Contents
Displaying 2981-2990 of 24987 results.
Content:
3219
Category: 18
Sub Category:
Heading: ക്രൈസ്തവ വിവാഹമോചനം: ഭേദഗതി പാര്‍ലമെന്റില്‍ ഉടന്‍ അവതരിപ്പിക്കും
Content: ന്യൂഡൽഹി: 147 വര്‍ഷം പഴക്കമുള്ള ഇന്ത്യയിലെ ക്രിസ്ത്യന്‍ വിവാഹ മോചന നിയമത്തില്‍ മാറ്റം വരുത്തുവാന്‍ കേന്ദ്ര നിയമ മന്ത്രാലയം അനുമതി നല്‍കിയ സാഹചര്യത്തില്‍ ഭേദഗതി പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ അവതരിപ്പിച്ചേക്കും. ഇന്ത്യയിലെ മറ്റു മതസ്ഥർക്ക് വിവാഹമോചന കാത്തിരിപ്പ് സമയം ഒരു വർഷമായിരിന്നുവെങ്കിലും ക്രൈസ്തവർക്ക് രണ്ടുവർഷമായിരിന്നു. ഇതിനെതിരെ നിരവധിപേർ കോടതിയെ സമീപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ക്രൈസ്തവ വിവാഹമോചനം വേഗത്തിലാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിയമ ഭേദഗതിക്ക് തയാറെടുത്തത്. ക്രൈസ്‌തവർക്കു ബാധകമായ നിയമത്തിനു കേന്ദ്രംതന്നെ ഭേദഗതി കൊണ്ടുവരേണ്ടതാണെന്നു സുപ്രീം കോടതി അഭിപ്രായപ്പെട്ടിരുന്നു. സുപ്രീം കോടതിയുടെയും ഹൈക്കോടതികളുടെയും നിലപാടിന്റെ പശ്‌ചാത്തലത്തിലാണ് നിയമം ഭേദഗതി ചെയ്യാന്‍ കേന്ദ്ര നിയമമന്ത്രാലയം തീരുമാനിച്ചത്. മന്ത്രിസഭയുടെ അംഗീകാരം ലഭിക്കേണ്ടതുണ്ടെങ്കിലും വിവാഹ മോചന നിയമ ഭേദഗതി ബിൽ ശീതകാല സമ്മേളനത്തിൽ പരിഗണിക്കുന്നവയുടെ കരടു പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പുതിയ നിയമം പ്രാബല്യത്തില്‍ വരുന്നതോടെ വിവാഹം കര്‍മ്മം നടന്ന സ്ഥലത്തോ ദമ്പതികൾ ഒരുമിച്ച് താമസിച്ച സ്ഥലത്തോ വേണം വിവാഹമോചന അപേക്ഷ നൽകണമെന്നുള്ള വ്യവസ്ഥയിലും മാറ്റം വരുത്തും. ഇനിമുതൽ ഭാര്യ താമസിക്കുന്ന സ്ഥലത്തുള്ള കോടതിയിൽ ഇതിനുവേണ്ടി അപേക്ഷിക്കാം. നേരത്തെ 24 സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ഭേദഗതിയോട് യോജിപ്പ് രേഖപ്പെടുത്തിയിരിന്നു.
Image: /content_image/India/India-2016-11-14-08:17:23.jpg
Keywords:

3220
Category: 1
Sub Category:
Heading: ക്രൈസ്തവര്‍ക്കു വേണ്ടി ഞാന്‍ മാപ്പ് ചോദിക്കുന്നു: ഫ്രാന്‍സിസ് മാര്‍പാപ്പ
Content: വത്തിക്കാന്‍: പാവപ്പെട്ടവരേയും, ദരിദ്രരേയും പരിഗണിക്കാത്ത ക്രൈസ്തവര്‍ക്കു വേണ്ടി, താന്‍ ക്ഷമ ചോദിക്കുന്നുവെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. കരുണയുടെ ജൂബിലി വര്‍ഷത്തിന്റെ അവസാനത്തെ പരിപാടിയായ 'ജൂബിലി ഓഫ് ദ ഹോംലെസ്' വേദിയിലാണ് മാര്‍പാപ്പ ക്രൈസ്തവര്‍ക്കു വേണ്ടി ക്ഷമാപണം നടത്തിയത്. സമൂഹത്തില്‍ പുറന്തള്ളപ്പെട്ടവര്‍ക്കെതിരായി വാക്കുകള്‍ മൂലമോ പ്രവര്‍ത്തി മൂലമോ തെറ്റു ചെയ്തിട്ടുണ്ടെങ്കില്‍ അതിനും ദാരിദ്ര്യത്തെ നോക്കി കാണാത്ത ക്രൈസ്തവര്‍ക്കും വേണ്ടി താന്‍ മാപ്പ് ചോദിക്കുന്നുവെന്നു മാര്‍പാപ്പ പറഞ്ഞു. വത്തിക്കാനിലെ നെര്‍വി ഹാളില്‍ നടത്തപ്പെട്ട 'ജൂബിലി ഓഫ് ദ ഹോംലെസി'ല്‍ ഭവനമില്ലാത്തവരും, തെരുവില്‍ അന്തിയുറങ്ങേണ്ടി വന്നവരും, ദാരിദ്രം അനുഭവിക്കുന്നവരുമായ ആറായിരത്തോളം പേരാണ് പങ്കെടുത്തത്. ഭവനമില്ലാതെ ദാരിദ്രത്തില്‍ കഴിഞ്ഞ റോബര്‍ട്ട് എന്ന വ്യക്തിയുടെ ചിന്തകള്‍ പരിശുദ്ധ പിതാവ് യോഗത്തില്‍ പങ്കുവച്ചു. "എല്ലാ മനുഷ്യര്‍ക്കും വിവിധ തരം ആഗ്രഹങ്ങളുണ്ടെന്നും, ഇതിന്റെ പിന്നാലെയാണ് എല്ലാവരും ഓടുന്നതെന്നുമാണ് റോബര്‍ട്ട് പറയുന്നത്. ചില ആഗ്രഹങ്ങള്‍ നമ്മേ വിഷമിപ്പിക്കുമെന്നും, പ്രത്യാശയുള്ള ആഗ്രഹങ്ങളാണ് നമ്മേ മുന്നോട്ട് ജീവിക്കുവാന്‍ പ്രേരിപ്പിക്കുന്നതെന്നും അയാള്‍ വിശദീകരിക്കുന്നു". "ദാരിദ്രത്തിന്റെയും, കഷ്ടപാടിന്റെ അവസ്ഥ എല്ലാവര്‍ക്കുമുണ്ട്. എന്നാല്‍ അത് യുവാക്കള്‍ക്ക് ഉള്ളതു പോലെയായിരിക്കില്ല, സ്ത്രീകള്‍ക്ക് ഉള്ളത്. ദാരിദ്രം എന്ന അവസ്ഥയില്‍ വൃദ്ധര്‍ക്കും, കുട്ടികള്‍ക്കും ഇടയിലും വ്യത്യാസമുണ്ടാകും. എന്നാല്‍ സ്വപ്‌നം കാണുന്നത് നാം ഒരിക്കലും മതിയാക്കരുത്. സ്വപ്‌നങ്ങളാണ് പ്രത്യാശയുള്ള നാളകളിലേക്ക് നമ്മേ നയിക്കുന്നത്"'. മാര്‍പാപ്പ പറഞ്ഞു. ക്ലേശകരമായ ജീവിത സാഹചര്യങ്ങളിലും സന്തോഷത്തോടും, പ്രത്യാശയോടും കൂടി ജീവിതം മുന്നോട്ട് നയിക്കുന്നവരുണ്ടെന്ന് പിതാവ് ഓര്‍മ്മിപ്പിച്ചു. പരിമിത സാഹചര്യങ്ങളില്‍ മാത്രം ജനിക്കുകയും, വളരുകയും ചെയ്ത ക്രിസ്തു ലോകത്തിന് മുഴുവന്‍ രക്ഷ നേടി കൊടുത്തു. പ്രശ്‌നങ്ങളില്‍ ശുഭാപ്തി വിശ്വാസത്തോടെ മുന്നോട്ട് നീങ്ങുവാന്‍ ഈ ചിന്ത നമ്മേ സഹായിക്കുമെന്ന് പരിശുദ്ധ പിതാവ് കൂട്ടിച്ചേര്‍ത്തു. "സുവിശേഷത്തിന്റെ ഹൃദയ ഭാഗത്താണ് ദാരിദ്രത്തിനുള്ള സ്ഥാനം. ഇതിനാല്‍ തന്നെ ദാരിദ്രം എന്ന അവസ്ഥയെ ജീവിക്കുവാന്‍ സാധിക്കുന്ന ഒന്നാക്കി മാറ്റുവാന്‍ നമുക്ക് കഴിയും. നിങ്ങളുടെ ദാരിദ്രത്തെ ചൂഷണം ചെയ്യുന്ന പലരുമുണ്ടെന്ന കാര്യം ഞാന്‍ വിസ്മരിക്കുന്നില്ല. അതേ സമയം ദാരിദ്രത്തിന്റെ അവസ്ഥയിലും മറ്റുള്ളവരെ കരുതുന്ന പലരും നമ്മുടെ സമൂഹത്തിലുണ്ട്". "ദരിദ്രര്‍ ഒന്നിനും വേണ്ടി കലഹിക്കുന്നില്ല. എന്നാല്‍ പണമുള്ളവരും അധികാരമുള്ളവരും അതിനെ വര്‍ധിപ്പിക്കുവാനും, നിലനിര്‍ത്തുവാനും തമ്മില്‍ കലഹിക്കുന്നു. കൂടുതല്‍ അധികം നേടുവാനുള്ള കലഹങ്ങളാണ് എല്ലായിടത്തും നടക്കുന്നത്. ഇവിടെ സമാധാനം സൃഷ്ടിക്കേണ്ടത് അത്യാവശ്യമാണ്. സമാധാനത്തിന്റെ ഉദാഹരങ്ങളായി നിങ്ങള്‍ മാറണം. സഭകളിലും, മതങ്ങളിലുമെല്ലാം ആവശ്യം സമാധാനമാണ്. ഈ തിരിച്ചറിവ് ഏവര്‍ക്കും ആവശ്യമാണ്" പാപ്പ പറഞ്ഞു. സമൂഹത്തില്‍ പുറന്തള്ളപ്പെട്ടവര്‍ക്കായി വെള്ളിയാഴ്ച ആരംഭിച്ച കരുണയുടെ ത്രിദിന ജൂബിലിയോഘോഷം ഇന്നലെ (ഞായറാഴ്ച) രാവിലെ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ അര്‍പ്പിക്കപ്പെട്ട ദിവ്യബലിയോടെ സമാപിച്ചു. അടുത്ത ഞായറാഴ്ചയാണ് കരുണയുടെ ജൂബിലി വര്‍ഷം സമാപിക്കുന്നത്.
Image: /content_image/News/News-2016-11-14-09:41:06.jpg

3221
Category: 8
Sub Category:
Heading: ശുദ്ധീകരണസ്ഥലം: പാപങ്ങള്‍ക്ക് പരിഹാരം ചെയ്യുവാനുള്ള ഒരു തടവറയോ?
Content: “ഞങ്ങള്‍ക്ക് എല്ലായ്‌പോഴും നല്ല ധൈര്യമുണ്ട്. ഞങ്ങള്‍ ശരീരത്തില്‍ വസിക്കുന്നിടത്തോളം കാലം കര്‍ത്താവില്‍നിന്ന് അകലെയാണെന്നു ഞങ്ങള്‍ അറിയുന്നു” (2 കൊറിന്തോസ് 5:6). #{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: നവംബര്‍ 14}# “സ്നേഹത്തെക്കുറിച്ചും, അറിവിനെക്കുറിച്ചുമുള്ള നമ്മുടെ ഭൗമീകമായ കാഴ്ചപ്പാടിനെ ചെറുതാക്കുന്ന തരത്തിലുള്ള ഊഷ്മളതയോടും തിളക്കത്തോടും കൂടി ദൈവത്താല്‍ ആശ്ലേഷിക്കപ്പെട്ടിരിക്കുന്ന സ്ഥലമാണ് ശുദ്ധീകരണസ്ഥലമെന്ന് ചുരുക്കത്തില്‍ പറയാവുന്നതാണോ ഇത്? അതായത് ജന്മനാ അന്ധനായ ഒരു മനുഷ്യന് കാഴ്ച ലഭിക്കുന്നത് പോലെ. ആ ദിവ്യ പ്രകാശത്തിന്റെ നിര്‍വൃതിയില്‍ സ്നേഹത്തെക്കുറിച്ച് നമ്മള്‍ പഠിച്ചിട്ടുള്ളത് മറക്കുവാനും വീണ്ടും പഠിക്കുവാനും നാം വേദനകള്‍ സഹിച്ചുകൊണ്ട് കഠിനമായി പരിശ്രമിക്കേണ്ട സ്ഥലമാണ് ശുദ്ധീകരണസ്ഥലമെന്ന് അതിനെ വിവരിക്കാനാവുമോ? ദൈവസാന്നിധ്യമില്ലാത്ത, പാപങ്ങള്‍ക്ക് പകരം വീട്ടുവാനുള്ള ഒരു തടവറയായി ശുദ്ധീകരണസ്ഥലത്തെ കാണുവാന്‍ കഴിയുമോ? നമ്മള്‍ പൂര്‍ണ്ണമായ സ്നേഹത്തിലും, സത്യത്തിലും ദൈവത്താല്‍ ആശ്ലേഷിക്കപ്പെടുമ്പോളുണ്ടാകുന്ന നിര്‍വൃതിയില്‍ നമുക്കെന്താണ് സംഭവിക്കുന്നത്? തീര്‍ച്ചയായും, ഈ ഭൗമീക ജീവിതത്തില്‍ നമ്മളെ ജീവിക്കുവാന്‍ പ്രേരിപ്പിച്ചുകൊണ്ടിരിക്കുന്ന വിശ്വാസം, പ്രതീക്ഷ, കരുണ എന്നീ മൗലീക നന്മകള്‍ ഇതുതന്നെയല്ലേ? നമ്മുടെ സങ്കല്‍പ്പത്തിനും അപ്പുറമുള്ള ഒരറിവല്ലേ വിശ്വാസം? നമുക്കായി നമ്മളാല്‍ നിയന്ത്രിക്കുവാനും ഉറപ്പു വരുത്തുവാനും കഴിയുന്നതിനും അപ്പുറമുള്ള ഒന്നിലേക്ക് നമ്മളെ അടുപ്പിക്കുന്നതല്ലേ പ്രതീക്ഷ? സ്വസ്നേഹത്താല്‍ നമ്മളെത്തന്നെ തീറ്റിപ്പോറ്റുന്നതിലും വലുതല്ലേ കാരുണ്യം?” (ഫാദര്‍ റൊണാള്‍ഡ് റോള്‍ഹെയിസര്‍, O.M.I., ഗ്രന്ഥകാരന്‍). #{blue->n->n->വിചിന്തനം:}# നമുക്ക് കാണുവാന്‍ കഴിയാത്ത നമ്മുടെ പാപങ്ങളെ കാണിച്ചുതരുവാന്‍ യേശുവിനോട് പ്രാര്‍ത്ഥിക്കുക. കുമ്പസാരമാണ് അവക്കുള്ള പരിഹാരം. #{red->n->n->പ്രാര്‍ത്ഥന:}# നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. (വി. ജെര്‍ത്രൂദിനോട് കര്‍ത്താവ് പറഞ്ഞു: "ഈ പ്രാര്‍ത്ഥന ഓരോ പ്രാവശ്യം ചൊല്ലുമ്പോഴും ആയിരം ആത്മാക്കളെ ശുദ്ധീകരണ സ്ഥലത്തു നിന്ന്‍ സ്വര്‍ഗ്ഗത്തിലേക്ക് ഞാന്‍ കൊണ്ടുപോകുന്നു". ആയതിനാല്‍, നമുക്കും ഈ പ്രാര്‍ത്ഥന ഏറ്റുപറഞ്ഞ് ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം.) {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/11?type=8 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/ErnbM0pZB7S7Ra99SGyumH}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/PurgatorytoHeaven/PurgatorytoHeaven-2016-11-14-10:14:08.jpg
Keywords: ശുദ്ധീകരണസ്ഥലം

3222
Category: 6
Sub Category:
Heading: ക്രിസ്തുവിനെ പ്രഘോഷിക്കുവാന്‍ നാം പലതും ഉപേക്ഷിക്കേണ്ടിയിരിക്കുന്നു
Content: "ഞങ്ങളാകട്ടെ, യഹൂദര്‍ക്ക് ഇടര്‍ച്ചയും വിജാതീയര്‍ക്കു ഭോഷത്തവുമായ ക്രൂശിക്കപ്പെട്ട ക്രിസ്തുവിനെ പ്രസംഗിക്കുന്നു" (1കോറി 1:23). #{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: നവംബര്‍ 14}# നമ്മുടെ ജീവിതത്തില്‍ നാം പ്രഥമസ്ഥാനം നല്‍കേണ്ടത് ദൈവത്തെ ശ്രവിക്കുന്നതിന് വേണ്ടി ആയിരിക്കണം. വഴിതെറ്റി പോകാതിരിക്കുന്നതിനു അവിടുത്തെ വാക്കുകള്‍ മനസ്സില്‍ സൂക്ഷിക്കണം. 'എന്റെ അടുക്കല്‍ വന്ന് എന്റെ വാക്ക് കേള്‍ക്കുവിന്‍, നിങ്ങള്‍ ജീവിക്കും' എന്നാണ് ക്രിസ്തു ഏശയ്യാ പ്രവാചകനിലൂടെ പറഞ്ഞത്. മരണത്തിലൂടെ കടന്നുപോയാല്‍ മാത്രമേ, ഉയിര്‍പ്പിന്റെ വിജയസ്ഥാനത്തു എത്തിച്ചേരാന്‍ നമ്മുക്ക് കഴിയുകയുള്ളൂ. ജീവിതം ഒരു പ്രയാസമേറിയ യാത്രയാണ്. ക്രിസ്തു സ്വന്തം ജീവിതം രൂപപ്പെടുത്തിയത് പോലെ നമ്മുടെ പ്രിയപ്പെട്ടവര്‍ക്ക് ഒരു സ്നേഹസമ്മാനമായി മാറാന്‍ പലതും നാം ഉപേക്ഷിക്കേണ്ടിയിരിക്കുന്നു. പരിശുദ്ധാത്മാവിന്റെ ശക്തിയിലൂടെ കുരിശിന്റെ സുവിശേഷം പ്രഘോഷിക്കുവാനും ഉയിര്‍ത്തെഴുന്നേറ്റവനായ യേശുവിനെ പ്രഘോഷിക്കുവാനും ജനങ്ങളെ പ്രാപ്തരാക്കുന്നത് ഇപ്രകാരം മാത്രമാണ്. (വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, റോം, 24.2.91). {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/11?type=6 }}
Image: /content_image/Meditation/Meditation-2016-11-14-11:14:53.jpg
Keywords: പ്രഘോഷിക്കുക

3223
Category: 1
Sub Category:
Heading: ക്രൂശിതരൂപം വീട്ടില്‍ സൂക്ഷിച്ചതിന് ചൈനീസ് ക്രൈസ്തവര്‍ക്കു നേരെ സുരക്ഷാ ഉദ്യോഗസ്ഥരുടെ ക്രൂരമര്‍ദനം
Content: ബെയ്ജിംഗ്: ക്രൂശിത രൂപം വീടിനു പുറത്തു തൂക്കിയിട്ടതിനെ തുടര്‍ന്ന് ചൈനയിലെ ക്രൈസ്തവര്‍ക്ക് സുരക്ഷാ ഉദ്യോഗസ്ഥരുടെ ക്രൂരമര്‍ദനം. ഹനാന്‍ പ്രവിശ്യയിലാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്. ക്രൂശിത രൂപം ഭവനത്തിനു വെളിയില്‍ തൂക്കിയിട്ടതിനാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ സ്ഥലത്ത് എത്തിയ ശേഷം വീടിന്റെ ഉടമസ്ഥരെ മര്‍ദിച്ചത്. തങ്ങളുടെ രോഷം ഇതിലും തീരാതിരുന്ന സുരക്ഷാ ഉദ്യോഗസ്ഥര്‍ വീടുകളില്‍ നിന്നും ഇറങ്ങിയോടിയ ക്രൈസ്തവരെ തിരഞ്ഞു പിടിച്ചു മര്‍ദിക്കുകയായിരിന്നുവെന്ന് 'എക്സ്പ്രസ്സ്' റിപ്പോര്‍ട്ട് ചെയ്യുന്നു. ഹനാന്‍ പ്രവിശ്യയിലെ നാന്‍ലെയിലാണ് സംഭവം നടന്നത്. സുരക്ഷാ ഉദ്യോഗസ്ഥരുടെ നടപടി അതിക്രൂരമായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ മാധ്യമങ്ങളോട് പറഞ്ഞു. 'ഹൗസ് ക്രിസ്ത്യന്‍ അലയന്‍സി'ന്റെ പ്രസിഡന്റായ പാസ്റ്റര്‍ സാംങ് മിന്‍ഗ്‌സുവാംങ് സുരക്ഷാ ഉദ്യോഗസ്ഥരുടെ നടപടിയെ ശക്തമായി അപലപിച്ചു. "വിഷയത്തില്‍ അന്താരാഷ്ട്ര ക്രൈസ്തവ സമൂഹത്തിന്റെ പ്രാര്‍ത്ഥന ഞങ്ങള്‍ ആവശ്യപ്പെടുന്നു. ചൈനയില്‍ നിലനില്‍ക്കുന്ന എല്ലാ നിയമങ്ങള്‍ക്കും എതിരാണ് നാന്‍ലെയിലെ സുരക്ഷാ ഉദ്യോഗസ്ഥരുടെ ആക്രമണം. ക്രൈസ്തവരെ മാത്രം ലക്ഷ്യംവച്ചുള്ള അക്രമണം ഈ പ്രദേശത്ത് പതിവായിരിക്കുകയാണ്". പാസ്റ്റര്‍ സാംങ് മിന്‍ഗ്‌സുവാംങ് പറഞ്ഞു. അതേ സമയം സിംങ്ജിയാംഗ് പ്രവിശ്യയിലും സമാനമായ സംഭവം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രവിശ്യയിലെ ഡായി- ലീ ദമ്പതിമാരുടെ വീട്ടിലാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ ക്രൂശിതരൂപത്തിന് വേണ്ടി തിരച്ചില്‍ നടത്തിയത്. ഡായിയെ കസ്റ്റഡിയില്‍ എടുത്ത ശേഷം വിട്ടയച്ചെങ്കിലും, ഇയാളുടെ ഭാര്യയായ ലീ ഇപ്പോഴും പോലീസ് കസ്റ്റഡിയില്‍ തന്നെയാണ്. ചൈനയിലെ കമ്യൂണിസ്റ്റ് ഭരണകൂടം ക്രൈസ്തവര്‍ക്ക് കര്‍ശനമായ വിലക്കുകളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ക്രൂശിതരൂപം സ്വന്തം ഭവനങ്ങളില്‍ പോലും വണങ്ങാന്‍ കഴിയാത്ത അവസ്ഥയിലാണ് വിശ്വാസികള്‍. പാട്ടുകള്‍ പാടുവാനും, പൊതുസ്ഥലങ്ങളില്‍ കൂടിവന്ന ശേഷം ആരാധന നടത്തുവാനുമെല്ലാം കര്‍ശന വിലക്കുകളാണ് രാജ്യത്ത് നിലനില്‍ക്കുന്നത്. ക്രൈസ്തവരെ തടവില്‍ പാര്‍പ്പിക്കുന്നതും, ഘനികളിലേക്കും, തൊഴിലാളി ക്യാമ്പുകളിലേക്കും പണിയെടുപ്പിക്കുവാനായി അടിമകളേ പോലെ കൊണ്ടു പോകുന്നതും രാജ്യത്ത് സ്ഥിരം സംഭവങ്ങളായി മാറിയിട്ടുണ്ടെന്നു റിപ്പോര്‍ട്ടുണ്ട്.
Image: /content_image/News/News-2016-11-14-12:08:04.jpg
Keywords: China, Christian Persecution, Pravachaka Sabdam

3224
Category: 8
Sub Category:
Heading: സ്വര്‍ഗ്ഗത്തിലോ നരകത്തിലോ ആയിരിക്കുന്ന ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ നമ്മോടു ആവശ്യപ്പെടുന്നില്ല
Content: "അതിനാല്‍ മരിച്ചവര്‍ക്ക്, പാപമോചനം ലഭിക്കുന്നതിന് അവന്‍ അവര്‍ക്കുവേïി പാപപരിഹാര കര്‍മം അനുഷ്ഠിച്ചു" (2 മക്കബാ 12:46). #{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: നവംബര്‍ 14}# പാപങ്ങള്‍ മൂലം സ്വര്‍ഗ്ഗത്തിലേക്ക് പ്രവേശിക്കാന്‍ സാധിക്കാതെ കഴിയുന്ന ആത്മാക്കളെ അവരുടെ പാപക്കറയില്‍ നിന്ന്‍ വിമോചിതരാക്കുന്ന ഒരു കാലഘട്ടം ഉണ്ടെന്ന വിശ്വാസം പഴയനിയമ കാലത്ത് യഹൂദരുടെ ഇടയില്‍ നിലനിന്നിരിന്നു. മക്കബായരുടെ രണ്ടാം പുസ്തകത്തില്‍ നിന്നും മേല്‍ പറഞ്ഞ വചന ഭാഗത്തെ പരമര്‍ശിച്ചു കൊണ്ട് വിശുദ്ധ തോമസ് അക്വീനാസ് പറയുന്നു. "സ്വര്‍ഗ്ഗത്തിലോ നരകത്തിലോ ആയിരിക്കുന്ന ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ നമ്മോടു ആവശ്യപ്പെടുന്നില്ല. ആകയാല്‍ നീതിന്മാരുടെ ആത്മാക്കള്‍, ഭൂമിയില്‍ വെച്ചു അവര്‍ തീര്‍ത്തിട്ടില്ലാത്ത കടം മരണ ശേഷം തീര്‍ക്കുന്ന ഒരു അവസ്ഥ ഉണ്ടായിരിക്കണം." ഈ അവസ്ഥയെ ശുദ്ധീകരണസ്ഥലം എന്ന്‍ വിളിക്കുന്നു. (IV Sent, De Purgatorio) #{blue->n->n->വിചിന്തനം:}# മരിച്ചു പോയ നമ്മുടെ പൂര്‍വ്വികര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ ധാരാളം അവസരങ്ങള്‍ നമ്മുക്കുണ്ടായിരിന്നിട്ടും അത് നഷ്ട്ടപ്പെടുത്തിയതിനോര്‍ത്ത് ദൈവസന്നിധിയില്‍ മാപ്പപേക്ഷിക്കാം. ഭാവിയില്‍ അവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാനും നമ്മളാല്‍ കഴിയുന്ന ത്യാഗപ്രവര്‍ത്തികള്‍ ചെയ്യുവാനും ഉറച്ച തീരുമാനമെടുക്കാം. #{red->n->n->പ്രാര്‍ത്ഥന:}# നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. (വി. ജെര്‍ത്രൂദിനോട് കര്‍ത്താവ് പറഞ്ഞു: "ഈ പ്രാര്‍ത്ഥന ഓരോ പ്രാവശ്യം ചൊല്ലുമ്പോഴും ആയിരം ആത്മാക്കളെ ശുദ്ധീകരണ സ്ഥലത്തു നിന്ന്‍ സ്വര്‍ഗ്ഗത്തിലേക്ക് ഞാന്‍ കൊണ്ടുപോകുന്നു". ആയതിനാല്‍, നമുക്കും ഈ പ്രാര്‍ത്ഥന ഏറ്റുപറഞ്ഞ് ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം.) {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/11?type=8 }}
Image: /content_image/PurgatorytoHeaven/PurgatorytoHeaven-2016-11-14-13:05:52.jpg
Keywords: സ്വര്‍ഗ്ഗ

3225
Category: 14
Sub Category:
Heading: നിരീശ്വരവാദിയില്‍ നിന്ന്‍ ക്രൈസ്തവ വിശ്വാസത്തിലേക്ക്: പ്രശസ്ത മാധ്യമ പ്രവര്‍ത്തകന്‍ ലീ സ്‌റ്റ്രോബലിന്റെ ജീവിതം ചലച്ചിത്രമാകുന്നു
Content: വാഷിംഗ്ടണ്‍: പ്രശസ്ത മാധ്യമപ്രവര്‍ത്തകനും നിരീശ്വരവാദിയുമായിരുന്ന ലീ സ്‌റ്റ്രോബല്‍ ക്രൈസ്തവവിശ്വാസിയായ ജീവിതകഥ ചലച്ചിത്രമാകുന്നു. 'ദ കേസ് ഫോര്‍ ക്രൈസ്റ്റ്' എന്ന പേരിലാണ് ചലച്ചിത്രം പുറത്തിറങ്ങുന്നത്. ശാസ്ത്രത്തിനെ അടിസ്ഥാനമാക്കി ക്രിസ്തുയെന്നത് വെറും മനുഷ്യസൃഷ്ട്ടിയാണെന്ന്‍ ഉറപ്പിക്കുകയും നിരീശ്വരവാദം പ്രചരിപ്പിക്കുകയും ചെയ്ത ലീ സ്‌റ്റ്രോബല്‍ പൗലോസ് അപ്പോസ്‌ത്തോലന്റേതിനു സമാനമായ മാനസാന്തരം പ്രാപിച്ചാണ് ക്രൈസ്തവ വിശ്വാസം സ്വീകരിച്ചത്. 'ചിക്കാഗോ ട്രിബ്രൂണ്‍' എന്ന പത്രത്തിന്റെ നിയമകാര്യ വിഭാഗം എഡിറ്ററായിരുന്നു ലീ സ്‌റ്റ്രോബല്‍. 1980-ല്‍ ആണ് ക്രൈസ്തവ വിശ്വാസം തെറ്റാണെന്ന് തെളിയിക്കുവാന്‍ സ്‌റ്റ്രോബല്‍ ഇറങ്ങി തിരിച്ചത്. 'ദ കേസ് ഫോര്‍ ക്രൈസ്റ്റ്' എന്ന പേരില്‍ അദ്ദേഹം ഒരു പുസ്തകവും എഴുതിയിട്ടുണ്ട്. യേശുക്രിസ്തുവിനേയും, ബൈബിളിനേയും തെറ്റായി വ്യാഖ്യാനിക്കുക എന്നതായിരുന്നു ഈ പുസ്തകത്തിന്റെ ഉദ്ദേശ ലക്ഷ്യം. തന്റെ പിതാവുമായി ഉണ്ടായ ചില തര്‍ക്കങ്ങളാണ് ദൈവവിശ്വാസം തെറ്റാണെന്ന് തെളിയിക്കുവാന്‍ സ്‌റ്റ്രോബലിനെ പ്രേരിപ്പിച്ചത്. ഇതു സംബന്ധിക്കുന്ന ഒരു അഭിമുഖം അദ്ദേഹം 'ദ ബ്ലേസ്' എന്ന മാധ്യമത്തിന് നല്‍കിയിട്ടുണ്ട്. സ്‌റ്റ്രോബലിന്റെ ഭാര്യ ലെസ്ലീയുടെ ക്രൈസ്തവവിശ്വാസമാണ് അവിശ്വാസിയായ അദ്ദേഹത്തെ സുവിശേഷത്തിന്റെ സത്യവെളിച്ചത്തിലേക്ക് നയിച്ചത്. "അവളുടെ വിശ്വാസം ആണ് എന്നെ അത്ഭുതപ്പെടുത്തിയത്. ശാസ്ത്രത്തിന്റെ പിറകേ നടന്നു ഞാന്‍ ക്രിസ്തുവിനെ പരീക്ഷിച്ചു. എന്നാല്‍ സമ്പൂര്‍ണ്ണനായ സ്വര്‍ഗീയ പിതാവ് എന്നെ തേടിവന്നു മാനസാന്തരപ്പെടുത്തി". സ്‌റ്റ്രോബല്‍ പറയുന്നു. മാനസാന്തരപ്പെട്ട് ക്രൈസ്തവ വിശ്വാസത്തിലേക്ക് കടന്നു വന്ന അദ്ദേഹത്തിന്റെ ജീവിതം വിവരിക്കുന്ന ചലച്ചിത്രത്തിന്റെയും പേരും 'ദ കേസ് ഫോര്‍ ക്രൈസ്റ്റ്' എന്നുതന്നെയാണ്. അടുത്ത വര്‍ഷമാണ് ചലച്ചിത്രം പുറത്തുവരിക. അമേരിക്കന്‍ തിയറ്ററുകളില്‍ വന്‍ തരംഗമായി ചലച്ചിത്രം മാറുമെന്നാണ് കരുതപ്പെടുന്നത്. മൈക്ക് വോഗല്‍, എറീക്ക ക്രിസ്റ്റന്‍സെന്‍ എന്നിവരാണ് ചലച്ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. #{red->n->n->ദ കേസ് ഫോര്‍ ക്രൈസ്റ്റ് ചലച്ചിത്രത്തിന്റെ ട്രെയിലര്‍ }#
Image: /content_image/News/News-2016-11-14-13:56:18.jpg
Keywords: നിരീശ്വരവാദി

3226
Category: 15
Sub Category:
Heading: ശുദ്ധീകരണാത്മാക്കളുടെ വണക്കമാസം: പതിനഞ്ചാം തീയതി
Content: ശുദ്ധീകരണാത്മാക്കള്‍ ദൈവേഷ്ടത്തോടു കൂടെ ജീവന്‍ പിരിഞ്ഞു ദൈവസ്നേഹത്തില്‍ നിലനില്‍ക്കുന്നവരാണ്. നമ്മുടെ സല്‍കൃത്യങ്ങള്‍ മൂലം ശുദ്ധീകരണ സ്ഥലത്തിലെ ആത്മാക്കളെ ദൈവം അവിടെ നിന്നും രക്ഷിക്കുന്നു. അവരുടെ പരിഹാരക്കടം തീര്‍ന്നാലുടന്‍ സര്‍വ്വേശ്വരന്‍റെ പ്രത്യക്ഷമായ ദര്‍ശനം പ്രാപിച്ചു സ്വര്‍ഗ്ഗത്തിലേക്ക് പ്രവേശിക്കുമെന്ന് ഉറപ്പാണ്. ആത്മാക്കള്‍ക്കു വേണ്ടി പ്രയത്നിക്കുന്നത് വലിയ പ്രതിഫലം ലഭിക്കുന്ന കാര്യമാണ്. ഈശോ ലാസറിനെ പുനര്‍ജ്ജീവിപ്പിച്ചു എങ്കിലും അദ്ദേഹം വീണ്ടും മരണം പ്രാപിച്ചു. മോചിതരായ ആത്മാക്കളോ എന്നാല്‍ എന്നന്നേയ്ക്കും എല്ലാ ഭാഗ്യങ്ങളും അനുഭവിച്ചു ദൈവത്തില്‍ ജീവിച്ചു കൊണ്ടിരിക്കും. ഈശോ കുരിശില്‍ തൂങ്ങി മരിച്ച ഉടനെ അവിടുത്തെ ആത്മാവ് പാതാളത്തിലിറങ്ങി അവിടെയുണ്ടായിരുന്ന പുണ്യാത്മാക്കളെ തന്നോടു കൂടെ മോക്ഷത്തിലേയ്ക്കു കൂട്ടിക്കൊണ്ടു പോയല്ലോ. അതു തന്നെയുമാണ് നാം ശുദ്ധീകരണ സ്ഥലത്തിലെ ആത്മാക്കളെ വീണ്ടു രക്ഷിക്കുമ്പോള്‍ ചെയ്യുന്ന പ്രവര്‍ത്തി. നാം മോചിപ്പിക്കുവാന്‍ സഹായിക്കുന്ന ആത്മാക്കള്‍ സ്വര്‍ഗ്ഗത്തില്‍ വാഴുമ്പോള്‍ തങ്ങളുടെ ഉപകാരികളായ നമ്മെ അവര്‍ മറന്നു കളയുമോ? ഒരിക്കലുമില്ല. നമ്മുടെ സകല ആവശ്യങ്ങളിലും അവരുടെ പ്രത്യേക സഹായം ഉണ്ടാകുന്നതാണ്. ആയതുകൊണ്ട് അവരുടെ മോക്ഷത്തിന് വേണ്ടിയുള്ള പ്രയത്നം അവര്‍ക്കും നമുക്കും ഒരുപോലെ ഉപകാരപ്രദമാണ്. #{red->n->n->ജപം}# ജീവിച്ചിരിക്കുന്നവര്‍ക്ക് ആയുസ്സും മരിച്ചവര്‍ക്കു ശരണവും വിശ്വസിക്കുന്നവര്‍ക്ക് രക്ഷയുമായിരിക്കുന്ന സര്‍വ്വേശ്വരാ! എല്ലാ ശുദ്ധീകരണാത്മക്കള്‍ക്കും തങ്ങള്‍ ചെയ്ത കുറ്റങ്ങള്‍ക്ക് പൊറുതി നല്‍കി ദൈവമാതാവിന്‍റെ സഹായത്താലും, സകല മോക്ഷവാസികളുടെ അപേക്ഷകളാലും നിത്യപ്രകാശവും നിത്യസമാധാനവും കൈക്കൊള്ളുവാന്‍ അങ്ങ് കൃപ ചെയ്തരുളണമേ. ആമ്മേന്‍ മരിച്ച വിശ്വാസികളുടെ ആത്മാക്കള്‍ക്ക് തമ്പുരാന്‍റെ മനോഗുണത്താല്‍ മോക്ഷത്തില്‍ ചേരുവാന്‍ ഇടയുണ്ടായിരിക്കട്ടെ. നിത്യപിതാവേ! ഈശോമിശിഹാ കര്‍ത്താവിന്‍റെ വിലമതിയാത്ത തിരുച്ചോരയെക്കുറിച്ച് മരിച്ച വിശ്വാസികളുടെമേല്‍ കൃപയായിരിക്കണമേ. #{red->n->n->സൂചന}# (മരിച്ച വിശ്വാസികളുടെ ആത്മാക്കള്‍ക്കു വേണ്ടി ഈശോയുടെ അഞ്ചു തിരുമുറിവുകളെക്കുറിച്ച് താഴെ കൊടുത്തിരിക്കും വിധം അഞ്ചു പ്രാവശ്യം ചൊല്ലുക) മരിച്ച വിശ്വാസികളുടെ ആത്മാക്കള്‍ക്കു തമ്പുരാന്‍റെ മനോഗുണത്താല്‍ മോക്ഷത്തില്‍ ചേരുവാൻ അനുഗ്രഹമുണ്ടായിരിക്കട്ടെ നിത്യപിതാവേ, ഈശോമിശിഹാ കര്‍ത്താവിന്‍റെ വിലമതിയാത്ത തിരുച്ചോരയെക്കുറിച്ച് അവരുടെമേല്‍ കൃപയുണ്ടാകണമേ. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. #{red->n->n->ശുദ്ധീകരാത്മാക്കളുടെ ലുത്തിനിയ}# കര്‍ത്താവേ, അനുഗ്രഹിക്കണമേ! മിശിഹായേ, അനുഗ്രഹിക്കണമേ! കര്‍ത്താവേ, അനുഗ്രഹിക്കണമേ! മിശിഹായേ ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ! മിശിഹായേ ഞങ്ങളുടെ പ്രാര്‍ത്ഥന കൈക്കൊള്ളണമേ! സ്വര്‍ഗ്ഗസ്ഥനായ പിതാവായ ദൈവമേ, #{blue->n->n->.........(ഞങ്ങളെ അനുഗ്രഹിക്കണമേ)}# ഭൂലോക രക്ഷകനായ പുത്രനായ ദൈവമേ, പരിശുദ്ധാത്മാവായ ദൈവമേ, ഏകദൈവമായ പരിശുദ്ധ ത്രിത്വമേ, പരിശുദ്ധ മറിയമേ, #{blue->n->n->........(മരിച്ച വിശ്വാസികള്‍ക്കു വേണ്ടി അപേക്ഷിക്കണമേ)}# ദൈവത്തിന്‍റെ പരിശുദ്ധ ജനനീ, കന്യകകള്‍ക്കു മകുടമാകുന്ന നിര്‍മ്മല കന്യകേ, വിശുദ്ധ മിഖായേലെ, ദൈവദൂതന്മാരും മുഖ്യ ദൈവദൂതന്മാരുമായ സകല മാലാഖമാരേ, നവവൃന്ദ മാലാഖമാരെ, വിശുദ്ധ സ്നാപക യോഹന്നാനേ, വിശുദ്ധ യൗസേപ്പേ, ബാവാന്മാരും ദീര്‍ഘദര്‍ശികളുമായ സകല വിശുദ്ധന്മാരേ, വിശുദ്ധ പത്രോസേ, വിശുദ്ധ പൗലോസേ, വിശുദ്ധ യോഹന്നാനേ, ശ്ലീഹന്മാരും സുവിശേഷകന്മാരുമായ സകല വിശുദ്ധന്മാരെ, വിശുദ്ധ എസ്തപ്പാനോസേ, വിശുദ്ധ ലൗറന്തിയോസേ, വേദസാക്ഷികളായ സകല വിശുദ്ധന്മാരേ, വിശുദ്ധ ഗ്രിഗോറിയോസേ, വിശുദ്ധ അംബ്രോസീസേ, വിശുദ്ധ ഈറാനിമ്മോസേ, മെത്രാന്മാരും വന്ദകന്മാരുമായ സകല വിശുദ്ധന്മാരേ, വേദപാരംഗതന്‍മാരായ സകല വിശുദ്ധരേ, ഗുരുക്കന്മാരും ആചാര്യന്മാരുമായ സകല വിശുദ്ധന്മാരെ, സന്യാസികളും തപോധനന്മാരുമായ സകല വിശുദ്ധന്മാരേ, വിശുദ്ധ മറിയം മഗ്ദലേനായെ, വിശുദ്ധ കത്രീനായെ, വിശുദ്ധ ബാര്‍ബരായെ, കന്യകകളും വിധവകളുമായ സകല വിശുദ്ധരേ, ദയാപരനായിരുന്ന്, .........(കര്‍ത്താവേ അവരുടെ പാപങ്ങള്‍ പൊറുത്തരുളണമേ) ദയാപരനായിരുന്ന്, ........(കര്‍ത്താവേ, ഞങ്ങളുടെ പ്രാര്‍ത്ഥന കേട്ടരുളണമേ) ദയാപരനായിരുന്ന്, ........(കര്‍ത്താവേ ഞങ്ങളുടെ പ്രാര്‍ത്ഥന കേട്ടരുളണമേ) സകല തിന്മകളില്‍ നിന്ന്‍, #{blue->n->n->.......(കര്‍ത്താവേ അവരെ രക്ഷിക്കണമേ)}# അങ്ങേ കോപത്തില്‍ നിന്ന്, അങ്ങേ നീതിയുടെ ഘോരതയില്‍ നിന്ന്‍, ക്രൂരമായ വ്യാകുലത്തില്‍ നിന്ന്, കഠിന ശിക്ഷയില്‍ നിന്ന്, മരണത്തിന്‍റെ ഭയങ്കരമായ ഇരുളില്‍ നിന്ന്‍, അഗ്നിജ്വാലയില്‍ നിന്ന്‍, ശുദ്ധീകരണ സ്ഥലമായ പാറാവില്‍ നിന്ന്‍, അങ്ങേ മനുഷ്യാവതാരത്തെക്കുറിച്ച്, അങ്ങേ കറയില്ലാത്ത ഉത്ഭവത്തെയും പിറവിയേയും കുറിച്ച്, അങ്ങേ മാധുര്യമുള്ള തിരുനാമത്തെക്കുറിച്ച്, അങ്ങേ തിരുബാല പ്രായത്തെക്കുറിച്ച്, അങ്ങേ ജ്ഞാനസ്നാനത്തെയും ഉപവാസത്തെയും കുറിച്ച്, അങ്ങേ വലിയ എളിമയെക്കുറിച്ച്, അങ്ങേ ജാഗ്രതയുള്ള അനുസരണത്തെക്കുറിച്ച്, അങ്ങേ കൃപാധിക്യത്തെയും അളവില്ലാത്ത സ്നേഹത്തെയും കുറിച്ച്, അങ്ങേ പീഡാസഹനത്തെക്കുറിച്ച്, അങ്ങേ ചോര വിയര്‍പ്പേക്കുറിച്ച്, അങ്ങുന്ന് കെട്ടപ്പെട്ട കെട്ടുകളെക്കുറിച്ച്, അങ്ങുന്ന് അനുഭവിച്ച അടികളെക്കുറിച്ച്, അങ്ങേ തിരുമുള്‍മുടിയെക്കുറിച്ച്, അങ്ങേ തിരുക്കുരിശിനെക്കുറിച്ച്, അങ്ങേ അഞ്ചു തിരുമുറിവുകളെക്കുറിച്ച്, ഞങ്ങളുടെ മരണത്തെ ജയിച്ച അങ്ങേ അപമാനമുള്ള മരണത്തെക്കുറിച്ച്, അങ്ങേ വിലമതിയാത്ത തിരുരക്തത്തെക്കുറിച്ച്, അങ്ങേ മഹിമയുള്ള ഉത്ഥാനത്തെക്കുറിച്ച്, അങ്ങേ അതിശയമായ സ്വര്‍ഗ്ഗാരോഹണത്തെക്കുറിച്ച്, ആശ്വസിപ്പിക്കുന്നവനായ പരിശുദ്ധാത്മാവിന്‍റെ ആഗമനത്തെക്കുറിച്ച്, വിധിയുടെ ദിവസത്തില്‍ പാപികളായിരിക്കുന്ന ഞങ്ങള്‍ അങ്ങയോട് അപേക്ഷിക്കുന്നു, #{blue->n->n->.........(കര്‍ത്താവേ, ഞങ്ങളുടെ അപേക്ഷ കേള്‍ക്കണമേ)}# പാപിയായിരുന്ന മറിയം മഗ്ദലനായ്ക്കു പാപപരിഹാരം നല്‍കിയവനും നല്ല കള്ളന്‍റെ അപേക്ഷ കേട്ടവനുമായ അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു, മരണത്തിന്‍റെ താക്കോലും നരകത്തിന്‍റെ താക്കോലും കൈക്കൊണ്ടിരിക്കുന്ന അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു, രക്ഷിപ്പാന്‍ യോഗ്യതയുള്ളവരെ കൃപയോടെ രക്ഷിക്കുന്നതിനായി അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു, ഞങ്ങളുടെ സഹോദരര്‍, ബന്ധുക്കള്‍, സ്നേഹിതര്‍, ഉപകാരികള്‍ എന്നിവരുടെ ആത്മാക്കളെ ശുദ്ധീകരണ സ്ഥലത്തു നിന്ന്‍ രക്ഷിച്ചരുളണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു, ഉപേക്ഷിക്കപ്പെട്ട സകല ആത്മാക്കള്‍ക്കും ദയ ചെയ്തരുളണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു, മിശിഹാകര്‍ത്താവില്‍ അനുകൂലപ്പെടുന്ന സകലര്‍ക്കും ആശ്വാസവും പ്രകാശവും സമാധാനവുമുള്ള സ്ഥലം കല്‍പ്പിച്ചരുളണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു, പാപദൂഷ്യത്താല്‍ അവര്‍ക്കുണ്ടായിരിക്കുന്ന ശിക്ഷയെ കുറച്ചരുളണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു, അവരുടെ ദുഃഖത്തെ സന്തോഷമാക്കി മാറ്റണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു, അവരുടെ ആശയെ നിറവേറ്റുവാന്‍ ദയയായിരിക്കണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു, അങ്ങയെ പുകഴ്ത്തി, സ്തുതിച്ചു ബലി അങ്ങേയ്ക്കണപ്പാന്‍ തക്കവണ്ണം കൃപ ചെയ്യണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു, അങ്ങേ പുണ്യാത്മാക്കളുടെ കൂട്ടത്തില്‍ അവരെ കൈക്കൊള്ളണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു, സര്‍വ്വേശ്വരന്‍റെ പുത്രാ, അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു, കൃപയുടെ ഉറവയെ, അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു. ഭൂലോക പാപങ്ങളെ ദിവ്യചെമ്മരിയാട്ടിന്‍ കുട്ടീ, ........(അവര്‍ക്ക് നിത്യാശ്വാസം കൊടുത്തരുളണമേ) ഭൂലോക പാപങ്ങളെ ദിവ്യചെമ്മരിയാട്ടിന്‍ കുട്ടീ, ........(അവര്‍ക്ക് നിത്യാശ്വാസം കൊടുത്തരുളണമേ) ഭൂലോക പാപങ്ങളെ ദിവ്യചെമ്മരിയാട്ടിന്‍ കുട്ടീ, ........(കര്‍ത്താവേ, അനുഗ്രഹിക്കണമേ) (തുടര്‍ന്ന്‍ 1 സ്വര്‍ഗ്ഗ. ചൊല്ലുക) സമാധാനത്തില്‍ അവര്‍ ആശ്വസിക്കട്ടെ, .........(അപ്രകാരം സംഭവിക്കട്ടെ) കര്‍ത്താവേ ഞങ്ങളുടെ അപേക്ഷ കേട്ടരുളണമേ. .......(ഞങ്ങളുടെ അഭയശബ്ദം അങ്ങേ സന്നിധിയില്‍ എത്തട്ടെ) #{red->n->n->പ്രാര്‍ത്ഥിക്കാം}# സകല വിശ്വാസികളുടെയും സൃഷ്ടാവും രക്ഷിതാവുമായിരിക്കുന്ന സര്‍വ്വേശ്വരാ, മരിച്ച അങ്ങേ ദാസരെക്കുറിച്ച് ചെയ്യപ്പെടുന്ന ഭക്തിയുള്ള അപേക്ഷയെ അംഗീകരിച്ച് അവരേറ്റം ആഗ്രഹിക്കുന്ന പാപപരിഹാരത്തെ കൃപയോടു കൂടെ കൊടുത്തരുളണമേ. എന്നേക്കും ജീവിച്ചു വാഴുന്നവനായ സര്‍വ്വേശ്വരാ കര്‍ത്താവേ, ഈ അപേക്ഷയെ കരുണയോടെ കേട്ടരുളണമേ. നിത്യപിതാവേ, മാതാപിതാക്കള്‍, ബന്ധുക്കള്‍, സ്നേഹിതര്‍, ഉപകാരികള്‍ മുതലായവരെ വേണ്ടവിധം സ്നേഹിച്ച് അവര്‍ക്കു വേണ്ട നന്മ ചെയ്യണമെന്ന് അങ്ങ് കല്‍പ്പിച്ചിരിക്കുന്നുവല്ലോ. ഞങ്ങള്‍ക്കു ജന്മം നല്‍കി പ്രിയത്തോടു കൂടെ വളര്‍ത്തി സഹായിച്ചവരും, പലവിധ ഉപകാരങ്ങള്‍ ഞങ്ങള്‍ക്കു ചെയ്തവരും, ഞങ്ങളുടെ ബന്ധുക്കള്‍, സ്നേഹിതര്‍ എന്നിവരും അവരുടെ വേദന നീങ്ങി എന്നേയ്ക്കും അങ്ങയെ സന്തോഷമായി ദര്‍ശിച്ചു കൊണ്ടിരിപ്പാന്‍ കൃപ ചെയ്യണമെന്ന് ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു. മരിച്ച വിശ്വാസികള്‍ക്കു വേണ്ടി നമുക്ക് പ്രാര്‍ത്ഥിക്കാം. .......(കര്‍ത്താവേ, അവര്‍ക്കു നിത്യാശ്വാസം കൊടുത്തരുളണമേ) നിത്യവെളിച്ചം അവര്‍ക്കു ലഭിക്കുമാറാകട്ടെ, ആമ്മേന്‍. #{red->n->n->സുകൃതജപം}# ഈശോ മിശിഹായുടെ ദിവ്യ ഹൃദയമേ! ഞങ്ങളുടെമേല്‍ അലിവായിരിക്കണമേ. #{red->n->n->സല്‍ക്രിയ}# ശുദ്ധീകരണാത്മാക്കള്‍ക്കു വേണ്ടി നൂറ്റമ്പത്തി മൂന്നു മണി ജപം ചൊല്ലി പ്രാര്‍ഥിക്കുക. {{ഈ മാസത്തെ മുഴുവന്‍ വണക്കമാസവും ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://pravachakasabdam.com/index.php/site/calendar/11?type=15}}
Image: /content_image/ChristianPrayer/ChristianPrayer-2016-11-14-18:00:22.jpg
Keywords: ശുദ്ധീകരണാത്മാക്കളുടെ വണക്കമാസം

3227
Category: 1
Sub Category:
Heading: മരിയന്‍ ടൈംസ് യുകെ എഡിഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പ്രകാശനം ചെയ്തു
Content: യൂറോപ്പിന്റെ ആത്മീയ മാധ്യമ രംഗത്ത് പുത്തന്‍ ഉണര്‍വേകാന്‍ ഒട്ടേറെ പുതുമകളോടെ “മരിയന്‍ ടൈംസ്’ യു.കെ. എഡിഷന്‍ പ്രസിദ്ധീകരണം ആരംഭിച്ചു. ടാബ്ലോയ്ഡ് വലിപ്പത്തില്‍, ഏറ്റവും പുതിയ കത്തോലിക്കാ വാര്‍ത്തകളും, വിശ്വാസത്തിനു ഉത്തേജനം നല്‍കുന്ന ഫീച്ചറുകളും, ലേഖനങ്ങളും ഉള്‍പ്പെടുത്തി മനോഹരമായി രൂപകല്‍പ്പന ചെയ്തിരിക്കുന്ന മരിയന്‍ ടൈംസ് ബ്രിട്ടന്‍ സീറോ മലബാര്‍ എപ്പാര്‍ക്കി അധ്യക്ഷന്‍ ബിഷപ്പ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവ് പ്രകാശനം ചെയ്തു. പത്രത്തിന്റെ ആദ്യ പ്രതി മരിയന്‍ ടിവി യു.കെ ഡയറക്ടര്‍ ബ്രദര്‍ തോമസ് രാജന് നല്‍കിക്കൊണ്ടാണ് പ്രകാശനകര്‍മ്മം നിര്‍വഹിച്ചത്. തദവസരത്തില്‍ മരിയന്‍ ടിവി ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ അനില്‍മോന്‍ ജോര്‍ജ്, ലിജോ ചീരന്‍, ഡോ. വെല്‍വിന്‍ ആര്‍.ഡി, മിനി ജോര്‍ജ്, ലിസി സാബ് എന്നിവരും സന്നിഹിതരായിരുന്നു. ഫിലാഡല്‍ഫിയ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ക്വീന്‍ മേരി മിനിസ്ട്രിയുടെ നേതൃത്വത്തില്‍ പ്രസിദ്ധീകരിക്കുന്ന മരിയന്‍ ടൈംസിന്റെ യു.എസ് എഡിഷന്‍ കഴിഞ്ഞ ഒരു വര്‍ഷമായി അമേരിക്കന്‍ കത്തോലിക്കാ മലയാളികള്‍ക്കിടയില്‍ പ്രിയപ്പെട്ട പ്രസിദ്ധീകരണമായി മാറിക്കഴിഞ്ഞു. യൂറോപ്പിലെ മലയാളികളുടെ സമഗ്ര ആത്മീയ വായനയ്ക്കായി പ്രത്യേകം തയാര്‍ ചെയ്തിരിക്കുന്ന മരിയന്‍ ടൈംസ്, യൂറോപ്പിലെ കത്തോലിക്കാ വാര്‍ത്തകള്‍ക്കും, വത്തിക്കാന്‍ വാര്‍ത്തകള്‍ക്കും പ്രത്യേക പ്രധാന്യം കൊടുക്കുന്നു. എല്ലാ മാസവും ഒന്നാംതീയതി പുറത്തിറങ്ങും. ബിഷപ്പ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവ് യു.കെ. എഡിഷന്റെ രക്ഷാധികാരിയായിരിക്കും. പ്രശസ്ത വചനപ്രഘോഷകനും, മരിയന്‍ ടിവിയുടെ ചെയര്‍മാനുമായ ബ്രദര്‍ പി.ഡി. ഡൊമിനിക് ആണ് പത്രത്തിന്റെ ചീഫ് എഡിറ്റര്‍. ബ്രദര്‍ തോമസ് സാജ് ആണ് മാനേജിംഗ് എഡിറ്റര്‍. ഫാ. ജോസ് പന്തപ്ലാംതൊട്ടിയില്‍, റവ.ഡോ. ജോര്‍ജ് മഠത്തിപ്പറമ്പില്‍, ഫാ. ഷാജി തുമ്പേചിറയില്‍ എന്നിവരാണ് അഡൈ്വസറി ബോര്‍ഡ് അംഗങ്ങള്‍. ഒപ്പം പത്രപ്രവര്‍ത്തന മേഖലയില്‍ പ്രാഗത്ഭ്യം തെളിയിച്ച എഡിറ്റോറിയല്‍ ടീമും മരിയന്‍ ടൈംസിന്റെ പിന്നിലുണ്ട്. ബ്രദര്‍. തോമസ് സാജ് കഴിഞ്ഞ പത്തുവര്‍ഷമായി ആത്മീയ ശുശ്രൂഷാ രംഗത്ത് ഡിവോണ്‍ കേന്ദ്രമാക്കി പ്രവര്‍ത്തിച്ചുവരുന്നു. മരിയന്‍ പ്രയര്‍ ഫെല്ലോഷിപ്പിന്റെ ചെയര്‍മാന്‍കൂടി ആയിരുന്നു. മരിയന്‍ പ്രെയര്‍ ഫെല്ലോഷിപ്പ് ഇംഗ്ലണ്ടിലെ രജിസ്‌ട്രേഡ് ചാരിറ്റി ഓര്‍ഗനൈസേഷന്‍ ആണ് (രജിസ്‌ട്രേഷന്‍ നമ്പര്‍ 1166289). മരിയന്‍ ടൈംസ് കൂടാതെ, യു.എസ് മലയാളികളും യൂറോപ്പും ഇതിനോടകം ഹൃദയപൂര്‍വ്വം സ്വീകരിച്ചുകഴിഞ്ഞ മരിയന്‍ ടിവിയും ക്വീന്‍മേരി മിനിസ്ട്രിയുടെ സംരംഭമാണ്. ക്വീന്‍മേരി മിനിസ്ട്രിയില്‍ നിന്നു രണ്ടു പ്രസിദ്ധീകരണങ്ങള്‍ കൂടി അണിയറയില്‍ ഒരുങ്ങുകയാണ്. മരിയ ഭക്തി പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പ്രസിദ്ധീകരിക്കുന്ന മരിയന്‍ വോയ്‌സ് ഡിസംബറില്‍ പുറത്തിറങ്ങും. സമ്പൂര്‍ണ്ണ ഇംഗ്ലീഷ് കുടുംബമാസികയായ മരിയന്‍ ഫോക്കസ് മാര്‍ച്ചില്‍ പുറത്തിറങ്ങും. #{red->n->n->മരിയന്‍ ടൈംസ് കോപ്പികള്‍ക്ക് താഴെക്കൊടുത്തിരിക്കുന്ന ഫോണ്‍നമ്പരിലോ ഇമെയില്‍ വിലാസത്തിലോ ബന്ധപ്പെടാവുന്നതാണ് }# Br. Thomas Saj, 4, Magnolia Ave, Exeter, EX2 6DVJ, UK. #{blue->n->n->Email:}# marianministryuk@gmail.com Ph: 0139 275 8112, 0780 9502 804 #{green->n->n->Website:}# www.mariantveurope.org
Image: /content_image/News/News-2016-11-15-04:00:50.jpg
Keywords: Mariyan TV, UK, Pravachaka Sabdam

3228
Category: 18
Sub Category:
Heading: കള്ളപ്പണവും അഴിമതിയും തടയാന്‍ നൂതന ആശയവുമായി വൈദികന്‍ രംഗത്ത്
Content: പത്തനംതിട്ട: രാജ്യത്തു കള്ളപ്പണവും അഴിമതിയും തടയാന്‍ വേറിട്ട ആശയവുമായി വൈദികന്‍ രംഗത്ത്. മലങ്കര കത്തോലിക്ക സഭയിലെ സീനിയര്‍ വൈദികനും പുഷ്പഗിരി മെഡിക്കല്‍ കോളജ്, മാക്ഫാസ്റ്റ് കോളജ് തുടങ്ങി നിരവധി സ്ഥാപനങ്ങളുടെ അമരക്കാരനുമായിരുന്ന ഡോ. ഏബ്രഹാം മുളമൂട്ടിലാണു പണം കൈമാറ്റത്തിനു ഡിജിറ്റല്‍ സാങ്കേതിക വിദ്യയായ ഇ- റുപ്പി എന്ന നൂതന പദ്ധതി ആവിഷ്‌ക്കരിച്ചിരിക്കുന്നത്. സാധാരണക്കാര്‍ക്കു ദൈനംദിന ആവശ്യങ്ങള്‍ നിര്‍വഹിക്കുന്നതിന് 100, 200 രൂപ നോട്ടുകൾ മാത്രം റിസര്‍വ് ബാങ്ക് അച്ചടിച്ചിറക്കണം. 200 രൂപയ്ക്കു മുകളില്‍ വരുന്ന എല്ലാ സാമ്പത്തിക ഇടപാടുകളും ഇലക്‌ട്രോണിക് മണി സംവിധാനത്തിലൂടെ നടപ്പാക്കിയാല്‍ അഴിമതിയും കള്ളപ്പണവും പൂര്‍ണമായും ഇല്ലാതാക്കാന്‍ കഴിയും. സ്മാര്‍ട്ട് ഫോണുകളിലൂടെയും എടിഎം മാതൃകയിലുള്ള സ്മാര്‍ട്ട് കാര്‍ഡുകളിലൂടെയും ഇലക്‌ട്രോണിക് മണിയുടെ വിനിമയം സാധ്യമാകും. പൗരന്മാര്‍ക്കു വിരലടയാളം രേഖപ്പെടുത്തിയും രഹസ്യ പാസ്‌വേഡുകള്‍ ഉപയോഗിച്ചും ഇ- റുപ്പി അക്കൗണ്ടുകള്‍ സുരക്ഷിതമായി ഉപയോഗിക്കാനാകും. ഫാ. ഏബ്രഹാം മുളമൂട്ടില്‍ പറയുന്നു. ഇ- റുപ്പി ആശയം നടപ്പാക്കുക വഴി ലോകരാഷ്ട്രങ്ങള്‍ക്കു മുന്നില്‍ ഇന്ത്യയ്ക്കു വലിയൊരു സാമ്പത്തിക വിപ്ലവത്തിനു തുടക്കമിടാന്‍ സാധിക്കും. രാജ്യത്തു നോട്ട് അച്ചടിക്കുന്നതിനു ചെലവാക്കുന്ന കോടിക്കണക്കിനു രൂപയുടെ നാലിലൊരു ഭാഗം മുടക്കി ഐടി മേഖലയില്‍ സെര്‍വറുകള്‍ സ്ഥാപിച്ചാല്‍ ഇ- റുപ്പി പദ്ധതി പ്രായോഗികതലത്തില്‍ അനായാസം വിജയിപ്പിച്ചെടുക്കാമെന്നു ഫാ. ഏബ്രഹാം ചൂണ്ടിക്കാട്ടുന്നു. രാജ്യത്ത് 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിയ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം പ്രഖ്യാപിച്ച് അഞ്ചുദിവസം കഴിയുമ്പോഴും ബാങ്കുകളിലും എടിഎമ്മുകളിലും പഴയ നോട്ടുകള്‍ മാറിയെടുക്കാനും പുതിയ നോട്ടുകള്‍ വാങ്ങാനും ജനങ്ങള്‍ ബുദ്ധിമുട്ടുന്നതു പൂര്‍ണമായും പുതിയ സാങ്കേതിക വിദ്യയിലൂടെ ഒഴിവാക്കാനാകും. ഇലക്‌ട്രോണിക് മണി എന്ന ഡിജിറ്റല്‍ സാങ്കേതിക പണം കൈമാറ്റത്തിലേക്ക് ഇന്ത്യ അതിവേഗം മാറണമെന്ന നിര്‍ദേശവുമായി ഫാ. ഏബ്രഹാം മുളമൂട്ടില്‍ രചിച്ച ‘ഇ- റുപ്പി ടു റീഇന്‍വെന്റ് ഇന്ത്യ’ എന്ന പുസ്തകം കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്‌റ്റ്ലി 2014ല്‍ പ്രകാശനം ചെയ്തിരിന്നു.
Image: /content_image/India/India-2016-11-15-04:27:31.jpg
Keywords: Black money , India, Corrupation