category_idEvents
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingസെഹിയോന്‍ യുകെ നയിക്കുന്ന ‘തിയോളജി ഓഫ് ദി ബോഡി’ പ്രഭാഷണ പരമ്പര & സെമിനാര്‍ റവ. ഡോ. ആന്റണി ചുണ്ടെലിക്കാട്ട് നയിക്കും
Contentസെഹിയോന്‍ യുകെ നയിക്കുന്ന ‘തിയോളജി ഓഫ് ദി ബോഡി’ പ്രഭാഷണ പരമ്പര & സെമിനാര്‍ റവ. ഡോ. ആന്റണി ചുണ്ടെലിക്കാട്ട് നയിക്കും. പതിനായിരക്കണക്കിന് യുവതിയുവാക്കളെയും കുടുംബങ്ങളെയും വിശുദ്ധിയിലേക്കും വിശ്വാസ നിറവിലേക്കും വഴി നടത്തിയ ‘തിയോളജി ഓഫ് ദി ബോഡി’ പരമ്പരക്ക് സെഹിയോന്‍ യുകെ അവസരമൊരുക്കുന്നു. വി.ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പയുടെ മനുഷ്യവ്യക്തിത്വത്തേയും പ്രത്യേകമായി ശരീര ശാസ്ത്രത്തെയും ബന്ധപ്പെടുത്തി സൃഷ്ടിയുടെയും ലൈംഗീകതയുടെയും മനോഹാരിത വെളിപ്പെടുത്തുന്ന പ്രഭാഷണ സമാഹാരങ്ങളാണ് ‘തിയോളജി ഓഫ് ദി ബോഡി’ എന്ന പേരില്‍ അറിയപ്പെടുന്നത്. റോമിലെ സെന്റ് പോള്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പ്രൊഫസര്‍ പദവിയിലുള്ള യുകെയില്‍ സേവനമനുഷ്ഠിക്കുന്ന റവ. ഡോ. ആന്റണി ചുണ്ടെലിക്കാട്ട് പ്രഭാഷണ പരമ്പര നയിക്കും. കുടുംബം, വിവാഹം തുടങ്ങിയ വിഷയങ്ങളില്‍ ഡോക്ടറേറ്റ് നേടിയിട്ടുള്ള ഫാ. ആന്റണി ഇരുപതില്‍ പരം ആത്മീയ പുസ്തകങ്ങളുടെ രചയിതാവാണ്. ഒക്ടോബര്‍ 15, നവംമ്പര്‍ 19, 26 തീയതികളിലാണ് അതിമനോഹരവും കാലികപ്രസക്തിയുള്ളതുമായ ഈ പരമ്പര നടക്കുന്നത്. 15 വയസിന് മുകളിലുള്ള ഏവര്‍ക്കും ഈ സെമിനാറില്‍ പങ്കെടുക്കാവുന്നതാണ്. യുവതിയുവാക്കള്‍ക്കും കുടുംബങ്ങള്‍ക്കും ഏറെ അനുഗ്രഹപ്രദമാകുന്ന ഈ ആത്മീയ ശുശ്രൂഷയിലേക്ക് ഫാ. സോജി ഓലിക്കല്‍ ഏവരെയും സ്വാഗതം ചെയ്യുന്നു. #{red->none->b-> അഡ്രസ്സ്}# St. Gerard Catholic Church Castle wale Birmingham B35 6JT #{blue->none->b-> സമയം:}# രാവിലെ 10 മുതല്‍ വൈകുന്നേരം 5 വരെ #{red->none->b-> കൂടുതല്‍ വിവരങ്ങള്‍ക്ക്:}# ഷാരോണ്‍: 07712472609 ജീസ്: 07730374551
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth Image
Seventh Image
Video
Second Video
facebook_linkNot set
News Date2016-10-07 00:00:00
Keywords
Created Date2016-10-07 12:11:36