Content | "പ്രവര്‍ത്തികള്‍ കൂടാതെയുള്ള വിശ്വാസം അതില്‍തന്നെ നിര്‍ജീവമാണ്" (യാക്കോബ് 2:17).
#{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ഒക്ടോബര്‍ 21 }#
പ്രാര്‍ത്ഥനയിലൂടെ വ്യക്തികള്‍ക്കും സമൂഹത്തിനും പുതുമ ലഭിക്കുന്നു. മാമോദീസായോടും സ്ഥൈര്യലേപനത്തോടും മറ്റ് കൂദാശകളോടുമുള്ള നമ്മുടെ പ്രതിബദ്ധത ഓര്‍മ്മപ്പെടുത്താന്‍ പ്രാര്‍ത്ഥന ഏറെ ഉപകരിക്കുന്നുണ്ട്. വൈവാഹിക സ്‌നേഹത്തിന്റേയും കുടുംബ ദൗത്യത്തിന്റേയും ചക്രവാളങ്ങള്‍ പ്രാര്‍ത്ഥനയാല്‍ വിസ്തൃതമാക്കപ്പെടുന്നു. അതേ സമയം സുവിശേഷ സൗഭാഗ്യങ്ങള്‍ ജീവിതത്തില്‍ അനുവര്‍ത്തിക്കാനും പ്രാര്‍ത്ഥന നമ്മെ സഹായിക്കുന്നുണ്ട്.
പ്രാര്‍ത്ഥനയിലുള്ള ജ്ഞാനം കൂടാതെ, ക്രൈസ്തവസമൂഹത്തിന്റെ പ്രതിജ്ഞാബദ്ധതയെ പറ്റി ഗ്രഹിക്കാന്‍ നമുക്ക് ഒരിക്കലും സാധ്യമല്ല. മനുഷ്യവര്‍ഗ്ഗത്തെ ബാധിക്കുന്ന എല്ലാ പ്രശ്‌നങ്ങളിലും നമ്മുടെ നീതിബോധത്തെ പരിശോധിക്കണമെന്നാണ് പ്രാര്‍ത്ഥന നമ്മോട് ആവശ്യപ്പെടുന്നത്. നമ്മുടെ ഒറ്റയ്ക്കും കൂട്ടായ്മയിലുമുള്ള ചുമതലയെപ്പറ്റി ആഴമായി ചിന്തിക്കണമെന്നും പ്രാര്‍ത്ഥന നമ്മെ ഓര്‍മ്മപ്പെടുത്തുന്നു.
(വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, റോം, 10.6.88)
{{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/10?type=6 }}
#{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }#
➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LRLcizG74eI23yB1HYZ55N}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }} |