Contents

Displaying 2711-2720 of 24980 results.
Content: 2940
Category: 1
Sub Category:
Heading: സാത്താനും അവന്റെ സൈന്യവും ഭീതിപരത്തുന്ന രീതിയില്‍ പ്രവര്‍ത്തിക്കുന്നതായി പ്രമുഖ മാധ്യമങ്ങൾ
Content: ലോസാഞ്ചലസ്: ലോകമെമ്പാടും ഭീതി പരത്തുന്ന രീതിയില്‍ സാത്താനും അവന്റെ സൈന്യവും പ്രവർത്തിക്കുകയാണെന്നു പ്രമുഖ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു. പ്രശസ്ത ഭൂതോച്ചാടകന്‍ ഫാദര്‍ വിന്‍സെന്‍സോ ടാറ്റബൊറേലി BBC-ക്ക് നല്‍കിയ അഭിമുഖത്തില്‍, ആധുനിക സമൂഹം സാത്താന്റെ ശക്തമായ ആക്രമണം നേരിടുന്നതിനെ കുറിച്ച് വിശദീകരിക്കുന്നു. ജീവിതത്തിലേക്ക് വിവിധ മാര്‍ഗങ്ങളിലൂടെ സാത്താനെ പ്രവേശിക്കുവാന്‍ ആളുകള്‍ അനുവദിക്കുന്നതിനാലാണ് ഇത്തരം കാര്യങ്ങള്‍ സംഭവിക്കുന്നതെന്നും ഫാദര്‍ ടാറ്റബൊറേലി പറയുന്നു. സാത്താനെ മനുഷ്യരുടെ ശരീരങ്ങളില്‍ നിന്നും ഒഴിപ്പിക്കുന്ന പ്രക്രിയ ഏറെ സങ്കീര്‍ണ്ണതകള്‍ നിറഞ്ഞ ഒന്നാണെന്നും ഫാദര്‍ ടാറ്റബൊറേലി പറയുന്നു. ഇത്തരം സംഭവങ്ങള്‍ നടക്കുമ്പോള്‍ പലരും രക്തം ഛര്‍ദിക്കുകയും, രക്തത്തില്‍ തടികഷ്ണങ്ങളും പേപ്പറും വരെ ഉണ്ടാകാറുണ്ടെന്നും അദ്ദേഹം തന്റെ അനുഭവത്തിന്റെ വെളിച്ചത്തില്‍ നിന്നും വിശദീകരിച്ചു. പുതുതലമുറയിലെ വൈദികരില്‍ പലരും ഭൂതോച്ചാടനത്തിന് വിമുഖത കാട്ടുന്നതായും ഫാദര്‍ ടാറബൊറേലി കൂട്ടിച്ചേര്‍ത്തു. ഇത്തരം സാഹചര്യങ്ങളിൽ ഓരോരുത്തരും ക്രിസ്തുവിനോട് തങ്ങളുടെ ജീവിതത്തെ ചേർത്തുവച്ചുകൊണ്ട് പിശാചിന്റെ ആക്രമണങ്ങളിൽ നിന്നും മുക്തി നേടേണ്ടതിന്റെ ആവശ്യകത പ്രമുഖ കത്തോലിക്കാ മാധ്യമമായ 'കാത്തോലിക് ഓൺലൈൻ' പ്രത്യേകം എടുത്തു പറയുന്നു. "ശാസ്ത്രം വളരെ പുരോഗമിച്ച ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. പല കണ്ടുപിടിത്തങ്ങളും ജീവിതത്തെ ഏറെ സുഖമുള്ളതാക്കി മാറ്റി. എന്നാല്‍ ദൈവത്തില്‍ നിന്നും പലരും അകന്നു പോകുവാനും ഇത്തരം സാഹചര്യങ്ങള്‍ വഴിയൊരുക്കുന്നുണ്ട്. ഈ വിടവിലൂടെയാണ് സാത്താന്‍ പലരുടെയും ജീവിതങ്ങളിലേക്ക് കടന്നുവരുന്നത്. ദേവാലയത്തിലേക്ക് പോകുവാനും, വിശുദ്ധ ബലിയില്‍ സംബന്ധിക്കുവാനുമുള്ള താല്‍പര്യം കുറയുന്നത് ഇത്തരം പ്രശ്‌നങ്ങളുടെ സൂചനയാണ്". "വിഗ്രഹാരാധനയും, ഓജോ ബോര്‍ഡും നിങ്ങളിലേക്ക് സാത്താനെ പ്രവേശിപ്പിക്കുവാന്‍ വഴിവയ്ക്കുന്ന ഒന്നാണ്. ഒരിക്കല്‍ സാത്താന്‍ ശരീരത്തില്‍ പ്രവേശിച്ചു കഴിഞ്ഞാന്‍ ആത്മഹത്യയുടെ ചിന്തകളെ വരെ അവന്‍ നിങ്ങളുടെ മനസ്സിലേക്ക് കുത്തി നിറയ്ക്കും. ഇതിനാല്‍ ദൈവഭക്തിയിലും, ദേവാലയവുമായുള്ള ബന്ധത്തിലും വളരേണ്ടത് ഏറെ അത്യാവശ്യമാണ്. സാത്താന്റെ അപകടങ്ങളെ മുന്നില്‍ കണ്ട് നാം എല്ലായ്പ്പോഴും ജാഗ്രതയോടു കൂടി തന്നെ വേണം ജീവിക്കുവാന്‍"- കാത്തോലിക് ഓൺലൈൻ മുന്നറിയിപ്പു നൽകുന്നു
Image: /content_image/News/News-2016-10-20-08:50:19.jpg
Keywords:
Content: 2941
Category: 1
Sub Category:
Heading: സഭയോട് ചേർന്നു നിന്നുകൊണ്ട് അനുഗ്രഹം പ്രാപിക്കുക: ഫാ. സേവ്യർഖാൻ വട്ടായിൽ
Content: നാം സഭയോട് ചേര്‍ന്നു നിന്നുകൊണ്ട് ദൈവത്തിന്റെ സ്വരം ശ്രവിക്കാന്‍ തയ്യാറാകുമ്പോള്‍ അത് നമ്മുടെ ജീവിതത്തില്‍ അനുഗ്രഹമായി മാറുമെന്ന് പ്രശസ്ത വചന പ്രഘോഷകനും അട്ടപ്പാടി സെഹിയോന്‍ ധ്യാനകേന്ദ്രത്തിന്‍റെ സ്ഥാപക ഡയറക്ടറുമായ ഫാ. സേവ്യര്‍ ഖാന്‍ വട്ടായില്‍. സഭയുടെ സ്വരം ശ്രവിക്കുക എന്നാല്‍ ക്രിസ്തുവിന്‍റെ സ്വരം ശ്രവിക്കുക" എന്നതു തന്നെയാണെന്ന്‌ വി.ലൂക്കായുടെ സുവിശേഷത്തില്‍ നിന്നുള്ള വചനഭാഗം ഉദ്ധരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. "നിങ്ങളുടെ വാക്കു കേള്‍ക്കുന്നവന്‍ എന്‍റെ വാക്കു കേള്‍ക്കുന്നു. നിങ്ങളെ നിരസിക്കുന്നവന്‍ എന്നെ നിരസിക്കുന്നു. എന്നെ നിരസിക്കുന്നവനോ എന്നെ അയച്ചവനെ നിരസിക്കുന്നു." (ലൂക്കാ 10:16). ബ്രിട്ടനിലെ പുതിയ സീറോ മലബാര്‍ രൂപതയും മാര്‍ ജോസഫ് സ്രാമ്പിക്കലും ബ്രിട്ടനിലെ വിശ്വാസികള്‍ക്ക് ലഭിച്ച വലിയ അനുഗ്രഹമാണെന്നും സ്രാമ്പിക്കല്‍ പിതാവിന്‍റെ വാക്കു ശ്രവിക്കുവാനും അദ്ദേഹത്തെ അനുസരിക്കുവാനും ഓരോ വിശ്വാസിക്കും കടമയുണ്ടെന്ന് അദ്ദേഹം വിശ്വാസികളെ ഓര്‍മ്മിപ്പിച്ചു. ഇപ്രകാരം ഒരു രൂപതാ മെത്രാന്‍റെ നിര്‍ദ്ദേശങ്ങള്‍ പാലിച്ചുകൊണ്ട് ജീവിക്കുന്ന കുടുംബങ്ങളിലേക്ക് ദൈവം ധാരാളം അനുഗ്രഹങ്ങള്‍ ചൊരിയുമെന്ന്‍ നിരവധി അനുഭവ സാക്ഷ്യങ്ങളുടെ വെളിച്ചത്തില്‍ അദ്ദേഹം വിശദീകരിച്ചു. കാര്യമായ മുന്നറിയിപ്പുകളൊന്നും കൂടാതെ, പ്രവര്‍ത്തി ദിനത്തിൽ നടത്തപ്പെട്ടതായിരുന്നിട്ടു കൂടി ഇന്നലെ ധാരാളം ആളുകളാണ് ധ്യാനത്തില്‍ സംബന്ധിക്കുവാന്‍ പ്രസ്റ്റണ്‍ കത്തീഡ്രലില്‍ എത്തിച്ചേര്‍ന്നത്. ദൈവജനത്തിനു വേണ്ടി ഇടയനെ നല്‍കുന്നത് ദൈവമാണെന്നും അതുകൊണ്ട് ആ ഇടയനോടു ചേര്‍ന്നു നില്‍ക്കുവാന്‍ ദൈവജനത്തിനു കടമയുണ്ടെന്നും ഫാ. സേവ്യര്‍ ഖാന്‍ വട്ടായില്‍ പറഞ്ഞു. നാം സഭയോട് ചേര്‍ന്ന്‍ നില്‍ക്കുമ്പോള്‍ നാം യേശുവിന്‍റെ നാമം വഹിക്കുന്നവരായി മാറുമെന്നും, അങ്ങനെ യേശുനാമത്തിന്‍റെ ശക്തിയാല്‍ നമുക്ക് വന്‍കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ക്രിസ്തുവിനെ അറിയുക എന്നതും പ്രഘോഷിക്കുക എന്നതും ഇന്ന് ആളുകള്‍ വലിയ കാര്യമായി എടുക്കുന്നില്ലെന്നും, നാം ജീവിച്ചിരിക്കുന്ന കാലത്ത് ക്രിസ്തുവിനെ കൂടുതലായി അനുഭവിച്ചറിയാന്‍ ശ്രമിക്കണമെന്നും എങ്കില്‍ മാത്രമേ സ്വര്‍ഗ്ഗകവാടം നമുക്കായി തുറക്കപ്പെടുകയുള്ളൂ എന്നും അദ്ദേഹം വിശ്വാസികള്‍ക്ക് മുന്നറിയിപ്പു നല്‍കി.
Image: /content_image/News/News-2016-10-20-19:50:48.JPG
Keywords:
Content: 2942
Category: 1
Sub Category:
Heading: നമുക്ക് ഇഷ്ടമുള്ളതുപോലെ ജീവിച്ചിട്ട് നിത്യജീവിതത്തിലേക്കു പ്രവേശിക്കാം എന്നു കരുതരുത്: മാർ ജോസഫ് സ്രാമ്പിക്കൽ
Content: പ്രസ്റ്റണ്‍: ഈ ഭൂമിയിലെ ജീവിതകാലത്ത് ദൈവത്തെ അനുസരിക്കാതെ നമുക്കിഷ്ടമുള്ളതുപോലെ മാത്രം ജീവിച്ചിട്ട് നിത്യജീവിതത്തിലേക്ക് പ്രവേശിക്കാം എന്നു കരുതരുത് എന്ന് ബ്രിട്ടനിലെ സീറോ മലബാര്‍ രൂപതയുടെ മെത്രാന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍. ഇന്നലെ പ്രസ്റ്റണ്‍ കത്തീഡ്രലില്‍ ഫാ.സേവ്യര്‍ ഖാന്‍ വട്ടായില്‍ നയിച്ച ധ്യാനമധ്യേ ദിവ്യബലിയര്‍പ്പിച്ച് സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. സുവിശേഷത്തില്‍ നിന്നും പത്ത് കന്യകമാരുടെ ഉപമ വിശദീകരിച്ചു കൊണ്ടാണ് ഈ ലോകജീവിതത്തില്‍ വച്ചു തന്നെ നിത്യജീവിതത്തിനായി ഒരുങ്ങേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ച് പിതാവ് വിശ്വാസികളെ ഉദ്ബോധിപ്പിച്ചത്. പത്തു കന്യകമാരുടെ ഉപമയിലെ മണവാളന്‍റെ വരവ് ക്രിസ്തുവിന്‍റെ രണ്ടാം വരവിനെയാണ് സൂചിപ്പിക്കുന്നത്. അതിനാല്‍ നാമെല്ലാവരും ഒരുങ്ങിയിരിക്കേണ്ടതായിട്ടുണ്ട്. നമ്മുടെ ഈ ലോക ജീവിതത്തിലെ ഒരു പരീക്ഷക്കുവേണ്ടി നാം എന്തുമാത്രം ഒരുക്കങ്ങളാണ് നടത്തുന്നത്. ഇത്തരം പരീക്ഷകള്‍ പരാജയപ്പെടാതിരിക്കാന്‍ നാം എത്രമാത്രം മുന്‍കരുതലുകളാണ് എടുക്കുന്നത്. എന്നാല്‍ നമ്മുടെ ഈ ലോകജീവിതം ലക്ഷ്യം വക്കുന്ന നിത്യജീവിതത്തിനു വേണ്ടി നാം എന്ത് ഒരുക്കങ്ങളും തയ്യാറെടുപ്പുകളുമാണ് നടത്തുന്നത്? പിതാവ് ചോദിച്ചു. ഈ ഭൂമിയില്‍ വച്ചുതന്നെ നിത്യജീവിതത്തിനായുള്ള പരീക്ഷക്കായി ഒരുങ്ങിയാല്‍ നാം ഒരിക്കലും പരാജയപ്പെടുകയില്ല. അദ്ദേഹം പറഞ്ഞു. ഈ ഉപമയില്‍ വിവേകശൂന്യകളായ കന്യകമാര്‍ ഒരുങ്ങിയിരിക്കാത്തത് മൂലം 'ഞാന്‍ നിങ്ങളെ അറിയുകയില്ല' എന്ന്‍ മണവാളന്‍ പ്രതിവചിച്ചു. നമ്മുടെ ജീവിതത്തിലും നാം ഒരുപാട് കാര്യങ്ങള്‍ ചെയ്യുന്നവരാണ്. എന്നാല്‍ കര്‍ത്താവിനെ കൂടുതല്‍ അറിയാന്‍ നാം സമയം കണ്ടെത്താറുണ്ടോ? പിതാവ് ചോദിച്ചു. നമ്മുടെ കര്‍ത്താവിനെ നാം കൂടുതലായി സ്നേഹിക്കാന്‍ തുടങ്ങുമ്പോള്‍ നാം അവിടുത്തെ കൂടുതലായി അറിയാന്‍ തുടങ്ങും. ഇപ്രകാരം ക്രിസ്തുവിനെ കൂടുതലായി അനുഭവിച്ചറിഞ്ഞു കൊണ്ടാണ് നാം നമ്മുടെ വിളക്കില്‍ എണ്ണ നിറക്കേണ്ടത്. ഇപ്രകാരം നമ്മള്‍ എണ്ണ നിറക്കുമ്പോള്‍ നാം വിവേകവതികളായ കന്യകമാര്‍ക്ക് സദൃശ്യരായി തീരുന്നു. വിവേകശൂന്യരായ കന്യകമാര്‍ അവസാന നിമിഷത്തില്‍ "കര്‍ത്താവേ കര്‍ത്താവേ ഞങ്ങള്‍ക്കു തുറന്നു തരണമേ" എന്ന് അപേക്ഷിക്കുന്നു. പക്ഷേ ഫലമുണ്ടായില്ല. അതിനാല്‍ നാം ഈ ലോകജീവിതത്തില്‍ വച്ചു തന്നെ കര്‍ത്താവേ കര്‍ത്താവേ എന്നു വിളിക്കേണ്ടതായിട്ടുണ്ട്. ക്രിസ്തു നമ്മുടെ പാപങ്ങള്‍ എല്ലാം ഏറ്റെടുത്തു കൊണ്ട് കുരിശില്‍ മരിച്ചു എന്നത് ശരിയാണ്. അവിടുന്ന് കരുണാമയനായ ദൈവവുമാണ്. എന്നാല്‍ ഇത് നമുക്ക് തോന്നിയതുപോലെ ജീവിക്കാനുള്ള ഒരു ലൈസന്‍സായി കരുതരുതെന്നും ഈ ലോകജീവിതത്തില്‍ വച്ചുതന്നെ കര്‍ത്താവിനെ കൂടുതല്‍ അറിയുവാനും അവിടുത്തോടു കൂടെയായിരിക്കുവാനും നമുക്കോരോരുത്തര്‍ക്കും കടമയുണ്ടെന്നും അദ്ദേഹം വിശ്വാസികളെ ഓര്‍മ്മിപ്പിച്ചു.
Image: /content_image/News/News-2016-10-20-19:40:48.JPG
Keywords:
Content: 2943
Category: 1
Sub Category:
Heading: യുഎസ് തെരഞ്ഞെടുപ്പിനു മുന്നോടിയായി മാതാവിനോടുള്ള പ്രത്യേക നൊവേന പ്രാര്‍ത്ഥന നൈറ്റ് ഓഫ് കൊളംമ്പസ് പുറത്തിറക്കി
Content: വാഷിംഗ്ടണ്‍ ഡിസി: നവംബര്‍ എട്ടാം തീയതി യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കുവാനിരിക്കെ 'നൈറ്റ് ഓഫ് കൊളംമ്പസ്' എന്ന കത്തോലിക്ക സംഘടന മാതാവിനോടുള്ള പ്രത്യേക നൊവേന പ്രാര്‍ത്ഥന പുറത്തിറക്കി. ഒക്ടോബര്‍ 30-ാം തീയതി മുതല്‍ നവംബര്‍ ഏഴാം തീയതി വരെയുള്ള തുടര്‍ച്ചയായ ഒന്‍പതു ദിനങ്ങളിലാണ് നൊവേന ചൊല്ലി പ്രത്യേക മാധ്യസ്ഥം അപേക്ഷിക്കേണ്ടത്. ദൈവമാതാവായ കന്യക മറിയാമാണ് യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് അമേരിക്കയുടെ പാലകപുണ്യവതി. അമേരിക്കയിലെ പ്രഥമ കത്തോലിക്ക ബിഷപ്പായ ജോണ്‍ കരോള്‍ ആണ് 1791-ല്‍ അമേരിക്കയെ മാതാവിന്റെ കരങ്ങളിലേക്ക് പ്രത്യേകമായി സമര്‍പ്പിച്ചത്. ഒരു രൂപത മാത്രമാണ് അന്ന് രാജ്യത്ത് ഉണ്ടായിരുന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷം 1846-ല്‍ യുഎസിലെ ബിഷപ്പുമാരെല്ലാവരും ചേര്‍ന്ന് പരിശുദ്ധ അമ്മയെ രാജ്യത്തിന്റെ പാലകപുണ്യവതിയായി പ്രഖ്യാപിക്കുകയായിരുന്നു. മാധ്യസ്ഥ പ്രാര്‍ത്ഥനകളിലൂടെ രാജ്യത്തിനായി സഹായം അഭ്യര്‍ത്ഥിക്കുവാന്‍ യുഎസ് ജനത എന്നും ശരണം പ്രാപിക്കുന്നത് മാതാവിന്റെ വിമലഹൃദയത്തിന്റെ അരികിലേക്കാണ്. വാഷിംഗ്ടണ്ണില്‍ മാതാവിന്റെ നാമത്തില്‍ സ്ഥാപിതമായിരിക്കുന്ന 'നാഷണല്‍ ഷൈര്‍ ഓഫ് ഇമാക്യൂലേറ്റ് കണ്‍സെപ്ഷനില്‍' 1959 മുതലാണ് പ്രത്യേക നൊവേന പ്രാര്‍ത്ഥനകള്‍ ആരംഭിക്കുവാന്‍ തുടങ്ങിയത്. അന്നത്തെ വാഷിംഗ്ടണ്‍ ആര്‍ച്ച് ബിഷപ്പായിരുന്ന കര്‍ദിനാള്‍ പാട്രിക് ഒ. ബൊയ്‌ലിയാണ് ഇത്തരമൊരു പതിവിന് തുടക്കം കുറിക്കുവാനുള്ള അംഗീകാരം നല്‍കിയത്. അമേരിക്കന്‍ ജനത ശരിയായി പഠനം നടത്തിയ ശേഷമേ തെരഞ്ഞെടുപ്പില്‍ തങ്ങളുടെ സമ്മതിദാന അവകാശം വിനയോഗിക്കാവു എന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞിരുന്നു. ദേവാലയങ്ങള്‍, കുടുംബങ്ങള്‍, നൈറ്റ് ഓഫ് കൊളംമ്പസിന്റെ വിവിധ കൂട്ടായ്മകള്‍ എന്നിവയിലൂടെയാണ്, പ്രത്യേക നൊവേന ചെല്ലുകയെന്ന് നൈറ്റ് ഓഫ് കൊളംമ്പസ് സിഇഒ കാള്‍ ആന്റേഴ്‌സണ്‍ അറിയിച്ചു. ശരിയായ ഭരണാധികാരികളെ തെരഞ്ഞെടുക്കുന്നതിനായി ജനത്തെ പ്രാര്‍ത്ഥ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Image: /content_image/News/News-2016-10-21-00:18:51.jpg
Keywords: pre,election,novena,to,Mary,USA,starts,on,October,30
Content: 2944
Category: 18
Sub Category:
Heading: വത്തിക്കാന്‍ പ്രതിനിധിക്കു സിബിസിഐ യാത്രയപ്പ് നല്‍കി
Content: ഭാരതത്തിന്റെ വത്തിക്കാന്‍ പ്രതിനിധിയായി സേവനമനുഷ്ടിച്ചശേഷം പോളണ്ടിലെ ന്യൂണ്‍ഷോയായി സ്ഥാനമേല്‍ക്കുന്ന ആര്‍ച്ച് ബിഷപ്പ് സാല്‍വത്തോരേ പെനാക്കിയോയ്ക്ക് സിബിസിഐ യാത്രയപ്പ് നല്‍കി. ചടങ്ങില്‍ സി. ബി. സി. ഐ പ്രസിഡന്റ് കര്‍ദ്ദിനാള്‍ സിറില്‍ മാര്‍ ബേസേലിയൂസ്, സീറോ മലബാര്‍ സഭമേജര്‍ ആര്‍ച്ച് കര്‍ദ്ദിനാള്‍ ബിഷപ്പ് മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി, കര്‍ദ്ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ്, സി. ബി. സി. ഐ വൈസ് പ്രസിഡന്റ് ആര്‍ച്ച് ബിഷപ്പ് ഫിലിപ്പിനേരി എന്നിവര്‍ ആശംസകള്‍ ആര്‍പ്പിച്ചു. ആറു വർഷം മുൻപാണു ഡോ. പെനാക്യോയെ ഇന്ത്യയിലെ സ്ഥാനപതിയായി മാർപാപ്പ നിയമിച്ചത്. മദർ തെരേസയുടെ വിശുദ്ധ പദവി ഉൾപ്പെടെയുള്ള നിർണായകമായ നടപടികളിൽ ഡോ. പെനാക്യോ പങ്കാളിയായി. ഇന്ത്യക്കു പുറമെ നേപ്പാളിന്റെ ചുമതലയും ഡോ. പെനാക്യോക്ക് ഉണ്ടായിരുന്നു.
Image: /content_image/India/India-2016-10-21-00:47:24.jpg
Keywords:
Content: 2946
Category: 1
Sub Category:
Heading: 3 മലയാളികള്‍ ഉള്‍പ്പെടെ 15 പേര്‍ക്ക് മാര്‍പാപ്പയുടെ പ്രത്യേക ബഹുമതി
Content: ന്യൂഡൽഹി: വിവിധ മേഖലകളിൽ കത്തോലിക്കാ സഭയ്‌ക്കു നൽകിയ സേവനങ്ങൾക്ക് മൂന്നു മലയാളികൾ ഉൾപ്പെടെ 15 പേർക്ക് മാർപാപ്പയുടെ ബഹുമതി. കൊച്ചി വൈപ്പിൻ സ്വദേശി സ്‌റ്റാൻലി കുറുപ്പശേരി, വത്തിക്കാൻ സ്‌ഥാനപതി കാര്യാലയത്തിൽ പ്രവർത്തിക്കുന്ന പാലാ കൊഴുവനാൽ സ്വദേശിനി സിസ്‌റ്റർ ഗ്ലാഡിസ് വേങ്ങത്താനം, തിരുവല്ല കല്ലൂപ്പാറ ചക്കാലമുറിയിൽ ബാബു ഫിലിപ്പ് എന്നിവരാണ് ബഹുമതി ലഭിച്ച മലയാളികൾ. വത്തിക്കാൻ സ്‌ഥാനപതി കാര്യാലയത്തിൽ നടന്ന അവാര്‍ഡ് ദാന ചടങ്ങിൽ ഇന്ത്യയിലെ വത്തിക്കാൻ സ്‌ഥാനപതി ആർച്ച്‌ ബിഷപ് സാൽവത്തോറെ പെനാക്യോ ആണ് ബഹുമതി കൈമാറിയത്. കാത്തലിക് ബിഷപ്‌സ് കോൺഫറൻസ് ഓഫ് ഇന്ത്യ അധ്യക്ഷൻ മേജർ ആർച്ച്‌ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാബാവാ, കർദിനാൾ ഓസ്വൾഡ് ഗ്രേഷ്യസ്, ഡൽഹി അതിരൂപതാധ്യക്ഷൻ ആർച്ച്‌ബിഷപ് അനിൽ കൂട്ടോ, ഗുഡ്‌ഗാവ് രൂപതാധ്യക്ഷൻ ഡോ. ജേക്കബ് മാർ ബർണബാസ്, സിബിസിഐ സെക്രട്ടറി ജനറൽ ബിഷപ്പ് തിയഡോർ മസ്‌കരാനസ്, ഡപ്യൂട്ടി സെക്രട്ടറി ജനറൽ മോൺ ജോസഫ് ചിന്നയ്യൻ, മിഷനറീസ് ഓഫ് ചാരിറ്റി സുപ്പീരിയർ ജനറൽ സിസ്‌റ്റർ പ്രേമ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
Image: /content_image/News/News-2016-10-21-01:57:16.jpg
Keywords:
Content: 2947
Category: 18
Sub Category:
Heading: കത്തോലിക്ക കോൺഗ്രസ് നേതൃസംഗമം നാളെ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ
Content: കാക്കനാട്: കത്തോലിക്ക കോൺഗ്രസിന്റെ യൂണിറ്റ്, ഫൊറോന പ്രസിഡന്റുമാരുടെയും രൂപത കേന്ദ്ര ഭാരവാഹികളുടെയും സമ്മേളനം 'ഉണർവ്–2016‘ നാളെ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ നടക്കും. രാവിലെ പത്തിനു മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് വി.വി. അഗസ്റ്റിന്റെ അധ്യക്ഷതയിൽ ചേരുന്ന സംഗമത്തിൽ ബിഷപ്പ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ അനുഗ്രഹ പ്രഭാഷണം നടത്തും. സംസ്‌ഥാന ഡയറക്ടർ ഫാ.ജിയോ കടവി, മുൻ ഡയറക്ടർ ഫാ.ജേക്കബ് പാലയ്ക്കാപ്പിള്ളി, ഭാരവാഹികളായ ജോസുകുട്ടി മാടപ്പിള്ളി, ടോണി ജോസഫ്, സ്റ്റീഫൻ ജോർജ്, സാജു അലക്സ്, ഡേവിസ് പുത്തൂർ, ബേബി പെരുമാലി, സൈബി അക്കര, ഡേവിസ് തുളുവത്ത്, പ്രഫ.ജോസുകുട്ടി ഒഴുകയിൽ, സെലിൻ സിജോ എന്നിവർ പ്രസംഗിക്കും. കേന്ദ്ര ജനറൽ സെക്രട്ടറി ബിജു പറയന്നിലം ഉണർവ് 2016 കർമപദ്ധതികൾ അവതരിപ്പിക്കും. സുപ്രീംകോടതി ജഡ്ജി ജസ്റ്റീസ് കുര്യൻ ജോസഫ് മുഖ്യപ്രഭാഷണം നടത്തും. സമ്മേളനത്തില്‍ കത്തോലിക്ക കോൺഗ്രസിന്റെ വിവിധ പുരസ്കാരങ്ങൾ മേജർ ആർച്ച്ബിഷപ് കൈമാറും.
Image: /content_image/India/India-2016-10-21-02:33:22.jpg
Keywords:
Content: 2948
Category: 1
Sub Category:
Heading: ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളെ സംരക്ഷിക്കുന്നതിനായി പാക്കിസ്ഥാന്‍ പാര്‍ലമെന്റില്‍ രണ്ടു ബില്ലുകള്‍ അവതരിപ്പിക്കപ്പെട്ടു
Content: ലാഹോര്‍: ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ക്ക് സംരക്ഷണം നല്‍കുന്നതിനായി പാക്കിസ്ഥാന്‍ പാര്‍ലമെന്റില്‍ രണ്ട് ബില്ലുകള്‍ അവതരിപ്പിച്ചു. പാക്കിസ്ഥാന്‍ ന്യൂനപക്ഷ കമ്മീഷന്‍ എന്ന പേരില്‍ ഒരു സ്വതന്ത്ര്യ ഏജന്‍സി ആരംഭിക്കുന്നതിനുള്ള ശുപാര്‍ശയാണ് ആദ്യത്തെ ബില്ലില്‍ നിര്‍ദേശിക്കുന്നത്. 'ന്യൂനപക്ഷങ്ങളുടെ സംരക്ഷണത്തിനായുള്ള നിയമം-2016' എന്നതാണ് രണ്ടാമത്തെ ബില്‍. പാക്കിസ്ഥാനില്‍ ക്രൈസ്തവരുള്‍പ്പെടെയുള്ള ന്യൂനപക്ഷങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് ചെറിയ ആശ്വാസം പകരുന്നതാണ് പാര്‍ലമെന്റിന്റെ പുതിയ നടപടി. വിവിധ മതങ്ങളില്‍ നിന്നുള്ള 11 പേരടങ്ങുന്ന ഒരു സ്വതന്ത്ര കമ്മിറ്റിയാണ് ന്യൂനപക്ഷ കമ്മീഷന്‍. മുസ്ലീം വിഭാഗത്തിലെ ഗോത്രവര്‍ഗങ്ങളില്‍ നിന്നുള്ളവരും ഈ കമ്മീഷനിലെ അംഗങ്ങളാകും. എല്ലാ വിഭാഗം ജനങ്ങളും തമ്മില്‍ ഐക്യത്തില്‍ ജീവിക്കുന്നതിനായി പ്രേരിപ്പിക്കുന്നതിനും, ഭൂരിപക്ഷങ്ങളുടെ ഇടയില്‍ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പ് വരുത്തുകയുമാണ് കമ്മീഷന്റെ ലക്ഷ്യം. 18 വയസുവരെ പ്രായമുള്ളവരെ കുട്ടികളായി കണക്കാക്കി മതം മാറുന്നതിന് അവര്‍ക്ക് വിലക്ക് കല്‍പ്പിക്കുന്നതാണ് രണ്ടാമത്തെ ബല്ലിലെ പ്രധാനപ്പെട്ട ശുപാര്‍ശ. 18 വയസില്‍ താഴെയുള്ള പെണ്‍കുട്ടികളെ തട്ടിക്കൊണ്ടു പോയ ശേഷം മതംമാറ്റി മുസ്ലീം വിഭാഗത്തിലേക്ക് ചേര്‍ക്കുന്ന സംഭവങ്ങള്‍ പാക്കിസ്ഥാനില്‍ പതിവാണ്. ന്യൂനപക്ഷ സമുദായത്തിലെ അംഗങ്ങളെ ഇത്തരത്തില്‍ മതം മാറ്റി വിവാഹം കഴിക്കുകയും, പിന്നീട് അടിമകളെ പോലെ ജോലി എടുപ്പിക്കുകയും ചെയ്യാറുണ്ട്. പാര്‍ലമെന്റില്‍ അവതരിപ്പിക്കപ്പെട്ട പുതിയ ബില്ലിനെ സ്വാഗതം ചെയ്യുന്നതായി സെന്റര്‍ ഫോര്‍ സോഷ്യന്‍ ജസ്റ്റീസ് എന്ന എന്‍ജിഒയുടെ പ്രസിഡന്റും കത്തോലിക്ക വിശ്വാസിയുമായ പീറ്റര്‍ ജേക്കബ് അറിയിച്ചു. 2014-ല്‍ പാക്കിസ്ഥാന്‍ സുപ്രീം കോടതി ന്യൂനപക്ഷങ്ങള്‍ക്ക് വേണ്ടി പ്രത്യേക കമ്മീഷന്‍ രൂപീകരിക്കണമെന്ന് നിര്‍ദേശിച്ചതിനെ തുടര്‍ന്നാണ് ഇത്തരത്തിലുള്ള ഒരു നടപടി പാര്‍ലമെന്റിന്റെ ഭാഗത്തു നിന്നും ഉണ്ടായതെന്നും പീറ്റര്‍ ജേക്കബ് പറഞ്ഞു.
Image: /content_image/News/News-2016-10-21-03:01:11.jpg
Keywords: New,bill,in,parliament,of,Pakistan,to,ensure,minority,protection
Content: 2949
Category: 1
Sub Category:
Heading: അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിനൊരുക്കമായി പരിശുദ്ധ അമ്മയോടുള്ള പ്രാര്‍ത്ഥനയ്ക്കു ആഹ്വാനം ചെയ്തു കൊണ്ട് 'നൈറ്റ് ഓഫ് കൊളംമ്പസ്'
Content: വാഷിംഗ്ടണ്‍ ഡിസി: നവംബര്‍ എട്ടാം തീയതി യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കുവാനിരിക്കെ 'നൈറ്റ് ഓഫ് കൊളംമ്പസ്' എന്ന കത്തോലിക്ക സംഘടന മാതാവിനോടുള്ള പ്രത്യേക നൊവേന പ്രാര്‍ത്ഥന പുറത്തിറക്കി. ഒക്ടോബര്‍ 30 മുതല്‍ നവംബര്‍ ഏഴാം തീയതി വരെയുള്ള തുടര്‍ച്ചയായ ഒന്‍പതു ദിവസങ്ങളില്‍ നൊവേന ചൊല്ലി പരിശുദ്ധ അമ്മയുടെ പ്രത്യേക മാധ്യസ്ഥം അപേക്ഷിക്കാനാണ് ആഹ്വാനം. 1791-ല്‍ അമേരിക്കയിലെ പ്രഥമ കത്തോലിക്ക ബിഷപ്പായ ജോണ്‍ കരോള്‍ ആണ് അമേരിക്കയെ മാതാവിന്റെ കരങ്ങളിലേക്ക് പ്രത്യേകമായി സമര്‍പ്പിച്ചത്. ഒരു രൂപത മാത്രമാണ് അന്ന് രാജ്യത്ത് ഉണ്ടായിരുന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷം 1846-ല്‍ യുഎസിലെ ബിഷപ്പുമാരെല്ലാവരും ചേര്‍ന്ന് പരിശുദ്ധ അമ്മയെ രാജ്യത്തിന്റെ പാലകപുണ്യവതിയായി പ്രഖ്യാപിക്കുകയായിരുന്നു. മധ്യസ്ഥ പ്രാര്‍ത്ഥനകളിലൂടെ രാജ്യത്തിനായി സഹായം അഭ്യര്‍ത്ഥിക്കുവാന്‍ യുഎസ് ജനത എന്നും ശരണം പ്രാപിക്കുന്നത് പരിശുദ്ധ അമ്മയുടെ വിമല ഹൃദയത്തിലാണ്. വാഷിംഗ്ടണ്ണില്‍ മാതാവിന്റെ നാമത്തില്‍ സ്ഥാപിതമായിരിക്കുന്ന 'നാഷണല്‍ ഷ്രൈന്‍ ഓഫ് ഇമാക്യൂലേറ്റ് കണ്‍സെപ്ഷനില്‍' 1959 മുതലാണ് പ്രത്യേക നൊവേന പ്രാര്‍ത്ഥനകള്‍ ആരംഭിച്ചത്. അന്നത്തെ വാഷിംഗ്ടണ്‍ ആര്‍ച്ച് ബിഷപ്പായിരുന്ന കര്‍ദിനാള്‍ പാട്രിക് ഒ. ബൊയ്‌ലിയാണ് ഇത്തരമൊരു പതിവിന് തുടക്കം കുറിക്കുവാനുള്ള അംഗീകാരം നല്‍കിയത്. ദേവാലയങ്ങള്‍, കുടുംബങ്ങള്‍, നൈറ്റ് ഓഫ് കൊളംമ്പസിന്റെ വിവിധ കൂട്ടായ്മകള്‍ എന്നിവയിലൂടെയാണ്, പ്രത്യേക നൊവേന പ്രാര്‍ത്ഥന നടത്തേണ്ടതെന്ന് നൈറ്റ് ഓഫ് കൊളംമ്പസ് സിഇഒ കാള്‍ ആന്റേഴ്‌സണ്‍ അറിയിച്ചു. അമേരിക്കന്‍ ജനത പ്രാര്‍ത്ഥനയ്ക്കും വിചിന്തനത്തിനും ശേഷം മാത്രമേ തെരഞ്ഞെടുപ്പില്‍ തങ്ങളുടെ സമ്മതിദാന അവകാശം വിനിയോഗിക്കാവുയെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ നേരത്തെ പറഞ്ഞിരുന്നു.
Image: /content_image/News/News-2016-10-21-04:20:06.jpg
Keywords:
Content: 2950
Category: 1
Sub Category:
Heading: വിശ്വാസ ദീപ്തിയില്‍ സില്‍വര്‍ ജൂബിലിയുടെ തിളക്കവുമായി ബംഗ്ലാദേശിലെ കാത്തലിക് സ്റ്റുഡന്‍സ് മൂവ്‌മെന്‍റ്
Content: ധാക്ക: ബംഗ്ലാദേശിലെ കാത്തലിക് സ്റ്റുഡന്‍സ് മൂവ്‌മെന്റിന്റെ 25-ാം വാര്‍ഷികം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. ഒക്ടോബര്‍ 13,14 തീയതികളില്‍ കാത്തലിക് സ്റ്റുഡന്‍സ് മൂവ്‌മെന്റിന്റെ ധാക്കയിലെ സെന്ററിലാണ് ആഘോഷ പരിപാടികള്‍ നടത്തപ്പെട്ടത്. 250-ല്‍ പരം അംഗങ്ങള്‍ പങ്കെടുത്ത പരിപാടിയില്‍, കര്‍ദിനാളായി ഉയര്‍ത്തപ്പെടുവാനിരിക്കുന്ന ആര്‍ച്ച് ബിഷപ്പ് പാട്രിക് ഡീ റൊസാരിയോ ആണ് മുഖ്യ അതിഥിയായി എത്തിയത്. കത്തോലിക്ക യുവജന സമൂഹം ചെയ്യുന്ന പ്രവര്‍ത്തനങ്ങളില്‍ സഭയ്ക്ക് വലിയ മതിപ്പാണ് ഉള്ളതെന്ന് പറഞ്ഞ ആര്‍ച്ച് ബിഷപ്പ് പാട്രിക് ഡീ റൊസാരിയോ സഭയുടെ നേതാക്കള്‍ യുവാക്കളോട് നന്ദിയുള്ളവരാണെന്നും കൂട്ടിച്ചേര്‍ത്തു. ബംഗ്ലാദേശ് അപ്പോസ്‌ത്തോലിക് ന്യൂണ്‍ഷ്യോ ജോര്‍ജ് കൊച്ചേരി യുവാക്കളെ അഭിസംബോധന ചെയ്തു സംസാരിച്ചു. മനുഷ്യ സമൂഹത്തിന്റെ നന്മയ്ക്കായി യുവാക്കള്‍ തങ്ങളുടെ കഴിവിനെ ഉപയോഗപ്പെടുത്തണമെന്ന് ബിഷപ്പ് ജോര്‍ജ് കൊച്ചേരി പറഞ്ഞു. 1991-ല്‍ ആണ് യുവാക്കളുടെയും കത്തോലിക്ക ബിഷപ്പുമാരുടെയും പ്രവര്‍ത്തനങ്ങളെ യോജിപ്പിക്കുവാന്‍ വേണ്ടി ബംഗ്ലാദേശ് കാത്തലിക് സ്റ്റുഡന്‍സ് മൂവ്‌മെന്റ് ആരംഭിച്ചത്. ക്രൈസ്തവ മൂല്യം യുവാക്കളുടെ ഇടയിലേക്ക് പകര്‍ന്നു നല്‍കുന്ന സംഘടന, യുവാക്കളുടെ വ്യക്തിത്വ വികസനത്തിന് വലിയ പ്രാധാന്യമാണ് നല്‍കുന്നത്. സമൂഹവും, സഭയുമായുള്ള ബന്ധം ശക്തമാക്കുവാന്‍ കാത്തലിക് സ്റ്റുഡന്‍സ് മൂവ്‌മെന്റ് യുവാക്കളെ സജ്ജരാക്കുന്നുണ്ടെന്നത് ശ്രദ്ധേയമാണ്. വില്യം നോക്‌റക് ആണ് സംഘടനയുടെ ഇപ്പോഴത്തെ പ്രസിഡന്റ്. കാരിത്താസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സെബാസ്റ്റിന്‍ റൊസാരിയോ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ കാത്തലിക് സ്റ്റുഡന്‍സ് മൂവ്‌മെന്റിന്റെ ചുമതലകള്‍ വഹിച്ചിട്ടുണ്ട്. ചേരിപ്രദേശങ്ങളിലും ആശുപത്രികളിലും സന്ദര്‍ശനം നടത്തി സേവനം ചെയ്യുകയും, പാവപ്പെട്ടവര്‍ക്ക് വസ്ത്രവും, മരുന്നും വിതരണം നടത്തുകയും ചെയ്യുന്ന കാത്തലിക് സ്റ്റുഡന്‍സ് മൂവ്‌മെന്റ് ബംഗ്ലാദേശില്‍ മാതൃകയോടെ പ്രവര്‍ത്തിക്കുന്ന യുവാക്കളുടെ സംഘടനയായി ഇതിനോടകം തന്നെ മാറിയിട്ടുണ്ട്.
Image: /content_image/News/News-2016-10-21-06:35:19.jpg
Keywords: Bangladesh,the,Catholic,students,movement,marks,25,years