Content | തൊടുപുഴ: പരിശുദ്ധ മാതാവിനെ കൂട്ടുപിടിച്ചാൽ വിശുദ്ധരായി ജീവിക്കാമെന്നു പരസ്യചിത്ര നിർമാതാവും നടനുമായ സിജോയ് വർഗീസ്. കോതമംഗലം രൂപത കെസിവൈഎമ്മിന്റെ ആഭിമുഖ്യത്തിൽ തൊടുപുഴ ഡിവൈൻ മേഴ്സി ഷ്റൈൻ ഓഫ് ഹോളിമേരിയിൽ സംഘടിപ്പിച്ച അമ്മയ്ക്കരികിൽ ജപമാലപ്രയാണത്തിൽ ക്ലാസ് നയിക്കുകയായിരുന്നു അദ്ദേഹം.
ജപമാല പ്രയാണത്തിന്റെ സമാപനത്തോടനുബന്ധിച്ചു നടത്തിയ പരിപാടിയിൽ ഫാ. അഗസ്റ്റിൻ പടിഞ്ഞാറേക്കുറ്റ് ദൈവകരുണയെ കുറിച്ച് ക്ലാസ് നയിച്ചു. കെസിവൈഎം രൂപത ഡയറക്ടർ ഫാ. സെബാസ്റ്റ്യൻ കണിമറ്റത്തിൽ ദിവ്യബലി അർപ്പിച്ചു. തൊടുപുഴ ഫൊറോന ഡയറക്ടർ ഫാ. ജോൺ കടവൻ, അസിസ്റ്റന്റ് ഡയറക്ടർ ഫാ. തോമസ് വിലങ്ങുപാറയിൽ, ഡിവൈൻമേഴ്സി റെക്ടർ ഫാ. ജോസ് പൊതൂർ, അസിസ്റ്റന്റ് റെക്ടർ ഫാ. ജോസഫ് കൊച്ചുപറമ്പിൽ എന്നിവര്‍ നേതൃത്വം നല്കി.
രൂപത ആനിമേറ്റർ സിസ്റ്റർ അലീന, സിസ്റ്റർ അമൽ മരിയ, ഫൊറോന ആനിമേറ്റർ സിസ്റ്റർ റാണി, രൂപത പ്രസിഡന്റ് ടോം ചക്കാലക്കുന്നേൽ, ജനറൽ സെക്രട്ടറി അഭി കാഞ്ഞിരപ്പാറ, സെക്രട്ടറി ജിയോ ജേക്കബ്, ഫൊറോന പ്രസിഡന്റ് സോയി ജോസഫ്, ട്രഷറർ ടിനു ഇലഞ്ഞിക്കൽ, ജോയ് ലിൻസ് എന്നിവരും നൂറുകണക്കിനു യുവജനങ്ങളും പങ്കെടുത്തു. |