Content | "ആകയാൽ വിശ്വാസം കേൾവിയിൽനിന്നും കേൾവി ക്രിസ്തുവിനെപ്പറ്റിയുള്ള പ്രസംഗത്തിൽ നിന്നുമാണ്" (റോമാ 10:17)
#{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ഒക്ടോബര്‍ 23}#
പ്രാര്‍ത്ഥനാവരം ദൈവവചനവുമായി ബന്ധപ്പെട്ടതാണെന്ന് ഇന്നത്തെ സഭാജീവിതത്തില്‍ നിന്ന് നാം മനസ്സിലാക്കാവുന്നതാണ്. തിരുവെഴുത്തുകള്‍ അറിയാനുള്ള പുത്തന്‍ ഉണര്‍വ് പ്രാര്‍ത്ഥനയിലൂടെ ലഭിക്കുന്നുണ്ട്. ദൈവവചനത്തിന് മനുഷ്യഹൃദയങ്ങളെ പരിശുദ്ധ ത്രീത്വവുമായി അത്യധികം സമ്പര്‍ക്കത്തിലാക്കുവാനുള്ള ശക്തി ഉണ്ട്. നമ്മുടെ കാലത്ത് സഭയില്‍ ഇത് ഇടതടവില്ലാതെ നടക്കുന്നുണ്ട്. ദൈവവചനം വിശ്വാസസമൂഹത്തിലാകമാനം പ്രാര്‍ത്ഥന പുറപ്പെടുവിക്കുന്നു. അതേസമയം, ദൈവവചനം ഗ്രഹിക്കുന്നതും, പ്രയോഗിക്കുന്നതും, അനുഭവിക്കുന്നതും പ്രാര്‍ത്ഥനയിലൂടെയാണ്.
നമ്മുടെ ഇടയിലെ സുവിശേഷകര്‍ക്ക്, അവസരകാലത്തും അനവസരകാലത്തും ദൈവതിരുവചനത്തിന്റെ വെളിച്ചത്തില്‍ ദൈനംദിന ജീവിതം ആത്മശോധന ചെയ്യുവാനും വിശ്വാസം പ്രഖ്യാപിക്കുവാനുള്ള സന്ദര്‍ഭം പ്രാര്‍ത്ഥനയാണ്. എല്ലാ പ്രേഷിത പ്രവര്‍ത്തിയുംഉടലെടുക്കുന്നത് പ്രാര്‍ത്ഥനയിലൂടെയാണ്; അത് ആദ്യം നമ്മളില്‍ തന്നെയും, പിന്നീട് ലോകത്തിലും പ്രാവര്‍ത്തികമാക്കുന്നത് പ്രാര്‍ത്ഥനയിലൂടെയാണ്.
(വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, റോം, 10.6.88)
{{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/10?type=6 }} |