Content | “നീ ഉടനെ സഹിക്കാനിരിക്കുന്നവയെ ഭയപ്പെടരുത്. നിങ്ങളില്‍ ചിലരെ പിശാചു തടവിലിടാനിരിക്കുന്നു. അതു നിങ്ങള്‍ പരീക്ഷിക്കപ്പെടുന്നതിനാണ്; പത്തു ദിവസത്തേക്കു നിങ്ങള്‍ക്കുഞെരുക്കമുണ്ടാകും. മരണംവരെ വിശ്വസ്ത നായിരിക്കുക; ജീവന്റെ കീരിടം നിനക്കു ഞാന്‍ നല്‍കും” (വെളിപാട് 2:10).
#{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: നവംബര്‍ 5}#
ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ ഭൂമിയിലുള്ളവര്‍ക്കായി മാധ്യസ്ഥം വഹിച്ചു കൊണ്ട് ഇരിക്കുന്നു. ശുദ്ധീകരണാത്മാക്കളുടെ മോചനത്തിനായി പ്രാര്‍ത്ഥിക്കുമ്പോള്‍ നമ്മുക്ക് നമ്മുടെ നിയോഗങ്ങളും സമര്‍പ്പിക്കാം. ഇന്‍സ്റ്റിറ്റ്യൂട്ട് ഓണ്‍ റിലീജിയസ് ലൈഫിലെ മൈക്കേല്‍ വിക്ക് ഇപ്രകാരം പറയുന്നു, “നമ്മളില്‍ നിന്നും മരണം വഴി വേര്‍പിരിഞ്ഞവര്‍ക്കായി പ്രാര്‍ത്ഥിക്കുക എന്ന പതിവ് നമുക്ക് ഒരിക്കലും അവഗണിക്കാതിരിക്കാം. ഒപ്പം, ശുദ്ധീകരണസ്ഥലത്തെ ആത്മാക്കളാകുന്ന മധ്യസ്ഥങ്ങളുടെ മഹാ സംഭരണി വഴി നമ്മളില്‍ ദൈവീക നിയോഗങ്ങള്‍ നിറവേറപ്പെടുന്നതിന് നമുക്ക് മറക്കാതിരിക്കാം”.
#{blue->n->n->വിചിന്തനം:}#
ലിസ്സ്യൂവിലെ വിശുദ്ധ തെരേസയുടെ മാതാപിതാക്കളായിരുന്ന സെല്ലിയും ലൂയീസ് മാര്‍ട്ടിനും, തങ്ങളുടെ മക്കളുടെ ദൈവനിയോഗത്തിനായി ശുദ്ധീകരണസ്ഥലത്തെ ആത്മാക്കളോട് പ്രാര്‍ത്ഥിച്ചു. നിങ്ങളുടെ മക്കള്‍, പേരകുട്ടികള്‍, മറ്റ് പ്രിയപ്പെട്ടവര്‍ എന്നിവര്‍ തങ്ങളുടെ വിശ്വാസത്തിന്റെ പൂര്‍ണ്ണതയില്‍ ജീവിക്കുവാനായി പ്രാര്‍ത്ഥിക്കുക! അവരെ ശുദ്ധീകരണസ്ഥലത്തെ ആത്മാക്കളുടേയും, മാധ്യസ്ഥത്തിനായി സമര്‍പ്പിക്കുക.
#{red->n->n->പ്രാര്‍ത്ഥന:}#
നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു.
1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.
(വി. ജെര്‍ത്രൂദിനോട് കര്‍ത്താവ് പറഞ്ഞു: "ഈ പ്രാര്‍ത്ഥന ഓരോ പ്രാവശ്യം ചൊല്ലുമ്പോഴും ആയിരം ആത്മാക്കളെ ശുദ്ധീകരണ സ്ഥലത്തു നിന്ന്‍ സ്വര്‍ഗ്ഗത്തിലേക്ക് ഞാന്‍ കൊണ്ടുപോകുന്നു". ആയതിനാല്‍, നമുക്കും ഈ പ്രാര്‍ത്ഥന ഏറ്റുപറഞ്ഞ് ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം.)
{{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/11?type=8 }}
#{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }#
➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/KMRT2Nu8224H0XYdvCS5H2}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }} |