Contents

Displaying 2851-2860 of 24987 results.
Content: 3088
Category: 1
Sub Category:
Heading: മൂന്നാമത്തെ കുഞ്ഞിനെ സംരക്ഷിക്കുവാനായി ഒളിവില്‍ കഴിയേണ്ടി വന്ന ചൈനീസ് ദമ്പതിമാരെ പറ്റിയുള്ള റിപ്പോര്‍ട്ടുമായി ബിബിസി: ഭരണകൂട നിലപാടുകള്‍ക്കെതിരെ പ്രതിഷേധം ശക്തം
Content: ബെയ്ജിംഗ്: മൂന്നാമത്തെ കുഞ്ഞിനു ജന്മം നല്‍കുവാന്‍ വേണ്ടി ഒളിവില്‍ പോകേണ്ടി വന്ന ദമ്പതിമാരുടെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളുമായി ചൈനയിലെ ബിബിസി കറസ്‌പോണ്ടന്റിന്റെ റിപ്പോര്‍ട്ട്. ബെയ്ജിംഗിലെ ബിബിസി ന്യൂസ് കറസ്‌പോണ്ടന്റ് ആയ ജോണ്‍ സുഡ്വോര്‍ത്ത് ആണ് വാര്‍ത്ത പുറത്തുവിട്ടത്. നിയമപ്രകാരം ചൈനയില്‍ ദമ്പതികള്‍ക്കു രണ്ടു കുട്ടികള്‍ മാത്രമേ പാടുള്ളു. മൂന്നാമത് വീണ്ടും ഗര്‍ഭം ധരിച്ചാല്‍, ഗര്‍ഭഛിദ്രത്തിലൂടെ കുട്ടിയെ നശിപ്പിക്കണമെന്നതാണ് നിയമം. മൂന്നാമത്തെ കുഞ്ഞിനു ജന്മം നല്‍കിയ ദമ്പതിമാരുടെ ജീവിതാനുഭവമാണ് പുറത്തുവന്നിരിക്കുന്നത്. വര്‍ഷങ്ങളായി പിന്‍തുടര്‍ന്ന ഒറ്റകുട്ടി നയം ഒരു വര്‍ഷം മുമ്പാണ് ചൈന പിന്‍വലിച്ചത്. അതിന്റെ വാര്‍ഷികത്തിലാണ് ഈ തീരുമാനത്തിന്റെ വിവിധ വശങ്ങളെ കുറിച്ച് പഠിക്കുന്നതിനായി ജോണ്‍ സുഡ്വോര്‍ത്ത് അന്വേഷണം നടത്തിയ ശേഷം ഇത്തരമൊരു വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. മൂന്നാമത് ഒരു സ്ത്രീ ഗര്‍ഭിണിയാണെന്നു കണ്ടെത്തിയാല്‍ ഭരണകൂടം തന്നെ ഗര്‍ഭം അലസിപ്പിക്കുന്നതിനുള്ള സൗകര്യങ്ങള്‍ ചെയ്തു നല്‍കും. ഓരോ മൂന്നു മാസത്തേയും ആറു മാസത്തേയും ഇടവേളകളില്‍ സ്ത്രീകള്‍ ഗര്‍ഭിണിയാണോ എന്ന കാര്യം പ്രാദേശിക ഭരണകൂടങ്ങള്‍ ആശുപത്രി വഴി പരിശോധിക്കുന്നുണ്ട്. ഗര്‍ഭം അലസിപ്പിക്കുന്നതിനെ എതിര്‍ക്കുവാന്‍ ചൈനയില്‍ സാധിക്കില്ല. എതിര്‍ത്തു നില്‍ക്കുന്നവരെ ബലമായി ഗര്‍ഭഛിദ്രത്തിന് വിധേയരാക്കുകയാണ് ചെയ്യുക. ഇത്തരം ഒരു സാഹചര്യം നിലനില്‍ക്കുന്നതിനാലാണ് ദമ്പതിമാര്‍ തങ്ങളുടെ കുഞ്ഞിന്റെ ജീവന്‍ സംരക്ഷിക്കുന്നതിനായി ഒളിവില്‍ പോയത്. സ്വന്തം ഗ്രാമത്തില്‍ നിന്നും ഇവര്‍ മാറി താമസിക്കുകയാണ് ചെയ്തത്. പരിചയമില്ലാത്ത ആളുകളുടെ ഇടയിലേക്ക് പോയ ദമ്പതിമാരെ അവിടെ ആരും തിരിച്ചറിഞ്ഞില്ല. അപരിചിതമായ പ്രദേശത്താണ് തങ്ങളുടെ മൂന്നാമത്തെ കുഞ്ഞിന് അവര്‍ ജന്മം നല്‍കിയത്. സര്‍ക്കാര്‍ സംവിധാനങ്ങളില്‍ നിന്നും ഏറെ നാള്‍ ഒളിച്ചു താമസിക്കുവാന്‍ ഇവര്‍ക്ക് സാധിക്കില്ലയെന്നത് ഒരു വസ്തുതയാണ്. ഉടന്‍ തന്നെ ഇവര്‍ പിടിക്കപ്പെട്ടേക്കാം. മൂന്നാമത് ഒരു കുഞ്ഞിനു കൂടി ജന്മം നല്‍കി എന്ന കുറ്റത്തിന് വാര്‍ഷിക ശമ്പളത്തിന്റെ പത്തിരട്ടി തുക വരെ പിഴയായി ദമ്പതിമാര്‍ സര്‍ക്കാരിലേക്ക് അടയ്‌ക്കേണ്ടിവരും. നിലവിലുള്ള ഇവരുടെ ജോലി നഷ്ടപ്പെടുവാനും സാധ്യതയുണ്ട്. ഇത്തരം പ്രശ്‌നങ്ങള്‍ നിലനില്‍ക്കുമ്പോഴും, മൂന്നാമത്തെ കുഞ്ഞിന്റെ മുഖം കാണുമ്പോള്‍ തങ്ങള്‍ എല്ലാം മറക്കുന്നതായി ദമ്പതിമാര്‍ ബിബിസി കറസ്‌പോണ്ടന്റ് ജോണ്‍ സുഡ്വോര്‍ത്തിനോട് വെളിപ്പെടുത്തി. ചൈനയില്‍ നടക്കുന്നത് വലിയ മനുഷ്യാവകാശ ലംഘനമാണെന്ന് ജോണ്‍ സുഡ്വോര്‍ത്ത് തന്നെ പറയുന്നു. "ലോകത്ത് ഏതെങ്കിലും ഒരു ഭരണകൂടം മാസങ്ങളുടെ ഇടവേളകളില്‍ ഒരു സ്ത്രീയുടെ ഗര്‍ഭപാത്രം പരിശോധിക്കുമോ? അതില്‍ വളരുന്ന കുഞ്ഞിനെ നിര്‍ബന്ധപൂര്‍വ്വം നശിപ്പിക്കുവാന്‍ പ്രേരിപ്പിക്കുമോ? ഇത്തരം ഭീതികളുടെ പേരില്‍ ആര്‍ക്കെങ്കിലും ഒളിച്ചു താമസിക്കേണ്ടി വരുമോ?". ജോണ്‍ സുഡ്വോര്‍ത്ത് ചോദിക്കുന്നു. നിരവധി മനുഷ്യാവകാശ പ്രവര്‍ത്തകരും ഇത്തരം ഭരണകൂട ഭീകരതയ്‌ക്കെതിരെ രംഗത്തു വന്നിട്ടുണ്ട്. എത്ര കുട്ടികള്‍ വേണമെന്നുള്ള കാര്യം സര്‍ക്കാര്‍ തീരുമാനിക്കുന്നത് തന്നെ മൂഢത്തരമാണെന്നും സ്ത്രീയുടെ ശരീരത്തിന്‍മേലുള്ള അവകാശം പോലും സര്‍ക്കാരിനാണ് ചൈനയിലുള്ളതെന്നും വനിതാ സംരക്ഷക പ്രവര്‍ത്തകയായ റെഗ്ഗി ലിറ്റില്‍ ജോണ്‍ പറയുന്നു. ഒറ്റകുട്ടി നയം തെറ്റാണെന്ന് തിരിച്ചറിയാന്‍ ചൈനീസ് സര്‍ക്കാര്‍ ഏറെ വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടി വന്നതായും അവര്‍ പറഞ്ഞു. ഇപ്പോള്‍ പിന്‍തുടരുന്ന നയങ്ങളും തെറ്റാണെന്ന് അവര്‍ക്ക് പിന്നീട് മാത്രമേ ബോധ്യമാകുകയുള്ളുവെന്നും ലിറ്റില്‍ ജോണ്‍ കൂട്ടിച്ചേര്‍ത്തു.
Image: /content_image/News/News-2016-11-02-08:59:02.jpg
Keywords:
Content: 3089
Category: 1
Sub Category:
Heading: പുതിയ ആറു സുവിശേഷ ഭാഗ്യങ്ങളുമായി ഫ്രാൻസിസ് മാർപാപ്പ
Content: മാല്‍മോ: ആത്മാവില്‍ ദരിദ്രരായവര്‍ ഭാഗ്യവാന്‍മാര്‍ എന്ന ക്രിസ്തുവിന്റെ വചനത്തെ അടിസ്ഥാനപ്പെടുത്തി, ആറ് പുതിയ സുവിശേഷഭാഗ്യങ്ങളെ കൂടി ഫ്രാന്‍സിസ് മാര്‍പാപ്പ വിശ്വാസികള്‍ക്ക് വിശദീകരിച്ചു നല്‍കി. സ്വീഡനിലെ തന്റെ സന്ദര്‍ശനത്തിനിടെ മാല്‍മോയില്‍ നടത്തപ്പെട്ട വിശുദ്ധ ബലിമധ്യേയാണ് പുതിയ സുവിശേഷ ഭാഗ്യങ്ങളെ പരിശുദ്ധ പിതാവ് വിശ്വാസികള്‍ക്ക് പരിചയപ്പെടുത്തി നല്‍കിയത്. വിശുദ്ധരുടെ ഏറ്റവും വലിയ തിരിച്ചറിയല്‍ രേഖ ക്രിസ്തു പ്രഖ്യാപിച്ച സുവിശേഷഭാഗ്യങ്ങളായിരിന്നുവെന്ന്‍ പാപ്പ തന്റെ പ്രസംഗത്തില്‍ പറഞ്ഞു. ഫ്രാന്‍സിസ് പാപ്പ പ്രഖ്യാപിച്ച സുവിശേഷ ഭാഗ്യങ്ങള്‍ താഴെ പറയുന്നവയാണ്, 1. മറ്റുള്ളവര്‍ ദ്രോഹിക്കുമ്പോഴും അവരോടു ഹൃദയപൂര്‍വ്വം ക്ഷമിക്കുന്നവര്‍ ഭാഗ്യവാന്മാര്‍. 2. ഉപേക്ഷിക്കപ്പെട്ടവരേയും, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരേയും കാരുണ്യത്തോടെ നോക്കി അവരോടു ചേര്‍ന്ന് നില്‍ക്കുന്നവര്‍ ഭാഗ്യവാന്മാര്‍. 3. ദൈവത്തെ കാണുവാനുള്ള അവസരം അപരന് സൃഷ്ടിച്ചു നല്‍കുകയും മറ്റുള്ളവരില്‍ ദൈവത്തെ കാണുകയും ചെയ്യുന്നവര്‍ ഭാഗ്യവാന്മാര്‍. 4. അപരന്റെ ക്ഷേമത്തിന് വേണ്ടി സ്വന്തം സുഖ സൌകര്യങ്ങള്‍ ത്യജിക്കുന്നവര്‍ ഭാഗ്യവാന്മാര്‍. 5. ദൈവം നമ്മുക്ക് നല്‍കിയ പ്രപഞ്ചത്തെ സംരക്ഷിക്കുകയും അതിനു കാവല്‍ക്കാരായി വര്‍ത്തിക്കുകയും ചെയ്യുന്നവര്‍ ഭാഗ്യവാന്മാര്‍. 6. ക്രൈസ്തവ ഐക്യത്തിനു വേണ്ടി പ്രാര്‍ത്ഥിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നവര്‍ ഭാഗ്യവാന്മാര്‍. സ്വീഡനിലെ വിശുദ്ധരായ എലിസബത്ത് ഹെസല്‍ബ്ലാഡിനേയും വാഡ്സ്റ്റെനയിലെ ബ്രിഡ്ജറ്റിനേയും മാര്‍പാപ്പ തന്റെ പ്രസംഗത്തില്‍ പ്രത്യേകം സ്മരിച്ചു. രാജ്യത്തെ കത്തോലിക്ക സഭയുടെ വൈവിധ്യത്തെ സൂചിപ്പിക്കുന്നതിനായി ഇംഗ്ലീഷ്, സ്പാനിഷ്, അറബി, പൊളിഷ്, ജര്‍മ്മന്‍ എന്നീ ഭാഷകളിലാണ് വിശുദ്ധ കുര്‍ബാന മദ്ധ്യേ മധ്യസ്ഥ പ്രാര്‍ത്ഥന നിയോഗങ്ങള്‍ വായിച്ചത്.
Image: /content_image/News/News-2016-11-02-10:14:10.jpg
Keywords:
Content: 3090
Category: 15
Sub Category:
Heading: ശുദ്ധീകരണാത്മാക്കളുടെ വണക്കമാസം: മൂന്നാം തീയതി
Content: ശ്ലീഹന്മാരുടെ കാലം മുതല്‍ ഇന്ന്‍ ഈ നിമിഷം വരെയും ശുദ്ധീകരണസ്ഥലത്തു കഷ്ട്ടപ്പെടുന്ന ആത്മാക്കള്‍ക്ക് വേണ്ടി ദാനധര്‍മ്മം, കാരുണ്യ പ്രവര്‍ത്തികള്‍ എന്നിവ വഴിയായി നമ്മുടെ പ്രാര്‍ത്ഥനകള്‍ ദൈവസന്നിധിയില്‍ എത്തിക്കണമെന്ന് അതാത് കാലങ്ങളില്‍ ജീവിച്ചിരിന്ന വേദപാരംഗതര്‍ പലപ്പോഴായി പറഞ്ഞിട്ടുണ്ട്. 545ാം ആണ്ടില്‍ തെന്ത്രോസ് സൂനഹദോസില്‍ കൂടിയ എല്ലാ മെത്രാന്‍മാരും ശുദ്ധീകരണസ്ഥലമുണ്ടെന്നും നമ്മുടെ പ്രാര്‍ത്ഥനകളാലും ത്യാഗ പ്രവര്‍ത്തികളും ആത്മാക്കളുടെ മോചനത്തിനായി തുടര്‍ച്ചയായി സമര്‍പ്പിക്കണമെന്നും കല്‍പ്പിച്ചിട്ടുണ്ട്. ദൈവത്തെ അറിയുകയും സ്നേഹിക്കുകയും ചെയ്തുകൊണ്ട്, നിത്യരക്ഷ പ്രാപിക്കുവാനും മറ്റുള്ളവരെ അതിനു സഹായിക്കാനുമാണ് ദൈവം നമ്മെ സൃഷ്ട്ടിച്ചത്. തന്റെ മാതാവായ മോനിക്ക മരിച്ചതിന് ശേഷം വിശുദ്ധ ആഗസ്തീനോസ് എഴുതിയ വാക്യം ഇങ്ങനെയാണ്, "എന്റെ മഹിമയും ജീവനുമായിരിക്കുന്ന സര്‍വ്വേശ്വര, ഇപ്പോള്‍ എന്റെ അമ്മയുടെ പുണ്യങ്ങളെ അങ്ങേപക്കല്‍ വിസ്തരിച്ചു പറയാതെ എന്റെ അമ്മയുടെ പാപപരിഹാരത്തിനായി ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. കര്‍ത്താവേ ഈ ദാസിയെ അനുഗ്രഹിക്കേണമേ. ഈ ആളിനെ കഠിന ശിക്ഷയ്ക്കു ഇരയാക്കരുതെ". #{red->n->n->ജപം}# നിത്യപിതാവേ! മാതാപിതാക്കള്‍, ബന്ധുക്കള്‍, സ്നേഹിതന്മാര്‍, ഉപകാരികള്‍ മുതലായവരെ സ്നേഹിച്ചു അവര്‍ക്ക് വേണ്ട നന്മകള്‍ ചെയ്യണമെന്ന് അങ്ങ് കല്‍പ്പിച്ചിട്ടുണ്ടല്ലോ. ഞങ്ങളുടെ വളര്‍ച്ചാ കാലഘട്ടങ്ങളില്‍ ഞങ്ങളെ സഹായിച്ച ബന്ധുക്കള്‍, ഉപകാരികള്‍, സ്നേഹിതര്‍ എന്നിവരില്‍ ആരെങ്കിലും ശുദ്ധീകരണസ്ഥലത്തു വേദനയനുഭവിച്ചു കഴിയുന്നുണ്ടെങ്കില്‍ അവരോടു കരുണ തോന്നി നിന്റെ കാരുണ്യത്തിന്നൊത്ത വിധം ദയ കാണിച്ചു അവരെ സ്വര്‍ഗ്ഗത്തിലേക്ക് ചേര്‍ക്കണമേ. ആമ്മേന്‍ #{red->n->n->സൂചന}# (മരിച്ച വിശ്വാസികളുടെ ആത്മാക്കള്‍ക്കു വേണ്ടി ഈശോയുടെ അഞ്ചു തിരുമുറിവുകളെക്കുറിച്ച് താഴെ കൊടുത്തിരിക്കും വിധം അഞ്ചു പ്രാവശ്യം ചൊല്ലുക) മരിച്ച വിശ്വാസികളുടെ ആത്മാക്കള്‍ക്കു തമ്പുരാന്‍റെ മനോഗുണത്താല്‍ മോക്ഷത്തില്‍ ചേരുവാൻ അനുഗ്രഹമുണ്ടായിരിക്കട്ടെ നിത്യപിതാവേ, ഈശോമിശിഹാ കര്‍ത്താവിന്‍റെ വിലമതിയാത്ത തിരുച്ചോരയെക്കുറിച്ച് അവരുടെമേല്‍ കൃപയുണ്ടാകണമേ. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. #{red->n->n->ശുദ്ധീകരാത്മാക്കളുടെ ലുത്തിനിയ}# കര്‍ത്താവേ, അനുഗ്രഹിക്കണമേ! മിശിഹായേ, അനുഗ്രഹിക്കണമേ! കര്‍ത്താവേ, അനുഗ്രഹിക്കണമേ! മിശിഹായേ ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ! മിശിഹായേ ഞങ്ങളുടെ പ്രാര്‍ത്ഥന കൈക്കൊള്ളണമേ! സ്വര്‍ഗ്ഗസ്ഥനായ പിതാവായ ദൈവമേ, #{blue->n->n->.........(ഞങ്ങളെ അനുഗ്രഹിക്കണമേ)}# ഭൂലോക രക്ഷകനായ പുത്രനായ ദൈവമേ, പരിശുദ്ധാത്മാവായ ദൈവമേ, ഏകദൈവമായ പരിശുദ്ധ ത്രിത്വമേ, പരിശുദ്ധ മറിയമേ, #{blue->n->n->........(മരിച്ച വിശ്വാസികള്‍ക്കു വേണ്ടി അപേക്ഷിക്കണമേ)}# ദൈവത്തിന്‍റെ പരിശുദ്ധ ജനനീ, കന്യകകള്‍ക്കു മകുടമാകുന്ന നിര്‍മ്മല കന്യകേ, വിശുദ്ധ മിഖായേലെ, ദൈവദൂതന്മാരും മുഖ്യ ദൈവദൂതന്മാരുമായ സകല മാലാഖമാരേ, നവവൃന്ദ മാലാഖമാരെ, വിശുദ്ധ സ്നാപക യോഹന്നാനേ, വിശുദ്ധ യൗസേപ്പേ, ബാവാന്മാരും ദീര്‍ഘദര്‍ശികളുമായ സകല വിശുദ്ധന്മാരേ, വിശുദ്ധ പത്രോസേ, വിശുദ്ധ പൗലോസേ, വിശുദ്ധ യോഹന്നാനേ, ശ്ലീഹന്മാരും സുവിശേഷകന്മാരുമായ സകല വിശുദ്ധന്മാരെ, വിശുദ്ധ എസ്തപ്പാനോസേ, വിശുദ്ധ ലൗറന്തിയോസേ, വേദസാക്ഷികളായ സകല വിശുദ്ധന്മാരേ, വിശുദ്ധ ഗ്രിഗോറിയോസേ, വിശുദ്ധ അംബ്രോസീസേ, വിശുദ്ധ ഈറാനിമ്മോസേ, മെത്രാന്മാരും വന്ദകന്മാരുമായ സകല‍ വിശുദ്ധന്മാരേ, വേദപാരംഗതന്‍മാരായ സകല വിശുദ്ധരേ, ഗുരുക്കന്മാരും ആചാര്യന്മാരുമായ സകല വിശുദ്ധന്മാരെ, സന്യാസികളും തപോധനന്മാരുമായ സകല വിശുദ്ധന്മാരേ, വിശുദ്ധ മറിയം മഗ്ദലേനായെ, വിശുദ്ധ കത്രീനായെ, വിശുദ്ധ ബാര്‍ബരായെ, കന്യകകളും വിധവകളുമായ സകല വിശുദ്ധരേ, ദയാപരനായിരുന്ന്, .........(കര്‍ത്താവേ അവരുടെ പാപങ്ങള്‍ പൊറുത്തരുളണമേ) ദയാപരനായിരുന്ന്, ........(കര്‍ത്താവേ, ഞങ്ങളുടെ പ്രാര്‍ത്ഥന കേട്ടരുളണമേ) ദയാപരനായിരുന്ന്, ........(കര്‍ത്താവേ ഞങ്ങളുടെ പ്രാര്‍ത്ഥന കേട്ടരുളണമേ) സകല തിന്മകളില്‍ നിന്ന്‍, #{blue->n->n->.......(കര്‍ത്താവേ അവരെ രക്ഷിക്കണമേ)}# അങ്ങേ കോപത്തില്‍ നിന്ന്, അങ്ങേ നീതിയുടെ ഘോരതയില്‍ നിന്ന്‍, ക്രൂരമായ വ്യാകുലത്തില്‍ നിന്ന്, കഠിന ശിക്ഷയില്‍ നിന്ന്, മരണത്തിന്‍റെ ഭയങ്കരമായ ഇരുളില്‍ നിന്ന്‍, അഗ്നിജ്വാലയില്‍ നിന്ന്‍, ശുദ്ധീകരണ സ്ഥലമായ പാറാവില്‍ നിന്ന്‍, അങ്ങേ മനുഷ്യാവതാരത്തെക്കുറിച്ച്, അങ്ങേ കറയില്ലാത്ത ഉത്ഭവത്തെയും പിറവിയേയും കുറിച്ച്, അങ്ങേ മാധുര്യമുള്ള തിരുനാമത്തെക്കുറിച്ച്, അങ്ങേ തിരുബാല പ്രായത്തെക്കുറിച്ച്, അങ്ങേ ജ്ഞാനസ്നാനത്തെയും ഉപവാസത്തെയും കുറിച്ച്, അങ്ങേ വലിയ എളിമയെക്കുറിച്ച്, അങ്ങേ ജാഗ്രതയുള്ള അനുസരണത്തെക്കുറിച്ച്, അങ്ങേ കൃപാധിക്യത്തെയും അളവില്ലാത്ത സ്നേഹത്തെയും കുറിച്ച്, അങ്ങേ പീഡാസഹനത്തെക്കുറിച്ച്, അങ്ങേ ചോര വിയര്‍പ്പേക്കുറിച്ച്, അങ്ങുന്ന് കെട്ടപ്പെട്ട കെട്ടുകളെക്കുറിച്ച്, അങ്ങുന്ന് അനുഭവിച്ച അടികളെക്കുറിച്ച്, അങ്ങേ തിരുമുള്‍‍മുടിയെക്കുറിച്ച്, അങ്ങേ തിരുക്കുരിശിനെക്കുറിച്ച്, അങ്ങേ അഞ്ചു തിരുമുറിവുകളെക്കുറിച്ച്, ഞങ്ങളുടെ മരണത്തെ ജയിച്ച അങ്ങേ അപമാനമുള്ള മരണത്തെക്കുറിച്ച്, അങ്ങേ വിലമതിയാത്ത തിരുരക്തത്തെക്കുറിച്ച്, അങ്ങേ മഹിമയുള്ള ഉത്ഥാനത്തെക്കുറിച്ച്, അങ്ങേ അതിശയമായ സ്വര്‍ഗ്ഗാരോഹണത്തെക്കുറിച്ച്, ആശ്വസിപ്പിക്കുന്നവനായ പരിശുദ്ധാത്മാവിന്‍റെ ആഗമനത്തെക്കുറിച്ച്, വിധിയുടെ ദിവസത്തില്‍ പാപികളായിരിക്കുന്ന ഞങ്ങള്‍ അങ്ങയോട് അപേക്ഷിക്കുന്നു, #{blue->n->n->.........(കര്‍ത്താവേ, ഞങ്ങളുടെ അപേക്ഷ കേള്‍ക്കണമേ)}# പാപിയായിരുന്ന മറിയം മഗ്ദലനായ്ക്കു പാപപരിഹാരം നല്‍കിയവനും നല്ല കള്ളന്‍റെ അപേക്ഷ കേട്ടവനുമായ അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു, മരണത്തിന്‍റെ താക്കോലും നരകത്തിന്‍റെ താക്കോലും കൈക്കൊണ്ടിരിക്കുന്ന അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു, രക്ഷിപ്പാന്‍ യോഗ്യതയുള്ളവരെ കൃപയോടെ രക്ഷിക്കുന്നതിനായി അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു, ഞങ്ങളുടെ സഹോദരര്‍, ബന്ധുക്കള്‍, സ്നേഹിതര്‍, ഉപകാരികള്‍ എന്നിവരുടെ ആത്മാക്കളെ ശുദ്ധീകരണ സ്ഥലത്തു നിന്ന്‍ രക്ഷിച്ചരുളണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു, ഉപേക്ഷിക്കപ്പെട്ട സകല‍ ആത്മാക്കള്‍ക്കും ദയ ചെയ്തരുളണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു, മിശിഹാകര്‍ത്താവില്‍ അനുകൂലപ്പെടുന്ന സകലര്‍ക്കും ആശ്വാസവും പ്രകാശവും സമാധാനവുമുള്ള സ്ഥലം കല്‍പ്പിച്ചരുളണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു, പാപദൂഷ്യത്താല്‍ അവര്‍ക്കുണ്ടായിരിക്കുന്ന ശിക്ഷയെ കുറച്ചരുളണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു, അവരുടെ ദുഃഖത്തെ സന്തോഷമാക്കി മാറ്റണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു, അവരുടെ ആശയെ നിറവേറ്റുവാന്‍ ദയയായിരിക്കണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു, അങ്ങയെ പുകഴ്ത്തി, സ്തുതിച്ചു ബലി അങ്ങേയ്ക്കണപ്പാന്‍ തക്കവണ്ണം കൃപ ചെയ്യണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു, അങ്ങേ പുണ്യാത്മാക്കളുടെ കൂട്ടത്തില്‍ അവരെ കൈക്കൊള്ളണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു, സര്‍വ്വേശ്വരന്‍റെ പുത്രാ, അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു, കൃപയുടെ ഉറവയെ, അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു. ഭൂലോക പാപങ്ങളെ ദിവ്യചെമ്മരിയാട്ടിന്‍ കുട്ടീ, ........(അവര്‍ക്ക് നിത്യാശ്വാസം കൊടുത്തരുളണമേ) ഭൂലോക പാപങ്ങളെ ദിവ്യചെമ്മരിയാട്ടിന്‍ കുട്ടീ, ........(അവര്‍ക്ക് നിത്യാശ്വാസം കൊടുത്തരുളണമേ) ഭൂലോക പാപങ്ങളെ ദിവ്യചെമ്മരിയാട്ടിന്‍ കുട്ടീ, ........(കര്‍ത്താവേ, അനുഗ്രഹിക്കണമേ) (തുടര്‍ന്ന്‍ 1 സ്വര്‍ഗ്ഗ. ചൊല്ലുക) സമാധാനത്തില്‍ അവര്‍ ആശ്വസിക്കട്ടെ, .........(അപ്രകാരം സംഭവിക്കട്ടെ) കര്‍ത്താവേ ഞങ്ങളുടെ അപേക്ഷ കേട്ടരുളണമേ. .......(ഞങ്ങളുടെ അഭയശബ്ദം അങ്ങേ സന്നിധിയില്‍ എത്തട്ടെ) #{red->n->n->പ്രാര്‍ത്ഥിക്കാം}# സകല വിശ്വാസികളുടെയും സൃഷ്ടാവും രക്ഷിതാവുമായിരിക്കുന്ന സര്‍വ്വേശ്വരാ, മരിച്ച അങ്ങേ ദാസരെക്കുറിച്ച് ചെയ്യപ്പെടുന്ന ഭക്തിയുള്ള അപേക്ഷയെ അംഗീകരിച്ച് അവരേറ്റം ആഗ്രഹിക്കുന്ന പാപപരിഹാരത്തെ കൃപയോടു കൂടെ കൊടുത്തരുളണമേ. എന്നേക്കും ജീവിച്ചു വാഴുന്നവനായ സര്‍വ്വേശ്വരാ കര്‍ത്താവേ, ഈ അപേക്ഷയെ കരുണയോടെ കേട്ടരുളണമേ. നിത്യപിതാവേ, മാതാപിതാക്കള്‍, ബന്ധുക്കള്‍, സ്നേഹിതര്‍, ഉപകാരികള്‍ മുതലായവരെ വേണ്ടവിധം സ്നേഹിച്ച് അവര്‍ക്കു വേണ്ട നന്മ ചെയ്യണമെന്ന് അങ്ങ് കല്‍പ്പിച്ചിരിക്കുന്നുവല്ലോ. ഞങ്ങള്‍ക്കു ജന്മം നല്‍കി പ്രിയത്തോടു കൂടെ വളര്‍ത്തി സഹായിച്ചവരും, പലവിധ ഉപകാരങ്ങള്‍ ഞങ്ങള്‍ക്കു ചെയ്തവരും, ഞങ്ങളുടെ ബന്ധുക്കള്‍, സ്നേഹിതര്‍ എന്നിവരും അവരുടെ വേദന നീങ്ങി എന്നേയ്ക്കും അങ്ങയെ സന്തോഷമായി ദര്‍ശിച്ചു കൊണ്ടിരിപ്പാന്‍ കൃപ ചെയ്യണമെന്ന് ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു. മരിച്ച വിശ്വാസികള്‍ക്കു വേണ്ടി നമുക്ക് പ്രാര്‍ത്ഥിക്കാം. .......(കര്‍ത്താവേ, അവര്‍ക്കു നിത്യാശ്വാസം കൊടുത്തരുളണമേ) നിത്യവെളിച്ചം അവര്‍ക്കു ലഭിക്കുമാറാകട്ടെ, ആമ്മേന്‍. #{red->n->n->സുകൃതജപം}# ഈശോ! ഞങ്ങളുടെമേല്‍ ദയയായിരിക്കണമേ. #{red->n->n->സല്‍ക്രിയ}# ശുദ്ധീകരണ സ്ഥലത്തുള്ള ആത്മാക്കളെ സ്മരിച്ചു ഒരു നേരത്തെ ആഹാരം ദരിദ്രര്‍ക്ക് ദാനം ചെയ്യുക. {{ഈ മാസത്തെ മുഴുവന്‍ വണക്കമാസവും ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://pravachakasabdam.com/index.php/site/calendar/11?type=15}}
Image: /content_image/ChristianPrayer/ChristianPrayer-2016-11-02-15:39:33.jpg
Keywords: ശുദ്ധീകരണാത്മാക്കളുടെ
Content: 3091
Category: 1
Sub Category:
Heading: അഭയാര്‍ത്ഥികളായ കുട്ടികള്‍ക്ക് ഇറ്റാലിയന്‍ സര്‍ക്കാര്‍ പൗരത്വം നല്‍കണമെന്ന് ആര്‍ച്ച് ബിഷപ്പ് സില്‍വാനോ ടോമസി
Content: വത്തിക്കാന്‍: ഇറ്റലിയില്‍ ജനിക്കുന്ന അഭയാര്‍ത്ഥികളായ ശിശുക്കള്‍ക്കും, അഭയാര്‍ത്ഥികളായി രാജ്യത്തേക്ക് പ്രവേശിക്കുന്ന കുട്ടികള്‍ക്കും ഇറ്റാലിയന്‍ പൗരത്വം നല്‍കണമെന്ന് ആര്‍ച്ച് ബിഷപ്പ് സില്‍വാനോ ടോമസി. നീതിക്കും സമാധാനത്തിനും വേണ്ടിയുള്ള വത്തിക്കാന്‍ പൊന്തിഫിക്കല്‍ സമിതിയുടെ അധ്യക്ഷനാണ് ആര്‍ച്ച് ബിഷപ്പ് സില്‍വാനോ ടോമസി. "രാജ്യത്ത് ജനിക്കുന്ന അഭയാര്‍ത്ഥികളായ കുട്ടികളും, കുട്ടികളായിരിക്കുമ്പോഴെ രാജ്യത്തേക്ക് കടന്നു വരുന്ന അഭയാര്‍ത്ഥികളും വളരെ വേഗം ഇറ്റലിയുടെ സാഹചര്യങ്ങളുമായി പൊരുത്തപ്പെടും. മുതിര്‍ന്നവരില്‍ നിന്നും വ്യത്യസ്ഥമായ സാഹചര്യമാണ് കുട്ടികള്‍ക്കുള്ളത്". "ഈ വസ്തുത പരിഗണിച്ച് കുട്ടികള്‍ക്ക് നിയമപരമായ അവകാശങ്ങളും മറ്റും ലഭ്യമാകുന്ന തരത്തില്‍ അവര്‍ക്ക് ഇറ്റാലിയന്‍ പൗരത്വം നല്‍കണം. അഭയാര്‍ത്ഥികളെ രാജ്യത്തേക്ക് പ്രവേശിപ്പിക്കുമ്പോള്‍ വലിയ പ്രശ്നങ്ങള്‍ ഉണ്ടാകുമെന്ന ധാരണ, കാര്യങ്ങളെ ശരിയായ രീതിയില്‍ മനസിലാക്കാത്തതു കൊണ്ടാണ്". ആര്‍ച്ച്ബിഷപ്പ് സില്‍വാനോ തോമസി പറഞ്ഞു. പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ ന്യൂനപക്ഷങ്ങളായ ആളുകള്‍ക്ക് മതത്തിന്റെയും, വംശത്തിന്റെയും അടിസ്ഥാനത്തില്‍ ഉണ്ടാകുന്ന വേര്‍തിരിവിനെ ആര്‍ച്ച് ബിഷപ്പ് സില്‍വാനോ ടോമസി അപലപിച്ചു. ഐക്യരാഷ്ട്ര സഭയില്‍ വത്തിക്കാന്‍ പ്രതിനിധിയായി ജനീവയില്‍ ഏറെ നാള്‍ സേവനം ചെയ്ത ആര്‍ച്ച്ബിഷപ്പ്, പശ്ചിമേഷ്യന്‍ രാജ്യങ്ങളിലെ പ്രശ്‌നങ്ങളെ സംബന്ധിച്ച് പഠനം നടത്തുന്ന വ്യക്തി കൂടിയാണ്. ന്യൂനപക്ഷ സമുദായങ്ങളിലെ ആളുകള്‍ തുടര്‍ച്ചയായി വേട്ടയാടപ്പെടുന്ന അവസ്ഥയാണ് പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ ഇന്ന്‍ നിലനില്‍ക്കുന്നത്.
Image: /content_image/News/News-2016-11-02-23:48:28.jpg
Keywords: Italy,should,grant,citizenship,to,children,of,immigrants,says,Archbishop,Silvano,Tomasi
Content: 3092
Category: 1
Sub Category:
Heading: ഡൗണ്‍ സിന്‍ഡ്രോം ബാധിച്ച കുഞ്ഞുങ്ങളെ ഗര്‍ഭാവസ്ഥയിലെ കണ്ടെത്തി നശിപ്പിക്കുവാനുള്ള സര്‍ക്കാര്‍ നടപടിക്ക് എതിരെ യുകെയില്‍ വ്യാപക പ്രതിഷേധം
Content: ലണ്ടന്‍: ഡൗണ്‍ സിന്‍ഡ്രോം രോഗം ബാധിച്ച ഗര്‍ഭസ്ഥ ശിശുക്കളെ പരിശോധനയിലൂടെ മുന്‍കൂട്ടി കണ്ടെത്തിയശേഷം, ഗര്‍ഭം അലസിപ്പിക്കുവാനുള്ള യുകെയിലെ ആരോഗ്യമന്ത്രാലയത്തിന്റെ തീരുമാനം വിവാദത്തിലേക്ക്. തീരുമാനത്തെ എതിര്‍ത്ത് 300-ല്‍ അധികം ഡോക്ടറുമാര്‍ രംഗത്തുവന്നുകഴിഞ്ഞു. സമൂഹത്തിന്റെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരും സര്‍ക്കാര്‍ തീരുമാനത്തെ എതിര്‍ത്ത് രംഗത്ത് എത്തി. NIPT എന്ന ചുരക്കപ്പേരില്‍ അറിയപ്പെടുന്ന 'നോണ്‍ ഇന്‍വാസീവ് പ്രിനേറ്റല്‍ ടെസ്റ്റിംഗ്' എന്ന പരിശോധന ഗര്‍ഭിണികള്‍ നടത്തണമെന്ന തീരുമാനമാണ് വിവാദത്തിലേക്ക് നയിച്ചിരിക്കുന്നത്. 99 ശതമാനം കൃത്യതയോടെ ഗര്‍ഭസ്ഥശിശുവിന് ഡൗണ്‍ സിന്‍ഡ്രേം രോഗം ബാധിച്ചിട്ടുണ്ടോ എന്ന കാര്യം NIPT പരിശോധന നടത്തുന്നതിലൂടെ സ്ഥിരീകരിക്കുവാന്‍ സാധിക്കും. ഡൗന്‍ സിന്‍ഡ്രോം രോഗം ബാധിച്ച കുട്ടികള്‍ക്കു വേണ്ടി ഭീമമായ തുക വിവിധ ആവശ്യങ്ങള്‍ക്കായി ചെലവഴിക്കേണ്ടി വരുമെന്ന കാരണം മുന്‍നിര്‍ത്തി ഇത്തരം കുട്ടികളെ ഗര്‍ഭാവസ്ഥയില്‍ തന്നെ നശിപ്പിക്കുവാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. കുട്ടികള്‍ ജനിക്കുന്നതിനു മുമ്പ് നടത്തുന്ന ഇത്തരമൊരു പരിശോധന ഏറെ സാമ്പത്തിക ലാഭം സമൂഹത്തിന് ഉണ്ടാക്കുന്നതാണെന്നും സര്‍ക്കാര്‍ വാദിക്കുന്നു. ഒരു വ്യക്തി സമൂഹത്തിന് സാമ്പത്തികമായി എന്തു നേട്ടം നേടി നല്‍കുമെന്ന കാര്യത്തെ മാത്രം ആശ്രയിച്ചുള്ള സര്‍ക്കാരിന്റെ ഈ തീരുമാനത്തോട് യോജിക്കുവാന്‍ സാധിക്കില്ലെന്ന് 300-ല്‍ അധികം ഡോക്ടറുമാര്‍ ഒപ്പിട്ട പരാതിയില്‍ പറയുന്നു. സര്‍ക്കാര്‍ തീരുമാനം പുനഃപരിശോധിക്കണം എന്ന ആവശ്യമാണ് 'ദ റോയല്‍ കോളജ് ഓഫ് ഒബ്സ്റ്റട്രീഷന്‍സ് ആന്റ് ഗൈനക്കോളജിസ്റ്റസ്' എന്ന കമ്മിറ്റിക്കു നല്‍കിയ കത്തിലൂടെ ഡോക്ടറുമാര്‍ ആവശ്യപ്പെടുന്നു. രാജ്യത്ത് മുഴുവന്‍ നടപ്പിലാക്കുവാന്‍ ലക്ഷ്യമിടുന്ന ഈ പദ്ധതി ഡൗണ്‍ സിന്‍ഡ്രോം എന്ന രോഗവുമായി ജനിക്കുന്ന കുട്ടികളുടെ തലമുറയെ പൂര്‍ണ്ണമായും തുടച്ചുനീക്കുമെന്നും ഡോക്ടറുമാര്‍ ചൂണ്ടികാണിക്കുന്നു. പരിശോധനയുടെ ഫലം സ്ത്രീകളെ അറിയിച്ച ശേഷം കുട്ടി ജനിച്ചാല്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങളെ പെരുപ്പിച്ച് കാണിച്ച്, മാനസികവും, വൈകാരികവുമായ തലങ്ങളില്‍ സ്ത്രീകളെ പീഡിപ്പിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും ഡോക്ടറുമാര്‍ വാദിക്കുന്നു. ഡൗണ്‍ സിന്‍ഡ്രോം ബാധിച്ച നിരവധി കുട്ടികളും, മുതിര്‍ന്നവരും സമൂഹത്തില്‍ ഇന്നും ജീവിക്കുന്നു. പ്രത്യേക പരിശീലനത്തിലൂടെ അവര്‍ തങ്ങളുടെ ജീവിതത്തെ ചിട്ടപ്പെടുത്തി ഫലകരമായ രീതിയില്‍ തന്നെയാണ് സമൂഹത്തില്‍ വസിക്കുന്നത്. എന്നാല്‍, സര്‍ക്കാരിന്റെ പുതിയ തീരുമാനം തികച്ചും തെറ്റായ സന്ദേശമാണ് രോഗബാധിതരായ ആളുകള്‍ക്ക് നല്‍കുന്നതെന്നും ഡോക്ടറുമാര്‍ പറയുന്നു. സമൂഹത്തിന് ഒരു ഭാരമാണ് തങ്ങളെന്ന ചിന്ത ഇത്തരക്കാരില്‍ ജനിപ്പിക്കുവാന്‍ പുതിയ തീരുമാനം കാരണമാകുമെന്നും ഡോക്ടറുമാര്‍ ചൂണ്ടികാണിക്കുന്നു. വൈകല്യമുള്ള രോഗികളെ ചികിത്സിക്കുന്നതിലെ മികവിന് പുരസ്‌കാരം കരസ്ഥമാക്കി ഗ്വേന്‍ മൗള്‍സ്റ്റര്‍ എന്ന നഴ്‌സ് സര്‍ക്കാര്‍ തീരുമാനത്തിലുള്ള തന്റെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. സമൂഹത്തിലെ വൈകല്യങ്ങളില്ലാത്ത ആളുകള്‍ തങ്ങളുടെ കാര്യത്തില്‍ തീരുമാനം കൈക്കൊള്ളുന്നതിനെ ഡൗണ്‍ സിന്‍ഡ്രോം ബാധിച്ച രോഗികള്‍ ആശങ്കയോടെയാണ് നോക്കികാണുന്നതെന്ന് അവര്‍ പറഞ്ഞു. വ്യത്യസ്ഥമായ കഴിവുകളോടും ഭിന്നശേഷിയോടും കൂടി ജനിക്കുന്നവര്‍ക്ക് ജീവിക്കുവാനുള്ള അവകാശമാണ് നിഷേധിക്കപ്പെടുന്നതെന്നും അവര്‍ ചൂണ്ടി കാണിക്കുന്നു. 'ദ റോയല്‍ കോളജ് ഓഫ് ഒബ്സ്റ്റട്രീഷന്‍സ് ആന്റ് ഗൈനക്കോളജിസ്റ്റസ്' NIPT പരിശോധനയെ അംഗീകരിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. സാമ്പത്തിക ലാഭം കണക്കിലാക്കുമ്പോള്‍ ഇത്തരമൊരു പരിശോധനയിലെ ഫലത്തിലൂടെ എടുക്കുന്ന മുന്‍കരുതല്‍ വലിയ ഗുണം ചെയ്യുമെന്നാണ് അവര്‍ വാദിക്കുന്നത്. ഡോക്ടര്‍ ഹെലന്‍ മക്ഗാരിയും, പ്രശസ്ത ഹാസ്യനടിയായ സാലി ഫിലിപ്പ്‌സും ഉള്‍പ്പെടെ നിരവധി പേര്‍ സംഘടനയുടെ തീരുമാനത്തെ എതിര്‍ത്ത് രംഗത്തു വന്നിട്ടുണ്ട്. ഡോക്ടര്‍ ഹെലനും, സാലി ഫിലിപ്പ്‌സിനും ഡൗണ്‍ സിന്‍ഡ്രോം രോഗം ബാധിച്ച കുട്ടികളുണ്ട്. ഒരു മനുഷ്യജീവന്റെ വിലയെ സാമ്പത്തിക നേട്ടവുമായി മാത്രം എങ്ങനെ താരതമ്യം ചെയ്യുവാന്‍ കഴിയുമെന്നാണ് ഡോക്ടര്‍ ഹെലന ചോദിക്കുന്നത്. ജീവന്റെ സംരക്ഷണത്തിനായി നിലകൊള്ളേണ്ട സംഘടനകള്‍ അതിനെതിരെ തിരിയുന്നത് ഭയം ഉളവാക്കുന്ന സാഹചര്യമാണ് സൃഷ്ടിക്കുന്നതെന്നും അവര്‍ പറഞ്ഞു. വൈകല്യം ബാധിക്കാത്ത വ്യക്തികളെല്ലാവരും സമൂഹത്തിന് സാമ്പത്തിക നേട്ടം ഉണ്ടാക്കി നല്‍കുന്നവരാണോ എന്നതാണ് സാലി ഫിലിപ്പ്‌സ് ചോദിക്കുന്ന പ്രസക്തമായ ചോദ്യം. സാമ്പത്തിക നഷ്ടം വരുത്തിവയ്ക്കുന്നവരെ എല്ലാം കൊന്നുകളയുവാനുള്ള തീരുമാനം സര്‍ക്കാര്‍ സ്വീകരിക്കുമോ എന്നും അവര്‍ ചോദിച്ചു. പുതിയ സര്‍ക്കാര്‍ തീരുമാനത്തോടുള്ള തന്റെ ശക്തമായ പ്രതിഷേധം അവര്‍ രേഖപ്പെടുത്തി. 29 എംപിമാര്‍ സര്‍ക്കാര്‍ പുതിയ തീരുമാനം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ഒപ്പിട്ട പ്രത്യേക പ്രമേയം സര്‍ക്കാരിന് മുന്നില്‍ അവതരിപ്പിക്കുവാനിരിക്കുകയാണ്. മാതാപിതാക്കള്‍ക്ക് വൈകല്യമുള്ള ഒരു കുഞ്ഞിനെ ആവശ്യമുണ്ടോ എന്ന തീരുമാനം കൈക്കൊള്ളുവാനുള്ള ഒരു അവസരം മാത്രാണ് NIPT പരിശോധന നല്‍കുന്നതെന്നാണ് ഒരു വിഭാഗം വാദിക്കുന്നത്. പദ്ധിതിക്കെതിരെ 'ഡോണ്ട് സക്രീന്‍ അസ് ഔട്ട്' എന്ന പേരില്‍ പ്രത്യേക ക്യാംമ്പയ്‌നും ആരംഭിച്ചിട്ടുണ്ട്.
Image: /content_image/News/News-2016-11-03-02:13:58.jpg
Keywords: test,for,Down’s,syndrome,in,UK, provokes,backlash,from,doctors
Content: 3093
Category: 8
Sub Category:
Heading: ശുദ്ധീകരണാത്മക്കള്‍ക്ക് വേണ്ടിയുള്ള നവംബര്‍ മാസം
Content: “ഇസ്രായേല്‍ മുപ്പതു ദിവസം മൊവാബു താഴ്‌വരയില്‍ മോശയെ ഓര്‍ത്തു വിലപിച്ചു. മോശയ്ക്കു വേണ്ടിയുള്ള വിലാപദിവസങ്ങള്‍ പൂര്‍ത്തിയായി” (നിയമാവര്‍ത്തനം 34:8). #{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: നവംബര്‍ 3}# ക്ലൂണി ആശ്രമത്തിലെ സന്യാസിമാര്‍ക്ക് ശുദ്ധീകരണസ്ഥലത്തെ ആത്മാക്കളെ പ്രതി അപാരമായ ഭക്തിയുണ്ടായിരുന്നു, അതിനാല്‍ അവര്‍ തങ്ങളില്‍ നിന്നും മരണം വഴി വേര്‍പെട്ട് പോയവര്‍ക്കായി ദിവസവും സഹനങ്ങള്‍ സ്വീകരിച്ചിരുന്നു. അവരുടെ പ്രാര്‍ത്ഥനകള്‍ വഴി നിരവധി ആത്മാക്കള്‍ ശുദ്ധീകരണസ്ഥലത്ത് നിന്നും മോചിപ്പിക്കപ്പെട്ടു. ആശ്രമാധിപനായിരുന്ന വിശുദ്ധ ഒഡിലോ ഈ ഭക്തിയെ കൂടുതല്‍ പ്രചരിപ്പിക്കുന്നതിനായി നവംബര്‍ 2-ന് എല്ലാ ആശ്രമങ്ങളിലും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്കായി വിശുദ്ധ കുര്‍ബ്ബാനകള്‍ അര്‍പ്പിക്കണമെന്ന് ഉത്തരവിട്ടു. മരണം വഴി വേര്‍പിരിഞ്ഞവരെ പ്രത്യേകം ആദരിക്കുവാനായിട്ടാണ് തിരുസഭ ‘സകല ആത്മാക്കളുടേയും ദിവസം’ ആരംഭിച്ചത്. 998-മുതല്‍ നവംബര്‍ മാസം ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാനുള്ള മാസമായി കരുതപ്പെട്ട് വരുന്നു. #{blue->n->n->വിചിന്തനം:}# ഈ ദിവസം ഫ്രാന്‍സിസ്കന്‍ സന്യാസിമാര്‍ തങ്ങളുടെ സഭയില്‍ നിന്നും മരണപ്പെട്ടവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നതിനാല്‍ ഈ ദിവസത്തെ ‘എല്ലാ ആത്മാക്കളുടേയും രണ്ടാം ദിവസം’ എന്ന് വിളിക്കപ്പെട്ട് വരുന്നു. അവരില്‍ നിന്നും മരണപ്പെട്ടവര്‍ക്കായി നമ്മുക്ക് പ്രത്യേകമായി ഇന്ന്‍ പ്രാര്‍ത്ഥിക്കാം. ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്കായി ഈ നവംബര്‍ മാസം നമ്മുക്ക് എന്തു ചെയ്യുവാന്‍ സാധിക്കുമെന്ന്‍ ചിന്തിക്കുക. #{red->n->n->പ്രാര്‍ത്ഥന:}# നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. (വി. ജെര്‍ത്രൂദിനോട് കര്‍ത്താവ് പറഞ്ഞു: "ഈ പ്രാര്‍ത്ഥന ഓരോ പ്രാവശ്യം ചൊല്ലുമ്പോഴും ആയിരം ആത്മാക്കളെ ശുദ്ധീകരണ സ്ഥലത്തു നിന്ന്‍ സ്വര്‍ഗ്ഗത്തിലേക്ക് ഞാന്‍ കൊണ്ടുപോകുന്നു". ആയതിനാല്‍, നമുക്കും ഈ പ്രാര്‍ത്ഥന ഏറ്റുപറഞ്ഞ് ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം.) {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/11?type=8 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/KMRT2Nu8224H0XYdvCS5H2}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/PurgatorytoHeaven/PurgatorytoHeaven-2016-11-03-03:06:51.jpg
Keywords: ശുദ്ധീകരണ
Content: 3094
Category: 6
Sub Category:
Heading: ആത്മാക്കളുടെ ശുശ്രൂഷകനായ വിശുദ്ധ ചാള്‍സ് ബെറോമിയോ
Content: "നമുക്കോരോരുത്തര്‍ക്കും ക്രിസ്തുവിന്റെ ദാനത്തിനനുസൃതമായി കൃപ നല്‍കപ്പെട്ടിരിക്കുന്നു" (എഫേസോസ് 4:7). #{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: നവംബര്‍ 03}# എന്റെ പ്രിയമാതാപിതാക്കള്‍ എനിക്ക് നല്‍കിയ പേര് 'കരോള്‍' എന്നായിരുന്നു. എന്റെ പിതാവിന്റെ പേരും അതുതന്നെയായിരുന്നു. സഭയുടെ ഇന്നത്തെ മഹാസംഭവങ്ങളിലേക്കുള്ള പാത തങ്ങളുടെ കുഞ്ഞിനായി തുറക്കപ്പെടുമെന്ന് തീര്‍ച്ചയായും അവര്‍ ഒരിക്കലും മുന്‍കൂട്ടി കണ്ടിരുന്നില്ല. മിലാനിലെ കത്തീഡ്രല്‍ ദേവാലയത്തിലെ വിശുദ്ധ ചാള്‍സ് ബെറോമിയോയുടെ തിരുശേഷിപ്പിന് മുന്നില്‍ ഞാന്‍ എത്രയോ തവണ മുട്ടുകുത്തിയിരിക്കുന്നു! ദൈവപുരുഷനും സഭാസേവകനും കര്‍ദ്ദിനാളും മിലാനിലെ മെത്രാനും കൗണ്‍സില്‍ നായകനുമായിരുന്ന ചാള്‍സ് ബെറോമിയോയെ പറ്റി നിരവധി തവണ ഞാന്‍ ധ്യാനിച്ചിട്ടുണ്ട്. സഭയുടെ മഹാനവോത്ഥാനത്തിന്റെ ശ്രേഷ്ഠനായകരില്‍ ഒരാളായിരുന്നു വിശുദ്ധന്‍. അതിലുമുപരിയായി, അതിയായ തീക്ഷ്ണതയുള്ള ആത്മാക്കളുടെ ശുശ്രൂഷകനും, രോഗികളുടേയും, മരണം വിധിക്കപ്പെട്ടവരുടേയും ഒരു സേവകനുമായിരുന്നു അദ്ദേഹം. എന്റെ പാലകപുണ്യവാളനായ ഈ വിശുദ്ധന്റെ തിരുനാമത്തിലാണ് എന്റെ മാതാപിതാക്കളും, എന്റെ രാജ്യവും എന്നെ ഒരുക്കിയെടുത്തത്. (വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ പാപ്പ, റോം, 4.11.78) {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/11?type=6 }}
Image: /content_image/Meditation/Meditation-2016-11-03-03:55:59.jpg
Keywords: വിശുദ്ധ ചാള്‍
Content: 3095
Category: 18
Sub Category:
Heading: പാലാ കത്തീഡ്രല്‍ ദൈവാലയത്തില്‍ ദൈവകരുണയുടെ എക്സിബിഷൻ ആറിന് ആരംഭിക്കും
Content: പാലാ: ദൈവകരുണയുടെ ആഴങ്ങളെ നന്നായി ഗ്രഹിക്കുന്നതിനും അതിനനുസരിച്ച് ജീവിതത്തെ ക്രമപ്പെടുത്തുന്നതിനും സഹായിക്കുന്ന ദൈവകരുണയുടെ എക്സിബിഷൻ പാലാ കത്തീഡ്രലിൽ ആറിന് ആരംഭിക്കും. ആറാം തീയതി ഞായറാഴ്ച രാവിലെ 5.30 ന്റെ വിശുദ്ധ കുർബാനയ്ക്കു ശേഷം ആരംഭിക്കുന്ന എക്സിബിഷൻ ഇരുപതാം തീയതി വരെയുണ്ടാകും. പോളണ്ടിൽനിന്നുള്ള ദൈവകരുണയുടെ അപ്പസ്തോലനായ വിശുദ്ധ ഫൗസ്റ്റീനോയുടെ തിരുശേഷിപ്പ് പ്രതിഷ്ഠിച്ചിട്ടുള്ളത് കത്തീഡ്രൽ ദൈവാലയത്തിലാണ്. കരുണയുടെ ജൂബിലി വർഷത്തിന്റെ സമാപന ദിനമായ 20-നു വൈകുന്നേരം 4.30 നു വിശുദ്ധ കുർബാന നടക്കും. തുടർന്നു നടക്കുന്ന കരുണയുടെ ജപമാല പ്രദക്ഷിണത്തിനു ശേഷം മാർ ജോസഫ് കല്ലറങ്ങാട്ട് കവാടം അടയ്ക്കും. പാലാ രൂപതയില്‍ ആറ് കരുണയുടെ കവാടമുണ്ട്.
Image: /content_image/India/India-2016-11-03-04:07:40.jpg
Keywords:
Content: 3096
Category: 1
Sub Category:
Heading: പ്രേതബാധ മനഃശാസ്ത്രജ്ഞര്‍ക്കു പോലും വിവരിക്കാന്‍ കഴിയാത്ത അവസ്ഥ: 'ദ എക്‌സോര്‍സിസ്റ്റ്' സംവിധായകന്‍ വില്യം ഫ്രൈഡ്കിന്‍
Content: വാഷിംഗ്ടണ്‍: പ്രേതബാധ എന്ന അവസ്ഥയ്ക്ക് 45 വര്‍ഷം മുമ്പുണ്ടായിരുന്നതിലും അധികം വിശ്വാസ്യത ഇന്നത്തെ സമൂഹത്തിലുണ്ടെന്നു ലോക പ്രശസ്ത ചലച്ചിത്ര സംവിധായകനായ വില്യം ഫ്രൈഡ്കിന്‍. 45 വര്‍ഷങ്ങള്‍ക്ക് മുന്‍പ് 'ദ എക്‌സോര്‍സിസ്റ്റ്' എന്ന ചലച്ചിത്രം വെള്ളിത്തിരയിലെത്തിച്ചത് ഫ്രൈഡ്കിനാണ്. അന്ന് ഭൂരിപക്ഷം ആളുകളും ഭൂതബാധകളില്‍ വിശ്വസിച്ചിരുന്നില്ലെങ്കിലും ഇന്നത്തെ കാലഘട്ടത്തില്‍ മനഃശാസ്ത്രജ്ഞര്‍ പോലും ഇതിനോട് യോജിക്കുന്നതായും സംവിധായകനായ ഫ്രൈഡ്കിന്‍ വിവരിക്കുന്നു. 'വാനിറ്റി ഫെയര്‍' എന്ന മാധ്യമത്തിനു വേണ്ടി എഴുതിയ ലേഖനത്തിലാണ് സംവിധായകനായ വില്യം ഫ്രൈഡ്കിന്‍ തന്റെ അനുഭവങ്ങള്‍ വിവരിക്കുന്നത്. ഫാദര്‍ ഗബ്രിയേല്‍ അമോര്‍ത്തിന്റെ അനുവാദത്തോടെ ഒരു സ്ത്രീയില്‍ നിന്നും പ്രേതബാധ ഒഴിപ്പിക്കുന്ന രംഗങ്ങള്‍ വില്യം ഫ്രൈഡ്കിന്‍ ചിത്രീകരിച്ചിരുന്നു. ഇതിനെ അടിസ്ഥാനപ്പെടുത്തിയാണ് 'ദ എക്‌സോര്‍സിസ്റ്റ്' എന്ന ചലച്ചിത്രം അദ്ദേഹം പിന്നീട് സംവിധാനം ചെയ്തത്. തന്റെ സുഹൃത്തുക്കളായ നിരവധി ഡോക്ടറുമാരേയും, മനഃശാസ്ത്രജ്ഞന്‍മാരേയും പ്രേതബാധ ഒഴിപ്പിക്കുന്ന ദൃശ്യങ്ങള്‍ വില്യം ഫ്രൈഡ്കിന്‍ കാണിച്ചു. അവരുടെ നിരീക്ഷണങ്ങള്‍ തന്നെ ഏറെ ഞെട്ടിച്ചുവെന്നും, ശാസ്ത്രത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം കാര്യങ്ങളെ വിശദീകരിക്കുന്ന അവര്‍ ദൃശ്യങ്ങള്‍ കണ്ട ശേഷം പ്രേതബാധ എന്ന അവസ്ഥ സത്യമാണെന്നും സമ്മതിച്ചതായും ഫ്രൈഡ്കിന്‍ പറയുന്നു. " ഇതൊരു മാനസിക പ്രശ്‌നമാണ്, ശാസ്ത്രീയമായ ചികിത്സയാണ് വേണ്ടതെന്ന് വീഡിയോ കണ്ട ഡോക്ടറുമാരെല്ലാം പറയുമെന്നു ഞാന്‍ കരുതി. എന്നാല്‍ എന്നെ ഞെട്ടിച്ചു അത്തരമൊരു മറുപടി ആരും പറഞ്ഞില്ല". വില്യം ഫ്രൈഡ്കിന്‍ വിശദീകരിക്കുന്നു. ചിത്രീകരിച്ച വീഡിയോ പരസ്യമായി പ്രദര്‍ശിപ്പക്കരുതെന്ന് ഭൂതബാധ ഒഴിപ്പിക്കപ്പെട്ട പെണ്‍കുട്ടിയുടെ വീട്ടുകാര്‍ അവശ്യപ്പെട്ടിരുന്നു. ഇതിനാലാണ് താന്‍ ആ വീഡിയോ പരസ്യമാക്കാതെ സുഹൃത്തുക്കളും പ്രശസ്തരുമായ ഒരു പറ്റം ഡോക്ടറുമാരേയും മനഃശാസ്ത്രജ്ഞന്‍മാരേയും മാത്രം കാണിച്ചതെന്നും വില്യം ഫ്രൈഡ്കിന്‍ പറയുന്നു. ന്യൂയോര്‍ക്ക് സ്റ്റേറ്റ് സൈക്യാട്രി ഇന്‍സ്റ്റിറ്റ്യൂട്ട് തലവന്‍ ഡോക്ടര്‍ ജെഫ്രി, വേള്‍ഡ് അസോസിയേഷന്‍ ഓഫ് കള്‍ച്ചറല്‍ സൈക്യാട്രി പ്രസിഡന്റായിരുന്ന ഡോക്ടര്‍ റോബര്‍ട്ടോ ലെവിസ് ഫെര്‍ണാണ്ടസ് തുടങ്ങിയവരെല്ലാം ദൃശ്യങ്ങള്‍ കണ്ട ശേഷം പെണ്‍കുട്ടിക്ക് ബാധിച്ചിരിക്കുന്നത് ഒരു മാനസിക പ്രശ്‌നമല്ലെന്ന് പറഞ്ഞതായി ഫ്രൈഡ്കിന്‍ വാനിറ്റി ഫെയറിലെ ലേഖനത്തില്‍ സൂചിപ്പിക്കുന്നു. പിശാച് ബാധയുണ്ടെന്ന് പറഞ്ഞ് തന്നേ തേടിവരുന്ന നൂറു പേരില്‍ ഒന്നോ, രണ്ടോ പേര്‍ക്കു മാത്രമേ പൈശാചികമായ സ്വാധീനമുള്ളുവെന്ന് ഫാദര്‍ ഗബ്രിയേല്‍ അമോര്‍ത്ത് തന്നോട് പറഞ്ഞിട്ടുണ്ടെന്നും ഫ്രൈഡ്കിന്‍ സ്മരിച്ചു.
Image: /content_image/News/News-2016-11-03-04:17:54.jpg
Keywords: Psychiatrists,can’t,explain,demonic,possession,says,director,of,The,Exorcist
Content: 3097
Category: 18
Sub Category:
Heading: ദൈവദാസൻ ജോർജ് വാകയിലച്ചന്റെ ചരമവാർഷിക ആചരണം ഇന്നും നാളെയും
Content: മരട്: ദൈവദാസൻ ജോർജ് വാകയിലച്ചന്റെ 85ാം ചരമ വാർഷികാചരണം ഇന്നും നാളെയും നടക്കും. ഇന്നു വൈകിട്ട് 5.30ന് വരാപ്പുഴ അതിരൂപത വികാരി ജനറൽ മോൺ. മാത്യു ഇലഞ്ഞിമറ്റത്തിന്റെ കാർമികത്വത്തിൽ കുർബാനയോടെ ചടങ്ങുകൾ തുടങ്ങും. തുടർന്നു സിമിത്തേരി കപ്പേളയിലേക്ക് ആയിരങ്ങൾ പങ്കെടുക്കുന്ന തീർഥയാത്ര നടക്കും. രാത്രി എട്ടു മുതൽ 12 വരെ ഇടവക ദേവാലയത്തിൽ ദിവ്യകാരുണ്യ ആരാധനയും ഉണ്ടാകും. നാളെ ഉച്ചയ്ക്ക് 12.30നും വൈകുന്നേരം ആറിനും സെമിത്തേരി കപ്പേളയിൽ കുർബാന. ആചരണത്തിന്റെ ഭാഗമായുള്ള നേർച്ച സദ്യ നാളെ രാവിലെ 9.30ന് കുർബാനയെ തുടർന്ന് ആർച്ച്ബിഷപ് ഡോ. ഫ്രാൻസിസ് കല്ലറയ്ക്കൽ ആശിർവദിക്കും. തുടർന്ന് പതിനായിരങ്ങൾ പങ്കെടുക്കുന്ന നേർച്ചസദ്യ രാത്രി ഒൻപതു വരെ നീളും. 1883 സെപ്റ്റംബര്‍ 12നു കൂനമ്മാവില്‍ ജനിച്ച അദ്ദേഹം മരട് മൂത്തേടം ഇടവകയില്‍ സേവനം ചെയ്യവേ 1931 നവംബര്‍ നാലിനാണു ദിവംഗതനായത്.
Image: /content_image/India/India-2016-11-03-04:36:35.jpg
Keywords: