസ്തവരായി ജീവിക്കുന്നതിനും നിരവധി പേര്‍ രാജ്യത്ത് നിന്നും പലായനം ചെയ്ത് ചൈനയിലേക്ക് കടക്കാറുണ്ട്. ഇങ്ങനെ രാജ്യം വിടുന്നവരെ സര്‍ക്കാര്‍ സമ്മര്‍ദം ചെലുത്തി ഉത്തരകൊറിയയിലേക്ക് മടക്കികൊണ്ടു വരികയും കൊടിയ പീഡനങ്ങള്‍ക്ക് വിധേയരാക്കുകയുമാണ് പതിവ്. 64 ബുദ്ധക്ഷേത്രങ്ങളും, 52 ചിയോംഡോയിസ്റ്റ് ക്ഷേത്രങ്ങളും ഉള്ള ഉത്തരകൊറിയയില്‍ അഞ്ച് ക്രൈസ്തവ ആരാധനാലയങ്ങളാണ് ഉള്ളത്. ഇവയെല്ലാം തന്നെ രാജ്യതലസ്ഥാനമായ പോംങ്യാംഗിലാണ് സ്ഥിതി ചെയ്യുന്നത്. ദേവാലയങ്ങള്‍ അന്താരാഷ്ട്ര സമൂഹത്തിന്റെ കണ്ണില്‍ പൊടിയിടുവാനുള്ള വെറും തന്ത്രങ്ങള്‍ മാത്രമാണെന്ന് സിഎസ്ഡബ്ല്യു തങ്ങളുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ആരാധനാ സ്വാതന്ത്ര്യം ഒരിടങ്ങളിലും സര്‍ക്കാര്‍ അനുവദിച്ചു നല്‍കാറില്ല. ദേശീയ സ്മാരകങ്ങള്‍ എന്ന നിലയിലാണ് സര്‍ക്കാര്‍ ഇതിനെ കണക്കാക്കുന്നത്. 500-ല്‍ അധികം ഭവനങ്ങളില്‍ ക്രൈസ്തവ ആരാധന രഹസ്യമായി നടക്കുന്നുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 1950-ലെ കൊറിയന്‍ യുദ്ധത്തിനു മുന്‍പു വരെ ക്രൈസ്തവരാല്‍ സമ്പന്നമായിരുന്ന രാജ്യമായിരുന്നു ഉത്തരകൊറിയ. യുദ്ധത്തിനു ശേഷം വന്ന സര്‍ക്കാരുകളാണ് വിശ്വാസത്തെ തുടച്ചു നീക്കുവാനുള്ള തീരുമാനം സ്വീകരിച്ചത്. മതസ്വാതന്ത്ര്യം അനുവദിച്ചു നല്‍കാത്ത സര്‍ക്കാര്‍ തീരുമാനത്തിനെതിരെ നിരവധി തവണ ഐക്യരാഷ്ട്ര സഭയും അന്താരാഷ്ട്ര സമൂഹവും ഉത്തരകൊറിയക്ക് മുന്നറിയിപ്പു നല്‍കിയതാണ്. എന്നാല്‍ ഇത്തരം മുന്നറിയിപ്പുകളെ സ്വീകരിക്കുവാന്‍ ഉത്തരകൊറിയ ഇത് വരെയും തയ്യാറായിട്ടില്ല.
Image: /content_image/News/News-2016-09-24-07:25:35.jpg
Keywords: North,korea,christian,attacked,by,kim,jong,un
Content: 2652
Category: 8
Sub Category:
Heading: സ്വര്‍ഗ്ഗത്തില്‍ മറ്റൊരു മധ്യസ്ഥനെ കൂടി ലഭിക്കാന്‍......!
Content: “സഹോദരരെ ഞങ്ങള്‍ക്ക്‌ വേണ്ടി പ്രാര്‍ത്ഥിക്കുവിന്‍” (1 തെസ്സലോനിക്ക 5:25). #{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: സെപ്റ്റംബര്‍ 24}# വാഴ്ത്തപ്പെട്ട സൊളാനൂസ്‌ കാസിക്ക്‌ ദൈവത്തിലുള്ള അഗാധമായ വിശ്വാസത്തിനു പുറമേ പരിശുദ്ധ മറിയം കേന്ദ്രബിന്ദുവായ വിശുദ്ധരുടെ സമൂഹത്തോടും ഭക്തി പ്രകടിപ്പിച്ചിരുന്നു. തനിക്ക്‌ മുന്‍പേ തന്നില്‍ നിന്നും വേര്‍പിരിഞ്ഞ പ്രിയപ്പെട്ടവരുടെ ആത്മാക്കളും അതില്‍ ഉള്‍പ്പെട്ടിരുന്നു. ക്രമേണ അദ്ദേഹം ശുദ്ധീകരണസ്ഥലത്തെ ആത്മാക്കളുടെ മോചനത്തിനായി സമയം മാറ്റിവെക്കാന്‍ തുടങ്ങി. ഫാദര്‍ സൊളാനൂസ്‌ ഇപ്രകാരം പറഞ്ഞിരിക്കുന്നു, “നമ്മുടെ പ്രാര്‍ത്ഥനകളും ദിവ്യബലികളും വഴി നാം ശുദ്ധീകരണസ്ഥലത്തെ ഒരാത്മാവിനെയെങ്കിലും മോചിപ്പിക്കുകയാണെങ്കില്‍ സ്വര്‍ഗ്ഗത്തില്‍ നമുക്ക്‌ മറ്റൊരു മധ്യസ്ഥനെ കൂടി ലഭിക്കും.” #{red->n->n->വിചിന്തനം:}# നമ്മള്‍ ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക്‌ വേണ്ടി പ്രാര്‍ത്ഥിക്കുമ്പോഴൊക്കെ നമുക്ക്‌ പുതിയ മധ്യസ്ഥരെ ലഭിക്കുകയും അതോടൊപ്പം തന്നെ അവരുടെ മാധ്യസ്ഥത്തിനുള്ള ശക്തി വര്‍ദ്ധിക്കുകയും ചെയ്യും. അത്യുന്നതങ്ങളില്‍ നമുക്കായി സുഹൃത്തുക്കളെ സൃഷ്ടിക്കുക. പ്രാര്‍ത്ഥനയും ത്യാഗപ്രവര്‍ത്തികളും വഴി അനേകം ശുദ്ധീകരണാത്മാക്കളെ സ്വര്‍ഗ്ഗീയ സമ്മാനത്തിന് അര്‍ഹരാക്കുവാന്‍ പ്രയത്നിക്കുക. #{red->n->n->പ്രാര്‍ത്ഥന:}# നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/9?type=8 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/JTLWkZIokY94COMYEcTDFi}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }} 
Image: /content_image/PurgatorytoHeaven/PurgatorytoHeaven-2016-09-24-08:00:58.jpg
Keywords: സ്വര്‍ഗ്ഗ
Content: 2653
Category: 6
Sub Category:
Heading: ക്രിസ്തു മുഖാന്തിരം ലഭിച്ച സഹന ധൈര്യം
Content: "സ്‌നേഹിതര്‍ക്ക് വേണ്ടി ജീവന്‍ അര്‍പ്പിക്കുന്നതിനേക്കാള്‍ വലിയ സ്‌നേഹം ഇല്ല" (യോഹന്നാന്‍ 15:13). #{red->n->n->വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: സെപ്റ്റംബര്‍ 24}# സഹന ധൈര്യം എന്ന സദ്ഗുണവും സ്വയംബലിയ്ക്കായുള്ള സന്നദ്ധതയും ചേര്‍ത്തു പിടിച്ചാണ് സഭ മുന്നോട്ട് നീങ്ങുന്നത്. പൂര്‍വ്വികരുടെ ഇടയില്‍ ഈ നന്മ പണ്ടു മുതല്‍ക്കേ ഒരു വിചിന്തന വിഷയമായിരുന്നു. ക്രിസ്തു മുഖാന്തിരമാണ് 'സഹന ധൈര്യം' പ്രേഷിത ക്രൈസ്തവ സ്വഭാവം കൈവരിച്ചത്. സുവിശേഷം സംബോധന ചെയ്യുന്നത് ബലഹീനരേയും, സാധുക്കളേയും, താഴ്ന്നവരേയും, താഴ്മയുള്ളവരേയും, സമാധാനം ഉണ്ടാക്കുന്നവരേയും, കരുണാസമ്പന്നരേയും ആണെങ്കിലും, സഹനശക്തിക്ക് വേണ്ടിയുള്ള നിരന്തരമായ ആഹ്വാനവും അതില്‍ അടങ്ങിയിട്ടുണ്ട്. 'ഭയപ്പെടരുത്' എന്ന വാക്യത്തിലൂടെ ആവര്‍ത്തിച്ചു പറയുന്നതു അതാണ്. സത്യത്തിനും നീതിക്കും വേണ്ടി ഒരുവന്‍ ജീവന്‍ ബലിയര്‍പ്പിക്കുവാന്‍ തയ്യാറാകണമെന്നാണ് അത് മനുഷ്യനെ ഉപദേശിക്കുന്നത്. {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/9?type=6 }}
Image: /content_image/Meditation/Meditation-2016-09-24-05:07:23.jpg
Keywords: സഹനം
Content: 2654
Category: 1
Sub Category:
Heading: കത്തോലിക്ക സഭയുടെ പരിശ്രമം ഫലമണിയുന്നു; പോളണ്ടില്‍ ഗര്‍ഭഛിദ്രം പൂര്‍ണ്ണമായും നിരോധിക്കുന്നു
Content: വാര്‍സോ: ഗര്‍ഭഛിദ്രത്തിന് അനുകൂലമായ നടപടി പോളണ്ട് സര്‍ക്കാര്‍ പൂര്‍ണ്ണമായും നിരോധിക്കാന്‍ ഒരുങ്ങുന്നു. കഴിഞ്ഞ ദിവസം പോളണ്ടിലെ ലോവര്‍ ഹൗസ് ഓഫ് പാര്‍ലമെന്റില്‍ നടന്ന വോട്ടെടുപ്പില്‍ ഗര്‍ഭഛിദ്രം നിരോധിക്കണമെന്നുള്ള അഭിപ്രായമാണ് ഭൂരിപക്ഷം ഉയര്‍ന്നത്. നിലവിലെ നിയമ പ്രകാരം 12 ആഴ്ച വരെ ഗര്‍ഭിണിയായ ഒരു സ്ത്രീക്ക് ചില നിബന്ധനകളുടെ അടിസ്ഥാനത്തില്‍ ഗര്‍ഭഛിദ്രം നടത്തുവാന്‍ സാധിക്കും. എന്നാല്‍ പുതിയ നിയമം പ്രാബല്യത്തിൽ വരുന്നതോടെ ഗർഭഛിദ്രം പോളണ്ടില്‍ അനുവദനീയമാകില്ല. കത്തോലിക്ക സഭയുടെ നേതൃത്വത്തില്‍ ദീര്‍ഘനാള്‍ നടന്ന പ്രതിഷേധത്തിനൊടുവിലാണ് പുതിയ നിയമം കൊണ്ട് വരുവാൻ സര്‍ക്കാര്‍ തീരുമാനിച്ചത്. ഗര്‍ഭഛിദ്രം നടത്തുന്നവര്‍ക്ക് ഇനി മുതല്‍ രണ്ടു മുതല്‍ അഞ്ച് വര്‍ഷം വരെ തടവ് ശിക്ഷ അനുഭവിക്കേണ്ടി വരും. 1993-ലെ നിയമപ്രകാരം മാനഭംഗ ശ്രമത്തിന്റെ ഫലമായി ഗര്‍ഭം ധരിക്കുമ്പോഴോ, അമ്മയുടെ ആരോഗ്യത്തിന് ഗുരുതര പ്രശ്‌നങ്ങള്‍ നേരിടുമ്പോഴോ മാത്രമേ ഗര്‍ഭഛിദ്രം നടത്തുവാന്‍ സാധിക്കുകയുള്ളു. കത്തോലിക്ക വിശ്വാസികള്‍ നിറഞ്ഞ പോളണ്ടില്‍ ഇത്തരമൊരു തിന്മക്കെതിരേ സഭ ശക്തമായാണ് രംഗത്ത് വന്നത്. സാധ്യമായ എല്ലാ മാര്‍ഗത്തിലൂടെയും ജീവന്റെ വിലയും അന്തസും നിലനിര്‍ത്തുവാന്‍ സഭ പോരാടുകയായിരിന്നു. നിരവധി പ്രതിഷേധങ്ങളും സമരങ്ങളും സഭയുടെയും പ്രോ-ലൈഫ് പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ രാജ്യത്ത് നടന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഗര്‍ഭഛിദ്രം പൂര്‍ണ്ണമായും നിരോധിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നത്. 38 മില്യണ്‍ ജനസംഖ്യയുള്ള രാജ്യത്ത് പ്രതിവര്‍ഷം രണ്ടായിരത്തില്‍ അധികം ഗര്‍ഭഛിദ്രം നിയമവിധേയമായി നടക്കുന്നുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ രഹസ്യമായി ഒന്നരലക്ഷത്തോളം ഗര്‍ഭഛിദ്രം രാജ്യത്ത് നടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. #{green->n->n->SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/News/News-2016-09-24-09:27:56.jpg
Keywords: Poland,Ban,Abortion,law,passed,on,parliament
Content: 2655
Category: 1
Sub Category:
Heading: നിരീശ്വരവാദികളായ സുഹൃത്തുക്കളെ ക്രിസ്തീയ വിശ്വാസത്തിലേക്ക് നയിക്കുവാനുള്ള നിര്‍ദ്ദേശങ്ങളുമായി ബില്ലി ഗ്രഹാം
Content: വാഷിംഗ്ടണ്‍: നിരീശ്വരവാദികളായ സുഹൃത്തുക്കളെ ക്രിസ്തീയ വിശ്വാസത്തിലേക്ക് നയിക്കുവാനുള്ള നിര്‍ദേശങ്ങളുമായി പ്രശസ്ത സുവിശേഷ പ്രഘോഷകന്‍ ബില്ലി ഗ്രഹാം. ബില്ലി ഗ്രഹാം ഇവാഞ്ചലിക്കല്‍ വെബ്‌സൈറ്റില്‍ ഒരു വിശ്വാസി ഉന്നയിച്ച ചോദ്യത്തിനുള്ള മറുപടിയായാണ് അദ്ദേഹം തന്റെ നിര്‍ദേശങ്ങള്‍ പങ്ക് വെച്ചത്. എങ്ങനെയാണ് നിരീശ്വരവാദിയായ തന്റെ സുഹൃത്തിനെ ക്രിസ്തുവിലേക്ക് നയിക്കുവാന്‍ സാധിക്കുക എന്ന ചോദ്യത്തിനുള്ള മറുപടിയാണ് അദ്ദേഹം നല്കിയിരിക്കുന്നത്. "ആ സുഹൃത്തിനു വേണ്ടി ദൈവത്തോട് പ്രാര്‍ത്ഥിക്കുക. മനുഷ്യര്‍ക്ക് മാറ്റിമറിക്കുവാന്‍ കഴിയാത്ത അവിശ്വാസികളുടെ കഠിന ഹൃദയത്തെ രൂപാന്തരപ്പെടുത്തുന്നത് കര്‍ത്താവാണ്. എല്ലാ ക്രൈസ്തവരും നിരീശ്വരവാദികളായ തങ്ങളുടെ സുഹൃത്തുക്കളുടെ ഹൃദയത്തിലെ കഠിന ചിന്തകള്‍ക്ക് മാറ്റം വരുത്തേണമേ എന്ന് ക്രിസ്തുവിനോട് അപേക്ഷിക്കണം. ദൈവം ആ പ്രാര്‍ത്ഥന കേട്ട് അവിശ്വാസികളുടെ മനസില്‍ പ്രവര്‍ത്തിക്കുകയും രക്ഷയുടെ മാര്‍ഗത്തിലേക്ക് അവരെ നയിക്കുകയും ചെയ്യും". രണ്ടാമതായി നിരീശ്വരവാദികളുടെ മുന്നില്‍, നിങ്ങളുടെ ജീവിതം ഒരു സാക്ഷ്യമാകാനും പ്രാര്‍ത്ഥിക്കണമെന്നു ബില്ലി ഗ്രഹാം തന്റെ മറുപടിയില്‍ പറയുന്നു. നിരീശ്വരവാദികള്‍ക്ക് വിശ്വാസികളോട് തര്‍ക്കിക്കുവാന്‍ കഴിയുമെങ്കിലും സത്യത്തോട് ഒരിക്കലും അവര്‍ക്ക് മറുത്ത് നില്‍ക്കുവാന്‍ സാധിക്കില്ലെന്നും ബില്ലി ഗ്രഹാം ഓര്‍മ്മിപ്പിക്കുന്നു. നിരീശ്വരവാദിയായ സുഹൃത്തിനോട് അതിന്റെ പ്രത്യാഘാതങ്ങള്‍ ഏറ്റുവാങ്ങുവാന്‍ ഒരുങ്ങിയിരിക്കണമെന്ന് നാം പറയണമെന്നും ബില്ലി ഗ്രഹാം കുറിക്കുന്നുണ്ട്. #{green->n->n->SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/News/News-2016-09-24-11:08:08.jpg
Keywords:
Content: 2656
Category: 1
Sub Category:
Heading: സിനിമ ഷൂട്ടിങ്ങ് നിര്‍ത്തിവച്ച് ഹോളിവുഡ് നായകൻ വിശുദ്ധ കുർബ്ബാനയിൽ പങ്കെടുത്തു
Content: സീഹൌസ്: തന്റെ ആഴമായ കത്തോലിക്ക വിശ്വാസം പ്രകടമാക്കിയ ലോക പ്രശസ്ത ഹോളിവുഡ് നടന്‍ മാർക്ക് വാൽബെർഗ് നവമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നു. സിനിമാപ്രേമികള്‍ ആകാംക്ഷാപൂര്‍വ്വം കാത്തിരിക്കുന്ന സയന്റിഫിക് ഫിക്ഷൻ ത്രീഡി മൂവിയായ 'ട്രാന്‍സ്ഫോമെര്‍സ്: ദ ലാസ്റ്റ് നൈറ്റ്' എന്ന സിനിമയുടെ ചിത്രീകരണ മദ്ധ്യേ ഷൂട്ടിംഗ് നിര്‍ത്തി ദിവ്യബലിയില്‍ പങ്കെടുക്കാന്‍ പോയതാണ് ഈ ചര്‍ച്ചയ്ക്ക് കാരണം. വടക്കേ ഇംഗ്ലണ്ടിലെ ഒരു ഗ്രാമത്തിൽ ഷൂട്ടിംഗ് നടക്കുമ്പോഴാണ് അദ്ദേഹം സീഹൌസിലെ വിശുദ്ധ എയിഡാൻസ് ദേവാലയത്തിൽ ഷൂട്ടിംങ്ങ് തിരക്കുകള്‍ മാറ്റി വെച്ച് ഞായറാഴ്ച ദിവ്യബലിയിൽ സംബന്ധിക്കാൻ എത്തിയത്. സുരക്ഷാ ഉദ്യോഗസ്ഥരുടെ കനത്ത കാവലില്‍ ദേവാലയത്തിൽ എത്തിയ മാർക്ക് വാൽബെർഗ്, വിശുദ്ധ ബലിയില്‍ സംബന്ധിക്കുകയും 200 പൌണ്ട് ഇടവകയ്ക്കു സമ്മാനിക്കുകയും ചെയ്തതിനു ശേഷമാണ് മടങ്ങിയത്. വിശുദ്ധ ബലിക്കായി 80 ല്‍ പരം വിശ്വാസികള്‍ അവിടെ എത്തിയിരിന്നു. ദേവാലയത്തില്‍ എത്തിയ ഹോളിവുഡ് താരത്തെ ഇടവക വികാരിയായ ഫാ. ഡേസ് മാക് ഗവേണ്‍ തിരിച്ചറിഞ്ഞിരിന്നില്ല. ദിവ്യബലിക്കെത്തിയ ഇടവക ജനങ്ങൾ പറഞ്ഞപ്പോഴാണ് വൈദികന് മാർക്കിനെ തിരിച്ചറിയാന്‍ കഴിഞ്ഞത്. നേരത്തെ കാത്തലിക് ഹെറാള്‍ഡിനനുവദിച്ച അഭിമുഖത്തില്‍ തന്റെ കത്തോലിക്ക വിശ്വാസത്തെ പറ്റി മാർക്ക് വാൽബെർഗ് തുറന്നു പറഞ്ഞിരിന്നു. "നിത്യേന വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കാന്‍ എനിക്ക് സാധിക്കുന്നില്ലെങ്കില്‍ കൂടി എല്ലാ ദിവസവും ഞാന്‍ ദേവാലയം സന്ദര്‍ശിക്കാറുണ്ട്, പ്രാര്‍ത്ഥിക്കാറുണ്ട്. ജീവിതത്തിലെ ഓരോ ദിവസവും ദൈവ സന്നിധിയില്‍ നിന്ന്‍ ആരംഭിക്കണമെന്നതാണ് എന്റെ ആഗ്രഹം. ജീവിതത്തിലെ പാപത്തിന്റേതായ യൗവ്വനത്തിൽ നിന്ന്‌ ഉത്തരവാദിത്വുള്ള ഒരു പിതാവിലേക്ക് എന്നെ രൂപപ്പെടുത്തിയത് എന്റെ കത്തോലിക്കാ വിശ്വാസമാണ്". തന്റെ വിശ്വാസത്തെ മറ്റുള്ളവരുടെ മുന്നില്‍ തുറന്ന്‍ പ്രകടിപ്പിക്കാന്‍ യാതൊരു മടിയും കാണിക്കാതെ നിലകൊണ്ട മാർക്ക് വാൽബെർഗിന്റെ ഈ വാക്കുകള്‍ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചക്കു വഴി തെളിയിച്ചിരിന്നു. #{green->n->n->SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/News/News-2016-09-24-15:33:51.jpg
Keywords:
Content: 2657
Category: 1
Sub Category:
Heading: സിനിമ ഷൂട്ടിങ്ങ് നിര്‍ത്തിവച്ച് ഹോളിവുഡ് നായകൻ വിശുദ്ധ കുർബ്ബാനയിൽ പങ്കെടുത്തു
Content: സീഹൌസ്: തന്റെ ആഴമായ കത്തോലിക്ക വിശ്വാസം പ്രകടമാക്കിയ ലോക പ്രശസ്ത ഹോളിവുഡ് നടന്‍ മാർക്ക് വാൽബെർഗ് നവമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നു. സിനിമാപ്രേമികള്‍ ആകാംക്ഷാപൂര്‍വ്വം കാത്തിരിക്കുന്ന സയന്റിഫിക് ഫിക്ഷൻ ത്രീഡി മൂവിയായ 'ട്രാന്‍സ്ഫോമെര്‍സ്: ദ ലാസ്റ്റ് നൈറ്റ്' എന്ന സിനിമയുടെ ചിത്രീകരണ മദ്ധ്യേ ഷൂട്ടിംഗ് നിര്‍ത്തി ദിവ്യബലിയില്‍ പങ്കെടുക്കാന്‍ പോയതാണ് ഈ ചര്‍ച്ചയ്ക്ക് കാരണം. വടക്കേ ഇംഗ്ലണ്ടിലെ ഒരു ഗ്രാമത്തിൽ ഷൂട്ടിംഗ് നടക്കുമ്പോഴാണ് അദ്ദേഹം സീഹൌസിലെ വിശുദ്ധ എയിഡാൻസ് ദേവാലയത്തിൽ ഷൂട്ടിംങ്ങ് തിരക്കുകള്‍ മാറ്റി വെച്ച് ഞായറാഴ്ച ദിവ്യബലിയിൽ സംബന്ധിക്കാൻ എത്തിയത്. സുരക്ഷാ ഉദ്യോഗസ്ഥരുടെ കനത്ത കാവലില്‍ ദേവാലയത്തിൽ എത്തിയ മാർക്ക് വാൽബെർഗ്, വിശുദ്ധ ബലിയില്‍ സംബന്ധിക്കുകയും 200 പൌണ്ട് ഇടവകയ്ക്കു സമ്മാനിക്കുകയും ചെയ്തതിനു ശേഷമാണ് മടങ്ങിയത്. വിശുദ്ധ ബലിക്കായി 80 ല്‍ പരം വിശ്വാസികള്‍ അവിടെ എത്തിയിരിന്നു. ദേവാലയത്തില്‍ എത്തിയ ഹോളിവുഡ് താരത്തെ ഇടവക വികാരിയായ ഫാ. ഡേസ് മാക് ഗവേണ്‍ തിരിച്ചറിഞ്ഞിരിന്നില്ല. ദിവ്യബലിക്കെത്തിയ ഇടവക ജനങ്ങൾ പറഞ്ഞപ്പോഴാണ് വൈദികന് മാർക്കിനെ തിരിച്ചറിയാന്‍ കഴിഞ്ഞത്. നേരത്തെ കാത്തലിക് ഹെറാള്‍ഡിനനുവദിച്ച അഭിമുഖത്തില്‍ തന്റെ കത്തോലിക്ക വിശ്വാസത്തെ പറ്റി മാർക്ക് വാൽബെർഗ് തുറന്നു പറഞ്ഞിരിന്നു. "നിത്യേന വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കാന്‍ എനിക്ക് സാധിക്കുന്നില്ലെങ്കില്‍ കൂടി എല്ലാ ദിവസവും ഞാന്‍ ദേവാലയം സന്ദര്‍ശിക്കാറുണ്ട്, പ്രാര്‍ത്ഥിക്കാറുണ്ട്. ജീവിതത്തിലെ ഓരോ ദിവസവും ദൈവ സന്നിധിയില്‍ നിന്ന്‍ ആരംഭിക്കണമെന്നതാണ് എന്റെ ആഗ്രഹം. ജീവിതത്തിലെ പാപത്തിന്റേതായ യൗവ്വനത്തിൽ നിന്ന്‌ ഉത്തരവാദിത്വുള്ള ഒരു പിതാവിലേക്ക് എന്നെ രൂപപ്പെടുത്തിയത് എന്റെ കത്തോലിക്കാ വിശ്വാസമാണ്". തന്റെ വിശ്വാസത്തെ മറ്റുള്ളവരുടെ മുന്നില്‍ തുറന്ന്‍ പ്രകടിപ്പിക്കാന്‍ യാതൊരു മടിയും കാണിക്കാതെ നിലകൊണ്ട മാർക്ക് വാൽബെർഗിന്റെ ഈ വാക്കുകള്‍ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചക്കു വഴി തെളിയിച്ചിരിന്നു.
Image: /content_image/News/News-2016-09-25-00:42:29.jpg
Keywords: Mark Wahlberg, Catholic Faith,
Content: 2658
Category: 8
Sub Category:
Heading: ആത്മാക്കളുടെ സാന്നിധ്യം നല്‍കുന്ന സന്തോഷം
Content: “ദാവീദ് രാജാവിനോടു സംസാരിച്ചു തീര്‍ന്നപ്പോള്‍ ജോനാഥാന്റെ ഹൃദയം അവന്റെ ഹൃദയത്തോട് ഒട്ടിച്ചേര്‍ന്നു. ജോനാഥാന്‍ അവനെ പ്രാണതുല്യം സ്‌നേഹിച്ചു” (1 സാമുവല്‍ 18:1). #{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: സെപ്റ്റംബര്‍ 25}# “മരണം വഴി എന്നില്‍ നിന്നും വേര്‍പിരിഞ്ഞ എന്റെ സുഹൃത്തുക്കളുടെ ആത്മാക്കള്‍ക്ക്‌ വേണ്ടി ഓരോ പ്രാവശ്യവും പ്രാര്‍ത്ഥിക്കുമ്പോള്‍, അവര്‍ എന്റെ അരികില്‍ തന്നെയുണ്ട് എന്ന തോന്നല്‍ എന്നില്‍ ഉണ്ടാകാറുണ്ട്. അവരുടെ ജീവിതകാലത്ത്‌ അവരുടെ സാന്നിധ്യത്തില്‍ ഞാന്‍ അനുഭവിച്ചിരുന്ന അതേ സന്തോഷം തന്നെയാണ് ആ തോന്നല്‍ വഴി ഞാന്‍ അനുഭവിക്കുന്നത്” (വാഴ്ത്തപ്പെട്ട ഫ്രഡറിക്ക് ഓസാനം). #{red->n->n->വിചിന്തനം:}# വിശുദ്ധ ചാള്‍സ് ബൊറോമിയോ ഇപ്രകാരം പറഞ്ഞിരിക്കുന്നു: "മറ്റുള്ളവര്‍ക്ക് വേണ്ടി പ്രകാശം ചൊരിയുന്ന മെഴുക് തിരികള്‍ തീര്‍ച്ചയായും സ്വയം ഉരുകി ഇല്ലാതാകും. നമ്മളും അപ്രകാരം തന്നെയാണ് ചെയ്യേണ്ടത്‌. മറ്റുള്ളവര്‍ക്ക് നല്ല മാതൃക കാണിച്ചുകൊടുത്തുകൊണ്ട് നാം സ്വയം ഇല്ലാതാകണം." നമ്മളില്‍ നിന്നും വിട്ടുപിരിഞ്ഞ സുഹൃത്തുക്കളുടെ ആത്മാക്കള്‍ക്കായി മെഴുക് തിരികള്‍ കത്തിച്ചു പ്രാര്‍ത്ഥിക്കുക #{red->n->n->പ്രാര്‍ത്ഥന:}# നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/9?type=8 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/JTLWkZIokY94COMYEcTDFi}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }} 
Image: /content_image/PurgatorytoHeaven/PurgatorytoHeaven-2016-09-25-03:41:57.jpg
Keywords: ഫ്രഡറിക്ക്
Content: 2659
Category: 6
Sub Category:
Heading: ധീരതയുടെ അറിയപ്പെടാത്ത മാതൃകകള്‍
Content: "കര്‍ത്താവിനെ കാത്തിരിക്കുന്നവരേ, ദുര്‍ബലരാകാതെ ധൈര്യം അവലംബിക്കുവിന്‍" (സങ്കീ 31: 24). #{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: സെപ്റ്റംബര്‍ 25}# അനേകം അംഗങ്ങളുള്ള ഒരു വലിയ കുടുംബത്തിലെ അമ്മയായ ഒരു സ്ത്രീയുടെ ഉദാഹരണമാണ് എന്റെ മനസ്സില്‍ വരുന്നത്. അവര്‍ വീണ്ടും ഗര്‍ഭം ധരിച്ചപ്പോള്‍, അത് അലസിപ്പിക്കണമെന്ന് പലര്‍ ചേര്‍ന്ന് അവരെ ഉപദേശിച്ചു. എന്നാല്‍ അവര്‍ തറപ്പിച്ച് മറുപടി പറഞ്ഞത് 'സാധ്യമല്ല' എന്നാണ്. ഇങ്ങനെ പറഞ്ഞതു കൊണ്ടുണ്ടാകുന്ന ഭവിഷ്യത്തുകള്‍ അവര്‍ക്ക് നന്നേ അറിയാമായിരുന്നു. അവരുടെ ഭര്‍ത്താവിനും, കുടുംബത്തിനും മുന്നില്‍ 'സാധ്യമല്ല' എന്നു തറപ്പിച്ച് പറയാന്‍ അവര്‍ക്ക് കഴിഞ്ഞു. മറ്റുള്ളവരുടെ നിര്‍ബന്ധത്തിന് വഴങ്ങാതിരിക്കത്തക്കവണ്ണം മഹത്തായതും, വിശുദ്ധമായതുമായ ഒരു മൂല്യമായിരുന്നു അവര്‍ക്ക് അവരുടെ ഉള്ളില്‍ ജന്മമെടുത്ത പുതുമനുഷ്യജീവന്‍. തന്റെ സത്യസന്ധതാപരമായ ജോലിക്കു വിരുദ്ധമായി ഏതോ ഒരു കാര്യത്തിന് അനുമതി നല്‍കുകയാണെങ്കില്‍, ഒരുപാട് മോഹനവാഗ്ദാനങ്ങള്‍ ലഭിച്ച മറ്റൊരു മനുഷ്യനേ പറ്റിയും പറയാന്‍ ആഗ്രഹിക്കുന്നു. അദ്ദേഹവും മറുപടികൊടുത്തത് 'സാധ്യമല്ല' എന്നാണ്. ഒരുവശത്ത് ഭീഷണിയേയും മറുവശത്ത് വശീകരിക്കുന്ന സൗഭാഗ്യത്തേയും നേരിടേണ്ടി വന്നപ്പോഴും രണ്ടിനേയും നിരാകരിച്ചയാള്‍. ഇവിടെ നാം കാണുന്നത് ധീരനായ ഒരു മനുഷ്യനെയാണ്. ഇങ്ങനെ സഹനധൈര്യത്തിന്റെ പര്യായങ്ങളായ ധാരാളം ആളുകളുണ്ട്. എന്നാല്‍ മിക്കവരും ഇന്ന്‍ അറിയപ്പെടുന്നില്ലെങ്കില്‍ കൂടി ദൈവത്തിനു അവരെ വ്യക്തമായി അറിയാം. (വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, റോം, 15.11.78). {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/9?type=6 }}
Image: /content_image/Meditation/Meditation-2016-09-25-04:07:35.jpg
Keywords: ധീരത