category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingമറ്റത്തിനാൽ കുടുംബത്തിൽ നിന്ന് മൂന്നു ദിവസത്തിനിടെ നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടത് രണ്ട് വൈദികർ
Contentമാനന്തവാടി: വയനാട് ജില്ലയിലെ മാനന്തവാടി യവനാര്‍കുളത്തു മറ്റത്തിനാല്‍ കുടുംബത്തില്‍ 3 ദിവസത്തിനിടെ നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടത് 2 വൈദികര്‍. ദക്ഷിണാഫ്രിക്കയിലെ ടാൻസാനിയയിൽ മിഷൻ പ്രവർത്തനത്തിൽ ഏർപ്പെട്ടിരുന്ന ഫാ. ഷനോജ് ഇക്കഴിഞ്ഞ ബുധനാഴ്ച (19/10/2016) സഹവൈദികർക്കൊപ്പം പ്രഭാതഭക്ഷണം കഴിക്കുന്നതിനിടെ ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണപ്പെട്ടത്. ബിഹാറിലെ പാട്ന രൂപത വികാരി ജനറാൾ ഫാ. ദേവസ്യ ഇന്നലെയാണ് (21/10/2016) പുലര്‍ച്ചെയാണ് നിര്യാതനായത്. കഴിഞ്ഞ ജനുവരിയിലാണ് ഫാ. ദേവസ്യക്കു അർബുദം ഉണ്ടെന്ന് സ്ഥീതികരിച്ചത്. ഫാ. ദേവസ്യയുടെ പിതാവ് പരേതനായ ചാണ്ടിയുടെ അനുജൻ പാപ്പച്ചന്റെ കൊച്ചുമകനാണ് ഫാ. ഷനോജ്. ചെറുപുഷ്പ സഭാംഗമായ ഫാ. ഷനോജ് 2 മാസം മുമ്പാണ് മിഷൻ പ്രവർത്തനത്തിന് ദക്ഷിണാഫ്രിക്കയ്ക്ക് പോയത്. പോരൂർ ജിഎൽപി സ്കൂൾ, സർവോദയ യുപി സ്കൂൾ, കല്ലോടി സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലായിയിരുന്നു പ്രാഥമിക വിദ്യാഭ്യാസം. 2015 ജനുവരിയിൽ വൈദികപട്ടം ലഭിച്ചു. ഫാ. ദേവസ്യ 1979ലാണ് വൈദിക പട്ടം സ്വീകരിച്ചത്. തുടർന്ന് വർഷങ്ങളോളം ബിഹാറിൽ മിഷൻ പ്രവർത്തനത്തിൽ വ്യാപൃതനായ അദ്ദേഹം 2006ലാണ് പാട്ന രൂപതയുടെ വികാരി ജനറാൾ ആയത്. അര്‍ബുദം സ്ഥിതീകരിച്ചതിനെ തുടര്‍ന്നു ജൂലൈ മുതൽ കേരളത്തിലെ വിവിധ ആശുപത്രികളിൽ ചികിത്സയിലായിരുന്നു. ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിനു യവനാർകുളം സെന്റ് മേരീസ് പള്ളിയിലാണ് സംസ്കാരശുശ്രുഷ. ഫാ. ഷനോജിന്റെ മൃതദേഹം ഞായറാഴ്ച ഉച്ചയ്ക്ക് കൊച്ചിയിലെത്തും. തിങ്കളാഴ്ച രാവിലെ 10ന് ശ്രീകണ്ഠപുരം കോട്ടൂർ സെന്റ് തോമസ് ആശ്രമ സെമിത്തേരിയിലാണ് സംസ്കാരം. മാത്യു–ലാലി ദമ്പതികളുടെ മകനാണ് ഫാ. ഷനോജ്.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth Image
Seventh Image
Video
Second Video
facebook_linkNot set
News Date2016-10-22 00:00:00
Keywords
Created Date2016-10-22 10:59:39