category_id | News |
Priority | 0 |
Sub Category | Not set |
status | Unpublished |
Place | Not set |
Mirror Day | Not set |
Heading | ഔര്‍ ലേഡി ഓഫ് റോസറിയുടെ തിരുനാള്‍ ദിനത്തില്‍ സെന്റ് പീറ്റേഴ്‌സ് ബസലിക്കയുടെ ഗോപുരത്തില്‍ ശക്തമായ മിന്നല്‍ പതിച്ചു |
Content | വത്തിക്കാന്‍ സിറ്റി: 'ഔര്‍ ലേഡി ഓഫ് റോസറി'യുടെ തിരുനാള്‍ ദിനത്തില്‍ സെന്റ് പീറ്റേഴ്‌സ് ബസലിക്കയിലെ ഗോപുരത്തില്‍ ശക്തമായ രീതിയില്‍ മിന്നല്‍ വന്നു പതിച്ചു. രാവിലെ 9.20 നാണ് ശക്തമായ മിന്നല്‍ റോമില്‍ ഉണ്ടായത്. റോമില്‍ രാവിലെ മുതലെ ശക്തമായ കാറ്റും മഴയും അനുഭവപ്പെടുന്നുണ്ടായിരുന്നു. ഇതിനു മുമ്പും ദൈവമാതാവുമായി ബന്ധപ്പെട്ട തിരുനാള്‍ ദിനങ്ങളില്‍ സമാനമായ പ്രതിഭാസം സെന്റ് പീറ്റേഴ്‌സ് ബസലിക്കയില്‍ ഉണ്ടായിട്ടുണ്ട്. മിന്നലില്‍ ആര്‍ക്കും പരിക്കേല്‍ക്കുകയോ, നാശനഷ്ടങ്ങള്‍ സംഭവിക്കുകയോ ചെയ്തിട്ടില്ല.
ഒക്ടോബര്‍ മാസം സഭ ജപമാലയുടെ മാസമായിട്ടാണ് ആചരിക്കുന്നത്. പോപ് എമിരിറ്റസ് ബനഡിക്ടറ്റ് പതിനാറാമന്‍ സ്ഥാനത്യാഗം ചെയ്ത 2013 ഫെബ്രുവരി 11-ാം തീയതിയും ശക്തമായ മിന്നല്‍ സെന്റ് പീറ്റേഴ്‌സ് ബസലിക്കയിലെ ഗോപുരത്തില്‍ വന്നു പതിച്ചിരുന്നു. 'ഔര്‍ ലേഡി ഓഫ് ലൂര്‍ദസി'ന്റെ തിരുനാള്‍ ദിനത്തിലായിരുന്നു ഇത്.
ശക്തമായ മിന്നലും, ഇടിയും ഉണ്ടായപ്പോള്‍ ഭൂമി കുലുങ്ങുന്നതു പോലെയാണ് അനുഭവപ്പെട്ടതെന്ന് പ്രദേശവാസികള്‍ മാധ്യമങ്ങളോട് പറഞ്ഞു. മാര്‍പാപ്പയുടെ സുരക്ഷാ സൈന്യമായ സ്വിസ് ഗാര്‍ഡുകള്‍ മുതല്‍ സാധാരണക്കാരായ കട ഉടമകള്‍ വരെ ഇടിമിന്നല്‍ ഉണ്ടായതിനെ അതിശയത്തോടെയാണ് നോക്കി കണ്ടത്. സാധാരണ ഉണ്ടാകുന്ന ഇടിമിന്നലുകളിലും ശക്തമായ രീതിയിലാണ്, നിമിഷങ്ങളോളം നീണ്ടു നിന്ന ഇത്തവണത്തെ മിന്നല്‍ ഉണ്ടായതെന്നും ഇവര്‍ പറയുന്നു.
തുര്‍ക്കികള്‍ക്ക് എതിരായി നടന്ന ലെപ്പാന്റോ യുദ്ധം വിജയിച്ചതിന്റെ സ്മരണയ്ക്കായി മാതാവിന്റെ പേരില്‍ ഒരു തിരുനാള്‍ മുമ്പ് ആഘോഷിച്ചിരുന്നു. വിശുദ്ധ പയസ് ആറാമന്‍ മാര്‍പാപ്പയാണ് പിന്നീട് ഈ തിരുനാളിനെ ഔര്‍ ലേഡി ഓഫ് റോസറിയുടെ തിരുനാളായി ആഘോഷിക്കുവാന്‍ തീരുമാനിച്ചത്.
|
Image |  |
Second Image | No image |
Third Image | No image |
Fourth Image | No image |
Fifth Image | No image |
Sixth Image | ![]() |
Seventh Image | ![]() |
Video | |
Second Video | |
facebook_link | Not set |
News Date | 2016-10-08 00:00:00 |
Keywords | Lightning,strikes,dome,of,St,Peter’s,Basilica |
Created Date | 2016-10-08 13:06:02 |