Contents

Displaying 2731-2740 of 24982 results.
Content: 2962
Category: 8
Sub Category:
Heading: നീയും ഞാനും ഒരിക്കല്‍ മരിക്കും
Content: “ഹാ! ദൈവത്തിന്റെ സമ്പത്തിന്റേയും, ജ്ഞാനത്തിന്റേയും അറിവിന്റേയും ആഴം. അവിടത്തെ വിധികള്‍ അന്വോഷിച്ചറിയുവാന്‍ കഴിയാത്തത്‌, അവിടുത്തെ മാര്‍ഗ്ഗങ്ങള്‍ എത്ര ദുര്‍ഗ്രഹം” (റോമാ 11:33). #{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ഒക്ടോബര്‍ 22}# “നീയും ഞാനും ഒരിക്കല്‍ മരിക്കും. ദൈവത്തിന്റെ നന്മയും കാരുണ്യവും വഴി നൂറ് വര്‍ഷത്തോളം ശുദ്ധീകരണസ്ഥലത്ത്‌ കഴിയുവാനുള്ള ഭാഗ്യം നമുക്ക്‌ ലഭിക്കുകയും ചെയ്യും. ആ കാലയളവില്‍ ആരും തന്നെ പാദ്രെ പിയോക്ക്‌ കുര്‍ബ്ബാനകള്‍ അര്‍പ്പിക്കണമെന്ന കാര്യം ചിന്തിക്കുകയേയില്ല. എന്നാല്‍ നമ്മുടെ കര്‍ത്താവിനെ സംബന്ധിച്ചിടത്തോളം കഴിഞ്ഞകാലം ഇല്ല. വിശുദ്ധ പാദ്രേ പിയോയുടെ പ്രാര്‍ത്ഥനകള്‍ ഇതിനോടകം തന്നെ ദൈവം കണക്കിലെടുത്ത് കഴിഞ്ഞു. ആയതിനാല്‍ ഇപ്പോഴും എനിക്ക് എന്റെ മുത്തച്ചന്‍മാരുടെ യോഗ്യമായ മരണത്തിനു വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സാധിക്കുന്നതാണ്! നമ്മുടെ ഉദ്യോഗസ്ഥമേധാവിത്തം കര്‍ത്താവിന് ആവശ്യമുണ്ടെന്നു നിങ്ങള്‍ ധരിച്ചിരിക്കുകയാണോ?” (പിട്രേല്‍സിനായിലെ വിശുദ്ധ പിയോ). #{blue->n->n->വിചിന്തനം:}# പ്രാര്‍ത്ഥിക്കുവാന്‍ ആരോരുമില്ലാതെ ലോകം മുഴുവനുമായി മരണപ്പെട്ടിട്ടുള്ളവരുടെ ആത്മാക്കള്‍ക്ക്‌ വേണ്ടി പ്രാര്‍ത്ഥിക്കുക. സര്‍ക്കാര്‍ ഭരണകര്‍ത്താക്കളെ പ്രത്യേകമായി ഓര്‍ക്കുക. #{red->n->n->പ്രാര്‍ത്ഥന:}# നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. (വി. ജെര്‍ത്രൂദിനോട് കര്‍ത്താവ് പറഞ്ഞു: "ഈ പ്രാര്‍ത്ഥന ഓരോ പ്രാവശ്യം ചൊല്ലുമ്പോഴും ആയിരം ആത്മാക്കളെ ശുദ്ധീകരണ സ്ഥലത്തു നിന്ന്‍ സ്വര്‍ഗ്ഗത്തിലേക്ക് ഞാന്‍ കൊണ്ടുപോകുന്നു". ആയതിനാല്‍, നമുക്കും ഈ പ്രാര്‍ത്ഥന ഏറ്റുപറഞ്ഞ് ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം.)
Image: /content_image/PurgatorytoHeaven/PurgatorytoHeaven-2016-10-22-03:03:41.jpg
Keywords:
Content: 2963
Category: 1
Sub Category:
Heading: ബുദ്ധമത വിശ്വാസം ഉപേക്ഷിച്ച് ക്രിസ്തുവിന്റെ മണവാട്ടിയായ സിസ്റ്റര്‍ അസൂന്ത ഭാരതത്തിലെ ദീര്‍ഘകാല സേവനത്തിന് ശേഷം ജപ്പാനിലേക്ക് മടങ്ങി
Content: മുംബൈ: തന്റെ നാല്‍പതു വര്‍ഷത്തെ നീണ്ട ഭാരത സേവനത്തിനൊടുവില്‍ സിസ്റ്റര്‍ അസൂന്ത നകാഡെ തിരികെ സ്വന്തം രാജ്യമായ ജപ്പാനിലേക്ക് ഇന്നലെ മടങ്ങി. 'ഹാന്‍ഡ്‌മെയ്ഡ് ഓഫ് ദ സേക്രഡ് ഹേര്‍ട്ട് ഓഫ് ജീസസ്' എന്ന കോണ്‍ഗ്രിഗേഷനിലെ അംഗമാണ് സിസ്റ്റര്‍ അസൂന്ത. ജപ്പാനിലെ ഒരു ബുദ്ധമത കുടുംബത്തില്‍ ജനിച്ച സിസ്റ്റര്‍ അസൂന്ത ക്രിസ്തു മാര്‍ഗത്തിലേക്ക് വന്നത് കത്തോലിക്ക വിശ്വാസത്തിന്റെ കരം പിടിച്ചാണ്. 1937-ല്‍ ടോക്കിയോയിലാണ് സിസ്റ്റര്‍ അസൂന്ത ജനിച്ചത്. മാതാപിതാക്കളും സഹോദരനും അടങ്ങുന്ന ചെറു കുടുംബമായിരുന്നു സിസ്റ്റര്‍ അസൂന്തയുടെത്. കികോ എന്നതായിരുന്നു സിസ്റ്റര്‍ അസൂന്തയുടെ ആദ്യത്തെ പേര്. ബുദ്ധമതവിശ്വാസത്തില്‍ ആണ് കികോ എന്ന പെണ്‍കുട്ടി വളര്‍ന്നു വന്നത്. പിതാവിന് ജോലി സംബന്ധമായി ജപ്പാന്റെ വിവിധ സ്ഥലങ്ങളിലേക്ക് ട്രാന്‍സ്ഫര്‍ സ്ഥിരമായി ലഭിച്ചതിനാല്‍ കികോയുടെ പഠനം പല സ്ഥലങ്ങളിലാണ് നടത്തപ്പെട്ടത്. 1949-ല്‍ കൊബേ എന്ന സ്ഥലത്ത് പ്രൈമറി സ്‌കൂളില്‍ പഠിക്കുമ്പോഴാണ് കികോ ക്രിസ്തുവിനെ കണ്ടുമുട്ടിയതെന്ന് പറയാം. തന്റെ അയല്‍വാസിയായ ഒരു കത്തോലിക്ക വിശ്വാസി ദേവാലയത്തിലേക്ക് പോകുന്നത് കികോ കണ്ടു. അയാളെ പിന്‍തുടര്‍ന്ന് കികോയും കത്തോലിക്ക ദേവാലയത്തിലേക്ക് എത്തിച്ചേര്‍ന്നു. വിശുദ്ധ ഫ്രാന്‍സിസ് സേവ്യറിന്റെ തിരുശേഷിപ്പ് വണങ്ങുവാന്‍ ഉള്ള നീണ്ട നിരയാണ് ദേവാലയത്തില്‍ കികോയ്ക്ക് കാണുവാന്‍ സാധിച്ചത്. അവിടെ നിന്നപ്പോള്‍ എന്താണ് നടക്കുന്നതെന്ന് കികോയ്ക്ക് മനസിലായില്ലെങ്കിലും ഒരു പ്രത്യേക ശക്തി തന്നിലേക്ക് പ്രവഹിക്കുന്നതായി കികോയ്ക്ക് അനുഭവപ്പെട്ടു. വിശുദ്ധ ഫ്രാന്‍സിസ് സേവ്യറാണ് തന്നെ ക്രിസ്തുമാര്‍ഗത്തിലേക്ക് നയിച്ചതെന്ന് പിന്നീട് പലവട്ടം സിസ്റ്റര്‍ അസൂന്ത പറഞ്ഞിട്ടുണ്ട്. പിതാവിന്റെ സ്ഥലമാറ്റത്തിന്റെ ഫലമായി കികോയ്ക്ക് വീണ്ടും സ്‌കൂള്‍ മാറേണ്ടി വന്നു. ഇത്തവണ അവള്‍ എത്തിപ്പെട്ടത് ഫ്രാന്‍സിസ്കന്‍ കന്യാസ്ത്രീകള്‍ നടത്തുന്ന ഒരു വിദ്യാലയത്തിലേക്കാണ്. കികോയെ സിസ്റ്റര്‍ അസൂന്തയാക്കി മാറ്റിയത് ഈ സ്‌കൂളാണ്. ഫ്രാന്‍സിസ് സേവ്യറുടെ തിരുശേഷിപ്പ് വണങ്ങുവാന്‍ പോയ ദിവസമുണ്ടായ അനുഭവം പിന്നീട് എല്ലാ ദിവസവും കികോയിലേക്ക് കടന്നു വന്നു. സ്വര്‍ഗീയ ആനന്ദവും, സമാധാനവും 13-കാരിയായ ബുദ്ധമതവിശ്വാസിനിയായ ഈ പെണ്‍കുട്ടിയിലേക്ക് കടന്നു ചെന്നു. തനിക്ക് മാമോദിസ സ്വീകരിച്ച് ഒരു കത്തോലിക്ക വിശ്വാസിയാകണമെന്ന് കികോ വീട്ടില്‍ അറിയിച്ചു. വ്യക്തിപരമായി ഒരാള്‍ക്ക് ഇഷ്ടമുള്ള മതം സ്വീകരിക്കുന്നതില്‍ ഒരു തെറ്റുമില്ലെന്ന് വിശ്വസിച്ചിരുന്ന പിതാവ് അവളുടെ ആഗ്രഹത്തിന് സമ്മതം മൂളി. അങ്ങനെ 1950 ആഗസ്റ്റ് മാസം 15-ാം തീയതി കികോ മാമോദിസ സ്വീകരിച്ച് അസൂന്ത എന്ന പേരില്‍ കത്തോലിക്ക സഭയില്‍ അംഗമായി. ഒരു പക്ഷേ ആ തീയതിക്ക് അദൃശ്യമായ ഒരു ദൈവനിയോഗം കൂടി കാണാം. കാരണം സിസ്റ്റര്‍ അസൂന്ത ഭാവിയില്‍ സേവനം ചെയ്യാനിരിക്കുന്ന ഭാരതത്തിന്റെ മൂന്നാം സ്വാതന്ത്ര്യ ദിനം അന്നാണ് ആഘോഷിച്ചത്. തന്റെ ജീവിതം ക്രിസ്തുവിനു വേണ്ടി പൂര്‍ണമായി മാറ്റിവെക്കുവാന്‍ അസൂന്ത തീരുമാനമെടുത്തു. രണ്ടു വര്‍ഷങ്ങള്‍ക്ക് ശേഷം തന്റെ അമ്മയേയും സഹോദരനേയും മാമോദീസ വഴിയായി ക്രിസ്തുവിനു വേണ്ടി നേടുവാന്‍ അവള്‍ക്കായി. തന്റെ 19-ാം വയസില്‍, ജസ്യൂട്ട് സഭയിലെ ഒരു വൈദികന്‍ യോക്കോസൂക്കായിലുള്ള 'ഹാന്‍ഡ്‌മെയ്ഡ് ഓഫ് ദ സേക്രഡ് ഹേര്‍ട്ട് ഓഫ് ജീസസ്' എന്ന കോണ്‍വെന്റിലേക്ക് അസൂന്തയെ എത്തിച്ചു. തന്നെ നിരന്തരം ക്രിസ്തു വിളിച്ചിരുന്നത് എന്തിനാണെന്ന് അവിടെവച്ച് അവള്‍ തിരിച്ചറിഞ്ഞു. കന്യാസ്ത്രീയാകുവാനുള്ള പഠനം തുടങ്ങിയ അസൂന്തയ്ക്ക് എല്ലാ ദിവസവും ദിവ്യകാരുണ്യ നാഥനെ വണങ്ങുവാനും ആരാധിക്കുവാനുമുള്ള ഭാഗ്യം ലഭിച്ചു. 1962 നവംബര്‍ 13-ാം തീയതി തന്റെ കന്യാസ്ത്രീയാകുവാനുള്ള പഠനം ആരംഭിച്ച അസൂന്ത 1965 ഫെബ്രുവരി 11-ന് തന്റെ വൃതവാഗ്ദാനം നടത്തി. പഠനം എല്ലാം പൂര്‍ത്തീകരിച്ച് 1972 ആഗസ്റ്റ് മാസം 15-ാം തീയതി അസൂന്ത നിത്യവൃതവാഗ്ദാനം നടത്തി. അന്നേ ദിവസമാണ് ഭാരതം 25-ാം സ്വാതന്ത്ര്യ ദിനം ആഘോഷിച്ചത്. തന്റെ ജീവിതത്തിലെ ഈ ആഗസ്റ്റ് 15-ന്റെ പ്രത്യേകതകള്‍ ഒരുപക്ഷേ അന്നൊന്നും സിസ്റ്റര്‍ അസൂന്ത മനസിലാക്കിയിരുന്നില്ല. ഡബ്ലിനില്‍ നിന്നും മോണ്ടിസോറി ടീച്ചേര്‍ഴ്‌സ് ട്രെയിനിംഗ് പൂര്‍ത്തീകരിച്ച സിസ്റ്റര്‍ അസൂന്ത മറ്റൊരു കന്യാസ്ത്രീയുടെ പകരക്കാരിയായിട്ടാണ് ഭാരത മണ്ണിലേക്ക് വന്നത്. ചില വീസാ പ്രശ്‌നങ്ങള്‍ കാരണം ഒരു കന്യാസ്ത്രീക്ക് ഭാരതത്തിലേ സേവനത്തിന് വരുവാന്‍ സാധിച്ചില്ല. പകരക്കാരിയായി കോണ്‍ഗ്രിഗേഷന്‍ നിയോഗിച്ചത് സിസ്റ്റര്‍ അസൂന്തയെ ആണ്. അത് ദൈവത്തിന്റെ വലിയ പദ്ധതിയാണെന്ന് സിസ്റ്റര്‍ പറയുന്നു. 1976 ജൂലൈ ആറാം തീയതി അവര്‍ ഭാരത മണ്ണില്‍ കാല്‍കുത്തി. ജൂഹുവിലെ ദില്‍ഖുഷ് കോണ്‍വെന്റിലേ സ്‌കൂളില്‍ അധ്യാപികയായിട്ടായിരിന്നു സിസ്റ്റര്‍ അസൂന്ത തന്റെ സേവനം ആരംഭിച്ചത്. അഞ്ചു കന്യാസ്ത്രീമാരുള്ള ഒരു ചെറു കോണ്‍വെന്റായിരുന്നു ജൂഹുവിലുണ്ടായിരുന്നത്. പഠനവൈകല്യവും, ശാരീരിക ബുദ്ധിമുട്ടുകളും, മാനസിക പ്രശ്‌നങ്ങളുമുള്ള കുട്ടികളെയാണ് സിസ്റ്റര്‍ അസൂന്ത പഠിപ്പിച്ചിരുന്നത്. ആദ്യമൊക്കെ ഏറെ ശ്രമകരമായിരുന്നു തന്റെ ജോലിയെന്ന് അവര്‍ ഓര്‍മ്മിക്കുന്നു. എന്നാല്‍, ക്രിസ്തുവിന് തന്നെ കുറിച്ചുള്ള ഉദ്ദേശം തിരിച്ചറിഞ്ഞ അവര്‍ ഊര്‍ജസ്വലതയോടെ സേവനത്തില്‍ മുഴുകി. വൈകല്യങ്ങളെ മറികടക്കുവാനും ലോകത്തെ നേരിടുവാനും അവര്‍ പതിനായിരക്കണക്കിന് കുട്ടികളെ, തന്റെ അധ്യാപന ജീവിതത്തിലൂടെ പ്രാപ്തയാക്കി. 2014 വരെ ജൂഹുവിലെ മോണ്ടിസോറി ട്രേയിനിംഗ് കോളജില്‍ ഒരധ്യാപികയായി സിസ്റ്റര്‍ അസൂന്ത തുടര്‍ന്നു. തന്റെ 79-ാം വയസിലും അനേകര്‍ക്ക് സാന്ത്വനമാകാന്‍ സിസ്റ്റര്‍ അസൂന്ത രോഗികള്‍ക്കിടയില്‍ സന്ദര്‍ശനങ്ങള്‍ നടത്തുമായിരുന്നു. വൈകല്യമുള്ള കുട്ടികള്‍ക്കും രോഗികള്‍ക്കും ആലംബഹീനര്‍ക്കും ഒരുപോലെ ആശ്വാസമേകാന്‍ സിസ്റ്റര്‍ അസൂന്തക്കു സാധിച്ചു. ആശുപത്രികളില്‍ വേദന അനുഭവിക്കുന്ന എയ്ഡ്‌സ് രോഗികള്‍ക്ക് അവര്‍ ഏറെ ആശ്വാസം പകര്‍ന്നു. പാവങ്ങള്‍ക്ക് സഹായത്തിന്റെ കരങ്ങള്‍ അവര്‍ നീട്ടി നല്‍കി. ദീര്‍ഘ നാള്‍ താന്‍ സേവിച്ച മണ്ണിനെ വിട്ട് സ്വന്തം രാജ്യത്തേക്ക് സിസ്റ്റര്‍ അസൂന്ത ഇന്നലെ മടങ്ങി. എന്നാല്‍ ഭാരത്തില്‍ അവര്‍ എന്നും ഓര്‍മിക്കപ്പെടും. ലോകത്തെ നേരിടുവാന്‍ വൈകല്യമുള്ള കുട്ടികളെ പ്രാപ്തരാക്കിയതിന്റെ പേരില്‍. രോഗികള്‍ക്ക് ആശ്വാസമായി കൂട്ടിരുന്നതിന്റെ പേരില്‍. അനേകര്‍ക്ക് അറിവ് പകര്‍ന്ന് നല്കിയതിന്റെ പേരില്‍. സിസ്റ്റര്‍ അസൂന്ത എന്നും ഓര്‍ക്കപ്പെടുക തന്നെ ചെയ്യും.
Image: /content_image/News/News-2016-10-22-05:20:16.jpg
Keywords:
Content: 2964
Category: 6
Sub Category:
Heading: തീരുമാനങ്ങള്‍ക്ക് പ്രാര്‍ത്ഥന നല്‍കുന്ന ശക്തി
Content: "ആദിവസങ്ങളില്‍ അവന്‍ പ്രാര്‍ഥിക്കാനായി ഒരു മലയിലേക്കു പോയി. അവിടെ ദൈവത്തോടു പ്രാര്‍ഥിച്ചുകൊണ്ടു രാത്രി മുഴുവന്‍ ചെലവഴിച്ചു" (ലൂക്കാ 6:12). #{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ഒക്ടോബര്‍ 22}# ക്രൈസ്തവജീവിതം പ്രാര്‍ത്ഥനയില്‍ നിക്ഷിപ്തമാണ്. നാമെടുക്കുന്ന ഓരോ തീരുമാനങ്ങള്‍ക്കും പ്രാര്‍ത്ഥന അനിവാര്യമാണ്. വലിയ തീരുമാനങ്ങള്‍ക്ക് നിരന്തരമായ പ്രാര്‍ത്ഥന ആവശ്യമാണ്. യേശു തന്നെയാണ് ഇതിന് മാതൃക നല്‍കുന്നത്. ശിഷ്യന്മാരെയെല്ലാം വിളിച്ചു വരുത്തി, അവരില്‍ നിന്ന് പന്ത്രണ്ട് പേരെ തെരഞ്ഞെടുക്കുന്നതിനുമുമ്പ്, യേശു രാത്രി മുഴുവന്‍ മലമുകളില്‍ 'പിതാവു'മായി സമ്പര്‍ക്കത്തിലായിരുന്നു. യേശുവിന് 'പിതാവി'നോടുള്ള പ്രാര്‍ത്ഥന അത് ആത്മവിശ്വാസത്തിനും, വിശ്വാസ അര്‍പ്പണത്തിനും സന്തോഷത്തിനും കൂടിയുള്ളതായിരുന്നു. പ്രാര്‍ത്ഥനയിലൂടെ കൈവന്ന സന്തോഷത്തില്‍ അവിടുത്തെ മനുഷ്യപ്രകൃതി ആര്‍ത്തുല്ലസിക്കുന്നു. സഭയുടെ ശക്തിയുടേയും ആത്മവിശ്വാസത്തിന്റേയും അളവുപാത്രം പ്രാര്‍ത്ഥനയോടുള്ള വിശ്വസ്തതയാണ്. പ്രാര്‍ത്ഥനയിലൂടെ അവനെ സമീപിക്കുന്നവര്‍ക്കാണ് ക്രിസ്തുവിന്റെ ദിവ്യരഹസ്യങ്ങള്‍ വെളിവാക്കപ്പെട്ട് കിട്ടുന്നത്. രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ പ്രമേയങ്ങളുടെ മുഴുവന്‍ നടപ്പാക്കലുകളും നടന്നത് പ്രാര്‍ത്ഥനയിലുള്ള സ്ഥിരോത്സാഹത്താലാണ്. (വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, റോം, 10.6.88) {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/10?type=6 }}
Image: /content_image/Meditation/Meditation-2016-10-22-05:45:36.jpg
Keywords: തീരുമാനം
Content: 2965
Category: 1
Sub Category:
Heading: ഭാരതത്തിന്റെ വടക്കുകിഴക്കന്‍ മേഖലയില്‍ കത്തോലിക്ക സഭ ശക്തമായ വളര്‍ച്ച പ്രാപിക്കുന്നതായി ആര്‍ച്ച് ബിഷപ്പ് തോമസ് മേനംപറമ്പില്‍
Content: ജോവായി: വടക്കുകിഴക്കന്‍ ഇന്ത്യയുടെ ഭാഗങ്ങളില്‍ കത്തോലിക്ക സഭ ശക്തമായ വളര്‍ച്ച പ്രാപിക്കുന്നതായി ഗുവാഹത്തി മുന്‍ ആര്‍ച്ച് ബിഷപ്പ് തോമസ് മേനംപറമ്പില്‍. 120 വര്‍ഷത്തോളമായി കത്തോലിക്ക സഭ മേഖലയില്‍ ശക്തമായ പ്രവര്‍ത്തനമാണ് കാഴ്ച്ചവയ്ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വേള്‍ഡ് മിഷന്‍ ഡേയുടെ തൊണ്ണൂറാമത് വാര്‍ഷികം നാളെ ആഘോഷിക്കുവാനിരിക്കുന്ന വേളയില്‍ ആണ്, ആര്‍ച്ച് ബിഷപ്പ് തോമസ് മേനംപറമ്പില്‍ ഏഷ്യന്യൂസ് എന്ന ഓണ്‍ലൈന്‍ മാധ്യമവുമായി തന്റെ സാക്ഷ്യം പങ്കുവച്ചത്. ആസാം, മേഘാലയ തുടങ്ങി ഇന്ത്യയുടെ വടക്കുകിഴക്കായി സ്ഥിതി ചെയ്യുന്ന സംസ്ഥാനങ്ങളില്‍ ഗോത്രവിഭാഗത്തിലെ ആളുകളും സൈന്യവും തമ്മില്‍ വിവിധ കാരണങ്ങളാല്‍ ശക്തമായ ഏറ്റുമുട്ടല്‍ നടക്കുന്ന പ്രദേശങ്ങളാണ്. സുവിശേഷം പ്രചരിപ്പിക്കുന്നതിന് ഇവിടെ നിരവധി വെല്ലുവിളികളും നേരിടുന്നുണ്ട്. 120 വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്‌പെയിന്‍, ജര്‍മ്മനി, ഫ്രാന്‍സ് തുടങ്ങിയ വിദേശ രാജ്യങ്ങളില്‍ നിന്നുമുള്ള മിഷ്നറിമാരാണ് ഇവിടെയ്ക്ക് സുവിശേഷം എത്തിക്കാന്‍ കടന്ന്‍ വന്നത്. വിദേശത്തു നിന്നും വന്നവര്‍ പകര്‍ന്ന സുവിശേഷ വെളിച്ചം ഭാരതത്തിലേ സഭയിലേക്കും, അവിടെ നിന്ന് ഓരോ വ്യക്തികളിലേക്കും കൈമാറ്റപ്പെട്ടതായി ആര്‍ച്ച് ബിഷപ്പ് തോമസ് മേനംപറമ്പില്‍ പറഞ്ഞു. "ഈ മേഖലയില്‍ ഇന്ന് രണ്ട് മില്യണ്‍ കത്തോലിക്ക യുവാക്കളാണ് ഉള്ളത്. 27.8 മില്യണ്‍ ക്രൈസ്തവരാണ് രാജ്യത്ത് ആകെയുള്ളതെന്നാണ് 2011-ലെ ജനസംഖ്യാ കണക്കെടുപ്പ് പറയുന്നത്. ആ കണക്കുമായി താരതമ്യപ്പെടുത്തി നോക്കുമ്പോള്‍ യുവാക്കളായ മേഖലയിലെ കത്തോലിക്കരുടെ എണ്ണം വലിയ പ്രതീക്ഷയാണ് നല്‍കുന്നത്". ആര്‍ച്ച് ബിഷപ്പ് കൂട്ടിച്ചേര്‍ത്തു. മേഘാലയയുടെ മുന്‍ അപ്പോസ്‌ത്തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ കൂടിയായിരുന്ന ആര്‍ച്ച് ബിഷപ്പ് തോമസ് മേനംപറമ്പില്‍ പ്രദേശത്തെ വിഘടവാദികളുമായി സമാധാന ചര്‍ച്ചകള്‍ നടത്തുന്നവരില്‍ പ്രമുഖനാണ്. ഗോത്രവര്‍ഗ വിഭാഗവുമായി അടുത്ത് ഇടപഴകുവാനും അവരിലേക്ക് ക്രിസ്തുവിന്റെ സുവിശേഷം എത്തിക്കുവാനും ആര്‍ച്ച് ബിഷപ്പിന് ഇതിനോടകം സാധിച്ചിട്ടുണ്ട്. പ്രദേശത്തെ യുവാക്കള്‍ക്ക് വൈദികരായും സന്യസ്ഥരായും പഠനം നടത്തി ദൈവശാസ്ത്രം അഭ്യസിക്കുന്നതിനായി രണ്ട് തിയോളജിക്കല്‍ സെന്ററുകള്‍ സ്ഥാപിക്കുവാന്‍ ഇവിടെയുള്ള സഭയ്ക്ക് സാധിച്ചു. മറ്റൊരു മിഷന്‍ ഡേ കൂടി ആചരിക്കുവാന്‍ ഒരുങ്ങുമ്പോള്‍ ഏറെ സന്തോഷത്തോടെയാണ് ഇവിടെയുള്ള വിശ്വാസ സമൂഹം അതിനെ വരവേല്‍ക്കുന്നതെന്നും ആര്‍ച്ച് ബിഷപ്പ് തോമസ് മേനംപറമ്പില്‍ പറഞ്ഞു.
Image: /content_image/News/News-2016-10-22-06:10:13.jpg
Keywords:
Content: 2966
Category: 1
Sub Category:
Heading: ചൈനീസ് സര്‍ക്കാര്‍ നിയമിച്ച ബിഷപ്പുമാര്‍ക്ക് വത്തിക്കാന്റെ അംഗീകാരം ലഭിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്
Content: ബെയ്ജിംഗ്: ചൈനീസ് ഭരണകൂടവും വത്തിക്കാനും തമ്മില്‍ ബിഷപ്പുമാരെ നിയമിക്കുന്ന കാര്യത്തില്‍ ധാരണയില്‍ എത്തിയതായി അന്താരാഷ്ട്ര വാര്‍ത്ത ഏജന്‍സിയായ 'റോയിറ്റേഴ്‌സ്' റിപ്പോര്‍ട്ട് ചെയ്തു. ചൈനീസ് സര്‍ക്കാരിന്റെ അനുമതിയോടെ ബിഷപ്പുമാരായ നാലു പേര്‍ക്ക് വത്തിക്കാനില്‍ നിന്നും അംഗീകാരം ലഭിച്ചേക്കുമെന്നാണ് 'റോയിറ്റേഴ്‌സ്' തങ്ങളുടെ വാര്‍ത്തയില്‍ പറയുന്നത്. ഹാര്‍ബിന്‍ മെത്രാനായ യൂ ഫുഷെന്‍ഗ്, ഹെബേയി പ്രാവിന്‍സിലെ മെത്രാന്‍ ഗുവോ ജിന്‍സായി, പുക്വി മെത്രാന്‍ തു ഷിഹുവ, യുന്നാന്‍ പ്രോവിന്‍സിലെ മെത്രാനായ ജോസഫ് മാ യിന്‍ഗ്ലിന്‍ എന്നീ മെത്രാന്മാര്‍ക്കാണ് മാര്‍പാപ്പയുടെ അംഗീകാരം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നത്. എന്നാല്‍ വാര്‍ത്തയോട് വത്തിക്കാന്‍ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. "വിഷയത്തില്‍ വത്തിക്കാനുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുവാന്‍ ഞങ്ങള്‍ സന്നദ്ധരാണ്. ഇതിനുവേണ്ടിയുള്ള നടപടികളുടെ പകുതിയില്‍ അധികവും പൂര്‍ത്തിയായിട്ടുമുണ്ട്". ചൈനീസ് വിദേശകാര്യ മന്ത്രാലയത്തിലെ പ്രതിനിധി വാര്‍ത്തയോട് പ്രതികരിച്ചത് ഇങ്ങനെയാണ്. അടുത്തിടെയായി വത്തിക്കാനിലും ഇത്തരത്തിലുള്ള വാര്‍ത്തകള്‍ ചിലകോണുകളില്‍ നിന്നും ഉയര്‍ന്നുവരുന്നുണ്ട്. കമ്മ്യൂണിസ്റ്റ് ഭരണം നിലനില്‍ക്കുന്ന ചൈനയില്‍ രണ്ടു തരം സഭകളാണ് ഇപ്പോഴുള്ളത്. ചൈനീസ് സര്‍ക്കാരിന്റെ അനുമതിയോടും, വത്തിക്കാന്റെ അനുമതി ഇല്ലാതെയും പ്രവര്‍ത്തിക്കുന്ന സഭയാണ് ഒന്നാമത്തേത്. രണ്ടാമത്തേത് വത്തിക്കാന്റെ അനുമതിയോടെ നിയമിതരായ ബിഷപ്പുമാരും വൈദികരും നടത്തുന്ന സഭ. അധികാരികളെ ഭയന്ന് ഇവര്‍ രഹസ്യമായാണ് ആരാധന നടത്തുന്നത്. ഭൂഗര്‍ഭ സഭ എന്നാണ് ഇവരെ മാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്നത്. വിദേശത്തു നിന്നും നിയന്ത്രണമുള്ള ഒരു ശക്തിയും തങ്ങളുടെ നാട്ടിലെ ജനത്തെ നിയന്ത്രിക്കുവാന്‍ അനുവാദം നല്‍കില്ലെന്നാണ് ചൈനയുടെ നിലപാട്. ഇതിനാലാണ് അവര്‍ വത്തിക്കാന്‍ നിയോഗിക്കുന്ന ബിഷപ്പുമാര്‍ക്ക് അംഗീകാരം നല്‍കാത്തത്. എന്നാല്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ കടന്നുവരവോടെ ചൈനയുമായുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നുണ്ട്. #{green->n->n->SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/News/News-2016-10-22-09:29:01.jpg
Keywords: china,Vatican,agreement,appoint,bishops
Content: 2967
Category: 8
Sub Category:
Heading: ആധ്യാത്മിക മേഖലയിലുള്ള ഉണര്‍വില്ലായ്മയും ശുദ്ധീകരണസ്ഥലവും
Content: “ചൂടോ തണുപ്പോ ഇല്ലാതെ ഉത്സാഹമില്ലാത്തവനാകയാല്‍ നിന്നെ ഞാന്‍ എന്റെ വായില്‍ നിന്നും തുപ്പിക്കളയും” (വെളിപാട് 3:16). #{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ഒക്ടോബര്‍ 22}# “ശുദ്ധീകരണസ്ഥലത്തായിരിക്കുന്നതിനുള്ള മറ്റൊരു കാരണം ഉത്സാഹമില്ലായ്മയാണ്. സാധാരണയായി കണ്ടുവരുന്ന കാരണവും ഇതുതന്നെയാണ്. ദൈവസേവനത്തിന്റെ കാര്യത്തില്‍ ആവേശമില്ലാത്തവരോ ഉദാസീനരായവരോ അല്ലെങ്കില്‍ ആത്മീയമായ ഉണര്‍വില്ലാത്തവര്‍ക്കോ ഇഹലോക ജീവിതത്തില്‍ നിന്നും നേരെ സ്വര്‍ഗ്ഗത്തിലേക്ക്‌ പോകുവാനോ, ദൈവം ആഗ്രഹിക്കുന്ന രീതിയില്‍ ദൈവവുമായി ഐക്യപ്പെടുവാനോ സാധ്യമല്ല. നമ്മുടെ അന്തകരണത്തെക്കുറിച്ചൊരു ആത്മപരിശോധന നടത്തുന്നത് ഏറെ ഉപകാരപ്രദമാണ്. ജപമാല ചൊല്ലല്‍, വിശുദ്ധ കുര്‍ബ്ബാനയില്‍ സംബന്ധിക്കല്‍, ദിവ്യകാരുണ്യം സ്വീകരിക്കല്‍ തുടങ്ങിയവയോടുള്ള നമ്മുടെ സമീപനം പരിശോധിച്ചാല്‍ നമുക്ക്‌ നമ്മുടെ ഉണര്‍വില്ലായ്മ ബോധ്യപ്പെടുന്നതാണ്”. (സൊസൈറ്റി ഓഫ് സെന്റ്‌ പോള്‍ തുടങ്ങിയവയുടെ സ്ഥാപകനും ഗ്രന്ഥരചയിതാവുമായ വാഴ്ത്തപ്പെട്ട ജെയിംസ് അല്‍ബേരിയോണിന്റെ വാക്കുകള്‍) #{blue->n->n->വിചിന്തനം:}# ജീവിതത്തില്‍ ആദ്ധ്യാത്മിക കാര്യങ്ങളോടുള്ള താത്പര്യകുറവ് സാത്താന്റെ വലിയ പ്രവര്‍ത്തനമാണെന്ന്‍ മനസ്സിലാക്കുക. ക്രിസ്തുവിനെ രക്ഷകനും നാഥനുമായി സ്വീകരിച്ച് കൊണ്ട് ആദ്ധ്യാത്മിക ജീവിതത്തില്‍ വളര്‍ച്ച പ്രാപിക്കുവാന്‍ പരമാവധി പരിശ്രമിക്കുക. #{red->n->n->പ്രാര്‍ത്ഥന:}# നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/10?type=8 }} ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟ <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/23370" data-iframely-url="//iframely.net/q3GNwvA"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/PurgatorytoHeaven/PurgatorytoHeaven-2016-10-22-08:40:44.jpg
Keywords: വാഴ്ത്തപ്പെട്ട ജെയിംസ്
Content: 2968
Category: 8
Sub Category:
Heading: അന്തിമ ഉയിര്‍പ്പിനായി കാത്തിരിക്കുന്ന ആത്മാക്കളെ പ്രത്യേകമാവിധം അനുസ്മരിക്കുക
Content: “നീതിമാന്‍മാരുടെ ആത്മാവ് ദൈവകരങ്ങളിലാണ്, ഒരു ഉപദ്രവവും അവരെ സ്പര്‍ശിക്കുകയില്ല” (ജ്ഞാനം 3:1). #{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ഒക്ടോബര്‍ 23}# “ഈ ജീവിതത്തില്‍ യേശുവിനെ അനുഗമിക്കുന്ന ഏല്ലാവര്‍ക്കും അവന്‍ നമുക്കായി തയ്യാറാക്കി വെച്ചിട്ടുള്ള അനശ്വരമായ സ്ഥലത്തേക്ക്‌ സ്വാഗതമരുളും. അതിനാല്‍ നമ്മള്‍ സെമിത്തേരി സന്ദര്‍ശിക്കുമ്പോഴൊക്കെ, അവസാന ഉയിര്‍പ്പിനായി കാത്തുകിടക്കുന്ന നമ്മുടെ പ്രിയപ്പെട്ടവരുടെ നശ്വരമായ ശേഷിപ്പുകളാണ് അവിടെയുള്ളതെന്ന കാര്യം ഓര്‍ക്കുക. വിശുദ്ധലിഖിതങ്ങള്‍ നമ്മോട് പറയുന്നതനുസരിച്ച് അവരുടെ ആത്മാക്കള്‍ ദൈവത്തിന്റെ കരങ്ങളിലാണ് (ജ്ഞാനം 3:1). അവരെ ആദരിക്കുവാനുള്ള ഏറ്റവും ഫലപ്രദവും ശരിയായതുമായ മാര്‍ഗ്ഗം അവര്‍ക്ക്‌ വേണ്ടി പ്രാര്‍ത്ഥിക്കുകയും, വിശ്വാസപരവും, പ്രതീക്ഷാപരവും, കാരുണ്യപരവുമായ പ്രവര്‍ത്തികള്‍ അവര്‍ക്കായി സമര്‍പ്പിക്കുക എന്നതാണ്. ദിവ്യബലി വഴിയായി നമുക്ക്‌ അവരുടെ നിത്യ മോക്ഷത്തിനായി മാധ്യസ്ഥം വഹിക്കാം.” (എമിരിറ്റസ് ബെനഡിക്ട് പതിനാറാമന്‍ പാപ്പാ, ആഞ്ചെലിയൂസ്‌, നവംബര്‍ 1, 2009). #{blue->n->n->വിചിന്തനം:}# നിങ്ങളുടെ പ്രിയപ്പെട്ടവരുടെ മരണ വാര്‍ഷിക ദിനത്തില്‍ നിത്യശാന്തിക്ക് വേണ്ടിയുള്ള പ്രാര്‍ത്ഥന തുടര്‍ച്ചയായി ചൊല്ലി കൊണ്ട് അവരെ പ്രത്യേകമാംവിധം സ്മരിക്കുക. #{red->n->n->പ്രാര്‍ത്ഥന:}# നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/10?type=8 }}
Image: /content_image/PurgatorytoHeaven/PurgatorytoHeaven-2016-10-23-04:18:34.jpg
Keywords: എമിരിറ്റസ് ബെനഡിക്ട്, ബനഡിക്
Content: 2969
Category: 6
Sub Category:
Heading: പ്രാര്‍ത്ഥനയിലൂടെ ലഭിക്കുന്ന പുത്തന്‍ ഉണര്‍വ്
Content: "ആകയാൽ വിശ്വാസം കേൾവിയിൽനിന്നും കേൾവി ക്രിസ്തുവിനെപ്പറ്റിയുള്ള പ്രസംഗത്തിൽ നിന്നുമാണ്" (റോമാ 10:17) #{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ഒക്ടോബര്‍ 23}# പ്രാര്‍ത്ഥനാവരം ദൈവവചനവുമായി ബന്ധപ്പെട്ടതാണെന്ന് ഇന്നത്തെ സഭാജീവിതത്തില്‍ നിന്ന് നാം മനസ്സിലാക്കാവുന്നതാണ്. തിരുവെഴുത്തുകള്‍ അറിയാനുള്ള പുത്തന്‍ ഉണര്‍വ് പ്രാര്‍ത്ഥനയിലൂടെ ലഭിക്കുന്നുണ്ട്. ദൈവവചനത്തിന് മനുഷ്യഹൃദയങ്ങളെ പരിശുദ്ധ ത്രീത്വവുമായി അത്യധികം സമ്പര്‍ക്കത്തിലാക്കുവാനുള്ള ശക്തി ഉണ്ട്. നമ്മുടെ കാലത്ത് സഭയില്‍ ഇത് ഇടതടവില്ലാതെ നടക്കുന്നുണ്ട്. ദൈവവചനം വിശ്വാസസമൂഹത്തിലാകമാനം പ്രാര്‍ത്ഥന പുറപ്പെടുവിക്കുന്നു. അതേസമയം, ദൈവവചനം ഗ്രഹിക്കുന്നതും, പ്രയോഗിക്കുന്നതും, അനുഭവിക്കുന്നതും പ്രാര്‍ത്ഥനയിലൂടെയാണ്. നമ്മുടെ ഇടയിലെ സുവിശേഷകര്‍ക്ക്, അവസരകാലത്തും അനവസരകാലത്തും ദൈവതിരുവചനത്തിന്റെ വെളിച്ചത്തില്‍ ദൈനംദിന ജീവിതം ആത്മശോധന ചെയ്യുവാനും വിശ്വാസം പ്രഖ്യാപിക്കുവാനുള്ള സന്ദര്‍ഭം പ്രാര്‍ത്ഥനയാണ്. എല്ലാ പ്രേഷിത പ്രവര്‍ത്തിയുംഉടലെടുക്കുന്നത് പ്രാര്‍ത്ഥനയിലൂടെയാണ്; അത് ആദ്യം നമ്മളില്‍ തന്നെയും, പിന്നീട് ലോകത്തിലും പ്രാവര്‍ത്തികമാക്കുന്നത് പ്രാര്‍ത്ഥനയിലൂടെയാണ്. (വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, റോം, 10.6.88) {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/10?type=6 }}
Image: /content_image/Meditation/Meditation-2016-10-23-05:24:39.jpg
Keywords: ഉണര്‍വ്
Content: 2970
Category: 5
Sub Category:
Heading: വിശുദ്ധ അല്‍ഫോണ്‍സസ് റോഡ്രിഗസ്
Content: 1531-ല്‍ സ്പെയിനിലെ സെഗോവിയയില്‍ ഒരു കുടുംബത്തിലെ പതിനൊന്ന്‍ മക്കളില്‍ മൂന്നാമത്തവനായാണ്‌ വിശുദ്ധ അല്‍ഫോണ്‍സസ് റോഡ്രിഗസിന്റെ ജനനം. അദ്ദേഹത്തിന് പതിനൊന്നു വയസ്സായപ്പോള്‍ മൂത്ത സഹോദരന്റെ കൂടെ അദ്ദേഹത്തെയും ഒരു ജെസ്യൂട്ട് കോളേജിലേക്കയച്ചു. അധികം വൈകാതെ ജെസ്യൂട്ട് സന്യാസിമാര്‍ അദ്ദേഹത്തെ തന്റെ പിതാവിന്റെ നാടായ സെഗോവിയയില്‍ ഒരു ദൌത്യവുമേല്‍പ്പിച്ചു അയച്ചു. ഇതില്‍ അദ്ദേഹം വളരെയേറെ സന്തോഷവാനായിരുന്നു. തന്റെ ഒരു വര്‍ഷത്തെ പഠനം പൂര്‍ത്തിയായപ്പോള്‍ തന്റെ പിതാവിന്റെ മരണത്തിനു മുന്‍പ് വ്യവഹാരങ്ങള്‍ ഏറ്റെടുക്കുവാന്‍ വേണ്ടി തന്റെ വസതിയിലേക്ക് തിരികെ വന്നു. അദ്ദേഹത്തന്റെ സഹോദരനാകട്ടെ സ്കൂളിലേക്ക് തിരികെ പോയി. 1557-ല്‍ അദ്ദേഹം നല്ല സ്വഭാവഗുണങ്ങള്‍ ഉള്ള ഒരു സ്ത്രീയെ വിവാഹം ചെയ്തു, അതില്‍ അവര്‍ക്ക് ഒരു പെണ്‍കുട്ടിയും രണ്ടു ആണ്‍കുട്ടികളും ജനിച്ചു. എന്നാല്‍ വീരോചിതമായ സഹനങ്ങളിലൂടെ ഈ ആത്മാവിനെ ശുദ്ധീകരിക്കുകയായിരുന്നു ദൈവത്തിന്റെ പദ്ധതി. 5 വര്‍ഷത്തിനു ശേഷം വിഭാര്യനായ ഇദ്ദേഹത്തിന്റെ പക്കല്‍ തന്റെ 3 വയസ്സ് മാത്രം പ്രായമുള്ള ഒരു മകന്‍ മാത്രമായിരുന്നു അവശേഷിച്ചത്. ഈ ദുരിതങ്ങള്‍ തന്റെ പാപങ്ങള്‍ മൂലമാണ് തനിക്ക്‌ വന്നതെന്നു അദ്ദേഹം വിശ്വസിച്ചു. ഇനി ഒരു ചെറിയ പാപം പോലും ചെയ്യുന്നതിനെക്കാള്‍ ഈ ലോകത്തില്‍ തന്നെ നാരകീയ പീഡനങ്ങള്‍ സഹിക്കുവാനാണിഷ്ടം എന്നദ്ദേഹം ദൈവത്തോട് പ്രാര്‍ത്ഥിച്ചു. ദൈവേഷ്ടത്തിനായി അദ്ദേഹം തന്നെ തന്നെ ദൈവത്തിനു സമര്‍പ്പിച്ചു. അതിന് ശേഷം പാപപരിഹാരത്തിനു വേണ്ടിയുള്ള ജീവിതമാണ് അദ്ദേഹം നയിച്ചിരുന്നത്. ഒരു വര്‍ഷത്തിനു ശേഷം അദ്ദേഹത്തിന്റെ അമ്മയും മരിച്ചു. ഈ ലോകത്ത്‌ തനിക്കുള്ള ഏക ബന്ധമായ തന്റെ മകന്റെ നിഷ്കളങ്കമായ മുഖത്ത് നോക്കി, തന്റെ ഈ മകന്‍ എന്നെങ്കിലും ദൈവത്തിന്റെ ഇഷ്ടത്തിനെതിരായി പ്രവര്‍ത്തിക്കുകയാണെങ്കില്‍ അപ്പോള്‍ തന്നെ അവനെ തിരിച്ചെടുത്തുകൊള്ളുവാന്‍ അദ്ദേഹം ദൈവത്തോട് അപേക്ഷിച്ചു. അധികം താമസിയാതെ അദ്ദേഹത്തിന്റെ ഈ അപേക്ഷ ദൈവം സ്വീകരിച്ചു. അല്‍ഫോണ്‍സസ്, സെഗോവിയ ഉപേക്ഷിച്ച് വലെന്‍സിയായിലേക്ക്‌ പോയി. അവിടെ വച്ച് മുന്‍പ്‌ സെഗോവിയായില്‍ വച്ച് താന്‍ വളരെ അധികം ബഹുമാനിക്കുകയും ആരാധിക്കുകയും ചെയ്‌തിട്ടുള്ള ഒരു ജെസ്യൂട്ട് സന്യാസിയെ കാണുകയും അവിടെ താമസിക്കുകയും ചെയ്തു. ഈ പുരോഹിതന്‍ ദൈവസ്നേഹത്തില്‍ ആത്മവിശ്വാസം നേടുന്നതിനായി അദ്ദേഹത്തെ സഹായിച്ചു. തനിക്ക്‌ 38 വയസ്സായപ്പോള്‍ അദ്ദേഹം തന്നെയും ജെസ്യൂട്ട് സഭയില്‍ ചേര്‍ക്കണമെന്നപേക്ഷിച്ചു. എന്നാല്‍ മതിയായ നിര്‍ദ്ദേശങ്ങളില്ല എന്ന കാരണത്താലും മോശം ആരോഗ്യസ്ഥിതി മൂലവും അദ്ദേഹത്തിന് പ്രവേശനം നിഷേധിച്ചു. രണ്ട് വര്‍ഷത്തോളം അദ്ദേഹം രണ്ട് കുടുംബങ്ങളിലെ കുട്ടികളുടെ ആചാര്യനായി ജോലി ചെയ്തു. പിന്നീട് സമര്‍പ്പിച്ച അപേക്ഷ സ്വീകരിക്കുകയും അങ്ങനെ അദ്ദേഹത്തിന് ജെസ്യൂട്ട് സന്യാസസഭയില്‍പ്രവേശനം ലഭിക്കുകയും ചെയ്തു. തന്റെ മതപരമായ ജീവിതം മുഖ്യമായും അദ്ദേഹം ചിലവിട്ടത് മജോര്‍ക്കാ ദ്വീപിലെ ഒരു ജെസ്യൂട്ട് കോളേജിലെ ചുമട്ടുകാരനായിട്ടാണ്. സ്വതസിദ്ധമായ പൂര്‍ണ്ണ എളിമയിലും ദൈവ സ്നേഹത്തിലും ജീവിച്ച ഈ വിശുദ്ധന്റെ ആത്മീയ ജീവിതമാകട്ടെ മാനസിക പീഡനങ്ങളുടേതായിരുന്നു. ദൈവഹിതത്താല്‍ കഠിനമായ ഏതു പരീക്ഷണവും സന്തോഷത്തോടും എളിമയോടും സ്വീകരിച്ചിരുന്ന ഈ വിശുദ്ധനെ നാരകീയ ശക്തികള്‍ നിരന്തരം ശല്ല്യപ്പെടുത്തി. വിശുദ്ധന്‍ തന്നെ തന്നെ ക്രൂശിതനായ ക്രിസ്തുവിന്റെ മടിയില്‍ സമര്‍പ്പിച്ചു. പലതരത്തിലുള്ള രോഗങ്ങളാലും മറ്റും ഇദ്ദേഹത്തിന്റെ ജീവിതം നരക തുല്ല്യമാക്കിയിട്ടും തന്റെ പ്രവര്‍ത്തനത്തില്‍ നിന്നും അദ്ദേഹം പിന്നോട്ടു പോയില്ല. 1591-ല്‍ അദ്ദേഹത്തിന് 60 വയസ്സായപ്പോള്‍ ആണ് ഒരു കട്ടിലിന്മേല്‍ കിടക്കാനുള്ള അനുവാദം കിട്ടിയത്‌. അതുവരെ അദ്ദേഹം കസേരയിലും മേശയിലുമായിട്ടാണ് ഉറങ്ങിയിരുന്നത്. പ്രായമായ വൈദികര്‍ക്ക് വിശുദ്ധ കുര്‍ബ്ബാന കാണുവാനുള്ള ഒരു പള്ളിയില്‍ അദ്ദേഹം സേവനത്തിലേര്‍പ്പെട്ടു. അവിടെ വച്ച് അവര്‍ തങ്ങളുടെ ജീവചരിത്രം എഴുതുവാന്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ടു. അങ്ങനെ 1604-ല്‍ ഒരു മടിയും കൂടാതെ വിശുദ്ധന്‍ ആ ജോലി ആരംഭിച്ചു. പുതിയ മേലധികാരി തെറ്റിദ്ധാരണയുടെ പേരില്‍ അദ്ദേഹത്തെ പലപ്പോഴും ശിക്ഷിച്ചെങ്കിലും അതെല്ലാം തന്റെ സഹനത്തിന്റെ ഭാഗമായി അദ്ദേഹം സന്തോഷത്തോടെ സ്വീകരിച്ചു. തന്റെ ഗ്രന്ഥത്തില്‍ അദ്ദേഹം ഇങ്ങനെ കുറിച്ചു “എന്റെ മുന്നിലുള്ള ഈ ബുദ്ധിമുട്ടുകളില്‍, എന്തുകൊണ്ട് ഞാന്‍ ഒരു കഴുതയെപോലെ പെരുമാറികൂടാ ? തന്നെ കുറിച്ചു ആരെങ്കിലും മോശമായി സംസാരിച്ചാല്‍ കഴുത ഒന്നും പറയുകയില്ല. തന്നെ ആരെങ്കിലും ഉപദ്രവിച്ചാല്‍ അവന്‍ ഒന്നും പറയില്ല. ആരെങ്കിലും തന്നെ അവഗണിച്ചാല്‍ കഴുത ഒന്നും തിരിച്ച് പറയില്ല. അവന് ആരെങ്കിലും ഭക്ഷണം കൊടുക്കാതിരുന്നാല്‍ അവന്‍ ഒന്നും പറയില്ല. അവനെ ആരെങ്കിലും നിന്ദിച്ചാല്‍ - അവന്‍ മറുത്തൊന്നും പറയില്ല. 1617-ല്‍ വിശുദ്ധ അല്‍ഫോണ്‍സസ് മരണമടഞ്ഞു; ഇതിനോടകം തന്നെ ജനങ്ങള്‍ അദ്ദേഹത്തെ ഒരു വിശുദ്ധന്‍ എന്ന നിലയില്‍ കാണുകയും സ്നേഹിക്കുകയും ചെയ്തു. 1825-ല്‍ അദ്ദേഹം വിശുദ്ധന്‍മാരുടെ പട്ടികയിലേക്ക്‌ നാമകരണം ചെയ്യപ്പെട്ടു. 1888-ല്‍ ലിയോ പതിമൂന്നാമന്‍ പാപ്പ അദ്ദേഹത്തിന്റെ പേരിലുള്ള അത്ഭുത പ്രവര്‍ത്തികള്‍ അംഗീകരിക്കുകയും വിശുദ്ധനായി പ്രഖ്യാപിക്കുകയും ചെയ്തു. #{red->n->n->ഇതര വിശുദ്ധര്‍ }# 1. ആര്‍ത്തെമാസ് 2. പോന്തൂസിലെ ആസ്റ്റേരിയൂസ് 3. സ്പെയിനിലെ ലെയോനില്‍ വച്ചു രക്തസാക്ഷിത്വം വരിച്ച ക്ലാവുഡിയൂസ്, ലുപ്പേര്‍ക്കുസ്, വിക്ടോരിയൂസ് 4. മോന്താവിലെ ഡോറോത്തി {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസത്തെയും വിശുദ്ധരെ പറ്റിയുള്ള ലേഖനങ്ങള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും വിശുദ്ധരെ പരിചയപ്പെടുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/calendar/10?type=5 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/BffKO3XRamC6dDLG7SsQ5t}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/DailySaints/DailySaints-2016-10-23-10:38:14.jpg
Keywords: വിശുദ്ധ അല്‍ഫോ
Content: 2971
Category: 5
Sub Category:
Heading: വിശുദ്ധ നാര്‍സിസ്സസ്
Content: ഒന്നാം നൂറ്റാണ്ടിന്റെ അവസാനത്തിലാണ് വിശുദ്ധ നാര്‍സിസ്സസിന്റെ ജനനം, ഏതാണ്ട് 80 വയസ്സായപ്പോഴേക്കുമാണ് അദ്ദേഹം ജെറുസലേം സഭയുടെ മുപ്പതാമത്തെ മെത്രാനായി അധികാരത്തിലെത്തുന്നത്. ഈ വിശുദ്ധനായ മെത്രാന്‍ വഴി ദൈവം കാണിച്ച നിരവധി അത്ഭുതങ്ങളുടെ ഓര്‍മ്മകള്‍ ജെറൂസലേമിലെ അക്കാലത്തെ ക്രൈസ്തവര്‍ സൂക്ഷിച്ചിരുന്നതായി യൂസേബിയൂസ്‌ സാക്ഷ്യപ്പെടുത്തുന്നു. അതിലൊരെണ്ണത്തെ കുറിച്ച് യൂസേബിയൂസ്‌ ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു. ഒരിക്കല്‍ ഒരു ഈസ്റ്റര്‍ രാത്രിയില്‍ ശെമ്മാച്ചന്‍മാരുടെ പക്കല്‍ ദേവാലയത്തിലെ വിളക്കുകള്‍ തെളിയിക്കുന്നതിനാവശ്യമായ എണ്ണ തീര്‍ന്നുപോയി. അക്കാലങ്ങളില്‍ ദേവാലയങ്ങളില്‍ വിളക്കുകള്‍ അത്യാവശ്യമായിരുന്നു. നാര്‍സിസ്സസ് ഉടന്‍ തന്നെ വിളക്ക് തെളിയിക്കുന്നതിന്റെ ചുമതലക്കാരോട് അടുത്തുള്ള കിണറുകളില്‍ നിന്നും വെള്ളം കൊണ്ടുവരുവാന്‍ ആവശ്യപ്പെട്ടു. വെള്ളം കൊണ്ടുവന്നു കഴിഞ്ഞപ്പോള്‍ വെള്ളത്തിനു മുകളിലായി അദ്ദേഹം ചില പ്രാര്‍ത്ഥനകള്‍ മന്ത്രിച്ച ശേഷം വെള്ളമെടുത്ത് വിളക്കുകളില്‍ ഒഴിക്കുവാന്‍ ആവശ്യപ്പെട്ടു. ഉടന്‍ തന്നെ ആ വെള്ളമെല്ലാം എണ്ണയായി മാറി. ഈ അത്ഭുതത്തിന്റെ ഓര്‍മ്മക്കായി യൂസേബിയൂസ്‌ വിശുദ്ധന്റെ ചരിത്രമെഴുതുന്ന കാലത്തും ഈ എണ്ണയില്‍ നിന്നും കുറച്ച് അവിടെ സൂക്ഷിച്ചിട്ടുള്ളതായി പറയുന്നു. ഒരിക്കലും തിരുത്തുവാനാകാത്ത മൂന്ന് പാപികള്‍ സഭാകാര്യങ്ങളില്‍ അദ്ദേഹത്തിന്റെ കര്‍ക്കശമായ നിലപാട് മൂലം അദ്ദേഹത്തിനെതിരെ വ്യാജ കുറ്റാരോപണം നടത്തി. ഈ ആരോപണം എന്താണെന്ന് യൂസേബിയൂസ്‌ വിശദമാക്കിയിട്ടില്ല. ഒന്നാമന്‍ തന്റെ ആരോപണം തെറ്റാണെങ്കില്‍ താന്‍ അഗ്നിയാല്‍ നശിച്ചു പോകുമെന്നും, രണ്ടാമന്‍ തന്റെ ആരോപണം തെറ്റാണെങ്കില്‍ തനിക്ക്‌ മാരകമായ കുഷ്ഠരോഗം ബാധിച്ച്‌ നശിച്ച് പോകട്ടെയെന്നും, മൂന്നാമന്‍ തന്റെ ആരോപണം തെറ്റാണെന്ന് വന്നാല്‍ താന്‍ അന്ധനായി മാറട്ടെ എന്നും പറയുന്നു. എങ്ങിനെയാണെങ്കിലും ഇവരുടെ ആരോപണം സത്യമായിരുന്നില്ല. ആയതിനാല്‍ കുറച്ച്‌ കാലങ്ങള്‍ക്ക്‌ ശേഷം ദൈവീക ശിക്ഷ അവരെ തേടിയെത്തി. ഒന്നാമന്‍ തന്റെ ഭവനത്തില്‍ വെന്തു മരിച്ചു, രണ്ടാമനാകട്ടെ കുഷ്ഠരോഗം ബാധിക്കുകയും ചെയ്തു, ഇതല്ലാം കണ്ട് ഭയന്ന മൂന്നാമന്‍ തങ്ങളുടെ ഗൂഡാലോചന തുറന്നു ഏറ്റ് പറഞ്ഞു. തന്റെ പാപം നിമിത്തം നിരന്തരമായി കണ്ണുനീരൊഴുക്കിയതിനാല്‍ മരിക്കുന്നതിനു മുമ്പ് അവന്‍ അന്ധനായി തീരുകയും ചെയ്തു. ഈ അപഖ്യാതികള്‍ മൂലം ജനങ്ങളുടെ ഇടയില്‍ നാര്‍സിസ്സസിനോടുള്ള ആദരവിന് കോട്ടമൊന്നും സംഭവിച്ചില്ല. ഈ അപവാദം മൂലം നാര്‍സിസ്സസ് ജെറൂസലേം വിട്ട് താന്‍ വളരെകാലമായി ആഗ്രഹിച്ചിരുന്നത് പോലത്തെ ഏകാന്ത ജീവിതം നയിച്ചു. കുറെ വര്‍ഷക്കാലം അദ്ദേഹം മറ്റാരാലും കാണപ്പെടാതെ ദൈവസ്തുതികളുമായി കഴിഞ്ഞു, അവിടെ അദ്ദേഹം ദൈവവുമായുള്ള അടുത്ത സംസര്‍ഗ്ഗത്തിലൂടെ എല്ലാ സന്തോഷങ്ങളും അനുഭവിച്ചു. കുറച്ച് കാലങ്ങള്‍ക്ക് ശേഷം അദ്ദേഹത്തിന്റെ ചുമതലയിലുള്ള പള്ളിയില്‍ പുരോഹിതനില്ലാതെ ഇരുന്നതിനാല്‍ സമീപ പ്രവിശ്യയിലെ മെത്രാന്‍ പിയൂസിനെ അവിടെ നിയമിച്ചു, അദ്ദേഹത്തിന് ശേഷം ജെര്‍മാനിയോണ്‍ പിന്നീട് നിയമിതനായി. പെട്ടെന്നുള്ള ജെര്‍മാനിയോണിന്‍റെ മരണത്തിനു ശേഷം ഗോര്‍ദിയൂസ് നിയമിതനായി. പിന്നീട് നാര്‍സിസ്സസ് ഇടവക വൈദികനായി നിയമിതനായി. വിശ്വാസികളുടെ സമൂഹം മുഴുവനും തങ്ങളുടെ ഇടയന്റെ തിരിച്ചുവരവില്‍ സന്തോഷം കൊണ്ടു. അദ്ദേഹത്തിന്റെ നിരപരാധിത്വം ആധികാരികമായി തെളിയിക്കപ്പെട്ടു. തിരികെ തങ്ങളുടെ രൂപതയുടെ ഇടയനായി വാഴിക്കുകയും ചെയ്തു. പ്രായാധിക്യത്തിന്റെ വിഷമതകളാല്‍ ഇദ്ദേഹം വിശുദ്ധ അലക്സാണ്ടറിനെ തന്റെ സഹായത്തിനായി സഹമെത്രാനായി നിയമിച്ചു. വിശുദ്ധ നാര്‍സിസ്സസ് തന്റെ പ്രാര്‍ത്ഥനകള്‍ വഴിയും, പ്രചോദനം നല്‍കിയും തന്റെ ജനത്തെ സേവിച്ചു കൊണ്ടിരുന്നു. ഈജിപ്തിലെ ആര്‍സിനോയിറ്റസിനുള്ള കത്തില്‍ വിശുദ്ധ അലെക്സാണ്ടര്‍ നാര്‍സിസ്സസിന് അപ്പോള്‍ ഏതാണ്ട് 116 വയസ്സോളം പ്രായമായെന്ന് സാക്ഷ്യപ്പെടുത്തുയിട്ടുണ്ട്. ഒക്ടോബര്‍ 29-നാണ് റോമന്‍ രക്തസാക്ഷി പട്ടികയില്‍ ഈ വിശുദ്ധന്റെ ഓര്‍മ്മ ദിവസം. നാം യഥാര്‍ത്ഥത്തില്‍ സഭയെ ദൈവത്തിന്റെ നിര്‍മ്മല കന്യകയായി ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നുണ്ടെങ്കില്‍, ക്രിസ്തുമതത്തിന്റെ ആരംഭകാലങ്ങളിലുള്ള പ്രേഷിതര്‍ പ്രവര്‍ത്തിച്ചതുപോലെ നമ്മുടെ പുരോഹിതര്‍ക്കും സഭയുടെ ഉന്നതിക്കായി പ്രവര്‍ത്തിക്കാനുള്ള വരം നല്കണമേ എന്ന് ദൈവത്തോട് അപേക്ഷിക്കാം. #{red->n->n->ഇതര വിശുദ്ധര്‍ }# 1. കോണ്‍സ്റ്റാന്‍റിനോപ്പിളിലെ ആന്‍ 2. ഫ്രാന്‍സിലെ ബോണ്ട്‌ 3. ചെഫ് 4. കില്‍മാക്കുഡുവാഗിലെ കോള്‍മന്‍ {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസത്തെയും വിശുദ്ധരെ പറ്റിയുള്ള ലേഖനങ്ങള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും വിശുദ്ധരെ പരിചയപ്പെടുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/calendar/10?type=5 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/BffKO3XRamC6dDLG7SsQ5t}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/DailySaints/DailySaints-2016-10-27-10:16:50.jpg
Keywords: വിശുദ്ധ