Content | കോട്ടയം: പള്ളോട്ടൈൻ സഭാസമൂഹത്തിന്റെ റെക്ടർ ജനറലായി രണ്ടാം തവണയും ഫാ. ജേക്കബ് നമ്പുടാകം എസ്എസി തെരഞ്ഞെടുക്കപ്പെട്ടു. പാലാ രൂപതയിൽ അയ്യമ്പാറ ഇടവക നമ്പുടാകത്ത് മാത്യു–ഏലിക്കുട്ടി ദമ്പതികളുടെ മകനാണ് ഫാ. ജേക്കബ്. റോം ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇരുനൂറു വർഷം പഴക്കമുള്ള സഭയ്ക്ക് യൂറോപ്പിനു പുറത്തു നിന്നുള്ള ആദ്യ റെക്ടർ ജനറലാണ് ഫാ. ജേക്കബ്. 2011-ല്‍ ആയിരിന്നു പ്രഥമ നിയമനം.
സൊസൈറ്റി ഓഫ് കാത്തലിക് അപ്പോസ്‌ത്തൊലേറ്റ് എന്ന കോണ്‍ഗ്രിഗേഷന്‍ പള്ളോട്ടൈന്‍ സന്യാസ സമൂഹം എന്ന പേരിലാണ് പ്രശസ്തമായിരിക്കുന്നത്. ഈ സന്യാസ സമൂഹത്തില്‍ നിന്നുള്ള ആദ്യത്തെ ബിഷപ്പായി ഫാ. തോമസ് തെന്നാട്ടിനെ കഴിഞ്ഞ ദിവസം ഫ്രാന്‍സിസ് പാപ്പ നിയമിച്ചിരിന്നു. ഗ്വാളിയാര്‍ രൂപതയിലേക്കാണ് നിയമനം. |