Content | ഭാരതത്തിന്റെ വത്തിക്കാന്‍ പ്രതിനിധിയായി സേവനമനുഷ്ടിച്ചശേഷം പോളണ്ടിലെ ന്യൂണ്‍ഷോയായി സ്ഥാനമേല്‍ക്കുന്ന ആര്‍ച്ച് ബിഷപ്പ് സാല്‍വത്തോരേ പെനാക്കിയോയ്ക്ക് സിബിസിഐ യാത്രയപ്പ് നല്‍കി.
ചടങ്ങില്‍ സി. ബി. സി. ഐ പ്രസിഡന്റ് കര്‍ദ്ദിനാള്‍ സിറില്‍ മാര്‍ ബേസേലിയൂസ്, സീറോ മലബാര്‍ സഭമേജര്‍ ആര്‍ച്ച് കര്‍ദ്ദിനാള്‍ ബിഷപ്പ് മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി, കര്‍ദ്ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ്, സി. ബി. സി. ഐ വൈസ് പ്രസിഡന്റ് ആര്‍ച്ച് ബിഷപ്പ് ഫിലിപ്പിനേരി എന്നിവര്‍ ആശംസകള്‍ ആര്‍പ്പിച്ചു.
ആറു വർഷം മുൻപാണു ഡോ. പെനാക്യോയെ ഇന്ത്യയിലെ സ്ഥാനപതിയായി മാർപാപ്പ നിയമിച്ചത്. മദർ തെരേസയുടെ വിശുദ്ധ പദവി ഉൾപ്പെടെയുള്ള നിർണായകമായ നടപടികളിൽ ഡോ. പെനാക്യോ പങ്കാളിയായി. ഇന്ത്യക്കു പുറമെ നേപ്പാളിന്റെ ചുമതലയും ഡോ. പെനാക്യോക്ക് ഉണ്ടായിരുന്നു. |