Contents

Displaying 2591-2600 of 24979 results.
Content: 2808
Category: 5
Sub Category:
Heading: വിശുദ്ധ ജോണ്‍ ഇരുപത്തിമൂന്നാമൻ
Content: 1881 നവംബർ 25ന് ഇറ്റലിയിലെ ബെർഗാമൊ രൂപതയിൽപ്പെട്ട സോട്ടോയിൽ ആയിരുന്നു ഏയ്‌ഞ്ചലോ ഗ്യുസെപ്പെ റോണ്‍കാല്ലി എന്ന വിശുദ്ധ ജോണ്‍ ഇരുപത്തിമൂന്നാമന്റെ ജനനം. 14 അംഗ കുടുംബത്തിലെ നാലാമനായാണ് വിശുദ്ധൻ ജനിച്ചത്. പാട്ട വ്യവസ്ഥയിൽ കൃഷിചെയ്തു ജീവിച്ചിരുന്ന ഒരു കുടുംബമായിരിന്നു അദ്ദേഹത്തിന്റേത്. മൂത്ത അമ്മാവനായ സവേരിയോ ആയിരിന്നു കുടുംബകാര്യങ്ങൾക്ക് മേൽനോട്ടം വഹിച്ചിരുന്നത്. വിവാഹം കഴിക്കാതിരുന്ന ഈ അമ്മാവനായിരുന്നു കുടുംബം നോക്കി നടത്തിയിരുന്നത്. സവേരിയോ തന്നെയായിരുന്നു ഏയ്‌ഞ്ചലോയുടെ തലതൊട്ടപ്പനും മതപരമായ കാര്യങ്ങളിലെ ഗുരുവും. ക്രിസ്തീയ കുടുംബാന്തരീക്ഷവും ഫാ. ഫ്രാൻസെസ്കോ റെബൂസ്സിനിയുടെ കീഴിലെ ഭക്തിനിർഭരമായ ഇടവക ജീവിതവും വഴി ഏയ്‌ഞ്ചലോക്ക് അതിശക്തമായ ക്രിസ്തീയ വിശ്വാസ പരിശീലനം ലഭിച്ചിരുന്നു. 1892-ൽ ഏയ്‌ഞ്ചലോ ബെർഗാമൊ സെമിനാരിയിൽ ചേർന്നു. ഇവിടെ വച്ചാണ് ആത്മീയ കുറിപ്പുകൾ എഴുതുന്ന പതിവ് വിശുദ്ധൻ ആരംഭിച്ചത്. ഇത് അദ്ദേഹത്തിന്റെ മരണം വരെ തുടർന്നു. ഈ കുറിപ്പുകളെല്ലാം കൂട്ടിചേർത്താണ് 'ഒരു ആത്മാവിന്റെ കുറിപ്പുകൾ' എന്ന ലേഖന രൂപത്തിലാക്കിയത്. ബെർഗാമൊ സെമിനാരിയുടെ ആത്മീയ ഡയറക്ടറായ ഫാ. ലൂയിജി ഇസ്സാച്ചിയുടെ നിർദ്ദേശ പ്രകാരം 1896-ൽ വിശുദ്ധൻ സെക്കുലർ ഫ്രാൻസിസ്ക്കൻ സഭയിൽ ചേർന്നു. 1897 മെയ് 23ന് ഇദ്ദേഹം ഇവിടത്തെ ജീവിത നിയമ സംഹിതകൾ തയ്യാറാക്കി. 1901 മുതൽ 1905 വരെ റോമൻ പൊന്തിഫിക്കൽ സെമിനാരിയിലെ ഒരു വിദ്യാർത്ഥിയായിരുന്നു വിശുദ്ധൻ. 1904 ആഗസ്റ്റ് 10ന് റോമിലെ പിസ്സാ ദെൽ പോപോളോയിലെ മോണ്ടെ സാന്റോ സാന്താ മരിയ പള്ളിയിലെ പുരോഹിതനായി അഭിഷിക്തനായി. 1905-ൽ ബെർഗാമൊയിലെ പുതിയ മെത്രാനായി നിയമിതനായ ഗിയാകൊമോ മരിയ റാഡിനി ടെടെസ്ചിയുടെ സെക്രട്ടറിയായി നിയമിതനായി. 1915-ൽ ഇറ്റലി യുദ്ധത്തിൽ ഏർപ്പെട്ടപ്പോൾ സൈന്യത്തിലെ മെഡിക്കൽ കോർപ്പിൽ സർജന്റ് ആയി നിയമിതനാവുകയും മുറിവേറ്റ സൈനികർക്കുള്ള സൈനിക പാതിരിയായി സേവനത്തിൽ ഏർപ്പെട്ടു. യുദ്ധം അവസാനിച്ചപ്പോൾ യുവാക്കളുടെ ആത്മീയ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ഒരു വിദ്യാർത്ഥി ഭവനം (Student House) ഇദ്ദേഹം തുടങ്ങിവച്ചു. 1919-ൽ സെമിനാരിയിലെ ആത്മീയ ഡയറക്ടർ ആയി വിശുദ്ധന്‍ നിയമിതനായെങ്കിലും 1921-ൽ ബെനഡിക്ട് പതിനഞ്ചാമൻ മാർപാപ്പാ ഇദ്ദേഹത്തെ റോമിലേക്ക് വിളിക്കുകയും വിശ്വാസ പ്രചാരണ സമിതിയുടെ അധ്യക്ഷനായി നിയമിക്കുകയും ചെയ്തു. 1925-ൽ പിയൂസ്‌ പതിനൊന്നാമൻ പാപ്പാ ഇദ്ദേഹത്തെ ബൾഗേറിയയിലെ 'അപ്പസ്തോലിക് വിസിറ്റർ' ആയി നിർദ്ദേശിക്കുകയും അരിയോപോളിസ് രൂപതയുടെ 'എപ്പിസ്കോപ്പേറ്റ്' ആയി ഉയർത്തുകയും ചെയ്തു. അദ്ദേഹത്തിന്റെ അപ്പസ്തോലിക സന്ദേശമായി അദ്ദേഹം തിരഞ്ഞെടുത്ത 'അനുസരണയും സമാധാനവും' (Oboedientia et Pax) പിന്നീടുള്ള ജീവിതം മുഴുവനും വിശുദ്ധനെ നയിക്കുന്ന സന്ദേശമാറി. 1925 മാർച്ച് 19ന് ബൾഗേറിയയിലേക്ക് തിരിച്ച് വരികയും അവിടുത്തെ മെത്രാനായി അഭിഷിക്തനാവുകയും ചെയ്തു. അവിടെ വച്ച് അദ്ദേഹത്തിന് അപ്പോസ്തോലിക പ്രതിനിധി എന്ന സ്ഥാനം നൽകുകയും 1935 വരെ ഇത് തുടരുകയും ചെയ്തു. ഇക്കാലയളവിൽ അദ്ദേഹം അവിടത്തെ ക്രിസ്ത്യൻ സമൂഹങ്ങൾ സന്ദർശിക്കുകയും മാത്രമല്ല മറ്റ് ക്രിസ്ത്യൻസമൂഹവുമായി നല്ല ബന്ധം വച്ചുപുലർത്തുകയും ചെയ്തു. 1935-ൽ തുർക്കിയിലെയും ഗ്രീസിലെയും അപ്പസ്തോലിക പ്രതിനിധിയായി നിർദ്ദേശിക്കപ്പെട്ടു. കത്തോലിക്കർക്കിടയിലെ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ വളരെയേറെ തീവ്രമായതായിരുന്നു. കൂടാതെ ഓർത്തഡോക്സ് സഭയും ഇസ്ലാമിക ലോകവുമായുള്ള ഇദ്ദേഹത്തിന്റെ ബഹുമാനത്തോടെയുള്ള ഇടപഴകലും സംഭാഷണ രീതിയും വളരെയേറെ ശ്രദ്ധിക്കപ്പെട്ടു. 1944 ഡിസംബറിൽ പിയൂസ് പന്ത്രണ്ടാമൻ മാർപാപ്പ ഇദ്ദേഹത്തെ ഫ്രാൻസിലെ തന്റെ സ്ഥാനപതിയായി നിയമിച്ചു. പിയൂസ് പന്ത്രണ്ടാമന്റെ നിര്യാണത്തിനു ശേഷം ഇദ്ദേഹത്തെ അടുത്ത മാർപാപ്പയായി 1958 ഒക്ടോബർ 28ന് ജോണ്‍ ഇരുപത്തിമൂന്നാമൻ എന്ന നാമധേയത്തോടുകൂടി തിരഞ്ഞെടുത്തു. അഞ്ചു വർഷം നീണ്ടു നിന്ന ഇദ്ദേഹത്തിന്റെ പാപ്പാ ജീവിതം വഴി ലോകം മുഴുവനും സൗമ്യനും മാന്യനും ഊർജ്ജസ്വലനുമായ ഒരു നല്ല ഇടയന്റെ ചിത്രമാണ് സമ്മാനിച്ചത്. തടവുകാരെയും രോഗികളെയും സന്ദർശിക്കുകയും ചെയ്യുക വഴി കാരുണ്യത്തിന്റെ ക്രിസ്തീയ മാതൃക അദ്ദേഹം ലോകത്തിന് തുറന്നു നല്കി. 'അമ്മയും അധ്യാപികയും' എന്ന തലക്കെട്ടിൽ ക്രിസ്തു മതവും സമൂഹ പുരോഗതിയും എന്ന വിഷയത്തെപ്പറ്റിയുള്ള ഇദ്ദേഹത്തിന്റെ ഇടയലേഖനം ലോകമെങ്ങും വളരെയേറെ അഭിനന്ദിക്കപ്പെട്ടിട്ടുള്ളതാണ്. ഇദ്ദേഹം റോമൻ സിനഡ് വിളിച്ചു കൂട്ടുകയും, തിരുസഭാ ചട്ടങ്ങൾ നവീകരിക്കുന്നതിനായി ഒരു സമിതിയെ നിയമിക്കുകയും, രണ്ടാം വത്തിക്കാൻ കൗണ്‍സിൽ വിളിച്ചുകൂട്ടുകയും ചെയ്തു. വിശ്വാസികൾ ഇദ്ദേഹത്തിൽ ദൈവത്തിന്റെ നന്മ ദർശിക്കുകവഴി 'നല്ല പാപ്പാ' എന്നാണ് വിളിച്ചിരുന്നത്. ക്രിസ്തുവിൽ അഗാധമായ വിശ്വാസവും ക്രിസ്തുവിനെ പുൽകുവാനുള്ള ഉത്കടമായ ആഗ്രഹവും ഉള്ള ജോണ്‍ ഇരുപത്തിമൂന്നാമൻ പാപ്പാ 1963 ജൂണ്‍ 3ന് ക്രിസ്തുവിൽ അന്ത്യനിദ്ര പ്രാപിച്ചു. #{red->n->n->ഇതര വിശുദ്ധര്‍ }# 1. പാരിഡു ബിഷപ്പായിരുന്ന അജില്‍ബെര്‍ട്ട് 2. കൊഴ്സിക്കയിലെ അലക്സാണ്ടര്‍ സാവുളി 3. അനസ്റ്റാസിയൂസ്, പ്ലാസിഡ്, ജെനേസിയൂസ് 4. അന്‍സീലിയോ {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസത്തെയും വിശുദ്ധരെ പറ്റിയുള്ള ലേഖനങ്ങള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും വിശുദ്ധരെ പരിചയപ്പെടുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/calendar/10?type=5 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/GLvvg4mq2NB9uKKFlUu2ZG}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/DailySaints/DailySaints-2016-10-10-11:00:20.jpg
Keywords: വിശുദ്ധ ജോണ്‍
Content: 2809
Category: 5
Sub Category:
Heading: വിശുദ്ധ ഫ്രാൻസിസ് ബോർഗിയ
Content: കാറ്റലോണിയിലെ പ്രഭുവും ജെസ്യൂട്ട്സിന്റെ മൂന്നാമത്തെ ജനറലുമായ ഫ്രാൻസിസ് ബോർഗിയ 1510-ൽ ആണ് ജനിച്ചത്. പിതാവിന്റെ ചരിത്രത്തിലേക്ക് നോക്കിയാൽ പോപ്‌ അലക്സാണ്ടർ ആറാമന്റെ പേരക്കുട്ടിയും മാതാവിന്റെ ചരിത്രത്തിലേക്ക് നോക്കിയാൽ 'ഫെർഡിനാൻഡ് ദി കത്തോലിക്ക്' ന്റെ മകന്റെ പേരക്കുട്ടിയുമായി വരും. തന്റെ പൂർവികർ ചെയ്ത പാപങ്ങൾക്കുള്ള ഒരു പ്രായശ്ചിത്തമായിരുന്നു ഇദ്ദേഹത്തിന്റെ വിശുദ്ധി നിറഞ്ഞ ജീവിതം. ചാൾസ്‌ അഞ്ചാമൻ ചക്രവർത്തിയുടെ കൊട്ടാരത്തിലെ ഒരുയർന്ന പ്രഭുവും നാടുവാഴിയും എന്ന നിലയിൽ അദ്ദേഹം സമൂഹത്തിൽ വളരെയേറെ ബഹുമാനിതനായിരുന്നു. 1539 മെയ്‌ 1ന് മനോഹരിയായ ചക്രവർത്തിനി ഇസബെല്ലയുടെ മരണത്തെ തുടര്‍ന്നു അവരുടെ ശരീരം ഗ്രാനഡായിലേക്ക് കൊണ്ടു പോകുന്ന വഴി വികൃതമായ അവരുടെ മുഖവും ദർശിച്ച മാത്രയിൽ തന്നെ ഇഹലോക സുഖങ്ങൾ വെടിയുന്നതിനും രാജാധിരാജനായ ദൈവത്തെ സേവിക്കുവാനും അദ്ദേഹം തീരുമാനമെടുത്തു. 1546-ൽ തന്റെ ഭാര്യയുടെ മരണത്തോടെ, അദ്ദേഹം ജീസസ് സൊസൈറ്റിയിൽ ചേരുകയും ഭൗതീക സുഖങ്ങളും പദവികളും എല്ലാം ഉപേക്ഷിച്ച് ഏകാന്തമായ ആത്മീയ ജീവിതം നയിക്കുവാൻ തീരുമാനമെടുത്തു. വിശുദ്ധന്റെ എളിമ നിറഞ്ഞ ജീവിതമാതൃകയിൽ ചക്രവർത്തിയായ ചാൾസ് അഞ്ചാമൻ വരെ ആകൃഷനായിരുന്നു. സിംഹാസനം ത്യജിക്കുവാനുള്ള ചക്രവർത്തിയുടെ തീരുമാനത്തിന് പിന്നിൽ വിശുദ്ധന്റെ ജീവിത മാതൃകയുടെ സ്വാധീനം വ്യക്തമാണ്. കഠിനമായ അച്ചടക്കവും ആത്മപീഡകളും നിറഞ്ഞ ജീവിത നയിച്ച വിശുദ്ധ ഫ്രാൻസിസ് ബോർഗിയ തന്നെ തന്നെ "ദരിദ്രനായ പാപി" എന്നാണ് വിളിച്ചിരുന്നത്. 1565-ൽ അദ്ദേഹം തന്റെ സന്യാസ സഭയുടെ ജനറലായി തീർന്നു. റോമിൽ വെച്ചാണ് വിശുദ്ധൻ മരണമടഞ്ഞത്. #{red->n->n->ഇതര വിശുദ്ധര്‍ }# 1. സെന്‍സ് ആര്‍ച്ചു ബിഷപ്പായിരുന്ന ആല്‍ടെറിക്കൂസ് 2.ജര്‍മ്മനിയിലെ കാസിയൂസും ഫ്ലോരെന്‍സിയൂസും 3. ഇറ്റലിയിലെ സര്‍ബോണിയൂസ് 4. ആഫ്രിക്കന്‍ ബിഷപ്പായിരുന്ന സെര്‍ബോണിയൂസ് {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസത്തെയും വിശുദ്ധരെ പറ്റിയുള്ള ലേഖനങ്ങള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും വിശുദ്ധരെ പരിചയപ്പെടുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/calendar/10?type=5 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/HTH2uI2fVys2i0fgGVkdDy}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/DailySaints/DailySaints-2016-10-09-14:03:54.jpg
Keywords: വിശുദ്ധ ഫ്രാൻസിസ്
Content: 2810
Category: 1
Sub Category:
Heading: യു‌കെയുടെ നാനാഭാഗങ്ങളില്‍ ചിതറി കിടന്നിരിന്ന സീറോ മലബാര്‍ വിശ്വാസികള്‍ പുതിയ രൂപതയിലൂടെ ഒന്നായി തീരുന്നുവെന്ന് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി
Content: പ്രസ്റ്റണ്‍: യു‌കെയിലേക്കുള്ള കുടിയേറ്റം ആരംഭിച്ചത് മുതല്‍ നാളിതു വരെ ബ്രിട്ടനിലെ സീറോ മലബാര്‍ സഭാ വിശ്വാസികള്‍ പല സ്ഥലങ്ങളിലായി ഒറ്റപ്പെട്ടും ചെറിയ കൂട്ടായ്മകളുമായി കഴിഞ്ഞു വരികയായിരിന്നു. എന്നാല്‍ ബ്രിട്ടനിലെ പുതിയ രൂപതയിലൂടെ എല്ലാ സീറോ മലബാര്‍ വിശ്വാസികളും ഒന്നായി തീരുന്നുവെന്ന് മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി. പ്രസ്റ്റണ്‍ നോര്‍ത്ത് എന്‍ഡ് സ്റ്റേഡിയത്തില്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ മെത്രാഭിഷേക ചടങ്ങുകള്‍ക്ക് മുഖ്യകാര്‍മ്മികത്വം വഹിച്ചു കൊണ്ട് നല്കിയ സന്ദേശത്തിലാണ് അദ്ദേഹം ഇപ്രകാരം പറഞ്ഞത്. കരുണയുടെ ഈ അസാധാരണ ജൂബിലി വര്‍ഷത്തില്‍ ഫ്രാന്‍സിസ് പാപ്പ അനുവദിച്ച പുതിയ രൂപതാ ബ്രിട്ടനിലെ സീറോ മലബാര്‍ വിശ്വാസികള്‍ക്ക് തീര്‍ത്തും ആവശ്യമായ ഒന്നായിരിന്നുവെന്ന് അദ്ദേഹം തന്റെ പ്രസംഗത്തില്‍ പ്രത്യേകം എടുത്ത് പറഞ്ഞു. പ്രാര്‍ത്ഥനയിലും ഉപവാസത്തിലും അധിഷ്ഠിതമായ ശക്തമായ കുടുംബ ബന്ധങ്ങളാണ് സീറോ മലബാര്‍ സഭയെ മറ്റ് സഭകളില്‍ നിന്ന്‍ വ്യത്യസ്തമാക്കുന്നതെന്ന് അദ്ദേഹം കൂട്ടിചേര്‍ത്തു. പുതിയ രൂപത ലഭിച്ചതിലൂടെ നമ്മുടെ ഉത്തരവാദിത്വം വര്‍ദ്ധിച്ചിരിക്കുകയാണെന്ന് അദ്ദേഹം വിശ്വാസികളെ ഓര്‍മ്മിപ്പിച്ചു. പാരമ്പര്യമായി ലഭിച്ച വിശ്വാസവും കുടുംബജീവിതത്തിന്റെ ഭദ്രതയും കാത്തുസൂക്ഷിച്ചു കൊണ്ട് ഈ ദേശത്തിന് മാതൃകയാകാനും ദൈവവിളികളുള്ള ധാരളം കുടുംബങ്ങളെ രൂപപ്പെടുത്താനും നമ്മുക്ക് ഓരോരുത്തര്‍ക്കും കടമയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അതിനായി എല്ലാ ഭവനങ്ങളില്‍ നിന്നും കുടുംബപ്രാര്‍ത്ഥനകള്‍ ഉയരണമെന്നും സുവിശേഷത്തെ മുറുകെ പിടിക്കുന്ന ജീവിതരീതി കുടുംബങ്ങള്‍ ശീലിക്കണമെന്നും കര്‍ദ്ദിനാള്‍ നിര്‍ദ്ദേശിച്ചു. ബ്രിട്ടനിലെ സീറോ മലബാര്‍ വിശ്വാസ സമൂഹത്തിനു ഇന്ന്‍ മുതല്‍ പ്രാദേശിക സഭയുടെ സ്വഭാവം കൈവന്നിരിക്കുകയാണെന്നും അതിനാല്‍ നമ്മുടെ മക്കളെയും കൊച്ചു മക്കളെയും നമ്മുടെ പാരമ്പര്യത്തില്‍ അധിഷ്ഠിതമായ വിശ്വാസത്തില്‍ വളര്‍ത്തണമെന്നും അദ്ദേഹം വിശ്വാസികളെ ഉത്ബോധിപ്പിച്ചു. ബ്രിട്ടനിലേക്ക് കുടിയേറിയതിന് ശേഷവും നമ്മുടെ വിശ്വാസം നഷ്ട്ടപ്പെടാതെ കാത്തുസൂക്ഷിക്കുവാന്‍ ഇവിടുത്തെ ഇംഗ്ലീഷ് പാരീഷുകളും വൈദികരും നല്കിയ സംഭാവനകള്‍ വിലമതിക്കാനാവത്തതാണെന്ന്‍ അദ്ദേഹം എടുത്ത് പറഞ്ഞു. സ്നേഹത്തിന് അതിര്‍വരമ്പുകള്‍ ഇല്ലെന്നും അതിനാല്‍ ഈ രാജ്യത്തെ രോഗികളെയും സങ്കടം അനുഭവിക്കുന്നവരെയും പ്രത്യേക പരിഗണനയോടെ സഹായിച്ചു കൊണ്ട് ഈ രാജ്യത്തോടുള്ള നമ്മുടെ സ്നേഹം പ്രകടമാക്കണമെന്നും അദ്ദേഹം തന്റെ സന്ദേശത്തില്‍ പ്രത്യേകം നിര്‍ദ്ദേശിച്ചു. {{കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ബ്രിട്ടനിലെ പ്രസ്റ്റൺ നോർത്ത് എൻഡ് സ്റ്റേഡിയത്തിൽ നടന്ന മെത്രാഭിഷേക ചടങ്ങുകളുടെ ചിത്രങ്ങൾ കാണുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> https://www.facebook.com/pravachakasabdam/posts/682065688615409 }}
Image: /content_image/News/News-2016-10-10-08:21:49.jpg
Keywords:
Content: 2811
Category: 1
Sub Category:
Heading: സഭയ്ക്കു 17 പുതിയ കർദിനാൾമാർ ; കരുണയുടെ ജൂബിലി വര്‍ഷ സമാപനത്തോടനുബന്ധിച്ച് സ്ഥാനാരോഹണം
Content: വത്തിക്കാന്‍: പതിനൊന്ന് രാജ്യങ്ങളില്‍ നിന്നായി പതിനേഴ് പുതിയ കര്‍ദിനാളുമാരെ കൂടി ഫ്രാന്‍സിസ് മാര്‍പാപ്പ തെരഞ്ഞെടുത്തു. കര്‍ദിനാളുമാരായി ഉയര്‍ത്തപ്പെട്ട പതിനേഴു പേരില്‍ 13 പേരും എണ്‍പതു വയസില്‍ താഴെ പ്രായമുള്ളവരാണ്. മാര്‍പാപ്പയെ തെരഞ്ഞെടുക്കുവാന്‍ വേണ്ടി നടത്തപ്പെടുന്ന കോണ്‍ക്ലേവില്‍ വോട്ട് ചെയ്യുവാന്‍ ഇവര്‍ക്ക് അവകാശമുണ്ടായിരിക്കും. ഞായറാഴ്ച വത്തിക്കാനില്‍ നടത്തിയ തന്റെ പ്രസംഗത്തിനു ശേഷമാണ് പുതിയ കര്‍ദിനാളുമാരുടെ പേരുകള്‍ മാര്‍പാപ്പ പ്രഖ്യാപിച്ചത്. അമേരിക്കയില്‍ നിന്നും മൂന്ന് ആര്‍ച്ച് ബിഷപ്പുമാര്‍ കര്‍ദിനാളുമാരായി ഉയര്‍ത്തപ്പെട്ടു. ചിക്കാഗോ ആര്‍ച്ച് ബിഷപ്പ് ബ്ലേസ് കപ്പിച്ച്, ഇന്ത്യാനപോളിസ് ആര്‍ച്ച് ബിഷപ്പ് ജോസഫ് ടോബിന്‍, ബിഷപ്പ് കെവിന്‍ ഫാരല്‍ എന്നിവരാണ് കര്‍ദിനാളുമാരായി ഉയര്‍ത്തപ്പെട്ട അമേരിക്കകാര്‍. ക്രൈസ്തവര്‍ ഏറെ പീഡനങ്ങള്‍ ഏറ്റുവാങ്ങുന്ന സിറിയയിലെ അപ്പോസ്‌ത്തോലിക് ന്യൂണ്‍ഷ്യോയും വത്തിക്കാന്‍ അംബാസിഡറുമായ ഇറ്റാലിയന്‍ ആര്‍ച്ച് ബിഷപ്പ് മരിയോ സിനാരിയും കര്‍ദിനാളുമാരായി ഉയര്‍ത്തപ്പെട്ടവരുടെ പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്. ഇറ്റലി, സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്, സ്പെയിൻ, അമേരിക്ക, ബ്രസീൽ, ബംഗ്ലാദേശ്, വെനസ്വേല, ബെൽജിയം, മൗറീഷ്യസ്, മെക്സിക്കോ, പാപ്പുവ ന്യൂ ഗിനി, മലേഷ്യ, ലെസോത്തോ എന്നീ രാജ്യങ്ങളിൽനിന്നുള്ളവരാണു പുതിയ കർദിനാൾമാർ. കരുണയുടെ ജൂബിലി വര്‍ഷം അവസാനിക്കുന്ന നവംമ്പര്‍ 20-ന്റെ തലേദിവസം കൺസിസ്റ്ററിയിലാണ് പുതിയ കര്‍ദിനാളുമാരുടെ സ്ഥാനാരോഹണം വത്തിക്കാനില്‍ നടത്തപ്പെടുക. കരുണയുടെ ജൂബിലി വര്‍ഷത്തിന് സമാപനം കുറിച്ചുകൊണ്ടുള്ള വിശുദ്ധ കുര്‍ബാനയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയോടൊപ്പം പുതിയ കര്‍ദിനാളുമാരും പങ്കാളികളാകും. മൂന്നാം തവണയാണു ഫ്രാൻസിസ് മാർപാപ്പ കർദിനാൾമാരെ നിയമിക്കുന്നത്. 44 കർദ്ദിനാളുമാരെ ഫ്രാൻസിസ് മാർപാപ്പ നിയമിച്ചിട്ടുണ്ട്. മാര്‍പാപ്പയെ തെരഞ്ഞെടുക്കുവാനുള്ള കോണ്‍ക്ലേവില്‍ വോട്ടവകാശമുള്ള 123 കര്‍ദിനാളുമാരില്‍, 44 കര്‍ദിനാളുമാരുടെ പേരുകള്‍ നിര്‍ദേശിക്കപ്പെട്ടത് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ കാലത്താണ്. പുതിയ കർദിനാൾമാരില്‍ 80 വയസിൽ താഴെയുള്ളവർ ഇവരാണ്- ആർച്ച് ബിഷപ്പ് ബൽത്താസർ എൻറികെ പോറസ് കാർഡോസ (മെരിദ–വെനസ്വേല), ആർച്ച് ബിഷപ്പ് യോസഫ് ഡി കെസൽ (മാലിനെസ്–ബ്രസൽസ്–ബെൽജിയം), ആർച്ച് ബിഷപ്പ് ബ്ലേസ് കപിച്ച് (ചിക്കാഗോ–അമേരിക്ക), ആർച്ച് ബിഷപ്പ് സെർജിയോ ഡ റോച്ച (ബ്രസീലിയ–ബ്രസീൽ), ആർച്ച് ബിഷപ്പ് പാട്രിക് ഡി റൊസാരിയോ (ധാക്ക–ബംഗ്ലാദേശ്), ആർച്ച് ബിഷപ്പ് വില്യം ടോബിൻ(ഇന്ത്യാനപോലിസ്–അമേരിക്ക), ആർച്ച് ബിഷപ് കെവിൻ ഫാരൽ(ഡാളസ്–അമേരിക്ക), ആർച്ച് ബിഷപ്പ് മാരിയോ സെനാരി (സിറിയയിലെ വത്തിക്കാൻ സ്‌ഥാനപതി–ഇറ്റലി), ആർച്ച് ബിഷപ്പ് ഡീഡോൺ എൻസാപാലെയ്ൻഗ (സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്), ആർച്ച് ബിഷപ്പ് കാർലോസ് ഒസാരോ സിയേര (മാഡ്രിഡ്–സ്പെയിൻ), ആർച്ച് ബിഷപ്പ് മോറിസ് പിയാറ്റ് (പോർട്ട് ലൂയിസ്–മൗറീഷ്യസ്), ആർച്ച് ബിഷപ്പ് കാർലോസ് അഗ്വിയർ റെറ്റസ് (ടിലാൽനെപാന്റ്ല–മെക്സിക്കോ), ആർച്ച് ബിഷപ്പ് ജോൺ റിബാറ്റ്(പോർട്ട് മോഴ്സ്ബി–പാപ്പുവ ന്യൂ ഗിനി). 80 വയസിനു മുകളിലുള്ള കർദിനാൾമാർ- ആർച്ച് ബിഷപ്പ് എമരിറ്റസ് സെബാസ്റ്റ്യൻ കോട്ടോ ഖോറായി (മൊഹാൽസ് ഹോക്ക്, ലെസോത്തോ), ആർച്ച് ബിഷപ്പ് എമരിറ്റസ് ആന്റണി സോട്ടർ ഫെർണാണ്ടസ് (ക്വാലാലംപുർ–മലേഷ്യ), ആർച്ച് ബിഷപ്പ് എമരിറ്റസ് റെനാറ്റോ കോർട്ടി (നൊവാര–ഇറ്റലി), ഫാ. ഏണസ്റ്റ് സിമോണി (അൽബേനിയ)
Image: /content_image/News/News-2016-10-10-02:08:12.jpg
Keywords: pope,fransis,declared,new,17,cardinals
Content: 2812
Category: 8
Sub Category:
Heading: സ്വമനസ്സാലെ സഹനം വഴിയുള്ള പ്രായശ്ചിത്തം
Content: “ദൈവരാജ്യത്തിന് വേണ്ടിയാണല്ലോ നിങ്ങള്‍ കഷ്ടപ്പാടുകള്‍ സഹിക്കുന്നത്; ദൈവരാജ്യത്തിന് നിങ്ങള്‍ അര്‍ഹാരാക്കപ്പെടണന്ന ദൈവത്തിന്റെ നീതിപൂര്‍വ്വമായ നിശ്ചയത്തിന്റെ തെളിവാണിവയെല്ലാം” (2 തെസ്സലോനിക്ക 1:5). #{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ഒക്ടോബര്‍ 10}# ഈ ഭൂമിയിൽ വച്ച് നാം ചെയ്യുന്ന ഓരോ പ്രായശ്ചിത്ത പ്രവർത്തികളും ഗുണദായകമാണ്. അതിനാൽ, ശുദ്ധീകരണസ്ഥലത്തെ പാവപ്പെട്ട ആത്മാക്കൾക്കു വേണ്ടി നാം ചെയ്യുന്ന പ്രായശ്ചിത്ത പ്രവർത്തികളും പ്രാർത്ഥനകളും ദൈവത്തിന്റെ നീതിയോടുള്ള തങ്ങളുടെ കടങ്ങളില്‍ നിന്നും അവരെ മോചിപ്പിക്കുന്നു. "ദൈവത്തിന്റെ നീതിയുടെ ആവശ്യാര്‍ത്ഥം, ക്ഷമാപൂര്‍വ്വം സഹിക്കുക എന്ന അര്‍ത്ഥത്തില്‍ ദൈവശാസ്ത്രജ്ഞന്‍മാര്‍ ഉപയോഗിക്കുന്ന ‘സാറ്റിസ്പാഷന്‍’ (Satispassion) എന്ന പദം ശുദ്ധീകരണസ്ഥലത്തെ സംബന്ധിച്ചിടത്തോളം വലിയ അര്‍ത്ഥവത്തായതല്ല. ഭൂമിയില്‍ നാം വേണ്ടത്ര നിര്‍വഹിക്കാത്ത അനുതാപം, കാരുണ്യ പ്രവര്‍ത്തികള്‍ തുടങ്ങിയ പ്രായാശ്ചിത്തങ്ങളുടെ കുറവ്‌ ശുദ്ധീകരണസ്ഥലത്ത്‌ നികത്തുകയാണ് ചെയ്യുന്നത്". (മദര്‍ മേരി ഓഫ് സെയിന്റ് ഓസ്റ്റിൻ, ഹെല്‍പ്പേഴ്സ് ഓഫ് ദി ഹോളി സോള്‍സ്) #{blue->n->n->വിചിന്തനം:}# ഇപ്പോള്‍ നമുക്ക്‌ എന്ത് ചെയ്യുവാന്‍ സാധിക്കും? നമുടെ ജീവിതത്തിലെ സഹനങ്ങൾ പരാതികൂടാതെ, സ്വമനസ്സാലെ സ്വീകരിച്ചു കൊണ്ട് അവയെ ശുദ്ധീകരണസ്ഥലത്തുള്ള ആത്മാക്കള്‍ക്കായി കാഴ്ച വയ്ക്കാം. #{red->n->n->പ്രാര്‍ത്ഥന:}# നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/10?type=8 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/HTH2uI2fVys2i0fgGVkdDy}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/PurgatorytoHeaven/PurgatorytoHeaven-2016-10-10-00:51:36.jpg
Keywords: സഹനം
Content: 2813
Category: 1
Sub Category:
Heading: ദൈവീക ദാനങ്ങള്‍ക്ക് നന്ദി പ്രകാശിപ്പിക്കുന്നവരായി നാം മാറാന്‍ പരിശുദ്ധ അമ്മയുടെ സഹായം തേടണമെന്നു ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: ജീവിതത്തില്‍ നമ്മുക്ക് ലഭിച്ചിരിക്കുന്ന ദൈവീക ദാനങ്ങള്‍ക്ക് നന്ദി പ്രകാശിപ്പിക്കുന്നവരായി നാം മാറാന്‍ പരിശുദ്ധ അമ്മയുടെ സഹായം തേടണമെന്നു ഫ്രാന്‍സിസ് പാപ്പ. ഞായറാഴ്ച മരിയന്‍ ജൂബിലി സമാപന ദിനത്തില്‍ വിശുദ്ധ കുര്‍ബാന മധ്യേ നടത്തിയ പ്രസംഗത്തിലാണ് പരിശുദ്ധ പിതാവ് ഇങ്ങനെ പറഞ്ഞത്. സാന്റാ മരിയ മഗിയോരെ ബസലിക്കയില്‍ സ്ഥാപിച്ചിട്ടുള്ള മാതാവിന്റെ തിരുസ്വരൂപത്തിന് മുന്നില്‍ അല്പ നേരം പ്രാര്‍ത്ഥനപൂര്‍വ്വം ധ്യാനിച്ച ശേഷമാണ് മാര്‍പാപ്പ വിശുദ്ധ കുര്‍ബാനയിലേക്ക് പ്രവേശിച്ചത്. ലൂക്കായുടെ സുവിശേഷത്തില്‍ പത്ത് കുഷ്ഠരോഗികളെ യേശു സൗഖ്യമാക്കുന്നതും, അതില്‍ സമരിയാക്കാരനായ ഒരുവന്‍ മാത്രം തിരികെ വന്ന് നന്ദി പറയുന്നതുമായ സംഭവമായിരിന്നു സുവിശേഷ ഭാഗ വായന. "ദൈവത്തോട് നാം എന്തെല്ലാം കാര്യങ്ങളാണ് ചോദിക്കുന്നത്. പലകാര്യങ്ങളും നാം ലഭിക്കുന്നതുവരെ ചോദിച്ചു കൊണ്ട് ഇരിക്കുന്നു. നാം ചോദിക്കുന്ന കാര്യങ്ങള്‍ ലഭിച്ച ശേഷം നാം ദൈവത്തോട് നന്ദി പറയാറുണ്ടോ? നന്ദി പറയാതെ സൗഖ്യം പ്രാപിച്ചു പോയ ഒന്‍പതു കുഷ്ഠരോഗികളെ പോലെയാണ് പലപ്പോഴും നാം. ദാനങ്ങള്‍ പ്രാപിച്ച ശേഷം, ദാതാവിനെ നാം മറക്കുന്നു". പാപ്പ പറഞ്ഞു. പരിശുദ്ധ അമ്മയില്‍ വിളങ്ങിയ ഗുണങ്ങളെ കുറിച്ചും, ദൈവത്തിന്റെ കൃപകളെ മാതാവ് സ്വീകരിച്ചതിനെ കുറിച്ചും മാര്‍പാപ്പ വിവരിച്ചു. ദൈവം മനുഷ്യനാകുവാന്‍ തീരുമാനിച്ചപ്പോള്‍ നസ്രത്തിലെ ഒരു സാധാരണക്കാരിയും, പാവപ്പെട്ടവളുമായ കന്യകയെയാണ് തെരഞ്ഞെടുത്തത്. ദൈവത്തിന്റെ വാഗ്ദാനങ്ങളെ സംശയം കൂടാതെ മറിയം വിശ്വസിച്ചുവെന്നും, അനുഗ്രഹങ്ങള്‍ക്കായി ദൈവത്തോട് ഹൃദയപൂര്‍വ്വം പരിശുദ്ധ അമ്മ നന്ദി പറഞ്ഞതായും ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞു. രാജാക്കന്‍മാരുടെ പുസ്തകത്തില്‍ കുഷ്ഠരോഗം സൗഖ്യമാക്കപ്പെടുന്ന നാമാന്റെ കാര്യവും പരിശുദ്ധ പിതാവ് തന്റെ പ്രസംഗത്തില്‍ ഉള്‍പ്പെടുത്തി. പ്രവാചകനായ ഏലീശ്വ നാമാനോട് ജോര്‍ദാനില്‍ പോയി പത്ത് പ്രാവശ്യം മുങ്ങുവാന്‍ പറയുമ്പോള്‍ ആദ്യം നാമാന്‍ സംശയിച്ചുവെങ്കിലും, പിന്നീട് ഈ വാക്കുകള്‍ അനുസരിച്ചതിനാല്‍ അയാള്‍ക്ക് സൗഖ്യം വന്ന കാര്യവും തന്റെ പ്രസംഗത്തില്‍ പാപ്പ പറഞ്ഞു. സൗഖ്യം ലഭിച്ച നാമാന്‍ ദൈവത്തോട് നന്ദി പറയുന്നതായും പരിശുദ്ധ പിതാവ് കൂട്ടിച്ചേര്‍ത്തു. " നാം നമ്മുടെ കുടുംബാംഗങ്ങളോട് പോലും പലപ്പോഴും അവര്‍ ചെയ്തു നല്‍കിയ ഉപകാരത്തിന് നന്ദി പറയാത്തവരാണെന്ന കാര്യം ഓര്‍ക്കണം.നന്ദി ഉള്ള ഹൃദയങ്ങളുടെ ഉടമകളാണമെന്നതാണ് ദൈവം നമ്മേ കുറിച്ച് ആഗ്രഹിക്കുന്നത്. അതിനായി പരിശുദ്ധ അമ്മയുടെ മാദ്ധ്യസ്ഥം തേടാം ". ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞു.
Image: /content_image/News/News-2016-10-10-07:13:42.jpg
Keywords: Be,thank,full,to,god,for,his,blessing,says,pope
Content: 2814
Category: 6
Sub Category:
Heading: ഹൃദയത്തിന്റെ ഭിത്തികള്‍ ഭേദിക്കുന്ന പ്രാര്‍ത്ഥന
Content: "നിങ്ങള്‍ സൗഖ്യം പ്രാപിക്കാനായി പരസ്പരം പാപങ്ങള്‍ ഏറ്റുപറയുകയും പ്രാര്‍ഥിക്കുകയും ചെയ്യുവിന്‍. നീതിമാന്റെ പ്രാര്‍ഥന വളരെ ശക്തിയുള്ളതും ഫലദായകവുമാണ്" (യാക്കോബ് 5:16). #{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ഒക്ടോബര്‍ 11}# പ്രാര്‍ത്ഥനയ്ക്ക് ഒരു സാമൂഹ്യ പ്രാധാന്യമുണ്ട്. പ്രാര്‍ത്ഥനയ്ക്കായി ധാരാളം സമയം ചെലവഴിക്കുന്ന ഒരാള്‍ അയാള്‍ക്കും അയാളുടെ അന്തരാത്മാവിലെ ആഗ്രഹങ്ങള്‍ക്കും വേണ്ടി മാത്രമാണ് പ്രാര്‍ത്ഥിക്കുന്നതെന്ന് ധരിക്കരുത്. സഭയേയും സമുദായത്തേയും, സമൂഹത്തേയും കൂടിയാണ് അയാള്‍ സേവിക്കുന്നത്, കാരണം അയാളുടെ പ്രാര്‍ത്ഥന അത് മറ്റുള്ളവരുമായി പങ്ക് വയ്ക്കുന്നു. പ്രാര്‍ത്ഥന സ്വയം മറ്റുള്ളവരുമായി പങ്ക് ചേരുന്നു എന്നത് നമുക്ക് ഓര്‍മ്മിക്കാം. അത് ഒരിക്കലും വേറിട്ട് നില്‍ക്കുന്നില്ല; ഹൃദയത്തിന്റെ ഭിത്തികള്‍ ഭേദിച്ച് അത് മറ്റുള്ളവരിലേക്ക് കടന്നുചെല്ലുന്നു. (വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, ക്രാക്കോ, 7.11.70) {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/10?type=6 }}
Image: /content_image/Meditation/Meditation-2016-10-10-04:59:02.png
Keywords: ഹൃദയം
Content: 2815
Category: 1
Sub Category:
Heading: സ്വവര്‍ഗ്ഗ വിവാഹത്തെ നിയമവിധേയമാക്കുവാനുള്ള ഫിലിപ്പീന്‍സ് സര്‍ക്കാരിന്റെ തീരുമാനത്തെ അപലപിച്ചു കൊണ്ട് ആര്‍ച്ച് ബിഷപ്പ്
Content: മനില: ഫിലിപ്പീന്‍സില്‍ സ്വവര്‍ഗ്ഗ വിവാഹം നിയമവിധേയമാക്കുവാനുള്ള നടപടിയെ ശക്തമായി അപലപിച്ചു കത്തോലിക്ക ബിഷപ്പ് രംഗത്ത്. ആര്‍ച്ച് ബിഷപ്പ് റേമണ്‍ അര്‍ഗുയിലസ് ആണ് സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി രംഗത്ത് വന്നിരിക്കുന്നത്. ദൈവത്തിന്റെ നിയമങ്ങളെ മാത്രമല്ല, പ്രകൃതിയുടെ സ്വാഭാവിക നിയമങ്ങളെ പോലും തെറ്റിക്കുന്നതാണ് തീരുമാനമെന്ന് ആര്‍ച്ച് ബിഷപ്പ് റേമണ്‍ അര്‍ഗുയിലസ് പറഞ്ഞു. പുതിയതായി ചുമതലയേറ്റ സര്‍ക്കാരാണ് സ്വവര്‍ഗ്ഗ വിവാഹത്തെ നിയമപരമായി അംഗീകരിക്കുവാനുള്ള തീരുമാനവുമായി മുന്നോട്ടു പോകുന്നത്. ഫിലിപ്പിന്‍സ് പ്രസിഡന്റ് റോഡ്രിഗോ ഡ്യൂട്ടേര്‍ട്ടിന്റെ വലംകൈയായി അറിയപ്പെടുന്ന സ്പീക്കര്‍ പാന്റാലിയോണ്‍ അല്‍വാരസ് ആണ് ഇതു സംബന്ധിക്കുന്ന സര്‍ക്കാര്‍ തീരുമാനം പ്രഖ്യാപിച്ചത്. സ്വവര്‍ഗ്ഗ വിവാഹത്തെ നിയമവിധേയമാക്കികൊണ്ടുള്ള ബില്‍ ഉടന്‍ തന്നെ പാര്‍ലമെന്റില്‍ അവതരിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഫിലിപ്പിന്‍സ് ഭരണഘടന എല്ലാ വിഭാഗം ജനങ്ങള്‍ക്കും സന്തോഷവും, സ്വാതന്ത്ര്യവും വാഗ്ദാനം ചെയ്യുന്നുണ്ടെന്നു അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഇത്തരം ഒരു തീരുമാനത്തെ സഭ ശക്തമായി എതിര്‍ക്കുമെന്ന് ആര്‍ച്ച് ബിഷപ്പ് റേമണ്‍ അര്‍ഗുയിലസ് പറഞ്ഞു. "ദൈവത്തിന്റെ ദൃഷ്ടിയില്‍ വിവാഹം എന്നത് പുരുഷനും സ്ത്രീയും തമ്മിലാണ് നടക്കേണ്ടത്. പ്രകൃതിയിലും അത് അങ്ങനെ തന്നെയാണ്. മറ്റു രാജ്യങ്ങള്‍ സ്വവര്‍ഗ്ഗ വിവാഹം നിയമവിധേയമാക്കുന്നുവെന്നതിനാല്‍ നമ്മളും അങ്ങനെ ചെയ്യണമെന്നു പറയുന്നതില്‍ എന്ത് അര്‍ത്ഥമാണുള്ളത്? ഫിലിപ്പിന്‍സ് ജനതയുടെ സംസ്‌കാരത്തിന് എതിരാണ് പുതിയ തീരുമാനം". ആര്‍ച്ച് ബിഷപ്പ് പ്രതികരിച്ചു. ആര്‍ച്ച് ബിഷപ്പ് റേമണ്‍ അര്‍ഗുയിലസിനെ കൂടാതെ ബിഷപ്പ് ജോസ് ഒലിവേറസ്, ബിഷപ്പ് ഗില്‍ബര്‍ട്ട് ഗാര്‍സേറ തുടങ്ങിയവരും സര്‍ക്കാര്‍ തീരുമാനത്തിനെതിരെ രംഗത്തു വന്നിരുന്നു.
Image: /content_image/News/News-2016-10-10-09:46:58.JPG
Keywords: Christian,rally,in,Australia,for,release,of,Asia.beebi
Content: 2816
Category: 1
Sub Category:
Heading: ആസിയ ബീബിയെ മോചിപ്പിക്കുവാന്‍ പാക് സര്‍ക്കാരില്‍ നയതന്ത്ര സമ്മര്‍ദ്ധം ചെലുത്തണമെന്ന ആവശ്യവുമായി സിഡ്‌നിയില്‍ ക്രൈസ്തവരുടെ പ്രതിഷേധം
Content: സിഡ്‌നി: മുസ്ലീം പ്രവാചകനായ മുഹമ്മദ് നബിയെ അവഹേളിച്ചു എന്ന കുറ്റത്തിന് വധശിക്ഷയ്ക്കു വിധിക്കപ്പെട്ട ആസിയ ബീബിയുടെ കേസില്‍, ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ ഇടപെടണമെന്നു ഓസ്‌ട്രേലിയയിലെ പാക് വംശജരായ ക്രൈസ്തവര്‍. ഈ ആവശ്യം ഉന്നയിച്ച് ഒക്ടോബര്‍ എട്ടാം തീയതി ശനിയാഴ്ച പാക്കിസ്ഥാന്‍ വംശജരായ ക്രൈസ്തവര്‍ ന്യൂ സൗത്ത് വെയില്‍സ് പാര്‍ലമെന്റ് മന്ദിരത്തിനു മുന്നില്‍ പ്രകടനവും പ്രതിഷേധ യോഗവും സംഘടിപ്പിച്ചു. മുസ്ലിം ഇതര മതങ്ങളുടെ സ്വാതന്ത്ര്യത്തിനു പാക്കിസ്ഥാനിലുള്ള വിലക്ക് പിന്‍വലിക്കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ തങ്ങളുടെ നയതന്ത്രപരമായ സാധ്യത ഉപയോഗപ്പെടുത്തി ആസിയ ബീബിക്ക് നീതി ഉറപ്പാക്കണമെന്നതാണ് പ്രതിഷേധക്കാരുടെ മുഖ്യ ആവശ്യം. ഓരോ വര്‍ഷവും മില്യണ്‍ കണക്കിനു ഡോളറാണ് ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ പാക്കിസ്ഥാനെ സഹായിക്കുന്നതിനായി ചെലവഴിക്കുന്നത്. പാക്കിസ്ഥാനിലെ പാവപ്പെട്ടവരുടെ സാമൂഹിക, സാമ്പത്തിക ഉന്നമനത്തിനും തീവ്രവാദപ്രവര്‍ത്തനങ്ങളെ തടയുന്നതിനുമാണ് ഈ പണം നല്‍കപ്പെടുന്നത്. വര്‍ഷങ്ങളായി കോടി കണക്കിനു ഡോളറുകള്‍ ലഭിച്ചിട്ടും പാക്കിസ്ഥാനിലെ ക്രൈസ്തവരെല്ലാം തന്നെ ദാരിദ്ര രേഖയ്ക്കും താഴെയാണെന്നും പ്രതിഷേധക്കാര്‍ ചൂണ്ടിക്കാട്ടുന്നു. അതേ സമയം ബ്രിട്ടീഷ് പാക്കിസ്ഥാനി ക്രിസ്ത്യന്‍ അസോസിയേഷന്റെ ചെയര്‍മാന്‍ വില്‍സണ്‍ ചൗധരിയുടെ നേതൃത്വത്തില്‍, ആസിയാ ബീബിയുടെ കാര്യത്തില്‍ അനുഭാവപൂര്‍ണമായ നടപടി ഉണ്ടാകണമെന്ന് ആവശ്യപ്പെടുന്ന പരാതി സിഡ്‌നിയിലെ പാക്കിസ്ഥാന്‍ കോണ്‍സിലേറ്റില്‍ നല്‍കി. ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ ആസിയാ ബീബിയെ തങ്ങളുടെ പ്രാര്‍ത്ഥനകളില്‍ ഓര്‍ക്കണമെന്നും വില്‍സണ്‍ ചൗധരി അഭ്യര്‍ത്ഥിച്ചു. ആസിയായ്ക്ക് നഷ്ടപ്പെട്ടു പോയ ദിനങ്ങളെ സര്‍ക്കാരിനു തിരികെ നല്‍കുവാന്‍ സാധിക്കില്ലെങ്കിലും, വൈകിയാണെങ്കിലും അവരുടെ മോചനം സര്‍ക്കാരിന്റെ ഇടപെടലുകള്‍ മൂലം സാധ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാക്കിസ്ഥാന്‍ സര്‍ക്കാര്‍ രാജ്യത്തെ ക്രൈസ്തവര്‍ക്ക് നീതിയോ, സാമൂഹിക സുരക്ഷയോ ഉറപ്പു വരുത്തുവാന്‍ വേണ്ട ഒരു നടപടികളും സ്വീകരിക്കാറില്ല. ഇത്തരം സാഹചര്യങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍, ഇനി മുതല്‍ ഓസ്‌ട്രേലിയന്‍ പൗരന്‍മാരുടെ നികുതി പണത്തില്‍ നിന്നും പാക്കിസ്ഥാനെ സഹായിക്കുന്നതിനായി പണം നല്‍കണമോ എന്ന കാര്യം ചിന്തിക്കണമെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു. എല്ലാവര്‍ക്കും തുല്യമായ നിയമം എന്നതാണ് ഓസ്‌ട്രേലിയായിലെ നയം. എന്നാല്‍, രാജ്യത്തെ മുസ്ലീങ്ങള്‍ക്കായി പ്രത്യേക ശരിയത്ത് നിയമം നടപ്പിലാക്കുവാനുള്ള ശ്രമങ്ങള്‍ തള്ളികളയണമെന്നും പ്രതിഷേധവുമായി എത്തിയവര്‍ ആവശ്യപ്പെട്ടു. അഞ്ചു കുട്ടികളുടെ മാതാവായ ആസിയ ബീബി 2009 മുതല്‍ മതനിന്ദാ കുറ്റത്തിന്റെ പേരില്‍ ജയിലിലാണ്. ഇതിനിടെ കീഴ്‌ക്കോടതി ആസിയ ബീബിയെ വധശിക്ഷയ്ക്കു വിധിക്കുകയും ചെയ്തു. പാക്കിസ്ഥാന്‍ സുപ്രീം കോടതി ആസിയ ബീബിയുടെ വധശിക്ഷയ്‌ക്കെതിരെയുള്ള അപ്പീലില്‍, ഒക്ടോബര്‍ 13-ാം തീയതി അന്തിമവിധി പ്രഖ്യാപിക്കും. കീഴ്‌ക്കോടതി വിധി സുപ്രീം കോടതിയും ശരിവച്ചാല്‍ ആസിയാ ബീബിക്ക് ദയാഹര്‍ജി നല്‍കുക എന്ന വഴിമാത്രമാകും മുന്നില്‍ അവശേഷിക്കുക. പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയുടെ മുന്‍ ഗവര്‍ണറായിരുന്ന സല്‍മാന്‍ തസീറിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ മുസ്ലീം നേതാവായ മുമ്താസ് ഖ്വാദിയെ തീവ്രവാദ വിരുദ്ധ നിയമത്തിന്റെ പേരില്‍ അടുത്തിടെ തൂക്കിലേറ്റിയിരുന്നു. തീവ്രവാദ നിലപാടുള്ള മുസ്ലീങ്ങള്‍ മുമ്താസ് ഖ്വാദിയുടെ ജീവന് പകരമായി തങ്ങള്‍ക്ക് ആസിയായെ തൂക്കിലേറ്റണമെന്ന ആവശ്യവുമായി മുന്നോട്ട് വന്നിട്ടുണ്ട്. മതനിന്ദാ കുറ്റം എന്ന ഭരണഘടനയിലെ വകുപ്പില്‍ മാറ്റം വരുത്തുവാന്‍ അടുത്തിടെ സര്‍ക്കാര്‍ നടത്തിയ ചില ശ്രമങ്ങളേയും ഇവര്‍ എതിര്‍ത്തിരുന്നു.
Image: /content_image/News/News-2016-10-10-08:38:59.jpg
Keywords:
Content: 2817
Category: 1
Sub Category:
Heading: സ്വവര്‍ഗ വിവാഹത്തെ നിയമവിധേയമാക്കുവാനുള്ള ഫിലിപ്പിയന്‍സ് സര്‍ക്കാരിന്റെ തീരുമാനത്തെ ശക്തമായി എതിര്‍ക്കുമെന്ന് ആര്‍ച്ച് ബിഷപ്പ് റേമണ്‍ അര്‍ഗുയിലസ്
Content: മനില: ഫിലിപ്പിയന്‍സില്‍ സ്വവര്‍ഗവിവാഹം നിയമവിധേയമാക്കുവാനുള്ള നടപടിയെ ശക്തമായി എതിര്‍ത്ത് കത്തോലിക്ക ബിഷപ്പ് രംഗത്ത്. ആര്‍ച്ച് ബിഷപ്പ് റേമണ്‍ അര്‍ഗുയിലസ് ആണ് സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി രംഗത്ത് വന്നിരിക്കുന്നത്. ദൈവത്തിന്റെ നിയമങ്ങളെ മാത്രമല്ല, പ്രകൃതിയുടെ സ്വാഭാവിക നിയങ്ങളെ പോലും തെറ്റിക്കുന്നതാണ് തീരുമാനമെന്ന് ആര്‍ച്ച് ബിഷപ്പ് റേമണ്‍ അര്‍ഗുയിലസ് പറഞ്ഞു. പുതിയതായി ചുമതലയേറ്റ സര്‍ക്കാരാണ് സ്വവര്‍ഗവിവാഹത്തെ നിയമപരമായി അംഗീകരിക്കുവാനുള്ള തീരുമാനവുമായി മുന്നോട്ടു പോകുന്നത്. ഫിലിപ്പിയന്‍സ് പ്രസിഡന്റ് റോഡ്രിഗോ ഡ്യൂട്ടേര്‍ട്ടിന്റെ വലക്കൈയായി അറിയപ്പെടുന്ന സ്പീക്കര്‍ പാന്റാലിയോണ്‍ അല്‍വാരസ് ആണ് ഇതു സംബന്ധിക്കുന്ന സര്‍ക്കാര്‍ തീരുമാനം പ്രഖ്യാപിച്ചത്. സ്വവര്‍ഗ വിവാഹത്തെ നിയമവിധേയമാക്കികൊണ്ടുള്ള ബില്‍ ഉടന്‍ തന്നെ പാര്‍ലമെന്റില്‍ അവതരിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഫിലിപ്പിയന്‍സ് ഭരണഘടന എല്ലാ വിഭാഗം ജനങ്ങള്‍ക്കും സന്തോഷവും, സ്വാതന്ത്ര്യവും വാഗ്ദാനം ചെയ്യുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഇത്തരം ഒരു തീരുമാനത്തെ സഭ ശക്തമായി എതിര്‍ക്കുമെന്ന് ആര്‍ച്ച് ബിഷപ്പ് റേമണ്‍ അര്‍ഗുയിലസ് പറഞ്ഞു. "ദൈവത്തിന്റെ ദൃഷ്ടിയില്‍ വിവാഹം എന്നത് പുരുഷനും സ്ത്രീയും തമ്മിലാണ് നടക്കേണ്ടത്. പ്രകൃതിയിലും അത് അങ്ങനെ തന്നെയാണ്. മറ്റു രാജ്യങ്ങള്‍ സ്വവര്‍ഗവിവാഹം നിയമവിധേയമാക്കുന്നുവെന്നതിനാല്‍ നമ്മളും അങ്ങനെ ചെയ്യണമെന്നു പറയുന്നതില്‍ എന്ത് അര്‍ത്ഥമാണുള്ളത്. ഫിലിപ്പിയന്‍സ് ജനതയുടെ സംസ്‌കാരത്തിന് എതിരാണ് പുതിയ തീരുമാനം". ആര്‍ച്ച് ബിഷപ്പ് കൂട്ടിച്ചേര്‍ത്തു. ആര്‍ച്ച് ബിഷപ്പ് റേമണ്‍ അര്‍ഗുയിലസിനെ കൂടാതെ ബിഷപ്പ് ജോസ് ഒലിവേറസ്, ബിഷപ്പ് ഗില്‍ബര്‍ട്ട് ഗ്രേസീറ തുടങ്ങിയവരും സര്‍ക്കാര്‍ തീരുമാനത്തിനെതിരെ രംഗത്തുവന്നിരുന്നു. സ്വവര്‍ഗ ലൈംഗീക താല്‍പര്യം എന്നത് മനശാസ്ത്രപരമായി ഇനിയും കണ്ടെത്തുവാന്‍ കഴിയാത്ത ഒരു കാരണമാണ്. ഇത്തരം ആളുകള്‍ക്ക് സഭ ആവശ്യമായ ബോധനവും, മാര്‍ഗദര്‍ശനവും നല്‍കണമെന്ന് മുമ്പ് ഫ്രാന്‍സിസ് മാര്‍പാപ്പ അപ്പോസ്‌ത്തോലിക പ്രബോധനത്തില്‍ പറഞ്ഞിരുന്നു. ഇതിന്റെ ഭാഗമായി ഇത്തരം പ്രശ്‌നങ്ങള്‍ നേരിടുന്നവരെ സഹായിക്കുവാന്‍ സഭ കൗണ്‍സിലിംങ് കേന്ദ്രങ്ങള്‍ ആരംഭിക്കുമെന്ന് ബിഷപ്പ് ഗില്‍ബര്‍ട്ട് ഗ്രേസീറ അറിയിച്ചു.
Image: /content_image/News/News-2016-10-10-08:56:57.JPG
Keywords: Philippine,bishops,voice,concern,over,same,sex,marriage