Contents

Displaying 2811-2820 of 24985 results.
Content: 3046
Category: 1
Sub Category:
Heading: തിരുകല്ലറയുടെ പുനരുദ്ധാരണ പ്രവര്‍ത്തികള്‍ അടുത്ത വർഷം ആദ്യത്തോടെ പൂർത്തിയായേക്കും
Content: ജറുസലം: യേശു ക്രിസ്തുവിനെ അടക്കം ചെയ്ത കല്ലറയുടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ അടുത്ത വർഷം ആദ്യത്തോടെ പൂർത്തിയായേക്കും. യേശുവിന്റെ കല്ലറയേ ഉള്ളിലാക്കി പണിത 'ദ ചര്‍ച്ച് ഓഫ് ഹോളി സെപ്പല്‍ച്ചര്‍' ദേവാലയത്തില്‍ കഴിഞ്ഞ മാർച്ചിലാണു കല്ലറയുടെയും അനുബന്ധ മേഖലയുടെയും പുനരുദ്ധാരണം ആരംഭിച്ചത്. ക്രിസ്തുവിനെ അടക്കിയ കല്ലറ 326–ൽ കോൺസ്റ്റന്റൈൻ ചക്രവർത്തിയുടെ അമ്മ വിശുദ്ധ ഹെലേനയാണ് കണ്ടെത്തിയത്. അവർ പണിയിച്ച ദേവാലയം 335 സെപ്റ്റംബർ 13–നു കൂദാശ ചെയ്തു. തിരുശരീരം സംസ്കരിച്ച കല്ലറയുടെ മുകളിലായി മാര്‍ബിളില്‍ പണിത 'എഡിക്യൂള്‍' എന്ന പ്രത്യേക നിര്‍മ്മിതിയില്‍ സ്പര്‍ശിച്ചാണ് വിശ്വാസികള്‍ ഇവിടെയെത്തുമ്പോള്‍ പ്രാര്‍ത്ഥനകള്‍ നടത്തുന്നത്. കല്ലറയുടെ ഉപരിഘടനയായ മാർബിൾ ഫലകം ഇക്കഴിഞ്ഞ ദിവസം നീക്കിയിരിന്നു. മൂന്നടി വീതിയും അഞ്ചടി നീളവും ഉള്ളതായിരുന്നു ഫലകം. ക്രിസ്താബ്ദം 1555-നു ശേഷം ആദ്യമായിട്ടാണ് കല്ലറയുടെ ഉപരിഘടന തുറന്നത്. ഉപരിഘടന മാറ്റിയപ്പോൾ കല്ലറയിൽ പല വസ്തുക്കള്‍ ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്. അവ വിശകലനം ചെയ്തു തീരാൻ ആഴ്ചകൾ എടുത്തേക്കും. ഇതിനു ശേഷം മാത്രമേ യേശുവിനെ കിടത്തിയ ശിലയിൽ പഠനങ്ങൾ ആരംഭിക്കുകയുള്ളൂ. 40 ലക്ഷത്തിലേറെ ഡോളർ (27 കോടിയിലധികം രൂപ) ചെലവഴിച്ചാണു പുനരുദ്ധാരണ പ്രവർത്തനം. തിരുക്കല്ലറ ദേവാലയം എന്നറിയപ്പെടുന്ന ഇവിടെ നടക്കുന്ന പുനരുദ്ധാരണ പ്രവർത്തനങ്ങൾ നവംബർ അവസാനം മുതൽ നാഷണൽ ജ്യോഗ്രഫിക് ചാനൽ 'എക്സ്പ്ലോറർ' പരിപാടിയിൽ സംപ്രേഷണം ചെയ്യും. ആറു ക്രൈസ്തവ വിഭാഗങ്ങളും നാഷണൽ ജ്യോഗ്രഫിക് സൊസൈറ്റിയും ആതൻസിലെ നാഷണൽ ടെക്നിക്കൽ യൂണിവേഴ്സിറ്റിയും സംയുക്തമായി ചേർന്നാണു പുനരുദ്ധാരണം നടത്തുന്നത്.
Image: /content_image/News/News-2016-10-31-01:15:18.jpg
Keywords:
Content: 3047
Category: 18
Sub Category:
Heading: നവതിയിലെത്തിയ പ്രഫ. എം.കെ. സാനുവിന് വലിയ ഇടയന്റെ ആദരം
Content: കൊച്ചി: നവതിയിലേക്കു പ്രവേശിച്ച പ്രഫ.എം.കെ. സാനുവിനു സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെയും സഹായമെത്രാന്മാരുടെയും ആദരം. 28നു വൈകുന്നേരം എറണാകുളം മേജര്‍ ആര്‍ച്ച്ബിഷപ്‌സ് ഹൗസിലെത്തിയ പ്രഫ. സാനുവിനെ കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി പൊന്നാടയണിയിച്ച് ആദരിച്ചു. സഹായമെത്രാന്മാരായ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്, മാര്‍ ജോസ് പുത്തന്‍വീട്ടില്‍ എന്നിവര്‍ ബൊക്കെ നല്‍കി. സാംസ്‌കാരിക, മാനവിക മൂല്യങ്ങള്‍ക്കായി ചിന്തകളെയും അക്ഷരങ്ങളെയും ഉപയോഗപ്പെടുത്തിയ മഹദ്‌വ്യക്തിത്വമാണു പ്രഫ.എം.കെ. സാനുവെന്നു കര്‍ദിനാള്‍ പറഞ്ഞു. സാനുമാഷ് എന്ന് ഓരോ മലയാളിയും നിറഞ്ഞ സന്തോഷത്തോടെയും സ്‌നേഹത്തോടെയും വിളിക്കുമ്പോള്‍, അഭിമാനത്തോടെ ചൂണ്ടിക്കാട്ടാനാവുന്ന ഒരു നല്ല അധ്യാപകനെയാണ് അതിലൂടെ ആദരവറിയിക്കുന്നത്. ആഴത്തിലുള്ള അറിവും അനുപമമായ ഭാഷാവൈദഗ്ധ്യവും പണ്ഡിതോചിതമായ പ്രഭാഷണമികവും സാനുമാഷിനെ കേരളത്തിന്റെ മുഴുവന്‍ അഭിമാനവ്യക്തിത്വമാക്കുന്നു. ഭാഷയ്ക്കും പൊതുസമൂഹത്തിനും അദ്ദേഹം നല്‍കിയ മഹത്തായ സംഭാവനകള്‍ എന്നും സ്മരിക്കപ്പെടും. ചാവറയച്ചന്‍ ഉള്‍പ്പടെ മഹാരഥന്മാരുടെ ജീവിതങ്ങളെ മലയാളത്തിനു പരിചയപ്പെടുത്താന്‍ പ്രഫ. സാനു പ്രകടിപ്പിച്ച പ്രത്യേക താത്പര്യം ശ്രദ്ധേയമാണെന്നും കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി പറഞ്ഞു. ക്രിസ്തുവിന്റെ സന്ദേശങ്ങളോടും ക്രൈസ്തവസഭകളുടെ സേവനപ്രവര്‍ത്തനങ്ങളോടും എന്നും ആദരവു പുലര്‍ത്തിയിട്ടുള്ള തനിക്ക് സഭാനേതൃത്വം നല്‍കിയ ഹൃദ്യമായ സ്വീകരണം അതീവ സന്തോഷകരമാണെന്ന് പ്രഫ.എം.കെ. സാനു മറുപടി പ്രസംഗത്തില്‍ പറഞ്ഞു. ബുദ്ധനും ക്രിസ്തുവും തന്റെ ചിന്തകളിലും പഠനങ്ങളിലും വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. മനുഷ്യന്റെ നന്മയും സ്‌നേഹവും കാരുണ്യവും ഉയര്‍ത്തിപ്പിടിക്കാനുള്ള സഭയുടെ പരിശ്രമങ്ങള്‍ ശ്ലാഘനീയമാണ്. അധ്യാപനം തൊഴില്‍ എന്നതിനേക്കാള്‍ ഉപരി നല്ല സമൂഹത്തെ രൂപപ്പെടുത്താന്‍ വേണ്ടിയുള്ള കര്‍മമാണ്. ബലഹീനതകളുണ്ടെങ്കിലും അധ്യാപകന്‍ ക്ലാസ് മുറിയില്‍ പ്രവേശിക്കുമ്പോള്‍ വാചാലനാകുന്നത് മൂല്യാധിഷ്ടിതമായ സമൂഹത്തിനു വേണ്ടിക്കൂടിയാവണം. കുട്ടികള്‍ക്കുള്ളിലുള്ള നന്മകളെ പ്രചോദിപ്പിക്കാന്‍ അധ്യാപകര്‍ക്കു സാധിക്കണം. അതിലൂടെ സമൂഹത്തില്‍ ഇനിയും വലിയ നന്മകള്‍ വിടരേണ്ടതുണ്ടെന്നും പ്രഫ. സാനു പറഞ്ഞു. നവതിയോടനുബന്ധിച്ചു പ്രത്യേകം തയാറാക്കിയ കേക്ക് പ്രഫ. സാനു മുറിച്ചു. മേജര്‍ ആര്‍ച്ച്ബിഷപ്‌സ് ഹൗസില്‍ ഒരുക്കിയ അത്താഴവിരുന്നിലും അദ്ദേഹം പങ്കെടുത്തു. അതിരൂപത പ്രോ വികാരി ജനറാള്‍ മോണ്‍. സെബാസ്റ്റിയന്‍ വടക്കുംപാടന്‍, ഇംഗ്ലീഷ് സത്യദീപം ചീഫ് എഡിറ്റര്‍ റവ.ഡോ. പോള്‍ തേലക്കാട്ട്, ചാന്‍സലര്‍ റവ.ഡോ. ജോസ് പൊള്ളയില്‍, പ്രൊക്യുറേറ്റര്‍ ഫാ. ജോഷി പുതുവ, കൂരിയയിലെ വൈദികര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Image: /content_image/India/India-2016-10-31-01:42:13.JPG
Keywords:
Content: 3048
Category: 1
Sub Category:
Heading: മരിച്ചുപോയ പ്രിയപ്പെട്ടവര്‍ക്കു വേണ്ടി ഇന്റര്‍നെറ്റിലൂടെ പ്രാര്‍ത്ഥനകള്‍ നടത്തുവാന്‍ ഫിലിപ്പിയന്‍സിന് പുറത്തുതാമസിക്കുന്ന വിശ്വാസികള്‍ക്ക് സൗകര്യം ഒരുക്കി
Content: മനില: രാജ്യത്തിന് പുറത്തു താമസിക്കുന്ന ഫിലിപ്പിനോകള്‍ക്ക്, തങ്ങളുടെ മരിച്ചു പോയവര്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ ഇന്റര്‍നെറ്റ് വഴി പ്രത്യേക സംവിധാനം ഒരുക്കി. 'വിര്‍ച്വല്‍ സെമിത്തേരി' എന്ന പേരില്‍ ആണ് ഈ പ്രത്യേക സംവിധാനം അറിയപ്പെടുന്നത്. ഇതിനുള്ള അംഗീകാരം ഫിലിപ്പിയന്‍സ് കാത്തലിക് ബിഷപ്പ്‌സ് കോണ്‍ഫറന്‍സ് നല്‍കി. നവംബര്‍ ഒന്ന്, രണ്ട് തീയതികളിലാണ് ഫിലിപ്പിയന്‍സ് ജനത ഏറെ പ്രാധാന്യത്തോടെ തങ്ങളുടെ മരിച്ചു പോയവര്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കുന്നത്. എല്ലാ വിശുദ്ധരുടെയും, എല്ലാ മരിച്ചുപോയവരുടെയും ദിനങ്ങളായി സഭ ആചരിക്കുന്നതും ഇതെ ദിവസമാണ്. ഇരുദിനങ്ങളും ഫിലിപ്പിയന്‍സില്‍ ദേശീയ അവധി കൂടിയാണ്. ഇന്റര്‍നെറ്റിലെ സൗകര്യത്തിലൂടെ വിദേശത്തുള്ളവര്‍ക്ക്, തങ്ങളുടെ മരിച്ചുപോയവര്‍ക്കു വേണ്ടിയുള്ള വിശുദ്ധ കുര്‍ബാനയും, പ്രാര്‍ത്ഥനകളും അര്‍പ്പിക്കുവാന്‍ കഴിയും. 2011-ലാണ് ഇത്തരമൊരു പദ്ധതി ആരംഭിച്ചത്. മരിച്ചുപോയവരുടെ ഓര്‍മ്മയെ പുതുക്കുന്ന ദിനത്തെ 'ഉന്‍ദാസ്' എന്ന പ്രാദേശിക നാമത്തിലാണ് ഫിലിപ്പിയന്‍സ് ജനത ആചരിക്കുന്നത്. തങ്ങളുടെ മരിച്ചു പോയവരുടെ കല്ലറകള്‍ക്ക് സമീപം കുടുംബമായി ചെന്നിരുന്ന് ഒരു രാത്രി മുഴുവന്‍ നീണ്ടു നില്‍ക്കുന്ന പ്രാര്‍ത്ഥനകള്‍ വിശ്വാസികള്‍ ഈ ദിനങ്ങളില്‍ പ്രത്യേകമായി നടത്തും. കുടുംബാംഗങ്ങള്‍ തമ്മിലുള്ള ഒത്തു ചേരലിനും ഇത് വഴിവയ്ക്കും. സെമിത്തേരിയിലുള്ള കല്ലറകളുടെ അറ്റകുറ്റപണികള്‍ ഇതിനു മുമ്പേ നടത്തപ്പെടും. മെഴുകുതിരികള്‍ തെളിച്ചുവച്ചും, പൂക്കള്‍ കൊണ്ട് പ്രത്യേക രീതിയില്‍ അലങ്കരിച്ചും കല്ലറകളെ വിശ്വാസികള്‍ മനോഹരമാക്കും. പ്രത്യേക കുര്‍ബാനകളും, പ്രാര്‍ത്ഥനയും ഈ ദിനങ്ങളില്‍ നടത്തപ്പെടും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി ലക്ഷക്കണക്കിനു ഫിലിപ്പിനോകളാണ് ജീവിക്കുന്നത്. ഇന്റര്‍നെറ്റിലൂടെ ഒരുക്കിയിരിക്കുന്ന സൗകര്യം ഇത്തരക്കാര്‍ക്ക് ഏറെ ഗുണം ചെയ്യും.
Image: /content_image/News/News-2016-10-31-01:53:48.jpg
Keywords: Filipinos,abroad,have,internet,options,for,All,Saints,and,All,Souls,Day
Content: 3049
Category: 18
Sub Category:
Heading: ഫാ. ടോം ഉഴുന്നാലിലിന്റെ മോചനത്തിനായി നാളെ പ്രാർത്ഥനായജ്‌ഞം
Content: കോട്ടയം: ഭീകരർ തട്ടിക്കൊണ്ടുപോയ ഫാ. ടോം ഉഴുന്നാലിലിന്റെ മോചനത്തിന് കേന്ദ്ര–സംസ്‌ഥാന സർക്കാരുകൾ ആത്മാർഥമായി ഇടപെടണമെന്നാവശ്യപ്പെട്ട് കത്തോലിക്കാ കോൺഗ്രസ് പ്രാർഥനാ യജ്‌ഞം നടത്തും. കേരളപ്പിറവി ദിനമായ നാളെ കോട്ടയം കളക്ടറേറ്റിനു മുമ്പിൽ നടത്തുന്ന പ്രാർഥനാ യജ്‌ഞം ചങ്ങനാശേരി അതിരൂപത വികാരി ജനറാൾ മോൺ. ജോസഫ് മുണ്ടകത്തിൽ ഉദ്ഘാടനം ചെയ്യും. ലൂർദ് ഫൊറോന വികാരി ഫാ. ജോസഫ് മണക്കളം മുഖ്യപ്രഭാഷണം നടത്തും. കത്തോലിക്കാ കോൺഗ്രസ് അതിരൂപത ഡയറക്ടർ ഫാ. ഫ്രാൻസിസ് കാരുവേലിൽ, കുട്ടനാട് വികസന സമിതി ഡയറക്ടർ ഫാ. തോമസ് പീലിയാനിക്കൽ എന്നിവർ പ്രസംഗിക്കും. ഫാ. ജോർജ് ജോസഫ് വാതപ്പള്ളി അധ്യക്ഷത വഹിക്കും. അഡ്വ. പി.പി. ജോസഫ്, മാത്യു കുന്നേൽ, ചാക്കോച്ചൻ കൈതക്കരി, ജോർജ് പൊന്മാങ്കൽ, ജോസ് മുക്കം എന്നിവർ നേതൃത്വം നൽകും. #{green->n->n->SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/India/India-2016-10-31-02:08:58.jpg
Keywords:
Content: 3050
Category: 1
Sub Category:
Heading: ഐഎസ് ഭീകരരില്‍ നിന്നും മോചിതമായ ക്വാരഖോഷിലെ ദേവാലയത്തില്‍ വര്‍ഷങ്ങള്‍ക്ക് ശേഷം വിശുദ്ധ ബലി അര്‍പ്പിക്കപ്പെട്ടു
Content: മൊസൂള്‍: ഐഎസ് തീവ്രവാദികളുടെ കൈയില്‍ നിന്നും മോചിതമായ ഇറാഖിലെ ദേവാലയത്തില്‍ ഇന്നലെ വിശുദ്ധ ബലി അര്‍പ്പിക്കപ്പെട്ടു. ഇറാഖിലെ മൊസൂളിനു സമീപമുള്ള ക്വാരഖോഷിലെ ദേവാലയത്തിലാണു വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ബലി അര്‍പ്പിച്ചത്. ക്വാരഖോഷില്‍ സ്ഥിതി ചെയ്യുന്ന മാതാവിന്റെ നാമത്തിലുള്ള പള്ളിയില്‍ മൊസൂള്‍ അതിരൂപതയുടെ ചുമതല വഹിക്കുന്ന സിറിയന്‍ കാത്തലിക് ആര്‍ച്ച്ബിഷപ്പ് ബൂട്രസ് മൊഷീയാണ് കുര്‍ബാന അര്‍പ്പിച്ചത്. "ഇന്ന് ക്വാരഖോഷ് സ്വതന്ത്രമാക്കപ്പെട്ടിരിക്കുകയാണ്. ഐഎസിനെ സൈന്യം കീഴ്‌പ്പെടുത്തിയിരിക്കുന്നു. ക്രൈസ്തവര്‍ നേരിട്ട എല്ലാത്തരം വേര്‍ത്തിരിവുകളും, കഷ്ടതകളും ഇവിടെ അവസാനിക്കുകയാണെന്ന് തന്നെ പ്രതീക്ഷിക്കാം. വ്യക്തികളും, ഭരണാധികാരികളും, രാജ്യങ്ങളും തമ്മിലുള്ള വേര്‍ത്തിരിവ് നാം അവസാനിപ്പിച്ചേ മതിയാകു". ആര്‍ച്ച് ബിഷപ്പ് ബൂട്രസ് മൊഷീ പറഞ്ഞു. ക്രിസ്തുമതം ആരംഭിച്ചപ്പോള്‍ തന്നെ അതിനെ ആഴത്തില്‍ സ്വീകരിച്ച രാജ്യങ്ങളാണ് ഇറാഖും, സിറിയയും. പിന്നീട് ഇവിടെയ്ക്ക് പല കാലങ്ങളില്‍ വന്ന ഭരണാധികാരികള്‍ ആണ് ക്രൈസ്തവരെ അടിച്ചമര്‍ത്തിയത്. ഇറാഖില്‍ സദാം ഹുസൈന്റെ ഭരണകാലത്തിനു ശേഷം ശക്തമായി വേരുറപ്പിച്ച ഐഎസ്, ക്രൈസ്തവരെ അവരുടെ പൂര്‍വ്വീകരുടെ പല സ്ഥലങ്ങളില്‍ നിന്നും തുരത്തി ഓടിച്ചു. ഐഎസ് തലവനായ അബൂബക്കര്‍ അല്‍ ബാഗ്ദാദി വടക്കന്‍ ഇറാഖിനേയും, കിഴക്കന്‍ സിറിയയേയും ഒരു ഇസ്ലാമിക ഖാലിഫേറ്റായി പ്രഖ്യാപിച്ചത് മൊസൂളിലെ മുസ്ലീം പള്ളിയില്‍വച്ചാണ്. മൊസൂളിന് 30 കിലോമീറ്റര്‍ കിഴക്കായിട്ടാണ് ക്വാരഖോഷ് സ്ഥിതി ചെയ്യുന്നത്. ഇറാഖിലെ ക്രൈസ്തവ തലസ്ഥാനം എന്നാണ് ഇവിടെ അറിയപ്പെടുന്നത്. മൊസൂള്‍ നഗരം പൂര്‍ണ്ണമായും ഇറാഖി സേന പിടിച്ചടക്കുന്നതോടെ ഐഎസിന്റെ പതനം പൂര്‍ത്തിയാകും. ലക്ഷകണക്കിന് ഇറാഖി ക്രൈസ്തവരാണ് മൊസൂളില്‍ നിന്നും ക്വാരഖോഷില്‍ നിന്നും കുര്‍ദ് മേഖലകളിലേക്ക് ഐഎസിനെ ഭയന്ന് ഓടി പോയത്. തിരികെ പിടിക്കപ്പെട്ട നഗരങ്ങളിലെ ക്രൈസ്തവ ദേവാലയങ്ങള്‍ എല്ലാം തീയിട്ട് നശിപ്പിച്ച അവസ്ഥയിലായിരുന്നു. പള്ളിമണികളും, കുരിശുകളും തീവ്രവാദികള്‍ തകര്‍ത്തു. അള്‍ത്താരയിലെ വസ്തുക്കള്‍ എല്ലാം നശിപ്പിക്കപ്പെട്ടു. ദേവാലയങ്ങളുടെ ഭിത്തികള്‍ മുഴുവനും തീയിട്ടതിന്റെ കറുത്ത പാടുകളും കാണുവാന്‍ കഴിയും. ഇറാഖി സേനയിലെ തന്നെ ക്രൈസ്തവരായ പോരാളികളാണ് അള്‍ത്താരയില്‍ മെഴുകുതിരികള്‍ കത്തിച്ചുവച്ചത്. തകര്‍ക്കപ്പെട്ട കുരിശുകള്‍ക്ക് പകരം താല്‍ക്കാലികമായി നിര്‍മ്മിച്ച കുരിശുകളും ദേവാലയത്തില്‍ സ്ഥാപിച്ചു. തങ്ങളുടെ സ്വന്തം മണ്ണിലേക്ക് തിരികെ വരുവാന്‍ സാധിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്നാണ് വിശ്വാസികള്‍ പ്രതികരിച്ചത്. ചരിത്രത്തില്‍ പലഘട്ടങ്ങളിലും പ്രയാസങ്ങള്‍ ക്രൈസ്തവര്‍ക്ക് നേരിടേണ്ടി വന്നിട്ടുണ്ടെങ്കിലും ആദ്യമായിട്ടാണ് തങ്ങളുടെ പട്ടണങ്ങളില്‍ നിന്നും ബലപ്രയോഗത്തിലൂടെയും ഭീഷണിയിലൂടെയും ഒഴിപ്പിക്കപ്പെട്ടതെന്നും അവര്‍ പറഞ്ഞു. ഞായറാഴ്ച വിശുദ്ധ ബലി അര്‍പ്പിച്ച ശേഷം സൈനികര്‍ രണ്ടു വൃദ്ധരായ സ്ത്രീകളെ പള്ളിക്കു സമീപത്തു നിന്നും കണ്ടെത്തിയിരുന്നു. ഐഎസ് നഗരം കീഴ്‌പ്പെടുത്തിയപ്പോള്‍, വാര്‍ദ്ധിക്യം മൂലം അവര്‍ക്ക് ഇവിടെ നിന്നും രക്ഷപെടുവാന്‍ സാധിച്ചിരുന്നില്ല. തീവ്രവാദികള്‍ വല്ലപ്പോഴും ഭക്ഷണം നല്‍കിയിരുന്നതായി ഇവര്‍ പറഞ്ഞു. തകര്‍ന്ന നഗരം ഉടന്‍ തന്നെ പുനര്‍നിര്‍മ്മിച്ച് വീണ്ടും താമസം ആരംഭിക്കുവാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ജനത.
Image: /content_image/News/News-2016-10-31-04:41:12.jpg
Keywords: Iraqi,Christians,pray,once,more,in,charred,church,near,Mosul
Content: 3051
Category: 6
Sub Category:
Heading: പുതിയ കാലഘട്ടത്തിന്റെ സുവിശേഷവത്ക്കരണത്തിന് സ്വയം വിശുദ്ധരാകുവിന്‍
Content: "സമാധാനത്തിന്റെ ദൈവം നിങ്ങളെ പൂര്‍ണമായി വിശുദ്ധീകരിക്കട്ടെ! നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ പ്രത്യാഗമനത്തില്‍ നിങ്ങളുടെ ആത്മാവും ജീവനും ശരീരവും അവികലവും പൂര്‍ണവുമായിരിക്കാന്‍ ഇടയാകട്ടെ" (1 തെസലോനിക്കാ 5:23). #{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ഒക്ടോബര്‍ 31}# ഇന്നത്തെ ലോകത്തിന്റെ ആത്മീയ ആവശ്യങ്ങള്‍ വളരെ വലുതാണ്. ആധുനിക വന്‍ നഗരങ്ങളിലെ അതിരറ്റ കെട്ടിടങ്ങളും അവയിലേക്കുള്ള എണ്ണമറ്റ ജനസഞ്ചയങ്ങളുടെ കടന്നുകയറ്റവും പേടിപ്പെടുത്തുന്നതാണ്. ഈ മനുഷ്യരിലേക്ക് കടന്നുചെന്ന് അവരെ ക്രിസ്തുവിലേക്ക് ആനയിക്കാന്‍ നമുക്ക് എപ്രകാരം സാധിക്കും? ഇതിനു നമ്മെ സഹായിക്കുന്ന കൃപയുടെ ഉപകരണങ്ങള്‍ മാത്രമാണ് നമ്മള്‍. തന്റെ സ്‌നേഹത്താലും കരുണയാലും ദൈവം തന്നെയാണ് മനുഷ്യാത്മാവില്‍ പ്രവര്‍ത്തിക്കുന്നത്. കൃപയുടെ അനുയോജ്യവും കാര്യക്ഷമവുമായ ഉപകരണങ്ങളായി നാം മാറണമെങ്കില്‍, നമ്മുടെ നിരന്തരമായ ലക്ഷ്യം വിശുദ്ധിയായിരിക്കണം. നിങ്ങള്‍ക്കുവേണ്ടി എനിക്ക് നല്‍കാന്‍ കഴിയുന്ന ഏറ്റവും സത്യസന്ധവും ആത്മാര്‍ത്ഥവുമായ ആശംസ ഇത് മാത്രമാണ്. "നിങ്ങളെ തന്നെ വിശുദ്ധരാക്കിക്കൊള്ളുവിന്‍; അത് വേഗമായിക്കൊള്ളട്ടെ!" നമ്മുടെ ഈ കാലഘട്ടത്തില്‍ ജീവിക്കുന്നതില്‍ നമുക്ക് സന്തോഷിക്കാം; നമ്മളിലൂടെ ദൈവം നിഗൂഢമായി നടപ്പിലാക്കുന്ന പദ്ധതിയോടും ധൈര്യപൂര്‍വ്വം നമുക്ക് പ്രതിജ്ഞാബദ്ധരായി നമ്മളെത്തന്നെ സമര്‍പ്പിക്കാം. (വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, റോം, 28.10.79) {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/10?type=6 }}
Image: /content_image/Meditation/Meditation-2016-10-31-06:03:47.jpg
Keywords: സുവിശേഷം
Content: 3052
Category: 15
Sub Category:
Heading: നാളെ ശുദ്ധീകരണാത്മാക്കളുടെ വണക്കമാസം ആരംഭിക്കുന്നു: ഓരോ ദിവസത്തെയും പ്രാർത്ഥനകൾ പ്രവാചക ശബ്ദത്തിൽ
Content: നാളെ, നവംബർ 1ന് ശുദ്ധീകരണാത്മാക്കളുടെ വണക്കമാസം ആരംഭിക്കുന്നു. ഈ ലോകത്തില്‍ ജീവിക്കുന്ന ഒരു മനുഷ്യനു ചെയ്യാവുന്ന ഏറ്റവും ഫലപ്രദമായ സത്കൃത്യങ്ങളില്‍ ഒന്നാണ് മരണമൂലം വേര്‍പിരിഞ്ഞ ആത്മാക്കളെ സമര്‍പ്പിച്ച്‌ വി. കുര്‍ബ്ബാന, ദാനധര്‍മ്മം, പ്രാര്‍ത്ഥന മുതലായവ ചെയ്യുന്നതും ചെയ്യിക്കുന്നതും. എന്തുകൊണ്ടെന്നാല്‍ പ്രാര്‍ത്ഥന, വി. കുര്‍ബാന, ദാനധര്‍മ്മം തുടങ്ങിയവ മരിച്ചവര്‍ക്ക് സഹായവും ആശ്വാസവുമുണ്ടാകുന്നുവെന്ന് നിരവധി വിശുദ്ധരും സഭാപിതാക്കന്മാരും സാക്ഷ്യപ്പെടുത്തിയിരിക്കുന്നു. ആദ്യ നൂറ്റാണ്ടുകള്‍ മുതല്‍ക്കു തന്നെ ക്രിസ്ത്യാനികൾ മരിച്ചവരുടെ ഓര്‍മ്മ ആചരിച്ചു പോന്നിരുന്നു. മരിച്ചവര്‍ അവരുടെ പാപങ്ങളില്‍ നിന്നു മോചിതരാകാന്‍ വേണ്ടി ഭൂമിയില്‍ ജീവിച്ചിരിക്കുന്നവര്‍ പ്രാര്‍ത്ഥനയും പരിഹാരബലിയും അര്‍പ്പിച്ചതായി ബൈബിളിൽ (2 മക്ക 12)‍ വ്യക്തമാക്കുന്നു. അതിനാല്‍ നാമും മരിച്ചവരുടെമേല്‍ അലിവായി അവരുടെ പീഢകള്‍ കുറയ്ക്കുന്നതിന് നമ്മാല്‍‍ കഴിയുംവണ്ണം ശ്രമിക്കേണ്ടതാകുന്നു.  ഭക്തരായ ക്രിസ്ത്യാനികള്‍ തങ്ങളുടെ ബന്ധുജനങ്ങളുടെ ആത്മാക്കളെ എപ്പോഴും ഓര്‍ക്കുകയും അവർക്കുവേണ്ടി പ്രാര്‍ത്ഥിക്കുകയും ദാനങ്ങളും മറ്റു പുണ്യങ്ങളും അനുഷ്ഠിക്കുകയും ചെയ്തുവരുന്നു. മെയ്മാസം മാതാവിനും, മാര്‍ച്ചുമാസം യൗസേപ്പിതാവിനും, ജൂണ്‍മാസം ഈശോയുടെ തിരുഹൃദയത്തിനും സമര്‍പ്പിച്ച്‌ ഈ മാസങ്ങളില്‍ വിശേഷ വണക്കങ്ങള്‍ നടത്തുന്നുണ്ട്. ഇതുപോലെ നവംബര്‍ മാസം ശുദ്ധീകരണാത്മക്കള്‍ക്കു വേണ്ടി സമര്‍പ്പിച്ച്‌ ആ മാസത്തിലെ മുപ്പതു ദിവസങ്ങളിലും അവര്‍ക്കായി ജപങ്ങളും സല്‍ക്രിയകളും നടത്തുന്നത് തിരുസഭയില്‍ നടപ്പിലുള്ളതാണ്. {{എന്താണ് ശുദ്ധീകരണസ്ഥലമെന്ന് വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/news/846 }} നവംബർ മാസത്തിന്‍റെ ആരംഭത്തില്‍ സകല‍ വിശുദ്ധരുടെയും തിരുനാള്‍ ആഘോഷിക്കുന്നതിനാല്‍ സ്വര്‍ഗ്ഗത്തെ നിരൂപിച്ചു അവിടെ എത്തിചേരുന്നതിന് നമ്മളാൽ കഴിവുള്ള പ്രയത്നങ്ങള്‍ ചെയ്യുന്നുണ്ടെന്ന് ഉറപ്പുവരുത്താം. എങ്കിലും മരിച്ച ഉടനെ തന്നെ സ്വർഗ്ഗത്തിൽ എത്തിച്ചേരുക അത്ര എളുപ്പമല്ല. സാധാരണ എല്ലാവരും തന്നെ ഏറെക്കുറെ ശുദ്ധീകരണസ്ഥലം വഴിയായിട്ടേ സ്വര്‍ഗ്ഗം പ്രാപിക്കുന്നുള്ളൂ. അതിനാല്‍ നവംബർ മാസം മുഴുവനും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കൾക്കുവേണ്ടി പുണൃകൃത്യങ്ങളും വണക്കമാസ ജപങ്ങളും ചെയ്ത് അവരെ സഹായിക്കുവാന്‍ നമുക്ക് പ്രത്യേകം ശ്രമിക്കാം. ഇപ്രകാരം നമ്മുടെ പ്രാർത്ഥനകൾ വഴിയായി സ്വർഗ്ഗത്തിലേക്കു പ്രവേശിക്കുന്ന ആത്മാക്കൾ നമുക്കുവേണ്ടി നിരന്തരം ദൈവസന്നിധിയിൽ പ്രാർത്ഥിക്കുകയും അവരുടെ പ്രാർത്ഥനകൾ നമ്മുടെ ജീവിതത്തിലെ ആവശ്യനേരങ്ങളിൽ സഹായമായി മാറുകയും ചെയ്യും. ശുദ്ധീകരണാത്മാക്കളുടെ വണക്കമാസത്തിലെ ഓരോ ദിവസത്തെയും പ്രാർത്ഥനകൾ പ്രവാചക ശബ്ദത്തിൽ ലഭ്യമാണ്. {{ നവംബര്‍ മാസത്തെ മുഴുവന്‍ വണക്കമാസവും ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> http://www.pravachakasabdam.com/index.php/site/Calendar/11?type=15 }}
Image: /content_image/Mirror/Mirror-2016-10-31-06:29:28.jpg
Keywords: ശുദ്ധീ
Content: 3053
Category: 1
Sub Category:
Heading: ഒരോ രക്തസാക്ഷികളും വിശ്വാസത്തില്‍ ചുമതലാബോധത്തോടെ നാം തുടരേണ്ടതിനെ ഓര്‍മ്മിപ്പിക്കുന്നവരാണെന്ന് കര്‍ദിനാള്‍ വിന്‍സെന്റ് നിക്കോള്‍സ്
Content: ലണ്ടന്‍: ഒരോ ദിനവും വിശ്വാസത്തില്‍ ചുമതലാബോധത്തോടെ നാം തുടരേണ്ടതിനെ ഓര്‍മ്മപ്പെടുത്തുകയാണ് ഒരോ രക്തസാക്ഷികളുമെന്ന് കര്‍ദിനാള്‍ വിന്‍സെന്റ് നിക്കോള്‍സ്. വെസ്റ്റ്മിനിസ്റ്റര്‍ കത്തീഡ്രലിന്റെ സെന്റ് ജോര്‍ജ് ചാപ്പലില്‍ പുതിയതായി നിര്‍മ്മിച്ച സ്ഫടിക വാതിലിന്റെ സമര്‍പ്പണത്തോട് അനുബന്ധിച്ച് നടന്ന കുര്‍ബാന മധ്യേയാണ് കര്‍ദിനാള്‍ രക്തസാക്ഷികളെ കുറിച്ച് ഓര്‍മ്മപ്പെടുത്തിയത്. പന്ത്രണ്ട് അപ്പോസ്‌ത്തോലന്‍മാരോട് താരതരമ്യപ്പെടുത്തിയാണ് കര്‍ദിനാള്‍ രക്തസാക്ഷികളുടെ ജീവിതത്തെ സ്മരിച്ചത്. "തങ്ങള്‍ ആയിരിക്കുന്നത് ഏത് അവസ്ഥയിലാണോ, അതെ അവസ്ഥയില്‍ തങ്ങളെ തന്നെ ദൈവത്തിന് സമര്‍പ്പിച്ചവരാണ് പന്ത്രണ്ട് അപ്പോസ്‌ത്തോലന്‍മാരും. തങ്ങളുടെ വിശ്വാസ വീഥികളില്‍ നേരിട്ട എല്ലാ തിരിച്ചടികളിലും വിശ്വാസം ഉപേക്ഷിക്കാതെ, വിശ്വസ്തരായി അവര്‍ നിലകൊണ്ടു. ലോകത്തിലേക്ക് പ്രകാശം കൊണ്ടുവന്നവരാണ് ഇവര്‍". കര്‍ദിനാള്‍ വിന്‍സെന്റ് നിക്കോള്‍സ് പറഞ്ഞു. യൂറോപ്യന്‍ രാജ്യങ്ങളിലെ നിരവധി രക്തസാക്ഷികള്‍, അപ്പോസ്‌ത്തോലന്‍മാരുടെ അതെ വിശ്വാസം പിന്‍തുടരുവാന്‍ സാധിച്ചവരാണെന്നും കര്‍ദിനാള്‍ അനുസ്മരിച്ചു. അവരുടെ വിശ്വാസവും, ധീരതയും എല്ലായപ്പോഴും പ്രശംസിക്കപ്പെടുന്നതും, അവരുടെ കഥകള്‍ ആളുകളെ സ്വാധീനിക്കുന്നതുമാണെന്നും കര്‍ദിനാള്‍ വിന്‍സെന്റ് നിക്കോള്‍സ് തന്റെ പ്രസംഗത്തില്‍ കൂട്ടിച്ചേര്‍ത്തു. കത്തോലിക്ക വിശ്വാസത്തെ നൂറ്റാണ്ടുകള്‍ക്ക് മുമ്പു തന്നെ ഇവര്‍ ദൃഢതയോടെ കാത്തിരുന്നതായും കര്‍ദിനാള്‍ പറഞ്ഞു. പുതിയതായി ആശീര്‍വദിച്ച സ്ഥലത്ത് ദൈവത്തോട് മാത്രമായി ഏറെ നേരം സംസാരിക്കുവാന്‍ വിശ്വാസികള്‍ക്ക് സാധിക്കട്ടെ എന്നും കര്‍ദിനാള്‍ ആശംസിച്ചു. ചുറ്റുപാടുമുള്ള തിരക്കുകളില്‍ നിന്നും മാറി വിശ്വാസത്തില്‍ നിലനില്‍ക്കുവാനുള്ള ശക്തിയും, ആത്മബലവും നല്‍കുന്ന സ്ഥലങ്ങളായി ഇവിടം മാറട്ടെയെന്നും കര്‍ദിനാള്‍ പറഞ്ഞു.
Image: /content_image/News/News-2016-10-31-06:42:41.jpg
Keywords: Martyrs,challenges,us,to,assess,faith,cardinal,Vincent,Nichols
Content: 3054
Category: 1
Sub Category:
Heading: ഇറ്റലിയിലുണ്ടായ ശക്തമായ ഭൂചലനത്തില്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ള വിശുദ്ധ ബനഡിക്റ്റിന്റെ ബസലിക്ക തകര്‍ന്നു
Content: റോം: ഇറ്റലിയിലെ നോര്‍സിയായിലുണ്ടായ ശക്തമായ ഭൂചലനത്തില്‍ വിശുദ്ധ ബനഡിക്റ്റിന്റെ നാമധേയത്തിലുള്ള നൂറ്റാണ്ടുകള്‍ പഴക്കമുള്ള ബസലിക്ക തകര്‍ന്നു. യൂറോപ്പിന്റെ സംസ്‌കാരത്തേയും, സന്യാസ പാരമ്പര്യത്തേയും ഏറെ സ്വാധീനിച്ച വിശുദ്ധ ബനഡിക്റ്റിന്റെ ജന്മസ്ഥലത്ത് നിര്‍മ്മിച്ച ബസലിക്ക ദേവാലയമാണ് കഴിഞ്ഞ ദിവസമുണ്ടായ ഭൂചലനത്തില്‍ തകര്‍ന്നു വീണത്. റിക്ടര്‍ സ്‌കെയിലില്‍ 6.6 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനമാണ് പ്രദേശത്ത് അനുഭവപ്പെട്ടത്. റോമിലും, വത്തിക്കാനിലും ഭൂചലനം അനുഭവപ്പെട്ടു. രാവിലെ 7.40-നാണ് ഭൂചലനം അനുഭവപ്പെട്ടത്. നോര്‍സിയായില്‍ നിന്നും ആറു മൈല്‍ ദൂരെയായി സ്ഥിതി ചെയ്യുന്ന പൈ-ഡെല്‍ കൊളീ എന്ന സ്ഥലമാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. വിശുദ്ധ ബനഡിക്റ്റ് കത്തീഡ്രലിനു സമീപത്തുള്ള ചെറിയ ദേവാലയവും ഭൂചലനത്തില്‍ തകര്‍ന്നു. എന്നാല്‍, നഗരമധ്യത്തില്‍ സ്ഥാപിച്ചിട്ടുള്ള വിശുദ്ധ ബനഡിക്റ്റിന്റെ പ്രതിമയ്ക്ക് കേടുപാടുകളൊന്നും സംഭവിച്ചിട്ടില്ല. നോര്‍സിയായില്‍ ഉള്ള സന്യസ്ഥരെല്ലാം സുരക്ഷിതരാണ്. നോര്‍സിയന്‍ സന്യാസ സമൂഹത്തിന്റെ ചുമതലകള്‍ വഹിക്കുന്ന ഫാദര്‍ ബനഡിക്റ്റ് നിവാക്കോഫ് സ്ഥിതിഗതികള്‍ സംബന്ധിക്കുന്ന വിവരം സന്യാസ സമൂഹത്തിന്റെ വെബ്‌സൈറ്റില്‍ കുറിച്ചു. സന്യാസ സമൂഹത്തിലെ അംഗങ്ങള്‍ക്ക് ഭൂചലനത്തില്‍ അപകടം സംഭവിച്ചിട്ടില്ലെന്നു കുറിപ്പിലൂടെ അറിയിച്ച ഫാദര്‍ ബനഡിക്റ്റ്, വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രാര്‍ത്ഥനകള്‍ക്കായി നന്ദിയും അറിയിച്ചു. വാര്‍ത്താ വിനിമയ സംവിധാനങ്ങള്‍ തകരാറിലായതിനാല്‍ ബുദ്ധിമുട്ടുകള്‍ നേരിടുന്നതായും അദ്ദേഹം തന്റെ കുറിപ്പില്‍ പറയുന്നു. ജനങ്ങളുടെ സേവനത്തിനായി സന്യസ്ഥര്‍ സദാസമയവും രംഗത്തുണ്ടാകുമെന്നും, അതാണ് തങ്ങളുടെ മുഖ്യദൗത്യമെന്നും ഫാദര്‍ നിവാക്കോഫ് തന്റെ സന്ദേശത്തില്‍ പറഞ്ഞു. റോമിനു പുറത്തായി സ്ഥിതി ചെയ്യുന്ന സെന്റ് പോള്‍സ് ബസലിക്കയ്ക്കും ഭൂചലനത്തില്‍ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. രണ്ടു മാസങ്ങള്‍ക്ക് മുമ്പ് നടന്ന ശക്തമായ ഭൂചലനത്തില്‍ ഇറ്റലിയില്‍ 300 പേര്‍ കൊല്ലപ്പെട്ടിരുന്നു. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും, അനേകര്‍ക്ക് വീടുകള്‍ നഷ്ടമാകുകയും ചെയ്ത വലിയ ദുരന്തമായിരുന്നു അത്. രാജ്യത്തിന്റെ പുനര്‍നിര്‍മ്മാണത്തിനായി സാധ്യമാകുന്നതെല്ലാം ഉടന്‍ തന്നെ ചെയ്യുമെന്ന് ഇറ്റാലിയന്‍ പ്രസിഡന്റ് മറ്റിയോ റെന്‍സി അറിയിച്ചു. ഞായറാഴ്ച നടന്ന വിശുദ്ധ കുര്‍ബാന മധ്യേ, ഭൂചലനത്തില്‍ ദുരിതമനുഭവിക്കുന്ന ജനങ്ങളോടുള്ള തന്റെ ഐക്യദാര്‍ഢ്യം ഫ്രാന്‍സിസ് മാര്‍പാപ്പ പ്രത്യേകം അറിയിച്ചു. മുറിവേറ്റവര്‍ക്കു വേണ്ടിയും, വീടുകളും സമ്പാദ്യവും നഷ്ടപ്പെട്ടവര്‍ക്കു വേണ്ടിയും താന്‍ പ്രത്യേകം പ്രാര്‍ത്ഥിക്കുന്നതായി പിതാവ് പറഞ്ഞു. രക്ഷാപ്രവര്‍ത്തകരുടെ കരങ്ങളെ ദൈവം ശക്തിപ്പെടുത്തട്ടെ എന്ന് പറഞ്ഞ പാപ്പ, പരിശുദ്ധ അമ്മ അവര്‍ക്ക് കാവലായിട്ടുണ്ടാകുമെന്നും തന്റെ സന്ദേശത്തിലൂടെ അറിയിച്ചു.
Image: /content_image/News/News-2016-10-31-06:55:21.jpg
Keywords:
Content: 3055
Category: 1
Sub Category:
Heading: ഫിലിപ്പീന്‍സിന് പുറത്തു താമസിക്കുന്ന വിശ്വാസികള്‍ക്ക് മരിച്ചുപോയ പ്രിയപ്പെട്ടവരെ സ്മരിക്കാന്‍ 'വിര്‍ച്വല്‍ സെമിത്തേരി' സൗകര്യം
Content: മനില: രാജ്യത്തിന് പുറത്തു താമസിക്കുന്ന ഫിലിപ്പിന്‍ ക്രൈസ്തവര്‍ക്ക്, തങ്ങളുടെ മരിച്ചു പോയവര്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ ഇന്റര്‍നെറ്റ് വഴി പ്രത്യേക സംവിധാനം ഒരുക്കി. 'വിര്‍ച്വല്‍ സെമിത്തേരി' എന്ന പേരില്‍ ആണ് ഈ പ്രത്യേക സംവിധാനം അറിയപ്പെടുന്നത്. ഫിലിപ്പിന്‍സ് കാത്തലിക് ബിഷപ്പ്‌സ് കോണ്‍ഫറന്‍സിന് കീഴിലാണ് ഇത് സംബന്ധിച്ച ക്രമീകരണങ്ങള്‍ നടത്തുന്നത്. നവംബര്‍ ഒന്ന്, രണ്ട് തീയതികളിലാണ് ഫിലിപ്പിന്‍സ് ജനത ഏറെ പ്രാധാന്യത്തോടെ തങ്ങളുടെ മരിച്ചു പോയവര്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കുന്നത്. സകല വിശുദ്ധരുടെയും, സകല മരിച്ച വിശ്വാസികളുടെയും ദിനങ്ങളായി സഭ ആചരിക്കുന്നതും ഈ ദിവസങ്ങളിലാണ്. തങ്ങളുടെ മരിച്ചു പോയവരുടെ കല്ലറകള്‍ക്ക് സമീപം കുടുംബമായി ചെന്നിരുന്ന് ഒരു രാത്രി മുഴുവന്‍ നീണ്ടു നില്‍ക്കുന്ന പ്രാര്‍ത്ഥനകള്‍ വിശ്വാസികള്‍ ഈ ദിനങ്ങളില്‍ പ്രത്യേകമായി നടത്തും. സെമിത്തേരിയിലുള്ള കല്ലറകളുടെ അറ്റകുറ്റപണികള്‍ ഇതിനു മുമ്പേ നടത്തപ്പെടും. മെഴുകുതിരികള്‍ കത്തിച്ചും, പൂക്കള്‍ കൊണ്ട് പ്രത്യേക രീതിയില്‍ അലങ്കരിച്ചും വിശ്വാസികള്‍ കല്ലറകളെ മനോഹരമാക്കും. പ്രത്യേക കുര്‍ബാനകളും, പ്രാര്‍ത്ഥനയും ഈ ദിനങ്ങളില്‍ നടത്തപ്പെടും. ഇരുദിനങ്ങളും ഫിലിപ്പിന്‍സില്‍ ദേശീയ അവധി ദിനം കൂടിയാണ്. വിദേശ രാജ്യങ്ങളില്‍ താമസിക്കുന്നവര്‍ക്ക് ഈ ദിവസങ്ങളില്‍ തങ്ങളുടെ പ്രിയപ്പെട്ടവരെ സ്മരിക്കുന്നതിനും മരിച്ചുപോയവര്‍ക്കു വേണ്ടിയുള്ള വിശുദ്ധ കുര്‍ബാനയും, പ്രാര്‍ത്ഥനകളും അര്‍പ്പിക്കുന്നതിനു വേണ്ടിയും 'വിര്‍ച്വല്‍ സെമിത്തേരി' സൗകര്യത്തിലൂടെ സാധിയ്ക്കും. 2011-ലാണ് ഇത്തരമൊരു പദ്ധതി ആരംഭിച്ചത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി ലക്ഷക്കണക്കിനു ഫിലിപ്പീന്‍സ് നിവാസികളാണ് ജീവിക്കുന്നത്. ഇന്റര്‍നെറ്റിലൂടെ ഒരുക്കിയിരിക്കുന്ന സൗകര്യം കത്തോലിക്കരായ വിശ്വാസികള്‍ക്ക് ഏറെ ഗുണം ചെയ്യും. മരിച്ചവര്‍ക്കു വേണ്ടിയുള്ള ഈ കുര്‍ബാനകള്‍ ബിഷപ്‌സ് കോണ്‍ഫറന്‍സ് ചാപ്പലില്‍ നവംബര്‍ ഒന്നിനാണ് അര്‍പ്പിക്കുക.
Image: /content_image/News/News-2016-10-31-07:48:02.jpg
Keywords: Virtual Cemetry, Philipines