Contents
Displaying 2801-2810 of 24983 results.
Content:
3035
Category: 5
Sub Category:
Heading: ലിമോഗെസിലെ വിശുദ്ധ ലിയോണാര്‍ഡ്
Content: നോബ്ലാക്കിലെ ലിയോണാര്‍ഡ് അഥവാ ലിമോഗെസിലെ ലിയോണാര്‍ഡ് ക്ലോവിസിന്റെ കൊട്ടാരത്തിലെ ഒരു ഫ്രാങ്കിഷ് പ്രഭുവായിരുന്നു. റെയിംസിലെ മെത്രാനായിരുന്ന വിശുദ്ധ റെമീജിയൂസിനാല്‍ (വിശുദ്ധ റെമി) അവിടുത്തെ രാജാവിനോടൊപ്പം വിശുദ്ധ ലിയോണാര്‍ഡും ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെട്ടു. വിശുദ്ധന്‍ അനേകം തടവ് പുള്ളികളുടെ മോചനം സാധ്യമാക്കി. പിന്നീട് മാനസാന്തരപ്പെട്ട ഇവര്‍ തങ്ങളുടെ മാധ്യസ്ഥ വിശുദ്ധനായിട്ടാണ് ഇദ്ദേഹത്തെ കരുതി പോന്നത്. മെത്രാന്‍ വാഗ്ദാനം നിരസിച്ച ഇദ്ദേഹം മെസ്മിന്‍, ലീ എന്നീ വിശുദ്ധരുടെ ഉപദേശ പ്രകാരം ഓര്‍ളീന്‍സിലെ മിസി എന്ന ആശ്രമത്തില്‍ ചേര്‍ന്നു. അതിനു ശേഷം ഐതിഹ്യമനുസരിച്ച് ലിമോസിന്‍ വനത്തില്‍ ഏകാന്തജീവിതം നയിക്കുകയും അവിടെ കുറെ അനുയായികളെ നേടുകയും ചെയ്തു. വിശുദ്ധന്റെ പ്രാര്‍ത്ഥനയാല്‍ ഫ്രാന്‍കിലെ രാജ്ഞിക്ക് ഒരു ആണ്‍കുഞ്ഞ് പിറന്നു. ഇതിനു പകരമായി അദ്ദേഹത്തിന് ലിമോഗെസില്‍ നിന്നും 21 കിലോമീറ്റര്‍ ദൂരെയുള്ള നോബ്ലാക്കില്‍ കുറച്ച് രാജകീയഭൂമി ലഭിച്ചു. അവിടെ അദ്ദേഹം നോബ്ലാക്കിലെ ആശ്രമത്തിനു തുടക്കം കുറിച്ചു. ഇതിനു ചുറ്റുമായി പില്‍ക്കാലത്ത് ഒരു ഗ്രാമം തന്നെ രൂപം കൊണ്ടു. ഈ ഗ്രാമം അദേഹത്തിന്റെ ബഹുമാനാര്‍ത്ഥം വിശുദ്ധ- ലിയോണാര്‍ഡ്-ഡി-നോബ്ലാറ്റ് എന്ന പേരില്‍ അറിയപ്പെട്ടു. പതിനൊന്നാം നൂറ്റാണ്ടില്‍ ഇദ്ദേഹത്തിന്റെ ആരാധനാ സമ്പ്രദായം വളരെ വ്യാപകമായി പ്രചരിച്ചു. 1103-ല്‍ ആദ്യ കുരിശു യുദ്ധത്തിലെ പ്രമുഖ നേതാവായ അന്റിയോചിന്നിലെ ബോഹേമോണ്ട്-I ഒരു ഡാനിഷ്മെന്റ് തടവറയില്‍ നിന്നും വിശുദ്ധന്റെ ഇടപെടല്‍ നിമിത്തം മോചിതനായി. ഇതിന് പ്രത്യുപകാരമായി അദേഹം നോബ്ലാക്ക് ആശ്രമം സന്ദര്‍ശിക്കുകയും പാരിതോഷികങ്ങള്‍ നല്‍കുകയും ചെയ്തു. അദ്ദേഹത്തിന്റെ ഈ മാതൃക പലരെയും ഇത്തരം പാരിതോഷികങ്ങള്‍ നല്‍കുന്നതിന് പ്രേരിപ്പിക്കുകയും അങ്ങിനെ റോമനേഷ്ക് പള്ളിയും ഇതിന്റെ കാണപ്പെടുന്ന അടയാളമായ ബെല്‍റ്റ് ടവറും പണികഴിക്കുകയും ചെയ്തു. ഇതേസമയം തന്നെ നോബ്ലാക്ക് സാന്റിയാഗോ ഡി കോമ്പോസ്റ്റെല തീര്‍ത്ഥാടക പാതയിലെ ഒരു പ്രധാനപ്പെട്ട സ്ഥലമായി. ലിയോണാര്‍ഡിന്റെ ആരാധനാ സമ്പ്രദായം ഇതുമൂലം പശ്ചിമ യൂറോപ്പ് മുഴുവനും വ്യാപിച്ചു. ഇംഗ്ലണ്ടില്‍ മാത്രം ഏതാണ്ട് 177-ഓളം പള്ളികള്‍ ഇദ്ദേഹത്തിന്റെ പേരില്‍ സമര്‍പ്പിക്കപ്പെട്ടിട്ടുണ്ട്. സ്പെയിന്‍, ഇറ്റലി, സ്വിറ്റ്സര്‍ലന്‍ഡ്, ജര്‍മ്മനി പ്രത്യേകമായി ബാവരിയായിലും കൂടാതെ പോളണ്ട് തുടങ്ങിയ രാജ്യങ്ങളിലും ഇദ്ദേഹം ആദരിക്കപ്പെടുന്നു. ഇവിടങ്ങളില്‍ എല്ലാം തന്നെ ഇദ്ദേഹത്തിന്റെ മാദ്ധ്യസ്ഥത്തിനായി അപേക്ഷിക്കുകയും ധാരാളം തീര്‍ഥാടനങ്ങള്‍ നടത്തപ്പെടുകയും ചെയ്യുന്നു. വിശുദ്ധ ലിയോണാര്‍ഡ് മധ്യയുഗങ്ങളുടെ അവസാന കാലഘട്ടങ്ങളില്‍ വളരെയേറെ ആദരിക്കപ്പെട്ടിരുന്ന ഒരു വിശുദ്ധനായിരുന്നു. ഈ വിശുദ്ധന്റെ മാദ്ധ്യസ്ഥത്താല്‍ ധാരാളം അത്ഭുതങ്ങള്‍ നടക്കുന്നുണ്ട്. തടവ് പുള്ളികളുടെ മോചനത്തിനും, സുഖ പ്രസവത്തിനും കന്നുകാലികളുടെ അസുഖം ഭേദമാകുന്നതിനും ഇദ്ദേഹത്തിന്റെ മാധ്യസ്ഥം അപേക്ഷിക്കപ്പെടുന്നു. വിശുദ്ധന്റെ തിരുനാള്‍ ദിനത്തില്‍ ബാവരിയയില്‍ പ്രത്യേക സ്മരണാര്‍ത്ഥം വിവിധ ആഘോഷങ്ങള്‍ നടത്തപ്പെടുന്നു. #{red->n->n->ഇതര വിശുദ്ധര്‍ }# 1. അറ്റിക്കൂസു 2. സൈപ്രസിലെ ഡെമെട്രിയന്‍ 3. നോര്‍ത്തമ്പര്‍ലന്‍റിലെ എഡ്വെന്‍ 4. ബ്രിട്ടിഷ് രാജകുമാരനായ എഫ്ലാം {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസത്തെയും വിശുദ്ധരെ പറ്റിയുള്ള ലേഖനങ്ങള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും വിശുദ്ധരെ പരിചയപ്പെടുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/calendar/11?type=5 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/8790M9OzEPmCwzS9bst7yz}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/DailySaints/DailySaints-2016-11-05-10:42:36.jpg
Keywords: വിശുദ്ധ ലിയോ

3036
Category: 5
Sub Category:
Heading: വിശുദ്ധരായ സക്കറിയയും എലിസബത്തും
Content: ചരിത്രപരമായി ഇന്ന് വിശുദ്ധ സ്നാപക യോഹന്നാന്റെ മാതാപിതാക്കളായ വിശുദ്ധ സക്കറിയായുടെയും എലിസബത്തിന്റെയും തിരുനാളാണ്. പല വിശുദ്ധരുടെയും പേരായ എലിസബത്ത് എന്ന പേരിന്റെ അര്‍ത്ഥം ‘ആരാധിക്കുന്നവൾ’ എന്നാണ്. ഈ വിശുദ്ധയെ കുറിച്ച് ബൈബിളില്‍ പറഞ്ഞിരിക്കുന്നത്, വിശുദ്ധ ലൂക്കായുടെ സുവിശേഷ പ്രകാരം സക്കറിയായുടെ ഭാര്യയും വിശുദ്ധ സ്നാപക യോഹന്നാന്റെ അമ്മയുമാണ് എന്നാണ്. പുരോഹിതനായ ആരോണിന്റെ പിന്‍തലമുറക്കാരിയുമാണ് ഈ വിശുദ്ധ. സുവിശേഷമനുസരിച്ച് ജൂദിയ എന്ന മലയോര പട്ടണത്തില്‍ തന്റെ ഭര്‍ത്താവിന്റെ ഒപ്പം കറപുരളാത്ത ജീവിതം നയിച്ചവളാണ് വിശുദ്ധ. ഒരു മകന് വേണ്ടിയുള്ള തുടര്‍ച്ചയായ പ്രാര്‍ത്ഥനകളുമായി ജീവിച്ച എലിസബത്ത്, പ്രായമേറിയപ്പോള്‍ ഇനിയൊരിക്കലും തനിക്കൊരു മകനുണ്ടാവില്ലെന്ന് മുൻവിധി നടത്തി. ഒരു ദിവസം സക്കറിയാ ദേവാലയത്തില്‍ ശുശ്രൂഷ ചെയ്തു കൊണ്ടിരിക്കുന്ന വേളയില്‍ അള്‍ത്താരയുടെ വലതു വശത്തായി വിശുദ്ധ ഗബ്രിയേല്‍ മാലാഖ പ്രത്യക്ഷപ്പെടുകയും എലിസബത്തിനു ഒരു മകന്‍ ജനിക്കുമെന്ന് വെളിപ്പെടുത്തുകയും ചെയ്തു. അവള്‍ക്ക് ആറുമാസം ഗര്‍ഭമായിരിക്കുമ്പോളാണ് പരിശുദ്ധ കന്യകാമറിയത്തിന്റെ സന്ദര്‍ശനം. മഹാന്മാരായ പല കലാകാരന്മാരുടെയും ചിത്രങ്ങള്‍ക്ക് പാത്രമായിട്ടുള്ള ഹൃദയ സ്പര്ശിയായിട്ടുള്ള ഒരു സന്ദര്‍ഭമാണ് ഈ സന്ദര്‍ശനം. ഗബ്രിയേല്‍ മാലാഖ പിന്നീടാണ് മറിയത്തോട് അവളെ കുറിച്ചുള്ള ദൈവീക പദ്ധതി വെളിപ്പെടുത്തുന്നത്. അതിനോടൊപ്പം തന്നെ അവളുടെ ചാര്‍ച്ചക്കാരിയായ എലിസബത്ത് കുഞ്ഞിനെ വഹിക്കുന്ന കാര്യവും അവളെ അറിയിക്കുന്നു. ഇതുകേട്ട് സന്തോഷവതിയായ മറിയം താനും ഉടന്‍ തന്നെ ഒരു കുഞ്ഞിന്റെ അമ്മയാകും എന്ന കാര്യം അറിയിക്കുന്നതിനും എലിസബത്തിന്റെ സന്തോഷത്തില്‍ പങ്ക് ചേരുന്നതിനായി അവളെ സന്ദര്‍ശിക്കുവാൻ പുറപ്പെട്ടു. നസ്രത്തിലെ പൊടിനിറഞ്ഞ വഴികള്‍ താണ്ടിയാണ് അവള്‍ ജൂദിയായിലെത്തുന്നത്. മറിയത്തിന്റെ ആഗമനത്തിൽ സന്തോഷവതിയായ എലിസബത്ത് രക്ഷകന്റെ വരവിനെ കുറിച്ച് മുന്‍കൂട്ടി അറിഞ്ഞ “എന്റെ രക്ഷകന്റെ അമ്മ” എന്ന് പറഞ്ഞുകൊണ്ടു അവളെ സ്വാഗതം ചെയ്തു. എലിസബത്തിന്റെ അഭിസംബോധന ഇപ്രകാരമായിരുന്നു “നീ സ്ത്രീകളില്‍ അനുഗൃഹീതയാണ്. നിന്റെ ഉദരഫലവും അനുഗൃഹീതം. എന്റെ കര്‍ത്താവിന്റെ അമ്മ എന്റെ അടുത്തു വരാനുള്ള ഈ ഭാഗ്യം എനിക്ക് എവിടെ നിന്ന്? ഇതാ, നിന്റെ അഭിവാദനസ്വരം എന്റെ ചെവികളില്‍ പതിച്ചപ്പോള്‍ ശിശു എന്റെ ഉദരത്തില്‍ സന്തോഷത്താല്‍ കുതിച്ചുചാടി. കര്‍ത്താവ് അരുളിച്ചെയ്ത കാര്യങ്ങള്‍ നിറവേറുമെന്ന് വിശ്വസിച്ചവള്‍ ഭാഗ്യവതി”. എലിസബത്ത് കുഞ്ഞിന് ജന്മം നല്കിയപ്പോള്‍ അവളുടെ കൂട്ടുകാരികളും അയല്‍ക്കാരും അവളുടെ ഒപ്പം ആഹ്ലാദിച്ചിരുന്നതായി സുവിശേഷത്തില്‍ പറയുന്നുണ്ട്. കൂടാതെ, കുഞ്ഞിനെ പരിഛേദനത്തിനായി കൊണ്ടു വന്നപ്പോള്‍ എല്ലാവരും കുഞ്ഞിന് പിതാവിന്റെ പേര് നല്കണം എന്ന് തീരുമാനിച്ചപ്പോള്‍ എലിസബത്താണ് “അവന്റെ പേര് യോഹന്നാന് എന്നായിരിക്കണം” എന്ന് പറഞ്ഞത്. വിശുദ്ധ സക്കറിയായുടെയും തിരുന്നാള്‍ വിശുദ്ധ എലിസബത്തിന്റെ ഒരേ ദിവസം തന്നെയാണ് ആഘോഷിക്കുന്നത്. വിശുദ്ധന്‍ ആബിയായുടെ വംശത്തില്‍ പിറന്നവനും, പുരോഹിതനുമാമായിരുന്നു. അക്കാലങ്ങളിലെ കീഴ് വഴക്കം അനുസരിച്ച് ദേവാലയശുശ്രൂഷകള്‍ നിറവേറ്റുന്നതിന് ഓരോ ആഴ്ചയിലും ഓരോ പുരോഹിതരെ നറുക്കിട്ടെടുക്കുക പതിവായിരുന്നു. അതനുസരിച്ച് ആ ആഴ്ചത്തെ ദേവാലയശുശ്രൂഷകള്‍ സക്കറിയായുടെ കടമയായിരുന്നു. ഇങ്ങനെ ഏകനായി അൾത്താരയിൽ സുഗന്ധദ്രവ്യങ്ങള്‍ പുകക്കുകയും മറ്റ് ശുശ്രൂഷകളില്‍ ഏര്‍പ്പെട്ട് നില്‍ക്കുമ്പോളാണ് അൾത്താരയുടെ വലതു വശത്തായി വിശുദ്ധ ഗബ്രിയേല്‍ മാലാഖ പ്രത്യക്ഷപ്പെട്ടത്. ദര്‍ശനം കിട്ടിയ മാത്രയില്‍ സക്കറിയ ഭയപ്പെട്ടു. അപ്പോള്‍ ഗബ്രിയേല്‍ മാലാഖ, വിശുദ്ധനോട് തന്റെയും ഭാര്യയുടെയും പ്രാര്‍ത്ഥനകൾ നിറവേറപ്പെടാൻ പോവുകയാണെന്നും അവർക്ക് ഉടൻ തന്നെ ഒരു മകന്‍ ജനിക്കുമെന്നും അവനെ യോഹന്നാന്‍ എന്ന പേരില്‍ വിളിക്കണമെന്നും അറിയിച്ചു. സക്കറിയാക്ക് ഇത് വിശ്വസിക്കുവാന്‍ കഴിഞ്ഞില്ല. കാരണം, തനിക്കും തന്റെ ഭാര്യക്കും പ്രായമേറി എന്നതായിരുന്നു അദ്ദേഹത്തെ അലട്ടിയ ദുഃഖം. തന്റെ ഭയത്തെ കീഴ്പെടുത്തി കൊണ്ട് സക്കറിയാ വിശുദ്ധ ഗബ്രിയേല്‍ മാലാഖയോട് ഒരു അടയാളത്തിനായി ആവശ്യപ്പെട്ടു. അദ്ദേഹം ഇപ്രകാരം സംശയിച്ചതിനാല്‍, ഈ അരുളപ്പാട് നിറവേറ്റപ്പെടുന്നത് വരെ സക്കറിയാ ഊമയായിരിക്കുമെന്നറിയിച്ചതിന് ശേഷം മാലാഖ അപ്രത്യക്ഷപ്പെട്ടു. ഉടൻ തന്നെ ദേവാലയത്തില്‍ നിന്നും പുറത്ത് വന്ന സക്കറിയ ഊമയായിരിക്കുന്നത് കണ്ട ജനങ്ങള് അദ്ദേഹത്തിന് ദൈവത്തിന്റെ ദര്‍ശനം ഉണ്ടായെന്ന് വിശ്വസിച്ചു. എലിസബത്ത് ഗര്‍ഭവതിയാവുകയും ക്രിസ്തുവിന്റെ വഴിയൊരുക്കുവാനായി പിറന്ന വിശുദ്ധ യോഹന്നാനു ജന്മം നല്‍കുകയും ചെയ്തു. എട്ട് ദിവസത്തിന് ശേഷം കുഞ്ഞിന്റെ പരിഛേദന സമയത്താണ് എലിസബത്ത് കുഞ്ഞിനു യോഹന്നാന് എന്ന പേരിടണം എന്നാവശ്യപ്പെട്ടത്. ആ സമയത്തും സംസാരിക്കുവാന്‍ കഴിയാതിരുന്ന സക്കറിയ ഒരു ഫലകം ആവശ്യപ്പെടുകയും അതില്‍ “യോഹന്നാന് എന്നാണ് അവന്റെ പേര്” എന്നെഴുതുകയും ചെയ്തു. ഈ സമയത്ത് അദ്ദേഹത്തിന്റെ സംസാര ശേഷി തിരികെ ലഭിച്ചു. സംസാര ശേഷി ലഭിച്ച ഉടന്‍ തന്നെ അദ്ദേഹം ദൈവത്തെ വാഴ്ത്തി സ്തുതിക്കുവാന്‍ തുടങ്ങി. പുതിയ നിയമത്തില്‍ ഇതിൽ കൂടുതലായൊന്നും സക്കറിയായെ കുറിച്ച് പറയുന്നില്ല. #{red->n->n->ഇതര വിശുദ്ധര്‍ }# 1. ഇറ്റലിയിലെ അഗുസ്റ്റിനും പൗളിനയും 2. ബെര്‍ട്ടില്ല 3. ബ്രേഷിയാ ബിഷപ്പായിരുന്ന ദോമിനാത്തോര്‍ {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസത്തെയും വിശുദ്ധരെ പറ്റിയുള്ള ലേഖനങ്ങള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും വിശുദ്ധരെ പരിചയപ്പെടുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/calendar/11?type=5 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/KMRT2Nu8224H0XYdvCS5H2}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/DailySaints/DailySaints-2016-10-29-11:29:56.jpg
Keywords: വിശുദ്ധ സ്നാപക

3037
Category: 5
Sub Category:
Heading: വിശുദ്ധ ചാള്‍സ് ബൊറോമിയോ
Content: ഇറ്റലിയിലെ മിലാനിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരും ധനികരുമടങ്ങുന്ന ഒരു കുടുംബത്തിലാണ് ചാള്‍സ് ബൊറോമിയോ ജനിച്ചത്. തന്‍റെ കുടുംബത്തിന്‍റെ മാളികയില്‍ ജനിച്ച അദ്ദേഹം ധാരാളിത്വം നിറഞ്ഞ ഒരു ജീവിതമായിരുന്നു നയിച്ചിരുന്നത്. പതിനാറാം നൂറ്റാണ്ടിലെ ധനികരുടെ ജീവിത രീതികള്‍ പോലെ തന്നെ അദ്ദേഹവും കായികപ്രകടനങ്ങളും, സംഗീതവും, കലയും കൂടാതെ രുചികരമായ ഭക്ഷണങ്ങളും ആസ്വദിച്ചു കൊണ്ടു തന്നെയായിരുന്നു ജീവിച്ചിരുന്നത്. പ്രശസ്തമായ മെഡിസി കുടുംബത്തില്‍ നിന്നുള്ള അദ്ദേഹത്തിന്റെ അമ്മാവന്‍ അക്കാലത്തെ മാര്‍പാപ്പയായിരുന്നു. ചാള്‍സിന്‍റെ 23-മത്തെ വയസ്സില്‍, പാപ്പായായ ഈ അമ്മാവന്‍ അദ്ദേഹത്തെ ഒരു കര്‍ദ്ദിനാള്‍ ആയി നിയമിക്കുകയും നിരവധി ഔദ്യോഗിക ഭരണത്തിന്റെ ചുമതലകള്‍ നല്‍കുകയും ചെയ്തു. ഒപ്പം തന്‍റെ ഔദ്യോഗിക നിയമകാര്യ പ്രതിനിധിയായി ഇദ്ദേഹത്തെ ബൊളോണ, സ്വിറ്റ്സര്‍ലന്‍ഡിലെ കാന്റോണ്‍സ് എന്നീ സ്ഥലങ്ങളിലേക്കയച്ചു. ഫ്രഡറിക്ക് ബൊറോമിയോ പ്രഭു മരിച്ചപ്പോള്‍ പലരും ധരിച്ചിരുന്നത് ചാള്‍സ് തന്‍റെ വൈദിക ജീവിതം മതിയാക്കി വിവാഹം ചെയ്ത് ബൊറോമിയോ കുടുംബത്തിന്‍റെ തലവന്‍ ആകുമെന്നായിരുന്നു. പക്ഷേ തന്റെ മറ്റൊരമ്മാവനെ ചുമതലകള്‍ ഏല്‍പ്പിച്ചു അദ്ദേഹം ഒരു പുരോഹിതനായി തന്‍റെ ജീവിതം തുടര്‍ന്നു, ഒരു സ്ഥിരം മെത്രാനില്ലാതെയിരുന്ന മിലാനില്‍ അധികം താമസിയാതെ തന്നെ അദ്ദേഹം മെത്രാനായി നിയമിതനാവുകയും ചെയ്തു. ഒരു സമ്പന്നനായാണ് ജനിച്ചതെങ്കിലും തന്റെ ജീവിതത്തിന്റെ ഒരു നല്ല ഭാഗം ഇദ്ദേഹം ഞെരുക്കത്തിലും സഹനത്തിലുമാണ് കഴിഞ്ഞിരുന്നത്. 1570-ല്‍ ഉണ്ടായ ക്ഷാമത്തില്‍ അദ്ദേഹത്തിന് 3000 ആള്‍ക്കാര്‍ക്ക് വേണ്ടി മൂന്ന് മാസത്തോളം ഭക്ഷണം കണ്ടെത്തേണ്ടിവന്നു. 6 വര്‍ഷത്തിനു ശേഷം രണ്ടു വര്‍ഷത്തോളം നീണ്ടു നിന്ന മഹാമാരിയില്‍ (പ്ലേഗ്) തന്റെ ജില്ലയിലെ ആല്‍പൈന്‍ പര്‍വ്വത ഗ്രാമങ്ങളിലുള്ള ഏതാണ്ട് 60000 മുതല്‍ 70000 ത്തോളം വരുന്ന ആള്‍ക്കാര്‍ക്ക് ഭക്ഷണവും വേണ്ട ശ്രദ്ധയും നല്‍കുന്നതിനായി പുരോഹിതരെയും, വിശ്വാസപ്രവര്‍ത്തകരെയും അല്‍മായരായ ആളുകളെയും അദ്ദേഹം നിയോഗിച്ചു. മരിച്ചുകൊണ്ടിരിക്കുന്നവരും രോഗികളുമായ ധാരാളം ആളുകളെ അദ്ദേഹം ശുശ്രുഷിച്ചു. ഇങ്ങനെ പാവങ്ങളെയും രോഗികളെയും ശുശ്രുഷിച്ചും സഹായിച്ചും ഇക്കാലയളവില്‍ അദ്ദേഹം വന്‍ കടബാധ്യത വരുത്തിവച്ചു. സഭാധികാരികളുടെ മുന്നില്‍ വേണ്ടത്ര ശ്രദ്ധിക്കപ്പെടുന്നില്ല എന്നു ചിന്തിച്ച് നീരസംപൂണ്ട ഒരു മത പുരോഹിതന്‍ അദ്ദേഹത്തെ വധിക്കുവാനുള്ള ശ്രമവും നടത്തി. ചാള്‍സ് അള്‍ത്താരക്കു മുന്നില്‍ മുട്ടിന്മേല്‍ നിന്നു പ്രാര്‍ത്ഥിക്കുന്ന സമയം ഈ പുരോഹിതന്‍ പുറകില്‍ നിന്നും അദ്ദേഹത്തിന് നേരെ വെടിയുതിര്‍ത്തു. ആദ്യം താന്‍ മരിക്കുകയാണെന്നാണ് അദ്ദേഹം കരുതിയത്. പക്ഷെ ആ വെടിയുണ്ടക്ക് അദ്ദേഹത്തിന്റെ മേല്‍വസ്ത്രത്തെ തുളച്ചു പോകുവാന്‍ കഴിഞ്ഞില്ല. ഒരു ക്ഷതമേല്‍പ്പിക്കുവാന്‍ മാത്രമേ ഇതുകൊണ്ട് കഴിഞ്ഞുള്ളൂ. അദ്ദേഹത്തിന്റെ ജീവിതത്തിലൂന്നിയ സ്നേഹവും സ്വയം ത്യജിക്കുവാനുള്ള ആഗ്രഹവും ഇടകലര്‍ത്തി ബൊറോമിയോ തന്റെ സഭാവിശ്വാസികള്‍ക്ക് ഒരു നവോത്ഥാനം നല്‍കി. ഒരു സിനഡില്‍വച്ച് തന്റെ മുന്‍പിലുള്ള മെത്രാന്‍മാരോട് വിശുദ്ധ ചാള്‍സ് ബൊറോമിയോ ഇപ്രകാരം പറഞ്ഞു. “ദേഷ്യം പൂണ്ട നമ്മുടെ വിധികര്‍ത്താവ് നമ്മോടു ചോദിക്കുന്നു: നിങ്ങള്‍ എന്റെ സഭക്ക് പുതുജീവന്‍ നല്‍കുവാന്‍ വന്നവരാണെങ്കില്‍, നിങ്ങളെന്തിന് കണ്ണടച്ചു? എന്റെ കുഞ്ഞാടുകളുടെ ഇടയനായി ഭവിക്കുകയാണെങ്കില്‍, അവരെയെന്തിനു ചിന്നിചിതറുവാന്‍ അനുവദിച്ചു? ഭൂമിയുടെ ഉപ്പായ നിങ്ങള്‍ക്ക് നിങ്ങളുടെ പുളി നഷ്ടപ്പെട്ടു. ലോകത്തിന്റെ പ്രകാശമായ നിങ്ങള്‍ ഇരുട്ടില്‍ ഇരിക്കുകയും മരണത്തിന്റെ നിഴലില്‍ ഒരിക്കലും പ്രകാശമുള്ളവരായി കാണാതിരിക്കുകയും ചെയ്തു. മനുഷ്യരുടെ പ്രീതിക്കായി പ്രവര്‍ത്തിക്കുകയല്ലാതെ നിങ്ങള്‍ ഒന്നും ചെയ്തിട്ടില്ല. അതിനാല്‍ പ്രേഷിതന്മാരായ നിങ്ങള്‍ നിങ്ങളുടെ പ്രേഷിതപ്രവര്‍ത്തന ദൃഡത പരീക്ഷണത്തിനു വിധേയമാക്കേണ്ടതാണ്”. അയല്‍ക്കാരോടും പാവങ്ങളോടുമുള്ള ചാള്‍സിന്റെ സ്നേഹം വലുതായിരുന്നു. മിലാനില്‍ മഹാമാരി നാശം വിതച്ചപ്പോള്‍ അദ്ദേഹം തന്റെ കിടക്ക തുടങ്ങി സകല വീട്ടുപകരണങ്ങളും വിറ്റ് രോഗികളെയും പാവപ്പെട്ടവരെയും സഹായിച്ചു. അതിന് ശേഷം വെറും പലക പുറത്താണ് അദ്ദേഹം ഉറങ്ങിയിരുന്നത്. കരുണാമയനായ ഒരു പിതാവിനെ പോലെ അദ്ദേഹം രോഗികളെയും പാവങ്ങളെയും സന്ദര്‍ശിക്കുകയും, അവരെ ആശ്വസിക്കുകയും ചെയ്തു. തന്റെ കൈകളാല്‍ അവര്‍ക്ക് വിശുദ്ധ കുര്‍ബ്ബാന നല്‍കി. ഒരു ശരിയായ മദ്ധ്യസ്ഥന്‍ എന്ന നിലയില്‍ രാത്രിയും പകലുമില്ലാതെ അദ്ദേഹം സ്വര്‍ഗ്ഗീയ സിംഹാസനത്തിന്റെ കരുണയ്ക്കായി അപേക്ഷിച്ചുകൊണ്ടിരുന്നു. ഒരിക്കല്‍ അദ്ദേഹം ഒരു പരിഹാര പ്രദക്ഷിണം നടത്തി. തന്റെ കഴുത്തില്‍ ഒരു കയര്‍ ചുറ്റി, നഗ്നപാദനായി ചോരയൊലിപ്പിച്ചുകൊണ്ട് തോളില്‍ ഒരു മരക്കുരിശും ചുമന്നുകൊണ്ടു അദ്ദേഹം നടന്നു. ഇതുവഴി, ദൈവത്തിന്റെ ശിക്ഷയില്‍ നിന്നും രക്ഷപ്പെടുന്നതിനായി തന്റെ മക്കള്‍ക്ക് ത്യാഗത്തിന്റെ മാതൃക സ്വയം നല്‍കുകയായിരുന്നു ചാള്‍സ് ചെയ്തത്. ചണം കൊണ്ടുള്ള വസ്ത്രം ധരിച്ച്, മേലാകെ ചാരം പൂശി, ക്രൂശിതനായ ക്രിസ്തുവിന്റെ ഒരു ചിത്രം കയ്യില്‍ പിടിച്ചുകൊണ്ട് 1584-ല്‍ തന്റെ 46-മത്തെ വയസ്സിലാണ് അദ്ദേഹം മരിച്ചത്. മിലാനിലെ പള്ളിയിലാണ് അദ്ദേഹത്തിന്റെ ശവകുടീരം സ്ഥിതി ചെയ്യുന്നത്. #{red->n->n->ഇതര വിശുദ്ധര്‍ }# 1. വിഞ്ചെസ്റ്റര്‍ ബിഷപ്പായിരുന്ന ബിണ്‍സ്റ്റാന്‍ 2. ഹങ്കറിയിലെ എമെറിക് 3. ക്ലാരൂസ് 4. ബെസോഞ്ചെസിലെ ജെറാര്‍ഡ് 5.ബര്‍ട്ട് ഷെയ്ഡിലെ ഗ്രിഗറി 6. ബീഥിനിയായിലെ ജെവാന്നിയൂസ് {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസത്തെയും വിശുദ്ധരെ പറ്റിയുള്ള ലേഖനങ്ങള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും വിശുദ്ധരെ പരിചയപ്പെടുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/calendar/11?type=5 }} ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟ <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/23370" data-iframely-url="//iframely.net/q3GNwvA"></a></div></div><script async src="//iframely.net/embed.js"></script
Image: /content_image/DailySaints/DailySaints-2016-10-29-11:32:47.jpg
Keywords: വിശുദ്ധ ചാള്‍സ്

3038
Category: 5
Sub Category:
Heading: വിശുദ്ധ മാര്‍ട്ടിന്‍ ഡി പോറസ്
Content: മനസ്താപത്തിലും, പ്രാര്‍ത്ഥനയിലും, ഉപവാസത്തിലും ദൈവഭക്തിയിലും മുഴുകി ജീവിച്ച വിശുദ്ധ മാര്‍ട്ടിന്‍ ഡി പോറസിന്റെ ഓര്‍മ്മദിവസം സഭ ഇന്ന് ആഘോഷിക്കുകയാണ്. 1579-ല്‍ പെറുവില്‍ സ്പാനിഷ് പ്രഭുവിന്റെയും പനാമയില്‍ നിന്നുള നീഗ്രോ വംശജയായ സ്ത്രീയുടെയും മകനായിട്ട് വിശുദ്ധന്‍ ജനിച്ചത്. അമ്മയുടെ കറുത്തനിറവും പ്രകൃതവുമായിരുന്നു മാര്‍ട്ടിനും ലഭിച്ചത്. ഇക്കാരണത്താല്‍ ഉന്നതകുലനായ അദ്ദേഹത്തിന്റെ പിതാവ് വിശുദ്ധനെ പതുക്കെ പതുക്കെ വീട്ടില്‍ നിന്നും പുറത്താക്കി. ഒരു ശസ്ത്രക്രിയാവൈദ്യന്റെ സഹായിയായി ജോലി നോക്കിയ യുവാവായ മാര്‍ട്ടിന്‍ അധികം താമസിയാതെ ഡൊമിനിക്കന്‍ സഭയില്‍ അല്‍മായ സഹോദരനായി ചേരുകയും ലിമായിലെ ഒരു സന്യാസ വൈദ്യശാലയില്‍ നടത്തിപ്പുകാരനായി നിയമിതനാവുകയും ചെയ്തു. അധികം താമസിയാതെ തന്നെ നഗരത്തിലെ രോഗികളെയും ആഫ്രിക്കയില്‍ നിന്നും പെറുവിലെത്തിച്ച അടിമകളെയും ശുശ്രുഷിക്കുന്നതില്‍ അദ്ദേഹം തല്‍പ്പരനായി. അതിനാലാണ് അദ്ദേഹത്തെ മൃഗങ്ങളെ കൈകളില്‍ പിടിച്ചുകൊണ്ടു നില്‍ക്കുന്നതായി പലപ്പോഴും ചിത്രീകരിച്ചിട്ടുള്ളത്. പല അത്ഭുതസിദ്ധികളും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ടായിരുന്നു. പ്രാഥമികമായ ഒരു പരിശീലനമോ വിദ്യാഭ്യാസമോ ലഭിക്കാത്ത ഇദ്ദേഹത്തോട് അക്കാലത്തെ മതപണ്ഡിതന്മാരായ പലരും ദൈവസംബന്ധമായ കാര്യങ്ങളില്‍ സംശയനിവാരണം വരുത്തുക പതിവായിരുന്നു. ലിമായിലെ വിശുദ്ധ റോസ്, ധന്യനായ ജോണ്‍ മസ്സിയാസ് തുടങ്ങിയവര്‍ ഈ വിശുദ്ധന്റെ അടുത്ത സുഹൃത്തുക്കള്‍ ആയിരുന്നു. സാമൂഹ്യ നീതിയുടെ മാധ്യസ്ഥനായി ഇദ്ദേഹത്തെ അനൌദ്യോഗികമായി പലരും വിളിക്കുന്നു. തന്റെ ജീവിതകാലം മുഴുവനും, ഡൊമിനിക്കന്‍ വൈദ്യശാലയില്‍ ക്ഷുരകന്‍, തോട്ടം തൊഴിലാളി, മുഖ്യരോഗീ ശുശ്രുഷകന്‍ തുടങ്ങിയ നിലകളിലാണ് ചിലവഴിച്ചത്. ഏതെങ്കിലും വിദേശ പ്രേഷിത ദൌത്യത്തില്‍ വെച്ചു രക്തസാക്ഷി മകുടം ചൂടണമെന്ന് അതിയായി ആഗ്രഹിച്ച മാര്‍ട്ടിന്‍ അത് സാധ്യമല്ലാത്തതിനാല്‍ നിരന്തരമായ പ്രായശ്ചിത്വങ്ങളിലൂടെ തന്നെ തന്നെ ദൈവത്തിനു സമര്‍പ്പിച്ചു. അതിനു പ്രതിഫലമായി ദൈവം അദ്ദേഹത്തിന് ശൂന്യതയില്‍ നില്‍ക്കുന്നതിനും വിവിധ സ്ഥലങ്ങളില്‍ ഒരേസമയം കാണപ്പെടുന്നതിനുമുള്ള അത്ഭുതകരമായ കഴിവുകള്‍ പ്രദാനം ചെയ്തു. വിശുദ്ധ മാര്‍ട്ടിന്റെ സ്നേഹം എല്ലാവരിലും പ്രകടമായിരുന്നു. മനുഷ്യരോടും മൃഗങ്ങളോടും അദ്ദേഹം കാരുണ്യത്തോടെ പെരുമാറി. കീടങ്ങളോടു പോലും അദ്ദേഹം സ്നേഹപൂര്‍വ്വമായിരുന്നു ഇടപെട്ടത്. തന്റെ സഹോദരിയുടെ വീട്ടില്‍ പട്ടികള്‍ക്കും പൂച്ചകള്‍ക്കുമായി അദ്ദേഹം ഒരു ശുശ്രുഷാലയം തന്നെ നടത്തിയിരുന്നു. ആധ്യാത്മികതയുടെ നിറകുടമായിരുന്ന അദ്ദേഹം തന്റെ സഭയിലെയും മറ്റ് മെത്രാന്‍മാര്‍ക്കും ദൈവശാസ്ത്രപരമായ കുഴക്കുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ പ്രശസ്തനായിരിന്നു. ലിമായിലെ വിശുദ്ധ റോസിന്റെ അടുത്ത സുഹൃത്തായിരിന്ന ഈ വിശുദ്ധന്‍ 1639 നവംബര്‍ 3ന് നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടു. 1962 മെയ് 6ന് അദ്ദേഹത്തെ വിശുദ്ധനായി പ്രഖ്യാപിച്ചു. #{red->n->n->ഇതര വിശുദ്ധര്‍ }# 1.സിറിയായിലെ അസെപ്സിമാസ് 2. സ്ത്രാസുബെര്‍ഗ രൂപതയിലെ അക്കെറിക്കും വില്യവും 3. വെയില്‍സിലെ ക്രിസ്റ്റോളൂസ് 4. വീയെനിലെ ഡോംനൂസ് 5. വെയില്‍സിലെ എലേരിയൂസ് {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസത്തെയും വിശുദ്ധരെ പറ്റിയുള്ള ലേഖനങ്ങള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും വിശുദ്ധരെ പരിചയപ്പെടുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/calendar/11?type=5 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/KMRT2Nu8224H0XYdvCS5H2}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/DailySaints/DailySaints-2016-10-29-11:35:40.jpg
Keywords: വിശുദ്ധ മാര്‍ട്ടിന്‍

3039
Category: 5
Sub Category:
Heading: സകല മരിച്ചവരുടെയും ഓർമ്മ
Content: "പുണ്യവാൻമാരുടെ ഐക്യത്തിൽ ഞങ്ങൾ വിശ്വസിക്കുന്നു" എന്ന് ഓരോ വിശ്വാസപ്രമാണത്തിലും നമ്മൾ ഏറ്റുചൊല്ലുമ്പോൾ അത് ഒരു വലിയ വിശ്വാസ സത്യത്തിലേക്കു നമ്മെ നയിക്കുന്നു. സഭ എന്നത് ജീവിച്ചിരിക്കുന്നവരുടെയും മരിച്ചു സ്വർഗ്ഗത്തിലായിരിക്കുന്നവരുമായ എല്ലാ വിശ്വാസികളുടെയും ഒരു കൂട്ടായ്മയാണ് എന്ന സത്യം. റോമന്‍ രക്തസാക്ഷിത്വ വിവരണത്തില്‍ ഇങ്ങനെ പറയുന്നു, "നമ്മില്‍ നിന്ന് വിട്ടുപിരിഞ്ഞ വിശ്വസ്തരായ ആത്മാക്കളുടെ ഓര്‍മ്മക്കായാണ് സകല മരിച്ചവരുടെയും ഓർമ്മ ദിവസം ആചരിക്കുന്നത്, നമ്മുടെ അമ്മയായ തിരുസഭ എല്ലാ ബഹുമാനങ്ങളോടും കൂടി അവളില്‍ നിന്ന് വേര്‍പിരിഞ്ഞ് ഇതിനോടകം തന്നെ സ്വര്‍ഗ്ഗീയ ആനന്ദം അനുഭവിക്കുന്ന ആത്മാക്കളെ പുകഴ്ത്തുകയും കൂടാതെ തന്റെ മാധ്യസ്ഥത്താല്‍ ശുദ്ധീകരണ സ്ഥലത്തുള്ള ആത്മാക്കളെ കഴിയുന്നത്ര വേഗം സ്വര്‍ഗ്ഗീയ നഗരിക്ക് അവകാശികളാക്കുവാന്‍ തന്റെ ദൈവവും മണവാളനുമായ ക്രിസ്തുവിനോട് അപേക്ഷിക്കുകയും ചെയ്യുന്നു". ശുദ്ധീകരണസ്ഥലത്തുള്ള ആത്മാക്കള്‍ക്ക് വേണ്ടി ദണ്ഠവിമോചനം ഈ ദിവസം അനുവദനീയമാണ്, വിശ്വാസികള്‍ക്ക് ഈ ദിവസം സിമിത്തേരിയില്‍ പോയി നമ്മെ വിട്ടുപിരിഞ്ഞവരുടെ സമ്പൂര്‍ണ്ണ ദണ്ഠവിമോചനത്തിനായി അപേക്ഷിക്കാം. വര്‍ഷത്തില്‍ നവംബര്‍ ഒന്നുമുതല്‍ എട്ട് വരെ പൂര്‍ണ്ണ ദണ്ഠവിമോചനത്തിനും അല്ലാത്ത ദിവസങ്ങളില്‍ ഭാഗിക ദണ്ഠവിമോചനവും അപേക്ഷിക്കാവുന്നതാണ്. സഭയുടെ പൂര്‍ണ്ണ ദണ്ഠവിമോചന പ്രാര്‍ത്ഥന അപേക്ഷ ശുദ്ധീകരണസ്ഥലത്തുള്ള ആത്മാക്കള്‍ക്ക് വേണ്ടി മാത്രമാണ്. വിശ്വാസികള്‍ക്ക് വിട്ടു പിരിഞ്ഞ ആത്മാക്കള്‍ക്ക് വേണ്ടി നവംബര്‍ 2ന് (കൂടാതെ നവംബര്‍ 2നു മുമ്പും പിമ്പും വരുന്ന ഞായറുകളിലും, സകല വിശുദ്ധരുടെയും ദിനത്തിലും) ഭക്തിപൂര്‍വ്വം കല്ലറകളില്‍ പോവുകയും ‘സ്വര്‍ഗ്ഗസ്ഥനായ പിതാവും’, ‘വിശ്വാസപ്രമാണവും’ ചൊല്ലേണ്ടതുമാണ്. സമ്പൂര്‍ണ്ണ പാപമോചനത്തിനായി മൂന്ന് കാര്യങ്ങള്‍ ചെയ്യേണ്ടതായിട്ടുണ്ട്: ആരാധനക്രമം അനുസരിച്ചുള്ള കുമ്പസാരം, കുര്‍ബ്ബാന സ്വീകരണം, പരിശുദ്ധപിതാവിന്റെ നിയോഗങ്ങൾക്കു വേണ്ടിയുള്ള പ്രാര്‍ത്ഥന. സിമിത്തേരി സന്ദര്‍ശനത്തിന് മുമ്പോ പിമ്പോ പല ദിവസങ്ങളിലായി മേല്‍പ്പറഞ്ഞ മൂന്ന് കാര്യങ്ങളും ചെയ്യാവുന്നതാണ്. എന്നിരുന്നാലും പരിശുദ്ധ കുര്‍ബ്ബാന കൈകൊള്ളുന്ന ദിവസം തന്നെ പരിശുദ്ധപിതാവിന്റെ നിയോഗങ്ങൾക്കു വേണ്ടിയുള്ള പ്രാര്‍ത്ഥന ചൊല്ലുന്നതും സിമിത്തേരി സന്ദര്‍ശന ദിവസം തന്നെ ചെയ്യുന്നത് ഉത്തമമായിരിക്കും. ഇത് സ്വര്‍ഗ്ഗസ്ഥനായ പിതാവും, നന്മ നിറഞ്ഞ മറിയവും ചൊല്ലികൊണ്ടാവുന്നത് നല്ലതാണ്. തിരുസഭ ഇന്നലെ തന്നില്‍ നിന്നും വിട്ടുപിരിഞ്ഞ് ഇതിനോടകം തന്നെ സ്വര്‍ഗ്ഗീയ ഗൃഹത്തില്‍ താമസമാക്കിയവരുടെ പേരില്‍ സന്തോഷിക്കുകയും ഇന്ന് ശുദ്ധീകരണ സ്ഥലത്ത് സഹനങ്ങളാല്‍ മറ്റ് വിശുദ്ധര്‍ക്കൊപ്പം ചേരുന്നതിനായി കാത്തിരിക്കുന്നവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു. ആരാധനക്രമത്തിലൊരിടത്തും ഇത്ര വ്യക്തമായ ഭാഷയില്‍ വിജയസഭയുടെയും, സമരസഭയുടെയും, സഹനസഭയുടെയും നിഗൂഡ ഐക്യത്തെ കുറിച്ചു പറഞ്ഞിട്ടില്ല. ഒരു സമയത്തും ഇത്ര വ്യക്തമായ രീതിയില്‍ ക്രിസ്തുവിന്റെ തിരുശരീരവുമായുള്ള ബന്ധം മൂലം മനുഷ്യനില്‍ നിക്ഷിപ്തമായ ഇരട്ട കര്‍ത്തവ്യങ്ങളായ കരുണയും നീതിയും നിറവേറ്റപ്പെട്ടിട്ടില്ല. വിശുദ്ധരാക്കപ്പെട്ടവരുടെ പ്രബോധന നന്മയും യോഗ്യതയും എല്ലാവരുടെയും പ്രാര്‍ത്ഥനകളും സകലര്‍ക്കും സഹായകമാവും. തിരുസഭയാകട്ടെ വിശുദ്ധര്‍ക്കൊപ്പം ചേര്‍ന്നുകൊണ്ട് വിശുദ്ധ കുര്‍ബ്ബാനയും, ദണ്ഠവിമോചന പ്രാര്‍ത്ഥനയും, ദാനദര്‍മ്മങ്ങളും തന്റെ മക്കളുടെ ത്യാഗങ്ങളും വഴി ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കള്‍ക്കായി പ്രയത്നിക്കുന്നു. വിശുദ്ധ കുര്‍ബ്ബാനയിലൂടെ കാല്‍വരിയിലെ പീഡാസഹനം നമ്മുടെ അള്‍ത്താരകളില്‍ തുടരുകയും, മരിച്ചവര്‍ക്കായുള്ള പ്രധാന കടമകള്‍ ചെയ്യുന്നതിലൂടെ പാവപ്പെട്ടവരെ സഹായിക്കുക എന്ന കല്‍പ്പന നിറവേറപ്പെടുകയും ചെയ്യുന്നു. മരിച്ചവര്‍ക്കായുള്ള കുര്‍ബ്ബാന അഞ്ചാം നൂറ്റാണ്ട് മുതലാണ് കണ്ട് തുടങ്ങിയത്. ക്ലൂണി സഭയുടെ 4-മത്തെ ആശ്രമാധിപനായ വിശുദ്ധ ഒഡിലോയാണ് മരിച്ച വിശ്വാസികള്‍ക്കായി ഒരു ഓര്‍മ്മദിവസം എന്ന ആശയം കൊണ്ടു വന്നത്. ആദേഹം അത് നിലവില്‍വരുത്തുകയും നവംബര്‍ 2ന് അതായത് സകല വിശുദ്ധരുടേയും ദിവസം കഴിഞു വരുന്ന ദിവസം ഇതിനായി വ്യവസ്ഥ ചെയ്യുകയും ചെയ്തു. ഈ ആചാരം ക്രമേണ മുഴുവന്‍ ക്രിസ്തീയ രാജ്യങ്ങളിലും പടര്‍ന്നു. കര്‍ത്താവില്‍ നിദ്ര പ്രാപിച്ചവര്‍ക്കായി കുര്‍ബ്ബാന ക്രമത്തില്‍ ദിവസവും വൈദികന്‍ ഒരു പ്രത്യേക ഓര്‍മ്മപുതുക്കല്‍ നടത്തുന്നു. പ്രകാശപൂരിതവും സന്തോഷവും ശാന്തിയും നിറഞ്ഞതായ ഒരു സ്ഥലം അവര്‍ക്കായി ഒരുക്കണമെന്ന് പുരോഹിതന്‍ ദൈവത്തോടു അപേക്ഷിക്കുന്നു. അതിനാല്‍ മരിച്ചവിശ്വാസികള്‍ക്ക് വേണ്ടി വേണ്ടി പ്രാര്‍ത്ഥിക്കാത്ത ഒരു കുര്‍ബ്ബാനയും ഇന്ന്‍ സഭയില്‍ അര്‍പ്പിക്കപ്പെടുന്നില്ല. ശുദ്ധീകരണ സ്ഥലത്ത് ഒരു ആത്മാവും സഭയുടെ ആധ്യാത്മിക സഹായം കൂടാതെ ഇരിക്കരുതെന്നും എല്ലാ ആത്മാക്കളെയും തന്റെ മാധ്യസ്ഥം വഴി ഒരുമിച്ചു കൂട്ടുവാനും ഒരമ്മയുടെ ശ്രദ്ധയോടെ അവള്‍ ശ്രമിക്കുന്നു. ബെനഡിക്റ്റ് പതിനഞ്ചാമന്റെ പ്രത്യേക രേഖ വഴി എല്ലാ വൈദികര്‍ക്കും ഇന്ന് ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കളുടെ മോക്ഷത്തിനായി മൂന്ന് കുര്‍ബ്ബാനകള്‍ അര്‍പ്പിക്കാം. ആത്മാക്കള്‍ക്ക് വേണ്ടി നാം അര്‍പ്പിക്കുന്ന വിശുദ്ധ കുര്‍ബാനയും ത്യാഗ പ്രവര്‍ത്തികളും അനേകം ആത്മാക്കളുടെ മോക്ഷത്തിന് കാരണമാകുമെന്ന് ഉറപ്പാണ്. #{red->n->n->ഇതര വിശുദ്ധര്‍ }# 1. അസിന്തിനൂസു, പെഗാസുസ്, അഫ്ത്തോണിയൂസ്, എല്‍പിഡെഫോറസ്റ്റ്, അനെമ്പോഡിസ്റ്റൂസ് 2. സ്വിറ്റ്സര്‍ലന്‍ഡിലെ അംബ്രോസ് 3. ഇറ്റലിയിലെ അമിക്കൂസു 4. റമ്പാറ ആബട്ടായ അമിക്കൂസു {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസത്തെയും വിശുദ്ധരെ പറ്റിയുള്ള ലേഖനങ്ങള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും വിശുദ്ധരെ പരിചയപ്പെടുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/calendar/11?type=5 }} ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟ <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/23370" data-iframely-url="//iframely.net/q3GNwvA"></a></div></div><script async src="//iframely.net/embed.js"></script
Image: /content_image/DailySaints/DailySaints-2016-10-29-11:38:29.jpg
Keywords: സകല

3040
Category: 5
Sub Category:
Heading: സകല വിശുദ്ധരുടെയും തിരുനാൾ
Content: ഇന്ന് നാം സകല വിശുദ്ധരുടെയും ദിനം ആചരിക്കുകയാണ്. വിശുദ്ധീകരിക്കപ്പെട്ടവര്‍, നാമകരണം ചെയ്യപ്പെട്ടവര്‍, ദൈവത്തിനു മാത്രം അറിയാവുന്ന പ്രത്യേക നിത്യാനന്ദ ദര്‍ശനവുമായി സ്വര്‍ഗ്ഗത്തില്‍ വസിക്കുന്നവര്‍ തുടങ്ങി സകലരുടെയും ദിനം. ആദ്യ നൂറ്റാണ്ടുകളില്‍ സഭ വിശുദ്ധരെ രക്തസാക്ഷികള്‍ എന്നാ നിലയിലാണ് ആദരിച്ചു വന്നത്. പിന്നീട് മാര്‍പാപ്പാമാര്‍ നവംബര്‍ 1 സകല വിശുദ്ധരുടെയും ഓര്‍മ്മ ദിനമായി തീരുമാനിച്ചു. “നമുക്കെല്ലാവര്‍ക്കും വിശുദ്ധരാകുവാനുള്ള ദൈവീക വിളിയുണ്ട്”. സ്വര്‍ഗ്ഗത്തിലെ ഈ വിശുദ്ധ ഗണത്തില്‍ ഉള്‍പ്പെടുവാന്‍ എന്താണ് ചെയ്യേണ്ടത്? നാം ദൈവത്തിന്റെ കാലടികളെ പിന്തുടര്‍ന്ന്‍ അവന്റെ പ്രതിരൂപമായി മാറണം. എല്ലാകാര്യത്തിലും സ്വര്‍ഗ്ഗീയ പിതാവിന്റെ ഹിതമാരായുകയും അതനുസരിച്ച് വര്‍ത്തിക്കുകയും വേണം. നാം നമുക്കുള്ളതെല്ലാം ദൈവത്തിനു മഹത്വത്തിനായി സമര്‍പ്പിക്കുകയും അയല്‍ക്കാരന്റെ സേവനത്തിന് സന്നദ്ധനാവുകയും വേണം. ഇപ്രകാരം ദൈവമക്കളുടെ വിശുദ്ധി നന്മയുടെ നല്ല വിളവെടുപ്പിനു പാകമാം വിധത്തില്‍ വളരുകയും, സഭാ ചരിത്രത്തില്‍ കാണപ്പെടുന്ന നിരവധി വിശുദ്ധ ജീവിതം പോലെ ആദരിക്കപ്പെടുകയും ചെയ്യും (“Lumen Gentium, 40). നവംബര്‍ 1ന് ശുദ്ധീകരണ സ്ഥലത്തുള്ള ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ മറക്കരുത്. സഭ വര്‍ഷം മുഴുവനും ഒന്നിന് പുറകെ മറ്റൊന്നായി ഓരോ വിശുദ്ധരുടെയും തിരുനാള്‍ ആഘോഷിക്കുകയാണ്. എന്നാല്‍ ഈ ദിവസം തിരുസഭ ഇവരെയെല്ലാവരെയും ഒറ്റ ആഘോഷത്തില്‍ ഒരുമിച്ചു ചേര്‍ക്കുന്നു. സഭക്കറിയാവുന്ന വിശുദ്ധരെ കൂടാതെ, സകല ദേശങ്ങളില്‍ നിന്നും, ഗോത്രങ്ങളില്‍ നിന്നും കുഞ്ഞാടിന്റെ ദര്‍ശനത്തില്‍ തൂവെള്ള വസ്ത്രധാരികളായി, കൈകളില്‍ ഒലിവിലകളുമായി സ്വന്തം രക്തത്താല്‍ തങ്ങളെ വീണ്ടെടുത്ത രക്ഷകനെ സ്തുതിച്ചു കൊണ്ട് നില്‍ക്കുന്ന സകല വിശുദ്ധരെയും തിരുസഭ ഈ ദിവസം അനുസ്മരിക്കുന്നു. സകല വിശുദ്ധരുടെയും ഈ തിരുന്നാള്‍ നമുക്ക് പ്രചോദനം നല്‍കുന്നതാണ്. ഈ സ്വര്‍ഗ്ഗീയ വിശുദ്ധരില്‍ പലരും ഒരുപക്ഷെ നമ്മെപോലെ ഈ ഭൂമിയില്‍ ജീവിച്ചു മരിച്ചവരായിരിക്കാം. നമ്മളെ പോലെ ജ്ഞാനസ്നാനം സ്വീകരിച്ചവര്‍. വിശ്വാസത്തിന്റെ ബലം സിദ്ധിച്ചവര്‍. യേശുവിന്റെ പ്രബോധനങ്ങള്‍ മുറുകെ പിടിച്ച് നമുക്ക് മുന്നേ സഞ്ചരിച്ചവര്‍. പൗരസ്ത്യ ദേശങ്ങളില്‍ ഈ തിരുന്നാള്‍ വളരെ പ്രാധ്യാനത്തോടെ ആഘോഷിക്കുന്നു. എട്ടാം നൂറ്റാണ്ടിലാണ് പാശ്ചാത്യദേശങ്ങളില്‍ ഈ തിരുനാള്‍ ആഘോഷിച്ചു തുടങ്ങിയത്. റോമന്‍ രക്തസാക്ഷിപട്ടികയില്‍ ഈ ദിനത്തിന്റെ പ്രശസ്തി ഗ്രിഗറി നാലാമനുള്ളതാണ്. അദ്ദേഹം മുഴുവന്‍ ക്രിസ്ത്യന്‍ ലോകത്തോടും ഈ തിരുന്നാള്‍ ആഘോഷിക്കുവാന്‍ പറഞ്ഞു. അദ്ദേഹത്തിന് ശേഷം വന്ന ഗ്രിഗറി മൂന്നാമനും ഇത് തുടര്‍ന്നു. റോമിലാകട്ടെ മെയ് 13ന് സെന്‍റ് മേരീസ്, രക്തസാക്ഷികളുടെ പള്ളിയില്‍ വാര്‍ഷിക ഓര്‍മ്മ പുതുക്കല്‍ നടത്തി പോന്നു. വിജാതീയര്‍ സകല ദൈവങ്ങള്‍ക്കുമായി സമര്‍പ്പിച്ചിട്ടുള്ള അഗ്രിപ്പായുടെ ക്ഷേത്രമായ പഴയ പാന്തിയോന്‍ ആണ് ഈ പള്ളി. പിന്നീട് ഇവിടെക്ക് ബോണിഫസ് നാലാമന്‍ ഗ്രിഗറി ഏഴാമന്റെ കല്ലറയില്‍ നിന്നും പല ഭൌതികാവശിഷ്ടങ്ങളും ഇവിടേക്ക് മാറ്റുകയും നവംബര്‍ 1നു ഈ ദിവസം ആഘോഷിക്കുവാനും തുടങ്ങി. - സകല വിശുദ്ധരുടെയും തിരുനാള്‍ മംഗളങ്ങള്‍. #{red->n->n->ഇതര വിശുദ്ധര്‍ }# 1. ഔവേണിലെ അമാബിലീസ് 2. ക്ലേര്‍മോണ്ട് ബിഷപ്പായിരുന്ന ഔസ്ത്രെമോണിയൂസ് 3. ക്ലെര്‍മോണ്ട് ബിഷപ്പായിരുന്ന സെസാരിയൂസ് 4. വെയില്‍സിലെ സെയിത്തോ {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസത്തെയും വിശുദ്ധരെ പറ്റിയുള്ള ലേഖനങ്ങള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും വിശുദ്ധരെ പരിചയപ്പെടുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/calendar/11?type=5 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LRLcizG74eI23yB1HYZ55N}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/DailySaints/DailySaints-2016-10-29-11:42:55.jpg
Keywords: വിശുദ്ധര്‍

3041
Category: 5
Sub Category:
Heading: സകല പുണ്യവാന്‍മാരുടെയും ജാഗരണ രാത്രി
Content: ഇന്ന് നാം സകല പുണ്യവാന്‍മാരുടെയും ‘ഈവ്’ ആഘോഷിക്കുകയാണ്. 1484-ല്‍ നവംബര്‍ 1ന് സിക്സ്റ്റസ് നാലാമന്‍ മാര്‍പാപ്പ എല്ലാ പുണ്യവാന്മാരുടെയും തിരുനാളെന്ന നിലയില്‍ വിശുദ്ധ ദിനമായി സകല വണക്കത്തോടുകൂടി ജാഗരണ പ്രാര്‍ത്ഥനകളോടും കൂടെ ഈ തിരുനാള്‍ (“ആള്‍ ഹാല്ലോവ്സ് ഈവ്” അല്ലെങ്കില്‍ “ഹാല്ലോവീന്‍” എന്നറിയപ്പെടുന്ന) ആഘോഷിക്കുവാന്‍ ആവശ്യപ്പെടുകയും ഒരു ഒഴിവു ദിവസമായി പ്രഖ്യാപിക്കുകയും ചെയ്തു. കത്തോലിക്കാ തിരുനാള്‍ ദിനസൂചികയില്‍ ഉള്‍പ്പെട്ട ഒരു തിരുനാളല്ല ഇതെങ്കിലും വാര്‍ഷിക തിരുനാള്‍ ദിനസൂചികയുമായി ഈ ആഘോഷത്തിനു അഭേദ്യമായ ബന്ധമുണ്ട്. തുടര്‍ച്ചയായി വരുന്ന മൂന്ന്‍ ദിവസങ്ങള്‍ ഹാല്ലോവീന്‍, സകല വിശുദ്ധരുടെയും ദിനം, സകല ആത്മാക്കളുടെയും ദിനം വിശുദ്ധരുമായിട്ടുള്ള ആത്മീയ സംഭാഷണത്തെ സൂചിപ്പിക്കുന്നു. സഭയുടെ പടയാളികളായ നമ്മള്‍ സഭക്ക് വേണ്ടിയും ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടിയും പ്രാര്‍ത്ഥിക്കുന്നു. പ്രത്യേകിച്ച് സകല ആത്മാക്കളുടെയും ദിനത്തിലും നവംബര്‍ മാസത്തിലും. സ്വര്‍ഗ്ഗത്തില്‍ സഭയുടെ വിജയത്തില്‍ നാം ആഹ്ലാദിക്കുന്നു. കൂടാതെ വിശുദ്ധരുടെ മാധ്യസ്ഥത്തിനുവേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു. പ്രത്യേക ജാഗരണ പ്രാര്‍ത്ഥനയും 80 ദിനക്കാല ആഘോഷവും 1955-ല്‍ നിറുത്തിയെങ്കിലും ഇത് സകല വിശുദ്ധരുടെയും ദിനാചരണത്തിന്റെ ആരംഭം കുറിക്കുന്നു. ഇംഗ്ലണ്ടില്‍ വിശുദ്ധരും പുണ്യവാന്മാരും “ഹാല്ലോവ്‌ഡ്” എന്നാണ് അറിയപ്പെട്ടിരുന്നത്. ഇതിനാലാണ് ഈ ദിനത്തെ “ആള്‍ ഹാല്ലോവ്സ് ഡേ” എന്ന് വിളിക്കുന്നത്. തിരുനാളിനു മുന്‍പുള്ള രാത്രി അല്ലെങ്കില്‍ “e’en” “ആള്‍ ഹാല്ലോവ്സ്’ eve” എന്ന പേരില്‍ ഇത് പരക്കെ അറിയപ്പെട്ടു. ഇത് ചേര്‍ന്ന് “ഹാല്ലോവീന്‍” എന്നായി മാറി. സകല വിശുദ്ധരുടെയും ദിനത്തിനു മുന്‍പുള്ള രാത്രിയായതിനാല്‍ ഈ ദിവസം ജാഗരണ പ്രാര്‍ത്ഥനയും ഉപവാസവും അനുഷ്ഠിക്കണമെന്നാണ് പറയപ്പെടുന്നത്. ഈ രാത്രിയുമായി ബന്ധപ്പെട്ട് പാന്‍ കേക്ക്, ബോക്സ്ട്ടി ബ്രെഡ്, ബോക്സ്ട്ടി പാന്‍ കേക്ക്, ബാംബ്രാക്ക് (പഴങ്ങള്‍ കൊണ്ടുള്ള ഐറിഷ് ഭക്ഷണ പദാര്‍ത്ഥം), കോള്‍ക്കനോണ്‍ (കാബ്ബെജിന്റെയും പുഴുങ്ങിയ ഉരുളകിഴങ്ങിന്റെയും മിശ്രിതം) തുടങ്ങി ധാരാളം പാചകവിധികളും ആചാരങ്ങളും നിലവിലുണ്ട്. ഇംഗ്ലണ്ടില്‍ ഈ ആഘോഷം “Nutcraack Night” എന്ന പേരിലും അറിയപ്പെടുന്നു. ഹാല്ലോവീന്‍ വരാനിരിക്കുന്ന രണ്ട് തിരുനാളുകളുടെ തയ്യാറെടുപ്പാണ്. എന്നിരുന്നാലും പൈശാചിക പ്രതീകങ്ങള്‍ക്കും മന്ത്രവാദപ്രതീകങ്ങള്‍ക്കും കത്തോലിക്ക ആഘോഷങ്ങളില്‍ യാതൊരു സ്ഥാനവും ഇല്ല. നല്ല മരണത്തിന് വേണ്ടിയും, ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടിയും, രോഗബാധിതരായവര്‍ക്ക് വേണ്ടിയും പ്രാര്‍ത്ഥിക്കുകയും അത് വിശുദ്ധരുമായി ബന്ധപ്പെടുത്തുകയും ചെയ്യുന്നത് നല്ല ആശയമാണ്. #{red->n->n->ഇതര വിശുദ്ധര്‍ }# 1. അംബ്ളിയാത്തൂസ്, ഉര്‍ബന്‍, നാര്‍സിസ്റ്റസ് 2. മിലാന്‍ ആര്‍ച്ചു ബിഷപ്പായിരുന്ന അന്‍റോണിനൂസു 3. നോവലീസു സന്യാസിയായ ആര്‍ണുള്‍ഫ് 4. ഐറിഷ് കന്യകയായ ബേഗാ 5. ഐറിഷ് കൃസ്ത്യാനിയായ എര്‍ത്ത് {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസത്തെയും വിശുദ്ധരെ പറ്റിയുള്ള ലേഖനങ്ങള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും വിശുദ്ധരെ പരിചയപ്പെടുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/calendar/10?type=5 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/GIEtVA7SCaF7DuzEj96yvd}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/DailySaints/DailySaints-2016-10-30-23:36:13.jpg
Keywords: പുണ്യവാ

3042
Category: 6
Sub Category:
Heading: ആധുനിക ജീവിതത്തിന്റെ സമ്മര്‍ദ്ധങ്ങളും കുടുംബ ജീവിതവും
Content: "നിങ്ങള്‍ക്കു വ്യാമോഹം വേണ്ടാ; ദൈവത്തെ കബളിപ്പിക്കാനാവില്ല. മനുഷ്യന്‍ വിതയ്ക്കുന്നതുതന്നെ കൊയ്യും" (ഗലാത്തിയാ 6:7). #{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ഒക്ടോബര്‍ 30}# ലോകമാസകലവും, കുടുംബ ബന്ധങ്ങളില്‍ സമൂലമായ ഉലച്ചില്‍ സംഭവിച്ചു കൊണ്ടിരിക്കയാണ്. ഇതിന്റെ ഫലമായി വ്യക്തികള്‍ക്കും സമൂഹത്തിനും ഒറ്റയ്ക്കും കൂട്ടായും സംഭവിക്കുന്ന ദുഃഖവും പ്രശനങ്ങളും കണക്കുകൂട്ടാവുന്നതിലും അപ്പുറമാണ്. എന്നിരുന്നാലും, ഈ അസാധാരണമായ വെല്ലുവിളിയുടെ നടുവിലും കുടുംബജീവിതത്തെ സംരക്ഷിക്കുവാനും നിലനിര്‍ത്തുവാനും ധാരാളം ക്രൈസ്തവര്‍ ശ്രദ്ധ പുലര്‍ത്തുന്നുണ്ടെന്നത് വളരെ സന്തോഷകരമാണ്. ആധുനിക ജീവിതത്തിന്റെ സമ്മര്‍ദ്ധങ്ങള്‍, സ്‌നേഹത്തിലും വിശ്വസ്തതയിലുമുള്ള ജീവിതത്തിന് വെല്ലുവിളി ഉയര്‍ത്തി ക്കൊണ്ട്, ഭര്‍ത്താക്കന്മാരേയും ഭാര്യമാരേയും വേര്‍പെടുത്തുന്നു. തലമുറകള്‍ തമ്മിലുള്ള ബന്ധങ്ങളുടേയും മാതാപിതാധികാരങ്ങളുടേയും പാവനമായ മൂല്യങ്ങളുടെ ഉപദേശങ്ങളുടെമേലുള്ള ഈ ബന്ധത്തെ നിസാരവത്ക്കരിക്കുവാന്‍ നമുക്കു കഴിയുമോ? സ്‌നേഹത്തിനും ദാമ്പത്യജീവിതത്തിനും എതിരെയുള്ള പാപങ്ങള്‍ പലപ്പോഴും 'പുരോഗതിയുടേയും സര്‍വ്വസ്വാതന്ത്ര്യത്തിന്റേയും മാതൃകകളായി അവതരിപ്പിക്കുമ്പോള്‍, നമ്മുടെ ക്രിസ്തീയ മനസാക്ഷി അസ്വസ്ഥമാകുന്നുവെന്നത് സത്യമാണ്. (വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ, കൊളംബിയാ, 11.10.87). {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/10?type=6 }}
Image: /content_image/Meditation/Meditation-2016-10-29-14:15:09.jpg
Keywords: ആധുനിക

3043
Category: 1
Sub Category:
Heading: വത്തിക്കാനിൽ ആരാധനക്രമ തിരുസംഘത്തിൽ പൂർണ്ണമായ അഴിച്ചുപണി: ഫ്രാന്‍സിസ് മാര്‍പാപ്പ 27 പുതിയ അംഗങ്ങളെ നിയോഗിച്ചു
Content: വത്തിക്കാന്‍: ആരാധനക്രമ തിരുസംഘത്തിലെ എല്ലാ അംഗങ്ങളേയും മാറ്റിയ ശേഷം ഫ്രാന്‍സിസ് മാര്‍പാപ്പ പുതിയ അംഗങ്ങളെ നിയോഗിച്ചു. 27 പേരാണ് പുതിയതായി നിയമിക്കപ്പെട്ടിരിക്കുന്നത്. വത്തിക്കാനിലെ വിവിധ സമിതികളിലെ അംഗങ്ങളെ മാര്‍പാപ്പ നിശ്ചിത സമയത്തിനു ശേഷം മാറ്റി നിയമിക്കാറുണ്ടെങ്കിലും, ഒരു സമിതിയിലെ എല്ലാ അംഗങ്ങളേയും മാറ്റിയ ശേഷം പുതിയവരെ നിയമിക്കുന്നത് ആദ്യമായിട്ടാണ്. ദീര്‍ഘവര്‍ഷങ്ങള്‍ ഒരേ സമിതിയില്‍ തുടരുന്ന കർദ്ദിനാളുമാര്‍ക്കും ബിഷപ്പുമാര്‍ക്കും മറ്റു സമിതികളുടെ ചുമതലകള്‍ നല്‍കുന്ന പതിവ് സാധാരണയാണ്. എന്നാല്‍ വെള്ളിയാഴ്ച്ച പുറത്തിറക്കിയ കല്‍പ്പനയിലാണ് ആരാധനക്രമ തിരുസംഘത്തിലെ എല്ലാ അംഗങ്ങളേയും മാറ്റി പുതിയ ആളുകളെ നിയമിച്ചതായി വത്തിക്കാന്‍ അറിയിച്ചിരിക്കുന്നത്. പഴയ ആരാധനക്രമ തിരുസംഘത്തിന്റെ അധ്യക്ഷന്‍ കർദ്ദിനാള്‍ റോബര്‍ട്ട് സാറാ തന്നെയായിരിക്കും പുതിയ സംഘത്തെയും നയിക്കുക. പുതിയതായി നിയമിതരായ അംഗങ്ങളില്‍ വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാള്‍ പിയട്രോ പരോളിനും ഉള്‍പ്പെടുന്നു. പൗരോഹിത്യ തിരുസംഘത്തിന്റെ ചുമതലയുള്ള കര്‍ദിനാള്‍ ബിനിയാമിനോ സ്‌റ്റെല്ലാ, വത്തിക്കാന്‍ സാംസ്‌കാരിക സമിതിയുടെ അധ്യക്ഷന്‍ കർദ്ദിനാള്‍ ജിയാന്‍ഫ്രാന്‍സ്‌കോ റാവസി, ആര്‍ച്ച് ബിഷപ്പ് പിയിറോ മരീനി തുടങ്ങിവരും പുതിയ സമിതിയില്‍ ഉള്‍പ്പെടുന്നു.
Image: /content_image/News/News-2016-10-30-08:56:23.jpg
Keywords:

3045
Category: 7
Sub Category:
Heading: യേശുക്രിസ്തുവിനെ സംസ്കരിച്ച കല്ലറയുടെ ഉപരിഘടന നൂറ്റാണ്ടുകള്‍ക്ക് ശേഷം വീണ്ടും തുറന്നു
Content: ജറുസലേം: യേശുക്രിസ്തുവിനെ സംസ്കരിച്ച കല്ലറയുടെ ഉപരിഘടന നൂറ്റാണ്ടുകള്‍ക്ക് ശേഷം വീണ്ടും തുറന്നു. ഒരു സംഘം ഗവേഷകരാണ് പുനരുത്ഥാരണ പ്രവര്‍ത്തനത്തിനും പഠനങ്ങള്‍ക്കുമായി മൃതശരീരം ഇല്ലാത്ത ലോകത്തിലെ ഏക കല്ലറയുടെ ഉപരിഘടന വീണ്ടും തുറന്നത്. ക്രിസ്തുവിന്റെ തിരുശരീരം അടക്കം ചെയ്ത കല്ലറയുടെ ശരിയായ ഉപരിഘടനയാണ് ഇപ്പോള്‍ തുറക്കപ്പെട്ടിരിക്കുന്നത്. 'ദ ചര്‍ച്ച് ഓഫ് ഹോളി സെപ്പല്‍ച്ചര്‍' എന്ന പേരില്‍ കല്ലറയേ ഉള്ളിലാക്കി പണിത ഒരു ദേവാലയം നൂറ്റാണ്ടുകളായി ഇവിടെ നിലകൊള്ളുന്നുണ്ട്. ക്രിസ്താബ്ദം 1555-നു ശേഷം ആദ്യമായിട്ടാണ് കല്ലറയുടെ ഉപരിഘടന തുറക്കപ്പെടുന്നത്. ക്രൂശില്‍ മരിച്ച രക്ഷകന്റെ തിരുശരീരം ക്രൂശില്‍ നിന്നും ഇറക്കിയ ശേഷം കല്ലറയില്‍ സംസ്കരിച്ചതായി തിരുവചനം വ്യക്തമാക്കുന്നു. മൂന്നാം നാള്‍ ഈ കല്ലറയില്‍ നിന്നുമാണ് ക്രിസ്തു മരണത്തെ ജയിച്ച് മാനവകുലത്തിന് പ്രത്യാശ നല്‍കി ഉയര്‍ത്തെഴുന്നേറ്റത്. തിരുശരീരം സംസ്കരിച്ച കല്ലറയുടെ മുകളിലായി മാര്‍ബിളില്‍ പണിത 'എഡിക്യൂള്‍' എന്ന പ്രത്യേക നിര്‍മ്മിതിയില്‍ സ്പര്‍ശിച്ചാണ് വിശ്വാസികള്‍ ഇവിടെയെത്തുമ്പോള്‍ പ്രാര്‍ത്ഥനകള്‍ നടത്തുന്നത്. ക്രിസ്തുവിന്റെ തിരുശരീരം വച്ചിരുന്ന കല്ലറ ഇതിന്റെ ഉള്ളിലായിട്ടാണ് സ്ഥിതി ചെയ്യുന്നത്. എഡിക്യൂളിന്റെ മാര്‍ബിളുകള്‍ മാറ്റിയ ശേഷമാണ്, ഇതിനു താഴയായി സ്ഥിതി ചെയ്യുന്ന യഥാര്‍ത്ഥ കല്ലറ ഗവേഷക സംഘം നേരില്‍ കണ്ടത്. 1808 മുതല്‍ 1810 വരെയുള്ള കാലഘട്ടത്തിലാണ് എഡിക്യൂള്‍ അവസാനമായി പുനര്‍നിര്‍മ്മിച്ചത്. ചെറിയ വീട് എന്നതാണ് എഡിക്യൂളിന്റെ അര്‍ത്ഥം. ക്രിസ്തുവിന്റെ തിരുശരീരം സൂക്ഷിച്ചിരുന്ന യഥാര്‍ത്ഥ കല്ലറയെ കണ്ണുകള്‍ കൊണ്ട് കാണുവാന്‍ സാധിച്ചതിന്റെ അത്ഭുതത്തിലാണ് ഗവേഷകരും അവരുടെ തലവനായ അന്റോണിയ മൊറോപൗളോയും. മെഴുകുതിരികള്‍ കത്തിച്ചിരുന്നതിന്റെ ഫലമായി രൂപപ്പെട്ട ചില പാടുകള്‍ എഡിക്യൂള്‍ നീക്കം ചെയ്തപ്പോള്‍ കണ്ടതായി ഗവേഷക സംഘം തലവന്‍ അന്റോണിയ പറഞ്ഞു. തങ്ങള്‍ ഇവിടെ നടത്തുന്ന പഠനം ലോകത്തിന് പുതിയ സത്യവെളിച്ചങ്ങള്‍ വിശുന്നതായിരിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു. ക്രിസ്താബ്ദം 326-ല്‍ കൊണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തിയുടെ അമ്മയായ ഹെലീനയാണ് ക്രിസ്തുവിന്റെ കല്ലറ കണ്ടെത്തിയത്. ചരിത്രഗവേഷകര്‍ പറയുന്നതനുസരിച്ച് എഡി 30-നും 33-നും മധ്യേയാണ് ക്രിസ്തു ക്രൂശിക്കപ്പെട്ടത്.
Image:
Keywords: Christ's Burial Place in Centuries