Contents
Displaying 2871-2880 of 24987 results.
Content:
3109
Category: 1
Sub Category:
Heading: ആണവനിലയങ്ങള്‍ ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ജപ്പാനിലെ കത്തോലിക്ക സഭ
Content: ടോക്കിയോ: ആണവോര്‍ജം ഉല്‍പാദിപ്പിക്കുന്നതിനെ എതിര്‍ത്ത് കാത്തലിക് ബിഷപ്പ്‌സ് കോണ്‍ഫറന്‍സ് ഓഫ് ജപ്പാന്‍ 290 പേജുള്ള പ്രത്യേക പ്രസിദ്ധീകരണം പുറത്തിറക്കി. സാങ്കേതികമായും, ധാര്‍മ്മീകമായും, ദൈവശാസ്ത്രപരമായും ആണവനിലയങ്ങള്‍ ഉപേക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ വ്യക്തതയോടെ ചൂണ്ടികാണിക്കുന്നതാണ് പ്രസിദ്ധീകരണം. 'അബോര്‍ഷന്‍ ഓഫ് നൂക്ലിയര്‍ പവര്‍: ആന്‍ അപ്പീല്‍ ഫ്രം ദ കാത്തലിക് ചര്‍ച്ച് ഇന്‍ ജപ്പാന്‍' എന്ന തലക്കെട്ടിലാണ് രേഖ പുറത്തുവന്നിരിക്കുന്നത്. കാത്തലിക് ബിഷപ്പ്‌സ് കോണ്‍ഫറന്‍സ് ഓഫ് ജപ്പാന്റെ എഡിറ്റോറിയന്‍ കമ്മിറ്റിയുടെ ചുമതലകള്‍ വഹിക്കുന്ന ഈശോ സഭാംഗമായ ഫാദര്‍ ഇച്ചീറോ മിറ്റ്‌സുനോബൂവിന്റെ നേതൃത്വത്തിലാണ് ആണവോര്‍ജ പദ്ധതികള്‍ ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രസിദ്ധീകരണം തയ്യാറാക്കിയിരിക്കുന്നത്. 2011 നവംബര്‍ മാസം എട്ടാം തീയതി ഫുക്കൂഷിമായിലെ ഡായിച്ചി ആണവ നിലയത്തിലുണ്ടായ അപകടത്തിന്റെ പശ്ചാത്തലത്തിലാണ് ആണവോര്‍ജ ഉല്‍പാദനം നിര്‍ത്തണമെന്ന് ജപ്പാനിലെ കത്തോലിക്ക സഭ ആവശ്യപ്പെടുവാന്‍ ആരഭിച്ചത്. ഫ്രാന്‍സിസ് മാര്‍പാപ്പ പുറത്തിറക്കിയ 'ലൗദാത്തോ സീ' എന്ന ചാക്രിക ലേഖനവും ഇത്തരമൊരു രേഖ തയ്യാറാക്കുവാന്‍ ജപ്പാനിലെ സഭയ്ക്ക് പ്രചോദനമായി. എന്തുകൊണ്ട് ആണവോര്‍ജത്തെ ഉപേക്ഷിക്കണമെന്നു വിശദീകരിക്കുന്ന ഈ പുസ്തകത്തില്‍ ജപ്പാനിലെ മത്സ്യബന്ധന തൊഴിലാളികള്‍ ആണവ വികിരണത്തിന് വിധേയരാകുന്ന കാര്യം പ്രത്യേകം ചൂണ്ടികാണിക്കുന്നു. ജപ്പാനിലുണ്ടായ അണു ബോംബാക്രമണത്തേയും അതിന്റെ ചരിത്ര പശ്ചാത്തലത്തേയും പ്രസിദ്ധീകരണത്തിന്റെ ആമുഖത്തില്‍ വിവരിക്കുന്നുണ്ട്. സാങ്കേതികമായി ആണവോര്‍ജം ഉല്‍പാദിപ്പിക്കുമ്പോള്‍ നേരിടുന്ന വെല്ലുവിളികളെ കുറിച്ചാണ് പുസ്തകത്തിന്റെ രണ്ടാം ഭാഗത്ത് വ്യക്തമാക്കുന്നത്. കത്തോലിക്ക സഭയുടെ പ്രബോധനങ്ങളും ദൈവശാസ്ത്രപരമായ ചിന്തകളും ചേര്‍ത്തു നിര്‍ത്തി ആണവോര്‍ജം ഉപേക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ പറ്റിയാണ് പുസ്‌കത്തിന്റെ മൂന്നാം ഭാഗം വിവരിക്കുന്നത്. ക്രൈസ്തവ സഭകളും, മറ്റു മതവിശ്വാസികളും ഒരുമിച്ചു നിന്ന് ആണവോര്‍ജത്തെ എതിര്‍ക്കേണമെന്ന് പുസ്തകം പ്രത്യേകം ചൂണ്ടികാണിക്കുന്നു. പ്രാദേശിക ഭാഷയില്‍ മാത്രമാണ് ഇപ്പോള്‍ പ്രസിദ്ധീകരണം പുറത്തിറക്കിയിരിക്കുന്നത്. ഇതിന്റെ ഇംഗ്ലീഷ് പരിഭാഷ പണിപുരയിലാണ്.
Image: /content_image/News/News-2016-11-04-06:11:07.jpg
Keywords: Japanese,bishops,publish,call,to,abolish,nuclear,power,plants

3110
Category: 1
Sub Category:
Heading: ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കള്‍ നല്‍കിയ അടയാളങ്ങളുടെ ശേഖരവുമായി റോമില്‍ പ്രത്യേക മ്യൂസിയം
Content: റോം: ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കള്‍ പലപ്പോഴായി തങ്ങളുടെ പ്രിയപ്പെട്ടവരോട് പ്രാര്‍ത്ഥിക്കുവാന്‍ ആവശ്യപ്പെട്ടതിന്റെ തെളിവുകളുടെ വന്‍ ശേഖരങ്ങളുള്ള റോമിലെ പ്രത്യേക മ്യൂസിയം വീണ്ടും ലോക ശ്രദ്ധയെ ആകർഷിക്കുന്നു. പ്രാറ്റിയിലെ ഈശോയുടെ തിരുഹൃദയ ദേവാലയത്തിനു സമീപത്തായാണ് ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കളുടെ മ്യൂസിയം ക്രമീകരിച്ചിരിക്കുന്നത്. ശുദ്ധീകരണ സ്ഥലത്തു നിന്നും മോചനം നേടുന്നതിനായി പ്രാര്‍ത്ഥിക്കണമെന്ന് അപേക്ഷിക്കുവാനാണ് മരിച്ചുപോയവരുടെ ആത്മാക്കള്‍ തങ്ങളുടെ പ്രിയപ്പെട്ടവർക്ക് ദർശനങ്ങൾ നൽകുന്നത്. ഇത്തരം സന്ദര്‍ഭങ്ങളില്‍ അവര്‍ ചില അടയാളങ്ങളും നല്‍കും. ഇവയാണ് മ്യൂസിയത്തില്‍ ശേഖരിച്ചുവച്ചിരിക്കുന്നത്. 1894-ല്‍ ഇറ്റലില്‍ മരണമടഞ്ഞ മേരി എന്ന കന്യാസ്ത്രീ സേക്രട്ട് ഹേര്‍ട്ട്‌സ് മഠത്തിലെ സിസ്റ്റര്‍ മാര്‍ഗരീറ്റ എന്ന കന്യാസ്ത്രീയോട്, ശുദ്ധീകരണ സ്ഥലത്തുനിന്നുള്ള തന്റെ മോചനത്തിനായി പ്രാര്‍ത്ഥിക്കണമെന്ന് ഒരു രാത്രിയില്‍ അഭ്യര്‍ത്ഥിച്ചു. മരിച്ചു പോയ സിസ്റ്റര്‍ മേരി ഉപയോഗിച്ച തലയണയുടെ കവര്‍ മുറിയില്‍ ഉപേക്ഷിച്ചതായി പിന്നീട് കണ്ടെത്തിയിരുന്നു. ദൈവത്തിന്റെ കല്‍പനകള്‍ അനുസരിക്കുന്നതിൽ താന്‍ കാണിച്ച അസഹിഷ്ണത മൂലമാണ് താന്‍ ശുദ്ധീകരണ സ്ഥലത്ത് വേദന അനുഭവിക്കുന്നതെന്നും മാര്‍ഗരീറ്റയോട് സിസ്റ്റര്‍ മേരി വെളിപ്പെടുത്തി. മറ്റൊരു തെളിവാണ് 1871 മാര്‍ച്ച് അഞ്ചാം തീയതി മരിയ സാംഗ്റ്റിയുടെ പ്രാര്‍ത്ഥനാ പുസ്തകത്തില്‍ മരിച്ചു പോയ അവരുടെ സുഹൃത്തിന്റെ വിരളുകള്‍ പതിഞ്ഞത്. ഈ പ്രാര്‍ത്ഥനാ പുസ്തകവും മ്യൂസിയത്തില്‍ സൂക്ഷിച്ചിരിക്കുന്നു. മരിയയുടെ സുഹൃത്തായ പാല്‍മിറാ റാസ്റ്റലീയുടെ വിരളുകളാണ് പ്രാര്‍ത്ഥനാ പുസ്തകത്തില്‍ പതിഞ്ഞിരിക്കുന്നത്. വൈദകനായ തന്റെ സഹോദരന്‍ സാന്റി റാസ്റ്റലയോട് തനിക്കായി പ്രത്യേകം വിശുദ്ധ ബലി അര്‍പ്പിക്കുവാന്‍ പറയണമെന്നാണ് മരിച്ചു പോയ പാല്‍മിറ റാസ്റ്റലീന്‍ ആവശ്യപ്പെട്ടത്. ഇത്തരത്തിലുള്ള നിരവധി തെളിവുകളാണ് മ്യൂസിയത്തില്‍ സൂക്ഷിച്ചിരിക്കുന്നത്. 1996-ൽ ഫ്രഞ്ച് വൈദികനായ വിക്ടര്‍ ജവൂട്ട് ആണ് ഇത്തരത്തിലുള്ള തെളിവുകൾ ശേഖരിച്ചത്. സേക്രട്ട് ഹാര്‍ട്ട് കോണ്‍ഗ്രിഗേഷനിലെ ഒരു മിഷനറി വൈദികനായിരുന്നു ജവൂട്ട്. യൂറോപ്പില്‍ ഉടനീളം സഞ്ചരിച്ച ശേഷമാണ് അദ്ദേഹം ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ അടയാളങ്ങളായി നല്‍കിയിട്ടു പോയ ഇത്തരം തെളിവുകളെ ശേഖരിച്ചത്. അന്ന് താന്‍ ശേഖരിച്ച വസ്തുക്കൾ എല്ലാം ഒരു ചാപ്പലില്‍ ആണ് ഫാദര്‍ വിക്ടര്‍ ജവൂട്ട് സൂക്ഷിച്ചുവച്ചിരുന്നത്. 1897-ല്‍ ചാപ്പലില്‍ ഒരു ദിവസം തീപിടിത്തമുണ്ടായി. ഈ സമയം ചാപ്പലിലേക്ക് ഓടിയെത്തിയ ഫാദര്‍ ജവൂട്ട് അള്‍ത്താരയുടെ പിന്നിലായി ദുഃഖത്തോടെ നില്‍ക്കുന്ന ഒരു മനുഷ്യന്റെ മുഖം ദര്‍ശിച്ചു. ശുദ്ധീകരണസ്ഥലത്ത് വേദന അനുഭവിക്കുന്ന ആരുടെയോ മുഖമാകാം അതെന്ന് ഫാദര്‍ ജവൂട്ട് വിശ്വസിച്ചു. ഈ സംഭവത്തിന് ശേഷമാണ് താന്‍ ശേഖരിച്ച വസ്തുക്കളെ കൂട്ടിവച്ച് ഒരു മ്യൂസിയം ആരംഭിക്കുവാന്‍ ഫാദര്‍ വിക്ടര്‍ ജവൂട്ട് തീരുമാനിച്ചത്. അള്‍ത്താരയില്‍ ഫാദര്‍ ജവൂട്ട് കണ്ട മനുഷ്യന്റെ മുഖം പുതിയ മ്യൂസിയത്തില്‍ ഇപ്പോഴും കാണുവാന്‍ സാധിക്കും. ശുദ്ധീകരണ സ്ഥലം എന്നത് സത്യമാണെന്നു തെളിയിക്കുന്ന നിരവധി പ്രകടമായ തെളിവുകളാണ് ഈ മ്യൂസിയത്തിൽ സൂക്ഷിച്ചിരിക്കുന്നത്. ദൈവ വചനത്തിന്റെ അടിസ്ഥാനത്തിൽ കത്തോലിക്ക സഭ ഇപ്രകാരം പഠിപ്പിക്കുകയും പ്രഖ്യാപിക്കുകയും ചെയ്യുന്നു: "പ്രവര്‍ത്തികള്‍ മൂലമോ ഉപേക്ഷമൂലമോ ചെയ്തു പോയ പാപങ്ങളെ കുറിച്ചും യഥാര്‍ത്ഥമായി മനസ്തപിച്ചെങ്കിലും, അര്‍ഹമായ പരിഹാര പ്രവര്‍ത്തികള്‍ ചെയ്യാതെ ഉപവിയില്‍ മരണമടയുന്നവരുടെ ആത്മാക്കള്‍ മരണശേഷം ശുദ്ധീകരണസ്ഥലത്തെ ശുദ്ധീകരിക്കുന്ന ശിക്ഷകളാല്‍ പരിശുദ്ധമാക്കപ്പെടണം. ഭൂമിയില്‍ ജീവിച്ചിരിക്കുന്ന വിശ്വാസികളുടെ മാദ്ധ്യസ്ഥാഭ്യര്‍ത്ഥനകള്‍, ദിവ്യബലി, പ്രാര്‍ത്ഥനകള്‍, ദാനധര്‍മ്മം തുടങ്ങിയവയും സഭയുടെ നിര്‍ദേശങ്ങളുമനുസരിച്ച് വിശ്വാസികള്‍ ചെയ്തു വരാറുള്ള മറ്റ് ഭക്തകൃത്യങ്ങളും ശുദ്ധീകരണാത്മാക്കളുടെ ശിക്ഷകളില്‍ ഇളവ് വരുത്തുന്നതിന് ഉപകരിക്കും".
Image: /content_image/News/News-2016-11-04-07:24:00.jpg
Keywords: museum,dedicated,to,the,souls,in,Purgatory,displays,simple,items

3111
Category: 1
Sub Category:
Heading: ജീസസ് യൂത്തിന്റെ കൊച്ചിന്‍ ഓഫീസില്‍ വൻ അഗ്നിബാധ
Content: കൊച്ചി: യുവജനപ്രസ്ഥാനമായ ജീസസ് യൂത്തിന്റെ കൊച്ചി ഓഫീസില്‍ വന്‍ അഗ്നിബാധ. പാലാരിവട്ടത്ത് താടിക്കാരൻ സെന്ററിലെ ആറാം നിലയിൽ പ്രവർത്തിക്കുന്ന ഓഫീസാണ് അഗ്നിക്കിരയായത്. ആറാം നിലയിലെ ഇലക്ട്രോണിക് ഷോപ്പില്‍ ഉണ്ടായ അഗ്നിബാധ ജീസസ് യൂത്തിന്റേത് ഉള്‍പ്പെടുയുള്ള സ്ഥാപനങ്ങളിലേക്ക് വ്യാപിക്കുകയായിരിന്നു. ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. വൈകിട്ട് ആറു മണിയോടെയാണ് തീപിടുത്തമുണ്ടായത്. ഓഫീസ് സമയം കഴിഞ്ഞതിനാൽ ആളപായമില്ല. കൊച്ചി മെട്രോയ്ക്കായി സജ്ജമാക്കിയിട്ടുള്ള ലിഫ്റ്റിങ് ഉപകരണങ്ങളുടെ സഹായത്തോടെയാണ് അഗ്നിശമനസേനാംഗങ്ങൾ തീയണച്ചത്.
Image: /content_image/News/News-2016-11-04-13:39:42.png
Keywords:

3112
Category: 15
Sub Category:
Heading: ശുദ്ധീകരണാത്മാക്കളുടെ വണക്കമാസം: അഞ്ചാം തീയതി
Content: ശുദ്ധീകരണ സ്ഥലമുണ്ടെന്നും അതില്‍ ശുദ്ധീകരിക്കപ്പെടുന്ന ആത്മാക്കള്‍ വേദന അനുഭവിക്കുന്നുണ്ടെന്നും കഴിഞ്ഞ ദിവസങ്ങളില്‍ നാം ധ്യാനിച്ചുവല്ലോ. ഈ ശിക്ഷയെ ഭയന്നിരിക്കുവാനും അതിനു കാരണമായ പാപത്തെ വെറുത്ത് നന്മയില്‍ ജീവിക്കുവാനും ഈ സങ്കടങ്ങള്‍ അനുഭവിക്കുന്ന ആത്മാക്കളുടെ മേല്‍ ഈ വേദനകള്‍ എങ്ങനെയുള്ളതെന്ന് അല്പം ചിന്തിക്കാം. "ശുദ്ധീകരണ സ്ഥലത്തില്‍ പോയാലും കുഴപ്പമില്ല, ഞങ്ങള്‍ നരകത്തില്‍ പോകാതെയിരുന്നാല്‍ മാത്രം മതി" എന്നു ചില അല്‍പ ബുദ്ധികള്‍ പറയാറുണ്ട്. അവര്‍ക്കുള്ള വ്യക്തമായ മറുപടി ഒരിക്കല്‍ വിശുദ്ധ ആഗസ്തിനോസ് പറയുകയുണ്ടായി, "ബുദ്ധിഹീനന്മാരെ! നിങ്ങള്‍ ഇപ്രകാരം പറയരുത്. ഈ ലോകത്തിലുള്ള വേദനകളെയെല്ലാം ഒന്നിച്ചു കൂട്ടിയാലും, ശുദ്ധീകരണ സ്ഥലത്തിലുള്ള വേദനകള്‍ക്ക് അവ തുല്യമല്ലായെന്നു അറിഞ്ഞുകൊള്ളണം". ഈ ഒരു വാക്യത്തില്‍ എന്തുമാത്രം കാര്യങ്ങളടങ്ങിയിരിക്കുന്നുവെന്ന് ചിന്തിച്ച് നോക്കുക. ശുദ്ധീകരണ സ്ഥലത്തിലെ വേദനകളെപ്പറ്റി ആഴമായി മനസ്സിലാക്കിയാല്‍ ഈ ഭൂമിയിലെ സഹനങ്ങള്‍ നിസ്സാരമെന്നു കരുതി ദൈവതിരുമനസ്സിനു മനുഷ്യന്‍ പൂര്‍ണ്ണമായി കീഴ്വഴങ്ങുമെന്ന് ഉറപ്പാണ്. ഈ ലോകത്തിന്റെതായ നിരവധി രോഗങ്ങള്‍ പലരെയും അസ്വസ്ഥരാക്കുന്നുണ്ട്. പക്ഷവാതം, ക്ഷയം തുടങ്ങി ഓരോ പീഡകളേയും കഷ്ടപ്പാടുകളേയും ധൈര്യത്തോടെ സഹിക്കുന്നവര്‍ വളരെ ചുരുക്കമാണ്. ഈ വക രോഗങ്ങളാല്‍ വന്നുകൂടുന്ന എല്ലാ പീഡകളേയും സങ്കടങ്ങളേയും ഒരേ സമയത്ത് ഒരു മനുഷ്യന്‍ അനുഭവിക്കേണ്ടി വന്നാല്‍ അത് അസഹ്യമെന്നേ എല്ലാവരും പറയുകയുള്ളൂ. ശുദ്ധീകരണ സ്ഥലത്തിലെ വേദനകള്‍ മേല്‍പ്പറഞ്ഞ പീഡകളൊക്കെക്കാളും പതിമടങ്ങ് കഠിനമാണെന്ന്‍ വേദശാസ്ത്രികള്‍ പറയുന്നു. ഈ വേദനകളെ സഹിക്കുന്നതിന്, നിങ്ങള്‍ക്കു ശക്തിയുണ്ടോ? #{red->n->n->ജപം}# കൃപ നിറഞ്ഞ സര്‍വ്വേശ്വരാ! മരണം പ്രാപിച്ച ഞങ്ങളുടെ സഹോദരന്മാരെ ദയയോടെ തൃക്കണ്‍പാര്‍ക്കണമേ. അവരുടെ ആത്മാക്കളെ മഹാപിതാക്കന്മാരായ അബ്രഹാം, ഇസഹാക്ക്, യാക്കോബ് എന്നിവരോടു കൂടെ എന്നന്നേയ്ക്കും ഭാഗ്യപ്പെടുന്ന മോക്ഷവാസികളുടെ ഇടയില്‍ ചേര്‍ത്തരുളണമെ. കരച്ചില്‍ ദുഃഖാനര്‍ത്ഥങ്ങള്‍ മുതലായവ എന്തെന്നറിയാത്ത സ്ഥലവും എല്ലാവക ഭാഗ്യം നിറഞ്ഞ ഭവനവുമായ അങ്ങേ സന്നിധിയില്‍ ഞങ്ങളും വന്നുചേരുവാന്‍ കൃപ ചെയ്യണമേ. മരിച്ച വിശ്വാസികളുടെ ആത്മാക്കള്‍ക്കു തമ്പുരാന്‍റെ മനോഗുണത്താല്‍ മോക്ഷത്തില്‍ ചേരുവാന്‍ ഇടയുണ്ടായിരിക്കട്ടെ. നിത്യപിതാവേ, ഈശോമിശിഹാ കര്‍ത്താവിന്‍റെ വിലമതിയാത്ത തിരുച്ചോരയെക്കുറിച്ച് മരിച്ചവിശ്വാസികളുടെ മേല്‍ കൃപയുണ്ടായിരിക്കട്ടെ. #{red->n->n->സൂചന}# (മരിച്ച വിശ്വാസികളുടെ ആത്മാക്കള്‍ക്കു വേണ്ടി ഈശോയുടെ അഞ്ചു തിരുമുറിവുകളെക്കുറിച്ച് താഴെ കൊടുത്തിരിക്കും വിധം അഞ്ചു പ്രാവശ്യം ചൊല്ലുക) മരിച്ച വിശ്വാസികളുടെ ആത്മാക്കള്‍ക്കു തമ്പുരാന്‍റെ മനോഗുണത്താല്‍ മോക്ഷത്തില്‍ ചേരുവാൻ അനുഗ്രഹമുണ്ടായിരിക്കട്ടെ നിത്യപിതാവേ, ഈശോമിശിഹാ കര്‍ത്താവിന്‍റെ വിലമതിയാത്ത തിരുച്ചോരയെക്കുറിച്ച് അവരുടെമേല്‍ കൃപയുണ്ടാകണമേ. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. #{red->n->n->ശുദ്ധീകരാത്മാക്കളുടെ ലുത്തിനിയ}# കര്‍ത്താവേ, അനുഗ്രഹിക്കണമേ! മിശിഹായേ, അനുഗ്രഹിക്കണമേ! കര്‍ത്താവേ, അനുഗ്രഹിക്കണമേ! മിശിഹായേ ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ! മിശിഹായേ ഞങ്ങളുടെ പ്രാര്‍ത്ഥന കൈക്കൊള്ളണമേ! സ്വര്‍ഗ്ഗസ്ഥനായ പിതാവായ ദൈവമേ, #{blue->n->n->.........(ഞങ്ങളെ അനുഗ്രഹിക്കണമേ)}# ഭൂലോക രക്ഷകനായ പുത്രനായ ദൈവമേ, പരിശുദ്ധാത്മാവായ ദൈവമേ, ഏകദൈവമായ പരിശുദ്ധ ത്രിത്വമേ, പരിശുദ്ധ മറിയമേ, #{blue->n->n->........(മരിച്ച വിശ്വാസികള്‍ക്കു വേണ്ടി അപേക്ഷിക്കണമേ)}# ദൈവത്തിന്‍റെ പരിശുദ്ധ ജനനീ, കന്യകകള്‍ക്കു മകുടമാകുന്ന നിര്‍മ്മല കന്യകേ, വിശുദ്ധ മിഖായേലെ, ദൈവദൂതന്മാരും മുഖ്യ ദൈവദൂതന്മാരുമായ സകല മാലാഖമാരേ, നവവൃന്ദ മാലാഖമാരെ, വിശുദ്ധ സ്നാപക യോഹന്നാനേ, വിശുദ്ധ യൗസേപ്പേ, ബാവാന്മാരും ദീര്‍ഘദര്‍ശികളുമായ സകല വിശുദ്ധന്മാരേ, വിശുദ്ധ പത്രോസേ, വിശുദ്ധ പൗലോസേ, വിശുദ്ധ യോഹന്നാനേ, ശ്ലീഹന്മാരും സുവിശേഷകന്മാരുമായ സകല വിശുദ്ധന്മാരെ, വിശുദ്ധ എസ്തപ്പാനോസേ, വിശുദ്ധ ലൗറന്തിയോസേ, വേദസാക്ഷികളായ സകല വിശുദ്ധന്മാരേ, വിശുദ്ധ ഗ്രിഗോറിയോസേ, വിശുദ്ധ അംബ്രോസീസേ, വിശുദ്ധ ഈറാനിമ്മോസേ, മെത്രാന്മാരും വന്ദകന്മാരുമായ സകല വിശുദ്ധന്മാരേ, വേദപാരംഗതന്‍മാരായ സകല വിശുദ്ധരേ, ഗുരുക്കന്മാരും ആചാര്യന്മാരുമായ സകല വിശുദ്ധന്മാരെ, സന്യാസികളും തപോധനന്മാരുമായ സകല വിശുദ്ധന്മാരേ, വിശുദ്ധ മറിയം മഗ്ദലേനായെ, വിശുദ്ധ കത്രീനായെ, വിശുദ്ധ ബാര്‍ബരായെ, കന്യകകളും വിധവകളുമായ സകല വിശുദ്ധരേ, ദയാപരനായിരുന്ന്, .........(കര്‍ത്താവേ അവരുടെ പാപങ്ങള്‍ പൊറുത്തരുളണമേ) ദയാപരനായിരുന്ന്, ........(കര്‍ത്താവേ, ഞങ്ങളുടെ പ്രാര്‍ത്ഥന കേട്ടരുളണമേ) ദയാപരനായിരുന്ന്, ........(കര്‍ത്താവേ ഞങ്ങളുടെ പ്രാര്‍ത്ഥന കേട്ടരുളണമേ) സകല തിന്മകളില്‍ നിന്ന്‍, #{blue->n->n->.......(കര്‍ത്താവേ അവരെ രക്ഷിക്കണമേ)}# അങ്ങേ കോപത്തില്‍ നിന്ന്, അങ്ങേ നീതിയുടെ ഘോരതയില്‍ നിന്ന്‍, ക്രൂരമായ വ്യാകുലത്തില്‍ നിന്ന്, കഠിന ശിക്ഷയില്‍ നിന്ന്, മരണത്തിന്‍റെ ഭയങ്കരമായ ഇരുളില്‍ നിന്ന്‍, അഗ്നിജ്വാലയില്‍ നിന്ന്‍, ശുദ്ധീകരണ സ്ഥലമായ പാറാവില്‍ നിന്ന്‍, അങ്ങേ മനുഷ്യാവതാരത്തെക്കുറിച്ച്, അങ്ങേ കറയില്ലാത്ത ഉത്ഭവത്തെയും പിറവിയേയും കുറിച്ച്, അങ്ങേ മാധുര്യമുള്ള തിരുനാമത്തെക്കുറിച്ച്, അങ്ങേ തിരുബാല പ്രായത്തെക്കുറിച്ച്, അങ്ങേ ജ്ഞാനസ്നാനത്തെയും ഉപവാസത്തെയും കുറിച്ച്, അങ്ങേ വലിയ എളിമയെക്കുറിച്ച്, അങ്ങേ ജാഗ്രതയുള്ള അനുസരണത്തെക്കുറിച്ച്, അങ്ങേ കൃപാധിക്യത്തെയും അളവില്ലാത്ത സ്നേഹത്തെയും കുറിച്ച്, അങ്ങേ പീഡാസഹനത്തെക്കുറിച്ച്, അങ്ങേ ചോര വിയര്‍പ്പേക്കുറിച്ച്, അങ്ങുന്ന് കെട്ടപ്പെട്ട കെട്ടുകളെക്കുറിച്ച്, അങ്ങുന്ന് അനുഭവിച്ച അടികളെക്കുറിച്ച്, അങ്ങേ തിരുമുള്‍മുടിയെക്കുറിച്ച്, അങ്ങേ തിരുക്കുരിശിനെക്കുറിച്ച്, അങ്ങേ അഞ്ചു തിരുമുറിവുകളെക്കുറിച്ച്, ഞങ്ങളുടെ മരണത്തെ ജയിച്ച അങ്ങേ അപമാനമുള്ള മരണത്തെക്കുറിച്ച്, അങ്ങേ വിലമതിയാത്ത തിരുരക്തത്തെക്കുറിച്ച്, അങ്ങേ മഹിമയുള്ള ഉത്ഥാനത്തെക്കുറിച്ച്, അങ്ങേ അതിശയമായ സ്വര്‍ഗ്ഗാരോഹണത്തെക്കുറിച്ച്, ആശ്വസിപ്പിക്കുന്നവനായ പരിശുദ്ധാത്മാവിന്‍റെ ആഗമനത്തെക്കുറിച്ച്, വിധിയുടെ ദിവസത്തില്‍ പാപികളായിരിക്കുന്ന ഞങ്ങള്‍ അങ്ങയോട് അപേക്ഷിക്കുന്നു, #{blue->n->n->.........(കര്‍ത്താവേ, ഞങ്ങളുടെ അപേക്ഷ കേള്‍ക്കണമേ)}# പാപിയായിരുന്ന മറിയം മഗ്ദലനായ്ക്കു പാപപരിഹാരം നല്‍കിയവനും നല്ല കള്ളന്‍റെ അപേക്ഷ കേട്ടവനുമായ അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു, മരണത്തിന്‍റെ താക്കോലും നരകത്തിന്‍റെ താക്കോലും കൈക്കൊണ്ടിരിക്കുന്ന അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു, രക്ഷിപ്പാന്‍ യോഗ്യതയുള്ളവരെ കൃപയോടെ രക്ഷിക്കുന്നതിനായി അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു, ഞങ്ങളുടെ സഹോദരര്‍, ബന്ധുക്കള്‍, സ്നേഹിതര്‍, ഉപകാരികള്‍ എന്നിവരുടെ ആത്മാക്കളെ ശുദ്ധീകരണ സ്ഥലത്തു നിന്ന്‍ രക്ഷിച്ചരുളണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു, ഉപേക്ഷിക്കപ്പെട്ട സകല ആത്മാക്കള്‍ക്കും ദയ ചെയ്തരുളണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു, മിശിഹാകര്‍ത്താവില്‍ അനുകൂലപ്പെടുന്ന സകലര്‍ക്കും ആശ്വാസവും പ്രകാശവും സമാധാനവുമുള്ള സ്ഥലം കല്‍പ്പിച്ചരുളണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു, പാപദൂഷ്യത്താല്‍ അവര്‍ക്കുണ്ടായിരിക്കുന്ന ശിക്ഷയെ കുറച്ചരുളണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു, അവരുടെ ദുഃഖത്തെ സന്തോഷമാക്കി മാറ്റണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു, അവരുടെ ആശയെ നിറവേറ്റുവാന്‍ ദയയായിരിക്കണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു, അങ്ങയെ പുകഴ്ത്തി, സ്തുതിച്ചു ബലി അങ്ങേയ്ക്കണപ്പാന്‍ തക്കവണ്ണം കൃപ ചെയ്യണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു, അങ്ങേ പുണ്യാത്മാക്കളുടെ കൂട്ടത്തില്‍ അവരെ കൈക്കൊള്ളണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു, സര്‍വ്വേശ്വരന്‍റെ പുത്രാ, അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു, കൃപയുടെ ഉറവയെ, അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു. ഭൂലോക പാപങ്ങളെ ദിവ്യചെമ്മരിയാട്ടിന്‍ കുട്ടീ, ........(അവര്‍ക്ക് നിത്യാശ്വാസം കൊടുത്തരുളണമേ) ഭൂലോക പാപങ്ങളെ ദിവ്യചെമ്മരിയാട്ടിന്‍ കുട്ടീ, ........(അവര്‍ക്ക് നിത്യാശ്വാസം കൊടുത്തരുളണമേ) ഭൂലോക പാപങ്ങളെ ദിവ്യചെമ്മരിയാട്ടിന്‍ കുട്ടീ, ........(കര്‍ത്താവേ, അനുഗ്രഹിക്കണമേ) (തുടര്‍ന്ന്‍ 1 സ്വര്‍ഗ്ഗ. ചൊല്ലുക) സമാധാനത്തില്‍ അവര്‍ ആശ്വസിക്കട്ടെ, .........(അപ്രകാരം സംഭവിക്കട്ടെ) കര്‍ത്താവേ ഞങ്ങളുടെ അപേക്ഷ കേട്ടരുളണമേ. .......(ഞങ്ങളുടെ അഭയശബ്ദം അങ്ങേ സന്നിധിയില്‍ എത്തട്ടെ) #{red->n->n->പ്രാര്‍ത്ഥിക്കാം}# സകല വിശ്വാസികളുടെയും സൃഷ്ടാവും രക്ഷിതാവുമായിരിക്കുന്ന സര്‍വ്വേശ്വരാ, മരിച്ച അങ്ങേ ദാസരെക്കുറിച്ച് ചെയ്യപ്പെടുന്ന ഭക്തിയുള്ള അപേക്ഷയെ അംഗീകരിച്ച് അവരേറ്റം ആഗ്രഹിക്കുന്ന പാപപരിഹാരത്തെ കൃപയോടു കൂടെ കൊടുത്തരുളണമേ. എന്നേക്കും ജീവിച്ചു വാഴുന്നവനായ സര്‍വ്വേശ്വരാ കര്‍ത്താവേ, ഈ അപേക്ഷയെ കരുണയോടെ കേട്ടരുളണമേ. നിത്യപിതാവേ, മാതാപിതാക്കള്‍, ബന്ധുക്കള്‍, സ്നേഹിതര്‍, ഉപകാരികള്‍ മുതലായവരെ വേണ്ടവിധം സ്നേഹിച്ച് അവര്‍ക്കു വേണ്ട നന്മ ചെയ്യണമെന്ന് അങ്ങ് കല്‍പ്പിച്ചിരിക്കുന്നുവല്ലോ. ഞങ്ങള്‍ക്കു ജന്മം നല്‍കി പ്രിയത്തോടു കൂടെ വളര്‍ത്തി സഹായിച്ചവരും, പലവിധ ഉപകാരങ്ങള്‍ ഞങ്ങള്‍ക്കു ചെയ്തവരും, ഞങ്ങളുടെ ബന്ധുക്കള്‍, സ്നേഹിതര്‍ എന്നിവരും അവരുടെ വേദന നീങ്ങി എന്നേയ്ക്കും അങ്ങയെ സന്തോഷമായി ദര്‍ശിച്ചു കൊണ്ടിരിപ്പാന്‍ കൃപ ചെയ്യണമെന്ന് ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു. മരിച്ച വിശ്വാസികള്‍ക്കു വേണ്ടി നമുക്ക് പ്രാര്‍ത്ഥിക്കാം. .......(കര്‍ത്താവേ, അവര്‍ക്കു നിത്യാശ്വാസം കൊടുത്തരുളണമേ) നിത്യവെളിച്ചം അവര്‍ക്കു ലഭിക്കുമാറാകട്ടെ, ആമ്മേന്‍. #{red->n->n->സുകൃതജപം}# ഈശോ, ഞങ്ങളുടെ മേല്‍ ദയയായിരിക്കണമേ #{red->n->n->സല്‍ക്രിയ}# ശുദ്ധീകരണ സ്ഥലത്തിലെ ആത്മാക്കളെ സ്മരിച്ചു ഒരു അഗതിയായ സ്ത്രീക്ക് ഭിക്ഷ കൊടുക്കുക {{ഈ മാസത്തെ മുഴുവന്‍ വണക്കമാസവും ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://pravachakasabdam.com/index.php/site/calendar/11?type=15}}
Image: /content_image/ChristianPrayer/ChristianPrayer-2016-11-04-19:47:07.jpg
Keywords: ശുദ്ധീകരണാത്മാക്കളുടെ വണക്കമാസം

3113
Category: 1
Sub Category:
Heading: ശൂശ്രൂഷകരായി കൊണ്ട് സഭയെ വളർത്താം, തദ്ദേശീയരുടെ മക്കൾ സമർപ്പിത ജീവിതത്തിലേക്ക് കടന്നു വരണം: കര്‍ദിനാള്‍ മാർ ജോര്‍ജ്ജ് ആലഞ്ചേരി
Content: ഷെഫീൽഡ്: സ്വയം ശുശ്രൂഷകരായി മാറിക്കൊണ്ട് നാമോരോരുത്തരും സഭയുടെ വളർച്ചയിൽ പങ്കാളികളാകണമെന്ന് സീറോ മലബാർ സഭാ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി. ഷെഫീൽഡിൽ വിശുദ്ധകുർബാന മദ്ധ്യേ നടത്തിയ പ്രസംഗത്തില്‍ സംസാരിക്കുകയായിരിന്നു അദ്ദേഹം. ബ്രിട്ടണിലെ രൂപത സ്ഥാപിതമായതിനുശേഷം വിശ്വാസസമൂഹത്തെ നേരിൽ കാണുന്നതിന്റെ തുടക്കമെന്നനിലയിൽ ഷെഫീൽഡ് കാത്തലിക് കമ്യൂണിറ്റിയുടെ ക്ഷണം സ്വീകരിച്ച്, ബിഷപ്പ് മാർ ജോസഫ് സ്രാമ്പിക്കലുമൊന്നിച്ച് സ്ഥലത്തു എത്തിച്ചേർന്ന കർദ്ദിനാൾ കല്യാൺ, ചിക്കാഗോ തുടങ്ങിയ രൂപതകളിൽ കണ്ടുവരുന്നതുപോലെ ഇവിടെയും തദ്ദേശീയരുടെ മക്കൾ സമർപ്പിത ജീവിതത്തിലേക്കു കടന്നു വരുന്ന കാലം വിദൂരമല്ലെന്ന് പ്രസംഗത്തിൽ സൂചിപ്പിച്ചു. മാർ ആലഞ്ചേരിയും ബിഷപ്പ് മാർ സ്രാമ്പിക്കലും ഒരുമിച്ച് പങ്കെടുത്ത യു കെയിലെ ആദ്യത്തെ ശൂശ്രൂഷയിൽ വിവിധ പ്രദേശങ്ങളിൽ നിന്നായി നൂറുകണക്കിനാളുകൾ പങ്കെടുത്തു. കർദ്ദിനാൾ, ബിഷപ്പ് മാർ സ്രാമ്പിക്കൽ, വികാരി ജനറാൾമാരായ റവ.ഫാ.സജി മലയിൽ പുത്തൻപുര,റവ.ഫാ.മാത്യു ചൂരപ്പൊയ്ക എന്നിവർക്ക് ചാപ്ലയിൻ ഫാ.ബിജു കുന്നക്കാട്ടിന്റെയും പാരീഷ് കമ്മിറ്റിയുടെയും നേതൃത്വത്തിൽ ഇടവകാ സമൂഹം വൻ വരവേൽപ്പുനൽകി. കർദ്ദിനാൾ മാർ ആലഞ്ചേരി, ബിഷപ്പ് മാർ ജോസഫ് സ്രാമ്പിക്കൽ എന്നിവരുടെ മുഖ്യകാർമ്മികത്വത്തിൽ നടന്ന ആഘോഷമായ വിശുദ്ധ കുർബാനയ്ക്കു ശേഷം അഭിവന്ദ്യ പിതാക്കൻമാരുടെയും വൈദികരുടെയും സിസ്റ്റേഴസിന്റെയും സാന്നിദ്ധ്യത്തിൽ പാരീഷ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒരുക്കിയ ഊഷ്മളമായ സ്നേഹവിരുന്നും നടന്നു. ബിഷപ്പ് മാർ സ്രാമ്പിക്കലിന്റെ സെക്രട്ടറി ഫാ.ഫൌസ്തോ ജോസഫ്, ഷെഫീൽഡ് സെന്റ് പാട്രിക് പള്ളി വികാരി ഫാ.മാർട്ടിൻ ട്രസ്ക്, സെന്റ് മേരീസ് കത്തീഡ്രൽ അസി.വികാരി ഫാ.സന്തോഷ് വാഴപ്പിള്ളി, ഇപ്പോൾ യു കെയിലുള്ള തിരുവനന്തപുരം അനുഗ്രഹഭവൻ ധ്യാനകേന്ദ്രം ഡയറക്ടർ ഫാ.ജസ്റ്റിൻ അലക്സ്, സിസ്റ്റേഴ്സ്, വിവിധ സ്ഥലങ്ങളിലെ അല്മായ പ്രതിനിധികൾ എന്നിവരും ശുശ്രൂഷകളിൽ പങ്കെടുത്തു.
Image: /content_image/News/News-2016-11-05-00:45:59.jpg

3114
Category: 1
Sub Category:
Heading: ചൈനയിലെ ബിഷപ്പുമാരുടെ നിയമനം: വ്യവസ്ഥകള്‍ക്കെതിരെ കര്‍ദിനാള്‍ ജോസഫ് സെന്‍ രംഗത്ത്
Content: ബെയ്ജിംഗ്: വത്തിക്കാന്‍- ചൈനീസ് സര്‍ക്കാര്‍ തമ്മില്‍ ബിഷപ്പുമാരുടെ നിയമനത്തില്‍ എത്തിച്ചേര്‍ന്നിരിക്കുന്ന വ്യവസ്ഥകള്‍ക്കെതിരെ ചൈനയിലെ മുതിര്‍ന്ന കര്‍ദിനാളായ ജോസഫ് സെന്‍ രംഗത്ത്. ബിഷപ്പുമാരുടെ നിയമനകാര്യത്തില്‍ വത്തിക്കാനും ചൈനീസ് സര്‍ക്കാരും തമ്മില്‍ ധാരണകളില്‍ എത്തിച്ചേര്‍ന്നിട്ടുണ്ടെന്ന് വിവിധ മാധ്യമങ്ങള്‍ മുന്‍പ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനെതിരേയാണ് കര്‍ദിനാള്‍ ജോസഫ് സെന്‍ 'വാള്‍ സ്ട്രീറ്റ് ജേര്‍ണലിന്' നല്‍കിയ അഭിമുഖത്തില്‍ രംഗത്തു വന്നിരിക്കുന്നത്. ദൈവവിശ്വാസികളല്ലാത്ത ചൈനീസ് ഭരണകൂടത്തിന് മുന്നില്‍ കത്തോലിക്ക സഭ പൂര്‍ണ്ണമായും അടിയറവു വയ്ക്കുന്ന സാഹചര്യത്തേയായിരിക്കും, ഇത്തരമൊരു നീക്കത്തിലൂടെ സഭയ്ക്ക് നേരിടേണ്ടിവരികയെന്നു കര്‍ദിനാള്‍ സെന്‍ പറയുന്നു. 'ചൈനീസ് കാത്തലിക് പാട്രിയോട്ടിക് അസോസിയേഷന്‍' (സിസിപിഎ) എന്ന സംഘടനയാണ് സര്‍ക്കാര്‍ അംഗീകാരത്തോടുകൂടിയുള്ള ബിഷപ്പുമാരെ ചൈനയില്‍ നിയമിക്കുന്നത്. കമ്യൂണിസ്റ്റ് ആചാര്യനായ മാവോ സേതൂങ് ആണ് ഈ സംഘടനയ്ക്ക് രൂപം നല്‍കിയത്. കത്തോലിക്ക സഭയ്ക്ക് ബദലായി രൂപപ്പെടുത്തിയ ഒരു സംഘടനയാണിത്. മാധ്യമങ്ങളിലൂടെ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം 'സിസിപിഎ' എന്ന സര്‍ക്കാരിന്റെ സംഘടന നിയമിച്ച നാലു ബിഷപ്പുമാര്‍ക്ക് വത്തിക്കാന്‍ അംഗീകാരം നല്‍കിയേക്കും. ഈ സാഹചര്യത്തില്‍ ചൈനയില്‍ ബിഷപ്പുമാരെ നിയമിക്കുവാനുള്ള അധികാരം വത്തിക്കാന് ലഭിച്ചേക്കും. എന്നാല്‍, 'സിസിപിഎ' ശുപാര്‍ശ ചെയ്യുന്നവരുടെ ലിസ്റ്റില്‍ നിന്നും വേണം വത്തിക്കാന്‍ ബിഷപ്പുമാരെ തെരഞ്ഞെടുക്കുവാന്‍ എന്ന വ്യവസ്ഥ നിലനില്‍ക്കുന്നുണ്ട്. ഇത്തരമൊരു സാഹചര്യത്തില്‍ ചൈനീസ് സര്‍ക്കാരിനോട് കൂറുള്ള 'സിസിപിഎ' സര്‍ക്കാര്‍ തീരുമാനിക്കുന്നവരെ തന്നെയായിരിക്കും ലിസ്റ്റില്‍ ഉള്‍പ്പെടുത്തുകയെന്നും കര്‍ദിനാള്‍ ജോസഫ് സെന്‍ ചൂണ്ടികാട്ടുന്നു. ചൈനയിലെ കമ്യൂണിസ്റ്റുകാരോടുള്ള ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നിലപാടിനേയും കര്‍ദിനാള്‍ സെന്‍ പരസ്യമായി വിമര്‍ശിക്കുന്നുണ്ട്. "അര്‍ജന്റീനയില്‍ ജീവിച്ച ഫ്രാന്‍സിസ് പാപ്പ അവിടെയുള്ള കമ്യൂണിസ്റ്റുകാരെ കണ്ടാണ് വളര്‍ന്നത്. ഒരുപക്ഷേ അവിടെയുള്ള കമ്യൂണിസ്റ്റുകാര്‍ വിചാരണയും തടവുകളും നേരിടുന്നവരുടെ ഭാഗത്ത് നിലയുറപ്പിച്ച്, അവര്‍ക്ക് നീതി നേടുന്നതിനായി പ്രവര്‍ത്തിക്കുന്നവരായിരിക്കും. ഇതേ മനോഭാവം ചൈനയിലെ കമ്യൂണിസ്റ്റുകാരോട് സ്വീകരിക്കുന്നത് തെറ്റാണ്. കാരണം ഇവിടെ കമ്യൂണിസ്റ്റുകാര്‍ തന്നെയാണ് പീഡനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. അവര്‍ സഭയെ തകര്‍ക്കുവാനും പീഡിപ്പിക്കുവാനും സദാ വ്യാപൃതരാണ്". കര്‍ദിനാള്‍ ജോസഫ് സെന്‍ പറഞ്ഞു. വത്തിക്കാന്റെ നേതൃത്വത്തെ അംഗീകരിച്ച് രഹസ്യമായി ആരാധന നടത്തുന്നവരാണ് ഭൂഗര്‍ഭ സഭയിലെ അംഗങ്ങള്‍. പുതിയ കരാര്‍ പ്രകാരം ഭൂഗര്‍ഭ സഭകള്‍ എല്ലാം തന്നെ ഇല്ലാതെയാകും. 'സിസിപിഎ' നിയമിച്ച ബിഷപ്പുമാര്‍ക്ക് അംഗീകാരം ലഭിക്കുന്ന പക്ഷം വീടുകളില്‍ തന്നെ ഭൂഗര്‍ഭ സഭകള്‍ തുടരണമെന്നാണ് കര്‍ദിനാള്‍ ജോസഫ് സെന്‍ വിശ്വാസികളോട് ആവശ്യപ്പെടുന്നത്. ചൈനീസ് സര്‍ക്കാരും വത്തിക്കാനും തമ്മില്‍ ബിഷപ്പുമാരുടെ നിയമന കാര്യത്തില്‍ ധാരണകളിലേക്ക് എത്തിച്ചേര്‍ന്നതായി റോയിറ്റേഴ്‌സ് അടക്കമുള്ള വിവിധ മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. എന്നാല്‍ ഈ വിഷയത്തില്‍ വത്തിക്കാന്‍ ഔദ്യോഗികമായി ഇതുവരെ പ്രതികരണം നടത്തിയിട്ടില്ല. ചൈനയിലെ ബിഷപ്പുമാരുടെ നിയമന കാര്യത്തില്‍ വത്തിക്കാനും, ചൈനയുമായി ദീര്‍ഘകാലങ്ങളായി ചര്‍ച്ചകള്‍ നടത്തുന്നുണ്ടെന്നത് ശ്രദ്ധേയമാണ്.
Image: /content_image/News/News-2016-11-05-03:07:55.jpg
Keywords: Cardinal,Zen,pleads,against,Vatican,surrender,to,Beijing,control

3115
Category: 18
Sub Category:
Heading: കരുണയുടെ ജൂബിലി വർഷത്തിന്റെ കേരളസഭാതല സമാപനം 12നു കോട്ടയത്ത്
Content: കോട്ടയം: ഫ്രാൻസിസ് മാർപാപ്പയുടെ ആഹ്വാനപ്രകാരം ആഗോള കത്തോലിക്കാ സഭയിൽ ആചരിച്ചുവരുന്ന കരുണയുടെ ജൂബിലി വർഷത്തിനു കേരളസഭാതല സമാപനം12ന് കോട്ടയം തെള്ളകം ചൈതന്യ പാസ്റ്ററൽ സെന്റിൽ നടക്കും. ഉച്ചകഴിഞ്ഞു മൂന്നിനു ആരംഭിക്കുന്ന സമ്മേളനത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. സീറോ മലങ്കര സഭ മേജർ ആർച്ച് ബിഷപ്പും കെസിബിസി പ്രസിഡന്റുമായ കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കബാവ അധ്യക്ഷത വഹിക്കും. പൊതുസമ്മേളനത്തിനു മുന്നോടിയായി ഉച്ചകഴിഞ്ഞു 1.30നു തെള്ളകം ഹോളിക്രോസ് സ്കൂൾ ഗ്രൗണ്ടിൽനിന്നു ചൈതന്യ പാസ്റ്ററൽ സെന്റിലേക്കു കാരുണ്യയാത്ര സമാപന റാലിയും സംഘടിപ്പിച്ചിട്ടുണ്ട്. 31 കത്തോലിക്ക രൂപതകളിൽനിന്നുള്ള തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ പങ്കെടുക്കും. പൊതുസമൂഹത്തിലെ കാരുണ്യപ്രവർത്തകരെ അനുമോദിക്കും. സമ്മേളനത്തില്‍ കെസിബിസി ജസ്റ്റീസ് പീസ് ആൻഡ് ഡെവലപ്മെന്റ് കമ്മീഷൻ ചെയർമാനുമായ ആർച്ച് ബിഷപ് തോമസ് മാർ കൂറിലോസ് സ്വാഗതം ആശംസിക്കും. ആർച്ച്ബിഷപ്പുമാരായ ഡോ. സൂസപാക്യം, മാർ മാത്യു മൂലക്കാട്ട് എന്നിവർ അനുഗ്രഹ പ്രഭാഷണങ്ങൾ നടത്തും. മനുഷ്യാവകാശ പ്രവർത്തക ദയാഭായി സന്ദേശം നൽകും. ഫാമിലി കമ്മീഷൻ ചെയർമാൻ മാർ സെബാസ്റ്റ്യൻ എടയന്ത്രത്ത്, കെസിഎഫ് പ്രസിഡന്റ് ഷാജി ജോർജ്, സിസിഐ വൈസ്പ്രസിഡന്റ് ഡോ. മേരി റെജീന എന്നിവർ പ്രസംഗിക്കും.
Image: /content_image/India/India-2016-11-05-01:58:43.png

3116
Category: 6
Sub Category:
Heading: ക്രിസ്തുവിന്റെ വെളിപ്പെടുത്തല്‍
Content: "ദൈവത്തെ ആരും ഒരിക്കലും കണ്ടിട്ടില്ല. പിതാവുമായി ഗാഢബന്ധം പുലര്‍ത്തുന്ന ദൈവംതന്നെയായ ഏകജാതനാണ് അവിടുത്തെ വെളിപ്പെടുത്തിയത്" (യോഹന്നാന്‍ 1:18). #{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: നവംബര്‍ 5}# ദൈവം മനുഷ്യനോട് സംസാരിക്കുന്നത് പ്രപഞ്ചമാസകലത്തിലൂടെയാണ്. വചനം പറയുന്നു, ''ലോകസൃഷ്ടി മുതല്‍ ദൈവത്തിന്റെ അദൃശ്യ പ്രകൃതി, അതായത് അവിടുത്തെ അനന്ത ശക്തിയും ദൈവത്വവും, സൃഷ്ട വസ്തുക്കളിലൂടെ സ്പഷ്ടമായി അറിഞ്ഞിട്ടുണ്ട്'' (റോമാ 1:20). പിതാവുമായി ഗാഢബന്ധം പുലര്‍ത്തുന്ന ഏകപുത്രനാണ് അവിടുത്തെ വെളിപ്പെടുത്തുന്നത് എന്ന സത്യം തറപ്പിച്ച് പറയാനാണ്, "ദൈവത്തെ ആരും ഒരു നാളും കണ്ടിട്ടില്ല" എന്ന് വി. യോഹന്നാന്‍ എഴുതുന്നത്. ഈ 'വെളിപ്പെടുത്തല്‍' ഏകവും ത്രിത്വവുമായി അതീവരഹസ്യത്തില്‍ വസിക്കുന്ന ദൈവത്തെയാണ് സൂചിപ്പിക്കുന്നത്. ക്രിസ്തുവിന്റെ ഈ വെളിപ്പെടുത്തലിലൂടെയാണ് ദൈവത്തിനു മനുഷ്യനോടുള്ള നന്മയും സ്‌നേഹം നിറഞ്ഞ കാരുണ്യം നമ്മള്‍ മനസ്സിലാക്കുന്നത്. (വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, റോം, 9.12.80). {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/11?type=6 }}
Image: /content_image/Meditation/Meditation-2016-11-05-02:18:35.jpg
Keywords: പിതാവ്

3117
Category: 1
Sub Category:
Heading: ക്രിസ്തീയ വിശ്വാസം തങ്ങളുടെ മക്കള്‍ക്കു പകര്‍ന്നു നല്‍കണമെന്ന് ആഗ്രഹിക്കുന്ന മാതാപിതാക്കള്‍ മൂന്നിലൊന്ന് മാത്രം
Content: ലണ്ടന്‍: തങ്ങളുടെ ക്രിസ്തീയ വിശ്വാസം മക്കളും ഏറ്റുപറയുമെന്ന് 36 ശതമാനം മാതാപിതാക്കള്‍ മാത്രമാണ് വിശ്വസിക്കുന്നതെന്ന് പഠന ഫലം. മൂന്നിലൊന്നു മാതാപിതാക്കള്‍ മാത്രമാണ് കുട്ടികളിലേക്ക് തങ്ങളുടെ വിശ്വാസം പകര്‍ന്നു നല്‍കുന്നത്. 'ദ ക്രിസ്ത്യന്‍ തിങ്ക് താങ്ക് തിയോസ്' എന്ന ഏജന്‍സി തയാറാക്കിയ പഠനത്തില്‍ ക്രിസ്ത്യന്‍ എത്തിക്‌സ് അറ്റ് ലണ്ടന്‍ സ്‌കൂള്‍ ഓഫ് തിയോളജിയിലെ വിസിറ്റിംഗ് പ്രഫസറും, എഴുത്തുകാരനുമായ ഓല്‍വൈന്‍ മാര്‍ക്ക് വിഷയത്തില്‍ നടത്തിയിരിക്കുന്ന നിരീക്ഷണം ഏറെ ശ്രദ്ധേയമാണ്. മാതാപിതാക്കളുടെ താല്‍പര്യമില്ലായ്മയാണ് ഇത്തരമൊരു അവസ്ഥ സൃഷ്ടിച്ചതെന്ന് അദ്ദേഹം ചൂണ്ടികാണിക്കുന്നു. വിവിധ കാരണങ്ങളാണ് തങ്ങളുടെ കുട്ടികളെ വിശ്വാസത്തില്‍ നിന്നും മാറ്റി നിര്‍ത്തുവാനായി മാതാപിതാക്കള്‍ പറയുന്നത്. ഇതില്‍ ഏറ്റവും പ്രധാനമായ കാരണമായി ഓല്‍വൈന്‍ മാര്‍ക്ക് പരാമര്‍ശിച്ചതു 'മാതാപിതാക്കളുടെ താല്‍പര്യമില്ലായ്മ' തന്നെയാണ്. തങ്ങളുടെ മക്കള്‍ ദൈവവിശ്വാസികളാണെന്ന കാര്യം കുട്ടികളുടെ കൂടെ പഠിക്കുന്ന സഹപാഠികള്‍ അറിയുമ്പോള്‍ നേരിടേണ്ടി വരുന്ന ഒറ്റപ്പെടുത്തലുകളും, കളിയാക്കലുകളും ഭയന്നാണ് കുട്ടികളിലേക്ക് വിശ്വാസം പകര്‍ന്നു നല്‍കാത്തതെന്ന് ഒരു സംഘം വെളിപ്പെടുത്തുന്നു. കുട്ടികളില്‍ ഏറെ സ്വാധീനം സൃഷ്ടിക്കുന്ന സാമൂഹിക മാധ്യമങ്ങള്‍ ആയിരിക്കും അവരുടെ വിശ്വാസത്തെ രൂപപ്പെടുത്തുന്നതെന്നും, ഇതിനാല്‍ തന്നെ തങ്ങളുടെ പരിശീലനങ്ങളെ അപേക്ഷിച്ച് അവര്‍ക്ക് ഗുണം ചെയ്യുന്നത് ഇത്തരം മാധ്യമങ്ങളിലൂടെ സ്വീകരിക്കുന്ന അറിവായിരിക്കുമെന്നും മറ്റൊരു വിഭാഗം പറയുന്നു. മാസത്തില്‍ ഒരിക്കല്‍ മാത്രം ദേവാലയത്തില്‍ പോകുന്ന മാതാപിതാക്കളോട് വിശ്വാസത്തെ പറ്റി ആരാഞ്ഞപ്പോള്‍, 69 ശതമാനം പേരും പറഞ്ഞത് തങ്ങളുടെ കുട്ടികള്‍ ക്രിസ്തീയ വിശ്വാസം ഏറ്റുപറയുമെന്നാണ്. നാല്‍പതില്‍ അധികം വര്‍ഷങ്ങളായി യുഎസ്, യുകെ, ഓസ്‌ട്രേലിയ തുടങ്ങിയ സ്ഥലങ്ങളില്‍ നടത്തിയ 54 സര്‍വ്വേകളുടെ ഫലങ്ങള്‍ ഏകോപിപ്പിച്ചാണ് പുതിയ പഠനം നടത്തിയിരിക്കുന്നത്. തങ്ങളുടെ വിശ്വാസം കുട്ടികളിലേക്ക് പകര്‍ന്നു നല്‍കണമെന്ന് അഭിപ്രായപ്പെട്ട മാതാപിതാക്കള്‍, അതിനു പറഞ്ഞ കാരണം അവരുടെ തന്നെ വിശ്വാസത്തിന്റെ പ്രതിഫലനം കൂടിയാണ്. തങ്ങള്‍ അറിഞ്ഞ സത്യദൈവത്തെ തങ്ങളുടെ അടുത്ത തലമുറയും അറിയണം എന്നതിനാലാണ് ക്രൈസ്തവ വിശ്വാസം തലമുറകളിലേക്ക് കൈമാറുന്നതെന്ന് ഇവര്‍ പറയുന്നു.
Image: /content_image/News/News-2016-11-05-05:04:36.jpg
Keywords: one,in,three,Christian,parents,want,children,to,share,their,faith

3118
Category: 18
Sub Category:
Heading: അഗതികളുടെ മാലാഖ സിസ്റ്റര്‍ മേരി ലിറ്റി നിത്യതയിലേക്ക് യാത്രയായി
Content: തിരുവല്ല: പാവപ്പെട്ടവരെയും രോഗികളെയും പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരെയും ശുശ്രൂഷിക്കാന്‍ ജീവിതം സമര്‍പ്പിച്ച സിസ്റ്റര്‍ ഡോ. മേരി ലിറ്റി (81) നിത്യതയിലേക്ക് യാത്രയായി. ഇന്നു പുലർച്ചെയാണ് മരണം. സംസ്‌കാരം ബുധനാഴ്ച നടക്കും. അവഗണിക്കപ്പെട്ട് കഴിയുന്നവര്‍ക്ക് ദൈവത്തിന്‍റെ സ്നേഹവും കരുണയും സാന്ത്വനവും പകര്‍ന്ന് നല്‍കിയ സിസ്റ്റര്‍ മേരി ലിറ്റി, ലിറ്റില്‍ സെര്‍വന്‍റ്സ് ഓഫ് ദി ഡിവൈന്‍ പ്രൊവിഡന്‍സ് സന്യാസി സമൂഹത്തിന്‍റെയും സ്ഥാപകയും ധ്യാനഗുരുവുമായിരിന്നു. കോതമംഗലം രൂപതയിലെ കത്തീഡ്രല്‍ ഇടവകയില്‍ രാമല്ലൂര്‍ കരയില്‍ ഓലിപ്പുറം കുടുംബത്തില്‍ ജോസഫിന്‍റെയും നെല്ലിമറ്റം പീച്ചാട്ട് ബ്രിജീത്തയുടെയും ഏഴാമത്തെ സന്താനമായി 1935 ഓഗസ്റ്റ് രണ്ടിനായിരിന്നു ജനനം. ഒരു ഡോക്ടറായി കാണാനുള്ള പിതാവിന്റെ താൽപര്യവും ഒരു പുണ്യവതിയായി കാണാനുള്ള അമ്മയുടെ താൽപര്യവും സാക്ഷാത്കരിക്കപ്പെട്ടതായിരിന്നു മേരി ലിറ്റിയുടെ ജീവിതം. 1957 സെപ്റ്റംബര്‍ 10നാണ് സഭാവസ്ത്രം അണിഞ്ഞത്. സിസ്റ്റര്‍ സാവിയോ എന്ന പേരു സ്വീകരിച്ചു. ഇതിനിടെ റോമിലെ യൂണിവേഴ്സിറ്റിയില്‍ മെഡിസിന് പഠിക്കാന്‍ അവസരം ലഭിച്ചു. പത്ത് വര്‍ഷങ്ങള്‍ക്കു ശേഷം നാട്ടില്‍ തിരിച്ചെത്തി വിവിധ ആശുപത്രികളില്‍ ജോലി ചെയ്ത സിസ്റ്റര്‍, പാവപ്പെട്ട രോഗികളെ ശുശ്രൂഷിക്കുന്നതില്‍ ആനന്ദം കണ്ടെത്തി. വിവിധ ആശുപത്രികളിലെ സേവനങ്ങള്‍ക്ക് ശേഷം ധര്‍മഗിരിയിലെത്തിയ സിസ്റ്റര്‍ അവിടെയുള്ള നിര്‍ദനരായ രോഗികളുടെ അവസ്ഥ മനസിലാക്കി പള്ളിക്കടുത്തുള്ള മൂന്നു കടമുറികള്‍ എടുത്ത് ഡിസ്പെന്‍സറി തുടങ്ങി. പിന്നീട് എം.എസ്.ജെ സഭയില്‍ നിന്ന് മാറി എല്‍.എസ്.ഡി.പി സഭാ വസ്ത്രം അണിഞ്ഞു. സിസ്റ്റര്‍ സാവിയോ എന്ന പേരു മാറ്റി സിസ്റ്റര്‍ മേരി ലിറ്റി എന്ന പേരു സ്വീകരിച്ചു. മോണ്‍ അഗസ്റ്റിന്‍ കണ്ടത്തിലച്ചന്‍ നിര്‍മ്മിച്ച് നല്കിയ മൂന്ന് നിലകെട്ടിടം പ്രത്യാശഭവന്‍ എന്ന പേര് നല്‍കി ആലംബഹീനര്‍ക്ക് അഭയകേന്ദ്രമായി നല്‍കി. വൈകല്യങ്ങള്‍ ഉള്ളവരും ഏറ്റവും കൂടുതല്‍ അവഗണിക്കപ്പെടുകയും തിരസ്കരിക്കപ്പെടുകയും ചെയ്യുന്നവര്‍ക്കുള്ള കേന്ദ്രമായി പ്രത്യാശ ഭവന്‍ മാറി. രോഗികളായും വൈകല്യങ്ങളോടെയും ജനിച്ചു വീഴുന്ന കുട്ടികൾ, മനോവൈകല്യമുള്ളവർ, മനോദുർബലർ, മാറാരോഗികൾ തുടങ്ങി സമൂഹം തള്ളിക്കളയുന്നവരെ സ്വന്തം മക്കളെ പോലെ ചേര്‍ത്തു നിര്‍ത്തിയ സിസ്റ്റര്‍ ഡോ. മേരി ലിറ്റിയെ പറ്റി വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സിസ്റ്റര്‍ ഡോ. മേരി ലിറ്റിയുടെ മൃതസംസ്കാരം കുന്നന്താനം എൽ.എസ്.ഡി.പി കോൺവെന്റ് ജനറലേറ്റിൽ നടക്കും. ചങ്ങനാശേരി അതിരൂപതാധ്യക്ഷൻ മാർ ജോസഫ് പെരുന്തോട്ടം, ആർച്ച് ബിഷപ് മാർ ജോസഫ് പവ്വത്തിൽ എന്നിവർ മൃതസംസ്‌കാര ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.
Image: /content_image/India/India-2016-11-05-04:08:38.jpg