category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingമെത്രാഭിഷേകത്തിന്റെ ഒരുക്കങ്ങള്‍ അവസാനഘട്ടത്തില്‍; സെന്റ് അല്‍ഫോന്‍സാ കത്തീഡ്രലിന്റെ പുനര്‍സമര്‍പ്പണം ഇന്ന്‍
Contentപ്രസ്റ്റണ്‍: ഗ്രേറ്റ്‌ ബ്രിട്ടനിലെ സീറോ മലബാര്‍ രൂപതയുടെ ഉദ്‌ഘാടവും മാര്‍ ജോസഫ്‌ സ്രാമ്പിക്കലിന്റെ മെത്രാഭിഷേകവും നാളെ നടക്കുവാനിരിക്കെ ഒരുക്കങ്ങള്‍ അവസാനഘട്ടത്തില്‍. അതേ സമയം ചടങ്ങുകള്‍ക്ക് മുഖ്യകാര്‍മ്മികത്വം വഹിക്കാന്‍ സീറോ മലബാര്‍ രൂപതാദ്ധ്യക്ഷന്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി ഇന്നലെ യു‌കെയില്‍ എത്തി. മാഞ്ചസ്റ്റര്‍ എയർപോർട്ടിൽ എത്തിയ പിതാവിനു നിയുക്ത മെത്രാൻ മാര്‍ ജോസഫ് സ്രാമ്പിക്കൽ, മാർ സെബാസ്റ്റ്യൻ വടക്കേൽ, ഫാ. തോമസ് പാറയടി, ഫാ. മാത്യു ചൂരപൊയ്കയിൽ, ഫാ. സജി മലയിൽ പുത്തൻപുര, ഫാ. ജിനോ അരീക്കാട്ട്, ഫാ.ലോനപ്പൻ അരങ്ങാശേരി, ഫാ. മാത്യു മുളയോലിൽ എന്നിവരും വിശ്വാസികളും ചേര്‍ന്ന് സ്വീകരിച്ചു. തുടർന്ന് കർദിനാൾ പ്രസ്റ്റണിലേക്കു യാത്ര തിരിച്ചു. പ്രസ്റ്റണ്‍ രൂപതയുടെ കത്തീഡ്രല്‍ പള്ളിയായി ഉയര്‍ത്തപ്പെടുന്ന സെന്റ് അല്‍ഫോന്‍സാ ദേവാലയം പുനര്‍സമര്‍പ്പണം നടത്തുന്ന സുപ്രധാന ചടങ്ങ് ഇന്ന്‍ നടക്കും. കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി മുഖ്യ കാര്‍മ്മികത്വം വഹിക്കുന്ന തിരുകര്‍മ്മങ്ങളില്‍ മെത്രാന്മാരും വൈദീകരും സന്ന്യസ്തരുമുള്‍പ്പെടെ നിരവധി പേര്‍ പങ്കെടുക്കും. വൈകീട്ട് ആറു മണിക്ക് വിശിഷ്ടാതിഥികളെ സ്വീകരിച്ച് കത്തീഡ്രല്‍ ദേവാലയത്തിലേക്ക് ആനയിക്കുന്നതോടെ ചടങ്ങുകള്‍ക്ക് തുടക്കമാകും. തുടര്‍ന്ന് ഔദ്യോഗികമായ കത്തീഡ്രല്‍ സമര്‍പ്പണ പ്രാര്‍ത്ഥനാ ശുശ്രൂഷയും രൂപതയുടെ മധ്യസ്ഥയായ വിശുദ്ധ അല്‍ഫോന്‍സാമ്മയോടുള്ള പ്രത്യേക പ്രാര്‍ത്ഥനാ ശുശ്രൂഷയും നടക്കും. തുടര്‍ന്ന് സായാഹ്ന നമസ്കാരവും വി അല്‍ഫോന്‍സാമ്മയുടെ തിരുശേഷിപ്പ് വണക്കവും ഉണ്ടായിരിക്കും. വൈകിട്ട് 7.30ന് സമാപന ആശിര്‍വാദ പ്രാര്‍ത്ഥനയോടെ കത്തീഡ്രല്‍ ഏറ്റെടുക്കല്‍ ചടങ്ങുകള്‍ സമാപിക്കും. നാളെ, മെത്രാഭിഷേക ശുശ്രൂഷയില്‍ പങ്കാളികളാകുന്ന കാര്‍മികരെയും മറ്റു മെത്രാന്മാരെയും നിയുക്‌ത മെത്രാനെയും 1.15ന്‌ മെത്രാഭിഷേക വേദിയിലേക്ക്‌ ആനയിക്കും. 1.30ന്‌ ആരംഭിക്കുന്ന മെത്രാഭിഷേക ശുശ്രൂഷയ്‌ക്കു ശേഷം മാര്‍ ജോസഫ്‌ സ്രാമ്പിക്കലിന്റെ മുഖ്യകാര്‍മികത്വത്തില്‍ ദിവ്യബലിയര്‍പ്പണം. ഗ്രേറ്റ്‌ ബ്രിട്ടന്റെ അപ്പസ്‌തോലിക്‌ നുണ്‍ഷ്യോ ഡോ. അന്റോണിയോ മെന്നിനി സന്ദേശം നല്‍കും. മാര്‍ സ്രാമ്പിക്കല്‍ മറുപടി പ്രസംഗം നടത്തും. തിരുക്കര്‍മങ്ങള്‍ക്കു കര്‍ദിനാള്‍ മാര്‍ ജോര്‍ജ്‌ ആലഞ്ചേരി, പ്രസ്‌റ്റണ്‍ ഉള്‍ക്കൊള്ളുന്ന ലങ്കാസ്‌റ്റര്‍ രൂപത ബിഷപ്‌ ഡോ. മൈക്കിള്‍ ജി. കാംബെല്ല്, മാര്‍ സ്രാമ്പിക്കലിന്റെ മാതൃരൂപതയായ പാലാ രൂപത ബിഷപ്‌ മാര്‍ ജോസഫ്‌ കല്ലറങ്ങാട്ടും എന്നിവര്‍ കാര്‍മ്മികത്വം വഹിക്കും.
Image
Second Image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth Image
Seventh Image
Video
Second Video
facebook_linkNot set
News Date2016-10-08 00:00:00
Keywords
Created Date2016-10-08 11:48:14