| Content | “ദൈവത്തിന് ഒന്നും അസാധ്യമല്ല” (ലൂക്ക 1:37).
#{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ഒക്ടോബര്‍ 1}#
ലിസ്യൂവിലെ വിശുദ്ധ കൊച്ചു ത്രേസ്യ, താന്‍ മരിക്കുമ്പോള്‍ ശുദ്ധീകരണസ്ഥലത്തെ അഗ്നിയില്‍ ശുദ്ധീകരിക്കപ്പെടേണ്ടതായി തന്നില്‍ ഒന്നും അവശേഷിച്ചിരിക്കില്ല എന്ന് പറഞ്ഞിട്ടുണ്ട്. കര്‍ത്താവിനോടുള്ള അഗാധമായ സ്നേഹത്തിന്റേയും ത്യാഗത്തിന്റേതുമായ തന്റെ ജീവിതം ഒരു ദഹനബലിയായി തീരുന്നതിനാല്‍ ശുദ്ധീകരണസ്ഥലത്തിന്റെ ആവശ്യകത ഇല്ലാതാകുന്നുവെന്നാണ് അവള്‍ ഇതിലൂടെ ഉദ്ദേശിച്ചത്.
{{എന്താണ് ശുദ്ധീകരണസ്ഥലമെന്ന് വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/news/846 }}
#{blue->n->n->വിചിന്തനം:}#
ശുദ്ധീകരണസ്ഥലം ഒഴിവാക്കുവാനായി വിവിധങ്ങളായ പ്രാര്‍ത്ഥനകളും, ത്യാഗ പ്രവര്‍ത്തികളും വഴിയായുള്ള പ്രവര്‍ത്തനങ്ങള്‍ക്കു ഇന്ന് തന്നെ നമ്മുക്ക് ആരംഭം കുറിക്കാം.
#{red->n->n->പ്രാര്‍ത്ഥന:}#
നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു.
1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. .)
{{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/10?type=8 }}
|