Content | “രക്ഷയുടെ അവകാശികളാകാനിരിക്കുന്നവര്‍ക്ക് ശുശ്രൂഷ ചെയ്യാന്‍ അയക്കപ്പെട്ട സേവകാത്മാക്കളല്ലേ അവരെല്ലാം?” (ഹെബ്രായര്‍ 1:14)
#{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ഒക്ടോബര്‍ 2}#
“ഭൂമിയില്‍ തിരുസഭ അര്‍പ്പിക്കുന്ന പ്രാര്‍ത്ഥനകളും, ത്യാഗ പ്രവര്‍ത്തികളും മനസ്സിലാക്കാനുള്ള ബുദ്ധിയും പൂര്‍ണ്ണതയും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് ലഭിക്കുന്നതിനായി കാവല്‍ മാലാഖമാര്‍ നിരന്തരം ശുശ്രൂഷകള്‍ ചെയ്തുകൊണ്ടിരിക്കുന്നു. അപ്രകാരം ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ തങ്ങളെ ആരും മറന്ന്‍ പോയിട്ടില്ലയെന്നും തങ്ങളുടെ സഹനങ്ങളുടെ ദൈര്‍ഘ്യം കുറഞ്ഞുകൊണ്ടിരിക്കുന്നുവെന്നുമുള്ള വസ്തുത മനസ്സിലാക്കുകയും ചെയ്യുന്നു. ഇങ്ങനെ നോക്കുമ്പോള്‍ വിശുദ്ധരായ മാലാഖമാര്‍ യഥാര്‍ത്ഥത്തില്‍ സദ്‌വാര്‍ത്തയുടേയും ശാന്തിയുടേയും ശരിയായ സന്ദേശവാഹകരാണ്.
ശുദ്ധീകരണസ്ഥലത്തെ ആത്മാക്കളെക്കുറിച്ച് നമ്മേ ഓര്‍മ്മപ്പെടുത്താനും അവര്‍ നിലകൊള്ളുന്നു. ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ നമ്മുടെ സമീപത്ത് തന്നെയുണ്ടെന്നും, അവര്‍ക്ക് നമ്മുടെ പ്രാര്‍ത്ഥനകള്‍ ആവശ്യമുണ്ടെന്നുമുള്ള ഓര്‍മ്മിപ്പിക്കല്‍ തുടങ്ങി ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാനുള്ള ആയിരകണക്കിന് നിര്‍ദ്ദേശങ്ങള്‍ കാവല്‍ മാലാഖമാര്‍ നമുക്ക് നല്‍കികൊണ്ടിരിക്കുന്നു”
(സുവിശേഷകനും ഗ്രന്ഥകാരനുമായ ഫാദര്‍ H.J. കോളറിഡ്ജ്, S.J).
#{blue->n->n->വിചിന്തനം:}#
നിങ്ങളുടെ കാവല്‍ മാലാഖയോടുള്ള ആദരണാര്‍ത്ഥം വിശുദ്ധ കുര്‍ബ്ബാനയില്‍ പങ്കെടുക്കുക. ശുദ്ധീകരണാത്മാക്കളുടെ മോചനത്തിനായി കാവല്‍ മാലാഖമാരോട് ചേര്‍ന്ന് പ്രാര്‍ത്ഥിക്കുക.
#{red->n->n->പ്രാര്‍ത്ഥന:}#
നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു.
1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.
{{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/10?type=8 }}
#{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }#
➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DnAq5FbgWIo1tCIyeOcBMn}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }} |