Contents
Displaying 2951-2960 of 24987 results.
Content:
3189
Category: 18
Sub Category:
Heading: വചനസര്‍ഗ പ്രതിഭാ പുരസ്‌കാരം റവ. ഡോ. മൈക്കിള്‍ കാരിമറ്റത്തിന്
Content: കൊച്ചി: കേരള കാത്തലിക് ബൈബിള്‍ സൊസൈറ്റി ഏര്‍പ്പെടുത്തിയ മാര്‍ ജോര്‍ജ് പുന്നക്കോട്ടില്‍ വചനസര്‍ഗ പ്രതിഭാ പുരസ്‌കാരം റവ. ഡോ. മൈക്കിള്‍ കാരിമറ്റത്തിന്. ‘നസ്രത്തില്‍നിന്ന് ഒരു പ്രവാചകന്‍’ എന്ന ബൈബിള്‍ പഠന ഗ്രന്ഥത്തിനാണ് പുരസ്‌കാരം. നവംബര്‍ 26നു പി.ഒ.സി.യില്‍ വച്ച് നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് സമ്മാനിക്കും. റവ. ഡോ. പോള്‍ കല്ലുവീട്ടില്‍, റവ.ഡോ. ആന്റണി തേറാത്ത്, റവ.ഡോ. ജേക്കബ് നാലുപറയില്‍ എന്നിവരടങ്ങിയ ജൂറിയാണ് അവാര്‍ഡു നിര്‍ണയം നടത്തിയത്. മലയാള ഭാഷയില്‍ ബൈബിള്‍ വൈജ്ഞാനികരംഗത്ത് ഡോ. മൈക്കിള്‍ കാരിമറ്റം സര്‍ഗാത്മകവും പണ്ഡിതോചിതവുമായ സംഭാവനയാണ് നല്കിയിരിക്കുന്നതെന്ന് ജൂറി വിലയിരുത്തി. പരാജിതരുടെ സുവിശേഷം, വീടുവിഴുങ്ങുന്നവരും ചില്ലിക്കാശും, വിശ്വാസത്തിന്റെ വേരുകള്‍, ആത്മാക്കളുടെ ലോകം, കാണാപ്പുറം, കുരിശിന്റെ സുവിശേഷം, ഗുരുമൊഴികള്‍, വെളിപാടുപുസ്തകം ഒരു വ്യാഖ്യാനം തുടങ്ങി നിരവധി കൃതികളുടെ കര്‍ത്താവാണു ഡോ. മൈക്കിള്‍ കാരിമറ്റം. ഇംഗ്‌ളീഷ്ഭാഷയിലും നിരവധി ഗ്രന്ഥങ്ങളും പഴയനിയമത്തിലെയും പുതിയനിയമത്തിലെയും കഥാപാത്രങ്ങളെക്കുറിച്ചുള്ള ചിത്രകഥകളും ഇദ്ദേഹത്തിന്റേതായുണ്ട്. കെ.സി.ബി.സി. മാധ്യമകമ്മീഷന്റെ ദാര്‍ശനിക അവാര്‍ഡ്, ജോണ്‍ കുന്നപ്പള്ളി അവാര്‍ഡ്, കുണ്ടുകുളം അവാര്‍ഡ് എന്നിവ നേടിയിട്ടുണ്ട്. തലശ്ശേരി അതിരൂപതാംഗമായ ഡോ. മൈക്കിള്‍ കാരിമറ്റം റോമിലെ പൊന്തിഫിക്കല്‍ ബിബ്‌ളിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍നിന്ന് ബൈബിള്‍ വിജ്ഞാനീയത്തില്‍ ഡോക്ടറേറ്റു നേടി. പി.ഒ.സി. മലയാളം ബൈബിളിന്റെ ചീഫ് എഡിറ്റര്‍മാരില്‍ ഒരാളായിരുന്നു.
Image: /content_image/India/India-2016-11-11-07:47:56.jpg
Keywords:

3190
Category: 18
Sub Category:
Heading: വിശ്വാസികൾ കരുണയുടെ കവാടങ്ങളായി തീരണം: മാർ ജോസ് പുളിക്കൽ
Content: കാഞ്ഞിരപ്പള്ളി: കരുണയുടെ കവാടങ്ങൾ അടയ്ക്കുമ്പോൾ വിശ്വാസികൾ കരുണയുടെ കവാടങ്ങളായി തീരണമെന്ന് കാഞ്ഞിരപ്പള്ളി രൂപത സഹായ മെത്രാൻ മാർ ജോസ് പുളിക്കൽ. കാഞ്ഞിരപ്പള്ളി കരിസ്മാറ്റിക് സോണിന്റെയും ആകാശപ്പറവകളുടെയും നസ്രത്ത് ആശ്രമത്തിന്റെയും സംയുക്‌താഭിമുഖ്യത്തിൽ മുണ്ടക്കയത്തു നിന്ന് കാഞ്ഞിരപ്പള്ളിയിലേക്ക് കാരുണ്യ കവാടങ്ങളിലൂടെ നടത്തിയ തീർഥാടനത്തിൽ സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. വിശ്വാസികൾ കരുണയുടെ കവാടങ്ങളായി തീരണം. ആത്മ സംയമനം ഉള്ളവർക്കു മാത്രമേ ദൈവത്തിന്റെ കൃപ ലഭിക്കുകയുള്ളു. ഓരോ ക്രിസ്ത്യാനിയും ഓരോ മനുഷ്യനും അപരനു ക്ഷമയുടെ കൂടാരവും നന്മയുടെ കടലുമാകണമെന്നും മാർ ജോസ് പുളിക്കൽ കൂട്ടിച്ചേർത്തു. രാവിലെ വിജയപുരം രൂപതയിലെ കരുണയുടെ കവാടമായ മുണ്ടക്കയം സെന്റ് മേരീസ് പള്ളിയിൽ കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ മാത്യു അറയ്ക്കൽ തീർഥാടനം ഉദ്ഘാടനം ചെയ്തു. ഫാ. മാത്യു തുണ്ടത്തിൽ എംസിബിഎസ് വിശുദ്ധ കുർബാനയർപ്പിച്ചു. തുടർന്ന് വിവിധ സ്‌ഥലങ്ങളിൽ ഫാ. സെബാസ്റ്റ്യൻ പെരുനിലം, ഫാ. ഫെലിക്സ് ദേവസ്യ പുറത്തേപ്പറമ്പിൽ, ഫാ. തോമസ് ഓലിക്കൽ, ഫാ. മാത്യു തുണ്ടത്തിൽ, ഫാ. ജോസുകുട്ടി ഇടത്തിനകം എന്നിവർ സന്ദേശം നൽകി. തീർത്ഥാടനത്തോട് അനുബന്ധിച്ചു ആരാധനയും ദിവ്യകാരുണ്യ ആശീർവാദവും നടന്നു.
Image: /content_image/India/India-2016-11-11-08:16:02.jpg

3191
Category: 6
Sub Category:
Heading: അന്ത്യശ്വാസം വരെ പിതാവിന്റെ ഇഷ്ടം നിറവേറ്റാന്‍ വിളിക്കപ്പെട്ടവര്‍
Content: "യേശു വിനാഗിരി സ്വീകരിച്ചിട്ടു പറഞ്ഞു: എല്ലാം പൂര്‍ത്തിയായിരിക്കുന്നു. അവന്‍ തല ചായ്ച്ച് ആത്മാവിനെ സമര്‍പ്പിച്ചു" (യോഹന്നാന്‍ 19:30). #{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: നവംബര്‍ 11}# സുവിശേഷ പ്രകാരം, പ്രാണന്‍ വെടിയുന്നതിന് തൊട്ടുമുമ്പ് യേശു ഉരുവിട്ട വാക്കുകളാണിവ. അതായിരുന്നു അവിടുത്തെ അവസാന വചനം. തന്നെ ലോകത്തിലേക്ക് അയച്ച ജോലി പൂര്‍ത്തീകരിച്ച അവബോധം പ്രകടിപ്പിക്കുന്നതാണ് ഇവ. ഇത് സ്വന്തം പദ്ധതി പൂര്‍ത്തീകരിച്ചതിന്റെ അവബോധമല്ല, മറിച്ച് കുരിശില്‍ സ്വയം സമ്പൂര്‍ണ്ണ ബലിയായി തീര്‍ന്ന പിതാവിന്റെ ഇഷ്ടം അനുസരണയോടെ നിവര്‍ത്തിച്ചതിന്റെ ബോധ്യമാണ്. നമുക്കോരോരുത്തര്‍ക്കും നല്കപ്പെട്ടിരിക്കുന്ന പ്രവര്‍ത്തി ദൈവീകപദ്ധതിയനുസരിച്ച് പൂര്‍ത്തീകരിക്കപ്പെടുമ്പോള്‍ മാത്രമാണ് നമ്മുടെ ജീവിതം അര്‍ത്ഥവത്താകുന്നത്. ജീവിതത്തെയും മരണത്തെയും സംബന്ധിച്ചുള്ള ക്രിസ്തീയ വിശ്വാസമനുസരിച്ച്, ഓരോ മനുഷ്യനും അവന്റെ അന്ത്യശ്വാസം വരെ പിതാവിന്റെ ഇഷ്ടം നിറവേറ്റാന്‍ ബാധ്യസ്ഥനാണ്. അവിടുത്തെ ഇഷ്ടം നിറവേറ്റുന്ന നിര്‍ണ്ണായകമായ അവസാനത്തെ പ്രവര്‍ത്തിയാണ് മരണം. (വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, റോം, 7.12.88) {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/11?type=6 }}
Image: /content_image/Meditation/Meditation-2016-11-11-09:05:13.jpg
Keywords: മരണം

3192
Category: 1
Sub Category:
Heading: വത്തിക്കാന്റെ നിയമനത്തെ അംഗീകരിച്ച് ചൈന: ചാങ്‌സി രൂപതയുടെ മെത്രാനായി പീറ്റര്‍ ഡിംങ് ലിംങ്ബിന്‍ അഭിഷിക്തനായി
Content: ബെയ്ജിംഗ്: ചാങ്‌സി രൂപതയുടെ മെത്രാനായി മോണ്‍സിഞ്ചോര്‍ പീറ്റര്‍ ഡിംങ് ലിംങ്ബിന്‍ അഭിഷിക്തനായി. വത്തിക്കാനില്‍ നിന്നുമുള്ള പീറ്റര്‍ ഡിംങ് ലിംങ്ബിനിന്റെ നിയമനം ചൈനീസ് സര്‍ക്കാരും ഔദ്യോഗികമായി അംഗീകരിച്ചതിനെ തുടര്‍ന്നാണ് ചാങ്‌സി രൂപതയ്ക്ക് പുതിയ ബിഷപ്പിനെ ലഭിച്ചത്. ചാങ്‌സിയിലെ തിരുഹൃദയ ദേവാലയത്തില്‍ നടന്ന മെത്രാഭിഷേക ചടങ്ങുകള്‍ക്ക് സാക്ഷ്യം വഹിക്കുവാനായി രണ്ടായിരത്തില്‍ അധികം വിശ്വാസികള്‍ എത്തിചേര്‍ന്നിരിന്നു. ബെയ്ജിംഗ് ആര്‍ച്ച് ബിഷപ്പ് ജിയൂസീപി ലീ ഷാന്‍ ചടങ്ങുകള്‍ക്ക് മുഖ്യകാര്‍മ്മികത്വം വഹിച്ചു. 2013-ല്‍ തന്നെ ബിഷപ്പ് പീറ്റര്‍ ഡിംങ് ലിംങ്ബിന്നിനെ ചാങ്‌സി രൂപതയുടെ അധ്യക്ഷനായി വത്തിക്കാന്‍ തെരഞ്ഞെടുത്തിരുന്നു. എന്നാല്‍ ചൈനയിലെ കമ്യൂണിസ്റ്റ് ഭരണകൂടം ഇതിന് അനുമതി നല്‍കിയിരുന്നില്ല. ഇതേ തുടര്‍ന്ന് ബിഷപ്പിന്റെ സ്ഥാനാരോഹണം വൈകുകയായിരുന്നു. ക്രൈസ്തവരെ കൂടാതെ അക്രൈസ്തവവരും സ്ഥാനാരോഹണ ശുശ്രൂഷകള്‍ക്കു സാക്ഷ്യം വഹിക്കുവാന്‍ എത്തിയിരുന്നു. ശക്തമായ സുരക്ഷയാണ് പ്രദേശത്ത് ഒരുക്കിയത്. ചൈനയിലെ വിവിധ രൂപതകളില്‍ നിന്നുള്ള ബിഷപ്പുമാരും, വൈദികരും, കന്യാസ്ത്രീകളും ചടങ്ങുകള്‍ നേരില്‍ കാണുവാന്‍ എത്തി. ചടങ്ങുകളുടെ സമാപനവേളയില്‍ നവാഭിഷിക്തനായ ബിഷപ്പ് പീറ്റര്‍ ഡിംങ് എല്ലാവരോടും തന്റെ നന്ദി അറിയിച്ചു. ബിഷപ്പുമാരുടെ നിയമനകാര്യത്തില്‍ ചൈനീസ് സര്‍ക്കാരും, വത്തിക്കാനും തമ്മില്‍ ധാരണയിലെത്തി എന്ന്‍ റിപ്പോര്‍ട്ടുണ്ടായിരിന്നു. ഇതിന് കൂടുതല്‍ ശക്തി നല്‍കുകയാണ് പുതിയ ബിഷപ്പിന്റെ നിയമനം. ചാങ്‌സി രൂപതയിലെ ബിഷപ്പിന്റെ സ്ഥാനാരോഹണത്തിനു ശേഷം ചെങ്ഡു രൂപതയിലേക്കും പുതിയ ബിഷപ്പിനെ വത്തിക്കാനില്‍ നിന്നും നിയമിക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്. അതേ സമയം ചൈനീസ് സർക്കാർ നിയമിച്ച ബിഷപ്പുമാര്‍ക്ക് വത്തിക്കാനില്‍ നിന്നും പുതിയ ധാരണപ്രകാരം അംഗീകാരം നല്‍കിയേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ഇത് വരെ ഔദ്യോഗിക സ്ഥിതീകരണം ഉണ്ടായിട്ടില്ല.
Image: /content_image/News/News-2016-11-11-11:03:52.jpg
Keywords: Chinese,bishop,ordained,with,approval,of,both,Rome,and,Beijing

3193
Category: 1
Sub Category:
Heading: മതത്തെ വിനോദമായി കാണുന്നത് ഏറെ അപകടം: ഫ്രാന്‍സിസ് മാര്‍പാപ്പ
Content: വത്തിക്കാന്‍: മതത്തെ വെറും വിനോദമായി കൊണ്ടു നടക്കുന്ന പ്രവണത ഏറെ അപകടകരമാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. കരിമരുന്ന് പ്രയോഗം പോലെ ക്ഷണ നേരത്തെ കാഴ്ചയാക്കി പലരും മതത്തെ മാറ്റുകയാണെന്നും, ഇത്തരമൊരു നടപടി ഏറെ അപകടം പിടിച്ചതാണെന്നും പാപ്പ തന്റെ പ്രസംഗത്തില്‍ പറഞ്ഞു. വ്യാഴാഴ്ച സാന്താ മാര്‍ത്തയില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് സംസാരിക്കുകയായിരിന്നു അദ്ദേഹം. ദൈവരാജ്യം എപ്പോഴാണു വരുന്നത് എന്ന ഫരിസേയരുടെ ചോദ്യത്തിന് ക്രിസ്തു നല്‍കുന്ന മറുപടിയെ അടിസ്ഥാനപ്പെടുത്തിയാണ് പിതാവ് തന്റെ സന്ദേശം നല്‍കിയത്. "ദൈവത്തിന്റെ രാജ്യം നമ്മുടെ ഇടയില്‍ തന്നെ ഉണ്ടെന്നാണ് ക്രിസ്തു പറയുന്നത്. ദൈവം സ്വര്‍ഗരാജ്യത്തിന്റെ ചെറുവിത്തുകള്‍ നമ്മുടെ ഇടയില്‍ പാകിയിരിക്കുന്നു. അവിടുന്ന് ഇതിനെ വളരുവാന്‍ സഹായിക്കുന്നുണ്ടെങ്കിലും, അതിനെ മാത്രമായി ശ്രദ്ധിക്കുന്നില്ല. ഈ വിത്തിനെ വളര്‍ത്തേണ്ടത് നാം ഓരോരുത്തരുമാണ്. യേശുവിലൂടെ പിതാവായ ദൈവം നമുക്കു നല്‍കുന്ന സന്ദേശങ്ങളോട് ക്രിയാത്മകമായി വേണം നാം പ്രതികരിക്കുവാന്‍". "വിനോദം എന്ന തലത്തിലേക്ക് പലരും ഇന്ന് മതത്തെ മാറ്റിയിരിക്കുന്നു. ഇത്തരത്തില്‍ ഒരു മതമില്ല. ദൈവത്തിലുള്ള പ്രത്യാശയില്‍ നിന്നുമാണ് നാം രക്ഷയുടെ അനുഭവം കൈവരിക്കേണ്ടത്. ഒരു മനുഷ്യന്‍ ഒരു വിത്ത് വിതയ്ക്കുമ്പോഴും, ഒരു സ്ത്രീ അപ്പത്തിനായി മാവ് പുളിപ്പിക്കുവാന്‍ വയ്ക്കുമ്പോഴും പ്രത്യാശ അവരില്‍ നിലനില്‍ക്കുന്നു. ക്ഷമയോടെയാണ് അവര്‍ അതിന്റെ ഫലത്തിനായി കാത്തിരിക്കുന്നത്". പാപ്പ പറഞ്ഞു. നമ്മുടെ ഒരോരുത്തരുടെയും പ്രത്യാശ എത്രമാത്രമുണ്ടെന്ന കാര്യം സ്വയം വിലയിരുത്തണമെന്നും പാപ്പ തന്റെ പ്രസംഗത്തിന്റെ അവസാനം സൂചിപ്പിച്ചു. പരിശുദ്ധാത്മാവിന്റെ സഹായത്താല്‍ നമ്മുടെ ഉള്ളില്‍ വിതച്ചിട്ടുള്ള സ്വര്‍ഗത്തിന്റെ വിത്തിനെ മുളയ്പ്പിക്കുവാനാണ് നാം ശ്രമിക്കേണ്ടതെന്നും പരിശുദ്ധ പിതാവ് കൂട്ടിച്ചേര്‍ത്തു.
Image: /content_image/News/News-2016-11-11-11:29:51.jpg
Keywords: Pope,warns,against,a,show,religion,like,fleeting,fireworks

3194
Category: 18
Sub Category:
Heading: ഫാ. ടോമിന്റെ മോചനത്തിനായി രാമപുരത്ത് ഇന്ന്‍ പ്രാർത്ഥന
Content: രാമപുരം: യെമനിൽ ഭീകരർ തട്ടിക്കൊണ്ടുപോയ ഫാ. ടോം ഉഴുന്നാലിലിന്റെ മോചനത്തിനായി രാമപുരം സെന്റ് അഗസ്റ്റിൻസ് ഫൊറോന പള്ളിയിൽ ഭക്‌തസംഘടനകളുടെ നേതൃത്വത്തിൽ ഇന്ന്‍ ഉച്ചകഴിഞ്ഞു രണ്ടിനു പ്രത്യേക പ്രാർഥനയും വിശുദ്ധ കുർബാനയും നടത്തും. മോചനശ്രമങ്ങൾ നീണ്ടുപോകുന്നതിൽ കടുത്ത ആശങ്ക വര്‍ധിക്കുന്ന സാഹചര്യത്തിലാണ് പ്രാര്‍ത്ഥന കൂട്ടായ്മ നടത്തുന്നത്. പ്രാർത്ഥനയ്ക്ക് ഫൊറോന വികാരി റവ.ഡോ. ജോർജ് ഞാറക്കുന്നേൽ നേതൃത്വം നൽകും, ഫാ. ജോർജ് വടക്കേൽ വിശുദ്ധ കുർബാനയ്ക്ക് മുഖ്യകാർമികത്വം വഹിക്കും. പിതൃവേദി, മാതൃവേദി, വിൻസെന്റ് ഡി പോൾ, ചെറുപുഷ്പം മിഷൻ ലീഗ്, കെസിവൈഎം തുടങ്ങിയ സംഘടനകളുടെ ആഭിമുഖ്യത്തിലാണ് പ്രാർത്ഥനാ ശുശ്രൂഷ സംഘടിപ്പിച്ചിരിക്കുന്നത്.
Image: /content_image/India/India-2016-11-11-17:49:53.jpg

3195
Category: 15
Sub Category:
Heading: ശുദ്ധീകരണാത്മാക്കളുടെ വണക്കമാസം: പന്ത്രണ്ടാം തീയതി
Content: ഒരു പിതാവ് താന്‍ ഏറ്റം സ്നേഹിക്കുന്ന ഏകകുമാരനെ അടിക്കുമ്പോള്‍ അവന്‍റെ മാതാവ് വന്നു "ക്ഷമിക്കണമേ. അങ്ങേ മകനെ വീണ്ടും അടിക്കരുതേ" എന്നു പറഞ്ഞ് കൊണ്ട് അയാളുടെ കൈ തടഞ്ഞാല്‍ പിതാവിന് ദയ തോന്നാതിരിക്കുമോ? ശുദ്ധീകരണ സ്ഥലത്തിലെ ആത്മാക്കളെ, തങ്ങളുടെ മക്കളെ സ്നേഹിക്കുന്നതിനെക്കാള്‍ ഏറ്റവും അധികമായി യേശു സ്നേഹിക്കുന്നു എന്നതില്‍ സംശയമില്ല. അതിനാല്‍ അവിടുന്നു തന്റെ നീതിക്ക് തക്കവണ്ണം ആത്മാക്കള്‍ക്കു ശിക്ഷ കല്‍പ്പിക്കുമ്പോള്‍ നാം അവിടുത്തെ തൃപ്പാദത്തിങ്കല്‍ വീണ് മാപ്പ് യാചിച്ചാല്‍ അവിടുത്തേയ്ക്ക് ആ ആത്മാക്കളുടെമേല്‍ അലിവു തോന്നുന്നതാണ്. മഹാപിതാവായ അബ്രഹാം തന്‍റെ കുമാരനായ ഇസഹാക്കിനെ കൊല്ലരുത് എന്നു പറഞ്ഞപ്പോള്‍ പിതാവായ അബ്രഹാത്തിനു എന്തുമാത്രം സന്തോഷമുണ്ടായി എന്നു പറയുവാന്‍ സാധിക്കുന്നതല്ല. ഇപ്രകാരം തന്നെ സര്‍വ്വേശ്വരന്‍ തന്‍റെ നീതിക്ക് തക്കവണ്ണം താന്‍ സ്നേഹിക്കുന്ന ആത്മാക്കളെ ശുദ്ധീകരണാഗ്നി കൊണ്ടു ശിക്ഷിക്കുമ്പോള്‍ മനുഷ്യര്‍ അവര്‍ക്കു വേണ്ടി പരിഹാര കൃത്യങ്ങളെ വിസ്നരിക്കുവാന്‍ അവിടുത്തേക്ക് സാധിക്കുമോ? ശുദ്ധീകരണസ്ഥലത്തിലെ ഒരാത്മാവെങ്കിലും നിങ്ങള്‍ മൂലം മോചിക്കപ്പെട്ടു സ്വര്‍ഗ്ഗം പ്രാപിച്ചാല്‍, അതു ദൈവത്തിനും മോക്ഷവാസികള്‍ക്കും അവിടെയുള്ള ദൈവദൂതന്‍മാര്‍ക്കും എത്രമാത്രം സന്തോഷം പ്രദാനം ചെയ്യാന്‍ കഴിയുമെന്ന് പറഞ്ഞറിയിപ്പാന്‍ പ്രയാസമാണ്. ശുദ്ധീകരണ സ്ഥലത്തിലെ ആത്മാക്കളെ സഹായിക്കുന്നതിനുള്ള ഉത്തമമാര്‍ഗ്ഗങ്ങളെ ഗ്രഹിച്ച്, ഈ ആത്മാക്കളെ രക്ഷിക്കുന്നതിനു നിങ്ങള്‍ ചെയ്യുന്ന സല്കൃത്യങ്ങളൊക്കെയും കാഴ്ച വയ്ക്കണം. #{red->n->n->ജപം}# സര്‍വ്വേശ്വരാ കര്‍ത്താവേ! മരിച്ചവരായ സകല ജനങ്ങള്‍ക്കും അങ്ങേ രാജ്യത്തില്‍ നിത്യാനന്ദം കൊടുത്തരുളണമെ. മരിച്ചവര്‍ അങ്ങയെ വിശ്വസിച്ചു സ്നേഹിച്ചു പ്രതീക്ഷിച്ചു കൊണ്ടിരിക്കുന്നതിനാല്‍ മനുഷ്യന്‍റെ കണ്ണു കണ്ടിട്ടില്ലാത്തതും ചെവി കേട്ടിട്ടില്ലാത്തതും മനസ്സിലും ബുദ്ധിയിലും പ്രവേശിച്ചിട്ടില്ലാത്തതുമായ നിത്യാനന്ദ ഗൃഹത്തിലുള്ള നന്മകളെ അവര്‍ക്കു കൊടുക്കുവാന്‍ കൃപയുണ്ടാകണമേ. ആമ്മേന്‍ മരിച്ച വിശ്വാസികളുടെ ആത്മാക്കള്‍ക്ക് തമ്പുരാന്‍റെ മനോഗുണത്താല്‍ മോക്ഷത്തില്‍ ചേരുവാന്‍ ഇടയുണ്ടായിരിക്കട്ടെ. നിത്യപിതാവേ! ഈശോമിശിഹാ കര്‍ത്താവിന്‍റെ വിലമതിയാത്ത തിരുച്ചോരയെക്കുറിച്ച് മരിച്ച വിശ്വാസികളുടെമേല്‍ കൃപയായിരിക്കണമേ. #{red->n->n->സൂചന}# (മരിച്ച വിശ്വാസികളുടെ ആത്മാക്കള്‍ക്കു വേണ്ടി ഈശോയുടെ അഞ്ചു തിരുമുറിവുകളെക്കുറിച്ച് താഴെ കൊടുത്തിരിക്കും വിധം അഞ്ചു പ്രാവശ്യം ചൊല്ലുക) മരിച്ച വിശ്വാസികളുടെ ആത്മാക്കള്‍ക്കു തമ്പുരാന്‍റെ മനോഗുണത്താല്‍ മോക്ഷത്തില്‍ ചേരുവാൻ അനുഗ്രഹമുണ്ടായിരിക്കട്ടെ നിത്യപിതാവേ, ഈശോമിശിഹാ കര്‍ത്താവിന്‍റെ വിലമതിയാത്ത തിരുച്ചോരയെക്കുറിച്ച് അവരുടെമേല്‍ കൃപയുണ്ടാകണമേ. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. #{red->n->n->ശുദ്ധീകരാത്മാക്കളുടെ ലുത്തിനിയ}# കര്‍ത്താവേ, അനുഗ്രഹിക്കണമേ! മിശിഹായേ, അനുഗ്രഹിക്കണമേ! കര്‍ത്താവേ, അനുഗ്രഹിക്കണമേ! മിശിഹായേ ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ! മിശിഹായേ ഞങ്ങളുടെ പ്രാര്‍ത്ഥന കൈക്കൊള്ളണമേ! സ്വര്‍ഗ്ഗസ്ഥനായ പിതാവായ ദൈവമേ, #{blue->n->n->.........(ഞങ്ങളെ അനുഗ്രഹിക്കണമേ)}# ഭൂലോക രക്ഷകനായ പുത്രനായ ദൈവമേ, പരിശുദ്ധാത്മാവായ ദൈവമേ, ഏകദൈവമായ പരിശുദ്ധ ത്രിത്വമേ, പരിശുദ്ധ മറിയമേ, #{blue->n->n->........(മരിച്ച വിശ്വാസികള്‍ക്കു വേണ്ടി അപേക്ഷിക്കണമേ)}# ദൈവത്തിന്‍റെ പരിശുദ്ധ ജനനീ, കന്യകകള്‍ക്കു മകുടമാകുന്ന നിര്‍മ്മല കന്യകേ, വിശുദ്ധ മിഖായേലെ, ദൈവദൂതന്മാരും മുഖ്യ ദൈവദൂതന്മാരുമായ സകല മാലാഖമാരേ, നവവൃന്ദ മാലാഖമാരെ, വിശുദ്ധ സ്നാപക യോഹന്നാനേ, വിശുദ്ധ യൗസേപ്പേ, ബാവാന്മാരും ദീര്‍ഘദര്‍ശികളുമായ സകല വിശുദ്ധന്മാരേ, വിശുദ്ധ പത്രോസേ, വിശുദ്ധ പൗലോസേ, വിശുദ്ധ യോഹന്നാനേ, ശ്ലീഹന്മാരും സുവിശേഷകന്മാരുമായ സകല വിശുദ്ധന്മാരെ, വിശുദ്ധ എസ്തപ്പാനോസേ, വിശുദ്ധ ലൗറന്തിയോസേ, വേദസാക്ഷികളായ സകല വിശുദ്ധന്മാരേ, വിശുദ്ധ ഗ്രിഗോറിയോസേ, വിശുദ്ധ അംബ്രോസീസേ, വിശുദ്ധ ഈറാനിമ്മോസേ, മെത്രാന്മാരും വന്ദകന്മാരുമായ സകല വിശുദ്ധന്മാരേ, വേദപാരംഗതന്‍മാരായ സകല വിശുദ്ധരേ, ഗുരുക്കന്മാരും ആചാര്യന്മാരുമായ സകല വിശുദ്ധന്മാരെ, സന്യാസികളും തപോധനന്മാരുമായ സകല വിശുദ്ധന്മാരേ, വിശുദ്ധ മറിയം മഗ്ദലേനായെ, വിശുദ്ധ കത്രീനായെ, വിശുദ്ധ ബാര്‍ബരായെ, കന്യകകളും വിധവകളുമായ സകല വിശുദ്ധരേ, ദയാപരനായിരുന്ന്, .........(കര്‍ത്താവേ അവരുടെ പാപങ്ങള്‍ പൊറുത്തരുളണമേ) ദയാപരനായിരുന്ന്, ........(കര്‍ത്താവേ, ഞങ്ങളുടെ പ്രാര്‍ത്ഥന കേട്ടരുളണമേ) ദയാപരനായിരുന്ന്, ........(കര്‍ത്താവേ ഞങ്ങളുടെ പ്രാര്‍ത്ഥന കേട്ടരുളണമേ) സകല തിന്മകളില്‍ നിന്ന്‍, #{blue->n->n->.......(കര്‍ത്താവേ അവരെ രക്ഷിക്കണമേ)}# അങ്ങേ കോപത്തില്‍ നിന്ന്, അങ്ങേ നീതിയുടെ ഘോരതയില്‍ നിന്ന്‍, ക്രൂരമായ വ്യാകുലത്തില്‍ നിന്ന്, കഠിന ശിക്ഷയില്‍ നിന്ന്, മരണത്തിന്‍റെ ഭയങ്കരമായ ഇരുളില്‍ നിന്ന്‍, അഗ്നിജ്വാലയില്‍ നിന്ന്‍, ശുദ്ധീകരണ സ്ഥലമായ പാറാവില്‍ നിന്ന്‍, അങ്ങേ മനുഷ്യാവതാരത്തെക്കുറിച്ച്, അങ്ങേ കറയില്ലാത്ത ഉത്ഭവത്തെയും പിറവിയേയും കുറിച്ച്, അങ്ങേ മാധുര്യമുള്ള തിരുനാമത്തെക്കുറിച്ച്, അങ്ങേ തിരുബാല പ്രായത്തെക്കുറിച്ച്, അങ്ങേ ജ്ഞാനസ്നാനത്തെയും ഉപവാസത്തെയും കുറിച്ച്, അങ്ങേ വലിയ എളിമയെക്കുറിച്ച്, അങ്ങേ ജാഗ്രതയുള്ള അനുസരണത്തെക്കുറിച്ച്, അങ്ങേ കൃപാധിക്യത്തെയും അളവില്ലാത്ത സ്നേഹത്തെയും കുറിച്ച്, അങ്ങേ പീഡാസഹനത്തെക്കുറിച്ച്, അങ്ങേ ചോര വിയര്‍പ്പേക്കുറിച്ച്, അങ്ങുന്ന് കെട്ടപ്പെട്ട കെട്ടുകളെക്കുറിച്ച്, അങ്ങുന്ന് അനുഭവിച്ച അടികളെക്കുറിച്ച്, അങ്ങേ തിരുമുള്‍മുടിയെക്കുറിച്ച്, അങ്ങേ തിരുക്കുരിശിനെക്കുറിച്ച്, അങ്ങേ അഞ്ചു തിരുമുറിവുകളെക്കുറിച്ച്, ഞങ്ങളുടെ മരണത്തെ ജയിച്ച അങ്ങേ അപമാനമുള്ള മരണത്തെക്കുറിച്ച്, അങ്ങേ വിലമതിയാത്ത തിരുരക്തത്തെക്കുറിച്ച്, അങ്ങേ മഹിമയുള്ള ഉത്ഥാനത്തെക്കുറിച്ച്, അങ്ങേ അതിശയമായ സ്വര്‍ഗ്ഗാരോഹണത്തെക്കുറിച്ച്, ആശ്വസിപ്പിക്കുന്നവനായ പരിശുദ്ധാത്മാവിന്‍റെ ആഗമനത്തെക്കുറിച്ച്, വിധിയുടെ ദിവസത്തില്‍ പാപികളായിരിക്കുന്ന ഞങ്ങള്‍ അങ്ങയോട് അപേക്ഷിക്കുന്നു, #{blue->n->n->.........(കര്‍ത്താവേ, ഞങ്ങളുടെ അപേക്ഷ കേള്‍ക്കണമേ)}# പാപിയായിരുന്ന മറിയം മഗ്ദലനായ്ക്കു പാപപരിഹാരം നല്‍കിയവനും നല്ല കള്ളന്‍റെ അപേക്ഷ കേട്ടവനുമായ അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു, മരണത്തിന്‍റെ താക്കോലും നരകത്തിന്‍റെ താക്കോലും കൈക്കൊണ്ടിരിക്കുന്ന അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു, രക്ഷിപ്പാന്‍ യോഗ്യതയുള്ളവരെ കൃപയോടെ രക്ഷിക്കുന്നതിനായി അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു, ഞങ്ങളുടെ സഹോദരര്‍, ബന്ധുക്കള്‍, സ്നേഹിതര്‍, ഉപകാരികള്‍ എന്നിവരുടെ ആത്മാക്കളെ ശുദ്ധീകരണ സ്ഥലത്തു നിന്ന്‍ രക്ഷിച്ചരുളണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു, ഉപേക്ഷിക്കപ്പെട്ട സകല ആത്മാക്കള്‍ക്കും ദയ ചെയ്തരുളണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു, മിശിഹാകര്‍ത്താവില്‍ അനുകൂലപ്പെടുന്ന സകലര്‍ക്കും ആശ്വാസവും പ്രകാശവും സമാധാനവുമുള്ള സ്ഥലം കല്‍പ്പിച്ചരുളണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു, പാപദൂഷ്യത്താല്‍ അവര്‍ക്കുണ്ടായിരിക്കുന്ന ശിക്ഷയെ കുറച്ചരുളണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു, അവരുടെ ദുഃഖത്തെ സന്തോഷമാക്കി മാറ്റണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു, അവരുടെ ആശയെ നിറവേറ്റുവാന്‍ ദയയായിരിക്കണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു, അങ്ങയെ പുകഴ്ത്തി, സ്തുതിച്ചു ബലി അങ്ങേയ്ക്കണപ്പാന്‍ തക്കവണ്ണം കൃപ ചെയ്യണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു, അങ്ങേ പുണ്യാത്മാക്കളുടെ കൂട്ടത്തില്‍ അവരെ കൈക്കൊള്ളണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു, സര്‍വ്വേശ്വരന്‍റെ പുത്രാ, അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു, കൃപയുടെ ഉറവയെ, അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു. ഭൂലോക പാപങ്ങളെ ദിവ്യചെമ്മരിയാട്ടിന്‍ കുട്ടീ, ........(അവര്‍ക്ക് നിത്യാശ്വാസം കൊടുത്തരുളണമേ) ഭൂലോക പാപങ്ങളെ ദിവ്യചെമ്മരിയാട്ടിന്‍ കുട്ടീ, ........(അവര്‍ക്ക് നിത്യാശ്വാസം കൊടുത്തരുളണമേ) ഭൂലോക പാപങ്ങളെ ദിവ്യചെമ്മരിയാട്ടിന്‍ കുട്ടീ, ........(കര്‍ത്താവേ, അനുഗ്രഹിക്കണമേ) (തുടര്‍ന്ന്‍ 1 സ്വര്‍ഗ്ഗ. ചൊല്ലുക) സമാധാനത്തില്‍ അവര്‍ ആശ്വസിക്കട്ടെ, .........(അപ്രകാരം സംഭവിക്കട്ടെ) കര്‍ത്താവേ ഞങ്ങളുടെ അപേക്ഷ കേട്ടരുളണമേ. .......(ഞങ്ങളുടെ അഭയശബ്ദം അങ്ങേ സന്നിധിയില്‍ എത്തട്ടെ) #{red->n->n->പ്രാര്‍ത്ഥിക്കാം}# സകല വിശ്വാസികളുടെയും സൃഷ്ടാവും രക്ഷിതാവുമായിരിക്കുന്ന സര്‍വ്വേശ്വരാ, മരിച്ച അങ്ങേ ദാസരെക്കുറിച്ച് ചെയ്യപ്പെടുന്ന ഭക്തിയുള്ള അപേക്ഷയെ അംഗീകരിച്ച് അവരേറ്റം ആഗ്രഹിക്കുന്ന പാപപരിഹാരത്തെ കൃപയോടു കൂടെ കൊടുത്തരുളണമേ. എന്നേക്കും ജീവിച്ചു വാഴുന്നവനായ സര്‍വ്വേശ്വരാ കര്‍ത്താവേ, ഈ അപേക്ഷയെ കരുണയോടെ കേട്ടരുളണമേ. നിത്യപിതാവേ, മാതാപിതാക്കള്‍, ബന്ധുക്കള്‍, സ്നേഹിതര്‍, ഉപകാരികള്‍ മുതലായവരെ വേണ്ടവിധം സ്നേഹിച്ച് അവര്‍ക്കു വേണ്ട നന്മ ചെയ്യണമെന്ന് അങ്ങ് കല്‍പ്പിച്ചിരിക്കുന്നുവല്ലോ. ഞങ്ങള്‍ക്കു ജന്മം നല്‍കി പ്രിയത്തോടു കൂടെ വളര്‍ത്തി സഹായിച്ചവരും, പലവിധ ഉപകാരങ്ങള്‍ ഞങ്ങള്‍ക്കു ചെയ്തവരും, ഞങ്ങളുടെ ബന്ധുക്കള്‍, സ്നേഹിതര്‍ എന്നിവരും അവരുടെ വേദന നീങ്ങി എന്നേയ്ക്കും അങ്ങയെ സന്തോഷമായി ദര്‍ശിച്ചു കൊണ്ടിരിപ്പാന്‍ കൃപ ചെയ്യണമെന്ന് ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു. മരിച്ച വിശ്വാസികള്‍ക്കു വേണ്ടി നമുക്ക് പ്രാര്‍ത്ഥിക്കാം. .......(കര്‍ത്താവേ, അവര്‍ക്കു നിത്യാശ്വാസം കൊടുത്തരുളണമേ) നിത്യവെളിച്ചം അവര്‍ക്കു ലഭിക്കുമാറാകട്ടെ, ആമ്മേന്‍. #{red->n->n->സുകൃതജപം}# ഈശോ മിശിഹായുടെ ദിവ്യ ഹൃദയമേ! ഞങ്ങളുടെമേല്‍ അലിവായിരിക്കണമേ. #{red->n->n->സല്‍ക്രിയ}# ശുദ്ധീകരണ ആത്മാക്കളെ ധ്യാനിച്ചു മധുര സാധനങ്ങള്‍ ഒരു പ്രാവശ്യമെങ്കിലും ഉപേക്ഷിക്കുക. {{ഈ മാസത്തെ മുഴുവന്‍ വണക്കമാസവും ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://pravachakasabdam.com/index.php/site/calendar/11?type=15}}
Image: /content_image/ChristianPrayer/ChristianPrayer-2016-11-11-18:19:43.jpg
Keywords: ശുദ്ധീകരണാത്മാക്കളുടെ വണക്കമാസം

3196
Category: 1
Sub Category:
Heading: ദൈവരാജ്യത്തിന് വേണ്ടി സ്വജീവിതം സമര്‍പ്പിച്ച് ഇന്ത്യാനപോളിസ് അതിരൂപതയിലെ മൂന്ന്‍ സഹോദര ജോഡികള്‍
Content: ഇന്ത്യാനപോളിസ്: യുഎസിലെ ഇന്ത്യാനപോളിസ് അതിരൂപത മറ്റ് രൂപതകള്‍ക്ക് മുന്നില്‍ വലിയൊരു ഒരു പ്രത്യേകതയാണ്. ദൈവരാജ്യ മഹത്വത്തിന് വേണ്ടി സഹോദരങ്ങളായ മൂന്നു ജോഡി വൈദികരാണ് ഇന്ത്യാനപോളിസ് അതിരൂപതയില്‍ നിന്ന്‍ തിരുപട്ടം സ്വീകരിച്ചത്. 2009 ജൂണ്‍ മാസം 25-ന് ഫാദര്‍ ആന്റണി ഹോളോവെല്‍ കൂടി വൈദികനായി തിരുപട്ടം സ്വീകരിച്ചതോടെയാണ് ഈ അപൂര്‍വ്വ അനുഗ്രഹത്തിന് അതിരൂപത അര്‍ഹമായത്. ഫാദര്‍ ആന്റണിയുടെ സഹോദരന്‍ ജോണ്‍ ഹോളോവെല്‍ മുമ്പേ വൈദികനായി സഭയുടെ അജപാലന ദൗത്യത്തിലേക്ക് പ്രവേശിച്ചിരുന്നു. ഫാദര്‍ ആഡ്രൂ സിബര്‍ഗ്, ഫാദര്‍ ബഞ്ചമിന്‍ സിബര്‍ഗ് എന്നീ സഹോദരന്‍മാരും, ഫാദര്‍ ഡോങ്, ഫാദര്‍ ഡേവിഡ് എന്നിവരുമാണ് അതിരൂപതയില്‍ സേവനം ചെയ്യുന്ന മറ്റു രണ്ടു സഹോദര ജോഡികള്‍. സഹോദരനായ ആന്റണി ഹോളോവെല്‍ കൂടി വൈദികനായ നിമിഷത്തെ സ്വര്‍ഗീയ ഭാഗ്യമെന്നാണ് ഫാദര്‍ ജോണ്‍ വിശേഷിപ്പിക്കുന്നത്. കുട്ടിക്കാലത്ത് പരസ്പരം ഗുസ്തിപിടിച്ചിരുന്നതും, കളികളില്‍ ഏര്‍പ്പെട്ടിരുന്നതുമെല്ലാം ഇരുവരും വാര്‍ത്ത എജന്‍സിയായ സിഎന്‍എസിന് മുന്നില്‍ മനസ്സ് തുറന്നു. ഫാദര്‍ ഡോങും, സഹോദരനായ ഫാദര്‍ ഡേവിഡും തമ്മില്‍ രണ്ടു വയസിന്റെ വ്യത്യാസം മാത്രമാണുള്ളത്. ഇവര്‍ക്ക് മറ്റു സഹോദരങ്ങള്‍ ഇല്ല. തങ്ങളുടെ മാതാപിതാക്കളോടൊപ്പം വിശുദ്ധ അഗസ്റ്റിന്റെ ദേവാലയത്തിലും, തിരുഹൃദയ ദേവാലയത്തിലും അനുദിനം വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുത്ത കാര്യം ഇരുവരും സ്മരിക്കുന്നു. കുട്ടിക്കാലത്ത് തങ്ങളും പരസ്പരം വഴക്കുകള്‍ ഉണ്ടാക്കിയിരുന്നതായും വീട്ടിലെ പല കുസൃതിത്തരങ്ങള്‍ക്കും തങ്ങള്‍ പങ്കാളികളായിരുന്നുവെന്നും ഇവര്‍ പറഞ്ഞു. ഫാദര്‍ ആഡ്രൂവും, ഫാദര്‍ ബഞ്ചമിനും സെന്റ് മിനാര്‍ഡ് സെമിനാരിയില്‍ ഒരേ ക്ലാസില്‍ തന്നെയാണ് പഠിച്ചിരുന്നത്. സെമിനാരി ക്ലാസിലെ ഏറ്റവും ഒടുവിലത്തെ ബഞ്ചില്‍ ഇരുന്ന് തങ്ങള്‍ പറഞ്ഞ കളി തമാശകള്‍ ഈ വൈദിക സഹോദരങ്ങളും സിഎന്‍എസ് റിപ്പോര്‍ട്ടര്‍ക്ക് മുന്നില്‍ പുഞ്ചിരിയോടെ തുറന്ന്‍ പറഞ്ഞു, സഹോദരങ്ങളായ ഈ വൈദികര്‍ ഒരേ സ്വരത്തില്‍ പറയുന്ന ചില കാര്യങ്ങള്‍ ഏറെ ശ്രദ്ധേയമാണ്. തങ്ങളെ ദൈവീക ശുശ്രൂഷകളുടെ പങ്കുകാരാക്കി മാറ്റിയത് മാതാപിതാക്കള്‍ നല്‍കിയ ആദ്ധ്യാത്മിക പാഠങ്ങളാണെന്ന് ഇവര്‍ പറയുന്നു. ദേവാലയത്തിലെ ആരാധനയ്ക്ക് മുടക്കം കൂടാതെ സംബന്ധിക്കുന്നതിനും, വിശുദ്ധ ബലിയില്‍ പങ്കെടുക്കുന്നതിനും മാതാപിതാക്കള്‍ തങ്ങളെ എല്ലായ്പ്പോഴും ഉപദേശിച്ചിരുന്നതായും ഇവര്‍ അനുസ്മരിച്ചു. ഓരോരുത്തരും തങ്ങളുടെ വിളിയും, തെരഞ്ഞെടുപ്പും മനസിലാക്കുന്നത് സ്വഭവനത്തില്‍ നിന്നുമാണെന്നും വൈദികര്‍ ചൂണ്ടികാണിക്കുന്നു. വിവാഹ ജീവിതത്തിലേക്ക് പ്രവേശിക്കുന്നവരും, വൈദികരായി മാറുന്നവരും തങ്ങളുടെ ജീവിതത്തില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്നത് സ്വന്തം കുടുംബങ്ങളില്‍ നിന്നും ലഭിച്ച വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണെന്നും വൈദികര്‍ ആറു പേരും ഒരുപോലെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ഈ അനുഭവത്തിന്റെ പ്രത്യക്ഷ സാക്ഷികളായി ഇന്ത്യാനപോളിസ് അതിരൂപതയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ചു കൊണ്ട് മുന്നേറുകയാണ് ഈ സഹോദര വൈദികര്‍.
Image: /content_image/News/News-2016-11-12-06:19:58.jpg
Keywords: Brothers,who,are,now,priests,say,strong,family,life,key,to,all,vocations

3197
Category: 1
Sub Category:
Heading: 225 വര്‍ഷങ്ങള്‍ക്കു ശേഷം പോളണ്ടിലെ ദേവാലയ നിര്‍മ്മാണം പൂര്‍ത്തിയായി: കൂദാശകര്‍മ്മത്തില്‍ പങ്കെടുത്തത് നൂറുകണക്കിനു വിശ്വാസികള്‍
Content: വാര്‍സോ: പോളണ്ടിന്റെ തലസ്ഥാനമായ വാര്‍സോയില്‍ 225 വര്‍ഷങ്ങള്‍ക്ക് മുമ്പ് നിര്‍മ്മാണം ആരംഭിച്ച ദേവാലയത്തിന്റെ കൂദാശ കഴിഞ്ഞ ദിവസം നടന്നു. സാമൂഹിക രാഷ്ട്രീയ പ്രതിസന്ധികള്‍ തുടര്‍ച്ചയായി ഉണ്ടായതിനെ തുടര്‍ന്നാണ് ദേവാലയത്തിന്റെ നിര്‍മ്മാണം ഇത്രയും വര്‍ഷം നീണ്ടു പോയത്. 1792-ല്‍ ആണ് 'ടെമ്പിള്‍ ഓഫ് ഡിവൈന്‍ പ്രോവിഡന്‍സ്' എന്ന ദേവാലയത്തിന്റെ നിര്‍മ്മാണത്തിനുള്ള നടപടികള്‍ ആരംഭിച്ചത്. കത്തോലിക്ക വിശ്വാസികള്‍ ഭൂരിഭാഗവും വസിക്കുന്ന പോളണ്ടിന്റെ തലസ്ഥാനമായ വാര്‍സോയില്‍ സ്ഥിതി ചെയ്യുന്ന ദേവാലയത്തിന്റെ കൂദാശകര്‍മ്മത്തില്‍ പങ്കെടുക്കാന്‍ നൂറുകണക്കിന് വിശ്വാസികള്‍ എത്തിയിരിന്നു. ആര്‍ച്ച് ബിഷപ്പ് സ്റ്റാനിസ്ലോ ഗാഡക്കിയുടെ മുഖ്യകാര്‍മ്മികത്വത്തിലാണ് കൂദാശ കര്‍മ്മം നടന്നത്. പ്രസിഡന്റ് അന്ദ്രസേച് ഡുഡ, പ്രധാനമന്ത്രി ബിയാറ്റ സിഡ്‌ലോ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കുവാന്‍ എത്തിയിരുന്നു. ഒന്നാം ലോകമഹായുദ്ധ കാലത്ത് നിര്‍ത്തിവയ്‌ക്കേണ്ടി വന്ന ദേവാലയ നിര്‍മ്മാണം അതിനു ശേഷം ആരംഭിച്ചു. എന്നാല്‍, ഈ സമയം ഹിറ്റ്ലറുടെ കടന്നുവരവ് നിര്‍മ്മാണ പ്രവര്‍ത്തികളെ വീണ്ടും പ്രതികൂലമായി ബാധിച്ചു. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം നിര്‍മ്മാണം വീണ്ടും പുനരാരംഭിച്ചുവെങ്കിലും ഇത്തവണ നിര്‍മ്മാണ പ്രവര്‍ത്തികളെ തടസപ്പെടുത്തിയത് കമ്യൂണിസ്റ്റ് ഭരണകൂടമാണ്. ജര്‍മ്മനിയിലെ ബര്‍ലിന്‍ മതില്‍ പൊളിച്ചതോടു കൂടി വീണ്ടും നിര്‍മ്മാണം ആരംഭിച്ചു. തുടര്‍ച്ചയായി ഉണ്ടായ ഇത്തരം സംഭവവികാസങ്ങള്‍ മൂലം നിര്‍മ്മാണം നീണ്ടു പോകുകയായിരിന്നു. കൂദാശ ചെയ്ത ദേവാലയത്തിന്റെ നിര്‍മ്മാണം 2003-ല്‍ ആണ് വീണ്ടും പുനരാരംഭിച്ചത്. സംഭാവനയായി ലഭിച്ച അമ്പത് മില്യണ്‍ യൂറോ മുടക്കിയാണ് ദേവാലയ നിര്‍മ്മാണം പൂര്‍ത്തിയാക്കിയിരിക്കുന്നത്. അവസാനവട്ട മിനുക്ക് പണികള്‍ കൂടി കഴിയുന്നതോടെ ലോകത്തിലെ തന്നെ ഏറ്റവും വലിയ ദേവാലയങ്ങളിലൊന്നായി 'ഡിവൈന്‍ പ്രോവിഡന്‍സ്' മാറും. തലമുറകളുടെ കാത്തിരിപ്പിന് ശേഷം നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ദേവാലയത്തിലേക്ക് ഏറെ സന്തോഷത്തോടെയാണ് വിശ്വാസികള്‍ കടന്നുവരുന്നത്.
Image: /content_image/News/News-2016-11-12-11:28:14.jpg
Keywords: Warsaw,gets,new,church,after,225,years,of,waiting

3198
Category: 1
Sub Category:
Heading: പൗരോഹിത്യ ജീവിതം ഉപേക്ഷിച്ച് കുടുംബജീവിതം തിരഞ്ഞെടുത്തവരെ സന്ദര്‍ശിച്ച് ഫ്രാന്‍സിസ് പാപ്പ
Content: റോം: വൈദികരായി ഏറെ നാള്‍ സഭയില്‍ ശുശ്രൂഷ ചെയ്ത ശേഷം, പിന്നീട് പൗരോഹിത്യ ഉപേക്ഷിച്ച് കുടുംബജീവിതം ആരംഭിച്ചവരെ ഫ്രാന്‍സിസ് മാര്‍പാപ്പ സന്ദര്‍ശിച്ചു. ജൂബിലി വര്‍ഷത്തിന്റെ ഭാഗമായി ഫ്രാന്‍സിസ് പാപ്പ തന്നെ തുടക്കം കുറിച്ച കരുണയുടെ വെള്ളിയാഴ്ചയിലാണ് പൗരോഹിത്യ ജീവിതം ഉപേക്ഷിച്ചവരെ സന്ദര്‍ശിക്കുവാന്‍ മാര്‍പാപ്പ സമയം കണ്ടെത്തിയത്. റോം നഗരത്തിന്റെ പ്രാന്തപ്രദേശത്തുള്ള പൊറ്റി ഡീ നോനയില്‍ സ്ഥിതിചെയ്യുന്ന അപ്പാര്‍ട്ട്‌മെന്റുകളിലെത്തിയാണ് പൌരോഹിത്യ ശുശ്രൂഷ ഉപേക്ഷിച്ചവരെ മാര്‍പാപ്പ സന്ദര്‍ശിച്ചത്. റോം രൂപതയിലെ വിവിധ ദേവാലയങ്ങളില്‍ വൈദികരായി സേവനം ചെയ്ത അഞ്ചു പേരെയും മാഡ്രിഡ്, സിസിലി, ലാറ്റിന്‍ അമേരിക്ക എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ഓരോരുത്തരെയുമായാണ് പാപ്പ സന്ദര്‍ശിച്ചത്. തങ്ങളുടെ ഭവനങ്ങളിലേക്ക് എത്തിയ പരിശുദ്ധ പിതാവിനെ ഏറെ ആഹ്ലാദത്തോടെയാണ് അവര്‍ സ്വീകരിച്ചത്. അനേക വര്‍ഷക്കാലം വൈദിക ജീവിതത്തില്‍ പ്രതിബദ്ധതയോടെ ജീവിച്ചിട്ടും പിന്നീട് അത് ഉപേക്ഷിക്കാനുള്ള കാരണങ്ങള്‍ പലരും പാപ്പയോട് തുറന്ന്‍ പറഞ്ഞു. ശ്രദ്ധയോടെ അവരുടെ പ്രശ്‌നങ്ങളും, സാഹചര്യങ്ങളും പാപ്പ കേട്ട് മനസിലാക്കി. തങ്ങള്‍ക്ക് ഉണ്ടായ എതിര്‍പ്പ് ഏറെ തളര്‍ത്തിയെങ്കിലും മാര്‍പാപ്പ നടത്തിയ കൂടികാഴ്ച പുത്തന്‍ പ്രതീക്ഷയാണ് നല്‍കുന്നതെന്ന് പൌരോഹിത്യം ഉപേക്ഷിച്ചവര്‍ പ്രതികരിച്ചു. ഒറ്റപ്പെടല്‍ നേരിടുന്നവരോട് നാം കാരുണ്യപൂര്‍വ്വം ഇടപെടണമെന്നാണ് മാര്‍പാപ്പ തന്റെ സന്ദര്‍ശനത്തിലൂടെ നല്‍കുന്ന സൂചന. വെള്ളിയാഴ്ച വൈകുന്നേരം മൂന്നരയ്ക്ക് ആരംഭിച്ച പാപ്പയുടെ ഭവന സന്ദര്‍ശനം വൈകുന്നേരം അഞ്ചരയ്ക്കാണ് അവസാനിച്ചത്. സെപ്റ്റംബര്‍ മാസത്തിലെ കരുണയുടെ വെള്ളിയാഴ്ച നവജാതശിശു വിഭാഗത്തിലെ കുട്ടികളെയും ഓഗസ്റ്റില്‍ വേശ്യാവൃത്തിയില്‍ നിന്ന് സ്വതന്ത്രരായ സ്ത്രീകളെയുമാണ് ഫ്രാന്‍സിസ് പാപ്പ സന്ദര്‍ശിച്ചത്.
Image: /content_image/News/News-2016-11-12-11:35:00.jpg
Keywords: Pope,Francis,meets,young,men,who,have,left,the,priesthood