Contents
Displaying 2661-2670 of 24979 results.
Content:
2878
Category: 5
Sub Category:
Heading: അന്ത്യോക്യായിലെ വിശുദ്ധ ഇഗ്നേഷ്യസ്
Content: പഴയകാല ക്രൈസ്തവരക്തസാക്ഷികളില്‍ പ്രഥമ സ്ഥാനമാണ് മെത്രാനും രക്തസാക്ഷിയുമായ വിശുദ്ധ ഇഗ്നേഷ്യസിനുള്ളത്. ഇഗ്നേഷ്യസ് തിയൊഫൊറസ് എന്നും ഈ വിശുദ്ധൻ അറിയപ്പെടുന്നു. അന്തിയോക്കിൽ നിന്നും റോമിലേക്കുള്ള ഇദ്ദേഹത്തിന്‍റെ അവസാന യാത്ര ഒരു കുരിശിന്റെ വഴിയെ അനുസ്മരിപ്പിക്കുന്നതായിരുന്നു. ഈ യാത്രയിൽ അദ്ദേഹം എഴുതിയ കത്തുകൾ കുരിശിന്‍റെ വഴിയിലെ എഴ് പാദങ്ങളുടെ പ്രതിരൂപമായി കണക്കാക്കുന്നു. ക്രിസ്തുവിനെപ്രതി അദ്ദേഹത്തിനുണ്ടായിരുന്ന അപാരമായ സ്നേഹവും ക്രിസ്തുവിനോട് കൂടിച്ചേരുവാനുള്ള അദ്ദേഹത്തിന്‍റെ ആഗ്രഹവും തീക്ഷ്ണതയും ഈ കത്തില്‍ പ്രകടമാണ്. അപ്പോസ്തോലിക കാലഘട്ടത്തിനു ശേഷമുള്ള പുരാതന ക്രൈസ്തവ ദൈവശാസ്ത്രത്തെപ്പറ്റി നമുക്ക് വിവരങ്ങൾ നൽകുന്ന ഏഴ് അമൂല്യ രത്നങ്ങളാണ് ഈ കത്തുകൾ. വിശുദ്ധ ഇഗ്നേഷ്യസ് ഏത് വർഷമാണ് മരിച്ചതെന്നതിനെക്കുറിച്ച് വിവരങ്ങള്‍ ലഭ്യമല്ല. ഒരുപക്ഷെ ട്രാജൻ ഭരണ കാലത്ത് രക്ത ദാഹികളായ ജനതകളെ ആനന്ദിപ്പിക്കുന്നതിനായി 10,000 ത്തോളം പടയാളികളുടെയും 11,000 ത്തോളം വരുന്ന വന്യമൃഗങ്ങളുടെയും ജീവൻ ബലി കഴിച്ചുകൊണ്ട് നടത്തിയിരുന്ന 'വിജയാഘോഷ' വേദികളിൽ എവിടെയെങ്കിലും ആകാമെന്ന് കരുതപ്പെടുന്നു. വിശുദ്ധന്‍റെ മഹത്വപൂർണ്ണമായ രക്തസാക്ഷിത്വത്തിന് വേദിയായ രക്തസാക്ഷിത്വ മണ്ഡപം ഒരുപക്ഷേ 'കൊളോസ്സിയം' ആകാം. സിംഹങ്ങളുടെ കൂർത്ത പല്ലുകളാൽ ഛിന്നഭിന്നമാക്കപ്പെട്ട് ക്രിസ്തുവിനു വേണ്ടി വിശുദ്ധ ഇഗ്നേഷ്യസ് രക്തസാക്ഷിത്വം വരിച്ചുവെന്നാണ് ചരിത്രകാരന്‍മാര്‍ രേഖപ്പെടുത്തിയിരിക്കുന്നത്. വിശുദ്ധന്റെ അവസാന വാക്കുകളായി കരുതപ്പെടുന്നത്- "സിറിയ മുതൽ റോം വരെ കരയിലും കടലിലും എനിക്ക് വന്യമൃഗങ്ങളോട് ഏറ്റുമുട്ടേണ്ടതായി വന്നു. പകലും രാത്രിയും ഏതാണ്ട് പത്തോളം പുള്ളിപുലികൾക്ക് നടുവിൽ ഞാൻ ബന്ധനസ്ഥനാക്കപ്പെട്ടു. നല്ലതായി പെരുമാറും തോറും ക്രൂരന്മാർ ആയികൊണ്ടിരിക്കുന്ന ഇവരാണ് എന്റെ കാവൽക്കാർ. ഇവരുടെ ക്രൂരമായ പെരുമാറ്റങ്ങൾ എനിക്കുള്ള നല്ല ശിക്ഷണമായിരുന്നുവെങ്കിലും അവസാന വിധി ഇനിയും ആയിട്ടില്ല. എനിക്കുവേണ്ടി ഇപ്പോഴേ തയ്യാറാക്കി നിർത്തിയിരിക്കുന്ന വന്യമൃഗങ്ങളുമായി മുഖാമുഖം കാണേണ്ടി വരും". "ഞാനവയോട് പെട്ടെന്നുള്ള എന്റെ വിടവാങ്ങലിനായി അപേക്ഷിക്കേണ്ടി വന്നേക്കാം. മറ്റ് സാക്ഷികൾക്ക് സംഭവിച്ചത് പോലെ എന്റെ ശരീരത്തെയും ആര്‍ത്തിയോടെ തിന്നുവാനായി ഞാനവയെ ക്ഷണിക്കും. എന്റെ മേൽ ചാടി വീഴുന്നതിനു അവ മടിക്കുകയാണെങ്കിൽ എന്നെ തിന്നുവാനായി ഞാനവയെ പ്രേരിപ്പിക്കും. എന്റെ കുഞ്ഞ് മക്കളെ, ഇത്തരം വാക്കുകൾക്ക് എന്നോടു ക്ഷമിക്കുക. എനിക്ക് നല്ലതെന്താണെന്ന് എനിക്കറിയാം. കാണപ്പെട്ട വസ്തുക്കൾ ഒന്നും ഞാനാഗ്രഹിക്കുന്നില്ല. എനിക്ക് ക്രിസ്തുവിനെ കണ്ടെത്തണം. തീയും കുരിശും, വന്യമൃഗങ്ങളും, ഒടിഞ്ഞു നുറുങ്ങിയ എല്ലുകളും, പൂർണ്ണമായും കീറിമുറിക്കപ്പെട്ട ശരീരം, സാത്താന്റെ പീഡനവും, എനിക്ക് ക്രിസ്തുവിലെത്താൻ കഴിയുമെങ്കിൽ ഇവയെല്ലാം എന്നെ കീഴ്പ്പെടുത്തിക്കൊട്ടെ". #{red->n->n->ഇതര വിശുദ്ധര്‍ }# 1. ലാവോണിലെ അന്‍സ്ട്രൂടിസ് 2. ലെമാന്‍സ് ബിഷപ്പായിരുന്ന ബെറാരിയൂസ് 3. കില്‍റൂട്ടിലെ കോള്‍മന്‍ 4. കെന്‍റിലെ എഥെല്‍ബെര്‍ട്ടും എഥെല്‍റെഡ്ഡിയും 5. ഓറഞ്ചിലെ ഫ്ലോരെന്‍സിയൂസ് {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസത്തെയും വിശുദ്ധരെ പറ്റിയുള്ള ലേഖനങ്ങള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും വിശുദ്ധരെ പരിചയപ്പെടുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/calendar/10?type=5 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/D1ST8mdjVlfCCQYHKciNfo}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/DailySaints/DailySaints-2016-10-16-14:07:50.jpg
Keywords: വിശുദ്ധ ഇഗ്നേ

2880
Category: 18
Sub Category:
Heading: കാട്ടൂരിൽ വിശുദ്ധ എവുപ്രാസ്യാമ്മയുടെ ജന്മദിനാഘോഷ തിരുനാൾ ഇന്ന് നടക്കും
Content: കാട്ടൂർ: വിശുദ്ധ എവുപ്രാസ്യയുടെ ജന്മദിനാഘോഷ തിരുന്നാൾ ഇന്ന് കാട്ടൂരിൽ നടക്കും. വിശുദ്ധയുടെ 139–ാം ജന്മ ദിനമാണ് ഇന്ന്‍. ഉച്ചത്തിരിഞ്ഞ് മൂന്നു മണിക്ക് ജന്മ ഗൃഹത്തിൽ നടക്കുന്ന തിരുനാൾ ദിവ്യബലിക്ക് രൂപത വികാരി ജനറാൾ മോൺ. ജോബി പൊഴോലിപ്പറമ്പിൽ മുഖ്യ കാർമികത്വം വഹിക്കും. തുടർന്ന് വിശുദ്ധയുടെ ജ്‌ഞാനസ്നാനം കൊണ്ട് അനുഗ്രഹീതമായ എടത്തിരുത്തി കർമ്മലനാഥ ഫൊറോന ദേവാലയത്തിലേക്കു പ്രദക്ഷിണം ഉണ്ടായിരിക്കും. തൃശ്ശൂര്‍ ജില്ലയിലെ കാട്ടൂർ ഗ്രാമത്തിൽ എലുവത്തിങ്കൽ ചേർപ്പുക്കാരൻ തറവാട്ടിൽ അന്തോണിയുടെയും കുഞ്ഞേത്തിയുടെയും മകളായി 1877 ഒക്ടോബര്‍ 17-നാണ് റോസ എന്ന ഏവുപ്രാസ്യമ്മ ജനിച്ചത്. തന്റെ ജീവിതം പൂര്‍ണ്ണമായും ദൈവസേവനത്തിനായി സമര്‍പ്പിച്ച ഏവുപ്രാസ്യാമ്മ 1952 ഓഗസ്റ്റ് 29നാണ് ദൈവസന്നിധിയിലേക്ക് യാത്രയായി. 2006 ഡിസംബര്‍ 3ന് അവളെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചു. 2014 ഏപ്രില്‍ 23നു ഫ്രാന്‍സിസ് പാപ്പയാണ്ഏവുപ്രാസ്യാമ്മയെ വിശുദ്ധരുടെ ഗണത്തിലേക്ക് ഉയര്‍ത്തിയത്.
Image: /content_image/India/India-2016-10-17-00:46:32.jpg
Keywords:

2881
Category: 1
Sub Category:
Heading: പ്രാര്‍ത്ഥനയുടെ അത്ഭുതം എന്താെണന്ന് മനസിലാക്കിയവരാണ് വിശുദ്ധരെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ; കത്തോലിക്ക സഭയുടെ വിശുദ്ധരുടെ ഗണത്തിലേക്ക് ഏഴു പേര്‍ കൂടി ഉയര്‍ത്തപ്പെട്ടു
Content: വത്തിക്കാന്‍: പ്രാര്‍ത്ഥനയുടെ അത്ഭുതം എന്താണെന്ന് മനസിലാക്കിയവരാണ് വിശുദ്ധരെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ഇന്നലെ വിശുദ്ധരുടെ ഗണത്തിലേക്ക് ഏഴു പേരെ കൂടി ഉയര്‍ത്തിക്കൊണ്ട് നടത്തിയ പ്രസംഗത്തിലാണ് മാര്‍പാപ്പ പ്രാര്‍ത്ഥനയെ സംബന്ധച്ചുള്ള തന്റെ ചിന്തകള്‍ പങ്കുവച്ചത്. ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നും എണ്‍പതിനായിരത്തില്‍ അധികം വിശ്വാസികള്‍ ചടങ്ങുകള്‍ നേരില്‍ കാണുന്നതിനായി വത്തിക്കാനില്‍ എത്തിയിരുന്നു. സലോമോന്‍ ലെക്‌ലെര്‍ക്ക്, മെക്‌സിക്കോയില്‍ രക്തസാക്ഷിയായ ജോസ് സാഞ്ചസ് ഡെല്‍ റിയോ, സ്പാനിഷ് ബിഷപ്പായ മാനുവേല്‍ ഗോണ്‍സാല്‍വസ് ഗാര്‍സിയ, ഇറ്റാലിയന്‍ വൈദികരായ ലുഡോവിക്കോ പവോനി, അല്‍ഫോണ്‍സോ മരികോ ഫുസ്‌കോ, ഫ്രഞ്ച് കന്യാസ്ത്രീയായ എലിസബത്ത് ഡീ ലാ ട്രിനൈറ്റ്, അര്‍ജന്റീനിയന്‍ വൈദികന്‍ ജോസ് ഗബ്രിയേല്‍ ഡെല്‍ റോസാരിയോ ബ്രോച്ചീറോ എന്നിവരെയാണ് വാഴ്ത്തപ്പെട്ടവരുടെ ഗണത്തില്‍ നിന്നും വിശുദ്ധരുടെ ഗണത്തിലേക്ക് മാര്‍പാപ്പ ഉയര്‍ത്തിയത്. ലോകമെമ്പാടുമുള്ള കത്തോലിക്ക സഭയില്‍ ഇനിമുതല്‍ ഇവര്‍ വണക്കത്തിന് യോഗ്യരാണെന്നും പാപ്പ പ്രഖ്യാപിച്ചു. "പ്രാര്‍ത്ഥനയുടെ അത്ഭുതത്തെ ശരിയായി മനസിലാക്കിയവരായിരുന്നു വിശുദ്ധരെല്ലാം. തങ്ങളുടെ ജീവിതത്തിലെ ക്ലേശകരമായ എല്ലാ സഹചര്യങ്ങളേയും അവര്‍ പ്രാര്‍ത്ഥനയിലൂടെ നേരിട്ടു. പരിശുദ്ധാത്മ ശക്തിയാണ് ക്ലേശങ്ങളിലൂടെ കടന്നപ്പോഴും അവര്‍ക്ക് കൂട്ടായിരുന്നത്. ജീവിതങ്ങളില്‍ ദൈവം വിജയം നല്‍കിയ മനുഷ്യരാണ് ഇവര്‍. ഇപ്പോള്‍ വിശുദ്ധരുടെ ഗണത്തിലേക്ക് ഉയര്‍ത്തപ്പെട്ട ഏഴു പേരും ഇതിന്റെ ഉത്തമ ഉദാഹരണങ്ങളായി നിലകൊള്ളുന്നു". മാര്‍പാപ്പ പറഞ്ഞു. പുറപ്പാട് പുസ്തകത്തില്‍ അമാലേക്യര്‍ യിസ്രായേല്‍ ജനത്തോട് യുദ്ധം ചെയ്യുമ്പോള്‍, മോശ മലമുകളില്‍ കയറി പ്രാര്‍ത്ഥിച്ചതിനെ കുറിച്ചും ഫ്രാന്‍സിസ് മാര്‍പാപ്പ തന്റെ പ്രസംഗത്തില്‍ പരാമര്‍ശിച്ചു. ദൈവം നല്‍കിയ വടി പിടിച്ച് കരങ്ങള്‍ സ്വര്‍ഗത്തിലേക്ക് ഉയര്‍ത്തി മോശ പ്രാര്‍ത്ഥിച്ചപ്പോള്‍ യിസ്രായേല്‍ വിജയിച്ച സംഭവം പിതാവ് വീണ്ടും പ്രാര്‍ത്ഥനയുടെ ശക്തിയെ പരാമര്‍ശിക്കുന്നതിനായി ഓര്‍മ്മിപ്പിച്ചു. "നമ്മുടെ കരങ്ങള്‍ സ്വര്‍ഗത്തിലേക്ക് ഉയര്‍ത്തി പ്രാര്‍ത്ഥിക്കുമ്പോള്‍ ദൈവം നമുക്ക് മറുപടി നല്‍കും. മറുപടി വേഗത്തില്‍ ലഭിക്കുന്നില്ലെങ്കില്‍ നാം പ്രാര്‍ത്ഥിക്കേണ്ടത് സ്വര്‍ഗത്തിലേക്ക് ഉയര്‍ത്തിയ കരങ്ങളെ തളരാതെ കാത്തുകൊള്ളണമേ എന്നാണ്. മോശ യിസ്രായേല്‍ ജനതയുടെ വിജയത്തിനായിട്ടാണ് പ്രാര്‍ത്ഥിക്കുന്നത്. സ്വന്തം കാര്യത്തിനായിട്ടല്ല. നാം സമാധാനമായി കഴിയുമ്പോള്‍ തന്നെ, മറ്റുള്ളവര്‍ക്കായി നിര്‍സ്വാര്‍ഥമായി പ്രാര്‍ത്ഥിക്കുവാന്‍ സാധിക്കണം. സമാധാവും ശാന്തിയും പുലരുവാന്‍ വേണ്ടി നാം ദൈവത്തോട് യാചിക്കണം". ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞു. ദാരിദ്രത്തിനെതിരെയുള്ള ദിനമായ ഇന്ന് (ഒക്ടോബര്‍-17) ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തപ്പെടുന്ന പ്രവര്‍ത്തനങ്ങനെ ഓര്‍ത്ത് പ്രാര്‍ത്ഥിക്കുവാന്‍ മാര്‍പാപ്പ പ്രത്യേകം ആഹ്വാനം ചെയ്തു. ദരിദ്രം മൂലം പലരും കൊല്ലപ്പെടുന്ന സ്ഥിതിയിലേക്ക് മാറിയിരിക്കുകയാണെന്നും, അതിനാല്‍ തന്നെ ദാരിദ്രത്തെ തുടച്ചു നീക്കുന്ന പ്രവര്‍ത്തനങ്ങളില്‍ സാമൂഹികമായും, സാമ്പത്തികമായും ഒരോ വിശ്വാസികളും പങ്കുചേരണമെന്നും മാര്‍പാപ്പ കൂട്ടിച്ചേര്‍ത്തു.
Image: /content_image/News/News-2016-10-17-01:13:19.jpeg
Keywords: Pope,Declared,7,new,saints,in,catholic,church,prayer,message

2882
Category: 18
Sub Category:
Heading: പാവപ്പെട്ടവരുടെ കുടിലുകളെ യേശു ജനിച്ച ഇടമായി കണ്ട വ്യക്‌തിയായിരുന്നു കുഞ്ഞച്ചനെന്ന് മാര്‍ ജേക്കബ് മുരിക്കന്‍
Content: രാമപുരം: പാവപ്പെട്ടവരുടെ കുടിലുകളെ യേശു ജനിച്ച ഇടമായി കണ്ട വ്യക്‌തിയായിരുന്നു വാഴ്‌ത്തപ്പെട്ട കുഞ്ഞച്ചനെന്നു പാലാ രൂപതാ സഹായ മെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍. വാഴ്‌ത്തപ്പെട്ട കുഞ്ഞച്ചന്റെ പ്രധാന തിരുനാള്‍ദിനമായ ഇന്നലെ റാസ കുര്‍ബാനയര്‍പ്പിച്ചു സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. "ദളിത് സമൂഹത്തെ കൈപിടിച്ചുയര്‍ത്തിയ മഹാത്മാവാണു കുഞ്ഞച്ചന്‍. അദ്ദേഹം ഓരോ ദളിത് ഭവനങ്ങളിലും കയറിയിറങ്ങി അവരെ ആത്മീയമായും ബൗദ്ധികമായുമുള്ള ഉയര്‍ച്ചയിലേക്കു നയിച്ചു. സാമൂഹിക നീതിയുടെ പ്രഖ്യാപനവും പ്രഘോഷണവുമായിരുന്നു കുഞ്ഞച്ചന്റെ ജീവിതം.കുഞ്ഞച്ചന്റെ പ്രവര്‍ത്തനങ്ങളിലൂടെ ദളിത് സഹോദരങ്ങള്‍ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തി". മാര്‍ ജേക്കബ് മുരിക്കന്‍ പറഞ്ഞു. ഉച്ചയ്ക്കു 12 നു നടന്ന പ്രദിക്ഷണത്തില്‍ നൂറുകണക്കിനു ആളുകള്‍ പങ്കെടുത്തു. ഉച്ച കഴിഞ്ഞു 2.30നും 3.30നും 4.30നും നടന്ന വിശുദ്ധ കുർബാനയില്‍ ഫാ. മാത്യു തേവർകുന്നേൽ, ഫാ. ജോർജ് നെല്ലിക്കുന്ന ചെരുവുപുരയിടം, ഫാ. സെബാസ്റ്റ്യൻ മാപ്രക്കരോട്ട് എന്നിവർ കാർമികത്വം വഹിച്ചു. 10 ദിവസമായി നടന്ന തിരുനാള്‍ ഇന്നലെ സമാപിച്ചു.
Image: /content_image/India/India-2016-10-17-01:24:34.jpg

2883
Category: 1
Sub Category:
Heading: പതിനായിരങ്ങളെ സാക്ഷിയാക്കി മാര്‍പാപ്പ ഏഴുപേരെ വിശുദ്ധരായി പ്രഖ്യാപിച്ചു
Content: വത്തിക്കാന്‍: നാലു വൈദികരും രണ്ടു രക്‌തസാക്ഷികളും ഒരു കർമലീത്താ സന്യാസിനിയും ഉൾപ്പെടെ ഏഴുപേരെ ഫ്രാൻസിസ് മാർപാപ്പ ഇന്നലെ വിശുദ്ധരുടെ ഗണത്തിലേക്ക് ഉയർത്തി. സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ രാവിലെ 10.15നു നടന്ന നാമകരണ ചടങ്ങുകള്‍ക്ക് സാക്ഷിയാകുവാന്‍ 80,000-ല്‍ അധികം തീർഥാടകർ എത്തിചേര്‍ന്നിരിന്നു. വാഴ്ത്തപ്പെട്ടവരായ സലോമോന്‍ ലെക്‌ലെര്‍ക്ക്, ജോസ് സാഞ്ചസ് ഡെല്‍ റിയോ, സ്പാനിഷ് ബിഷപ്പായ മാനുവേല്‍ ഗോണ്‍സാല്‍വസ് ഗാര്‍സിയ, ലുഡോവിക്കോ പവോനി, അല്‍ഫോണ്‍സോ മരികോ ഫുസ്‌കോ, ഫ്രഞ്ച് കന്യാസ്ത്രീയായ എലിസബത്ത് ഡീ ലാ ട്രിനൈറ്റ്, അര്‍ജന്റീനിയന്‍ വൈദികന്‍ ജോസ് ഗബ്രിയേല്‍ ഡെല്‍ റോസാരിയോ ബ്രോച്ചീറോ എന്നിവരെയാണ് വിശുദ്ധരുടെ ഗണത്തിലേക്ക് ഉയര്‍ത്തിയത്. മാർപാപ്പയുടെ ജന്മനാടായ അർജന്റീനയിൽനിന്നുള്ള പ്രഥമ വിശുദ്ധനായ ഫാ. ബ്രോച്ചെറോയുടെ നാമകരണച്ചടങ്ങിൽ പങ്കെടുക്കാൻ അർജന്റീനിയൻ പ്രസിഡന്റ് ഉൾപ്പെടെയുള്ള പ്രതിനിധി സംഘം വത്തിക്കാനിൽ എത്തിയിരിന്നു. 1928ല്‍ മെക്‌സിക്കോയിലെ ക്രിസ്റ്റെരോ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ട 14കാരനായ ജോസ് സാന്‍ചെക്ക് ഡെല്‍ റിയോ, ഫ്രഞ്ച് വിപ്ലവത്തില്‍ കൊല്ലപ്പെട്ട സലമോന്‍ ലെക്‌റേക് എന്നിവരാണ് വിശുദ്ധരുടെ ഗണത്തിലേക്ക് ഉയര്‍ത്തപ്പെട്ട രക്തസാക്ഷികള്‍. അതേ സമയം നാലു പേരെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയർത്തുവാനുള്ള നടപടികൾ വത്തിക്കാനില്‍ പുരോഗമിക്കുന്നുണ്ട്. സ്പാനിഷ് വൈദികരായ ലൂയിസ് സംമ്പ്രാനോ ബാള്‍ക്കോ, ടിബൂര്‍സിയോ അര്‍ണായിസ് മുനോസ്, ഇറ്റാലിയന്‍ കന്യാസ്ത്രീകളായ തെരേസ സ്പിനെലി, മരിയ കോസ്റ്റാന്‍സാ പനാസ് എന്നിവരുടെ മദ്ധ്യസ്ഥതയിൽ നടന്ന അത്ഭുതങ്ങൾ സ്ഥിരീകരികരിക്കപ്പെട്ടാൽ ഇവരെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയര്‍ത്തും.
Image: /content_image/News/News-2016-10-17-02:11:45.jpg

2885
Category: 8
Sub Category:
Heading: സ്വര്‍ഗ്ഗത്തിലേക്ക് യാത്രയാകുന്നതിന് മുന്‍പ് വിശുദ്ധ മാര്‍ഗരറ്റ് മേരിയെ സന്ദര്‍ശിച്ച ശുദ്ധീകരണാത്മാക്കള്‍
Content: “കര്‍ത്താവാണ് എന്റെ ഇടയന്‍, എനിക്കൊന്നിനും കുറവുണ്ടാവുകയില്ല; പച്ചയായ പുല്‍ത്തകിടിയില്‍ അവിടുന്ന്‍ എനിക്ക് വിശ്രമമരുളുന്നു; പ്രശാന്തമായ ജലാശയത്തിലേക്ക് അവിടുന്ന്‍ എന്നെ നയിക്കുന്നു. അവിടുന്ന്‍ എനിക്ക് ഉന്മേഷം നല്‍കുന്നു” (സങ്കീര്‍ത്തനങ്ങള്‍ 23:1-3). #{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ഒക്ടോബര്‍ 17}# “ഞായറാഴ്ച പ്രഭാതത്തില്‍ ഉണര്‍ന്നപ്പോള്‍ സഹനമനുഭവിക്കുന്ന എന്റെ രണ്ട് സുഹൃത്തുക്കള്‍ എന്റെ അടുത്ത് വന്നു; അന്നേ ദിവസം യേശു അവരെ തന്റെ സ്വര്‍ഗ്ഗീയ ഭവനത്തിലേക്ക് സ്വീകരിക്കുകയാണെന്ന് അവര്‍ എന്നോടു പറഞ്ഞു. പറഞ്ഞറിയിക്കുവാനാവാത്ത വിധം സന്തോഷത്തോടും, ആനന്ദത്തോടും കൂടിയാണ് അവര്‍ പോയത്. സ്വര്‍ഗ്ഗത്തിലായിരിക്കുമ്പോള്‍ എന്നേയും കൂടി ഓര്‍ക്കണം എന്ന് ഞാന്‍ അവരോട് പറഞ്ഞു.‘നന്ദികേടു കാണിക്കുന്നവര്‍ ഒരിക്കലും സ്വര്‍ഗ്ഗത്തില്‍ പ്രവേശിച്ചിട്ടില്ല. അതിനാല്‍ തന്നെ ഞങ്ങള്‍ ഉറപ്പായും പ്രാര്‍ത്ഥിക്കും” ഇതായിരിന്നു അവരില്‍ നിന്ന്‍ ലഭിച്ച മറുപടി. (വിശുദ്ധ മാര്‍ഗരറ്റ് മേരി അലാകോക്ക്). #{blue->n->n->വിചിന്തനം:}# എല്ലായ്പ്പോഴും നന്ദിയുള്ള ഹൃദയത്തിന് ഉടമയായിരിക്കുവാന്‍ പരിശ്രമിക്കുക. നമ്മളില്‍ നിന്ന്‍ വേര്‍പ്പിരിഞ്ഞ പ്രിയപ്പെട്ടവരെ നന്ദിയോടെ സ്മരിച്ചു കൊണ്ട് ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കുക. #{red->n->n->പ്രാര്‍ത്ഥന:}# നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/10?type=8 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/D1ST8mdjVlfCCQYHKciNfo}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/India/India-2016-10-17-03:51:10.jpg
Keywords: സ്വര്‍ഗ്ഗം

2886
Category: 6
Sub Category:
Heading: തിന്മയെ നന്മ കൊണ്ട് കീഴടക്കുക
Content: "തിന്‍മ നിങ്ങളെ കീഴടക്കാതിരിക്കട്ടെ, തിന്‍മയെ നന്മ കൊണ്ടു കീഴടക്കുവിന്‍" (റോമാ 12:21). #{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ഒക്ടോബര്‍ 17}# ഈ കാലഘട്ടത്തില്‍ ഉയരുന്ന പാപത്തെപ്പറ്റി പരാതിപ്പെട്ടിട്ട് കാര്യമില്ല. വി. പൗലോസ് എഴുതിയതുപോലെ, നന്മ ചെയ്തുകൊണ്ട് നാം തിന്മയെ തരണം ചെയ്യണം. സത്ഗുണങ്ങളുടെ ശക്തിയേ ലോകം വിലമതിക്കയും ബഹുമാനിക്കയും ചെയ്യും. ക്രിസ്തീയ ആദര്‍ശങ്ങളുമായി ചേര്‍ന്നുപോകാത്ത വാക്കുകളും പ്രവര്‍ത്തികളും മനോഭാവങ്ങളും നിരസിക്കുവാന്‍ ഭയപ്പെടരുത്. നിങ്ങളുടെ നിരപരാധിത്വത്തെ തകര്‍ക്കുന്നതോ, ക്രിസ്തുവിനോടുള്ള നിങ്ങളുടെ സ്‌നേഹത്തിന്റെ നവോന്മേഷം കെടുത്തുന്നതോ ആയ എന്തിനേയും തള്ളിക്കളയാന്‍ ധൈര്യം കാട്ടുക. യേശുവിന് സാക്ഷ്യം വഹിക്കുക, മറ്റുള്ളവരെ സ്‌നേഹിക്കുക ഇത് നിങ്ങളുടെ പ്രതിജ്ഞാബദ്ധമായ ചുമതലയാണ്. ഇത് അനുസരിക്കുക വഴി, നിങ്ങളുടെ ജീവിതത്തില്‍ യഥാര്‍ത്ഥ സന്തോഷം അനുഭവിക്കുക മാത്രമല്ല, നന്മയുടെ സന്ദേശം ഏറ്റവും ആവശ്യമായിരിക്കുന്ന സമൂഹത്തിന് വലിയ നവീകരണത്തിനും കാരണമാകുമെന്നും ഉറപ്പാണ്. (വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, റോം, 8.11.78) {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/10?type=6 }}
Image: /content_image/Meditation/Meditation-2016-10-17-04:07:31.jpg
Keywords: തിന്മ

2887
Category: 1
Sub Category:
Heading: പ്രാര്‍ത്ഥനയുടെ അത്ഭുതം എന്താണന്ന് മനസിലാക്കിയവരാണ് വിശുദ്ധരെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ
Content: വത്തിക്കാന്‍: പ്രാര്‍ത്ഥനയുടെ അത്ഭുതം എന്താണെന്ന് മനസിലാക്കിയവരാണ് വിശുദ്ധരെന്നും ക്ലേശങ്ങളിലൂടെ കടന്നു പോയപ്പോഴും പരിശുദ്ധാത്മാവിന്റെ ശക്തിയാണ് അവരോടൊപ്പം ഉണ്ടായിരിന്നതെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ. ഇന്നലെ വിശുദ്ധരുടെ ഗണത്തിലേക്ക് ഏഴു പേരെ കൂടി ഉയര്‍ത്തി കൊണ്ട് നടത്തിയ പ്രസംഗത്തിലാണ് മാര്‍പാപ്പ പ്രാര്‍ത്ഥനയെ സംബന്ധിച്ചുള്ള തന്റെ ചിന്തകള്‍ പങ്കുവച്ചത്. ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നും എണ്‍പതിനായിരത്തില്‍ അധികം വിശ്വാസികള്‍ വത്തിക്കാനില്‍ എത്തിയിരുന്നു. "വിശുദ്ധര്‍ എല്ലാവരും പ്രാര്‍ത്ഥനയുടെ അത്ഭുതത്തെ ശരിയായി മനസിലാക്കിയവരായിരുന്നു. തങ്ങളുടെ ജീവിതത്തിലെ ക്ലേശകരമായ എല്ലാ സാഹചര്യങ്ങളേയും അവര്‍ പ്രാര്‍ത്ഥനയിലൂടെ നേരിട്ടു. ക്ലേശങ്ങളിലൂടെ കടന്നു പോയപ്പോഴും പരിശുദ്ധാത്മാവിന്റെ ശക്തിയാണ് അവരോടൊപ്പം ഉണ്ടായിരിന്നത്. ജീവിതത്തില്‍ ദൈവം നല്കിയ വിജയത്തെ സ്വീകരിച്ചവരാണ് അവര്‍. ഇപ്പോള്‍ വിശുദ്ധരുടെ ഗണത്തിലേക്ക് ഉയര്‍ത്തപ്പെട്ട ഏഴു പേരും ഇതിന്റെ ഉത്തമ ഉദാഹരണങ്ങളായി നിലകൊള്ളുന്നു". മാര്‍പാപ്പ പറഞ്ഞു. പുറപ്പാട് പുസ്തകത്തില്‍ അമലേക്യര്‍ ഇസ്രായേല്‍ ജനത്തോട് യുദ്ധം ചെയ്യുമ്പോള്‍, മോശ മലമുകളില്‍ കയറി പ്രാര്‍ത്ഥിച്ചതിനെ കുറിച്ചും മാര്‍പാപ്പ തന്റെ പ്രസംഗത്തില്‍ പരാമര്‍ശിച്ചു. ദൈവം നല്‍കിയ വടി പിടിച്ച് കരങ്ങള്‍ സ്വര്‍ഗത്തിലേക്ക് ഉയര്‍ത്തി മോശ പ്രാര്‍ത്ഥിച്ചപ്പോള്‍ ഇസ്രായേല്‍ ജനത വിജയിച്ച സംഭവം പ്രാര്‍ത്ഥനയുടെ ശക്തിയെ ഓര്‍മ്മപ്പെടുത്തുന്നതാണെന്ന് പരിശുദ്ധ പിതാവ് പറഞ്ഞു. "നമ്മുടെ കരങ്ങള്‍ സ്വര്‍ഗത്തിലേക്ക് ഉയര്‍ത്തി പ്രാര്‍ത്ഥിക്കുമ്പോള്‍ ദൈവം നമുക്ക് മറുപടി നല്‍കും. മറുപടി വേഗത്തില്‍ ലഭിക്കുന്നില്ലെങ്കില്‍ നാം പ്രാര്‍ത്ഥിക്കേണ്ടത് സ്വര്‍ഗത്തിലേക്ക് ഉയര്‍ത്തിയ കരങ്ങളെ തളരാതെ കാത്തുകൊള്ളണമേ എന്നാണ്. മോശ സ്വന്തം കാര്യത്തിനായിട്ടല്ല, മറിച്ച് ഇസ്രായേല്‍ ജനതയുടെ വിജയത്തിനായിട്ടാണ് പ്രാര്‍ത്ഥിച്ചത്. നാം സമാധാനമായി കഴിയുമ്പോള്‍ തന്നെ, മറ്റുള്ളവര്‍ക്കായി നിസ്വാര്‍ഥമായി പ്രാര്‍ത്ഥിക്കുവാന്‍ സാധിക്കണം. സമാധാനവും ശാന്തിയും പുലരുവാന്‍ വേണ്ടി നാം ദൈവത്തോട് യാചിക്കണം". ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞു. അന്താരാഷ്ട്ര ദാരിദ്ര നിർമാർജ്ജന ദിനത്തില്‍ (ഇന്ന്‍) ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തപ്പെടുന്ന പ്രവര്‍ത്തനങ്ങളെ ഓര്‍ത്ത് പ്രാര്‍ത്ഥിക്കുവാന്‍ മാര്‍പാപ്പ പ്രത്യേകം ആഹ്വാനം ചെയ്തു. ദാരിദ്രം മൂലം പലരും കൊല്ലപ്പെടുന്ന സ്ഥിതിയിലേക്ക് ലോകം മാറിയിരിക്കുകയാണെന്നും, അതിനാല്‍ തന്നെ ദാരിദ്രത്തെ തുടച്ചു നീക്കുന്ന പ്രവര്‍ത്തനങ്ങളില്‍ സാമൂഹികമായും, സാമ്പത്തികമായും ഓരോ വിശ്വാസികളും പങ്കുചേരണമെന്നും മാര്‍പാപ്പ കൂട്ടിച്ചേര്‍ത്തു.
Image: /content_image/News/News-2016-10-17-05:10:26.jpg

2888
Category: 1
Sub Category:
Heading: നെതര്‍ലെന്‍ഡില്‍ പുതിയ നിയമ ശുപാര്‍ശ: ജീവിതത്തില്‍ ഇനിയൊന്നും ചെയ്തു തീര്‍ക്കുവാന്‍ ബാക്കിയില്ലെന്ന് കരുതുന്നവരെ ദയാവധത്തിന് അനുവദിക്കണം
Content: ആംസ്റ്റര്‍ഡാം: വളരെ വിചിത്രമായ ഒരു നിയമത്തിന് അംഗീകാരം നല്‍കണമെന്ന വിവാദ തീരുമാനം പാര്‍ലമെന്റിലേക്ക് അവതരിപ്പിച്ചിരിക്കുകയാണ് നെതര്‍ലെന്‍ഡ് സര്‍ക്കാര്‍. ജീവിതത്തില്‍ ചെയ്യേണ്ട കാര്യങ്ങളെല്ലാം പൂര്‍ത്തീകരിച്ചതായി കരുതുന്നവര്‍ക്ക് ദയാവധത്തിലൂടെ തങ്ങളുടെ ജീവിതം അവസാനിപ്പിക്കുവാനുള്ള തീരുമാനം കൈക്കൊള്ളുവാന്‍ അവകാശം നല്‍കുമെന്നാണ് ഈ കരട് നിയമം പറയുന്നത്. ദയാവധം നടപ്പിലാക്കണമെന്ന് ആവശ്യപ്പെടുന്നവരെ പോലും ഞെട്ടിപ്പിച്ചിരിക്കുകയാണ് പുതിയ കരട് നിയമം. ആരോഗ്യമന്ത്രിയും, നിയമമന്ത്രിയും ഇതിനോടകം തന്നെ വിവാദമായ ഈ നിയമശുപാര്‍ശയെ പിന്‍തുണയ്ക്കുകയും ചെയ്തിരിക്കുകയാണ്. ഇത്തരമൊരു നിയമം രാജ്യത്ത് അനിവാര്യമാണെന്ന് പാര്‍ലമെന്റിന് അയച്ച കത്തില്‍ മന്ത്രിമാര്‍ ആവശ്യപ്പെടുന്നു. രോഗംമൂലം ദുരിതം അനുഭവിക്കുന്നവരെ ദയാവധത്തിന് അനുവദിക്കുന്ന രാജ്യമാണ് നെതര്‍ലെന്‍ഡ്. ജീവിതത്തില്‍ ഇനി ചെയ്തു തീര്‍ക്കേണ്ടതായി ഒന്നുമില്ലെന്ന് ചിന്തിക്കുന്നവര്‍ക്ക് ദയാവധത്തിനുള്ള സൗകര്യങ്ങള്‍ ചെയ്തു നല്‍കുന്ന ഡോക്ടറുമാരുടെ പ്രവര്‍ത്തിയില്‍ കുറ്റകരമായി ഒന്നുമില്ലെന്നും പുതിയ നിയമം പറയുന്നു. ദയാവധത്തെ അനുകൂലിക്കുകയും അതിനു വേണ്ടി വാദിക്കുകയും ചെയ്യുന്ന 'നെതര്‍ലെന്‍ഡ് റൈറ്റ് ടു ഡൈ' അസോസിയേഷന്‍ പോലും പുതിയ നിയമത്തിലെ വ്യവസ്ഥയെ അത്ഭുതത്തോടെയാണ് നോക്കികാണുന്നത്. 2015-ല്‍ മാത്രം അയ്യായിരത്തോളം ദയാവധങ്ങളാണ് രാജ്യത്ത് നടന്നിരിക്കുന്നത്. മൊത്തം മരണപ്പെട്ട ആളുകളുടെ നാലു ശതമാനത്തില്‍ അധികമാണ് ഈ സംഖ്യ. ഒരു കാരണവുമില്ലാതെ അളുകള്‍ക്ക് മരിക്കുവാന്‍ വേണ്ടി പുതിയ ഒരു നിയമം കൂടി കൊണ്ടുവരുന്നതോടെ രാജ്യത്ത് ദയാവധത്തിലൂടെ കൊല്ലപ്പെടുന്ന ആളുകളുടെ എണ്ണം കൂടും. വിവാദങ്ങള്‍ ഉണ്ടായതിനാല്‍ തന്നെ പുതിയ നിയമം പാര്‍ലമെന്റില്‍ പാസാകുവാന്‍ സാധ്യതയില്ലെന്നാണ് നിരീക്ഷകര്‍ പറയുന്നത്. ഏറെ സ്വതന്ത്രമായി ചിന്തിക്കുന്ന നെതര്‍ലെന്‍ഡ് മാധ്യമങ്ങള്‍ പോലും പുതിയ നിയമത്തെ എതിര്‍ക്കുന്നു. ബില്ലിനെ പാര്‍ലമെന്റില്‍ ശക്തമായി എതിര്‍ക്കുമെന്ന് പ്രതിപക്ഷമായ ക്രിസ്ത്യന്‍ ഡെമോക്രാറ്റിക് പാര്‍ട്ടി പ്രതികരിച്ചു. ഒരാള്‍ മരിക്കുവാനുള്ള തീരുമാനം കൈക്കൊള്ളുമ്പോള്‍, തീരുമാനം എടുക്കുന്ന വ്യക്തിയെ മാത്രമല്ല അത് ബാധിക്കുന്നതെന്നും പ്രതിപക്ഷം പറയുന്നു. ആ വ്യക്തിയുമായി അടുത്ത് ഇടപെടുന്ന എല്ലാവരേയും, അതുപോലെ സമൂഹത്തേയും തീരുമാനം ദോഷകരമായി ബാധിക്കുമെന്നും ക്രൈസ്തവ പാര്‍ട്ടികള്‍ വാദിക്കുന്നു. ജീവന്റെ സംരക്ഷകരായി പ്രവര്‍ത്തിക്കുന്നവര്‍ ഇതിനോടകം തന്നെ ശുപാര്‍ശയെ എതിര്‍ത്ത് രംഗത്ത് എത്തിയിട്ടുണ്ട്.
Image: /content_image/News/News-2016-10-17-05:21:00.jpg
Keywords: Euthanasia,for,old,people,in,Netherlands,new,bill,proposed

2889
Category: 9
Sub Category:
Heading: ഫാ. സേവ്യര്‍ഖാന്‍ വട്ടായില്‍ നയിക്കുന്ന അഭിഷേക സായാഹ്നം പ്രസ്റ്റണ്‍ കത്തീഡ്രലില്‍ ഈ വ്യാഴാഴ്ച
Content: പ്രസ്റ്റണ്‍: പ്രശസ്ത വചനപ്രഘോഷകനും സെഹിയോന്‍ ധ്യാനകേന്ദ്രത്തിന്റെ ഡയറക്ടറുമായ ഫാ.സേവ്യര്‍ഖാന്‍ വട്ടായില്‍ നയിക്കുന്ന അഭിഷേക സായാഹ്നം വചന ശുശ്രൂഷ പ്രസ്റ്റണ്‍ കത്തീഡ്രലില്‍ ഈ വ്യാഴാഴ്ച വൈകുന്നേരം 5.30 മുതല്‍ 9.30 വരെ നടക്കും. ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ കത്തീഡ്രലായി പ്രസ്റ്റണിലെ സെന്‍റ് അല്ഫോന്‍സാ ദേവാലയം ഉയര്‍ത്തപ്പെട്ടതിന് ശേഷം നടക്കുന്ന ആദ്യത്തെ വചന ശുശ്രൂഷയാണ് ഇത്. വചനശുശ്രൂഷ മദ്ധ്യേ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ദിവ്യബലി അര്‍പ്പിച്ച് സന്ദേശം നല്‍കും. ഫാ.സേവ്യര്‍ഖാന്‍ വട്ടായില്‍ നയിക്കുന്ന വചന ശുശ്രൂഷകളിലൂടെ ധാരാളം അത്ഭുതങ്ങളും അടയാളങ്ങളും ദൈവം ഈ കാലഘട്ടത്തില്‍ അയക്കുന്നു. കരുണയുടെ ഈ വര്‍ഷത്തില്‍ ബ്രിട്ടനിലെ സീറോ മലബാര്‍ വിശ്വാസികള്‍ക്കായി ദൈവം നല്‍കിയ പ്രസ്റ്റണ്‍ കത്തീഡ്രലില്‍ നടത്തപ്പെടുന്ന വചന ശുശ്രൂഷയില്‍ പങ്കെടുത്ത് കൊണ്ട് അനുഗ്രഹം പ്രാപിക്കുവാന്‍ കത്തീഡ്രൽ പള്ളി വികാരിയും രൂപതയുടെ വികാരി ജനറാളുമായ ഫാ. മാത്യു ചൂരപ്പൊയ്കയില്‍ ഏവരെയും സ്നേഹപൂര്‍വ്വം ക്ഷണിക്കുന്നു.
Image: /content_image/Events/Events-2016-10-17-12:47:48.JPG