Contents
Displaying 2561-2570 of 24979 results.
Content:
2776
Category: 8
Sub Category:
Heading: ശുദ്ധീകരണസ്ഥലത്തെ മൂന്നു ആനന്ദങ്ങള്‍
Content: “എന്റെ സഹോദരരേ, നിങ്ങളില്‍ ഒരാള്‍ സത്യത്തില്‍ നിന്ന് വ്യതിചലിക്കുകയും അവനെ വേറൊരാള്‍ തിരിച്ചുകൊണ്ട് വരികയും ചെയ്യുന്നെങ്കില്‍, പാപിയെ തെറ്റായ മാര്‍ഗ്ഗത്തില്‍ നിന്ന് പിന്തിരിപ്പിക്കുന്നവന്‍ തന്റെ ആത്മാവിനെ മരണത്തില്‍ നിന്ന് രക്ഷിക്കുകയും തന്റെ നിരവധിയായ പാപങ്ങള്‍ തുടച്ചു മാറ്റുകയും ചെയ്യുന്നുവെന്ന് നിങ്ങള്‍ അറിഞ്ഞുകൊള്ളുവിന്‍” (യാക്കോബ് 5:19) #{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ഒക്ടോബര്‍ 7}# ശുദ്ധീകരണസ്ഥലത്തെ മൂന്ന്‍ ആനന്ദങ്ങള്‍ ഇവയാണ്. 1) "തങ്ങളുടെ മോക്ഷത്തേക്കുറിച്ചുള്ള ഉറപ്പ്. പാപം ചെയ്യുവാന്‍ കഴിയാത്തവിധം തങ്ങള്‍ മഹത്വത്തിലേക്ക് സ്ഥിരീകരിക്കപ്പെട്ടിരിക്കുന്ന കാര്യം ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് അറിയാം. 2) ശുദ്ധീകരണസ്ഥലത്തെ രണ്ടാമത്തെ സന്തോഷം പാപങ്ങളുടെ ശുദ്ധീകരണമാണ്. പാപം നമ്മുടെ ആത്മാവില്‍ ഒരുപാട് മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നു. ഈ മാലിന്യങ്ങൾ കഴുകി വൃത്തിയാക്കുന്നത് ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് കൂടുതല്‍ ആശ്വാസം പകരും. 3) മൂന്നാമത്തെ ആനന്ദം ദൈവത്തിന്റെ സ്നേഹമാണ്. സ്നേഹം എല്ലാ ത്യാഗങ്ങളേയും എളുപ്പമുള്ളതാക്കുന്നു. ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ വളരെ ശക്തമായി ദൈവത്തെ സ്നേഹിക്കുന്നു– സ്നേഹമാകട്ടെ ത്യാഗവും ബലിയും ആവശ്യപ്പെടുകയും ചെയ്യുന്നു". (ഡോട്ടേഴ്സ് ഓഫ് സെന്റ് പോള്‍, സൊസൈറ്റി ഓഫ് സെന്റ് പോള്‍ എന്നിവയുടെ സ്ഥാപകനായ വിശുദ്ധ യാക്കൂബ് ആല്‍ബേരിയോണിന്റെ വാക്കുകള്‍). #{blue->n->n->വിചിന്തനം:}# ദൈവസാനിധ്യത്തിലേക്ക് പ്രവേശിക്കുന്നതില്‍ നിന്നും നമ്മെ തടയുന്ന കറയാണ് പാപം. നമുക്കും ദൈവത്തിനുമിടയില്‍ എന്തെങ്കിലും തെറ്റുകള്‍ ഉണ്ടോ എന്ന് നമ്മുടെ ജീവിതത്തില്‍ ഒരു ആത്മപരിശോധന നടത്താം #{red->n->n->പ്രാര്‍ത്ഥന:}# നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/10?type=8 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FrPw3ZUFEl6BzyuAYQ5hDt}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/PurgatorytoHeaven/PurgatorytoHeaven-2016-10-07-00:33:33.jpg
Keywords: ശുദ്ധീകരണ

2777
Category: 1
Sub Category:
Heading: വധശിക്ഷയ്ക്കു വിധിക്കപ്പെട്ട ആസിയ ബീബിയുടെ മോചനത്തിനായി ഒക്ടോബര്‍ 12നു പ്രാര്‍ത്ഥനാ ദിനം ആചരിക്കാന്‍ ആഹ്വാനം
Content: ഇസ്ലാമാബാദ്: പ്രവാചക നിന്ദാ കുറ്റം ചുമത്തി പാക്കിസ്ഥാനില്‍ വധശിക്ഷയ്ക്ക് വിധിച്ചിരിക്കുന്ന ക്രൈസ്തവ വിശ്വാസി ആസിയാ ബീബിയുടെ കേസില്‍ പാക് സുപ്രീം കോടതി ഉടന്‍ വിധി പ്രഖ്യാപിക്കാനിരിക്കെ ഈ വരുന്ന 12-ാം തീയതി ബുധനാഴ്ച 24 മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന പ്രത്യേക പ്രാര്‍ത്ഥന നടത്തുവാന്‍ ആഹ്വാനം. ക്രിസ്ത്യന്‍ സോളിഡാരിറ്റി വേള്‍ഡ് വൈഡ് എന്ന സംഘടനയാണ് പ്രാര്‍ത്ഥനയ്ക്കു ആഹ്വാനം ചെയ്തിരിക്കുന്നത്. 2009-ല്‍ ആണ് ആസിയാ ബീബീയെ വധിക്കുവാന്‍ കീഴ്‌ക്കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. അയല്‍വാസികളായ മുസ്ലീം സ്ത്രീകള്‍ ആസിയാ ബീബിയ്ക്ക് എതിരെ വ്യാജകേസ് നല്‍കിയതിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്. ആസിയ ബീബീ ഇസ്ലാം പ്രവാചകനായ മുഹമ്മദ് നബിയെ നിന്ദിക്കുന്ന രീതിയില്‍ തങ്ങളോട് സംസാരിച്ചുവെന്നാണ് യുവതികള്‍ പോലീസില്‍ പരാതിപ്പെട്ടത്. ഇതേ തുടര്‍ന്നാണ് കോടതി വിധിയുണ്ടായത്. 2009 മുതല്‍ കിഴക്കന്‍ പാക്കിസ്ഥാനിലെ മുള്‍ട്ടാണ്‍ എന്ന പ്രദേശത്തുള്ള ജയിലില്‍ ഏകാന്ത തടവിലാണ് ആസിയ ബീബീ. ആസിയ ബീബിയെ ജയിലിനുള്ളില്‍ കൊലപ്പെടുത്തുന്നവര്‍ക്ക് അഞ്ചു ലക്ഷം രൂപ നല്‍കാമെന്ന് ഒരു മുസ്ലീം പണ്ഡിതന്‍ പരസ്യമായി പ്രഖ്യാപിച്ചിരുന്നു. സുരക്ഷാ ഭീഷണി നിലനില്‍ക്കുന്നതിനാലാണ് ഇവരെ ഏകാന്ത തടവറയില്‍, കഠിന തടവില്‍ പാര്‍പ്പിച്ചിരിക്കുന്നത്. ഉടന്‍ തന്നെ വരുവാനിരിക്കുന്ന സുപ്രീം കോടതി വിധിയില്‍ പ്രതീക്ഷ അര്‍പ്പിച്ച് പ്രാര്‍ത്ഥനയോടെ കഴിയുകയാണ് ആസിയ ബീബിയുടെ കുടുംബാംഗങ്ങള്‍. വിധി എന്തുതന്നെയാണെങ്കിലും അതിനെ ഉള്‍ക്കൊള്ളുവാനുള്ള മനോധൈര്യം ആസിയാക്ക് ലഭിക്കുന്നതിനു വേണ്ടിയും ആസിയായുടെ കേസ് കോടതിയില്‍ വാദിച്ച സൗഫുള്‍ മലൂക്ക് എന്ന വക്കീലിന്റെ സംരക്ഷണത്തിനും വിധി പ്രസ്താവിക്കുന്ന സുപ്രീം കോടതി ജഡ്ജിക്കു വേണ്ടിയും വിശ്വാസികള്‍ പ്രത്യേക പ്രാര്‍ത്ഥനാ നടത്തണമെന്നാണ് ക്രിസ്ത്യന്‍ സോളിഡാരിറ്റി വേള്‍ഡ് വൈഡ് ആഹ്വാനം ചെയ്തിരിക്കുന്നത്. മതനിന്ദാ കുറ്റം ചുമത്തപ്പെട്ട് ജയിലില്‍ പീഡനം അനുഭവിക്കുകയും, വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കഴിയുകയും ചെയ്യുന്നവരേ വിശ്വസികള്‍ തങ്ങളുടെ പ്രാര്‍ത്ഥനയില്‍ പ്രത്യേകം ഓര്‍ക്കും. 95 ശതമാനത്തില്‍ അധികം ജനങ്ങളും മുസ്ലീം വിശ്വാസികളായ രാജ്യമാണ് പാക്കിസ്ഥാന്‍. 1990 മുതല്‍ ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം പ്രവാചകനെ നിന്ദിച്ചുവെന്നും, ഖുറാനെ അപകീര്‍ത്തിപ്പെടുത്തിയെന്നും ആരോപണം നേരിട്ട 62 പേരാണ് രാജ്യത്ത് കൊല്ലപ്പെട്ടത്. ഇതേ കുറ്റങ്ങള്‍ക്ക് പാക്കിസ്ഥാനിലെ വിവിധ ജയിലുകളില്‍ 40 പേര്‍ വധശിക്ഷ കാത്തു കഴിയുന്നുണ്ട്. പ്രാകൃതമായ ഈ നിയമം രാജ്യത്തിന്റെ നിയമവ്യവസ്ഥിതികളില്‍ നിന്നും എടുത്ത് മാറ്റണമെന്ന് യുഎന്‍ പലവട്ടം പാക് സര്‍ക്കാരിനോട് ആവശ്യപ്പെട്ടതാണ്.
Image: /content_image/News/News-2016-10-07-04:36:32.jpg
Keywords: 24/7,Prayer,For,Release,Of,Christian,asia,Bibi,From,Death,Row

2779
Category: 9
Sub Category:
Heading: സെഹിയോന്‍ യുകെ നയിക്കുന്ന ‘തിയോളജി ഓഫ് ദി ബോഡി’ പ്രഭാഷണ പരമ്പര & സെമിനാര്‍ റവ. ഡോ. ആന്റണി ചുണ്ടെലിക്കാട്ട് നയിക്കും
Content: സെഹിയോന്‍ യുകെ നയിക്കുന്ന ‘തിയോളജി ഓഫ് ദി ബോഡി’ പ്രഭാഷണ പരമ്പര & സെമിനാര്‍ റവ. ഡോ. ആന്റണി ചുണ്ടെലിക്കാട്ട് നയിക്കും. പതിനായിരക്കണക്കിന് യുവതിയുവാക്കളെയും കുടുംബങ്ങളെയും വിശുദ്ധിയിലേക്കും വിശ്വാസ നിറവിലേക്കും വഴി നടത്തിയ ‘തിയോളജി ഓഫ് ദി ബോഡി’ പരമ്പരക്ക് സെഹിയോന്‍ യുകെ അവസരമൊരുക്കുന്നു. വി.ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പയുടെ മനുഷ്യവ്യക്തിത്വത്തേയും പ്രത്യേകമായി ശരീര ശാസ്ത്രത്തെയും ബന്ധപ്പെടുത്തി സൃഷ്ടിയുടെയും ലൈംഗീകതയുടെയും മനോഹാരിത വെളിപ്പെടുത്തുന്ന പ്രഭാഷണ സമാഹാരങ്ങളാണ് ‘തിയോളജി ഓഫ് ദി ബോഡി’ എന്ന പേരില്‍ അറിയപ്പെടുന്നത്. റോമിലെ സെന്റ് പോള്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പ്രൊഫസര്‍ പദവിയിലുള്ള യുകെയില്‍ സേവനമനുഷ്ഠിക്കുന്ന റവ. ഡോ. ആന്റണി ചുണ്ടെലിക്കാട്ട് പ്രഭാഷണ പരമ്പര നയിക്കും. കുടുംബം, വിവാഹം തുടങ്ങിയ വിഷയങ്ങളില്‍ ഡോക്ടറേറ്റ് നേടിയിട്ടുള്ള ഫാ. ആന്റണി ഇരുപതില്‍ പരം ആത്മീയ പുസ്തകങ്ങളുടെ രചയിതാവാണ്. ഒക്ടോബര്‍ 15, നവംമ്പര്‍ 19, 26 തീയതികളിലാണ് അതിമനോഹരവും കാലികപ്രസക്തിയുള്ളതുമായ ഈ പരമ്പര നടക്കുന്നത്. 15 വയസിന് മുകളിലുള്ള ഏവര്‍ക്കും ഈ സെമിനാറില്‍ പങ്കെടുക്കാവുന്നതാണ്. യുവതിയുവാക്കള്‍ക്കും കുടുംബങ്ങള്‍ക്കും ഏറെ അനുഗ്രഹപ്രദമാകുന്ന ഈ ആത്മീയ ശുശ്രൂഷയിലേക്ക് ഫാ. സോജി ഓലിക്കല്‍ ഏവരെയും സ്വാഗതം ചെയ്യുന്നു. #{red->none->b-> അഡ്രസ്സ്}# St. Gerard Catholic Church Castle wale Birmingham B35 6JT #{blue->none->b-> സമയം:}# രാവിലെ 10 മുതല്‍ വൈകുന്നേരം 5 വരെ #{red->none->b-> കൂടുതല്‍ വിവരങ്ങള്‍ക്ക്:}# ഷാരോണ്‍: 07712472609 ജീസ്: 07730374551
Image: /content_image/Events/Events-2016-10-07-02:41:36.jpg
Keywords:

2780
Category: 9
Sub Category:
Heading: ബഥേൽ ഒരുങ്ങുന്നു; ജപമാലമാസ രണ്ടാം ശനിയാഴ്ച കൺവെൻഷൻ നാളെ
Content: യൂറോപ്യൻ നവസുവിശേഷവത്കരണം മലയാളികളിലൂടെ സ്ഥാപിതമാക്കപ്പെടുമ്പോൾ അതിന്റെ അടിസ്ഥാനഘടകമായി ദൈവം വഴിനടത്തുന്ന െസഹിയോൻ യു കെയും ഫാ. സോജി ഓലിക്കലും നേതൃത്വം നൽകുന്ന രണ്ടാം ശനിയാഴ്ച കൺവെൻഷൻ പതിവിൽ നിന്നും വ്യത്യസ്തമായി നാളെ മുഴുവൻ സമയ ഇംഗ്ലീഷ് ശുശ്രൂഷയായി മാറും. യൂറോപ്പിൽ ആയിരങ്ങളെ വിശ്വാസത്തിലേക്കു നയിച്ചുകൊണ്ടിരിക്കുന്ന, ദൈവിക അടയാളങ്ങൾ രോഗസൌഖ്യങ്ങളാൽ അനുഭവവേദ്യമാക്കുന്ന പരിശുദ്ധാത്മ കൃപയാൽ അനുഗ്രഹീതയായ പ്രമുഖ സുവിശേഷ പ്രവർത്തക സിസ്റ്റർ മർഗരീത്ത, കഴിഞ്ഞ നാല്പതു വർഷക്കാലമായി വിവിധ രാജ്യങ്ങളിൽ ഇവാൻജലൈസേഷൻ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന പ്രശസ്ത വചന പ്രഘോഷകൻ ലളിത് പെരേര എന്നിവർ ഇത്തവണ സോജിയച്ചനോടൊപ്പം കൺവെൻഷൻ നയിക്കും. പതിവുപോലെ രാവിലെ 8 മണിക്ക് ജപമാല മാസത്തെ മുൻനിർത്തിയുള്ള പ്രത്യേക മരിയൻ റാലിയോടെ ആരംഭിക്കുന്ന യൂണിവേഴ്സൽ ബൈബിൾ കൺവെൻഷൻ വൈകിട്ട് 4ന് ദിവ്യകാരുണ്യ പ്രദക്ഷിണത്തോടെ സമാപിക്കും. ലോക സുവിശേഷവത്കരണം ജാതിമത, ദേശഭാഷാ വ്യത്യാസമില്ലാതെ യഥാർത്ഥ ക്രിസ്തീയസ്നേഹം പകർന്നു നൽകിക്കൊണ്ട് സാദ്ധ്യമാക്കപ്പെടുകവഴി യൂറോപ്പിലെ ഏറ്റവും വലിയ ആത്മീയ സംഗമമായി രണ്ടാം ശനിയാഴ്ച കൺവെൻഷനെ ദൈവം ഉയർത്തുന്നു എന്നതിന് മനുഷ്യനാൽ അസാദ്ധ്യമായവയെ ദൈവം സാദ്ധ്യമാക്കിത്തീർത്ത ജീവിത സാക്ഷ്യങ്ങൾ അടിസ്ഥാനമാകുന്നു. കൺവെൻഷനിൽ പങ്കെടുക്കുന്ന ഓരോ വ്യക്തികൾക്കും കുടുംബങ്ങൾക്കുമായി സെഹിയോൻ കുടുംബം ശക്തമായ ഉപവാസ,മദ്ധ്യസ്ഥ പ്രാർത്ഥനകളിലാണ്. പരിശുദ്ധ അമ്മയുടെ ജപമാലമാസ കൺവെൻഷനിലേക്ക് സോജിയച്ചനും സെഹിയോനും യേശുനാമത്തിൽ ഏവരേയും നാളെ ബർമിംങ്ഹാം ബഥേൽ സെന്ററിലേക്ക് ക്ഷണിക്കുന്നു. #{red->none->b-> അഡ്രസ്സ്}# ബഥേൽ കൺവെൻഷൻ സെന്റർ വെസ്റ്റ് ബ്രോംവിച് കെൽവിൻ വേ ബർമിംങ്ഹാം. B70 7 JW. #{blue->none->b->കൂടുതൽ വിവരങ്ങൾക്ക്}# ഷാജി. 07878149670 അനീഷ്. 07760254700 #{red->none->b->വിവിധ സ്ഥലങ്ങളിൽ നിന്നും കൺവെൻഷൻ സെന്ററിലേക്കുള്ള കോച്ചുകളെയും മറ്റ് വാഹനങ്ങളെയും പറ്റിയുള്ള പൊതുവിവരങ്ങൾക്ക്;}# ടോമി ചെമ്പോട്ടിക്കൽ : 07737935424.
Image: /content_image/Events/Events-2016-10-07-02:48:08.jpg

2781
Category: 6
Sub Category:
Heading: ദൈവപിതാവിനെ പറ്റിയുള്ള ബോധ്യം
Content: "നിങ്ങളില്‍ ഏതൊരു പിതാവാണ് മകന്‍ മീന്‍ ചോദിച്ചാല്‍ പകരം പാമ്പിനെ കൊടുക്കുക?" (ലൂക്കാ 11:11). #{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ഒക്ടോബര്‍ 7}# 'ഞങ്ങളെ പ്രാര്‍ത്ഥിക്കുവാന്‍ പഠിപ്പിക്കണമേ' എന്ന ശിഷ്യരുടെ അപേക്ഷയ്ക്ക് ക്രിസ്തു നല്‍കുന്ന മറുപടി 'പിതാവിനെ പഠിക്കുക' എന്ന ഒറ്റ ആശയത്തിലേക്ക് സകലതും ചുരുക്കാവുന്നതാണ്. ശിഷ്യരുടെ ചോദ്യങ്ങള്‍ക്കു ഇതിനെ അടിസ്ഥാനപ്പെടുത്തി ക്രിസ്തു പരോക്ഷമായി ഉത്തരം നല്‍കുന്നുണ്ട്. 'പിതാവായ ദൈവത്തെ പറ്റി' പൂര്‍ണ്ണമായി മനസ്സിലാക്കിയാല്‍, നാം സകലതും പഠിച്ചു കഴിയും. പിതാവ് ആരാണെന്ന് പഠിക്കുക എന്നാല്‍ സമ്പൂര്‍ണ്ണ സമര്‍പ്പണം എന്താണെന്ന് പഠിക്കുക എന്നതാണ്. ഭൗതികമായതും മാനസികമായതുമായ സകലതും നിരസിക്കപ്പെടുന്നു എന്ന തോന്നല്‍ നമ്മുക്ക് ഉണ്ടാകുമ്പോള്‍ പിതാവിനെ പറ്റിയുള്ള ആഴമായ ബോധ്യം നാം ആര്‍ജിച്ചെടുക്കേണ്ടിയിരിക്കുന്നു. അവിടുത്തെ സ്നേഹത്തെ പറ്റി നാം മനസ്സിലാക്കിയാല്‍ നമ്മുടെ വേദനകളുടെ കാഠിന്യം ഇല്ലാതാകുമെന്ന് കാര്യത്തില്‍ സംശയമില്ല. (വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, കാസ്റ്റല്‍ ഗണ്‍ടോള്‍ഫോ, 27.7.80) {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/10?type=6 }}
Image: /content_image/Meditation/Meditation-2016-10-07-03:22:56.jpg
Keywords: പിതാവ്

2782
Category: 1
Sub Category:
Heading: ഇന്തോനേഷ്യന്‍ യുവജന സമ്മേളനത്തിന് സമാപനം; പങ്കെടുത്തത് 2,500-ല്‍ അധികം യുവജനങ്ങള്‍
Content: ജക്കാര്‍ത്ത: ആറു ദിവസം നീണ്ടു നിന്ന ഇന്തോനേഷ്യന്‍ കത്തോലിക്ക യുവജനങ്ങളുടെ സമ്മേളനം സമാപിച്ചു. വടക്കന്‍ സുലാവേസി പ്രവിശ്യയുടെ ഗവര്‍ണ്ണര്‍ ഓളി ഡോണ്ടോകാമ്പേ സമ്മേളനത്തില്‍ എത്തിച്ചേര്‍ന്ന യുവാക്കള്‍ക്കു പ്രത്യേക സന്ദേശം നല്‍കി. യുവജന സമ്മേളനത്തെ വിശ്വാസത്തില്‍ ആഴപ്പെടുവാനുള്ള അവസരമായി യുവാക്കള്‍ മാറ്റിയതില്‍ താന്‍ ഏറെ സന്തോഷിക്കുന്നതായി ഗവര്‍ണ്ണര്‍ പറഞ്ഞു. ഒക്ടോബര്‍ ഒന്നാം തീയതി വടക്കന്‍ സുലാവേസിന്റെ തലസ്ഥാനമായ മനാഡോയിലാണ് സമ്മേളനം ആരംഭിച്ചത്. ഇന്നലെയാണ് സമ്മേളനം അവസാനിച്ചത്. ക്രിസ്തുവിനെ യുവാക്കളിലേക്കും, യുവാക്കളെ ക്രിസ്തുവിലേക്കും കൊണ്ടുവരുവാന്‍ ഇത്തരം സമ്മേളനങ്ങള്‍ക്ക് സാധിക്കുമെന്ന് ഗവര്‍ണ്ണര്‍ അഭിപ്രായപ്പെട്ടു. സുവിശേഷം എല്ലാവരിലേക്കും എത്തുവാന്‍ ഉള്ളതാണ്. യുവാക്കളിലേക്ക് സുവിശേഷം എത്തുമ്പോള്‍ സമൂഹത്തില്‍ വലിയ മാറ്റം ഉണ്ടാകുമെന്നും ഗവര്‍ണ്ണര്‍ പറഞ്ഞു. ഇന്തോനേഷ്യന്‍ യുവജന സമ്മേളനം നടത്തപ്പെടുന്നത് ഇതു രണ്ടാം തവണയാണ്. 37 രൂപതകളില്‍ നിന്നുമായി 2,500-ല്‍ അധികം യുവജനങ്ങളാണ് സമ്മേളനത്തില്‍ പങ്കെടുക്കുവാന്‍ എത്തിച്ചേര്‍ന്നത്. ഇന്തോനേഷ്യന്‍ അപ്പോസ്‌ത്തോലിക് ന്യൂണ്‍ഷ്യേ ആര്‍ച്ച് ബിഷപ്പ് അന്റോണിയോ ഗുയിഡോ ഫിലിപ്പാസിയുടെ നേതൃത്വത്തിലാണ് ചടങ്ങുകള്‍ എല്ലാം നടന്നത്. ഇന്തോനേഷ്യന്‍ ബിഷപ്പ്‌സ് കോണ്‍ഫറന്‍സ് സെക്രട്ടറി ഫാദര്‍ ഇഗ്നേഷ്യസ് സുഹാരിയോയാണ് വചന പ്രഘോഷണം നടത്തിയത്. സാമൂഹിക പ്രശ്‌നങ്ങള്‍ക്കും സമാധാനമില്ലാത്ത അവസ്ഥകള്‍ക്കും മാറ്റം വരുത്തുവാന്‍ ക്രിസ്തുവിന്റെ ഉപദേശങ്ങളെ നടപ്പിലാക്കുന്നതിലൂടെ സാധിക്കുമെന്ന് ഫാദര്‍ ഇഗ്നേഷ്യസ് തന്റെ പ്രസംഗത്തില്‍ സൂചിപ്പിച്ചിരുന്നു.
Image: /content_image/News/News-2016-10-07-06:09:22.JPG
Keywords: IYD,Indonesia,end,catholic,youth,day,celebration

2783
Category: 1
Sub Category:
Heading: ജസ്യൂട്ട് സഭയുടെ റെഫ്യൂജി സര്‍വ്വീസ് ശ്രദ്ധേയമാകുന്നു; സേവനം സ്വീകരിക്കുന്നവരില്‍ 55 ശതമാനത്തില്‍ അധികവും ഇസ്ലാം മത വിശ്വാസികള്‍
Content: ന്യൂയോര്‍ക്ക്: വിവിധ സാഹചര്യങ്ങളാല്‍ ദുരിതം അനുഭവിക്കുന്നവരെ സഹായിക്കുന്നതിനായി ജസ്യൂട്ട് വൈദികര്‍ നടത്തുന്ന ജസ്യൂട്ട് റെഫ്യൂജി സര്‍വ്വീസിന്റെ പ്രവര്‍ത്തനം ശ്രദ്ധേയമാകുന്നു. അഭയാര്‍ത്ഥികളായി വിവിധ രാജ്യങ്ങളിലേക്ക് പലായനം ചെയ്യുകയും, രാജ്യത്തിനുള്ളില്‍ തന്നെ അഭയാര്‍ത്ഥികളായി കഴിയുകയും ചെയ്യുന്നവരെയാണ് ജസ്യൂട്ട് റെഫ്യൂജി സര്‍വ്വീസ് കരുതലോടെ ചേര്‍ത്തു പിടിക്കുന്നത്. 1980-ല്‍ ജസ്യൂട്ട് വൈദികനായ ഫാ. പെഡ്രോ അരൂപ്പിയാണ് സംഘടനയ്ക്ക് തുടക്കം കുറിച്ചത്. ഹിരോഷിമയില്‍ നടന്ന അണുബോംബാക്രമണത്തിന്റെ ഇരകളെ സഹായിക്കുക എന്നതായിരുന്നു സംഘടനയുടെ ആദ്യലക്ഷ്യം. വിയറ്റ്‌നാം യുദ്ധത്തില്‍ ദുരിതത്തിലായവരേയും സഹായിക്കുവാന്‍ സംഘടന രംഗത്തു വന്നു. ഇന്ന് 45 രാജ്യങ്ങളിലായി ഏഴേകാല്‍ ലക്ഷത്തോളം മനുഷ്യര്‍ക്ക് തണലായി ജസ്യൂട്ട് റെഫ്യൂജി സര്‍വ്വീസ് നിലകൊള്ളുന്നു. സംഘടനയുടെ സേവനം സ്വീകരിക്കുന്നവരില്‍ 55 ശതമാനത്തില്‍ അധികവും ഇസ്ലാം മതവിശ്വാസികളാണ്. 1800-ല്‍ അധികം ജീവനക്കാരുള്ള ജസ്യൂട്ട് റെഫ്യൂജി സര്‍വ്വീസില്‍ 65 പേര്‍ മാത്രമാണ് ജസ്യൂട്ട് സന്യാസ സമൂഹത്തില്‍ നിന്നും കടന്നു വന്നിട്ടുള്ളവര്‍. സിറിയയിലെ ഹോംസിലും, യുദ്ധകെടുതികള്‍ നേരിടുന്ന മറ്റുപല രാജ്യങ്ങളിലും സംഘടനയുടെ പ്രവര്‍ത്തനം നിരവധി ആളുകള്‍ക്കാണ് ആശ്വാസം നല്‍കുന്നത്. അമ്പത് മില്യണ്‍ യുഎസ് ഡോളറിന്റെ വാര്‍ഷിക ബജറ്റാണ് ജസ്യൂട്ട് റെഫ്യൂജി സര്‍വ്വീസിനുള്ളത്. അഭയാര്‍ത്ഥി മേഖലകളിലെ ജനങ്ങള്‍ക്ക് ആവശ്യമായ മാനസിക പിന്‍തുണയ്ക്ക് ക്ലാസുകളും മറ്റും ജസ്യൂട്ട് റെഫ്യൂജി സര്‍വ്വീസസ് ചെയ്തു നല്‍കുന്നുണ്ട്. കുട്ടികള്‍ക്ക് ആവശ്യമായ വിദ്യാഭ്യാസവും സംഘടന നല്‍കുന്നു. മറ്റ് പല അഭയാര്‍ത്ഥി സംഘടനകളേയും അപേക്ഷിച്ച് തങ്ങളുടെ പ്രവര്‍ത്തനം ചെറിയ തോതിലുള്ളതാണെങ്കിലും കുറച്ചു പേരെ സഹായിക്കുവാന്‍ സാധിക്കുന്നതില്‍ തങ്ങള്‍ കൃതാര്‍ത്ഥരാണെന്നു സംഘടന തയാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
Image: /content_image/News/News-2016-10-07-07:58:22.jpg
Keywords: Jesuit.Refugee.Service.assists.724,000.in.45.nations

2784
Category: 1
Sub Category:
Heading: ഒന്നാം പ്രമാണം ലംഘിച്ചുകൊണ്ട് യേശുദാസ് വീണ്ടും ശബരിമലയില്‍; വിശ്വാസികള്‍ ഇത്തരം പ്രവര്‍ത്തികളെ അനുകരിക്കരുത്
Content: "'നിന്‍റെ ദൈവമായ കര്‍ത്താവു ഞാനാണ്; ഞാനല്ലാതെ മറ്റൊരു ദൈവം നിനക്ക് ഉണ്ടാകരുത്' എന്ന ദൈവത്തിന്‍റെ ഒന്നാം പ്രമാണം ലംഘിച്ചുകൊണ്ട് പ്രശസ്ത ഗായകന്‍ യേശുദാസ് വീണ്ടും ശബരിമലയില്‍ ദര്‍ശനം നടത്തി. കഴിഞ്ഞ മാസം 21-ാം തിയതിയാണ് അദ്ദേഹം ശബരിമലയില്‍ ദര്‍ശനം നടത്തിയത്. ഇത് ആദ്യമായിട്ടല്ല അദ്ദേഹം ശബരിമലയില്‍ പൂജാ കര്‍മ്മങ്ങളില്‍ പങ്കെടുത്ത് സ്തുതി ഗീതങ്ങള്‍ ആലപിക്കുന്നത്. ഭാരതം കണ്ട ഏറ്റവും മികച്ച ഗായകന്മാരില്‍ ഒരാളാണ് യേശുദാസ്. അതിനാല്‍ തന്നെ അദ്ദേഹത്തെ സ്നേഹിക്കുകയും അദ്ദേഹത്തിന്‍റെ ഗാനങ്ങള്‍ ഇഷ്ടപ്പെടുകയും ചെയ്യുന്നവര്‍ നിരവധിയാണ്. ഇപ്രകാരം അനേകരാല്‍ സ്നേഹിക്കപ്പെടുകയും ആദരിക്കപ്പെടുകയും ചെയ്യുന്ന പ്രശസ്തര്‍ ഇപ്രകാരം മാരക പാപങ്ങള്‍ വീണ്ടും വീണ്ടും ആവർത്തിച്ചു ചെയ്യുമ്പോൾ, അവരെ ഇഷ്ടപ്പെടുന്ന വിശ്വാസികള്‍ക്ക് ഇത്തരം മാരക പാപങ്ങൾ വളരെ ലഘുവായി തോന്നാം. ചിലരൊക്കെ ഇത്തരം പ്രവർത്തികളെ അനുകരിക്കാൻ ശ്രമിച്ചേക്കാം. ഇത്തരം കാര്യങ്ങളില്‍ വിശ്വാസികള്‍ തികഞ്ഞ ജാഗ്രത പുലര്‍ത്തേണ്ടിയിരിക്കുന്നു. വായനക്കാരുടെ പ്രതികരണങ്ങളെ ഭയന്നും വായനക്കാര്‍ നഷ്ടപ്പെട്ടുപോകുമോ എന്ന ആശങ്ക കൊണ്ടും ക്രൈസ്തവ മാധ്യമങ്ങള്‍ പോലും ഇത്തരം വാര്‍ത്തകള്‍ക്കു നേരെ കണ്ണടക്കുകയാണ് ചെയ്യുന്നത്. "നിങ്ങളുടെ ചുറ്റുമുള്ള ജനതകള്‍ സേവിക്കുന്ന അന്യദേവന്മാരെ നിങ്ങള്‍ സേവിക്കരുത്; സേവിച്ചാല്‍ അവിടുത്തെ കോപം നിങ്ങള്‍ക്കെതിരായി ജ്വലിക്കുകയും നിങ്ങളെ ഭൂമുഖത്ത് നിന്നു നശിപ്പിച്ചു കളയുകയും ചെയ്യും" (നിയമാ 6:14-15) എന്ന്‍ ദൈവമായ കര്‍ത്താവ് ശക്തമായി താക്കീത് നല്‍കുന്നു. മാമ്മോദീസാ എന്ന കൂദാശയിലൂടെ ക്രിസ്തുവിനെ രക്ഷകനും നാഥനുമായി സ്വീകരിച്ച യേശുദാസ് തന്‍റെ അന്യദൈവങ്ങളോടുള്ള ഭക്തി പല അവസരങ്ങളിലും പ്രകടമാക്കിയിട്ടുണ്ട്. ഇത്തരം പ്രവര്‍ത്തികള്‍ മാരകമായ പാപമാണെന്ന് വിശ്വാസികള്‍ തിരിച്ചറിയണം. ഇത്തരം പ്രവര്‍ത്തികള്‍ ചെയ്യുന്നവര്‍ രക്ഷിക്കപ്പെടുകയില്ല എന്നു സഭ അസന്നിഗ്ദ്ധമായി പ്രഖ്യാപിക്കുന്നു. "ദൈവം ക്രിസ്തുവിലൂടെ സ്ഥാപിച്ച കത്തോലിക്കാ സഭ ആവശ്യമായ ഒന്നാണെന്ന് അറിഞ്ഞിട്ട് അതില്‍ പ്രവേശിക്കാനോ അതില്‍ നിലനില്‍ക്കാനോ വിസമ്മതിക്കുന്നവര്‍ രക്ഷിക്കപ്പെടുകയില്ല" (Catechism of the Catholic Church 846). "സഭയുടെ അംഗങ്ങളായിരിക്കുകയും സ്നേഹത്തില്‍ നിലനില്‍ക്കാതെ, സഭയുടെ മടിത്തട്ടില്‍ ഹൃദയം കൊണ്ടല്ലാതെ ശരീരം കൊണ്ടു മാത്രം സ്ഥിതി ചെയ്യുകയും ചെയ്യുന്നവര്‍ രക്ഷ പ്രാപിക്കുകയില്ല" (Second Vatican Council, LG 14). അതിനാല്‍ ആകാശത്തിനു കീഴെ ഭൂമിയില്‍ മനുഷ്യരുടെ രക്ഷക്കായി യേശുനാമമല്ലാതെ വേറൊരു നാമവും നല്‍കപ്പെട്ടിട്ടില്ല എന്ന് മറ്റാരും തിരിച്ചറിഞ്ഞില്ലെങ്കിലും ഒരു ക്രിസ്ത്യാനി തിരിച്ചറിഞ്ഞിരിക്കണം. 'മതസ്വാതന്ത്ര്യത്തിനുള്ള അവകാശം തെറ്റിനെ പുല്‍കാനുള്ള ധാര്‍മ്മികാനുവാദമോ തെറ്റു ചെയ്യാനുള്ള അവകാശമോ അല്ല. ഒന്നാം പ്രമാണം ബഹുദേവതാ സങ്കല്‍പ്പത്തെ ശപിച്ചു തള്ളുന്നു. മനുഷ്യന്‍ ഏകദൈവത്തെയല്ലാതെ, മറ്റു ദൈവങ്ങളില്‍ വിശ്വസിക്കുകയോ മറ്റു ദേവന്മാരെ ആരാധിക്കുകയോ ചെയ്യരുത് എന്ന്‍ അത് ആവശ്യപ്പെടുന്നു' (Catechism of the Catholic Church 2108, 2112).
Image: /content_image/News/News-2016-10-07-08:20:00.jpg

2785
Category: 1
Sub Category:
Heading: ചൈനയിലെ സിയാന്‍ അതിരുപതാ കത്തീഡ്രല്‍ ദേവാലയത്തിന്റെ മുന്നൂറാമത് വാര്‍ഷികം ആഘോഷിച്ചു; 41 വിശ്വാസികള്‍ മാമോദീസ സ്വീകരിച്ച് കത്തോലിക്ക സഭയോടു ചേര്‍ന്നു
Content: സിയാന്‍: വിശുദ്ധ ഫ്രാന്‍സിസ് അസീസിയുടെ നാമത്തില്‍ സ്ഥാപിതമായിരിക്കുന്ന ചൈനയിലെ സിയാന്‍ അതിരൂപതയുടെ ആസ്ഥാന കത്തീഡ്രല്‍ ദേവാലയത്തിന്റെ മുന്നൂറാമത് വാര്‍ഷികം ആഘോഷിച്ചു. ചൈനയില്‍ നൂറ്റാണ്ടുകളായി നിലനില്‍ക്കുന്ന ക്രൈസ്തവ വിശ്വാസത്തിന്റെ സാക്ഷ്യം കൂടിയാണ് ഈ ദേവാലയം. ഒക്ടോബര്‍ ഒന്നാം തീയതി ആരംഭിച്ച വാര്‍ഷികാഘോഷം നാലാം തീയതിയാണ് സമാപിച്ചത്. മൂവായിരത്തില്‍ അധികം വിശ്വാസികളാണ് ആഘോഷങ്ങളില്‍ പങ്കെടുക്കുവാന്‍ എത്തിച്ചേര്‍ന്നത്. 1715-ല്‍ നിര്‍മ്മിച്ച കത്തീഡ്രല്‍ ദേവാലയം, ചൈനീസ് വാസ്തു ശില്‍പ്പത്തിന്റെ പ്രൗഢിയോടു കൂടിയാണ് ഇന്നും നിലകൊള്ളുന്നത്. വത്തിക്കാനില്‍ നിന്നും നിയമിതനായ ബിഷപ്പ് ബസിലിയോ ബ്രോളോ ആയിരുന്നു അതിരൂപതയുടെ ആദ്യത്തെ ബിഷപ്പ്. ഇപ്പോള്‍ ബിഷപ്പ് അന്തോണി ഡാംങ് മിന്‍ഗ്യാന്‍ ആണ് സിയാന്‍ അതിരൂപതയുടെ ചുമതലകള്‍ വഹിക്കുന്നത്. സമീപ രൂപതകളില്‍ നിന്നുമുള്ള വിശ്വാസികള്‍ ആഘോഷപരിപാടികളില്‍ പങ്കെടുക്കുന്നതിനായി ദേവാലയത്തിലേക്ക് എത്തിയിരുന്നു. അതിരൂപതയുടെ ചുമതലകള്‍ വഹിച്ച 21 ബിഷപ്പുമാരുടെയും ഫോട്ടോയും ചരിത്രവും ഉള്‍പ്പെടുത്തിയ പ്രത്യേക പ്രദര്‍ശനവും ആഘോഷങ്ങളുടെ ഭാഗമായി നടത്തപ്പെട്ടു. വിശുദ്ധ ഫ്രാന്‍സിസ് അസീസിയുടെ തിരുനാളായിരിന്ന ഒക്ടോബര്‍ നാലാം തീയതി നടന്ന ആഘോഷങ്ങളുടെ സമാപനത്തില്‍ പ്രത്യേകം ദിവ്യബലി അര്‍പ്പണവുമുണ്ടായിരിന്നു. സമൂഹബലിയില്‍ 46 വൈദികര്‍ പങ്കെടുത്തു. ദിവ്യബലി മദ്ധ്യേ കുട്ടികളും, മുതിര്‍ന്നവരുമായ 41 പേര്‍ മാമോദീസാ സ്വീകരിച്ച് കത്തോലിക്ക സഭയോട് ചേര്‍ന്നത് വിശ്വാസ സമൂഹത്തിനു വലിയൊരു സാക്ഷ്യമായി. മാമോദീസാ സ്വീകരിച്ചവരില്‍ ഒരു മാസം പ്രായമായ കൈകുഞ്ഞ് മുതല്‍ 67 വയസ് പ്രായമുള്ള കാറ്റിച്യൂമന്‍ എന്ന വ്യക്തിയും ഉള്‍പ്പെടുന്നു. ആഘോഷ പരിപാടികളില്‍ പങ്കെടുക്കുവാന്‍ എത്തിയവര്‍ക്ക് ഭക്ഷണവും താമസത്തിനുള്ള ക്രമീകരണങ്ങളും കത്തീഡ്രല്‍ ദേവാലയത്തിലും പരിസരങ്ങളിലുള്ള ദേവാലയങ്ങളിലും ഒരുക്കിയിരുന്നു.
Image: /content_image/News/News-2016-10-07-22:15:44.JPG
Keywords: Church,in,Xi'an,celebrates,its,300,years,with,conference,and,baptisms

2786
Category: 1
Sub Category:
Heading: സിറിയയിലെ യുദ്ധം അവസാനിപ്പിക്കുവാന്‍ അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്ന ആവശ്യവുമായി ഒരു മില്യണ്‍ കുട്ടികള്‍ ഭീമഹര്‍ജിയില്‍ ഒപ്പിട്ടു
Content: ദമാസ്‌കസ്: ആഭ്യന്തര യുദ്ധം രൂക്ഷമായി തുടരുന്ന സിറിയയില്‍ സമാധാനം പുനഃസ്ഥാപിക്കുവാന്‍ അന്താരാഷ്ട്ര സമൂഹവും, സിറിയന്‍ ഭരണാധികാരികളും ഇടപെടലുകള്‍ നടത്തണമെന്ന ആവശ്യവുമായി ഒരു മില്യണില്‍ അധികം കുട്ടികള്‍ രംഗത്ത്. ഈ ആവശ്യം ഉന്നയിച്ചുകൊണ്ട് ഭീമഹര്‍ജിയില്‍ ഒപ്പിട്ടാണ്, അന്താരാഷ്ട്ര സമൂഹത്തിന്റെ മുന്നിലേക്ക് തങ്ങളുടെ ആവശ്യം കുട്ടികള്‍ എത്തിക്കുന്നത്. ജനീവ ആസ്ഥനമായ ഐക്യരാഷ്ട്ര സഭയുടെയും, ബ്രസല്‍സ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന യൂറോപ്യന്‍ യൂണിയനിന്റെയും നേതൃത്വം വിഷയത്തില്‍ ഇടപെടല്‍ നടത്തണമെന്നാണ് കുരുന്നുകളുടെ ആവശ്യം. കത്തോലിക്ക ചാരിറ്റി സംഘടനയായ 'എയ്ഡ് ടൂ ചര്‍ച്ച് ഇന്‍ നീഡ്' ആണ് കുട്ടികളുടെ ഈ ആവശ്യത്തിനു വേണ്ട പിന്തുണയും സഹായവും നല്‍കുന്നത്. രണ്ടായിരം സ്‌കൂളുകളില്‍ പഠിക്കുന്ന കുട്ടികള്‍ പദ്ധതിയുടെ ഭാഗമാകുന്നുണ്ട്. ഭീമഹര്‍ജിയില്‍ ഒപ്പിടുന്നതിനൊപ്പം സമാധാന സന്ദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന ചിത്രങ്ങളും, പ്ലക്ക് കാര്‍ഡുകളും കുട്ടികള്‍ തന്നെ തയ്യാറാക്കുന്നു. അഞ്ചു വര്‍ഷമായി തുടരുന്ന സിറിയന്‍ ആഭ്യന്തര യുദ്ധത്തില്‍ ഇതിനോടകം തന്നെ ആയിരക്കണക്കിനു കുട്ടികള്‍ കൊല്ലപ്പെട്ടു കഴിഞ്ഞു. സ്‌കൂളുകള്‍ തകര്‍ക്കപ്പെട്ടതിനാല്‍ കുട്ടികളുടെ വിദ്യാഭ്യാസ ആവശ്യങ്ങള്‍ രാജ്യത്തെ മിക്ക സ്ഥലങ്ങളിലും മുടങ്ങി കിടക്കുകയാണ്. സിറിയയില്‍ 2.1 മില്യണ്‍ കുട്ടികള്‍ സ്‌കൂളുകളിലേക്ക് പോകുവാന്‍ കഴിയാതെ ദുരിതം അനുഭവിക്കുകയാണ്. ദമാസ്‌കസില്‍ നടന്ന സമാധാനത്തിനു വേണ്ടിയുള്ള റാലിയില്‍ പാട്ടുകളും, നാടകങ്ങളും, തങ്ങള്‍ വരച്ച ചിത്രങ്ങളുമായിട്ടാണ് കുട്ടികള്‍ പങ്കെടുത്തത്. സമാധാനം രാജ്യത്ത് പുഃനസ്ഥാപിക്കപ്പെടുവാന്‍ വേണ്ടി അവര്‍ പ്രത്യേകം പ്രാര്‍ത്ഥിച്ചു. റാലിയില്‍ പങ്കെടുത്ത മുസ്ലീങ്ങള്‍ ഉള്‍പ്പെടെയുള്ള യുവാക്കള്‍ സമാധാന സന്ദേശങ്ങള്‍ എഴുതിയ ബാനറുകളും, ബലൂണുകളും കൈയിലേന്തിയിരുന്നു. 'ഞങ്ങളുടെ കുട്ടിക്കാലം ഞങ്ങള്‍ക്കു മടക്കി നല്‍കൂ, ഞങ്ങള്‍ക്ക് സമാധാനം ആവശ്യമാണ്, ഇനിയും യുദ്ധങ്ങള്‍ വേണ്ടാ, ഞങ്ങള്‍ക്കും സ്‌കൂളുകളിലേക്ക് പോകണം' എന്നീ വാചകങ്ങളായിരുന്നു ബാനറുകളിലും, ബലൂണുകളിലും കുട്ടികള്‍ എഴുതിയിരുന്നത്. തങ്ങളുടെ ബുദ്ധിമുട്ടുകളും, നേരിടേണ്ടി വന്ന ദുരിതവും പല കുട്ടികളും യോഗത്തില്‍ പരസ്യമായി തുറന്നു പറഞ്ഞു.
Image: /content_image/News/News-2016-10-08-00:57:56.jpg
Keywords: one,million,children,in,Syria,sign,appeal,for,peace