category_idEvents
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingവട്ടായിലച്ചൻ ഇന്നെത്തും; യു കെ ആത്മീയ ഉണർവ്വിലേക്ക്. മാർ സ്രാമ്പിക്കലിനൊപ്പം 'അഭിഷേക സായാഹ്നം' നാളെ പ്രസ്റ്റണിൽ... 'തണ്ടർ ഓഫ് ഗോഡ്' 25 ന്
Contentജീവിത നവീകരണവും, ആത്മീയ ഉണർവ്വും,രോഗശാന്തിയും തന്റെ ശുശ്രൂഷകളിലൂടെ പകർന്നു നൽകിക്കൊണ്ട് ജനലക്ഷങ്ങളെ വിശ്വാസത്തിലേക്കു നയിക്കുവാൻ ദൈവം ഉപകരണമാക്കുന്ന, കാലഘട്ടത്തിന്റെ വചനപ്രഘോഷകനും, സെഹിയോൻ ശുശ്രൂഷകളുടെ സ്ഥാപകനുമായ ഫാ.സേവ്യർ ഖാൻ വട്ടായിൽ ഇന്ന് (19/10/2016)യു കെ യിൽ എത്തിച്ചേരും.പ്രശസ്തവചനപ്രഘോഷകനും രോഗശാന്തി ശുശ്രൂഷകനും അട്ടപ്പാടി സെഹിയോൻ ധ്യാനകേന്ദ്രം അസി.ഡയറക്ടറുമായ ഫാ.സാജു ഇലഞ്ഞിയിലും ടീമും അദ്ദേഹത്തോടൊപ്പം എത്തുന്നുണ്ട്. ഇന്ന് വൈകിട്ട് ബർമിംങ്ഹാം എയർപോർട്ടിൽ എത്തുന്ന ഫാ.വട്ടായിലിനെയും സംഘത്തെയും സെഹിയോൻ യുകെ ഡയറക്ടർ ഫാ.സോജി ഓലിക്കൽ, ഫാ.ഷൈജു നടുവത്താനി എന്നിവരുടെ നേതൃത്വത്തിൽ സെഹിയോൻ യു കെ ടീം വരവേൽക്കും. നാളെ വ്യാഴാഴ്ച യു കെ യുടെ ആത്മീയ ഇടയൻ മാർ ജോസഫ് സ്രാമ്പിക്കലിനെ സന്ദർശിക്കുന്നതിനും അനുഗ്രഹം തേടുന്നതിനുമായി പ്രസ്റ്റണിൽ എത്തുന്ന ഫാ.വട്ടായിൽ ,യു കെ യിലെ ഏതൊരു കത്തോലിക്കാവിശ്വാസിയ്ക്കും ആത്മനിർവൃതി പകരുന്ന "അഭിഷേക സായാഹ്നം" ശുശ്രൂഷ കത്തോലിക്കാ സഭയുടെ പുനരുദ്ധാരണത്തിന്റെ നാഴികക്കല്ലായി മാറിയ പ്രസ്റ്റൺ സെന്റ് അൽഫോൻസാ കത്തീഡ്രൽ ദേവാലയത്തിൽ മാർ ജോസഫ് സ്രാമ്പിക്കലിനോടൊപ്പം നയിക്കും. ദൈവം സ്നേഹമാണെന്ന് പ്രവൃത്തിയിലൂടെ തെളിയിച്ചുകൊണ്ടിരിക്കുന്ന രണ്ട് അഭിഷിക്തകരങ്ങൾ കൈകോർക്കുന്ന ഈ അനുഗ്രഹ ശുശ്രൂഷ യുകെയിൽ വരും നാളുകളിലെ ദൈവിക വരദാനങ്ങളുടെ വറ്റാത്ത ഉറവയായി മാറും. നാളെ വൈകിട്ട് 5.30 മുതൽ ആരംഭിക്കുന്ന "അഭിഷേക സായാഹ്നം" മാർ.ജോസഫ് സ്രാമ്പിക്കലിന്റെ മുഖ്യ കാർമ്മികത്വത്തിൽ പ്രത്യേക ദിവ്യബലി, ദിവ്യ കാരുണ്യ ആരാധന, തിരുവചന ശുശ്രൂഷ തുടങ്ങിയവയോടെ രാത്രി 9.30 ന് സമാപിക്കും. രൂപതാ വികാരി ജനറാളും കത്തീഡ്രൽ പള്ളി വികാരിയുമായ റവ.ഫാ.മാത്യു ചൂരപ്പൊയ്കയിൽ എല്ലാവരെയും അഭിഷേക സായാഹ്നത്തിലേക്ക് ഇതിനോടകം സ്വാഗതം ചെയ്തിട്ടുണ്ട്. 21 മുതൽ 24 വരെ സെഹിയോൻ ശുശ്രൂഷകർക്കും കുടുംബാംഗങ്ങൾക്കുമുള്ള വളർച്ചാ ധ്യാനം നയിക്കുന്ന ഫാ. വട്ടായിൽ, 25 ന് ചൊവ്വാഴ്ച ദേശ ഭാഷാ വ്യത്യാസമില്ലാതെ ആയിരങ്ങൾ ഒരുമിക്കുന്ന, രോഗശാന്തിയും വിടുതലുകളുമായി അത്ഭുതങ്ങളും അടയാളങ്ങളും നിരന്തരം സംഭവിച്ചുകൊണ്ടിരിക്കുന്ന യൂണിവേഴ്സൽ ബൈബിൾ കൺവെൻഷൻഷനായ "തണ്ടർ ഓഫ് ഗോഡ്" ശുശ്രൂഷയ്ക്കായി ലണ്ടൻ ക്രോംലിയിൽ എത്തും. വിദേശങ്ങളിൽ നിന്നുപോലും നിരവധിയാളുകൾ എത്തിച്ചേരുന്ന തണ്ടർ ഓഫ് ഗോഡ് കൺവെൻഷനിലേക്ക് യു കെ യുടെ വിവിധ പ്രദേശങ്ങളിൽ നിന്നും സംഘാടകർ വാഹന സൌകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. റവ. ഫാ.സേവ്യർ ഖാൻ വട്ടായിലിന്റെ യു കെ ശുശ്രൂഷകൾക്കായി അഖണ്ഡ ജപമാലകളും ദിവ്യകാരുണ്യ ആരാധനയും ഉപവാസ മദ്ധ്യസ്ഥ പ്രാർത്ഥനകളുമായി ഫാ.സോജി ഓലിക്കലിന്റെ നേതൃത്വത്തിൽ ഒരുങ്ങിക്കൊണ്ടിരിക്കുന്ന സെഹിയോൻ കുടുംബം ആത്മീയ അഭിഷേകം പകരുന്ന വചന ശുശ്രൂഷകളിലേക്ക് യേശുനാമത്തിൽ ഏവരെയും ക്ഷണിക്കുകയും പ്രാർത്ഥനാ സഹായം അഭ്യർത്ഥിക്കുകയും ചെയ്യുന്നു.
Image
Second Image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth Image
Seventh Image
Video
Second Video
facebook_linkNot set
News Date2016-10-19 00:00:00
Keywordsvattayil
Created Date2016-10-19 11:56:24