Content | “അവന്‍ നമ്മുടെ പാപങ്ങള്‍ക്കുള്ള പരിഹാരബലിയാണ്; നമ്മുടെ മാത്രമല്ല ലോകം മുഴുവന്റേയും പാപങ്ങള്‍ക്ക്” (1 യോഹന്നാന്‍ 2:2).
#{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ഒക്ടോബര്‍ 19}#
“യേശുവിന്റെ കുരിശിന്റെ കീഴില്‍ ജീവനുള്ള ഒരു കണ്ണാടിക്കു സമാനമായി മഗ്ദലന മറിയം നിന്നു. യാതൊരുവിധ ചലനങ്ങളുമില്ലാതെ, അവള്‍ തന്റെ കണ്ണുകള്‍ യേശുവിലേക്കുയര്‍ത്തി. അവിടെ നിന്നും അവള്‍ക്ക് ഉണ്ടായ വേദന പറഞ്ഞറിയിക്കാന്‍ പറ്റാത്തതായിരിന്നു. കാല്‍വരിയിലെ ആ മൂന്ന്‍ മണിക്കൂറുകള്‍ ശരിക്കും അവളുടെ ശുദ്ധീകരണസ്ഥലമായിരുന്നു. എന്നാല്‍ ഈ വേദനയുടെ ഒരു നിമിഷം പോലും നഷ്ടപ്പെടുത്തുവാന്‍ അവള്‍ തയ്യാറല്ലായിരുന്നു.
ലോകത്തിന്റെ പാപങ്ങള്‍ക്ക് പരിഹാരം കാണുന്നതിനായി സ്വയം പീഡനങ്ങള്‍ ഏറ്റുവാങ്ങിയ 'മാംസം ധരിച്ച വചന'ത്തെക്കുറിച്ചുള്ള ചിന്തയില്‍ അവള്‍ മുഴുകി. തന്നെക്കുറിച്ചുള്ള മുഴുവന്‍ ചിന്തകളും അവളില്‍ നിന്നും അപ്രത്യക്ഷമാകുകയും അവള്‍ തന്റെ സ്വന്തം പാപങ്ങള്‍ കുരിശിലേക്ക് ചേര്‍ത്ത് വെച്ചു കൊണ്ട് പരിഹാരം കാണുകയും ചെയ്തു. തീര്‍ച്ചയായും ഇവിടെ നമുക്ക് ശുദ്ധീകരണസ്ഥലത്തെ ആത്മാക്കളെക്കുറിച്ചുള്ള ഒരു ചിന്ത ലഭിക്കുന്നതാണ്.
ശുദ്ധീകരണസ്ഥലത്തെ അന്ധകാരത്തിലേക്ക് എപ്രകാരമാണ് ദൈവീകപ്രകാശം സ്ഫുരിക്കുന്നതെന്ന് കാല്‍വരി കാണിച്ചു തരുന്നു. കുരിശില്‍ തറക്കപ്പെട്ട യേശുവിന്റെ വേദന ആത്മാക്കളിലേക്കും പ്രസരിക്കുന്നു. ലോകത്തിന്റെ പാപങ്ങള്‍ക്ക് പരിഹാരം കണ്ടവന്റെ ദിവ്യത്വത്തിന് കീഴില്‍ ഭൂമിയിലും ശുദ്ധീകരണസ്ഥലത്തുള്ള വേദനയും സമാധാനവും കണ്ടെത്തുവാന്‍ കഴിയും”.
(ഹെല്‍പ്പേഴ്‌സ് ഓഫ് ദി ഹോളി സോള്‍സിലെ വിശുദ്ധ ഓസ്റ്റിന്റെ മദര്‍ മേരി).
#{blue->n->n->വിചിന്തനം:}#
യേശുവിന്റെ ജീവിതത്തിലെ മുപ്പത്തി മൂന്ന്‍ വര്‍ഷങ്ങളോടുള്ള ആദരസൂചകമായി, ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടിയുള്ള പ്രത്യേക സഹായത്തിനായി മുപ്പത്തി മൂന്ന്‍ ദിവസം കുരിശിന്റെ വഴി ചൊല്ലി പ്രാര്‍ത്ഥിക്കുക
#{red->n->n->പ്രാര്‍ത്ഥന:}#
നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു.
1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.
{{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/10?type=8 }}
#{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }#
➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LRLcizG74eI23yB1HYZ55N}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }} |