Content | കോട്ടയം: ഭീകരർ തട്ടിക്കൊണ്ടുപോയ ഫാ. ടോം ഉഴുന്നാലിലിന്റെ മോചനത്തിന് കേന്ദ്ര–സംസ്‌ഥാന സർക്കാരുകൾ ആത്മാർഥമായി ഇടപെടണമെന്നാവശ്യപ്പെട്ട് കത്തോലിക്കാ കോൺഗ്രസ് പ്രാർഥനാ യജ്‌ഞം നടത്തും. കേരളപ്പിറവി ദിനമായ നാളെ കോട്ടയം കളക്ടറേറ്റിനു മുമ്പിൽ നടത്തുന്ന പ്രാർഥനാ യജ്‌ഞം ചങ്ങനാശേരി അതിരൂപത വികാരി ജനറാൾ മോൺ. ജോസഫ് മുണ്ടകത്തിൽ ഉദ്ഘാടനം ചെയ്യും.
ലൂർദ് ഫൊറോന വികാരി ഫാ. ജോസഫ് മണക്കളം മുഖ്യപ്രഭാഷണം നടത്തും. കത്തോലിക്കാ കോൺഗ്രസ് അതിരൂപത ഡയറക്ടർ ഫാ. ഫ്രാൻസിസ് കാരുവേലിൽ, കുട്ടനാട് വികസന സമിതി ഡയറക്ടർ ഫാ. തോമസ് പീലിയാനിക്കൽ എന്നിവർ പ്രസംഗിക്കും. ഫാ. ജോർജ് ജോസഫ് വാതപ്പള്ളി അധ്യക്ഷത വഹിക്കും. അഡ്വ. പി.പി. ജോസഫ്, മാത്യു കുന്നേൽ, ചാക്കോച്ചൻ കൈതക്കരി, ജോർജ് പൊന്മാങ്കൽ, ജോസ് മുക്കം എന്നിവർ നേതൃത്വം നൽകും.
#{green->n->n->SaveFrTom }#
#{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}#
{{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }} |