Contents
Displaying 2771-2780 of 24983 results.
Content:
3003
Category: 18
Sub Category:
Heading: ഭിന്നശേഷിയുള്ളവരുടെ ഭാരത പര്യടനത്തിന് സ്വീകരണം നല്‍കി
Content: ഭിന്നശേഷിയുള്ളവരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും അവരുടെ പ്രശ്‌നങ്ങളിലേക്ക് അധികൃതരുടേയും സമൂഹത്തിന്റേയും ശ്രദ്ധക്ഷണിക്കുന്നതിനു മായി ദിസ് എബിലിറ്റി മിഷന്‍ കേരളയുടെ നേതൃത്വത്തില്‍ കന്യാകുമാരിയില്‍ നിന്ന് വാഗാ അതിര്‍ത്തിവരെ ട്രയിനില്‍ നടത്തുന്ന സന്ദേശയാത്രയ്ക്ക് എറണാകുളം ജം ഗ്ഷന്‍ റയില്‍വേ സ്റ്റേഷനില്‍ സ്വീകരണം നല്‍കി. എറണാകുളം- അങ്കമാലി അതിരൂപതയുടെ സാമൂഹ്യപ്രവര്‍ത്തനവിഭാഗമായ സഹൃദയയുടെ നേതൃത്വത്തില്‍ ഭിന്നശേഷി യുള്ളവരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന സ്പര്‍ശന്‍ ഫെഡറേഷന്‍, കെ. സി. ബി. സി മദ്യവിരുദ്ധസമിതി എന്നിവരാണ് സ്വീകരണം ഒരുക്കിയത്. സഹൃദയ ഡയറക്ടര്‍ ഫാ.പോള്‍ ചെറുപിള്ളി, കെ. സി.ബി. സി മദ്യവിരുദ്ധസമിതി ജനറല്‍ സെക്രട്ടറി അഡ്വ.ചാര്‍ളി പോള്‍, സഹൃദയ സ്പര്‍ശന്‍ കോര്‍ഡിനേറ്റര്‍ സെലിന്‍ പോള്‍, സി.മോളി എന്നിവര്‍ സ്വീകരണ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. ഒക്‌ടോബര്‍ 25- ന് കന്യാകു മാരിയില്‍ നിന്ന് ആരംഭിച്ച് നവംബര്‍ 8- ന് വാഗാ അതിര്‍ത്തിയില്‍ സമാപിക്കുന്ന സന്ദേ ശയാത്രയില്‍ ഭിന്നശേഷിയുള്ള 43 പേരാണ് പങ്കെടുക്കുന്നത്.
Image: /content_image/India/India-2016-10-27-01:27:27.jpg
Keywords:

3004
Category: 1
Sub Category:
Heading: അഭയാര്‍ത്ഥികളുടെ പ്രശ്നങ്ങളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നവരായി നാം മാറണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ
Content: വത്തിക്കാന്‍: അഭയാര്‍ത്ഥികളുടെ പ്രശ്നങ്ങളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നവരായി നാം മാറണമെന്നും യുദ്ധവും പട്ടിണിയും മൂലം പലായനം ചെയ്തു വരുന്നത് നമ്മുടെ സ്വന്തം സഹോദരങ്ങളാണെന്ന കാര്യം മറക്കരുതെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ. ബുധനാഴ്ച തോറും നടത്താറുള്ള തന്റെ പൊതു പ്രസംഗത്തിലാണ് ഫ്രാന്‍സിസ് മാര്‍പാപ്പ ഇങ്ങനെ പറഞ്ഞത്. അഭയാര്‍ത്ഥി പ്രശ്‌നത്തില്‍ ഊന്നിയാണ് പാപ്പ തന്റെ പ്രസംഗം നടത്തിയത്. അഭയാര്‍ത്ഥികള്‍ക്കു നേരെയുള്ള സമൂഹത്തിന്റെ അടഞ്ഞ ഹൃദയങ്ങളുടെയും, അതിര്‍ത്തികളുടെയും വാതിലുകള്‍ തുറക്കണമെന്നും പാപ്പ ആവശ്യപ്പെട്ടു. അഭയാര്‍ത്ഥികളായി അലയേണ്ടി വന്ന ബൈബിളിലെ നിരവധി കഥാപാത്രങ്ങളുടെ ജീവിതത്തെ പാപ്പ തന്റെ പ്രസംഗത്തില്‍ സ്മരിച്ചു. അവരെ കരുതലോടെ താങ്ങിയ വ്യക്തികളേയും പിതാവ് തന്റെ പ്രസംഗത്തില്‍ ഓര്‍ത്തു. ഇന്നും ഒരു വിഭാഗം മനുഷ്യര്‍ അഭയാര്‍ത്ഥികള്‍ക്കായി നിരവധി പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നുണ്ടെന്നും എന്നാല്‍, മറ്റുപലരും ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ മൂലം നല്ലവരായ മനുഷ്യരുടെ കരുതലിന്റെ പ്രവര്‍ത്തനം മുടങ്ങി പോകുകയാണെന്നും ഫ്രാന്‍സിസ് പാപ്പ പറഞ്ഞു. "സാമ്പത്തികമായ പ്രശ്‌നങ്ങള്‍ കാരണം പലരേയും നമുക്ക് സ്വാഗതം ചെയ്യുവാന്‍ സാധിക്കുന്നില്ലെന്നത് ഒരു വസ്തുതയാണ്. എന്നാല്‍ ചില മനുഷ്യര്‍ അഭയാര്‍ത്ഥികള്‍ക്കായി നല്ലതു ചെയ്യുന്നുണ്ട്. പലപ്പോഴും പ്രശ്‌നക്കാരായ ചിലരുണ്ടാക്കുന്ന ബഹളങ്ങളില്‍ അത് മുങ്ങിപോകുകയാണ്. അഭയാര്‍ത്ഥികള്‍ക്ക് നേരെ വാതിലുകള്‍ അടയ്ക്കുന്നത് കുറ്റകരമായ മനുഷ്യക്കടത്തിനാണ് വഴി തെളിയിക്കുന്നത്. ഇതിനെല്ലാമുള്ള ഏക പരിഹാരം അഭയാര്‍ത്ഥികളുടെ അവസ്ഥയോട് ഐക്യപ്പെടുകയെന്നതാണ്. അവരെ സ്‌നേഹത്തോടെ സ്വീകരിക്കുവാന്‍ പഠിക്കുക എന്നതാണ്". പാപ്പ പറഞ്ഞു. രൂപതകളുടെയും, ഇടവകകളുടെയും, മത സംഘടനകളുടെയും, വിവിധ പ്രസ്ഥാനങ്ങളുടെയും, ക്രൈസ്തവരായ ഓരോ വ്യക്തികളുടെയും ഭാഗത്തു നിന്നും അഭയാര്‍ത്ഥികളെ സ്വീകരിക്കുന്നതിനുള്ള നടപടികള്‍ ഉണ്ടാകണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ ഓര്‍മ്മിപ്പിച്ചു. യുദ്ധവും, പട്ടിണിയും, ഭയവും മൂലം പലായനം ചെയ്തു വരുന്നത് നമ്മുടെ സ്വന്തം സഹോദരങ്ങളാണെന്ന കാര്യം മറക്കാതെ വേണം നാം ഈ വിഷയത്തെ കൈകാര്യം ചെയ്യുവാനെന്നും പാപ്പ പറഞ്ഞു. സെന്റ് പീറ്റേഴ്‌സ് ബസലിക്കയുടെ കരുണയുടെ വാതില്‍ സന്ദര്‍ശിക്കുവാന്‍ എത്തിയ ഒരു അഭയാര്‍ത്ഥിക്ക് വഴി കാണിച്ചു നല്‍കിയ സ്ത്രീയുടെ ഉദാഹരണവും പാപ്പ തന്റെ പ്രസംഗത്തില്‍ പറഞ്ഞു. "അഭയാര്‍ത്ഥിയായ ഒരു മനുഷ്യന്‍ സെന്റ് പീറ്റേഴ്‌സ് ബസലിക്കയിലെ കരുണയുടെ വാതിലിലൂടെ കടക്കുവാന്‍ ആഗ്രഹിച്ച് ഇവിടെ എത്തി. അയാള്‍ ഒരു സ്ത്രീയോടാണ് ബസലിക്കയിലേക്കുള്ള വഴി ചോദിച്ചത്. നാറ്റം വമിക്കുന്ന മുഷിഞ്ഞ വസ്ത്രങ്ങളാണ് അഭയാര്‍ത്ഥി ധരിച്ചിരുന്നത്. സ്ത്രീ അയാളെ കൂട്ടി ബസലിക്കയിലേക്ക് വരുവാന്‍ ഒരു ടാക്‌സി കാര്‍ വിളിച്ചു. അഭയാര്‍ത്ഥിയുടെ വേഷവും മറ്റും കണ്ട് കാറിന്റെ ഡ്രൈവര്‍ ആദ്യം അയാളെ വാഹനത്തില്‍ കയറ്റുവാന്‍ മടിച്ചു". "പിന്നീട് ബസലിക്കയിലേക്കുള്ള യാത്രാ മധ്യേ അയാള്‍ തന്റെ ജീവിത കഥ ഡ്രൈവറോടും, തനിക്ക് വഴികാണിക്കുവാന്‍ കൂടെ വന്ന സ്ത്രീയോടും പറഞ്ഞു. യുദ്ധവും, ദാരിദ്രവും, അക്രമവും, തൊഴിലില്ലായ്മയും തന്നെ ഈ അവസ്ഥയിലേക്ക് എത്തിച്ച ജീവിതം അയാള്‍ അവരുടെ മുന്നില്‍ അവതരിപ്പിച്ചു. ബസലിക്കയുടെ മുന്നില്‍ അവരെ ഇറക്കിയ ശേഷം പണം വാങ്ങാതെയാണ് ഡ്രൈവര്‍ മടങ്ങിയത്. എന്താണ് പണം വാങ്ങാത്തതെന്ന ചോദ്യത്തിന് ഡ്രൈവര്‍ മറുപടിയായി നല്‍കിയ വാക്കുകള്‍ ഏറെ ശ്രദ്ധേയമാണ്. എന്റെ ഹൃദയത്തെ തുറന്ന അനുഭവ കഥയാണ് നിങ്ങള്‍ പറഞ്ഞത്. നിങ്ങള്‍ക്കു വേണ്ടി ഒരു സൗജന്യ യാത്രയെങ്കിലും നല്‍കുവാന്‍ സാധിച്ചില്ലെങ്കില്‍ അത് വലിയ കുറ്റമാണ്". പാപ്പ പറഞ്ഞു. അഭയാര്‍ത്ഥിയായ മനുഷ്യനെ വഴികാട്ടിയ സ്ത്രീക്ക് അതിനു സാധിച്ചത് അവള്‍ ഒരു അര്‍മേനിയക്കാരി ആയിരുന്നതിനാലാണെന്നും പാപ്പ കൂട്ടിച്ചേര്‍ത്തു. "തന്റെ മുന്നില്‍ കണ്ട അഭയാര്‍ത്ഥിയുടെ ജീവിതം ഒരിക്കല്‍ അവളും അനുഭവിച്ചതാണ്. അയാളുടെ അവസ്ഥയെ അവള്‍ക്ക് ശരിയായി മനസിലാക്കുവാന്‍ കഴിയുകയും, അതിനോട് താദാത്മ്യം പ്രാപിക്കുവാന്‍ കഴിയുകയും ചെയ്തു. ഇത്തരം ഒരു മാനസിക അവസ്ഥയിലേക്ക് എല്ലാവരും എത്തിച്ചേര്‍ന്നാല്‍ നമുക്ക് അഭയാര്‍ത്ഥി പ്രശ്‌നം പരിഹരിക്കാം". പാപ്പ വിശദീകരിച്ചു. മനുഷ്യക്കടത്തിനിരകളായ, തെരുവുകളിലേക്ക് വലിച്ചെറിയപ്പെട്ട സ്ത്രീകളെയും മനുഷ്യശരീരം ഭിന്ന രീതികളില്‍ വസ്തുവിന് തുല്യമായി ഉപയോഗിക്കപ്പെടുന്ന കുട്ടികളുള്‍പ്പടെയുള്ള മറ്റുള്ളവരെയും നാം ഓര്‍ക്കണം. മാനം നഷ്ടമാകുന്ന സ്ത്രീകള്‍ക്ക് മാന്യതയുടെ ജീവിത സാഹചര്യങ്ങളെ തിരികെ നല്‍കുവാന്‍ നാം ബാധ്യസ്ഥരാണെന്നും പരിശുദ്ധ പിതാവ് കൂട്ടിച്ചേര്‍ത്തു.
Image: /content_image/News/News-2016-10-27-05:07:19.jpg
Keywords: Refugee,crisis,solution,solidarity,to,them,solve,problem,says,pope

3005
Category: 1
Sub Category:
Heading: കേരളത്തിലെ കത്തോലിക്കാ സഭയുടെ കീഴിലുള്ള ദൈവാലയങ്ങളില്‍ ഡിസംബര്‍ 18 ബൈബിള്‍ ഞായറായി ആചരിക്കും
Content: കൊച്ചി: കേരളത്തിലെ കത്തോലിക്കാ സഭയുടെ കീഴിലുള്ള ദേവാലയങ്ങളില്‍ ഡിസംബര്‍ 18 ബൈബിള്‍ ഞായറായും ഡിസംബര്‍ മാസം ബൈബിള്‍ പാരായണ മാസമായും ആഘോഷിക്കുവാന്‍ കെസിബിസി ബൈബിള്‍ കമ്മീഷന്‍ സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. ബൈബിള്‍ കമ്മീഷന്‍ ചെയര്‍മാന്‍ ആര്‍ച്ച് ബിഷപ്പ് ഡോ.സൂസൈപാക്യം, വൈസ് ചെയര്‍മാന്‍മാരായ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്, ബിഷപ്പ് സാമുവല്‍ മാര്‍ ഐറേനിയോസ് എന്നിവര്‍ സംയുക്തമായി ഇറക്കിയ സര്‍ക്കുലറിലാണ് നിര്‍ദേശം. ഡിസംബറില്‍ എല്ലാ ദേവാലയങ്ങളിലും വീടുകളിലും ബൈബിള്‍ അലങ്കരിച്ചു പ്രതിഷ്ഠിക്കണം. ഇടവകകളില്‍ സമ്പൂര്‍ണ ബൈബിള്‍ പാരായണം സംഘടിപ്പിക്കണം. കുടുംബാംഗങ്ങള്‍ ഒത്തു ചേര്‍ന്ന് ഒരു സുവിശേഷം എങ്കിലും ഈ മാസം മുഴുവന്‍ വായിച്ചു കേള്‍ക്കണം. പഴയ ബൈബിള്‍ ശേഖരിക്കാനും നിര്‍ധനര്‍ക്ക് സൗജന്യമായി എത്തിക്കാനും ബൈബിള്‍ സൊസൈറ്റി നടത്തുന്ന ശ്രമങ്ങളോട് സഹകരിക്കണം. ബൈബിള്‍ സൊസൈറ്റിയില്‍ അംഗത്വമെടുത്ത് കേരള സഭയുടെ വചന പ്രേഷിത ദൌത്യത്തില്‍ പങ്കാളികളാകാനും ഏവരും താത്പര്യമെടുക്കണം. കുടുംബ പ്രാര്‍ത്ഥനയുടെ അവസാനം ബൈബിള്‍ ഭാഗം വായിക്കുക, രാവിലെ ഒരു വചനം ഹൃദിസ്ഥമാക്കുക, ആ വചനം ദിവസം മുഴുവന്‍ ഉരുവിടുക എന്നിവ ഇന്ന് സാധാരണമായിരിക്കുന്നു. യാത്രയില്‍ ഓഡിയോ ബൈബിള്‍ ശ്രവിക്കുന്നവരുടെ എണ്ണം കൂടിവരുന്നു. കേരള ക്രൈസ്തവ കുടുംബങ്ങളില്‍ വചനപാരായണ സംസ്‌കാരം വളര്‍ന്ന് വരുന്നുയെന്നത് അഭിമാനര്‍ഹമാണെന്നും സര്‍ക്കുലരില്‍ പറയുന്നു.
Image: /content_image/India/India-2016-10-27-02:22:26.jpg

3006
Category: 18
Sub Category:
Heading: ദൈവദാസൻ ജോസഫ് പഞ്ഞിക്കാരനച്ചൻ ചരമവാർഷികാചരണം നവംബര്‍ നാലിന്
Content: കോതമംഗലം: ധർമ്മഗിരി സെന്റ് ജോസഫ് സന്യാസിനി സമൂഹത്തിന്റെ സ്‌ഥാപക പിതാവ് ദൈവദാസൻ മോൺ.ജോസഫ് പഞ്ഞിക്കാരനച്ചന്റെ അറുപത്തിയേഴാം ചരമവാർഷികം നവംമ്പര്‍ നാലിനു ആഘോഷിക്കും. പഞ്ഞിക്കാരനച്ചനെ സംസ്കരിച്ചിട്ടുള്ള തങ്കളം ധർമഗിരി സെന്റ് ജോസഫ് പ്രൊവിൻഷ്യൽ ഹൗസ് കപ്പേളയിൽ ഒമ്പതു ദിവസം നീണ്ടുനിൽക്കുന്ന ആഘോഷ പരിപാടികൾ ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് കോതമംഗലം ബിഷപ് മാർ ജോർജ് മഠത്തിക്കണ്ടത്തിലിന്റെ കാർമികത്വത്തിൽ നടത്തുന്ന പൊന്തിഫിക്കൽ കുർബാനയോടെ ആരംഭിക്കും. 28 മുതൽ മൂന്നുവരെ ദിവസവും ഉച്ചകഴിഞ്ഞ് മൂന്നിന് വിശുദ്ധ കുർബാന. ഫാ.ജോസ് ചിറ്റിലപ്പിളളി, ഫാ.ജോസ് ഓലിയക്കാട്ടിൽ, എറണാകുളം– അങ്കമാലി അതിരൂപത വികാരി ജനറാൾ മോൺ.സെബാസ്റ്റ്യൻ വടക്കുംപാടൻ, ഫാ.ലൂക്കോസ് കുന്നത്തൂർ, ഫാ.മാത്യുസ് മാളിയേക്കൽ, ഫാ.ജോർജി പളളിക്കുന്നേൽ, ഫാ.ജോസഫ് കല്ലറക്കൽ എന്നിവർ 28 മുതൽ മൂന്ന് വരെ നടത്തുന്ന തിരുക്കർമ്മങ്ങളിൽ കാർമികത്വം വഹിക്കും. നാലിന് രാവിലെ 11നു പൊന്തിഫിക്കൽ കുർബാന, സന്ദേശം– ബിഷപ് മാർ ജോർജ് പുന്നക്കോട്ടിൽ. 12.20നു അനുസ്മരണ പ്രാർഥന, 12.30നു ശ്രാദ്ധ സദ്യ എന്നിവ നടക്കും.
Image: /content_image/India/India-2016-10-27-02:46:31.jpg

3007
Category: 1
Sub Category:
Heading: 'ഹ്യുമാനിറ്റേറിയന്‍ കോറിഡോര്‍സ്' പദ്ധതി പ്രകാരം 130 സിറിയന്‍ അഭയാര്‍ത്ഥികള്‍ കൂടി റോമില്‍ എത്തിചേര്‍ന്നു
Content: റോം: കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ 130 സിറിയന്‍ അഭയാര്‍ത്ഥികള്‍ റോമില്‍ എത്തിച്ചേര്‍ന്നു. റോമില്‍ എത്തിയ ശേഷം ഇവര്‍ യൂറോപ്പിന്റെ വിവിധ സ്ഥലങ്ങളിലേക്കാണ് പോകുക. സുരക്ഷിതമായി അഭയാര്‍ത്ഥികള്‍ക്ക് ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരുവാന്‍ സഹായിക്കുന്ന 'ഹ്യുമാനിറ്റേറിയന്‍ കോറിഡോര്‍സ്' പദ്ധതിയുടെ ഭാഗമായിട്ടാണ് ഇവര്‍ റോമിലേക്ക് എത്തിചേര്‍ന്നിട്ടുള്ളത്. ഇറ്റാലിയന്‍ സര്‍ക്കാരിന്റെ സഹായത്തോടെ രാജ്യത്തെ പ്രൊട്ടസ്റ്റന്‍ഡ് സഭകളും, മെഥഡിസ്റ്റ്, വാല്‍ഡെന്‍സിയന്‍ സഭകളുടെ പിന്തുണയും 'ഹ്യുമാനിറ്റേറിയന്‍ കോറിഡോര്‍സ്' പദ്ധതിക്കുണ്ട്. ലെബനോന്‍, മൊറോക്കോ, സിറിയ, എത്യോപ്യ, എറിത്രിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് 'ഹ്യുമാനിറ്റേറിയന്‍ കോറിഡോര്‍സ്' പദ്ധതിയുടെ ഭാഗമായി റോമിലേക്ക് എത്തിയത്. മെഡിറ്ററേനിയന്‍ കടലിലൂടെ കടക്കുമ്പോള്‍ ഉണ്ടാകുന്ന അപകടങ്ങള്‍ അതിജീവിച്ച് ഇതുവരെ 400-ല്‍ അധികം ആളുകള്‍ റോമിലേക്ക് ഇത്തരത്തില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്. റോമില്‍ വരുന്ന അഭയാര്‍ത്ഥികളുടെ രേഖകള്‍ പരിശോധിച്ച് മറ്റു രാജ്യങ്ങളിലേക്ക് സുരക്ഷിതമായി അയയ്ക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. വിവിധ സഭകളെ ഇത്തരത്തില്‍ പ്രവര്‍ത്തിക്കുവാന്‍ പ്രേരിപ്പിച്ചത് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആഹ്വാനമാണെന്ന്‍ വിലയിരുത്തപ്പെടുന്നു. ഫെബ്രുവരി മാസത്തിലാണ് പദ്ധതിയുടെ ഭാഗമായ ആദ്യം സംഘം റോമില്‍ എത്തിയത്. പുതിയ പദ്ധതിയെ താന്‍ ഏറെ സന്തോഷത്തോടെയാണ് സ്വാഗതം ചെയ്യുന്നതെന്ന് ഫ്രാന്‍സിസ് പാപ്പ മാര്‍ച്ചില്‍ പറഞ്ഞിരുന്നു. ഏപ്രിലില്‍ ലെസ്‌ബോസിലേക്ക് സന്ദര്‍ശനത്തിനായി പോയ ഫ്രാന്‍സിസ് മാര്‍പാപ്പ മടങ്ങി വന്നപ്പോള്‍ തന്റെ സ്വന്തം വിമാനത്തിലും ഒരു സംഘം അഭയാര്‍ത്ഥികളെ റോമിലേക്ക് പദ്ധതിയുടെ ഭാഗമായി എത്തിച്ചിരുന്നു. ഇതില്‍ മുസ്ലീം അഭയാര്‍ത്ഥികളും ഉള്‍പ്പെട്ടിരുന്നു. യുദ്ധവും തീവ്രവാദവും മൂലം ക്ലേശം അനുഭവിക്കുന്ന രാജ്യങ്ങളില്‍ നിന്നുമെത്തുന്ന അഭയാര്‍ത്ഥികളില്‍ അധികവും സ്ത്രീകളും കുട്ടികളുമാണ്. തങ്ങളുടെ മുടങ്ങിയ പോയ പഠനം പൂര്‍ത്തീകരിക്കാന്‍ സാധിക്കുമെന്ന സന്തോഷത്തിലാണ് അഭയാര്‍ത്ഥികളായ കുട്ടികളും യുവാക്കളും. പുതിയ രാജ്യത്ത് എത്തിപ്പെട്ട എല്ലാവരും തന്നെ മറ്റൊരു ജീവിതം തുടങ്ങാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ്.
Image: /content_image/News/News-2016-10-27-03:30:58.jpg
Keywords: Syrian,refugees,arrive,to,Rome,humanitarian,corridor,project

3008
Category: 8
Sub Category:
Heading: കല്ലറകളിലെ ശിലാലിഖിതങ്ങള്‍
Content: “വിശ്വാസികള്‍ സ്തെഫാനോസിനെ സംസ്കരിച്ചു. അവനെ ചൊല്ലി അവര്‍ വലിയ വിലാപം ആചരിച്ചു” (അപ്പ 8:2). #{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ഒക്ടോബര്‍ 27}# “സഭയുടെ ആരാധനാക്രമത്തില്‍ ഉപയോഗിച്ചിട്ടുള്ളതായ പിതാക്കന്‍മാരുടെ പ്രബോധനങ്ങളും, പ്രമാണങ്ങളും, പുരാതന ക്രിസ്തീയ സ്മാരകങ്ങളില്‍ പ്രത്യേകിച്ച് ഭൂഗര്‍ഭ കല്ലറകളിലെ ശിലാലിഖിതങ്ങളില്‍ പ്രകടമാണ്. വിശ്വാസികളുടെ ശവകല്ലറകളില്‍ പ്രത്യാശയുടേതായ വാക്കുകളും, സമാധാനത്തിനും നിത്യശാന്തിക്കും വേണ്ടിയുള്ള അപേക്ഷയുടേതായ വാക്കുകളും ആലേഖനം ചെയ്യപ്പെട്ടിരുന്നു. കൂടാതെ വാര്‍ഷിക ഓര്‍മ്മപുതുക്കലുകള്‍ വരുമ്പോള്‍ വിശ്വാസികള്‍ തങ്ങളില്‍ നിന്നും വേര്‍പിരിഞ്ഞവരുടെ കല്ലറകള്‍ക്ക് ചുറ്റും ഒരുമിച്ച് കൂടുകയും അവര്‍ക്ക് വേണ്ടി മാധ്യസ്ഥ പ്രാര്‍ത്ഥന നടത്തുകയും ചെയ്തു. എന്നാല്‍ ഈ വിശ്വാസത്തിന്റെ പ്രാരംഭത്തിലേക്ക് നോക്കിയാല്‍ ഇത് ട്രെന്റ് കൗണ്‍സില്‍ വഴി പ്രകടമാക്കപ്പെട്ട വിശ്വാസമാണ്. ഭൂഗര്‍ഭ കല്ലറകളിലെ ശിലാലിഖിതങ്ങള്‍ ഈ വിശ്വാസത്തിന് സാക്ഷ്യം വഹിക്കുകയും ചെയ്യുന്നു.” (ജെ. പോഹ്ലെ, ദി കത്തോലിക്കാ എന്‍സൈക്ലോപീഡിയ). #{red->n->n->വിചിന്തനം:}# നമ്മുടെ മുന്‍തലമുറകളിലെ പ്രിയപ്പെട്ടവരുടെ മരണ ദിവസങ്ങള്‍ അറിയാന്‍ പരിശ്രമിക്കുക. ഓരോ വര്‍ഷവും അവര്‍ മരിച്ച ദിവസങ്ങളില്‍ അവര്‍ക്ക് വേണ്ടി പ്രത്യേകമായി പ്രാര്‍ത്ഥിക്കുവാന്‍ പരിശ്രമിക്കുക. #{red->n->n->പ്രാര്‍ത്ഥന:}# നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. (വി. ജെര്‍ത്രൂദിനോട് കര്‍ത്താവ് പറഞ്ഞു: "ഈ പ്രാര്‍ത്ഥന ഓരോ പ്രാവശ്യം ചൊല്ലുമ്പോഴും ആയിരം ആത്മാക്കളെ ശുദ്ധീകരണ സ്ഥലത്തു നിന്ന്‍ സ്വര്‍ഗ്ഗത്തിലേക്ക് ഞാന്‍ കൊണ്ടുപോകുന്നു". ആയതിനാല്‍, നമുക്കും ഈ പ്രാര്‍ത്ഥന ഏറ്റുപറഞ്ഞ് ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം.) {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/10?type=8 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/BffKO3XRamC6dDLG7SsQ5t}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/PurgatorytoHeaven/PurgatorytoHeaven-2016-10-27-03:49:54.jpg
Keywords: കല്ലറ

3009
Category: 6
Sub Category:
Heading: പ്രാര്‍ത്ഥനയില്‍ കേന്ദ്രീകരിച്ചു വളരേണ്ട ക്രൈസ്തവ ജീവിതം
Content: "അവന്‍ ഒരിടത്തു പ്രാര്‍ഥിച്ചു കൊണ്ടിരിക്കുകയായിരുന്നു. പ്രാര്‍ഥിച്ചു കഴിഞ്ഞപ്പോള്‍ ശിഷ്യന്‍മാരിലൊരുവന്‍ വന്നു പറഞ്ഞു: കര്‍ത്താവേ, യോഹന്നാന്‍ തന്റെ ശിഷ്യരെ പഠിപ്പിച്ചതുപോലെ ഞങ്ങളെയും പ്രാര്‍ഥിക്കാന്‍ പഠിപ്പിക്കുക" (ലൂക്കാ 11:1). #{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ഒക്ടോബര്‍ 27}# ഒലിവുമലയുടെ താഴ്‌വാരത്തു വച്ച്, അപ്പസ്‌തോലന്മാര്‍ യേശുവിനോട് ഇപ്രകാരം അപേക്ഷിച്ചത് ഒരു സാധാരണ ആവശ്യമല്ലായിരുന്നു; അതിനുപരിയായി, മനുഷ്യഹൃദയത്തിന്റെ അടിസ്ഥാന ആവശ്യങ്ങളിലൊന്ന് സ്വമേധയായുള്ള പ്രത്യാശയോടെ അവര്‍ പ്രകടിപ്പിക്കുകയായിരുന്നുവെന്ന്‍ പറയാം. സത്യം തുറന്ന് പറഞ്ഞാല്‍, ഇന്നത്തെ ലോകം ഈ ആവശ്യം ഉന്നയിക്കുന്നില്ല. ദൈനംദിന അദ്ധ്വാനത്തിലെ ധൃതിപിടിച്ച ഓട്ടവും, ആശയ വിനിമയ സാമഗ്രികളുടെ ശബ്ദമുഖരിതവും ബാലിശവുമായ കടന്നു കയറ്റവും കൂടി ആകുമ്പോള്‍, പ്രാര്‍ത്ഥിക്കാനുള്ള തീക്ഷ്ണത പലര്‍ക്കും നഷ്ട്ടമാകുന്നു. സൃഷ്ടികളായതിനാല്‍ തന്നെ, അപൂര്‍ണരായ നമ്മള്‍ സ്തുതിക്കുന്നതിനും മദ്ധ്യസ്ഥത തേടുന്നതിനും, ഹൃദയങ്ങളില്‍ ജ്വലിക്കുന്ന അഭിലാഷങ്ങളുടെ സാക്ഷാത്ക്കാരത്തിനായും സകല ദാനത്തിന്റേയും ഉറവിടമായ അവനിലേക്ക് തിരിയുന്നതിനും പ്രാര്‍ത്ഥന ആവശ്യമാണ്. ഇത് പൂര്‍ണ്ണമായും ഗ്രഹിച്ചതുകൊണ്ടാണ് വി. അഗസ്തിന്‍ ഇപ്രകാരം പ്രസ്താവിച്ചത്:- ''കര്‍ത്താവേ, അവിടുന്ന് അവിടുത്തേക്കായിട്ടാണ് ഞങ്ങളെ സൃഷ്ടിച്ചത്; അങ്ങയില്‍ വിശ്രമിക്കുന്നത് വരെ ഞങ്ങളുടെ ഹൃദയങ്ങള്‍ അസ്വസ്ഥമാണ്.'' ഈ കാരണത്താല്‍ തന്നെ, വിശ്വാസിയുടെ അടിസ്ഥാന കര്‍മ്മമായ പ്രാര്‍ത്ഥനാനുഭവം, എല്ലാ മതങ്ങള്‍ക്കും പൊതുവായിട്ടുള്ളതാണ്. എന്നാല്‍ ചില മതങ്ങളില്‍ വ്യക്തിഗത ദൈവ വിശ്വാസം തീരെ അവ്യക്തമാണ്, ചിലതില്‍, അത് വ്യാജ ദൈവ പ്രതിനിധികളാല്‍ കുഴപ്പിക്കുന്നതുമാണ്. പ്രാര്‍ത്ഥന ക്രിസ്തീയ വിശ്വാസത്തിന്റെ കേന്ദ്രസ്ഥാനമാണ്. അതുകൊണ്ടാണ് 'ഭഗ്നാശരാകാതെ എപ്പോഴും പ്രാര്‍ത്ഥിക്കണം' എന്ന് യേശു നമ്മോട് ആവശ്യപ്പെട്ടത്. ശ്വസിക്കുന്നതുപോലെ അനിവാര്യമായ ഒന്നാണ് പ്രാര്‍ത്ഥന എന്ന് ക്രൈസ്തവര്‍ക്ക് നന്നേ അറിയാം. ദൈവവുമായി ഉറ്റ ചങ്ങാത്തത്തിലുള്ള സംഭാഷണത്തിന്റെ മാധുര്യം ഒരിക്കല്‍ രുചിച്ചറിഞ്ഞാല്‍, അത് ഉപേക്ഷിക്കാന്‍ നാം ശ്രമിക്കുകയേയില്ല. (വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, റോം, 9.9.93) {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/10?type=6 }}
Image: /content_image/Meditation/Meditation-2016-10-27-04:18:15.jpg
Keywords: പ്രാര്‍ത്ഥന

3010
Category: 1
Sub Category:
Heading: അമേരിക്കയിലെ സ്‌കൂളുകളില്‍ 'സാത്താന്‍ ക്ലബ്' ആരംഭിക്കുവാന്‍ സാത്താന്‍ സേവകര്‍ തയ്യാറെടുക്കുന്നു
Content: വാഷിംഗ്ടണ്‍: സ്‌കൂള്‍ കുട്ടികളിലേക്ക് സാത്താന്റെ വിവിധ പ്രവര്‍ത്തനങ്ങളെ കടത്തിവിടുവാനുള്ള ശ്രമവുമായി അമേരിക്കയിലെ സാത്താന്‍ സേവകര്‍ രംഗത്ത്. വാഷിംഗ്ടണിനു സമീപമുള്ള ടാക്കോമ എന്ന സ്ഥലത്തെ സ്‌കൂളിലാണ് ഇത്തരമൊരു നടപടിയുമായി സാത്താന്‍ ആരാധകര്‍ എത്തിയിരിക്കുന്നത്. 'ആഫ്റ്റര്‍ സ്‌കൂള്‍ സാത്താന്‍ ക്ലബ്' എന്ന പേരിലാണ് ഇവര്‍ രംഗത്ത് എത്തിയിരിക്കുന്നത്. സ്‌കൂളില്‍ ബൈബിളിലെ കാര്യങ്ങള്‍ കുട്ടികളെ പഠിപ്പിക്കുന്നതിനെ നേരിടുക എന്ന ലക്ഷ്യത്തോടെയാണ് ഈ സംഘം രംഗത്ത് എത്തിയിരിക്കുന്നത്. അറ്റ്‌ലാന്റ, ഡെട്രോയിറ്റ്, പോര്‍ട്ട്‌ലാന്റ്, ഓര്‍ തുടങ്ങി നിരവധി സ്ഥലങ്ങളിലേ സ്‌കൂളുകളിലേക്ക് സാത്താന്‍ ക്ലബ് തങ്ങളുടെ പ്രവര്‍ത്തനം തുടങ്ങുവാന്‍ പദ്ധതികള്‍ തയ്യാറാക്കിയിരിക്കുകയാണ്. ലില്ലിത്ത് സ്റ്റാര്‍ എന്ന വനിതയാണ് സാത്താന്‍ സഭയുടെ നേതൃത്വത്തിലുള്ള ക്ലബിന്റെ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിനുള്ള നേതൃത്വം വഹിക്കുന്നത്. ഗുഡ്‌ന്യൂസ് ക്ലബ് എന്ന പേരില്‍ ബൈബിളിലെ കാര്യങ്ങള്‍ കുട്ടികളുമായി പങ്കുവയ്ക്കുന്ന ക്ലബുകള്‍ സ്‌കൂളുകളില്‍ ഇപ്പോള്‍ തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. ദൈവവിശ്വാസവും, മനുഷ്യസ്‌നേഹവും വളര്‍ത്തുവാന്‍ ഇത്തരം ക്ലബുകള്‍ ഏറെ ഉപകാരപ്പെടുന്നുണ്ട്. ദൈവവചനം പങ്കുവയ്ക്കുന്ന ക്ലബുകളുടെ പ്രവര്‍ത്തനത്തെ തടസപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് സാത്താന്‍ ക്ലബുകള്‍ രംഗത്തുവന്നിട്ടുള്ളതെന്ന കാര്യം വ്യക്തമാണ്. കുട്ടികളെ സാത്താന്റെ ആരാധകരാക്കി മാറ്റുക എന്നതും ഇവരുടെ ലക്ഷ്യമാണ്. ബൈബിള്‍ വചനങ്ങളും, മറ്റു സാമൂഹിക കാര്യങ്ങളും പഠിപ്പിക്കുന്ന ക്ലബുകള്‍ക്ക് സ്‌കൂളുകളില്‍ പ്രവര്‍ത്തിക്കാമെങ്കില്‍ തങ്ങളുടെ ക്ലബിനും അതിനുള്ള അവകാശമുണ്ടെന്നാണ് ലില്ലിത്ത് സ്റ്റാര്‍ പറയുന്നത്. ശാസ്ത്രത്തിന്റെ വിവിധ വശങ്ങളെ മനസിലാക്കുന്നതിനും അന്ധവിശ്വാസത്തെ തള്ളിക്കളയുന്നതിനും വേണ്ടിയാണ് ക്ലബ് പ്രവര്‍ത്തിക്കുക എന്നാണ് സാത്താന്‍ സഭക്കാര്‍ പറയുന്നത്. ഒക്ലഹാമോ സ്‌റ്റേറ്റ് ക്യാപിറ്റോളില്‍ സാത്താന്റെ ഒരു പ്രതിമ സ്ഥാപിക്കണമെന്ന അവശ്യവുമായി സാത്താന്‍ സഭ 2014-ല്‍ ശക്തമായി രംഗത്ത് വന്നിരുന്നു. മോശയ്ക്ക് കര്‍ത്താവ് നല്‍കിയ പത്ത് കല്‍പനകളടങ്ങിയ ശിലാഫലകം വര്‍ഷങ്ങള്‍ക്കു മുമ്പേ തന്നെ ഈ പ്രദേശത്ത് സ്ഥാപിച്ചിരുന്നു. സാത്താന്‍ പ്രതിമ ഇവിടെ സ്ഥാപിക്കുവാന്‍ ആളുകള്‍ സമ്മതിക്കാതിരുന്നതിനെ തുടര്‍ന്ന്, സാത്താന്‍ സഭക്കാര്‍ കോടതിയെ സമീപിച്ചു. മതപരമായ എല്ലാ ശില്‍പങ്ങളും പൊതുസ്ഥലത്തു നിന്നും നീക്കുവാനാണ് കോടതി വിധിയുണ്ടായത്. സാത്താന്‍ പ്രതിമ സ്ഥാപിക്കുവാന്‍ അവര്‍ക്ക് സാധിച്ചില്ലെങ്കിലും പത്തു കല്‍പ്പന കൊത്തിയ മാര്‍ബിള്‍ കല്ല് മാറ്റുവാന്‍ കോടതിവിധിയിലൂടെ സാത്താന്‍ സേവര്‍ക്ക് കഴിഞ്ഞു. 'ആഫ്റ്റര്‍ സ്‌കൂള്‍ സാത്താന്‍ ക്ലബി'ന്റെ പ്രവര്‍ത്തനത്തിലൂടെയും സമാനമായ കാര്യങ്ങള്‍ തന്നെയാണ് സാത്താന്‍ സേവകര്‍ ലക്ഷ്യമിടുന്നത്. തങ്ങളുടെ ക്ലബിന് പ്രവര്‍ത്തനാനുമതി നിഷേധിച്ചാല്‍ മറ്റു ക്ലബുകളും പൂട്ടണമെന്ന് ഇവര്‍ കോടതിയില്‍ വാദിക്കും. കുട്ടികള്‍ പഠിക്കുന്ന സ്‌കൂളില്‍ ഇത്തരമൊരു തിന്മയുടെ പ്രവര്‍ത്തി നടത്തുവാന്‍ അനുവദിക്കില്ലെന്ന് മാതാപിതാക്കള്‍ ഇതിനോടകം തന്നെ പ്രതികരിച്ചിട്ടുണ്ട്. സാത്താന്റെ വാക്കുകളും പ്രവര്‍ത്തനങ്ങളുമല്ല, ക്രിസ്തുവിന്റെ വചനവും ജീവിതവുമാണ് തങ്ങളുടെ തലമുറകള്‍ പഠിക്കേണ്ടതെന്നും മാതാപിതാക്കള്‍ പറയുന്നു.
Image: /content_image/News/News-2016-10-27-05:53:51.jpg
Keywords: After,School Stan Club,USA,against,bible,teaching

3011
Category: 18
Sub Category:
Heading: സമാധാനത്തിനായി ഒരു ലക്ഷം ജപമാല; കാരുണ്യ സമാധാന സന്ദേശയാത്ര കണ്ണൂര്‍ ജില്ലയില്‍ പര്യടനം തുടങ്ങി
Content: കൊച്ചി: കെസിബിസി പ്രൊ-ലൈഫ് സമിതിയുടെ നേതൃത്വത്തിലുള്ള കാരുണ്യ സമാധാന സന്ദേശ യാത്ര കണ്ണൂര്‍ ജില്ലയില്‍ പര്യടനം ആരംഭിച്ചു. ''കണ്ണൂരിന്റെ സമാധാനത്തിനായി പ്രാര്‍ത്ഥിക്കുക, വികസനത്തിനായി കൈകോര്‍ക്കുക'' എന്ന സന്ദേശവുമായി കാരുണ്യപ്രവര്‍ത്തകരെ ഉണര്‍ത്തുകയും ആദരിക്കുകയും ചെയ്യുന്നതാണ് പദ്ധതി. കഴിഞ്ഞ ഡിസംബര്‍ 10ന് കെസിബിസി ചെയര്‍മാന്‍ കര്‍ദ്ദിനാള്‍ ക്ലിമീസ് മാര്‍ ബസേലിയോസ് ഉദ്ഘാടനം ചെയ്ത യാത്രയാണ് കണ്ണൂര്‍ജില്ലയില്‍ എത്തിച്ചേര്‍ന്നത്. എറണാകുളം പിഒസിയില്‍നിന്നും ആരംഭിച്ച യാത്രാപദ്ധതിക്ക് നേതൃത്വം നല്‍കുന്നത് കെസിബിസി പ്രൊ-ലൈഫ് സമിതി ചെയര്‍മാന്‍ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത് ആണ്. ഫാ. പോള്‍ മാടശേരി (ഡയറക്ടര്‍,), സാബു ജോസ് (ചീഫ് കോ-ഓര്‍ഡിനേറ്റര്‍), ജോര്‍ജ്ജ് എഫ് സേവ്യര്‍ (ക്യാപ്റ്റന്‍), ബ്രദര്‍ മാവുരൂസ് മാളിയേക്കല്‍ (ജനറല്‍ കണ്‍വീനര്‍), സിസ്റ്റര്‍ മേരി ജോര്‍ജ്ജ് എഫ്‌സിസി (ആനിമേറ്റര്‍), ജെയിംസ് ആഴ്ചങ്ങാടന്‍, യുകേഷ് തോമസ് പുളിക്കല്‍, അഡ്വ ജോസി സേവ്യര്‍, സെലസ്റ്റിന്‍ ജോണ്‍, സാലു എബ്രാഹം, മാര്‍ട്ടിന്‍ ന്യൂനസ് എന്നിവര്‍ നേതൃത്വം നല്‍കുന്നു. നാളെ (28-10-2016) കണ്ണൂര്‍ രൂപതയുടെ നേതൃത്വത്തില്‍ ബര്‍ണശേരി ഹോളി ട്രിനിറ്റി ഹോളില്‍ നടക്കുന്ന കാരുണ്യസംഗമം ബിഷപ്പ് ഡോ. അലക്‌സ് വടക്കുംതലയും മറ്റന്നാള്‍ (29-10-16) തലശ്ശേരിയില്‍ സന്ദേശ് ഭവനില്‍ നടക്കുന്ന കാരുണ്യ പ്രവര്‍ത്തക സമ്മേളനം ആര്‍ച്ചുബിഷപ്പ് മാര്‍ ജോര്‍ജ്ജ് ഞെരളക്കാട്ടും ഉദ്ഘാടനം ചെയ്യുന്നതാണ്. ഫാ ജേക്കബ് വിജേഷ് കനാരി, ഫാ എബ്രാഹം പുതുശേരി എന്നിവര്‍ നേതൃത്വം നല്‍കുന്നതാണ്. ഇരുന്നൂറോളം ജീവകാരുണ്യ സ്ഥാപനങ്ങളെയും സാമൂഹ്യ പ്രവര്‍ത്തകരെയും ആദരിക്കുമെന്ന് ചീഫ് കോ- ഓര്‍ഡിനേറ്റര്‍ സാബു ജോസ് അറിയിച്ചു. കണ്ണൂരില്‍ വിവിധ വിഭാഗം മനുഷ്യര്‍ തമ്മില്‍ സ്‌നേഹ സാഹോദര്യവും സമാധാനവും പുലരുവാന്‍ പ്രൊലൈഫ് പ്രവര്‍ത്തകര്‍ 30-ാം തീയതി ഞായറാഴ്ച ഉപവാസപ്രാര്‍ത്ഥന നടത്തുന്നു. ജോര്‍ജ്ജ് എഫ് സേവ്യര്‍ (കൊല്ലം), റോണ റിബേറോ (തിരുവനന്തപുരം), യുകേഷ് തോമസ്, സിസ്റ്റര്‍ മേരി ജോര്‍ജ്ജ് (കോട്ടയം), ഫാ. പോള്‍ മാടശേരി, സാബു ജോസ്, മാര്‍ട്ടിന്‍ ന്യൂനസ് (എറണാകുളം), അഡ്വ. ജോസി സേവ്യര്‍ (കൊച്ചി), ജെയിംസ് ആഴ്ചങ്ങാടന്‍ (തൃശൂര്‍), സാലു എബ്രാഹം (കോഴിക്കോട്), സെലസ്റ്റിന്‍ ജോണ്‍ (കണ്ണൂര്‍) എന്നിവര്‍ നേതൃത്വം നല്‍കും. ഒക്‌ടോബര്‍ 31-ാം തീയതിക്കു മുമ്പ് ഒരു ലക്ഷം ജപമാലകള്‍ കണ്ണൂരിന്റെ സമാധാനത്തിനായി കാഴ്ച വയ്ക്കുന്നു. ദൈവവിശ്വാസികള്‍ കണ്ണൂരിന്റെ സമാധാനത്തിനായി പ്രാര്‍ത്ഥിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുവാന്‍ പ്രൊലൈഫ് സമിതി ആഹ്വാനം ചെയ്തു.
Image: /content_image/India/India-2016-10-27-06:03:32.jpg

3012
Category: 1
Sub Category:
Heading: യേശുക്രിസ്തുവിനെ സംസ്കരിച്ച കല്ലറയുടെ ഉപരിഘടന നൂറ്റാണ്ടുകള്‍ക്ക് ശേഷം വീണ്ടും തുറന്നു; ഇത് മൃതശരീരം ഇല്ലാത്ത ലോകത്തിലെ ഏക കല്ലറ
Content: ജറുസലേം: യേശുക്രിസ്തുവിനെ സംസ്കരിച്ച കല്ലറയുടെ ഉപരിഘടന നൂറ്റാണ്ടുകള്‍ക്ക് ശേഷം വീണ്ടും തുറന്നു. ഒരു സംഘം ഗവേഷകരാണ് പുനരുത്ഥാരണ പ്രവര്‍ത്തനത്തിനും പഠനങ്ങള്‍ക്കുമായി മൃതശരീരം ഇല്ലാത്ത ലോകത്തിലെ ഏക കല്ലറയുടെ ഉപരിഘടന വീണ്ടും തുറന്നത്. ക്രിസ്തുവിന്റെ തിരുശരീരം അടക്കം ചെയ്ത കല്ലറയുടെ ശരിയായ ഉപരിഘടനയാണ് ഇപ്പോള്‍ തുറക്കപ്പെട്ടിരിക്കുന്നത്. 'ദ ചര്‍ച്ച് ഓഫ് ഹോളി സെപ്പല്‍ച്ചര്‍' എന്ന പേരില്‍ കല്ലറയേ ഉള്ളിലാക്കി പണിത ഒരു ദേവാലയം നൂറ്റാണ്ടുകളായി ഇവിടെ നിലകൊള്ളുന്നുണ്ട്. ക്രിസ്താബ്ദം 1555-നു ശേഷം ആദ്യമായിട്ടാണ് കല്ലറയുടെ ഉപരിഘടന തുറക്കപ്പെടുന്നത്. ക്രൂശില്‍ മരിച്ച രക്ഷകന്റെ തിരുശരീരം ക്രൂശില്‍ നിന്നും ഇറക്കിയ ശേഷം കല്ലറയില്‍ സംസ്കരിച്ചതായി തിരുവചനം വ്യക്തമാക്കുന്നു. മൂന്നാം നാള്‍ ഈ കല്ലറയില്‍ നിന്നുമാണ് ക്രിസ്തു മരണത്തെ ജയിച്ച് മാനവകുലത്തിന് പ്രത്യാശ നല്‍കി ഉയര്‍ത്തെഴുന്നേറ്റത്. തിരുശരീരം സംസ്കരിച്ച കല്ലറയുടെ മുകളിലായി മാര്‍ബിളില്‍ പണിത 'എഡിക്യൂള്‍' എന്ന പ്രത്യേക നിര്‍മ്മിതിയില്‍ സ്പര്‍ശിച്ചാണ് വിശ്വാസികള്‍ ഇവിടെയെത്തുമ്പോള്‍ പ്രാര്‍ത്ഥനകള്‍ നടത്തുന്നത്. ക്രിസ്തുവിന്റെ തിരുശരീരം വച്ചിരുന്ന കല്ലറ ഇതിന്റെ ഉള്ളിലായിട്ടാണ് സ്ഥിതി ചെയ്യുന്നത്. എഡിക്യൂളിന്റെ മാര്‍ബിളുകള്‍ മാറ്റിയ ശേഷമാണ്, ഇതിനു താഴയായി സ്ഥിതി ചെയ്യുന്ന യഥാര്‍ത്ഥ കല്ലറ ഗവേഷക സംഘം നേരില്‍ കണ്ടത്. 1808 മുതല്‍ 1810 വരെയുള്ള കാലഘട്ടത്തിലാണ് എഡിക്യൂള്‍ അവസാനമായി പുനര്‍നിര്‍മ്മിച്ചത്. ചെറിയ വീട് എന്നതാണ് എഡിക്യൂളിന്റെ അര്‍ത്ഥം. ക്രിസ്തുവിന്റെ തിരുശരീരം സൂക്ഷിച്ചിരുന്ന യഥാര്‍ത്ഥ കല്ലറയെ കണ്ണുകള്‍ കൊണ്ട് കാണുവാന്‍ സാധിച്ചതിന്റെ അത്ഭുതത്തിലാണ് ഗവേഷകരും അവരുടെ തലവനായ അന്റോണിയ മൊറോപൗളോയും. മെഴുകുതിരികള്‍ കത്തിച്ചിരുന്നതിന്റെ ഫലമായി രൂപപ്പെട്ട ചില പാടുകള്‍ എഡിക്യൂള്‍ നീക്കം ചെയ്തപ്പോള്‍ കണ്ടതായി ഗവേഷക സംഘം തലവന്‍ അന്റോണിയ പറഞ്ഞു. തങ്ങള്‍ ഇവിടെ നടത്തുന്ന പഠനം ലോകത്തിന് പുതിയ സത്യവെളിച്ചങ്ങള്‍ വിശുന്നതായിരിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു. ക്രിസ്താബ്ദം 326-ല്‍ കൊണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തിയുടെ അമ്മയായ ഹെലീനയാണ് ക്രിസ്തുവിന്റെ കല്ലറ കണ്ടെത്തിയത്. ചരിത്രഗവേഷകര്‍ പറയുന്നതനുസരിച്ച് എഡി 30-നും 33-നും മധ്യേയാണ് ക്രിസ്തു ക്രൂശിക്കപ്പെട്ടത്. ഗ്രീക്ക് ഓര്‍ത്തഡോക്‌സ്, റോമന്‍ കത്തോലിക്ക, അര്‍മേനിയന്‍ ഓര്‍ത്തഡോക്‌സ്, കോപ്റ്റിക്, എത്യോപ്യന്‍, സിറിയന്‍ ഓര്‍ത്തഡോക്‌സ് എന്നീ ആറു സഭകളുടെ കൂട്ടായ്മയിലാണ് 'ദ ചര്‍ച്ച് ഓഫ് ഹോളി സെപ്പല്‍ച്ചറി'ന്റെ ഭരണം നടത്തപ്പെടുന്നത്. വിശുദ്ധ നാട് സന്ദര്‍ശിക്കുവാനെത്തുന്നവരുടെ പ്രധാന തീര്‍ത്ഥാടന കേന്ദ്രം കൂടിയാണ് ഇവിടം.
Image: /content_image/News/News-2016-10-27-07:22:02.jpg
Keywords: Tomb,of,Christ,re,opened,after,years