Contents

Displaying 2471-2480 of 24979 results.
Content: 2680
Category: 1
Sub Category:
Heading: മെക്സിക്കോയില്‍ ഒരാഴ്ചക്കിടെ കൊല്ലപ്പെട്ട വൈദികരുടെ എണ്ണം മൂന്നായി; ഫാദര്‍ ജോസ് അല്‍ഫ്രഡോയുടെ മൃതശരീരം കണ്ടെത്തി
Content: മെക്‌സിക്കോ സിറ്റി: കഴിഞ്ഞ തിങ്കളാഴ്ച മുതല്‍ കാണാതായ കത്തോലിക്ക വൈദികനായ ഫാദര്‍ ജോസ് അല്‍ഫ്രഡോ ലോപസ് ഗൂലിയന്റെ മൃതശരീരം പടിഞ്ഞാറന്‍ മെക്‌സിക്കോയിലെ ലാസ് ഗുയാബസിലെ ഹൈവേയ്ക്ക് സമീപം ജീര്‍ണിച്ച നിലയില്‍ കണ്ടെത്തി. ഇതോടെ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മെക്‌സിക്കോയില്‍ കൊല്ലപ്പെട്ട വൈദികരുടെ എണ്ണം മൂന്നായി. ക്രൈസ്തവ വിശ്വാസ സമൂഹത്തിന്റെ മനസില്‍ വലിയ ആശങ്കയും ഭീതിയുമാണ് രാജ്യത്തെ പുതിയ സംഭവ വികാസങ്ങള്‍ ഉണ്ടാക്കിയിരിക്കുന്നത്. വെരാക്രൂസ് എന്ന മെക്‌സിക്കന്‍ സംസ്ഥാനത്ത് രണ്ടു കത്തോലിക്ക പുരോഹിതരെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ ദിവസമാണ് ഫാദര്‍ ജോസ് അല്‍ഫ്രഡോ ലോപസിനെ കാണാതായത്. വെടിയേറ്റാണ് എല്ലാ വൈദികരും കൊല്ലപ്പെട്ടിരിക്കുന്നത്. ഫാദര്‍ ലോപസിന്റെ മൃതശരീരം ഇക്കഴിഞ്ഞ ഞായറാഴ്ച രാത്രിയോടെയാണ് കണ്ടെത്തിയത്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പ്രകാരം മൃതശരീരത്തിന് അഞ്ചു ദിവസത്തെ പഴക്കമുണ്ടെന്ന് കണ്ടെത്തി. മൊരീലിയ അതിരൂപതയുടെ കീഴില്‍ സേവനം ചെയ്തിരുന്ന വൈദികനായിരുന്നു ഫാദര്‍ ലോപസ്. വൈദികര്‍ക്ക് നേരെ നടക്കുന്ന ആക്രമണങ്ങളില്‍ അധികാരികള്‍ ശക്തമായ നടപടി സ്വീകരിക്കണമെന്നു മൊരീലിയ അതിരൂപത വക്താവ് ആവശ്യപ്പെട്ടു. 2006 മുതല്‍ ഇതു വരെ മെക്‌സിക്കോയില്‍ 36 വൈദികര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. വൈദികരെ തട്ടിക്കൊണ്ടു പോയ ശേഷം കൊലപ്പെടുത്തുന്ന രീതിയാണ് മിക്ക സംഭവങ്ങളിലും അക്രമികള്‍ ആവര്‍ത്തിച്ചിരിക്കുന്നത്. ഒരാഴ്ചയ്ക്കുള്ളില്‍ നടന്ന മൂന്നു വൈദികരുടെ കൊലപാതകത്തിലും തട്ടിക്കൊണ്ടു പോയര്‍ മോചനദ്രവ്യമോ, മറ്റെന്തെങ്കിലും ആവശ്യമോ മുന്നോട്ടു വച്ചിട്ടില്ല. കൊല്ലപ്പെട്ട ഫാദര്‍ ലോപസ്, ജനോമുവാട്ടോ എന്ന പട്ടണത്തിലെ ദേവാലയത്തിന്റെ സമീപത്താണ് താമസിച്ചിരുന്നത്. ചൊവ്വാഴ്ച ദിവസം വൈദികന്റെ മുറി താഴിട്ടു പൂട്ടിയതായി കണ്ട ദേവാലയ അധികൃതര്‍, വൈദികന്‍ തന്റെ സ്വന്തം വീട്ടിലേക്ക് പോയതായിരിക്കാം എന്നാണ് കരുതിയത്. എന്നാല്‍ ബുധനാഴ്ച ഫാദര്‍ ലോപസിന്റെ സഹോദരന്‍ അദ്ദേഹത്തെ അന്വേഷിച്ച് എത്തിയപ്പോഴാണ് അസ്വാഭാവികമായി എന്തോ നടന്നിരിക്കുന്നതായി വിശ്വാസികള്‍ക്ക് മനസിലായത്. വൈദികന്റെ സഹോദരന്‍ ഇതേ തുടര്‍ന്നു പോലീസില്‍ പരാതിയും നല്‍കിയിരുന്നു. കത്തോലിക്ക സഭയ്ക്ക് ശക്തമായ വേരോട്ടമുള്ള രാജ്യമാണ് മെക്‌സിക്കോ. രാജ്യത്ത് ഗര്‍ഭഛിദ്രത്തിനും സ്വവര്‍ഗ്ഗ വിവാഹത്തിനും മറ്റും നിയമസാധുത നല്‍കുവാനുള്ള സര്‍ക്കാര്‍ തീരുമാനങ്ങള്‍ക്കെതിരെ ശക്തമായ എതിര്‍പ്പാണ് സഭ ഉന്നയിക്കുന്നത്. ലക്ഷക്കണക്കിന് ആളുകളെ പങ്കെടുപ്പിച്ചുള്ള പ്രതിഷേധ റാലികളും സഭയുടെ നേതൃത്വത്തില്‍ നടക്കുന്നുണ്ട്. ഇത്തരം അവസരത്തില്‍ വൈദികര്‍ തുടര്‍ച്ചയായി അജ്ഞാത സംഘത്താല്‍ കൊല്ലപ്പെടുന്നതിനെ ഭീതിയോടെയാണ് വിശ്വാസ സമൂഹം നോക്കി കാണുന്നത്. #{green->n->n->SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/News/News-2016-09-27-08:24:17.jpg
Keywords: catholic,priest,killed,again,in,Mexico
Content: 2681
Category: 1
Sub Category:
Heading: ഏഷ്യൻ ബിഷപ്സ് കോൺഫറൻസില്‍ മാര്‍പാപ്പയെ പ്രതിനിധീകരിച്ച് റാഞ്ചി ആർച്ച് ബിഷപ്പ്
Content: ന്യൂഡൽഹി: നവംബർ 28 മുതൽ ഡിസംബർ നാലു വരെ ശ്രീലങ്കയിൽ നടക്കുന്ന ഏഷ്യയിലെ കത്തോലിക്കാ മെത്രാന്മാരുടെ സമ്മേളനത്തില്‍ ഫ്രാൻസിസ് മാർപാപ്പയുടെ പ്രത്യേക പ്രതിനിധിയായി റാഞ്ചി ആർച്ച് ബിഷപ്പ് കർദിനാൾ ഡോ. ടെലസ്ഫോർ പ്ലാസിഡസ് ടോപ്പാ പങ്കെടുക്കും. സമ്മേളനത്തിലേക്കുള്ള മാർപാപ്പയുടെ സന്ദേശം നൽകുക കർദിനാൾ ടോപ്പോയാണ്. നാലു വർഷത്തിലൊരിക്കൽ നടക്കുന്ന പ്ലീനറിയിൽ ഇന്ത്യയിലെ കത്തോലിക്കാ മെത്രാൻ സമിതിയായ സിബിസിഐ പ്രസിഡന്റ് കർദിനാൾ മാർ ബസോലിയോസ് ക്ലീമിസ് കാതോലിക്കാബാവായുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘവും സംബന്ധിക്കുന്നുണ്ട്. ഫെഡറേഷൻ ഓഫ് ഏഷ്യൻ ബിഷപ്സ് കോൺഫറൻസസ് (എഫ്എബിസി)യുടെ പതിനൊന്നാമതു സമ്മേളനമാണ് കൊളംബോയിൽ നടക്കുന്നത്. എഫ്എബിസി സമ്മേളനം ഡിസംബർ നാലിന് സമാപിക്കും. #{green->n->n->SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/News/News-2016-09-27-04:09:41.jpg
Keywords:
Content: 2682
Category: 1
Sub Category:
Heading: ഫ്രാന്‍സിസ് പാപ്പയുടെ ജോര്‍ജിയ-അസര്‍ബൈജാന്‍ സന്ദര്‍ശനം സെപ്തംബര്‍ 30നു ആരംഭിക്കും
Content: വത്തിക്കാന്‍: ഫ്രാന്‍സിസ് പാപ്പയുടെ 16-ാമത് അപ്പസ്തോലിക സന്ദര്‍ശനം സെപ്തംബര്‍ 30നു ആരംഭിക്കും. സാമ്പത്തികപരമായി ഏറെ പിന്നോക്കം നില്‍ക്കുന്ന രാജ്യമായ ജോര്‍ജിയയിലേക്കും ക്രൈസ്തവ ന്യൂനപക്ഷ രാജ്യമായ അസര്‍ബൈജാനിലേക്കുമാണ് പാപ്പായുടെ ത്രിദിന സന്ദര്‍ശനം. ജനസംഖ്യയുടെ 0.8% കത്തോലിക്കര്‍ മാത്രം ശേഷിക്കുന്ന ജോര്‍ജിയിലാണു ഫ്രാന്‍സിസ് പാപ്പാ ആദ്യം സന്ദര്‍ശനം നടത്തുന്നത്. സെപ്തംബര്‍ 30-ാം തിയതി റോമിലെ ഫുമിചീനോ രാജ്യാന്തര വിമാനത്താവളത്തില്‍നിന്നും പുറപ്പെടുന്ന പാപ്പ, പ്രാദേശിക സമയം ഉച്ചതിരിഞ്ഞ് 3 മണിക്ക് ജോര്‍ജിയയുടെ തലസ്ഥാന നഗരമായ തിബിലീസില്‍ എത്തിച്ചേരും. തലസ്ഥാന നഗരത്തില്‍ ഔദ്യോഗിക പരിപാടികളില്‍ മാര്‍പാപ്പ അന്നേ ദിവസം പങ്കെടുക്കും. പിറ്റേ ദിവസം ഒക്ടോബര്‍ ഒന്നാം തിയതി രാവിലെ 10 മണിക്ക് മെസ്കി സ്റ്റേഡിയത്തില്‍ ജനങ്ങള്‍ക്കൊപ്പം ഫ്രാന്‍സിസ് പാപ്പ സമൂഹബലിയര്‍പ്പിക്കും. തുടര്‍ന്നു അദ്ദേഹം വൈദികരും സന്ന്യസ്തരുമായും കൂടിക്കാഴ്ച നടത്തും. ജോര്‍ജിയയിലെ അഗതിമന്ദിരവും മാര്‍പാപ്പ സന്ദര്‍ശിക്കുന്നുണ്ട്. ഞായറാഴ്ച രാവിലെ അസര്‍ബൈജാന്‍ തലസ്ഥാന നഗരമായ ബാക്കുവിലെ ഹൈദര്‍ ആലി രാജ്യാന്തര വിമാനത്താവളത്തില്‍ മാര്‍പാപ്പ എത്തിചേരും. അന്നേ ദിവസം അദ്ദേഹം അമലോത്ഭവ മാതാവിന്റെ നാമധേയത്തിലുള്ള ബാക്കുവിലെ ദേവാലയത്തില്‍ ജനങ്ങള്‍ക്കൊപ്പം സമൂഹ ബലിയര്‍പ്പിക്കും. അസര്‍ബൈജാന്‍ സന്ദര്‍ശന വേളയില്‍ ഇസ്ലാമിക നേതാക്കളുമായും മറ്റു മത സമൂഹങ്ങളുമായും ഫ്രാന്‍സിസ് പാപ്പ പ്രത്യേക കൂടികാഴ്ച നടത്തുന്നുണ്ട്. #{green->n->n->SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/News/News-2016-09-27-04:49:03.jpg
Keywords: Pope Franscis, Pravachaka Sabdam, France
Content: 2683
Category: 1
Sub Category:
Heading: സത്താന്റെ ഉപദ്രവത്തെ മനുഷ്യരില്‍ നിന്നും ഒഴിപ്പിക്കുന്ന വൈദികരുടെ എണ്ണം കത്തോലിക്ക സഭയില്‍ വര്‍ധിക്കുന്നു; വൈദികരുടെ സേവനം ആയിരങ്ങളെ രക്ഷയുടെ മാര്‍ഗത്തിലേക്ക് അടുപ്പിക്കുന്നത്
Content: വാഷിംഗ്ടണ്‍: കാലഘട്ടങ്ങള്‍ കടന്നു പോകുകയും അവസാന നാളുകളിലേക്ക് ലോകം അടുക്കുകയും ചെയ്യുമ്പോള്‍, സാത്താനും സൈന്യവും അവന്റെ ആക്രമണം മനുഷ്യവര്‍ഗത്തിന്റെ മേല്‍ കൂടുതല്‍ ശക്തിയോടെ നടത്തുകയാണ്. ഭയാനകമായ ഹോളിവുഡ് ചലച്ചിത്രങ്ങളെ നിഷ്പ്രഭമാക്കുന്ന പലതും മനുഷ്യരുടെ യഥാര്‍ത്ഥ ജീവിതത്തില്‍ സാത്താന്റെ ആക്രമണത്താല്‍ സംഭവിക്കുന്ന കാഴ്ച, ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും അനുദിനം നടക്കുന്നു. ശരീരത്തിലേക്ക് പ്രവേശിക്കുന്ന ഭൂതങ്ങളേയും, സാത്താന്റെ വിവിധ ആക്രമണങ്ങളേയും മനുഷ്യരില്‍ നിന്നും അകറ്റി നല്‍കുന്നതിനായി കത്തോലിക്ക സഭയില്‍ ഒരു സംഘം വൈദികര്‍ തീവ്രമായി പ്രവര്‍ത്തിക്കുന്നുണ്ട്. മുമ്പ് ഇത്തരം സേവനം ചെയ്തിരുന്നത് വിരളിലെണ്ണാവുന്ന വൈദികരാണെങ്കില്‍, ഇപ്പോള്‍ അവരുടെ എണ്ണത്തില്‍ വലിയ വര്‍ധനയാണ് ഉണ്ടായിരിക്കുന്നതെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. യുഎസില്‍ മാത്രം ഭൂതബാധയും, സാത്താന്റെ മറ്റ് പലബാധകളും ഒഴിപ്പിക്കുന്ന വൈദികരുടെ എണ്ണം പത്തുവര്‍ഷത്തില്‍ തന്നെ നാലിരട്ടിയായി വര്‍ധിച്ചു. പത്ത് വര്‍ഷം മുമ്പ് വെറും പത്ത് വൈദികരായിരുന്നു ഇത്തരം സേവനങ്ങളുമായി ജനങ്ങളുടെ ഇടയില്‍ പ്രവര്‍ത്തിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ അമ്പതില്‍ അധികം വൈദികര്‍ ഭൂത പിശാചുകളുടെ വലയില്‍ കുടുങ്ങിയ മനുഷ്യ ജീവിതങ്ങളെ ദൈവത്തിലേക്ക് വലിച്ച് അടുപ്പിക്കുകയും ദുരിതത്തില്‍ കഴിഞ്ഞ ആയിരക്കണക്കിനു വ്യക്തികള്‍ക്ക് സ്വാന്തനം നല്‍കുകയും ചെയ്യുന്നുണ്ട്. ഇതു സംബന്ധിക്കുന്ന വിശദമായ റിപ്പോര്‍ട്ട് അടുത്തിടെ ഓണ്‍ലൈന്‍ പത്രമായ 'ടെലിഗ്രാഫ്' പുറത്തുവിട്ടിരുന്നു. യുഎസിലെ പ്രമുഖരായ ഭൂതബാധ ഒഴിപ്പിക്കുന്ന ഫാദര്‍ ഗാരി തോമസിന്റെയും, ഫാദര്‍ വിന്‍സി ലാംപേര്‍ട്ടിന്റെയും അഭിമുഖം വിശ്വാസികള്‍ക്ക് അധികം പരിചിതമല്ലാത്ത വിവിധ സാത്താന്റെ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ചുള്ള വിവരങ്ങള്‍ നല്‍കുന്നു. രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിനു ശേഷമാണ് ഭൂതോഛാടകരായ (ഭൂതബാധ ഒഴിപ്പിക്കുന്ന) വൈദികര്‍ സഭയില്‍ സജീവമായി പ്രവര്‍ത്തിക്കുവാന്‍ ആരംഭിച്ചതെന്ന് തങ്ങളുടെ അഭിമുഖത്തില്‍ വൈദികരായ ഗാരിയും, വിന്‍സി ലാംപേര്‍ട്ടും പറയുന്നു. അതിനു മുമ്പ് സാത്താനുണ്ടെന്നു പറയുന്നതു തന്നെ വൈദികര്‍ പലപ്പോഴും ഒഴിവാക്കിയിരുന്നതായും അവര്‍ കൂട്ടിച്ചേര്‍ത്തു. ഫ്രാന്‍സിസ് മാര്‍പാപ്പ ഉള്‍പ്പെടെയുള്ള സഭയിലെ എല്ലാ പുരോഹിത ഗണവും ശക്തമായി സാത്താന്റെ പ്രവര്‍ത്തനത്തെ കുറിച്ചും, അതിലൂടെ മനുഷ്യര്‍ നശിപ്പിക്കപ്പെടുന്നതിനെ സംബന്ധിച്ചും വിവിധ മുന്നറിയിപ്പുകള്‍ വിശ്വാസികള്‍ക്ക് നല്‍കുന്നുണ്ട്. അടുത്തിടെ ഫ്രാന്‍സിസ് മാര്‍പാപ്പ തന്നെ, ഒരു വിശ്വാസിയുടെ ശരീരത്തു നിന്നും നേരില്‍ ഭൂതത്തെ പുറത്താക്കിയിരുന്നു. സാധാരണ ചൊല്ലുന്ന പ്രാര്‍ത്ഥനകളില്‍ നിന്നും വ്യത്യസ്ഥമായി ചിലശക്തമായ പ്രാര്‍ത്ഥനകളിലൂടെയാണ് പരിശുദ്ധ പിതാവ് വിശ്വാസിയുടെ ശരീരത്തു നിന്നും ഭൂതത്തെ ഒഴിപ്പിച്ചത്. ഭൂതോഛാടകരായ വൈദികര്‍ എല്ലാ വൈദികരേയും പോലെ സാധാരണ ശുശ്രൂഷകള്‍ ചെയ്യുന്നവരാണെന്നും, അല്ലാതെ മാന്ത്രിക ശക്തിയുള്ള ദിവ്യരല്ലെന്നും ജനം മനസിലാക്കണമെന്നും ഫാദര്‍ ഗാരിയും, വിന്‍സിയും തങ്ങളുടെ അഭിമുഖത്തില്‍ പറയുന്നു. റോമില്‍ നടത്തപ്പെടുന്ന പ്രത്യേക പരിശീലനം മാത്രമാണ് ഇത്തരം വൈദികര്‍ക്ക് ലഭിക്കുക. ഒരോ രൂപതയിലും ബിഷപ്പ് ആഗ്രഹിക്കുന്നുവെങ്കില്‍ ഒരു ഭൂതബാധ ഒഴിപ്പിക്കുന്ന വൈദികനെ ഔദ്യോഗികമായി നിയമിക്കാം. ഇത്തരത്തിലുള്ള വൈദികര്‍ രൂപതയുടെ കീഴിലുള്ള വിശ്വാസികളുടെയും, ആവശ്യമനുസരിച്ച് മറ്റുള്ളവരുടെയും ഭൂതബാധകള്‍ പ്രാര്‍ത്ഥനകളിലൂടെ ഒഴിപ്പിച്ചു നല്‍കാറുണ്ട്. യുഎസിലെ തങ്ങളുടെ രൂപതയിലെ വിശ്വാസികളിലും അധികമായി തങ്ങളെ പുറത്തുള്ള രൂപതയിലെ ആളുകളാണ് ശുശ്രൂഷകള്‍ക്കായി വളിക്കുന്നതെന്നും വൈദികര്‍ പറയുന്നു. ഭാരതത്തിലും, അര്‍മേനിയായിലും, ആഫ്രിക്കയിലും ഉള്‍പ്പെടെ നിരവധി വിദേശ രാജ്യങ്ങളില്‍ നിന്നും ആളുകള്‍ തങ്ങളുടെ സേവനത്തിനായി വിളിക്കാറുണ്ടെന്നും ഈ സ്ഥലങ്ങളിലെല്ലാം പോയി ബാധ ഒഴിപ്പിച്ച് നല്‍കിയതായും വൈദികര്‍ കൂട്ടിച്ചേര്‍ത്തു. സാധാരണ ശുശ്രൂഷകള്‍ക്കു ശേഷം ലഭിക്കുന്ന സമയത്തെല്ലാം തന്നെ പ്രാര്‍ത്ഥനാപൂര്‍വ്വം ഭൂതങ്ങളെ ഒഴിപ്പിക്കുന്നതിനുള്ള പ്രത്യേക പ്രാര്‍ത്ഥന തങ്ങള്‍ നടത്തി നല്‍കാറുണ്ടെന്നും വൈദികര്‍ അഭിമുഖത്തില്‍ പറയുന്നു. ഒരാളില്‍ നിന്നും ഭൂതത്തെ ഒഴിപ്പിക്കുന്നതിനു മുന്നോടിയായി ശക്തമായ പ്രാര്‍ത്ഥനകള്‍ വിവിധ സംഘങ്ങളായി വൈദികര്‍ നടത്താറുണ്ട്. ഒരു ഡോക്ടറുടെയും മനശാസ്ത്രജ്ഞന്റെയും സഹായവും ചില സന്ദര്‍ഭങ്ങളില്‍ വൈദികര്‍ ഉപയോഗിക്കുന്നു. സാത്താന്‍ എന്നത് ഒരു കെട്ടുകഥയല്ലെന്നും അതൊരു വാസ്തവമാണെന്നും വിശ്വസിക്കുന്നവര്‍ക്കു മാത്രമേ ഭൂതബാധ ഒഴിപ്പിക്കുന്നതിനുള്ള ശുശ്രൂഷകള്‍ ചെയ്തു നല്‍കുയുള്ളു. കത്തോലിക്ക വിശ്വാസികളെക്കാളും അധികം അകത്തോലിക്ക വിശ്വാസികള്‍ തങ്ങളെ സേവനത്തിനായി വിളിക്കുന്നുണ്ടെന്ന് വൈദികര്‍ സാക്ഷിക്കുന്നു. ഒരു മനുഷ്യനെ പലരീതിയിലാണ് അടിമയാക്കിയ ശേഷം സാത്താന്‍ അവനിലേക്ക് പ്രവേശിക്കുന്നത്. ഇത്തരത്തില്‍ ശരീരത്തിലേക്ക് പ്രവേശിക്കുന്ന ദുഷ്ടാത്മാവ് ആ പ്രത്യേക വ്യക്തിയില്‍ വാസം ആരംഭിക്കുകയും ചെയ്യും. മദ്യത്തിനും മയക്കുമരുന്നിനും ആളുകളെ അടമകളാക്കുക, നീലചിത്രങ്ങള്‍ കാണുവാന്‍ പ്രേരിപ്പിച്ച് അതിലുള്ള ആസക്തി വര്‍ദ്ധിപ്പിക്കുക, തുടങ്ങിയവയാണ് സാത്താന്‍ ഉപയോഗിക്കുന്ന ശക്തമായ മാര്‍ഗങ്ങളെന്നും വൈദികര്‍ വിശദീകരിക്കുന്നു. ഇത്തരത്തില്‍ തന്റെ അടിമകളായവരെ സാത്താന്‍ അവനെ ആരാധിക്കുന്നവരാക്കി മാറ്റുന്നു. വീട്ടിലേക്ക് സാത്താന്റെ പ്രവര്‍ത്തനത്തേയും സ്വാധീനത്തേയും ക്ഷണിച്ചുവരുത്തുന്ന ഒന്നാണ് ഓജോ ബോര്‍ഡ് എന്ന് വൈദികര്‍ എടുത്ത് പറയുന്നുണ്ട്. ചില പ്രത്യേക ടാറ്റുകള്‍ ശരീരത്തില്‍ വരയ്ക്കുകയും, ചരടുകളും മറ്റും കൈയില്‍ ധരിക്കുകയും ചെയ്യുന്നവരിലും, മന്ത്രവാദം നടത്തുന്നവരിലും, അതില്‍ പങ്കാളികളാകുന്നവരിലും സാത്താന്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും വൈദികര്‍ സാക്ഷിക്കുന്നു. ഇത്തരം തെറ്റായ സാഹചര്യങ്ങളെല്ലാം തന്നെ ഒഴിവാക്കണമെന്നും ദൈവവുമായുള്ള ബന്ധം പ്രാര്‍ത്ഥനയിലൂടെയും ആരാധനയിലൂടെയും ശക്തമാക്കി നിലനിര്‍ത്തണമെന്നും വൈദികരായ ഗാരി തോമസും, വിന്‍സി ലാംപോര്‍ട്ടും അഭിമുഖത്തില്‍ ഓര്‍മ്മിപ്പിക്കുന്നു.
Image: /content_image/News/News-2016-09-27-05:12:10.jpg
Keywords: huge,increase,demand,for,the,Rite,and,priests,to,carry,exorcism
Content: 2684
Category: 8
Sub Category:
Heading: പത്രോസിന്റെ കഠിന ദുഃഖത്തോടെയുള്ള വിലാപവും ശുദ്ധീകരണ സ്ഥലവും
Content: “അതിനാല്‍, യുവസഹജമായ മോഹങ്ങളില്‍നിന്നു ഓടിയകലുക; പരിശുദ്ധ ഹൃദയത്തോടെ കര്‍ത്താവിനെ വിളിക്കുന്നവരോടു ചേര്‍ന്ന് നീതി, വിശ്വാസം സ്‌നേഹം, സമാധാനം എന്നവയില്‍ ലക്ഷ്യം വയ്ക്കുക” (2 തിമോത്തി 2:22). #{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: സെപ്റ്റംബര്‍ 27}# “പത്രോസ് കര്‍ത്താവിനെ തള്ളിപ്പറഞ്ഞപ്പോള്‍, കര്‍ത്താവ് പത്രോസിന്‍റെ നേരെ നോക്കി. അപ്പോള്‍ "പത്രോസ് പുറത്ത് പോയി കഠിന ദുഃഖത്തോടെ വിലപിച്ചു." അത് ശുദ്ധീകരണ സ്ഥലത്തായിരിക്കുന്നതു പോലുള്ള ഒരു അനുഭവമാണ്. മിക്കവാറും അതുപോലുള്ള ഒരു ശുദ്ധീകരണം മരണനിമിഷത്തില്‍ നമ്മെ മിക്കവരെയും കാത്തിരിക്കുന്നുണ്ടാവും. സ്നേഹപൂര്‍ണതയോടെ കര്‍ത്താവു നമ്മെ നോക്കുന്നു. നാം ദഹിപ്പിക്കുന്ന ലജ്ജ അനുഭവിക്കും. തിന്മ നിറഞ്ഞ, അല്ലെങ്കില്‍ കേവലം സ്നേഹരഹിതമായ പെരുമാറ്റത്തെക്കുറിച്ച് വേദനാജനകമായ പശ്ചാത്താപമുണ്ടാകും. ഈ വിശുദ്ധീകരണ വേദനയ്ക്ക് ശേഷം മാത്രമേ പ്രശാന്തമായ സ്വര്‍ഗ്ഗീയ സന്തോഷത്തില്‍ അവിടുത്തെ സ്നേഹപൂര്‍ണമായ നോട്ടം കണ്ടുമുട്ടാനാവുകയുള്ളൂ” (Youth Catechism of Catholic Church,159) {{ **എന്താണ് ശുദ്ധീകരണസ്ഥലം? വിശദമായി വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക**-> http://www.pravachakasabdam.com/index.php/site/news/846 }} #{blue->n->n->വിചിന്തനം:}# ലോകത്തിന്റെ സുഖലോലുപതക്ക് കീഴടങ്ങാതെ എപ്പോഴും പാപത്തില്‍ നിന്നും ഓടിയകലുവാനുള്ള തീരുമാനമെടുക്കുക. ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ അതിനായി നമ്മളെ സഹായിക്കുവാന്‍ തയ്യാറാണ്. #{red->n->n->പ്രാര്‍ത്ഥന:}# നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/9?type=8 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/JTLWkZIokY94COMYEcTDFi}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }} 
Image: /content_image/PurgatorytoHeaven/PurgatorytoHeaven-2016-09-27-06:36:28.jpg
Keywords: പത്രോ
Content: 2686
Category: 6
Sub Category:
Heading: ദൈവസ്‌നേഹത്തിന്റെ സദ്‌വാര്‍ത്ത
Content: "ദൈവത്തിനു നമ്മോടുള്ള സ്‌നേഹം നാം അറിയുകയും അതില്‍ വിശ്വസിക്കുകയും ചെയ്തിരിക്കുന്നു. ദൈവം സ്‌നേഹമാണ്. സ്‌നേഹത്തില്‍ വസിക്കുന്നവന്‍ ദൈവത്തിലും ദൈവം അവനിലും വസിക്കുന്നു" (1 യോഹന്നാന്‍ 4:16). #{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: സെപ്റ്റംബര്‍ 27}# ദൈവത്തിന് നമ്മോടുള്ള സ്‌നേഹം സൗജന്യമായി നല്‍കപ്പെട്ടതാണ്; നമുക്ക് പ്രതീക്ഷിക്കാനോ സങ്കല്‍പിക്കാനോ കഴിയുന്നതിന്റെ എത്രയോ അതിര് കവിയുന്നതാണത്. അവന്‍ നമ്മെ സ്‌നേഹിക്കുന്നത്, നമ്മള്‍ അതിന് അര്‍ഹരായവരോ യോഗ്യരായവരോ ആയതുകൊണ്ടല്ല. വി. യോഹന്നാന്‍ എഴുതുന്നതുപോലെ, ''സ്‌നേഹത്തില്‍ വസിക്കുന്നവന്‍ ദൈവത്തില്‍ വസിക്കുന്നു'' നമ്മുടെ ബലഹീനതകളിലും നമ്മുടെ ആവശ്യങ്ങളിലും അവന്‍ നമ്മെ സ്‌നേഹിക്കുന്നു എന്ന പരമാര്‍ത്ഥമാണ് ദൈവസ്‌നേഹത്തിന്റെ ഏറ്റവും വലിയ തെളിവ്. അപ്പസ്‌തോലനായ പൗലോസ് ഒരിക്കല്‍ എഴുതി, ''യേശു ക്രിസ്തു ലോകത്തിലേക്ക് വന്നത് പാപികളെ രക്ഷിക്കാനാണ് എന്ന പ്രസ്താവന വിശ്വസനീയവും തികച്ചും സ്വീകാര്യവുമാണ്. പാപികളില്‍ ഒന്നാമനാണ് ഞാന്‍. എങ്കിലും എനിക്ക് കാരുണ്യം ലഭിച്ചു. യേശുക്രിസ്തുവില്‍ വിശ്വസിക്കാനിരിക്കുന്നവര്‍ക്ക് ഒരു മാതൃകയാകത്തക്കവിധം, പാപികളില്‍ ഒന്നാമനായ എന്നില്‍ അവന്റെ പൂര്‍ണ്ണമായ ക്ഷമ പ്രകടമായി.'' ക്രിസ്തു വന്നത് പാപം ക്ഷമിക്കാനും, അവന്റെ സ്‌നേഹം ഏത് പാപത്തേക്കാളും വലുതും ശക്തിയുള്ളതുമാണെന്നുമാണ് വി. പൗലോസ് വിശദീകരിക്കുന്നത്. ക്രിസ്തുവിന്റെ സ്‌നേഹം പാപത്തേക്കാളും മരണത്തേക്കാളും ശക്തിയുള്ളതാണ്. ഇതാണ് സഭയുടെ വിശ്വാസം. സഭ കാലങ്ങളായി പ്രഖ്യാപിക്കുന്നതും, ഇന്ന് ഞാന്‍ നിങ്ങളോട് പ്രഖ്യാപിക്കുന്നതും ദൈവസ്‌നേഹത്തിന്റെ ഈ സദ്‌വാര്‍ത്തയാണ്. ദൈവം നിങ്ങളെ സ്‌നേഹിക്കുന്നത് തന്റെ പുത്രന്റെ അനന്തമായ സ്‌നേഹത്തിലൂടെയാണ്. (വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, സാന്‍ അന്റോണിയോ, ടെക്‌സാസ് 13.10.87). {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/9?type=6 }}
Image: /content_image/Meditation/Meditation-2016-09-27-07:20:47.jpg
Keywords: സദ്‌വാര്‍ത്ത
Content: 2687
Category: 1
Sub Category:
Heading: സാന്‍ മരിനോയില്‍ ഗര്‍ഭഛിദ്രത്തെ അനുകൂലിക്കുന്ന വിധിയെഴുത്തുമായി കൗണ്‍സിലുകള്‍
Content: സാന്‍ മരിനോ: യൂറോപ്പിലെ മൈക്രോസ്റ്റേറ്റുകളിലൊന്നായി അറിയപ്പെടുന്ന സാന്‍ മരിനോയില്‍ നടന്ന അഭിപ്രായ വോട്ടെടുപ്പില്‍, ഗര്‍ഭഛിദ്രത്തെ നിയമവിധേയമാക്കുന്നതിന് അനുകൂലമായ വിധിയെഴുത്ത്. ഗര്‍ഭഛിദ്രം നടത്തുന്നത് കുറ്റകരമാണെങ്കിലും മൂന്നു സാഹചര്യങ്ങളില്‍ ഇതില്‍ നിന്നും പൂര്‍ണ്ണമായ ഇളവ് നല്‍കുന്നതിനുള്ള തീരുമാനമാണ് 58 കൗണ്‍സിലുകളിലായി നടന്ന വോട്ടിംഗിലെ ഭൂരിഭാഗം ജനവിഭാഗങ്ങളും കൈക്കൊണ്ടത്. ഗര്‍ഭഛിദ്രം സംബന്ധിച്ച് അഞ്ച് ഭേദഗതികളാണ് കൗണ്‍സിലുകള്‍ പരിഗണിച്ചത്. ഇതില്‍ മൂന്നു ഭേദഗതികളും വോട്ടിംഗിലൂടെ പാസായി. അമ്മയുടെ ആരോഗ്യത്തെ ബാധിക്കുന്ന തരത്തില്‍ ഗര്‍ഭം ധരിക്കുമ്പോള്‍ ഗര്‍ഛിദ്രം നടത്തുന്നതിന് ഇനി മുതല്‍ സാന്‍ മരിനോയില്‍ തടസമുണ്ടാകുകയില്ല. മാനഭംഗ ശ്രമത്തിന്റെ ഭാഗമായി ഗര്‍ഭം ധരിക്കുമ്പോഴോ, ഗര്‍ഭസ്ഥ ശിശുവിന് ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളപ്പോഴോ ഗര്‍ഭഛിദ്രം നടത്താമെന്നും ഭൂരിഭാഗം കൗണ്‍സിലുകളും വിധിയെഴുതി. പ്രോലൈഫ് പ്രവര്‍ത്തകര്‍ക്ക് ഏറെ നിരാശയും വേദനയും ഉണ്ടാക്കുന്ന നടപടിയാണ് വോട്ടെടുപ്പ് ഫലത്തിലൂടെ ഉണ്ടായിരിക്കുന്നത്. ദുഃഖകരമായ ഇത്തരമൊരു തീരുമാനം കൗണ്‍സിലറുമാരുടെ ഭാഗത്തു നിന്നും ഉണ്ടായപ്പോഴും വിശ്വാസികള്‍ക്ക് ആശ്വാസത്തിന് ഇടംനല്‍കുന്ന തീരുമാനവും കൗണ്‍സിലുകള്‍ കൈക്കൊണ്ടിട്ടുണ്ട്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ഗര്‍ഭംധരിക്കുമ്പോള്‍ ഗര്‍ഭഛിദ്രം നടത്തുവാനോ സാമൂഹികമായി പിന്നോക്ക അവസ്ഥയില്‍ കഴിയുന്നവര്‍ ഗര്‍ഭിണിയാകുമ്പോള്‍ നിയമം മൂലം ഗര്‍ഭഛിദ്രം നടത്തുവാനോ സാന്‍ മരിനോയില്‍ സാധിക്കുകയില്ല. യൂറോപ്യന്‍ മേഖലയില്‍ സ്ഥിതി ചെയ്യുന്ന മാള്‍ട്ട, വത്തിക്കാന്‍, ലക്‌സംബര്‍ഗ്, അയര്‍ലന്റ് തുടങ്ങിയ രാജ്യങ്ങളില്‍ മാത്രമാണ് ഗര്‍ഭഛിദ്രം എന്ന മാരകപാപത്തിന് ചില വിലക്കുകളെങ്കിലും ഇപ്പോഴും നിലനില്‍ക്കുന്നത്. അതേ സമയം സ്വവര്‍ഗ്ഗ വിവാഹം നിയമവിധേയമാക്കുവാനുള്ള നീക്കത്തെ സാന്‍ മരിനോയിലെ ഭൂരിപക്ഷം ആളുകള്‍ വോട്ടിംഗിലൂടെ പൂര്‍ണ്ണമായും തള്ളികളഞ്ഞുവെന്നത് ശ്രദ്ധേയമാണ്. #{green->n->n->SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/News/News-2016-09-27-15:38:41.jpg
Keywords: San,Marino,votes,to,legalize,abortion,in,some,instances
Content: 2688
Category: 7
Sub Category:
Heading: വിശുദ്ധ സാന്റ ഇന്നസെന്‍ഷ്യയുടെ മൃതദേഹം കണ്ണുചിമ്മിയതായി പ്രചരിക്കുന്ന വീഡിയോ നവമാധ്യമങ്ങളില്‍ വൈറലാകുന്നു
Content: മെക്‌സിക്കോ: 300 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആദ്യ കുര്‍ബാന സ്വീകരിച്ചതിന് പിതാവ് കുത്തിക്കൊലപ്പെടുത്തുകയും പിന്നീട് വിശുദ്ധയായി പ്രഖ്യാപിക്കപ്പെടുകയും ചെയ്ത വിശുദ്ധ സാന്റ ഇന്നസെന്‍ഷ്യയുടെ മൃതദേഹം കണ്ണുതുറന്നു ചിമ്മിയതായി പ്രചരിക്കുന്ന വീഡിയോ നവമാധ്യമങ്ങളില്‍ വൈറലാകുന്നു. മെക്‌സിക്കോയിലെ ഗ്വാദരഹാരയിലെ കത്തീഡ്രലില്‍ മെഴുകില്‍ സംസ്‌കരിച്ച് സൂക്ഷിച്ചിട്ടുള്ള നിലയിലാണ് വിശുദ്ധയുടെ മൃതദേഹം സ്ഥിതി ചെയ്യുന്നത്. വീഡിയോ ചിത്രീകരണത്തിനിടയില്‍ ക്യാമറയിലേക്ക് നോക്കി വിശുദ്ധ കണ്ണുചിമ്മുകയായിരുന്നു എന്ന്‍ അവകാശപ്പെട്ടുകൊണ്ടാണ് ഒരു വിശ്വാസി വിഡിയോ യുട്യൂബിൽ പോസ്റ്റ് ചെയ്തത്. 'ടോപ് 5 ട്രെന്‍ഡിങ് പോസ്റ്റ്' ചെയ്തിരിക്കുന്ന വീഡിയോ ഇതിനകം തന്നെ ഒരു ലക്ഷത്തിലധികം ആളുകള്‍ കണ്ടു. വിശുദ്ധയുടെ മൃതദേഹം സന്ദര്‍ശിക്കാന്‍ കത്തീഡ്രലിലേക്ക് കൂടുതൽ വിശ്വാസികളെത്തിക്കൊണ്ടിരിക്കുകയാണ്. അനുവാദം കൂടാതെ ആദ്യകുർബാന സ്വീകരിച്ചതിൽ കലിപൂണ്ട് സാന്റ ഇന്നസെന്‍ഷ്യയെ അവളുടെ അച്ഛൻ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. വിശ്വാസം കാത്തുസൂക്ഷിക്കാൻ സ്വന്തം ജീവൻ ബലിയായി നൽകിയ ബാലികയെ കത്തോലിക്ക സഭ പിന്നീട് വിശുദ്ധയായി പ്രഖ്യാപിച്ചു. #{red->n->n->വീഡിയോ}#
Image: /content_image/Videos/Videos-2016-09-27-09:32:24.jpg
Keywords: Saint Santa Inocencia, Open Eyes
Content: 2689
Category: 1
Sub Category:
Heading: ഘാനയില്‍ കത്തോലിക്ക വൈദികരെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ വെയിറ്റ് ലിഫ്റ്റിങ് താരം മാപ്പ് പറഞ്ഞു; വൈദികര്‍ ആശുപത്രിയില്‍
Content: മന്‍ക്രാന്‍സോ: കത്തോലിക്ക വൈദികരെ മര്‍ദിച്ച സംഭവത്തില്‍ ഘാനയിലെ പ്രശസ്ത വെയിറ്റ് ലിഫ്റ്റിങ് താരം സാനി മുഹമ്മദ് പോലീസ് സ്‌റ്റേഷനിലെത്തി വൈദികരോട് മാപ്പ് പറഞ്ഞു. വൈദികരായ ഫാ. അന്തോണി ഔവാഹ്, ഫാ. ഡാനിയേല്‍ അഫൂം എന്നിവരോടാണ് സാനി മുഹമ്മദ് തന്റെ തെറ്റായ നടപടിയിലുള്ള ഖേദം പ്രകടിപ്പിച്ചത്. കഴിഞ്ഞ ശനിയാഴ്ചയാണ് സാനി വൈദികര്‍ താമസിക്കുന്ന സ്ഥലത്തെത്തി അവരെ മര്‍ദിച്ചത്. സംഭവത്തെ കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ, "കഴിഞ്ഞ ശനിയാഴ്ച ഫാദര്‍ അന്തോണി ഔവാഹ്, അഡുഗ്യാമ എന്ന സ്ഥലത്തു നിന്നും ബിംസോ-II ലേക്ക് പിക്കപ്പ് വാനില്‍ യാത്ര ചെയ്യുകയായിരുന്നു. ഈ സമയം അമിത വേഗതയില്‍ ബൈക്കില്‍ വന്ന സാനി മുഹമ്മദ് വൈദികന്റെ പിക്കപ്പ് വാനിനെ അപകടകരമായ വിധം മറികടന്നു. വൈദികന്റെ ശ്രദ്ധയോടെയുള്ള ഡ്രൈവിംഗ് അപകടം ഒഴിവാക്കിയെങ്കിലും, വാഹനം ശ്രദ്ധയോടെ ഓടിക്കണമെന്ന് സാനി മുഹമ്മദിനോട് ഫാദര്‍ അന്തോണി ഔവാഹ് പറഞ്ഞു. വൈദികന്റെ ഉപദേശം ഇഷ്ടപെടാതിരുന്ന സാനി മുഹമ്മദ് വാഹനത്തെ പിന്‍തുടരുകയും വൈദികന്‍ താമസിക്കുന്ന സ്ഥലത്ത് എത്തുകയും ചെയ്തു. പിന്നീട് ഇയാള്‍ ഫാദര്‍ അന്തോണി ഔവാഹിനോട് കയര്‍ക്കുകയും ശാരീരികമായി ഉപദ്രവിക്കുകയുമായിരിന്നു. ഈ സമയം ഫാദര്‍ അന്തോണിയോടൊപ്പം തന്നെ താമസിക്കുന്ന ഫാദര്‍ ഡാനിയേല്‍, കടന്നുവന്നു തടസം പിടിക്കുകയും സാനി മുഹമ്മദിനോട് അക്രമം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍, സാനി ഇതു വകവയ്ക്കാതെ ഫാദര്‍ ഡാനിയേലിനേയും മര്‍ദിച്ചു. വൈദികന്റെ വയറ്റില്‍ ചവട്ടി പരിക്കേല്‍പ്പിച്ച ശേഷമാണ് സാനി മടങ്ങിയത്. സാനിയുടെ മര്‍ദനത്തില്‍ രണ്ടു വൈദികര്‍ക്കും സാരമായ മുറിവുകള്‍ ഏറ്റു. സംഭവം വിവാദമായതിനെ തുടര്‍ന്നാണ്, നിയമനടപടികളും മറ്റും ഒഴിവാക്കുന്നതിനായി ഗുസ്തി താരമായ സാനി മുഹമ്മദ് പോലീസ് സ്‌റ്റേഷനില്‍ എത്തി വൈദികരോട് മാപ്പ് പറഞ്ഞത്. സംഭവത്തില്‍ പോലീസ് മേല്‍നടപടികള്‍ സ്വീകരിക്കുമോ എന്ന കാര്യം ഇനിയും വ്യക്തമല്ല. അതേ സമയം വൈദികര്‍ ആശുപത്രിയില്‍ ചികിത്സ തേടിയിരിക്കുകയാണ്. #{green->n->n->SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/News/News-2016-09-28-03:44:21.jpg
Keywords: Sani,Mohammad,apologize,catholic,priest,beating
Content: 2690
Category: 1
Sub Category:
Heading: ബോസ്റ്റണില്‍ വിശുദ്ധ പാദ്രെ പിയോയുടെ തിരുശേഷിപ്പ് വണങ്ങുവാന്‍ എത്തിചേര്‍ന്നത് ആയിരക്കണക്കിനു വിശ്വാസികള്‍
Content: ബോസ്റ്റണ്‍: യുഎസിലെ ബോസ്റ്റണില്‍ എത്തിച്ച വിശുദ്ധ പാദ്രെ പിയോയുടെ തിരുശേഷിപ്പ് വണങ്ങുവാന്‍ വിവിധ ദേവാലയങ്ങളില്‍ എത്തിയത് ആയിരക്കണക്കിനു വിശ്വാസികള്‍. വിശുദ്ധന്റെ തിരുനാള്‍ ദിനത്തോട് അനുബന്ധിച്ച് ബോസ്റ്റണിലെ കപ്പൂച്ചിന്‍ വൈദികരാണ് തിരുശേഷിപ്പ് ഇവിടേയ്ക്കു എത്തിച്ചത്. ഇക്കഴിഞ്ഞ 21 മുതല്‍ 23 വരെയുള്ള തീയതികളിലായിരുന്നു വിശുദ്ധന്റെ ഹൃദയത്തിന്റെ തിരുശേഷിപ്പ് ബോസ്റ്റണിലെ വിവിധ ദേവാലങ്ങളില്‍ വണക്കത്തിനായി പ്രതിഷ്ഠിച്ചത്. ഇതാദ്യമായിട്ടാണ് ഇറ്റലിയില്‍ നിന്നും വിശുദ്ധന്റെ തിരുശേഷിപ്പ് മറ്റൊരു രാജ്യത്തേക്ക് കൊണ്ടുപോകുന്നത്. പരിശുദ്ധ അമ്മയുടെ ദേവാലയത്തിലാണ് വിശുദ്ധന്റെ തിരുശേഷിപ്പ് വണക്കത്തിനായി ആദ്യം പ്രതിഷ്ഠിച്ചത്. ബോസ്റ്റണില്‍ എത്തിച്ച വിശുദ്ധന്റെ തിരുശേഷിപ്പിനെ വണങ്ങുവാന്‍ ആദ്യ അവസരം ലഭിച്ചത് ദലീല പട്രീസി എന്ന വനിതയ്ക്കാണ്. തന്റെ മകനേയും കൂട്ടി അതിരാവിലെ തന്നെ ദേവാലയത്തില്‍ എത്തിയതിനാലാണ് തനിക്ക് ഇത്തരം ഒരു ഭാഗ്യം ലഭിച്ചതെന്ന് അവര്‍ ബോസ്റ്റണ്‍ രൂപതയുടെ പത്രമായ 'ദ പൈലറ്റിനോട്' പ്രതികരിച്ചു. രാവിലെ മുതല്‍ രാത്രി വരെ ദേവാലയത്തില്‍ തന്നെ പ്രാര്‍ത്ഥനയോടെ ഇരിക്കുവാന്‍ കഴിഞ്ഞത് പുതിയ അനുഭവമാണെന്നും ദലീല പറഞ്ഞു. വിശുദ്ധന്റെ തിരുശേഷിപ്പ് വണങ്ങുവാന്‍ വന്ന പ്രശസ്തരും സാധാരണക്കാരുമായ നിരവധി പേര്‍ വിശുദ്ധനെ കുറിച്ചുള്ള തങ്ങളുടെ അനുഭവം 'ദ പൈലറ്റ്' പത്രത്തോട് പങ്കുവച്ചു. 1956-ല്‍ ഇറ്റലിയില്‍ നിന്നും യുഎസിലേക്ക് കുടിയേറിയ വിര്‍ജീനിയ ഫിര്‍റോയ്ക്ക് വിശുദ്ധനെ നേരില്‍ കാണുവാനും സംസാരിക്കുവാനുമുള്ള അവസരം, അവരുടെ 14-ാം വയസില്‍ ലഭിച്ചിട്ടുണ്ട്. വര്‍ഷങ്ങള്‍ക്കു ശേഷം വിശുദ്ധന്റെ തിരുശേഷിപ്പ് വണങ്ങുവാന്‍ യുഎസില്‍ അവസരം ലഭിച്ചതില്‍ താന്‍ ഏറെ സന്തോഷവതിയാണെന്ന് അവര്‍ പ്രതികരിച്ചു. "ഇവിടെ സ്ഥാപിച്ചിട്ടുള്ള വിശുദ്ധന്റെ പ്രതിമക്കു സമാനമായിരുന്നു അദ്ദേഹത്തിന്റെ അന്നത്തെ രൂപവും. അദ്ദേഹത്തെ കാണുവാന്‍ എല്ലാവരും തിക്കും തിരക്കും കൂട്ടും. എല്ലാവരേയും കണ്ട് സംസാരിച്ച ശേഷമേ വിശുദ്ധന്‍ കടന്നു പോയിരുന്നുള്ളു". വിര്‍ജീനിയ ഫിര്‍റോ പറഞ്ഞു. ഹോളിക്രോസ് കത്തീഡ്രല്‍ ദേവാലയത്തില്‍ വിശുദ്ധന്റെ തിരുശേഷിപ്പ് വണക്കത്തിനു വെച്ചതിന് ശേഷം നടന്ന കുര്‍ബാനയില്‍ ഗാനങ്ങള്‍ ആലപിച്ചത് പ്രശസ്ത അമേരിക്കന്‍ ഡിസ്‌കോ ഗായികയായ അമി സ്റ്റീവാര്‍ട്ട് ആണ്. ഇപ്പോള്‍ ഇറ്റലിയില്‍ താമസിക്കുന്ന അവര്‍ ബോസ്റ്റണിലെ ചടങ്ങുകളില്‍ പങ്കെടുക്കുന്നതിനായിട്ടാണ് യുഎസില്‍ എത്തിചേര്‍ന്നത്. 1887-ല്‍ ആണ് വിശുദ്ധ പാദ്രെ പിയോ ജനിച്ചത്. ഇറ്റലിയിലെ സാന്‍ ജിയോവാനിയില്‍ ജനിച്ചു വളര്‍ന്ന വിശുദ്ധന്‍ കപ്പൂച്ചീന്‍ സഭയിലെ വൈദികനായി തീര്‍ന്നു. വൈദികനായി സേവനം ചെയ്യുന്ന കാലങ്ങളില്‍ തന്നെ, പല അത്ഭുതപ്രവര്‍ത്തികളും വിശുദ്ധന്റെ പ്രാര്‍ത്ഥനയുടെ ഫലമായി നടന്നിട്ടുണ്ട്. ദീര്‍ഘസമയമെടുത്ത് ആളുകളെ കുമ്പസാരിപ്പിക്കുന്നതിലും അതിലൂടെ ജനത്തിന് അവരുടെ പാപങ്ങളെ കുറിച്ച് ബോധ്യം വരുത്തുന്നതിനും വിശുദ്ധ പാദ്രെ പിയോ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. 1968-ല്‍ ആണ് അദ്ദേഹം അന്തരിച്ചത്. 1999-ല്‍ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയര്‍ത്തപ്പെട്ട അദ്ദേഹത്തെ 2002-ല്‍ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയാണ് വിശുദ്ധരുടെ ഗണത്തിലേക്ക് ഉയര്‍ത്തിയത്. #{green->none->b->SaveFrTom }# #{red->none->b->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->none->b->Change.org}# #{red->none->b->വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/News/News-2016-09-27-23:40:22.jpg
Keywords: US,Catholics,flock,to,venerate,heart,of,Padre,Pio