Contents

Displaying 2931-2940 of 24987 results.
Content: 3169
Category: 4
Sub Category:
Heading: ഭൂമിയോളം സ്നേഹമുള്ള മനസുകൾ: പല വേഷങ്ങളിൽ പല മനുഷ്യർ 1
Content: "മണ്ണുദയഭാനു" അതാണ്‌ തന്നെ പലരും രഹസ്യമായി വിളിക്കുന്ന പേര് എന്ന് അഭിമാനത്തോടെ പരസ്യപ്പെടുത്തുന്ന ഒരു കഥാപാത്രം സത്യൻ അന്തിക്കാടിന്റെ 'സന്ദേശം' എന്ന സിനിമയിൽ ഉണ്ട്. മലയാളത്തിലെ ഇപ്പോഴത്തെ സ്വഭാവ നടന്മാരിൽ മുൻനിരയിൽ നിൽക്കുന്ന സിദ്ദിഖ് ആണ് ആ കൊച്ചു റോൾ അവതരിപ്പിക്കുന്നത്‌. കൃഷി ഓഫീസർ ആയി കഥ നടക്കുന്ന ഗ്രാമത്തിൽ എത്തുന്ന ഉദയഭാനു മണ്ണ് പരിശോധനയിൽ തന്റെ കഴിവിനെക്കുറിച്ച് അഭിമാനം കൊള്ളുന്നത്‌ അൽപം മണ്ണെടുത്ത്‌ രുചിച്ചു അതിനു അമ്ലഗുണമാണോ ക്ഷാരഗുണമാണോ എന്നൊക്കെ കണ്ടു പിടിച്ചു പറഞ്ഞു കൊടുത്തിട്ടാണ്. മണ്ണ് ടെസ്റ്റ്‌ ചെയ്യുന്ന ലാബിൽ യന്ത്രങ്ങൾ കേടു വരുമ്പോൾ പലപ്പോഴും അവർ തന്റെ സഹായം തേടാറുണ്ട് എന്നൊരു കാര്യവും അയാൾ കൂട്ടിചേർക്കുന്നുണ്ട്. വീട്ടിൽ എല്ലാ സൗകര്യങ്ങളും ഉണ്ടായിട്ടും വീട് നോക്കാതെ നാട് നന്നാക്കാനെന്നും പറഞ്ഞിറങ്ങുന്ന കപട രാഷ്ട്രീയക്കാരായ രണ്ടു മക്കളുടെ കഥയാണ് ആ ചിത്രത്തിൽ പറയുന്നത്. "ഒരുവന്‍ തന്റെ സ്വന്തക്കാരുടെയും പ്രത്യകിച്ച് തന്റെ കുടുബത്തിന്റെയും ആവശ്യങ്ങള്‍ നിറവേറ്റുന്നില്ലെങ്കില്‍ അവന്‍ വിശ്വാസം ത്യജിച്ചവനും അവിശ്വാസിയെക്കാള്‍ ഹീനനുമാണ്" (1 തിമോ 5:8). എന്നാൽ സ്വന്തമായി ഒരു വീടോ ബന്ധുക്കളോ ഇല്ലാഞ്ഞിട്ടു കൂടി അവരുടെ സ്നേഹത്തിന്റെ വിലയറിയുന്ന മണ്ണുദയഭാനു എന്ന കഥാപാത്രം മുഴുനീള ചിരിപ്പടത്തിനിടയിൽ പോലും പ്രേക്ഷകന്റെ മനസ്സിൽ ചെറിയ നൊമ്പരമുണർത്തും. തിലകൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ വീട്ടിലെ കൃഷിയുടെ നേതൃത്വം ഏറ്റെടുക്കുന്ന ആ കൃഷി ഓഫീസർക്ക് തന്റെ ജോലിയോടുള്ള ആത്മാർഥത വാക്കുകളിൽ പറഞ്ഞു തീർക്കാൻ കഴിയാവുന്നതിലും അപ്പുറമാണ്. ഇത്രയേറെ സ്ഥലമുണ്ടായിട്ടും എന്ത് കൊണ്ട് ഇടവിളകൾ കൃഷി ചെയ്യുന്നില്ല എന്ന് അയാള് പരാതി പറയുന്നുണ്ട്. മണ്ണിനെ ഇങ്ങനെ കൃഷി ചെയ്യാതെ തരിശിടുന്നതിൽ അയാൾക്കുള്ള വിഷമം അയാൾ മറിച്ചു വെക്കുന്നുമില്ല. "മണ്ണിൽ അധ്വാനിക്കുന്നവനു യഥേഷ്‌ടം ആഹാരം കിട്ടും; പാഴ് വേല ചെയ്യുന്നവൻ ബുദ്ധിശൂന്യനാണ്" (സുഭാ 12:11). ഒരു ഘട്ടത്തിൽ പിരിവു കൊടുക്കാത്തതിന്റെ പേരിൽ രാഷ്ട്രീയക്കാർ അയാളെ സ്ഥലം മാറ്റും എന്ന് പറയുമ്പോഴും അയാളുടെ മറുപടി "എന്നെ ഒരു പ്രത്യേക സ്ഥലത്തേക്ക് സ്ഥലം മാറ്റിയാൽ ഉപകാരമായി. അവിടത്തെ മണ്ണ് കൃഷിക്ക് ഏറ്റവും അനുയോജ്യമാണ്" എന്നായിരുന്നു. തനിക്കു ഇന്ന് കൈവശമുള്ള സൌഭാഗ്യങ്ങൾക്ക് വേണ്ടി തന്റെ മാതാവ് സഹിച്ച ത്യാഗങ്ങൾ. പിന്നീട് വീട് പോലും നഷ്ടപ്പെട്ട സമയത്ത് അതിൽ നിന്നും കിട്ടിയ കോമ്പൻസേഷൻ തുക ഉപയോഗിച്ച് രണ്ടും കൽപിച്ചു ഒരു പഠിത്തം അങ്ങ് പഠിക്കാൻ കാണിച്ച ചങ്കൂറ്റം, താൻ ആരെങ്കിലും ഒക്കെ ആയിത്തീരും എന്ന് തന്റെ അമ്മക്കുണ്ടായിരുന്ന പ്രതീക്ഷ, ഇതെല്ലാമാണ് ആ കഥാപാത്രത്തിന്റെ സ്വഭാവത്തെ രൂപപ്പെടുത്തിയെടുക്കുന്നത്. സർക്കാർ സർവീസിൽ ഉള്ളവരെയെല്ലാം അഴിമതിക്കാരും കൊടിയ കെടുകാര്യസ്ഥതയുടെ പര്യായങ്ങളും ആയി ചിത്രീകരിക്കുന്ന മലയാള സിനിമയിൽ ശ്രീനിവാസന്റെ പേനയിൽ നിന്നുതിർന്നു വീണ ഈ കഥാപാത്രം നന്മയുടെ മനുഷ്യത്വത്തിന്റെ ആത്മാർഥതയുടെ ദൃഡനിശ്ചയത്തിന്റെ പ്രതീകമായി തല ഉയർത്തിനിൽക്കുന്നു. വന്ന വഴി മറക്കുന്ന ഉദ്യോഗസ്ഥർക്കും എങ്ങനെ എങ്കിലും സർക്കാർ സർവീസിൽ കയറിയാൽ മേലനങ്ങാതെ ശമ്പളം വാങ്ങിക്കാമെന്നു മോഹിക്കുന്നവർക്കും കൈക്കൂലി കിട്ടാതെ ചെറു വിരലനക്കാൻ തയ്യാറല്ലാത്ത ജീവനക്കാർക്കും നേരെയാണ് ഉദയഭാനു എന്ന കൃഷി ഓഫീസർ തന്റെ എളിമയുള്ള ജീവിതം കൊണ്ട് ചോദ്യങ്ങൾ ചോദിക്കുന്നത്. സിനിമയിൽ മാത്രമല്ല നമ്മളുടെ ഇടയിലും ഉണ്ട് സ്വന്തം ജോലിയോട് ആത്മാർഥത കാണിക്കാത്തവർ. തങ്ങൾ ഇരിക്കുന്ന സ്ഥാനത്തിന്റെ വില അറിയാത്തവർ.ജനങ്ങളെ സേവിക്കാൻ ആണ് സർക്കാർ ശമ്പളം നൽകുന്നത് എന്ന് മനസ്സിലാക്കാതെ തങ്ങളെ സമീപിക്കുന്നവരെ ശല്യമായി കാണുന്നവർ. "നിങ്ങളുടെ ജോലി എന്തുതന്നെയായിരുന്നാലും മനുഷ്യനെയല്ല, ദൈവത്തെ സേവിക്കുന്നതുപോലെ ഹൃദയപരമാര്‍ഥതയോടെ ചെയ്യു വിന്‍. നിങ്ങള്‍ക്കു പ്രതിഫലമായി കര്‍ത്താവില്‍നിന്ന് അവകാശം ലഭിക്കുമെന്ന് അറിഞ്ഞുകൊള്ളുവിന്‍. കര്‍ത്താവായ ക്രിസ്തുവിനെത്തന്നെയാണല്ലോ നിങ്ങള്‍ ശുശ്രൂഷിക്കുന്നത്" (കൊളോ 3:23-24). നമ്മുടെ ഇത്തരം മനോഭാവങ്ങളിൽ എന്ന് മാറ്റം വരുന്നോ അന്ന് ഈ ലോകം കുറെ കൂടി സുന്ദരവും വാസയോഗ്യവും ആകും. ഇനി മുതൽ ഒരു സിനിമ കണ്ടു തമാശകളിൽ പൊട്ടി ചിരിച്ചു കാശ് മുതലായി എന്ന് പറഞ്ഞു മടങ്ങുമ്പോൾ ആ നർമത്തിനിടയിൽ ഒളിപ്പിച്ചു വച്ച ഇത്തരം നല്ല കഥാപാത്രങ്ങളെയും അവർ നൽകുന്ന സന്ദേശങ്ങളെയും കൂടെ കൂട്ടാൻ മറക്കരുത്. അത്തരം ആശയങ്ങൾ നമ്മളെ ഇരുത്തി ചിന്തിപ്പിച്ചേക്കാം. അവ നാളെ നിങ്ങളെ മറ്റൊരു മനുഷ്യനാക്കിയേക്കാം.
Image: /content_image/Mirror/Mirror-2016-11-09-10:17:03.jpg
Keywords:
Content: 3170
Category: 4
Sub Category:
Heading: ഭൂമിയോളം സ്നേഹമുള്ള മനസുകൾ: പല വേഷങ്ങളിൽ പല മനുഷ്യർ
Content: "മണ്ണുദയഭാനു" അതാണ്‌ തന്നെ പലരും രഹസ്യമായി വിളിക്കുന്ന പേര് എന്ന് അഭിമാനത്തോടെ പരസ്യപ്പെടുത്തുന്ന ഒരു കഥാപാത്രം സത്യൻ അന്തിക്കാടിന്റെ 'സന്ദേശം' എന്ന സിനിമയിൽ ഉണ്ട്. മലയാളത്തിലെ ഇപ്പോഴത്തെ സ്വഭാവ നടന്മാരിൽ മുൻനിരയിൽ നിൽക്കുന്ന സിദ്ദിഖ് ആണ് ആ കൊച്ചു റോൾ അവതരിപ്പിക്കുന്നത്‌. കൃഷി ഓഫീസർ ആയി കഥ നടക്കുന്ന ഗ്രാമത്തിൽ എത്തുന്ന ഉദയഭാനു മണ്ണ് പരിശോധനയിൽ തന്റെ കഴിവിനെക്കുറിച്ച് അഭിമാനം കൊള്ളുന്നത്‌ അൽപം മണ്ണെടുത്ത്‌ രുചിച്ചു അതിനു അമ്ലഗുണമാണോ ക്ഷാരഗുണമാണോ എന്നൊക്കെ കണ്ടു പിടിച്ചു പറഞ്ഞു കൊടുത്തിട്ടാണ്. മണ്ണ് ടെസ്റ്റ്‌ ചെയ്യുന്ന ലാബിൽ യന്ത്രങ്ങൾ കേടു വരുമ്പോൾ പലപ്പോഴും അവർ തന്റെ സഹായം തേടാറുണ്ട് എന്നൊരു കാര്യവും അയാൾ കൂട്ടിചേർക്കുന്നുണ്ട്. വീട്ടിൽ എല്ലാ സൗകര്യങ്ങളും ഉണ്ടായിട്ടും വീട് നോക്കാതെ നാട് നന്നാക്കാനെന്നും പറഞ്ഞിറങ്ങുന്ന കപട രാഷ്ട്രീയക്കാരായ രണ്ടു മക്കളുടെ കഥയാണ് ആ ചിത്രത്തിൽ പറയുന്നത്. #{red->n->n-> "ഒരുവന്‍ തന്റെ സ്വന്തക്കാരുടെയും പ്രത്യകിച്ച് തന്റെ കുടുബത്തിന്റെയും ആവശ്യങ്ങള്‍ നിറവേറ്റുന്നില്ലെങ്കില്‍ അവന്‍ വിശ്വാസം ത്യജിച്ചവനും അവിശ്വാസിയെക്കാള്‍ ഹീനനുമാണ്" (1 തിമോ 5:8)}#. എന്നാൽ സ്വന്തമായി ഒരു വീടോ ബന്ധുക്കളോ ഇല്ലാഞ്ഞിട്ടു കൂടി അവരുടെ സ്നേഹത്തിന്റെ വിലയറിയുന്ന മണ്ണുദയഭാനു എന്ന കഥാപാത്രം മുഴുനീള ചിരിപ്പടത്തിനിടയിൽ പോലും പ്രേക്ഷകന്റെ മനസ്സിൽ ചെറിയ നൊമ്പരമുണർത്തും. തിലകൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ വീട്ടിലെ കൃഷിയുടെ നേതൃത്വം ഏറ്റെടുക്കുന്ന ആ കൃഷി ഓഫീസർക്ക് തന്റെ ജോലിയോടുള്ള ആത്മാർഥത വാക്കുകളിൽ പറഞ്ഞു തീർക്കാൻ കഴിയാവുന്നതിലും അപ്പുറമാണ്. ഇത്രയേറെ സ്ഥലമുണ്ടായിട്ടും എന്ത് കൊണ്ട് ഇടവിളകൾ കൃഷി ചെയ്യുന്നില്ല എന്ന് അയാള് പരാതി പറയുന്നുണ്ട്. മണ്ണിനെ ഇങ്ങനെ കൃഷി ചെയ്യാതെ തരിശിടുന്നതിൽ അയാൾക്കുള്ള വിഷമം അയാൾ മറിച്ചു വെക്കുന്നുമില്ല.#{red->n->n->"മണ്ണിൽ അധ്വാനിക്കുന്നവനു യഥേഷ്‌ടം ആഹാരം കിട്ടും; പാഴ് വേല ചെയ്യുന്നവൻ ബുദ്ധിശൂന്യനാണ്" (സുഭാ 12:11) }#. ഒരു ഘട്ടത്തിൽ പിരിവു കൊടുക്കാത്തതിന്റെ പേരിൽ രാഷ്ട്രീയക്കാർ അയാളെ സ്ഥലം മാറ്റും എന്ന് പറയുമ്പോഴും അയാളുടെ മറുപടി "എന്നെ ഒരു പ്രത്യേക സ്ഥലത്തേക്ക് സ്ഥലം മാറ്റിയാൽ ഉപകാരമായി. അവിടത്തെ മണ്ണ് കൃഷിക്ക് ഏറ്റവും അനുയോജ്യമാണ്" എന്നായിരുന്നു. തനിക്കു ഇന്ന് കൈവശമുള്ള സൌഭാഗ്യങ്ങൾക്ക് വേണ്ടി തന്റെ മാതാവ് സഹിച്ച ത്യാഗങ്ങൾ. പിന്നീട് വീട് പോലും നഷ്ടപ്പെട്ട സമയത്ത് അതിൽ നിന്നും കിട്ടിയ കോമ്പൻസേഷൻ തുക ഉപയോഗിച്ച് രണ്ടും കൽപിച്ചു ഒരു പഠിത്തം അങ്ങ് പഠിക്കാൻ കാണിച്ച ചങ്കൂറ്റം, താൻ ആരെങ്കിലും ഒക്കെ ആയിത്തീരും എന്ന് തന്റെ അമ്മക്കുണ്ടായിരുന്ന പ്രതീക്ഷ, ഇതെല്ലാമാണ് ആ കഥാപാത്രത്തിന്റെ സ്വഭാവത്തെ രൂപപ്പെടുത്തിയെടുക്കുന്നത്. സർക്കാർ സർവീസിൽ ഉള്ളവരെയെല്ലാം അഴിമതിക്കാരും കൊടിയ കെടുകാര്യസ്ഥതയുടെ പര്യായങ്ങളും ആയി ചിത്രീകരിക്കുന്ന മലയാള സിനിമയിൽ ശ്രീനിവാസന്റെ പേനയിൽ നിന്നുതിർന്നു വീണ ഈ കഥാപാത്രം നന്മയുടെ മനുഷ്യത്വത്തിന്റെ ആത്മാർഥതയുടെ ദൃഡനിശ്ചയത്തിന്റെ പ്രതീകമായി തല ഉയർത്തിനിൽക്കുന്നു. വന്ന വഴി മറക്കുന്ന ഉദ്യോഗസ്ഥർക്കും എങ്ങനെ എങ്കിലും സർക്കാർ സർവീസിൽ കയറിയാൽ മേലനങ്ങാതെ ശമ്പളം വാങ്ങിക്കാമെന്നു മോഹിക്കുന്നവർക്കും കൈക്കൂലി കിട്ടാതെ ചെറു വിരലനക്കാൻ തയ്യാറല്ലാത്ത ജീവനക്കാർക്കും നേരെയാണ് ഉദയഭാനു എന്ന കൃഷി ഓഫീസർ തന്റെ എളിമയുള്ള ജീവിതം കൊണ്ട് ചോദ്യങ്ങൾ ചോദിക്കുന്നത്. സിനിമയിൽ മാത്രമല്ല നമ്മളുടെ ഇടയിലും ഉണ്ട് സ്വന്തം ജോലിയോട് ആത്മാർഥത കാണിക്കാത്തവർ. തങ്ങൾ ഇരിക്കുന്ന സ്ഥാനത്തിന്റെ വില അറിയാത്തവർ.ജനങ്ങളെ സേവിക്കാൻ ആണ് സർക്കാർ ശമ്പളം നൽകുന്നത് എന്ന് മനസ്സിലാക്കാതെ തങ്ങളെ സമീപിക്കുന്നവരെ ശല്യമായി കാണുന്നവർ. #{red->n->n->"നിങ്ങളുടെ ജോലി എന്തുതന്നെയായിരുന്നാലും മനുഷ്യനെയല്ല, ദൈവത്തെ സേവിക്കുന്നതുപോലെ ഹൃദയപരമാര്‍ഥതയോടെ ചെയ്യു വിന്‍. നിങ്ങള്‍ക്കു പ്രതിഫലമായി കര്‍ത്താവില്‍നിന്ന് അവകാശം ലഭിക്കുമെന്ന് അറിഞ്ഞുകൊള്ളുവിന്‍. കര്‍ത്താവായ ക്രിസ്തുവിനെത്തന്നെയാണല്ലോ നിങ്ങള്‍ ശുശ്രൂഷിക്കുന്നത്" (കൊളോ 3:23-24) }#. നമ്മുടെ ഇത്തരം മനോഭാവങ്ങളിൽ എന്ന് മാറ്റം വരുന്നോ അന്ന് ഈ ലോകം കുറെ കൂടി സുന്ദരവും വാസയോഗ്യവും ആകും. ഇനി മുതൽ ഒരു സിനിമ കണ്ടു തമാശകളിൽ പൊട്ടി ചിരിച്ചു കാശ് മുതലായി എന്ന് പറഞ്ഞു മടങ്ങുമ്പോൾ ആ നർമത്തിനിടയിൽ ഒളിപ്പിച്ചു വച്ച ഇത്തരം നല്ല കഥാപാത്രങ്ങളെയും അവർ നൽകുന്ന സന്ദേശങ്ങളെയും കൂടെ കൂട്ടാൻ മറക്കരുത്. അത്തരം ആശയങ്ങൾ നമ്മളെ ഇരുത്തി ചിന്തിപ്പിച്ചേക്കാം. അവ നാളെ നിങ്ങളെ മറ്റൊരു മനുഷ്യനാക്കിയേക്കാം.
Image: /content_image/Mirror/Mirror-2016-11-09-10:21:40.jpg
Keywords:
Content: 3171
Category: 15
Sub Category:
Heading: ശുദ്ധീകരണാത്മാക്കളുടെ വണക്കമാസം: പത്താം തീയതി
Content: വിശുദ്ധ ലിഗോരി, വിശുദ്ധ ലെയോണാര്‍ഡ്, വേദപണ്ഡിതനായ സ്വാരെസ് മുതലായ കീര്‍ത്തിപ്പെട്ട മഹാത്മാക്കള്‍ പറയുന്നത്, കത്തോലിക്കരില്‍ അധിക പങ്കും സര്‍വ്വേശ്വരന്‍റെ കൃപാധിക്യം കൊണ്ട് നിത്യ നരകത്തില്‍ നിന്നൊഴിഞ്ഞ് ശുദ്ധീകരണ സ്ഥലത്തില്‍ ബഹുവേദന അനുഭവിച്ചു കൊണ്ടെങ്കിലും രക്ഷപെടുമെന്നാണ്. ഈ പുണ്യാത്മാക്കളുടെയും വേദശാസ്ത്രികളുടെയും അഭിപ്രായം ആശ്വാസ പ്രദമാണങ്കിലും ദൈവശുശ്രൂഷയില്‍ നാം ജാഗ്രതകുറവ് കാണിക്കാന്‍ പാടില്ല. പാപ വഴിയില്‍ നടക്കുന്നതു കൊണ്ട് ശുദ്ധീകരണ സ്ഥലത്തിലെ ക്രൂര വേദനകളെ നിങ്ങള്‍ക്കു നിങ്ങള്‍ തന്നെ സമ്പാദിക്കുന്നു. എന്നു മാത്രമല്ല നിത്യ നരകത്തില്‍ പോകുവാനുള്ള സാധ്യതയില്‍ നിങ്ങള്‍ നിങ്ങളെത്തന്നെ ഉള്‍പ്പെടുത്തുകയും ചെയ്യുന്നു. ശുദ്ധീകരണ സ്ഥലത്തില്‍ വേദനപ്പെടുന്ന ആത്മാക്കള്‍ അനേകമാണെങ്കിലും ദിനംപ്രതി തിരുസഭയില്‍ ചെയ്യപ്പെടുന്ന ജപം, തപസ്സ്, ദാനധര്‍മ്മം, വിശുദ്ധ കുര്‍ബാന മുതലായവ വഴി അനവധി ആത്മാക്കള്‍ അവിടെനിന്നും മോചിതരായി മോക്ഷം പ്രാപിക്കുന്നില്ലേയെന്ന്‍ ചോദിക്കുമായിരിക്കും. ഈ ചോദ്യത്തില്‍ വാസ്തവമില്ലാതില്ല. എന്നാല്‍ പത്തു രൂപ തിരികെ കൊടുത്താല്‍ പതിനായിരം രൂപയുടെ കടം തീരുമോ? പത്തു പേര്‍ക്കു മാത്രം കുടിക്കുവാന്‍ തികയുന്ന വെള്ളം കൊണ്ട് പതിനായിരം പേരുടെ ദാഹം തീരുമോ? ഇപ്രകാരം തന്നെ ശുദ്ധീകരണ സ്ഥലത്തില്‍ കഷ്ടപ്പെടുന്ന കണക്കില്ലാത്ത ആത്മാക്കള്‍‍ വീട്ടേണ്ട പരിഹാരക്കടങ്ങള്‍ക്ക് വിശ്വാസികളുടെ സല്കൃത്യങ്ങള്‍ എത്ര അധികമായിരുന്നാലും മതിയായി എന്നു പറയാന്‍ കഴിയില്ല. വിശ്വാസികളെ, ഒരു ദേശത്തില്‍ ക്ഷാമം കൊണ്ട് അനേകായിരം ആളുകള്‍ മരിക്കുവാന്‍ പോകുന്നുവെന്നു കേട്ടാല്‍ നിങ്ങളെന്തു ചെയ്യും? അവരുടെ മേല്‍ അനുഗ്രഹം തോന്നി, ബുദ്ധിമുട്ടു സഹിച്ചു കൊണ്ട് നിങ്ങളാല്‍ കഴിയും വിധം അവര്‍ക്കു ധരാളമായ ദ്രവ്യസഹായം ചെയ്കയില്ലയോ? അപ്രകാരം തന്നെ ശുദ്ധീകരണ സ്ഥലത്തില്‍ എണ്ണമില്ലാത്ത ആത്മാക്കള്‍ വേദനപ്പെടുന്നു എന്നറിഞ്ഞ് ഉദാരബുദ്ധിയോടെ അവര്‍ക്കു വേണ്ടി ദാനധര്‍മ്മങ്ങള്‍‍ ചെയ്യുകയും വിശുദ്ധ കുര്‍ബാന ചൊല്ലിക്കുകയും വേണം. #{red->n->n->ജപം}# കൃപ നിറഞ്ഞ കര്‍ത്താവേ! ഞങ്ങളുടെ മാതാപിതാക്കന്മാരുടെയും സഹോദരങ്ങളുടെയും മറ്റു സകല വിശ്വാസികളുടെയും ആത്മാക്കളെ മറക്കാതെ അവരെ സ്വര്‍ഗ്ഗത്തിലേക്ക് കൂട്ടികൊണ്ട് പോകണമേ. മോക്ഷത്തില്‍ നിന്നു അകറ്റി നിറുത്തുന്ന കെട്ടുകളെ അഴിച്ച് പാപങ്ങള്‍ പൊറുത്ത് പ്രായശ്ചിത്തകടങ്ങളൊക്കെയും തീര്‍ത്തു മഹാ ദയയോടെ അവരെ അങ്ങേപ്പക്കല്‍ ചേര്‍ത്തു കൊള്ളണമെന്ന് കര്‍ത്താവേ! അങ്ങേ സന്നിധിയില്‍ ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു ആമ്മേനീശോ. മരിച്ച വിശ്വാസികളുടെ ആത്മാക്കള്‍ക്ക് തമ്പുരാന്‍റെ മനോഗുണത്താല്‍ മോക്ഷത്തില്‍ ചേരുവാന്‍ ഇടയുണ്ടായിരിക്കട്ടെ. നിത്യപിതാവേ! ഈശോമിശിഹാ കര്‍ത്താവിന്‍റെ വിലമതിയാത്ത തിരുച്ചോരയെക്കുറിച്ച് മരിച്ച വിശ്വാസികളുടെമേല്‍ കൃപയായിരിക്കണമേ. #{red->n->n->സൂചന}# (മരിച്ച വിശ്വാസികളുടെ ആത്മാക്കള്‍ക്കു വേണ്ടി ഈശോയുടെ അഞ്ചു തിരുമുറിവുകളെക്കുറിച്ച് താഴെ കൊടുത്തിരിക്കും വിധം അഞ്ചു പ്രാവശ്യം ചൊല്ലുക) മരിച്ച വിശ്വാസികളുടെ ആത്മാക്കള്‍ക്കു തമ്പുരാന്‍റെ മനോഗുണത്താല്‍ മോക്ഷത്തില്‍ ചേരുവാൻ അനുഗ്രഹമുണ്ടായിരിക്കട്ടെ നിത്യപിതാവേ, ഈശോമിശിഹാ കര്‍ത്താവിന്‍റെ വിലമതിയാത്ത തിരുച്ചോരയെക്കുറിച്ച് അവരുടെമേല്‍ കൃപയുണ്ടാകണമേ. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. #{red->n->n->ശുദ്ധീകരാത്മാക്കളുടെ ലുത്തിനിയ}# കര്‍ത്താവേ, അനുഗ്രഹിക്കണമേ! മിശിഹായേ, അനുഗ്രഹിക്കണമേ! കര്‍ത്താവേ, അനുഗ്രഹിക്കണമേ! മിശിഹായേ ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ! മിശിഹായേ ഞങ്ങളുടെ പ്രാര്‍ത്ഥന കൈക്കൊള്ളണമേ! സ്വര്‍ഗ്ഗസ്ഥനായ പിതാവായ ദൈവമേ, #{blue->n->n->.........(ഞങ്ങളെ അനുഗ്രഹിക്കണമേ)}# ഭൂലോക രക്ഷകനായ പുത്രനായ ദൈവമേ, പരിശുദ്ധാത്മാവായ ദൈവമേ, ഏകദൈവമായ പരിശുദ്ധ ത്രിത്വമേ, പരിശുദ്ധ മറിയമേ, #{blue->n->n->........(മരിച്ച വിശ്വാസികള്‍ക്കു വേണ്ടി അപേക്ഷിക്കണമേ)}# ദൈവത്തിന്‍റെ പരിശുദ്ധ ജനനീ, കന്യകകള്‍ക്കു മകുടമാകുന്ന നിര്‍മ്മല കന്യകേ, വിശുദ്ധ മിഖായേലെ, ദൈവദൂതന്മാരും മുഖ്യ ദൈവദൂതന്മാരുമായ സകല മാലാഖമാരേ, നവവൃന്ദ മാലാഖമാരെ, വിശുദ്ധ സ്നാപക യോഹന്നാനേ, വിശുദ്ധ യൗസേപ്പേ, ബാവാന്മാരും ദീര്‍ഘദര്‍ശികളുമായ സകല വിശുദ്ധന്മാരേ, വിശുദ്ധ പത്രോസേ, വിശുദ്ധ പൗലോസേ, വിശുദ്ധ യോഹന്നാനേ, ശ്ലീഹന്മാരും സുവിശേഷകന്മാരുമായ സകല വിശുദ്ധന്മാരെ, വിശുദ്ധ എസ്തപ്പാനോസേ, വിശുദ്ധ ലൗറന്തിയോസേ, വേദസാക്ഷികളായ സകല വിശുദ്ധന്മാരേ, വിശുദ്ധ ഗ്രിഗോറിയോസേ, വിശുദ്ധ അംബ്രോസീസേ, വിശുദ്ധ ഈറാനിമ്മോസേ, മെത്രാന്മാരും വന്ദകന്മാരുമായ സകല‍ വിശുദ്ധന്മാരേ, വേദപാരംഗതന്‍മാരായ സകല വിശുദ്ധരേ, ഗുരുക്കന്മാരും ആചാര്യന്മാരുമായ സകല വിശുദ്ധന്മാരെ, സന്യാസികളും തപോധനന്മാരുമായ സകല വിശുദ്ധന്മാരേ, വിശുദ്ധ മറിയം മഗ്ദലേനായെ, വിശുദ്ധ കത്രീനായെ, വിശുദ്ധ ബാര്‍ബരായെ, കന്യകകളും വിധവകളുമായ സകല വിശുദ്ധരേ, ദയാപരനായിരുന്ന്, .........(കര്‍ത്താവേ അവരുടെ പാപങ്ങള്‍ പൊറുത്തരുളണമേ) ദയാപരനായിരുന്ന്, ........(കര്‍ത്താവേ, ഞങ്ങളുടെ പ്രാര്‍ത്ഥന കേട്ടരുളണമേ) ദയാപരനായിരുന്ന്, ........(കര്‍ത്താവേ ഞങ്ങളുടെ പ്രാര്‍ത്ഥന കേട്ടരുളണമേ) സകല തിന്മകളില്‍ നിന്ന്‍, #{blue->n->n->.......(കര്‍ത്താവേ അവരെ രക്ഷിക്കണമേ)}# അങ്ങേ കോപത്തില്‍ നിന്ന്, അങ്ങേ നീതിയുടെ ഘോരതയില്‍ നിന്ന്‍, ക്രൂരമായ വ്യാകുലത്തില്‍ നിന്ന്, കഠിന ശിക്ഷയില്‍ നിന്ന്, മരണത്തിന്‍റെ ഭയങ്കരമായ ഇരുളില്‍ നിന്ന്‍, അഗ്നിജ്വാലയില്‍ നിന്ന്‍, ശുദ്ധീകരണ സ്ഥലമായ പാറാവില്‍ നിന്ന്‍, അങ്ങേ മനുഷ്യാവതാരത്തെക്കുറിച്ച്, അങ്ങേ കറയില്ലാത്ത ഉത്ഭവത്തെയും പിറവിയേയും കുറിച്ച്, അങ്ങേ മാധുര്യമുള്ള തിരുനാമത്തെക്കുറിച്ച്, അങ്ങേ തിരുബാല പ്രായത്തെക്കുറിച്ച്, അങ്ങേ ജ്ഞാനസ്നാനത്തെയും ഉപവാസത്തെയും കുറിച്ച്, അങ്ങേ വലിയ എളിമയെക്കുറിച്ച്, അങ്ങേ ജാഗ്രതയുള്ള അനുസരണത്തെക്കുറിച്ച്, അങ്ങേ കൃപാധിക്യത്തെയും അളവില്ലാത്ത സ്നേഹത്തെയും കുറിച്ച്, അങ്ങേ പീഡാസഹനത്തെക്കുറിച്ച്, അങ്ങേ ചോര വിയര്‍പ്പേക്കുറിച്ച്, അങ്ങുന്ന് കെട്ടപ്പെട്ട കെട്ടുകളെക്കുറിച്ച്, അങ്ങുന്ന് അനുഭവിച്ച അടികളെക്കുറിച്ച്, അങ്ങേ തിരുമുള്‍‍മുടിയെക്കുറിച്ച്, അങ്ങേ തിരുക്കുരിശിനെക്കുറിച്ച്, അങ്ങേ അഞ്ചു തിരുമുറിവുകളെക്കുറിച്ച്, ഞങ്ങളുടെ മരണത്തെ ജയിച്ച അങ്ങേ അപമാനമുള്ള മരണത്തെക്കുറിച്ച്, അങ്ങേ വിലമതിയാത്ത തിരുരക്തത്തെക്കുറിച്ച്, അങ്ങേ മഹിമയുള്ള ഉത്ഥാനത്തെക്കുറിച്ച്, അങ്ങേ അതിശയമായ സ്വര്‍ഗ്ഗാരോഹണത്തെക്കുറിച്ച്, ആശ്വസിപ്പിക്കുന്നവനായ പരിശുദ്ധാത്മാവിന്‍റെ ആഗമനത്തെക്കുറിച്ച്, വിധിയുടെ ദിവസത്തില്‍ പാപികളായിരിക്കുന്ന ഞങ്ങള്‍ അങ്ങയോട് അപേക്ഷിക്കുന്നു, #{blue->n->n->.........(കര്‍ത്താവേ, ഞങ്ങളുടെ അപേക്ഷ കേള്‍ക്കണമേ)}# പാപിയായിരുന്ന മറിയം മഗ്ദലനായ്ക്കു പാപപരിഹാരം നല്‍കിയവനും നല്ല കള്ളന്‍റെ അപേക്ഷ കേട്ടവനുമായ അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു, മരണത്തിന്‍റെ താക്കോലും നരകത്തിന്‍റെ താക്കോലും കൈക്കൊണ്ടിരിക്കുന്ന അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു, രക്ഷിപ്പാന്‍ യോഗ്യതയുള്ളവരെ കൃപയോടെ രക്ഷിക്കുന്നതിനായി അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു, ഞങ്ങളുടെ സഹോദരര്‍, ബന്ധുക്കള്‍, സ്നേഹിതര്‍, ഉപകാരികള്‍ എന്നിവരുടെ ആത്മാക്കളെ ശുദ്ധീകരണ സ്ഥലത്തു നിന്ന്‍ രക്ഷിച്ചരുളണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു, ഉപേക്ഷിക്കപ്പെട്ട സകല‍ ആത്മാക്കള്‍ക്കും ദയ ചെയ്തരുളണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു, മിശിഹാകര്‍ത്താവില്‍ അനുകൂലപ്പെടുന്ന സകലര്‍ക്കും ആശ്വാസവും പ്രകാശവും സമാധാനവുമുള്ള സ്ഥലം കല്‍പ്പിച്ചരുളണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു, പാപദൂഷ്യത്താല്‍ അവര്‍ക്കുണ്ടായിരിക്കുന്ന ശിക്ഷയെ കുറച്ചരുളണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു, അവരുടെ ദുഃഖത്തെ സന്തോഷമാക്കി മാറ്റണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു, അവരുടെ ആശയെ നിറവേറ്റുവാന്‍ ദയയായിരിക്കണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു, അങ്ങയെ പുകഴ്ത്തി, സ്തുതിച്ചു ബലി അങ്ങേയ്ക്കണപ്പാന്‍ തക്കവണ്ണം കൃപ ചെയ്യണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു, അങ്ങേ പുണ്യാത്മാക്കളുടെ കൂട്ടത്തില്‍ അവരെ കൈക്കൊള്ളണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു, സര്‍വ്വേശ്വരന്‍റെ പുത്രാ, അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു, കൃപയുടെ ഉറവയെ, അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു. ഭൂലോക പാപങ്ങളെ ദിവ്യചെമ്മരിയാട്ടിന്‍ കുട്ടീ, ........(അവര്‍ക്ക് നിത്യാശ്വാസം കൊടുത്തരുളണമേ) ഭൂലോക പാപങ്ങളെ ദിവ്യചെമ്മരിയാട്ടിന്‍ കുട്ടീ, ........(അവര്‍ക്ക് നിത്യാശ്വാസം കൊടുത്തരുളണമേ) ഭൂലോക പാപങ്ങളെ ദിവ്യചെമ്മരിയാട്ടിന്‍ കുട്ടീ, ........(കര്‍ത്താവേ, അനുഗ്രഹിക്കണമേ) (തുടര്‍ന്ന്‍ 1 സ്വര്‍ഗ്ഗ. ചൊല്ലുക) സമാധാനത്തില്‍ അവര്‍ ആശ്വസിക്കട്ടെ, .........(അപ്രകാരം സംഭവിക്കട്ടെ) കര്‍ത്താവേ ഞങ്ങളുടെ അപേക്ഷ കേട്ടരുളണമേ. .......(ഞങ്ങളുടെ അഭയശബ്ദം അങ്ങേ സന്നിധിയില്‍ എത്തട്ടെ) #{red->n->n->പ്രാര്‍ത്ഥിക്കാം}# സകല വിശ്വാസികളുടെയും സൃഷ്ടാവും രക്ഷിതാവുമായിരിക്കുന്ന സര്‍വ്വേശ്വരാ, മരിച്ച അങ്ങേ ദാസരെക്കുറിച്ച് ചെയ്യപ്പെടുന്ന ഭക്തിയുള്ള അപേക്ഷയെ അംഗീകരിച്ച് അവരേറ്റം ആഗ്രഹിക്കുന്ന പാപപരിഹാരത്തെ കൃപയോടു കൂടെ കൊടുത്തരുളണമേ. എന്നേക്കും ജീവിച്ചു വാഴുന്നവനായ സര്‍വ്വേശ്വരാ കര്‍ത്താവേ, ഈ അപേക്ഷയെ കരുണയോടെ കേട്ടരുളണമേ. നിത്യപിതാവേ, മാതാപിതാക്കള്‍, ബന്ധുക്കള്‍, സ്നേഹിതര്‍, ഉപകാരികള്‍ മുതലായവരെ വേണ്ടവിധം സ്നേഹിച്ച് അവര്‍ക്കു വേണ്ട നന്മ ചെയ്യണമെന്ന് അങ്ങ് കല്‍പ്പിച്ചിരിക്കുന്നുവല്ലോ. ഞങ്ങള്‍ക്കു ജന്മം നല്‍കി പ്രിയത്തോടു കൂടെ വളര്‍ത്തി സഹായിച്ചവരും, പലവിധ ഉപകാരങ്ങള്‍ ഞങ്ങള്‍ക്കു ചെയ്തവരും, ഞങ്ങളുടെ ബന്ധുക്കള്‍, സ്നേഹിതര്‍ എന്നിവരും അവരുടെ വേദന നീങ്ങി എന്നേയ്ക്കും അങ്ങയെ സന്തോഷമായി ദര്‍ശിച്ചു കൊണ്ടിരിപ്പാന്‍ കൃപ ചെയ്യണമെന്ന് ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു. മരിച്ച വിശ്വാസികള്‍ക്കു വേണ്ടി നമുക്ക് പ്രാര്‍ത്ഥിക്കാം. .......(കര്‍ത്താവേ, അവര്‍ക്കു നിത്യാശ്വാസം കൊടുത്തരുളണമേ) നിത്യവെളിച്ചം അവര്‍ക്കു ലഭിക്കുമാറാകട്ടെ, ആമ്മേന്‍. #{red->n->n->സുകൃതജപം}# ഈശോയേ, ഞങ്ങളുടെ മേല്‍ കരുണയായിരിക്കണമേ. #{red->n->n->സല്‍ക്രിയ}# ശുദ്ധീകരണ ആത്മാക്കളുടെ മേല്‍ അലിവായിരിക്കണമെന്നു മറ്റുള്ളവരെ കൂടി ഓര്‍മ്മിപ്പിക്കുക. ഒരു സഹായവും കിട്ടാത്ത ആത്മാക്കള്‍ക്കു വേണ്ടി ഒരു കുര്‍ബാന കാണുക. {{ഈ മാസത്തെ മുഴുവന്‍ വണക്കമാസവും ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://pravachakasabdam.com/index.php/site/calendar/11?type=15}}
Image: /content_image/ChristianPrayer/ChristianPrayer-2016-11-09-13:46:19.jpg
Keywords: ശുദ്ധീകരണാത്മാക്കളുടെ വണക്കമാസം
Content: 3172
Category: 8
Sub Category:
Heading: വൈകിയിട്ടില്ല: സഹിക്കുക, പ്രാര്‍ത്ഥിക്കുക
Content: “നിന്റെ പ്രവൃത്തികള്‍ ഞാനറിയുന്നു. ഇതാ, നിന്റെ മുമ്പില്‍ ആര്‍ക്കും പൂട്ടാന്‍ കഴിയാത്തവിധം തുറന്നുകിടക്കുന്ന ഒരു വാതില്‍ ഞാന്‍ സ്ഥാപിച്ചിരിക്കുന്നു. നിന്റെ ശക്തി പരിമിതമാണ്. എങ്കിലും നീ എന്റെ വചനം കാത്തു; എന്റെ നാമം നിഷേധിച്ചതുമില്ല” (വെളിപാട് 3:8). #{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: നവംബര്‍ 10}# വളരെ കാലം മുന്‍പ് ഭൂമിയില്‍ നിന്നും വിളിക്കപ്പെട്ട ആത്മാക്കളുടെ മേല്‍ കരുണ നേടിയെടുക്കുന്നതിനായി നിരവധി ആളുകള്‍ ദൈവത്തിന് വലിയ ത്യാഗബലികള്‍ അര്‍പ്പിക്കുന്നു. അവരുടെ ആ മാതൃകയെ നമുക്കെല്ലാവര്‍ക്കും പിന്തുടരാവുന്നതാണ്. സഭയില്‍ നിന്നും ദൈവത്തില്‍ നിന്നും അകന്ന അവസ്ഥയില്‍ ജീവിച്ചതിന് ശേഷം മരണപ്പെട്ട നമ്മുടെ പ്രിയപ്പെട്ടവരുടെ ആത്മാക്കളുടെ വിധിയെക്കുറിച്ചു ചിലരുടെ ഹൃദയങ്ങളില്‍ നിന്നും ഉയരുന്ന മര്‍മ്മഭേദകമായ രോദനമുണ്ട്, “ഓ, സമയം ഇത്രയും വൈകാതിരുന്നെങ്കില്‍”. ഒരു കാര്യം മനസ്സിലാക്കുക, “ഒട്ടും തന്നെ വൈകിയിട്ടില്ല. പ്രാര്‍ത്ഥിക്കുക, പ്രവര്‍ത്തിക്കുക, സഹിക്കുക. നിങ്ങളുടെ പരിശ്രമങ്ങളെ മുന്‍കൂട്ടി കാണുന്നവനാണ് ദൈവം”. ഒരു പക്ഷേ ആ ആത്മാവിന്റെ അവസാന മണിക്കൂറില്‍ അതിന്റെ വിനാശത്തില്‍ നിന്നും പറിച്ചെടുത്ത് സുരക്ഷിതമായ സ്ഥലത്ത് എത്തിക്കുവാനുള്ള പ്രത്യേകമായ അനുഗ്രഹം ദൈവം ആ ആത്മാവിന് നല്‍കിയിരിക്കാം. നിങ്ങളുടെ പ്രാര്‍ത്ഥനകള്‍ അവര്‍ക്ക് ആശ്വാസം നല്‍കുകയും, നിങ്ങളുടെ ത്യാഗബലികള്‍ അവര്‍ക്ക് ഗുണകരമാവുകയും ചെയ്യും” (ഹെല്‍പ്പേഴ്സ് ഓഫ് ദി ഹോളി സോള്‍സിനെക്കുറിച്ചെഴുതിയ ഫ്രഞ്ച് ഗ്രന്ഥകാരി ലേഡി ജോര്‍ജിയാന ഫുല്ലെര്‍ട്ടണ്‍) #{blue->n->n->വിചിന്തനം:}# ദിവ്യകാരുണ്യത്തിന്റെ മണിക്കൂറില്‍ (ഉച്ചകഴിഞ്ഞുള്ള 3മണി നേരം) ശുദ്ധീകരണസ്ഥലത്തെ ആത്മാക്കളെക്കുറിച്ചോര്‍ക്കുക. അവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുക. #{red->n->n->പ്രാര്‍ത്ഥന:}# നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. (വി. ജെര്‍ത്രൂദിനോട് കര്‍ത്താവ് പറഞ്ഞു: "ഈ പ്രാര്‍ത്ഥന ഓരോ പ്രാവശ്യം ചൊല്ലുമ്പോഴും ആയിരം ആത്മാക്കളെ ശുദ്ധീകരണ സ്ഥലത്തു നിന്ന്‍ സ്വര്‍ഗ്ഗത്തിലേക്ക് ഞാന്‍ കൊണ്ടുപോകുന്നു". ആയതിനാല്‍, നമുക്കും ഈ പ്രാര്‍ത്ഥന ഏറ്റുപറഞ്ഞ് ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം.) {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/11?type=8 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/ErnbM0pZB7S7Ra99SGyumH}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/PurgatorytoHeaven/PurgatorytoHeaven-2016-11-10-10:09:27.jpg
Keywords: സഹനം
Content: 3173
Category: 8
Sub Category:
Heading: പാപങ്ങളില്‍ നിന്നുള്ള മോചനത്തിന് നിശബ്ദത വഹിക്കുന്ന പങ്ക്
Content: “അവന്‍ വിളിച്ചു പറഞ്ഞു: പിതാവായ അബ്രഹാമേ, എന്നില്‍ കനിയണമേ, തന്റെ വിരല്‍ത്തുമ്പ് വെള്ളത്തില്‍ മുക്കി എന്റെ നാവ്‌ തണുപ്പിക്കുവാനായി ലാസറിനെ അയക്കണമേ! ഞാന്‍ ഈ അഗ്നിജ്വാലയില്‍ കിടന്ന്‍ യാതനയനുഭവിക്കുന്നു” (ലൂക്കാ 16:24). #{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: നവംബര്‍ 11}# “അധരഫലം ഉപജീവനമാര്‍ഗം നേടിക്കൊടുക്കുന്നു; അധരങ്ങള്‍ സംതൃപ്തി വിളയിക്കുന്നു. ജീവനെ നശിപ്പിക്കാനും പുലര്‍ത്താനും നാവിന് കഴിയും; അതിനെ സ്‌നേഹിക്കുന്നവന്‍ അതിന്റെ കനി ഭുജിക്കണം” (സുഭാഷിതങ്ങള്‍ 18:21) എന്ന് നാം വിശുദ്ധ ഗ്രന്ഥത്തില്‍ വായിക്കുന്നുണ്ട്. നാവ് വഴിയായി ചെയ്ത പാപങ്ങള്‍ കൊണ്ട് സഹനമനുഭവിക്കുന്ന ആത്മാക്കളാല്‍ ശുദ്ധീകരണസ്ഥലം നിറഞ്ഞിരിക്കുകയാണ്. വിവിധങ്ങളായ പാപങ്ങള്‍ക്കു നമ്മുടെ നാവ് കാരണമാകുന്നുണ്ട്. “നിശബ്ദത വഴിയായി ഒരാത്മാവിന് ലഭിക്കുന്നത് വളരെ മഹത്തായ അനുഗ്രഹമാണ്” എന്ന്‍ വിശുദ്ധ അല്‍ഫോന്‍സ് ലിഗോരി പറയുന്നു. നിശബ്ദത ഒരാത്മാവില്‍ നീതിയെ വിളയിക്കും എന്ന് ഏശയ്യ പ്രവാചകന്‍ എഴുതിയിട്ടുണ്ട്. ചുരുക്കത്തില്‍ നാവിനെ നിയന്ത്രിച്ചു നിശബ്ദത അഭ്യസിക്കുവാന്‍ നാം പരിശ്രമിക്കേണ്ടിയിരിക്കുന്നു. കലഹങ്ങളുടേയും, അപവാദങ്ങളുടേയും, നീരസങ്ങളുടേയും, ഉത്‌കണ്‍ഠയുടേയും വേരുകള്‍ നശിപ്പിക്കുവാന്‍ നിശബ്ദത ഏറെ സഹായിക്കുന്നു. അതുപോലെ നിരവധി നന്മകള്‍ നേടുന്നതിനും നിശബ്ദത ഏറെ ഉപകാരപ്പെടുന്നു. #{red->n->n->വിചിന്തനം:}# നമ്മുടെ നാവ് മൂലം നിരവധി പാപങ്ങളാണ് നാം ഓരോ ദിവസവും ചെയ്യുന്നത്. ഇതിന് പാപ പരിഹാരമെന്നനിലയില്‍, ഒരു ദിവസത്തേക്ക് നിശബ്ദത ആചരിക്കുകയും അത് ശുദ്ധീകരണസ്ഥലത്തെ ആത്മാക്കളുടെ ആശ്വാസത്തിനായി സമര്‍പ്പിക്കുകയും ചെയ്യുക. വ്യര്‍ത്ഥ സംഭാഷണങ്ങള്‍ക്കു സമയം നല്‍കാതെ ദൈവത്തെ മഹത്വപ്പെടുത്താനായി ഇനിയുള്ള ഓരോ ദിവസവും മാറ്റിവെക്കുമെന്നു പ്രതിജ്ഞയെടുക്കുകയും ചെയ്യുക. #{red->n->n->പ്രാര്‍ത്ഥന:}# നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. (വി. ജെര്‍ത്രൂദിനോട് കര്‍ത്താവ് പറഞ്ഞു: "ഈ പ്രാര്‍ത്ഥന ഓരോ പ്രാവശ്യം ചൊല്ലുമ്പോഴും ആയിരം ആത്മാക്കളെ ശുദ്ധീകരണ സ്ഥലത്തു നിന്ന്‍ സ്വര്‍ഗ്ഗത്തിലേക്ക് ഞാന്‍ കൊണ്ടുപോകുന്നു". ആയതിനാല്‍, നമുക്കും ഈ പ്രാര്‍ത്ഥന ഏറ്റുപറഞ്ഞ് ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം.) {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/11?type=8 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/ErnbM0pZB7S7Ra99SGyumH}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/PurgatorytoHeaven/PurgatorytoHeaven-2016-11-09-21:43:27.jpg
Keywords: പാപം
Content: 3174
Category: 8
Sub Category:
Heading: ആത്മാക്കള്‍ക്ക് മോചനം നല്‍കുന്ന ദിവ്യകാരുണ്യം
Content: “നമ്മെ സ്‌നേഹിക്കുകയും സ്വന്തം രക്തത്താല്‍ നമ്മെ പാപത്തില്‍നിന്നു മോചിപ്പിക്കുകയും സ്വപിതാവായ ദൈവത്തിന്റെ രാജ്യവും പുരോഹിതരും ആക്കുകയും ചെയ്ത വനു മഹത്വവും പ്രതാപവും എന്നേക്കും ഉണ്ടായിരിക്കട്ടെ! ആമേന്‍” (വെളിപാട് 1:6). #{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: നവംബര്‍ 12}# “ശുദ്ധീകരണസ്ഥലത്തു നിന്ന്‍ മോചിക്കപ്പെട്ട ഒരു കൂട്ടം ആത്മാക്കള്‍ കൊര്‍ട്ടോണയിലെ മാര്‍ഗരറ്റിനെ സന്ദര്‍ശിച്ചു. ഒരാള്‍ക്ക് ചിന്തിക്കാന്‍ കഴിയുന്നതിലും അധികം ആഹ്ലാദത്തിലായിരിന്നു അവര്‍. തങ്ങള്‍ എങ്ങിനെയാണ് ശുദ്ധീകരണസ്ഥലത്ത് നിന്നും മോചിതരായതെന്ന് അവര്‍ അവള്‍ക്ക് കാണിച്ചു കൊടുത്തു. അവളെ അഭിവാദ്യം ചെയ്തു കൊണ്ട് സ്വര്‍ഗ്ഗത്തിലേക്ക് ദൈവത്തിന്റെ മടിത്തട്ടിലേക്ക് ഉയര്‍ത്തപ്പെടുകയും ചെയ്തു”. “അതിനു ശേഷവും, മറ്റ് പല ദുഖാര്‍ത്തരായ ആത്മാക്കളും അവളെ സന്ദര്‍ശിക്കുകയും തങ്ങളുടെ മേലും കരുണകാണിക്കണമെന്ന് അവളോട് അപേക്ഷിക്കുകയും ചെയ്തുകൊണ്ടിരുന്നു. മാര്‍ഗരറ്റ് തന്റെ പ്രാര്‍ത്ഥനകള്‍ വര്‍ദ്ധിപ്പിച്ചു ദിവ്യകാരുണ്യം സ്വീകരിച്ചു. ദിവ്യകാരുണ്യത്തിന്റെ അത്ഭുതശക്തിയെ വാഴ്ത്തി കൊണ്ട് ആ ദിവസം തന്നെ അനേകം ആത്മാക്കള്‍ സ്വതന്ത്രമാക്കപ്പെട്ടു”. (1924-ല്‍ പയസ് യൂണിയന്‍ ഓഫ് സെന്റ്‌ ജോസഫിന്റെ സ്ഥാപകനായ വിശുദ്ധ ലൂയീസ് ഗ്വാനെല്ല). {{എന്താണ് ശുദ്ധീകരണസ്ഥലമെന്ന് വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/news/846 }} #{blue->n->n->വിചിന്തനം:}# നമ്മില്‍ നിന്ന്‍ വേര്‍പ്പിരിഞ്ഞ പ്രിയപ്പെട്ടവരുടെ ആത്മാക്കള്‍ക്ക് ശുദ്ധീകരണസ്ഥലത്തു നിന്ന്‍ മോചനം ലഭിക്കുവാന്‍ ദിവ്യകാരുണ്യ നാഥന്റെ മുന്നില്‍ സമയമെടുത്ത് പ്രാര്‍ത്ഥിക്കുക. #{red->n->n->പ്രാര്‍ത്ഥന:}# നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. (വി. ജെര്‍ത്രൂദിനോട് കര്‍ത്താവ് പറഞ്ഞു: "ഈ പ്രാര്‍ത്ഥന ഓരോ പ്രാവശ്യം ചൊല്ലുമ്പോഴും ആയിരം ആത്മാക്കളെ ശുദ്ധീകരണ സ്ഥലത്തു നിന്ന്‍ സ്വര്‍ഗ്ഗത്തിലേക്ക് ഞാന്‍ കൊണ്ടുപോകുന്നു". ആയതിനാല്‍, നമുക്കും ഈ പ്രാര്‍ത്ഥന ഏറ്റുപറഞ്ഞ് ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം.) {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/11?type=8 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/ErnbM0pZB7S7Ra99SGyumH}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/PurgatorytoHeaven/PurgatorytoHeaven-2016-11-12-15:02:18.jpg
Keywords: ദിവ്യകാരുണ്യ
Content: 3175
Category: 8
Sub Category:
Heading: പ്രിയപ്പെട്ടവരുടെ മരണംമൂലം ദുഃഖാര്‍ത്തരായവരെ എപ്രകാരമാണ് ആശ്വസിപ്പിക്കേണ്ടത്?
Content: “മരണമേ, നിന്റെ ദംശനം എവിടെ? മരണത്തിന്റെ ദംശനം പാപവും പാപത്തിന്റെ ശക്തി നിയമവുമാണ്” (1 കോറിന്തോസ്‌ 15:55-56). #{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: നവംബര്‍ 13}# "മരണം മൂലം നമ്മുടെ ഇടയിൽ നിന്നും വേർപെട്ടുപോയവർ ഇപ്പോള്‍ സ്വര്‍ഗ്ഗത്തില്‍ പിതാവിന്റെ കൂടെയായിരിക്കും എന്ന് പറഞ്ഞുകൊണ്ട് ജനങ്ങളെ ആശ്വസിപ്പിക്കുന്നതല്ല അന്ത്യകര്‍മ്മ വേളയില്‍ ഒരു പുരോഹിതന്റെ കടമ. മരണപ്പെട്ടയാള്‍ സ്വര്‍ഗ്ഗത്തിലായിരിക്കുമെന്ന് അനുമാനിക്കുന്നത് ദൈവത്തിന്റെ മനസ്സിനെ സങ്കല്‍പ്പിക്കുന്നതിന് തുല്ല്യമാണ്. അതിനു പകരം മരണത്തിനു മേല്‍ ക്രിസ്തു നേടിയ വിജയത്തിലേക്ക് മരണപ്പെട്ടയാളുടെ ആത്മാവിനെ സമർപ്പിച്ചുകൊണ്ട് പ്രാർത്ഥിക്കുകയും ദിവ്യബലി അർപ്പിക്കുകയുമാണ് ഒരു വൈദികൻ ചെയ്യേണ്ടത്. കാരണം പൂർണ്ണ വിശുദ്ധി പ്രാപിക്കാത്ത ആത്മാക്കൾക്ക് ശുദ്ധീകരണസ്ഥലത്തെ നേരിടേണ്ടതായി വന്നേക്കാം. ഇപ്രകാരം പ്രാര്‍ത്ഥനയും, ദിവ്യകര്‍മ്മങ്ങളും വഴി ദുഃഖാര്‍ത്തരായ ബന്ധുജനങ്ങളെ ആശ്വസിപ്പിക്കണം." (പ്രശസ്ത കത്തോലിക്കാ എഴുത്തുകാരിയായ പെഗ്ഗി ഫ്രൈ) #{blue->n->n->വിചിന്തനം:}# മൃതസംസ്കാര ചടങ്ങുകളിൽ പങ്കെടുക്കുവാൻ ലഭിക്കുന്ന അവസരങ്ങൾ ഒരിക്കലും പാഴാക്കരുത്. നമ്മുടെ പ്രാർത്ഥനകൾ മരണപ്പെട്ടവർക്കും, നമ്മുടെ സാന്നിധ്യം അവരുടെ പ്രിയപ്പെട്ടവർക്കും ആശ്വാസമാകും എന്ന സത്യം നമ്മുക്ക് മറക്കാതിരിക്കാം. #{red->n->n->പ്രാര്‍ത്ഥന:}# നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. (വി. ജെര്‍ത്രൂദിനോട് കര്‍ത്താവ് പറഞ്ഞു: "ഈ പ്രാര്‍ത്ഥന ഓരോ പ്രാവശ്യം ചൊല്ലുമ്പോഴും ആയിരം ആത്മാക്കളെ ശുദ്ധീകരണ സ്ഥലത്തു നിന്ന്‍ സ്വര്‍ഗ്ഗത്തിലേക്ക് ഞാന്‍ കൊണ്ടുപോകുന്നു". ആയതിനാല്‍, നമുക്കും ഈ പ്രാര്‍ത്ഥന ഏറ്റുപറഞ്ഞ് ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം.) {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/11?type=8 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/ErnbM0pZB7S7Ra99SGyumH}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/PurgatorytoHeaven/PurgatorytoHeaven-2016-11-13-13:36:56.jpg
Keywords: മരണം
Content: 3176
Category: 6
Sub Category:
Heading: മരണത്തിലൂടെ കൈവരിച്ച ശാശ്വതമായ വിജയം
Content: "യേശു വിനാഗിരി സ്വീകരിച്ചിട്ടു പറഞ്ഞു: എല്ലാം പൂര്‍ത്തിയായിരിക്കുന്നു. അവന്‍ തല ചായ്ച്ച് ആത്മാവിനെ സമര്‍പ്പിച്ചു" (യോഹന്നാന്‍ 19:30). #{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: നവംബര്‍ 10}# യേശുവിന്റെ കുരിശിലെ വാക്കുകളും അവിടുത്തെ വേദനകളും മനസ്സിലാക്കുന്നതിന്, മരണത്തെപ്പറ്റി അവന്‍ മുന്‍കൂട്ടി പ്രസ്താവിച്ച പ്രവചനങ്ങള്‍ നാം കണക്കിലെടുത്തേ മതിയാവൂ. മരണം ശവക്കുഴിക്കും അപ്പുറമുള്ള ജീവിതത്തിലേക്കുള്ള വഴിത്താരയാണ്. മറിച്ച്, യേശുവിനാണെങ്കില്‍, മരണം മൂന്നാം നാള്‍ സംഭവിക്കുവാന്‍ പോകുന്ന ഉയിര്‍പ്പിന്റെ മുന്‍നടപടിയാണ്. തന്റെ നിലവിളിക്ക് ശേഷം, യേശു ഏറ്റവും ശാന്തമായി സ്വന്തം ആത്മാവിനെ പിതാവിന്റെ കരങ്ങളിലേക്ക് സമര്‍പ്പിക്കുകയാണ്. സകലവിധ ശാരീരികവും സാന്മാര്‍ഗ്ഗികവുമായ കഷ്ടതകള്‍ക്കുശേഷം, പിതാവിന്റെ നെഞ്ചിലെ നിത്യമായ സമാധാനത്തിലേക്കുള്ള മാര്‍ഗ്ഗമായ മരണത്തെ യേശു വരിച്ചു. മരണത്തില്‍ നിന്നുള്ള ഉയര്‍ത്തെഴുന്നേല്‍പ്പിന്റെയും പുതുജീവിതത്തിന്റേയും വെളിച്ചത്തില്‍, യേശു പിതാവുമായി എന്നേക്കുമായി കൂടിചേര്‍ന്നു. (വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, റോം, 7.12.88) {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/11?type=6 }}
Image: /content_image/Meditation/Meditation-2016-11-09-23:27:59.jpg
Keywords: മരണം
Content: 3177
Category: 1
Sub Category:
Heading: ഡൊണാള്‍ഡ് ട്രംപിന് ആശംസകള്‍ നേര്‍ന്ന് വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി
Content: വത്തിക്കാന്‍: പുതിയതായി തെരഞ്ഞെടുക്കപ്പെട്ട അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന് ആശംസകള്‍ നേരുന്നതായി വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദിനാള്‍ പിയട്രോ പരോളിന്‍. സ്വന്തം രാജ്യത്തെ മനോഹരമായി സേവിക്കുവാനും, ലോകത്തില്‍ സമാധാനവും ക്ഷേമവും കൊണ്ടുവരുവാനും അദ്ദേഹത്തിന് സാധിക്കട്ടെയെന്നു കര്‍ദിനാള്‍ പരോളിന്‍ തന്റെ ആശംസയില്‍ പറഞ്ഞു. റോമിലെ ലാറ്ററന്‍ സര്‍വകലാശാലയില്‍ നടന്ന പരിപാടിയില്‍ പങ്കെടുക്കുവാന്‍ എത്തിയപ്പോള്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനുള്ള മറുപടിയായിട്ടാണ് തന്റെ പ്രതികരണം കര്‍ദിനാള്‍ അറിയിച്ചത്. "പുതിയ പ്രസിഡന്റിനെ ഞങ്ങളുടെ അഭിനന്ദനം അറിയിക്കുന്നു. ഫലവത്തായ പ്രവര്‍ത്തനം കാഴ്ചവയ്ക്കുവാന്‍ അദ്ദേഹത്തിന്റെ സര്‍ക്കാരിന് സാധിക്കട്ടെ എന്ന് ആശംസിക്കുന്നു. ജനാധിപത്യ സംവിധാനത്തെ ഏറ്റവും മനോഹരമായി ഉപയോഗപ്പെടുത്തിയ അമേരിക്കന്‍ ജനതയേയും അഭിനന്ദിക്കുന്നു. കുടിയേറ്റ നിയമത്തിലും, മറ്റു വിഷയങ്ങളിലും ഡോണാള്‍ഡ് ട്രംപ് മുന്‍പു പറഞ്ഞ കാര്യങ്ങളിലുള്ള, അഭിപ്രായ വ്യത്യാസത്തെ കാര്യമാക്കേണ്ടതില്ല. കാരണം, രാജ്യത്തിന്റെ പ്രസിഡന്റായി അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ട ശേഷം നടത്തിയ പ്രസംഗം ഒരു നല്ല നേതാവിന്റെ രീതിയിലാണ്". കര്‍ദിനാള്‍ പിയട്രോ പരോളിന്‍ പറഞ്ഞു. ട്രംപിനു വേണ്ടി പ്രത്യേകം പ്രാര്‍ത്ഥിക്കുമെന്നും കര്‍ദിനാള്‍ പിയട്രോ പരോളിന്‍ മാധ്യമപ്രവര്‍ത്തകരെ അറിയിച്ചു. ലോകത്തില്‍ സമാധാനവും സന്തോഷവും ഉണ്ടാകുന്ന തീരുമാനങ്ങള്‍ കൈക്കൊള്ളുവാന്‍ സര്‍വ്വ ശക്തനായ ദൈവം അദ്ദേഹത്തെ തുണയ്ക്കുമെന്നും കര്‍ദിനാള്‍ പിയട്രോ പ്രത്യാശ പ്രകടിപ്പിച്ചു.
Image: /content_image/News/News-2016-11-09-23:44:12.jpg
Keywords: Cardinal,Parolin,urges,Donald,Trump,to,promote,world,peace
Content: 3178
Category: 18
Sub Category:
Heading: ചെറുപുഷ്പ മിഷൻ ലീഗ് സംസ്‌ഥാന കലോത്സവം മാനന്തവാടിയിൽ
Content: മാനന്തവാടി: ചെറുപുഷ്പ മിഷൻ ലീഗ് സംസ്‌ഥാന കലോൽസവം 12 ന് മാനന്തവാടി കണിയാരം ജികെഎം ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും. രാവിലെ 9.30ന് നടക്കുന്ന ചടങ്ങില്‍ മാനന്തവാടി രൂപതാ വികാരി ജനറാൾ മാത്യു മാടപ്പള്ളിക്കുന്നേൽ ഉദ്ഘാടനം ചെയ്യും. കേരളത്തിലെ 15 രൂപതകളിൽ നിന്നായി 1000ത്തിലധികം കലാപ്രതിഭകൾ മത്സരത്തിൽ പങ്കെടുക്കും. 12 വേദികളിലാണ് മത്സരങ്ങൾ. വൈകുന്നേരം നാലിന് നടക്കുന്ന സമാപന സമ്മേളനത്തിൽ മാനന്തവാടി ബിഷപ് മാർ ജോസ് പൊരുന്നേടം സമ്മാനദാനം നിർവഹിക്കും. ഫാ. ജോർജ് മൈലാടൂർ, ഫാ. ജോജോ ചങ്ങനാംതുണ്ടത്തിൽ, ബിനു മാങ്കുട്ടം, ബിനീഷ് തുമ്പിയാംകുഴി എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
Image: /content_image/India/India-2016-11-10-00:01:28.jpg
Keywords: