Contents

Displaying 2721-2730 of 24979 results.
Content: 2951
Category: 6
Sub Category:
Heading: പ്രാര്‍ത്ഥനയെന്ന സഹായം
Content: "പ്രവര്‍ത്തികള്‍ കൂടാതെയുള്ള വിശ്വാസം അതില്‍തന്നെ നിര്‍ജീവമാണ്" (യാക്കോബ് 2:17). #{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ഒക്ടോബര്‍ 21 }# പ്രാര്‍ത്ഥനയിലൂടെ വ്യക്തികള്‍ക്കും സമൂഹത്തിനും പുതുമ ലഭിക്കുന്നു. മാമോദീസായോടും സ്ഥൈര്യലേപനത്തോടും മറ്റ് കൂദാശകളോടുമുള്ള നമ്മുടെ പ്രതിബദ്ധത ഓര്‍മ്മപ്പെടുത്താന്‍ പ്രാര്‍ത്ഥന ഏറെ ഉപകരിക്കുന്നുണ്ട്. വൈവാഹിക സ്‌നേഹത്തിന്റേയും കുടുംബ ദൗത്യത്തിന്റേയും ചക്രവാളങ്ങള്‍ പ്രാര്‍ത്ഥനയാല്‍ വിസ്തൃതമാക്കപ്പെടുന്നു. അതേ സമയം സുവിശേഷ സൗഭാഗ്യങ്ങള്‍ ജീവിതത്തില്‍ അനുവര്‍ത്തിക്കാനും പ്രാര്‍ത്ഥന നമ്മെ സഹായിക്കുന്നുണ്ട്. പ്രാര്‍ത്ഥനയിലുള്ള ജ്ഞാനം കൂടാതെ, ക്രൈസ്തവസമൂഹത്തിന്റെ പ്രതിജ്ഞാബദ്ധതയെ പറ്റി ഗ്രഹിക്കാന്‍ നമുക്ക് ഒരിക്കലും സാധ്യമല്ല. മനുഷ്യവര്‍ഗ്ഗത്തെ ബാധിക്കുന്ന എല്ലാ പ്രശ്‌നങ്ങളിലും നമ്മുടെ നീതിബോധത്തെ പരിശോധിക്കണമെന്നാണ് പ്രാര്‍ത്ഥന നമ്മോട് ആവശ്യപ്പെടുന്നത്. നമ്മുടെ ഒറ്റയ്ക്കും കൂട്ടായ്മയിലുമുള്ള ചുമതലയെപ്പറ്റി ആഴമായി ചിന്തിക്കണമെന്നും പ്രാര്‍ത്ഥന നമ്മെ ഓര്‍മ്മപ്പെടുത്തുന്നു. (വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, റോം, 10.6.88) {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/10?type=6 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LRLcizG74eI23yB1HYZ55N}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/Meditation/Meditation-2016-10-21-06:08:04.jpg
Keywords: പ്രാര്‍ത്ഥന
Content: 2953
Category: 1
Sub Category:
Heading: പാകിസ്ഥാനിലെ ന്യൂനപക്ഷങ്ങള്‍ക്ക് പുത്തന്‍ പ്രതീക്ഷകള്‍ നല്‍കി കൊണ്ട് പുതിയ ബില്‍
Content: ലാഹോര്‍: ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ക്ക് സംരക്ഷണം നല്‍കുന്നതിനായി പാക്കിസ്ഥാന്‍ പാര്‍ലമെന്റില്‍ രണ്ട് ബില്ലുകള്‍ അവതരിപ്പിച്ചു. പാക്കിസ്ഥാന്‍ ന്യൂനപക്ഷ കമ്മീഷന്‍ എന്ന പേരില്‍ ഒരു സ്വതന്ത്ര ഏജന്‍സി ആരംഭിക്കുന്നതിനുള്ള ശുപാര്‍ശയാണ് ആദ്യത്തെ ബില്ലില്‍ നിര്‍ദേശിക്കുന്നത്. 'ന്യൂനപക്ഷങ്ങളുടെ സംരക്ഷണത്തിനായുള്ള നിയമം-2016' എന്നതാണ് രണ്ടാമത്തെ ബില്‍. പാക്കിസ്ഥാനില്‍ ക്രൈസ്തവരുള്‍പ്പെടെയുള്ള ന്യൂനപക്ഷങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് ആശ്വാസം പകരുന്നതാണ് പാര്‍ലമെന്റിന്റെ പുതിയ നടപടി. വിവിധ മതങ്ങളില്‍ നിന്നുള്ള 11 പേരടങ്ങുന്ന ഒരു സ്വതന്ത്ര കമ്മിറ്റിയാണ് ന്യൂനപക്ഷ കമ്മീഷന്‍. മുസ്ലീം വിഭാഗത്തിലെ ഗോത്രവര്‍ഗങ്ങളില്‍ നിന്നുള്ളവരും ഈ കമ്മീഷനിലെ അംഗങ്ങളാകും. എല്ലാ വിഭാഗം ജനങ്ങളും തമ്മില്‍ ഐക്യത്തില്‍ ജീവിക്കുന്നതിനായി പ്രേരിപ്പിക്കുന്നതിനും, ഭൂരിപക്ഷങ്ങളുടെ ഇടയില്‍ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പ് വരുത്തുകയുമാണ് കമ്മീഷന്റെ ലക്ഷ്യം. 18 വയസുവരെ പ്രായമുള്ളവരെ കുട്ടികളായി കണക്കാക്കി മതം മാറുന്നതിന് അവര്‍ക്ക് വിലക്ക് കല്‍പ്പിക്കുന്നതാണ് രണ്ടാമത്തെ ബല്ലിലെ പ്രധാനപ്പെട്ട ശുപാര്‍ശ. 18 വയസില്‍ താഴെയുള്ള പെണ്‍കുട്ടികളെ തട്ടിക്കൊണ്ടു പോയ ശേഷം മതംമാറ്റി ഇസ്ലാം മത വിഭാഗത്തിലേക്ക് ചേര്‍ക്കുന്ന സംഭവങ്ങള്‍ പാക്കിസ്ഥാനില്‍ പതിവാണ്. ന്യൂനപക്ഷ സമുദായത്തിലെ അംഗങ്ങളെ ഇത്തരത്തില്‍ മതം മാറ്റി വിവാഹം കഴിക്കുകയും, പിന്നീട് അടിമകളെ പോലെ ജോലി എടുപ്പിക്കുകയും ചെയ്യുന്ന നടപടിയില്‍ പാകിസ്ഥാന്‍ ഗവണ്‍മെന്‍റ് മൌനം പാലിക്കുന്നതില്‍ അന്താരാഷ്ട്ര തലത്തില്‍ വരെ വലിയ പ്രതിഷേധങ്ങള്‍ക്ക് വഴി തെളിയിച്ചിരിന്നു. പാര്‍ലമെന്റില്‍ അവതരിപ്പിക്കപ്പെട്ട പുതിയ ബില്ലിനെ സ്വാഗതം ചെയ്യുന്നതായി സെന്റര്‍ ഫോര്‍ സോഷ്യല്‍ ജസ്റ്റീസ് എന്ന സംഘടനയുടെ പ്രസിഡന്റും കത്തോലിക്ക വിശ്വാസിയുമായ പീറ്റര്‍ ജേക്കബ് പറഞ്ഞു. 2014-ല്‍ പാക്കിസ്ഥാന്‍ സുപ്രീം കോടതി ന്യൂനപക്ഷങ്ങള്‍ക്ക് വേണ്ടി പ്രത്യേക കമ്മീഷന്‍ രൂപീകരിക്കണമെന്ന് നിര്‍ദേശിച്ചതിനെ തുടര്‍ന്നാണ് ഇത്തരത്തിലുള്ള ഒരു നടപടി പാര്‍ലമെന്റിന്റെ ഭാഗത്തു നിന്നും ഉണ്ടായിരിക്കുന്നതെന്നും പീറ്റര്‍ ജേക്കബ് പറഞ്ഞു. പുതിയ ബില്‍ ഉടന്‍ തന്നെ അംഗീകരിക്കുമെന്ന പ്രതീക്ഷയിലാണ് പാകിസ്ഥാനിലെ ന്യൂനപക്ഷം.
Image: /content_image/News/News-2016-10-21-07:31:31.jpg
Keywords:
Content: 2954
Category: 1
Sub Category:
Heading: പതിനഞ്ച് വയസ്സുകാരനായ ജോസ് സാഞ്ചസ് ഡെല്‍ റിയോയേ വിശുദ്ധ പദവിയിലേക്ക് എത്തിച്ച അത്ഭുത രോഗസൗഖ്യം
Content: മെക്‌സിക്കോ സിറ്റി: മെക്‌സിക്കോയില്‍ രക്തസാക്ഷിയായ ജോസ് സാഞ്ചസ് ഡെല്‍ റിയോയേ വിശുദ്ധരുടെ ഗണത്തിലേക്ക് ഉയര്‍ത്തുവാന്‍ കാരണമായത് വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന ഒരു അത്ഭുത പ്രവര്‍ത്തിയാണ്. കഴിഞ്ഞ ഞായറാഴ്ച വിശുദ്ധരുടെ ഗണത്തിലേക്ക് ഉയര്‍ത്തപ്പെട്ട വിശുദ്ധ ജോസ് സാഞ്ചസ് ഡെല്‍ റിയോയുടെ മധ്യസ്ഥതയില്‍, എട്ടു വര്‍ഷം മുമ്പാണ് ഒരു പെണ്‍കുഞ്ഞിന് അവളുടെ ഗുരുതരമായ അസുഖങ്ങള്‍ക്ക് സൌഖ്യം ലഭിച്ചത്. സിമെന ഗാല്‍വസ് എന്ന ഈ പെണ്‍കുട്ടിയെ ഫ്രാന്‍സിസ് മാര്‍പാപ്പ വിശുദ്ധ പഖ്യാപന ചടങ്ങിനിടയില്‍ സന്തോഷത്തോടെ ആലിംഗനം ചെയ്തിരിന്നു. എട്ടു വര്‍ഷങ്ങള്‍ക്ക് മുമ്പ് വലിയ അത്ഭുതമാണ് തങ്ങളുടെ ജീവിതത്തില്‍ നടന്നതെന്ന് സിമെന ഗാല്‍വസിന്റെ അമ്മ പൗളീന ഗാല്‍വസ് ഒരു പ്രമുഖ കത്തോലിക്ക ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. ജീവന്‍ നിലനിര്‍ത്തുന്നതിനുള്ള ഉപകരണങ്ങള്‍ എടുത്ത് മാറ്റി മരണത്തെ മാത്രം പ്രതീക്ഷിച്ചിരുന്ന മകളെ, ദൈവം തിരിച്ചു നല്‍കിയ അത്ഭുതത്തെ അവര്‍ നിറകണ്ണുകളോടെയാണ് വിവരിക്കുന്നത്. മെനഞ്ചൈറ്റിസ്, ക്ഷയം, എപ്പിലെപ്‌സി, തുടങ്ങിയ നിരവധി അസുഖങ്ങള്‍ ഒരുപോലെ ബാധിച്ച് ഒരു ശ്വാസകോശം നീക്കം ചെയ്യേണ്ടി വന്ന മകള്‍ മരിക്കുമെന്നാണ് ഡോക്ടറുമാര്‍ പറഞ്ഞത്. പൗളീന ഗാല്‍വസ് പറയുന്നു. "നിങ്ങളുടെ മകള്‍ ഇപ്പോള്‍ തന്നെ മരണത്തിലേക്ക് വീണിരിക്കുന്നു. ഇനി അവള്‍ രക്ഷപെടില്ല എന്നാണ് ഡോക്ടറുമാര്‍ എന്നോട് പറഞ്ഞത്. എന്നാല്‍ ഡോക്ടറുമാരുടെ വാക്കുകള്‍ ഞാന്‍ വിശ്വസിച്ചിരുന്നില്ല. ഞാന്‍ ദൈവത്തില്‍ പൂര്‍ണ്ണമായി ആശ്രയിച്ചു. 72 മണിക്കൂര്‍ മാത്രമാണ് എന്റെ മകള്‍ക്ക് ഡോക്ടറുമാര്‍ ആയുസ് കല്‍പ്പിച്ചിരുന്നത്". "ഞാന്‍ വാഴ്ത്തപ്പെട്ട ജോസ് സാഞ്ചസ് ഡെല്‍ റിയോയുടെ ഒരു ചിത്രം അവളുടെ അരികില്‍ കൊണ്ട് വച്ചു. അബോധാവസ്ഥയിലായിരുന്ന മകള്‍ എന്റെ വിരലുകളിലേക്ക് ഈ സമയം മുറുകെ പിടിച്ചു. ഞാന്‍ ഓരോ തവണ വാഴ്ത്തപ്പെട്ട ജോസ് സാഞ്ചസിന്റെ മാദ്ധ്യസ്ഥം പ്രാര്‍ത്ഥിക്കുമ്പോഴും ശരീരത്തില്‍ പ്രകടമായ മാറ്റങ്ങള്‍ കണ്ട് തുടങ്ങിയിരിന്നു. അവള്‍ പതിയെ കണ്ണുകള്‍ തുറക്കുവാനും ചിരിക്കുവാനും തുടങ്ങി. കണ്ടു നിന്ന ഡോക്ടറുമാര്‍ അപ്പോള്‍ തന്നെ ഇതൊരു അത്ഭുതമാണെന്ന് പറഞ്ഞു". പൗളീന ഗാല്‍വസ് വിശദീകരിച്ചു. നീണ്ട ഏഴു വര്‍ഷത്തെ പഠനങ്ങള്‍ക്കും വിവിധ മെഡിക്കല്‍ സംഘങ്ങളുടെ പരിശോധനകള്‍ക്കും ശേഷമാണ് വത്തിക്കാന്‍ സിമെന ഗാല്‍വസിന്റെ ജീവിതത്തില്‍ നടന്നത് ശാസ്ത്രത്തിന് വിശദീകരിക്കുവാന്‍ സാധിക്കാത്ത തരത്തിലുള്ള അത്ഭുതമാണെന്ന് സ്ഥിരീകരിച്ചത്. തങ്ങളുടെ സ്വന്തം രാജ്യത്ത് രക്തസാക്ഷിയായി തീര്‍ന്ന 15 വയസുമാത്രം പ്രായമുള്ള ജോസ് സാഞ്ചസ് ഡെല്‍ റിയോയേ വിശുദ്ധനാക്കിയതില്‍, തന്റെ മകള്‍ നിമിത്തമായതിനെ ഓര്‍ത്ത് അതിയായി സന്തോഷിക്കുന്നതായും പൗളീന ഗാല്‍വസ് പറഞ്ഞു. 1913-ല്‍ ജനിച്ച വിശുദ്ധ ജോസ് സാഞ്ചസ് ഡെല്‍ റിയോ 1928-ല്‍ രക്തസാക്ഷിയാകുകയായിരുന്നു. മതസ്വാതന്ത്ര്യത്തിനു വേണ്ടി ധീരമായി പോരാടിയ വിശുദ്ധ ജോസ് സാഞ്ചസ് മയക്കുമരുന്നുകള്‍ വില്‍പ്പന നടത്തുന്ന സംഘങ്ങള്‍ക്കെതിരേയും തന്റെ ചെറുപ്രായത്തില്‍ തന്നെ ശബ്ദമുയര്‍ത്തിയിരിന്നു.
Image: /content_image/News/News-2016-10-21-09:11:27.jpg
Keywords:
Content: 2955
Category: 8
Sub Category:
Heading: മനുഷ്യന്റെ അനീതിക്ക് ദൈവത്തിന്റെ സ്നേഹത്തിലൂടെ പരിഹാരം ചെയ്യുന്ന അവസ്ഥ
Content: “ഞാന്‍ മനുഷ്യരുടെയും ദൈവദൂതന്‍മാരുടെയും ഭാഷകളില്‍ സംസാരിച്ചാലും എനിക്കു സ്‌നേഹമില്ലെങ്കില്‍ ഞാന്‍ മുഴങ്ങുന്ന ചേങ്ങലയോ ചിലമ്പുന്ന കൈത്താളമോ ആണ്” (1 കോറി 13:1). #{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ഒക്ടോബര്‍ 21}# “മനുഷ്യന്റെ അനീതിക്ക് ദൈവത്തിന്റെ സ്നേഹത്തിലൂടെ പരിഹാരം ചെയ്യുന്ന അവസ്ഥയാണ് ശുദ്ധീകരണസ്ഥലം. ഭൂരിഭാഗം പുരുഷന്‍മാരും സ്ത്രീകളും തങ്ങളുടെ ജീവിതത്തിലെ അനീതിയെക്കുറിച്ചും, നന്ദിയില്ലായ്മയെക്കുറിച്ചും ബോധവാന്‍മാരല്ല. തങ്ങളുടെ പ്രിയപ്പെട്ട ആരുടെയേങ്കിലും മേല്‍ മരണത്തിന്റെ കരങ്ങള്‍ പതിക്കുമ്പോള്‍ മാത്രമാണ് അവര്‍ തങ്ങളില്‍ സ്നേഹത്തിന്റെയും ദയയുടേയും അഭാവമുണ്ടെന്ന യാഥാര്‍ത്ഥ്യം വളരെ ഖേദത്തോടു കൂടി മനസ്സിലാക്കുന്നത്." (ധന്യനായ മെത്രാപ്പോലീത്ത ഫുള്‍ട്ടന്‍ ജെ. ഷീന്‍). #{blue->n->n->വിചിന്തനം:}# നമ്മോടൊപ്പം ജീവിക്കുന്നവരും നമ്മില്‍ നിന്ന് മരണപ്പെട്ടവരുമായ നമ്മുടെ പ്രിയപ്പെട്ടവര്‍ക്കായി നന്ദിപ്രകാശനത്തിന്റെതായ പ്രാര്‍ത്ഥനകൾ സമര്‍പ്പിക്കുക. #{red->n->n->പ്രാര്‍ത്ഥന:}# നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/10?type=8 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LRLcizG74eI23yB1HYZ55N}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/PurgatorytoHeaven/PurgatorytoHeaven-2016-10-21-10:09:02.jpg
Keywords: ഫുള്‍ട്ടന്‍ ജെ. ഷീന്‍
Content: 2956
Category: 9
Sub Category:
Heading: റവ.ഫാ. സേവ്യർ ഖാൻ വട്ടായിൽ നയിക്കുന്ന 'തണ്ടർ ഓഫ് ഗോഡ്' 25 ന് ചൊവ്വാഴ്ച: ഒരുക്കങ്ങൾ അവസാനഘട്ടത്തിലേക്ക്. എൽഷദായ് പ്രവർത്തിക്കും
Content: യു കെ യുടെ ആത്മീയ ഉണർവ്വിന് കരുത്തേകാൻ യേശുനാമത്തിൽ പരിശുദ്ധാത്മ അഭിഷേകം ചൊരിയുന്ന ,വരദാനഫലങ്ങൾ പകർന്നു നൽകുന്ന കത്തോലിക്കാ നവസുവിശേഷവത്കരണത്തിന്റെ ദൈവിക ഉപകരണം റവ. ഫാ. സേവ്യർ ഖാൻ വട്ടായിൽ നയിക്കുന്ന , ആയിരങ്ങൾക്ക് മാനസാന്തരവും ,രോഗശാന്തിയും ജീവിത നവീകരണവും നേരിട്ടനുഭവവേദ്യമാകുന്ന തണ്ടർ ഓഫ് ഗോഡ് യൂണിവേഴ്സൽ ബൈബിൾ കൺവെൻഷനായുള്ള ഒരുക്കങ്ങൾ അവസാനഘട്ടത്തിലേക്ക്. യു കെയുടെ വിവിധ പ്രദേശങ്ങളിൽ നിന്നും കൺവെൻഷൻ സെന്ററിലേക്ക് ഏവർക്കും സൌകര്യപ്രദമായ രീതിയിൽ പ്രത്യേകം യാത്രാസൌകര്യം സംഘാടകർ ഏർപ്പെടുത്തിയിരിക്കുന്നു. അരുന്ധൽ & ബ്രൈറ്റൺ രൂപതയുടെ എപ്പിസ്കോപ്പൽ വികാരി റവ.ഫാ. കിരൺ ഒബ്രിയൻ വിശുദ്ധ കുർബാനയിൽ മുഖ്യകാർമ്മികത്വം വഹിക്കും.കുർബാനമദ്ധ്യേ ബിഷപ്പ് റിച്ചാർഡ് മോത്തിന്റെ പ്രത്യേക സന്ദേശം അദ്ദേഹം വായിക്കും. കുട്ടികൾക്കും ടീനേജുകാർക്കുമായി പ്രത്യേകം ബൈബിൾ കൺവെൻഷൻ തന്നെ നടക്കും.ഫാ. സോജി ഓലിക്കൽ നേതൃത്വം നൽകുന്ന സെഹിയോൻ യു കെ യുടെ കിഡ്സ് ഫോർ കിംങ്ഡം, ടീൻസ് ഫോർ കിംങ്ഡം ടീമുകൾ കൺവെൻഷനുകൾ നയിക്കും. നിരവധിയായ അത്ഭുതങ്ങളും അടയാളങ്ങളും ഈശുശ്രൂഷയിൽ സംഭവിച്ചുകൊണ്ടിരിക്കുന്നു എന്നത് അസാദ്ധ്യങ്ങൾ സാദ്ധ്യമാക്കപ്പെട്ട അനുഭവ സാക്ഷ്യങ്ങൾ തെളിയിക്കുന്നു. ജീവൻ തുടിക്കുന്ന ദൈവിക അടയാളങ്ങളിലൂടെ ,വചനാധിഷ്ടിതമായ വിശ്വാസജീവിത്തിൽ നമ്മെ നയിക്കുവാൻ ദൈവം തെരെഞ്ഞെടുത്തുപയോഗിച്ചുകൊണ്ടിരിക്കുന്ന സേവ്യർ ഖാൻ വട്ടായിലച്ചൻ ലക്ഷങ്ങൾ പങ്കെടുക്കുന്ന അഭിഷേകാഗ്നി കൺവെൻഷനുകളിലൂടെ തന്റെ ദൌത്യം തുടരുമ്പോൾ , പരിശുദ്ധാത്മാവിന്റെ വരദാനഫലങ്ങളിൽ നിലനിന്നുകൊണ്ട് ദൈവവചനത്തിന്റെ കൃത്യതയാർന്ന ഉപയോഗത്തിലൂടെ വിവിധ ഭാഷാ ജനവിഭാഗങ്ങളുടെയിടയിൽ മിന്നൽപ്പിണർ പോലെ വിടുതലുകൾ സംഭവിച്ചുകൊണ്ടിരിക്കുന്ന പൂർണ്ണമായും ഇംഗ്ലീഷിൽ നടത്തപ്പെടുന്ന തണ്ടർ ഓഫ് ഗോഡ് ലോക സുവിശേഷവത്കരണരംഗത്തെ ദൈവിക അടയാളങ്ങളുടെ സ്ഥിരം വേദിയായി മാറിയിരിക്കുന്നു. ആദ്ധ്യാത്മിക പുസ്തകങ്ങളും വസ്തുവകകളും പ്രസിദ്ധീകരണങ്ങളുമായി "എൽഷദായ്" ബുക്ക് സെന്റർ 25 ന് മുഴുവൻ സമയവും പ്രവർത്തിക്കും. കൺവെൻഷനായുള്ള ഒരുക്കങ്ങൾ അവസാനഘട്ടത്തിലേക്കു നീങ്ങുമ്പോൾ ശക്തമായ ഉപവാസ മദ്ധ്യസ്ഥ പ്രാർത്ഥനകളും യു കെയിലെമ്പാടും നടന്നുവരുന്നു. 25 ന് രാവിലെ 10 മണിമുതൽ ക്രോലി സെന്റ് വിൽഫ്രഡ് കാത്തലിക് സ്കൂളിൽ നടക്കുന്ന കൺവെൻഷൻ വൈകിട്ട് 4 ന് സമാപിക്കും. #{red->n->n->യു കെ യുടെ വിവിധ പ്രദേശങ്ങളിൽ നിന്നും കൺവെൻഷൻസ്ഥലത്തേക്ക് ഒരുക്കിയിരിക്കുന്ന പ്രത്യേക യാത്രാസൌകര്യത്തിനായി താഴെപ്പറയുന്ന വ്യക്തികളെ ബന്ധപ്പെടുക. }# സസക്സ് ബെക്സിൽ ഓൺ സി (സണ്ണി.07737319408), ഈസ്റ്റ്ബോൺ .(ടോജോ, 07450353100) വോക്കിംങ് ( ബീന വിൽസൺ.07859888530) വർത്തിംങ് (ജോളി.07578751427) #{blue->n->n->മറ്റ് പൊതു വിവരങ്ങൾക്ക്:}# മബിജോയി ആലപ്പാട്ട്: 07960000217. #{red->n->n->അഡ്രസ്സ്; }# St.Wilfrid's Catholic School St.Wilfrid's Way, Old Horsham Road Crawley. RH11 8PG. #{blue->n->n->കൂടുതൽ വിവരങ്ങൾക്ക്;}# ബിജോയി ആലപ്പാട്ട് . 07960000217. Email. bijoyalappatt@yahoo.com
Image: /content_image/Events/Events-2016-10-22-00:24:19.jpg
Keywords:
Content: 2957
Category: 1
Sub Category:
Heading: ഭാരതത്തിന്റെ വടക്കുകിഴക്കന്‍ മേഖലയില്‍ കത്തോലിക്ക വിശ്വാസത്തിന് ശക്തമായ വളര്‍ച്ചയാണുള്ളതെന്ന് ആര്‍ച്ച് ബിഷപ്പ് തോമസ് മെനാംപറമ്പില്‍
Content: ജോവായി: വടക്കുകിഴക്കന്‍ ഇന്ത്യയുടെ ഭാഗങ്ങളില്‍ കത്തോലിക്ക സഭ ശക്തമായ വളര്‍ച്ചയാണ് പ്രാപിക്കുന്നതെന്ന് ഗുവാഹത്തി മുന്‍ ആര്‍ച്ച് ബിഷപ്പ് തോമസ് മെനാംപറമ്പില്‍. 120 വര്‍ഷത്തോളമായി കത്തോലിക്ക സഭ മേഖലയില്‍ ശക്തമായ പ്രവര്‍ത്തനമാണ് കാഴ്ച്ചവയ്ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വേള്‍ഡ് മിഷന്‍ ഡേ അതിന്റെ തൊണ്ണൂറാമത് വാര്‍ഷികം നാളെ ആഘോഷിക്കുവാനിരിക്കുന്ന വേളയില്‍ ആണ്, ആര്‍ച്ച് ബിഷപ്പ് തോമസ് മെനാംപറമ്പില്‍ മാറ്റേഴ്‌സ് ഇന്ത്യ എന്ന ഓണ്‍ലൈന്‍ മാധ്യമവുമായി തന്റെ സാക്ഷ്യം പങ്കുവച്ചത്. ആസാം, മേഘാലയ തുടങ്ങി ഇന്ത്യയുടെ വടക്കുകിഴക്കായി സ്ഥിതി ചെയ്യുന്ന സംസ്ഥാനങ്ങളില്‍ ഗോത്രവിഭാഗത്തിലെ ആളുകളും സൈന്യവും തമ്മില്‍ വിവിധ കാരണങ്ങളാല്‍ ശക്തമായ ഏറ്റുമുട്ടല്‍ നടക്കുന്ന പ്രദേശങ്ങളാണ്. സുവിശേഷം പ്രചരിപ്പിക്കുന്നതിന് ഇവിടെ നിരവധി വെല്ലുവിളികളും നേരിടുന്നുണ്ട്. 120 വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്‌പെയിന്‍, ജര്‍മ്മനി, ഫ്രാന്‍സ് തുടങ്ങിയ വിദേശ രാജ്യങ്ങളില്‍ നിന്നുമാണ് ഇവിടെയ്ക്ക് സുവിശേഷം എത്തപ്പെട്ടത്. വിദേശത്തു നിന്നും വന്നവര്‍ പകര്‍ന്ന സുവിശേഷ വെളിച്ചം ഭാരതത്തിലേ സഭയിലേക്കും, അവിടെ നിന്ന് ഒരോ വ്യക്തികളുടെ കൈകളിലേക്കും കൈമാറപ്പെട്ടതായി ആര്‍ച്ച് ബിഷപ്പ് തോമസ് മെനാംപറമ്പില്‍ പറഞ്ഞു. "ഈ മേഖലയില്‍ ഇന്ന് രണ്ട് മില്യണ്‍ കത്തോലിക്ക യുവാക്കളാണ് ഉള്ളത്. 27.8 മില്യണ്‍ ക്രൈസ്തവരാണ് രാജ്യത്ത് ആകെയുള്ളതെന്നാണ് 2011-ലെ ജനസംഖ്യാ കണക്കെടുപ്പ് പറയുന്നത്. ആ കണക്കുമായി താരതമ്യപ്പെടുത്തി നോക്കുമ്പോള്‍ യുവാക്കളായ മേഖലയിലെ കത്തോലിക്കരുടെ എണ്ണം വലിയ പ്രതീക്ഷയാണ് നല്‍കുന്നത്". ആര്‍ച്ച് ബിഷപ്പ് കൂട്ടിച്ചേര്‍ത്തു. മേഘാലയായുടെ മുന്‍ അപ്പോസ്‌ത്തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ കൂടിയായിരുന്ന ആര്‍ച്ച് ബിഷപ്പ് തോമസ് മെനാംപറമ്പില്‍ പ്രദേശത്തെ വിഘടവാദികളുമായി സമാധാന ചര്‍ച്ചകള്‍ നടത്തുന്നവരില്‍ പ്രമുഖനാണ്. ഗോത്രവര്‍ഗ വിഭാഗവുമായി അടുത്ത് ഇടപഴകുവാനും അവരിലേക്ക് ക്രിസ്തുവിന്റെ സുവിശേഷ വെളിച്ചം എത്തിക്കുവാനും ആര്‍ച്ച് ബിഷപ്പിന് സാധിച്ചു. പ്രദേശത്തെ യുവാക്കള്‍ക്ക് വൈദികരായും സന്യസ്ഥരായും പഠനം നടത്തി ദൈവശാസ്ത്രം അഭ്യസിക്കുന്നതിനായി രണ്ട് തിയോളജിക്കല്‍ സെന്ററുകള്‍ സ്ഥാപിക്കുവാന്‍ ഇവിടെയുള്ള സഭയ്ക്ക് സാധിച്ചു. മറ്റൊരു മിഷന്‍ ഡേ കൂടി ആചരിക്കുവാന്‍ ഒരുങ്ങുമ്പോള്‍ ഏറെ സന്തോഷത്തോടെയാണ് ഇവിടെയുള്ള വിശ്വാസ സമൂഹം അതിനെ വരവേല്‍ക്കുന്നതെന്നും ആര്‍ച്ച് ബിഷപ്പ് തോമസ് മെനാംപറമ്പില്‍ പറഞ്ഞു.
Image: /content_image/News/News-2016-10-22-01:02:04.jpg
Keywords: northeastern,India,Catholic,church,high,growth,mission,day
Content: 2958
Category: 18
Sub Category:
Heading: മറ്റത്തിനാൽ കുടുംബത്തിൽ നിന്ന് മൂന്നു ദിവസത്തിനിടെ നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടത് രണ്ട് വൈദികർ
Content: മാനന്തവാടി: വയനാട് ജില്ലയിലെ മാനന്തവാടി യവനാര്‍കുളത്തു മറ്റത്തിനാല്‍ കുടുംബത്തില്‍ 3 ദിവസത്തിനിടെ നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടത് 2 വൈദികര്‍. ദക്ഷിണാഫ്രിക്കയിലെ ടാൻസാനിയയിൽ മിഷൻ പ്രവർത്തനത്തിൽ ഏർപ്പെട്ടിരുന്ന ഫാ. ഷനോജ് ഇക്കഴിഞ്ഞ ബുധനാഴ്ച (19/10/2016) സഹവൈദികർക്കൊപ്പം പ്രഭാതഭക്ഷണം കഴിക്കുന്നതിനിടെ ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണപ്പെട്ടത്. ബിഹാറിലെ പാട്ന രൂപത വികാരി ജനറാൾ ഫാ. ദേവസ്യ ഇന്നലെയാണ് (21/10/2016) പുലര്‍ച്ചെയാണ് നിര്യാതനായത്. കഴിഞ്ഞ ജനുവരിയിലാണ് ഫാ. ദേവസ്യക്കു അർബുദം ഉണ്ടെന്ന് സ്ഥീതികരിച്ചത്. ഫാ. ദേവസ്യയുടെ പിതാവ് പരേതനായ ചാണ്ടിയുടെ അനുജൻ പാപ്പച്ചന്റെ കൊച്ചുമകനാണ് ഫാ. ഷനോജ്. ചെറുപുഷ്പ സഭാംഗമായ ഫാ. ഷനോജ് 2 മാസം മുമ്പാണ് മിഷൻ പ്രവർത്തനത്തിന് ദക്ഷിണാഫ്രിക്കയ്ക്ക് പോയത്. പോരൂർ ജിഎൽപി സ്കൂൾ, സർവോദയ യുപി സ്കൂൾ, കല്ലോടി സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലായിയിരുന്നു പ്രാഥമിക വിദ്യാഭ്യാസം. 2015 ജനുവരിയിൽ വൈദികപട്ടം ലഭിച്ചു. ഫാ. ദേവസ്യ 1979ലാണ് വൈദിക പട്ടം സ്വീകരിച്ചത്. തുടർന്ന് വർഷങ്ങളോളം ബിഹാറിൽ മിഷൻ പ്രവർത്തനത്തിൽ വ്യാപൃതനായ അദ്ദേഹം 2006ലാണ് പാട്ന രൂപതയുടെ വികാരി ജനറാൾ ആയത്. അര്‍ബുദം സ്ഥിതീകരിച്ചതിനെ തുടര്‍ന്നു ജൂലൈ മുതൽ കേരളത്തിലെ വിവിധ ആശുപത്രികളിൽ ചികിത്സയിലായിരുന്നു. ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിനു യവനാർകുളം സെന്റ് മേരീസ് പള്ളിയിലാണ് സംസ്കാരശുശ്രുഷ. ഫാ. ഷനോജിന്റെ മൃതദേഹം ഞായറാഴ്ച ഉച്ചയ്ക്ക് കൊച്ചിയിലെത്തും. തിങ്കളാഴ്ച രാവിലെ 10ന് ശ്രീകണ്ഠപുരം കോട്ടൂർ സെന്റ് തോമസ് ആശ്രമ സെമിത്തേരിയിലാണ് സംസ്കാരം. മാത്യു–ലാലി ദമ്പതികളുടെ മകനാണ് ഫാ. ഷനോജ്.
Image: /content_image/India/India-2016-10-22-01:29:39.jpg
Keywords:
Content: 2959
Category: 18
Sub Category:
Heading: പള്ളോട്ടൈൻ സഭാസമൂഹത്തിന്റെ റെക്ടർ ജനറലായി ഫാ. ജേക്കബ് നമ്പുടാകം വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു
Content: കോട്ടയം: പള്ളോട്ടൈൻ സഭാസമൂഹത്തിന്റെ റെക്ടർ ജനറലായി രണ്ടാം തവണയും ഫാ. ജേക്കബ് നമ്പുടാകം എസ്എസി തെരഞ്ഞെടുക്കപ്പെട്ടു. പാലാ രൂപതയിൽ അയ്യമ്പാറ ഇടവക നമ്പുടാകത്ത് മാത്യു–ഏലിക്കുട്ടി ദമ്പതികളുടെ മകനാണ് ഫാ. ജേക്കബ്. റോം ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇരുനൂറു വർഷം പഴക്കമുള്ള സഭയ്ക്ക് യൂറോപ്പിനു പുറത്തു നിന്നുള്ള ആദ്യ റെക്ടർ ജനറലാണ് ഫാ. ജേക്കബ്. 2011-ല്‍ ആയിരിന്നു പ്രഥമ നിയമനം. സൊസൈറ്റി ഓഫ് കാത്തലിക് അപ്പോസ്‌ത്തൊലേറ്റ് എന്ന കോണ്‍ഗ്രിഗേഷന്‍ പള്ളോട്ടൈന്‍ സന്യാസ സമൂഹം എന്ന പേരിലാണ് പ്രശസ്തമായിരിക്കുന്നത്. ഈ സന്യാസ സമൂഹത്തില്‍ നിന്നുള്ള ആദ്യത്തെ ബിഷപ്പായി ഫാ. തോമസ് തെന്നാട്ടിനെ കഴിഞ്ഞ ദിവസം ഫ്രാന്‍സിസ് പാപ്പ നിയമിച്ചിരിന്നു. ഗ്വാളിയാര്‍ രൂപതയിലേക്കാണ് നിയമനം.
Image: /content_image/India/India-2016-10-22-01:57:55.jpg
Keywords:
Content: 2960
Category: 1
Sub Category:
Heading: വൈകല്യമുള്ള ഗര്‍ഭസ്ഥ ശിശുക്കളോട് കാണിക്കുന്ന വിവേചനപരമായ ഗര്‍ഭഛിദ്ര നിയമ വ്യവസ്ഥകള്‍ റദ്ദാക്കുന്നതിനുള്ള ബില്‍ ഹൗസ് ഓഫ് ലോഡ്‌സില്‍ പാസായി
Content: ലണ്ടന്‍: വൈകല്യമുള്ള ഗര്‍ഭസ്ഥ ശിശുക്കളോട് വിവേചനപരമായി പെരുമാറുന്നതിനെ എതിര്‍ക്കുന്ന ബില്‍ ഹൗസ് ഓഫ് ലോഡ്‌സിലെ രണ്ടാം വായനയില്‍ പാസായി. ജീവന്റെ സംരക്ഷകരായി പ്രവര്‍ത്തിക്കുന്ന ആളുകള്‍ക്ക് ഏറെ സന്തോഷം നല്‍കുന്ന വാര്‍ത്തയാണിത്. ലോര്‍ഡ് ഷിന്‍ക്‌വിംങ്‌സ് ബില്‍ എന്ന പേരിലാണ് പുതിയ ബില്‍ അറിയപ്പെടുന്നത്. ഗര്‍ഭസ്ഥശിശുവിന് വൈകല്യങ്ങളുണ്ടെങ്കില്‍, ജനിക്കുന്നതിനു തൊട്ടുമുമ്പു വരെ ഗര്‍ഭഛിദ്രത്തിലൂടെ ജീവനെ നശിപ്പിക്കുവാന്‍ ഇപ്പോള്‍ യുകെയിലെ നിയമം അനുവദിക്കുന്നുണ്ട്. ഇത്തരമൊരു നിയമത്തിനെതിരെയാണ് പുതിയ ബില്‍ കൊണ്ടുവന്നിരിക്കുന്നത്. 1967-ല്‍ പാസാക്കിയ ഗര്‍ഭഛിദ്ര നിയമത്തിലെ സെക്ഷന്‍ ഒന്നിന്റെ ഒന്നാം ഭാഗത്തിലെ ഡി വകുപ്പിനെയാണ് ബില്‍ എതിര്‍ക്കുന്നത്. ഈ വകുപ്പ് എടുത്തുമാറ്റണമെന്നും ലോര്‍ഡ് ഷിന്‍ക്‌വിംങ്‌സിന്റെ 'വൈകല്യമുള്ള ഗര്‍ഭസ്ഥ ശിശുക്കളുടെ തുല്യതാ സംരക്ഷണ ബില്‍' വ്യവസ്ഥ ചെയ്യുന്നു. യുകെയിലെ നിയമ പ്രകാരം ആരോഗ്യമുള്ള ഒരു ഗര്‍ഭസ്ഥ ശിശുവിനെ 24 മാസത്തിനു ശേഷം ഗര്‍ഭഛിദ്രത്തിലൂടെ നശിപ്പിക്കുവാന്‍ സാധിക്കില്ല. എന്നാല്‍, ഗര്‍ഭസ്ഥ ശിശുവിന് ഒരു വൈകല്യമുണ്ടെന്ന് കണ്ടെത്തിയാല്‍ ജനിക്കുന്നതിനു തൊട്ടുമുമ്പു വരെ ജീവനെ നശിപ്പിക്കുന്നതിന് നിയമപ്രകാരം വിലക്കില്ല. ഇത്തരമൊരു നിയമം ഗര്‍ഭാവസ്ഥയിലുള്ള കുഞ്ഞുങ്ങള്‍ക്ക് രണ്ടു തരം നീതിയാണ് നല്‍കുന്നതെന്ന് ലോഡ് ഷിന്‍ക്‌വിങ്‌സ് തന്റെ ബില്ലിലൂടെ സമര്‍ദിക്കുന്നു. "ഒന്നുകില്‍ നമ്മള്‍ തുല്യതയില്‍ വിശ്വസിക്കണം. അല്ലെങ്കില്‍ തുല്യത എന്ന വ്യവസ്ഥയെ എടുത്ത് മാറ്റണം. ഗര്‍ഭഛിദ്രത്തിനെതിരേയുള്ള ഒരു നിയമം നിര്‍മ്മിക്കണം എന്ന് ഞാന്‍ ആവശ്യപ്പെട്ടിട്ടില്ല. ഇപ്പോള്‍ തുടരുന്ന ഒരു അനീതിയെ ശക്തമായി എതിര്‍ക്കുകയാണ്. അമ്മയുടെ വയറ്റില്‍ വളരുന്ന ഒരു ആരോഗ്യവാനായ കുഞ്ഞും, വൈകല്യമുള്ള കുഞ്ഞും നിയമത്തിന്റെ കണ്ണില്‍ ഒരു പോലെ അല്ലേ ഉള്ളു. അങ്ങനെയിരിക്കേ 24 ആഴ്ച വളര്‍ച്ച പിന്നിട്ട ഒരു കുഞ്ഞിന് നിയമം എല്ലാ സംരക്ഷണവും നല്‍കുമ്പോള്‍, വൈകല്യമുള്ള ഒരു കുഞ്ഞിനെ എങ്ങനെ മാറ്റി നിര്‍ത്തുവാന്‍ സാധിക്കും". ലോര്‍ഡ് ഷിന്‍ക്‌വിംങ്‌സ് ഹൗസ് ഓഫ് ലോഡ്‌സില്‍ നടത്തിയ പ്രസംഗത്തില്‍ പറഞ്ഞു. ഇത്തരം ഒരു വേര്‍ത്തിരിവിനെ ആരെങ്കിലും ന്യായീകരിക്കുന്നുവെങ്കില്‍, നിറത്തിന്റെയും ലിംഗത്തിന്റെയും മറ്റു പല കാര്യങ്ങളുടെയും പേരില്‍ ലോകത്ത് നടക്കുന്ന വേര്‍ത്തിരുവുകളേയും അവര്‍ അംഗീകരിക്കുമോ എന്നും ലോര്‍ഡ് ഷിന്‍ക്‌വിംങ്‌സ് ചോദിച്ചു. ഹൗസ് ഓഫ് ലോഡ്‌സില്‍ പാസായ ബില്‍ നിയമമാക്കുന്നതിന്റെ അടുത്ത ഭരണഘടനാ നടപടികളിലേക്ക് ഇതോടെ കടന്നിരിക്കുകയാണ്.
Image: /content_image/News/News-2016-10-22-01:58:46.jpg
Keywords: Bill,to,end,disability,children,in,womb,passed,in,house,of,lords
Content: 2961
Category: 9
Sub Category:
Heading: സെന്റ് തോമസ് മദ്ധ്യസ്ഥ പ്രാര്‍ത്ഥനാ കൂട്ടായ്മയുടെ ഏകദിന വാര്‍ഷിക ധ്യാനം 2016 ഒക്ടോബര്‍ 24, തിങ്കളാഴ്ച ഡാര്‍ലിംഗ്ടണ്‍ കാര്‍മ്മല്‍ ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ വച്ച് നടത്തപ്പെടുന്നു
Content: കഴിഞ്ഞ മൂന്നു വര്‍ഷത്തിലധികമായി പ്രവര്‍ത്തിക്കുന്ന ഡാര്‍ലിംഗ്ടണ്‍ കാര്‍മ്മല്‍ ധ്യാനകേന്ദ്രത്തില്‍ ഏകദേശം ഒരുവര്‍ഷത്തോളം ബഹുമാനപ്പെട്ട പനയ്ക്കല്‍ അച്ചന്‍ തുടര്‍ച്ചയായി താമസിച്ചുള്ള ധ്യാനം നടത്തി. തുടര്‍ന്നു ബഹുമാനപ്പെട്ട ജോണ്‍ എഫ്. ചെറിയവെളി അച്ചന്‍ ഒരുവര്‍ഷത്തോളം ഡയറക്ടര്‍ ആയി പ്രവര്‍ത്തിച്ചു. തുടര്‍ന്നു വന്ന ബഹുമാനപ്പെട്ട കുര്യാക്കോസ് പുന്നോലില്‍ അച്ചന്റെ നേതൃത്വത്തില്‍ മലയാളത്തിലും ഇംഗ്ലീഷിലും എല്ലാ മാസത്തിലും ധ്യാനം നടത്തി വരുകയാണ്. കുര്യാക്കോസ് പുന്നോലില്‍ അച്ചന്റെയും, ബ്രദര്‍ ടോമി പുതുക്കാടിന്റെയും നേതൃത്വത്തില്‍ കഴിഞ്ഞ ഒരു വര്‍ഷമായി എല്ലാ തിങ്കളാഴ്ചയും ഇവിടെ ഇതുവരെ താമസിച്ചു ധ്യാനംകൂടി പോയ എല്ലാ വ്യക്തികള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും വേണ്ടി മദ്ധ്യസ്ഥ പ്രാര്‍ത്ഥന നടത്തിവരുന്നു. എല്ലാ തിങ്കളാഴ്ചയും രാവിലെ 10 മണി മുതല്‍ 2 മണിവരെ നടത്തിവരുന്ന ഈ മദ്ധ്യസ്ഥ പ്രാര്‍ത്ഥന കൂട്ടായ്മയുടെ വാര്‍ഷിക ദിനാചരണം കൂടിയാണ്. കഴിഞ്ഞ കാലങ്ങളില്‍ കാര്‍മ്മല്‍ ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ താമസിച്ച് ധ്യാനം കൂടി അനുഗ്രഹം പ്രാപിച്ചവര്‍ക്കും ദൈവത്തെ മഹത്വപ്പെടുത്തുന്നതിനുള്ള അവസരവുമാണിത്. ബഹുമാനപ്പെട്ട പനയ്ക്കലച്ചന്‍ എല്ലാ ആദ്യത്തെ ആദ്യ വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ മലയാളത്തില്‍ താമസിച്ചുള്ള കുടുംബ നവീകരണ ധ്യാനവും നടത്തി വരുന്നു. പത്ത് കുഷ്ഠ രോഗികളെ സുഖപ്പെടുത്തിയപ്പോള്‍, അവരില്‍ ഒരാള്‍ മാത്രം വന്ന് നന്ദി പറഞ്ഞു. അപ്പോള്‍ യേശു അവനോട് ചോദിച്ചു: നിങ്ങള്‍ പത്തു പേരല്ലേ സുഖപ്പെട്ടത്. ബാക്കി ഒന്‍പത് പേര്‍ എവിടെ? ഇത് ഇവിടെ വന്ന് ധ്യാനിച്ച് അനുഗ്രഹം പാപിച്ച നമ്മള്‍ ഓരോരുത്തരോടും ദൈവം ചോദിക്കുന്നു. ദൈവത്തെ മഹത്വപ്പെടുത്തുന്നതിനുള്ള അവസരവും കഴിഞ്ഞകാലങ്ങളില്‍ ദൈവം തന്ന അനുഗ്രഹങ്ങള്‍ക്കുള്ള നന്ദിയുടെ പ്രകാശനവുമാണ്.
Image: /content_image/Events/Events-2016-10-22-02:20:07.jpg
Keywords: