Contents

Displaying 2861-2870 of 24987 results.
Content: 3098
Category: 1
Sub Category:
Heading: ദൈവത്തിന്റെ കൽപന ലംഘിച്ചുകൊണ്ട് വാഷിംഗ്ടണ്‍ നഗരസഭയിൽ ദയാവധ ബിൽ പാസ്സായി: ബില്ലിനെ എതിര്‍ത്ത് ആയിരങ്ങള്‍ രംഗത്ത്
Content: വാഷിംഗ്ടണ്‍: 'കൊല്ലരുത്' എന്ന ദൈവത്തിന്റെ കൽപന ലംഘിച്ചു കൊണ്ട് ദയാവധത്തിന് വാഷിംഗ്ടണ്‍ നഗരസഭാ കൗണ്‍സില്‍ അംഗീകാരം നല്കി. പതിനൊന്ന് പേര്‍ ബില്ലിനെ അനുകൂലിച്ച് വോട്ടു ചെയ്തപ്പോള്‍ രണ്ടു പേരാണ് ബില്ലിനെ എതിര്‍ത്തത്. അതേ സമയം ബില്‍ നിയമവിധേയമാകുന്നതിന് ഒരു പ്രാവശ്യം കൂടി കൗണ്‍സില്‍ പാസാക്കുകയും മേയര്‍ ഒപ്പ് വെക്കുകയും ചെയ്യണം. പ്രോലൈഫ് പ്രവര്‍ത്തകരും വൈകല്യമുള്ളവരുടെ സംഘടനകളും ബില്‍ അംഗീകരിച്ച നഗരസഭയുടെ നടപടിയെ ശക്തമായി അപലപിച്ചു. 2015 ജനുവരിയില്‍ മേരി ചെച്ച് എന്ന കൗണ്‍സില്‍ അംഗമാണ് ഇത്തരമൊരു ബില്‍ നഗരസഭയുടെ പരിഗണനയ്ക്കായി കൊണ്ടുവന്നത്. അന്നു മുതല്‍ തന്നെ ബില്ലിനെതിരെ വ്യാപക പ്രതിഷേധം യുഎസിലെ വിവിധ സംഘടകള്‍ ഉയര്‍ത്തിയിരുന്നു. നഗരസഭയുടെ പുതിയ നടപടിയെ ലിറ്റില്‍ സിസ്റ്റേഴ്‌സ് ഓഫ് ദ പൂവറിന്റെ കമ്മ്യൂണിക്കേഷന്‍സ് ഡയറക്ടറായ സിസ്റ്റര്‍ കോണ്‍സ്‌റ്റെന്‍സി വീയറ്റ് ശക്തമായി അപലപിച്ചു. മനുഷ്യനെ ആദ്യം ബഹുമാനിക്കുവാന്‍ പഠിക്കുമ്പോഴാണ് ദൈവത്തെ കുറിച്ചും മനുഷ്യനെ കുറിച്ചുമുള്ള വിചാരങ്ങള്‍ ഒരാളില്‍ എത്തുന്നതെന്നും മനുഷ്യജീവന് വിലകല്‍പ്പിക്കാത്ത സമൂഹമാണ് നമുക്കു ചുറ്റും വളര്‍ന്നുവരുന്നതെന്നും സിസ്റ്റര്‍ വീയറ്റ് പ്രതികരിച്ചു. രോഗം വന്ന മനുഷ്യരെ ചികിത്സിക്കാതെ വിലകുറഞ്ഞ മരുന്നുകള്‍ നല്‍കി അവരെ മരണത്തിലേക്ക് തള്ളിവിടുവാനുള്ള ഇന്‍ഷുറന്‍സ് കമ്പനികളുടെ ശ്രമമാണ് ബില്ലിലൂടെ നടപ്പിലാകുവാന്‍ പോകുന്നതെന്ന് കൗണ്‍സിലര്‍ വൈറ്റി അലക്‌സാണ്ടര്‍ പറഞ്ഞു. "മതങ്ങളും വിശ്വാസങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്ന എല്ലാ വാദങ്ങളേയും ഈ വിഷയത്തില്‍ ഞാന്‍ തള്ളികളയുകയാണ്. ഇത്തരമൊരു ബില്‍ പാസാക്കുമ്പോള്‍ മതങ്ങള്‍ മാത്രമാണ് അതിനെ എതിര്‍ക്കുന്നതെന്ന പതിവ് പല്ലവി ഉയര്‍ത്തി ശ്രദ്ധതിരിച്ചുവിടുകയാണ് ഇവിടെ പലരും ചെയ്യുന്നത്. എന്നാല്‍ ഇന്‍ഷുറന്‍സ് കമ്പനികളുടെ തട്ടിപ്പാണ് ഇത്തരം തീരുമാനങ്ങളുടെ പിന്നില്‍". വൈറ്റി അലക്‌സാണ്ടര്‍ പറഞ്ഞു. ഒരു ഡോക്ടറുടെ സഹായത്തോടെയുള്ള മരണത്തെ കുറ്റകരമല്ലാത്ത ഒരു പ്രവര്‍ത്തിയാക്കി മാറ്റുന്നതാണ് ബില്ലിലെ വ്യവസ്ഥകള്‍. വൈകല്യം ബാധിച്ചവരേയും, സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരേയും ലക്ഷ്യം വയ്ക്കുന്നതാണ് പുതിയ ബില്ലെന്ന് വിവിധ സംഘടനകള്‍ പറയുന്നു. പണം ഇല്ലാത്തതിന്റെ പേരില്‍ ചികിത്സ മുടങ്ങുന്നവര്‍ക്ക് മരിക്കാം എന്ന സന്ദേശമാണ് ബില്ലിലൂടെ നല്‍കുന്നതെന്നും ഇവര്‍ ചൂണ്ടികാണിക്കുന്നു. നഗരസഭയുടെ നടപടിയ്ക്കെതിരെ ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോകാനാണ് പ്രോ ലൈഫ് സംഘടനകളുടെ തീരുമാനം.
Image: /content_image/News/News-2016-11-03-05:55:17.JPG
Keywords: Washiongton,city,council,approves,assisted,suicide
Content: 3099
Category: 15
Sub Category:
Heading: ശുദ്ധീകരണാത്മാക്കളുടെ വണക്കമാസം: നാലാം തീയതി
Content: നാം ചെയ്ത പാപങ്ങള്‍ക്ക് പരിഹാരമായുള്ള പ്രായശ്ചിത്ത കടം ഈ ലോകത്തില്‍ വച്ചു തന്നെ തീര്‍ക്കേണ്ടതാണ്. ഭൂരിഭാഗം ആളുകളും ഇതിനെ ശരിയായി വിനിയോഗിക്കാതെ മരിക്കുന്നു. ദൈവേഷ്ട പ്രസാദത്തോടുകൂടെ നാം ജീവിച്ച് മരിച്ചാല്‍ നാം നിത്യനരകത്തില്‍ തള്ളപ്പെടുകയില്ല. അനേകം പേര്‍ പാപം ചെയ്തു കുമ്പസാരം നടത്താതെയും, ഉത്തമമായി മനസ്താപപ്പെടാതെയും മരിക്കുന്നുണ്ട്. മനസ്സു തിരിയാത്ത പാപികളെ എന്നെന്നേയ്ക്കുമായി ദൈവം നിത്യനരകത്തിലേക്കു തള്ളുമ്പോള്‍ അല്പം കുറ്റങ്ങളോടു കൂടെ മരിച്ചവര്‍ക്ക് ദൈവം വീണ്ടും അവസരം നല്‍കുന്നു. ആകയാല്‍ അല്‍പ്പ പാപികള്‍ മരണാനന്തരം ശുദ്ധീകരിക്കപ്പെടുന്നതിനായി ഒരു പ്രത്യേക സ്ഥലത്തേയ്ക്കു നിയമിക്കപ്പെടുന്നു. ഈ സ്ഥലത്തില്‍ പീഡ അനുഭവിച്ചു കൊണ്ടു മാത്രമേ ശുദ്ധീകരണം പ്രാപിക്കുവാന്‍ സാധിക്കുകയുള്ളൂ. പീഡയുടെ ഈ സ്ഥലത്തെയാണ് ശുദ്ധീകരണ സ്ഥലമെന്നു പറയുന്നത്. പാപത്തിനു പ്രായശ്ചിത്തവും പരിഹാരവും ചെയ്യേണ്ട ഒരിടം ആവശ്യമാണല്ലോ? വേദന അനുഭവിച്ചു കൊണ്ടു മാത്രമേ പ്രായശ്ചിത്തക്കടം തീര്‍ക്കുവാന്‍ നമ്മുക്ക് സാധിക്കുകയുള്ളൂ. സര്‍വ്വേശ്വരന്‍ അരുളിച്ചെയ്ത കല്‍പനകളൊക്കെയും ദൈവസ്നേഹം, പരസ്നേഹം എന്നീ രണ്ടു കല്‍പനകളിലാണല്ലോ അടങ്ങിയിരിക്കുന്നത്. തന്നെ പോലെ തന്നെ നാം മറ്റുള്ളവരെ സ്നേഹിക്കുമ്പോള്‍ ഈ സ്നേഹം ഇവരുടെ മരണത്തോടു കൂടി അറ്റു പോകേണ്ടതില്ല. ഈ ലോകത്തില്‍ ജീവിക്കുന്നവരും ശുദ്ധീകരണസ്ഥലത്തില്‍ വേദനയനുഭവിക്കുന്നവരും മോക്ഷത്തില്‍ വാഴുന്നവരും പരസ്പരം സ്നേഹബന്ധമുള്ളവരാകുന്നു എന്നത് തിരുസഭയുടെ പ്രബോധനമാകുന്നു. ആയതിനാല്‍ ശുദ്ധീകരണാത്മാക്കളെ പ്രത്യേകമായി സ്മരിച്ചു നമ്മുക്ക് പ്രാര്‍ത്ഥിക്കാം. #{red->n->n->ജപം}# ജീവിച്ചിരിക്കുന്നവരുടെ മേലും മരിച്ചവരുടെ മേലും അധികാരം നടത്തുന്ന നിത്യസര്‍വ്വേശ്വരാ, വിശ്വാസത്താലും സല്‍ക്രിയകളാലും അങ്ങയോട് ചേര്‍ന്ന് നില്‍ക്കുന്ന സമസ്ത ജനങ്ങളോടും അങ്ങ് ദയയുള്ളവനാണല്ലോ. ആര്‍ക്കെല്ലാം വേണ്ടി ഞങ്ങള്‍ അപേക്ഷിച്ചു പ്രാര്‍ത്ഥിക്കുന്നുവോ അവര്‍ ഈ ലോകത്തിലിരിക്കുന്നവരായാലും ശരീരത്തെ വിട്ടു മറുലോകത്തില്‍ ചേര്‍ന്നവരായാലും സകല വിശുദ്ധരുടെ അപേക്ഷയാലും അങ്ങേ നന്മയുടെ ആധിക്യത്താലും പാപമോചനം നല്‍കണമേയെന്ന് അങ്ങേപ്പക്കല്‍ ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു. ആമ്മേനീശോ. മരിച്ച വിശ്വാസികളുടെ ആത്മാക്കള്‍ക്കു തമ്പുരാന്‍റെ മനോഗുണത്താല്‍ മോക്ഷത്തില്‍ ചേരുവാന്‍ ഇടയുണ്ടാകട്ടെ. നിത്യ പിതാവേ, ഈശോമിശിഹാ കര്‍ത്താവിന്‍റെ വിലമതിയാത്ത തിരുച്ചോരയെക്കുറിച്ച് മരിച്ചവരുടെ മേല്‍ കൃപയായിരിക്കണമേ. #{red->n->n->സൂചന}# (മരിച്ച വിശ്വാസികളുടെ ആത്മാക്കള്‍ക്കു വേണ്ടി ഈശോയുടെ അഞ്ചു തിരുമുറിവുകളെക്കുറിച്ച് താഴെ കൊടുത്തിരിക്കും വിധം അഞ്ചു പ്രാവശ്യം ചൊല്ലുക) മരിച്ച വിശ്വാസികളുടെ ആത്മാക്കള്‍ക്കു തമ്പുരാന്‍റെ മനോഗുണത്താല്‍ മോക്ഷത്തില്‍ ചേരുവാൻ അനുഗ്രഹമുണ്ടായിരിക്കട്ടെ നിത്യപിതാവേ, ഈശോമിശിഹാ കര്‍ത്താവിന്‍റെ വിലമതിയാത്ത തിരുച്ചോരയെക്കുറിച്ച് അവരുടെമേല്‍ കൃപയുണ്ടാകണമേ. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. #{red->n->n->ശുദ്ധീകരാത്മാക്കളുടെ ലുത്തിനിയ}# കര്‍ത്താവേ, അനുഗ്രഹിക്കണമേ! മിശിഹായേ, അനുഗ്രഹിക്കണമേ! കര്‍ത്താവേ, അനുഗ്രഹിക്കണമേ! മിശിഹായേ ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ! മിശിഹായേ ഞങ്ങളുടെ പ്രാര്‍ത്ഥന കൈക്കൊള്ളണമേ! സ്വര്‍ഗ്ഗസ്ഥനായ പിതാവായ ദൈവമേ, #{blue->n->n->.........(ഞങ്ങളെ അനുഗ്രഹിക്കണമേ)}# ഭൂലോക രക്ഷകനായ പുത്രനായ ദൈവമേ, പരിശുദ്ധാത്മാവായ ദൈവമേ, ഏകദൈവമായ പരിശുദ്ധ ത്രിത്വമേ, പരിശുദ്ധ മറിയമേ, #{blue->n->n->........(മരിച്ച വിശ്വാസികള്‍ക്കു വേണ്ടി അപേക്ഷിക്കണമേ)}# ദൈവത്തിന്‍റെ പരിശുദ്ധ ജനനീ, കന്യകകള്‍ക്കു മകുടമാകുന്ന നിര്‍മ്മല കന്യകേ, വിശുദ്ധ മിഖായേലെ, ദൈവദൂതന്മാരും മുഖ്യ ദൈവദൂതന്മാരുമായ സകല മാലാഖമാരേ, നവവൃന്ദ മാലാഖമാരെ, വിശുദ്ധ സ്നാപക യോഹന്നാനേ, വിശുദ്ധ യൗസേപ്പേ, ബാവാന്മാരും ദീര്‍ഘദര്‍ശികളുമായ സകല വിശുദ്ധന്മാരേ, വിശുദ്ധ പത്രോസേ, വിശുദ്ധ പൗലോസേ, വിശുദ്ധ യോഹന്നാനേ, ശ്ലീഹന്മാരും സുവിശേഷകന്മാരുമായ സകല വിശുദ്ധന്മാരെ, വിശുദ്ധ എസ്തപ്പാനോസേ, വിശുദ്ധ ലൗറന്തിയോസേ, വേദസാക്ഷികളായ സകല വിശുദ്ധന്മാരേ, വിശുദ്ധ ഗ്രിഗോറിയോസേ, വിശുദ്ധ അംബ്രോസീസേ, വിശുദ്ധ ഈറാനിമ്മോസേ, മെത്രാന്മാരും വന്ദകന്മാരുമായ സകല‍ വിശുദ്ധന്മാരേ, വേദപാരംഗതന്‍മാരായ സകല വിശുദ്ധരേ, ഗുരുക്കന്മാരും ആചാര്യന്മാരുമായ സകല വിശുദ്ധന്മാരെ, സന്യാസികളും തപോധനന്മാരുമായ സകല വിശുദ്ധന്മാരേ, വിശുദ്ധ മറിയം മഗ്ദലേനായെ, വിശുദ്ധ കത്രീനായെ, വിശുദ്ധ ബാര്‍ബരായെ, കന്യകകളും വിധവകളുമായ സകല വിശുദ്ധരേ, ദയാപരനായിരുന്ന്, .........(കര്‍ത്താവേ അവരുടെ പാപങ്ങള്‍ പൊറുത്തരുളണമേ) ദയാപരനായിരുന്ന്, ........(കര്‍ത്താവേ, ഞങ്ങളുടെ പ്രാര്‍ത്ഥന കേട്ടരുളണമേ) ദയാപരനായിരുന്ന്, ........(കര്‍ത്താവേ ഞങ്ങളുടെ പ്രാര്‍ത്ഥന കേട്ടരുളണമേ) സകല തിന്മകളില്‍ നിന്ന്‍, #{blue->n->n->.......(കര്‍ത്താവേ അവരെ രക്ഷിക്കണമേ)}# അങ്ങേ കോപത്തില്‍ നിന്ന്, അങ്ങേ നീതിയുടെ ഘോരതയില്‍ നിന്ന്‍, ക്രൂരമായ വ്യാകുലത്തില്‍ നിന്ന്, കഠിന ശിക്ഷയില്‍ നിന്ന്, മരണത്തിന്‍റെ ഭയങ്കരമായ ഇരുളില്‍ നിന്ന്‍, അഗ്നിജ്വാലയില്‍ നിന്ന്‍, ശുദ്ധീകരണ സ്ഥലമായ പാറാവില്‍ നിന്ന്‍, അങ്ങേ മനുഷ്യാവതാരത്തെക്കുറിച്ച്, അങ്ങേ കറയില്ലാത്ത ഉത്ഭവത്തെയും പിറവിയേയും കുറിച്ച്, അങ്ങേ മാധുര്യമുള്ള തിരുനാമത്തെക്കുറിച്ച്, അങ്ങേ തിരുബാല പ്രായത്തെക്കുറിച്ച്, അങ്ങേ ജ്ഞാനസ്നാനത്തെയും ഉപവാസത്തെയും കുറിച്ച്, അങ്ങേ വലിയ എളിമയെക്കുറിച്ച്, അങ്ങേ ജാഗ്രതയുള്ള അനുസരണത്തെക്കുറിച്ച്, അങ്ങേ കൃപാധിക്യത്തെയും അളവില്ലാത്ത സ്നേഹത്തെയും കുറിച്ച്, അങ്ങേ പീഡാസഹനത്തെക്കുറിച്ച്, അങ്ങേ ചോര വിയര്‍പ്പേക്കുറിച്ച്, അങ്ങുന്ന് കെട്ടപ്പെട്ട കെട്ടുകളെക്കുറിച്ച്, അങ്ങുന്ന് അനുഭവിച്ച അടികളെക്കുറിച്ച്, അങ്ങേ തിരുമുള്‍‍മുടിയെക്കുറിച്ച്, അങ്ങേ തിരുക്കുരിശിനെക്കുറിച്ച്, അങ്ങേ അഞ്ചു തിരുമുറിവുകളെക്കുറിച്ച്, ഞങ്ങളുടെ മരണത്തെ ജയിച്ച അങ്ങേ അപമാനമുള്ള മരണത്തെക്കുറിച്ച്, അങ്ങേ വിലമതിയാത്ത തിരുരക്തത്തെക്കുറിച്ച്, അങ്ങേ മഹിമയുള്ള ഉത്ഥാനത്തെക്കുറിച്ച്, അങ്ങേ അതിശയമായ സ്വര്‍ഗ്ഗാരോഹണത്തെക്കുറിച്ച്, ആശ്വസിപ്പിക്കുന്നവനായ പരിശുദ്ധാത്മാവിന്‍റെ ആഗമനത്തെക്കുറിച്ച്, വിധിയുടെ ദിവസത്തില്‍ പാപികളായിരിക്കുന്ന ഞങ്ങള്‍ അങ്ങയോട് അപേക്ഷിക്കുന്നു, #{blue->n->n->.........(കര്‍ത്താവേ, ഞങ്ങളുടെ അപേക്ഷ കേള്‍ക്കണമേ)}# പാപിയായിരുന്ന മറിയം മഗ്ദലനായ്ക്കു പാപപരിഹാരം നല്‍കിയവനും നല്ല കള്ളന്‍റെ അപേക്ഷ കേട്ടവനുമായ അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു, മരണത്തിന്‍റെ താക്കോലും നരകത്തിന്‍റെ താക്കോലും കൈക്കൊണ്ടിരിക്കുന്ന അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു, രക്ഷിപ്പാന്‍ യോഗ്യതയുള്ളവരെ കൃപയോടെ രക്ഷിക്കുന്നതിനായി അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു, ഞങ്ങളുടെ സഹോദരര്‍, ബന്ധുക്കള്‍, സ്നേഹിതര്‍, ഉപകാരികള്‍ എന്നിവരുടെ ആത്മാക്കളെ ശുദ്ധീകരണ സ്ഥലത്തു നിന്ന്‍ രക്ഷിച്ചരുളണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു, ഉപേക്ഷിക്കപ്പെട്ട സകല‍ ആത്മാക്കള്‍ക്കും ദയ ചെയ്തരുളണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു, മിശിഹാകര്‍ത്താവില്‍ അനുകൂലപ്പെടുന്ന സകലര്‍ക്കും ആശ്വാസവും പ്രകാശവും സമാധാനവുമുള്ള സ്ഥലം കല്‍പ്പിച്ചരുളണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു, പാപദൂഷ്യത്താല്‍ അവര്‍ക്കുണ്ടായിരിക്കുന്ന ശിക്ഷയെ കുറച്ചരുളണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു, അവരുടെ ദുഃഖത്തെ സന്തോഷമാക്കി മാറ്റണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു, അവരുടെ ആശയെ നിറവേറ്റുവാന്‍ ദയയായിരിക്കണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു, അങ്ങയെ പുകഴ്ത്തി, സ്തുതിച്ചു ബലി അങ്ങേയ്ക്കണപ്പാന്‍ തക്കവണ്ണം കൃപ ചെയ്യണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു, അങ്ങേ പുണ്യാത്മാക്കളുടെ കൂട്ടത്തില്‍ അവരെ കൈക്കൊള്ളണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു, സര്‍വ്വേശ്വരന്‍റെ പുത്രാ, അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു, കൃപയുടെ ഉറവയെ, അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു. ഭൂലോക പാപങ്ങളെ ദിവ്യചെമ്മരിയാട്ടിന്‍ കുട്ടീ, ........(അവര്‍ക്ക് നിത്യാശ്വാസം കൊടുത്തരുളണമേ) ഭൂലോക പാപങ്ങളെ ദിവ്യചെമ്മരിയാട്ടിന്‍ കുട്ടീ, ........(അവര്‍ക്ക് നിത്യാശ്വാസം കൊടുത്തരുളണമേ) ഭൂലോക പാപങ്ങളെ ദിവ്യചെമ്മരിയാട്ടിന്‍ കുട്ടീ, ........(കര്‍ത്താവേ, അനുഗ്രഹിക്കണമേ) (തുടര്‍ന്ന്‍ 1 സ്വര്‍ഗ്ഗ. ചൊല്ലുക) സമാധാനത്തില്‍ അവര്‍ ആശ്വസിക്കട്ടെ, .........(അപ്രകാരം സംഭവിക്കട്ടെ) കര്‍ത്താവേ ഞങ്ങളുടെ അപേക്ഷ കേട്ടരുളണമേ. .......(ഞങ്ങളുടെ അഭയശബ്ദം അങ്ങേ സന്നിധിയില്‍ എത്തട്ടെ) #{red->n->n->പ്രാര്‍ത്ഥിക്കാം}# സകല വിശ്വാസികളുടെയും സൃഷ്ടാവും രക്ഷിതാവുമായിരിക്കുന്ന സര്‍വ്വേശ്വരാ, മരിച്ച അങ്ങേ ദാസരെക്കുറിച്ച് ചെയ്യപ്പെടുന്ന ഭക്തിയുള്ള അപേക്ഷയെ അംഗീകരിച്ച് അവരേറ്റം ആഗ്രഹിക്കുന്ന പാപപരിഹാരത്തെ കൃപയോടു കൂടെ കൊടുത്തരുളണമേ. എന്നേക്കും ജീവിച്ചു വാഴുന്നവനായ സര്‍വ്വേശ്വരാ കര്‍ത്താവേ, ഈ അപേക്ഷയെ കരുണയോടെ കേട്ടരുളണമേ. നിത്യപിതാവേ, മാതാപിതാക്കള്‍, ബന്ധുക്കള്‍, സ്നേഹിതര്‍, ഉപകാരികള്‍ മുതലായവരെ വേണ്ടവിധം സ്നേഹിച്ച് അവര്‍ക്കു വേണ്ട നന്മ ചെയ്യണമെന്ന് അങ്ങ് കല്‍പ്പിച്ചിരിക്കുന്നുവല്ലോ. ഞങ്ങള്‍ക്കു ജന്മം നല്‍കി പ്രിയത്തോടു കൂടെ വളര്‍ത്തി സഹായിച്ചവരും, പലവിധ ഉപകാരങ്ങള്‍ ഞങ്ങള്‍ക്കു ചെയ്തവരും, ഞങ്ങളുടെ ബന്ധുക്കള്‍, സ്നേഹിതര്‍ എന്നിവരും അവരുടെ വേദന നീങ്ങി എന്നേയ്ക്കും അങ്ങയെ സന്തോഷമായി ദര്‍ശിച്ചു കൊണ്ടിരിപ്പാന്‍ കൃപ ചെയ്യണമെന്ന് ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു. മരിച്ച വിശ്വാസികള്‍ക്കു വേണ്ടി നമുക്ക് പ്രാര്‍ത്ഥിക്കാം. .......(കര്‍ത്താവേ, അവര്‍ക്കു നിത്യാശ്വാസം കൊടുത്തരുളണമേ) നിത്യവെളിച്ചം അവര്‍ക്കു ലഭിക്കുമാറാകട്ടെ, ആമ്മേന്‍. #{red->n->n->സുകൃതജപം}# ഈശോയേ, ഞങ്ങളുടെ മേല്‍ ദയയായിരിക്കണമേ #{red->n->n->സല്‍ക്രിയ}# ശുദ്ധീകരണ സ്ഥലത്തിലെ ആത്മാക്കളെ സമര്‍പ്പിച്ച് അമ്പത്തിമൂന്നു മണി ജപം ചൊല്ലി പ്രാര്‍ത്ഥിക്കുക. {{ഈ മാസത്തെ മുഴുവന്‍ വണക്കമാസവും ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://pravachakasabdam.com/index.php/site/calendar/11?type=15}} ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟ <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/23370" data-iframely-url="//iframely.net/q3GNwvA"></a></div></div><script async src="//iframely.net/embed.js"></script
Image: /content_image/ChristianPrayer/ChristianPrayer-2016-11-03-10:24:23.jpg
Keywords: ശുദ്ധീകരണാത്മാക്കളുടെ വണക്കമാസം
Content: 3101
Category: 18
Sub Category:
Heading: വിശ്വാസത്തിൽ ദൈവജനത്തെ വളര്‍ത്തുന്നതിന് ബൗദ്ധിക വിവേകമുള്ള വൈദികരാണ് ആവശ്യം: മാർ ജോസഫ് കല്ലറങ്ങാട്ട്
Content: പനജി: സഭയുടെ മിഷനറി സ്വഭാവവും വിശ്വാസസംരക്ഷണത്തിൽ ദൈവജനത്തിനുള്ള നിർണായകമായ പങ്ക് മാനിക്കുവാന്‍ ബൗദ്ധിക വിവേകമുള്ള വൈദികരാണ് ആവശ്യമെന്നു പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട്. വൈദികവിദ്യാർഥികളുടെ ബൗദ്ധിക പരിശീലനത്തിന്റെ വിവിധ ഘടകങ്ങളെക്കുറിച്ചു ഗോവയിൽ നടക്കുന്ന അഖിലേന്ത്യ മേജർ സെമിനാരി റെക്ടർമാരുടെ സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തി സംസാരിക്കുകയായിരിന്നു അദ്ദേഹം. ഇന്ത്യയിലെ വിവിധ സെമിനാരികളിൽനിന്നായി 150 റെക്ടർമാരാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്. വൈദിക പരിശീലനത്തിൽ തത്വശാസ്ത്രത്തിനും ദൈവശാസ്ത്രത്തിനുമുള്ള പങ്കിനെ വിശദീകരിച്ചുകൊണ്ടാണ് മാർ കല്ലറങ്ങാട്ട് പ്രബന്ധം അവതരിപ്പിച്ചത്. ലോകത്തിലെ ഏറ്റവും കുലീനത്വമുള്ള പഠന വിഭാഗം തത്ത്വശാസ്ത്രമാണ്. ഭാരതം തത്വശാസ്ത്രംകൊണ്ട് അനുഗ്രഹീതമായ നാടാണ്. പാശ്ചാത്യ തത്ത്വശാസ്ത്രത്തെ മാത്രം ആശ്രയിക്കാതെ ഭാരതീയ തത്ത്വശാസ്ത്രത്തിന്റെ സ്വത്വവും തനിമയും കണ്ടെത്തണം. വൈദികർ ആരാധനാക്രമങ്ങളും പാരമ്പര്യങ്ങളും സംരക്ഷിച്ചില്ലെങ്കിൽ മറ്റാരാണ് അതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുക? ലോകത്തോട് നിരന്തരമായി സംവദിക്കാൻ ബൗദ്ധികനിലവാരമുള്ള വൈദികരെയാണ് ആധുനിക ലോകത്തിനു ആവശ്യം. ദൈവശാസ്ത്ര വിഷയങ്ങളിലുള്ള പരിജ്‌ഞാന കുറവ് ഇത്തരം സംഭാഷണങ്ങളെയും ഗൗരവതരമായി ബാധിക്കും. ആധുനികമായ പ്രബോധനശൈലികളും സ്വീകരിക്കണം. പാരമ്പര്യത്തോടുള്ള വിശ്വസ്തതയും തുടർച്ചയും കേവലം പഴയ പാഠ്യക്രമങ്ങൾ ആവർത്തിക്കുന്നതായി തെറ്റിദ്ധരിക്കരുത്. അദ്ദേഹം പറഞ്ഞു. മേജർ സെമിനാരി റെക്ടർമാരുടെ അസോസിയേഷൻ പ്രസിഡന്റ് ഫാ. ജോസ് തറയിൽ, സെക്രട്ടറി ഫാ. റെയ്മണ്ട് ജോസഫ് എന്നിവരാണ് സമ്മേളനത്തിന് നേതൃത്വം നൽകുന്നത്. സമ്മേളനം ഏഴാം തീയതി സമാപിക്കും.
Image: /content_image/India/India-2016-11-04-01:24:20.jpg
Keywords:
Content: 3102
Category: 9
Sub Category:
Heading: ഡാര്‍ലിംഗ്ടണ്‍ കാര്‍മ്മല്‍ ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ കുടുംബ നവീകരണ ധ്യാനം ഡിസംബര്‍ 2,3,4 തിയതികളില്‍
Content: ഫാ. കുര്യാക്കോസ് പുന്നോലിലും ബ്രദർ ടോമി പുതുക്കാടും ബ്രദര്‍ ചെറിയാന്‍ കവലക്കലും ഡിവൈൻ ടീമും ചേര്‍ന്ന് നയിക്കുന്ന കുടുംബനവീകരണ ധ്യാനം ഡിസംബര്‍ 2,3,4 തിയതികളില്‍ ഡാര്‍ലിംഗ്ടണ്‍ കാര്‍മ്മല്‍ ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ വച്ച് നടത്തുന്നു. വെള്ളിയാഴ്ച രാവിലെ 9 മണിക്ക് ആരംഭിക്കുന്ന ധ്യാനം ഞായറാഴ്ച വൈകിട്ട് 5നു സമാപിക്കും. 50 പൌണ്ടാണ് രജിസ്ട്രേഷൻ ഫീസ്‌ #{red->n->n->കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: }# ഫാ.കുര്യാകോസ് പുന്നോലില്‍: 07483375070. റെജി പോള്‍: 07723035457 റെജി മാത്യു: 07552619237
Image: /content_image/Events/Events-2016-11-04-01:43:02.jpg
Keywords: Divine UK, Carmel Retreat centre
Content: 3103
Category: 9
Sub Category:
Heading: കാരുണ്യത്തിന്റെ സുവിശേഷം പ്രഘോഷിക്കുവാന്‍ രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷനില്‍ സുവര്‍ണ്ണാവാസരം
Content: യു‌കെയിലെ അതിലുപരി യൂറോപ്പിലെ തന്നെ മാനവിക സമൂഹത്തിന്റെ സുവിശേഷവത്ക്കരണത്തിന്റെയും ആദ്ധ്യാത്മിക വളര്‍ച്ചയുടെയും ഈറ്റില്ലമായ സെഹിയോന്‍ യു‌കെയുടെ പരമ പ്രധാനമായ ദിനങ്ങളിലൊന്നാണ് സമീപസ്ഥവും വിദൂരസ്ഥവുമായ ഓരോ രണ്ടാം ശനിയാഴ്ചയും. സങ്കീര്‍ണ്ണ സംഭവബഹുലമായ ഈ ലോക ജീവിതത്തിലെ അസ്വസ്ഥതകളുടെയും സങ്കടങ്ങളുടെയും മധ്യത്തിലൂടെ കടന്ന്‍ പോകുന്ന ഓരോ മനസ്സുകള്‍ക്കും ശാശ്വത സമാധാനത്തിന്റെയും സന്തോഷത്തിന്റെയും വലിയ നിമിഷങ്ങളാണ് ലോക രക്ഷിതാവിന്റെ പരിപാവനമായ സമ്പൂര്‍ണ് സാന്നിധ്യം അനുഭവിച്ചു കൊണ്ട് കടന്ന്‍ പോകുന്ന രണ്ടാം ശനിയാഴ്ചയിലെ ഓരോ നാഴികകളും സമ്മാനിക്കുന്നത്. സെഹിയോന്‍ യു‌കെയുടെ വിഭിന്ന പ്രവര്‍ത്തന ശാഖകളിലൊന്നായ Kingdom Revelator മാഗസ്സിന്റെ പിന്നണി പ്രവര്‍ത്തകരാല്‍ പരിശുദ്ധാത്മാവിന്റെ ശക്തിയാല്‍ പ്രേരിതമായ ഒരു ഉദ്യമാമാണ് "Feed The Hungry". കഴിഞ്ഞ കാലത്ത് സംഘടിപ്പിച്ച "Drop Of Mercy" എന്ന നല്ല സംരഭത്തിന് സമാനമായ ഒന്നാണ് മേല്‍പ്പറഞ്ഞ സുവിശേഷവേല. ആശ്രിതരോടും പാവങ്ങളാടുമുള്ള ദിവ്യരക്ഷിതാവിന്റെ അനുകമ്പയും ആര്‍ദ്രതയും മനസ്സാല്‍, വാക്കാല്‍, കര്‍മ്മത്താല്‍ ഏറ്റെടുത്ത് കൊണ്ട് പ്രവര്‍ത്തിക്കുന്ന യു‌കെയിലെ ഒരു കൂട്ടം സന്യാസിനി സമൂഹത്തിന്റെ സേവനങ്ങളെ പരിപോഷിപ്പിക്കുന്നതിന് വേണ്ടിയാണ് ഈ മഹത്തായ സുവിശേഷ ദൌത്യം കളമൊരുക്കുന്നത്. പരിശുദ്ധ ഫ്രാന്‍സിസ് പാപ്പയാല്‍ പ്രഖ്യാപിതമായ കരുണയുടെ വര്‍ഷത്തിന്റെ അവസാന പടികളില്‍ എത്തി നില്‍ക്കുന്ന ഈ അവസരത്തില്‍ എവിടേയും എപ്പോഴും കരുണ ലഭിക്കണമെന്ന് ആഗ്രഹിക്കുന്ന നമ്മുക്ക് ഓരോരുത്തര്‍ക്കും നമ്മളിലുള്ള കരുണയും സ്നേഹവും പ്രകടിപ്പിക്കുന്നതിനും പങ്ക് വെക്കുന്നതിനുള്ള ഈ സുവര്‍ണ്ണാവാസരം നിറമനസ്സോടെ, നിഷ്കളങ്കതയോടെ സ്നേഹത്തോടെ ഉപയോഗപ്പെടുത്താം. കേടുവരാത്ത ഭക്ഷണസാധനങ്ങള്‍ അതായത് ഉണങ്ങി സൂക്ഷിച്ചിട്ടുള്ളതും ടിന്നുകളില്‍ അടക്കം ചെയ്തിട്ടുള്ളതുമായ ഉല്‍പ്പന്നങ്ങളാണ് ഈ നല്ല ഉദ്യമത്തിനായി പ്രതീക്ഷിക്കുന്നത്. അരി, പഞ്ചസാര, ചായപ്പൊടി, കാപ്പിപൊടി, പാസ്റ്റ മുതലായ വിഭവങ്ങളും കൊണ്ട് വരാവുന്നതാണ്. സാമ്പത്തികമായ സംഭാവനയും ഈ നല്ല ലക്ഷ്യത്തിനു വേണ്ടി വരുന്ന രണ്ടാം ശനിയാഴ്ച (നവംബര്‍ 12) സ്വീകരിക്കുന്നതും ഇതിലേക്കായി ലഭിക്കുന്ന തുക മേലുദ്ധരിച്ച സന്യാസി സമൂഹത്തിനു കൈമാറുന്നതും അവര്‍ മുഖേന പാവപ്പെട്ടവര്‍ക്ക് ഭക്ഷണസാധനങ്ങള്‍ വാങ്ങിക്കുവാന്‍ ഉപയോഗിക്കുന്നതുമാണ്. ഏവരുടെയും ഉദാത്തമായ സ്നേഹവും സഹകരണവും ഈ വലിയ കാരുണ്യ പ്രവര്‍തിയിലേക്കായി പ്രതീക്ഷിക്കുന്നു. #{red->n->n->ഭക്ഷണസാധനങ്ങള്‍ കൊണ്ട് വരേണ്ട വിലാസം: }# Bethel Convention Centre Kelvin Way West Bromwich Birmingham B70 7 JW. #{blue->n->n->കൂടുതല്‍ വിവരങ്ങള്‍ക്കായി ബന്ധപ്പെടേണ്ടവര്‍: }# 1. Manoj: 078462289 2. Shibin: 07737172449
Image: /content_image/Events/Events-2016-11-04-02:27:18.jpg
Keywords: Sehion UK, Second Saturday Convention
Content: 3104
Category: 18
Sub Category:
Heading: ദളിത് ക്രൈസ്തവർക്ക് ബിപിഎൽ ലിസ്റ്റിൽ അർഹമായ പരിഗണന നൽകണമെന്ന് ദളിത് ക്രിസ്ത്യൻസ് സംസ്‌ഥാന കമ്മിറ്റി
Content: തിരുവനന്തപുരം: കേരളത്തിലെ ദളിത് ക്രൈസ്തവരിൽ അർഹരായവർക്ക് ബിപിഎൽ ലിസ്റ്റിൽ പരിഗണന ലഭിച്ചില്ലെന്നും ഇതു അടിയന്തിരമായി പരിഗണിക്കണമെന്നും കൗൺസിൽ ഓഫ് ദളിത് ക്രിസ്ത്യൻസ് സംസ്‌ഥാന കമ്മിറ്റി സർക്കാരിനോട് ആവശ്യപ്പെട്ടു. ഈ വിഷയം അടിയന്തിരമായി പരിഹരിച്ചില്ലെങ്കിൽ ശക്‌തമായ പ്രക്ഷോഭം ആരംഭിക്കുമെന്ന് സിഡിസി ജനറൽ കൺവീനർ വി.ജെ. ജോർജ് അറിയിച്ചു. ഭൂരിഭാഗവും ചേരി നിവാസികളും കർഷക തൊഴിലാളികളും കൂലിപ്പണിക്കാരുമായ ദളിത് ക്രൈസ്തവർ അധികവും ഭവനരഹിതരുമാണ്. എന്നാൽ ഈ വസ്തുതകളൊന്നും കണക്കിലെടുക്കാതെയാണ് ദളിത് ക്രൈസ്തവരിൽ അധികം പേരെയും എപിഎൽ ലിസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ദളിത് ക്രൈസ്തവര്‍ക്ക് നേരെയുള്ള പ്രീണന നയങ്ങള്‍ക്കെതിരെ മനുഷ്യാവകാശദിനമായ ഡിസംബർ 10നു സെക്രട്ടേറിയറ്റിലേക്ക് റാലിയും ധർണയും നടത്തുമെന്ന് കൺവീനർ വി.ജെ. ജോർജ് അറിയിച്ചു. കോട്ടയത്ത് കൂടിയ സംസ്‌ഥാന കമ്മിറ്റി യോഗത്തിൽ സംസ്‌ഥാന വൈസ് ചെയർമാൻ കെ.ജെ. ടിറ്റൻ അധ്യക്ഷത വഹിച്ചു. ഡോ. ജെ.എം. ലൂക്കോസ്, സാംസൺ, എസ്.ജെ. ജയദാസ് സ്റ്റീഫൻസൺ, ഇ.ഡി. ആന്റണി, എസ്. ധർണരാജ് എന്നിവർ പ്രസംഗിച്ചു.
Image: /content_image/India/India-2016-11-04-02:44:34.jpg
Keywords:
Content: 3105
Category: 8
Sub Category:
Heading: മാലാഖമാര്‍ക്ക് മനുഷ്യരോടു തോന്നുന്ന അസൂയ
Content: “നല്ല കാലം വരുമ്പോള്‍ എന്നേയും ഓര്‍ക്കണം, എന്നോട് കാരുണ്യം കാണിക്കണം. എന്റെ കാര്യം ഫറവോയുടെ മുന്‍പില്‍ ഉണര്‍ത്തിച്ച് എന്നെ ഈ തടവറയില്‍ നിന്നും മോചിപ്പിക്കണം” (ഉല്‍പ്പത്തി 40:14). #{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: നവംബര്‍ 4}# വിശുദ്ധ മാക്സിമില്ല്യന്‍ കോള്‍ബെ ഇപ്രകാരം പറഞ്ഞിരിക്കുന്നു: “മാലാഖമാര്‍ക്ക്‌ മനുഷ്യരോട് അസൂയ തോന്നുകയാണെങ്കില്‍ അത് ഒറ്റക്കാരണം കൊണ്ട് മാത്രമായിരിക്കും: പരിശുദ്ധ ദിവ്യകാരുണ്യം. നിങ്ങള്‍ ദിവ്യകാരുണ്യം സ്വീകരിക്കുമ്പോഴൊക്കെ അത് നിങ്ങളുടെ ആദ്യത്തേതും, അവസാനത്തേതുമായ ഏക ദിവ്യകാരുണ്യം എന്ന രീതിയില്‍ സ്വീകരിക്കുക”. വിശുദ്ധ മാക്സിമില്യന്‍റെ ഈ വാക്കുകള്‍ ഏറെ അര്‍ത്ഥവത്തായ ഒന്നാണ്. മരണം ഏത് നിമിഷവും ആഗതമാകാന്‍ സാധ്യതയുള്ളതിനാല്‍ ജീവിക്കുന്ന ദൈവത്തിന്റെ നിറസാന്നിധ്യമായ ദിവ്യകാരുണ്യത്തോട് കൂടുതല്‍ ചേര്‍ന്ന് നില്‍ക്കുവാന്‍ വിശുദ്ധന്‍ നമ്മേ ഓര്‍മ്മപ്പെടുത്തുന്നു. #{blue->n->n->വിചിന്തനം:}# വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുവാനുള്ള നിരവധി അവസരങ്ങള്‍ നമ്മുക്ക് ലഭിക്കാറുണ്ട്. പക്ഷേ പലപ്പോഴും ഈ അവസരങ്ങള്‍ നാം ഉപേക്ഷിക്കുന്നു. മരണം എന്ന യാഥാര്‍ത്ഥ്യം എപ്പോഴാണ് നമ്മേ തേടി വരുന്നതെന്ന് നമ്മുക്ക് അറിയില്ല. വിശുദ്ധ കുര്‍ബാനയില്‍ അനുദിനം പങ്കെടുക്കുമെന്നും യേശുവിന്റെ നിറസാന്നിധ്യമായ ദിവ്യകാരുണ്യം സ്വീകരിച്ചു നിത്യജീവിതത്തിനായി തന്നെ തന്നെ ഒരുക്കുമെന്നും പ്രതിജ്ഞയെടുക്കുക. #{red->n->n->പ്രാര്‍ത്ഥന:}# നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. (വി. ജെര്‍ത്രൂദിനോട് കര്‍ത്താവ് പറഞ്ഞു: "ഈ പ്രാര്‍ത്ഥന ഓരോ പ്രാവശ്യം ചൊല്ലുമ്പോഴും ആയിരം ആത്മാക്കളെ ശുദ്ധീകരണ സ്ഥലത്തു നിന്ന്‍ സ്വര്‍ഗ്ഗത്തിലേക്ക് ഞാന്‍ കൊണ്ടുപോകുന്നു". ആയതിനാല്‍, നമുക്കും ഈ പ്രാര്‍ത്ഥന ഏറ്റുപറഞ്ഞ് ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം.) {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/11?type=8 }}
Image: /content_image/PurgatorytoHeaven/PurgatorytoHeaven-2016-11-04-03:25:40.jpg
Keywords: വിശുദ്ധ മാക്സിമില്ല്യന്‍
Content: 3106
Category: 1
Sub Category:
Heading: ആഭിചാരത്തെയും പൈശാചിക പ്രവര്‍ത്തനങ്ങളെയും ഉയര്‍ത്തി കാണിക്കുന്ന 'ഡോക്ടര്‍ സ്‌ട്രെയ്ഞ്ച്' എന്ന ചലച്ചിത്രത്തിനെതിരെ നിരൂപകര്‍ രംഗത്ത്
Content: വാഷിംഗ്ടണ്‍: ആഭിചാരവും, പൈശാചിക പ്രവര്‍ത്തനങ്ങളും മുഖ്യവിഷയമായി ചിത്രീകരിച്ചിരിക്കുന്ന 'ഡോക്ടര്‍ സ്‌ട്രെയ്ഞ്ച്' എന്ന ചലച്ചിത്രത്തിനെതിരെ വിവിധ കോണുകളില്‍ നിന്നും വിമര്‍ശനം ഉയരുന്നു. പൈശാചിക പ്രവര്‍ത്തനങ്ങളെ തന്ത്രപൂര്‍വ്വം കാഴ്ച്ചക്കാരിലേക്ക് കടത്തിവിടുവാനുള്ള ബോധപൂര്‍വ്വമായ ശ്രമമാണ് ചിത്രം നടത്തുന്നതെന്ന് ക്രൈസ്തവ ചലച്ചിത്ര നിരൂപകര്‍ പറയുന്നു. ഒക്ടോബര്‍ പകുതിയോടെയാണ് ചിത്രം തീയറ്ററുകളിലേക്ക് എത്തിയത്. ഡോക്ടര്‍ ടെഡ് ബൈഹര്‍ ആണ് ചിത്രത്തിനെതിരെയുള്ള നിരുപണവുമായി ശക്തമായി രംഗത്തു വന്നിരിക്കുന്നത്. നിയമാവര്‍ത്തന പുസ്‌കത്തിലെ പതിനെട്ടാം അധ്യായത്തിന്റെ ഒന്‍പതു മുതല്‍ പന്ത്രണ്ടുവരെയുള്ള വാക്യങ്ങളും, ഗലാത്തിയര്‍ക്ക് എഴുതിയ ലേഖനം അഞ്ചാം അധ്യായത്തിലെ 20-ാം വാക്യവും പ്രത്യേകം പരാമര്‍ശിച്ചാണ് ടെഡ് തന്റെ നിരൂപണം തയ്യാറാക്കിയിരിക്കുന്നത്. ദൈവമായ കര്‍ത്താവ് തരുന്ന ദേശത്ത് മ്ലേചമായ കാര്യങ്ങള്‍ പ്രവര്‍ത്തിക്കരുതെന്നാണ് നിയമാവര്‍ത്തന ഭാഗത്ത് പറയുന്നത്. ക്ഷുദ്രക്കാരും, ആഭിചാരം ചെയ്യുന്നവരും ഇസ്രായേല്‍ ജനത്തിന്റെ കൂട്ടത്തില്‍ കാണരുതെന്നും കര്‍ത്താവ് ഈ ഭാഗത്ത് അരുളിചെയ്യുന്നുണ്ട്. ഗലാത്തിയര്‍ക്ക് എഴുതിയ ലേഖനത്തില്‍ വിഗ്രഹാരാധനയും, ആഭിചാരവും തുടങ്ങിയ നിരവധി തിന്മ പ്രവര്‍ത്തികള്‍ ജഡത്തിന്റെ ഫലമാണെന്ന് അപ്പോസ്‌ത്തോലനായ പൗലോസ് വിശദീകരിക്കുന്നു. മനുഷ്യന്‍ മരിക്കുന്നതോടെ എല്ലാം അവസാനിക്കുന്നുവെന്നാണ് ചിത്രം പറയുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ തിന്മ പ്രവര്‍ത്തികളും ആഭിചാരവും പഠിക്കുവാന്‍ ശ്രമിക്കുന്ന നായകന്റെ കഥയാണ് ചിത്രം പറയുന്നത്. ലോകത്തിന്റെ സംരക്ഷണത്തിനാണ് തിന്മകള്‍ പഠിക്കുന്നതെന്ന വൈരുധ്യമുള്ള വാദവും ചിത്രം മുന്നോട്ടുവയ്ക്കുന്നുണ്ട്. കാഴ്ച്ചക്കാരിലേക്ക് ഇത്തരം ചിന്തകള്‍ കുത്തിവയ്ക്കുന്നത് തന്നെ തെറ്റിലേക്ക് അവരെ തള്ളിവിടുന്നതിന് തുല്യമാണെന്നും ഡോക്ടര്‍ ടെഡ് ബൈഹര്‍ തന്റെ നിരൂപണത്തില്‍ പറയുന്നു. ക്രൈസ്തവ വിശ്വാസങ്ങളേയും, സത്യവചനത്തേയും എതിര്‍ക്കുന്ന പല കാര്യങ്ങളുമാണ് ഡോക്ടര്‍ സ്‌ട്രെയ്ഞ്ച് എന്ന ചലച്ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. സമൂഹത്തേയും, വ്യക്തികളേയും ഏറെ സ്വാധീനിക്കുന്ന കലയായ ചലച്ചിത്രത്തിലൂടെ തെറ്റായ കാര്യങ്ങളെ മഹത്വവല്‍ക്കരിക്കുന്ന പ്രവണത ഇന്നത്തെ ചലച്ചിത്രങ്ങളില്‍ വര്‍ധിച്ചു വരുന്നതായിട്ടാണ് കാണുന്നത്.
Image: /content_image/News/News-2016-11-04-03:26:00.jpg
Keywords: Doctor,Strange,is,a,dangerous,introduction,to,demonic,occult,deception
Content: 3107
Category: 6
Sub Category:
Heading: വിശ്വാസത്തിലും സ്നേഹത്തിലും ശക്തരായിരിക്കുവിന്‍
Content: "പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തില്‍ അവര്‍ക്കു ജ്ഞാനസ്‌നാനം നല്‍കുവിന്‍. ഞാന്‍ നിങ്ങളോടു കല്‍പിച്ചവയെല്ലാം അനുസരിക്കാന്‍ അവരെ പഠിപ്പിക്കുവിന്‍. യുഗാന്തംവരെ എന്നും ഞാന്‍ നിങ്ങളോടുകൂടെ ഉണ്ടായിരിക്കും" (മത്തായി 28:20). #{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: നവംബര്‍ 04}# പ്രിയ സഹോദരീ സഹോദരന്മാരെ, നിങ്ങള്‍ ശക്തരായിരിക്കണം. വിശ്വാസത്തില്‍ നിന്നുത്ഭവിക്കുന്ന ബലത്താല്‍ നിങ്ങള്‍ ശക്തരായിരിക്കണം. ഏത് കാലത്തേക്കാളുമധികമായി ഇന്ന് നിങ്ങള്‍ക്ക് ഈ ശക്തിയും പ്രത്യാശയും ആവശ്യമാണ്. ദീര്‍ഘക്ഷമയും ദയയുമുള്ള, അസൂയപ്പെടാത്തതും ആത്മപ്രശംസ ചെയ്യാത്തതും അഹങ്കരിക്കാത്തതോ അനുചിതമായി പെരുമാറുകയോ ചെയ്യാത്ത സ്നേഹത്തില്‍ അധിഷ്ഠിതമായ ജീവിതമാണ് നാം നയിക്കേണ്ടത്. സ്വാര്‍ത്ഥത അന്വേഷിക്കുകയോ കോപിക്കുകയോ ചെയ്യാത്ത, വിദ്വേഷം പുലര്‍ത്തുകയോ അനീതിയില്‍ സന്തോഷിക്കുകയോ ചെയ്യാതെ സത്യത്തില്‍ ആഹ്ലാദം കൊള്ളുന്ന, സകലതും സഹിക്കുന്ന, സകലതും വിശ്വസിക്കുന്ന, സകലതും പ്രത്യാശിക്കുന്ന, സകലത്തേയും അതിജീവിക്കുന്ന, ഒരിക്കലും അവസാനിക്കാത്ത സ്‌നേഹത്തില്‍ നിങ്ങള്‍ ശക്തരായിത്തീരണം. വിശ്വാസത്തിന്റേയും പ്രത്യാശയുടേയും കാരുണ്യത്തിന്റേയും ബലത്താല്‍ നിങ്ങള്‍ ശക്തരാകണം. ( വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, വാര്‍സോ,16.7.79) {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/11?type=6 }}
Image: /content_image/Meditation/Meditation-2016-11-04-03:50:24.jpg
Keywords: വിശ്വാസം
Content: 3108
Category: 1
Sub Category:
Heading: ക്രിസ്തുവിന് സാക്ഷ്യം വഹിക്കുവാന്‍ യുവജനങ്ങള്‍ക്കു മൂന്ന് ആത്മീയ നിര്‍ദ്ദേശങ്ങള്‍ നല്‍കി കൊണ്ട് ബിഷപ്പ് റോബര്‍ട്ട് ബാരന്‍
Content: ലോസാഞ്ചല്‍സ്: യുവജനങ്ങളായ ക്രൈസ്തവര്‍ക്ക് ജീവിതവിജയം നേടി എങ്ങനെ ഉത്തമ ക്രൈസ്തവ സാക്ഷ്യം വഹിക്കാം, എന്ന വിഷയത്തേ സംബന്ധിച്ചു ലോസാഞ്ചലസ് അതിരൂപതയുടെ സഹായമെത്രാനായ ബിഷപ്പ് റോബര്‍ട്ട് ബാരന്‍ നടത്തിയ ക്ലാസ്സ് ശ്രദ്ധേയമായി. യുവാക്കളുടെ ഇടയില്‍ ഏറെ സ്വാധീനമുള്ള ബിഷപ്പ് ബാരന്‍, ഒന്‍പതിനായിരത്തോളം സ്‌കൂള്‍ കുട്ടികള്‍ പങ്കെടുത്ത പ്രത്യേക ക്യാമ്പിലാണ് ക്രിസ്തീയ ജീവിത ശൈലികളിലൂടെ വിജയം വരിക്കുവാനുള്ള മൂന്ന് ആത്മീയ മാര്‍ഗങ്ങളെ കുറിച്ച് സംസാരിച്ചത്. കൗമാര പ്രായക്കാരും യുവാക്കളും പങ്കെടുത്ത ക്യാമ്പ് സൗത്ത് കാലിഫോര്‍ണിയ സര്‍വകലാശാലയുടെ ക്യാവര്‍ണസ് ഗ്യലന്‍ സെന്ററിലാണ് നടത്തപ്പെട്ടത്. ക്രിസ്തുവിന് പ്രീതികരമായി ജീവിക്കുവാന്‍ നാം സ്വീകരിക്കേണ്ട ആദ്യത്തെ ചുവടുവയ്പ്പ് സ്വയം ശൂന്യവത്ക്കരിക്കുകയാണെന്ന്‍ ബിഷപ്പ് റോബര്‍ട്ട് പറഞ്ഞു. "ഇന്നത്തെ കാലഘട്ടത്തില്‍ എല്ലാവരും എല്ലാത്തിനേയും നിറച്ചുവയ്ക്കുവാന്നുള്ള താല്‍പര്യമാണ് കാണിക്കുന്നത്. നാം നമ്മുടെ ഹൃദയങ്ങളെ ശൂന്യമാക്കുമ്പോഴാണ് ക്രിസ്തുവിന്റെ സ്‌നേഹം നമ്മുടെ ഉള്ളിലേക്കു വന്നു നിറയുക. ലോകത്തിന്റെ വിവിധ സംസ്‌കാരങ്ങള്‍ സന്തോഷത്തിനുള്ള വഴികള്‍ പലതാണെന്ന് നമ്മളോട് പറയും". "ഇത്തരക്കാരിലേക്ക് പണവും, അധികാരവും, പദവിയുമെല്ലാമാണ് സന്തോഷം കൊണ്ടുവരുന്നത്. എല്ലായ്‌പ്പോഴും ഈ ഘടകങ്ങള്‍ അവരുടെ ജീവിതത്തില്‍ നിറഞ്ഞു കവിയണമെന്ന് ഇവര്‍ ആഗ്രഹിക്കുന്നു. ദൈവസ്‌നേഹത്തെ ഉള്ളിലേക്ക് നിറയ്ക്കുവാന്‍ വേണ്ടി തങ്ങളുടെ ഹൃദയത്തെ ശൂന്യമാക്കുവാന്‍ പലര്‍ക്കും കഴിയുന്നില്ല". ബിഷപ്പ് ബാരന്‍ വിശദീകരിച്ചു. ദൈവത്തിന്റെ സന്ദേശവാഹകരാകുന്ന നാം അവിടുത്തെ സ്‌നേഹത്തിന്റെ വാഹകരാകണം. ലോകത്തിന്റെ വിവിധ മോഹങ്ങളും സന്തോഷവും നമ്മുടെ ഹൃദയത്തെ എല്ലാക്കാലത്തും ആനന്ദിപ്പിക്കുകയില്ലെന്നും ബിഷപ്പ് തന്റെ സന്ദേശത്തിന്റെ ആദ്യഭാഗത്ത് കൂട്ടിച്ചേര്‍ത്തു. ജീവിതവിജയവും സന്തോഷവും നേടുവാനുള്ള രണ്ടാമത്തെ ആത്മീയ മാര്‍ഗ്ഗം മറ്റെല്ലാ പ്രവര്‍ത്തികളെക്കാള്‍ ഉപരിയായി ആത്മീയ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുക എന്നുള്ളതാണെന്ന്‍ ബിഷപ്പ് ബാരന്‍ പറയുന്നു. "പഠനം, സ്‌പോര്‍ട്ട്‌സ്, ആരോഗ്യം, ബിസിനസ്, കലാ തുടങ്ങി ജീവിതത്തിന്റെ എല്ലാ മേഖലകളിലും ഒന്നാമതാകണമെന്നതാണ് എല്ലാ മനുഷ്യരുടെയും ആഗ്രഹം". "എന്നാല്‍ ആത്മീയകാര്യങ്ങളിലേക്ക് നാം എത്തുമ്പോള്‍ ആര്‍ക്കും ഒന്നാമതാകണം എന്ന ആഗ്രഹമില്ല. അവിടെ എല്ലാവര്‍ക്കും ഇടത്തരക്കാരായാല്‍ മാത്രം മതി. പേരിനു മാത്രമുള്ള ആത്മീയതയാണ് എല്ലാവര്‍ക്കുമുള്ളത്. എന്നാല്‍ ആത്മീയകാര്യങ്ങളിലെ തീഷ്ണത, നമ്മേ ലോകകാര്യങ്ങളിലും ഒന്നാമതാക്കും". ബിഷപ്പ് ബാരന്‍ വിശദീകരിച്ചു. വിപ്ലവകാരികളേ പോലെ ജീവിതം നയിക്കുക എന്നതാണ് ബിഷപ്പ് ബാരന്‍ യുവജനങ്ങളോട് മൂന്നാമതായി പറഞ്ഞ സന്ദേശം. ക്രൂശിക്കപ്പെട്ട ക്രിസ്തുവിനെ പ്രസംഗിക്കുവാനും, അവനെ ആരാധിക്കുവാനുമുള്ള ആര്‍ജ്ജവം എല്ലായ്‌പ്പോഴും യുവാക്കള്‍ കാണിക്കണമെന്നും ബിഷപ്പ് കൂട്ടിച്ചേര്‍ത്തു. അപ്പസ്‌ത്തോലന്‍മാരില്‍ വിശുദ്ധ യോഹന്നാന്‍ ഒഴികെ ബാക്കിയെല്ലാവരും രക്തസാക്ഷികളാകുകയായിരുന്നുവെന്ന കാര്യവും ബിഷപ്പ് ഓര്‍മ്മിപ്പിച്ചു. ആദ്യ നൂറ്റാണ്ടുകളിലെ ബിഷപ്പുമാരും രക്തസാക്ഷിത്വമാണ് വരിച്ചത്. സത്യത്തേ സംരക്ഷിക്കുവാന്‍ ശ്രമിക്കുമ്പോള്‍ മാത്രമേ രക്തസാക്ഷിത്വം വരിക്കേണ്ടി വരുകയുള്ളുവെന്നും ബിഷപ്പ് ബാരന്‍ പറഞ്ഞു. ഇന്നത്തെ കാലത്ത് രക്തസാക്ഷിത്വം വഹിക്കേണ്ടത് സത്യത്തേ സംരക്ഷിച്ചും, ക്രിസ്തുവിനെ ആരാധിക്കുവാനുള്ള തീഷ്ണതയും കാണിച്ചു കൊണ്ടാകണമെന്നും ബിഷപ്പ് ബാരന്‍ യുവാക്കളോട് പറഞ്ഞു.
Image: /content_image/News/News-2016-11-04-04:44:14.jpg
Keywords: 3,Lessons,for,young,Catholics,BY,Bishop,Robert,Baren