Contents
Displaying 2631-2640 of 24979 results.
Content:
2848
Category: 18
Sub Category:
Heading: കണ്ണുണ്ടായിട്ടും കാണാത്തവര്‍ക്ക് കാഴ്ചയുടെ വില പകര്‍ന്നു 'ബ്ലൈന്‍ഡ് വാക്ക്'
Content: കൊച്ചി: ലോക കാഴ്ച ദിനാചരണത്തിന്റെ ഭാഗമായി കാത്തലിക് ഹെല്‍ത്ത് അസോസിയേഷന്‍ ഓഫ് ഇന്ത്യയും എറണാകുളം-അങ്കമാലി അതിരൂപതയുടെ സാമൂഹ്യ പ്രവര്‍ത്തന വിഭാഗമായ 'സഹൃദയ'യും കാഴ്ചയില്ലാത്തവരുടെ ക്ഷേമത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്ന പ്രോജക്ട് വിഷനും ചേര്‍ന്ന് സംഘടിപ്പിച്ച 'ബ്ലൈന്‍ഡ് വാക്ക്' ശ്രദ്ധേയമായി. മരണശേഷം രണ്ട് പേര്‍ക്ക് കാഴ്ചയുടെ പുണ്യം പകരാന്‍ കഴിയുക എന്നത് നമുക്ക് ധന്യത പകരുന്നതാണെന്ന് പരിപാടി ഫ്‌ലാഗ് ഓഫ് ചെയ്ത മേയര്‍ സൗമിനി െജയിന്‍ പറഞ്ഞു. ഇതൊരവസരമാണെന്നും കാഴ്ചയുടെ ലോകം അന്യമായവരെ കരുതാനുള്ള സന്നദ്ധത നമുക്കുണ്ടാകണമെന്നും മേയര്‍ ഓര്‍മിപ്പിച്ചു. എറണാകുളം സെന്റ് തെരേസാസ് കോളേജ് അങ്കണത്തില്‍ നിന്നാണ് ബ്ലൈന്‍ഡ് വാക്ക് ആരംഭിച്ചത്. കാഴ്ചയുള്ള അഞ്ഞൂറോളം പേരുടെ കണ്ണ് മൂടിക്കെട്ടി കാഴ്ചയില്ലാത്തവര്‍ കൈ പിടിച്ചു നടത്തുകയായിരുന്നു. നിറഭംഗിയുള്ള ഈ ലോകം കാണാന്‍ കഴിയാത്തവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്ന ചടങ്ങ് ബോധവത്കരണത്തിന്റെ പുത്തന്‍ സന്ദേശമാണ് പകരുന്നതെന്ന് ബിഷപ്പ് സെബാസ്റ്റ്യന്‍ എടയന്ത്രത്ത് പറഞ്ഞു. ബ്ലൈന്‍ഡ് വാക്കിലെ അനുഭവങ്ങള്‍ കാഴ്ചയില്ലാത്തവര്‍ക്കായി കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ ഊര്‍ജം പകരുമെന്ന് ഹൈബി ഈഡന്‍ എം.എല്‍.എ. പറഞ്ഞു. ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടിലാണിത് സമാപിച്ചത്. കേരള ഫെഡറേഷന്‍ ഫോര്‍ ദി ബ്ലൈന്‍ഡ് ജില്ലാ പ്രസിഡന്റ് കെ.ജെ. വര്‍ഗീസ് കാഴ്ചദിന സന്ദേശം നല്‍കി. ചായ്-കേരള എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സൈമണ്‍ പള്ളുപ്പേട്ട നേത്രദാന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ലിസി ഹോസ്പിറ്റല്‍ ഡയറക്ടര്‍ ഫാ. തോമസ് വൈക്കത്തുപറമ്പില്‍, പ്രോജക്ട് വിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ സിബു ജോര്‍ജ്, സഹൃദയ ഹെല്‍ത്ത് കോ-ഓര്‍ഡിനേറ്റര്‍ സി. മോളി, ഫാ. പീറ്റര്‍ തിരുതനത്തില്‍, സോഫിയ ജോ മാത്യു തുടങ്ങിയവര്‍ സംസാരിച്ചു.
Image: /content_image/India/India-2016-10-14-01:10:03.jpg
Keywords:

2849
Category: 8
Sub Category:
Heading: ശുദ്ധീകരണസ്ഥലം സന്ദര്‍ശിച്ച വിശുദ്ധ മാര്‍ഗരറ്റ് മേരി കണ്ട കാഴ്ച
Content: "അപ്പോള്‍ പിശാച് അവനെ വിട്ടുപോയി. ദൈവദൂതന്‍മാര്‍ അടുത്തുവന്ന് അവനെ ശുശ്രൂഷിച്ചു" (മത്തായി 4:11). #{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ഒക്ടോബര്‍ 14}# കാവല്‍ മാലാഖമാരുടെ ശുദ്ധീകരണസ്ഥല സന്ദര്‍ശനത്തിന് ചില സ്വകാര്യ വെളിപ്പെടുത്തലുകള്‍ സാക്ഷ്യം നല്‍കുന്നു. വിശുദ്ധ മാര്‍ഗരറ്റ് മേരിയുടെ കാവല്‍ മാലാഖ അവളോടു പറഞ്ഞു: “വരൂ, നമുക്ക് ശുദ്ധീകരണസ്ഥലത്തേക്ക് നടക്കാം”. മാലാഖ അവളെ നയിച്ച സ്ഥലത്ത് മനുഷ്യരൂപത്തിലുള്ള നിരവധി ആത്മാക്കള്‍ തങ്ങളുടെ കൈകള്‍ ഉയര്‍ത്തി അവളുടെ കാരുണ്യത്തിനായി തന്നോട് അപേക്ഷിക്കുന്നതായി അവള്‍ കണ്ടു. അവരെ ആശ്വസിപ്പിച്ചുകൊണ്ടിരിക്കുന്ന നിരവധി മാലാഖമാരേയും അവള്‍ക്ക് കാണുവാന്‍ കഴിഞ്ഞു. അവര്‍ കാവല്‍ മാലാഖമാരാണെന്ന കാര്യം അവള്‍ക്ക് മനസ്സിലായി. (ഫ്രഞ്ച് ഗ്രന്ഥരചയിതാവായ ഫാദര്‍ പീട്രോ ലോവര്‍). #{blue->n->n->വിചിന്തനം:}# നമ്മുടെ ഈ ഭൗമീകജീവിതത്തിന് ശേഷം നമ്മളെ സ്വര്‍ഗ്ഗീയ ഭവനത്തിന്റെ ആനന്ദത്തിലേക്ക് കൊണ്ട് പോകുമെന്ന് വാഗ്ദാനം ചെയ്യുന്ന മാലാഖമാര്‍ നമുക്ക് പ്രതീക്ഷകള്‍ നല്‍കുന്നു. കാവല്‍ മാലാഖമാരോട് ചേര്‍ന്ന് ശുദ്ധീകരണാത്മാക്കളുടെ മോചനത്തിനായി പ്രാര്‍ത്ഥിക്കുക. #{red->n->n->പ്രാര്‍ത്ഥന:}# നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/10?type=8 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DHCOczgtMYrLV34DehrjKB}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/PurgatorytoHeaven/PurgatorytoHeaven-2016-10-14-02:23:16.jpg
Keywords: കാവല്‍ മാലാഖ

2850
Category: 7
Sub Category:
Heading: ബ്രാഹ്മണ കുടുംബത്തില്‍ ജനിച്ച മോഹിനിയില്‍ നിന്ന് കത്തോലിക്ക വിശ്വാസിയായ ക്രിസ്റ്റീനയിലേക്ക്
Content: തഞ്ചാവൂരിലെ ബ്രാഹ്മണ കുടുംബത്തില്‍ ജനിച്ച മോഹിനി (യഥാര്‍ത്ഥ പേര് മഹാലക്ഷ്മി) 2013-ലാണ് കത്തോലിക്ക വിശ്വാസം സ്വീകരിച്ചത്. ആഴമായ ഹൈന്ദവ വിശ്വാസത്തില്‍ ചെറുപ്പം മുതലേ ജീവിതം മുന്നോട്ട് നീക്കിയ മോഹിനി ഒരു ഹൈന്ദവ സന്യാസിനിയാകുമെന്ന് വീട്ടുകാര്‍ തന്നെ കരുതിയിരുന്നു. അത്രമാത്രം ആഴമായ ഹൈന്ദവ വിശ്വാസത്തില്‍ നിന്ന്‍ ക്രിസ്തുവിനെ ജീവിതത്തില്‍ സ്വീകരിക്കുവാനുണ്ടായ കാരണം മോഹിനി ഈ വീഡിയോയിലൂടെ വിവരിക്കുകയാണ്.
Image:

2851
Category: 6
Sub Category:
Heading: യേശുവിനോട് ചേര്‍ന്ന് നിന്ന ആവിലായിലെ വിശുദ്ധ തെരേസ
Content: "ആ സമയം ഒരു സമരിയാക്കാരി അവിടെ വെളളം കോരാന്‍ വന്നു. യേശു അവളോട് എനിക്കു കുടിക്കാന്‍ തരുക എന്നു പറഞ്ഞു" (യോഹന്നാന്‍ 4:7). #{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ഒക്ടോബര്‍ 14}# യേശു ഏതാനും സ്ത്രീകളുമായി സംഭാഷണത്തില്‍ ഏര്‍പ്പെടുന്ന സുവിശേഷ രംഗങ്ങള്‍, വി. തെരേസാ എത്രയോ പ്രാവശ്യം ധ്യാനിച്ചിട്ടുണ്ടാകും. സ്ത്രീവിരുദ്ധത രൂക്ഷമായിരുന്ന ഒരു കാലത്ത്, ഗുരുവിന്റെ ഈ കരുതലിന്റെ മനോഭാവം എത്രമാത്രം ആഹ്ലാദകരമായ ആന്തരിക സ്വാതന്ത്ര്യം അവള്‍ക്ക് നല്‍കിയിട്ടുണ്ട്. പ്രേഷിത കാഴ്ചപ്പാടില്‍, സ്ത്രീകളുടെ അന്തസ് സംരക്ഷിക്കുന്നതിനും, സഭയുടെ സേവനത്തില്‍ അവര്‍ക്ക് അനുയോജ്യമായ ഭാവി ഉണ്ടാക്കുന്നതിനും തെരേസായ്ക്ക് സാധിച്ചു എന്നതില്‍ സംശയമില്ല. 'പൂര്‍ണ്ണതയുടെ വഴി' എന്ന പുസ്തകത്തില്‍ തെരേസാ ഇങ്ങനെ എഴുതിയിരിക്കുന്നു, "എന്റെ ആത്മാവിന്റെ നാഥാ, അവിടുന്ന് ഈ മണ്ണിലൂടെ നടന്നപ്പോള്‍, സ്ത്രീകളെ വെറുത്തിരുന്നില്ല; അത്യധികം അനുകമ്പയാല്‍ എല്ലായ്‌പ്പോഴും അങ്ങ് അവരെ അനുകൂലിച്ചു" കിണറ്റിന്‍കരയിലെ യേശുവും സമരിയാക്കാരി സ്ത്രീയുമായുള്ള രംഗം വളരെ പ്രാധാന്യമുള്ളതാണ്. ജീവജലമാണ് കര്‍ത്താവ് അവള്‍ക്ക് വാഗ്ദാനം ചെയ്യുന്നത്. സഭയുടെ ചരിത്രത്തിലെ സ്ത്രീകളില്‍, ഏറ്റവും ഹൃദയ തീവ്രതയോടെ ക്രിസ്തുവിനോട് പ്രതികരിച്ച ഒരാളാണ്വിശുദ്ധ തെരേസ. ഇന്ന് ഒരു പുതിയ സമരിയാക്കാരിയെ പോലെ ജീവജലത്തിന്റെ അരുവിയായ യേശുവിന്റെ അടുത്തേക്ക് ചെല്ലുവാന്‍ എല്ലാവരേയും ക്ഷണിക്കുകയാണ്. (വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, ആവിലാ, 15.10.83). {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/10?type=6 }}
Image: /content_image/Meditation/Meditation-2016-10-14-03:16:59.jpg
Keywords: ആവിലായിലെ വിശുദ്ധ തെരേസ

2852
Category: 1
Sub Category:
Heading: നേപ്പാളില്‍ ക്രൈസ്തവ വിശ്വാസികളെ ലക്ഷ്യംവച്ച് പോലീസും ഭരണകൂടവും രംഗത്ത്;വ്യാജ ആരോപണങ്ങളുടെ പേരില്‍ ക്രൈസ്തവരെ അറസ്റ്റ് ചെയ്യുന്നതായി റിപ്പോര്‍ട്ട്
Content: കാഠ്മണ്ഡു: നേപ്പാളില്‍ ക്രൈസ്തവര്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍ വന്‍തോതില്‍ വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്. കാരണങ്ങള്‍ കൂടാതെ ക്രൈസ്തവരായ ആളുകളെ നേപ്പാളില്‍ പോലീസ് അറസ്റ്റ് ചെയ്യുകയും മര്‍ദിക്കുകയും ചെയ്ത നിരവധി സംഭവങ്ങള്‍ ഇതിനോടകം തന്നെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പുതിയ ഭരണഘടനയും നിയമങ്ങളും കൊണ്ടുവരുവാനുള്ള ശ്രമങ്ങള്‍ നേപ്പാളില്‍ നടന്നുവരികയാണ്.'ക്രിസ്ത്യന്‍ ടുഡേ' എന്ന ഓണ്‍ലൈന്‍ മാധ്യമമാണ് ഇതു സംബന്ധിക്കുന്ന റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ക്രൈസ്തവരായ ഭരണാധികാരികള്‍ തങ്ങളുടെ പ്രശ്‌നത്തില്‍ ഇടപെടണമെന്നാണ് നേപ്പാളിലെ വിശ്വാസ സമൂഹം ആവശ്യപ്പെടുന്നത്. മതസ്വാതന്ത്ര്യത്തിനും വ്യക്തിപരമായ ദൈവവിശ്വാസത്തിനും മേലുള്ള ഭരണകൂടത്തിന്റെ കടന്നുകയറ്റത്തെ തടയുവാന്‍ അന്താരാഷ്ട്ര ഇടപെടല്‍ ഗുണം ചെയ്യുമെന്നും ഇവര്‍ കരുതുന്നു. പാക്കിസ്ഥാനിലെ മതനിന്ദാ കുറ്റത്തിന് സമാനമായ പല വകുപ്പുകളും ക്രൈസ്തവരെ മാത്രം ലക്ഷ്യംവച്ചുകൊണ്ട് നടത്തുവാനുള്ള ശ്രമങ്ങള്‍ നേപ്പാളില്‍ നടന്നുവരികയാണ്. കഴിഞ്ഞ രണ്ടു വര്‍ഷമായി ക്രൈസ്തവര്‍ക്കു നേരെ നേപ്പാളില്‍ ശക്തമായ പോലീസ് അതിക്രമണമാണ് നടക്കുന്നതെന്ന് നേപ്പാളിലെ മുതിര്‍ന്ന പാസ്റ്ററായ താങ്കാ സുബൈദി ഉള്‍പ്പെടെയുള്ളവര്‍ പറയുന്നു."ഒരു കാരണവും കൂടാതെയുള്ള അറസ്റ്റുകള്‍ ആണ് ക്രൈസ്തവര്‍ക്കു നേരെ നടക്കുന്നത്. പുരുഷന്‍മാര്‍ പലരും പോലീസ് പിടിയിലായതോടെ പല ഭവനങ്ങളും ഭക്ഷണം പോലും ലഭിക്കാതെ ബുദ്ധിമുട്ടിലായിരിക്കുകയാണ്. പണം നല്‍കി മതം മാറ്റുന്നു എന്ന വ്യാജ ആരോപണമാണ് പോലീസും ചില നിക്ഷിപ്ത താല്‍പര്യക്കാരും നടത്തുന്നത്". പാസ്റ്റര്‍ താങ്കാ സുബൈദി പറഞ്ഞു. ഭൂകമ്പത്തില്‍ തകര്‍ന്ന നേപ്പാളിലേക്ക് പല സ്ഥലങ്ങളില്‍ നിന്നും സഹായ പ്രവാഹം ഒഴുകിയെത്തിയിരുന്നു. ക്രൈസ്തവ സഭകള്‍ തങ്ങളുടെ സഹായം വിവിധ സംഘടനകള്‍ വഴിയാണ് നേപ്പാളിലേക്ക് എത്തിച്ചത്. കുട്ടികള്‍ക്ക് നല്‍കിയ സഹായ കിറ്റുകളില്‍ മതംമാറ്റത്തിന് ആഹ്വാനം ചെയ്യുന്ന കാര്‍ട്ടൂണുകള്‍ അടങ്ങിയ പുസ്തകങ്ങള്‍ ഉണ്ടെന്ന് പറഞ്ഞ് പല ക്രൈസ്തവരേയും പോലീസ് പിടികൂടിയിരുന്നു. കൈയില്‍ ബൈബിള്‍ സൂക്ഷിക്കുന്നതു പോലും കൊടുകുറ്റമായിട്ടാണ് നേപ്പാളില്‍ ഇപ്പോള്‍ കണക്കാക്കപ്പെടുന്നത്. ക്രൈസ്തവര്‍ നടത്തുന്ന അനാഥാലയങ്ങള്‍ക്കു നേരെയും എന്‍ജിഒ പോലെയുള്ള നിരവധി സംഘടനകള്‍ക്കു നേരെയും നേപ്പാളില്‍ വിവിധ തരത്തിലുള്ള വ്യാജപ്രചാരണങ്ങള്‍ നടക്കുന്നുണ്ട്. പുതിയ ഭരണഘടനയുടെ നിര്‍വചന പ്രകാരം നേപ്പാളില്‍ മതങ്ങളെ കുറിച്ച് പഠിപ്പിക്കുന്നതോ, ഒരു മതത്തില്‍ നിന്നും മറ്റൊരു മതത്തിലേക്ക് ആളുകളെ ചേര്‍ക്കുന്നതോ കുറ്റകരമാണ്. ക്രൈസ്തവ വിശ്വാസത്തിലേക്ക് ആയിരങ്ങള്‍ ഒഴുകിയെത്തുന്നതിനെ തടയുവാനാണ് ഇത്തരം ഒരു പ്രത്യേക നിയമം കൊണ്ടുവരുന്നതെന്ന കാര്യം വ്യക്തമാണ്. 28 മില്യണില്‍ അധികം ജനസംഖ്യയുള്ള രാജ്യമാണ് നേപ്പാള്‍. ഇതില്‍ രണ്ടു ശതമാനത്തില്‍ താഴെ മാത്രമാണ് ക്രൈസ്തവരുടെ എണ്ണം. പുതിയതായി രൂപീകരിക്കുന്ന ഭരണഘടനയില്‍ സനാധന ധര്‍മ്മത്തെ പറ്റി വ്യക്തമായി പരാമര്‍ശിക്കപ്പെടുന്നുണ്ട്. ഹൈന്ദവ മതവിശ്വാസത്തിന്റെ ഭാഗമാണ് സനാധന ധര്‍മ്മം. പാക്കിസ്ഥാനെ ഒരു മുസ്ലീം രാഷ്ട്രമാക്കി മാറ്റിയതു പോലെ നേപ്പാളിനെ ഒരു ഹൈന്ദവ രാഷ്ട്രമാക്കി മാറ്റുവാനുള്ള ശ്രമങ്ങളാണ് നടത്തപ്പെടുന്നതെന്ന കാര്യം ഏറെ കുറെ ഉറപ്പായിരിക്കുകയാണ്. തങ്ങള്‍ക്ക് നേരെയുള്ള ആക്രമണം വര്‍ധിക്കുമ്പോഴും വിശ്വാസത്തില്‍ ഉറച്ചു നില്‍ക്കുവാന്‍ നേപ്പാളിലെ വിശ്വാസ സമൂഹം ശ്രദ്ധിക്കുന്നുണ്ട്.
Image: /content_image/News/News-2016-10-14-03:21:09.jpg
Keywords: Nepal,Christians,face,terrible,cruelty,from,police

2853
Category: 1
Sub Category:
Heading: ജെസ്യൂട്ട് സഭയുടെ സുപ്പീരിയര്‍ ജനറലിനെ ഇന്ന് തിരഞ്ഞെടുക്കും
Content: വത്തിക്കാന്‍: സഭയിലെ ഏറ്റവും വലിയ സന്യാസി സമൂഹമായ ജെസ്യൂട്ട് സഭയുടെ (ഈശോ സഭ) സുപ്പീരിയര്‍ ജനറലിനെ ഇന്ന് തിരഞ്ഞെടുക്കും. റോമില്‍ നടക്കുന്ന സാര്‍വത്രികസമ്മേളനമാണ് ജസ്യൂട്ട് ജനറലിനെ തിരഞ്ഞെടുക്കുന്നത്. സഭയുടെ ഇപ്പോഴത്തെ സുപ്പീരിയര്‍ ജനറലായിരിക്കുന്ന ഫാദര്‍ അഡോള്‍ഫ് നിക്കോളാസ് വാര്‍ദ്ധക്യ സഹജമായ ബുദ്ധിമുട്ടുകള്‍ തുടര്‍ന്നു രാജി സന്നദ്ധത അറിയിച്ചിരിന്നു. ഇതേ തുടര്‍ന്നാണ് പുതിയ സുപ്പീരിയര്‍ ജനറലിനായുള്ള തിരഞ്ഞെടുപ്പ് നടക്കുന്നത്. 2014-ല്‍ ആണ് ഫാദര്‍ അഡോള്‍ഫ് നിക്കോളാസിനെ സുപ്പീരിയര്‍ ജനറലായി ജസ്യൂട്ട് പ്രതിനിധി സംഘം തെരഞ്ഞെടുത്തത്. ഇക്കഴിഞ്ഞ ഏപ്രിലില്‍ അദ്ദേഹത്തിന് 80 വയസ് പൂര്‍ത്തിയായിരുന്നു. എട്ടു വര്‍ഷമായി ജസ്യൂട്ട് സഭയുടെ പ്രധാനപ്പെട്ട പല ചുമതലകളും നിര്‍വഹിച്ചു വന്ന വ്യക്തിയാണ് ഫാദര്‍ അഡോള്‍ഫ് നിക്കോളാസ്. ഇക്കഴിഞ്ഞ നാലാം തീയതി ആരംഭിച്ച സമ്മേളനത്തില്‍ അതീവരഹസ്യമായ ചര്‍ച്ചകള്‍ക്കും നടപടിക്രമങ്ങള്‍ക്കും ഒടുവിലാണ് അന്തിമ തിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. അറുപത്താറ് രാജ്യങ്ങളില്‍ നിന്നുള്ള ഇരുനൂറ്റിപ്പന്ത്രണ്ട് പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. പ്രൊവിന്‍ഷ്യാള്‍ ഫാദര്‍ എം.കെ.ജോര്‍ജ്, തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധി ഫാദര്‍ ജോസ് ജേക്കബ് എന്നിവരാണ് കേരളത്തില്‍ നിന്നുള്ള അംഗങ്ങള്‍. ഇവരുള്‍പ്പെടെ ഇന്ത്യയില്‍ നിന്ന് മുപ്പതിലേറെ പ്രതിനിധികളുണ്ട്. 16,376 അംഗങ്ങളാണ് ജസ്യൂട്ട് സഭയില്‍ ഉള്ളത്. ഇതില്‍ 11,785 വൈദികരും, 1192 ബ്രദറുമാരും, 2681 ഗവേഷക പണ്ഡിതരും, 718 പുതിയ വിദ്യാര്‍ത്ഥികളും ഉള്‍പ്പെടുന്നു. കത്തോലിക്ക സഭയില്‍ പുരുഷന്‍മാരുടെ ഏറ്റവും വലിയ കോണ്‍ഗ്രിഗേഷനാണ് ജസ്യൂട്ട് സഭ.
Image: /content_image/News/News-2016-10-14-04:01:53.jpg

2854
Category: 1
Sub Category:
Heading: ക്രൈസ്തവര്‍ ദൈവത്താല്‍ പ്രത്യേകം തിരഞ്ഞെടുക്കപ്പെട്ട ജനത: ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍: ക്രൈസ്തവര്‍ ദൈവത്താല്‍ പ്രത്യേകം വിളിക്കപ്പെടുകയും തിരഞ്ഞെടുക്കപ്പെടുകയും ചെയ്ത ജനതയാണെന്ന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ. കാസാ സാന്റാ മാര്‍ത്തായില്‍ വിശുദ്ധ കുര്‍ബാന മദ്ധ്യേ നടത്തിയ പ്രസംഗത്തിലാണ് ക്രൈസ്തവരുടെ തെരഞ്ഞെടുപ്പിനെ കുറിച്ചും, ക്രൈസ്തവര്‍ മറ്റുള്ളവരോട് ക്ഷമിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും ഫ്രാന്‍സിസ് മാര്‍പാപ്പ തന്റെ പ്രസംഗത്തില്‍ പരാമര്‍ശിച്ചത്. നല്ല ക്രൈസ്തവ ജീവിതം നയിക്കുന്ന വ്യക്തികളായി നാം മാറണമെന്നതാണ് സ്വര്‍ഗീയ പിതാവിന്റെ നമ്മെ കുറിച്ചുള്ള ആഗ്രഹമെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ കൂട്ടിച്ചേര്‍ത്തു. "ദൈവപിതാവിനാല്‍ അനുഗ്രഹീതരാണ് ക്രൈസ്തവര്‍. ദൈവത്താല്‍ തെരഞ്ഞെടുക്കപ്പെട്ടവരുമാണ് നാം. മക്കളെ നാം സ്‌നേഹിക്കുന്നതു പോലെ തന്നെ പിതാവായ ദൈവം നമ്മേ സ്‌നേഹിക്കുന്നു. ഒരു കുഞ്ഞിനെ കാത്തിരിക്കുന്ന ദമ്പതികളെ പോലെ, നമ്മെ കുറിച്ച് ദൈവത്തിനും പ്രതീക്ഷകളും സ്വപ്‌നങ്ങളുമുണ്ട്. അവിടുത്തെ ഹിതപ്രകാരം ജീവിക്കുക എന്നതാണ് ദൈവത്തിന് നമ്മേ കുറിച്ചുള്ള പ്രതീക്ഷ". ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞു. തങ്ങളെ വേദനിപ്പിക്കുന്ന തരത്തില്‍ സംസാരിച്ച ഒരു വ്യക്തിയോട് ക്ഷമിക്കുവാന്‍ കഴിയാത്തവര്‍ നാമമാത്ര ക്രൈസ്തവരായി തുടരുന്നവരാണെന്നും ദൈവത്താല്‍ തെരഞ്ഞെടുക്കപ്പെട്ട ജനത അവിടുത്തെ ക്ഷമയുടെ മാതൃകയെ അനുകരിക്കുന്നവരായിരിക്കണമെന്നും പാപ്പ കൂട്ടിചേര്‍ത്തു. "ഒരുപക്ഷേ പലരും വഴി ജീവിതത്തില്‍ പ്രയാസങ്ങളും ബുദ്ധിമുട്ടുകളും തിക്താനുഭവങ്ങളും നമുക്ക് ഉണ്ടായെന്നു വരാം. ക്രിസ്തുവിന്റെ സ്‌നേഹം നമ്മില്‍ വസിക്കുമ്പോള്‍ മാത്രമേ ഇവയെല്ലാം ക്ഷമിച്ച് നമുക്ക് മുന്നോട്ടു പോകുവാന്‍ സാധിക്കൂ. എല്ലായ്‌പ്പോഴും ഒരു കാര്യം ഓര്‍ക്കുക. നാം പാപികളായിരുന്നു. ക്രിസ്തുവിന്റെ കാല്‍വരി യാഗത്താലാണ് നമുക്ക് മോചനം ലഭിച്ചത്. പിതാവായ ദൈവം നമ്മുടെ തെറ്റുകള്‍ അതിലൂടെ ക്ഷമിച്ചു നല്‍കുകയായിരുന്നു. ഇതിനാല്‍ തന്നെ ക്രൈസ്തവരും തങ്ങളോട് തെറ്റുചെയ്തവരോട് ക്ഷമിക്കണം". പാപ്പ പറഞ്ഞു. നിശ്ചലരായി ജീവിതം തീര്‍ക്കുവാന്‍ വേണ്ടി വിളിക്കപ്പെട്ടവരല്ല ക്രൈസ്തവരെന്നും, ഊര്‍ജസ്വലരായി ജീവിതം മുന്നോട്ട് നയിക്കേണ്ടവരാണ് ക്രിസ്തു വിശ്വാസികളെന്നും പാപ്പ വ്യക്തമാക്കി. ദൈവത്തിന്റെ കരുണ ലഭിച്ച നാം മറ്റുള്ളവരോട് ഇത് പോലെ തന്നെ പ്രവര്‍ത്തിച്ച്, ജീവിത യാത്രയെ ക്രിസ്തുവിന്റെ വിളിക്ക് യോഗ്യമാക്കി മുന്നോട്ട് കൊണ്ടുപോകണമെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞു.
Image: /content_image/News/News-2016-10-14-04:57:00.jpg

2855
Category: 1
Sub Category:
Heading: നേപ്പാളില്‍ ക്രൈസ്തവ വിശ്വാസികളെ ലക്ഷ്യം വെച്ച് പോലീസും ഭരണകൂടവും; വ്യാജ ആരോപണങ്ങളുടെ പേരില്‍ ക്രൈസ്തവരെ അറസ്റ്റ് ചെയ്യുന്നതായി റിപ്പോര്‍ട്ട്
Content: കാഠ്മണ്ഡു: നേപ്പാളില്‍ ക്രൈസ്തവര്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍ വന്‍തോതില്‍ വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്. കാരണങ്ങള്‍ കൂടാതെ ക്രൈസ്തവ വിശ്വാസികളെ പോലീസ് അറസ്റ്റ് ചെയ്യുകയും മര്‍ദിക്കുകയും ചെയ്ത നിരവധി സംഭവങ്ങള്‍ ഇതിനോടകം തന്നെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 'ക്രിസ്ത്യന്‍ ടുഡേ' എന്ന ഓണ്‍ലൈന്‍ മാധ്യമമാണ് ഇതു സംബന്ധിക്കുന്ന റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ക്രൈസ്തവരായ ഭരണാധികാരികള്‍ തങ്ങളുടെ പ്രശ്‌നത്തില്‍ ഇടപെടണമെന്നാണ് നേപ്പാളിലെ വിശ്വാസ സമൂഹം ആവശ്യപ്പെടുന്നത്. മതസ്വാതന്ത്ര്യത്തിനും വ്യക്തിപരമായ ദൈവവിശ്വാസത്തിനും മേലുള്ള ഭരണകൂടത്തിന്റെ കടന്നുകയറ്റത്തെ തടയുവാന്‍ അന്താരാഷ്ട്ര ഇടപെടല്‍ ഗുണം ചെയ്യുമെന്നും ഇവര്‍ കരുതുന്നു. പാക്കിസ്ഥാനിലെ മതനിന്ദാ കുറ്റത്തിന് സമാനമായ പല വകുപ്പുകളും ക്രൈസ്തവരെ മാത്രം ലക്ഷ്യംവച്ചുകൊണ്ട് നടത്തുവാനുള്ള ശ്രമങ്ങള്‍ നേപ്പാളില്‍ നടന്നുവരികയാണ്. കഴിഞ്ഞ രണ്ടു വര്‍ഷമായി ക്രൈസ്തവര്‍ക്കു നേരെ നേപ്പാളില്‍ ശക്തമായ പോലീസ് അതിക്രമണമാണ് നടക്കുന്നതെന്ന് മുതിര്‍ന്ന പാസ്റ്ററായ താങ്കാ സുബൈദി ഉള്‍പ്പെടെയുള്ളവര്‍ പറയുന്നു."ഒരു കാരണവും കൂടാതെയാണ് ക്രൈസ്തവരെ അറസ്റ്റ് ചെയ്യുന്നത്. പുരുഷന്‍മാര്‍ പലരും പോലീസ് പിടിയിലായതോടെ പല ഭവനങ്ങളും പട്ടിണിയിലാണ്. പണം നല്‍കി മതം മാറ്റുന്നു എന്ന വ്യാജ ആരോപണമാണ് പോലീസും ചില നിക്ഷിപ്ത താല്‍പര്യക്കാരും നടത്തുന്നത്". പാസ്റ്റര്‍ താങ്കാ സുബൈദി പറഞ്ഞു. ഭൂകമ്പത്തില്‍ തകര്‍ന്ന നേപ്പാളിലേക്ക് പല സ്ഥലങ്ങളില്‍ നിന്നും സഹായ പ്രവാഹം ഒഴുകിയെത്തിയിരുന്നു. ക്രൈസ്തവ സഭകള്‍ തങ്ങളുടെ സഹായം വിവിധ സംഘടനകള്‍ വഴിയാണ് നേപ്പാളിലേക്ക് എത്തിച്ചത്. കുട്ടികള്‍ക്ക് നല്‍കിയ സഹായ കിറ്റുകളില്‍ മതംമാറ്റത്തിന് ആഹ്വാനം ചെയ്യുന്ന കാര്‍ട്ടൂണുകള്‍ അടങ്ങിയ പുസ്തകങ്ങള്‍ ഉണ്ടെന്ന് പറഞ്ഞ് പല ക്രൈസ്തവരേയും പോലീസ് പിടികൂടിയിരുന്നു. ക്രൈസ്തവര്‍ നടത്തുന്ന അനാഥാലയങ്ങള്‍ക്കു നേരെയും എന്‍ജിഒ പോലെയുള്ള നിരവധി സംഘടനകള്‍ക്കു നേരെയും നേപ്പാളില്‍ വിവിധ തരത്തിലുള്ള വ്യാജപ്രചാരണങ്ങള്‍ നടക്കുന്നുണ്ട്. പുതിയ ഭരണഘടനയുടെ നിര്‍വചന പ്രകാരം നേപ്പാളില്‍ മതങ്ങളെ കുറിച്ച് പഠിപ്പിക്കുന്നതോ, ഒരു മതത്തില്‍ നിന്നും മറ്റൊരു മതത്തിലേക്ക് ആളുകളെ ചേര്‍ക്കുന്നതോ കുറ്റകരമാണ്. ക്രൈസ്തവ വിശ്വാസത്തിലേക്ക് ആയിരങ്ങള്‍ ഒഴുകിയെത്തുന്നതിനെ തടയുവാനാണ് ഇത്തരം ഒരു പ്രത്യേക നിയമം കൊണ്ടുവരുന്നതെന്ന കാര്യം വ്യക്തമാണ്. 28 മില്യണില്‍ അധികം ജനസംഖ്യയുള്ള രാജ്യമാണ് നേപ്പാള്‍. ഇതില്‍ രണ്ടു ശതമാനത്തില്‍ താഴെ മാത്രമാണ് ക്രൈസ്തവരുടെ എണ്ണം. പുതിയതായി രൂപീകരിക്കുന്ന ഭരണഘടനയില്‍ ഹൈന്ദവ മതവിശ്വാസത്തിന്റെ ഭാഗമായ സനാധന ധര്‍മ്മത്തെ പറ്റി വ്യക്തമായി പരാമര്‍ശിക്കപ്പെടുന്നുണ്ട്. . തങ്ങള്‍ക്ക് നേരെയുള്ള ആക്രമണം വര്‍ധിക്കുമ്പോഴും വിശ്വാസത്തില്‍ ഉറച്ചു നില്‍ക്കുവാന്‍ നേപ്പാളിലെ വിശ്വാസ സമൂഹം ശ്രമിക്കുന്നുണ്ടെന്നത് ശ്രദ്ധേയമാണ്.
Image: /content_image/News/News-2016-10-14-07:05:30.jpg

2856
Category: 1
Sub Category:
Heading: സിസ്റ്റേഴ്‌സ് ഓഫ് സേക്രട്ട് ഹാര്‍ട്ട് ഓഫ് ജീസസിലേക്ക് ഭാരതത്തില്‍ നിന്നും ആദ്യമായി നാലു കന്യാസ്ത്രീകള്‍
Content: ഭുവനേശ്വര്‍: ഇറ്റലിയില്‍ നിന്നുള്ള കന്യാസ്ത്രീകളുടെ കോണ്‍ഗ്രിഗേഷനായ 'സിസ്‌റ്റേഴ്‌സ് ഓഫ് സേക്രട്ട് ഹാര്‍ട്ട് ഓഫ് ജീസസ്' സഭയിലേക്ക് ആദ്യമായി നാലു ഭാരതീയ വനിതകള്‍ നിത്യവൃത വാഗ്ദാനം നടത്തി. ഒഡീഷയിലെ ജാർസുഗുദ ജില്ലയിലാണ് ചടങ്ങുകള്‍ നടന്നത്. സിസ്റ്ററുമാരായ ലീന ബിലൂംഗ്, കോര്‍ഡൂല ബിലൂംഗ്, ഉഷ ടീറ്റി, രാജ്കിഷോറി സോറംഗ് എന്നിവരാണ് ഭാരതത്തില്‍ നിന്നും ആദ്യമായി സിസ്റ്റേഴ്സ് ഓഫ് സേക്രട്ട് ഹാര്‍ട്ട് ഓഫ് ജീസസിലേക്ക് ചേര്‍ന്നത്. ഈ സഭയിലേക്ക് എഷ്യയില്‍ നിന്ന്‍ ആദ്യമായി ചേരുന്ന കന്യാസ്ത്രീകള്‍ കൂടെയാണ് ഇവര്‍. കോക്സ് കോളനിയിലെ സെന്റ് അര്‍നോള്‍ഡ് ദേവാലയത്തിലാണ് ചടങ്ങുകള്‍ നടത്തപ്പെട്ടത്. കട്ടക്-ഭുവനേശ്വര്‍ അതിരൂപതയുടെ ആര്‍ച്ച് ബിഷപ്പ് ജോണ്‍ ബര്‍വ ചടങ്ങുകള്‍ക്ക് മുഖ്യകാര്‍മ്മികത്വം വഹിച്ചു. ബിഷപ്പുമാരായ നിരഞ്ചന്‍ സുവാല്‍ സിംഗ്, മാര്‍ ലൂക്കാസ് കെര്‍കീട്ട, മാര്‍ അല്‍ഫോണ്‍സ് ബിലൂംഗ് എന്നിവര്‍ ചടങ്ങില്‍ സഹകാര്‍മ്മികരായിരുന്നു. നിരവധി വൈദികരും, കന്യാസ്ത്രീകളും, വിശ്വാസികളും ചടങ്ങില്‍ സംബന്ധിക്കുവാന്‍ എത്തിയിരുന്നു. ഭാരതത്തില്‍ നിന്നും ആദ്യമായി സിസ്റ്റേഴ്സ് ഓഫ് സേക്രട്ട് ഹാര്‍ട്ട് ഓഫ് ജീസസ് സഭയിലെ അംഗങ്ങളാകുവാന്‍ കഴിഞ്ഞതില്‍ തങ്ങള്‍ക്ക് അതിയായ സന്തോഷമുണ്ടെന്ന് വൃതവാഗ്ദാനം നടത്തിയ കന്യാസ്ത്രീകള്‍ പ്രതികരിച്ചു. ആര്‍ച്ച് ബിഷപ്പ് ജോണ്‍ ബര്‍വയും മറ്റു ബിഷപ്പുമാരും ചടങ്ങില്‍ സംബന്ധിക്കുവാന്‍ എത്തിയതിലും തങ്ങള്‍ ഏറെ സന്തോഷവതികളാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 1889-ല്‍ വാഴ്ത്തപ്പെട്ട മരിയ ഷിനിനിയ അരിസോയാണ് സിസ്‌റ്റേഴ്‌സ് ഓഫ് സേക്രട്ട് ഹാര്‍ട്ട് ഓഫ് ജീസസ് കോണ്‍ഗ്രിഗേഷന്‍ ആരംഭിച്ചത്. ആരംഭകാലം മുതല്‍ സിസ്റ്റേഴ്‌സ് ഓഫ് സേക്രട്ട് ഹാര്‍ട്ട് ഓഫ് ജീസസിലെ കന്യാസ്ത്രീകള്‍ രോഗികള്‍ക്കും, അശരണര്‍ക്കും, ആലംബഹീനര്‍ക്കും സാന്ത്വനമാകുന്നുണ്ട്.
Image: /content_image/News/News-2016-10-14-05:12:43.jpg
Keywords: Four,sisters,Sacred,Heart,of,Jesus,made,their,oath,in,Odisha.

2857
Category: 1
Sub Category:
Heading: ഇറാഖി ക്രൈസ്തവരില്‍ ആറില്‍ അഞ്ചു പേരും തീവ്രവാദ ഭീഷണി മൂലം രാജ്യത്തു നിന്ന്‍ പലായനം ചെയ്തതായി കണക്കുകള്‍
Content: ലണ്ടന്‍: ഇറാഖിലുണ്ടായിരുന്ന ക്രൈസ്തവരുടെ പലായനത്തിന്റെ ശരിയായ ചിത്രം വെളിപ്പെടുത്തുന്ന റിപ്പോര്‍ട്ട് പുറത്ത്. 2003 മുതല്‍ ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം രാജ്യത്തെ ആറ് ഇറാഖി ക്രൈസ്തവരില്‍ അഞ്ചു പേരും രാജ്യത്ത് നിന്നും അക്രമം ഭയന്ന് പലായനം ചെയ്തതായി 'പ്രീമിയര്‍' എന്ന മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. 'ഓപ്പണ്‍ ഡോര്‍സ്' എന്ന സംഘടനയുടെ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ വിവരങ്ങള്‍ പുറത്തു വന്നിരിക്കുന്നത്. 2010 മുതല്‍ സിറിയയിലെ ക്രൈസ്തവരുടെ നേര്‍പകുതിയും തീവ്രവാദികളെ ഭയന്ന് രാജ്യം വിട്ടതായി ഓപ്പണ്‍ ഡോര്‍സില്‍ പ്രവര്‍ത്തിക്കുന്ന ലിസാ പിയേഴ്‌സി വ്യക്തമാക്കുന്നു. "ഈ രാജ്യങ്ങളില്‍ ഇപ്പോഴും തുടര്‍ന്ന് ജീവിക്കുന്ന ക്രൈസ്തവര്‍ക്ക് തങ്ങളുടെ ജീവന്‍ സുരക്ഷിതമല്ലെന്ന കാര്യം അറിയാം. എന്നിരുന്നാലും ക്രൈസ്തവ വിശ്വാസം ആദ്യമായി പൊട്ടിമുളച്ച മണ്ണിനെ ഉപേക്ഷിച്ച് പലായനം ചെയ്യുവാന്‍ അവര്‍ താല്‍പര്യപ്പെടുന്നില്ല. തങ്ങള്‍ക്ക് ചുറ്റുമുള്ള ചെറിയ സംഘം വിശ്വാസികളുമൊത്ത് അവര്‍ ജീവിക്കുന്നു". ലിസാ പിയേഴ്‌സ് പറഞ്ഞു. ക്രൈസ്തവ, മുസ്ലീം നേതാക്കള്‍ തങ്ങളുടെ മതങ്ങളിലെ സന്നദ്ധ സംഘടനകള്‍ വഴിയും, യുഎന്‍ പോലുള്ള സംഘടനകള്‍ വഴിയും ദുരിതം അനുഭവിക്കുന്ന ജനതയെ സഹായിക്കുവാന്‍ മുന്നിട്ട് ഇറങ്ങണമെന്ന് ഓപ്പണ്‍ ഡോര്‍സ് ആവശ്യപ്പെടുന്നു. അന്താരാഷ്ട്ര സമൂഹം വിഷയത്തില്‍ ഇടപെടണമെന്ന് മേഖലയില്‍ അവശേഷിക്കുന്ന ക്രൈസ്തവരും അഭ്യര്‍ത്ഥിക്കുന്നുണ്ട്. "ക്രൈസ്തവരായ ഞങ്ങളെ ന്യൂനപക്ഷം എന്ന് വിളിക്കരുത്. കാരണം, ഒരുകാലത്ത് ഞങ്ങളുടെതായിരുന്നു ഈ രാജ്യം. എന്നാല്‍ ഇപ്പോള്‍ മേഖലയിലെ പ്രശ്‌നങ്ങള്‍ കാരണം ഞങ്ങള്‍ക്ക് വീടും, ബന്ധുക്കളും, രാജ്യവും എല്ലാം നഷ്ടപ്പെടുകയാണ്. ഇപ്പോഴും പലരും ഇവിടെ തുടരുന്നത് ഈ രാജ്യത്തിന്റെ പുനര്‍നിര്‍മ്മാണത്തിനു വേണ്ടിയാണ്. അന്താരാഷ്ട്ര സമൂഹത്തിന്റെ കൈത്താങ്ങ് അതിനായി ആവശ്യമാണ്". ക്രൈസ്തവ വിശ്വാസിയായ റാമി പറഞ്ഞു. സിറിയ, ഇറാഖ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ക്രൈസ്തവര്‍ യൂറോപ്യന്‍ രാജ്യങ്ങളിലേക്കാണ് അഭയാര്‍ത്ഥികളായി പലായനം ചെയ്യുന്നത്.
Image: /content_image/News/News-2016-10-14-06:55:48.jpg
Keywords: christians,in,Iraq,flee,from,home,land,open,doors