Contents

Displaying 2681-2690 of 24979 results.
Content: 2905
Category: 1
Sub Category:
Heading: തടവുകാരിലേക്ക് സുവിശേഷം പകര്‍ന്നു നല്‍കുന്ന പുതിയ പാഠ്യപദ്ധതി അമേരിക്കന്‍ ജയിലുകളില്‍ വലിയ മാറ്റം സൃഷ്ടിക്കുന്നു
Content: ടെക്‌സാസ്: സ്‌നേഹത്തിന്റെ സുവിശേഷം കലഹമുള്ള ഒരു തടവറയെ ശാന്തിയുടെ ലോകത്തിലേക്ക് കൂട്ടിക്കൊണ്ടു പോയ കഥയാണ് അമേരിക്കയിലെ ചില ജയിലുകള്‍ ലോകത്തോട് പറയുവാനുള്ളത്. യുഎസിലെ ടെക്‌സാസിനു സമീപമുള്ള അംഗോള ജയില്‍, തടവുകാര്‍ തമ്മിലുള്ള സംഘര്‍ഷം മൂലം കുപ്രസിദ്ധി ആര്‍ജിച്ച ഒന്നാണ്. ഈ കുപ്രസിദ്ധി മാറ്റുവാനും തടവുകാരിലേക്ക് ക്രിസ്തുവിന്റെ സന്ദേശം എത്തിക്കുവാനുമാണ് സൗത്ത് വെസ്റ്റേണ്‍ ബാപ്പിസ്റ്റ് തിയോളജിക്കല്‍ സെമിനാരി ജയിലിനുള്ളില്‍ ഒരു തിയോളജിക്കല്‍ ഡിഗ്രി കോഴ്‌സ് തുടങ്ങിയത്. ഇപ്പോള്‍ ജയിലിലെ അക്രമ സംഭവങ്ങളില്‍ 72 ശതമാനത്തിന്റെ കുത്തനെയുള്ള ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അംഗോള ജയിലില്‍ ആരംഭിച്ച ഈ പദ്ധതി റോഷ്ഹാര്‍ട്ടനിലുള്ള ഡാരിംഗ്ടണ്‍ ജയിലിലേക്കും ഇപ്പോള്‍ വ്യാപിപിച്ചിരിക്കുകയാണ്. ടെക്‌സാസ് ഗവര്‍ണര്‍ ഡാന്‍ പാട്രിക്, സെനറ്റര്‍ ജോണ്‍ വൈറ്റ്മിയര്‍ തുടങ്ങിയവര്‍ അംഗോള ജയില്‍ നേരില്‍ സന്ദര്‍ശിക്കുകയും തടവുകാര്‍ക്ക് വന്ന മാറ്റത്തില്‍ അത്ഭുതപ്പെടുകയും ചെയ്തു. തിയോളജിക്കല്‍ സെമിനാരി ഡീന്‍ ഡെന്നീ ഔട്രീ ആണ് ബൈബിള്‍ കോഴ്‌സുകള്‍ക്ക് വേണ്ട ക്രമീകരണങ്ങള്‍ ചെയ്യുന്നത്. പലതടവുകാര്‍ക്കും പ്രാഥമിക വിദ്യാഭ്യാസം പോലും ലഭിക്കാത്തവരാണെന്ന് മനസിലാക്കിയ സെമിനാരി അധികൃതര്‍ പ്രത്യേക രീതിയിലുള്ള സിലബസ് ആണ് ബൈബിള്‍ കോഴ്‌സിനായി തയ്യാറാക്കിയിരിക്കുന്നത്. ആദ്യത്തെ രണ്ടു വര്‍ഷം ഇംഗ്ലീഷും, കണക്കും, മറ്റ് ശാസ്ത്ര, സാമൂഹിക വിഷയങ്ങളും തടവുകാരെ പഠിപ്പിക്കും. ഇതിനു ശേഷമുള്ള രണ്ടു വര്‍ഷമാണ് ബൈബിളിലേക്ക് ആഴത്തില്‍ ഇറങ്ങിയുള്ള പഠനം നടത്തപ്പെടുന്നത്. ഇത്തരത്തില്‍ പഠനം പൂര്‍ത്തിയാക്കിയവര്‍ ഒരു പൂര്‍ണ്ണ സമയ സുവിശേഷ പ്രവര്‍ത്തനകനായി മാറ്റപ്പെടുകയാണ് ചെയ്യുന്നത്. തടവുകാരായ ഇവര്‍ ക്രിസ്തുവിന്റെ സ്‌നേഹ സന്ദേശവുമായി മറ്റു പല ജയിലുകളിലും ചെന്ന് പ്രതീക്ഷ നഷ്ടപ്പെട്ടവരോട് സുവിശേഷത്തിന്റെ ദൂത് അറിയിക്കും. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കഴിയുന്ന 54-കാരനായ ട്രൂപ്പ് ഫോസ്റ്ററിനെ പോലെ അനേകര്‍ക്ക് പുതിയ ബൈബിള്‍ കോഴ്‌സ് ശാന്തിയും, പ്രത്യാശയും, ദൈവത്തിലുള്ള ആശ്രയവും നല്‍കുന്നു. "എട്ടു വര്‍ഷത്തില്‍ അധികമായി ഞാന്‍ ഏകാന്ത തടവറയിലാണ് കഴിയുന്നത്. ഏറെ നാളുകള്‍ ഞാന്‍ ആത്മഹത്യയെ കുറിച്ച് ചിന്തിച്ചു. കുട്ടിക്കാലത്ത് കേട്ട യേശുവിനെ കുറിച്ച് ഞാന്‍ ചില സമയങ്ങളില്‍ ചിന്തിക്കുമായിരുന്നു. മുട്ടുകുത്തി നിന്ന് ഞാന്‍ പ്രാര്‍ത്ഥിച്ചപ്പോള്‍ എനിക്ക് അവിടുത്തെ സ്‌നേഹം മനസിലാക്കുവാന്‍ സാധിച്ചു. സുവിശേഷത്തെ കുറിച്ച് പഠിക്കുവാന്‍ സാധിച്ചതില്‍ ഞാന്‍ ഏറെ സന്തോഷിക്കുന്നു". ട്രൂപ്പ് ഫോസ്റ്റര്‍ പറഞ്ഞു. ട്രൂപ്പ് ഫോസ്റ്റര്‍ ഉള്‍പ്പെടെ നിരവധി തടവുകാര്‍ ഇന്ന് സുവിശേഷത്തിന്റെ വാഹകരാണ്. തങ്ങളെ പോലെ തന്നെ വിവിധ തടവറകളില്‍ ബന്ധിക്കപ്പെട്ടു കിടക്കുന്നവരിലേക്ക് അവര്‍ സുവിശേഷത്തിന്റെ പ്രകാശവുമായി ഇറങ്ങി ചെല്ലുന്നു.
Image: /content_image/News/News-2016-10-18-05:20:36.jpg
Keywords: Bible,College,in,U.S,promote,bible,study,for,prisoners
Content: 2906
Category: 1
Sub Category:
Heading: വലിയ ഇടയന്‍ വീണ്ടും യു‌കെയിലെത്തുന്നു; കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയുടെ സന്ദര്‍ശനം നവംമ്പര്‍ 3 മുതല്‍ 7 വരെ തീയതികളില്‍
Content: പ്രസ്റ്റണ്‍: ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാ സ്ഥാപനത്തിനും പ്രഥമ മെത്രാന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന്‍റെ മെത്രാഭിഷേകത്തിനും ശേഷം സീറോ മലബാര്‍ സഭയുടെ തലവനായ കര്‍ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി വീണ്ടും യുകെയില്‍ വിശ്വാസികളെ കാണാനെത്തുന്നു. നവംമ്പര്‍ 3 മുതല്‍ 7 വരെ തിയതികളിലാണ് സന്ദര്‍ശനങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ ബിഷപ്പ് മാര്‍ ജോസഫ് സ്രാമ്പിക്കലും ഈ സന്ദര്‍ശനങ്ങളില്‍ അദ്ദേഹത്തെ അനുഗമിക്കും. നാലാം തീയതി നടക്കുന്ന വൈദിക സമ്മേളനത്തിന് ശേഷം ഷെഫീല്‍സ്, ലണ്ടന്‍, ബ്രിസ്റ്റോള്‍, മാഞ്ചസ്റ്റര്‍, സ്റ്റോക് ഓണ്‍ ട്രെന്‍റ് എന്നിവിടങ്ങളിലായാണ് സന്ദര്‍ശനങ്ങള്‍. വികാരി ജനറാള്‍മാരും അതാത് വിശുദ്ധ കുര്‍ബാന കേന്ദ്രങ്ങളിലെ വൈദികരും ഇടവകാംഗങ്ങളും ചേര്‍ന്ന് സന്ദര്‍ശനങ്ങള്‍ക്കുള്ള ഒരുക്കങ്ങള്‍ ക്രമീകരിക്കും. ഓരോ സ്ഥലത്തിനും സമീപ പ്രദേശങ്ങളിലുമുള്ള എല്ലാവരും കര്‍ദിനാള്‍ തിരുമേനി നേതൃത്വം നല്‍കുന്ന ഈ വിശുദ്ധ കുര്‍ബാന കേന്ദ്രങ്ങളില്‍ പങ്കെടുക്കണമെന്ന് മാര്‍ സ്രാമ്പിക്കല്‍ അറിയിച്ചു. #{red->n->n-> സന്ദര്‍ശനത്തിന്റെ വിശദ വിവരങ്ങള്‍ അടങ്ങിയ ലിസ്റ്റ്}#
Image: /content_image/News/News-2016-10-18-05:26:08.jpg
Keywords:
Content: 2907
Category: 1
Sub Category:
Heading: ക്രിസ്തുവിനെ പ്രതി രക്തസാക്ഷിത്വം വഹിക്കുവാന്‍ ക്രൈസ്തവര്‍ തയാറെടുക്കണമെന്ന് ആര്‍ച്ച് ബിഷപ്പ് മൗനീര്‍ അനിസ്
Content: കെയ്‌റോ: പീഡനങ്ങളുടെയും അസഹിഷ്ണതകളുടെയും നടുവില്‍ ജീവന്‍ ബലിയായി അര്‍പ്പിക്കുവാന്‍ ക്രൈസ്തവര്‍ തയാറെടുക്കണമെന്ന് ആംഗ്ലിക്കന്‍ ബിഷപ്പിന്റെ ആഹ്വാനം. കെയ്‌റോ ആര്‍ച്ച് ബിഷപ്പ് മൗനീര്‍ അനിസാണ് പീഡനങ്ങളുടെ നടുവില്‍ ക്രിസ്തുവിനായി ജീവന്‍ നല്‍കുവാന്‍ വിശ്വാസികളോട് ആഹ്വാനം ചെയ്തിരിക്കുന്നത്. ക്രൈസ്തവ വിശ്വാസികള്‍ പീഡനങ്ങള്‍ ഏറ്റുവാങ്ങുന്ന വിവിധ രാജ്യങ്ങളില്‍ നിന്നുമുള്ള ബിഷപ്പുമാരുടെ സമ്മേളനത്തില്‍ സംസാരിക്കുകയായിരിന്നു അദ്ദേഹം. ക്രൈസ്തവ പീഡനം ഏറ്റവും കൂടുതല്‍ നടക്കുന്ന രാജ്യങ്ങളായ സുഡാന്‍, കെനിയ, റുവാന്‍ഡ, നൈജീരിയ, ഉഗാണ്ട, ദക്ഷിണാഫ്രിക്ക, മ്യാന്‍മര്‍, ശ്രീലങ്ക, ബംഗ്ലാദേശ് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുള്ള ബിഷപ്പുമാര്‍ സമ്മേളനത്തില്‍ പങ്കെടുക്കുവാനായി എത്തിയിരുന്നു. സമ്മേളനത്തോട് അനുബന്ധിച്ച് നടത്തപ്പെട്ട സെമിനാറില്‍ വത്തിക്കാനില്‍ നിന്നും, കോപ്റ്റിക് ഓര്‍ത്തഡോക്‌സ് സഭയില്‍ നിന്നുമുള്ള പ്രത്യേക ക്ഷണിതാക്കളും പങ്കെടുത്തു. സുന്നി മുസ്ലീങ്ങളുടെ പഠനങ്ങളുടെ കേന്ദ്രമായ ഈജിപ്ത്തിലെ അല്‍ അസ്ഹാര്‍ സര്‍വകലാശാലയിലെ പ്രതിനിധികളും ചര്‍ച്ചയില്‍ പങ്കെടുക്കുവാന്‍ എത്തി. അറബികളുടെ കടന്നുവരവോടെയാണ് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ക്രൈസ്തവ വിശ്വാസികളുടെ ഇടയില്‍ കൂടുതല്‍ പ്രശ്‌നങ്ങള്‍ ആരംഭിച്ചതെന്ന്‍ നോര്‍ത്ത് ആഫ്രിക്കയുടെ മുന്‍ ബിഷപ്പായിരുന്ന ബില്‍ മസ്‌ക് പറഞ്ഞു. പ്രാദേശികമായി ഉയര്‍ന്ന പ്രശ്‌നങ്ങളുടെ പേരില്‍ ജീവന്‍ നഷ്ടമായ ക്രൈസ്തവ വിശ്വാസികള്‍ ക്രിസ്തുവിനു വേണ്ടിയാണ് രക്തസാക്ഷിത്വം വഹിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈജിപ്ത്തില്‍ കോപ്റ്റിക് ക്രൈസ്തവ സമൂഹത്തിന് ആരാധനാ സ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്നതിലുള്ള ആശങ്ക യോഗം പ്രത്യേകം ചര്‍ച്ച ചെയ്തു. കത്തോലിക്ക സഭയും, പൌരസ്ത്യ ഓര്‍ത്തഡോക്‌സ് സഭകളും കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ക്രൈസ്തവ വിശ്വാസികളുള്ള സഭയാണ് ആംഗ്ലിക്കന്‍ സഭ. മറ്റു സഭകളിലെ വിശ്വാസികളെ പോലെ ആംഗ്ലിക്കന്‍ സഭയിലെ അംഗങ്ങളും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ക്രിസ്തുവിനെ പ്രതി പീഡനങ്ങള്‍ ഏറ്റുവാങ്ങുന്നുണ്ട്. പുതിയ കാലഘട്ടത്തില്‍ സഭകള്‍ തമ്മിലുള്ള ഐക്യം ഏറെ പ്രാധാന്യമര്‍ഹിക്കുന്നതാണെന്നും ആര്‍ച്ച് ബിഷപ്പ് മൗനീര്‍ അനിസ് പ്രത്യേകം പരാമര്‍ശിച്ചു. ബഹുഭാര്യ സമ്പ്രദായത്തേയും, യഹോവ സാക്ഷികള്‍ പോലെയുള്ള സഭകളേയും ബിഷപ്പുമാരുടെ സമ്മേളനം രൂക്ഷമായി വിമര്‍ശിച്ചു. സത്യവിശ്വാസികള്‍ ഇതിലേക്ക് ആകൃഷ്ടരാകരുതെന്നു ആര്‍ച്ച് ബിഷപ്പ് ഓര്‍മ്മിപ്പിച്ചു.
Image: /content_image/News/News-2016-10-18-06:09:08.jpg
Keywords:
Content: 2908
Category: 1
Sub Category:
Heading: ഭീകരാക്രമണങ്ങള്‍ക്കെതിരെ ലോകത്തു വിപ്ലവകരമായ മുന്നേറ്റം ആവശ്യമാണെന്ന് ഐഎസ് തീവ്രവാദികളില്‍ നിന്ന്‍ രക്ഷപ്പെട്ട സിറിയന്‍ വൈദികന്‍
Content: ഹോംസ്: സിറിയയിലെ ക്രൈസ്തവരുടെ ജീവിതസാഹചര്യം വളരെ പരിതാപകരമാണെന്നും ഭീകരാക്രമണങ്ങള്‍ക്കെതിരെ ലോകത്തു വിപ്ലവകരമായ മുന്നേറ്റം ആവശ്യമാണെന്നും ഐഎസ് തീവ്രവാദികള്‍ തട്ടിക്കൊണ്ടു പോയി പിന്നീട് രക്ഷപ്പെട്ട സിറിയന്‍ വൈദികന്‍ ഫാ. ജാക്വസ് മൗറാദ്. എയിഡ് ടു ദ ചര്‍ച്ച് ഇന്‍ നീഡ് എന്ന സംഘടനയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് ഫാദര്‍ ജാക്വസ് മൗറാദ് പ്രസ്താവന നടത്തിയിരിക്കുന്നത്. 2015 മേയ് മാസമാണ് വൈദികനെ മാര്‍ ഏലീയാസ് ആശ്രമം സ്ഥിതി ചെയ്യുന്ന അല്‍-ക്വര്യാതായിനില്‍ നിന്നും തീവ്രവാദികള്‍ തട്ടിക്കൊണ്ടു പോയത്. അഞ്ചു മാസത്തിന് ശേഷം വൈദികന്‍ രക്ഷപെടുകയായിരുന്നു. 2016 ഏപ്രില്‍ മാസത്തിലാണ് അല്‍-ക്വര്യാതായന്‍ ഐഎസ് തീവ്രവാദികളുടെ കൈകളില്‍ നിന്നും സിറിയന്‍ സൈന്യം തിരികെ പിടിച്ചത്. എന്നാല്‍, ഐഎസിനു നിയന്ത്രണം നഷ്ടമായെങ്കിലും പട്ടണം താമസ യോഗ്യമല്ലെന്ന് പ്രദേശവാസി കൂടിയായ ഫാദര്‍ ജാക്വസ് മൗറാദ് വിശദീകരിക്കുന്നു. മിക്കവീടുകളും തകര്‍ക്കപ്പെട്ടതിനാല്‍ ജനങ്ങള്‍ക്ക് തിരികെ വരുവാന്‍ സാധിക്കില്ലെന്നും, വെള്ളവും വൈദ്യുതിയും പോലുള്ള അടിസ്ഥാന സൗകര്യങ്ങള്‍ പോലും പ്രദേശത്ത് ലഭ്യമല്ലെന്നും ഫാദര്‍ മൗറാദ് പറയുന്നു. "സിറിയയിലും, ഇറാഖിലും മറ്റ് പശ്ചിമേഷ്യന്‍ രാജ്യങ്ങളിലും നടക്കുന്ന തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് അറുതിവരണമെന്ന് ലോകം ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നുവെങ്കില്‍ സൗദി അറേബ്യയുമായി ഏര്‍പ്പെട്ടിരിക്കുന്ന ബിസിനസുകളില്‍ നിന്നും പിന്‍മാറണം. കാരണം തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പണവും ആയുധവും വരുന്നത് സൗദിയില്‍ നിന്നുമാണ്. അമേരിക്കയും, റഷ്യയും എല്ലാം ഏറെ നാളായി സിറിയയില്‍ യുദ്ധവിമാനങ്ങള്‍ വഴി ബോംബ് വര്‍ഷിക്കുന്നു. എന്നാല്‍ അവര്‍ക്ക് തീവ്രവാദത്തെ തോല്‍പ്പിക്കുവാന്‍ സാധിച്ചിട്ടുണ്ടോ? ഇതിനാല്‍ തന്നെ പണവും, സൗകര്യങ്ങളും തീവ്രവാദികള്‍ക്ക് എത്തിക്കുന്നവരെയാണ് നാം ആദ്യം ഒറ്റപ്പെടുത്തേണ്ടത്". ഫാദര്‍ ജാക്വസ് മൗറാദ് കൂട്ടിചേര്‍ത്തു. ക്രൈസ്തവരെ സിറിയയുടെയും ഇറാഖിന്റേയും പലഭാഗങ്ങളില്‍ നിന്നും തുടച്ചുമാറ്റുന്ന പ്രക്രിയയാണ് പലപ്പോഴും നടന്നിരുന്നത്. ചില മേഖലകളില്‍ ക്രൈസ്തവര്‍ ഇതിനെ ഒരു പരിധി വരെ ചെറുത്തു നിന്നു. ക്രൈസ്തവര്‍ ഒരിക്കലും തങ്ങളെ തിരികെ ആക്രമിക്കുകയില്ലെന്ന ബോധ്യമാണ് തീവ്രവാദികളെ ക്രൈസ്തവര്‍ക്ക് നേരെ തിരിയുവാന്‍ പ്രേരിപ്പിക്കുന്ന പ്രധാനഘടകം. മുസ്ലീം മതസ്ഥരുമായി നടത്തുന്ന ചര്‍ച്ചകള്‍ ഒരു പരിധി വരെ അക്രമത്തെ അവസാനിപ്പിക്കുന്നതിന് സഹായകരമാണെന്ന് താന്‍ കരുതുന്നതായും വൈദികന്‍ പറയുന്നു.
Image: /content_image/News/News-2016-10-18-07:43:16.jpg
Keywords: world,needs,a,revolution,against,violence,syrian,priest
Content: 2909
Category: 1
Sub Category:
Heading: തടവുകാര്‍ക്ക് സുവിശേഷം പകര്‍ന്നു നല്‍കുന്ന പദ്ധതി അമേരിക്കന്‍ ജയിലുകളില്‍ വലിയ മാറ്റം സൃഷ്ടിക്കുന്നു
Content: ടെക്‌സാസ്: സ്‌നേഹത്തിന്റെ സുവിശേഷം, കലഹമുള്ള ഒരു തടവറയെ ശാന്തിയുടെ ലോകത്തിലേക്ക് കൂട്ടിക്കൊണ്ടു പോയ അനുഭവമാണ് അമേരിക്കയിലെ ചില ജയിലുകള്‍ക്കു ലോകത്തോട് പറയുവാനുള്ളത്. യുഎസിലെ ടെക്‌സാസിനു സമീപമുള്ള അംഗോള ജയില്‍, തടവുകാര്‍ തമ്മിലുള്ള സംഘര്‍ഷം മൂലം കുപ്രസിദ്ധിയാര്‍ജിച്ച ഒന്നാണ്. ഈ സംഘര്‍ഷം അവസാനിപ്പിക്കുവാനും തടവുകാരിലേക്ക് ക്രിസ്തുവിന്റെ സന്ദേശം എത്തിക്കുവാനുമാണ് സൗത്ത് വെസ്റ്റേണ്‍ ബാപ്പിസ്റ്റ് തിയോളജിക്കല്‍ സെമിനാരി, ജയിലിനുള്ളില്‍ ഒരു തിയോളജിക്കല്‍ ഡിഗ്രി കോഴ്‌സ് ആരംഭിച്ചത്. ഇപ്പോള്‍ ജയിലിലെ അക്രമ സംഭവങ്ങളില്‍ 72 ശതമാനത്തിന്റെ കുത്തനെയുള്ള ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അംഗോള ജയിലില്‍ ആരംഭിച്ച ഈ പദ്ധതി റോഷറോനിലുള്ള ഡാരിംഗ്ടണ്‍ ജയിലിലേക്കും ഇപ്പോള്‍ വ്യാപിപിച്ചിരിക്കുകയാണ്. ടെക്‌സാസ് ഗവര്‍ണര്‍ ഡാന്‍ പാട്രിക്, സെനറ്റര്‍ ജോണ്‍ വൈറ്റ്മിയര്‍ തുടങ്ങിയവര്‍ അംഗോള ജയില്‍ നേരില്‍ സന്ദര്‍ശിച്ചിരിന്നു. തടവുകാര്‍ക്ക് വന്ന മാറ്റം അത്ഭുതപ്പെടുത്തുന്നതാണെന്ന്‍ അവര്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. തിയോളജിക്കല്‍ സെമിനാരി ഡീന്‍ ഡെന്നീ ഔട്രീ ആണ് ബൈബിള്‍ കോഴ്‌സുകള്‍ക്ക് നേതൃത്വം വഹിക്കുന്നത്. പലതടവുകാര്‍ക്കും പ്രാഥമിക വിദ്യാഭ്യാസം പോലും ലഭിക്കാത്തവരാണെന്ന് മനസിലാക്കിയ സെമിനാരി അധികൃതര്‍ പ്രത്യേക രീതിയിലുള്ള സിലബസ് ആണ് ബൈബിള്‍ കോഴ്‌സിനായി തയ്യാറാക്കിയിരിക്കുന്നത്. ആദ്യത്തെ രണ്ടു വര്‍ഷം ഇംഗ്ലീഷും, കണക്കും, മറ്റ് ശാസ്ത്ര സാമൂഹിക വിഷയങ്ങളും തടവുകാരെ പഠിപ്പിക്കും. ഇതിനു ശേഷമുള്ള രണ്ടു വര്‍ഷമാണ് ആഴമായ ബൈബിള്‍ പഠനം ആരംഭിക്കുന്നത്. ഇത്തരത്തില്‍ പഠനം പൂര്‍ത്തിയാക്കിയവര്‍ ഒരു പൂര്‍ണ്ണ സമയ സുവിശേഷ പ്രവര്‍ത്തകനായി മാറ്റപ്പെടുകയാണ് ചെയ്യുന്നത്. തടവുകാരായ ഇവര്‍ ക്രിസ്തുവിന്റെ സ്‌നേഹ സന്ദേശവുമായി മറ്റു പല ജയിലുകളിലും ചെന്ന് പ്രതീക്ഷ നഷ്ടപ്പെട്ടവരോട് സുവിശേഷത്തിന്റെ ദൂത് അറിയിക്കുന്നുണ്ടെന്നത് ശ്രദ്ധേയമാണ്. വധശിക്ഷ കാത്തു കഴിയുന്ന 54-കാരനായ ട്രൂപ്പ് ഫോസ്റ്ററിനെ പോലെ അനേകര്‍ക്ക് പുതിയ ബൈബിള്‍ കോഴ്‌സ് ശാന്തിയും, പ്രത്യാശയും, ദൈവത്തിലുള്ള ആശ്രയ ബോധവും നല്‍കുന്നു. "എട്ടു വര്‍ഷത്തില്‍ അധികമായി ഞാന്‍ ഏകാന്ത തടവറയിലാണ് കഴിയുന്നത്. ഏറെ നാളുകള്‍ ഞാന്‍ ആത്മഹത്യയെ കുറിച്ച് ചിന്തിച്ചു. കുട്ടിക്കാലത്ത് കേട്ട യേശുവിനെ കുറിച്ച് ഞാന്‍ ചില സമയങ്ങളില്‍ ചിന്തിക്കുമായിരുന്നു. സുവിശേഷത്തെ കുറിച്ച് പഠിക്കുവാന്‍ സാധിച്ചതില്‍ ഞാന്‍ ഏറെ സന്തോഷിക്കുന്നു. ഇന്ന്‍ എനിക്ക് അവിടുത്തെ സ്‌നേഹം മനസിലാക്കുവാന്‍ സാധിക്കുന്നു". ട്രൂപ്പ് ഫോസ്റ്റര്‍ പറഞ്ഞു. ട്രൂപ്പ് ഫോസ്റ്റര്‍ ഉള്‍പ്പെടെ നിരവധി തടവുകാര്‍ ഇന്ന് സുവിശേഷത്തിന്റെ വാഹകരാണ്. തങ്ങളെ പോലെ തന്നെ വിവിധ തടവറകളില്‍ ബന്ധിക്കപ്പെട്ടു കിടക്കുന്നവരിലേക്ക് ഇവര്‍ സുവിശേഷത്തിന്റെ പ്രകാശവുമായി ഇറങ്ങി ചെല്ലുന്നുയെന്നത് മറ്റൊരു ക്രിസ്തീയ സാക്ഷ്യമായി മാറുകയാണ്.
Image: /content_image/News/News-2016-10-18-07:56:17.jpg
Keywords:
Content: 2910
Category: 1
Sub Category:
Heading: കുടുംബ ബന്ധങ്ങള്‍ക്ക് വിലങ്ങുതടിയായി നില്‍ക്കുന്ന നിയമങ്ങള്‍ക്കെതിരെ പാരീസില്‍ കുടുംബാംഗങ്ങള്‍ അണിനിരന്ന കൂറ്റന്‍ പ്രതിഷേധം
Content: പാരീസ്: കുടുംബ ബന്ധങ്ങളുടെ സംരക്ഷണത്തിനു വേണ്ടി പ്രകടനം നടത്തുവാന്‍ പാരീസില്‍ ഒത്തുകൂടിയത് രണ്ടുലക്ഷത്തില്‍ അധികം ആളുകള്‍. സംഘാടകരെ പോലും ഞെട്ടിച്ചാണ് ഇത്രയും വലിയ ജനാവലി റാലിയില്‍ പങ്കെടുക്കുവാനായി എത്തിയത്. 'മാനിഫ് പോര്‍ ടൗസ്' എന്ന പേരില്‍ വര്‍ഷം തോറും ഇത്തരത്തില്‍ റാലി പാരീസില്‍ നടത്തപ്പെടാറുണ്ട്. ദമ്പതിമാരും കുട്ടികളും അണിനിരന്ന റാലി ഫ്രാന്‍സിന്റെ ശരിയായ ജനവികാരമാണ് പ്രതിഫലിപ്പിക്കുന്നത്. സര്‍ക്കാര്‍ തലത്തില്‍ കുടുംബബന്ധങ്ങളുടെ ദൃഢതയെ ബാധിക്കുന്ന നിരവധി തീരുമാനങ്ങള്‍ ഫ്രാന്‍സില്‍ അടുത്തിടെയായി നടപ്പിലാക്കുന്നുണ്ട്. വാടക ഗര്‍ഭപാത്രത്തിലൂടെ കുഞ്ഞുങ്ങളെ ജനിപ്പിക്കുക, സ്വവര്‍ഗവിവാഹം നിയമപരമാക്കുക, കൃതൃമ ഗര്‍ഭനിരോധ മാര്‍ഗങ്ങള്‍ ഏര്‍പ്പെടുത്തുക തുടങ്ങിയവ ഇതില്‍ ചിലതുമാത്രമാണ്. ഇത്തരം തിന്മ പ്രവര്‍ത്തികള്‍ കുടുംബ ബന്ധമെന്ന പവിത്രതയെ ചോദ്യം ചെയ്യുന്നതും, അതിനെ നശിപ്പിക്കുന്നതുമാണ്. ഈ തിരിച്ചറിവാണ് ജനങ്ങളെ റാലിയില്‍ പങ്കെടുക്കുവാന്‍ പ്രേരിപ്പിക്കുന്നത്. ഞായറാഴ്ച ഉച്ചതിരിഞ്ഞു മുന്നുമണി മുതല്‍ വൈകുന്നേരം അഞ്ചര വരെയാണ് പരിപാടി ക്രമീകരിച്ചിരുന്നത്. എന്നാല്‍ ലക്ഷക്കണക്കിന് ജനങ്ങള്‍ റാലിയിലേക്ക് എത്തുവാന്‍ തുടങ്ങിയതോടെ ആളുകള്‍ക്ക് നില്‍ക്കുവാന്‍ സ്ഥലം തികയാതെ വന്നു. റാലിയിലേക്ക് ആദ്യം വന്നവര്‍ മറ്റുള്ളവരെ കൂടി പങ്കെടുപ്പിക്കുന്നതിനായി യോഗം അവസാനിക്കുന്നതിനു മുമ്പേ തങ്ങളുടെ സ്ഥലം കടന്നുവരുന്നവര്‍ക്കായി ഒഴിഞ്ഞു നല്‍കി. വന്‍ പോലീസ് സന്നാഹമാണ് ഒത്തുചേരലിനെ നിയന്ത്രിക്കുവാന്‍ എത്തിയിരുന്നത്. സര്‍ക്കാര്‍ തീരുമാനങ്ങള്‍ക്കെതിരെയുള്ള കുടുംബങ്ങളുടെ പ്രതീഷേധം ശക്തമായിരുന്നുവെങ്കിലും ഏറ്റവും സമാധാനപരമായിട്ടാണ് പരിപാടി സംഘടിപ്പിക്കപ്പെട്ടത്. 'മാനിഫ് പോര്‍ ടൗസ്' എന്ന പരിപാടി 2012-ല്‍ ആണ് തുടങ്ങിയത്. 2013-ല്‍ ഫ്രാന്‍സില്‍ സ്വവര്‍ഗവിവാഹം നിയമവിധേയമാക്കിയിരുന്നു. ഇതെ വര്‍ഷം കുടുംബങ്ങളുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധ പ്രകടനം പോലീസ് അടിച്ചമര്‍ത്തുവാന്‍ ശ്രമിച്ചതും വലിയ വാര്‍ത്തയായിരുന്നു. ഈഫല്‍ ഗോപുരത്തിനു മുന്നില്‍ വന്‍പ്രതിഷേധം തീര്‍ക്കുന്ന കുടുംബങ്ങള്‍ വരുവാനിരിക്കുന്ന പുതിയ സര്‍ക്കാരിന് ശക്തമായ സന്ദേശം കൂടിയാണ് നല്‍കുന്നത്.
Image: /content_image/News/News-2016-10-19-01:28:44.jpg
Keywords: Paris,Protest,to,legal,action,on,same,sex,marriage,family,gathered
Content: 2911
Category: 18
Sub Category:
Heading: കത്തോലിക്ക കോൺഗ്രസ് സംസ്ഥാന അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു
Content: കൊച്ചി: കത്തോലിക്കാ കോൺഗ്രസ് സംസ്‌ഥാനതലത്തിൽ നൽകുന്ന വിവിധ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. സാമൂഹ്യ സേവനരംഗത്തെ മികവിനുള്ള അല്മായ പ്രേഷിതൻ പുരസ്കാരം കോട്ടയം നവജീവൻ ട്രസ്റ്റ് സ്‌ഥാപകനും ചങ്ങനാശേരി അതിരൂപതാംഗവുമായ പി.യു. തോമസ് അര്‍ഹനായി. കലാ സാംസ്കാരിക രംഗത്തെ മികവിന് ആർട്ടിസ്റ്റ് സിബി വലിയപറമ്പിൽ (ചങ്ങനാശേരി), ഗായകൻ തോപ്പിൽ ആന്റോ (എറണാകുളം–അങ്കമാലി) എന്നിവരെയും മതബോധന രംഗത്തു മികച്ച സേവനത്തിനുള്ള അവാർഡിനു പി.എം. അഗസ്റ്റിൻ പുതിയകുന്നേൽ (പാലാ), സിസ്റ്റർ ജോസിലി ഉടുമ്പന്നൂർ എഫ്സിസിയെയും തിരഞ്ഞെടുത്തു. സാമൂഹ്യ സേവന രംഗത്ത് ഏർപ്പെടുത്തിയ സിറിയക് കണ്ടത്തിൽ അവാർഡിന് പെരുമ്പാവൂർ കൂവപ്പടി ബത്ലഹേം അഭയഭവൻ സ്‌ഥാപക മേരി എസ്തപ്പാൻ അർഹയായി. സാമൂഹ്യ രംഗത്തെ മികച്ച സേവനത്തിനുള്ള കത്തോലിക്ക കോൺഗ്രസ് അവാർഡ് റോബിൻ അരീപ്പറമ്പിലിനു (തലശേരി) നൽകും. 5,001 രൂപയും പ്രശസ്തിപത്രവുമാണ് ആറു പേർക്കും ലഭിക്കുക. ഒക്ടോബർ 22 നു കാക്കനാട് മൗണ്ട് സെന്റ് തോമസിൽ നടക്കുന്ന സമ്മേളനത്തിൽ സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പുരസ്കാരങ്ങൾ സമർപ്പിക്കും. മാർ റെമിജിയോസ് ഇഞ്ചനാനിയിൽ പുരസ്കാര ജേതാക്കളെ അനുമോദിക്കും.
Image: /content_image/India/India-2016-10-19-02:01:22.jpg
Keywords:
Content: 2912
Category: 9
Sub Category:
Heading: വട്ടായിലച്ചൻ ഇന്നെത്തും; യു കെ ആത്മീയ ഉണർവ്വിലേക്ക്. മാർ സ്രാമ്പിക്കലിനൊപ്പം 'അഭിഷേക സായാഹ്നം' നാളെ പ്രസ്റ്റണിൽ... 'തണ്ടർ ഓഫ് ഗോഡ്' 25 ന്
Content: ജീവിത നവീകരണവും, ആത്മീയ ഉണർവ്വും,രോഗശാന്തിയും തന്റെ ശുശ്രൂഷകളിലൂടെ പകർന്നു നൽകിക്കൊണ്ട് ജനലക്ഷങ്ങളെ വിശ്വാസത്തിലേക്കു നയിക്കുവാൻ ദൈവം ഉപകരണമാക്കുന്ന, കാലഘട്ടത്തിന്റെ വചനപ്രഘോഷകനും, സെഹിയോൻ ശുശ്രൂഷകളുടെ സ്ഥാപകനുമായ ഫാ.സേവ്യർ ഖാൻ വട്ടായിൽ ഇന്ന് (19/10/2016)യു കെ യിൽ എത്തിച്ചേരും.പ്രശസ്തവചനപ്രഘോഷകനും രോഗശാന്തി ശുശ്രൂഷകനും അട്ടപ്പാടി സെഹിയോൻ ധ്യാനകേന്ദ്രം അസി.ഡയറക്ടറുമായ ഫാ.സാജു ഇലഞ്ഞിയിലും ടീമും അദ്ദേഹത്തോടൊപ്പം എത്തുന്നുണ്ട്. ഇന്ന് വൈകിട്ട് ബർമിംങ്ഹാം എയർപോർട്ടിൽ എത്തുന്ന ഫാ.വട്ടായിലിനെയും സംഘത്തെയും സെഹിയോൻ യുകെ ഡയറക്ടർ ഫാ.സോജി ഓലിക്കൽ, ഫാ.ഷൈജു നടുവത്താനി എന്നിവരുടെ നേതൃത്വത്തിൽ സെഹിയോൻ യു കെ ടീം വരവേൽക്കും. നാളെ വ്യാഴാഴ്ച യു കെ യുടെ ആത്മീയ ഇടയൻ മാർ ജോസഫ് സ്രാമ്പിക്കലിനെ സന്ദർശിക്കുന്നതിനും അനുഗ്രഹം തേടുന്നതിനുമായി പ്രസ്റ്റണിൽ എത്തുന്ന ഫാ.വട്ടായിൽ ,യു കെ യിലെ ഏതൊരു കത്തോലിക്കാവിശ്വാസിയ്ക്കും ആത്മനിർവൃതി പകരുന്ന "അഭിഷേക സായാഹ്നം" ശുശ്രൂഷ കത്തോലിക്കാ സഭയുടെ പുനരുദ്ധാരണത്തിന്റെ നാഴികക്കല്ലായി മാറിയ പ്രസ്റ്റൺ സെന്റ് അൽഫോൻസാ കത്തീഡ്രൽ ദേവാലയത്തിൽ മാർ ജോസഫ് സ്രാമ്പിക്കലിനോടൊപ്പം നയിക്കും. ദൈവം സ്നേഹമാണെന്ന് പ്രവൃത്തിയിലൂടെ തെളിയിച്ചുകൊണ്ടിരിക്കുന്ന രണ്ട് അഭിഷിക്തകരങ്ങൾ കൈകോർക്കുന്ന ഈ അനുഗ്രഹ ശുശ്രൂഷ യുകെയിൽ വരും നാളുകളിലെ ദൈവിക വരദാനങ്ങളുടെ വറ്റാത്ത ഉറവയായി മാറും. നാളെ വൈകിട്ട് 5.30 മുതൽ ആരംഭിക്കുന്ന "അഭിഷേക സായാഹ്നം" മാർ.ജോസഫ് സ്രാമ്പിക്കലിന്റെ മുഖ്യ കാർമ്മികത്വത്തിൽ പ്രത്യേക ദിവ്യബലി, ദിവ്യ കാരുണ്യ ആരാധന, തിരുവചന ശുശ്രൂഷ തുടങ്ങിയവയോടെ രാത്രി 9.30 ന് സമാപിക്കും. രൂപതാ വികാരി ജനറാളും കത്തീഡ്രൽ പള്ളി വികാരിയുമായ റവ.ഫാ.മാത്യു ചൂരപ്പൊയ്കയിൽ എല്ലാവരെയും അഭിഷേക സായാഹ്നത്തിലേക്ക് ഇതിനോടകം സ്വാഗതം ചെയ്തിട്ടുണ്ട്. 21 മുതൽ 24 വരെ സെഹിയോൻ ശുശ്രൂഷകർക്കും കുടുംബാംഗങ്ങൾക്കുമുള്ള വളർച്ചാ ധ്യാനം നയിക്കുന്ന ഫാ. വട്ടായിൽ, 25 ന് ചൊവ്വാഴ്ച ദേശ ഭാഷാ വ്യത്യാസമില്ലാതെ ആയിരങ്ങൾ ഒരുമിക്കുന്ന, രോഗശാന്തിയും വിടുതലുകളുമായി അത്ഭുതങ്ങളും അടയാളങ്ങളും നിരന്തരം സംഭവിച്ചുകൊണ്ടിരിക്കുന്ന യൂണിവേഴ്സൽ ബൈബിൾ കൺവെൻഷൻഷനായ "തണ്ടർ ഓഫ് ഗോഡ്" ശുശ്രൂഷയ്ക്കായി ലണ്ടൻ ക്രോംലിയിൽ എത്തും. വിദേശങ്ങളിൽ നിന്നുപോലും നിരവധിയാളുകൾ എത്തിച്ചേരുന്ന തണ്ടർ ഓഫ് ഗോഡ് കൺവെൻഷനിലേക്ക് യു കെ യുടെ വിവിധ പ്രദേശങ്ങളിൽ നിന്നും സംഘാടകർ വാഹന സൌകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. റവ. ഫാ.സേവ്യർ ഖാൻ വട്ടായിലിന്റെ യു കെ ശുശ്രൂഷകൾക്കായി അഖണ്ഡ ജപമാലകളും ദിവ്യകാരുണ്യ ആരാധനയും ഉപവാസ മദ്ധ്യസ്ഥ പ്രാർത്ഥനകളുമായി ഫാ.സോജി ഓലിക്കലിന്റെ നേതൃത്വത്തിൽ ഒരുങ്ങിക്കൊണ്ടിരിക്കുന്ന സെഹിയോൻ കുടുംബം ആത്മീയ അഭിഷേകം പകരുന്ന വചന ശുശ്രൂഷകളിലേക്ക് യേശുനാമത്തിൽ ഏവരെയും ക്ഷണിക്കുകയും പ്രാർത്ഥനാ സഹായം അഭ്യർത്ഥിക്കുകയും ചെയ്യുന്നു.
Image: /content_image/Events/Events-2016-10-19-02:26:24.JPG
Keywords: vattayil
Content: 2913
Category: 1
Sub Category:
Heading: ദേവാലയങ്ങളുടെയും ഭവനങ്ങളുടെയും മുറ്റം കോൺക്രീറ്റിടുന്നതിലും ടൈലുകള്‍ പാകുന്നതിലും ആത്മപരിശോധന വേണം: കെസിബിസി സർക്കുലർ
Content: കൊച്ചി: ദേവാലയങ്ങളുടെയും സഭാസ്ഥാപനങ്ങളുടെയും വീടുകളുടെയും മുറ്റം കോൺക്രീറ്റിടുന്നതും ടാർ ചെയ്യുന്നതും ടൈലുകൾ പാകുന്നതും മഴവെള്ളം അകറ്റുമെന്നും ഇതുസംബന്ധിച്ച് ആത്മപരിശോധന വേണമെന്നും കെസിബിസി സർക്കുലർ. കത്തോലിക്കാസഭയുടെ കാരുണ്യവർഷാചരണത്തിന്റെ ഭാഗമായി കെസിബിസിയുടെ സാമൂഹികനീതിക്കും വികസനത്തിനുമായുള്ള കമ്മിഷന്‍ പുറപ്പെടുവിച്ച സര്‍ക്കുലറിലാണ് പുതിയ നിര്‍ദേശങ്ങള്‍ നല്കിയിരിക്കുന്നത്. ജലസംരക്ഷണ പ്രവർത്തനങ്ങൾക്കായി എല്ലാവരും കൈകോർക്കണമെന്നും സർക്കുലറിൽ പറയുന്നു. വരുംതലമുറകൾക്കായി കരുതിവയ്ക്കേണ്ട ഭൂഗർഭജലം ചൂഷണം ചെയ്യുന്നത് ആത്മപരിശോധന നടത്തേണ്ടതാണ്. ജലസ്രോതസ്സുകൾ മലിനമാക്കാതിരിക്കാൻ ശ്രദ്ധിക്കണമെന്നും ആർച്ച് ബിഷപ് തോമസ് മാർ കൂറിലോസ്, ബിഷപ്പുമാരായ മാർ ജോർജ് മഠത്തിക്കണ്ടത്തിൽ, ഡോ. സെൽവിസ്റ്റർ പൊന്നുമുത്തൻ എന്നിവർ ചേർന്നു പുറത്തിറക്കിയ സർക്കുലർ ആഹ്വാനം ചെയ്യുന്നു. "ജല സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കായി ഭക്തസംഘടനകളും ശുശ്രൂഷാവേദികളും സ്ഥാപനങ്ങളും കുടുംബങ്ങളും പങ്കുചേരണം. കിണർ റീചാർജിങ് പദ്ധതിയിൽ എല്ലാ കുടുംബങ്ങളും പങ്കെടുക്കണം. പറമ്പുകളില്‍ മഴക്കുഴികളും ചാലുകളുമുണ്ടാക്കി കിണർ ഉറവകളെ പുഷ്ടിപ്പെടുത്തണം. കിണറ്റിലെ വെള്ളം സ്ഥിര നിക്ഷേപമായി സൂക്ഷിക്കണം. മഴവെള്ള സംഭരണികളും മാതൃകാപരമാണ്. വീട്ടിൽ ഒരുവട്ടം ഉപയോഗിച്ച വെള്ളം ചെടികൾ നനയ്ക്കാൻ ഉപയോഗിക്കാം". സര്‍ക്കുലറില്‍ പറയുന്നു.
Image: /content_image/India/India-2016-10-19-02:48:29.jpg
Keywords:
Content: 2915
Category: 8
Sub Category:
Heading: ശുദ്ധീകരണസ്ഥലവും മഗ്ദലന മറിയവും
Content: “അവന്‍ നമ്മുടെ പാപങ്ങള്‍ക്കുള്ള പരിഹാരബലിയാണ്; നമ്മുടെ മാത്രമല്ല ലോകം മുഴുവന്റേയും പാപങ്ങള്‍ക്ക്‌” (1 യോഹന്നാന്‍ 2:2). #{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ഒക്ടോബര്‍ 19}# “യേശുവിന്റെ കുരിശിന്റെ കീഴില്‍ ജീവനുള്ള ഒരു കണ്ണാടിക്കു സമാനമായി മഗ്ദലന മറിയം നിന്നു. യാതൊരുവിധ ചലനങ്ങളുമില്ലാതെ, അവള്‍ തന്റെ കണ്ണുകള്‍ യേശുവിലേക്കുയര്‍ത്തി. അവിടെ നിന്നും അവള്‍ക്ക്‌ ഉണ്ടായ വേദന പറഞ്ഞറിയിക്കാന്‍ പറ്റാത്തതായിരിന്നു. കാല്‍വരിയിലെ ആ മൂന്ന്‍ മണിക്കൂറുകള്‍ ശരിക്കും അവളുടെ ശുദ്ധീകരണസ്ഥലമായിരുന്നു. എന്നാല്‍ ഈ വേദനയുടെ ഒരു നിമിഷം പോലും നഷ്ടപ്പെടുത്തുവാന്‍ അവള്‍ തയ്യാറല്ലായിരുന്നു. ലോകത്തിന്റെ പാപങ്ങള്‍ക്ക്‌ പരിഹാരം കാണുന്നതിനായി സ്വയം പീഡനങ്ങള്‍ ഏറ്റുവാങ്ങിയ 'മാംസം ധരിച്ച വചന'ത്തെക്കുറിച്ചുള്ള ചിന്തയില്‍ അവള്‍ മുഴുകി. തന്നെക്കുറിച്ചുള്ള മുഴുവന്‍ ചിന്തകളും അവളില്‍ നിന്നും അപ്രത്യക്ഷമാകുകയും അവള്‍ തന്റെ സ്വന്തം പാപങ്ങള്‍ കുരിശിലേക്ക് ചേര്‍ത്ത് വെച്ചു കൊണ്ട് പരിഹാരം കാണുകയും ചെയ്തു. തീര്‍ച്ചയായും ഇവിടെ നമുക്ക് ശുദ്ധീകരണസ്ഥലത്തെ ആത്മാക്കളെക്കുറിച്ചുള്ള ഒരു ചിന്ത ലഭിക്കുന്നതാണ്. ശുദ്ധീകരണസ്ഥലത്തെ അന്ധകാരത്തിലേക്ക് എപ്രകാരമാണ് ദൈവീകപ്രകാശം സ്ഫുരിക്കുന്നതെന്ന് കാല്‍വരി കാണിച്ചു തരുന്നു. കുരിശില്‍ തറക്കപ്പെട്ട യേശുവിന്റെ വേദന ആത്മാക്കളിലേക്കും പ്രസരിക്കുന്നു. ലോകത്തിന്റെ പാപങ്ങള്‍ക്ക്‌ പരിഹാരം കണ്ടവന്റെ ദിവ്യത്വത്തിന് കീഴില്‍ ഭൂമിയിലും ശുദ്ധീകരണസ്ഥലത്തുള്ള വേദനയും സമാധാനവും കണ്ടെത്തുവാന്‍ കഴിയും”. (ഹെല്‍പ്പേഴ്‌സ്‌ ഓഫ് ദി ഹോളി സോള്‍സിലെ വിശുദ്ധ ഓസ്റ്റിന്റെ മദര്‍ മേരി). #{blue->n->n->വിചിന്തനം:}# യേശുവിന്റെ ജീവിതത്തിലെ മുപ്പത്തി മൂന്ന്‍ വര്‍ഷങ്ങളോടുള്ള ആദരസൂചകമായി, ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക്‌ വേണ്ടിയുള്ള പ്രത്യേക സഹായത്തിനായി മുപ്പത്തി മൂന്ന്‍ ദിവസം കുരിശിന്റെ വഴി ചൊല്ലി പ്രാര്‍ത്ഥിക്കുക #{red->n->n->പ്രാര്‍ത്ഥന:}# നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/10?type=8 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LRLcizG74eI23yB1HYZ55N}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/PurgatorytoHeaven/PurgatorytoHeaven-2016-10-19-04:06:57.jpg
Keywords: മദര്‍ മേരി