Contents

Displaying 2581-2590 of 24979 results.
Content: 2797
Category: 1
Sub Category:
Heading: ജീവന്റെ സംരക്ഷണത്തിനും മതസ്വാതന്ത്ര്യത്തിനുമായി കത്തോലിക്ക സഭയ്ക്കൊപ്പം താന്‍ ഉണ്ടാകുമെന്ന് ഡൊണാള്‍ഡ് ട്രംപ്
Content: വാഷിംഗ്ടണ്‍: ജീവന്റെ സംരക്ഷണത്തിനും, മതസ്വാതന്ത്ര്യത്തിനുമായി കത്തോലിക്ക സഭ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം എല്ലായ്‌പ്പോഴും താന്‍ ഉണ്ടാകുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ്. ഡെന്‍വറില്‍ നടക്കുന്ന കാത്തലിക് കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്ന കത്തോലിക്ക നേതാക്കന്‍മാര്‍ക്ക് അയച്ച കത്തിലാണ് ഡൊണാള്‍ഡ് ട്രംപ് തന്റെ പിന്‍തുണ പ്രഖ്യാപിച്ചത്. സഭ നടത്തുന്ന വിവിധ കാരുണ്യ, സമൂഹിക പ്രവര്‍ത്തനങ്ങളെ അദ്ദേഹം തന്റെ കത്തിലൂടെ പ്രശംസിക്കുന്നുണ്ട്. "ഈ രാജ്യത്തിന്റെ ചരിത്രത്തില്‍ കത്തോലിക്ക വിശ്വാസികള്‍ക്ക് സുപ്രധാനമായ ഒരു സ്ഥാനമുണ്ട്. കത്തോലിക്ക വിശ്വാസികളായ പുരുഷന്‍മാരും, സ്ത്രീകളും, പുരോഹിതരും, കന്യാസ്ത്രീകളും അമേരിക്കയ്ക്ക് നല്‍കിയ സംഭാവനകള്‍ നിസ്തുലമാണ്. മനുഷ്യരുടെ അവകാശങ്ങള്‍ക്കായും, വിദ്യാഭ്യാസത്തിനായും, ആരോഗ്യ മേഖലയ്ക്കായും സഭ നല്‍കിയത് വലിയ സേവനങ്ങളാണ്. ജീവന്റെ സംരക്ഷണത്തിനായി എന്നും സഭ മുന്നിട്ട് നിന്നിട്ടുണ്ട്. മതസ്വാതന്ത്ര്യത്തിനും, ജീവന്റെ സംരക്ഷണത്തിനും, വിദ്യാഭ്യാസത്തിനായും കത്തോലിക്ക സഭ നടത്തുന്ന പോരാട്ടങ്ങളോടൊപ്പം എല്ലായ്‌പ്പോഴും ഞാനുമുണ്ടാകുമെന്ന ഉറപ്പ് ഈ അവസരത്തില്‍ അറിയിക്കട്ടെ". ഡൊണാള്‍ഡ് ട്രംപ് തന്റെ കത്തില്‍ പറയുന്നു. ലിറ്റില്‍ സിസ്റ്റേഴ്‌സ് ഓഫ് പൂവര്‍ പോലെയുള്ള കോണ്‍ഗ്രിഗേഷനുകള്‍ക്ക് എതിരെ രാജ്യത്ത് നടപ്പാക്കിയ ചില നിയമങ്ങള്‍ താന്‍ അധികാരത്തില്‍ എത്തിയാല്‍ എടുത്തു മാറ്റുമെന്നും ട്രംപ് പറയുന്നു. കോണ്‍ഗ്രിഗേഷനിലെ കന്യാസ്ത്രീകള്‍ ആരോഗ്യമേഖല കേന്ദ്രീകരിച്ചാണ് കൂടുതല്‍ പ്രവര്‍ത്തനങ്ങളും നടത്തുന്നത്. തങ്ങള്‍ സേവനം ചെയ്യുന്ന സ്ഥലങ്ങളില്‍ കൃത്രിമ ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ നടപ്പിലാക്കുവാന്‍ അനുവദിക്കില്ലെന്ന് കോണ്‍ഗ്രിഗേഷന്‍ മുമ്പ് പറഞ്ഞിരുന്നു. ഇതിനെതിരെ സര്‍ക്കാര്‍ രംഗത്തുവന്നത് പല വിവാദങ്ങള്‍ക്കും ഇടയാക്കിയിരുന്നു. ആരോഗ്യമേഖലയിലെ ചെലവ് കുറഞ്ഞ എല്ലാ സര്‍ക്കാര്‍ സംവിധാനങ്ങളും താന്‍ ഭരണത്തില്‍ എത്തിയാല്‍ മുന്നോട്ട് നടത്തി കൊണ്ടു പോകുമെന്ന് ട്രംപ് കത്തിലൂടെ വ്യക്തമാക്കുന്നുണ്ട്. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ടിം കെയിന്‍ വരുന്നത് കത്തോലിക്കരുടെ താല്‍പര്യങ്ങള്‍ക്കെതിരാകുമെന്ന മുന്നറിയിപ്പും ട്രംപ് തന്റെ കത്തിലൂടെ നല്‍കുന്നു. സ്വവര്‍ഗ്ഗ വിവാഹത്തേയും, ഗര്‍ഭനിരോധനത്തേയുമെല്ലാം പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് ടിം കെയിന്‍ സ്വീകരിക്കുന്നതെന്നും ഡൊണാള്‍ഡ് ട്രംപ് കത്തില്‍ ചൂണ്ടികാണിക്കുന്നു.
Image: /content_image/News/News-2016-10-08-08:22:47.jpg
Keywords:
Content: 2798
Category: 1
Sub Category:
Heading: യൂറോപ്പില്‍ ചരിത്രം കുറിച്ചു കൊണ്ട് സീറോ മലബാര്‍ സഭ; ബ്രിട്ടനിലെ പുതിയ രൂപതയുടെ മെത്രാനായി മാര്‍ ജോസഫ് സ്രാമ്പിക്കല്‍ അഭിഷിക്തനായി
Content: പ്രസ്റ്റണ്‍: യൂറോപ്പില്‍ ചരിത്രമെഴുതി കൊണ്ട് ബ്രിട്ടനിലെ പുതിയ സീറോ മലബാര്‍ രൂപതയുടെ പ്രഥമ മെത്രാനായി മാര്‍ ജോസഫ് സ്രാമ്പിക്കല്‍ അഭിഷിക്തനായി. സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ ജോര്‍ജ്ജ് ആലഞ്ചേരിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ നടന്ന ചടങ്ങുകള്‍ക്ക് ബ്രിട്ടനിലെ പ്രസ്റ്റണ്‍ നോര്‍ത്ത് എന്‍ഡ് സ്റ്റേഡിയത്തില്‍ പതിനായിരത്തോളം വരുന്ന മലയാളികളും ഇംഗ്ലീഷുകാരുമടങ്ങുന്ന വിശ്വാസി സമൂഹം സാക്ഷ്യം വഹിച്ചു. ലങ്കാസ്റ്റര്‍ ബിഷപ്പ് മൈക്കിള്‍ കാംബെല്‍, പാലാ രൂപതാ മെത്രാന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട്, എന്നിവര്‍ മെത്രാഭിഷേക കര്‍മ്മത്തിന് സഹകാര്‍മ്മികത്വം വഹിച്ചു. 12 മണിക്കു ഗായക സംഘം ഗാന ശുശ്രൂഷ ആരംഭിച്ചതോടെയാണ് ശുശ്രൂഷകള്‍ക്ക് തുടക്കമായത്. 1.30ന് നോര്‍ത്ത് എന്‍ഡ് സ്റ്റേഡിയത്തില്‍ പ്രത്യേകം തയ്യാറാക്കിയിരിക്കുന്ന മെത്രാഭിഷേക വേദിയിലേക്ക് പ്രധാന കാര്‍മ്മികരും നിയുക്ത മെത്രാനും സഹകാര്‍മ്മികരായ മറ്റു മെത്രാന്മാരാലും വൈദീകരാലും എത്തിചേര്‍ന്നു. പ്രദക്ഷിണത്തില്‍ ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയിലെ എല്ലാ വി. കുര്‍ബ്ബാന കേന്ദ്രങ്ങളില്‍ നിന്നും ഓരോ പ്രതിനിധികളും പങ്കെടുത്തിരിന്നു. പ്രദക്ഷിണം മെത്രാഭിഷേക വേദിയിലെത്തിയപ്പോള്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിനെ ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ മെത്രാനായി നിയമിച്ചു കൊണ്ട് ഫ്രാന്‍സിസ് മാര്‍പ്പാപ്പ പുറപ്പെടുവിച്ച നിയമന പത്രം (ബൂളാ) വായിച്ചു. തുടര്‍ന്ന് നിയുക്ത മെത്രാന്‍ രക്തസാക്ഷികളുടെ തിരുശേഷിപ്പ് വന്ദനം നടത്തുകയുണ്ടായി. പ്രധാന കാര്‍മ്മികനായ കര്‍ദ്ദിനാളിന്റെ മുന്നില്‍ മുട്ടുകുത്തി നിന്ന് നിയുക്ത മെത്രാന്‍ വിശ്വാസ പ്രഖ്യാപനം നടത്തി. തുടര്‍ന്നു വലതുകരം സുവിശേഷത്തില്‍ വച്ച് നിയുക്ത മെത്രാന്‍ സത്യപ്രതിജ്ഞ ചെയ്തു. തുടര്‍ന്നു പ്രധാന കാര്‍മ്മികനായ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയുടെ നേതൃത്വത്തില്‍ വി കുര്‍ബാനക്കു തുടക്കമായി. വിശുദ്ധ കുര്‍ബാന മദ്ധ്യേ മെത്രാഭിഷേക ശുശ്രൂഷയുടെ ഏറ്റവും പ്രധാന കര്‍മ്മമായ കൈവയ്പ് പ്രാര്‍ത്ഥനാ നടന്നു. രണ്ടു കൈവെയ്പ്പ് പ്രാര്‍ത്ഥനാകളാണ് നടന്നത്. ഇതോടെ ജോസഫ് സ്രാമ്പിക്കല്‍ മെത്രാന്‍ പദവിയിലേക്കുയര്‍ത്തപ്പെട്ടു. മെത്രാന്റെ ഔദ്യോഗിക സ്ഥാന ചിഹ്നങ്ങളായ തൊപ്പി, അജപാലന ദണ്ഡ് എന്നിവ ധരിക്കാന്‍ അദ്ദേഹം യോഗ്യനായി. ഇതോടെയാണ് മെത്രാഭിഷേക ശുശ്രൂഷകള്‍ അവസാനിച്ചത്. തിരുകര്‍മ്മങ്ങളില്‍ പങ്കാളികളായ എല്ലാ മെത്രാന്മാരും പുതിയ മെത്രാനെ ആശ്ലേഷിച്ച് അനുമോദിച്ചു. അതിവിശിഷ്ട്ടവും ആത്മീയത നിറഞ്ഞു നിന്നിരിന്നതുമായ ഈ ചടങ്ങില്‍ പങ്കെടുക്കാന്‍ കേരളത്തില്‍ നിന്നും ബ്രിട്ടനില്‍ നിന്നും നിരവധി മെത്രാന്‍മാരും എത്തിചേര്‍ന്നിരിന്നു. കോട്ടയം ആര്‍ച്ച് ബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ട് , ഉജ്ജയിന്‍ മെത്രാനായ മാര്‍ സെബാസ്റ്റ്യന്‍ വടക്കേല്‍, യൂറോപ്പ് അപ്പസ്‌തോലിക്ക് വിസിറ്റേറ്റര്‍ മാര്‍ സ്റ്റീഫന്‍ ചിറപ്പണത്ത്, പാലാ രൂപതാ മെത്രാന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട്, ചങ്ങനാശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം, ചിക്കാഗോ മെത്രാന്‍ മാര്‍ ജേക്കബ് അങ്ങാടിയത്ത്, ഇരിഞ്ഞാലക്കുട മെത്രാന്‍ മാര്‍ പോളി കണ്ണക്കാടന്‍, ലിവര്‍പൂള്‍ ആര്‍ച്ച് ബിഷപ്പ് മാല്‍ക്കം മക്മഹോന്‍, ലങ്കാസ്റ്റര്‍ മെത്രാന്‍ ബിഷപ്പ് മൈക്കിള്‍ കാംബെല്‍, ലീഡ്‌സ് മെത്രാന്‍ ബിഷപ്പ് മാര്‍ക്കസ് സ്റ്റോക്ക്, ലിവര്‍പൂള്‍ സഹായമെത്രാന്‍ ബിഷപ്പ് തോമസ് വില്യംസ്, മദര്‍വെല്‍ മെത്രാന്‍ ബിഷപ്പ് ജോസഫ് ആന്റണി, ഉക്രേനിയന് സഭ ഹോളി ഫാമിലി ലണ്ടന്‍ രൂപത മെത്രാന്‍ ബിഷപ്പ് ഹ്ലിബ് ലോംഞ്ചെന, സാല്‍ഫോര്‍ഡ് മെത്രാന്‍ ജോണ്‍ സ്റ്റാന്‍ലി കെന്നത്ത് അര്‍ണോള്‍ഡ്, റെക്‌സം മെത്രാന്‍ പീറ്റര്‍ മാല്‍ക്കം, ബ്രിഗ്നാല്‍ ഡാര്‍ക്കല്‍സ് രൂപത ബിഷപ്പ് സ്റ്റീഫന്‍ റോബ്സണ്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. സ്രാമ്പിക്കല്‍ പരേതനായ മാത്യുവിന്‍റെയും ഏലിക്കുട്ടിയുടെയും ആറു മക്കളില്‍ നാലാമനായി 1967 ആഗസ്റ്റ് 11-ന് ജനിച്ച ബെന്നി മാത്യു എന്നറിയപ്പെടുന്ന ജോസഫ് ശ്രാമ്പിക്കല്‍ പാലാ രൂപതയിലെ ഉരുളികുന്നം ഇടവകാംഗമാണ്. വലിയകൊട്ടാരം എല്‍. പി. സ്കൂള്‍, ഉരുളികുന്നം സെന്‍റ് ജോര്‍ജ് യു. പി. സ്കൂള്‍, വിളക്കുമാടം സെന്‍റ് ജോസഫ് ഹൈസ്കൂള്‍ എന്നിവടങ്ങളില്‍ സ്കൂള്‍ വിദ്യാഭ്യാസം നടത്തി. തുടര്‍ന്നു പാലാ സെന്‍റ് തോമസ് കോളേജില്‍ നിന്നു പ്രീ-ഡിഗ്രിയും, പൊളിറ്റിക്കല്‍ സയന്‍സില്‍ ഡിഗ്രിയും ബിരുദാനന്തര ബിരുദവും അദ്ദേഹം നേടി. പാലാ സെന്‍റ് തോമസ് ട്രെയിനിംഗ് കോളേജില്‍നിന്നു ബി.എഡും കര്‍ണാടകയിലെ മംഗലാപുരം യൂണിവേഴ്സിറ്റിയില്‍നിന്നു എം. എഡും ഇംഗ്ളണ്ടിലെ ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റി യില്‍നിന്നു പൗരസ്ത്യദൈവശാസ്ത്രത്തില്‍ മാസ്റ്റേഴ്സ് ബിരുദവും മെത്രാന്‍ കരസ്ഥമാക്കിയിട്ടുണ്ട്. പാലാ ഗുഡ് ഷെപ്പേര്‍ഡ് സെമിനാരിയില്‍ മൈനര്‍ സെമിനാരി പഠനവും വടവാതൂര്‍ സെന്‍റ് തോമസ് അപ്പസ്തോലിക് സെമിനാരിയില്‍ തത്വശാസ്ത്രപഠനവും പൂര്‍ത്തിയാക്കി കഴിഞ്ഞപ്പോള്‍ ദൈവശാസ്ത്രപഠനത്തിനായി റോമിലെ ഉര്‍ബന്‍ സെമിനാരിയിലേക്കു അയയ്ക്കപ്പെട്ടു. മലയാളത്തിനു പുറമേ ഇംഗ്ലീഷ്, ഇറ്റാലിയന്‍, ജര്‍മന്‍ ഭാഷകളില്‍ അദ്ദേഹത്തിന് പ്രാവീണ്യമുണ്ട്. ഉര്‍ബന്‍ യൂണിവേഴ്സിറ്റിയില്‍ ദൈവശാസ്ത്രത്തില്‍ ബിരുദവും ബൈബിള്‍ വിജ്ഞാനീയത്തില്‍ ലൈസന്‍ഷ്യേറ്റും നേടിയ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ 2000 ആഗസ്റ്റ് 12-ന് മാര്‍ ജോസഫ് പള്ളിക്കാപറമ്പിലില്‍ നിന്നു പൗരോഹിത്യം സ്വീകരിച്ചു. പാലാ രൂപത ഇവാഞ്ചലൈസേഷന്‍ പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍, കുടുംബകൂട്ടായ്മ, കരിസ്മാറ്റിക് മൂവ്മെന്‍റ്, ജീസസ് യൂത്ത്, രൂപതാബൈബിള്‍ കണവന്‍ഷന്‍, പ്രാര്‍ഥനാഭവനങ്ങള്‍ എന്നിവയുടെ സാരഥ്യം അദ്ദേഹം വഹിച്ചിട്ടുണ്ട്. 2005 മുതല്‍ 2013 വരെ പാലാ രൂപതാ മെഡിക്കല്‍ എഡ്യുക്കേഷന്‍ ട്രസ്റ്റിന്‍റെ സെക്രട്ടറിയായിരുന്നു. 2012 മുതല്‍ 2013 ആഗസ്റ്റ് 31-ന് റോമിലെ പൊന്തിഫിക്കല്‍ ഉര്‍ബന്‍ കോളേജില്‍ വൈസ് റെക്ടറായി ചാര്‍ജെടുക്കുന്നതുവരെ പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്‍റെ സെക്രട്ടറിയായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. മംഗലാപുരത്തെ പഠനകാലത്ത് ബല്‍ത്തംഗടി രൂപതയിലെ കംഗനടി സെന്‍റ് അല്‍ഫോന്‍സാ ഇടവകയിലും ഓക്സ് ഫോര്‍ഡ് യൂണിവേഴ്സിറ്റിയിലെ പഠനകാലത്ത് ഇംഗ്ലണ്ടിലും കഴിഞ്ഞ മൂന്നു വര്‍ഷമായി റോമിലും സീറോ മലബാര്‍ വിശ്വാസികളുടെ അജപാലന ആവശ്യങ്ങളില്‍ സഹായിച്ചിരുന്നു. കരുണയുടെ വര്‍ഷത്തില്‍ പരിശുദ്ധപിതാവു ഫ്രാന്‍സിസ് മാര്‍പ്പാപ്പ പ്രത്യേകം നിയോഗിച്ച ആയിരത്തിലധികം കരുണയുടെ പ്രേഷിതരില്‍ ഒരാള്‍ കൂടിയാണ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍.
Image: /content_image/News/News-2016-10-10-08:22:29.jpg
Keywords:
Content: 2799
Category: 8
Sub Category:
Heading: സുരക്ഷിതത്വത്തിന്റെ സ്ഥലം
Content: “ഇപ്രകാരം പിമ്പന്മാര്‍ മുമ്പന്‍മാരും മുമ്പന്മാര്‍ പിമ്പന്മാരുമാകും” (മത്തായി 20:16). #{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ഒക്ടോബര്‍ 9}# “അനിശ്ചിതവും കാപട്യം നിറഞ്ഞതുമായ ഇഹലോക സുഖങ്ങള്‍ക്ക് പകരം സുരക്ഷിതത്വത്തിന്റെ ആ സ്ഥലം കൈവശപ്പെടുത്തുവാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്.” (ഇംഗ്ലീഷ്‌ ഗീതങ്ങളുടെ രചയിതാവ്‌, ദൈവശാസ്ത്രജ്ഞനും ഗ്രന്ഥകാരനുമായ ഫാദര്‍ ഫ്രഡറിക്ക് ഫാബര്‍). #{blue->n->n->വിചിന്തനം:}# ഭൗതീക സുഖങ്ങള്‍ ക്ഷണികവും, ജീവിതത്തില്‍ വളരെ പ്രാധാന്യമുള്ള നമ്മുടെ ബോധ്യത്തെ തെറ്റിദ്ധരിപ്പിക്കുന്നതുമാണ്. ജീവിതത്തില്‍ വെല്ലുവിളികള്‍ നേരിടുമ്പോള്‍ അവയെ ശുദ്ധീകരണസ്ഥലത്തെ ആത്മാക്കളുടെ നേട്ടത്തിനായി ഉപകാരപ്പെടുത്തുവാന്‍ പ്രാര്‍ത്ഥിക്കുക. #{red->n->n->പ്രാര്‍ത്ഥന:}# നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/10?type=8 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/HTH2uI2fVys2i0fgGVkdDy}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/PurgatorytoHeaven/PurgatorytoHeaven-2016-10-09-05:01:51.jpg
Keywords: സ്ഥലം
Content: 2800
Category: 6
Sub Category:
Heading: ദുഃഖങ്ങളുടെ നടുവിലും മറ്റൊരു ദാനം ചൊരിയുന്ന ദൈവം
Content: "ഞാന്‍ വിളിച്ചപേക്ഷിച്ചനാളില്‍ അവിടുന്ന് എനിക്ക് ഉത്തരമരുളി; അവിടുന്ന് എന്റെ ആത്മാവില്‍ ധൈര്യം പകര്‍ന്ന് എന്നെ ശക്തിപ്പെടുത്തി" (സങ്കീര്‍ത്തനങ്ങള്‍ 138:3). #{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ഒക്ടോബര്‍ 9}# പ്രാര്‍ത്ഥിക്കുവാന്‍ പഠിക്കുകയെന്നത് സ്വര്‍ഗ്ഗീയ പിതാവിനെ പറ്റി പഠിക്കുന്നതും, എല്ലായ്‌പ്പോഴും നമുക്ക് മഹത്തായ സമ്മാനം നല്‍കുന്ന അവനില്‍ പൂര്‍ണ്ണവിശ്വാസം അര്‍പ്പിക്കുവാന്‍ പഠിക്കുന്നതുമാണ്. നമുക്ക് ലഭിക്കുന്ന വളരെ വലുതായ ദാനത്തില്‍ മറ്റെല്ലാ ദാനങ്ങളും അടങ്ങിയിട്ടുണ്ട്. പണ്ട് എന്നെ വളരെയധികം ഞെട്ടിപ്പിച്ച ഒരു സംഭവം ഉണ്ടായി. ഞാന്‍ ഒരാശുപത്രിയില്‍ ഒരാളെ കണ്ടുമുട്ടി. വാര്‍സോ പ്രക്ഷോഭത്തില്‍ മുറിവേറ്റ് വളരെ അപകടകരമായ ഒരവസ്ഥയിലായിരുന്നു അയാള്‍. പക്ഷെ, ആ ആശുപത്രിയില്‍ വച്ച് അയാള്‍ എന്നോട് സംസാരിച്ചത് അയാള്‍ക്ക് ലഭിച്ച ഒരു വലിയ സന്തോഷത്തെപ്പറ്റിയാണ്. ഈ മനുഷ്യന് മറ്റേതോ കാര്യത്തിലാണ് സന്തോഷം ലഭിച്ചത്. കാരണം, അയാളുടെ ആ ശാരീരിക അവസ്ഥയില്‍, ദൈവം അയാളുടെ പ്രാര്‍ത്ഥന കേട്ടെന്ന് പറയാനോ ഒന്നും സംഭവിച്ചിരുന്നില്ല. എങ്കിലും, അയാളുടെ മറ്റൊരു ദയനീയ സ്ഥിതിയാണ് ദൈവം കേട്ടത്. ഇത്രമാത്രം ദുഃഖത്തിന്റെ നടുവിലും, മറ്റൊരു കാര്യത്തില്‍ അയാള്‍ക്ക് ലഭിച്ച ദാനത്തിലാണ് അയാള്‍ സന്തോഷം കണ്ടെത്തിയത്. (വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, കാസ്റ്റല്‍ ഗാണ്ടോള്‍ഫോ, 27.7.80) {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/10?type=6 }}
Image: /content_image/Meditation/Meditation-2016-10-09-05:11:15.jpg
Keywords: ദുഃഖം
Content: 2802
Category: 18
Sub Category:
Heading: ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി സ്ഥാനമൊഴിയുന്നു; അവസാന പൊതു പരിപാടിയില്‍ പങ്കെടുത്ത് സാൽവത്തോറെ പെനാക്യോ
Content: കൊച്ചി: ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി ഡോ. സാൽവത്തോറെ പെനാക്യോ സ്ഥാനമൊഴിയുന്നു. കഴിഞ്ഞ ദിവസം നടന്ന കൊച്ചിൻ സോഷ്യൽ സർവീസ് സൊസൈറ്റിയുടെ സുവർണ ജൂബിലി, ഇന്ത്യയിലെ സ്ഥാനപതി എന്ന നിലയിൽ അദ്ദേഹം പങ്കെടുത്ത അവസാന പൊതുപരിപാടിയായിരുന്നു. തന്റെ ജീവിതത്തിലെ നിർണായകമായ കാലഘട്ടമാണ് ഇന്ത്യയിലെ സേവനം എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ആറു വർഷം മുൻപാണു ഡോ. പെനാക്യോയെ ഇന്ത്യയിലെ സ്ഥാനപതിയായി മാർപാപ്പ നിയമിച്ചത്. മദർ തെരേസയുടെ വിശുദ്ധ പദവി ഉൾപ്പെടെയുള്ള നിർണായകമായ നടപടികളിൽ ഡോ. പെനാക്യോ പങ്കാളിയായി. ഇന്ത്യക്കു പുറമെ നേപ്പാളിന്റെ ചുമതലയും ഡോ. പെനാക്യോക്ക് ഉണ്ടായിരുന്നു. പോളണ്ടിലെ വത്തിക്കാൻ സ്ഥാനപതിയായിട്ടാണു പുതിയ നിയമനം.
Image: /content_image/News/News-2016-10-09-12:13:29.jpg
Keywords:
Content: 2803
Category: 5
Sub Category:
Heading: വിശുദ്ധ ഹെഡ്‌വിഗ്
Content: ക്രൊയേഷ്യയിലെ ബാവരിയ എന്ന സ്ഥലത്തെ ഒരു പ്രഭുവിന്‍റെ മകളായി 1174-ൽ ആണ് വിശുദ്ധ ഹെഡ്‌വിഗ് ജനിച്ചത്. വിശുദ്ധ ഹെഡ്‌വിഗ് ദൈവ ഭക്തിയും അനുകമ്പയും നിറഞ്ഞ ഒരു ജീവിതമാണ് നയിച്ചിരുന്നത്. സിലേസിയയിലെ പ്രഭുവായ ഹെൻറി ആണ് വിശുദ്ധയെ വിവാഹം ചെയ്തത്. ഈ വിവാഹത്തിൽ അവർക്ക് എഴ് മക്കളുണ്ടായി. ജെർട്രൂഡ്‌ എന്ന തന്റെ മകള്‍ ഒഴികെ ഹെഡ്വിഗ് തന്റെ മക്കളെക്കാൾ അധികകാലം ജീവിച്ചിരുന്നു. തന്‍റെ സ്ത്രീധനമായി കിട്ടിയ സമ്പത്ത് ഉപയോഗിച്ച് ഒരു സിസ്റ്റെരിയൻ മഠം പണിയുന്നതിന് ഹെഡ്‌വിഗ് തന്‍റെ ഭർത്താവിനെ നിരന്തരം പ്രേരിപ്പിച്ചു കൊണ്ടിരുന്നു. അവരുടെ മകളായ ജെർട്രൂഡ്‌ പിൽക്കാലത്ത് ട്രെബ്നിറ്റ്സ് എന്ന സ്ഥലത്ത് സ്ഥാപിച്ച ഈ മഠത്തിലെ മഠാദ്ധ്യക്ഷയായി തീർന്നു. പാവങ്ങളോടും രോഗികളോടും പ്രത്യേക കരുണയും അവർക്ക് മത-വിദ്യാഭ്യാസവും വിശുദ്ധ നൽകിയിരുന്നു. ശൈത്യകാലത്ത് പോലും എല്ലാദിവസവും വിശുദ്ധ പാദരക്ഷ ധരിക്കാതെയാണ് നടന്നിരുന്നത്. ഇപ്രകാരം ഒരു കഥ നിലവിലുണ്ട്, 'ഇവ കൂടാതെ നടക്കരുത്" എന്ന നിർദ്ദേശത്തോട് കൂടി ഹെഡ്‌വിഗിന്‍റെ ഭർത്താവ് ഒരു ജോടി പാദരക്ഷകൾ ഹെഡ്‌വിഗിന് നൽകി. എന്നാൽ വിശുദ്ധ ഇത് പാദങ്ങളിൽ ധരിക്കാതെ കൈകളിൽ പിടിച്ചു കൊണ്ടാണ് നടന്നിരുന്നത്. തന്റെ ഭർത്താവിന്‍റെ മരണത്തിന് ശേഷം വിശുദ്ധ ഹെഡ്‌വിഗ് ഇഹലോക സുഖങ്ങളെ പൂർണ്ണമായും പരിത്യജിച്ചുകൊണ്ട് താൻ പണികഴിപ്പിച്ച ട്രെബ്നിറ്റ്സിലെ ആശ്രമത്തിൽ പ്രവേശിച്ചു. 1243 ഒക്ടോബർ 15ന് ആണ് ഈ വിശുദ്ധ മരണമടഞ്ഞത്. പോളണ്ടിന്‍റെ പാലക മദ്ധ്യസ്ഥയായി വിശുദ്ധ അറിയപ്പെട്ടു. ഈ വിശുദ്ധയെ ജോണ്‍ പോൾ രണ്ടാമൻ മാർപാപ്പയാൽ വിശുദ്ധയായി പ്രഖ്യാപിച്ച ഹെഡ്‌വിഗ് എന്ന മറ്റൊരു വിശുദ്ധയുമായി (ഈ വിശുദ്ധയുടെ നാമഹേതു തിരുന്നാൾ ഫെബ്രുവരി 28 ആണ്) പലരും തെറ്റിദ്ധരിക്കാറുണ്ട്. #{red->n->n->ഇതര വിശുദ്ധര്‍ }# 1. കൊഹോഴ്സ്ബിഷപ്പായിരുന്ന അംബ്രോസ്മെ 2. ക്യൂണിയിലെ അനസ്റ്റാസിയൂസ് 3. ഔസ്ട്രെഷായിലെ ബാള്‍ഡെറിക് 4. ലാവോണിലെ ബാള്‍ഡവിന്‍ 5. ബെര്‍ക്കാരിയൂസ് ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟ <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/23370" data-iframely-url="//iframely.net/q3GNwvA"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/DailySaints/DailySaints-2016-10-09-13:46:24.jpg
Keywords: വിശുദ്ധ
Content: 2804
Category: 5
Sub Category:
Heading: ആവിലായിലെ വിശുദ്ധ തെരേസ
Content: 1515-ൽ സ്പെയിനിലെ ആവില എന്ന സ്ഥലത്തു ഡോൺ അലോൻസോ സാഞ്ചെസ് സെപാഡയുടേയും ഡോണാ ബിയാട്രിസ് ഡവീലയുടേയും മകളായാണ് ത്രേസ്യ ജനിച്ചത്. തന്റെ ഏഴാമത്തെ വയസ്സിൽ യേശുവിന് വേണ്ടി രക്തസാക്ഷിത്വം വരിക്കുന്നതിനായി അവൾ ആഫ്രിക്കയിലേക്ക് പോയെങ്കിലും, അവളെ അവളുടെ അമ്മാവൻ തിരികെ കൊണ്ട് വന്നു. അവളുടെ 12-മത്തെ വയസ്സിൽ തന്റെ അമ്മയുടെ മരണത്തോടെ മാതൃതുല്യമായി തന്നെ കാത്ത് സൂക്ഷിക്കുന്നതിനായി അവൾ പരിശുദ്ധ മറിയത്തോട് നിരന്തരം അപേക്ഷിച്ചു കൊണ്ടിരുന്നു. അമ്മയുടെ മരണശേഷം അവളെ അഗസ്തീനിയന്‍ കന്യകാസ്ത്രീകളാണ് വളര്‍ത്തിയത്. കന്യകാലയത്തിന്‍റെ പശ്ചാത്തലത്തില്‍ മനസ്സില്‍ കിനിഞ്ഞിറങ്ങിയ ആത്മീയ ചിന്തകള്‍ ത്രേസ്യായെ സന്ന്യാസത്തിലേയ്ക്ക് ആകര്‍ഷിച്ചു.1533-ൽ അവള്‍ കർമ്മല സഭയിലെ അംഗമായി ചേർന്നു. ഏതാണ്ട് പതിനെട്ട് വർഷത്തോളം ശാരീരിക വേദനയും അധ്യാത്മിക ബുദ്ധിമുട്ടുകളും അവളെ അലട്ടി കൊണ്ടിരുന്നു. ദൈവീക പ്രചോദനത്താൽ പിയൂസ് നാലാമൻ മാർപാപ്പായുടെ അനുവാദത്തോടെ അവൾ കർമ്മല സഭയെ നവീകരിക്കുക എന്ന ദൗത്യം ഏറ്റെടുത്തു. കഠിനമായ എതിർപ്പുകളും നിരന്തര ബുദ്ധിമുട്ടുകളും തരണം ചെയ്ത വിശുദ്ധ ഏതാണ്ട് 32-ഓളം പുതിയ മഠങ്ങൾ സ്ഥാപിച്ചു. ദൈവത്തോടൊപ്പമുള്ള വിശുദ്ധയുടെ നിഗൂഡ ഐക്യത്തിൽ നിന്നുമുള്ള ആന്തരികവും ബാഹ്യവുമായ വെളിപ്പെടലുകൾ ശരിക്കും അതിശയിപ്പിക്കുന്നതാണ്. അവളുടെ ഹൃദയം മാലാഖയുടെ കുന്തത്താൽ മുറിവേൽപ്പിക്കപ്പെട്ട (transverberatio cordis) സംഭവത്തോടെ ഈ ദൈവ കൃപകൾ പരിസമാപ്തിയിലെത്തി. ഈ സംഭവത്തെ അനുസ്മരിക്കുന്നതിന് കർമ്മല സഭ ആഗസ്റ്റ്‌ 27 ഒരു പ്രത്യേക തിരുനാളായി കൊണ്ടാടുന്നു. വിശുദ്ധ യൌസേപ്പ് പിതാവിനോട്‌ ഒരു പ്രത്യേക ഭക്തിയും അവൾക്കുണ്ടായിരുന്നു. വിശുദ്ധയുടെ പ്രവർത്തനങ്ങൾ വഴിയാണ് ഔസേപ്പിതാവിനോടുള്ള ആദരവ് സഭയിൽ വളർന്നത്. അവസാനം വരെ കർമ്മനിരതയായിരുന്ന ത്രേസ്യാ, നവീകൃത സന്ന്യാസസമൂഹങ്ങളുടെ സ്ഥാപനവുമായി ബന്ധപ്പെട്ട് കിഴക്കൻ സ്പയിനിലെ അൽബായിലേക്ക് നടത്തിയ വിഷമപൂർൺമായ ഒരു യാത്രക്കിടയിൽ തീർത്തും അവശയായി. 1582 ഒക്ടോബർ 4-ന് "ദൈവമേ, ഞാൻ തിരുസഭയുടെ ഒരു മകളാണ്" എന്ന് ഉച്ചരിച്ചു കൊണ്ട് അവള്‍ അവൾ മരിച്ചു. സ്പെയിനിലെ അൽബായിലുള്ള കർമ്മല പള്ളിയുടെ അൾത്താരയിലെ ഉന്നത പീഠത്തിൽ ആണ് അവളുടെ വിശുദ്ധ ശരീരം അടക്കം ചെയ്തത്. പതിനഞ്ചാം ഗ്രിഗോറിയോസ് മാർപ്പാപ്പ 1622-ൽ ത്രേസ്യായെ വിശുദ്ധപദവിയിലേക്കുയർത്തി. ആവിലായിലെ ത്രേസ്യയെ 'മാലാഖയെപ്പോൽ പരിശുദ്ധയായ കന്യക' എന്ന വിശേഷണത്തോട് കൂടിയാണ് സഭ ആദരിക്കുന്നത്. പരിശുദ്ധ പിതാക്കന്മാരാൽ നമുക്ക് അറിവായിട്ടുള്ളതും ക്രമരഹിതവും അവ്യക്തവും ആയ നിഗൂഡമായ ആന്തരിക ജീവിതത്തിന്റെ രഹസ്യങ്ങൾ ക്രമവും വ്യക്തവുമാക്കിയത് വിശുദ്ധയാണ്. അവളുടെ രചനകളെല്ലാം തന്നെ ആധ്യാത്മിക നിഗൂഡതയുടെ ഇതിഹാസങ്ങളാണ്. ഫ്രാൻസിസ് ഡി സാലസ്, അൽഫോണ്‍സസ് ലിഗോരി തുടങ്ങിയ പിൽക്കാല ആചാര്യന്മാർ എല്ലാവരും തന്നെ വിശുദ്ധയുടെ അദ്ധ്യാത്മദര്‍ശന രീതിയെ അംഗീകരിച്ചിട്ടുണ്ട്. #{red->n->n->ഇതര വിശുദ്ധര്‍ }# 1. ആഫ്രിക്കനായ അജിലെയൂസ് 2. ലിയോണ്‍സ് ബിഷപ്പായിരുന്ന ആന്‍റെയോള്‍ 3. മാര്‍സെ ബിഷപ്പായിരുന്ന കന്നാത്തൂസ് 4. ബഥീനിയായിലെ എവുത്തീമിയൂസ് 5. റോമാക്കാരനായ ഫൊര്‍ത്തുണാത്തൂസ് ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟ <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/23370" data-iframely-url="//iframely.net/q3GNwvA"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/DailySaints/DailySaints-2016-10-14-03:39:33.jpg
Keywords: ആവിലാ
Content: 2805
Category: 5
Sub Category:
Heading: വിശുദ്ധ കാലിസ്റ്റസ് ഒന്നാമന്‍
Content: ക്രിസ്തുവിനു ശേഷം രണ്ടാം നൂറ്റാണ്ടിൽ ക്രിസ്ത്യാനി ആയ ഒരു അടിമയുടെ മകനായിട്ടാണ് വിശുദ്ധ കാലിസ്റ്റസിന്റെ ജനനം. ഇദ്ദേഹത്തിന്റെ പിതാവിന്റെ ഉടമയും ഒരു ക്രിസ്ത്യാനി ആയിരുന്നു. ഒരു ക്രിസ്തുമത ധനകാര്യ സ്ഥാപനത്തിന്റെ മേൽനോട്ടക്കാരനായി നിയമിതനായ ഇദ്ദേഹം സ്ഥാപനം പരാജയപ്പെട്ടതിനെ തുടർന്ന് നഗരം വിട്ട് ഒളിച്ചോടി. എന്നാൽ അധികം താമസിയാതെ പിടിക്കപ്പെടുകയും ഈയം ഖനനം ചെയ്യുന്ന ഖനിയിലേക്ക് മാറ്റുകയും ചെയ്തു. പിന്നീട് മോചന ദ്രവ്യം നൽകി മോചിപ്പിക്കപ്പെട്ട അദ്ദേഹം റോമിലേക്ക് തിരികെ വന്നു. സെഫിറിനൂസ് മാര്‍പാപ്പാ അദ്ദേഹത്തെ പള്ളിവക സ്വത്തുക്കൾ നോക്കി നടത്തുന്നതിനും കൂടാതെ റോമിലെ പുരാതനവും പ്രശസ്തവുമായ അപ്പിയൻ വീഥിയിലെ (Appian Way) സെമിത്തേരിയിലെ ഭൂഗർഭ കല്ലറകളിൽ രക്തസാക്ഷികളുടെ ശവസംസ്കാരത്തിനു നേതൃത്വം നൽകുക തുടങ്ങിയ ജോലികൾ ഏൽപ്പിച്ചു. ഈ കല്ലറകൾ ഇപ്പോഴും വിശുദ്ധ കാലിസ്റ്റസിന്റെ സെമിത്തേരി എന്നാണറിയപ്പെടുന്നത്. പതിനെട്ട് വർഷങ്ങൾക്ക് ശേഷം 217-ൽ വിശുദ്ധൻ സെഫിറിനൂസ് പാപ്പാക്ക് ശേഷമുള്ള അടുത്ത മാർപാപ്പായായി വിശുദ്ധന്‍ സ്ഥാനമേറ്റു. അനുതപിക്കുന്ന പാപികളോടുള്ള സഭയുടെ കാഴ്ച്ചപാടിൽ പാപ്പാ എന്ന നിലയിൽ സമഗ്രമായ മാറ്റങ്ങൾ വരുത്തി. അനുതപിക്കുന്ന പാപികളെ അദ്ദേഹം പള്ളിയിലേക്ക് സ്വാഗതം ചെയ്തു. 'ത്രിയേക ദൈവം' എന്ന സഭയുടെ വിശ്വാസത്തിനെതിരായ 'അഡോപ്ഷനിസം', 'മോഡലിസം' തുടങ്ങിയ വിശ്വാസ രീതികളിൽ നിന്നും സഭയെയും വിശ്വാസത്തെയും കാത്തു രക്ഷിച്ചു. വിശുദ്ധന്റെ ഇത്തരം പ്രവർത്തനങ്ങളിൽ വിയോജിപ്പുള്ളവരുടെ പ്രേരണ നിമിത്തം അലക്സാണ്ടർ സെവേറൂസിന്റെ ഭരണകാലത്ത് ഇദ്ദേഹം തടവിലാക്കപ്പെട്ടു. നിരന്തരം പട്ടിണിക്കിടുക, ചമ്മട്ടി കൊണ്ടടിക്കുക തുടങ്ങിയ ക്രൂര പീഡനങ്ങൾക്കദ്ദേഹം തടവിൽ വിധേയനായി. അവസാനം വിശുദ്ധനെ ഒരു ജനലിലൂടെ തല കീഴായി ആഴമുള്ള കിണറ്റിലേക്കെറിഞ്ഞു കൊന്നു. 223-ൽ ആണ് വിശുദ്ധ കാല്ലിക്സ്റ്റസ് I രക്തസാക്ഷിത്വം വരിച്ചത്. #{red->n->n->ഇതര വിശുദ്ധര്‍ }# 1. ലിയോണ്‍സിലെ അങ്കദ്രേസിമാ 2. ആര്‍ച്ചെയിലെ ബര്‍ണാദ് 3. ജര്‍മ്മനിയിലെ ബുക്കാര്‍ഡ് 4. സെസരായില്‍ വച്ചു കൊല്ലപ്പെട്ട കാര്‍പോണിയൂസ്, എവരിസ്തൂസ്, പ്രീഷിയന്‍, ഫൊര്‍ത്തുണാത്ത 5. ഉമ്പ്രിയായിലെ ഡോമിനിക് 6. റീംസു ബിഷപ്പായിരുന്ന ഡോണേഷ്യന്‍ {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസത്തെയും വിശുദ്ധരെ പറ്റിയുള്ള ലേഖനങ്ങള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും വിശുദ്ധരെ പരിചയപ്പെടുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/calendar/10?type=5 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DHCOczgtMYrLV34DehrjKB}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/DailySaints/DailySaints-2016-10-09-13:49:23.jpg
Keywords: വിശുദ്ധ
Content: 2806
Category: 5
Sub Category:
Heading: വിശുദ്ധ എഡ്വേർഡ്‌ രാജാവ്
Content: ആംഗ്ലോ-സാക്സണ്‍ വംശജരുടെ അവസാനത്തെ രാജാവും, രക്തസാക്ഷിത്വം വരിച്ച എഡ്വേർഡ്‌ രാജാവിന്റെ പേരക്കുട്ടിയുമായ വിശുദ്ധ എഡ്വേർഡ്‌ തന്റെ ചെറുപ്പകാലം മുഴുവനും ഒരു നോർമൻ നേതാവായ തന്റെ അമ്മാവനൊപ്പം ഒളിവിലാണ് കഴിഞ്ഞത്. പാപപങ്കിലമായ ചുറ്റുപാടിലാണ് ജീവിച്ചതെങ്കിലും തന്റെ വിശുദ്ധി കൈവിടാതെ കാത്ത് സൂക്ഷിക്കുവാൻ വിശുദ്ധനു കഴിഞ്ഞിരുന്നു. 1042-ൽ ഇംഗ്ലണ്ടിലെ സിംഹാസനത്തിൽ അദ്ദേഹം അവരോധിതനായി. ദൈവകൃപയാൽ ക്രിസ്തീയ തത്വ സംഹിതകളുടെ അടിസ്ഥാനത്തിലുള്ള ഒരു ഭരണം അദ്ദേഹം പ്രാബല്യത്തിൽ കൊണ്ടുവന്നു. ജനങ്ങളുടെ ഇടയിൽ ക്രിസ്തീയ വിശ്വാസം പുനരുജ്ജീവിപ്പിക്കുന്നതിനായിരുന്നു ഇദ്ദേഹത്തിന്റെ ആദ്യ പരിശ്രമം. ഇതിന്റെ ഭാഗമായി രാജ്യത്ത് ധാരാളം പള്ളികൾ പണിയുകയും സന്യസ്തരെയും പുരോഹിതരെയും രാജ്യത്തേക്ക് ക്ഷണിക്കുകയും ചെയ്തു. മറ്റുള്ളവരുടെ നിർബന്ധത്തിനു വഴങ്ങി വിവാഹം ചെയ്തുവെങ്കിലും തന്റെ വിശുദ്ധി വിവാഹ ജീവിതത്തിലുടനീളം അദ്ദേഹം കാത്ത് സൂക്ഷിച്ചു. സുവിശേഷകനായ വിശുദ്ധ ജോണ്‍ ആയിരുന്നു എഡ്വേർഡിന് ഏറ്റവും പ്രിയപ്പെട്ട വിശുദ്ധൻ. തന്റെ അടുത്ത് സഹായത്തിനായി വരുന്നവരെ അദ്ദേഹം ഒരിക്കലും നിരാശരാക്കിയിരുന്നില്ല. ഒരു ദിവസം ഇദ്ദേഹത്തിന്റെ പ്രിയപ്പെട്ട അനുയായി ഒരു ഭിക്ഷക്കാരന്റെ രൂപത്തിൽ ഭിക്ഷയാചിച്ചു. ഈ സമയം വിശുദ്ധന്റെ പക്കൽ പണമൊന്നും ഇല്ലാത്തതിനാൽ തന്റെ കൈവിരലിലെ മോതിരം ഭിക്ഷയായി കൊടുത്തു. കുറച്ചു കഴിഞ്ഞപ്പോൾ വിശുദ്ധ ജോണ്‍ പ്രത്യക്ഷപ്പെടുകയും മോതിരം തിരിച്ചു കൊടുത്തുകൊണ്ട് തന്റെ മരണം അടുത്തതായി അറിയിക്കുകയും ചെയ്തു. ഉടൻ തന്നെ അദ്ദേഹം തനിക്കുവേണ്ടി പ്രാർത്ഥിക്കുവാൻ ജനങ്ങളോട് ആവശ്യപ്പെടുകയും ചെയ്തു. അങ്ങനെ മുന്‍കൂട്ടി പ്രവചിക്കപ്പെട്ട ദിവസമായ 1066 ജനുവരി 5ന് വിശുദ്ധന്‍ കർത്താവിൽ അന്ത്യ നിദ്ര പ്രാപിച്ചു. #{red->n->n->ഇതര വിശുദ്ധര്‍ }# 1. ആരാസ് ബിഷപ്പായിരുന്ന ബെര്‍ത്തോവാള്‍ഡ് 2. കാര്‍പൂസ് 3. ഇറ്റലിയിലെ കേലിഡോണിയ 4. സ്റ്റോക്കെറാവിലെ കോള്‍മന്‍ 5. ഐറിഷ് രാജകുമാരനായ കോംഗാന്‍ {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസത്തെയും വിശുദ്ധരെ പറ്റിയുള്ള ലേഖനങ്ങള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും വിശുദ്ധരെ പരിചയപ്പെടുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/calendar/10?type=5 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IK4V5PbUWIEFjQUN9WxQja}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/DailySaints/DailySaints-2016-10-09-13:51:18.jpg
Keywords: രാജാവ്
Content: 2807
Category: 5
Sub Category:
Heading: വിശുദ്ധ വിൽഫ്രിഡ്
Content: വിശുദ്ധ വിൽഫ്രിഡ് നോർത്തംബ്രിയയിലെ ഒരു കുലീന കുടുംബത്തിലാണ് ജനിച്ചത്. ലിൻഡ്സിഫാർനെ എന്ന സ്ഥലത്ത് ആയിരുന്നു വിദ്യാഭ്യാസം. ചെറുപ്പത്തിൽ തന്നെ അറിവ് നേടുന്നതിനും, സന്യാസ ജീവിതത്തോടും വളരെയേറെ താൽപ്പര്യമുള്ളവനായിരുന്നു വിശുദ്ധൻ. യുവാവായപ്പോൾ അദ്ദേഹം കാന്റർബറിയിലേക്കും പിന്നീട് റോമിലേക്കും ഒരു യാത്ര നടത്തി. തന്റെ മടക്കയാത്രയിൽ റിപ്പോണ്‍, സ്റ്റാംഫോഡ് എന്നീ സ്ഥലങ്ങളിൽ സന്യാസ ആശ്രമങ്ങൾ സ്ഥാപിക്കുകയും, എ.ഡി 664-ലെ വിറ്റ്ബി സിനഡിലെ റോമൻ ആചാരങ്ങളുടെ പ്രധാന വക്താവ്‌ എന്ന നിലയിൽ പ്രസിദ്ധിയാർജ്ജിക്കുകയും ചെയ്തു. അധികം താമസിയാതെ യോർക്കിലെ മെത്രാനായി നിയമിതനായ വിശുദ്ധ വിൽഫ്രിഡ് സമർപ്പിത ജീവിതത്തിനായി ഫ്രാൻസിലേക്ക് പുറപ്പെട്ടു. ഇദ്ദേഹത്തിന്റെ അഭാവത്തിൽ അദ്ദേഹത്തിന്റെ സ്ഥാനത്ത് ചാഡ്‌ യോർക്കിലെ മെത്രാനായി അഭിഷിക്തനാവുകയും നാലു വർഷത്തോളം ആ പദവിയിൽ തുടരുകയും ചെയ്തു. ഇക്കാലയളവിൽ വിൽഫ്രിഡ് ഔണ്ട്ളെ എന്ന സ്ഥലത്ത് ഒരു ആശ്രമം സ്ഥാപിക്കുകയും മേഴ്സിയായിലെ മെത്രാനായി വർത്തിക്കുകയും ചെയ്തു. തുടർന്ന് ആർച്ച്‌ ബിഷപ്പ് തിയോഡർ ഇദ്ദേഹത്തെ യോർക്കിലെ മെത്രാനായി അഭിഷേകം ചെയ്തു. ഒമ്പത് വർഷക്കാലം വിശുദ്ധ വിൽഫ്രിഡ് ഈ രൂപതയെ ഭരിച്ചു. ഹെക്സ്ഹാമിലെ ആശ്രമവും ഇദ്ദേഹം തന്നെയാണ് സ്ഥാപിച്ചത്. ഇക്കാലത്ത് നോർത്തംബ്രിയയിലെ രാജാവായ എഗ്ഫിർത്തിന്റെ അപ്രീതിക്ക് വിശുദ്ധൻ പാത്രമായതിനാൽ ആർച്ച്‌ ബിഷപ്പ് തിയോഡർ വിശുദ്ധന്റെ രൂപതയെ ഇദ്ദേഹത്തിന്റെ അറിവോ സമ്മതമോ കൂടാതെ നാല് ഭാഗങ്ങളായി വിഭജിച്ചു. ഇതിനെതിരെ നിവേദനം കൊടുക്കുന്നതിനായി വിൽഫ്രിഡ് റോമിലേക്ക് പോയി ഇദ്ദേഹത്തിന്റെ നിവേദനം സ്വീകരിക്കുകയും അംഗീകരിക്കപ്പെടുകയും ചെയ്തുവെങ്കിലും നോർത്തംബ്രിയയിൽ തിരിച്ചെത്തിയപ്പോൾ പോപ്പിന്റെ ഔദ്യോഗിക വിജ്ഞാപനം (Pope's Bull) കളവായി നിർമ്മിച്ചു എന്ന കുറ്റം ചുമത്തി അദ്ദേഹത്തെ തടവിലാക്കി. തടവിൽ നിന്ന് മോചിതനായ ശേഷം വിശുദ്ധൻ സസെക്സിലേക്ക് പോയി. അവിടത്തെ വിജാതീയർക്കിടയിൽ അഞ്ചു വർഷത്തോളം അദ്ദേഹം സുവിശേഷം പ്രഘോഷിച്ചു നടന്നു. ഇക്കാലയളവിൽ സസെക്സിൽ കടുത്ത ക്ഷാമം ഉണ്ടായി. മൂന്ന് വർഷക്കാലം നീണ്ടു നിന്ന ഈ ക്ഷാമത്തിന്റെ ഫലമായി അവിടത്തെ ജനങ്ങൾ ദുരിതവും പട്ടിണി മൂലവും നിരാശയിലായി. ഇതിൽ മനംനൊന്ത വിശുദ്ധൻ അവരെ മീൻ പിടിക്കുന്നതിനു പഠിപ്പിച്ചു. ഇത് അവർക്ക് വിശുദ്ധനോടുണ്ടായിരുന്ന ആദരവ് വർദ്ധിപ്പിക്കുകയും ചെയ്തു. വിശുദ്ധൻ വഴി പല അനുഗ്രഹങ്ങളും അവർക്ക് ലഭിച്ചുവെങ്കിലും കൂടുതൽ സ്വർഗ്ഗീയാനുഗ്രഹങ്ങൾക്കായുള്ള പ്രതീക്ഷ അവരിൽ ഉളവാക്കുകയും ചെയ്തു. അവർക്കിടയിലുള്ള അദ്ദേഹത്തിന്റെ കഠിന പരിശ്രമങ്ങൾ വിജയം കണ്ടു തുടങ്ങി. സെൽസി എന്ന സ്ഥലത്ത് ഒരു ആശ്രമം സ്ഥാപിക്കുന്നതിൽ അദ്ദേഹം വിജയിച്ചു. ആർച്ച്‌ ബിഷപ്പ് തിയോഡർ മരണക്കിടക്കയിലായപ്പോൾ വിൽഫ്രിഡിനോടുള്ള തന്റെ പ്രവർത്തിയിൽ പശ്ചാത്താപ വിവശനാവുകയും കാന്റർബറിയിൽ തന്റെ പിൻഗാമിയായി വിശുദ്ധനെ നിശ്ചയിക്കുകയും ചെയ്തു. വിശുദ്ധൻ ഈ പദവി നിഷേധിച്ചുവെങ്കിലും ഇതു വഴി അദ്ദേഹം തന്റെ നോർത്തംബ്രിയയിലേക്കുള്ള തിരിച്ചു വരവ് സുരക്ഷിതമാക്കി. എന്നിരുന്നാലും അദ്ദേഹത്തിന്റെ ശത്രുക്കൾ നോർത്തംബ്രിയയിലെ ഇദ്ദേഹത്തിന്റെ ജീവിതം ദുസ്സഹമാക്കിയതിനാൽ വിശുദ്ധൻ മേഴ്സിയായിലേക്ക് പോവുകയും അവിടത്തെ ലിച്ച്ഫീൽഡ് എന്ന സ്ഥലത്തെ മെത്രാനായി അഭിഷിക്തനാവുകയും ചെയ്തു. അവിടെ അദ്ദേഹം ഏതാണ്ട് പത്ത് വർഷത്തോളം കഠിന പ്രയത്നം ചെയ്തു. എന്നിരുന്നാലും മെത്രാന്മാരും പ്രഭുക്കളുമടങ്ങിയ നോർത്തംബ്രിയൻ സമിതി ഇദ്ദേഹത്തെ വിചാരണക്കായി ഇദ്ദേഹത്തെ തിരിച്ചു വിളിക്കുകയും കുറ്റക്കാരനെന്നു വിധിക്കുകയും ചെയ്തു. ഒരിക്കൽ കൂടി വിശുദ്ധൻ റോമിൽ നിവേദനം നൽകി. ഇക്കാലത്ത് നോർത്തംബ്രിയയിലും റോമിലെ വിധിന്യായം സ്വീകരിച്ചു തുടങ്ങിയിരുന്നു. വിശുദ്ധന്റെ നിവേദനം റോമിൽ സ്വീകരിക്കുകയും വിശുദ്ധന് അനുകൂലമായ വിധിയുണ്ടാവുകയും ചെയ്തു. #{red->n->n->ഇതര വിശുദ്ധര്‍ }# 1. ഫ്രഞ്ച് യോദ്ധാക്കളായ അമിക്കൊസും അമേലിയൂസും 2. അന്‍സാര്‍ബസ്സിലെ ദോമ്നിന {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസത്തെയും വിശുദ്ധരെ പറ്റിയുള്ള ലേഖനങ്ങള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും വിശുദ്ധരെ പരിചയപ്പെടുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/calendar/10?type=5 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DzScEmThIicCBGPIdyydJV}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/DailySaints/DailySaints-2016-10-09-13:53:05.jpg
Keywords: വിശുദ്ധ