Contents

Displaying 2531-2540 of 24979 results.
Content: 2743
Category: 1
Sub Category:
Heading: ഫാദര്‍ ജാക്വസ് ഹാമലിന്റെ നാമകരണത്തിനായുള്ള ഔദ്യോഗിക അന്വേഷണത്തിന് തുടക്കമായി
Content: പാരീസ്: വിശുദ്ധ ബലി അര്‍പ്പിക്കുന്ന സമയത്ത് ഐഎസ് തീവ്രവാദികള്‍ കഴുത്തറുത്ത് കൊലപ്പെടുത്തിയ ഫാദര്‍ ജാക്വസ് ഹാമലിന്റെ നാമകരണ നടപടികള്‍ക്ക് തുടക്കമായി. ഇതു സംബന്ധിച്ച് സ്വീകരിക്കേണ്ട നടപടി ക്രമങ്ങള്‍ ആരംഭിക്കുവാന്‍ വത്തിക്കാന്‍, റൂവീന്‍ ആര്‍ച്ച് ബിഷപ്പ് ഡോമനിക്യൂ ലെബ്‌റണ്ണിന് അനുമതി നല്‍കി. റൂവീന്‍ അതിരൂപതയുടെ കീഴില്‍ ശുശ്രൂഷകള്‍ ചെയ്ത വൈദികനായിരുന്നു കൊല്ലപ്പെട്ട ജാക്വസ് ഹാമല്‍. ഇക്കഴിഞ്ഞ ജൂലൈ 16-ാം തീയതി 'സെന്റ് എറ്റിനി ഡു റൂവ്‌റേ' ദേവാലയത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്നതിനിടെയാണ് ഫാദര്‍ ജാക്വസ് ഹാമലിനെ ഐഎസ് തീവ്രവാദികള്‍ ദാരുണമായി കൊലപ്പെടുത്തിയത്. അന്നു മുതല്‍ അടഞ്ഞു കിടന്നിരുന്ന ദേവാലയം ഇന്നലെ ആര്‍ച്ച് ബിഷപ്പ് ഡോമനിക്യൂ ലെബ്‌റണിന്റെ നേതൃത്വത്തില്‍ തുറന്നു. പ്രത്യേകം പ്രാര്‍ത്ഥനകളും, ആരാധനയും ദേവാലയത്തില്‍ നടത്തപ്പെട്ടു. ഈ വേളയിലാണ് ഫാദര്‍ ജാക്വസ് ഹാമല്‍ രക്തസാക്ഷിത്വം വഹിച്ച ദേവാലയത്തിനുള്ളില്‍വച്ചു തന്നെ അദ്ദേഹത്തിന്റെ നാമകരണ നടപടികള്‍ക്കു മുന്നൊരുക്കങ്ങള്‍ ആരംഭിക്കുകയാണെന്ന് ആര്‍ച്ച് ബിഷപ്പ് അറിയിച്ചത്. സാധാരണയായി ഒരാള്‍ മരിച്ച് അഞ്ച് വര്‍ഷം കഴിഞ്ഞാണ് നാമകരണ നടപടികള്‍ ആരംഭിക്കുക. എന്നാല്‍ വത്തിക്കാന്‍ നിര്‍ദേശിക്കുന്നതനുസരിച്ച് ചിലരുടെ നാമകരണ നടപടികള്‍ക്ക് അഞ്ചു വര്‍ഷം കാത്തിരിക്കണം എന്ന നിബന്ധന ഒഴിവാക്കാറുണ്ട്. കൊല്‍ക്കത്തയിലെ വിശുദ്ധ തെരേസയുടെയും, വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെയും കാര്യത്തില്‍ സഭ ഈ പ്രത്യേക പരിഗണന നല്‍കിയിരുന്നു. ഫാദര്‍ ജാക്വസ് ഹാമലിനും ഇതേ രീതിയില്‍ പ്രത്യേക പരിഗണന നല്‍കുവാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ തീരുമാനിക്കുകയായിരുന്നു. ഈ വിവരം 'കോണ്‍ഗ്രിഗേഷന്‍ ഫോര്‍ കോസ് ഓഫ് സെയിന്‍സ്' റൂവീന്‍ ആര്‍ച്ച് ബിഷപ്പിനെ രേഖാമൂലം അറിയിച്ചു. സെപ്റ്റംബര്‍ 14-ാം തീയതി വത്തിക്കാനില്‍ ഫാദര്‍ ജാക്വസ് ഹാമലിന്റെ സ്മരണയ്ക്കായി അര്‍പ്പിച്ച വിശുദ്ധ ബലിയ്ക്ക് ശേഷം ഫ്രാന്‍സിസ് മാര്‍പാപ്പ, രക്തസാക്ഷിയായ വൈദികനെ വാഴ്ത്തപ്പെട്ട ഫാദര്‍ ജാക്വസ് ഹാമല്‍ എന്ന് സംബോധന ചെയ്തിരുന്നു. വൈദികന്റെ ചിത്രം അള്‍ത്താരയ്ക്കുള്ളില്‍ സ്ഥാപിച്ച പാപ്പ, വിശുദ്ധ ബലിയ്ക്കു ശേഷം ഇതേ ചിത്രം ആര്‍ച്ച് ബിഷപ്പ് ഡോമനിക്യൂ ലെബ്‌റണിനു നല്‍കുകയും അദ്ദേഹത്തോട് അത് ദേവാലയത്തിന് മുന്നില്‍ തന്നെ സ്ഥാപിക്കുവാന്‍ നിര്‍ദേശിച്ചിരുന്നു.
Image: /content_image/News/News-2016-10-03-04:35:00.jpg
Keywords: Pope,Francis,Fr,Jacques,Hamel,beatification,process,started
Content: 2744
Category: 1
Sub Category:
Heading: നൂറ്റിയൊന്നാം വയസില്‍ പ്രഥമ ദിവ്യകാരുണ്യ സ്വീകരണം നടത്തി ഡോണ പെന്‍ഹ
Content: റിയോ ഡീ ജനീറോ: ഡോണ പെന്‍ഹ എന്ന 101-കാരിയുടെ ജീവിതത്തിലെ മനോഹരമായ ദിനം ഏതാണെന്ന് ചോദിച്ചാല്‍ എന്താകും അവര്‍ ഉത്തരം പറയുക? നൂറ്റിയൊന്ന് വയസുള്ള ഒരു വൃദ്ധ ഇതിനോടകം തന്നെ എത്രയോ സന്തോഷകരമായ ജീവിത സാഹചര്യങ്ങളിലൂടെ കടന്നു പോയിരിക്കാം. എന്നാല്‍, ഡോണ പെന്‍ഹ ഉറപ്പിച്ചു പറയും. ദിവസങ്ങള്‍ക്ക് മുമ്പ് താന്‍ പ്രഥമ ദിവ്യകാരുണ്യം സ്വീകരിച്ച ആ ദിവസമാണ് ഇത്രയും നാളത്തെ ജീവിതത്തില്‍വച്ച് ഏറ്റവും സന്തോഷകരമായ ദിനമെന്ന സത്യം. ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 28-ാം തീയതിയാണ് ഡോണ പെന്‍ഹ എന്ന നൂറ്റിയൊന്നുകാരി ആദ്യമായി വിശുദ്ധ കുര്‍ബാന സ്വീകരിക്കുന്നത്. റിയോ ഡീ ജനീറോയിലെ 'ഔര്‍ ലേഡി ഓഫ് മൗണ്ട് കാര്‍മ്മല്‍' എന്ന വൃദ്ധ സദനത്തിലെ അന്തേവാസിയാണ് ഡോണ പെന്‍ഹ. ഇവര്‍ ഒരു വര്‍ഷം മുമ്പാണ് ഈ സ്ഥാപനത്തിലേക്ക് എത്തിച്ചേര്‍ന്നത്. എല്ലാ ദിവസവും പതിവായി വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുത്തിരുന്ന ഡോണ പെന്‍ഹ അടുത്തിടെ കുമ്പസാരിച്ചിരുന്നു. ഇതില്‍ നിന്നുമാണ് അവര്‍ പ്രഥമ ദിവ്യകാരുണ്യം സ്വീകരിച്ചിട്ടില്ലെന്ന സത്യം വൈദികര്‍ മനസിലാക്കിയത്. ഇതേ തുടര്‍ന്ന് വൃദ്ധസദനത്തിന്റെ ചുമതലയുള്ള ഔര്‍ ലേഡി ഓഫ് ഫാത്തിമ ഓഫ് റോസറി അസോസിയേഷന്‍ കന്യാസ്ത്രീകള്‍ നൂറ്റൊന്നുകാരിയായ ഡോണ പെന്‍ഹയ്ക്കു വിശുദ്ധ കുര്‍ബാന കൈക്കൊള്ളുന്നതിനായി ഒരുക്കങ്ങള്‍ നടത്തി. പിന്നീട് വൃദ്ധസദനത്തോട് ചേര്‍ന്നുള്ള ചാപ്പലില്‍ നടത്തിയ വിശുദ്ധ കുര്‍ബാനയുടെ മദ്ധ്യേ ഡോണ പെന്‍ഹ ആദ്യമായി പ്രഥമ ദിവ്യകാരുണ്യം നടത്തി. ഇതിന്റെ ചില ചിത്രങ്ങള്‍ നഴ്‌സിംഗ് ഹോം അധികൃതര്‍ തങ്ങളുടെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തിരുന്നു. നിമിഷങ്ങള്‍ക്കുള്ളില്‍ ആയിരങ്ങളാണ് ഈ ചിത്രങ്ങള്‍ ലൈക്ക് ചെയ്യുകയും ഡോണ പെന്‍ഹയ്ക്ക് തങ്ങളുടെ ആശംസകള്‍ അറിയിക്കുകയും ചെയ്തത്.
Image: /content_image/News/News-2016-10-03-07:24:51.jpg
Keywords: 101,year,old,woman,receives,First,Communion
Content: 2745
Category: 1
Sub Category:
Heading: ഭാരതത്തിലെ വിശ്വാസ സമൂഹത്തിന് പ്രതീക്ഷ നല്‍കി ഫ്രാന്‍സിസ് പാപ്പ: പരിശുദ്ധ പിതാവ് അടുത്ത വര്‍ഷം ഭാരതം സന്ദര്‍ശിച്ചേക്കും
Content: വത്തിക്കാന്‍: ഭാരതത്തിലെ വിശ്വാസ സമൂഹത്തിന് ഏറെ പ്രതീക്ഷ നല്‍കുന്ന വാക്കുകളുമായി ഫ്രാന്‍സിസ് പാപ്പ. അടുത്ത വര്‍ഷം ഭാരതത്തിലേക്ക് തന്റെ അപ്പസ്‌ത്തോലിക സന്ദര്‍ശനം പ്രതീക്ഷിക്കാമെന്നാണ് ഫ്രാന്‍സിസ് മാര്‍പാപ്പ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞത്. ജോര്‍ജിയയിലേയും അസര്‍ബൈജാനിലേയും തന്റെ അപ്പസ്‌ത്തോലിക സന്ദര്‍ശനം പൂര്‍ത്തിയാക്കിയ ശേഷം റോമിലേക്ക് മടങ്ങുമ്പോഴാണ് പരിശുദ്ധ പിതാവ് ഭാരതത്തിലേക്കും ബംഗ്ലാദേശിലേക്കും അടുത്ത വര്‍ഷം സന്ദര്‍ശനം നടത്തുവാന്‍ സാധ്യതയുണ്ടെന്ന വെളിപ്പെടുത്തല്‍ നടത്തിയത്. അടുത്ത വര്‍ഷം പോര്‍ച്ചുഗലിലെ ഫാത്തിമയില്‍ നടക്കുന്ന മരിയന്‍ വാര്‍ഷിക തീര്‍ത്ഥാടനത്തില്‍ താന്‍ പങ്കെടുക്കുമെന്ന കാര്യവും പാപ്പ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. പോള്‍ ആറാമന്‍, ജോണ്‍ പോള്‍ രണ്ടാമന്‍, ബനഡിക്റ്റ് പതിനാറാമന്‍ എന്നീ മാര്‍പാപ്പമാരും ഇതിന് മുമ്പ് ഫാത്തിമയില്‍ സന്ദര്‍ശനം നടത്തി തിരുനാളിന് കാര്‍മ്മികത്വം വഹിച്ചിട്ടുണ്ട്. ഭാരതവും, ബംഗ്ലാദേശും സന്ദര്‍ശിക്കുവാന്‍ ഉദ്ദേശിക്കുന്ന അടുത്ത വര്‍ഷം തന്നെ ഒരു ആഫ്രിക്കന്‍ രാജ്യവും തനിക്ക് സന്ദര്‍ശിക്കണമെന്ന ആഗ്രഹവും മാര്‍പാപ്പ പത്രക്കാരോട് പങ്കുവച്ചു. അതേ സമയം ഭാരതം സന്ദര്‍ശിക്കുവാന്‍ ഉദ്ദേശിക്കുന്ന തീയതി സംബന്ധിച്ച് മാര്‍പാപ്പ സൂചനകള്‍ ഒന്നും നല്‍കിയിട്ടില്ല. 2013 മാര്‍ച്ച് മുതല്‍ ഇതുവരെ ഫ്രാന്‍സിസ് മാര്‍പാപ്പ 16 രാജ്യങ്ങളില്‍ തന്റെ അപ്പസ്‌ത്തോലിക സന്ദര്‍ശനം പൂര്‍ത്തീകരിച്ചു. മാര്‍പാപ്പ സന്ദര്‍ശിച്ച രാജ്യങ്ങള്‍ എല്ലാം തന്നെ വലിയ ലോകശ്രദ്ധ ആകര്‍ഷിക്കുന്ന രാജ്യങ്ങളല്ലെന്ന കാര്യവും ഏറെ ശ്രദ്ധേയമാണ്. താന്‍ വലിയ രാജ്യങ്ങളിലും സന്ദര്‍ശനം നടത്തുവാന്‍ ഉദ്ദേശിക്കുന്നുണ്ടെന്നും, എന്നാല്‍ ഇക്കാര്യങ്ങള്‍ എല്ലാം മുന്‍കൂട്ടി പറയുവാന്‍ സാധിക്കില്ലെന്നും ചോദ്യത്തിനുള്ള മറുപടിയായി പേപ്പല്‍ വിമാനത്തില്‍വച്ച് മാര്‍പാപ്പ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
Image: /content_image/News/News-2016-10-03-09:19:09.jpg
Keywords: Pope,to,visit,India,2017,Fransis,papa,apostolic,visit
Content: 2746
Category: 1
Sub Category:
Heading: രണ്ടാമത് ഇന്തോനേഷ്യന്‍ യുവജനദിന സമ്മേളനത്തിന് തുടക്കമായി; സമ്മേളനത്തില്‍ പങ്കെടുക്കുവാന്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും യുവാക്കള്‍ മനാഡോയിലേക്ക് എത്തി
Content: ജക്കാര്‍ത്ത: ഇന്തോനേഷ്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള യുവാക്കള്‍ പങ്കെടുക്കുന്ന രണ്ടാമത് യുവജന ദിന സമ്മേളനത്തിന് തുടക്കമായി. 'ഇന്തോനേഷ്യയുടെ വൈവിധ്യമാര്‍ന്ന സമൂഹത്തില്‍ സുവിശേഷത്തിന്റെ സന്തോഷം' എന്നതാണ് യുവജന ദിനത്തിന്റെ മുഖ്യചിന്താവിഷയം. വടക്കന്‍ സുലാവേസിയുടെ തലസ്ഥാനമായ മനാഡോയിലാണ് രണ്ടാമത് ഇന്തോനേഷ്യന്‍ യുവജന ദിന ആഘോഷം നടക്കുന്നത്. 2600-ല്‍ അധികം യുവാക്കളാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. ഒക്ടോബര്‍ ഒന്നാം തീയതി തുടങ്ങിയ സമ്മേളനം ആറാം തീയതി ആണ് അവസാനിക്കുന്നത്. ഒക്ടോബര്‍ ഒന്നാം തീയതി ആരംഭിച്ച സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനായി 37 ഇന്തോനേഷ്യന്‍ രൂപതകളില്‍ നിന്നായി 16,000-ല്‍ അധികം കത്തോലിക്ക വിശ്വാസികള്‍ മനാഡോയിലേക്ക് എത്തിച്ചേര്‍ന്നിരുന്നു. മലേഷ്യയില്‍ നിന്നും ഫിലിപ്പിയന്‍സില്‍ നിന്നും യുവാക്കള്‍ പരിപാടിയുടെ ഭാഗമാകുവാന്‍ ഇന്തോനേഷ്യയിലേക്ക് വന്നിട്ടുണ്ട്. സമ്മേളനത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് താമസിക്കുവാനുള്ള സൗകര്യങ്ങളും ഭക്ഷണവും ക്രമീകരിച്ചിരിക്കുന്നത് പ്രാദേശിക മുസ്ലീം, ക്രിസ്ത്യന്‍ കുടുംബങ്ങളാണ്. ഇന്തോനേഷ്യന്‍ ജനത ഒന്നായി ഏറ്റെടുത്തു നടത്തുന്ന ഒരു പരിപാടിയായി ഇതിനോടകം തന്നെ സമ്മേളനം മാറിയിരിക്കുകയാണ്. യുവാക്കളുടെ പ്രാര്‍ത്ഥനയും, ധ്യാനവുമാണ് സമ്മേളന ദിവസങ്ങളില്‍ പ്രധാനമായും നടക്കുക. സമകാലിക സംഭവങ്ങളെ കുറിച്ച് പ്രത്യേകം സെമിനാറുകളും പരിപാടിയുടെ ഭാഗമായി നടത്തപ്പെടുന്നുണ്ട്. ബഹുസ്വരതയുള്ള സമൂഹത്തില്‍ മാതൃകയോടെ ക്രൈസ്തവര്‍ക്ക് എങ്ങനെ ജീവിക്കാം എന്ന വിഷയങ്ങളെ സംബന്ധിച്ചും ചര്‍ച്ചകള്‍ നടത്തപ്പെടും. വൈദിക വിദ്യാര്‍ത്ഥികളും പുരോഹിതരും തങ്ങളുടെ അനുഭവങ്ങളും, ക്രൈസ്തവ സാക്ഷ്യവും സമ്മേളനത്തില്‍ യുവാക്കളുമായി പങ്കുവയ്ക്കും. വിവിധ മതവിശ്വാസികളോട് ഐക്യപ്പെട്ട് പ്രവര്‍ത്തിക്കുന്നതിനെ സംബന്ധിച്ചുള്ള ചര്‍ച്ചകളും സമ്മേളനത്തിന്റെ ഭാഗമായി നടക്കും. ഇന്തോനേഷ്യന്‍ കത്തോലിക്ക യുവാക്കളുടെ പ്രഥമ യുവജന ദിന സമ്മേളനം നടന്നത് സുമാത്രയ്ക്ക് സമീപമുള്ള ലാംങ്പൂങ് പ്രവിശ്യയിലാണ്. മനാഡോ ബിഷപ്പ് ജോസഫ് തിയോഡോറസ് സുവാത്തനും, മറ്റു വൈദികരുമാണ് യുവജനദിന സമ്മേളനത്തിന് നേതൃത്വം നല്‍കുന്നത്.
Image: /content_image/News/News-2016-10-03-22:28:12.jpg
Keywords: second,Indonesian,Youth,Day,begins,at,manda
Content: 2748
Category: 18
Sub Category:
Heading: മുംബൈയിൽ മരിച്ച യുവ മലയാളി വൈദികന്റെ മൃതസംസ്കാരം ഇന്ന്‍
Content: മുംബൈ: മുംബൈയിൽ മരിച്ച മലയാളി വൈദികന്റെ സംസ്കാരം ഇന്നു നടക്കും. കല്യാൺ രൂപതയിലെ ഖോപ്പോളി സെന്റ് ആന്റണീസ് പള്ളി വികാരി ഫാ. ജോൺ കൂവക്കുന്നേൽ (29) ആണ് കഴിഞ്ഞദിവസം പള്ളിമേടയിൽ മരിച്ചനിലയിൽ കാണപ്പെട്ടത്. പത്തനംതിട്ട ചുങ്കപ്പാറയിൽ ബന്ധുക്കളുള്ള അദ്ദേഹം പൂനയിലാണു ജനിച്ചു വളർന്നത്. സംസ്കാരം ഇന്നു മൂന്നിന് പൂന കാലേവാഡി സെന്റ് അൽഫോൻസാ പള്ളിയിൽ.
Image: /content_image/PurgatorytoHeaven/PurgatorytoHeaven-2016-10-04-01:10:14.jpg
Keywords:
Content: 2749
Category: 8
Sub Category:
Heading: ശുദ്ധീകരണാത്മാക്കളുടെ മോചനത്തിനു കര്‍ത്താവ് അധികാരം കൊടുത്ത വിശുദ്ധന്‍
Content: “അവിടുന്നു മുന്‍കൂട്ടി അറിഞ്ഞവരെ തന്റെ പുത്രന്റെ സാദൃശ്യത്തോട് അനുരൂപരാക്കാന്‍ മുന്‍കൂട്ടി നിശ്ചയിക്കുകയും ചെയ്തു. ഇത് തന്റെ പുത്രന്‍ അനേകം സഹോദരരില്‍ ആദ്യജാതനാകുന്നതിനു വേണ്ടിയാണ്” (റോമാ 8:29) #{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ഒക്ടോബര്‍ 4}# “വിശുദ്ധ ഫ്രാന്‍സിസിനോട് നമ്മുടെ കര്‍ത്താവ് ഇപ്രകാരം പറഞ്ഞു: “ഓരോ വര്‍ഷവും, നിന്റെ മരണത്തിന്റെ വാര്‍ഷികത്തില്‍ നിനക്ക് ശുദ്ധീകരണസ്ഥലത്ത് പോകാം. നിന്റെ മൂന്ന്‍ സഭകളില്‍ നിന്നുമായി നീ അവിടെ കണ്ടെത്തുന്ന എല്ലാ ആത്മാക്കളേയും, കൂടാതെ വിശ്വസ്തതാപൂര്‍വ്വം നിന്നോട് പെരുമാറിയിട്ടുള്ള ആത്മാക്കളേയും നീ അനുഭവിച്ച പഞ്ചക്ഷതങ്ങള്‍ വഴി മോചിക്കുവാനും സ്വര്‍ഗ്ഗത്തിന്റെ മഹത്വത്തിലേക്ക് അവരെ നയിക്കുവാനുള്ള അനുഗ്രഹം നിനക്ക് ഞാന്‍ തരുന്നു”. (റാഫേല്‍ ബ്രൌണ്‍, ഫ്രാന്‍സിസ്കന്‍ ടെറിട്ടിയറി, ഗ്രന്ഥകാരന്‍). #{blue->n->n->വിചിന്തനം:}# ശുദ്ധീകരണാത്മാക്കളുടെ മോചനത്തിനായി വിശുദ്ധ ഫ്രാന്‍സിസ് അസ്സീസ്സിയുടെ മാദ്ധ്യസ്ഥം തേടി പ്രാര്‍ത്ഥിക്കുക. വിശുദ്ധനായി സമര്‍പ്പിക്കപ്പെട്ടിട്ടുള്ള പ്രാര്‍ത്ഥന ചൊല്ലാം. “കര്‍ത്താവേ, എന്നെ അങ്ങയുടെ സമാധാനത്തിന്റെ ഒരു ഉപകരണമാക്കണമേ. വിദ്വേഷമുള്ളിടത്ത് സ്നേഹവും, ദ്രോഹമുള്ളിടത്ത് ക്ഷമയും, സന്ദേഹമുള്ളിടത്ത് വിശ്വാസവും, നിരാശയുള്ളിടത്ത് പ്രത്യാശയും അന്ധകാരമുള്ളിടത്ത് പ്രകാശവും, സന്താപമുള്ളിടത്ത് സന്തോഷവും ഞാന്‍ വിതക്കട്ടെ. ഓ! ദിവ്യനാഥാ ആശ്വസിപ്പിക്കപ്പെടുന്നതിനേക്കാള്‍ ആശ്വസിപ്പിക്കുന്നതിനും, മനസിലാക്കപ്പെടുന്നതിനേക്കാള്‍ മനസ്സിലാക്കുന്നതിനും, സ്നേഹിക്കപ്പെടുന്നതിനേക്കാള്‍ സ്നേഹിക്കുന്നതിനും എനിക്ക് ഇടയാക്കണമേ. എന്തെന്നാല്‍ കൊടുക്കുമ്പോഴാണ് ഞങ്ങള്‍ക്ക് ലഭിക്കുന്നത്, ക്ഷമിക്കുമ്പോഴാണ് ഞങ്ങള്‍ ക്ഷമിക്കപ്പെടുന്നത്, മരിക്കുമ്പോഴാണ് ഞങ്ങള്‍ നിത്യതയിലേക്ക് ജനിക്കുന്നത്. ആമ്മേന്‍! #{red->n->n->പ്രാര്‍ത്ഥന:}# നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശു ക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/10?type=8 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DfxL3DsXsT5DncHwBE72gt}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/PurgatorytoHeaven/PurgatorytoHeaven-2016-10-04-01:51:19.jpg
Keywords: വിശുദ്ധ ഫ്രാന്‍സി
Content: 2750
Category: 6
Sub Category:
Heading: ഭൂമിയിലുള്ള സര്‍വ്വചരാചരങ്ങളെയും സ്നേഹിച്ച ഫ്രാന്‍സിസ് അസീസ്സി
Content: "അവന്‍ അവരോടു പറഞ്ഞു: നിങ്ങള്‍ ലോകമെങ്ങും പോയി, എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍" (മര്‍ക്കോ 16: 15). #{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ഒക്ടോബര്‍ 4}# ഫ്രാന്‍സിസ് അസിസ്സീ ആരെയും ശത്രുവായി കണക്കാക്കാതെ, എല്ലാവരേയും സഹോദരനായി കണ്ടു. അക്കാലത്തെ ആളുകളെ വേര്‍തിരിച്ചിരുന്ന എല്ലാ വേലിക്കെട്ടുകളും അദ്ദേഹം തകര്‍ത്തു കളഞ്ഞു. അറബികളായ മുസ്ലീങ്ങളോട് പോലും അദ്ദേഹം ക്രിസ്തുവിന്റെ സ്‌നേഹം പ്രസംഗിച്ചു. സ്വഭാവത്തിലും സംസ്‌ക്കാരത്തിലും വര്‍ഗ്ഗത്തിലും മതത്തിലും വിയോജിച്ചിരുന്ന വിഭാഗക്കാരുടെയിടയില്‍ മതസൗഹാര്‍ദ്ദത്തിന്റെ വിത്തുകള്‍ അദ്ദേഹം വിതറി. ഇതിനുപരിയായി, അദ്ദേഹം തന്റെ സര്‍വ്വ ലൗകിക സാഹോദര്യബോധം ജീവനില്ലാത്ത വസ്തുക്കളായ സൂര്യന്‍, ചന്ദ്രന്‍, വെള്ളം, വായു, അഗ്നി, മണ്ണ് എന്നിവയോട് പോലും കാണിച്ചു. പ്രകൃതിയിലെ സര്‍വ്വചരാചരങ്ങളെയും അവയുടെ പേരിനെ സ്ത്രീലിംഗമോ പുല്ലിംഗമോ ആയി തരംതിരിച്ച് സഹോദരന്മാര്‍, സഹോദരിമാര്‍ എന്ന് വിളിച്ച് പ്രസാദമുളവാക്കുന്ന ബഹുമാനം കാണിച്ചു. ഈ വിഷയത്തില്‍, അദ്ദേഹത്തെപ്പറ്റി എഴുതിയിരിക്കുന്നത് ഇങ്ങനെയാണ്, "സകല ചരാചരങ്ങളേയും അദ്ദേഹം നിശബ്ദ ഭക്തിയോടെ സ്വീകരിക്കുകയും അവരോട് കര്‍ത്താവിനെപ്പറ്റി സംസാരിക്കുകയും, അവനെ സ്തുതിക്കാന്‍ അവരെ ഉപദേശിക്കുകയും ചെയ്തു". പരിസ്ഥിതിയെ പരിപോഷിപ്പിക്കുന്ന സകലരുടേയും സ്വര്‍ഗ്ഗീയ മധ്യസ്ഥനാണ് വിശുദ്ധ ഫ്രാന്‍സിസെന്ന് നമ്മുക്കും പ്രഖ്യാപിക്കാം. (വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, റോം, 4.10.83) {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/10?type=6 }}
Image: /content_image/Meditation/Meditation-2016-10-04-02:17:53.jpg
Keywords: ഭൂമി
Content: 2751
Category: 1
Sub Category:
Heading: 417 വര്‍ഷം പഴക്കമുള്ള ബൈബിള്‍ പോര്‍ട്ട്‌ലാന്റില്‍ നിന്നും കണ്ടെത്തി;ബൈബിള്‍ 1599-ല്‍ ലണ്ടനില്‍ അച്ചടിച്ചതാണെന്ന് രേഖകളില്‍ നിന്നും വ്യക്തം
Content: പോര്‍ട്ട്‌ലാന്റ്: 1599-ല്‍ അച്ചടിച്ച് എലിസബത്ത് രാജ്ഞിക്ക് സമ്മാനിച്ച ബൈബിളിന്റെ ഒരു പ്രതി കണ്ടെത്തി. യുഎസിലെ പോര്‍ട്ട്‌ലാന്റില്‍ സ്ഥിതി ചെയ്യുന്ന ലെവിസ് ആന്റ് ക്ലാര്‍ക്ക് കോളജിന്റെ ലൈബ്രറിയിലെ ഒരു പെട്ടിയില്‍ നിന്നുമാണ് ഇത് ലഭിച്ചത്. അച്ചടിച്ച വിവരങ്ങളും ബൈബിളില്‍ ഉപയോഗിച്ചിരിക്കുന്ന വാക്യങ്ങളുടെ ഘടനയും മറ്റും നോക്കിയാണ് ഇതിന്റെ കാലപഴക്കം കണക്കാക്കിയത്. ലണ്ടനില്‍ ക്രിസ്റ്റഫര്‍ ബാര്‍ക്കറിന്റെ കാര്യസ്ഥര്‍ ഒന്നാം എലിസബത്ത് രാജ്ഞിക്ക് നല്‍കിയതാണ് ഇതെന്ന് അച്ചടിയില്‍ വ്യക്തമായി പറയുന്നു. 417 വര്‍ഷം പഴക്കമുള്ള ഇത്തരം ഒരു ബൈബിള്‍ എന്നത് ചരിത്രത്തിന്റെ അക്ഷയ നിധിയിലെ ഒരു സൂക്ഷിപ്പായി വേണം കരുതാനെന്ന് ഗവേഷകര്‍ പറയുന്നു. കോളജ് ലൈബ്രറിയില്‍ പഴയ പുസ്തകങ്ങളും വസ്തുക്കളും സൂക്ഷിക്കുന്ന പ്രത്യേക വിഭാഗത്തിന്റെ ചുമതല നിര്‍വഹിക്കുന്ന ഹന്നാഹ് ക്രൂമിയാണ് ബൈബിളില്‍ കണ്ടെടുത്തത്. ഇവിടെ നിന്നും ലഭിച്ചിരിക്കുന്നത് ബൈബിളിന്റെ ഒരു പ്രതി മാത്രമാണെന്നും, ഇതെ കാലഘട്ടത്തില്‍ തന്നെ നിരവധി കോപ്പികള്‍ അച്ചടിച്ചിട്ടുണ്ടാകാമെന്നും ഹന്നാഹ് ക്രൂമി പറയുന്നു. വിശ്വപ്രസിദ്ധ സാഹിത്യകാരന്‍ ഷെയ്ക്‌സ്പിയര്‍ പോലും ഉപയോഗിച്ചിരിക്കുക ഈ ബൈബിളിന്റെ തന്നെ മറ്റ് ഏതെങ്കിലും ഒരു പ്രതിയായിരിക്കാമെന്നും അദ്ദേഹം നിരീക്ഷിക്കുന്നു. പ്രൊട്ടസ്റ്റന്റ് വിഭാഗത്തിന്റെ ഉല്‍പത്തിയുമായും ഈ ബൈബിളിന് ബന്ധമുണ്ടെന്ന് കരുതുന്നു. ഏദന്‍ തോട്ടം, അര്‍മേനിയ, മെസപ്പൊട്ടോമിയ, ബാബിലോണ്‍ എന്നിവയെ കുറിച്ചും സോളമന്‍ പണിത ദേവാലയത്തെ സംബന്ധിച്ചും, ചിത്രങ്ങളോടു കൂടിയ വിവരണം ബൈബിളില്‍ നല്‍കിയിരിക്കുന്നു. യെരുശലേം ദേവാലയത്തിന്റെ അകത്തുനിന്നും പുറത്തുനിന്നുമുള്ള കാഴ്ച മനോഹരമായി ഈ ബൈബിളില്‍ രേഖപ്പെടുത്തിയിരിക്കുന്നു. ഇത്രയും വര്‍ഷത്തെ പഴക്കമുണ്ടെങ്കിലും ബൈബിളിന് കാര്യമായ കേടുപാടുകള്‍ ഒന്നും സംഭവിച്ചിട്ടില്ലെന്നതും ഒരു അത്ഭുതമാണ്. ചുരുക്കം പേജുകള്‍ക്ക് മാത്രമാണ് കാലപഴക്കം മൂലം ചെറിയ കീറലുകള്‍ ഉണ്ടായിരിക്കുന്നത്. 1967-ല്‍ കോളജിലേക്ക് ലഭിച്ച ചില പഴയ വസ്തുക്കളുടെ കൂട്ടത്തിലാണ് ഈ ബൈബിളും ഉള്‍പ്പെട്ടതെന്നാണ് അധികൃതര്‍ കരുതുന്നത്. പത്തൊന്‍പതാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഫ്രാന്‍സിസ് ഫ്രൈ എന്ന വ്യക്തി ഇംഗ്ലണ്ടില്‍ നിന്നും വാങ്ങിയ ബൈബിളാണിതെന്ന് ഹന്നാഹ് ക്രൂമി വിശ്വസിക്കുന്നു. ഫ്രാന്‍സിസ് ഫ്രൈയ്ക്ക് വിവിധ ബൈബിളുകള്‍ ശേഖരിക്കുന്ന സ്വഭാവമുണ്ടായിരുന്നു. ഫ്രൈയുടെ കൈയില്‍ നിന്നും ലണ്ടനിലെ കച്ചവടക്കാര്‍ വഴി ഇത് ക്ലാറന്‍സ് ബയിര്‍വേള്‍ഡിറ്റ് എന്ന പാസ്റ്ററുടെ കൈവശം എത്തുകയും അദ്ദേഹം പിന്നീട് അത് കോളജിന് സമര്‍പ്പിച്ചതാണെന്നും കണക്കാക്കപ്പെടുന്നു. ഈ വാദത്തെ സാദൂകരിക്കുന്ന ചില മേല്‍വിലാസങ്ങള്‍ ബൈബിളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. പഴയ സാധനങ്ങള്‍ സൂക്ഷിച്ചിരുന്ന മുറിയിലെ ഒരു തട്ടില്‍ ബൈബിളുകള്‍ എന്ന് രേഖപ്പെടുത്തിയിരിക്കുന്നതു കണ്ട ഹന്നാഹ് ക്രൂമി അത് വെറുതെ തുറന്നു നോക്കിയപ്പോഴാണ് ഇത്രയും വര്‍ഷം പഴക്കമുള്ള ജനീവയിലെ ബൈബിള്‍ കണ്ടെത്തിയത്. ഒരാഴ്ചയ്ക്ക് മുമ്പാണ് സംഭവം നടന്നത്. ബൈബിളിന്റെ പല ചരിത്രങ്ങളിലേക്കും വെളിച്ചം വീശുന്ന വിവരങ്ങള്‍, 417 വര്‍ഷം പഴക്കമുള്ള ഈ ബൈബിളില്‍ നിന്നും ലഭിക്കുമെന്നും കരുതപ്പെടുന്നു.
Image: /content_image/News/News-2016-10-04-06:21:17.jpg
Keywords: Historic,Bible,from,1599,discovered,in,Portland
Content: 2754
Category: 1
Sub Category:
Heading: മെത്രാഭിഷേക ചടങ്ങുകള്‍ക്കായി പ്രസ്റ്റണ്‍ ഒരുങ്ങി; പ്രവേശനത്തിനുള്ള നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി
Content: പ്രസ്റ്റണ്‍: യുകെയിലെ സീറോ മലബാര്‍ വിശ്വാസികള്‍ ഏറെ പ്രതീക്ഷയോടും പ്രാര്‍ത്ഥനയോടും കാത്തിരിക്കുന്ന പ്രസ്റ്റണ്‍ രൂപതാ സ്ഥാപനത്തിനും മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ മെത്രാഭിഷേക ചടങ്ങുകള്‍ക്കും അഞ്ചു ദിവസങ്ങള്‍ അവശേഷിക്കേ ഒരുക്കങ്ങള്‍ അവസാനഘട്ടത്തില്‍. ഞായറാഴ്ച മെത്രാഭിഷേക ചടങ്ങുകള്‍ നടക്കുന്ന ഇംഗ്ലണ്ടിലെ പ്രമുഖ ഫുട്‌ബോള്‍ സ്റ്റേഡിയമായ പ്രസ്റ്റണ്‍ നോര്‍ത്ത് എന്‍ഡ് സ്റ്റേഡിയത്തില്‍ ഉച്ചയ്ക്ക് കൃത്യം ഒന്നിനാരംഭിക്കുന്ന തിരുക്കർമ്മങ്ങൾക്ക് സീറോ മലബാർ സഭയുടെ തലവനായ കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി മുഖ്യകാർമ്മികത്വം വഹിക്കും. മെത്രാഭിഷേകം നടക്കുന്ന പ്രസ്റ്റൺ ഉൾക്കൊളളുന്ന ലങ്കാസ്റ്റർ രൂപതയുടെ മെത്രാൻ റൈറ്റ് റവ. ഡോ. മൈക്കിൾ ജി. കാംബെലും നിയുക്ത മെത്രാൻ മാർ ജോസഫ് സ്രാമ്പിക്കലിന്റെ മാതൃ രൂപതയായ പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ടും മെത്രാഭിഷേകത്തിൽ സഹകാർമ്മികരാകും. അതേ സമയം ചടങ്ങില്‍ പങ്കെടുക്കാനെത്തുന്നവരുടെ വാഹന പാര്‍ക്കിംഗ്/ സീറ്റിങ് ക്രമീകരണങ്ങള്‍ എന്നിവയെ കുറിച്ചുള്ള രൂപരേഖ പുറത്തിറക്കിയിട്ടുണ്ട്. വിശ്വാസികളുടെ വാഹനങ്ങള്‍ ബുദ്ധിമുട്ടില്ലാതെ പാര്‍ക്ക് ചെയ്യാനുള്ള നിര്‍ദ്ദേശങ്ങള്‍ സ്റ്റേഡിയത്തിന്റെ മേല്‍നോട്ടം വഹിക്കുന്നവരും പാര്‍ക്കിംഗ് കമ്മറ്റിയും സംയുക്തമായാണ് തയാറാക്കിയിരിക്കുന്നത്. പോലീസ്, ഫയര്‍ഫോഴ്സ്, ആംബുലന്‍സ്, പാരമെഡിക്കല്‍ സര്‍വ്വീസ് മറ്റ് അത്യാവശ്യ സര്‍വ്വീസുകളും സ്റ്റേഡിയത്തില്‍ ലഭ്യമായിരിക്കും. വിശ്വാസികള്‍ക്ക് നല്കിയിരിക്കുന്ന എന്‍ട്രി പാസ്സില്‍ ഇരിക്കേണ്ട സ്ഥലത്തിന്റെ പേരും പ്രവേശന കവാടവും സീറ്റിന്റെ നിരയും നമ്പരും കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. ഓരോ പ്രവേശന കവാടത്തിനടുത്തും പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വ്വഹിക്കുന്നതിനുള്ള സൗകര്യങ്ങളും ലഘുഭക്ഷണ ശാലകളും ഉണ്ടായിരിക്കും. സുരക്ഷാ ക്രമീകരങ്ങള്‍ മൂലം കുട ഉപയോഗിക്കുന്നതിന് അനുവാദമില്ല. പ്രാരംഭത്തില്‍ വരുന്നവര്‍ക്ക് പൊതുവായ പാര്‍ക്കിംഗ് സൌകര്യമുള്ളിടത്ത് പ്രവേശനം ലഭിക്കും. കാര്‍ പാര്‍ക്കിംഗു ഏരിയ രാവിലെ 10:30 മുതല്‍ തുറക്കും. പ്രവേശനത്തിനായുള്ള കവാടങ്ങള്‍ രാവിലെ 11:30നാണ് തുറക്കുക. അംഗവൈകല്യള്ളവരുടെ ഉപയോഗത്തിനായുള്ള ഉപകരണങ്ങള്‍ക്കും കുഞ്ഞുങ്ങളുമായി വരുന്നവര്‍ക്ക് ബേബി ട്രോളി പ്രവേശിപ്പിക്കുന്നതിനും അനുവാദമുണ്ട്. പാര്‍ക്കിംഗ് ട്രാഫിക് സംബന്ധമായ രൂപരേഖ വൈദികര്‍ക്ക് നല്‍കിയിട്ടുണ്ട്. സ്റ്റേഡിയത്തിന്റെ സുരക്ഷാ സംവിധാനങ്ങളെക്കുറിച്ചും വ്യക്തമായി അറിയാവുന്ന സ്റ്റേഡിയം സുരക്ഷാ ഉദ്യോഗസ്ഥരുടെ സേവനം എപ്പോഴും ലഭ്യമായിരിക്കും. വിശുദ്ധ കുര്‍ബാന നടക്കുന്ന വിവിധ കേന്ദ്രങ്ങളില്‍ നിന്നും വൈദികര്‍ ആവശ്യപ്പെട്ടതനുസരിച്ച് എന്‍ട്രി പാസുകള്‍ അതാതു സ്ഥലങ്ങളില്‍ ഇതിനോടകം എത്തിച്ചു നല്കിയിട്ടുണ്ട്. സുരക്ഷാ നിയമങ്ങള്‍ കര്‍ശനമായതിനാല്‍ എന്‍ട്രി പാസ്സ് ഇല്ലാതെ വരുന്ന ആരെയും സ്റ്റേഡിയത്തിലേക്ക് കടത്തിവിടില്ല എന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിരിക്കുന്നതിനാല്‍ പ്രവേശനത്തിന് എന്‍ട്രി പാസ്സ് നിര്‍ബന്ധമാണ്. 12 മണി മുതല്‍ ഗായകസംഘം ഗാന ശുശ്രൂഷ ആരംഭിക്കും. സീറോ മലബാര്‍ സഭാ തലവന്‍ ആലഞ്ചേരി പിതാവുള്‍പ്പെടെയുള്ള മെത്രാന്‍മാര്‍, വൈദികര്‍, പ്രസ്റ്റൺ സിറ്റി കൗൺസിൽ മേയർ, എംപിമാർ, മറ്റ് സിറ്റി കൗൺസിൽ ഔദ്യോഗിക പ്രതിനിധികൾ തുടങ്ങിയവരും വിവിധ മത– സാമുദായിക, സഭാ വിഭാഗങ്ങളുടെ പ്രതിനിധികളും ചടങ്ങുകളിൽ പങ്കുചേരും. ശാലോം യൂറോപ്പ് ടിവി മെത്രാഭിഷേകത്തിന്റെ തത്സമയ സംപ്രേക്ഷണം നടത്തുന്നുണ്ട്. ബ്രിട്ടനിലെ സിറോ മലബാർ സഭയുടെ ഈ ചരിത്ര നിമിഷങ്ങൾക്ക് സ്വർഗ്ഗീയ സ്വരമാധുരി പകരുവാൻ അൻപതിൽപരം അംഗങ്ങളുടെ ഗായക സംഘമാണ് ഗാനങ്ങളാലപിക്കുന്നത്. #{red->n->n-> പാര്‍ക്കിംഗ് ക്രമീകരണത്തിന്റെ രൂപരേഖ}#
Image: /content_image/News/News-2016-10-04-11:13:23.jpg
Keywords:
Content: 2755
Category: 1
Sub Category:
Heading: സുവിശേഷത്തിന്റെ ആനന്ദവുമായി രണ്ടാമത് ഇന്തോനേഷ്യന്‍ യുവജന സമ്മേളനത്തിന് തുടക്കമായി
Content: ജക്കാര്‍ത്ത: ഇന്തോനേഷ്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള യുവാക്കള്‍ പങ്കെടുക്കുന്ന രണ്ടാമത് യുവജന സമ്മേളനത്തിന് തുടക്കമായി. 'ഇന്തോനേഷ്യയുടെ വൈവിധ്യമാര്‍ന്ന സമൂഹത്തില്‍ സുവിശേഷത്തിന്റെ ആനന്ദം' എന്നതാണ് യുവജന സമ്മേളനത്തിന്റെ മുഖ്യ ചിന്താവിഷയം. വടക്കന്‍ സുലാവേസിയുടെ തലസ്ഥാനമായ മനാഡോയിലാണ് രണ്ടാമത് ഇന്തോനേഷ്യന്‍ യുവജന സമ്മേളനം നടക്കുന്നത്. 2600-ല്‍ അധികം യുവാക്കളാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. ഒക്ടോബര്‍ ഒന്നാം തീയതി തുടങ്ങിയ സമ്മേളനം ആറാം തീയതി സമാപിക്കും. സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനായി 37 ഇന്തോനേഷ്യന്‍ രൂപതകളില്‍ നിന്നായി 16,000-ല്‍ അധികം കത്തോലിക്ക വിശ്വാസികളും മനാഡോയിലേക്ക് എത്തിച്ചേര്‍ന്നിട്ടുണ്ട്. സമ്മേളനത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് താമസിക്കുവാനുള്ള സൗകര്യങ്ങളും ഭക്ഷണവും ക്രമീകരിച്ചിരിക്കുന്നത് പ്രാദേശിക മുസ്ലീം, ക്രിസ്ത്യന്‍ കുടുംബങ്ങളാണ്. ഇന്തോനേഷ്യന്‍ ജനത ഒന്നായി ഏറ്റെടുത്തു നടത്തുന്ന ഒരു പരിപാടിയായി ഇതിനോടകം തന്നെ സമ്മേളനം മാറിയിരിക്കുകയാണ്. യുവാക്കളുടെ പ്രാര്‍ത്ഥനയും, ധ്യാനവുമാണ് സമ്മേളന ദിവസങ്ങളില്‍ പ്രധാനമായും നടക്കുക. സമകാലിക സംഭവങ്ങളെ കുറിച്ച് പ്രത്യേകം സെമിനാറുകളും പരിപാടിയുടെ ഭാഗമായി നടത്തപ്പെടുന്നുണ്ട്. ബഹുസ്വരതയുള്ള സമൂഹത്തില്‍ മാതൃകയോടെ ക്രൈസ്തവര്‍ക്ക് എങ്ങനെ ജീവിക്കാം എന്ന വിഷയങ്ങളെ സംബന്ധിച്ചും ചര്‍ച്ചകള്‍ നടത്തപ്പെടും. വൈദിക വിദ്യാര്‍ത്ഥികളും പുരോഹിതരും തങ്ങളുടെ അനുഭവങ്ങളും, ക്രൈസ്തവ സാക്ഷ്യവും സമ്മേളനത്തില്‍ യുവാക്കളുമായി പങ്കുവയ്ക്കും. വിവിധ മതവിശ്വാസികളോട് ഐക്യപ്പെട്ട് പ്രവര്‍ത്തിക്കുന്നതിനെ സംബന്ധിച്ചുള്ള ചര്‍ച്ചകളും സമ്മേളനത്തിന്റെ ഭാഗമായി നടക്കും. ഇന്തോനേഷ്യന്‍ കത്തോലിക്ക യുവാക്കളുടെ പ്രഥമ യുവജന സമ്മേളനം നടന്നത് സുമാത്രയ്ക്ക് സമീപമുള്ള ലാംങ്പൂങ് പ്രവിശ്യയിലാണ്. മനാഡോ ബിഷപ്പ് ജോസഫ് തിയോഡോറസ് സുവാത്തനും, മറ്റു വൈദികരുമാണ് യുവജന സമ്മേളനത്തിന് നേതൃത്വം നല്‍കുന്നത്.
Image: /content_image/News/News-2016-10-04-09:18:19.jpg
Keywords: