Contents

Displaying 2511-2520 of 24979 results.
Content: 2721
Category: 8
Sub Category:
Heading: ശുദ്ധീകരണസ്ഥലം തനിക്ക് വേണ്ടി വരില്ലായെന്ന്‍ ഉറപ്പിച്ച വിശുദ്ധ
Content: “ദൈവത്തിന് ഒന്നും അസാധ്യമല്ല” (ലൂക്ക 1:37). #{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ഒക്ടോബര്‍ 1}# ലിസ്യൂവിലെ വിശുദ്ധ കൊച്ചു ത്രേസ്യ, താന്‍ മരിക്കുമ്പോള്‍ ശുദ്ധീകരണസ്ഥലത്തെ അഗ്നിയില്‍ ശുദ്ധീകരിക്കപ്പെടേണ്ടതായി തന്നില്‍ ഒന്നും അവശേഷിച്ചിരിക്കില്ല എന്ന് പറഞ്ഞിട്ടുണ്ട്. കര്‍ത്താവിനോടുള്ള അഗാധമായ സ്നേഹത്തിന്റേയും ത്യാഗത്തിന്റേതുമായ തന്റെ ജീവിതം ഒരു ദഹനബലിയായി തീരുന്നതിനാല്‍ ശുദ്ധീകരണസ്ഥലത്തിന്റെ ആവശ്യകത ഇല്ലാതാകുന്നുവെന്നാണ് അവള്‍ ഇതിലൂടെ ഉദ്ദേശിച്ചത്. {{എന്താണ് ശുദ്ധീകരണസ്ഥലമെന്ന് വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/news/846 }} #{blue->n->n->വിചിന്തനം:}# ശുദ്ധീകരണസ്ഥലം ഒഴിവാക്കുവാനായി വിവിധങ്ങളായ പ്രാര്‍ത്ഥനകളും, ത്യാഗ പ്രവര്‍ത്തികളും വഴിയായുള്ള പ്രവര്‍ത്തനങ്ങള്‍ക്കു ഇന്ന് തന്നെ നമ്മുക്ക് ആരംഭം കുറിക്കാം. #{red->n->n->പ്രാര്‍ത്ഥന:}# നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. .) {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/10?type=8 }}
Image: /content_image/PurgatorytoHeaven/PurgatorytoHeaven-2016-10-01-05:26:25.jpg
Keywords: കൊച്ചു ത്രേസ്യ
Content: 2722
Category: 6
Sub Category:
Heading: പ്രാര്‍ത്ഥനാ ജീവിതത്തില്‍ ആഴപ്പെടേണ്ടതിന്റെ ആവശ്യകത
Content: "ഞാന്‍ നിങ്ങളോടു പറയുന്നു: ചോദിക്കുവിന്‍; നിങ്ങള്‍ക്കു ലഭിക്കും. അന്വേഷിക്കുവിന്‍; നിങ്ങള്‍ കണ്ടെത്തും. മുട്ടുവിന്‍; നിങ്ങള്‍ക്കു തുറന്നുകിട്ടും" (ലൂക്കാ 11:9). #{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ഒക്ടോബര്‍ 1}# എളിമയും അതേസമയം ആത്മവിശ്വാസവും ഉള്ള ഒരു സ്ഥിരോത്സാഹം നിറഞ്ഞ പ്രാര്‍ത്ഥനയുടെ മാതൃക പഴയനിയമത്തില്‍ കാണാം. കുറഞ്ഞത് പത്ത് നീതിമാന്മാര്‍ അവിടെയുണ്ടെങ്കില്‍, സോദോം ഗൊമോറ നശിപ്പിക്കാതെ രക്ഷിക്കണമെന്ന് ദൈവത്തോട് അബ്രഹാം അപേക്ഷിക്കുന്നതാണ് രംഗം. ആയതിനാല്‍ ഇപ്രകാരം, നാം കൂടുതലായി പ്രാര്‍ത്ഥിക്കുവാന്‍ ഉത്സാഹിക്കണം. 'ചോദിക്കുവിന്‍. നിങ്ങള്‍ക്ക് ലഭിക്കും' - ക്രിസ്തുവിന്റെ ഈ ഉപദേശം നാം കൂടെ ക്കൂടെ ഓര്‍മ്മിക്കണം. ആത്മവിശ്വാസമോ പ്രാര്‍ത്ഥിക്കുവാനുള്ള ആഗ്രഹമോ നഷ്ടമാകുമ്പോള്‍, ഇത് നമ്മള്‍ പ്രത്യേകം ഓര്‍മ്മിക്കണം. ചോദിക്കുന്നത് നമ്മുക്ക് ഉറപ്പായും ലഭിക്കും. പ്രാര്‍ത്ഥിക്കുവാന്‍ അറിഞ്ഞുകൂടാ എന്ന മുടന്തന്‍ ന്യായം പറഞ്ഞ് നാം നമ്മെത്തന്നെ പ്രാര്‍ത്ഥനയില്‍നിന്ന് ഒഴിവാക്കുന്നത് പലപ്പോഴും സംഭവിക്കാറുണ്ട്. പ്രാര്‍ത്ഥിക്കുവാന്‍ വശമില്ലെങ്കില്‍, നാം അത് പരിശീലിക്കേണ്ടത് അതിനേക്കാള്‍ ആവശ്യമാണ്. ഇത് ഓരോ വ്യക്തിക്കും പ്രധാനപ്പെട്ടതാണ്; പ്രത്യേകിച്ച് ചെറുപ്പക്കാര്‍ക്ക്. കാരണം, കുട്ടികളായിരുന്നപ്പോള്‍ അവര്‍ പഠിച്ച പ്രാര്‍ത്ഥന യൌവനത്തിലേക്ക് കടക്കുമ്പോള്‍ ബാലിശവും, പഴഞ്ചനുമെന്ന്‍ പറഞ്ഞു മിക്കപ്പോഴും അവഗണിക്കുന്ന പ്രവണത കാണാറുണ്ട്. ഈ ബലഹീനതയില്‍ നമ്മെ സഹായിക്കാന്‍ ദൈവാത്മാവ് തന്നെ 'അവാച്യമായ നെടുവീര്‍പ്പുകളാല്‍ നമുക്കുവേണ്ടി മദ്ധ്യസ്ഥം വഹിക്കും'. ഇപ്രകാരമുള്ള മാനസികാവസ്ഥ, പ്രാര്‍ത്ഥന ജീവിതത്തില്‍ കൂടുതല്‍ ആഴപ്പെടുത്തുവാനും, കൂടുതല്‍ ധ്യാനാത്മകമാക്കുവാനും സഹായിക്കുമെന്ന കാര്യത്തില്‍ യാതൊരു സംശയവും വേണ്ട. (വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, റോം, 27.7.80) {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/10?type=6 }}
Image: /content_image/Meditation/Meditation-2016-10-01-05:52:33.jpg
Keywords: പ്രാര്‍ത്ഥന
Content: 2723
Category: 18
Sub Category:
Heading: എത്യോപ്യന്‍ കത്തോലിക്കാ സഭയുടെ അധ്യക്ഷനു എറണാകുളം മേജർ ആർച്ച് ബിഷപ്സ് ഹൗസിൽ സ്വീകരണം നൽകി
Content: കൊച്ചി: എത്യോപ്യയിലെ കത്തോലിക്കാസഭയുടെ അധ്യക്ഷനും ആഡിസ് അബാബ അതിരൂപത മെത്രാപ്പോലീത്തയുമായ കർദിനാൾ ഡോ. ബർഹാനെയേസൂസ് ഡെമറോ സൂറോഫിയെല്‍ എറണാകുളം മേജർ ആർച്ച്ബിഷപ്സ് ഹൗസിൽ സ്വീകരണം നൽകി. കഴിഞ്ഞ ദിവസം ഉച്ചകഴിഞ്ഞു മൂന്നിനെത്തിയ കർദിനാൾ ഡോ. ബർഹാനെയേസൂസിനെ സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയാണ് സ്വീകരിച്ചത്. സീറോ മലബാർ സഭ ആസ്‌ഥാനകാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസ്, മലയാറ്റൂർ കുരിശുമുടി, കോട്ടയ്ക്കാവ് സെന്റ് തോമസ് തീർഥാടനകേന്ദ്രം, അങ്കമാലി സെന്റ് ജോർജ് ബസിലിക്ക എന്നിവിടങ്ങളിലും അദ്ദേഹം സന്ദർശനം നടത്തി. മേജർ ആർച്ച്ബിഷപ്സ് ഹൗസിൽ അത്താഴവിരുന്നില്‍ എത്യോപ്യൻ കർദിനാൾ പങ്കെടുത്തു. #{green->n->n->SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/India/India-2016-10-01-07:23:05.jpg
Keywords:
Content: 2724
Category: 1
Sub Category:
Heading: ഇറാനില്‍ ക്രൈസ്തവ വിശ്വാസത്തിന്റെ പേരില്‍ 25 വിശ്വാസികളെ പോലീസ് അറസ്റ്റ് ചെയ്തു
Content: ടെഹ്‌റാന്‍: ക്രിസ്തീയ വിശ്വാസത്തിന്റെ പേരില്‍ ക്രൈസ്തവരായ 25 പേരെ ഇറാന്‍ പോലീസ് അറസ്റ്റ് ചെയ്തു. ദക്ഷിണ ഇറാനിലെ കെര്‍മാന്‍ എന്ന പട്ടണത്തില്‍ നിന്നുമാണ് ക്രൈസ്തവ വിശ്വാസികളെ കാരണമൊന്നും ബോധിപ്പിക്കാതെ പോലീസ് അറസ്റ്റ് ചെയ്തു കൊണ്ടു പോയത്. അതേ സമയം ഇവരെ ഏതു സ്ഥലത്തേക്കാണ് മാറ്റിയിരിക്കുന്നതെന്ന കാര്യത്തില്‍ ഇപ്പോഴും അവ്യക്തത തുടരുകയാണ്. പോലീസ് എത്തി ക്രൈസ്തവ ഭവനങ്ങള്‍ റെയ്ഡ് ചെയ്യുകയും 25 പേരെ അറസ്റ്റ് ചെയ്യുകയുമായിരുന്നുവെന്ന് ഇറാനിലെ മനുഷ്യവകാശ സംഘടനയുടെ വെബ്സൈറ്റില്‍ പറയുന്നു. ക്രൈസ്തവര്‍ക്കു നേരെ നടക്കുന്ന അതിക്രമങ്ങളുടെ പട്ടികയില്‍ ഷിയാ മുസ്ലീം ഭൂരിപക്ഷ രാജ്യമായ ഇറാനു ഒന്‍പതാം സ്ഥാനമാണുള്ളത്. നാലരലക്ഷത്തിനും പത്തുലക്ഷത്തിനും ഇടയില്‍ ക്രൈസ്തവ വിശ്വാസികള്‍ ഇറാനില്‍ വസിക്കുന്നുവെന്നാണ് കണക്കാക്കപ്പെടുന്നത്. ഇറാനില്‍ ഇസ്ലാം മതം ഉപേക്ഷിച്ച് പതിനായിരങ്ങളാണ് ക്രൈസ്തവ വിശ്വാസം സ്വീകരിച്ചിട്ടുള്ളത്. ഇത്തരത്തില്‍ ക്രൈസ്തവരായ വിശ്വാസികള്‍ ആരും തന്നെ പരസ്യമായി തങ്ങളുടെ വിശ്വാസം തുറന്നു പ്രകടിപ്പിക്കാറില്ല. ഭരണകൂടം അറിയുന്ന പക്ഷം വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റമായിട്ടാണ് ഇത്തരം മതപരിവര്‍ത്തനങ്ങളെ ഇറാന്‍ കാണുന്നത്. ഇക്കഴിഞ്ഞ ആഗസ്റ്റ് മാസത്തില്‍ ഇഷ്ഫഹാന്‍ നഗരത്തിലെ ഒരു ക്രൈസ്തവ ഭവനം ഇറാന്‍ ഭരണകൂടം റെയ്ഡ് ചെയ്തിരുന്നു. 11 പേരെയാണ് പോലീസ് അന്ന് അറസ്റ്റ് ചെയ്തത്. ക്രൈസ്തവരുടെ വിവാഹങ്ങള്‍ നടക്കുമ്പോഴും, ക്രൈസ്തവര്‍ ഒരുമിച്ച് യാത്ര ചെയ്യുമ്പോഴുമെല്ലാം പോലീസ് എത്തി ആളുകളെ പലകാരണങ്ങളും പറഞ്ഞ് അറസ്റ്റ് ചെയ്യുന്നത് ഇറാനില്‍ പതിവാണ്. 2014-ലെ ക്രിസ്തുമസ് ദിനത്തില്‍ ഏഴു ക്രൈസ്തവരുടെ വധശിക്ഷയാണ് ഇറാന്‍ ഭരണകൂടം നടത്തിയത്. ഈ ദിവസവും പലസ്ഥലത്തു നിന്നും ക്രൈസ്തവ വിശ്വാസികളെ പോലീസ് അറസ്റ്റ് ചെയ്തിരിന്നു. ഇത്തരം നിരവധി പ്രശ്‌നങ്ങള്‍ നിലനില്‍ക്കുമ്പോഴും ക്രൈസ്തവരുടെ വളര്‍ച്ച രാജ്യത്ത് ശക്തമാണ്. പലരും തങ്ങള്‍ വിശ്വസിച്ചിരുന്ന ഇസ്ലാം മതം ഉപേക്ഷിച്ച് ക്രൈസ്തവ വിശ്വാസത്തിലേക്ക് ചേര്‍ക്കപ്പെടുകയാണ്. ക്രിസ്തീയ വിശ്വാസത്തിലേക്ക് ആളുകള്‍ ചേക്കേറുന്നത് തടയുവാനാണ് വിശ്വാസികള്‍ക്കു നേരെ ഇറാന്‍ ഭരണകൂടം ഭീകരമായ പീഡനങ്ങള്‍ അഴിച്ചുവിടുന്നത്. #{green->n->n->SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/News/News-2016-10-01-08:36:29.jpg
Keywords: 25,Iran,Christians,arrested,for,there,belief
Content: 2725
Category: 7
Sub Category:
Heading: "സ്രാമ്പിക്കൽ പിതാവിനെ കല്ലെറിയരുതേ"; ഫാ. സിറില്‍ ഇടമന പറയുന്നത് കേള്‍ക്കുക
Content: ബ്രിട്ടനിലെ സീറോമലബാർ രൂപതക്കെതിരെ അറിവില്ലായ്മ കൊണ്ടും അഹങ്കാരം കൊണ്ടും അകാരണമായി വിമർശനങ്ങൾ അഴിച്ചുവിട്ട് തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നവർ മറ്റുള്ളവരുടെ മനസ്സിൽ കുത്തിവയ്ക്കുന്ന വിഷം എത്ര വലുതാണെന്ന് തിരിച്ചറിയുക. നമ്മൾ പറയുന്ന ഓരോ വ്യർത്ഥ വാക്കിനും നമ്മൾ കണക്കു കൊടുക്കേണ്ടി വരും. ഇത്തരം തെറ്റായ കാര്യങ്ങൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുമ്പോൾ നാം എന്തു ചെയ്യണം? എന്തിനാണ് മെത്രാഭിഷേക ചടങ്ങുകൾ സ്റ്റേഡിയത്തിൽ വച്ച് നടത്തുന്നത്? തുടങ്ങി നിരവധി ചോദ്യങ്ങൾക്കുള്ള മറുപടി: അനേകം കുടുംബങ്ങളെയും വ്യക്തികളെയും ക്രിസ്തുവിലേക്കു നയിച്ചു കൊണ്ടിരിക്കുന്ന ബഹുമാനപ്പെട്ട ഫാ. സിറിൽ ഇടമന പറയുന്നത് കേൾക്കുക. പ്രിയപ്പെട്ട വിശ്വാസികളെ നിങ്ങൾ ഇതു ശ്രവിക്കാതെ പോകരുതേ...
Image: /content_image/Videos/Videos-2016-10-01-11:20:02.jpg
Keywords:
Content: 2726
Category: 8
Sub Category:
Heading: ശുദ്ധീകരണാത്മാക്കളുടെ സഹായകരായ കാവല്‍ മാലാഖമാര്‍
Content: “രക്ഷയുടെ അവകാശികളാകാനിരിക്കുന്നവര്‍ക്ക് ശുശ്രൂഷ ചെയ്യാന്‍ അയക്കപ്പെട്ട സേവകാത്മാക്കളല്ലേ അവരെല്ലാം?” (ഹെബ്രായര്‍ 1:14) #{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ഒക്ടോബര്‍ 2}# “ഭൂമിയില്‍ തിരുസഭ അര്‍പ്പിക്കുന്ന പ്രാര്‍ത്ഥനകളും, ത്യാഗ പ്രവര്‍ത്തികളും മനസ്സിലാക്കാനുള്ള ബുദ്ധിയും പൂര്‍ണ്ണതയും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക്‌ ലഭിക്കുന്നതിനായി കാവല്‍ മാലാഖമാര്‍ നിരന്തരം ശുശ്രൂഷകള്‍ ചെയ്തുകൊണ്ടിരിക്കുന്നു. അപ്രകാരം ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ തങ്ങളെ ആരും മറന്ന്‍ പോയിട്ടില്ലയെന്നും തങ്ങളുടെ സഹനങ്ങളുടെ ദൈര്‍ഘ്യം കുറഞ്ഞുകൊണ്ടിരിക്കുന്നുവെന്നുമുള്ള വസ്തുത മനസ്സിലാക്കുകയും ചെയ്യുന്നു. ഇങ്ങനെ നോക്കുമ്പോള്‍ വിശുദ്ധരായ മാലാഖമാര്‍ യഥാര്‍ത്ഥത്തില്‍ സദ്‌വാര്‍ത്തയുടേയും ശാന്തിയുടേയും ശരിയായ സന്ദേശവാഹകരാണ്. ശുദ്ധീകരണസ്ഥലത്തെ ആത്മാക്കളെക്കുറിച്ച് നമ്മേ ഓര്‍മ്മപ്പെടുത്താനും അവര്‍ നിലകൊള്ളുന്നു. ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ നമ്മുടെ സമീപത്ത്‌ തന്നെയുണ്ടെന്നും, അവര്‍ക്ക്‌ നമ്മുടെ പ്രാര്‍ത്ഥനകള്‍ ആവശ്യമുണ്ടെന്നുമുള്ള ഓര്‍മ്മിപ്പിക്കല്‍ തുടങ്ങി ആത്മാക്കള്‍ക്ക്‌ വേണ്ടി പ്രാര്‍ത്ഥിക്കുവാനുള്ള ആയിരകണക്കിന് നിര്‍ദ്ദേശങ്ങള്‍ കാവല്‍ മാലാഖമാര്‍ നമുക്ക്‌ നല്‍കികൊണ്ടിരിക്കുന്നു” (സുവിശേഷകനും ഗ്രന്ഥകാരനുമായ ഫാദര്‍ H.J. കോളറിഡ്ജ്, S.J). #{blue->n->n->വിചിന്തനം:}# നിങ്ങളുടെ കാവല്‍ മാലാഖയോടുള്ള ആദരണാര്‍ത്ഥം വിശുദ്ധ കുര്‍ബ്ബാനയില്‍ പങ്കെടുക്കുക. ശുദ്ധീകരണാത്മാക്കളുടെ മോചനത്തിനായി കാവല്‍ മാലാഖമാരോട് ചേര്‍ന്ന് പ്രാര്‍ത്ഥിക്കുക. #{red->n->n->പ്രാര്‍ത്ഥന:}# നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/10?type=8 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DnAq5FbgWIo1tCIyeOcBMn}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/PurgatorytoHeaven/PurgatorytoHeaven-2016-10-01-23:23:11.jpg
Keywords: ശുദ്ധീകരണ
Content: 2727
Category: 6
Sub Category:
Heading: എപ്രകാരമാണ് മാര്‍പാപ്പ പ്രാര്‍ത്ഥിക്കുന്നത്?
Content: "ഇടവിടാതെ പ്രാര്‍ഥിക്കുവിന്‍. എല്ലാക്കാര്യങ്ങളിലും നന്ദി പ്രകാശിപ്പിക്കുവിന്‍. ഇതാണ് യേശുക്രിസ്തുവില്‍ നിങ്ങളെ സംബന്ധിച്ചുള്ള ദൈവഹിതം" (1 തെസലോനിക്കാ 5:17). #{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ഒക്ടോബര്‍ 2}# പ്രാര്‍ത്ഥനയ്ക്കു നിരവധി നിര്‍വചനങ്ങളുണ്ട്. ഏറ്റവും അധികമായി പറയപ്പെടുന്നത് അത് ദൈവവുമായുള്ള ഒരു സംഭാഷണം ആയിട്ടാണ്. നമ്മള്‍ ആരെങ്കിലുമായി ഒരു സംഭാഷണം നടത്തുമ്പോള്‍, സംസാരിക്കുക മാത്രമല്ല, കേള്‍ക്കുക കൂടി ചെയ്യുന്നു. ആയതിനാല്‍, പ്രാര്‍ത്ഥന കേള്‍വി കൂടിയാണ്. കൃപയുടെ ആന്തരിക ശബ്ദം കേള്‍ക്കാന്‍ ചെവി ഓര്‍ക്കുന്നതും അതില്‍ അടങ്ങിയിട്ടുണ്ട്. അപ്പോള്‍, മാര്‍പാപ്പ എങ്ങനെയാണ് പ്രാര്‍ത്ഥിക്കുന്നതെന്ന് നിങ്ങള്‍ ചോദിച്ചേക്കാം. 'ഓരോ ക്രിസ്ത്യാനിയേയും പോലെ അദ്ദേഹവും സംസാരിക്കുകയും കേള്‍ക്കുകയും ചെയ്യുന്നു.' ചില സമയങ്ങളില്‍, അദ്ദേഹം പ്രാര്‍ത്ഥിക്കുന്നത് വാക്കുകളില്ലാതെയാണ്. അതിനര്‍ത്ഥം അദ്ദേഹം അധികവും കേള്‍ക്കുകയാണെന്നതാണ്. പ്രാര്‍ത്ഥനയെ തന്റെ ചുമതലകളുമായി, തന്റെ പ്രവര്‍ത്തനങ്ങളുമായി, തന്റെ ജോലിയുമായി സംയോജിപ്പിക്കുവാനും, തന്റെ ജോലിയെ പ്രാര്‍ത്ഥനയുമായി സംയോജിപ്പിക്കുവാനും കൂടി അദ്ദേഹം പരിശ്രമിച്ചു കൊണ്ടിരിക്കുന്നു. ഇപ്രകാരം ദിനം തോറും, ക്രിസ്തുവിന്റെ ഇഷ്ടത്തില്‍ നിന്നും, സഭയുടെ സജീവമായ പാരമ്പര്യത്തില്‍ നിന്നും അദ്ദേഹത്തിലേക്ക് വരുന്ന 'സേവനങ്ങളും ശുശ്രൂഷകളും' നടപ്പിലാക്കാന്‍ അദ്ദേഹം പ്രയത്‌നിച്ചുകൊണ്ടിരിക്കുന്നു. (വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, റോം, 8.6.80) {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/10?type=6 }}
Image: /content_image/Meditation/Meditation-2016-10-01-23:53:45.jpg
Keywords: മാര്‍പാപ്പ
Content: 2729
Category: 1
Sub Category:
Heading: ഗള്‍ഫ് രാജ്യങ്ങളിൽ ഇസ്ലാം മതം ഉപേക്ഷിച്ച് ക്രൈസ്തവ വിശ്വാസം സ്വീകരിക്കുന്നവരുടെ എണ്ണം വർദ്ധിക്കുന്നു
Content: ദുബായ്: ഗള്‍ഫ് സഹകരണ രാജ്യങ്ങളില്‍ (ജിസിസി) ക്രൈസ്തവ വിശ്വാസികളുടെ എണ്ണത്തില്‍ വന്‍ കുതിപ്പെന്ന് റിപ്പോര്‍ട്ട്. പശ്ചിമേഷ്യയിലെ പല രാജ്യങ്ങളില്‍ നിന്നും ക്രൈസ്തവര്‍ മറ്റ് രാജ്യങ്ങളിലേക്ക് പലായനം ചെയ്യുമ്പോഴാണ് ഇത്തരം ഒരു മുന്നേറ്റം ജിസിസി രാജ്യങ്ങളില്‍ നടക്കുന്നത്. മുസ്ലീം മതവിശ്വാസത്തില്‍ നിന്നും ക്രൈസ്തവ വിശ്വാസത്തിലേക്കും യേശുവിലുള്ള രക്ഷയിലേക്കും ഈ മേഖലയിലെ ജനത ആകര്‍ഷിക്കപ്പെടുകയാണെന്നും മാധ്യമങ്ങള്‍ കണക്കുകള്‍ സഹിതം വിശദീകരിക്കുന്നു. ഏഴ് എമിറേറ്റുകള്‍ കൂടിച്ചേര്‍ന്ന യുഎഇയിലും, മുസ്ലീങ്ങളുടെ മതപരമായ പരമ്മോന്നത കേന്ദ്രം സ്ഥിതി ചെയ്യുന്ന സൗദി അറേബ്യയിലുമാണ് കൂടുതലായും ക്രൈസ്തവ വിശ്വാസം വേരുറപ്പിക്കുന്നത്. 1910-ല്‍ യുഎഇയിലെ ക്രൈസ്തവരുടെ എണ്ണം 80 ആയിരുന്നു. സൗദിയില്‍ ഇതേ സമയം 50 ക്രൈസ്തവര്‍ മാത്രമാണ് ഉണ്ടായിരുന്നത്. എന്നാല്‍, നൂറു വര്‍ഷത്തിന് ശേഷം 2010-ല്‍ എത്തിയപ്പോള്‍ 12.6 ശതമാനം ക്രൈസ്തവര്‍ വസിക്കുന്ന സ്ഥലമായി യുഎഇ മാറി. ഇസ്ലാം ഒഴികെയുള്ള എല്ലാ മതങ്ങള്‍ക്കും കര്‍ശനമായ വിലക്കുള്ള സൗദിയില്‍ ക്രൈസ്തവരുടെ എണ്ണം രാജ്യത്തെ ആകെ ജനസംഖ്യയുടെ 4.4 ശതമാനമായി. പരസ്യമായി ആരാധന നടത്തുവാനോ, പള്ളികള്‍ പണിയുവാനോ സൗദി അറേബ്യയില്‍ ക്രൈസ്തവര്‍ക്ക് അനുവാദമില്ല. വധശിക്ഷ ലഭിക്കുന്ന കുറ്റമാണ് ഇത്. അതേ സമയം മുസ്ലീം മതം ഉപേക്ഷിച്ച് ഒരാള്‍ക്ക് ക്രൈസ്തവ മതം സ്വീകരിക്കുവാനും സൗദിയില്‍ വിലക്കുണ്ട്. ഇങ്ങനെ മതം മാറുന്നവര്‍ ശിരഛേദനം ചെയ്യപ്പെടും. ഇക്കാരണങ്ങളാല്‍ തന്നെ സൗദി സ്വദേശികളായ ക്രൈസ്തവര്‍ രഹസ്യമായിട്ടാണ് ആരാധന നടത്തുന്നത്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ താമസിക്കുന്ന യുഎഇയില്‍ കാര്യങ്ങള്‍ക്ക് കുറച്ചു കൂടി വ്യത്യാസമുണ്ട്. യുഎഇയില്‍ ക്രൈസ്തവ ദേവാലയങ്ങള്‍ പണിയുവാനുള്ള അനുമതി സര്‍ക്കാര്‍ തന്നെ നല്‍കിയിട്ടുണ്ട്. ബഹ്‌റൈന്‍, കുവൈറ്റ്, ഖത്തര്‍, ഒമാന്‍ എന്നീ രാജ്യങ്ങളിലും സ്വദേശികളായ മുസ്ലീം പൗരന്‍മാര്‍ സ്വന്തം വിശ്വാസം ഉപേക്ഷിച്ച് ക്രൈസ്തവ വിശ്വാസത്തിലേക്കു കടന്നു വരുന്നുണ്ട്. ദൈവവചനത്തില്‍ പറഞ്ഞിരിക്കുന്ന പ്രവചനത്തിന്റെ പൂര്‍ത്തീകരണമായി ഇതിനെ കാണുന്ന നിരീക്ഷകരും നിരവധിയാണ്. യേശുക്രിസ്തുവിനേ കുറിച്ചുള്ള ഉള്‍കാഴ്ചകളാണ് തങ്ങളെ ക്രിസ്തുവിനെ കുറിച്ച് പഠിക്കുവാനും, ആ വഴിയിലേക്ക് ചേരുവാനും പ്രേരിപ്പിക്കുന്നതെന്ന് പല മുസ്ലീം വിശ്വാസികളും പറയുന്നുണ്ട്. ക്രൈസ്തവ വിശ്വാസത്തിന്റെ ആരംഭം കുറിച്ച പ്രദേശങ്ങളില്‍ നിന്നും അതിനെ വേരോടെ അറുക്കുവാന്‍ നോക്കുമ്പോഴാണ് മുസ്ലീം ജനസമൂഹത്തിനിടയില്‍ ക്രൈസ്തവ വിശ്വാസം ചേക്കേറുന്നതെന്ന കാര്യം ശ്രദ്ധേയമാണ്.
Image: /content_image/News/News-2016-10-02-02:42:14.jpg
Keywords:
Content: 2730
Category: 5
Sub Category:
Heading: വാഴ്ത്തപ്പെട്ട കർദ്ദിനാൾ ജോണ്‍ ഹെൻറി ന്യൂമാൻ
Content: 19-മത്തെ നൂറ്റാണ്ടിലെ ഒരു ക്രിസ്തീയ പണ്ഡിതനായിരുന്ന ജോണ്‍ ഹെൻറി ന്യൂമാൻ ലണ്ടനിൽ 1801 ലാണ് ജനിച്ചത്. തന്റെ യൌവനത്തിൽ അപാരമായ ആത്മീയാന്വോഷണ ത്വര പ്രകടമാക്കിയ ഇദ്ദേഹം ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിൽ ദൈവശാസ്ത്രം പഠിക്കുവാൻ ചേർന്നു. ക്രമേണ അദ്ദേഹം ഒരു ആംഗ്ലിക്കൻ പുരോഹിതനും, ഓറിയൽ കോളേജിലെ പ്രഗൽഭ അംഗവും, ഇംഗ്ലണ്ടിലെ കത്തോലിക്കാ വിശ്വാസത്തിന്റെ വേരുകളെ കുറിച്ച് പഠിക്കുന്ന ഓക്സ്ഫോർഡ് പ്രസ്ഥാനത്തിന്റെ നേതാവുമായി. 1842-ൽ 'ക്രിസ്ത്യൻ സിദ്ധാന്തങ്ങളുടെ പുരോഗതി' എന്ന തന്റെ ലേഖനമെഴുതി കൊണ്ടിരിക്കെ അദ്ദേഹം കത്തോലിക്ക വിശ്വാസത്തിലാകൃഷ്ടനായി. 1845-ൽ അദ്ദേഹം കത്തോലിക്കാ സഭയിൽ ചേരുകയും 1847 ജൂണ്‍ 1ന് റോമിൽ വെച്ച് കത്തോലിക്ക പൗരോഹിത്യം സ്വീകരിക്കുകയും ചെയ്തു. പൗരോഹിത്യ സ്വീകരണത്തെ തുടർന്ന് പിയൂസ് ഒമ്പതാമന്‍ പാപ്പയുടെ പ്രോത്സാഹനത്തോടെ വിശുദ്ധ ഫിലിപ്പ് നേരിയുടെ നാമത്തിൽ ഇംഗ്ലണ്ടിൽ ഒരു മത പ്രഘോഷണ സംഘം സ്ഥാപിച്ചു. 1852-ൽ അയർലണ്ടിലെ ഡബ്ലിനിലെ കത്തോലിക്കാ യൂനിവേഴ്സിറ്റിയുടെ റെക്ടർ നിയമിതനായി. 1854 വരെ അദ്ദേഹം ഈ സ്ഥാനം വഹിച്ചിരുന്നു. 1879 -ൽ പാപ്പാ ലിയോ പതിമൂന്നാമൻ അദ്ദേഹത്തെ കർദ്ദിനാൾ ആയി നിയമിച്ചു. 1890-ൽ അദ്ദേഹം എഡ്ഗ്ബാസ്റ്റണ്‍ ഒറേറ്ററിയിൽ വച്ചു മരണമടഞ്ഞു. അദ്ദേഹത്തിന്റെ നാമകരണ നടപടികൾ 1958-ൽ ആരംഭിച്ചു. നട്ടെല്ലിൽ രോഗം ബാധിച്ച ഡീൻ ജാക്ക് സുള്ളിവൻ എന്നയാളുടെ രോഗം ഇദ്ദേഹത്തിന്റെ അത്ഭുതകരമായ മാധ്യസ്ഥം നിമിത്തം ഭേദമായത് ബെനഡിക്ട് പതിനാറാമൻ പാപ്പാ 2009 ജൂലൈയിൽ അംഗീകരിക്കുകയും 2010 സെപ്റ്റംബർ 19ന് ബർമിംഹാമിനടുത്തുള്ള ക്രോഫ്റ്റൻ പാർക്കിൽ വച്ച് ഇദ്ദേഹത്തെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കുകയും ചെയ്തു. പരിഷ്കൃത സമൂഹത്തിന് മുന്നിൽ ക്രിസ്തുവിനെ വെളിപ്പെടുത്തുന്നതിൽ വഹിച്ച പങ്കിനെപ്പറ്റി മാത്രമല്ല പാവപ്പെട്ടവരോടും, രോഗികളോടും, തടവറകളിൽ കഴിയുന്നവരോടും ഇദ്ദേഹം കാണിച്ച കരുണയും പാപ്പായുടെ പ്രത്യേക ശ്രദ്ധക്ക് കാരണമായി. ഇദ്ദേഹത്തിന്റെ നാമഹേതു തിരുന്നാൾ ഇംഗ്ലണ്ടിലും വെയിൽസിലും പ്രത്യേകമായി ആഘോഷിക്കുന്നു. #{red->n->n->ഇതര വിശുദ്ധര്‍ }# 1. പേട്രിയര്‍ക്കോ അബ്രഹാം 2. സലെര്‍ണാ ആര്‍ച്ചു ബിഷപ്പായിരുന്ന അല്‍ഫാനൂസ് 3. സിറിയായിലെ അന്ത്രോണിക്കൊസും ഭാര്യ അത്തനെഷ്യായും 4. ദേവൂസു ദേദിത്ത് 5. ഡോമ്നിസൂസ് 6. ഉമ്പ്രിയായിലെ ജെമിനൂസ് {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസത്തെയും വിശുദ്ധരെ പറ്റിയുള്ള ലേഖനങ്ങള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും വിശുദ്ധരെ പരിചയപ്പെടുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/calendar/10?type=5 }}
Image: /content_image/DailySaints/DailySaints-2016-10-08-13:09:38.jpg
Keywords: വാഴ്ത്തപ്പെട്ട
Content: 2731
Category: 5
Sub Category:
Heading: വിശുദ്ധ ദിമെട്രിയൂസ്
Content: ധാരാളം സമ്പത്തുള്ള ഒരു ക്രിസ്തീയ പ്രഭു കുടുംബത്തിലാണ് വിശുദ്ധ ദിമെട്രിയൂസിന്റെ ജനനം. അദ്ദേഹം ഒരു ധീരയോദ്ധാവായിരിന്നു. മാക്സിമിയൻ ചക്രവർത്തി അദ്ദേഹത്തെ തെസ്സലോണിക്ക എന്ന പ്രദേശത്തെ നാടുവാഴിയായി നിയമിച്ചു. പക്ഷേ ദിമെട്രിയൂസ് ഒരു ക്രിസ്ത്യാനിയാണെന്ന്‌ അറിഞ്ഞ ഉടൻ തന്നെ ചക്രവർത്തി അദ്ദേഹത്തെ ഒരു പൊതു കുളിപ്പുരയിൽ തടവിലാക്കുകയും ബി.സി. 306-ൽ സിർമിയം (ഇന്നത്തെ സെർബിയ) എന്ന സ്ഥലത്ത് വച്ച് കുന്തമുനയാൽ വധിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ മരണത്തിനു ശേഷം 586-ൽ തെസ്സലോണിക്കയുടെ രക്ഷക്കായി ഒരു യുദ്ധത്തിനിടക്ക് വിശുദ്ധന്‍ പ്രത്യക്ഷപ്പെട്ടതായി പറയപ്പെടുന്നു. ആ നൂറ്റാണ്ടിൽ അദ്ദേഹത്തിന്റെ ബഹുമാനാർത്ഥം രണ്ട് പള്ളികൾ പണിതു. ഒരെണ്ണം സിർമിയത്തിലും മറ്റേത് തെസ്സലോണിക്കയിലും. ലിറിക്കമിലെ മുഖ്യ ന്യായാധിപനായ ലിയോണ്‍ഷിയസ് തെസ്സലോണിക്കയിലെ പൊതു ഭരണാധികാരം ഏറ്റെടുത്തതിനു ശേഷം അദ്ദേഹം വഴിയാണ് വിശുദ്ധനെ വണങ്ങുന്ന പതിവ് സിർമിയത്തിലെത്തിയതെന്നു കരുതുന്നു. മേൽപറഞ്ഞ രണ്ടു പള്ളികളും പണികഴിപ്പിച്ചത് ലിയോണ്‍ഷിയസ് ആണ്. ബാൽക്കൻസ് പ്രദേശങ്ങളിലുള്ള ഏതാണ്ട് ഇരുന്നൂറോളം പള്ളികൾ ഈ വിശുദ്ധന്റെ നാമധേയത്തിലുള്ളതാണ്. കൂടാതെ അദ്ദേഹത്തിന്റെ ഭൗതികാവശിഷ്ടങ്ങളിൽ നിന്നും തൈലം ഒഴുകികൊണ്ടിരിക്കുന്നതായി പറയപ്പെടുന്നു. ലിറിക്കമിലെ മുഖ്യ ന്യായാധിപനായ ലിയോണ്‍ഷിയസ് തെസ്സലോണിക്കയിലെ പൊതു ഭരണാധികാരം ഏറ്റെടുത്തതിനു ശേഷം അദ്ദേഹം വഴിയാണ് വിശുദ്ധനെ വണങ്ങുന്ന പതിവ് സെര്‍ബിയയിലെത്തിയതെന്നു കരുതുന്നു. തെസ്സലോണിക്കയിലെ പള്ളി പണിയുന്നതിനു മുൻപ് തന്നെ ദിമെട്രിയൂസിനെ വിശുദ്ധനായി ആദരിച്ചു തുടങ്ങിയിരുന്നു. 441-ൽ ഉണ്ടായ ആക്രമണത്തിൽ സിർമിയം തകർക്കപ്പെട്ടു. ഇതിനാല്‍ തെസ്സലോണിക്കയിലെ രണ്ടാമത്തെ പള്ളിയാണ് രക്തസാക്ഷിത്വം വരിച്ച വിശുദ്ധ ദിമെട്രിയൂസിനെ വണങ്ങുന്നവരുടെ പ്രധാന കേന്ദ്രം. ധാരാളം തീർത്ഥാടകർ ഈ പള്ളി സന്ദർശിച്ചു കൊണ്ടിരുന്നു. എന്നാൽ 1917ൽ ഉണ്ടായ തീപിടുത്തത്തിൽ ഈ പള്ളി കത്തി നശിച്ചുവെങ്കിലും ധാരാളം ആളുകളെ ഉൾകൊള്ളത്തക്കവിധത്തിൽ പുനർനിർമ്മിക്കപ്പെട്ടു. കാലം ചെല്ലും തോറും ദിമെട്രിയൂസ് 'മഹാനായ രക്തസാക്ഷി' എന്ന പേരിൽ പരക്കെ അറിയപ്പെടുകയും അദ്ദേഹത്തിന്റെ ജീവിതത്തെ കുറിച്ചുള്ള കീർത്തി പരക്കുകയും ചെയ്തു. വിശുദ്ധനെകുറിച്ച് എഴുതപ്പെട്ട ആദ്യ രേഖകൾ കിട്ടിയിട്ടുള്ളത് ഒമ്പതാം നൂറ്റാണ്ടിലാണ്. ഇതനുസരിച്ച് വിശുദ്ധനെ വധിക്കാനുള്ള ഉത്തരവ് മാക്സിമിയൻ ചക്രവർത്തി നേരിട്ട് നൽകുകയായിരുന്നു. പിന്നീടറിവായിട്ടുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിൽ വിശുദ്ധൻ ഒരു ഗവർണറോ (റോമൻ രക്തസാക്ഷികളുടെ പട്ടികയിൽ വിശുദ്ധനെ കുറിച്ച് എഴുതിയിരിക്കുന്നത്) അല്ലെങ്കിൽ വിശുദ്ധ ഗീവർഗ്ഗീസിനെപോലെ ഒരു യോദ്ധാവും-വിശുദ്ധനുമായിരുന്നു. കുരിശു യുദ്ധക്കാരുടെ മദ്ധ്യസ്ഥവിശുദ്ധരിൽ ഒരാളായിട്ടാണ് വിശുദ്ധ ദിമെട്രിയൂസ് അറിയപ്പെടുന്നത്. വിശുദ്ധന്റെ നാമഹേതു തിരുന്നാൾ ദിനമായ ഒക്ടോബർ 26 പൗരസ്ത്യ സഭകളിൽ വളരെ ആഘോഷപൂർവ്വം കൊണ്ടാടപ്പെടുകയും ചെയ്യുന്നു. ബൈസന്റൈൻ ആരാധനക്രമം തയ്യാറാക്കിയവരിൽ വിശുദ്ധന്റെ പേരും പെടുന്നു. ഇറ്റലിയിലെ റാവന്നയിലും ഇദ്ദേഹത്തെ ആദരിച്ച് വരുന്നു. അവിടുത്തെ ഒരു പുരാതന പള്ളി വിശുദ്ധന്റെ ബഹുമാനാർത്ഥം വിശുദ്ധന്റെ നാമധേയത്തിലുള്ളതാണ്. #{red->n->n->ഇതര വിശുദ്ധര്‍ }# 1. അക്വിറ്റെയിനിലെ അമോര്‍ 2. ഫ്രീജിയന്‍ പുരോഹിതനായിരുന്ന ആര്‍ടെമോണ്‍ 3. ഹൈനാള്‍ട്ട് 4. ഡെമെട്രിയൂസ് {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസത്തെയും വിശുദ്ധരെ പറ്റിയുള്ള ലേഖനങ്ങള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും വിശുദ്ധരെ പരിചയപ്പെടുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/calendar/10?type=5 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FrPw3ZUFEl6BzyuAYQ5hDt}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}  
Image: /content_image/DailySaints/DailySaints-2016-10-02-07:44:41.jpg
Keywords: വിശുദ്ധ