Contents
Displaying 2571-2580 of 24979 results.
Content:
2787
Category: 1
Sub Category:
Heading: മെത്രാഭിഷേകത്തിന്റെ ഒരുക്കങ്ങള്‍ അവസാനഘട്ടത്തില്‍; സെന്റ് അല്‍ഫോന്‍സാ കത്തീഡ്രലിന്റെ പുനര്‍സമര്‍പ്പണം ഇന്ന്‍
Content: പ്രസ്റ്റണ്‍: ഗ്രേറ്റ് ബ്രിട്ടനിലെ സീറോ മലബാര്‍ രൂപതയുടെ ഉദ്‌ഘാടവും മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ മെത്രാഭിഷേകവും നാളെ നടക്കുവാനിരിക്കെ ഒരുക്കങ്ങള്‍ അവസാനഘട്ടത്തില്‍. അതേ സമയം ചടങ്ങുകള്‍ക്ക് മുഖ്യകാര്‍മ്മികത്വം വഹിക്കാന്‍ സീറോ മലബാര്‍ രൂപതാദ്ധ്യക്ഷന്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി ഇന്നലെ യുകെയില്‍ എത്തി. മാഞ്ചസ്റ്റര്‍ എയർപോർട്ടിൽ എത്തിയ പിതാവിനു നിയുക്ത മെത്രാൻ മാര്‍ ജോസഫ് സ്രാമ്പിക്കൽ, മാർ സെബാസ്റ്റ്യൻ വടക്കേൽ, ഫാ. തോമസ് പാറയടി, ഫാ. മാത്യു ചൂരപൊയ്കയിൽ, ഫാ. സജി മലയിൽ പുത്തൻപുര, ഫാ. ജിനോ അരീക്കാട്ട്, ഫാ.ലോനപ്പൻ അരങ്ങാശേരി, ഫാ. മാത്യു മുളയോലിൽ എന്നിവരും വിശ്വാസികളും ചേര്‍ന്ന് സ്വീകരിച്ചു. തുടർന്ന് കർദിനാൾ പ്രസ്റ്റണിലേക്കു യാത്ര തിരിച്ചു. പ്രസ്റ്റണ്‍ രൂപതയുടെ കത്തീഡ്രല്‍ പള്ളിയായി ഉയര്‍ത്തപ്പെടുന്ന സെന്റ് അല്‍ഫോന്‍സാ ദേവാലയം പുനര്‍സമര്‍പ്പണം നടത്തുന്ന സുപ്രധാന ചടങ്ങ് ഇന്ന്‍ നടക്കും. കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി മുഖ്യ കാര്‍മ്മികത്വം വഹിക്കുന്ന തിരുകര്‍മ്മങ്ങളില്‍ മെത്രാന്മാരും വൈദീകരും സന്ന്യസ്തരുമുള്‍പ്പെടെ നിരവധി പേര്‍ പങ്കെടുക്കും. വൈകീട്ട് ആറു മണിക്ക് വിശിഷ്ടാതിഥികളെ സ്വീകരിച്ച് കത്തീഡ്രല്‍ ദേവാലയത്തിലേക്ക് ആനയിക്കുന്നതോടെ ചടങ്ങുകള്‍ക്ക് തുടക്കമാകും. തുടര്‍ന്ന് ഔദ്യോഗികമായ കത്തീഡ്രല്‍ സമര്‍പ്പണ പ്രാര്‍ത്ഥനാ ശുശ്രൂഷയും രൂപതയുടെ മധ്യസ്ഥയായ വിശുദ്ധ അല്‍ഫോന്‍സാമ്മയോടുള്ള പ്രത്യേക പ്രാര്‍ത്ഥനാ ശുശ്രൂഷയും നടക്കും. തുടര്‍ന്ന് സായാഹ്ന നമസ്കാരവും വി അല്‍ഫോന്‍സാമ്മയുടെ തിരുശേഷിപ്പ് വണക്കവും ഉണ്ടായിരിക്കും. വൈകിട്ട് 7.30ന് സമാപന ആശിര്‍വാദ പ്രാര്‍ത്ഥനയോടെ കത്തീഡ്രല്‍ ഏറ്റെടുക്കല്‍ ചടങ്ങുകള്‍ സമാപിക്കും. നാളെ, മെത്രാഭിഷേക ശുശ്രൂഷയില്‍ പങ്കാളികളാകുന്ന കാര്‍മികരെയും മറ്റു മെത്രാന്മാരെയും നിയുക്‌ത മെത്രാനെയും 1.15ന് മെത്രാഭിഷേക വേദിയിലേക്ക് ആനയിക്കും. 1.30ന് ആരംഭിക്കുന്ന മെത്രാഭിഷേക ശുശ്രൂഷയ്‌ക്കു ശേഷം മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ മുഖ്യകാര്‍മികത്വത്തില്‍ ദിവ്യബലിയര്‍പ്പണം. ഗ്രേറ്റ് ബ്രിട്ടന്റെ അപ്പസ്‌തോലിക് നുണ്‍ഷ്യോ ഡോ. അന്റോണിയോ മെന്നിനി സന്ദേശം നല്‍കും. മാര്‍ സ്രാമ്പിക്കല്‍ മറുപടി പ്രസംഗം നടത്തും. തിരുക്കര്‍മങ്ങള്‍ക്കു കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, പ്രസ്‌റ്റണ്‍ ഉള്‍ക്കൊള്ളുന്ന ലങ്കാസ്‌റ്റര്‍ രൂപത ബിഷപ് ഡോ. മൈക്കിള്‍ ജി. കാംബെല്ല്, മാര്‍ സ്രാമ്പിക്കലിന്റെ മാതൃരൂപതയായ പാലാ രൂപത ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ടും എന്നിവര്‍ കാര്‍മ്മികത്വം വഹിക്കും.
Image: /content_image/News/News-2016-10-08-02:25:24.jpg
Keywords:

2788
Category: 8
Sub Category:
Heading: ശുദ്ധീകരണാത്മാക്കളും ജപമാലയും
Content: “ഇനിയൊരിക്കലും രാത്രിയുണ്ടാവില്ല. ദീപത്തിന്റെ വെളിച്ചമോ സൂര്യന്റെ പ്രകാശമോ അവര്‍ക്ക് ആവശ്യമില്ല. ദൈവമായ കര്‍ത്താവ് അവരുടെ മേല്‍ പ്രകാശിക്കുന്നു. അവര്‍ എന്നേക്കും വാഴും” (ഉല്പത്തി 22:5). #{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ഒക്ടോബര്‍ 8}# “ജപമാല ചൊല്ലി കൊണ്ടിരിക്കുമ്പോള്‍ മരണം വഴി തങ്ങളില്‍ നിന്നും വേര്‍പിരിഞ്ഞ സഹോദരങ്ങള്‍ പ്രത്യക്ഷപ്പെടുകയും, ശുദ്ധീകരണസ്ഥലത്തെ ആത്മാക്കളെ സഹായിക്കുന്ന കാര്യത്തില്‍ വിശുദ്ധ കുര്‍ബ്ബാനയും ജപമാലയുമല്ലാതെ മറ്റൊരു മാര്‍ഗ്ഗവും ഇല്ല എന്ന് പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ടെന്ന്‍ വാഴ്ത്തപ്പെട്ട അലാനൂസ് എഴുതിയിരിക്കുന്നു. വര്‍ഷങ്ങളോളം ശുദ്ധീകരണസ്ഥലത്ത് കഴിയേണ്ടി വന്ന നിരവധി ആത്മാക്കള്‍ ജപമാല വഴി മോചിക്കപ്പെട്ടിട്ടുണ്ട്”. (വിശുദ്ധ അല്‍ഫോന്‍സ് ലിഗോരി). #{blue->n->n->വിചിന്തനം:}# സമാധാനത്തിനും പാപികളുടെ മാനസാന്തരത്തിനുമായി ജപമാല ചൊല്ലുവാന്‍ ഫാത്തിമാ മാതാവ് സന്യാസിമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ശുദ്ധീകരണസ്ഥലത്ത് ആത്മാക്കളെ മോചിപ്പിക്കുന്ന കാര്യത്തില്‍ ജപമാല ശക്തമായ ഒരു മാര്‍ഗ്ഗമാണ്. ശുദ്ധീകരണാത്മാക്കളുടെ മോചനത്തിനായി ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കുക. #{red->n->n->പ്രാര്‍ത്ഥന:}# നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/10?type=8 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FrPw3ZUFEl6BzyuAYQ5hDt}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/PurgatorytoHeaven/PurgatorytoHeaven-2016-10-08-03:12:38.jpg
Keywords: ജപമാല

2789
Category: 18
Sub Category:
Heading: താമരശ്ശേരി രൂപതാ അസംബ്ലി നാളെ ആരംഭിക്കും
Content: തിരുവമ്പാടി: താമരശ്ശേരി രൂപതയുടെ രണ്ടാമത് എപ്പാര്‍ക്കിയല്‍ അസംബ്ലി നാളെ പുല്ലൂരാംപാറ ബഥാനിയ സെന്ററില്‍ തുടങ്ങും. വൈദികരുടെയും സമര്‍പ്പിതരുടെയും അല്‍മായരുടെയും 140 പ്രതിനിധികള്‍ അസംബ്ലിയില്‍ പങ്കെടുക്കും. നാളെ രാവിലെ 8.45-ന് ആരംഭിക്കുന്ന സമ്മേളനം തലശ്ശേരി അതിരൂപത ബിഷപ്പ് മാര്‍ ജോര്‍ജ് ഞരളക്കാട്ട് ഉദ്ഘാടനം ചെയ്യും. രൂപതയിലെ ഒന്നേകാല്‍ ലക്ഷത്തോളം വരുന്ന വിശ്വാസികളുടെ ആശയങ്ങളും ചിന്തകളുമാണ് അസംബ്ലിയില്‍ ചര്‍ച്ച ചെയ്യുന്നതെന്ന് രൂപതാ ചാന്‍സലര്‍ ഫാ. അബ്രഹാം കാവില്‍പ്പുരയിടത്തില്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. ‘ക്രിസ്തുവിൽ നവജനമായി’ എന്നതാണ് അസംബ്ലിയുടെ ആപ്തവാക്യം. തുടർന്ന് ആറ് വിഷയങ്ങളെ അടിസ്ഥാനപ്പെടുത്തി ചർച്ചകൾ നടക്കും. വിശ്വാസകൈമാറ്റം, കുടുംബം, സഭ, അജപാലനശുശ്രുഷ, വിദ്യാഭ്യാസം, കൃഷി എന്നീ വിഷയങ്ങളെക്കുറിച്ച് രൂപതയിലെ എല്ലാ ഇടവകകളിലെയും കുടുംബകൂട്ടായ്മകളിൽ ചർച്ചകൾ നടത്തുകയും നിർദ്ദേശങ്ങൾ സ്വീകരിക്കുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അസംബ്ലിയുടെ പ്രവർത്തനരേഖ തയാറാക്കിയത്. 12-ന് രണ്ടുമണിക്ക് നടക്കുന്ന സമാപനസമ്മേളനം മാണ്ഡ്യ രൂപത ബിഷപ്പ് മാര്‍ ആന്റണി കരിയില്‍ ഉദ്ഘാടനം ചെയ്യും.
Image: /content_image/India/India-2016-10-08-03:30:50.jpg

2790
Category: 1
Sub Category:
Heading: ഔര്‍ ലേഡി ഓഫ് റോസറിയുടെ തിരുനാള്‍ ദിനത്തില്‍ സെന്റ് പീറ്റേഴ്‌സ് ബസലിക്കയുടെ ഗോപുരത്തില്‍ ശക്തമായ മിന്നല്‍ പതിച്ചു
Content: വത്തിക്കാന്‍ സിറ്റി: 'ഔര്‍ ലേഡി ഓഫ് റോസറി'യുടെ തിരുനാള്‍ ദിനത്തില്‍ സെന്റ് പീറ്റേഴ്‌സ് ബസലിക്കയിലെ ഗോപുരത്തില്‍ ശക്തമായ രീതിയില്‍ മിന്നല്‍ വന്നു പതിച്ചു. രാവിലെ 9.20 നാണ് ശക്തമായ മിന്നല്‍ റോമില്‍ ഉണ്ടായത്. റോമില്‍ രാവിലെ മുതലെ ശക്തമായ കാറ്റും മഴയും അനുഭവപ്പെടുന്നുണ്ടായിരുന്നു. ഇതിനു മുമ്പും ദൈവമാതാവുമായി ബന്ധപ്പെട്ട തിരുനാള്‍ ദിനങ്ങളില്‍ സമാനമായ പ്രതിഭാസം സെന്റ് പീറ്റേഴ്‌സ് ബസലിക്കയില്‍ ഉണ്ടായിട്ടുണ്ട്. മിന്നലില്‍ ആര്‍ക്കും പരിക്കേല്‍ക്കുകയോ, നാശനഷ്ടങ്ങള്‍ സംഭവിക്കുകയോ ചെയ്തിട്ടില്ല. ഒക്ടോബര്‍ മാസം സഭ ജപമാലയുടെ മാസമായിട്ടാണ് ആചരിക്കുന്നത്. പോപ് എമിരിറ്റസ് ബനഡിക്ടറ്റ് പതിനാറാമന്‍ സ്ഥാനത്യാഗം ചെയ്ത 2013 ഫെബ്രുവരി 11-ാം തീയതിയും ശക്തമായ മിന്നല്‍ സെന്റ് പീറ്റേഴ്‌സ് ബസലിക്കയിലെ ഗോപുരത്തില്‍ വന്നു പതിച്ചിരുന്നു. 'ഔര്‍ ലേഡി ഓഫ് ലൂര്‍ദസി'ന്റെ തിരുനാള്‍ ദിനത്തിലായിരുന്നു ഇത്. ശക്തമായ മിന്നലും, ഇടിയും ഉണ്ടായപ്പോള്‍ ഭൂമി കുലുങ്ങുന്നതു പോലെയാണ് അനുഭവപ്പെട്ടതെന്ന് പ്രദേശവാസികള്‍ മാധ്യമങ്ങളോട് പറഞ്ഞു. മാര്‍പാപ്പയുടെ സുരക്ഷാ സൈന്യമായ സ്വിസ് ഗാര്‍ഡുകള്‍ മുതല്‍ സാധാരണക്കാരായ കട ഉടമകള്‍ വരെ ഇടിമിന്നല്‍ ഉണ്ടായതിനെ അതിശയത്തോടെയാണ് നോക്കി കണ്ടത്. സാധാരണ ഉണ്ടാകുന്ന ഇടിമിന്നലുകളിലും ശക്തമായ രീതിയിലാണ്, നിമിഷങ്ങളോളം നീണ്ടു നിന്ന ഇത്തവണത്തെ മിന്നല്‍ ഉണ്ടായതെന്നും ഇവര്‍ പറയുന്നു. തുര്‍ക്കികള്‍ക്ക് എതിരായി നടന്ന ലെപ്പാന്റോ യുദ്ധം വിജയിച്ചതിന്റെ സ്മരണയ്ക്കായി മാതാവിന്റെ പേരില്‍ ഒരു തിരുനാള്‍ മുമ്പ് ആഘോഷിച്ചിരുന്നു. വിശുദ്ധ പയസ് ആറാമന്‍ മാര്‍പാപ്പയാണ് പിന്നീട് ഈ തിരുനാളിനെ ഔര്‍ ലേഡി ഓഫ് റോസറിയുടെ തിരുനാളായി ആഘോഷിക്കുവാന്‍ തീരുമാനിച്ചത്.
Image: /content_image/News/News-2016-10-08-03:36:02.jpg
Keywords: Lightning,strikes,dome,of,St,Peter’s,Basilica

2791
Category: 18
Sub Category:
Heading: വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്‍ ദരിദ്രരെ സുവിശേഷം അറിയിച്ച വൈദിക ശ്രേഷ്ഠന്‍: ജോഷ്വാ മാർ ഇഗ്നാത്തിയോസ്
Content: രാമപുരം: സ്വയം ശൂന്യവത്കരണത്തിലൂടെ യേശുവിന്റെ സുവിശേഷം ദരിദ്രരോടു പങ്കുവച്ച വൈദിക ശ്രേഷ്ഠനായിരുന്നു വാഴ്ത്തപ്പെട്ട കുഞ്ഞച്ചനെന്നു മാവേലിക്കര രൂപത മെത്രാൻ ജോഷ്വാ മാർ ഇഗ്നാത്തിയോസ്. രാമപുരം ഫൊറോന പള്ളിയിൽ ആരംഭിച്ച വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ തിരുനാളിനോടനുബന്ധിച്ചു ദിവ്യബലി അർപ്പിച്ചു സന്ദേശം നൽകുകയായിരുന്നു ബിഷപ്പ്. "ദൈവത്തിന്റെ ആത്മാവിനാൽ നിറഞ്ഞവനായി ദേവാലയത്തിൽ നിന്നിറങ്ങി പാവപ്പെട്ടവരുടെ കുടിലുകളിൽ എത്തി പ്രവൃത്തികളിലൂടെയും നിർദേശങ്ങളിലൂടെയും ഉപദേശങ്ങളിലൂടെയും നിർവഹിക്കുകയായിരുന്നു അദ്ദേഹം. വൈദികനായ ദിവസം മുതൽ കുഞ്ഞച്ചൻ സ്വയം ശൂന്യനായി. മരണം വരെ ഒരു സമ്പാദ്യവും കുഞ്ഞച്ചന് ഉണ്ടായിരുന്നില്ല. ജീവിച്ചിരുന്നപ്പോൾ ദരിദ്രരോടു പക്ഷംചേർന്ന കുഞ്ഞച്ചൻ തന്നെ അടക്കം ചെയ്യുന്നതും അവരോടൊപ്പമാകണമെന്ന് ആഗ്രഹിച്ചു". ബിഷപ്പ് പറഞ്ഞു. കോയമ്പത്തൂർ രൂപത മെത്രാൻ റവ. ഡോ. തോമസ് അക്വിനാസ്, റവ. ഡോ. തോമസ് മേനാച്ചേരി, കല്യാൺ രൂപത ബിഷപ് മാർ തോമസ് ഇലവനാൽ, റവ. ഡോ. അഗസ്റ്റിൻ കൂട്ടിയാനിയിൽ, റവ. ഡോ. ജോസഫ് തലോടിൽ, റവ. ഡോ. കുര്യൻ മാതോത്ത്, ഫാ. സഖറിയാസ് കളപ്പുരയ്ക്കൽ സിഎംഐ, ഫാ. ജോൺസൺ പുള്ളീറ്റ്, മാർ ജോസഫ് പള്ളിക്കാപറമ്പിൽ, ഫാ. ഏബ്രഹാം കുളമാക്കൽ, റവ. ഡോ. ടോം തറയിൽ, ഫാ. സെബാസ്റ്റ്യൻ കുഴുമ്പിൽ സിഎംഐ എന്നിവർ തിരുനാള്‍ ദിവസങ്ങളിലെ വിവിധ കുര്‍ബാനകള്‍ക്ക് മുഖ്യകാര്‍മ്മികത്വം വഹിക്കും. കുഞ്ഞച്ചന്റെ മാധ്യസ്ഥം തേടി നൂറുകണക്കിനു വിശ്വസികളാണ് ദേവാലയത്തിലേക്ക് എത്തി കൊണ്ടിരിക്കുന്നത്.
Image: /content_image/India/India-2016-10-08-04:26:48.jpg

2792
Category: 1
Sub Category:
Heading: ചൈനയിലെ സിയാന്‍ അതിരൂപതാ കത്തീഡ്രല്‍ ദേവാലയത്തിന്റെ മുന്നൂറാം വാര്‍ഷികം ആഘോഷിച്ചു; 41 വിശ്വാസികള്‍ മാമോദീസ സ്വീകരിച്ച് കത്തോലിക്ക സഭയോട് ചേര്‍ന്നു
Content: സിയാന്‍: വിശുദ്ധ ഫ്രാന്‍സിസ് അസീസിയുടെ നാമത്തില്‍ സ്ഥാപിതമായിരിക്കുന്ന ചൈനയിലെ സിയാന്‍ അതിരൂപതയുടെ ആസ്ഥാന കത്തീഡ്രല്‍ ദേവാലയത്തിന്റെ മുന്നൂറാമത് വാര്‍ഷികം ആഘോഷിച്ചു. ചൈനയില്‍ നൂറ്റാണ്ടുകളായി നിലനില്‍ക്കുന്ന ക്രൈസ്തവ വിശ്വാസത്തിന്റെ സാക്ഷ്യം കൂടിയാണ് ഈ ദേവാലയം. ഒക്ടോബര്‍ ഒന്നാം തീയതി ആരംഭിച്ച വാര്‍ഷികാഘോഷം നാലാം തീയതിയാണ് സമാപിച്ചത്. മൂവായിരത്തില്‍ അധികം വിശ്വാസികളാണ് ആഘോഷങ്ങളില്‍ പങ്കെടുക്കുവാന്‍ എത്തിച്ചേര്‍ന്നത്. 1715-ല്‍ നിര്‍മ്മിച്ച കത്തീഡ്രല്‍ ദേവാലയം, ചൈനീസ് വാസ്തു ശില്‍പ്പത്തിന്റെ പ്രൗഢിയോടു കൂടിയാണ് ഇന്നും നിലകൊള്ളുന്നത്. വത്തിക്കാനില്‍ നിന്നും നിയമിതനായ ബിഷപ്പ് ബസിലിയോ ബ്രോളോ ആയിരുന്നു അതിരൂപതയുടെ ആദ്യത്തെ ബിഷപ്പ്. ഇപ്പോള്‍ ബിഷപ്പ് അന്തോണി ഡാംങ് മിന്‍ഗ്യാന്‍ ആണ് സിയാന്‍ അതിരൂപതയുടെ ചുമതലകള്‍ വഹിക്കുന്നത്. സമീപ രൂപതകളില്‍ നിന്നുമുള്ള വിശ്വാസികള്‍ ആഘോഷപരിപാടികളില്‍ പങ്കെടുക്കുന്നതിനായി ദേവാലയത്തിലേക്ക് എത്തിയിരുന്നു. അതിരൂപതയുടെ ചുമതലകള്‍ വഹിച്ച 21 ബിഷപ്പുമാരുടെയും ഫോട്ടോയും ചരിത്രവും ഉള്‍പ്പെടുത്തിയ പ്രത്യേക പ്രദര്‍ശനവും ആഘോഷങ്ങളുടെ ഭാഗമായി നടത്തപ്പെട്ടു. വിശുദ്ധ ഫ്രാന്‍സിസ് അസീസിയുടെ തിരുനാളായിരിന്ന ഒക്ടോബര്‍ നാലാം തീയതി നടന്ന ആഘോഷങ്ങളുടെ സമാപനത്തില്‍ പ്രത്യേകം ദിവ്യബലി അര്‍പ്പണവുമുണ്ടായിരിന്നു. സമൂഹബലിയില്‍ 46 വൈദികര്‍ പങ്കെടുത്തു. ദിവ്യബലി മദ്ധ്യേ കുട്ടികളും, മുതിര്‍ന്നവരുമായ 41 പേര്‍ മാമോദീസാ സ്വീകരിച്ച് കത്തോലിക്ക സഭയോട് ചേര്‍ന്നത് വിശ്വാസ സമൂഹത്തിനു വലിയൊരു സാക്ഷ്യമായി. മാമോദീസാ സ്വീകരിച്ചവരില്‍ ഒരു മാസം പ്രായമായ കൈകുഞ്ഞ് മുതല്‍ 67 വയസ് പ്രായമുള്ള കാറ്റിച്യൂമന്‍ എന്ന വ്യക്തിയും ഉള്‍പ്പെടുന്നു. ആഘോഷ പരിപാടികളില്‍ പങ്കെടുക്കുവാന്‍ എത്തിയവര്‍ക്ക് ഭക്ഷണവും താമസത്തിനുള്ള ക്രമീകരണങ്ങളും കത്തീഡ്രല്‍ ദേവാലയത്തിലും പരിസരങ്ങളിലുള്ള ദേവാലയങ്ങളിലും ഒരുക്കിയിരുന്നു.
Image: /content_image/News/News-2016-10-08-05:53:40.jpg

2793
Category: 1
Sub Category:
Heading: ജീവന്റെ സംരക്ഷണത്തിനായുള്ള കത്തോലിക്ക സഭയുടെ പോരാട്ടങ്ങളോടൊപ്പം താനും കാണുമെന്ന് ഡൊണാള്‍ഡ് ട്രംപ്; കത്തോലിക്ക നേതാക്കന്‍മാര്‍ക്ക് ട്രംപ് പ്രത്യേക കത്തെഴുതി
Content: വാഷിംഗ്ടണ്‍: ജീവന്റെ സംരക്ഷണത്തിനും, മതസ്വാതന്ത്ര്യത്തിനുമായി കത്തോലിക്ക സഭ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം എല്ലായ്‌പ്പോഴും താന്‍ ഉണ്ടാകുമെന്ന് അമേരിക്കല്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപ്. ഡെന്‍വറില്‍ നടക്കുന്ന കാത്തലിക് കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്ന കത്തോലിക്ക നേതാക്കന്‍മാര്‍ക്ക് അയച്ച എഴുത്തിലാണ് ഡൊണാള്‍ഡ് ട്രംപ് കത്തോലിക്കര്‍ക്കുള്ള തന്റെ പിന്‍തുണ പ്രഖ്യാപിച്ചത്. സഭ നടത്തുന്ന വിവിധ കാരുണ്യ, സമൂഹിക പ്രവര്‍ത്തനങ്ങളെ അദ്ദേഹം തന്റെ കത്തിലൂടെ പ്രശംസിക്കുന്നുമുണ്ട്. "ഈ രാജ്യത്തിന്റെ ചരിത്രത്തില്‍ കത്തോലിക്ക വിശ്വാസികള്‍ക്ക് സുപ്രധാനമായ ഒരു സ്ഥാനമുണ്ട്. കത്തോലിക്ക വിശ്വാസികളായ പുരുഷന്‍മാരും, സ്ത്രീകളും, പുരോഹിതരും, കന്യാസ്ത്രീകളും അമേരിക്കയ്ക്ക് നല്‍കിയ സംഭാവനകളെ നന്ദിയോടെ ഓര്‍ക്കുന്നു. മനുഷ്യരുടെ അവകാശങ്ങള്‍ക്കായും, വിദ്യാഭ്യാസത്തിനായും, ആരോഗ്യ മേഖലയ്ക്കായും സഭ നല്‍കിയത് വലിയ സേവനങ്ങളാണ്. ജീവന്റെ സംരക്ഷണത്തിനായി എന്നും സഭ മുന്നിട്ട് നിന്നിട്ടുമുണ്ട്. മതസ്വാതന്ത്ര്യത്തിനും, ജീവന്റെ സംരക്ഷണത്തിനും, വിദ്യാഭ്യാസത്തിനായും കത്തോലിക്ക സഭ നടത്തുന്ന പോരാട്ടങ്ങളോടൊപ്പം എല്ലായ്‌പ്പോഴും ഞാനുമുണ്ടാകുമെന്ന് ഉറപ്പ് ഈ അവസരത്തില്‍ അറിയിക്കട്ടെ". ഡോണാള്‍ഡ് ട്രംപ് തന്റെ കത്തില്‍ പറയുന്നു. ലിറ്റില്‍ സിസ്റ്റേഴ്‌സ് ഓഫ് പൂവര്‍ പോലെയുള്ള കോണ്‍ഗ്രിഗേഷനുകള്‍ക്ക് എതിരെ രാജ്യത്ത് നടപ്പാക്കിയ ചില നിയമങ്ങള്‍ താന്‍ അധികാരത്തില്‍ എത്തിയാല്‍ എടുത്തു മാറ്റുമെന്നും ട്രംപ് പറയുന്നു. കോണ്‍ഗ്രിഗേഷനിലെ കന്യാസ്ത്രീകള്‍ ആരോഗ്യമേഖല കേന്ദ്രീകരിച്ചാണ് കൂടുതല്‍ പ്രവര്‍ത്തനങ്ങളും നടത്തുന്നത്. തങ്ങള്‍ സേവനം ചെയ്യുന്ന സ്ഥലങ്ങളില്‍ കൃത്യമ ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ നടപ്പിലാക്കുവാന്‍ അനുവദിക്കില്ലെന്ന് കോണ്‍ഗ്രിഗേഷന്‍ മുമ്പ് പറഞ്ഞിരുന്നു. ഇതിനെതിരെ സര്‍ക്കാര്‍ രംഗത്തുവന്നത് പല വിവാദങ്ങള്‍ക്കും ഇടയാക്കിയിരുന്നു. ആരോഗ്യമേഖലയിലെ ചെലവ് കുറഞ്ഞ എല്ലാ സര്‍ക്കാര്‍ സംവിധാനങ്ങളും താന്‍ ഭരണത്തില്‍ എത്തിയാലും മുന്നോട്ട് നടത്തികൊണ്ടു പോകുമെന്ന് ട്രംപ് കത്തിലൂടെ വ്യക്തമാക്കുന്നുണ്ട്. വൈസ്പ്രസിഡന്റ് സ്ഥാനത്തേക്ക് ടിം കെയിന്‍ വരുന്നത് കത്തോലിക്കരുടെ താല്‍പര്യങ്ങള്‍ക്കെതിരാകുമെന്ന മുന്നറിയിപ്പും ട്രംപ് തന്റെ കത്തിലൂടെ നല്‍കുന്നു. സ്വവര്‍ഗവിവാഹത്തേയും, ഗര്‍ഭനിരോധനത്തേയുമെല്ലാം പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് ടിം കെയിന്‍ സ്വീകരിക്കുന്നതെന്നും ഡോണാള്‍ഡ് ട്രംപ് കത്തില്‍ ചൂണ്ടികാണിക്കുന്നു.
Image: /content_image/News/News-2016-10-08-06:36:41.jpg
Keywords: Donald,Trump,wrote,letter,to,catholic,leaders,pro,life

2794
Category: 6
Sub Category:
Heading: പിതാവായ ദൈവത്തിന്റെ ദാനം
Content: "മക്കള്‍ക്കു നല്ല ദാനങ്ങള്‍ നല്‍കാന്‍ ദുഷ്ടരായ നിങ്ങള്‍ക്ക് അറിയാമെങ്കില്‍, സ്വര്‍ഗ സ്ഥനായ പിതാവ് തന്നോടു ചോദിക്കുന്നവര്‍ക്ക് എത്രയധികമായി പരിശുദ്ധാത്മാവിനെ നല്‍കുകയില്ല" (ലൂക്കാ 11:13). #{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ഒക്ടോബര്‍ 8}# പിതാവ് നിങ്ങള്‍ക്ക് ഒന്നും നിഷേധിക്കുന്നില്ല. നമ്മള്‍ ചോദിക്കുന്ന ആവശ്യങ്ങള്‍ വിവിധങ്ങളാണ്; നമ്മുടെ ആവശ്യങ്ങളനുസരിച്ചാണ് നമ്മള്‍ ചോദിക്കുന്നത്; നമ്മുടെ ഈ സ്വഭാവം ക്രിസ്തുവിനറിയാം. നിങ്ങളുടെ ആവശ്യങ്ങളനുസരിച്ച്, ക്രിസ്തുവിനോട് ചോദിക്കണം. ഈ ആവശ്യങ്ങള്‍ പലപ്പോഴും വേദനാജനകമായി നിങ്ങളെ പിടിച്ചുകുലുക്കുമ്പോള്‍, നിങ്ങള്‍ പ്രാര്‍ത്ഥിക്കുക തന്നെ വേണം. എന്നാല്‍ മറ്റു ചില സന്ദര്‍ഭങ്ങളില്‍, പ്രാര്‍ത്ഥനയ്ക്കുത്തരം നല്‍കുന്നത് അവിടുത്തെ ദാനത്തിലൂടെയാണ്. പരിശുദ്ധാത്മാവ് എന്ന ദാനത്തിലൂടെ. പിതാവ് നമുക്ക് പരിശുദ്ധാത്മാവിനെ നല്‍കുന്നു. ലോകത്തിന്റെ പാപം നിര്‍മ്മാര്‍ജനം ചെയ്യാനാണ് അവന്‍ തന്റെ പുത്രനെ നല്‍കിയത്. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ ലോകത്തിന്റെ സകല ആവശ്യങ്ങളും മനുഷ്യന്റെ സകല ആവശ്യങ്ങളും തീര്‍ക്കാനാണ് പുത്രനെ നല്‍കിയത്. ക്രൂശിക്കപ്പെട്ടവനും ഉയര്‍ത്തെഴുന്നേറ്റവനുമായ പുത്രന്‍ വഴി അവന്‍ പരിശുദ്ധാത്മാവിനെ നല്കി. ഇതാണ് അവിടുത്തെ ദാനം! (വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, കാസ്റ്റല്‍ ഗണ്ടോള്‍ഫോ, 27.7.80) {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/10?type=6 }}
Image: /content_image/Meditation/Meditation-2016-10-08-06:42:41.jpg
Keywords: പിതാവ്

2795
Category: 1
Sub Category:
Heading: സിറിയയിലെ യുദ്ധം അവസാനിപ്പിക്കുവാന്‍ അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്ന ആവശ്യവുമായി ഒരു മില്യണ്‍ വിദ്യാര്‍ത്ഥികള്‍
Content: ദമാസ്‌കസ്: ആഭ്യന്തര യുദ്ധം രൂക്ഷമായി തുടരുന്ന സിറിയയില്‍ സമാധാനം പുനഃസ്ഥാപിക്കുവാന്‍ അന്താരാഷ്ട്ര സമൂഹവും, സിറിയന്‍ ഭരണാധികാരികളും ഇടപെടലുകള്‍ നടത്തണമെന്ന ആവശ്യവുമായി ഒരു മില്യണില്‍ അധികം വിദ്യാര്‍ത്ഥികള്‍ രംഗത്ത്. ഈ ആവശ്യം ഉന്നയിച്ചു കൊണ്ട് ഭീമഹര്‍ജിയില്‍ ഒപ്പിട്ടാണ്, അന്താരാഷ്ട്ര സമൂഹത്തിന്റെ മുന്നിലേക്ക് തങ്ങളുടെ ആവശ്യം കുട്ടികള്‍ എത്തിക്കുന്നത്. ഐക്യരാഷ്ട്ര സഭയും ബ്രസല്‍സ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന യൂറോപ്യന്‍ യൂണിയനിന്റെയും നേതൃത്വം വിഷയത്തില്‍ ഇടപെടല്‍ നടത്തണമെന്നാണ് കുരുന്നുകളുടെ ആവശ്യം. കത്തോലിക്ക ചാരിറ്റി സംഘടനയായ 'എയ്ഡ് ടു ചര്‍ച്ച് ഇന്‍ നീഡ്' ആണ് വിദ്യാര്‍ത്ഥികളുടെ ഈ ആവശ്യത്തിനു വേണ്ട പിന്തുണയും സഹായവും നല്‍കുന്നത്. രണ്ടായിരം സ്‌കൂളുകളില്‍ പഠിക്കുന്ന കുട്ടികള്‍ പദ്ധതിയുടെ ഭാഗമാകുന്നുണ്ട്. ഭീമ ഹര്‍ജിയില്‍ ഒപ്പിടുന്നതിനൊപ്പം സമാധാന സന്ദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന ചിത്രങ്ങളും, പ്ലക്ക് കാര്‍ഡുകളും കുട്ടികള്‍ തന്നെ തയ്യാറാക്കുന്നു. അഞ്ചു വര്‍ഷമായി തുടരുന്ന സിറിയന്‍ ആഭ്യന്തര യുദ്ധത്തില്‍ ഇതിനോടകം തന്നെ ആയിരക്കണക്കിനു കുട്ടികള്‍ കൊല്ലപ്പെട്ടു കഴിഞ്ഞു. സ്‌കൂളുകള്‍ തകര്‍ക്കപ്പെട്ടതിനാല്‍ കുട്ടികളുടെ വിദ്യാഭ്യാസ ആവശ്യങ്ങള്‍ രാജ്യത്തെ മിക്ക സ്ഥലങ്ങളിലും മുടങ്ങി കിടക്കുകയാണ്. സിറിയയില്‍ 2.1 മില്യണ്‍ വിദ്യാര്‍ത്ഥികള്‍ സ്‌കൂളുകളിലേക്ക് പോകുവാന്‍ കഴിയാതെ ദുരിതം അനുഭവിക്കുന്നുണ്ട്. ദമാസ്‌കസില്‍ നടന്ന സമാധാന റാലിയില്‍ ഗാനങ്ങളും നാടകങ്ങളും, തങ്ങള്‍ വരച്ച ചിത്രങ്ങളുമായിട്ടാണ് കുട്ടികള്‍ പങ്കെടുത്തത്. സമാധാനം രാജ്യത്ത് പുനഃസ്ഥാപിക്കപ്പെടുവാന്‍ വേണ്ടി അവര്‍ പ്രത്യേകം പ്രാര്‍ത്ഥിച്ചു. റാലിയില്‍ പങ്കെടുത്ത മുസ്ലീങ്ങള്‍ ഉള്‍പ്പെടെയുള്ള യുവാക്കള്‍ സമാധാന സന്ദേശങ്ങള്‍ എഴുതിയ ബാനറുകളും, ബലൂണുകളും കൈയിലേന്തിയിരുന്നു. 'ഞങ്ങളുടെ കുട്ടിക്കാലം ഞങ്ങള്‍ക്കു മടക്കി നല്‍കൂ, ഞങ്ങള്‍ക്ക് സമാധാനം ആവശ്യമാണ്, ഇനിയും യുദ്ധങ്ങള്‍ വേണ്ടാ, ഞങ്ങള്‍ക്കും സ്‌കൂളുകളിലേക്ക് പോകണം' എന്നീ വാചകങ്ങളായിരുന്നു ബാനറുകളിലും, ബലൂണുകളിലും വിദ്യാര്‍ത്ഥികള്‍ എഴുതിയിരുന്നത്. തങ്ങളുടെ ബുദ്ധിമുട്ടുകളും, നേരിടേണ്ടി വരുന്ന ദുരിതവും പല കുട്ടികളും യോഗത്തില്‍ പരസ്യമായി തുറന്നു പറഞ്ഞു.
Image: /content_image/News/News-2016-10-08-07:03:27.jpg

2796
Category: 1
Sub Category:
Heading: പരിശുദ്ധ ജപമാല രാജ്ഞിയുടെ തിരുനാള്‍ ദിനത്തില്‍ സെന്റ് പീറ്റേഴ്‌സ് ബസലിക്കയുടെ ഗോപുരത്തിനു മുകളിൽ ശക്തമായ മിന്നല്‍
Content: വത്തിക്കാന്‍ സിറ്റി: പരിശുദ്ധ ജപമാല രാജ്ഞിയുടെ തിരുനാള്‍ ദിനമായ ഇന്നലെ സെന്റ് പീറ്റേഴ്‌സ് ബസലിക്കയുടെ ഗോപുരത്തിനു മുകളിൽ ശക്തമായ രീതിയില്‍ മിന്നല്‍. രാവിലെ 9.20 നാണ് ശക്തമായ മിന്നല്‍ റോമില്‍ ഉണ്ടായത്. റോമില്‍ രാവിലെ മുതല്‍ ശക്തമായ കാറ്റും മഴയും അനുഭവപ്പെടുന്നുണ്ടായിരുന്നു. ഇതിനു മുമ്പും ദൈവ മാതാവുമായി ബന്ധപ്പെട്ട തിരുനാള്‍ ദിനങ്ങളില്‍ സമാനമായ പ്രതിഭാസം സെന്റ് പീറ്റേഴ്‌സ് ബസലിക്കയില്‍ ഉണ്ടായിട്ടുണ്ട്. പോപ്പ് എമിരിറ്റസ് ബനഡിക്റ്റ് പതിനാറാമന്‍ സ്ഥാനത്യാഗം ചെയ്ത 2013 ഫെബ്രുവരി 11-ാം തീയതിയും ശക്തമായ മിന്നല്‍ സെന്റ് പീറ്റേഴ്‌സ് ബസലിക്കയിലെ ഗോപുരത്തില്‍ വന്നു പതിച്ചിരുന്നു. ലൂര്‍ദ് മാതാവിന്റെ തിരുനാള്‍ ദിനമായിരിന്നു അന്ന്‍. ശക്തമായ മിന്നലും, ഇടിയും ഉണ്ടായപ്പോള്‍ ഭൂമി കുലുങ്ങുന്നതു പോലെയാണ് അനുഭവപ്പെട്ടതെന്ന് പ്രദേശവാസികള്‍ മാധ്യമങ്ങളോട് പറഞ്ഞു. മാര്‍പാപ്പയുടെ സുരക്ഷാ സൈന്യമായ സ്വിസ് ഗാര്‍ഡുകള്‍ മുതല്‍ സാധാരണക്കാരായ കട ഉടമകള്‍ വരെ ഇടിമിന്നല്‍ ഉണ്ടായതിനെ അതിശയത്തോടെയാണ് നോക്കി കണ്ടത്. സാധാരണ ഉണ്ടാകുന്ന ഇടിമിന്നലുകളിലും ശക്തമായ രീതിയിലാണ്, നിമിഷങ്ങളോളം നീണ്ടു നിന്ന ഇത്തവണത്തെ മിന്നല്‍ ഉണ്ടായതെന്നും ഇവര്‍ പറയുന്നു. തുർക്കികളുമായുണ്ടായ ലെപാന്റൊ യുദ്ധത്തിൽ കൈവരിച്ച നാവിക വിജയത്തിന്റെ നന്ദി പ്രകാശനത്തിനായി വിശുദ്ധ പിയൂസ് അഞ്ചാമൻ മാർപാപ്പയാണ് ഈ ദിവസം പരിശുദ്ധ ജപമാല രാജ്ഞിയുടെ നാമഹേതു തിരുന്നാളായി ആഘോഷിക്കുന്ന പതിവ് തുടങ്ങിയത്.
Image: /content_image/News/News-2016-10-08-07:53:26.jpg