Contents

Displaying 2921-2930 of 24987 results.
Content: 3159
Category: 1
Sub Category:
Heading: തീവ്രവാദി സംഘടനയായ ഐഎസില്‍ ചേരുവാന്‍ ശ്രമിച്ചതിന് യുവാവിനെ ബ്രിട്ടണിലെ കോടതി നാലു വര്‍ഷം കഠിന തടവിന് വിധിച്ചു
Content: ലണ്ടന്‍: തീവ്രവാദ സംഘടനയായ ഐഎസില്‍ ചേരുവാന്‍ ശ്രമിച്ച കുറ്റത്തിന് ബ്രിട്ടണില്‍ ഗബ്രിയേല്‍ റാസ്മസ് എന്ന മുപ്പതുകാരനെ കോടതി നാലു വര്‍ഷം തടവിന് വിധിച്ചു. ക്രിസ്ത്യന്‍ മതം ഉപേക്ഷിച്ച് ഇസ്ലാം മതം സ്വീകരിച്ച വ്യക്തിയാണ് ഗബ്രിയേല്‍ റാസ്മസ്. 2015 ഏപ്രില്‍ മാസം ഡോവറിലെ കെന്റ് പോര്‍ട്ടില്‍ ഒരു ട്രക്കില്‍ നിന്നുമാണ് ഗബ്രിയേല്‍ റാസ്മസിനേയും രണ്ട് കൂട്ടാളികളേയും തീവ്രവാദ ആക്രമണത്തിന് തയ്യാറെടുക്കുമ്പോള്‍ പോലീസ് അറസ്റ്റ് ചെയ്തത്. 2008-ല്‍ ആണ് ബിര്‍മിംങ്ഹാമിലെ ലോസെല്‍സില്‍ താമസിക്കുന്ന ഗബ്രിയേല്‍ റാസ്മസ് ക്രൈസ്തവ വിശ്വാസം ഉപേക്ഷിച്ച ശേഷം ഇസ്ലാം മതത്തിലേക്ക് പരിവര്‍ത്തനം ചെയ്തത്. തീവ്രവാദ ആക്രമണം നടത്തുവാന്‍ താന്‍ ശ്രമിച്ചതായി ഇയാള്‍ കോടതിയില്‍ സമ്മതിച്ചു. യുകെയില്‍ തന്നെ തുടരുകയാണെങ്കില്‍ ഒരുപക്ഷേ താന്‍ തീവ്രവാദി ആക്രമണ പദ്ധതി നടപ്പിലാക്കിയേക്കാം എന്ന് ഇയാള്‍ ഇതിനു മുമ്പും പറഞ്ഞിരുന്നു. ഐഎസിലേക്ക് ചേരുവാനായി പശ്ചിമേഷ്യന്‍ രാജ്യങ്ങളിലേക്ക് കടക്കണമെന്നതായിരുന്നു ഇയാളുടെ ആഗ്രഹം. പാരീസിലെ ചാര്‍ളി ഹെബ്ദോ മാസികയുടെ ഓഫീസിനു നേരെ നടന്ന ആക്രമണത്തെ കോടതിയില്‍ ഗബ്രിയേല്‍ റസ്മസ് സന്തോഷത്തോടെയാണ് പിന്തുണച്ചത്. ജിഹാദികളായ സഹോദരങ്ങള്‍ നല്ല പ്രവര്‍ത്തനമാണ് കാഴ്ചവച്ചതെന്ന് അദ്ദേഹം കോടതിയില്‍ തുറന്നു പറഞ്ഞു. യുകെയില്‍ തുടര്‍ന്നാല്‍ ഇയാള്‍ വീണ്ടും തീവ്രവാദി ആക്രമണം നടത്തുവാന്‍ സാധ്യതയുണ്ടെന്ന് പ്രോസിക്യൂട്ടര്‍ കാരന്‍ റോബിന്‍സണ്‍ വാദിച്ചു. ഈ വാദങ്ങളുടെ എല്ലാം അടിസ്ഥാനത്തിലാണ് ഗബ്രിയേല്‍ റാസ്മസിന് ഇപ്പോള്‍ നാലു വര്‍ഷം കഠിന തടവ് കോടതി വിധിച്ചിരിക്കുന്നത്.
Image: /content_image/News/News-2016-11-09-04:34:51.jpg
Keywords: Christian,convert,jailed,for,trying,to,join,IS
Content: 3160
Category: 9
Sub Category:
Heading: കരുണാവര്‍ഷ സമാപനം: കാരുണ്യവർഷവുമായി രണ്ടാം ശനിയാഴ്ച കൺവെൻഷൻ 12 ന്
Content: ഫ്രാൻസിസ് മാർപ്പാപ്പ പ്രഖ്യാപിച്ച കരുണയുടെ അസാധാരണ ജൂബിലി വർഷം സമാപിക്കാൻ ദിവസങ്ങൾ ബാക്കിനിൽക്കേ അശരണർക്കും ആലംബഹീനർക്കും നേരെ സഹായഹസ്തവുമായി റവ.ഫാ. സോജി ഓലിക്കൽ നയിക്കുന്ന രണ്ടാം ശനിയാഴ്ച ബൈബിൾ കൺവെൻഷൻ 12 ന് ബർമിംങ്ഹാം ബഥേൽ സെന്ററിൽ നടക്കും. ബർമിംങ്ഹാം അതിരൂപതാ സഹായ മെത്രാനും പ്രമുഖ സുവിശേഷ പ്രവർത്തകനും ജയിലുകളിൽ തടവിൽകഴിയുന്നവരുടെ നവീകരണരംഗത്ത് കഴിഞ്ഞ 35 വർഷത്തിലേറെക്കാലമായി പ്രവർത്തിക്കുന്നതുമായ ബിഷപ്പ് റോബർട്ട് ബയേൺ, വീൽചെയറിൽ സഞ്ചരിക്കുന്ന അംഗപരിമിതൻ എന്ന കുറവ് ക്രിസ്തുവിൽ നിറവായി മാറ്റിക്കൊണ്ട് വൈദികവൃത്തിയിലൂടെ തന്റെ അത്ഭുത ജീവിതാനുഭവസാക്ഷ്യവുമായി അനേകരെ വിശ്വാസത്തിലേക്കു നയിച്ചുകൊണ്ടിരിക്കുന്ന ഫാ.മൈക്കിൾ ഗാംബെൽ, പ്രമുഖ സുവിശേഷപ്രവർത്തക മരിയ ഹീത്ത് എന്നിവർ ഇത്തവണ ഫാ.സോജി ഓലിക്കലിനൊപ്പം കൺവെൻഷൻ നയിക്കും. കത്തോലിക്കാ നവസുവിശേഷവത്കരണരംഗത്ത് യുവജനങ്ങളുടെ മാർഗദീപമായി തെളിഞ്ഞുനിൽക്കുന്ന "കിങ്ഡം റവലേറ്റർ മാഗസിൻ "ടീമിന്റെ നേതൃത്വത്തിൽ യു കെ യിലെ സന്യാസസമൂഹങ്ങളുടെ ചാരിറ്റിപ്രവർത്തനങ്ങളെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ "FEED THE HUNGRY " എന്ന പേരിൽ ആഹാരവസ്തുവകകൾ (അരി,പാസ്ത, ടിൻഫുഡ്ഡുകൾ, ചായപ്പൊടി,കാപ്പിപ്പൊടി തുടങ്ങി ഉപയോഗയോഗ്യമായ ഏതുതരം ഭക്ഷണപദാർത്ഥങ്ങളും) നേരിട്ടോ പണമായോ സ്വീകരിച്ചുകൊണ്ടുള്ള കഷ്ടതയനുഭവിക്കുന്നവർക്കു കൈത്താങ്ങാകുന്ന കാരുണ്യപ്രവർത്തനം ഇത്തവണത്തെ കൺവെൻഷന്റെ പ്രത്യേകതയാണ്. യു കെ യുടെ വിവിധ ഭാഗങ്ങളിൽ നവംബർമാസ കൺവെൻഷനായുള്ള ഒരുക്കങ്ങൾ നടന്നുവരുന്നു.പതിവുപോലെ രാവിലെ 8ന് പരിശുദ്ധാത്മ അഭിഷേകം ചൊരിയുന്ന മരിയൻ റാലിയോടെ കൺവെൻഷനു തുടക്കമാകും. വൈകിട്ട് 4ന് ദിവ്യകാരുണ്യ പ്രദക്ഷിണത്തോടെ സമാപിക്കും. കുട്ടികൾക്കും യുവജനങ്ങൾക്കുമായി പ്രത്യേക കൺവെൻഷൻതന്നെ നടക്കും. " FEED THE HUNGRY " പ്രവർത്തനങ്ങൾക്കുള്ള സഹായങ്ങൾ പ്രത്യേകം തയ്യാറാക്കുന്ന കൌണ്ടറിൽ സെഹിയോൻ ടീമംഗങ്ങൾ ഏറ്റുവാങ്ങുന്നതാണ്. ജീവിത നവീകരണവും രോഗശാന്തിയും ,ഏവർക്കും കുമ്പസാരത്തിനും സ്പിരിച്വൽ ഷെയറിംങിനും സൌകര്യമൊരുക്കുകവഴി വിടുതലുകളും സാദ്ധ്യമാകുന്ന, യൂറോപ്യൻ നവസുവിശേഷവത്കരണത്തിന്റെ പ്രധാന സംഗമവേദിയായ ബർമിംങ്ഹാം ബഥേൽ സെന്ററിൽ 12 ന് നടക്കുന്ന രണ്ടാംശനിയാഴ്ച യൂണിവേഴ്സൽ ബൈബിൾ കൺവെൻഷനിലേക്ക് ഫാ.സോജി ഓലിക്കലും സെഹിയോൻ കുടുംബവും യേശുനാമത്തിൽ ഏവരേയും ക്ഷണിക്കുന്നു. #{red->n->n->അഡ്രസ്സ്: }# ബഥേൽ കൺവെൻഷൻ സെന്റർ കെൽവിൻ വേ വെസ്റ്റ് ബ്രോംവിച്ച് ബർമിംങ്ഹാം B70 7JW #{blue->n->n->കടുതൽ വിവരങ്ങൾക്ക്: }# അനീഷ്: 07760254700 ഷാജി: 07878149670. #{red->n->n->വിവിധ സ്ഥലങ്ങളിൽനിന്നും കൺവെൻഷൻ സെന്ററിലേക്കുള്ള കോച്ചുകളെയും മറ്റ് വാഹനങ്ങളെയും പറ്റിയുള്ള പൊതുവിവരങ്ങൾക്ക്: }# ടോമി 07737935424.
Image: /content_image/Events/Events-2016-11-09-05:06:13.jpg
Keywords:
Content: 3161
Category: 8
Sub Category:
Heading: ക്ലേശങ്ങള്‍ക്ക് പ്രതിഫലമായി ലഭിക്കുന്ന ശാശ്വതമായ ആനന്ദം
Content: “അതുപോലെ ഇപ്പോള്‍ നിങ്ങള്‍ ദുഖിതരാണ്. എന്നാല്‍ ഞാന്‍ വീണ്ടും നിങ്ങളെ കാണും. അപ്പോള്‍ നിങ്ങളുടെ ഹൃദയം സന്തോഷിക്കും. നിങ്ങളുടെ ആ സന്തോഷം ആരും നിങ്ങളില്‍ നിന്നും എടുത്ത്‌ കളയുകയുമില്ല” (യോഹന്നാന്‍ 16:22). #{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: നവംബര്‍ 9}# മഹാനായ വിശുദ്ധ ലിയോ ഇപ്രകാരം പറയുന്നു, “ക്ലേശങ്ങള്‍ അനുഭവിക്കുന്നവരെ, അത് ഏതു തരത്തിലുള്ള ക്ലേശമാണെങ്കില്‍ പോലും, അത് സന്തോഷത്തോടെ സ്വീകരിക്കുകയും സഹതപിക്കുകയും ചെയ്യുന്നവന്‍ അനുഗ്രഹീതനായിരിക്കും, സന്മനസ്സാകുന്ന നന്മകൊണ്ട് മാത്രമല്ല സമാധാനമാകുന്ന സമ്മാനം വഴിയും അവന്‍ അനുഗ്രഹിക്കപ്പെടും”. ശുദ്ധീകരണസ്ഥലത്തിലെ തടവറയില്‍ സഹനമനുഭവിക്കുന്ന ആത്മാക്കള്‍ക്ക് കൈവരുന്ന സ്വര്‍ഗ്ഗീയ സമ്മാനത്തെയാണ് വിശുദ്ധന്‍ ഇവിടെ ഉദ്ദേശിക്കുന്നതെന്ന് പറയാം. അതേ സമയം ഇഹലോകത്തില്‍ സഹനങ്ങള്‍ തുടര്‍ച്ചയായി വരുമ്പോള്‍ അത് സന്തോഷത്തോടെ സ്വീകരിക്കുന്നവര്‍ക്ക് ലഭിക്കുന്ന സ്വര്‍ഗ്ഗീയ കിരീടത്തെ പറ്റിയും വിശുദ്ധന്‍ ഈ വാക്കുകളിലൂടെ വിരല്‍ചൂണ്ടുന്നു. #{blue->n->n->വിചിന്തനം:}# ശുദ്ധീകരണാത്മാക്കളുടെ മോചനത്തിന് അനുദിനം ചെയ്യാവുന്ന ഒരു ത്യാഗപ്രവര്‍ത്തിയെ പറ്റി ചിന്തിക്കുക. അവ പ്രാവര്‍ത്തികമാക്കുക. #{red->n->n->പ്രാര്‍ത്ഥന:}# നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. (വി. ജെര്‍ത്രൂദിനോട് കര്‍ത്താവ് പറഞ്ഞു: "ഈ പ്രാര്‍ത്ഥന ഓരോ പ്രാവശ്യം ചൊല്ലുമ്പോഴും ആയിരം ആത്മാക്കളെ ശുദ്ധീകരണ സ്ഥലത്തു നിന്ന്‍ സ്വര്‍ഗ്ഗത്തിലേക്ക് ഞാന്‍ കൊണ്ടുപോകുന്നു". ആയതിനാല്‍, നമുക്കും ഈ പ്രാര്‍ത്ഥന ഏറ്റുപറഞ്ഞ് ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം.) {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/11?type=8 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/1EbBRaEd4KS6DLvxT831fV}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/PurgatorytoHeaven/PurgatorytoHeaven-2016-11-09-05:32:07.jpg
Keywords: വിശുദ്ധ ലിയോ
Content: 3162
Category: 1
Sub Category:
Heading: യുകെയിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ യാഥാസ്ഥിതികരായ ക്രൈസ്തവ വിശ്വാസികളെ, മുസ്ലീം തീവ്രവാദികളേ പോലെയാണ് കാണുന്നതെന്ന് ആര്‍ച്ച്ബിഷപ്പ് ജസ്റ്റിന്‍ വെല്‍ബീ
Content: ലണ്ടന്‍: തീവ്രവാദികളായ മുസ്ലീങ്ങളെ പോലെ തന്നെയാണ് യുകെയിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പരമ്പരാഗത ക്രൈസ്തവരെ നോക്കി കാണുന്നതെന്ന് ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിന്റെ തലവന്‍ അര്‍ച്ച്ബിഷപ്പ് ജസ്റ്റിന്‍ വെല്‍ബീ. മുസ്ലീം തീവ്രവാദികളേയും, പരമ്പരാഗത യാഥാസ്ഥികരായ ഇവാഞ്ചലിസ്റ്റ് ക്രൈസ്തവരേയും ഒരേ കണ്ണിലൂടെ നോക്കി കാണുന്ന സര്‍ക്കാര്‍ നടപടിക്കെതിരേയാണ് ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിന്റെ തലവന്‍ ശക്തമായ ഭാഷയില്‍ രംഗത്തു വന്നിരിക്കുന്നത്. ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട് സ്‌കൂളിലെ മുതിര്‍ന്ന അധ്യാപകരോട് സംസാരിക്കുമ്പോഴാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ തെറ്റായ നടപടിക്കെതിരെ ആര്‍ച്ച്ബിഷപ്പ് വെല്‍ബീ രംഗത്തു വന്നത്. "നമ്മുടെ സര്‍ക്കാര്‍ മതപരമായ മേഖലയിലേക്ക് കടന്ന് ചില നടപടികള്‍ സ്വീകരിക്കുകയാണ്. ഈ വിഷയത്തില്‍ ഇവര്‍ക്ക് യാതോരറിവും ഇല്ലെന്നതാണ് വസ്തുത. മതപരമായ വിശ്വാസം ആഴത്തില്‍ വേരോടിയ ഒരു സമൂഹത്തില്‍ നിന്നും തീവ്രവാദ നിലപാടുള്ള മുസ്ലീങ്ങളേയും അവരുടെ സംഘടനകളേയും അവര്‍ക്ക് കണ്ടെത്തുവാന്‍ സാധിക്കുന്നില്ല. എല്ലാവരേയും അവര്‍ ആ ഗണത്തിലേക്കാണ് കൂട്ടിയിരിക്കുന്നത്". ആര്‍ച്ച് ബിഷപ്പ് വെല്‍ബീ പറഞ്ഞു. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് മതങ്ങളുടെ കാര്യങ്ങളില്‍ അറിവില്ലാത്തതാണ് ഇത്തരമൊരു പ്രശ്‌നത്തിലേക്ക്, സാഹചര്യങ്ങളെ കൊണ്ടെത്തിച്ചിരിക്കുന്നതെന്ന് ആര്‍ച്ച്ബിഷപ്പ് വെല്‍ബീ പറഞ്ഞു. മതത്തിന്റെ പേരില്‍ നടക്കുന്ന എല്ലാ അക്രമ പ്രവര്‍ത്തനത്തേയും, വിഭാഗീയതേയും ശക്തമായി എതിര്‍ക്കേണ്ടതാണെന്ന കാര്യത്തില്‍ തനിക്ക് യാതോരു തര്‍ക്കവുമില്ലെന്നും ആര്‍ച്ച്ബിഷപ്പ് വെല്‍ബീ കൂട്ടിച്ചേര്‍ത്തു.
Image: /content_image/News/News-2016-11-09-05:38:47.jpg
Keywords: Government,thinks,conservative,Christians,are,extremists,says,Justin,Welby
Content: 3163
Category: 6
Sub Category:
Heading: ദൈവവചനത്താല്‍ നാം നയിക്കപ്പെടേണ്ടിയിരിക്കുന്നു
Content: "വിശുദ്ധ ലിഖിതമെല്ലാം ദൈവനിവേശിതമാണ്. അവ പ്രബോധനത്തിനും ശാസനത്തിനും തെറ്റുതിരുത്തലിനും നീതിയിലുള്ള പരിശീലനത്തിനും ഉപകരിക്കുന്നു" (2 തിമോത്തേയോസ് 3:16). #{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: നവംബര്‍ 9}# ദൈവവചനത്തോടുള്ള ഒരാളുടെ സമീപനം എല്ലായ്പ്പോഴും ആരാധനാപൂര്‍വ്വവും വിശ്വാസപൂര്‍വ്വവും സ്നേഹപൂര്‍വ്വവും ആയിരിക്കണം. സഭയുടെ പ്രഖ്യാപനങ്ങള്‍ മനുഷ്യവചനങ്ങളിലേക്കോ മതവചനങ്ങളിലേക്കോ ചരുങ്ങിപ്പോകുന്ന അപകടം ഒഴിവാക്കാനായി, സര്‍വ്വനാഥന്റെ അതേ വചനത്താല്‍ തന്നെ നയിക്കപ്പെടാനാണ് സഭ ആഗ്രഹിക്കുന്നത്. ഓരോ ക്രിസ്ത്യാനിയും എവിടെയായിരുന്നാലും അവന്റെ ആഗ്രഹങ്ങള്‍ക്കായി വിശുദ്ധ ഗ്രന്ഥത്തെയാണ് ആശ്രയിക്കേണ്ടത്; അവന്റെ വിവിധ ബലഹീനതകള്‍ക്ക് ഏറ്റവും ഫലവത്തായ മറുമരുന്ന് അന്വേഷിക്കേണ്ടത് വചനത്തിലാണ്. ഈ വചനങ്ങളാല്‍ പ്രകാശിതമാകാതെ ഒരു ചുവട് പോലും മുന്നോട്ട് വയ്ക്കാന്‍ നാം ധൈര്യപ്പെടരുത്. (വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, റോം, 2.1.80) {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/11?type=6 }}
Image: /content_image/Meditation/Meditation-2016-11-09-05:46:37.jpg
Keywords: വചനം
Content: 3164
Category: 1
Sub Category:
Heading: ക്രിസ്തുവിനെ ഉപേക്ഷിച്ച് ഇസ്ലാം മതത്തിലേക്കും പിന്നീട് ഐഎസിലേക്കും; ബ്രിട്ടനിലെ യുവാവിന് അവസാനം ലഭിച്ചത് നാലു വര്‍ഷം കഠിന തടവ്
Content: ലണ്ടന്‍: ക്രിസ്ത്യാനിയായിരിക്കുക എന്നുള്ള മഹത്തായ വിളി മറന്നുകൊണ്ട് ഇസ്ലാം മതത്തിലേക്കും പിന്നീട് തീവ്രവാദ സംഘടനയായ ഐഎസിലേക്കും ചേർന്ന യുവാവ് അവസാനം ചെന്നെത്തിയത് ജയിലിലെ കഠിന തടവില്‍. ബ്രിട്ടനിൽ, ക്രിസ്തു മതം ഉപേക്ഷിച്ച് ഇസ്ലാം മതം സ്വീകരിച്ച വ്യക്തിയാണ് ഗബ്രിയേല്‍ റാസ്മസ്. ഇയാൾ പിന്നീട് ഐഎസിൽ ചേർന്ന് മറ്റു രണ്ട് കൂട്ടാളികളോടൊപ്പം തീവ്രവാദ ആക്രമണത്തിന് തയ്യാറെടുക്കുമ്പോള്‍ പോലീസ് പിടിയിലായി. യുകെയിൽ ഡോവറിലെ കെന്റ് പോര്‍ട്ടില്‍ ഒരു ട്രക്കില്‍ നിന്നുമാണ് 2015 ഏപ്രില്‍ മാസം ഗബ്രിയേല്‍ റാസ്മസിനേയും കൂട്ടാളികളേയും പോലീസ് അറസ്റ്റ് ചെയ്തത്. 2008-ല്‍ ആണ് ബിര്‍മിംങ്ഹാമിലെ ലോസെല്‍സില്‍ താമസിക്കുന്ന ഗബ്രിയേല്‍ റാസ്മസ് ക്രൈസ്തവ വിശ്വാസം ഉപേക്ഷിച്ച ശേഷം ഇസ്ലാം മതത്തിലേക്ക് പരിവര്‍ത്തനം ചെയ്തത്. തീവ്രവാദ ആക്രമണം നടത്തുവാന്‍ താന്‍ ശ്രമിച്ചതായി ഇയാള്‍ കോടതിയില്‍ സമ്മതിച്ചു. ഐഎസിലേക്ക് ചേരുവാനായി പശ്ചിമേഷ്യന്‍ രാജ്യങ്ങളിലേക്ക് കടക്കണമെന്നതായിരുന്നു ഇയാളുടെ ആഗ്രഹം. പാരീസിലെ ചാര്‍ളി ഹെബ്ദോ മാസികയുടെ ഓഫീസിനു നേരെ നടന്ന ആക്രമണത്തെ താൻ പിന്തുണക്കുന്നുവെന്ന് ഗബ്രിയേല്‍ റാസ്മസ് കോടതിയില്‍ തുറന്നു പറഞ്ഞു. ഇയാള്‍ വീണ്ടും തീവ്രവാദി ആക്രമണം നടത്തുവാന്‍ സാധ്യതയുണ്ടെന്ന് പ്രോസിക്യൂട്ടര്‍ കാരന്‍ റോബിന്‍സണ്‍ വാദിച്ചു. ഈ വാദങ്ങളുടെ എല്ലാം അടിസ്ഥാനത്തിലാണ് ഗബ്രിയേല്‍ റാസ്മസിന് ഇപ്പോള്‍ നാലു വര്‍ഷം കഠിന തടവ് കോടതി വിധിച്ചിരിക്കുന്നത്. ഒരു മനുഷ്യനു തന്റെ ഈ ലോക ജീവിതത്തിൽ ലഭിക്കാവുന്ന ഏറ്റവും വലിയ ഭാഗ്യമാണ് 'ക്രിസ്ത്യാനിയായിരിക്കുക' എന്നത്. എന്നാൽ ആ മഹത്തായ വിളി ഉപേക്ഷിച്ചു പോകാൻ പിശാച് പ്രേരിപ്പിച്ചാൽ അത് തെറ്റുകളിൽ നിന്നും തെറ്റുകളിലേക്കുള്ള ഒരു യാത്രയായിരിക്കും എന്ന് ഈ യുവാവിന്റെ അനുഭവം ഓരോരുത്തർക്കും മുന്നറിയിപ്പു നൽകുന്നു. അതിനാൽ മിശ്രവിവാഹം പോലുള്ള ദുരാചാരങ്ങളെയും അന്യദൈവആരാധന പോലുള്ള ഒന്നാം പ്രമാണ ലംഘനങ്ങളെയും തങ്ങളുടെ ജീവിതത്തിൽ നിന്നും അകറ്റിനിറുത്താൻ ഓരോ ക്രിസ്ത്യാനിയും അതീവ ജാഗ്രത പുലർത്തേണ്ടിയിരിക്കുന്നു.
Image: /content_image/News/News-2016-11-09-06:31:17.jpg
Keywords:
Content: 3165
Category: 1
Sub Category:
Heading: ജപ്പാനിലെ ആദ്യത്തെ മൈനര്‍ ബസലിക്കയായി 'ദ ഔറ ചര്‍ച്ചി'നെ മാര്‍പാപ്പ ഉയര്‍ത്തി
Content: നാഗസാക്കി: പടിഞ്ഞാറന്‍ ജപ്പാന്‍ നഗരമായ നാഗസാക്കിയിലെ ദേവാലയത്തിന് ഫ്രാന്‍സിസ് മാര്‍പാപ്പ മൈനര്‍ ബസലിക്ക പദവി അനുവദിച്ചു നല്‍കി. 1865-ല്‍ സ്ഥാപിതമായ 'ദ ഔറ ചര്‍ച്ച്'നാണ് ഈ ബഹുമതി ലഭിച്ചിരിക്കുന്നത്. ഇതാദ്യമായാണ് ജപ്പാനിലെ ഒരു ദേവാലയത്തിന് ഈ വിശേഷപ്പെട്ട പദവി ലഭിക്കുന്നത്. രാജ്യത്തെ കത്തോലിക്ക വിശ്വാസികള്‍ പ്രാര്‍ത്ഥനകള്‍ക്കും ആരാധനയ്ക്കുമായി ഒത്തുകൂടുന്ന പ്രധാന സ്ഥലങ്ങളിലൊന്നാണ് വളരെ പഴക്കം ചെന്ന ഈ ദേവാലയം. ഫ്രഞ്ച് വൈദികനായ ഫാദര്‍ ബര്‍ണാഡ് പെറ്റീറ്ജിയയുടെ മുന്നില്‍ ഒരു സംഘം ആളുകള്‍ തങ്ങളുടെ വിശ്വാസം ഏറ്റുപറഞ്ഞ സ്ഥലത്താണ് 'ദ ഔറ ചര്‍ച്ച്' സ്ഥിതി ചെയ്യുന്നത്. രഹസ്യമായി തങ്ങളുടെ ക്രൈസ്തവ വിശ്വാസം തുടര്‍ന്നിരുന്ന ഒരു സംഘം ആളുകളാണ് വൈദികനോട് വിശ്വാസം ഏറ്റുപറഞ്ഞത്. പാപ്പയുടെ തീരുമാനത്തെ ഏറെ സന്തോഷത്തോടെയാണ് വിശ്വാസ സമൂഹം സ്വീകരിക്കുന്നതെന്ന് നാഗസാക്കി ആര്‍ച്ച് ബിഷപ്പ് മിറ്റ്‌സുവാക്കി ടക്കാമി പറഞ്ഞു. "ഈ ദേവാലയം ഒരു പ്രതീകമാണ്. വിശ്വാസത്തേ മറച്ചു പിടിക്കേണ്ടിവന്ന ഒരു കാലത്തിന്റെയും വിശ്വാസം തുറന്ന് പ്രചരിപ്പിക്കുവാന്‍ തുടങ്ങിയ കാലത്തിന്റെയും മധ്യത്തിലെ സാക്ഷിയായി ഇന്നും ഈ ദേവാലയം തുടരുന്നു. ദേവാലയത്തിന് ലഭിച്ചിരിക്കുന്ന പുതിയ പദവി വിശ്വാസംപ്രചരിപ്പിക്കുക എന്ന ഉത്തരവാദിത്വത്തെ വീണ്ടും ഓര്‍മ്മിപ്പിക്കുക കൂടിയാണ് ചെയ്യുന്നത്". ആര്‍ച്ച് ബിഷപ്പ് മിറ്റ്‌സുവാക്കി ടക്കാമി പറഞ്ഞു. വിശ്വാസപരവും, ചരിത്രപരവുമായ അതീവ പ്രാധാന്യം കണക്കിലെടുത്താണ് ദേവാലയത്തിന് മൈനര്‍ ബസലിക്ക പദവി വത്തിക്കാന്‍ നല്‍കിയിരിക്കുന്നത്. ലോകത്തില്‍ 1700-ല്‍ അധികം മൈനര്‍ ബസലിക്കകള്‍ ഉണ്ടെന്നാണ് കണക്ക്.
Image: /content_image/News/News-2016-11-09-06:40:33.jpg
Keywords: Pope,makes,Nagasaki,church,Japan’s,first,Minor,basilica
Content: 3166
Category: 18
Sub Category:
Heading: ബിഷപ്പിന്റെ നേതൃത്വത്തില്‍ അമ്പതോളം വൈദികര്‍ കരുണയുടെ കവാടത്തിലൂടെ പ്രദക്ഷിണം നടത്തി
Content: കോഴിക്കോട്: രൂപതയിലെ സിറ്റി മേഖലാ പരിധിയിൽപെടുന്ന അൻപതോളം വൈദികർ, ബിഷപ് ഡോ.വർഗീസ് ചക്കാലയ്ക്കലിന്റെ നേതൃത്വത്തിൽ ദേവമാതാ കത്തീഡ്രലിലെ കരുണയുടെ കവാടത്തിലൂടെ പ്രദക്ഷിണം നടത്തി. കുട്ടികളുടെയും അഗതികളുടെയും മന്ദിരമായ സെന്റ് വിൻസന്റ് ഹോമിലെ ചാപ്പലിൽ നിന്നായിരുന്നു ബിഷപിന്റെ ആശിർവാദത്തോടെയുള്ള പ്രദക്ഷിണം. ദൈവത്തിന്റെ കാരുണ്യം ലോകം മുഴുവനും, നമ്മുടെ ഇന്ത്യയിലും, കോഴിക്കോട് രൂപതയിലും ഉണ്ടാകുകയാണ് പ്രദക്ഷിണത്തിന്റെ ലക്ഷ്യമെന്ന് ബിഷപ് സന്ദേശത്തിൽ പറഞ്ഞു. കരുണകൊന്തയ്ക്ക് ഫാ.സജി വർഗീസ് നേതൃത്വം നൽകി. രൂപതാ വികാരി ജനറാൾ മോൺ.തോമസ് പനയ്ക്കൽ പരിശുദ്ധ കുർബാനയുടെ ആശിർവാദം നിർവഹിച്ചു. ഫൊറോന വികാരി ഫാ.എം.എച്ച്.ആന്റണി, സെക്രട്ടറി ഫാ.ഗ്രേഷ്യസ് ടോണി നേവെസ്, രൂപതാ ചാൻസലർ ഫാ.എ.ഡി.മാത്യു, ലിറ്റർജിക്കൽ ഡയരക്ടർ ഫാ.വിൻസന്റ് പുളിക്കൽ, ഫാ.പോൾ പേഴ്സി ഡിസിൽവ, ഫാ.എ.ജെ.പോൾ, ഫാ.ഷാനു, ഫാ. ആന്റോ ഡയനീഷ്യസ് തുടങ്ങിയവർ നേതൃത്വം നൽകി.
Image: /content_image/India/India-2016-11-09-07:03:37.jpg
Keywords:
Content: 3167
Category: 1
Sub Category:
Heading: യാഥാസ്ഥിതികരായ ക്രൈസ്തവരും, മുസ്ലീം തീവ്രവാദികളും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയണമെന്ന് ആര്‍ച്ച്ബിഷപ്പ് ജസ്റ്റിന്‍ വെല്‍ബീ
Content: ലണ്ടന്‍: യാഥാസ്ഥിതികരായ ക്രൈസ്തവരും മുസ്ലീം തീവ്രവാദികളും തമ്മിലുള്ള വ്യത്യാസം യുകെയിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തിരിച്ചറിയണമെന്ന് ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിന്റെ തലവന്‍ ആര്‍ച്ച്ബിഷപ്പ് ജസ്റ്റിന്‍ വെല്‍ബീ. മുസ്ലീം തീവ്രവാദികളേയും, പരമ്പരാഗത യാഥാസ്ഥികരായ ഇവാഞ്ചലിസ്റ്റ് ക്രൈസ്തവരേയും ഒരേ കണ്ണിലൂടെ നോക്കി കാണുന്ന സര്‍ക്കാര്‍ നടപടിക്കെതിരേയാണ് ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിന്റെ തലവന്‍ ശക്തമായ ഭാഷയില്‍ രംഗത്തു വന്നിരിക്കുന്നത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് മതങ്ങളുടെ കാര്യങ്ങളില്‍ അറിവില്ലാത്തതാണ് ഇതിനു കാരണമെന്ന് അദ്ദേഹം പറഞ്ഞു. ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട് സ്‌കൂളിലെ മുതിര്‍ന്ന അധ്യാപകരോട് സംസാരിക്കുമ്പോഴാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ തെറ്റായ നടപടിക്കെതിരെ ആര്‍ച്ച്ബിഷപ്പ് വെല്‍ബീ രംഗത്തു വന്നത്. "നമ്മുടെ സര്‍ക്കാര്‍ മതപരമായ മേഖലയിലേക്ക് കടന്ന് ചില നടപടികള്‍ സ്വീകരിക്കുകയാണ്. ഈ വിഷയത്തില്‍ ഇവര്‍ക്ക് യാതോരറിവും ഇല്ലെന്നതാണ് വസ്തുത. മതപരമായ വിശ്വാസം ആഴത്തില്‍ വേരോടിയ ഒരു സമൂഹത്തില്‍ നിന്നും തീവ്രവാദ നിലപാടുള്ള മുസ്ലീങ്ങളേയും അവരുടെ സംഘടനകളേയും വേറിട്ട് കാണുവാൻ അവര്‍ക്ക് സാധിക്കുന്നില്ല. എല്ലാവരേയും അവര്‍ ഒരേ ഗണത്തിലേക്കാണ് കൂട്ടിയിരിക്കുന്നത്". ആര്‍ച്ച് ബിഷപ്പ് വെല്‍ബീ പറഞ്ഞു. 'ക്രിസ്തു ഏക രക്ഷകനാണ്' എന്ന സന്ദേശം പ്രഘോഷിക്കുന്നത് തീവ്രവാദമാണെന്നാണ് ചിലർ ധരിച്ചുവച്ചിരിക്കുന്നത്. ചില ക്രിസ്ത്യാനികൾ പോലും ഇത്തരം തെറ്റായ ചിന്താഗതി പിന്തുടരുന്നവരാണ്. 'ഭൂമിയുടെ അതിർത്തികൾ വരെ സകല സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുക' എന്ന കർത്താവിന്റെ കല്പന അനുസരിച്ച് 'ക്രിസ്തു മാത്രമാണ് ഏക രക്ഷകൻ' എന്നു പ്രഘോഷിക്കുവാൻ ഓരോ ക്രിസ്ത്യാനിക്കും കടമയുണ്ട്. ഇതിനെ തീവ്രവാദമായി കരുതുന്നത് ആര്‍ച്ച്ബിഷപ്പ് ജസ്റ്റിന്‍ വെല്‍ബീ പറഞ്ഞതുപോലെ 'അറിവില്ലായ്മ' കൊണ്ടാണന്നുള്ള സത്യം നാം തിരിച്ചറിയണം.
Image: /content_image/News/News-2016-11-09-07:25:52.jpg
Keywords:
Content: 3168
Category: 18
Sub Category:
Heading: ആയിരങ്ങളെ കണ്ണീരിലാഴ്ത്തി സിസ്റ്റർ മേരി ലിറ്റിയുടെ ഭൗതികശരീരം സംസ്കരിച്ചു
Content: കുന്നത്താനം: പാവപ്പെട്ടവരെയും രോഗികളെയും പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരെയും ശുശ്രൂഷിക്കാന്‍ സ്വജീവിതം പൂര്‍ണ്ണമായും സമര്‍പ്പിച്ച ലിറ്റില്‍ സെര്‍വന്‍റ്സ് ഓഫ് ദി ഡിവൈന്‍ പ്രൊവിഡന്‍സ് സന്യാസി സമൂഹത്തിന്‍റെ സ്ഥാപകയും പ്രഥമ സുപ്പീരിയർ ജനറലുമായ സിസ്റ്റർ ഡോ. മേരി ലിറ്റിയുടെ ഭൗതികശരീരം കുന്നന്താനം എൽ.എസ്.ഡി.പി ആസ്ഥാനത്തോടുചേർന്നുള്ള പ്രത്യേക കല്ലറയിൽ സംസ്‌കരിച്ചു. മൃതസംസ്കാര ശുശ്രൂഷകള്‍ക്ക് ചങ്ങനാശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം മുഖ്യകാർമികത്വം വഹിച്ചു. മാർ പോളി കണ്ണൂക്കാടൻ, മാർ ജോർജ് മഠത്തിൽകണ്ടത്തിൽ, മാർ ജോർജ് വലിയമറ്റം, മാർ ജോർജ് രാജേന്ദ്രൻ എന്നിവർ ശുശ്രൂഷകളില്‍ സഹകാർമികരായിരുന്നു. തങ്ങളുടെ പ്രിയപ്പെട്ട സിസ്റ്ററിനെ അവസാനമായി ഒരു നോക്കു കാണാന്‍ സമൂഹത്തിന്റെ നാനാതുറകളില്‍ നിന്നുള്ള നൂറുകണക്കിന് ആളുകള്‍ എത്തിയിരിന്നു. നിരവധി വൈദികരും സിസ്റ്റേഴ്സും ശുശ്രൂഷകളില്‍ പങ്ക് ചേര്‍ന്നു. മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്ക ബാവ മൃതദേഹം സന്ദർശിച്ച് പ്രാർത്ഥന നടത്തി. ഇക്കഴിഞ്ഞ അഞ്ചാം തീയതി പുലര്‍ച്ചയാണ് സിസ്റ്റര്‍ അന്തരിച്ചത്.
Image: /content_image/India/India-2016-11-09-07:40:18.jpg
Keywords: