Contents

Displaying 2701-2710 of 24980 results.
Content: 2929
Category: 1
Sub Category:
Heading: കാരുണ്യ പ്രവര്‍ത്തി സംഭാവനകള്‍ നല്‍കുന്നതില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതല്ല: ഫ്രാന്‍സിസ് മാര്‍പാപ്പ
Content: വത്തിക്കാന്‍: ശരിയായ കാരുണ്യ പ്രവര്‍ത്തികള്‍ സംഭാവനകള്‍ നല്‍കുന്നതിലും അപ്പുറമാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ബുധനാഴ്ച തോറും നടത്തപ്പെടുന്ന തന്റെ പൊതുപ്രസംഗത്തിലാണ് കാരുണ്യ പ്രവര്‍ത്തികളെ സംഭാവനകളില്‍ മാത്രം ഒതുക്കി നിര്‍ത്തരുതെന്നു ഫ്രാന്‍സിസ് മാര്‍പാപ്പ വിശ്വാസികളോട് പറഞ്ഞത്. സംഭാവനകള്‍ നല്‍കേണ്ടത് അത്യാവശ്യമാണെങ്കിലും ദരിദ്രരോടും, സഹായം ആവശ്യമുള്ളവരോടുമുള്ള നമ്മുടെ കടമകള്‍ അവിടെ അവസാനിക്കരുതെന്നും പിതാവ് ഓര്‍മ്മിപ്പിച്ചു. ഞായറാഴ്ച നടന്ന വിശുദ്ധ പദവി പ്രഖ്യാപനത്തില്‍ പങ്കെടുക്കുവാനായി എത്തിയ വിശ്വാസികളായിരുന്നു പാപ്പയുടെ പ്രസംഗം കേള്‍ക്കുവാന്‍ എത്തിയവരില്‍ അധികവും. "ദാരിദ്രം ഒരുപക്ഷേ നമ്മേ ബാധിക്കുന്നില്ലായിരിക്കാം. അത് നമ്മെ ചിന്തിപ്പിക്കുകയും, അതിനിടയാക്കുന്ന സാഹചര്യങ്ങളെ കുറ്റം പറയുവാന്‍ പ്രേരിപ്പിക്കുകയുമാണ് ചെയ്യുക. പുരുഷനിലും സ്ത്രീയിലും കുഞ്ഞുങ്ങളിലും ദാരിദ്ര്യത്തെ കാണുന്നത് ഏറ്റവും വലിയ വെല്ലുവിളിയാണ്. പലര്‍ക്കും സംഭാവന നല്‍കുന്നതോടെ നമ്മുടെ കടമ അവസാനിച്ചു എന്ന ചിന്തയാണുള്ളത്. ആവശ്യക്കാരന്റെ ഭാഗത്തു നിന്നും അവന്റെ പ്രശ്‌നമെന്താണെന്ന് ചിന്തിക്കുവാനുള്ള ബോധത്തിലേക്ക് നാം വളരണം". പിതാവ് പറഞ്ഞു. "കാരുണ്യ പ്രവര്‍ത്തികളിലെ ഏറ്റവും ആദ്യത്തെ പ്രവര്‍ത്തിയായി വിശക്കുന്നവനു ആഹാരം നല്‍കുന്നതിനെ നമുക്ക് കണക്കിലെടുക്കാം. നമ്മുടെ വാതിലില്‍ സഹായത്തിനായി മുട്ടുന്നവരോടുള്ള നമ്മുടെ പ്രതികരണം എന്താണെന്ന് നാം ചിന്തിക്കണം. അവരില്‍ നിന്നും മാറി നില്‍ക്കുകയാണോ, അതോ അവരിലേക്ക് ഇറങ്ങി ചെന്ന്, അവരുടെ പ്രശ്‌നങ്ങളെ കേട്ട് മനസിലാക്കി അവരെ സഹായിക്കുകയാണോ ചെയ്യുന്നത്. പണം നല്‍കുന്നതിനാല്‍ മാത്രം പ്രശ്‌നങ്ങള്‍ അവസാനിക്കില്ല. നമ്മുടെ ശരിയായ ഇടപെടലുകള്‍ മാത്രമാണ് പ്രശ്‌നങ്ങളെ അകറ്റുന്നത്". ഫ്രാന്‍സിസ് മാര്‍പാപ്പ വിശദീകരിച്ചു.
Image: /content_image/News/News-2016-10-20-00:39:27.jpg
Keywords: Pope,Fransis,Message,on,charity,Donation
Content: 2930
Category: 1
Sub Category:
Heading: ജര്‍മ്മനിയില്‍ അഭയാര്‍ത്ഥികളായി കഴിയുന്ന ക്രൈസ്തവര്‍ ഇസ്ലാം മത വിശ്വാസികളില്‍ നിന്നും കടുത്ത ചൂഷണങ്ങള്‍ക്ക് ഇരയാകുന്നുവെന്ന് പുതിയ പഠനം
Content: മ്യൂണിച്ച്: ജര്‍മ്മനിയില്‍ അഭയാര്‍ത്ഥികളായി കഴിയുന്ന ക്രൈസ്തവരും, മറ്റു മതങ്ങളിലെ വിശ്വാസികളും ഇസ്ലാം മത വിശ്വാസികളുടെ ഭാഗത്തു നിന്നും കടുത്ത പീഡനങ്ങള്‍ അനുഭവിക്കുന്നതായി റിപ്പോര്‍ട്ട്. വിവിധ സംഘടനകള്‍ അഭയാര്‍ത്ഥികളുടെ ഇടയില്‍ നടത്തിയ പഠനങ്ങളില്‍ നിന്നുമാണ് ഇക്കാര്യം വ്യക്തമായത്. പല അഭയാര്‍ത്ഥി ക്യാമ്പുകളിലെ ജീവനക്കാരായ ഇസ്ലാം മത വിശ്വാസികള്‍ ക്രൈസ്തവരായ അഭയാര്‍ത്ഥികളെ ഉപദ്രവിക്കുന്നുണ്ടെന്നും പഠനം ചൂണ്ടികാണിക്കുന്നു. ജര്‍മ്മനിയില്‍ അഭയാര്‍ത്ഥികളായി വസിക്കുന്ന 743 ക്രൈസ്തവരും, പത്ത് യസീദി വിഭാഗക്കാരുമാണ് പീഡന വിവരങ്ങള്‍ തുറന്നു പറഞ്ഞിരിക്കുന്നത്. 2016 ഫെബ്രുവരി മുതല്‍ സെപ്റ്റംബര്‍ വരെ കാലയളവില്‍ ക്രിസ്റ്റ്യന്‍ ചാരിറ്റി ഓപ്പണ്‍ ഡോര്‍സ്, ആക്ഷന്‍ ഓണ്‍ ബിഹാഫ് ഓഫ് പേര്‍സിക്യൂട്ടട് ക്രിസ്റ്റ്യന്‍സ് ആന്‍ഡ് നീഡി, യൂറോപ്പ്യന്‍ മിഷ്ണറി സൊസൈറ്റി ഫെല്ലോഷിപ്പ് എന്നീ സംഘടനകള്‍ നടത്തിയ പഠനത്തിന്റെ വെളിച്ചത്തിലാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. ഇത് പുറമേയുള്ള ഒരു പഠനം മാത്രമാണെന്നും യഥാര്‍ത്ഥമായ കണക്കുകള്‍ ഇതിന്റെ പതിമടങ്ങ് വലുതായിരിക്കുമെന്നും പഠനം നടത്തിയ സംഘടനകള്‍ തന്നെ പറയുന്നു. 55 ശതമാനം ക്രൈസ്തവ വിശ്വാസികളും ശാരീരികമായി മുസ്ലീം മതസ്ഥരായ അഭയാര്‍ത്ഥികളില്‍ നിന്നും ജീവനക്കാരില്‍ നിന്നും പീഡനം ഏറ്റുവാങ്ങുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. 42 ശതമാനം ക്രൈസ്തവരുടെ കുടുംബങ്ങള്‍ക്കും മുസ്ലീം വിശ്വാസികളുടെ ഭാഗത്തു നിന്നും വധഭീഷണി നേരിടുന്നുണ്ട്. മുസ്ലീങ്ങളായ സുരക്ഷാ ഉദ്യോഗസ്ഥരും അഭയാര്‍ത്ഥികളെ ഇത്തരത്തില്‍ പീഡിപ്പിക്കുന്നതായി പഠനങ്ങള്‍ പറയുന്നു. ലൈംഗീക ചൂഷണങ്ങള്‍ക്ക് അഭയാര്‍ത്ഥി ക്യാമ്പുകളിലെ 44 ശതമാനം ക്രൈസ്തവരും ഇരയാകുന്നുണ്ട്. സിറിയ, ഇറാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്നവരാണ് പീഡനങ്ങള്‍ക്ക് വിധേയമാകുന്നവരില്‍ അധികവും. ഇവിടെ നിന്നും അഭയാര്‍ത്ഥികളായി എത്തിയ നിരവധി പേര്‍ ഇസ്ലാം മത വിശ്വാസം ഉപേക്ഷിച്ച് ക്രൈസ്തവ വിശ്വാസം സ്വീകരിച്ചിരിന്നു. ആക്രമണങ്ങള്‍ക്ക് പിന്നിലുള്ള കാരണം ഇതാകാമെന്ന്‍ നിരീക്ഷകര്‍ വിലയിരുത്തുന്നു. പുറത്തുവന്നിരിക്കുന്ന പുതിയ വിവരങ്ങള്‍ ജര്‍മ്മനിയില്‍ രാഷ്ട്രീയ വിവാദങ്ങള്‍ക്കും തിരികൊളുത്തിയിരിക്കുകയാണ്. നിയന്ത്രണവുമില്ലാതെ അഭയാര്‍ത്ഥികളെ രാജ്യത്തേക്ക് കടത്തിവിട്ട ജര്‍മ്മന്‍ ചാന്‍സലര്‍ ആഞ്ചലീന മെര്‍ക്കലിനെതിരെ വിവിധ കോണുകളില്‍ നിന്നും പ്രതിഷേധം ഉയരുന്നുണ്ട്.
Image: /content_image/News/News-2016-10-20-02:07:47.jpg
Keywords:
Content: 2932
Category: 1
Sub Category:
Heading: ദരിദ്രർക്കു വേണ്ടി പ്രവർത്തിച്ച മദര്‍ തെരേസ ആയിരങ്ങളുടെ മനസ്സിനെ കീഴടക്കിയ വ്യക്തിത്വം: കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ്
Content: ന്യൂഡൽഹി: ഇന്ത്യയിലെത്തി രാജ്യത്തെ ദരിദ്രർക്കു വേണ്ടി പ്രവർത്തിച്ച മദര്‍ തെരേസ ആയിരക്കണക്കിനു ആളുകളുടെ മനസിനെ കീഴടക്കിയ വ്യക്തിത്വത്തിന് ഉടമയാണെന്നും വലിയ മനസുള്ളവർക്കു മാത്രമേ ഇത്ര വലിയ സേവനങ്ങൾ ചെയ്യാനാകൂയെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ്. മദർ തെരേസയെ വിശുദ്ധയായി പ്രഖ്യാപിച്ചതിന്റെ ദേശീയ അനുസ്മരണ ചടങ്ങിൽ സംസാരിക്കുകയായിരിന്നു അദ്ദേഹം. സിബിസിഐയും ഡൽഹി അതിരൂപതയും ഫരീദാബാദ്, ഗുഡ്ഗാവ് രൂപതകളും സംയുക്‌തമായാണ് അനുസ്മരണ ചടങ്ങ് സംഘടിപ്പിച്ചത്. മദർ തെരേസയുടെ സഹായം തേടിയവർ വിവിധ ഭാഷയിലുള്ളവരാണെങ്കിലും അവർ ഒരു ഭാഷ മാത്രമാണ് സംസാരിച്ചത്. പുഞ്ചിരിയുടെ ഭാഷ. അത് ഇന്ത്യയിൽ മാത്രമല്ല, ലോകത്തിൽ എല്ലാവർക്കും മനസിലാകുന്നതാണെന്നും മാനവികതയുടെ ഭാഷ പുഞ്ചിരിയാണെന്നും രാജ്നാഥ് സിംഗ് കൂട്ടിച്ചേർത്തു. ഇന്ത്യയിലെത്തി രാജ്യത്തെ ദരിദ്രർക്കു വേണ്ടി പ്രവർത്തിച്ച മദറിന് രാജ്യം ഉന്നത ബഹുമതി നൽകി ആദരിച്ചു. ആയിരക്കണക്കിനു ആളുകളുടെ മനസിനെ കീഴടക്കാന്‍ മദര്‍ തെരേസക്ക് സാധിച്ചു. വലിയ മനസുള്ളവർക്കു മാത്രമേ ഇത്ര വലിയ സേവനങ്ങൾ ചെയ്യാനാകൂയെന്നും രാജ്നാഥ് സിംഗ് പറഞ്ഞു. ഏതു മതത്തിലുള്ളവരാണെങ്കിലും വിശ്വാസങ്ങൾ ഉള്ളവരാണെങ്കിലും ഇന്ത്യയിൽ ജീവിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നവർക്ക് ഏതെങ്കിലും വിധത്തിലുള്ള ഭയത്തിന്റെയോ ആശങ്കയുടെയോ കാര്യമില്ല. താൻ ഒരു ഹൈന്ദവ വിശ്വാസിയാണ്. മനുഷ്യനും മനുഷ്യർക്കും ഇടയിൽ വെറുപ്പുണ്ടാക്കുന്ന ഒന്നും ഇന്ത്യയിൽ ചെയ്യാനാകില്ല. ഇതു സ്നേഹത്തിന്റെയും സൗഹാർദത്തിന്റെയും സ്‌ഥലമാണ്. അദ്ദേഹം പറഞ്ഞു. "ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിനു മുമ്പ് ക്രൈസ്തവർക്കെതിരെ ചില ആക്രമണങ്ങളുണ്ടായ സാഹചര്യം ചൂണ്ടിക്കാട്ടി ന്യൂനപക്ഷങ്ങൾക്കെതിരേയുള്ള ആക്രമണങ്ങൾക്കെതിരേ കടുത്ത നടപടിയെടുക്കുമെന്നും രാജ്നാഥ് സിംഗ് വ്യക്തമാക്കി. ഡൽഹി തെരഞ്ഞെടുപ്പിനു മുമ്പുണ്ടായ സംഭവങ്ങൾ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ഇല്ലാതായി. അത്തരം സംഭവങ്ങൾ ആവർത്തിക്കാൻ അനുവദിക്കില്ല. അക്രമങ്ങൾക്കെതിരേ ശക്‌തമായ നടപടി സ്വീകരിക്കും. ന്യൂനപക്ഷങ്ങൾക്ക് എല്ലാ സുരക്ഷയും കേന്ദ്ര സർക്കാർ ഉറപ്പ് നൽകും". രാജ്നാഥ് സിംഗ് കൂട്ടിച്ചേര്‍ത്തു. ഇന്ത്യയിലെ വത്തിക്കാൻ സ്‌ഥാനപതി ആർച്ച്ബിഷപ് ഡോ. സാൽവത്തോറെ പെനാക്കിയോ, മിഷനറീസ് ഓഫ് ചാരിറ്റി സുപ്പീരിയർ ജനറൽ സിസ്റ്റർ പ്രേമ, സീറോമലബാർ സഭ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി, കർദിനാൾ ഡോ. ഓസ്വാൾഡ് ഗ്രേഷ്യസ്, കർദിനാൾ ഡോ. ടെലസ്ഫോർ ടോപ്പോ, ആർച്ച് ബിഷപ്പുമാരായ ഡോ. അനിൽ കൂട്ടോ, ഡോ. വിൻസെന്റ് എം. കോൺസസാവോ, മാർ കുര്യാക്കോസ് ഭരണികുളങ്ങര, സ്റ്റാൻസിലാവോസ് ഫെർണാണ്ടസ്, ആൽബർട്ട് ഡിസൂസ, രാജ്യസഭ ഉപാധ്യക്ഷൻ പ്രഫ. പി.ജെ. കുര്യൻ, സുപ്രീം കോടതി ജഡ്ജി ജസ്റ്റീസ് കുര്യൻ ജോസഫ്, എംപിമാരായ ഓസ്കാർ ഫെർണാണ്ടസ്, പ്രഫ. കെ.വി. തോമസ്, റിച്ചാർഡ് ഹെ, സിബിസിഐ സെക്രട്ടറി ജനറൽ ബിഷപ് ഡോ. തിയഡോർ മസ്കരിനാസ്, ബിഷപ് ജേക്കബ് മാർ ബർണബാസ് തുടങ്ങിയവർ ചടങ്ങില്‍ പങ്കെടുത്തു.
Image: /content_image/News/News-2016-10-20-03:17:52.jpg
Keywords:
Content: 2933
Category: 9
Sub Category:
Heading: കുട്ടികൾക്കും യുവജനങ്ങൾക്കുമായി സെഹിയോൻ യു കെ ഒരുക്കുന്ന അവധിക്കാല ധ്യാനം 'ഡിസൈപ്പിൾഷിപ്പ് ട്രെയിനിംങ്' 25 മുതൽ
Content: നാം ആയിരിക്കുന്ന മേഖലകളിൽ ക്രിസ്തു ശിഷ്യരായിത്തീർന്നുകൊണ്ട് യഥാർത്ഥ സുവിശേഷവാഹകരാകാൻ 13 വയസ്സുമുതലുള്ള കുട്ടികൾക്കും യുവജനങ്ങൾക്കുമായി റവ.ഫാ.സോജി ഓലിക്കൽ നേതൃത്വം നൽകുന്ന അവധിക്കാല ധ്യാനം 'ഡിസൈപ്പിൾഷിപ്പ് ട്രെയിനിംങ്' ഈമാസം 25 മുതൽ 28 വരെ നടക്കുന്നു. പ്രമുഖ ധ്യാനഗുരുവും സെഹിയോൻ ശൂശ്രൂഷകളിൽ കുട്ടികൾക്കും യുവജനങ്ങൾക്കുമായുള്ള ക്ലാസുകൾക്ക് നേതൃത്വം നൽകുക വഴി പുതുതലമുറയെ വിശ്വാസത്തിലേക്കു നയിക്കുവാൻ ദൈവം ഉപകരണമാക്കിക്കൊണ്ടിരിക്കുന്ന റവ.ഫാ.ഷൈജു നടുവത്താനിയും സെഹിയോൻ യു കെ യുടെ തുടക്കം മുതൽ ഫാ.സോജി ഓലിക്കലിനോടൊപ്പം പ്രവർത്തിച്ചുകൊണ്ട് അനേകം കുട്ടികളെയും യുവജനങ്ങളെയും ദൈവവിശ്വാസത്തിലേക്കു കൈപിടിച്ചു നടത്തിയ, ഇപ്പോൾ അമേരിക്കയിൽ സെഹിയോൻ ശുശ്രൂഷകളുടെ മുൻനിരയിൽ പ്രവർത്തിക്കുന്ന പ്രമുഖ സുവിശേഷ പ്രവർത്തക ഐനിഷ് ഫിലിപ്പും സെഹിയോൻ യു എസ് എ ടീമുമാണ് ആത്മീയതലത്തിൽ നിന്നുകൊണ്ട് കുട്ടികളുടെ അഭിരുചിക്കൊത്തവണ്ണം കോർത്തിണക്കിയ നിരവധി ശുശ്രൂഷകൾ ഉൾക്കൊള്ളുന്ന ഈ സവിശേഷ ട്രെയിനിംങ് ക്യാംപ് നയിക്കുന്നത്. #{red->n->n-> രജിസ്ട്രേഷനും കൂടൂതൽ വിവരങ്ങൾക്കുമായി ബന്ധപ്പെടുക; }# തോമസ്: 07877508926 ഗിറ്റി: 07887492685 സോജി ബിജോ: 07415513960. #{blue->n->n->അഡ്രസ്സ്;}# Pioneer Centre, Cleobury Mortimer Shropshire DY148JG.
Image: /content_image/Events/Events-2016-10-20-03:25:45.JPG
Keywords:
Content: 2934
Category: 9
Sub Category:
Heading: ഫാ. ഡൊമിനിക്ക് വളവനാല്‍ നയിക്കുന്ന 'കൃപാഭിഷേക ധ്യാനം' പ്രസ്റ്റണ്‍ കത്തീഡ്രലില്‍
Content: പ്രസ്റ്റണ്‍: ആയിരങ്ങള്‍ക്ക് അഭിഷേകത്തിന്റെ പുത്തന്‍ ഉണര്‍വ്വ് സമ്മാനിച്ച പ്രശസ്ത വചന പ്രഘോഷകനും അണക്കര മരിയന്‍ ധ്യാന കേന്ദ്രത്തിന്റെ ഡയറക്ടറുമായ ഫാ.ഡൊമിനിക്ക് വളവനാല്‍ നയിക്കുന്ന 'കൃപാഭിഷേക ധ്യാനം' പ്രസ്റ്റണ്‍ അല്‍ഫോന്‍സ കത്തീഡ്രല്‍ ദേവാലയത്തില്‍ നടക്കും. ഈ ഞായറാഴ്ച (23/10/2016) രാവിലെ 9 മുതല്‍ വൈകിട്ട് 5 വരെയാണ് ശുശ്രൂഷകള്‍ നടക്കുക. വചനശുശ്രൂഷ മദ്ധ്യേ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ദിവ്യബലി അര്‍പ്പിച്ച് സന്ദേശം നല്‍കും. കരുണയുടെ ഈ വര്‍ഷത്തില്‍ ബ്രിട്ടനിലെ സീറോ മലബാര്‍ വിശ്വാസികള്‍ക്കായി ദൈവം നല്‍കിയ പ്രസ്റ്റണ്‍ കത്തീഡ്രലില്‍ നടത്തപ്പെടുന്ന വചന ശുശ്രൂഷയില്‍ പങ്കെടുത്ത് കൊണ്ട് അനുഗ്രഹം പ്രാപിക്കുവാന്‍ കത്തീഡ്രൽ പള്ളി വികാരിയും രൂപതയുടെ വികാരി ജനറാളുമായ ഫാ. മാത്യു ചൂരപ്പൊയ്കയില്‍ ഏവരെയും സ്നേഹപൂര്‍വ്വം ക്ഷണിക്കുന്നു.
Image: /content_image/Events/Events-2016-10-20-03:49:23.jpg
Keywords:
Content: 2935
Category: 8
Sub Category:
Heading: 'സ്വര്‍ഗ്ഗസ്ഥനായ പിതാവേ' എന്ന പ്രാര്‍ത്ഥന വഴി ശുദ്ധീകരണാത്മാവിനെ മോചിപ്പിച്ച വിശുദ്ധ ഫ്രാന്‍സിസിന്റെ സഹചാരി
Content: “നിങ്ങള്‍ ഇങ്ങനെ പ്രാര്‍ത്ഥിക്കുവിന്‍. പിതാവേ അങ്ങയുടെ നാമം പൂജിതമാകണമേ. അങ്ങയുടെ രാജ്യം വരേണമേ; അന്നന്നു വേണ്ട ആഹാരം ഓരോ ദിവസവും ഞങ്ങള്‍ക്ക്‌ നല്‍കണമേ; ഞങ്ങളുടെ പാപങ്ങള്‍ ഞങ്ങളോട് ക്ഷമിക്കണമേ. എന്തെന്നാല്‍ ഞങ്ങളുടെ കടക്കാരോട് ഞങ്ങളും ക്ഷമിക്കുന്നു. ഞങ്ങളെ പ്രലോഭനത്തില്‍ ഉള്‍പ്പെടുത്തരുതേ” (ലൂക്കാ 11:2-4). #{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ഒക്ടോബര്‍ 20}# “വിശുദ്ധ ഫ്രാന്‍സിസിന്റെ ആദ്യ സഹചാരികളില്‍ ഒരാളായിരുന്ന ബ്രദര്‍ കൊറാഡോ, തന്റെ ആഴമായ ഭക്തിയും പ്രാര്‍ത്ഥനകള്‍ കാരണം വളരെ പ്രസിദ്ധനായിരുന്നു. പ്രാര്‍ത്ഥനാ ജീവിതം വളരെയേറെ ദുര്‍ബ്ബലമായിരുന്ന ഒരു യുവാവിനെ കൊറാഡോ ഉപദേശിക്കുകയും അദ്ദേഹത്തിന്റെ ഉപദേശങ്ങള്‍ വഴി ആ യുവാവ്‌ വിശുദ്ധിയുടെ ഒരു മാതൃകയായി തീരുകയും ചെയ്തു. തന്റെ മനപരിവര്‍ത്തനത്തിനു ശേഷം ഉടനെ തന്നെ ആ യുവാവ് മരണമടഞ്ഞു. ഒരു ദിവസം അള്‍ത്താരയില്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കെ ബ്രദര്‍ കൊറാഡോ തന്നോട് പ്രാര്‍ത്ഥനാ സഹായം ആവശ്യപ്പെടുന്ന ആ യുവാവിന്റെ സ്വരം കേട്ടു. ഉടന്‍തന്നെ ബ്രദര്‍ കൊറാഡോ അള്‍ത്താരക്ക് മുന്‍പില്‍ ഒരു ‘സ്വര്‍ഗ്ഗസ്ഥനായ പിതാവും’, നിത്യശാന്തിക്ക് വേണ്ടിയുള്ള ഒരു പ്രാര്‍ത്ഥനയും ചൊല്ലി. "ഓ എന്റെ നല്ലവനായ പിതാവേ, എത്രമാതം നന്മയാണ് നിന്റെ പ്രാര്‍ത്ഥന എനിക്ക് വേണ്ടി ചെയ്തു തന്നിരിക്കുന്നത്! ഇത് തുടരുവാന്‍ ഞാന്‍ അങ്ങയോട് അപേക്ഷിക്കുന്നു. നീ പ്രാര്‍ത്ഥിക്കുമ്പോള്‍ വളരെയേറെ ആശ്വാസം എനിക്ക് ലഭിക്കുന്നുണ്ട്". അതു കേട്ട ബ്രദര്‍ കൊറാഡോ അള്‍ത്താരക്ക് മുന്‍പില്‍ മുട്ട് കുത്തി നിന്ന് നൂറു പ്രാവശ്യം ‘സ്വര്‍ഗസ്ഥനായ പിതാവ്‌’ ചൊല്ലി. പറഞ്ഞറിയിക്കാനാവാത്ത സന്തോഷത്തോടു കൂടി ആ യുവാവിന്റെ ആത്മാവ് പറഞ്ഞു: “എന്റെ പ്രിയപ്പെട്ട പിതാവേ, ദൈവത്തിന്റെ നാമത്തില്‍ ഞാന്‍ അങ്ങയോട് നന്ദി പറയുന്നു. കാരണം ഞാന്‍ മോചിതനായിരിക്കുന്നു; നോക്കൂ ഞാന്‍ സ്വര്‍ഗ്ഗരാജ്യത്തിലേക്ക് പ്രവേശിക്കുവാന്‍ പോവുകയാണ്.” (സിസ്റ്റര്‍ എം. ഇമ്മാനുവേല്‍ O.S.B, ഗ്രന്ഥരചയിതാവ്‌). #{blue->n->n->വിചിന്തനം:}# ഓരോ കത്തോലിക്കാ ദേവാലയത്തിനു മുന്നിലൂടെ നിങ്ങള്‍ കടന്നു പോകുമ്പോഴും ഒരു സ്വര്‍ഗ്ഗസ്ഥനായ പിതാവേ എന്ന പ്രാര്‍ത്ഥനയും നിത്യശാന്തിക്ക് വേണ്ടിയുള്ള പ്രാര്‍ത്ഥനയും ചൊല്ലി ശുദ്കരണാത്മാക്കളുടെ മോചനത്തിനായി പ്രയത്നിക്കുക. #{red->n->n->പ്രാര്‍ത്ഥന:}# നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/10?type=8 }}
Image: /content_image/PurgatorytoHeaven/PurgatorytoHeaven-2016-10-20-04:46:45.jpg
Keywords: സ്വര്‍ഗ്ഗസ്ഥനായ
Content: 2936
Category: 6
Sub Category:
Heading: പ്രാര്‍ത്ഥന- പരിപോഷിപ്പിക്കപ്പെടേണ്ട പ്രവര്‍ത്തി
Content: "നിങ്ങള്‍ സൗഖ്യം പ്രാപിക്കാനായി പരസ്പരം പാപങ്ങള്‍ ഏറ്റുപറയുകയും പ്രാര്‍ഥിക്കുകയും ചെയ്യുവിന്‍. നീതിമാന്റെ പ്രാര്‍ഥന വളരെ ശക്തിയുള്ളതും ഫല ദായകവുമാണ്" (യാക്കോബ് 5:16). #{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ഒക്ടോബര്‍ 20}# ജീവിതപ്രശ്‌നങ്ങളെ നാം അഭിമുഖീകരിക്കുന്നതും അവയ്ക്കു പരിഹാരം കാണുന്നതും പ്രാര്‍ത്ഥനയെന്ന മാധ്യമത്തിലൂടെയാണ്. നമ്മുടെ ഓരോ പ്രവര്‍ത്തികള്‍ക്കും മുന്‍പ് പ്രാര്‍ത്ഥനയ്ക്കായുള്ള വിളി ഉണ്ടായിരിക്കണം; എല്ലാ സാമൂഹ്യ പ്രവര്‍ത്തനത്തിന്റേയും ഉറവിടം സഭ പ്രാര്‍ത്ഥനയിലാണ് കണ്ടെത്തുന്നത്. മനുഷ്യയത്‌നം പ്രാര്‍ത്ഥനയാല്‍ പരിവര്‍ത്തനം ചെയ്യപ്പെട്ട് അത്യുന്നത സ്ഥാനങ്ങളിലേക്ക് ഉയര്‍ത്തപ്പെടേണ്ടതാണ്. പ്രവര്‍ത്തിക്ക് പൂര്‍ണ്ണ മനുഷ്യത്വം കൈവരുന്നതിന്റെ ഉറവിടം പ്രാര്‍ത്ഥനയാണ്. ലോകത്തിന്റെ പരിവര്‍ത്തനത്തിലും ഉയര്‍ച്ചയിലും ദൈവത്തിന്റെ കൂട്ടുവേലക്കാരാണെന്ന് കഴിയുന്നത് പ്രാര്‍ത്ഥനയിലൂടെയാണ്. പ്രാര്‍ത്ഥന വിശുദ്ധീകരണത്തിനുള്ള പ്രവര്‍ത്തനമാണ്. ഓരോ പ്രവര്‍ത്തനങ്ങളെയും പ്രോത്സാഹിപ്പിക്കുന്നതിനും നിലനിര്‍ത്തുന്നതിനുമുള്ള ശക്തി പ്രാര്‍ത്ഥനയിലൂടെയാണ് ലഭിക്കുന്നത്. പ്രാര്‍ത്ഥനയിലൂടെയാണ് നാം നമ്മുടെ സഹോദരന്മാരുടേയും സഹോദരിമാരുടേയും ആവശ്യങ്ങള്‍ കണ്ടെത്തി, അവ നമ്മുടേതാക്കിത്തീര്‍ക്കുന്നത്; യേശുവിന്റെ വാക്കുകളില്‍ പറഞ്ഞാല്‍, നീതിയും കാരുണ്യവും 'നിയമത്തിലെ ഗൗരവമേറിയ കാര്യങ്ങളാണ്'. സഭയുടെ നീതിക്കായുള്ള പോരാട്ടവും കാരുണ്യവും വിജയിക്കണമെങ്കില്‍ പരിശുദ്ധാത്മാവിന്റെ ദാനമായ സ്ഥിരോത്സാഹം ലഭിച്ചെങ്കില്‍ മാത്രമേ സാധ്യമാകൂ. ഈ ദാനം അന്വേഷിക്കേണ്ടതും പ്രാര്‍ത്ഥനയിലൂടെയാണ്. (വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, റോം, 10.6.88) {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/10?type=6 }}
Image: /content_image/Meditation/Meditation-2016-10-20-05:07:39.jpg
Keywords: പ്രാര്‍ത്ഥന
Content: 2937
Category: 1
Sub Category:
Heading: സാത്താനും അവന്റെ സൈന്യവും ലോകമെമ്പാടും ഭീതിപരത്തുന്ന തരത്തില്‍ വര്‍ദ്ധിക്കുന്നതായി ഭൂതോച്ചാടകന്‍ ഫാദര്‍ വിന്‍സെന്‍സോ ടാറാബൊറേലി
Content: ലോസാഞ്ചലസ്: ലോകമെമ്പാടും ഭീതി പരത്തുന്ന രീതിയില്‍ സാത്താനും അവന്റെ സൈന്യവും ആധിപത്യം പുലര്‍ത്തുകയാണെന്നു പ്രശസ്ത ഭൂതോച്ചാടകന്‍ ഫാദര്‍ വിന്‍സെന്‍സോ ടാറബൊറേലി. ബിബിസിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുമ്പോഴാണ് സാത്താന്റെ ശക്തമായ ആക്രമണം സമൂഹം നേരിടുന്നതിനെ കുറിച്ച് ഫാദര്‍ ടാറബൊറേലി വിശദീകരിച്ചത്. ആളുകള്‍ ജീവിതത്തിലേക്ക് വിവിധ മാര്‍ഗങ്ങളിലൂടെ സാത്താനെ പ്രവേശിക്കുവാന്‍ അനുവദിക്കുന്നതിനാലാണ് ഇത്തരം കാര്യങ്ങള്‍ സംഭവിക്കുന്നതെന്നും ഫാദര്‍ ടാറാബൊറേലി കൂട്ടിച്ചേര്‍ത്തു. "ശാസ്ത്രം വളരെ പുരോഗമിച്ച ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. പലകണ്ടുപിടിത്തങ്ങളും ജീവിതത്തെ ഏറെ സുഖമുള്ളതാക്കി മാറ്റി എന്ന കാര്യം വിസ്മരിക്കരുത്. എന്നാല്‍ ദൈവത്തില്‍ നിന്നും പലരും അകന്നു പോകുവാനും ഇത്തരം സാഹചര്യങ്ങള്‍ വഴിയൊരുക്കുന്നുണ്ട്. ഈ വിടവിലൂടെയാണ് സാത്താന്‍ പലരുടെയും ജീവിതങ്ങളിലേക്ക് കടന്നുവരുന്നത്. ദേവാലയത്തിലേക്ക് പോകുവാനും, വിശുദ്ധ ബലിയില്‍ സംബന്ധിക്കുവാനുമുള്ള താല്‍പര്യം കുറയുന്നത് ഇത്തരം പ്രശ്‌നങ്ങളുടെ സൂചനയാണ്". ഫാദര്‍ വിന്‍സെന്‍സോ ടാറബൊറേലി പറഞ്ഞു. സാത്താനെ മനുഷ്യരുടെ ശരീരങ്ങളില്‍ നിന്നും ഒഴിപ്പിക്കുന്ന പ്രകൃയ ഏറെ സങ്കീര്‍ണ്ണതകള്‍ നിറഞ്ഞ ഒന്നാണെന്നും ഫാദര്‍ ടാറബൊറേലി പറയുന്നു. ഇത്തരം സംഭവങ്ങള്‍ നടക്കുമ്പോള്‍ പലരും രക്തം ഛര്‍ദിക്കുകയും, രക്തത്തില്‍ ചെറുവിഗ്രഹങ്ങളും, തടികഷ്ണങ്ങളും പേപ്പറും വരെ ഉണ്ടാകാറുണ്ടെന്നും ഫാദര്‍ തന്റെ അനുഭവത്തിന്റെ വെളിച്ചത്തില്‍ നിന്നും വിശദീകരിച്ചു. പുതുതലമുറയിലെ വൈദികര്‍ പലരും ഭൂതത്തെ ഒഴിപ്പിക്കുന്ന പ്രാര്‍ത്ഥനകളും, അതിന്റെ വിവിധ കാര്യങ്ങളും പഠിക്കുവാന്‍ വിമുഖത കാട്ടുന്നതായും ഫാദര്‍ ടാറബൊറേലി കൂട്ടിച്ചേര്‍ത്തു. "വിഗ്രഹ ആരാധനയും, ഓജോ ബോര്‍ഡും നിങ്ങളിലേക്ക് സാത്താനെ പ്രവേശിപ്പിക്കുവാന്‍ വഴിവയ്ക്കുന്ന ഒന്നാണ്. ഒരിക്കല്‍ സാത്താന്‍ ശരീരത്തില്‍ പ്രവേശിച്ചു കഴിഞ്ഞാന്‍ ആത്മഹത്യയുടെ ചിന്തകളെ അവന്‍ നിങ്ങളുടെ തലകളിലേക്ക് കുത്തി നിറയ്ക്കും. ഇതിനാല്‍ ദൈവഭക്തിയിലും, ദേവാലയവുമായുള്ള ബന്ധത്തിലും വളരേണ്ടത് ഏറെ അത്യാവശ്യമാണ്. സാത്താന്റെ അപകടങ്ങളെ സംബന്ധിച്ച് നാം എല്ലായപ്പോഴും ജാഗ്രതയോടു കൂടി തന്നെ വേണം ഇരിക്കുവാന്‍". ഫാദര്‍ വിന്‍സെന്‍സോ ടാറബൊറേലി ബിബിസി ലേഖകനോട് പറഞ്ഞു.
Image: /content_image/News/News-2016-10-20-05:57:56.jpg
Keywords: WORLD,UNDER,ATTACK,Fr,Vincenzo,Tataborelli,BBC
Content: 2938
Category: 1
Sub Category:
Heading: ബോക്കോ ഹറാം തടവില്‍ നിന്നും പെണ്‍കുട്ടികളെ മോചിപ്പിച്ച നടപടിയെ സ്വാഗതം ചെയ്തു നൈജീരിയന്‍ ബിഷപ്പുമാര്‍
Content: അബൂജ: ബോക്കോ ഹറാം തീവ്രവാദികളുടെ തടവില്‍ നിന്നും 21 പെണ്‍കുട്ടികളെ മോചിപ്പിച്ച നടപടിയെ സ്വാഗതം ചെയ്തു കൊണ്ട് നൈജീരിയന്‍ ബിഷപ്പുമാര്‍. 2014 ഏപ്രില്‍ മാസത്തിലാണ് ബോക്കോഹറാം തീവ്രവാദ സംഘടന 276 നൈജീരിയന്‍ പെണ്‍കുട്ടികളെ തട്ടിക്കൊണ്ടു പോയത്. ഇവരില്‍ 57 പേര്‍ തട്ടിക്കൊണ്ടു പോയ ദിവസം തന്നെ തീവ്രവാദികളുടെ കൈയില്‍ നിന്നും രക്ഷപെട്ടിരുന്നു. രണ്ട് വര്‍ഷത്തിനു ശേഷം ഒരു പെണ്‍കുട്ടിയും തടവില്‍ നിന്നും മോചിതയായി. സ്വിസ്- നൈജീരിയന്‍ ഗവണ്‍മെന്റിന്റെയും റെഡ്‌ക്രോസിന്റെയും ഇടപെടല്‍ മൂലമാണ് ഇപ്പോള്‍ 21 പെണ്‍കുട്ടികളെ കൂടി മോചിപ്പിക്കപ്പെട്ടിരിക്കുന്നത്. തടവില്‍ കഴിയുന്ന മറ്റ് പെണ്‍കുട്ടികളെ കൂടി മോചിപ്പിക്കുവാനുള്ള ശ്രമം സര്‍ക്കാര്‍ ഭാഗത്തു നിന്നും ഉടന്‍ തന്നെയുണ്ടാകണമെന്ന് ലാഗോസ് മുന്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ അന്തോണി ഒലുബൂന്‍മി ഒകോജീ അഭിപ്രായപ്പെട്ടു. "സന്തോഷവും സങ്കടവും ഒരുപോലെ തോന്നുന്ന വേളയാണിത്. പെണ്‍കുട്ടികളുടെ മോചനത്തിനു ദീര്‍ഘ കാലം വേണ്ടിവന്നതിനെ ഏറെ ദുഃഖത്തോടെയാണ് കാണുന്നത്. മുന്‍ സര്‍ക്കാര്‍ വിഷയത്തില്‍ വലിയ മൗനമാണ് പാലിച്ചത്. മോചിതരായ പെണ്‍കുട്ടികളുടെ വീടുകളിലുണ്ടാകുന്ന സന്തോഷം ഏവരെയും ഒരുപോലെ ആഹ്ലാദത്തിലാക്കുന്നു". കര്‍ദിനാള്‍ അന്തോണി ഒലുബൂന്‍മി ഒക്കോജീ പറഞ്ഞു. ലാഫിയ ബിഷപ്പായ മാത്യൂ ഇഷായ ഔഡു, ഇക്കിറ്റി ബിഷപ്പായ ഫെലിക്‌സ് ഫെമി അജകായി എന്നിവരും സര്‍ക്കാര്‍ നടപടിയെ സ്വാഗതം ചെയ്തു. ഇത്രയും നാള്‍ തടവിലായിരുന്നതിനാല്‍ പെണ്‍കുട്ടികളുടെ മാനസിക നില തന്നെ തകരാറിലാണെന്നും ജീവിതത്തിലേക്ക് മടങ്ങിയെത്തുവാന്‍, അവര്‍ക്ക് ആവശ്യമായ കൗണ്‍സിംലിംഗ് ക്ലാസുകള്‍ സര്‍ക്കാര്‍ നല്‍കണമെന്നും ബിഷപ്പ് മാത്യൂ ഇഷായ ഔഡു കാത്തലിക് ന്യൂസ് സര്‍വ്വീസിനോട് പറഞ്ഞു. ദൈവത്തോട് നൈജീരിയന്‍ ജനത നന്ദി പറയേണ്ട സമയമാണിതെന്ന് ബിഷപ്പ് ഫെലിക്‌സ് ഫെമി അജകായി പറഞ്ഞു. അക്രമങ്ങള്‍ക്കെതിരെ നൈജീരിയന്‍ ജനത ഒറ്റക്കെട്ടായി നിന്ന് പ്രതികരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേ സമയം ശേഷിക്കുന്ന പെണ്‍കുട്ടികളുടെ മോചനം ഉടന്‍ സാധ്യമാക്കാന്‍ #BringBackOurGirls പ്രവര്‍ത്തകര്‍ കൂടുതല്‍ പ്രതിഷേധറാലി സംഘടിപ്പിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.
Image: /content_image/News/News-2016-10-20-07:20:27.jpg
Keywords:
Content: 2939
Category: 1
Sub Category:
Heading: കോംഗോയില്‍ നിലനില്‍ക്കുന്ന സംഘര്‍ഷം അവസാനിപ്പിക്കുവാന്‍ കത്തോലിക്ക സഭ ശക്തമായി പരിശ്രമിക്കുമെന്ന് ബിഷപ്പ് ഓസ്‌കാര്‍ കാന്റു
Content: കിന്‍ഷാസ: ആഫ്രിക്കന്‍ രാജ്യമായ കോംഗോയില്‍ നിലനില്‍ക്കുന്ന രാഷ്ട്രീയ അസ്ഥിരത ഒഴിവാക്കുവാന്‍ കത്തോലിക്ക സഭയ്ക്ക് സാധ്യമാകുന്നതെല്ലാം ചെയ്യുമെന്നു ഇന്റര്‍നാഷണല്‍ ബിഷപ്പ്‌സ് കൗണ്‍സില്‍ ഫോര്‍ ജസ്റ്റീസ് ആന്റ് പീസിന്റെ ചെയര്‍മാനായ ബിഷപ്പ് ഓസ്‌കാര്‍ കാന്റു. കോംഗോയുടെ തലസ്ഥാനം സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരിന്നു അദ്ദേഹം. "വിവിധ രാഷ്ട്രീയ കക്ഷികളോട് ഞങ്ങള്‍ ചര്‍ച്ചകള്‍ നടത്തി. ചിലര്‍ അവരുടെ ഭാഗത്ത് നിന്നും ചെറിയ വിട്ടുവീഴ്ച്ചയ്ക്ക് പോലും തയ്യാറാകുന്നില്ല. ചില കടുംപിടുത്തങ്ങള്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ടെന്നത് ശരിയാണ്. ഒരാഴ്ചയ്ക്കു മുമ്പ് നടന്ന പ്രതിഷേധ റാലിയില്‍ പോലീസുമായി നടന്ന ഏറ്റുമുട്ടലില്‍ 50 പേരാണ് കൊല്ലപ്പെട്ടത്". "രാജ്യത്ത് നടക്കുന്ന സംഘര്‍ഷങ്ങളില്‍ കത്തോലിക്ക സഭയ്ക്ക് അതിയായ ആശങ്കയുണ്ട്. ജനവികാരത്തെ ഉയര്‍ത്തിക്കാണിക്കുവാന്‍ സഭ ബാധ്യസ്ഥരാണ്. അതിനായി ശ്രമിക്കുകയും ചെയ്യും". ബിഷപ്പ് ഓസ്‌കാര്‍ കാന്റു പറഞ്ഞു. മദ്ധ്യാഫ്രിക്കന്‍ രാജ്യങ്ങളില്‍ നവംബര്‍ മാസത്തിലാണ് തെരഞ്ഞെടുപ്പ് നടക്കുവാനിരിക്കുന്നത്. പ്രതിപക്ഷ പാര്‍ട്ടികളും, ഭരണത്തിലെ സഖ്യകക്ഷികളും തെരഞ്ഞെടുപ്പ് 2018-ലേക്ക് നീട്ടിവയ്ക്കുന്നതിനെ കുറിച്ചുള്ള ആലോചനകളും നടത്തുന്നുണ്ട്. രണ്ടാം തവണയും അധികാരത്തില്‍ എത്തിയ കോംഗോ പ്രസിഡന്റ് ജോസഫ് കാബിലയുടെ കാലാവധി ഈ വര്‍ഷം ഡിസംബറിലാണ് അവസാനിക്കുന്നത്. രാഷ്ട്രീയ അരക്ഷിതരാവസ്ഥ വലിയ സംഘര്‍ഷങ്ങളാണ് കോംഗോയില്‍ സൃഷ്ടിക്കുന്നത്. രാജ്യത്ത് നടക്കുന്ന സംഘര്‍ഷത്തിലുള്ള ആശങ്ക കോംഗോ കത്തോലിക്ക ബിഷപ്പുമാരുടെ പ്രതിനിധിയായ ആര്‍ച്ച് ബിഷപ്പ് മാര്‍സെല്‍ ഉറ്റെമ്പി ടപ്പായും രേഖപ്പെടുത്തി. എല്ലാ വിഭാഗം ജനങ്ങളേയും ഉള്‍പ്പെടുത്തിയുള്ള ഭരണഘടനയുടെ നിര്‍മ്മിതിയിലൂടെ മാത്രമേ പ്രശ്‌നങ്ങള്‍ക്ക് അറുതി വരികയുള്ളുവെന്ന് അദ്ദേഹം പറഞ്ഞു.
Image: /content_image/News/News-2016-10-20-09:31:29.jpg
Keywords: Congo,political,crisis,catholic,church,peace,talk