Contents

Displaying 2911-2920 of 24987 results.
Content: 3149
Category: 1
Sub Category:
Heading: ഇസ്ലാം മത വിശ്വാസം ഉപേക്ഷിച്ച് ക്രൈസ്തവ വിശ്വാസം സ്വീകരിച്ചു: 20 വര്‍ഷങ്ങള്‍ക്ക് ശേഷവും നിസാറും കുടുംബവും അനുഭവിക്കുന്നത് കൊടും പീഡനങ്ങള്‍
Content: ലണ്ടന്‍: ഇരുപതു വര്‍ഷം മുന്‍പ് ഇസ്ലാം മതം ഉപേക്ഷിച്ച് ക്രൈസ്തവ വിശ്വാസം സ്വീകരിച്ചതിന്റെ പേരില്‍ ഇന്നും ദുരിതങ്ങള്‍ അനുഭവിക്കുന്ന നിസാര്‍ ഹുസൈനെ പറ്റി ഡെയിലി മെയിലിന്റെ റിപ്പോര്‍ട്ട്. തന്റെ പരിവര്‍ത്തനത്തിന്റെ പേരില്‍ ഇതിനോടകം പലതരം ഭീഷണികള്‍ ഭയന്ന് നിസാര്‍ രണ്ടു തവണ തന്റെ താമസ സ്ഥലം മാറിയിരുന്നു. കഴിഞ്ഞ വർഷം നവംബറിൽ ഇദ്ദേഹത്തെ മുസ്ലിം തീവ്രവാദികള്‍ ക്രൂരമായി ആക്രമിച്ചതിനെ തുടർന്ന് ആശുപത്രിയിലായിരുന്നു. അന്നത്തെ സംഭവത്തില്‍ ഇടതുകൈയ്ക്കും ഇടതുകാലിനും ഗുരുതരമായ പരിക്കാണ് അമ്പതുകാരനായ നിസാറിന് ഏല്‍ക്കേണ്ടി വന്നത്. 2008-ല്‍ 'ചാനല്‍ ഫോര്‍' ടിവി ഡോക്യുമെന്ററിയില്‍ നിസാര്‍ മുഹമ്മദിനെ കുറിച്ച് ഒരു പരിപാടി സംപ്രേക്ഷണം ചെയ്തിരുന്നു. മുസ്ലീം മതവിശ്വാസികള്‍ തനിക്ക് നേരെ നടത്തുന്ന ആക്രമണങ്ങള്‍ക്കെതിരെയാണ് നിസാര്‍ ഡോക്യുമെന്ററിയില്‍ വെളിപ്പെടുത്തിയത്. ഇസ്ലാം വിശ്വാസികളായ നിരവധി പേരുടെ കൂടെയാണ് ബ്രാഡ്‌ഫോര്‍ഡിലെ വെസ്റ്റ് യോര്‍ക്കില്‍ നിസാറിന്റെ കുടുംബം താമസിച്ചിരുന്നത്. തുടര്‍ച്ചയായി ഉണ്ടാകുന്ന ആക്രമണങ്ങളിൽ ഭയന്ന 50കാരനായ നിസാറും കുടുംബവും ബ്രാഡ്ഫോർഡിലുള്ള തങ്ങളുടെ വീട് ഉപേക്ഷിച്ച് പോകാൻ കഴിഞ്ഞ വർഷം തീരുമാനിച്ചിരുന്നു. അക്രമത്തിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ ആഴ്ച അദ്ദേഹത്തെ മറ്റൊരു സുരക്ഷിത സ്ഥലത്തേക്ക് സായുധ പോലീസ് സംഘം എത്തി മാറ്റി പാര്‍പ്പിച്ചിരിക്കുകയാണ്. "കഴിഞ്ഞ വര്‍ഷം എനിക്ക് നേരെ ആക്രമണമുണ്ടാകുന്നതിനു മുമ്പു തന്നെ ബ്രാഡ്‌ഫോര്‍ഡിലെ താമസ സ്ഥലം ഉപേക്ഷിക്കണമെന്ന് ഞാന്‍ കരുതിയിരുന്നതാണ്. ആറു മക്കളാണ് എനിക്കുള്ളത്. ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിന്റെ പ്രൈമറി സ്‌കൂളില്‍ എന്റെ ബന്ധുക്കളായ കുട്ടികളോടൊപ്പമാണ് എന്റെ കുഞ്ഞുങ്ങളും പഠിച്ചിരിന്നത്. കുട്ടികള്‍ എല്ലാവരും ഒരുമിച്ചായിരുന്നു സ്‌കൂളിലേക്ക് പോയിരുന്നത്. മതം മാറിയ എന്റെ മക്കളെ ഇനി മുതല്‍ അവരുടെ കുട്ടികള്‍ പോകുന്ന വാഹനത്തില്‍ കയറ്റുവാന്‍ സാധിക്കില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു". "എന്റെ ഇളയമകള്‍ ശാഠ്യക്കാരിയാണെന്നും, അതിനാല്‍ അവളോടൊപ്പം ആരും കൂട്ടുകൂടരുതെന്നും മുസ്ലിംങ്ങളായ മാതാപിതാക്കള്‍ അവരുടെ കുട്ടികളോട് പറഞ്ഞു. മാനസികമായി ഞങ്ങള്‍ എല്ലാവരും പൂര്‍ണ്ണമായും തകര്‍ന്നു. എല്ലാവരും ഞങ്ങളെ ഒറ്റപ്പെടുത്തുവാന്‍ ആരംഭിച്ചു. മതംമാറിയതിനാല്‍ ഞങ്ങളുടെ കുട്ടികളോടൊപ്പം ഇടപഴകുന്നതില്‍ നിന്നും എല്ലാവരും അവരുടെ കുട്ടികളെ വിലക്കി. ഇത്തരം പ്രശ്‌നങ്ങള്‍ ഒരുവശത്ത് നടക്കുമ്പോള്‍ തന്നെയാണ് എനിക്ക് നേരെ ആക്രമവും നടന്നത്". നിസാര്‍ ഹുസൈന്‍ പറഞ്ഞു. നിസാര്‍ ഹൂസൈനെ ആക്രമിക്കുവാന്‍ ഒരു സംഘം ആളുകള്‍ വഴിയരികില്‍ കാത്തു കിടക്കുകയും, അദ്ദേഹം വന്നപ്പോള്‍ മുഖം മൂടി ധരിച്ച് അവര്‍ അക്രമം നടത്തുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ തെരുവില്‍ സ്ഥാപിച്ചിരുന്ന സിസിടിവി ക്യമാറയില്‍ വ്യക്തമായി പതിഞ്ഞിരുന്നു. നിസാറിനെ മൃഗീയമായി മര്‍ദിച്ച ശേഷം ഇവര്‍ കാറില്‍ തന്നെ രക്ഷപെടുന്നതായും ദൃശ്യങ്ങളില്‍ വ്യക്തമാണ്. ബ്രാഡ്‌ഫോര്‍ഡില്‍ നിസാറും കുടുംബവും താമസിച്ചിരുന്ന സ്ഥലത്ത് വലിയ ഒരു മുസ്ലീം കുടുംബം താമസിച്ചിരുന്നു. ആദ്യകാലങ്ങളില്‍ നിസാറിനോടും കുടുംബത്തോടും അവര്‍ വലിയ അടുപ്പമാണ് കാണിച്ചിരുന്നത്. എന്നാല്‍ 2008-ല്‍ ഡോക്യുമെന്ററി സംപ്രേക്ഷണം ചെയ്തതോടെ കാര്യങ്ങള്‍ മാറിമറിഞ്ഞു. അവര്‍ നിസാറിനും കുടുംബത്തിനും വിലക്ക് പ്രഖ്യാപിച്ചു. എട്ടു വയസിനും 24 വയസിനും ഇടയില്‍ പ്രായമുള്ള ആറു കുട്ടികളാണ് നിസാറിനുള്ളത്. അക്രമത്തിന് ഇരയാകുന്നതിനു മുമ്പു വരെ ഒരു നഴ്‌സായി ജോലി ചെയ്തു വരികയായിരുന്നു അദ്ദേഹം. 2015-ല്‍ മാത്രം ആറു തവണ നിസാര്‍ ഉപയോഗിച്ചിരുന്ന കാറിന്റെ ചില്ലുകള്‍ അക്രമികള്‍ തകര്‍ത്തു. വെസ്റ്റ്യോര്‍ക്ക് പോലീസ് സംഭവത്തെ കുറിച്ച് അന്വേഷിക്കുന്നുണ്ട്. ഒരു തരത്തിലുള്ള അക്രമവും ആര്‍ക്കു നേരെയും തങ്ങള്‍ അനുവദിക്കില്ലെന്നാണ് പോലീസ് പറയുന്നത്. സിസിടിവിയില്‍ നിസാര്‍ അതിക്രൂരമായ മര്‍ദനത്തിന് ഇരയാകുന്നതിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്. മുഖംമൂടി ധരിച്ച് കാറിലെത്തി അക്രമിച്ചവരെ പിടികൂടുവാന്‍ ഇതുവരെയും പോലീസിനു കഴിഞ്ഞിട്ടില്ല. മതം മാറുന്നതിന്റെ പേരില്‍ തീവ്രമായ അസഹിഷ്ണുത യുകെ പോലെയുള്ള ഒരു രാജ്യത്തും നിലനില്‍ക്കുന്നുവെന്നതിന്റെ വ്യക്തമായ തെളിവാണ് നിസാറിനു ഉണ്ടായിരിക്കുന്ന അനുഭവം.
Image: /content_image/News/News-2016-11-08-03:53:31.jpg
Keywords: Muslim,believers,attack,father,of,six,children's,UK
Content: 3150
Category: 1
Sub Category:
Heading: വത്തിക്കാനിലെ കരുണയുടെ കവാടങ്ങള്‍ ഞായറാഴ്ച അടയ്ക്കും
Content: വത്തിക്കാന്‍: കരുണയുടെ ജൂബിലി വര്‍ഷം തുറക്കപ്പെട്ട വിശുദ്ധ വാതിലുകള്‍ ഈ മാസം 13-ാം തീയതി ഞായറാഴ്ചയോടെ അടയ്ക്കും. റോമിലെ പ്രധാനപ്പെട്ട മൂന്നു ബസലിക്കകളില്‍ തുറന്നിട്ടുള്ള കരുണയുടെ വാതിലുകളാണ് അടുത്ത ഞായറാഴ്ചയോടെ അടയ്ക്കപ്പെടുന്നത്. ഫ്രാന്‍സിസ് മാര്‍പാപ്പ പ്രഖ്യാപിച്ച കരുണയുടെ ജൂബിലി വര്‍ഷം സമാപിക്കുവാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് അവശേഷിക്കുന്നത്. ലക്ഷക്കണക്കിനു വിശ്വാസികളാണ് കരുണയുടെ ഈ അസാധാരണ വര്‍ഷത്തില്‍ വിശുദ്ധ വാതിലുകളിലൂടെ പ്രവേശിച്ചത്. സെന്റ് പോള്‍ ബസലിക്കയിലെ കരുണയുടെ വിശുദ്ധ വാതില്‍ ഞായറാഴ്ച വൈകുന്നേരം അഞ്ചു മണിക്ക് നടക്കുന്ന സന്ധ്യാപ്രാര്‍ത്ഥനകള്‍ക്കും വിശുദ്ധ കുര്‍ബാനയ്ക്കും ശേഷമാണ് അടയ്ക്കുക. അഞ്ചരയ്ക്കു നടക്കുന്ന പ്രാര്‍ത്ഥനയ്ക്കു ശേഷം സെന്റ് ജോണ്‍ ലാറ്ററന്‍ ബസലിക്കയിലെ കരുണയുടെ വാതിലും അടയ്ക്കും. സെന്റ് മേരീസ് മേജര്‍ ബസലിക്കയിലെ വിശുദ്ധ വാതില്‍ വൈകുന്നേരം ആറുമണിക്കാണ് അടയ്ക്കുക. ക്രിസ്തുരാജ തിരുനാളായ ഈ മാസം 20-ാം തീയതി വരെ സെന്റ് പീറ്റേഴ്‌സ് ബസലിക്കയിലെ കരുണയുടെ വാതില്‍ തുറന്നിരിക്കും. നവംബര്‍ 20-ാം തീയതി ഞായറാഴ്ചയാണ് കരുണയുടെ ജൂബിലി വര്‍ഷം അവസാനിക്കുന്നത്. അന്നേ ദിവസം സെന്റ് പീറ്റേഴ്‌സ് ബസലിക്കയിലെ വിശുദ്ധ വാതിലും അടയ്ക്കപ്പെടും. പ്രാര്‍ത്ഥിച്ചു ഒരുങ്ങി കരുണയുടെ വാതിലിലൂടെ പ്രവേശിക്കുന്നവര്‍ക്ക് ഫ്രാന്‍സിസ് പാപ്പ ദണ്ഡവിമോചനം വാഗ്ദാനം ചെയ്തിരിന്നു.
Image: /content_image/News/News-2016-11-08-06:00:30.jpg
Keywords: Holy,Door,Closing,Jubilee,Year,of,Mercy
Content: 3151
Category: 1
Sub Category:
Heading: ബ്രിട്ടനിൽ ഭവനരഹിതരുടെ എണ്ണം വര്‍ദ്ധിക്കുന്നു; ആശങ്ക പ്രകടിപ്പിച്ചുകൊണ്ട് കര്‍ദിനാള്‍ വിന്‍സെന്റ് നിക്കോള്‍സ്
Content: ലണ്ടൻ: ബ്രിട്ടനിൽ ഭവനരഹിതരായി മാറുന്ന ആളുകളുടെ എണ്ണം വർദ്ധിക്കുന്നതിൽ ആശങ്ക പ്രകടിപ്പിച്ചുകൊണ്ട് കര്‍ദിനാള്‍ വിന്‍സെന്റ് നിക്കോള്‍സ്. കാരിത്താസ് സോഷ്യല്‍ ആക്ഷന്‍ നെറ്റ്‌വര്‍ക്കിന്റെ വാര്‍ഷിക യോഗത്തിലാണ് കര്‍ദിനാള്‍ വിന്‍സെന്റ് നിക്കോള്‍സ് തന്റെ ആശങ്ക പങ്കുവച്ചത്. കത്തോലിക്ക സഭയുടെ നേതൃത്വത്തിലുള്ള കാരിത്താസിന്റെ പ്രവര്‍ത്തനത്തില്‍ ഏറെ സന്തോഷമുണ്ടെന്നും അദ്ദേഹം യോഗത്തെ അറിയിച്ചു. 2010-ല്‍ ഇംഗ്ലണ്ടില്‍ തെരുവില്‍ കിടന്ന് ഉറങ്ങിയിരുന്ന ആളുകളുടെ എണ്ണത്തിന്റെ ഇരട്ടിയാണ്, ഇപ്പോള്‍ തെരുവകളില്‍ ഉറങ്ങുതെന്നാണ് സര്‍ക്കാര്‍ തന്നെ പുറത്തുവിട്ട കണക്കുകളില്‍ പറയുന്നത്. കഴിഞ്ഞ വര്‍ഷം തന്നെ ഇത്തരക്കാരുടെ എണ്ണത്തില്‍ 30 ശതമാനം വര്‍ധനയാണ് ഉണ്ടായത്. തെരുവോരങ്ങളില്‍ കിടന്ന് ഉറങ്ങേണ്ട അവസ്ഥ ഒഴിവാക്കാനായി രാത്രിയിലെ മുഴുനീളന്‍ പാര്‍ട്ടികളില്‍ യുവാക്കളായ പലരും പങ്കെടുക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടികാട്ടി. "സാമ്പത്തികമായ പ്രശ്‌നങ്ങളും, കുടുംബ പ്രശ്‌നങ്ങളും തെരുവുകളിലേക്ക് ആളുകള്‍ ഇറങ്ങുന്നതിന് കാരണമാകുന്നുണ്ട്. വിവാഹ മോചനം നേടിയവരും, കുടുംബങ്ങളില്‍ പ്രശ്‌നമുള്ളവരും വീടുകള്‍ വിട്ടിറങ്ങുന്ന സ്ഥിതി നിലനില്‍ക്കുന്നു. പലപ്പോഴും സാമ്പത്തിക പ്രശ്‌നങ്ങള്‍ പലരേയും തെരുവുകളിലേക്ക് ഇറക്കുന്നു. മദ്യപാനവും, മറ്റു ദുശീലങ്ങളും പലരേയും തെരുവിലെത്തിക്കുന്നു. തടവില്‍ ദീര്‍ഘവര്‍ഷങ്ങള്‍ കഴിഞ്ഞതിനു ശേഷം പുറത്തിറങ്ങുന്ന പലര്‍ക്കും വീടുകള്‍ ഇല്ല. ഇതിനാല്‍ അവരും തെരുവിലാണ് അഭയം പ്രാപിക്കുന്നത്". കര്‍ദിനാള്‍ യോഗത്തില്‍ പറഞ്ഞു. സമൂഹത്തില്‍ അവശത അനുഭവിക്കുന്നവര്‍ക്കു വേണ്ടി കത്തോലിക്ക സഭയുടെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന പ്രവര്‍ത്തങ്ങളെ കര്‍ദിനാള്‍ യോഗത്തില്‍ സ്മരിച്ചു. സര്‍ക്കാര്‍ തലത്തില്‍ നടക്കുന്ന വിവിധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകുവാനുള്ള സഭയുടെ സന്നദ്ധതയും അദ്ദേഹം യോഗത്തില്‍ അറിയിച്ചു. വെസ്റ്റ്മിന്‍സ്റ്റര്‍ രൂപതയിലെ സന്നദ്ധപ്രവര്‍ത്തകരുടെ തീക്ഷ്ണത അഭിനന്ദനം അര്‍ഹിക്കുന്ന കാര്യമാണെന്നും കര്‍ദിനാള്‍ കൂട്ടിച്ചേര്‍ത്തു. തടവറയില്‍ കഴിയുന്ന ആളുകളെ പ്രത്യേക പദ്ധതികളിലൂടെ കരുതണമെന്ന് കര്‍ദിനാള്‍ വിന്‍സെന്റ് നിക്കോള്‍സ് യോഗത്തോട് പ്രത്യേകം അഭ്യര്‍ത്ഥിച്ചു. അവരെ സമൂഹത്തിന്റെ ഭാഗമായി കണ്ടു കൊണ്ടുള്ള പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിടേണ്ട സമയം അതിക്രമിച്ചിരിക്കുകയാണെന്നും കര്‍ദിനാള്‍ തന്റെ സന്ദേശത്തില്‍ പറഞ്ഞു.
Image: /content_image/News/News-2016-11-08-07:49:02.jpg
Keywords: homeless,people,in,UK,increase,cardinal,Nichols
Content: 3152
Category: 6
Sub Category:
Heading: തിരുവെഴുത്തിന്റെ വിശുദ്ധിയും പൂര്‍ണ്ണതയും
Content: "അവന്‍ പ്രതിവചിച്ചു: മനുഷ്യന്‍ അപ്പം കൊണ്ട് മാത്രമല്ല, ദൈവത്തിന്റെ നാവില്‍ നിന്നു പുറപ്പെടുന്ന ഓരോ വാക്കു കൊണ്ടുമാണു ജീവിക്കുന്നത് എന്ന് എഴുതപ്പെട്ടിരിക്കുന്നു" (മത്തായി 4:4). #{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: നവംബര്‍ 8}# ദൈവത്തിന്റെ നാവില്‍ നിന്നു പുറപ്പെടുന്ന ഓരോ വാക്കും മാമോദീസാ സ്വീകരിച്ച ഓരോ വ്യക്തിയുടേയും പുതുജീവനെ പോഷിപ്പിക്കാന്‍ ഉതകുന്നതാണ്. അതായത് ദൈവീകസത്യങ്ങളില്‍ വച്ച് അനന്തമായ ആധികാരികതയുള്ളതാണ് അവിടുത്തെ തിരുവെഴുത്ത്. അത് വിശ്വാസത്തിന്റെ ഉറവിടമാണ്. ദിവ്യബലിയെ അശുദ്ധമാക്കുന്നത് ദൈവനിന്ദയായിരിക്കുന്നതു പോലെ തന്നെയാണ് ദൈവവചനത്തിന്റെ വിശുദ്ധിയിലും അഖണ്ഡതയിലും അനാവശ്യമായി കൈകടത്തുന്നതും. വിശുദ്ധ പൌലോസ് ശ്ലീഹാ പറയുന്നതു പോലെ അവിടുത്തെ വാക്കുകള്‍ പൂര്‍ണവും തീര്‍ച്ചയുള്ളതുമാണ്. അവിടുത്തെ വചനങ്ങള്‍ പൂര്‍ണ്ണമായും ദൈവത്തില്‍ നിന്നുള്ളതാകയാല്‍ അവ വലിയ പ്രാധാന്യമുള്ളതും ശ്രദ്ധാപൂര്‍ണ്ണമായ ആചരണത്തിന് യോഗ്യവുമാണ്. (വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ പാപ്പ, റോം, 2.1.80) {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/11?type=6 }}
Image: /content_image/Meditation/Meditation-2016-11-08-05:43:09.jpg
Keywords: വചനം
Content: 3153
Category: 1
Sub Category:
Heading: അംഗോളയിൽ യുവവൈദികൻ വാഹനപകടത്തിൽ മരണമടഞ്ഞു- WIP
Content: അംഗോള : ആഫ്രിക്കയിൽ മിഷൻ വൈദികനായി സേവനം ചെയ്യുകയായിരുന്ന യുവ വൈദികൻ ഫാ.റോയ് മൂത്തേടത്തു വാഹനാപകടത്തിൽ മരണമടഞ്ഞു. തിരുഹൃദയ സഭാംഗമാണ്. ഉദയപേരൂർ ഇടവകാംഗമായ ഫാ.റോയി 2012 ജനുവരിയിലാണ് തിരുപ്പട്ടം സ്വീകരിച്ചത്. എറണാകുളം-അങ്കമാലി അതിരൂപതയിൽ വൈദികനായി സേവനം ചെയ്ത അദ്ദേഹം ആഫ്രിക്കൻ മിഷനായി പുറപ്പെടുകയായിരുന്നു.
Image: /content_image/News/News-2016-11-08-06:11:34.jpg
Keywords:
Content: 3154
Category: 1
Sub Category:
Heading: അപൂര്‍വ്വ രോഗങ്ങള്‍ ബാധിച്ചവരെയും അവഗണിക്കപ്പെട്ട് കഴിയുന്നവരെയും സ്മരിക്കാന്‍ വത്തിക്കാനില്‍ പ്രത്യേക കോണ്‍ഫറന്‍സ്
Content: വത്തിക്കാന്‍: അപൂര്‍വ്വ രോഗങ്ങള്‍ ബാധിച്ചവരെയും വിവിധ രോഗങ്ങളാല്‍ അവഗണിക്കപ്പെട്ട് കഴിയുന്നവരോടുമുള്ള അനുകമ്പയും ഐക്യദാർഢ്യവും പ്രഖ്യാപിച്ച് കൊണ്ട് വത്തിക്കാനില്‍ പ്രത്യേക കോണ്‍ഫറന്‍സ് നടത്തപ്പെടും. ഇത്തരം രോഗാവസ്ഥയില്‍ കഴിയുന്നവരോടുള്ള സഭയുടെ കരുതലും ഐക്യവും പ്രകടിപ്പിക്കുന്നതിനായാണ് പ്രത്യേക കോണ്‍ഫറന്‍സ് നടത്തുന്നത്. പൊന്തിഫിക്കല്‍ കൗണ്‍സില്‍ ഫോര്‍ ഹെല്‍ത്ത് കെയര്‍ വര്‍ക്കേഴ്‌സിന്റെ ആഭിമുഖ്യത്തിലാണ് ഈ മാസം 10 മുതല്‍ 12 വരെ പ്രത്യേക കോണ്‍ഫറന്‍സ് നടത്തുന്നത്. പൊന്തിഫിക്കല്‍ കൗണ്‍സില്‍ ഫോര്‍ ഹെല്‍ത്ത് കെയര്‍ വര്‍ക്കേഴ്‌സിന്റെ സെക്രട്ടറിയായ മോണ്‍സിഞ്ചോര്‍ ജീന്‍ മാരീയാണ് യോഗത്തിന്റെ വിവരങ്ങള്‍ പരസ്യപ്പെടുത്തിയത്. കരുണയുടെ ജൂബിലി വര്‍ഷത്തിന്റെ ഭാഗമായിട്ടാണ് കോണ്‍ഫറന്‍സ് നടത്തപ്പെടുന്നത്. രണ്ടായിരം വര്‍ഷത്തോളമായി സഭ രോഗികള്‍ക്കു വേണ്ടി നടത്തുന്ന ശുശ്രൂഷയെ നന്ദിപൂര്‍വ്വം ഓര്‍ക്കുന്നതായും അദ്ദേഹം പറഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ ആരോഗ്യ സേവനദാതാക്കളായി സഭയ്ക്ക് മാറുവാന്‍ സാധിച്ചത് ശുശ്രൂഷ മനോഭാവം കൊണ്ടാണെന്നും അദ്ദേഹം ചൂണ്ടികാട്ടി. രണ്ടായിരത്തില്‍ ഒരാള്‍ക്ക് മാത്രം ബാധിക്കുന്ന രോഗത്തെയാണ് അപൂര്‍വ്വമായ രോഗം എന്ന് ലോകാരോഗ്യ സംഘടന വിശേഷിപ്പിച്ചിരിക്കുന്നത്. അയ്യായിരത്തിനും എണ്ണായിരത്തിനും ഇടയിലുള്ള രോഗാണുക്കള്‍ ഇത്തരം അപൂര്‍വ്വ രോഗം പരത്തുന്നവയാണെന്നും പഠനങ്ങളിലൂടെ കണ്ടെത്തിയിട്ടുണ്ട്. പ്രാധാന്യമില്ലായെന്ന് സമൂഹം കരുതുന്ന പലതരം രോഗങ്ങള്‍ 400 മില്യണ്‍ ആളുകള്‍ക്ക് ബാധിച്ചിട്ടുണ്ടെന്നാണ് കണക്കുകള്‍. ഇവരില്‍ ഭൂരിഭാഗവും ഉഷ്ണമേഖലാ പ്രദേശത്ത് വസിക്കുന്നവരാണ്. 2015-ല്‍ കെനിയയില്‍ ഐക്യരാഷ്ട്ര സഭയുടെ ഒരു യോഗത്തില്‍ പങ്കെടുത്തുകൊണ്ട് മലേറിയ, ക്ഷയം തുടങ്ങിയ രോഗങ്ങള്‍ അടിയന്തര പ്രാധാന്യത്തോടെ തുടച്ചു നീക്കേണ്ടവയാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ അഭിപ്രായപ്പെട്ടിരുന്നു. രാഷ്ട്രീയ, സാമ്പത്തിക താല്‍പര്യങ്ങള്‍ എല്ലാം മാറ്റി നിര്‍ത്തി ഇത്തരം രോഗങ്ങള്‍ക്കെതിരെ ഒരുമിച്ച് നിന്ന് പോരാടണമെന്നും പാപ്പ അന്ന് ഓര്‍മ്മിപ്പിച്ചു. ഈ മാസം 10-ാം തീയതി ആരംഭിക്കുന്ന കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്ന രോഗികളേയും, ബന്ധുക്കളേയും ഫ്രാന്‍സിസ് മാര്‍പാപ്പ അവസാന ദിവസം നേരില്‍ എത്തി സന്ദര്‍ശിക്കും. അയ്യായിരത്തോളം പേര്‍ പങ്കെടുക്കുന്ന കോണ്‍ഫറന്‍സിന്റെ സമാപന യോഗം നടക്കുന്നത് പോള്‍ ആറാമന്‍ ഹാളില്‍ വച്ചാണ്.
Image: /content_image/News/News-2016-11-08-08:40:23.jpg
Keywords: Vatican,event,supports,people,with,rare,and,neglected,diseases
Content: 3155
Category: 4
Sub Category:
Heading: നമ്മുടെ ദൈവവിളി തിരിച്ചറിയുവാനുള്ള 10 അടയാളങ്ങൾ
Content: “നിങ്ങള്‍ എന്നെ തെരഞ്ഞെടുക്കുകയല്ല, ഞാന്‍ നിങ്ങളെ തെരഞ്ഞെടുക്കുകയാണ് ചെയ്തത്” (യോഹന്നാന്‍ 15:16) നമുക്കോരോരുത്തര്‍ക്കും ഒരു ദൈവവിളിയുണ്ട്. എന്നാൽ അത് എന്താണെന്ന് തിരിച്ചറിയുവാൻ നാം ശ്രമിക്കാറുണ്ടോ? നമ്മുടെ ജീവിതം കൊണ്ട് ദൈവം എന്താണ് ആഗ്രഹിക്കുന്നതെന്ന് ദൈവത്തോട് ചോദിക്കുക എന്നതാണ് അത് അറിയുവാനുള്ള പ്രഥമ മാർഗ്ഗം. നമ്മുടെ വ്യക്തിപരമായ പ്രാർത്ഥനകളിൽ ഈ ആവശ്യം നാം സമർപ്പിക്കുമ്പോൾ പരിശുദ്ധാത്മാവ് അത് നമുക്ക്‌ വെളിപ്പെടുത്തി തരും. ചില പ്രേരണകളിലൂടെയായിരിക്കും ഇത് നാം തിരിച്ചറിയുക. ഇത് തിരിച്ചറിയുവാനുള്ള 10 അടയാളങ്ങള്‍:- #{red->n->n->1. ദൈവനിയോഗം അറിയുവാനുള്ള ഒരു അന്തര്‍ലീനമായ ആഗ്രഹം നമ്മുടെ ഉള്ളില്‍ ഉണ്ടാകും. 2. നമ്മള്‍ ദൈവത്താല്‍ വിളിക്കപ്പെട്ടിരിക്കുന്നു എന്ന തോന്നലിനെ പിഴുതുമാറ്റാന്‍ നമ്മുക്കു കഴിയുകയില്ല. 3. നമ്മുടെ വിശ്വസ്തരായവര്‍ക്കും നമ്മിലെ ദൈവവിളിയെക്കുറിച്ചു ബോധ്യമുണ്ടാവാൻ തുടങ്ങും. 4. നമ്മുടെ ദൈവനിയോഗം നമ്മുക്കു വേണ്ടി മാത്രമായി ജീവിക്കുവാനുള്ള ഒരു അവസ്ഥയായി നമ്മുക്ക് ഒരിക്കലും തോന്നുകയില്ല. 5. ദൈവവിളിയെക്കുറിച്ചു ചിന്തിക്കുവാന്‍ ആരംഭിക്കുമ്പോള്‍ തന്നെ ഭയങ്കരമായ അസ്വസ്ഥത അനുഭവപ്പെടുവാന്‍ തുടങ്ങും. 6. എന്നാല്‍ ക്രമേണ ദൈവവിളിയെക്കുറിച്ച് ചിന്തിക്കുമ്പോള്‍ നമ്മുക്കു ആശ്വാസം ലഭിച്ചു തുടങ്ങും. 7. നമ്മുടെ നിയന്ത്രണത്തിനും അപ്പുറത്തുള്ള നമ്മുടെ പ്രവര്‍ത്തനങ്ങള്‍ നമ്മേ ദൈവവിളിയിലേക്ക് നയിച്ചു കൊണ്ടിരിക്കും. 8. ദൈവവിളിക്ക് പ്രത്യുത്തരം കൊടുക്കണമെന്ന ചിന്ത നമ്മളില്‍ കൂടുതല്‍ കൂടുതല്‍ ശക്തി പ്രാപിച്ചുകൊണ്ടിരിക്കും. 9. ദൈവവിളിയിൽ നിന്നും വേർപെട്ട് മറ്റ് കാര്യങ്ങളില്‍ വ്യാപൃതരാവുമ്പോള്‍ നമ്മുടെ ഹൃദയം അസ്വസ്ഥമാകുന്നത് നമ്മുക്കു തിരിച്ചറിയുവാന്‍ കഴിയും. 10. 'നമ്മുടെ നിയന്ത്രണം ദൈവത്തിനേല്‍പ്പിക്കണമെന്ന ചിന്ത, തടവല്ല മറിച്ച് ഒരു മോചനമാണ്' എന്ന ബോധ്യം നമ്മളിൽ ബലപ്പെടാൻ തുടങ്ങും.}# ഈ സമയം കൂടുതൽ പ്രാർത്ഥിക്കുവാനും കൗദാശിക ജീവിതത്തിൽ ആഴപ്പെടാനും ആഴ്ചയിൽ ഒരു തവണയെങ്കിലും നമ്മുടെ ലഘുവായ പാപങ്ങൾ പോലും ഏറ്റുപറഞ്ഞു കുമ്പസാരിക്കുവാനും ദിവ്യകാരുണ്യ ഈശോയുടെ മുൻപിൽ ശാന്തമായി പ്രാർത്ഥിക്കാനും സമയം കണ്ടെത്തണം. അപ്പോൾ ദൈവത്തിന്റെ വിളിയിലേക്ക് അവിടുന്ന് നമ്മെ നയിക്കും. നമുക്കു ലഭിക്കുന്ന ദൈവവിളിയുടെ വലുപ്പ ചെറുപ്പങ്ങൾ ഒരിക്കലും കണക്കിലെടുക്കരുത്. സഭയെ നയിക്കുന്ന മാർപാപ്പയും ഒരു ദേവാലയം വൃത്തിയാക്കുന്ന സാധാരണ മനുഷ്യനും ദൈവത്തിന്റെ ദൃഷ്ടിയിൽ ഒന്നു പോലെയാണ്. നമ്മുക്കു ലഭിച്ചിരിക്കുന്ന വിളി എന്താണന്നതിനെ ആശ്രയിച്ചല്ല, പിന്നെയോ ആ വിളി നാം എത്രമാത്രം വിശ്വസ്തതയോടെ ഏറ്റെടുക്കുന്നു എന്നതിനെ ആശ്രയിച്ചായിരിക്കും നമ്മുടെ സ്വർഗ്ഗീയ സമ്മാനം നിശ്ചയിക്കപ്പെടുക. #Repost
Image: /content_image/Mirror/Mirror-2016-11-08-07:17:59.jpg
Keywords: ദൈവവിളി
Content: 3156
Category: 1
Sub Category:
Heading: വടക്കന്‍ അംഗോളയിലുണ്ടായ വാഹനാപകടത്തില്‍ മലയാളി വൈദികന്‍ മരണമടഞ്ഞു
Content: ഡുണ്ടോ: വടക്കന്‍ അംഗോളയിലുണ്ടായ വാഹനാപകടത്തില്‍ മലയാളി വൈദികന്‍ മരിച്ചു. മിഷ്‌ണറി വൈദികനായ ഫാദര്‍ റോയി മൂത്തേടത്തു ആണ് മരിച്ചത്. ഡുണ്ടോ ബിഷപ്പ് ഹൗസിലേക്കുള്ള യാത്രാ മധ്യേയാണ് അപകടം നടന്നത്. ഫാദര്‍ റോയിയെ കൂടാതെ അഞ്ചു പേര്‍ കൂടി വാഹനത്തിലുണ്ടായിരുന്നു. ഇവര്‍ സഞ്ചരിച്ച കാര്‍ റോഡില്‍ അശ്രദ്ധമായി പാര്‍ക്ക് ചെയ്തിരുന്ന ട്രക്കില്‍ ഇടിച്ചാണ് അപകടമുണ്ടായത്. രൂപതയുടെ പാസ്റ്ററല്‍ അസംബ്ലിയില്‍ പങ്കെടുക്കുവാനായിട്ടാണ് ഇവര്‍ ഡൂണ്ടോ ബിഷപ്പ് ഹൗസിലേക്ക് യാത്ര തിരിച്ചത്. ലുണ്ട നോര്‍ത്തേയിലെ ഇടവക വികാരിയായ ഫാദര്‍ അല്‍സെ ആണ് കാര്‍ ഓടിച്ചിരുന്നത്. അപകടമുണ്ടായ ഉടന്‍ തന്നെ ഫാദര്‍ റോയി മരിക്കുകയായിരുന്നു. പരിക്കേറ്റ മറ്റുള്ളവര്‍ അപകടനില തരണം ചെയ്തതായി ഡോക്ടറുമാര്‍ അറിയിച്ചിട്ടുണ്ട്. ബിഷപ്പ് ഹൗസില്‍ നിന്ന്‍ 120 കിലോമീറ്റര്‍ അകലെയാണ് അപകടം നടന്നത്. ഉദയപേരൂർ ഇടവകാംഗമായ ഫാ.റോയി 2012 ജനുവരിയിലാണ് തിരുപ്പട്ടം സ്വീകരിച്ചത്. എറണാകുളം-അങ്കമാലി അതിരൂപതയിൽ വൈദികനായി സേവനം ചെയ്ത അദ്ദേഹം ആഫ്രിക്കൻ മിഷനായി പുറപ്പെടുകയായിരുന്നു. റോഗാഷനിസ്റ്റ് ഓഫ് ഹേര്‍ട്ട് ഓഫ് ജീസസ് (ആര്‍‌സി‌ജെ) സഭാംഗമാണ് അദ്ദേഹം. #{red->n->n->അകാലത്തില്‍ വേര്‍പിരിഞ്ഞ റോയി അച്ചനു പ്രവാചകശബ്ദത്തിന്റെ ആദരാഞ്ജലി}# #{blue->n->n->അച്ചന്റെ ആത്മശാന്തിക്കായി നമ്മുക്ക് പ്രാര്‍ത്ഥിക്കാം}#
Image: /content_image/News/News-2016-11-08-10:28:24.jpg
Keywords:
Content: 3157
Category: 15
Sub Category:
Heading: ശുദ്ധീകരണാത്മാക്കളുടെ വണക്കമാസം: ഒമ്പതാം തീയതി
Content: ആര്‍ക്കും വേല ചെയ്യാന്‍ പാടില്ലാത്ത രാത്രികാലം അടുത്തു വരും എന്ന് ഈശോ അരുളിച്ചെയ്തിരിക്കുന്നു. ഈ വാക്യത്തിന്‍റെ അര്‍ത്ഥം വേദപാരംഗതന്മാരുടെ അഭിപ്രായ പ്രകാരം മരണശേഷം ആര്‍ക്കുംപുണ്യം ചെയ്യാന്‍ പാടില്ല എന്നാണ്. ജീവിച്ചിരിക്കുമ്പോള്‍ മാത്രമേ മനുഷ്യനു സല്‍കൃത്യങ്ങള്‍ ചെയ്യാന്‍ സാധിക്കയുള്ളൂ. അതുകൊണ്ട് ത്യാഗ പ്രവര്‍ത്തികളും'' പുണ്യപ്രവര്‍ത്തികള്‍ ഇപ്പോഴാണ് നാം ഉത്സാഹപൂര്‍വ്വം ചെയ്യേണ്ടത്. പൂര്‍വ്വയൗസേപ്പ് സ്പര്‍ദ്ധകലുഷരായ സഹോദരന്മാരാല്‍ അടിമയായി വില്‍ക്കപ്പെട്ടു. ഒടുവില്‍ ഫറവോന്‍ രാജാവിന്‍റെ കല്‍പനപ്രകാരം തന്‍റെമേല്‍ അന്യായമായി ആരോപിച്ച കുറ്റംമൂലം കാരാഗൃഹത്തില്‍ കിടക്കുമ്പോള്‍ സഹാവാസിയും ഫറവോന്‍റെ ഉദ്യോഗസ്ഥനുമായ ഒരാള്‍ക്ക് ഒരു വലിയ സഹായം ചെയ്തു കൊടുത്തു. അതിന്‍റെ ശേഷം അയാള്‍ക്ക് നല്ലകാലം വരുമ്പോള്‍ തന്‍റെ കാര്യം പറഞ്ഞു. എങ്കിലും ശുഭസ്ഥിതിയിലെക്കെത്തിയപ്പോള്‍ അയാള്‍ യൗസേപ്പിനെ വിസ്മരിക്കയാണുണ്ടായത്. ശുദ്ധീകരണ സ്ഥലത്തിലെ ആത്മാക്കളുടെ സ്ഥിതിയും മിക്കവാറും ഇങ്ങനെയാണ്. മക്കള്‍ മാതാപിതാക്കന്മാരെയും, മാതാപിതാക്കന്മാര്‍ മക്കളെയും സ്നേഹിതന്മാര്‍ സ്നേഹിതന്മാരെയും, ഉപകൃത്യന്‍ ഉപകാരിയെയും മറന്ന് അവരുടെ ആത്മാക്കളുടെ സങ്കടങ്ങളെ കുറയ്ക്കുന്നതിനു ഒന്നും ചെയ്യാതെ പോകുന്നത് സാധാരണമാണല്ലോ. വല്ലതും ചെയ്‌താല്‍ തന്നെയും അതേറ്റവും തുച്ഛമായിരിക്കും. മരിച്ചവര്‍ ശുദ്ധീകരണ സ്ഥലത്തില്‍ ദുസ്സഹമായ വേദനകളെ അനുഭവിക്കുമ്പോള്‍ അവരുടെ മക്കളും ബന്ധുക്കളും ദിഗ്വാസികള്‍, സ്നേഹിതന്മാര്‍ മുതലായവരും ഇവരുടെ സ്വത്തുക്കളെ യഥേഷ്ടം ചെലവഴിച്ച് സന്തോഷചിത്തരായി നടക്കുന്നു. ആകയാല്‍ ക്രിസ്ത്യാനികളേ! നിങ്ങളെ സംബന്ധിച്ചവര്‍ക്ക് സഹായം ചെയ്യാതെ അവരെ മറന്നു കളയാമോ? അവരെ മറന്നു കളയുന്നത് വലിയ നീചത്വവും കാഠിന്യവുമെന്നു നിങ്ങള്‍ക്കു തോന്നുന്നില്ലേ? ഇനിയെങ്കിലും നിങ്ങളുടെ പ്രവര്‍ത്തികളെല്ലാം അവര്‍ക്കാശ്വാസമായിരിപ്പാന്‍ തക്കപോലെ ശുദ്ധ നിയോഗത്തോടു കൂടി ചെയ്ത് ഈ ആത്മാക്കള്‍ക്ക്‌ വേണ്ടി കാഴ്ചവച്ചു കൊള്ളുവിന്‍. #{red->n->n->ജപം}# നിത്യനായ സര്‍വ്വേശ്വരാ! ശുദ്ധീകരണ സ്ഥലത്തില്‍ കിടക്കുന്ന അങ്ങേ ദാസന്മാരുടെ ആത്മാക്കളുടെ മേല്‍ അങ്ങേ കൃപയെ ധാരാളമായി വര്‍ഷിക്കണമേ. ജ്ഞാനസ്നാനം വഴിയായി അങ്ങേ തിരുപുത്രന്‍റെ മരണഫലം അനുഭവിപ്പാനിടയായ ഇവര്‍ താമസം കൂടാതെ അങ്ങയെ അഭിമുഖമായി ദര്‍ശിക്കുന്നതിനിട വരുത്തിയരുളണമെന്ന് കര്‍ത്താവേ! ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു. മരിച്ച വിശ്വാസികളുടെ ആത്മാക്കള്‍ക്ക് തമ്പുരാന്‍റെ മനോഗുണത്താല്‍ മോക്ഷത്തില്‍ ചേരുവാന്‍ ഇടയുണ്ടായിരിക്കട്ടെ. നിത്യപിതാവേ! ഈശോമിശിഹാ കര്‍ത്താവിന്‍റെ വിലമതിയാത്ത തിരുച്ചോരയെക്കുറിച്ച് മരിച്ച വിശ്വാസികളുടെമേല്‍ കൃപയായിരിക്കണമേ. #{red->n->n->സൂചന}# (മരിച്ച വിശ്വാസികളുടെ ആത്മാക്കള്‍ക്കു വേണ്ടി ഈശോയുടെ അഞ്ചു തിരുമുറിവുകളെക്കുറിച്ച് താഴെ കൊടുത്തിരിക്കും വിധം അഞ്ചു പ്രാവശ്യം ചൊല്ലുക) മരിച്ച വിശ്വാസികളുടെ ആത്മാക്കള്‍ക്കു തമ്പുരാന്‍റെ മനോഗുണത്താല്‍ മോക്ഷത്തില്‍ ചേരുവാൻ അനുഗ്രഹമുണ്ടായിരിക്കട്ടെ നിത്യപിതാവേ, ഈശോമിശിഹാ കര്‍ത്താവിന്‍റെ വിലമതിയാത്ത തിരുച്ചോരയെക്കുറിച്ച് അവരുടെമേല്‍ കൃപയുണ്ടാകണമേ. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. #{red->n->n->ശുദ്ധീകരാത്മാക്കളുടെ ലുത്തിനിയ}# കര്‍ത്താവേ, അനുഗ്രഹിക്കണമേ! മിശിഹായേ, അനുഗ്രഹിക്കണമേ! കര്‍ത്താവേ, അനുഗ്രഹിക്കണമേ! മിശിഹായേ ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ! മിശിഹായേ ഞങ്ങളുടെ പ്രാര്‍ത്ഥന കൈക്കൊള്ളണമേ! സ്വര്‍ഗ്ഗസ്ഥനായ പിതാവായ ദൈവമേ, #{blue->n->n->.........(ഞങ്ങളെ അനുഗ്രഹിക്കണമേ)}# ഭൂലോക രക്ഷകനായ പുത്രനായ ദൈവമേ, പരിശുദ്ധാത്മാവായ ദൈവമേ, ഏകദൈവമായ പരിശുദ്ധ ത്രിത്വമേ, പരിശുദ്ധ മറിയമേ, #{blue->n->n->........(മരിച്ച വിശ്വാസികള്‍ക്കു വേണ്ടി അപേക്ഷിക്കണമേ)}# ദൈവത്തിന്‍റെ പരിശുദ്ധ ജനനീ, കന്യകകള്‍ക്കു മകുടമാകുന്ന നിര്‍മ്മല കന്യകേ, വിശുദ്ധ മിഖായേലെ, ദൈവദൂതന്മാരും മുഖ്യ ദൈവദൂതന്മാരുമായ സകല മാലാഖമാരേ, നവവൃന്ദ മാലാഖമാരെ, വിശുദ്ധ സ്നാപക യോഹന്നാനേ, വിശുദ്ധ യൗസേപ്പേ, ബാവാന്മാരും ദീര്‍ഘദര്‍ശികളുമായ സകല വിശുദ്ധന്മാരേ, വിശുദ്ധ പത്രോസേ, വിശുദ്ധ പൗലോസേ, വിശുദ്ധ യോഹന്നാനേ, ശ്ലീഹന്മാരും സുവിശേഷകന്മാരുമായ സകല വിശുദ്ധന്മാരെ, വിശുദ്ധ എസ്തപ്പാനോസേ, വിശുദ്ധ ലൗറന്തിയോസേ, വേദസാക്ഷികളായ സകല വിശുദ്ധന്മാരേ, വിശുദ്ധ ഗ്രിഗോറിയോസേ, വിശുദ്ധ അംബ്രോസീസേ, വിശുദ്ധ ഈറാനിമ്മോസേ, മെത്രാന്മാരും വന്ദകന്മാരുമായ സകല‍ വിശുദ്ധന്മാരേ, വേദപാരംഗതന്‍മാരായ സകല വിശുദ്ധരേ, ഗുരുക്കന്മാരും ആചാര്യന്മാരുമായ സകല വിശുദ്ധന്മാരെ, സന്യാസികളും തപോധനന്മാരുമായ സകല വിശുദ്ധന്മാരേ, വിശുദ്ധ മറിയം മഗ്ദലേനായെ, വിശുദ്ധ കത്രീനായെ, വിശുദ്ധ ബാര്‍ബരായെ, കന്യകകളും വിധവകളുമായ സകല വിശുദ്ധരേ, ദയാപരനായിരുന്ന്, .........(കര്‍ത്താവേ അവരുടെ പാപങ്ങള്‍ പൊറുത്തരുളണമേ) ദയാപരനായിരുന്ന്, ........(കര്‍ത്താവേ, ഞങ്ങളുടെ പ്രാര്‍ത്ഥന കേട്ടരുളണമേ) ദയാപരനായിരുന്ന്, ........(കര്‍ത്താവേ ഞങ്ങളുടെ പ്രാര്‍ത്ഥന കേട്ടരുളണമേ) സകല തിന്മകളില്‍ നിന്ന്‍, #{blue->n->n->.......(കര്‍ത്താവേ അവരെ രക്ഷിക്കണമേ)}# അങ്ങേ കോപത്തില്‍ നിന്ന്, അങ്ങേ നീതിയുടെ ഘോരതയില്‍ നിന്ന്‍, ക്രൂരമായ വ്യാകുലത്തില്‍ നിന്ന്, കഠിന ശിക്ഷയില്‍ നിന്ന്, മരണത്തിന്‍റെ ഭയങ്കരമായ ഇരുളില്‍ നിന്ന്‍, അഗ്നിജ്വാലയില്‍ നിന്ന്‍, ശുദ്ധീകരണ സ്ഥലമായ പാറാവില്‍ നിന്ന്‍, അങ്ങേ മനുഷ്യാവതാരത്തെക്കുറിച്ച്, അങ്ങേ കറയില്ലാത്ത ഉത്ഭവത്തെയും പിറവിയേയും കുറിച്ച്, അങ്ങേ മാധുര്യമുള്ള തിരുനാമത്തെക്കുറിച്ച്, അങ്ങേ തിരുബാല പ്രായത്തെക്കുറിച്ച്, അങ്ങേ ജ്ഞാനസ്നാനത്തെയും ഉപവാസത്തെയും കുറിച്ച്, അങ്ങേ വലിയ എളിമയെക്കുറിച്ച്, അങ്ങേ ജാഗ്രതയുള്ള അനുസരണത്തെക്കുറിച്ച്, അങ്ങേ കൃപാധിക്യത്തെയും അളവില്ലാത്ത സ്നേഹത്തെയും കുറിച്ച്, അങ്ങേ പീഡാസഹനത്തെക്കുറിച്ച്, അങ്ങേ ചോര വിയര്‍പ്പേക്കുറിച്ച്, അങ്ങുന്ന് കെട്ടപ്പെട്ട കെട്ടുകളെക്കുറിച്ച്, അങ്ങുന്ന് അനുഭവിച്ച അടികളെക്കുറിച്ച്, അങ്ങേ തിരുമുള്‍‍മുടിയെക്കുറിച്ച്, അങ്ങേ തിരുക്കുരിശിനെക്കുറിച്ച്, അങ്ങേ അഞ്ചു തിരുമുറിവുകളെക്കുറിച്ച്, ഞങ്ങളുടെ മരണത്തെ ജയിച്ച അങ്ങേ അപമാനമുള്ള മരണത്തെക്കുറിച്ച്, അങ്ങേ വിലമതിയാത്ത തിരുരക്തത്തെക്കുറിച്ച്, അങ്ങേ മഹിമയുള്ള ഉത്ഥാനത്തെക്കുറിച്ച്, അങ്ങേ അതിശയമായ സ്വര്‍ഗ്ഗാരോഹണത്തെക്കുറിച്ച്, ആശ്വസിപ്പിക്കുന്നവനായ പരിശുദ്ധാത്മാവിന്‍റെ ആഗമനത്തെക്കുറിച്ച്, വിധിയുടെ ദിവസത്തില്‍ പാപികളായിരിക്കുന്ന ഞങ്ങള്‍ അങ്ങയോട് അപേക്ഷിക്കുന്നു, #{blue->n->n->.........(കര്‍ത്താവേ, ഞങ്ങളുടെ അപേക്ഷ കേള്‍ക്കണമേ)}# പാപിയായിരുന്ന മറിയം മഗ്ദലനായ്ക്കു പാപപരിഹാരം നല്‍കിയവനും നല്ല കള്ളന്‍റെ അപേക്ഷ കേട്ടവനുമായ അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു, മരണത്തിന്‍റെ താക്കോലും നരകത്തിന്‍റെ താക്കോലും കൈക്കൊണ്ടിരിക്കുന്ന അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു, രക്ഷിപ്പാന്‍ യോഗ്യതയുള്ളവരെ കൃപയോടെ രക്ഷിക്കുന്നതിനായി അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു, ഞങ്ങളുടെ സഹോദരര്‍, ബന്ധുക്കള്‍, സ്നേഹിതര്‍, ഉപകാരികള്‍ എന്നിവരുടെ ആത്മാക്കളെ ശുദ്ധീകരണ സ്ഥലത്തു നിന്ന്‍ രക്ഷിച്ചരുളണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു, ഉപേക്ഷിക്കപ്പെട്ട സകല‍ ആത്മാക്കള്‍ക്കും ദയ ചെയ്തരുളണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു, മിശിഹാകര്‍ത്താവില്‍ അനുകൂലപ്പെടുന്ന സകലര്‍ക്കും ആശ്വാസവും പ്രകാശവും സമാധാനവുമുള്ള സ്ഥലം കല്‍പ്പിച്ചരുളണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു, പാപദൂഷ്യത്താല്‍ അവര്‍ക്കുണ്ടായിരിക്കുന്ന ശിക്ഷയെ കുറച്ചരുളണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു, അവരുടെ ദുഃഖത്തെ സന്തോഷമാക്കി മാറ്റണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു, അവരുടെ ആശയെ നിറവേറ്റുവാന്‍ ദയയായിരിക്കണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു, അങ്ങയെ പുകഴ്ത്തി, സ്തുതിച്ചു ബലി അങ്ങേയ്ക്കണപ്പാന്‍ തക്കവണ്ണം കൃപ ചെയ്യണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു, അങ്ങേ പുണ്യാത്മാക്കളുടെ കൂട്ടത്തില്‍ അവരെ കൈക്കൊള്ളണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു, സര്‍വ്വേശ്വരന്‍റെ പുത്രാ, അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു, കൃപയുടെ ഉറവയെ, അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു. ഭൂലോക പാപങ്ങളെ ദിവ്യചെമ്മരിയാട്ടിന്‍ കുട്ടീ, ........(അവര്‍ക്ക് നിത്യാശ്വാസം കൊടുത്തരുളണമേ) ഭൂലോക പാപങ്ങളെ ദിവ്യചെമ്മരിയാട്ടിന്‍ കുട്ടീ, ........(അവര്‍ക്ക് നിത്യാശ്വാസം കൊടുത്തരുളണമേ) ഭൂലോക പാപങ്ങളെ ദിവ്യചെമ്മരിയാട്ടിന്‍ കുട്ടീ, ........(കര്‍ത്താവേ, അനുഗ്രഹിക്കണമേ) (തുടര്‍ന്ന്‍ 1 സ്വര്‍ഗ്ഗ. ചൊല്ലുക) സമാധാനത്തില്‍ അവര്‍ ആശ്വസിക്കട്ടെ, .........(അപ്രകാരം സംഭവിക്കട്ടെ) കര്‍ത്താവേ ഞങ്ങളുടെ അപേക്ഷ കേട്ടരുളണമേ. .......(ഞങ്ങളുടെ അഭയശബ്ദം അങ്ങേ സന്നിധിയില്‍ എത്തട്ടെ) #{red->n->n->പ്രാര്‍ത്ഥിക്കാം}# സകല വിശ്വാസികളുടെയും സൃഷ്ടാവും രക്ഷിതാവുമായിരിക്കുന്ന സര്‍വ്വേശ്വരാ, മരിച്ച അങ്ങേ ദാസരെക്കുറിച്ച് ചെയ്യപ്പെടുന്ന ഭക്തിയുള്ള അപേക്ഷയെ അംഗീകരിച്ച് അവരേറ്റം ആഗ്രഹിക്കുന്ന പാപപരിഹാരത്തെ കൃപയോടു കൂടെ കൊടുത്തരുളണമേ. എന്നേക്കും ജീവിച്ചു വാഴുന്നവനായ സര്‍വ്വേശ്വരാ കര്‍ത്താവേ, ഈ അപേക്ഷയെ കരുണയോടെ കേട്ടരുളണമേ. നിത്യപിതാവേ, മാതാപിതാക്കള്‍, ബന്ധുക്കള്‍, സ്നേഹിതര്‍, ഉപകാരികള്‍ മുതലായവരെ വേണ്ടവിധം സ്നേഹിച്ച് അവര്‍ക്കു വേണ്ട നന്മ ചെയ്യണമെന്ന് അങ്ങ് കല്‍പ്പിച്ചിരിക്കുന്നുവല്ലോ. ഞങ്ങള്‍ക്കു ജന്മം നല്‍കി പ്രിയത്തോടു കൂടെ വളര്‍ത്തി സഹായിച്ചവരും, പലവിധ ഉപകാരങ്ങള്‍ ഞങ്ങള്‍ക്കു ചെയ്തവരും, ഞങ്ങളുടെ ബന്ധുക്കള്‍, സ്നേഹിതര്‍ എന്നിവരും അവരുടെ വേദന നീങ്ങി എന്നേയ്ക്കും അങ്ങയെ സന്തോഷമായി ദര്‍ശിച്ചു കൊണ്ടിരിപ്പാന്‍ കൃപ ചെയ്യണമെന്ന് ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു. മരിച്ച വിശ്വാസികള്‍ക്കു വേണ്ടി നമുക്ക് പ്രാര്‍ത്ഥിക്കാം. .......(കര്‍ത്താവേ, അവര്‍ക്കു നിത്യാശ്വാസം കൊടുത്തരുളണമേ) നിത്യവെളിച്ചം അവര്‍ക്കു ലഭിക്കുമാറാകട്ടെ, ആമ്മേന്‍. #{red->n->n->സുകൃതജപം}# ഈശോയേ, ഞങ്ങളുടെ മേല്‍ കരുണയായിരിക്കണമേ. #{red->n->n->സല്‍ക്രിയ}# ശുദ്ധീകരണ സ്ഥലത്തിലുള്ള ആത്മാക്കളെക്കുറിച്ച് ദേവാലയത്തില്‍ എന്തെങ്കിലും കാഴ്ച കൊടുക്കുക. {{ഈ മാസത്തെ മുഴുവന്‍ വണക്കമാസവും ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://pravachakasabdam.com/index.php/site/calendar/11?type=15}}
Image: /content_image/ChristianPrayer/ChristianPrayer-2016-11-08-13:40:16.jpg
Keywords: ശുദ്ധീകരണാത്മാക്കളുടെ വണക്കമാസം
Content: 3158
Category: 1
Sub Category:
Heading: അധികാരമോഹം ദൈവത്തെ സേവിക്കുവാനുള്ള പാതയിലെ തടസമാണെന്ന് ഫ്രാൻസിസ് മാർപാപ്പ
Content: വത്തിക്കാന്‍: അധികാര മോഹവും, അവിശ്വസ്തതയും ദൈവീക സേവനത്തില്‍ നിന്നും നമ്മേ മാറ്റി നിര്‍ത്തുന്നതാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ഡോമസ് സാങ്‌തെ മാര്‍ത്തേ ദേവാലയത്തില്‍ വിശുദ്ധ ബലി അര്‍പ്പിച്ചു സംസാരിക്കുകയായിരിന്നു അദ്ദേഹം. ദൈവീക സേവനത്തിന്റെ ആവശ്യകതയെ അടിസ്ഥാനപ്പെടുത്തിയുള്ള പ്രസംഗമാണ് പാപ്പ ഇന്നലെ നടത്തിയത്. "നിങ്ങളില്‍ വലിയവനാകാന്‍ ആഗ്രഹിക്കുന്നവന്‍ ദാസന്‍മാരെ പോലെ സേവനം ചെയ്യുവാന്‍ തയ്യാറാകണമെന്നാണ് യേശു പഠിപ്പിക്കുന്നത്. അധികാരത്തോടുള്ള അമിതമായ താല്‍പര്യം ദൈവത്തെ സേവിക്കുവാനുള്ള പാതയിലെ തടസമാണ്. ഇത്തരം ഒരു ആഗ്രഹം നമ്മില്‍ നിന്നും മാറ്റി നിര്‍ത്തേണ്ടതിന് നാം ദൈവത്തോട് നിരന്തരം പ്രാര്‍ത്ഥിക്കണം. മിക്കവര്‍ക്കും പലരുടെയും മേല്‍ ആധിപത്യവും അധികാരവും വേണമെന്ന ആഗ്രഹമാണ് നിലനില്‍ക്കുന്നത്. ഇത്തരമൊരു അവസ്ഥ ഏറെ അപകടം സൃഷ്ടിക്കുന്നതാണ്". പാപ്പ പറഞ്ഞു. ദൈവത്തെ സേവിക്കുവാന്‍ താല്‍പര്യപ്പെടുന്നവരുടെ വഴിയിലെ മറ്റൊരു പ്രധാന തടസം അവിശ്വസ്തതയാണെന്ന് പരിശുദ്ധ പിതാവ് വിശദീകരിച്ചു. അവിശ്വസ്തരായ മനുഷ്യര്‍ ഒരു മത്സരത്തിലെ രണ്ടു ടീമുകള്‍ക്കു വേണ്ടിയും കളിക്കുന്നവരെ പോലെയാണെന്നും പാപ്പ ഉപമിച്ചു. അവിശ്വസ്തരായവര്‍ ദൈവത്തിന്റെ പക്ഷത്ത് നില്‍ക്കുമ്പോള്‍ തന്നെ, ദൈവീക വിരുദ്ധ കാര്യങ്ങള്‍ പ്രവര്‍ത്തിക്കുന്നവരാണെന്നും പിതാവ് പറഞ്ഞു. അധികാരത്തോട് താല്‍പര്യമുള്ളവര്‍ തന്നെയാണ് അവിശ്വസ്തരായി പിന്നീട് മാറുന്നതെന്നും പാപ്പ ചൂണ്ടികാണിച്ചു. "നമ്മുക്ക് വിശ്വസ്തതയോടും, സന്തോഷത്തോടും കൂടി ദൈവത്തെ സേവിക്കാം. അതിനായി നമുക്ക് ആവശ്യം അവിടുത്തെ കൃപയാണ്. ഈ ദാനമില്ലാതെ നമുക്ക് ഒന്നും ചെയ്യുവാന്‍ സാധ്യമല്ല. കൃപയ്ക്ക് തടസമായി നില്‍ക്കുന്ന അധികാരത്തേയും, അവിശ്വസ്തതയേയും നാം മാറ്റി നിര്‍ത്തണം. അപ്പോള്‍ നമുക്ക് ദൈവത്തെ ദാസന്‍മാരെ പോലെയല്ല, മറിച്ച് മക്കളേ പോലെ സേവിക്കുവാന്‍ സാധിക്കും". ഫ്രാന്‍സിസ് പാപ്പ കൂട്ടിച്ചേര്‍ത്തു.
Image: /content_image/News/News-2016-11-09-02:29:33.jpg
Keywords: Desire,for,power,is,an,obstacle,to,serving,God,says,Pope