Contents
Displaying 2831-2840 of 24985 results.
Content:
3066
Category: 1
Sub Category:
Heading: കുട്ടികളിലുണ്ടാകുന്ന ഭയത്തെ മാതാപിതാക്കള്‍ തിരിച്ചറിഞ്ഞ്, ബൈബിളിന്റെ വചന വെളിച്ചത്തില്‍ അവരെ വളര്‍ത്തണമെന്ന് വിദഗ്ധരുടെ നിര്‍ദേശം
Content: ലണ്ടന്‍: കുട്ടികളിലുണ്ടാകുന്ന ഭയത്തെ കുറിച്ച് മാതാപിതാക്കള്‍ അവരോട് നേരിട്ട് സംസാരിക്കണമെന്ന് മാനസിക രോഗ വിദഗ്ധര്‍. ബൈബിള്‍ വചനങ്ങള്‍ പഠിക്കുന്നത് ഭയവും, ആശങ്കയും മാറ്റുവാന്‍ ഉപകരിക്കുന്നതായി പല സംഭവങ്ങളും സൂചിപ്പിക്കുന്നുണ്ടെന്നും പ്രശസ്തര്‍ അഭിപ്രായപ്പെടുന്നു. 'തിങ്ക് ട്വയിസ്', 'പ്രീമിയര്‍ മൈന്‍ഡ് ആന്റ് സോള്‍സ്' എന്നീ സംഘടനകളുടെ നേതൃനിരയില്‍ പ്രവര്‍ത്തിക്കുന്ന റെയ്ച്ചല്‍ ന്യൂമാനും, ഡോക്ടര്‍ കെയ്റ്റ് മിഡ്‌ലിട്ടുമാണ് ഇതു സംബന്ധിക്കുന്ന വിവരങ്ങള്‍ പങ്കുവച്ചത്. തങ്ങളെ അലട്ടുന്ന വിവിധ പ്രശ്‌നങ്ങള്‍ കാരണം കൗണ്‍സിലിംഗ് സെന്ററുകളിലേക്ക് ഈ വര്‍ഷം വിളിച്ച് സഹായം അഭ്യര്‍ത്ഥിച്ചത് 11,706 കുട്ടികളാണെന്ന് പഠനം വ്യക്തമാക്കുന്നു. വിവിധ തരം ഭയങ്ങളാണ് കുട്ടികളെ ബാധിച്ചിരിക്കുന്നത്. കുടുംബപ്രശ്‌നങ്ങള്‍ മുതല്‍ ഇവ തുടങ്ങുന്നു. സൈബര്‍ രംഗത്ത് നടക്കുന്ന ബ്രെക്‌സിറ്റ് ചര്‍ച്ചകളും, യുഎസ് തെരഞ്ഞെടുപ്പിന്റെ വിവിധ വാദമുഖങ്ങള്‍ വരെ കുട്ടികളുടെ ഉള്ളില്‍ ഭയം ജനിപ്പിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ആണ്‍കുട്ടികളേക്കാളും അധികമായി പെണ്‍കുട്ടികളാണ് കൗണ്‍സിലിംഗ് സെന്ററുകളിലേക്ക് സഹായത്തിനായി എത്തിയതെന്നും പഠനം പറയുന്നു. തിങ്ക് ട്വയിസിന്റെ സഹ സ്ഥാപകയായ റെയ്ച്ചന്‍ ന്യൂമാന്‍ വിഷയത്തില്‍ ആഴമായ പഠനം നടത്തിയ ശേഷം നടത്തിയ പ്രതികരണം ഏറെ ശ്രദ്ധേയമാണ്. "കുട്ടികള്‍ ഭയപ്പെടും എന്നു കരുതി അവരെ ഏതെങ്കിലും ഒരു പ്രശ്‌നത്തില്‍ നിന്നോ, ജീവിതത്തിന്റെ വിവിധ യാഥാര്‍ഥ്യങ്ങളില്‍ നിന്നോ മറച്ചുപിടിക്കുന്നത് ശരിയായ കാര്യമല്ല. അവരുടെ ഭയത്തെ എങ്ങനെ ഒഴിവാക്കാം എന്നതിനെ കുറിച്ചാണ് നാം ചിന്തിക്കേണ്ടത്. ഭയത്തെ അതീജീവിക്കുവാന്‍ ക്രിസ്തുവിന്റെ വചനം ഫലപ്രദമാണ്. ക്രിസ്തുവിന്റെ വചനത്തില്‍ ആരെയെങ്കിലും ശിക്ഷിക്കുന്നതിനെ സംബന്ധിച്ചല്ല പറയുന്നത്. മറിച്ച് ഭയപ്പെടാതെ മുന്നോട്ട് പോകേണ്ടതിനെ കുറിച്ചാണ്. ക്ലേശങ്ങളില്‍ അത് ഏറെ ഉപകാരപ്പെടും". റെയ്ച്ചന്‍ ന്യൂമാന്‍ പറഞ്ഞു. മാതാപിതാക്കള്‍ യുവാക്കളോടും കുട്ടികളോടും ശക്തമായ രീതിയില്‍ ആശയവിനിമയം നടത്തണമെന്നതാണ് ഡോക്ടര്‍ കെയ്റ്റ് മിഡ്‌ലിടണ്ണിന്റെ നിര്‍ദേശം. കുട്ടികളുടെ ഭയത്തെ കുറിച്ചും, അവരുടെ പ്രശ്‌നങ്ങളെ കുറിച്ചും മാതാപിതാക്കള്‍ക്ക് വ്യക്തമായ അറിവുണ്ടായിരിക്കണമെന്നും ഡോക്ടര്‍ കെയ്റ്റ് പറയുന്നു. തങ്ങളെ ഭയപ്പെടുത്തുന്ന കാര്യം കുട്ടികള്‍ പറയുമ്പോള്‍, മാതാപിതാക്കള്‍ അതില്‍ നിന്നും ഒഴിഞ്ഞു മാറുന്ന തരത്തില്‍ സംസാരിക്കരുതെന്നും അദ്ദേഹം ഓര്‍മ്മിപ്പിക്കുന്നു. ഭയം മൂലം പല കുട്ടികളും ദുരിതപൂര്‍ണ്ണമായ ജീവിതമാണ് നയിക്കുന്നതെന്നും ഡോക്ടര്‍ കെയ്റ്റ് പറയുന്നു. ഇതിനെ ഒഴിവാക്കുവാന്‍ മാതാപിതാക്കളുടെ ഇടപെടലുകള്‍ക്ക് സാധിക്കുമെന്നു അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Image: /content_image/News/News-2016-11-01-03:44:22.jpg
Keywords: parents,must,talk,to,their,children,about,anxiety

3067
Category: 18
Sub Category:
Heading: പരിശുദ്ധ അമ്മയെ കൂട്ടുപിടിച്ചാൽ വിശുദ്ധരായി ജീവിക്കാം: നടനും നിർമാതാവുമായ സിജോയ് വർഗീസ്
Content: തൊടുപുഴ: പരിശുദ്ധ മാതാവിനെ കൂട്ടുപിടിച്ചാൽ വിശുദ്ധരായി ജീവിക്കാമെന്നു പരസ്യചിത്ര നിർമാതാവും നടനുമായ സിജോയ് വർഗീസ്. കോതമംഗലം രൂപത കെസിവൈഎമ്മിന്റെ ആഭിമുഖ്യത്തിൽ തൊടുപുഴ ഡിവൈൻ മേഴ്സി ഷ്റൈൻ ഓഫ് ഹോളിമേരിയിൽ സംഘടിപ്പിച്ച അമ്മയ്ക്കരികിൽ ജപമാലപ്രയാണത്തിൽ ക്ലാസ് നയിക്കുകയായിരുന്നു അദ്ദേഹം. ജപമാല പ്രയാണത്തിന്റെ സമാപനത്തോടനുബന്ധിച്ചു നടത്തിയ പരിപാടിയിൽ ഫാ. അഗസ്റ്റിൻ പടിഞ്ഞാറേക്കുറ്റ് ദൈവകരുണയെ കുറിച്ച് ക്ലാസ് നയിച്ചു. കെസിവൈഎം രൂപത ഡയറക്ടർ ഫാ. സെബാസ്റ്റ്യൻ കണിമറ്റത്തിൽ ദിവ്യബലി അർപ്പിച്ചു. തൊടുപുഴ ഫൊറോന ഡയറക്ടർ ഫാ. ജോൺ കടവൻ, അസിസ്റ്റന്റ് ഡയറക്ടർ ഫാ. തോമസ് വിലങ്ങുപാറയിൽ, ഡിവൈൻമേഴ്സി റെക്ടർ ഫാ. ജോസ് പൊതൂർ, അസിസ്റ്റന്റ് റെക്ടർ ഫാ. ജോസഫ് കൊച്ചുപറമ്പിൽ എന്നിവര്‍ നേതൃത്വം നല്കി. രൂപത ആനിമേറ്റർ സിസ്റ്റർ അലീന, സിസ്റ്റർ അമൽ മരിയ, ഫൊറോന ആനിമേറ്റർ സിസ്റ്റർ റാണി, രൂപത പ്രസിഡന്റ് ടോം ചക്കാലക്കുന്നേൽ, ജനറൽ സെക്രട്ടറി അഭി കാഞ്ഞിരപ്പാറ, സെക്രട്ടറി ജിയോ ജേക്കബ്, ഫൊറോന പ്രസിഡന്റ് സോയി ജോസഫ്, ട്രഷറർ ടിനു ഇലഞ്ഞിക്കൽ, ജോയ് ലിൻസ് എന്നിവരും നൂറുകണക്കിനു യുവജനങ്ങളും പങ്കെടുത്തു.
Image: /content_image/India/India-2016-11-01-03:58:06.jpg
Keywords:

3068
Category: 1
Sub Category:
Heading: കുമ്പസാരത്തിന്റെ രഹസ്യ സ്വഭാവം സൂക്ഷിക്കുവാന്‍ വൈദികര്‍ക്ക് അവകാശമുണ്ടെന്ന് സുപ്രീംകോടതി വിധി
Content: വാഷിംഗ്ടണ്‍: കുമ്പസാര രഹസ്യങ്ങള്‍ പുറത്തു പറയാതിരിക്കുവാന്‍ കത്തോലിക്ക വൈദികര്‍ക്ക് അവകാശമുണ്ടെന്ന് യുഎസിലെ കോടതി വിധിച്ചു. ലൂസിയാന സുപ്രീംകോടതിയാണ് ഏറെ നിര്‍ണ്ണായകമായ വിധി പുറപ്പെടുവിച്ചിരിക്കുന്നത്. കുമ്പസാരിക്കുമ്പോള്‍ വിശ്വാസികള്‍ വൈദികരോട് തങ്ങളുടെ പാപങ്ങള്‍ ഏറ്റുപറയാറുണ്ട്. ഇതില്‍ കുറ്റകൃത്യങ്ങള്‍ ഉണ്ടെങ്കില്‍ വൈദികര്‍ അത്തരം കാര്യങ്ങള്‍ കോടതിയിലോ, പോലീസിലോ പറയേണ്ടതില്ലെന്നാണ് കോടതി വിധിച്ചിരിക്കുന്നത്. "കുമ്പസാരം എന്ന കൂദാശ ഒരു വൈദികന്‍ നടത്തുമ്പോള്‍ വിശ്വാസി പറയുന്ന കാര്യങ്ങള്‍, സ്വകാര്യമായി തന്നെ സൂക്ഷിക്കുവാന്‍ വൈദികന് അവകാശമുണ്ട്. വിശ്വാസി താന്‍ ചെയ്തുവെന്നു ഏറ്റുപറയുന്ന ഏതെങ്കിലും കുറ്റകൃത്യങ്ങളോ, സമാനമായ രഹസ്യസ്വഭാവമുള്ള കാര്യങ്ങളോ നിയമസംവിധാനങ്ങളുടെ മുന്നില്‍ അറിയിക്കാതിരിക്കുവാന്‍ വൈദികന് കടമയുണ്ട്. കുമ്പസാരത്തിന്റെ അടിസ്ഥാനത്തില്‍ വൈദികന്‍ കോടതിയില്‍ സാക്ഷ്യം പറയണമെന്ന വാദം നിലനില്‍ക്കില്ല. റോമന്‍ കത്തോലിക്ക സഭയുടെ വിശ്വാസപരമായ കാര്യമാണ് കുമ്പസാരം. അതിന്റെ രഹസ്യസ്വഭാവം സൂക്ഷിക്കുവാന്‍ കുമ്പസാരം കേള്‍ക്കുന്ന വൈദികന് അവകാശമുണ്ട്". ലൂസിയാന സുപ്രീംകോടതി വിധിപ്രസ്താവനയില്‍ പറയുന്നു. ദീര്‍ഘനാളായി കോടതിയില്‍ വാദപ്രതിവാദങ്ങള്‍ നടന്ന ഫാദര്‍ ജെഫ് ബേഹീ കേസിലാണ് ലൂസിയാന സുപ്രീംകോടതി സുപ്രധാനമായ വിധി ഒക്ടോബര്‍ 28-ാം തീയതി നടത്തിയിരിക്കുന്നത്. ഫാദര്‍ ജെഫ് ബേഹീയോട് കുമ്പസാരം നടത്തിയ 14 വയസുള്ള ഒരു പെണ്‍കുട്ടി താന്‍ പീഡനത്തിന് ഇരയാകുന്നതായി പറഞ്ഞിരുന്നുവെന്നതിനെ അടിസ്ഥാനപ്പെടുത്തിയാണ് കേസ് ഫയല്‍ ചെയ്തത്. വൈദികന്‍ സേവനം ചെയ്യുന്ന ദേവാലയത്തിലെ ഒരു വ്യക്തി തന്നെയാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചിരുന്നതെന്നും കേസില്‍ പറയുന്നു. പീഡന വിഷയത്തില്‍ വൈദികന്‍ സാക്ഷി പറയണമെന്ന ആവശ്യം ഉയര്‍ന്നപ്പോള്‍, സഭാനിയമപ്രകാരം കുമ്പസാര രഹസ്യം വെളിപ്പെടുത്തുവാന്‍ സാധിക്കില്ലെന്ന നിലപാടാണ് ഫാദര്‍ ജെഫ് ബേഹീ സ്വീകരിച്ചത്. ഇതിനെ അടിസ്ഥാനപ്പെടുത്തിയാണ് കേസ് കോടതിയിലേക്ക് എത്തിയത്. ഇത്തരം ഒരു കാര്യം പെണ്‍കുട്ടി വൈദികനോട് വെളിപ്പെടുത്തിയിട്ടും, വൈദികന്‍ നിയമസംവിധാനങ്ങളിലോ, പോലീസിലോ വിവരം അറിയിക്കാതെ മറച്ചുവെച്ചത് തെറ്റാണെന്നും കേസ് നല്‍കിയവര്‍ വാദിച്ചു. എന്നാല്‍ ഈ വാദത്തില്‍ ഒരു കഴമ്പുമില്ലെന്നു കോടതി പറഞ്ഞു. വിശ്വാസപരമായ കാര്യങ്ങള്‍ മാത്രമാണിതെന്നും വൈദികനെ ഇതിലേക്ക് വലിച്ചിഴയ്ക്കുവാന്‍ പാടില്ലെന്നും കോടതി വിധിച്ചു.
Image: /content_image/News/News-2016-11-01-04:45:03.jpg

3069
Category: 1
Sub Category:
Heading: ലോകപ്രശസ്ത മുന്‍ ഫുട്‌ബോള്‍ താരം ഫിലിപ്പ് മുള്‍റൈന്‍ ഡീക്കനായി; തിരുപട്ട സ്വീകരണം അടുത്ത വര്‍ഷം
Content: ഡബ്ലിന്‍: മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെയും നോര്‍ത്തേണ്‍ അയര്‍ലന്റിന്റെയും ടീമുകള്‍ക്ക് വേണ്ടി ബൂട്ടണിഞ്ഞ ലോകപ്രശസ്ത ഫുട്‌ബോള്‍ താരം ഫിലിപ്പ് മുള്‍റൈന്‍ ഡീക്കനായി. ശനിയാഴ്ച ഡബ്ലിന്‍ സെന്‍റ് സേവ്യേഴ്സ് ദേവാലയത്തില്‍ നടന്ന ചടങ്ങില്‍ ഡബ്ലിന്‍ അതിരൂപതാദ്ധ്യക്ഷന്‍ ഡയര്‍മുയിട് മാര്‍ട്ടിനാണ് 38-കാരനായ ഫിലിപ്പ് മുള്‍റൈനെ ഡീക്കന്‍ പദവിയിലേക്ക് ഉയര്‍ത്തിയത്. ഡൊമിനിക്കന്‍ സഭാംഗമായിട്ടാണ് അദ്ദേഹം ഡീക്കന്‍ പദവിയിലേക്ക് പ്രവേശിച്ചിരിക്കുന്നത്. അടുത്ത വര്‍ഷം അദ്ദേഹം തിരുപട്ടം സ്വീകരിക്കും. 1999 മുതല്‍ 2005 വരെ ക്ലബ് ഫുട്‌ബോളിലെ സജീവ സാന്നിധ്യമായിരുന്നു ഫിലിപ്പ് മുള്‍റൈന്‍. ഫുട്‌ബോള്‍ മത്സരങ്ങളില്‍ മുഴുകി നടന്ന കാലഘട്ടത്തില്‍ ദൈവത്തില്‍ നിന്നും അകന്നാണ് ഫിലിപ്പ് മുള്‍റൈന്‍ തന്റെ ജീവിതം നയിച്ചത്. പ്രശസ്ത മോഡലായ നിക്കോള ചാപ്മാനുമായുള്ള സൗഹൃദവും, കര്‍ഫ്യൂ വകവയ്ക്കാതെ മദ്യപിച്ച് വാഹനമോടിച്ചതുമെല്ലാം മുള്‍റൈന്റെ ജീവിതത്തിലെ ചില വീഴ്ചകളായിരിന്നു. പിന്നീട് ബിഷപ്പ് നോയല്‍ ട്രിയാനോറിന്റെ ഇടപെടലാണ് ദൈവത്തിങ്കലേക്ക് ഫിലിപ്പ് മുള്‍റൈനെ കൂടുതല്‍ അടുപ്പിച്ചത്. ദീര്‍ഘ നാളത്തെ ബൈബിള്‍ പഠനത്തിനും പ്രാര്‍ത്ഥനക്കും ശേഷമാണ് ക്രിസ്തുവിന്റെ സുവിശേഷം ലോകത്തെ അറിയിക്കുന്നതിനായി ഒരു വൈദികനായി സേവനം ചെയ്യുവാനുള്ള തീരുമാനത്തിലേക്ക് ഫിലിപ്പ് മുള്‍റൈന്‍ എത്തിച്ചേര്‍ന്നതെന്ന് അദ്ദേഹത്തിന്റെ അമ്മയും സുഹൃത്തുക്കളും ഇതിനോടകം തന്നെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ഫിലിപ്പിന്റെ പുതിയ തീരുമാനത്തില്‍ തങ്ങള്‍ ഏറെ സന്തോഷത്തിലാണെന്നും അവര്‍ പ്രതികരിച്ചു. തന്റെ 31-ാം വയസില്‍ പ്രൊഫഷണല്‍ ഫുട്‌ബോള്‍ രംഗത്തോട് വിടപറഞ്ഞ ഫിലിപ്പ് മുള്‍റൈന്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവ പങ്കാളിയായിരുന്നു. 2009-ല്‍ റോമിലെ പൊന്തിഫിക്കല്‍ ഐറിഷ് കോളജില്‍ നിന്നും ദൈവശാസ്ത്രത്തില്‍ രണ്ടുവര്‍ഷം നീണ്ടു നില്‍ക്കുന്ന പഠനം പൂര്‍ത്തിയാക്കിയ വ്യക്തി കൂടിയാണ് ഫിലിപ്പ് മുള്‍റൈന്‍.
Image: /content_image/News/News-2016-11-01-05:30:10.jpg
Keywords: Dominican Order, Archbishop of Dublin, Diarmui

3070
Category: 1
Sub Category:
Heading: സാങ്കേതിക വിദ്യയുടെ പിന്‍ബലത്തോടെ സാത്താന്റെ വിവിധ പ്രവര്‍ത്തനങ്ങള്‍ വ്യാപിക്കുന്നതായി ആര്‍ച്ച് ബിഷപ്പ് ബര്‍ണാഡ് മോറസ്
Content: ബംഗളൂരു: സാങ്കേതിക വിദ്യയുടെ പിന്‍ബലത്തോടെ സാത്താന്റെ വിവിധ പ്രവര്‍ത്തനങ്ങള്‍ സമൂഹത്തിലും യുവാക്കളിലും ഇടം നേടുന്നതായി ആര്‍ച്ച് ബിഷപ്പ് ബര്‍ണാഡ് മോറസ്. ബംഗളൂരുവില്‍ നടന്ന അന്താരാഷ്ട്ര ഡെലിവറന്‍സ് പരിശീലന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ആര്‍ച്ച് ബിഷപ്പ്. ബംഗളൂരു കാത്തലിക് കരിസ്മാറ്റിക് റിന്യൂവല്‍ സര്‍വ്വീസും അന്താരാഷ്ട്ര ഡെലിവറന്‍സ് സംഘടനയും സംയുക്തമായിട്ടാണ് പരിപാടി ക്രമീകരിച്ചത്. "മനുഷ്യരുടെ വിരല്‍ തുമ്പിലേക്ക് സാങ്കേതിക വിദ്യ മാറിയിരിക്കുന്ന കാലഘട്ടമാണിത്. കുറഞ്ഞ ചെലവില്‍ ആര്‍ക്കും ഇന്ന് മൊബൈല്‍ ഫോണും, അനുബന്ധ സൗകര്യങ്ങളും സ്വന്തമാക്കുവാന്‍ സാധിക്കും. ഇന്നത്തെ കാലഘട്ടത്തില്‍ സാത്താന്‍ ആളുകളിലേക്ക് പ്രവേശിക്കുന്നതിനായി ഉപയോഗിക്കുന്ന ഒരു മാര്‍ഗമായി ഇത്തരം സൗകര്യങ്ങള്‍ തീര്‍ന്നിരിക്കുകയാണ്. നീലചിത്രങ്ങള്‍ കാണുന്നതിനും മറ്റു പല തെറ്റായ ബന്ധങ്ങളില്‍ ഏര്‍പ്പെടുന്നതിനുമെല്ലാം ഇത്തരം സൗകര്യങ്ങള്‍ വഴിയൊരുക്കുകയാണ്". ആര്‍ച്ച് ബിഷപ്പ് പറഞ്ഞു. മുന്‍കാലങ്ങളില്‍ മദ്യപാനത്തേയും പുകവലിയേയും മാത്രമായിരുന്നു സാത്താന്റെ പ്രവര്‍ത്തികളായി കണ്ടിരുതെന്ന പറഞ്ഞ ആര്‍ച്ച് ബിഷപ്പ്, പുത്തന്‍ തലമുറകളിലേക്ക് കൂടുതല്‍ വഴികളിലൂടെ സാത്താന്‍ അവന്റെ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നുണ്ടെന്നും കൂട്ടിച്ചേര്‍ത്തു. കുട്ടികള്‍ക്കും, പ്രായമായവര്‍ക്കുമെതിരെ നടക്കുന്ന പല അക്രമങ്ങളിലേക്കും വഴിവയ്ക്കുന്നത് മൊബൈല്‍ ഫോണിന്റെ ദുരുപയോഗത്തിലൂടെ വരുന്ന വിവിധ സ്വാധീനങ്ങളാണെന്നും ബംഗളൂരു ആര്‍ച്ച് ബിഷപ്പ് ബര്‍ണാഡ് മോറസ് തന്റെ പ്രസംഗത്തില്‍ പറഞ്ഞു. 101 പേര്‍ സംബന്ധിച്ച പ്രത്യേക കോണ്‍ഫറന്‍സില്‍ 47 വൈദികര്‍ പങ്കെടുത്തു. അത്മായ നേതാക്കളും, വിടുതല്‍ ശുശ്രൂഷ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരും ഒരാഴ്ച നീണ്ടു നിന്ന പരിപാടിയുടെ ഭാഗമായി. ഭൂതബാധകളെയും പിശാചിന്റെ പ്രവര്‍ത്തനങ്ങളെയും കത്തോലിക്ക സഭയിലെ നടപടി ക്രമങ്ങള്‍ പ്രകാരം ഒഴിപ്പിക്കുന്നതെങ്ങനെയാണെന്നും കോണ്‍ഫറന്‍സ് വിശദമാക്കി. ഈ മേഖലയില്‍ നിലനില്‍ക്കുന്ന ചില അന്ധവിശ്വാസങ്ങളേയും യോഗത്തില്‍ ചര്‍ച്ച ചെയ്തു. ലോകപ്രശസ്ത ഭൂതോച്ചാടകന്‍ ഫാദര്‍ ഏലീയാസ് വെല കോണ്‍ഫറന്‍സില്‍ സംബന്ധിച്ചു. ഭൂതോച്ചാടനത്തിന്റെ വിവിധ മേഖലകളെ പറ്റി കോണ്‍ഫറസില്‍ പങ്കെടുത്തവരോട് അദ്ദേഹം വിശദീകരിച്ചിരിന്നു. വിടുതല്‍ ശുശ്രൂഷകള്‍ക്ക് നേതൃത്വം വഹിക്കുന്ന ഫാദര്‍ ജേക്കബ് ബ്രിട്ടോയും യോഗത്തില്‍ ക്ലാസുകള്‍ എടുത്തു.
Image: /content_image/News/News-2016-11-01-05:59:21.jpg
Keywords: Archbishop,sees,demon,at,fingertips,pornography

3071
Category: 1
Sub Category:
Heading: മാര്‍ സ്റ്റീഫൻ ചിറപ്പണത്ത് അഭിഷിക്തനായി
Content: വത്തിക്കാന്‍: സീറോ മലബാർ സഭയുടെ യൂറോപ്പിലെ അപ്പസ്തോലിക് വിസിറ്റേറ്ററായി മാര്‍ സ്റ്റീഫൻ ചിറപ്പണത്ത് അഭിഷിക്തനായി. വത്തിക്കാനിലെ സെന്റ് പോൾ മേജർ ബസിലിക്കയിൽ രാവിലെ 10ന് (ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് 2.30) ആരംഭിച്ച മെത്രാഭിഷേക ശുശ്രൂഷകള്‍ക്ക് സീറോ മലബാർ സഭ അദ്ധ്യക്ഷന്‍ കർദിനാൾ മാർ ജോർജ് ആലഞ്ചേരി മുഖ്യകാർമികത്വം വഹിച്ചു. നിരവധി രൂപത- അതിരൂപത മെത്രാന്‍മാരെയും വൈദികരെയും സന്യസ്ഥരെയും നൂറുകണക്കിനു അല്‍മായ വിശ്വാസികളെയും സാക്ഷിയാക്കിയാണ് ശുശ്രൂഷകള്‍ നടന്നത്. പ്രവാസികൾക്കുവേണ്ടിയുള്ള വത്തിക്കാൻ കാര്യാലയ കൗൺസിൽ സെക്രട്ടറിയും നിയുക്ത വരാപ്പുഴ ആര്‍ച്ച് ബിഷപ്പുമായ ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ, ആർച്ച് ബിഷപ്പുമാരായ മാർ മാത്യു മൂലക്കാട്ട്, മാർ ആൻഡ്രൂസ് താഴത്ത്, മാർ ജോസഫ് പെരുന്തോട്ടം, മാർ ജോർജ് ഞരളക്കാട്ട്, ബിഷപ്പുമാരായ മാർ ജേക്കബ് മനത്തോടത്ത്, മാർ പോളി കണ്ണൂക്കാടൻ, മാർ ജോർജ് മഠത്തിക്കണ്ടത്തിൽ, മാർ റെമിജിയൂസ് ഇഞ്ചനാനിയിൽ, മാർ പോൾ ആലപ്പാട്ട്, മാർ സെബാസ്റ്റ്യൻ വടക്കേൽ, മാർ ആന്റണി ചെറയത്ത്, മാർ ജോയ് ആലപ്പാട്ട്, മാർ ജോസഫ് സ്രാമ്പിക്കൽ എന്നിവര്‍ തിരുകര്‍മ്മങ്ങളില്‍ പങ്കെടുത്തു. കഴിഞ്ഞ അഞ്ചു വർഷമായി റോമിൽ മേജർ ആർച്ച് ബിഷപ്പിന്റെ പ്രൊകുറേറ്ററായും റോമാ രൂപതയിലുള്ള സീറോ മലബാർ വിശ്വാസികളുടെ വികാരിയായും ഇറ്റലി മുഴുവനുമുള്ള സീറോ മലബാർ വിശ്വാസികളുടെ കോർഡിനേറ്ററായും സേവനം ചെയ്തു വരികെയാണ് സ്റ്റീഫന്‍ ചിറപ്പണത്തിന് പുതിയ നിയമനം ലഭിക്കുന്നത്. അപ്പസ്തോലിക് വിസിറ്റേറ്റർ ശുശ്രൂഷയ്‌ക്കൊപ്പം റോമിലെ പ്രൊക്കുറേറ്ററിന്റെ സേവനവും മാർ സ്റ്റീഫൻ തുടരും. കവലക്കാട്ട് ചിറപ്പണത്ത് പരേതരായ പോൾ- റോസി ദമ്പതികളുടെ എട്ടു മക്കളിൽ ഏഴാമനായി 1961 ഡിസംബർ 26നാണ് മാർ സ്റ്റീഫൻ ചിറപ്പണത്ത് ജനിച്ചത്. വടവാതൂർ സെന്റ് തോമസ് അപ്പസ്‌തോലിക് മേജർ സെമിനാരിയിൽ തത്വശാസ്ത്ര, ദൈവശാസ്ത്ര പഠനം പൂർത്തിയാക്കിയ അദ്ദേഹം മാർ ജെയിംസ് പഴയാറ്റിലിൽനിന്ന് പൗരോഹിത്യം സ്വീകരിച്ചു. 1987 ഡിസംബർ 26നായിരിന്നു തിരുപട്ട സ്വീകരണം. വടവാതൂർ സെന്റ് തോമസ് അപ്പസ്‌തോലിക് സെമിനാരി പ്രൊക്യുറേറ്റർ, വൈസ് റെക്ടർ, ലക്ചറർ എന്നീ നിലകളിലും തൃശൂർ മേരി മാതാ, കുന്നോത്ത് ഗുഡ് ഷെപ്പേർഡ് എന്നീ മേജർ സെമിനാരികളിൽ വിസിറ്റിംഗ് പ്രൊഫസറായും സേവനമനുഷ്ഠിച്ചു. ഇരിങ്ങാലക്കുട സെന്റ് പോൾസ് മൈനർ സെമിനാരിയിൽ പ്രീഫെക്ടായി സേവനംചെയ്ത അദ്ദേഹം റോമിലെ ലാറ്ററൻ യൂണിവേഴ്‌സിറ്റിയിൽ നിന്ന് ദൈവശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടിയിട്ടുണ്ട്. ഇംഗ്ലീഷ്, ഇറ്റാലിയൻ, ജർമൻ ഭാഷകളിൽ പ്രാവീണ്യമുണ്ട്. രൂപതാ പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി, വിവാഹകോടതി ജഡ്ജി തുടങ്ങിയ പദവികൾ വഹിച്ച പരിചയവും മാര്‍ ചിറപ്പണത്തിനുണ്ട്.
Image: /content_image/News/News-2016-11-01-08:03:17.jpg
Keywords: Mar Stephan Chirappanam, Pravachaka Sabdam

3072
Category: 1
Sub Category:
Heading: കഴിഞ്ഞ കാലങ്ങളിലെ ഭിന്നതകള്‍ മനസിലാക്കി പുതിയ ഐക്യത്തോടെ കത്തോലിക്കരും ലൂഥറന്‍ സഭാംഗങ്ങളും പ്രവര്‍ത്തിക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആഹ്വാനം
Content: ലൂണ്ട് (സ്വീഡന്‍): കത്തോലിക്ക വിശ്വാസികളും, ലൂഥറന്‍ സഭാ വിശ്വാസികളും കഴിഞ്ഞ കാലങ്ങളില്‍ വന്നു പോയ തെറ്റുകള്‍ മനസിലാക്കി പരസ്പര ധാരണയോടും, ഐക്യത്തോടും കൂടി പ്രവര്‍ത്തിക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. 26 മണിക്കൂര്‍ മാത്രം നീണ്ടു നിന്ന സ്വീഡനിലേക്കുള്ള തന്റെ അപ്പോസ്‌ത്തോലിക സന്ദര്‍ശനത്തിനിടെ ലൂണ്ടിലെ ലൂഥറന്‍ കത്തീഡ്രല്‍ ദേവാലയത്തില്‍ നടന്ന പ്രാര്‍ത്ഥന ശുശ്രൂഷയില്‍ സംസാരിക്കുമ്പോഴാണ് പരിശുദ്ധ പിതാവ് സഭാ ഐക്യത്തെ കുറിച്ച് എടുത്ത് പറഞ്ഞത്. മുന്‍ കാലങ്ങളിലേക്ക് തിരഞ്ഞു നോക്കുമ്പോള്‍ സഭകള്‍ തമ്മില്‍ പലപ്പോഴും അഭിപ്രായ വ്യത്യാസങ്ങളും, വിവിധ വിഷയങ്ങളില്‍ ഭിന്നിപ്പുകളും ഉണ്ടായിരുന്നുവെന്ന കാര്യം ഒരു വസ്തുതയായി നിലനില്‍ക്കുന്നുവെന്ന് മാര്‍പാപ്പ തന്റെ പ്രസംഗത്തില്‍ പറഞ്ഞു. ഇത്തരം തര്‍ക്കങ്ങള്‍ പരസ്പരം മനസിലാക്കുന്നതിനും ദൈവവചനത്തിന്റെ സാക്ഷികളായി ഒരുമയോടെ ജീവിക്കുന്നതിനും തടസമായിട്ടുണ്ടെന്നും പാപ്പ ചൂണ്ടികാട്ടി. ഭിന്നിപ്പുകളല്ല ദൈവം നമ്മില്‍ നിന്നും ആഗ്രഹിക്കുന്നതെന്നും ഒരുമയോടെയുള്ള പ്രവര്‍ത്തനമാണ് അവിടുത്തെ ആത്മാവിന്റെ താല്‍പര്യമെന്നും പാപ്പ വിശ്വാസ സമൂഹത്തെ ഓര്‍മ്മിപ്പിച്ചു. "എന്നില്‍ വസിപ്പിന്‍, ഞാന്‍ നിങ്ങളിലും വസിക്കും എന്നാണ് ക്രിസ്തു നമ്മോടു പറഞ്ഞിരിക്കുന്നത്. തന്റെ കാല്‍വരി യാഗത്തിനു മുമ്പും അവിടുന്ന് ഇത് ആവര്‍ത്തിക്കുന്നു. ഒരുമിച്ചുള്ള വാസം എന്നത് ക്രിസ്തു ആഗ്രഹിക്കുന്ന ഒന്നാണ്. ദൈവത്തിന്റെ തോട്ടത്തിലെ മുന്തിരിവള്ളികളാണ് നാം. പിതാവായ ദൈവത്തിന്റെ ഇഷ്ടമാണ് നമ്മില്‍ നിറവേറേണ്ടത്. ദൈവവുമായി ക്രിസ്തുവിനുണ്ടായിരുന്ന ഐക്യമാണ് അവിടുത്തെ സ്‌നേഹം എല്ലായ്‌പ്പോഴും നമ്മോടു വിളമ്പരം ചെയ്യുന്നത്. ഫലം കായിക്കുന്നവരാകണമെങ്കില്‍ നമ്മുടെ പ്രവര്‍ത്തികളും ഐക്യത്തോടെയാകണം". ഫ്രാന്‍സിസ് പാപ്പ പറഞ്ഞു. മാര്‍ട്ടിന്‍ ലൂഥര്‍ കിംഗിനെ പോലെയുള്ള ഒരു മഹാത്മാവിനെ മുന്നോട്ട് നയിച്ചത് ദൈവവചനത്തിന്റെ ശക്തിയാണെന്ന കാര്യവും ഫ്രാന്‍സിസ് മാര്‍പാപ്പ ചൂണ്ടികാണിച്ചു. തന്റെ ആത്മാവിനെ സന്തോഷിപ്പിക്കുന്ന ദൈവത്തെ എങ്ങനെ കണ്ടെത്താം എന്ന ചിന്തയാണ് അദ്ദേഹത്തെ ക്രിസ്തുവിലേക്ക് നയിച്ചതെന്നും പാപ്പ പറഞ്ഞു. 'നമ്മേ ഒരോരുത്തരേയും ഐക്യത്തിന്റെ സാക്ഷികളാക്കി മാറ്റേണമേ എന്ന് നാം ദൈവത്തോട് പ്രാര്‍ത്ഥിക്കണം. ലോകം ഇതില്‍ നിന്നും ദൈവസ്‌നേഹത്തെ മനസിലാക്കുവാന്‍ ഇടവരണമെന്നും നാം പ്രാര്‍ത്ഥിക്കണം'. പാപ്പ പ്രസംഗത്തില്‍ സൂചിപ്പിച്ചു. "ലൂഥറന്‍ സഭയിലെ അംഗങ്ങളായും, കത്തോലിക്കരായും നിന്നുകൊണ്ടു തന്നെയാണ് നാം ഈ ദേവാലയത്തില്‍ പ്രാര്‍ത്ഥിക്കുന്നത്. ദൈവത്താല്‍ മാത്രമേ നമുക്ക് എല്ലാ കാര്യങ്ങളും സാധിക്കുകയുള്ളു. ദൈവത്തെ കൂടാതെ നമ്മുടെ എല്ലാ പ്രയത്‌നവും വ്യര്‍ത്ഥമാണ്. ദൈവത്തോട് ചേര്‍ന്നു ജീവിക്കുവാനും, അവിടുത്തെ കാരുണ്യത്തിന്റെ വാഹകരാകുവാനും നമുക്ക് സാധിക്കണം". പാപ്പ പറഞ്ഞു.
Image: /content_image/News/News-2016-11-01-08:12:37.jpg
Keywords: Pope,urges,Catholics,and,Lutherans,to,recognize,past,errors

3073
Category: 15
Sub Category:
Heading: ശുദ്ധീകരണാത്മാക്കളുടെ വണക്കമാസം: രണ്ടാം തീയതി
Content: ഈശോ ഈ ലോകത്തെ വീണ്ടും രക്ഷിക്കാന്‍ വേണ്ടി വരുന്നതിനു മുമ്പുണ്ടായിരുന്ന ഏഷ്യക്കാരും, പേര്‍ഷ്യാക്കാരും, ഈജിപ്തുകാരും, ഗ്രീക്കുകാരും റോമാക്കാരും മരിച്ചവരെക്കുറിച്ച് അനേക കര്‍മ്മങ്ങളും, ജപങ്ങളും, ബലികളും നടത്തി വന്നിരുന്നുവെന്നു അവരുടെ ചരിത്രങ്ങളില്‍ നിന്ന്‍ മനസ്സിലാക്കുവാന്‍ സാധിയ്ക്കും. മരിച്ച ആത്മാക്കള്‍ക്ക് ശുദ്ധീകരണ സ്ഥലത്തില്‍ അനുഭവിക്കുന്ന വേദനകള്‍ കുറയുന്നതിനായിട്ട് പ്രാര്‍ത്ഥന, ഉപവാസം, ദാനധര്‍മ്മം മുതലായ സല്‍കൃത്യങ്ങളുടെ അനുഷ്ഠാനം തിരുസഭയുടെ ആരംഭം മുതല്‍ക്കേ ഉള്ളതാകുന്നു. പതിനാറാം നൂറ്റാണ്ടില്‍ ഉണ്ടായ പ്രൊട്ടസ്റ്റന്‍റു വിശ്വാസികള്‍ മാത്രമേ ഈ സത്യത്തെ അവിശ്വസിക്കുന്നുള്ളൂ. അവരുടെ ഈ അബദ്ധ പ്രബോധനങ്ങളില്‍ ഉള്‍പ്പെടാതിരിക്കാന്‍ പ്രത്യേകം സൂക്ഷിക്കണം. മാനസാന്തരപ്പെടാത്ത വലിയ പാപികള്‍ക്കു നിത്യനരകവും പ്രായശ്ചിത്തക്കടം തീര്‍ക്കേണ്ട ആത്മാക്കള്‍ക്ക് മറ്റൊരു മദ്ധ്യസ്ഥ സ്ഥലമുണ്ടെന്നുള്ളത് എല്ലാവരും ഒരുപോലെ അംഗീകരിക്കുന്ന സത്യമാകുന്നു. ഈ സ്ഥലത്തില്‍ പ്രായശ്ചിത്തത്തില്‍ കഴിയുന്ന നിരവധി ആത്മാക്കള്‍ അത്യധികമായ വേദനകള്‍ അനുഭവിക്കുന്നുണ്ട്. നരകവും മോക്ഷവുമല്ലാതെ മധ്യസ്ഥലമായ ശുദ്ധീകരണ സ്ഥലമുണ്ടെന്നും അതില്‍ കഷ്ടപ്പെടുന്ന ആത്മാക്കള്‍ക്ക് നമ്മുടെ സല്‍ക്രിയകളാല്‍ ആശ്വാസവും രക്ഷയും വരുത്തുവാന്‍ കഴിയുമെന്നും യാഥാര്‍ത്ഥ്യമാണ്. #{red->n->n->ജപം}# സകല വിശ്വാസികളുടെയും സ്രഷ്ടാവും രക്ഷിതാവുമായ സര്‍വ്വേശ്വരാ! മരിച്ച അങ്ങേ അടിയര്‍ക്കു വേണ്ടി ഭക്തിപൂര്‍വ്വം ചെയ്യപ്പെടുന്ന അപേക്ഷയെ കൈക്കൊണ്ട്, അവര്‍ ഏറ്റവും തീക്ഷ്ണമായി യാചിക്കുന്ന പാപപരിഹാരം അവര്‍ക്കു നല്‍കിയരുളണമെന്ന് ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു. സദാ ജീവിക്കുന്നവനായ സര്‍വ്വേശ്വരാ കര്‍ത്താവേ! ഈ പ്രാര്‍ത്ഥനയെ ദയയോടു കൂടെ കേട്ടരുളണമേ. മരിച്ച വിശ്വാസികളുടെ ആത്മാക്കള്‍ക്ക് തമ്പുരാന്‍റെ മനോഗുണത്താല്‍ മോക്ഷത്തില്‍ ചേരുവാന്‍ ഇടയുണ്ടാകട്ടെ. നിത്യപിതാവേ, ഈശോ മിശിഹാ കര്‍ത്താവിന്‍റെ വിലമതിയാത്ത തിരുച്ചോരയെക്കുറിച്ച് അവരുടെമേല്‍ കൃപയായിരിക്കണമേ. #{red->n->n->സൂചന}# (മരിച്ച വിശ്വാസികളുടെ ആത്മാക്കള്‍ക്കു വേണ്ടി ഈശോയുടെ അഞ്ചു തിരുമുറിവുകളെക്കുറിച്ച് താഴെ കൊടുത്തിരിക്കും വിധം അഞ്ചു പ്രാവശ്യം ചൊല്ലുക) മരിച്ച വിശ്വാസികളുടെ ആത്മാക്കള്‍ക്കു തമ്പുരാന്‍റെ മനോഗുണത്താല്‍ മോക്ഷത്തില്‍ ചേരുവാൻ അനുഗ്രഹമുണ്ടായിരിക്കട്ടെ നിത്യപിതാവേ, ഈശോമിശിഹാ കര്‍ത്താവിന്‍റെ വിലമതിയാത്ത തിരുച്ചോരയെക്കുറിച്ച് അവരുടെമേല്‍ കൃപയുണ്ടാകണമേ. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. #{red->n->n->ശുദ്ധീകരാത്മാക്കളുടെ ലുത്തിനിയ}# കര്‍ത്താവേ, അനുഗ്രഹിക്കണമേ! മിശിഹായേ, അനുഗ്രഹിക്കണമേ! കര്‍ത്താവേ, അനുഗ്രഹിക്കണമേ! മിശിഹായേ ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ! മിശിഹായേ ഞങ്ങളുടെ പ്രാര്‍ത്ഥന കൈക്കൊള്ളണമേ! സ്വര്‍ഗ്ഗസ്ഥനായ പിതാവായ ദൈവമേ, #{blue->n->n->.........(ഞങ്ങളെ അനുഗ്രഹിക്കണമേ)}# ഭൂലോക രക്ഷകനായ പുത്രനായ ദൈവമേ, പരിശുദ്ധാത്മാവായ ദൈവമേ, ഏകദൈവമായ പരിശുദ്ധ ത്രിത്വമേ, പരിശുദ്ധ മറിയമേ, #{blue->n->n->........(മരിച്ച വിശ്വാസികള്‍ക്കു വേണ്ടി അപേക്ഷിക്കണമേ)}# ദൈവത്തിന്‍റെ പരിശുദ്ധ ജനനീ, കന്യകകള്‍ക്കു മകുടമാകുന്ന നിര്‍മ്മല കന്യകേ, വിശുദ്ധ മിഖായേലെ, ദൈവദൂതന്മാരും മുഖ്യ ദൈവദൂതന്മാരുമായ സകല മാലാഖമാരേ, നവവൃന്ദ മാലാഖമാരെ, വിശുദ്ധ സ്നാപക യോഹന്നാനേ, വിശുദ്ധ യൗസേപ്പേ, ബാവാന്മാരും ദീര്‍ഘദര്‍ശികളുമായ സകല വിശുദ്ധന്മാരേ, വിശുദ്ധ പത്രോസേ, വിശുദ്ധ പൗലോസേ, വിശുദ്ധ യോഹന്നാനേ, ശ്ലീഹന്മാരും സുവിശേഷകന്മാരുമായ സകല വിശുദ്ധന്മാരെ, വിശുദ്ധ എസ്തപ്പാനോസേ, വിശുദ്ധ ലൗറന്തിയോസേ, വേദസാക്ഷികളായ സകല വിശുദ്ധന്മാരേ, വിശുദ്ധ ഗ്രിഗോറിയോസേ, വിശുദ്ധ അംബ്രോസീസേ, വിശുദ്ധ ഈറാനിമ്മോസേ, മെത്രാന്മാരും വന്ദകന്മാരുമായ സകല വിശുദ്ധന്മാരേ, വേദപാരംഗതന്‍മാരായ സകല വിശുദ്ധരേ, ഗുരുക്കന്മാരും ആചാര്യന്മാരുമായ സകല വിശുദ്ധന്മാരെ, സന്യാസികളും തപോധനന്മാരുമായ സകല വിശുദ്ധന്മാരേ, വിശുദ്ധ മറിയം മഗ്ദലേനായെ, വിശുദ്ധ കത്രീനായെ, വിശുദ്ധ ബാര്‍ബരായെ, കന്യകകളും വിധവകളുമായ സകല വിശുദ്ധരേ, ദയാപരനായിരുന്ന്, .........(കര്‍ത്താവേ അവരുടെ പാപങ്ങള്‍ പൊറുത്തരുളണമേ) ദയാപരനായിരുന്ന്, ........(കര്‍ത്താവേ, ഞങ്ങളുടെ പ്രാര്‍ത്ഥന കേട്ടരുളണമേ) ദയാപരനായിരുന്ന്, ........(കര്‍ത്താവേ ഞങ്ങളുടെ പ്രാര്‍ത്ഥന കേട്ടരുളണമേ) സകല തിന്മകളില്‍ നിന്ന്‍, #{blue->n->n->.......(കര്‍ത്താവേ അവരെ രക്ഷിക്കണമേ)}# അങ്ങേ കോപത്തില്‍ നിന്ന്, അങ്ങേ നീതിയുടെ ഘോരതയില്‍ നിന്ന്‍, ക്രൂരമായ വ്യാകുലത്തില്‍ നിന്ന്, കഠിന ശിക്ഷയില്‍ നിന്ന്, മരണത്തിന്‍റെ ഭയങ്കരമായ ഇരുളില്‍ നിന്ന്‍, അഗ്നിജ്വാലയില്‍ നിന്ന്‍, ശുദ്ധീകരണ സ്ഥലമായ പാറാവില്‍ നിന്ന്‍, അങ്ങേ മനുഷ്യാവതാരത്തെക്കുറിച്ച്, അങ്ങേ കറയില്ലാത്ത ഉത്ഭവത്തെയും പിറവിയേയും കുറിച്ച്, അങ്ങേ മാധുര്യമുള്ള തിരുനാമത്തെക്കുറിച്ച്, അങ്ങേ തിരുബാല പ്രായത്തെക്കുറിച്ച്, അങ്ങേ ജ്ഞാനസ്നാനത്തെയും ഉപവാസത്തെയും കുറിച്ച്, അങ്ങേ വലിയ എളിമയെക്കുറിച്ച്, അങ്ങേ ജാഗ്രതയുള്ള അനുസരണത്തെക്കുറിച്ച്, അങ്ങേ കൃപാധിക്യത്തെയും അളവില്ലാത്ത സ്നേഹത്തെയും കുറിച്ച്, അങ്ങേ പീഡാസഹനത്തെക്കുറിച്ച്, അങ്ങേ ചോര വിയര്‍പ്പേക്കുറിച്ച്, അങ്ങുന്ന് കെട്ടപ്പെട്ട കെട്ടുകളെക്കുറിച്ച്, അങ്ങുന്ന് അനുഭവിച്ച അടികളെക്കുറിച്ച്, അങ്ങേ തിരുമുള്‍മുടിയെക്കുറിച്ച്, അങ്ങേ തിരുക്കുരിശിനെക്കുറിച്ച്, അങ്ങേ അഞ്ചു തിരുമുറിവുകളെക്കുറിച്ച്, ഞങ്ങളുടെ മരണത്തെ ജയിച്ച അങ്ങേ അപമാനമുള്ള മരണത്തെക്കുറിച്ച്, അങ്ങേ വിലമതിയാത്ത തിരുരക്തത്തെക്കുറിച്ച്, അങ്ങേ മഹിമയുള്ള ഉത്ഥാനത്തെക്കുറിച്ച്, അങ്ങേ അതിശയമായ സ്വര്‍ഗ്ഗാരോഹണത്തെക്കുറിച്ച്, ആശ്വസിപ്പിക്കുന്നവനായ പരിശുദ്ധാത്മാവിന്‍റെ ആഗമനത്തെക്കുറിച്ച്, വിധിയുടെ ദിവസത്തില്‍ പാപികളായിരിക്കുന്ന ഞങ്ങള്‍ അങ്ങയോട് അപേക്ഷിക്കുന്നു, #{blue->n->n->.........(കര്‍ത്താവേ, ഞങ്ങളുടെ അപേക്ഷ കേള്‍ക്കണമേ)}# പാപിയായിരുന്ന മറിയം മഗ്ദലനായ്ക്കു പാപപരിഹാരം നല്‍കിയവനും നല്ല കള്ളന്‍റെ അപേക്ഷ കേട്ടവനുമായ അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു, മരണത്തിന്‍റെ താക്കോലും നരകത്തിന്‍റെ താക്കോലും കൈക്കൊണ്ടിരിക്കുന്ന അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു, രക്ഷിപ്പാന്‍ യോഗ്യതയുള്ളവരെ കൃപയോടെ രക്ഷിക്കുന്നതിനായി അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു, ഞങ്ങളുടെ സഹോദരര്‍, ബന്ധുക്കള്‍, സ്നേഹിതര്‍, ഉപകാരികള്‍ എന്നിവരുടെ ആത്മാക്കളെ ശുദ്ധീകരണ സ്ഥലത്തു നിന്ന്‍ രക്ഷിച്ചരുളണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു, ഉപേക്ഷിക്കപ്പെട്ട സകല ആത്മാക്കള്‍ക്കും ദയ ചെയ്തരുളണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു, മിശിഹാകര്‍ത്താവില്‍ അനുകൂലപ്പെടുന്ന സകലര്‍ക്കും ആശ്വാസവും പ്രകാശവും സമാധാനവുമുള്ള സ്ഥലം കല്‍പ്പിച്ചരുളണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു, പാപദൂഷ്യത്താല്‍ അവര്‍ക്കുണ്ടായിരിക്കുന്ന ശിക്ഷയെ കുറച്ചരുളണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു, അവരുടെ ദുഃഖത്തെ സന്തോഷമാക്കി മാറ്റണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു, അവരുടെ ആശയെ നിറവേറ്റുവാന്‍ ദയയായിരിക്കണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു, അങ്ങയെ പുകഴ്ത്തി, സ്തുതിച്ചു ബലി അങ്ങേയ്ക്കണപ്പാന്‍ തക്കവണ്ണം കൃപ ചെയ്യണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു, അങ്ങേ പുണ്യാത്മാക്കളുടെ കൂട്ടത്തില്‍ അവരെ കൈക്കൊള്ളണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു, സര്‍വ്വേശ്വരന്‍റെ പുത്രാ, അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു, കൃപയുടെ ഉറവയെ, അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു. ഭൂലോക പാപങ്ങളെ ദിവ്യചെമ്മരിയാട്ടിന്‍ കുട്ടീ, ........(അവര്‍ക്ക് നിത്യാശ്വാസം കൊടുത്തരുളണമേ) ഭൂലോക പാപങ്ങളെ ദിവ്യചെമ്മരിയാട്ടിന്‍ കുട്ടീ, ........(അവര്‍ക്ക് നിത്യാശ്വാസം കൊടുത്തരുളണമേ) ഭൂലോക പാപങ്ങളെ ദിവ്യചെമ്മരിയാട്ടിന്‍ കുട്ടീ, ........(കര്‍ത്താവേ, അനുഗ്രഹിക്കണമേ) (തുടര്‍ന്ന്‍ 1 സ്വര്‍ഗ്ഗ. ചൊല്ലുക) സമാധാനത്തില്‍ അവര്‍ ആശ്വസിക്കട്ടെ, .........(അപ്രകാരം സംഭവിക്കട്ടെ) കര്‍ത്താവേ ഞങ്ങളുടെ അപേക്ഷ കേട്ടരുളണമേ. .......(ഞങ്ങളുടെ അഭയശബ്ദം അങ്ങേ സന്നിധിയില്‍ എത്തട്ടെ) #{red->n->n->പ്രാര്‍ത്ഥിക്കാം}# സകല വിശ്വാസികളുടെയും സൃഷ്ടാവും രക്ഷിതാവുമായിരിക്കുന്ന സര്‍വ്വേശ്വരാ, മരിച്ച അങ്ങേ ദാസരെക്കുറിച്ച് ചെയ്യപ്പെടുന്ന ഭക്തിയുള്ള അപേക്ഷയെ അംഗീകരിച്ച് അവരേറ്റം ആഗ്രഹിക്കുന്ന പാപപരിഹാരത്തെ കൃപയോടു കൂടെ കൊടുത്തരുളണമേ. എന്നേക്കും ജീവിച്ചു വാഴുന്നവനായ സര്‍വ്വേശ്വരാ കര്‍ത്താവേ, ഈ അപേക്ഷയെ കരുണയോടെ കേട്ടരുളണമേ. നിത്യപിതാവേ, മാതാപിതാക്കള്‍, ബന്ധുക്കള്‍, സ്നേഹിതര്‍, ഉപകാരികള്‍ മുതലായവരെ വേണ്ടവിധം സ്നേഹിച്ച് അവര്‍ക്കു വേണ്ട നന്മ ചെയ്യണമെന്ന് അങ്ങ് കല്‍പ്പിച്ചിരിക്കുന്നുവല്ലോ. ഞങ്ങള്‍ക്കു ജന്മം നല്‍കി പ്രിയത്തോടു കൂടെ വളര്‍ത്തി സഹായിച്ചവരും, പലവിധ ഉപകാരങ്ങള്‍ ഞങ്ങള്‍ക്കു ചെയ്തവരും, ഞങ്ങളുടെ ബന്ധുക്കള്‍, സ്നേഹിതര്‍ എന്നിവരും അവരുടെ വേദന നീങ്ങി എന്നേയ്ക്കും അങ്ങയെ സന്തോഷമായി ദര്‍ശിച്ചു കൊണ്ടിരിപ്പാന്‍ കൃപ ചെയ്യണമെന്ന് ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു. മരിച്ച വിശ്വാസികള്‍ക്കു വേണ്ടി നമുക്ക് പ്രാര്‍ത്ഥിക്കാം. .......(കര്‍ത്താവേ, അവര്‍ക്കു നിത്യാശ്വാസം കൊടുത്തരുളണമേ) നിത്യവെളിച്ചം അവര്‍ക്കു ലഭിക്കുമാറാകട്ടെ, ആമ്മേന്‍. #{red->n->n->സുകൃതജപം}# ഈശോ! ഞങ്ങളുടെമേല്‍ ദയയായിരിക്കണമേ. #{red->n->n->സല്‍ക്രിയ}# ശുദ്ധീകരണ സ്ഥലത്തിലുള്ള ആത്മാക്കളെ സ്മരിച്ചു ഒരു കുര്‍ബാന ചൊല്ലിക്കുക. {{ഈ മാസത്തെ മുഴുവന്‍ വണക്കമാസവും ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://pravachakasabdam.com/index.php/site/calendar/11?type=15}} ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟ <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/23370" data-iframely-url="//iframely.net/q3GNwvA"></a></div></div><script async src="//iframely.net/embed.js"></script
Image: /content_image/ChristianPrayer/ChristianPrayer-2016-11-01-13:54:52.jpg
Keywords: ശുദ്ധീകരണാത്മാക്കളുടെ

3074
Category: 1
Sub Category:
Heading: സ്ത്രീകളുടെ പൗരോഹിത്യം കത്തോലിക്ക സഭയില്‍ ഒരുകാലത്തും അനുവദിച്ചു നല്‍കില്ലെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ
Content: റോം: സ്ത്രീകളുടെ പൗരോഹിത്യ കാര്യത്തില്‍ കത്തോലിക്ക സഭയുടെ നിലപാടില്‍ ഒരു മാറ്റവും ഉണ്ടാകില്ലെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. സ്ത്രീകളെ പുരോഹിതരോ, ബിഷപ്പുമാരോ ആയി നിയമിക്കുന്ന സംമ്പ്രദായത്തെ കത്തോലിക്ക സഭ ഒരിക്കലും അംഗീകരിക്കുന്നില്ലെന്നും ഇത്തരം ചര്‍ച്ചകള്‍ അടഞ്ഞ അധ്യായാമാണെന്നും പാപ്പ കൂട്ടിച്ചേര്‍ത്തു. സ്വീഡനിലെ തന്റെ അപ്പോസ്‌ത്തോലിക സന്ദര്‍ശനം പൂര്‍ത്തിയാക്കിയ ശേഷം വത്തിക്കാനിലേക്കുള്ള യാത്രക്കിടെ വിമാനത്തിലെ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനുള്ള മറുപടിയായിട്ടാണ് പാപ്പ സഭയുടെ നിലപാട് ഒരിക്കല്‍ കൂടി വ്യക്തമാക്കിയത്. വനിതകളെ പുരോഹിതരാക്കുന്ന കാര്യത്തിലെ എല്ലാ ചോദ്യങ്ങള്‍ക്കും, സംശയങ്ങള്‍ക്കും 1994-ല്‍ തന്നെ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ തീര്‍പ്പു കല്‍പ്പിച്ചിട്ടുണ്ടെന്നും ഫ്രാന്‍സിസ് പാപ്പ മറുപടിയായി പറഞ്ഞു. യേശുക്രിസ്തു തന്റെ ശിഷ്യന്‍മാരായി സ്വീകരിച്ച അപ്പോസ്‌ത്തോലന്‍മാരില്‍ പുരുഷന്‍മാര്‍ മാത്രമാണ് ഉണ്ടായിരുന്നത്. ഈ അടിസ്ഥാനത്തിലാണ് വനിതകളെ പൗരോഹിത്യ ശുശ്രൂഷകളില്‍ നിന്നും ഒഴിവാക്കിയിരിക്കുന്നതെന്നും പാപ്പ ചൂണ്ടികാണിച്ചു. സ്വീഡനിലെ ലൂഥറന്‍ സഭയുടെ ചടങ്ങുകളില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ പങ്കെടുക്കുകയും, സഭാ ഐക്യത്തിനുള്ള ആഹ്വാനം നല്‍കുകയും ചെയ്തിരുന്നു. ലൂഥറന്‍ സഭയിലെ ഉപ്‌സാല അതിരൂപതയുടെ വനിത ആര്‍ച്ച്ബിഷപ്പായ ആന്റജി ജാക്കലന്‍ ആണ് പാപ്പ പങ്കെടുത്ത ചടങ്ങുകളുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചത്. സ്വീഡനിലെ ആദ്യത്തെ വനിത ബിഷപ്പും, ആര്‍ച്ച്ബിഷപ്പ് ആന്റജി ജാക്കലന്‍ തന്നെയാണ്. ഈ സാഹചര്യത്തിലാണ് കത്തോലിക്ക സഭയിലും വനിതകളെ പുരോഹിതരാക്കുമോ എന്ന ചോദ്യം മാധ്യമപ്രവര്‍ത്തകര്‍ ഫ്രാന്‍സിസ് മാര്‍പാപ്പയോട് ചോദിച്ചത്. മനുഷ്യക്കടത്ത്, വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോയുമായുള്ള കൂടിക്കാഴ്ച, യൂറോപ്പിലെ മതേതരത്വ വാദങ്ങളുടെ വളര്‍ച്ച എന്നീ വിഷയങ്ങളിലുള്ള തന്റെ പ്രതികരണം മാര്‍പാപ്പ വിമാനത്തിലെ പത്രസമ്മേളനത്തിലൂടെ നല്‍കി. യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് കുടിയേറുന്ന മനുഷ്യര്‍ക്കു നേരെ അതിര്‍ത്തികള്‍ അടയ്ക്കുന്നത് ശരിയായ പ്രവണതയല്ലെന്ന തന്റെ നിലപാട് മാര്‍പാപ്പ വീണ്ടും ആവര്‍ത്തിച്ചു. "ആവശ്യത്തിലിരിക്കുന്ന ഒരാള്‍ക്ക് നേരെ മനുഷ്യഹൃദയങ്ങളെ അടയ്ക്കുന്നത് തെറ്റായ പ്രവണതയാണ്. അഭയാര്‍ത്ഥികളായി എത്തുന്നവരെ യൂറോപ്പ് സ്വീകരിക്കണം. വ്യത്യസ്തങ്ങളായ നിരവധി സംസ്‌കാരങ്ങളുടെ കൂട്ടായ്മയാണ് യൂറോപ്പ്. വരുന്നവര്‍ക്ക് അടിസ്ഥാന സൗകര്യങ്ങളും വിദ്യാഭ്യാസവും നല്‍കുവാന്‍ സര്‍ക്കാരുകള്‍ ശ്രമിക്കണം. അവരുടെ മനുഷ്യവിഭവ ശേഷി ഉപയോഗിക്കണം. മനുഷ്യക്കടത്തിനെ തടയുവാന്‍ ഇത്തരം പ്രവര്‍ത്തികള്‍ ഉപകരിക്കും". മാര്‍പാപ്പ പറഞ്ഞു. വെനസ്വേലന്‍ പ്രസിഡന്റുമായുള്ള കൂടിക്കാഴ്ചയില്‍ അരമണിക്കൂറോളം സമയം പരസ്പരം ആശയവിനിമയം നടത്തിയതായി പാപ്പ പറഞ്ഞു. യൂറോപ്പിലേക്ക് മതേതരത്വത്തിന്റെ പുതിയ സംസ്‌കാരം ഉദയം ചെയ്യുവാനുള്ള കാരണം ഉത്സാഹമില്ലാത്ത ക്രൈസ്തവ വിശ്വാസികളാണെന്നും പാപ്പ കൂട്ടിച്ചേര്‍ത്തു. സഭകള്‍ വിവിധ ശാഖകളായി പിരിഞ്ഞതും മതേതരത്വ സംസ്‌കാരത്തിന്റെ വളര്‍ച്ചയുമായി യാതൊരു ബന്ധവുമില്ലെന്നും പാപ്പ കൂട്ടിച്ചേര്‍ത്തു.
Image: /content_image/News/News-2016-11-02-01:12:28.jpg
Keywords: Catholic,Church,will,never,ordain,women,priests,says,Pope,Francis

3076
Category: 18
Sub Category:
Heading: ദൈവദാസൻ പുത്തൻപറമ്പിൽ തൊമ്മച്ചന്റെ 108–ാം ചരമവാർഷികം ആചരിച്ചു
Content: എടത്വ: എടത്വ സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ ദൈവദാസൻ പുത്തൻപറമ്പിൽ തൊമ്മച്ചന്റെ 108–ാം ചരമവാർഷികം ആചരിച്ചു. രാവിലെ നടന്ന വിശുദ്ധ കുർബാനയിലും അനുസ്മരണ പ്രാർഥനയിലും നൂറുകണക്കിനു വിശ്വാസികള്‍ പങ്കെടുത്തു. കേരളത്തിലെ വിവിധ കത്തോലിക്കാ രൂപതകളിൽ നിന്നുള്ള ഫ്രാൻസിസ്കൻ അൽമായ സഭാഗംങ്ങളുടെ നേതൃത്വത്തിൽ നടന്ന തീർഥാടന പദയാത്രയിൽ സഭാംഗങ്ങൾ തായങ്കരി, പച്ച, കൊച്ചമ്മനം എന്നിവിടങ്ങളിൽ സമ്മേളിച്ച് ജപമാല ചൊല്ലി രാവിലെ പതിനൊന്നോടെ ദൈവദാസൻ തൊമ്മച്ചന്റെ കബറിടത്തിൽ എത്തിച്ചേർന്നു. തിരുക്കർമങ്ങൾക്ക് വികാരി ജനറാൾ റവ. ഡോ. ജോസഫ് മുണ്ടകത്തിൽ മുഖ്യകാർമികത്വം വഹിച്ചു. വികാരി ഫാ. ജോൺ മണക്കുന്നേൽ, ഫാ. ആന്റണി വെച്ചൂർ, ഫാ. വർഗീസ് വാഴയിൽ എന്നിവർ സഹകാർമികരായിരുന്നു. കൊച്ചമ്മനത്ത് എസ്എഫ്ഒ അതിരൂപതാ സ്പിരിച്വൽ അസിസ്റ്റന്റ് ഫാ. ജോമോൻ ആശാംപറമ്പിൽ, തായങ്കരിയിൽ ഫാ. അഗസ്റ്റിൻ തൈപ്പറമ്പിൽ, പച്ച–ചെക്കിടിക്കാട് ഫാ. ജോർജ് കൊച്ചുപറമ്പിൽ എന്നിവർ തീർഥാടന പദയാത്രകൾ ഉദ്ഘാടനം ചെയ്തു. നാമകരണ നടപടികളുടെ വൈസ്പോസ്റ്റുലേറ്റർ സിസ്റ്റർ അനറ്റ് ചാലങ്ങാടി, എസ്എഫ്ഒ അതിരൂപതാ പ്രസിഡന്റ് സിബിച്ചൻ സ്രാങ്കൻ, സെക്രട്ടറി എൽസമ്മ സെബാസ്റ്റ്യൻ മരങ്ങാട്ട്, വൈസ് പ്രസിഡന്റ് പ്രമോദ് പി. ജോസഫ്, റീജിയണൽ പ്രസിഡന്റുമാരായ പ്രഫ. മാത്യു ജോർജ് വെള്ളാപള്ളിപുരയ്ക്കൽ, ആന്റണി ചാക്കോ കൊങ്ങംപള്ളിൽ, കൺവീനർ ജോണിക്കുട്ടി തുരുത്തേൽ, റ്റി.റ്റി. ഫ്രാൻസിസ് തട്ടുപുരയ്ക്കൽ, ആന്റപ്പൻ ആട്ടോക്കാരൻ, തോമസ് കാട്ടുങ്കൽ, പി.റ്റി. തോമസ് പുന്നശേരി എന്നിവർ നേതൃത്വം നൽകി.
Image: /content_image/India/India-2016-11-02-02:45:10.jpg