Contents

Displaying 2881-2890 of 24987 results.
Content: 3119
Category: 1
Sub Category:
Heading: കാലം ചെയ്ത കര്‍ദിനാളുമാരെയും ബിഷപ്പുമാരെയും അനുസ്മരിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ
Content: വത്തിക്കാന്‍ സിറ്റി: ക്രിസ്തുവിന്റെ രക്ഷാപദ്ധതിയില്‍ വിശ്വാസമര്‍പ്പിച്ച് ഇഹലോകവാസം വെടിഞ്ഞ കര്‍ദിനാളുമാരും, ബിഷപ്പുമാരും ജീവന്റെ സമൃദ്ധിയിലേക്കാണ് പ്രവേശിച്ചിരിക്കുന്നതെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ഈ വര്‍ഷം കാലം ചെയ്ത കര്‍ദിനാളുമാരുടെയും, ബിഷപ്പുമാരുടെയും ഓര്‍മ്മയ്ക്കായി വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്‍കുകയായിരിന്നു പാപ്പ. വിശ്വാസത്തിന്റെ വെളിച്ചത്തില്‍ നമ്മില്‍ നിന്നും വേര്‍പ്പെട്ടു പോയവരുമായി നമുക്ക് ആത്മീയ ഐക്യത്തില്‍ കഴിയുവാന്‍ സാധിക്കുമെന്നും പരിശുദ്ധ പിതാവ് തന്റെ പ്രസംഗത്തില്‍ കൂട്ടിച്ചേര്‍ത്തു. "രക്ഷകനായ ക്രിസ്തുവിനെ സ്‌നേഹിക്കുകയും, സഭയെ സേവിക്കുകയും ചെയ്തവരാണ് നമ്മില്‍ നിന്നും അകന്നു പോയിരിക്കുന്നത്. നാം ഇന്നിവിടെ അര്‍പ്പിക്കുന്ന ദിവ്യബലിയില്‍ അവരെ നന്ദിപൂര്‍വ്വം ഓര്‍ക്കുക കൂടിയാണ് ചെയ്യുന്നത്. ക്രിസ്തുവിന്റെ സ്‌നേഹത്തില്‍ നിന്നും ആര്‍ക്കാണ് നമ്മേ മാറ്റി നിര്‍ത്തുവാന്‍ സാധിക്കുന്നതെന്നാണ് പൗലോസ് അപ്പോസ്‌ത്തോലന്‍ ചോദിക്കുന്നത്". "രോഗത്തിനും, ദുഃഖത്തിനും, വിചാരണയ്ക്കും, പീഡനങ്ങള്‍ക്കും, മരണത്തിനും തുടങ്ങി യാതൊന്നിനും ക്രിസ്തുവിന്റെ സ്‌നേഹത്തില്‍ നിന്നും നമ്മേ മാറ്റി നിര്‍ത്തുവാന്‍ സാധിക്കില്ല. യേശുവിന്റെ ഈ സ്‌നേഹം മൂലമാണ് നമുക്ക് ഇഹലോകവാസം വെടിഞ്ഞവരുമായി വിശ്വാസ ഐക്യത്തില്‍ ജീവിക്കുവാന്‍ സാധിക്കുന്നത്". പാപ്പ വിശദീകരിച്ചു. എല്ലാ ക്രൈസ്തവരെയും പോലെ തന്നെ, സഭയുടെ നേതൃസ്ഥാനങ്ങളില്‍ ഇരുന്ന കര്‍ദിനാളുമാരും, ബിഷപ്പുമാരും സ്വര്‍ഗീയ പിതാവിന്റെ ഭവനത്തിലേക്കുള്ള യാത്രക്കാരാണെന്ന് പാപ്പ പറഞ്ഞു. ക്രിസ്തു തങ്ങളെ ഏല്‍പ്പിച്ച ആട്ടിന്‍ കൂട്ടത്തെ ശ്രദ്ധയോടെ പരിപാലിച്ചവരാണ് ഇവരെന്നും പാപ്പ അനുസ്മരിച്ചു. തങ്ങള്‍ അനുഷ്ഠിച്ച കൂദാശകളിലൂടെ അവരിലേക്ക് പരിശുദ്ധാത്മാവിന്റെ ദാനങ്ങള്‍ ഇറങ്ങി വസിച്ചിരുന്നതായി പറഞ്ഞ പാപ്പ, സുവിശേഷത്തെ അവര്‍ ശക്തിയോടെ പ്രസംഗിച്ചിരുന്നതായും ഓര്‍മ്മിപ്പിച്ചു.
Image: /content_image/News/News-2016-11-05-04:11:13.jpg
Keywords: pope,celebrated,mass,for,Cardinals.and,Bishops,who,died,in,the,year
Content: 3120
Category: 1
Sub Category:
Heading: ജര്‍മ്മന്‍ ഫുട്‌ബോള്‍ ടീം ഫ്രാന്‍സിസ് മാര്‍പാപ്പയുമായി കൂടികാഴ്ച നടത്തും
Content: വത്തിക്കാന്‍: കാല്‍പന്തു കളിയിലെ ലോകചാമ്പ്യന്‍മാരായ ജര്‍മ്മന്‍ ദേശീയ ടീം ഫ്രാന്‍സിസ് മാര്‍പാപ്പയെ നേരില്‍ കാണുവാന്‍ തയ്യാറെടുക്കുന്നു. ഇറ്റലിക്കെതിരെ നടക്കുന്ന സൗഹൃദ മത്സരത്തില്‍ പങ്കെടുക്കുന്നതിനു മിലാനിലേക്ക് എത്തുന്ന ജര്‍മ്മന്‍ ടീം ഈ മാസം 14-ാം തീയതി ഫ്രാന്‍സിസ് മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. അര്‍ജന്റീനക്കാരനായ ഫ്രാന്‍സിസ് മാര്‍പാപ്പ ഫുട്‌ബോള്‍ കളിയെ ഏറെ ഇഷ്ട്ടപ്പെടുന്ന വ്യക്തിയാണ്. ജര്‍മ്മന്‍ ടീം ഫ്രാന്‍സിസ് പാപ്പയെ സന്ദര്‍ശിക്കുന്ന കാര്യം കോച്ച് ജോവാക്കിം ലോയാണ് മാധ്യമങ്ങളെ അറിയിച്ചത്. നവംബര്‍ 15-ാം തീയതിയാണ് മിലാനില്‍ ഇറ്റലിയുമായി ജര്‍മ്മന്‍ ടീം സൗഹൃദ മത്സരം കളിക്കുന്നത്. ഇതിനു മുമ്പ് റോമില്‍ എത്തുന്ന ടീം അംഗങ്ങള്‍ റോമിലെ വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിക്കും. ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങളില്‍ സന്ദര്‍ശനം നടത്തുന്ന ടീം മിലാനിലെ മത്സരം നടക്കുന്നതിന്റെ തലേദിവസമാണ് ഫ്രാന്‍സിസ് മാര്‍പാപ്പയുമായി സ്വകാര്യ സന്ദര്‍ശനം നടത്തുന്നത്. 14-ാം തീയതി തിങ്കളാഴ്ച രാവിലെയാണ് ടീം അംഗങ്ങള്‍ മാര്‍പാപ്പയെ കാണുക. മാര്‍പാപ്പയെ സന്ദര്‍ശിച്ച ശേഷം അവര്‍ മിലാനിലേക്ക് യാത്ര തിരിക്കും.
Image: /content_image/News/News-2016-11-05-05:06:09.jpg
Keywords: Germany’s,football,team,to,meet,the,Pope
Content: 3121
Category: 8
Sub Category:
Heading: ദൈവീക നിയോഗങ്ങള്‍ നിറവേറപ്പെടുന്നതിന് ശുദ്ധീകരണാത്മാക്കളുടെ മാദ്ധ്യസ്ഥം തേടുക
Content: “നീ ഉടനെ സഹിക്കാനിരിക്കുന്നവയെ ഭയപ്പെടരുത്. നിങ്ങളില്‍ ചിലരെ പിശാചു തടവിലിടാനിരിക്കുന്നു. അതു നിങ്ങള്‍ പരീക്ഷിക്കപ്പെടുന്നതിനാണ്; പത്തു ദിവസത്തേക്കു നിങ്ങള്‍ക്കുഞെരുക്കമുണ്ടാകും. മരണംവരെ വിശ്വസ്ത നായിരിക്കുക; ജീവന്റെ കീരിടം നിനക്കു ഞാന്‍ നല്‍കും” (വെളിപാട് 2:10). #{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: നവംബര്‍ 5}# ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ ഭൂമിയിലുള്ളവര്‍ക്കായി മാധ്യസ്ഥം വഹിച്ചു കൊണ്ട് ഇരിക്കുന്നു. ശുദ്ധീകരണാത്മാക്കളുടെ മോചനത്തിനായി പ്രാര്‍ത്ഥിക്കുമ്പോള്‍ നമ്മുക്ക് നമ്മുടെ നിയോഗങ്ങളും സമര്‍പ്പിക്കാം. ഇന്‍സ്റ്റിറ്റ്യൂട്ട് ഓണ്‍ റിലീജിയസ് ലൈഫിലെ മൈക്കേല്‍ വിക്ക് ഇപ്രകാരം പറയുന്നു, “നമ്മളില്‍ നിന്നും മരണം വഴി വേര്‍പിരിഞ്ഞവര്‍ക്കായി പ്രാര്‍ത്ഥിക്കുക എന്ന പതിവ്‌ നമുക്ക്‌ ഒരിക്കലും അവഗണിക്കാതിരിക്കാം. ഒപ്പം, ശുദ്ധീകരണസ്ഥലത്തെ ആത്മാക്കളാകുന്ന മധ്യസ്ഥങ്ങളുടെ മഹാ സംഭരണി വഴി നമ്മളില്‍ ദൈവീക നിയോഗങ്ങള്‍ നിറവേറപ്പെടുന്നതിന് നമുക്ക്‌ മറക്കാതിരിക്കാം”. #{blue->n->n->വിചിന്തനം:}# ലിസ്സ്യൂവിലെ വിശുദ്ധ തെരേസയുടെ മാതാപിതാക്കളായിരുന്ന സെല്ലിയും ലൂയീസ്‌ മാര്‍ട്ടിനും, തങ്ങളുടെ മക്കളുടെ ദൈവനിയോഗത്തിനായി ശുദ്ധീകരണസ്ഥലത്തെ ആത്മാക്കളോട് പ്രാര്‍ത്ഥിച്ചു. നിങ്ങളുടെ മക്കള്‍, പേരകുട്ടികള്‍, മറ്റ് പ്രിയപ്പെട്ടവര്‍ എന്നിവര്‍ തങ്ങളുടെ വിശ്വാസത്തിന്റെ പൂര്‍ണ്ണതയില്‍ ജീവിക്കുവാനായി പ്രാര്‍ത്ഥിക്കുക! അവരെ ശുദ്ധീകരണസ്ഥലത്തെ ആത്മാക്കളുടേയും, മാധ്യസ്ഥത്തിനായി സമര്‍പ്പിക്കുക. #{red->n->n->പ്രാര്‍ത്ഥന:}# നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. (വി. ജെര്‍ത്രൂദിനോട് കര്‍ത്താവ് പറഞ്ഞു: "ഈ പ്രാര്‍ത്ഥന ഓരോ പ്രാവശ്യം ചൊല്ലുമ്പോഴും ആയിരം ആത്മാക്കളെ ശുദ്ധീകരണ സ്ഥലത്തു നിന്ന്‍ സ്വര്‍ഗ്ഗത്തിലേക്ക് ഞാന്‍ കൊണ്ടുപോകുന്നു". ആയതിനാല്‍, നമുക്കും ഈ പ്രാര്‍ത്ഥന ഏറ്റുപറഞ്ഞ് ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം.) {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/11?type=8 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/KMRT2Nu8224H0XYdvCS5H2}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/PurgatorytoHeaven/PurgatorytoHeaven-2016-11-05-06:20:39.jpg
Keywords: ലിസ്യൂ
Content: 3122
Category: 1
Sub Category:
Heading: ലൂഥറന്‍ സഭയുടെ വാര്‍ഷികത്തില്‍ ഫ്രാന്‍സിസ് പാപ്പ പങ്കെടുത്തത് ഐക്യത്തിന്റെ സന്ദേശം നല്‍കുക എന്ന ലക്ഷത്തോടെ: ബിഷപ്പ് അന്റോണിയസ് ബഞ്ചമിന്‍ സുബിയാന്‍ന്തോ
Content: ജക്കാര്‍ത്ത: ലൂഥറന്‍ സഭയുടെ നവീകരണത്തിന്റെ 500-ാം വാര്‍ഷികത്തില്‍ പങ്കെടുത്ത ഫ്രാന്‍സിസ് പാപ്പ എക്യുമെനിക്കല്‍ ബന്ധങ്ങള്‍ക്ക് ശക്തി പകരുക എന്ന സന്ദേശമാണ് നല്‍കിയിട്ടുള്ളൂതന്ന് ഇന്തോനേഷ്യന്‍ ബിഷപ്പ്‌സ് കോണ്‍ഫറന്‍സിന്റെ ജനറല്‍ സെക്രട്ടറി ബിഷപ്പ് ബഞ്ചമിന്‍ അന്റോണിയസ് സുബിയാന്‍ന്തോ വ്യക്തമാക്കി. പാപ്പയുടെ സന്ദര്‍ശനം, നവോത്ഥാന വാര്‍ഷികം കത്തോലിക്ക വിശ്വാസികള്‍ ആഘോഷിക്കണമെന്ന സന്ദേശമല്ല നല്‍കുന്നതെന്നും ബിഷപ്പ് പറഞ്ഞു. ദിവസങ്ങള്‍ക്ക് മുമ്പാണ് സ്വീഡനിലെ ലുണ്ടില്‍ പ്രൊട്ടസ്റ്റന്‍റ് നവീകരണത്തിന്റെ അഞ്ഞൂറാം വാര്‍ഷികത്തില്‍ മാര്‍പാപ്പ പങ്കെടുത്തത്. "ക്രിസ്തുവിന്റെ ശിഷ്യര്‍ എന്ന നിലയില്‍ കത്തോലിക്ക വിശ്വാസികളും, പ്രൊട്ടസ്റ്റന്‍ഡ് വിഭാഗക്കാരും ലോകത്തോട് പ്രസംഗിക്കേണ്ടത് അവിടുത്തെ കാരുണ്യമാണ്. ലോക രക്ഷയ്ക്കായി മനുഷ്യനായി മരിച്ചുയിര്‍ത്ത യേശുവിനെ പറ്റി പ്രഘോഷിക്കുക എന്നത് ക്രൈസ്തവ സമൂഹത്തിന്റെ ഉത്തരവാദിത്വമാണ്. ഇതിനായി യോജിച്ച പ്രവര്‍ത്തനം ആവശ്യമാണ്. ഈ യോജിപ്പിന്റെ സന്ദേശത്തെ എല്ലാ വിഭാഗം വിശ്വാസികളിലേക്കും എത്തിക്കുന്നതിനായിട്ടാണ് പാപ്പ സ്വീഡനിലെ പരിപാടിയില്‍ പങ്കെടുത്തത്". ബിഷപ്പ് അന്റോണിയസ് ബഞ്ചമിന്‍ പറഞ്ഞു. കത്തോലിക്ക സഭയും പ്രൊട്ടസ്റ്റന്‍ഡ് സഭകളും രാജ്യത്ത് യോജിപ്പോടെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് ഇന്തോനേഷ്യന്‍ സിനഡ് ഓഫ് പ്രൊട്ടസ്റ്റന്‍ഡ് ചര്‍ച്ചിന്റെ പ്രസിഡന്റായ ഹെന്റിറ്റി ഹുട്ടാബരാട്ട് പറഞ്ഞിരുന്നു. ഹെന്റിറ്റി പറഞ്ഞ വാക്കുകള്‍ സത്യമാണെന്നും ആചാരങ്ങളിലും, അനുഷ്ടാനങ്ങളിലും വ്യത്യാസം നിലനില്‍ക്കുമ്പോഴും സുവിശേഷത്തിന്റെ സന്ദേശം ആളുകളിലേക്ക് എത്തിക്കുവാന്‍ ഒരുമയോടെയാണ് രാജ്യത്തെ ക്രൈസ്തവ സഭകള്‍ പ്രവര്‍ത്തിക്കുന്നതെന്നും ബിഷപ്പ് അന്റോണിയസ് വ്യക്തമാക്കി. കത്തോലിക്ക ബിഷപ്പുമാരുടെ സംഘടനയുടെ വാര്‍ഷിക യോഗത്തിലേക്ക് പ്രൊട്ടസ്റ്റന്‍ഡ് സഭയുടെ പ്രതിനിധികളെ ക്ഷണിക്കാറുണ്ടെന്നത് ശ്രദ്ധേയമാണ്.
Image: /content_image/News/News-2016-11-05-06:28:38.jpg
Keywords: Pope,in,Sweden,not,to,celebrate,the,Reformation,but,to,implement,the,ecumenical,spirit
Content: 3123
Category: 15
Sub Category:
Heading: ശുദ്ധീകരണാത്മാക്കളുടെ വണക്കമാസം: ആറാം തീയതി
Content: ദൈവത്തെ കാണുവാനോ സ്നേഹിക്കുവാനോ അനുഭവിക്കുവാനോ ഉള്ള അപ്രാപ്തതയാണ് നരകവാസികള്‍ അനുഭവിക്കുന്ന ഏറ്റവും വലിയ വേദന. ഈ വേദന, മറ്റു വേദനകളെക്കാളും നൂറായിരം മടങ്ങു വലിയ വേദനയാണെന്ന് വിശുദ്ധ ജോണ്‍ ക്രിസോസ്റ്റോം പറയുന്നു. അതേ സമയം ശുദ്ധീകരണ സ്ഥലത്തിലുള്ള ആത്മാക്കള്‍, തങ്ങള്‍ക്കു കല്‍പ്പിച്ചിരിക്കുന്ന പ്രായശ്ചിത്തകടം തീരും വരെയും ശക്തമായ വേദനയനുഭവിക്കുന്നു. ഹൃദയപൂര്‍വ്വം സ്നേഹിക്കുന്ന ദൈവത്തെ കാണാതെയിരിക്കുന്നതാണ് അവര്‍ അനുഭവിക്കുന്ന ഏറ്റം വലിയ വേദന. ഹൃദയപൂര്‍വ്വം സ്നേഹിക്കുന്ന മാതാപിതാക്കന്മാരെ അനേക വര്‍ഷമായിട്ട് കാണാതെയിരിക്കുന്ന മകന്‍ അവരുടെ പക്കലേക്കു പോകുന്ന വഴിക്ക് വല്ല തടസ്സവുമുണ്ടായാല്‍ എത്രയോ സങ്കടമനുഭവിക്കും? ഒരു രാജ്യത്തെ ഭരിക്കുന്നതിനായി ഒരാളെ വിളിക്കുമ്പോള്‍ ഏതെങ്കിലും പ്രതിബന്ധം മൂലം അവിടേക്ക് പോകുവാന്‍ പാടില്ലാതെ വന്നാല്‍ അവനുണ്ടാകുന്ന വ്യസനം എത്രയോ വലുതായിരിക്കും? ശുദ്ധീകരണ സ്ഥലത്തിലെ ആത്മാക്കള്‍ സ്വയം ശപിക്കുന്നില്ലെങ്കിലും സ്വന്തം കഷ്ടാരിഷ്ടതകളുടെ കാരണം തങ്ങള്‍ തന്നെ ആകുന്നു എന്നുള്ള ബോധത്തോടു കൂടി അവര്‍ പ്രലപിക്കുന്നു. നരകത്തില്‍ എന്നന്നേക്കും ദുഃഖമനുഭവിക്കുന്ന പാപികള്‍ക്കും തങ്ങളുടെ കഷ്ടപ്പാടിന്‍റെ കാരണം സ്വന്തം കുറ്റം മാത്രമാണെന്നുള്ള വിചാരം ഹൃദയത്തെ ഇടവിടാതെ കടിച്ചു തുളയ്ക്കുന്ന ഒരു പുഴുവിനെപ്പോലെ അവരെ പീഡിപ്പിക്കുന്നത് കൊണ്ടു അവര്‍ തങ്ങളെ തന്നെ ശപിക്കുന്നു. ഈ വിചാരം അവരനുഭവിക്കുന്ന വേദനകളെ എന്തുമാത്രം വര്‍ദ്ധിപ്പിക്കുമെന്നു പറയുവാന്‍ പ്രയാസം. #{red->n->n->ജപം}# അനന്ത കൃപാനിധിയായ ദൈവമേ! അങ്ങേ ദയയില്‍ ശരണപ്പെട്ടുകൊണ്ട് മരിച്ചവരുടെ ആത്മാക്കളെ കൃപാകടാക്ഷത്തോടുകൂടെ തൃക്കണ്‍പാര്‍ത്തു, പരിശുദ്ധ ബാലന്മാരെ അഗ്നിജ്വാലയില്‍ നിന്നു കാത്തു രക്ഷിച്ചതുപോലെ, ഈ ആത്മാക്കളെ ആശ്വസിപ്പിച്ചു നിത്യാനന്ദ ഭാഗ്യം കൊടുക്കുന്ന അങ്ങേപ്പക്കല്‍ ചേര്‍ത്തു കൊള്ളണമെന്ന് അങ്ങയോട് ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു. മരിച്ച വിശ്വാസികളുടെ ആത്മാക്കള്‍ക്ക് തമ്പുരാന്‍റെ മനോഗുണത്താല്‍ മോക്ഷത്തില്‍ ചേരുവാന്‍ ഇടയുണ്ടായിരിക്കട്ടെ. നിത്യപിതാവേ, ഈശോ മിശിഹാ കര്‍ത്താവിന്‍റെ വിലമതിയാത്ത തിരുച്ചോരയെക്കുറിച്ച് മരിച്ചവരുടെ മേല്‍ കൃപയുണ്ടാകണമേ #{red->n->n->സൂചന}# (മരിച്ച വിശ്വാസികളുടെ ആത്മാക്കള്‍ക്കു വേണ്ടി ഈശോയുടെ അഞ്ചു തിരുമുറിവുകളെക്കുറിച്ച് താഴെ കൊടുത്തിരിക്കും വിധം അഞ്ചു പ്രാവശ്യം ചൊല്ലുക) മരിച്ച വിശ്വാസികളുടെ ആത്മാക്കള്‍ക്കു തമ്പുരാന്‍റെ മനോഗുണത്താല്‍ മോക്ഷത്തില്‍ ചേരുവാൻ അനുഗ്രഹമുണ്ടായിരിക്കട്ടെ നിത്യപിതാവേ, ഈശോമിശിഹാ കര്‍ത്താവിന്‍റെ വിലമതിയാത്ത തിരുച്ചോരയെക്കുറിച്ച് അവരുടെമേല്‍ കൃപയുണ്ടാകണമേ. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. #{red->n->n->ശുദ്ധീകരാത്മാക്കളുടെ ലുത്തിനിയ}# കര്‍ത്താവേ, അനുഗ്രഹിക്കണമേ! മിശിഹായേ, അനുഗ്രഹിക്കണമേ! കര്‍ത്താവേ, അനുഗ്രഹിക്കണമേ! മിശിഹായേ ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ! മിശിഹായേ ഞങ്ങളുടെ പ്രാര്‍ത്ഥന കൈക്കൊള്ളണമേ! സ്വര്‍ഗ്ഗസ്ഥനായ പിതാവായ ദൈവമേ, #{blue->n->n->.........(ഞങ്ങളെ അനുഗ്രഹിക്കണമേ)}# ഭൂലോക രക്ഷകനായ പുത്രനായ ദൈവമേ, പരിശുദ്ധാത്മാവായ ദൈവമേ, ഏകദൈവമായ പരിശുദ്ധ ത്രിത്വമേ, പരിശുദ്ധ മറിയമേ, #{blue->n->n->........(മരിച്ച വിശ്വാസികള്‍ക്കു വേണ്ടി അപേക്ഷിക്കണമേ)}# ദൈവത്തിന്‍റെ പരിശുദ്ധ ജനനീ, കന്യകകള്‍ക്കു മകുടമാകുന്ന നിര്‍മ്മല കന്യകേ, വിശുദ്ധ മിഖായേലെ, ദൈവദൂതന്മാരും മുഖ്യ ദൈവദൂതന്മാരുമായ സകല മാലാഖമാരേ, നവവൃന്ദ മാലാഖമാരെ, വിശുദ്ധ സ്നാപക യോഹന്നാനേ, വിശുദ്ധ യൗസേപ്പേ, ബാവാന്മാരും ദീര്‍ഘദര്‍ശികളുമായ സകല വിശുദ്ധന്മാരേ, വിശുദ്ധ പത്രോസേ, വിശുദ്ധ പൗലോസേ, വിശുദ്ധ യോഹന്നാനേ, ശ്ലീഹന്മാരും സുവിശേഷകന്മാരുമായ സകല വിശുദ്ധന്മാരെ, വിശുദ്ധ എസ്തപ്പാനോസേ, വിശുദ്ധ ലൗറന്തിയോസേ, വേദസാക്ഷികളായ സകല വിശുദ്ധന്മാരേ, വിശുദ്ധ ഗ്രിഗോറിയോസേ, വിശുദ്ധ അംബ്രോസീസേ, വിശുദ്ധ ഈറാനിമ്മോസേ, മെത്രാന്മാരും വന്ദകന്മാരുമായ സകല‍ വിശുദ്ധന്മാരേ, വേദപാരംഗതന്‍മാരായ സകല വിശുദ്ധരേ, ഗുരുക്കന്മാരും ആചാര്യന്മാരുമായ സകല വിശുദ്ധന്മാരെ, സന്യാസികളും തപോധനന്മാരുമായ സകല വിശുദ്ധന്മാരേ, വിശുദ്ധ മറിയം മഗ്ദലേനായെ, വിശുദ്ധ കത്രീനായെ, വിശുദ്ധ ബാര്‍ബരായെ, കന്യകകളും വിധവകളുമായ സകല വിശുദ്ധരേ, ദയാപരനായിരുന്ന്, .........(കര്‍ത്താവേ അവരുടെ പാപങ്ങള്‍ പൊറുത്തരുളണമേ) ദയാപരനായിരുന്ന്, ........(കര്‍ത്താവേ, ഞങ്ങളുടെ പ്രാര്‍ത്ഥന കേട്ടരുളണമേ) ദയാപരനായിരുന്ന്, ........(കര്‍ത്താവേ ഞങ്ങളുടെ പ്രാര്‍ത്ഥന കേട്ടരുളണമേ) സകല തിന്മകളില്‍ നിന്ന്‍, #{blue->n->n->.......(കര്‍ത്താവേ അവരെ രക്ഷിക്കണമേ)}# അങ്ങേ കോപത്തില്‍ നിന്ന്, അങ്ങേ നീതിയുടെ ഘോരതയില്‍ നിന്ന്‍, ക്രൂരമായ വ്യാകുലത്തില്‍ നിന്ന്, കഠിന ശിക്ഷയില്‍ നിന്ന്, മരണത്തിന്‍റെ ഭയങ്കരമായ ഇരുളില്‍ നിന്ന്‍, അഗ്നിജ്വാലയില്‍ നിന്ന്‍, ശുദ്ധീകരണ സ്ഥലമായ പാറാവില്‍ നിന്ന്‍, അങ്ങേ മനുഷ്യാവതാരത്തെക്കുറിച്ച്, അങ്ങേ കറയില്ലാത്ത ഉത്ഭവത്തെയും പിറവിയേയും കുറിച്ച്, അങ്ങേ മാധുര്യമുള്ള തിരുനാമത്തെക്കുറിച്ച്, അങ്ങേ തിരുബാല പ്രായത്തെക്കുറിച്ച്, അങ്ങേ ജ്ഞാനസ്നാനത്തെയും ഉപവാസത്തെയും കുറിച്ച്, അങ്ങേ വലിയ എളിമയെക്കുറിച്ച്, അങ്ങേ ജാഗ്രതയുള്ള അനുസരണത്തെക്കുറിച്ച്, അങ്ങേ കൃപാധിക്യത്തെയും അളവില്ലാത്ത സ്നേഹത്തെയും കുറിച്ച്, അങ്ങേ പീഡാസഹനത്തെക്കുറിച്ച്, അങ്ങേ ചോര വിയര്‍പ്പേക്കുറിച്ച്, അങ്ങുന്ന് കെട്ടപ്പെട്ട കെട്ടുകളെക്കുറിച്ച്, അങ്ങുന്ന് അനുഭവിച്ച അടികളെക്കുറിച്ച്, അങ്ങേ തിരുമുള്‍‍മുടിയെക്കുറിച്ച്, അങ്ങേ തിരുക്കുരിശിനെക്കുറിച്ച്, അങ്ങേ അഞ്ചു തിരുമുറിവുകളെക്കുറിച്ച്, ഞങ്ങളുടെ മരണത്തെ ജയിച്ച അങ്ങേ അപമാനമുള്ള മരണത്തെക്കുറിച്ച്, അങ്ങേ വിലമതിയാത്ത തിരുരക്തത്തെക്കുറിച്ച്, അങ്ങേ മഹിമയുള്ള ഉത്ഥാനത്തെക്കുറിച്ച്, അങ്ങേ അതിശയമായ സ്വര്‍ഗ്ഗാരോഹണത്തെക്കുറിച്ച്, ആശ്വസിപ്പിക്കുന്നവനായ പരിശുദ്ധാത്മാവിന്‍റെ ആഗമനത്തെക്കുറിച്ച്, വിധിയുടെ ദിവസത്തില്‍ പാപികളായിരിക്കുന്ന ഞങ്ങള്‍ അങ്ങയോട് അപേക്ഷിക്കുന്നു, #{blue->n->n->.........(കര്‍ത്താവേ, ഞങ്ങളുടെ അപേക്ഷ കേള്‍ക്കണമേ)}# പാപിയായിരുന്ന മറിയം മഗ്ദലനായ്ക്കു പാപപരിഹാരം നല്‍കിയവനും നല്ല കള്ളന്‍റെ അപേക്ഷ കേട്ടവനുമായ അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു, മരണത്തിന്‍റെ താക്കോലും നരകത്തിന്‍റെ താക്കോലും കൈക്കൊണ്ടിരിക്കുന്ന അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു, രക്ഷിപ്പാന്‍ യോഗ്യതയുള്ളവരെ കൃപയോടെ രക്ഷിക്കുന്നതിനായി അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു, ഞങ്ങളുടെ സഹോദരര്‍, ബന്ധുക്കള്‍, സ്നേഹിതര്‍, ഉപകാരികള്‍ എന്നിവരുടെ ആത്മാക്കളെ ശുദ്ധീകരണ സ്ഥലത്തു നിന്ന്‍ രക്ഷിച്ചരുളണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു, ഉപേക്ഷിക്കപ്പെട്ട സകല‍ ആത്മാക്കള്‍ക്കും ദയ ചെയ്തരുളണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു, മിശിഹാകര്‍ത്താവില്‍ അനുകൂലപ്പെടുന്ന സകലര്‍ക്കും ആശ്വാസവും പ്രകാശവും സമാധാനവുമുള്ള സ്ഥലം കല്‍പ്പിച്ചരുളണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു, പാപദൂഷ്യത്താല്‍ അവര്‍ക്കുണ്ടായിരിക്കുന്ന ശിക്ഷയെ കുറച്ചരുളണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു, അവരുടെ ദുഃഖത്തെ സന്തോഷമാക്കി മാറ്റണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു, അവരുടെ ആശയെ നിറവേറ്റുവാന്‍ ദയയായിരിക്കണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു, അങ്ങയെ പുകഴ്ത്തി, സ്തുതിച്ചു ബലി അങ്ങേയ്ക്കണപ്പാന്‍ തക്കവണ്ണം കൃപ ചെയ്യണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു, അങ്ങേ പുണ്യാത്മാക്കളുടെ കൂട്ടത്തില്‍ അവരെ കൈക്കൊള്ളണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു, സര്‍വ്വേശ്വരന്‍റെ പുത്രാ, അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു, കൃപയുടെ ഉറവയെ, അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു. ഭൂലോക പാപങ്ങളെ ദിവ്യചെമ്മരിയാട്ടിന്‍ കുട്ടീ, ........(അവര്‍ക്ക് നിത്യാശ്വാസം കൊടുത്തരുളണമേ) ഭൂലോക പാപങ്ങളെ ദിവ്യചെമ്മരിയാട്ടിന്‍ കുട്ടീ, ........(അവര്‍ക്ക് നിത്യാശ്വാസം കൊടുത്തരുളണമേ) ഭൂലോക പാപങ്ങളെ ദിവ്യചെമ്മരിയാട്ടിന്‍ കുട്ടീ, ........(കര്‍ത്താവേ, അനുഗ്രഹിക്കണമേ) (തുടര്‍ന്ന്‍ 1 സ്വര്‍ഗ്ഗ. ചൊല്ലുക) സമാധാനത്തില്‍ അവര്‍ ആശ്വസിക്കട്ടെ, .........(അപ്രകാരം സംഭവിക്കട്ടെ) കര്‍ത്താവേ ഞങ്ങളുടെ അപേക്ഷ കേട്ടരുളണമേ. .......(ഞങ്ങളുടെ അഭയശബ്ദം അങ്ങേ സന്നിധിയില്‍ എത്തട്ടെ) #{red->n->n->പ്രാര്‍ത്ഥിക്കാം}# സകല വിശ്വാസികളുടെയും സൃഷ്ടാവും രക്ഷിതാവുമായിരിക്കുന്ന സര്‍വ്വേശ്വരാ, മരിച്ച അങ്ങേ ദാസരെക്കുറിച്ച് ചെയ്യപ്പെടുന്ന ഭക്തിയുള്ള അപേക്ഷയെ അംഗീകരിച്ച് അവരേറ്റം ആഗ്രഹിക്കുന്ന പാപപരിഹാരത്തെ കൃപയോടു കൂടെ കൊടുത്തരുളണമേ. എന്നേക്കും ജീവിച്ചു വാഴുന്നവനായ സര്‍വ്വേശ്വരാ കര്‍ത്താവേ, ഈ അപേക്ഷയെ കരുണയോടെ കേട്ടരുളണമേ. നിത്യപിതാവേ, മാതാപിതാക്കള്‍, ബന്ധുക്കള്‍, സ്നേഹിതര്‍, ഉപകാരികള്‍ മുതലായവരെ വേണ്ടവിധം സ്നേഹിച്ച് അവര്‍ക്കു വേണ്ട നന്മ ചെയ്യണമെന്ന് അങ്ങ് കല്‍പ്പിച്ചിരിക്കുന്നുവല്ലോ. ഞങ്ങള്‍ക്കു ജന്മം നല്‍കി പ്രിയത്തോടു കൂടെ വളര്‍ത്തി സഹായിച്ചവരും, പലവിധ ഉപകാരങ്ങള്‍ ഞങ്ങള്‍ക്കു ചെയ്തവരും, ഞങ്ങളുടെ ബന്ധുക്കള്‍, സ്നേഹിതര്‍ എന്നിവരും അവരുടെ വേദന നീങ്ങി എന്നേയ്ക്കും അങ്ങയെ സന്തോഷമായി ദര്‍ശിച്ചു കൊണ്ടിരിപ്പാന്‍ കൃപ ചെയ്യണമെന്ന് ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു. മരിച്ച വിശ്വാസികള്‍ക്കു വേണ്ടി നമുക്ക് പ്രാര്‍ത്ഥിക്കാം. .......(കര്‍ത്താവേ, അവര്‍ക്കു നിത്യാശ്വാസം കൊടുത്തരുളണമേ) നിത്യവെളിച്ചം അവര്‍ക്കു ലഭിക്കുമാറാകട്ടെ, ആമ്മേന്‍. #{red->n->n->സുകൃതജപം}# ഈശോയേ, ഞങ്ങളുടെ മേല്‍ കരുണയായിരിക്കണമേ. #{red->n->n->സല്‍ക്രിയ}# ശുദ്ധീരണ സ്ഥലത്തിലെ ആത്മാക്കളെ അനുസ്മരിച്ച് രണ്ടു പേര്‍ക്കു ഭക്ഷണം കൊടുക്കുക. {{ഈ മാസത്തെ മുഴുവന്‍ വണക്കമാസവും ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://pravachakasabdam.com/index.php/site/calendar/11?type=15}}
Image: /content_image/ChristianPrayer/ChristianPrayer-2016-11-05-14:53:05.jpg
Keywords: ശുദ്ധീകരണാത്മാക്കളുടെ വണക്കമാസം
Content: 3124
Category: 1
Sub Category:
Heading: നവോത്ഥാനം ആഘോഷിക്കാനല്ല മാര്‍പാപ്പ സ്വീഡന്‍ സന്ദര്‍ശിച്ചതെന്ന് ബിഷപ്പ് അന്റോണിയസ് ബഞ്ചമിന്‍
Content: ജക്കാര്‍ത്ത: നവോത്ഥാനം ആഘോഷിക്കാനല്ല മാര്‍പാപ്പ സ്വീഡന്‍ സന്ദര്‍ശിച്ചതെന്നും എക്യുമെനിക്കല്‍ ബന്ധങ്ങള്‍ക്ക് ശക്തി പകരുക എന്ന സന്ദേശമാണ് അദ്ദേഹം തന്റെ സന്ദര്‍ശനത്തിലൂടെ നല്‍കിയതെന്നും ഇന്തോനേഷ്യന്‍ ബിഷപ്പ്‌സ് കോണ്‍ഫറന്‍സിന്റെ ജനറല്‍ സെക്രട്ടറി ബിഷപ്പ് ബഞ്ചമിന്‍ അന്റോണിയസ് സുബിയാന്‍ന്തോ. ഇക്കഴിഞ്ഞ ഒക്ടോബര്‍ 31നാണ് സ്വീഡനിലെ ലുണ്ടില്‍ പ്രൊട്ടസ്റ്റന്‍റ് നവീകരണത്തിന്റെ അഞ്ഞൂറാം വാര്‍ഷികത്തില്‍ മാര്‍പാപ്പ പങ്കെടുത്തത്. "ക്രിസ്തുവിന്റെ ശിഷ്യര്‍ എന്ന നിലയില്‍ കത്തോലിക്ക വിശ്വാസികളും, പ്രൊട്ടസ്റ്റന്‍ഡ് വിഭാഗക്കാരും ലോകത്തോട് പ്രസംഗിക്കേണ്ടത് അവിടുത്തെ കാരുണ്യമാണ്. ലോക രക്ഷയ്ക്കായി മനുഷ്യനായി മരിച്ചുയിര്‍ത്ത യേശുവിനെ പറ്റി പ്രഘോഷിക്കുക എന്നത് ക്രൈസ്തവ സമൂഹത്തിന്റെ ഉത്തരവാദിത്വമാണ്. ഇതിനായി യോജിച്ച പ്രവര്‍ത്തനം ആവശ്യമാണ്. ഈ യോജിപ്പിന്റെ സന്ദേശത്തെ എല്ലാ വിഭാഗം വിശ്വാസികളിലേക്കും എത്തിക്കുന്നതിനായിട്ടാണ് പാപ്പ സ്വീഡനിലെ പരിപാടിയില്‍ പങ്കെടുത്തത്". ബിഷപ്പ് അന്റോണിയസ് ബഞ്ചമിന്‍ പറഞ്ഞു. കത്തോലിക്ക സഭയും പ്രൊട്ടസ്റ്റന്‍ഡ് സഭകളും രാജ്യത്ത് യോജിപ്പോടെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് ഇന്തോനേഷ്യന്‍ സിനഡ് ഓഫ് പ്രൊട്ടസ്റ്റന്‍ഡ് ചര്‍ച്ചിന്റെ പ്രസിഡന്റായ ഹെന്റിറ്റി ഹുട്ടാബരാട്ട് നേരത്തെ പറഞ്ഞിരുന്നു. ഹെന്റിറ്റി പറഞ്ഞ വാക്കുകള്‍ സത്യമാണെന്നും ആചാരങ്ങളിലും, അനുഷ്ഠാനങ്ങളിലും വ്യത്യാസം നിലനില്‍ക്കുമ്പോഴും സുവിശേഷത്തിന്റെ സന്ദേശം ആളുകളിലേക്ക് എത്തിക്കുവാന്‍ ഒരുമയോടെയാണ് രാജ്യത്തെ ക്രൈസ്തവ സഭകള്‍ പ്രവര്‍ത്തിക്കുന്നതെന്നും ബിഷപ്പ് അന്റോണിയസ് വ്യക്തമാക്കി. കത്തോലിക്ക ബിഷപ്പുമാരുടെ സംഘടനയുടെ വാര്‍ഷിക യോഗത്തിലേക്ക് പ്രൊട്ടസ്റ്റന്‍ഡ് സഭയുടെ പ്രതിനിധികളെ ക്ഷണിക്കാറുണ്ടെന്നത് ശ്രദ്ധേയമാണ്.
Image: /content_image/News/News-2016-11-06-01:10:41.jpg
Keywords:
Content: 3125
Category: 8
Sub Category:
Heading: ഹന്നാന്‍ വെള്ളം നല്‍കുന്ന പാപമോചനം
Content: “ഞാന്‍ നിങ്ങളുടെമേല്‍ ശുദ്ധജലം തളിക്കും. നിങ്ങളുടെ എല്ലാ മാലിന്യങ്ങളില്‍നിന്നും നിങ്ങള്‍ ശുദ്ധീകരിക്കപ്പെടും. സകലവിഗ്രഹങ്ങളില്‍ നിന്നും നിങ്ങളെ ഞാന്‍ നിര്‍മലരാക്കും” (എസക്കിയേല്‍ 36:25). #{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: നവംബര്‍ 6}# യേശുവിന്റെ അമൂല്യമായ തിരുരക്തത്തെക്കുറിച്ച് നമ്മളെ ഓര്‍മ്മിപ്പിക്കുന്നതാണ് വിശുദ്ധ ജലം. അത് നമ്മുടെ ശരീരത്തിനും ആത്മാവിനും വലിയ നേട്ടങ്ങള്‍ നല്‍കുകയും പാപങ്ങളെ ശുദ്ധീകരിച്ച് ഇല്ലാതാക്കുകയും ചെയ്യുന്നു. അത് ദുരാത്മാക്കളെ അകറ്റി നിര്‍ത്തും. വിശുദ്ധ ജലം മരിച്ചവരുടെ ആത്മാക്കള്‍ക്ക്‌ ആശ്വാസം നല്‍കുന്നു. ഒരുപക്ഷേ തങ്ങളുടെ മോചനത്തിനു അവര്‍ക്ക്‌ വിശുദ്ധ ജലത്തിന്റെ ഒരു തുള്ളി മതിയാകും. #{blue->n->n->വിചിന്തനം:}# വിശുദ്ധ ജലം ഭക്തിയോടെ ഉപയോഗിക്കുക. നമ്മുടെ വിരല്‍ വിശുദ്ധ ജലത്തില്‍ മുക്കിയിട്ട് പ്രാര്‍ത്ഥിക്കുക: “കാരുണ്യവാനായ കര്‍ത്താവേ, വിശുദ്ധ ജലത്താലും അവിടുത്തെ അമൂല്യ രക്തത്താലും, ഞങ്ങളുടെ എല്ലാ പാപങ്ങളും തുടച്ചു നീക്കുവാന്‍ കരുണയായിരിക്കേണമേ, ഈ വിശുദ്ധ ജലത്തിന്റെ യോഗ്യതയാല്‍ ശുദ്ധീകരണസ്ഥലത്തെ അനേകം ആത്മാക്കള്‍ക്ക്‌ ആശ്വാസം നല്‍കി അങ്ങ് അനുഗ്രഹിക്കുകയും ചെയ്യേണമേ”. #{red->n->n->പ്രാര്‍ത്ഥന:}# നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. (വി. ജെര്‍ത്രൂദിനോട് കര്‍ത്താവ് പറഞ്ഞു: "ഈ പ്രാര്‍ത്ഥന ഓരോ പ്രാവശ്യം ചൊല്ലുമ്പോഴും ആയിരം ആത്മാക്കളെ ശുദ്ധീകരണ സ്ഥലത്തു നിന്ന്‍ സ്വര്‍ഗ്ഗത്തിലേക്ക് ഞാന്‍ കൊണ്ടുപോകുന്നു". ആയതിനാല്‍, നമുക്കും ഈ പ്രാര്‍ത്ഥന ഏറ്റുപറഞ്ഞ് ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം.) {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/11?type=8 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/8790M9OzEPmCwzS9bst7yz}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/PurgatorytoHeaven/PurgatorytoHeaven-2016-11-06-02:48:39.jpg
Keywords: ഹന്നാന്‍
Content: 3126
Category: 6
Sub Category:
Heading: ദൈവ തിരുമുന്‍പില്‍ സ്വയം വിട്ടുകൊടുക്കുക
Content: "പൂര്‍വകാലങ്ങളില്‍ പ്രവാചകന്‍മാര്‍ വഴി വിവിധ ഘട്ടങ്ങളിലും വിവിധ രീതികളിലും ദൈവം നമ്മുടെ പിതാക്കന്‍മാരോടു സംസാരിച്ചിട്ടുണ്ട്" (ഹെബ്രായര്‍ 1:1). #{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: നവംബര്‍ 6}# മനുഷ്യനെ കണ്ടുമുട്ടി അവനുമായി സംസാരിക്കുവാന്‍ ദൈവം താത്പര്യപ്പെട്ടു. ദൈവത്തിന്റെ രക്ഷയുടെ സംഭാഷണം മനുഷ്യന്‍ കേള്‍ക്കുകയും മറുപടി പറയുകയും ചെയ്യേണ്ടിയിരിക്കുന്നു. അവിടുത്തെ വാക്കുകള്‍ക്ക്ചുരുങ്ങിയ മറുപടിയല്ല ദൈവം മനുഷ്യനില്‍ നിന്നും പ്രതീക്ഷിക്കുന്നത്. അവിടുന്ന് മനുഷ്യനോടു കാണിക്കുന്ന സ്‌നേഹം അവനെ രക്ഷിക്കുവാന്‍ ആഗ്രഹിക്കുന്നത് കൊണ്ടാണ്. അതിനാല്‍ ദൈവത്തോടുള്ള മനുഷ്യന്റെ മറുപടി സ്വയം സമര്‍പ്പണം തന്നെയാകണം. ദൈവവുമായി സംഭാഷണത്തില്‍ ഏര്‍പ്പെടുക എന്നതിന്റെ അര്‍ത്ഥം, യേശുവിനാലും അവനെ അയച്ചവന്റെ സ്‌നേഹത്താലും പൂര്‍ണ്ണനാകാന്‍ ആഗ്രഹിച്ചു കൊണ്ട് സ്വയം വിട്ടുകൊടുക്കുക എന്നാണ്. (വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, റോം, 15.10.79) {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/11?type=6 }}
Image: /content_image/Meditation/Meditation-2016-11-06-03:22:32.jpg
Keywords: ദൈവം
Content: 3127
Category: 18
Sub Category:
Heading: സിസ്റ്റര്‍ മേരി ലിറ്റി കരുണയുടെ സമര്‍പ്പിതവ്യക്തിത്വം: കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി
Content: കൊച്ചി: സമൂഹത്തിന്റെ പരിഗണന ലഭിക്കാതിരുന്നവര്‍ക്കു മുമ്പില്‍ കാരുണ്യത്തിന്റെ സമര്‍പ്പിതവ്യക്തിത്വമായി കടന്നുചെന്ന സാക്ഷ്യജീവിതമായിരുന്നു അന്തരിച്ച സിസ്റ്റര്‍ മേരി ലിറ്റിയുടേതെന്നു സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അനുസ്മരിച്ചു. ദൈവപരിപാലനയുടെ ചെറിയ ദാസികള്‍ (എല്‍എസ്ഡിപി) സമര്‍പ്പിതസമൂഹത്തിലൂടെ ആയിരക്കണക്കിനു ജീവിതങ്ങള്‍ക്കാണു സിസ്റ്റര്‍ ആശ്വാസവും പ്രതീക്ഷയുമായത്. തെരുവില്‍ ഉപേക്ഷിക്കപ്പെട്ട കുഞ്ഞുങ്ങളെയും മാനസികവും ശാരീരികവുമായ വെല്ലുവിളികള്‍ നേരിടുന്നവരെയും കണ്ടെത്തി, സ്‌നേഹത്തോടെ അവരെ ശുശ്രൂഷിച്ചു ദൈവത്തിന്റെ സ്‌നേഹം പകര്‍ന്നു നല്‍കിയ സിസ്റ്ററിന്റെ ശുശ്രൂഷ, സഭയ്ക്കും സമൂഹത്തിനും മാതൃകയാണ്. കേരളത്തിലും പുറത്തുമായി പതിനാറു കാരുണ്യഭവനങ്ങളിലൂടെ സിസ്റ്ററിന്റെ സ്‌നേഹശുശ്രൂഷയുടെ മഹത്വം ആയിരത്തിലധികം അന്തേവാസികള്‍ ഇപ്പോഴും അനുഭവിക്കുന്നുണ്ട്. മൂന്നു പതിറ്റാണ്ടോളം എല്‍എസ്ഡിപി സമര്‍പ്പിതസമൂഹത്തെയും അതിന്റെ സ്‌നേഹശുശ്രൂഷകളെയും നയിച്ച സിസ്റ്റര്‍ മേരി ലിറ്റിയ്ക്കു തന്റെ സമര്‍പ്പിതവിളിയെക്കുറിച്ചുള്ള ഉറച്ച ബോധ്യമുണ്ടായിരുന്നു. തികഞ്ഞ എളിമയോടെ തന്റെ ശുശ്രൂഷാവഴികളില്‍ സജീവമാവുകയും അനേകര്‍ക്കു പ്രചോദനവും പ്രത്യാശയുമായി മാറുകയും ചെയ്ത സിസ്റ്റര്‍ മേരി ലിറ്റിയുടെ ആത്മശാന്തിക്കായി പ്രാര്‍ഥിക്കുന്നു. എല്‍എസ്ഡിപി സമര്‍പ്പിതസമൂഹത്തിലെ എല്ലാ അംഗങ്ങളെയും അനുശോചനം അറിയിക്കുന്നതായും ഇപ്പോള്‍ യൂറോപ്പിലുള്ള കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി അറിയിച്ചു.
Image: /content_image/India/India-2016-11-06-04:16:07.jpg
Keywords:
Content: 3128
Category: 5
Sub Category:
Heading: വിശുദ്ധ സ്റ്റാന്‍സിളാവൂസ്‌ കോസ്കാ
Content: പോളണ്ടിലെ സെനറ്റിലെ ഒരംഗത്തിന്റെ മകനായി ജനിച്ച വിശുദ്ധ സ്റ്റാന്‍സിളാവൂസിന് തന്റെ കുടുംബ മാളികയില്‍ സ്വകാര്യമായാണ് പ്രാഥമിക വിദ്യാഭ്യാസം ലഭിച്ചത്‌. പിന്നീട് വിയന്നായിലെ ജെസ്യൂട്ട് കോളേജില്‍ ചേര്‍ന്ന അദ്ദേഹം അവിടെ മറ്റെല്ലാവര്‍ക്കും മുന്നില്‍ മാതൃകാപരമായ ജീവിതമാണ് നയിച്ചിരിന്നത്. കോളേജിലായിരിക്കുമ്പോള്‍ അദ്ദേഹത്തിന് ഒരു മാരക രോഗം പിടിപ്പെട്ട് കിടപ്പിലായി. ഈ അവസ്ഥയില്‍ വിശുദ്ധ ബാര്‍ബറ രണ്ട്‌ മാലാഖമാര്‍ക്കൊപ്പം അദ്ദേഹത്തിന് പ്രത്യക്ഷപ്പെടുകയും പരിശുദ്ധ ദിവ്യകാരുണ്യം നല്‍കുകയും ചെയ്തുവെന്ന് പറയപ്പെടുന്നു. കൂടാതെ പരിശുദ്ധ കന്യകാമറിയം വിശുദ്ധന് പ്രത്യക്ഷപ്പെടുകയും അദ്ദേഹം ഒരു ജെസ്യൂട്ട് സന്യാസിയാവുമെന്ന് വെളിപ്പെടുത്തുകയും ചെയ്തു. വിയന്നായിലെ ജെസ്യൂട്ട് ആശ്രമാധികാരി സ്റ്റാന്‍സിളാവൂസിന്റെ പിതാവിന്റെ കോപത്തെ ഭയന്ന് അദ്ദേഹത്തെ സഭയില്‍ ചേര്‍ക്കുന്നതിന് വിസമ്മതിച്ചു. അതിനാല്‍ സ്റ്റാന്‍സിളാവൂസ്‌ ഏതാണ്ട് 350 മൈലുകളോളം സഞ്ചരിച്ച്‌ ഓഗ്സ്ബര്‍ഗിലേക്കും അവിടെ നിന്ന് ഡില്ലിന്‍ജെന്നിലേക്കും പോയി. ജര്‍മ്മനിയിലെ ജെസ്യൂട്ട് ആശ്രമാധികാരിയായ വിശുദ്ധ പീറ്റര്‍ കനീസിയസ് അദ്ദേഹത്തെ ആശ്രമത്തിലെടുത്തത്. മൂന്നാഴ്ചക്ക് ശേഷം വിശുദ്ധനെ റോമിലെ ജസ്യൂട്ട് ജനറലായ വിശുദ്ധ ഫ്രാന്‍സിസ്‌ ബോര്‍ഗിയയുടെ അടുക്കലേക്കയച്ചു. തന്റെ പിതാവിന്റെ ഇഷ്ടത്തിന്‌ വിപരീതമായി തന്റെ 17-മത്തെ വയസ്സില്‍ അദ്ദേഹം റോമില്‍ വച്ച് ജസ്യൂട്ട് സഭയില്‍ ചേര്‍ന്നു. പരിശുദ്ധ ദിവ്യകാരുണ്യം സ്വീകരിക്കുമ്പോള്‍ ഉള്ള അദ്ദേഹത്തിന്‍റെ ആത്മനിര്‍വൃതി മൂലം ആരാധനയോടുള്ള അദ്ദേഹത്തിന്‍റെ പ്രതിപത്തി സകലര്‍ക്കും പ്രകടമായിരുന്നു. സഭയില്‍ ചേര്‍ന്ന് ഒമ്പത് മാസമായപ്പോഴേക്കും അദ്ദേഹം വീണ്ടും രോഗത്തിന് പിടിയിലാകുകയും മരണമടയുകയും ചെയ്തു. #{red->n->n->ഇതര വിശുദ്ധര്‍ }# 1. ഓര്‍ലീന്‍സുകാരിയായ അബ്ബോ 2. സ്പെയിന്‍കാരായ അര്‍കേഡിയൂസ് പാസ്കാഡിയൂസ്, പ്രോബൂസ്, എവുടീക്യന്‍, പൗളില്ലുസു 3. ടൂഴ്സ് ബിഷപ്പായിരുന്ന ബ്രൈസ് 4. ഫേണ്‍സ് ബിഷപ്പായിരുന്ന കയില്ലിന്‍ 5. ചില്ലിയെന്‍ {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസത്തെയും വിശുദ്ധരെ പറ്റിയുള്ള ലേഖനങ്ങള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും വിശുദ്ധരെ പരിചയപ്പെടുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/calendar/11?type=5 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/ErnbM0pZB7S7Ra99SGyumH}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/DailySaints/DailySaints-2016-11-06-09:01:35.jpg
Keywords: വിശുദ്ധ സ