Contents
Displaying 3011-3020 of 24987 results.
Content:
3250
Category: 1
Sub Category:
Heading: മറ്റുള്ളവരെ വിധിക്കുന്നതിനു മുമ്പ് സ്വയം വിലയിരുത്തുക: ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍: പാപികളേയും, വഴിതെറ്റുന്നവരെയും ഉപദേശിക്കുന്നതു നല്ലകാര്യമാണെങ്കിലും, നാം അവരെക്കാളും ശ്രേഷ്ഠരാണ് എന്ന ചിന്ത നമ്മുക്ക് ഉണ്ടാകരുതെന്ന് ഫ്രാന്‍സിസ് പാപ്പ. കരുണയുടെ ജൂബിലി വര്‍ഷത്തിലെ അവസാനത്തെ പൊതുപ്രസംഗത്തില്‍ സംസാരിക്കുകയായിരിന്നു മാര്‍പാപ്പ. ബുധനാഴ്ച തോറും പാപ്പ നടത്താറുള്ള പ്രസംഗം കേള്‍ക്കുവാന്‍ പതിനായിരങ്ങളാണ് സെന്റ് പീറ്റേഴ്‌സ് ചത്വരത്തിലേക്ക് എത്തിച്ചേര്‍ന്നത്. മറ്റുള്ളവരെ വിധിക്കുവാന്‍ നമ്മള്‍ക്ക് അര്‍ഹതയില്ലെന്ന വിഷയത്തില്‍ കേന്ദ്രീകരിച്ചായിരിന്നു പാപ്പ തന്റെ പ്രസംഗം നടത്തിയത്. സ്വന്തം കണ്ണില്‍ തടികഷ്ണം കിടക്കുമ്പോള്‍, സഹോദരന്റെ കണ്ണിലെ കരടിനെ കുറിച്ച് സംസാരിക്കുന്നതിനെ പറ്റി ലൂക്കായുടെ സുവിശേഷത്തില്‍ വ്യക്തമാക്കുന്നുണ്ട്. വചനത്തിന് സമാനമായി നമ്മില്‍ പലരും ഇതുപോലെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് പാപ്പ പറഞ്ഞു. നമ്മള്‍ ആരും വ്യക്തിപരമായ വിലയിരുത്തല്‍ നടത്താതെയാണ് മറ്റുള്ളവരുടെ കാര്യങ്ങളില്‍ ഇടപെടുന്നതെന്നും പാപ്പ ചൂണ്ടികാണിച്ചു. "ക്രിസ്തുവാണ് എല്ലാ വിഷയങ്ങളിലും നമ്മുക്ക് മാതൃക. നാം പലപ്പോഴും മറ്റുള്ളവരെ വിധിക്കുന്നവരും, അവരുടെ പ്രശ്‌നങ്ങള്‍ കേട്ടശേഷം നമ്മുടെ ജീവിതത്തില്‍ ഇത്തരം ഒരു പ്രശ്‌നങ്ങളുമില്ലെന്ന് പറയുന്നവരുമാണ്. പ്രശ്‌നങ്ങള്‍ നേരിടുന്നവരെ അധികാരത്തോടെ ഭരിക്കുവാന്‍ നാം പലപ്പോഴും ശ്രമിക്കാറുണ്ട്. ഇത്തരം പ്രവര്‍ത്തികള്‍ തെറ്റാണെന്ന് ക്രിസ്തു പറയുന്നു". പാപ്പ വിശദീകരിച്ചു. നാം ഇടപഴകുന്നവരോട് സഹിഷ്ണതാപൂര്‍വ്വം പെരുമാറണമെന്ന്‍ പറഞ്ഞ പാപ്പ, മറ്റുള്ളവരുടെ ജീവിതാവസ്ഥകളിലേക്ക് ഇറങ്ങിചെന്നു നാം ചിന്തിക്കണമെന്നും പറഞ്ഞു. പുറപ്പാട് പുസ്തകത്തില്‍ ജനം കര്‍ത്താവിനെതിരെ പലപ്പോഴും പിറുപിറുത്തപ്പോഴും മറിച്ചു സംസാരിച്ചപ്പോഴും കാരുണ്യവാനായ പിതാവ് അതിനെ ക്ഷമയോടെ സഹിച്ചു. തന്റെ മക്കള്‍ക്ക് സ്വര്‍ഗരാജ്യത്തില്‍ ഇടതും വലതും സ്ഥാനം നല്‍കണമെന്ന് യോഹന്നാന്റെ അമ്മ അപേക്ഷിക്കുമ്പോഴും ക്രിസ്തു ഇതേ ക്ഷമ കാണിക്കുന്നുണ്ട്. ഇതേ ക്ഷമ ജീവിതത്തില്‍ കാണിക്കുന്നവരുമുണ്ടെന്നും പാപ്പ ചൂണ്ടികാണിച്ചു. "വേദപാഠ ക്ലാസുകളില്‍ സുവിശേഷത്തിലെ അത്ഭുതങ്ങളെ കുറിച്ച് പറയുമ്പോള്‍ ചില കുഞ്ഞുങ്ങള്‍ കളികളില്‍ മുഴുകും. അവരോട് ദേഷ്യം കാണിക്കാതെ വാത്സല്യത്തോടും ക്ഷമയോടും കരുതുന്ന എത്രയോ അധ്യാപകരെ നമുക്ക് ദേവാലയങ്ങളില്‍ തന്നെ കാണുവാന്‍ സാധിക്കും. എത്ര മാതൃകപരമാണ് അവരുടെ പ്രവര്‍ത്തി". പിതാവ് പറഞ്ഞു. മറ്റൊരാളെ ഉപദേശിക്കുന്നതും അയാളുടെ തെറ്റുകള്‍ കണ്ടെത്തുവാന്‍ സഹായിക്കുന്നതും വലിയ കാരുണ്യ പ്രവര്‍ത്തിയാണെന്നും പാപ്പ പറഞ്ഞു. കുട്ടികളുടെ സംരക്ഷണവും, അവരുടെ വിദ്യാഭ്യാസവും മുതിര്‍ന്നവര്‍ ഉറപ്പുവരുത്തണമെന്നും, അവര്‍ ആരാലും ചൂഷണത്തിന് വിധേയരാകുവാന്‍ സമ്മതിക്കരുതെന്നും പാപ്പ തന്റെ പ്രസംഗത്തില്‍ പ്രത്യേകം പരമര്‍ശിച്ചു. ഈ മാസം 20-നാണ് ആഗോള ശിശുദിനം ആചരിക്കുന്നത്.
Image: /content_image/News/News-2016-11-17-11:07:18.jpg
Keywords: Fransis,papa,mercy,year,last,Wednesday,message

3251
Category: 1
Sub Category:
Heading: തിരുവോസ്തി മോഷ്ട്ടിച്ച് പൊതുജന മധ്യത്തില്‍ അപമാനിച്ച സ്പാനിഷ് കലാകാരനെ കോടതി വെറുതെ വിട്ടു; പ്രതിഷേധം ശക്തം
Content: മാഡ്രിഡ്: ദിവ്യകാരുണ്യത്തെ അപമാനിച്ച കലാകാരനെതിരേയും, അയാളുടെ പ്രവര്‍ത്തിയെ അനുകൂലിച്ച് വിധി പ്രസ്താവന നടത്തിയ ജഡ്ജിക്കെതിരെയുമുള്ള പ്രതിഷേധം സ്‌പെയിനില്‍ വ്യാപിക്കുന്നു. കേസില്‍ ഇപ്പോള്‍ വന്നിരിക്കുന്ന വിധിക്കെതിരെ തങ്ങള്‍ മേല്‍കോടതിയില്‍ അപ്പീല്‍ പോകുമെന്ന് ക്രൈസ്തവരായ അഭിഭാഷകര്‍ പറഞ്ഞു. ക്രൈസ്തവരുടെ ഹൃദയത്തെ കൂടുതല്‍ മുറിവേല്‍പ്പിക്കുന്ന തരത്തിലാണ് ജഡ്ജി തന്റെ വിധി പ്രസ്താവന നടത്തിയതെന്നും അഭിഭാഷകര്‍ ചൂണ്ടികാണിക്കുന്നു. കഴിഞ്ഞ വര്‍ഷമാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഏബല്‍ അസ്‌കോണ എന്ന കലാകാരന്‍ മാഡ്രിഡ്, പാംപ്ലോന എന്നീ നഗരങ്ങളില്‍ നിന്നും 240-ല്‍ അധികം വാഴ്ത്തിയ തിരുവോസ്തികള്‍ മോഷ്ടിച്ചു. പിന്നീട് ഇവ തറയില്‍ നിരത്തി അശ്ലീല അര്‍ത്ഥം വരുന്ന വാക്ക് എഴുതിയ ശേഷം, അതിന്റെ മുകളില്‍ നിന്നും നഗ്നചിത്രം എടുത്തു. നഗരത്തിലെ ഒരു പ്രധാന എക്‌സിബിഷനില്‍ ഇയാള്‍ ഇതൊരു പ്രദര്‍ശന ചിത്രമാക്കുകയും ചെയ്തു. രണ്ടേമുക്കാല്‍ ലക്ഷം ഡോളറിനാണ് ഏബല്‍ അസ്‌കോണ താന്‍ മോഷ്ടിച്ച തിരുവോസ്തി പലര്‍ക്കായി വിറ്റത്. മതവിശ്വാസത്തേയും ക്രൈസ്തവരേയും അപമാനിക്കുന്ന കലാകാരന്റെ നടപടിക്കെതിരെ കോടതിയില്‍ കേസ് ഫയല്‍ ചെയ്യപ്പെടുകയായിരിന്നു. മോഷണം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ കലാകാരനെതിരെ നിലനില്‍ക്കുമെന്നും ഫയല്‍ ചെയ്ത കേസില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍, കലാകാരന്റെ നടപടിയില്‍ ഒരു തെറ്റുമില്ലെന്നും ആവിഷ്‌കാര സ്വാതന്ത്ര്യമാണ് അയാള്‍ പ്രകടമാക്കിയതെന്നും പറയുന്ന ഞെട്ടിക്കുന്ന വിധിയാണ് ജഡ്ജി പുറപ്പെടുവിച്ചത്. വാഴ്ത്തിയ തിരുവോസ്തിയെ വട്ടത്തിലുള്ള വെളുത്ത വസ്തുവെന്നാണ് ജഡ്ജി പരാമര്‍ശിച്ചത്. നീതി തേടിപോയ ക്രൈസ്തവ വിശ്വാസികള്‍ക്ക് നീതി നല്‍കേണ്ട ജഡ്ജിയില്‍ നിന്നും വീണ്ടും ഹൃദയവേദനയുണ്ടാക്കുന്ന പരാമര്‍ശങ്ങളാണ് ഉയര്‍ന്നു വന്നിരിക്കുന്നത്. ക്രിസ്ത്യന്‍ ലോയേഴ്‌സ് അസോസിയേഷന്റെ പ്രസിഡന്റായ പൊളോണിയ കാസ്റ്റിലാനോസ് വിധിക്കെതിരെ രൂക്ഷമായ ഭാഷയില്‍ രംഗത്തു വന്നിട്ടുണ്ട്. തെറ്റായ ഉദ്ദേശത്തോടെയാണ് ന്യായാധിപന്‍ വിധിപ്രസ്താവന നടത്തിയതെന്നു അദ്ദേഹം പറഞ്ഞു. സ്പാനിഷ് പീനല്‍ കോഡിലെ 525-ാം ആര്‍ട്ടിക്കിള്‍ പ്രകാരം മതത്തെ തെറ്റായി വിമര്‍ശിക്കുന്നവര്‍ക്കും, മതപരമായ വിഷയങ്ങളില്‍ പ്രകോപനപരമായി ഇടപെടുന്നവര്‍ക്കും ശിക്ഷ ലഭിക്കണമെന്ന വകുപ്പ്, ജഡ്ജി എന്തുകൊണ്ടാണ് പരിഗണിക്കാതിരുന്നതെന്നും അവര്‍ ചോദിക്കുന്നു. ക്രൈസ്തവരെ അപമാനിക്കുന്ന തരത്തിലുള്ള പ്രദര്‍ശനവും മറ്റു നടപടികളും നിര്‍ത്തവയ്ക്കണമെന്ന് കാണിച്ച് പാംപ്ലോന നഗരസഭാ കൗണ്‍സിലില്‍ ഒന്നേകാല്‍ ലക്ഷത്തോളം ആളുകള്‍ ഒപ്പിട്ട ഭീമ ഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ട്. തിരുവോസ്തികള്‍ അപമാനിക്കപ്പെട്ടതിനു പ്രായശ്ചിത്തമായി ആര്‍ച്ച് ബിഷപ്പ് ഫ്രാന്‍സിസ്‌കോ പെരസിന്റെ നേതൃത്വത്തില്‍ പ്രത്യേക ദിവ്യബലി അര്‍പ്പിക്കപ്പെട്ടു. 4500-ല്‍ അധികം പേരാണ് പ്രായശ്ചിത്ത ബലിയില്‍ പങ്കുചേരുവാന്‍ എത്തിയത്.
Image: /content_image/News/News-2016-11-17-12:47:15.jpg
Keywords: Stealing,Hosts,for,anti,Catholic,art,Not,illegal,Spanish,judge,says

3252
Category: 1
Sub Category:
Heading: വേദവിപരീതമോ, തെറ്റായ കാര്യങ്ങളോ മാര്‍പാപ്പമാര്‍ പഠിപ്പിച്ചാല്‍, അതിനെ എതിര്‍ക്കുവാന്‍ സഭ അനുവദിക്കുന്നുണ്ടെന്നു കര്‍ദിനാള്‍ റെയ്മണ്ട് ബുര്‍ക്ക്
Content: വത്തിക്കാന്‍: ഫ്രാന്‍സിസ് പാപ്പയുടെ അപ്പോസ്‌ത്തോലിക പ്രബോധനമായ 'അമോരിസ് ലെത്തീസിയ'യില്‍ വ്യക്തത വരുത്തണമെന്ന് ആവശ്യപ്പെട്ട് രംഗത്തു വന്ന നാലു കര്‍ദിനാളുമാരില്‍ ഒരാളായ റെയ്മണ്ട് ബുര്‍ക്ക് 'നാഷണല്‍ കാത്തലിക് റജിസ്റ്റര്‍' എന്ന കത്തോലിക്ക മാധ്യമത്തിന് വിശദമായ അഭിമുഖം നല്‍കി. തങ്ങളുടെ സംശയങ്ങള്‍ക്കു ഫ്രാന്‍സിസ് മാര്‍പാപ്പ ഇതുവരെയും മറുപടി നല്‍കിയിട്ടില്ലെന്ന കാര്യം കര്‍ദിനാള്‍ റെയ്മണ്ട് ബുര്‍ക്ക് അഭിമുഖത്തില്‍ പറഞ്ഞു. പാപ്പയുടെ മൗനത്തെ ബഹുമാനിച്ചുകൊണ്ട് വിഷയത്തെ ആഗോള സഭയുടെ മുന്നില്‍ ചര്‍ച്ചയ്ക്കായി സമര്‍പ്പിക്കുകയാണെന്നും കര്‍ദിനാള്‍ ബുര്‍ക്ക് അഭിമുഖത്തിലൂടെ വ്യക്തമാക്കുന്നു. "ഒരു മാര്‍പാപ്പ തെറ്റായ കാര്യങ്ങളോ, വേദവിപരീതമോ, സഭയുടെ നിയമങ്ങള്‍ക്ക് പുറത്തുള്ള കാര്യങ്ങളോ പഠിപ്പിക്കുമ്പോള്‍ അതിനെ ചോദ്യം ചെയ്യുവാനും, മാര്‍പാപ്പയുടെ അഭിപ്രായത്തെ തിരുത്തുവാനും കര്‍ദിനാളുമാര്‍ക്ക് അവകാശമുണ്ട്. അവകാശം എന്നതിലുപരി അത് അവരുടെ കര്‍ത്തവ്യമാണ്. ഈ വിഷയത്തിലും കര്‍ദിനാളുമാര്‍ ഇങ്ങനെ തന്നെയാണ് ചെയ്യുന്നത്. പാപ്പയുടെ മൗനത്തെ ബഹുമാനിച്ചു കൊണ്ട്, ഞങ്ങള്‍ ഉന്നയിച്ച ചോദ്യങ്ങള്‍ സഭയുടെ മുന്നിലും വേദപണ്ഡിതന്‍മാരുടെ മുന്നിലും ഞങ്ങള്‍ തന്നെ ചര്‍ച്ചയ്ക്ക് സമര്‍പ്പിക്കുന്നു. സഭയുടെ ചരിത്രത്തില്‍ ഇതിനു മുമ്പും ഇങ്ങനെയുണ്ടായിട്ടുണ്ട്. ഇതില്‍ അസ്വാഭാവികമായി ഒന്നുമില്ല". കര്‍ദിനാള്‍ ബുര്‍ക്ക് പറയുന്നു. 1330-ല്‍ മാര്‍പാപ്പയായിരുന്ന ജോണ്‍ പന്ത്രണ്ടാമന്റെ കാലത്താണ് ഇതിനു മുമ്പ്, സഭയുടെ തലവനായ മാര്‍പാപ്പ നടത്തിയ പഠിപ്പിക്കലിനെ തിരുത്തികുറിച്ച സംഭവം നടന്നത്. ജോണ്‍ പന്ത്രണ്ടാമന്‍ മാര്‍പാപ്പയുടെ അഭിപ്രായപ്രകാരം, മരിച്ച് സ്വര്‍ഗത്തില്‍ എത്തിയ ആത്മാക്കള്‍ ദൈവത്തിന്റെ മുഖം നേരില്‍ കാണുന്നില്ലെന്നും അവര്‍ അന്ത്യമ വിധി നാളില്‍ മാത്രമാണ് ദൈവത്തെ മുഖാമുഖം കാണുകയെന്നും പറഞ്ഞിരുന്നു. ജോണ്‍ പന്ത്രണ്ടാമന്‍ പാപ്പയുടെ ഈ അഭിപ്രായം സഭയുടെ പഠിപ്പിക്കലുകള്‍ക്ക് എതിരായിരുന്നു. നിരവധി പേര്‍ ഈ അഭിപ്രായത്തിനെതിരെ രംഗത്തു വന്നു. എന്നാല്‍ അവര്‍ക്കെതിരെ സഭയുടെ നിയമത്തില്‍ പറയുന്ന ശിക്ഷാനടപടികളാണ് ജോണ്‍ പന്ത്രണ്ടാമന്‍ സ്വീകരിച്ചത്. ജറുശലേമിലെ ലത്തീന്‍ പാത്രീയാര്‍ക്കീസായിരുന്ന പലൂഡാനസിന്റെ നേതൃത്വത്തില്‍ ഒരു സംഘം വേദപണ്ഡിതര്‍ പാരീസ് സര്‍വകലാശയുടെ ആഭിമുഖ്യത്തില്‍ ജോണ്‍ പന്ത്രണ്ടാമന്റെ പഠിപ്പിക്കലിനെ ശക്തമായി എതിര്‍ത്തു രംഗത്തു വന്നു. ഈ കാലങ്ങളിലെല്ലാം ആശയപരമായ സംവാദമാണ് സഭയില്‍ നടന്നത്. തന്റെ പഠിപ്പിക്കല്‍ തെറ്റാണെന്ന് അവസാനം ജോണ്‍ പന്ത്രണ്ടാമന്‍ മാര്‍പാപ്പ തിരിച്ചറിയുകയും, ഇഹലോക വാസം വെടിയുന്നതിന് മുമ്പ് അദ്ദേഹം അതിനെ പ്രഖ്യാപിക്കുകയും ചെയ്തു. ഇത്തരം സംഭങ്ങളെ ആശയപരമായ അഭിപ്രായ പ്രകടനമായിട്ടാണ് സഭ കാണുന്നത്. മറിച്ച് മാര്‍പാപ്പയോടുള്ള വിയോജിപ്പായിട്ടോ, അനുസരണകേടായിട്ടോ അല്ല. ഫ്രാന്‍സിസ് മാര്‍പാപ്പ പുറത്തിറക്കിയ അമോരിസ് ലെത്തീസിയയില്‍ വിവാഹ ബന്ധം വേര്‍പ്പെടുത്തി താമസിക്കുന്നവര്‍ക്ക് വിശുദ്ധ കൂദാശകള്‍ സ്വീകരിക്കുവാന്‍ സാധിക്കും എന്ന തരത്തില്‍ ചില പരാമര്‍ശങ്ങള്‍ വന്നിരുന്നു. എന്നാല്‍ ഇവ ഇങ്ങനെ തന്നെയാണോ സഭയില്‍ നടപ്പിലാക്കേണ്ടതെന്നും, നിലവിലെ നിയമപ്രകാരം ഇത്തരം സാഹചര്യങ്ങളിലെ ക്രമം തുടരണമോ എന്നുമാണ് കര്‍ദിനാളുമാര്‍ ചോദ്യമായി ഫ്രാന്‍സിസ് മാര്‍പാപ്പയോട് എഴുത്തിലൂടെ ആവശ്യപ്പെട്ടത്. ചോദ്യങ്ങള്‍ക്കുള്ള മാര്‍പാപ്പയുടെ മൗനത്തെ വിഷയം പൊതുവായി സഭയില്‍ ചര്‍ച്ച ചെയ്യുവാന്‍ അനുവദിക്കുന്നതായി കര്‍ദിനാള്‍ റെയ്മണ്ട് ബുര്‍ക്ക് ചൂണ്ടികാണിക്കുന്നു. ഇത്തരം ഒരു നടപടി മാത്രമാണ് ഈ വിഷയത്തില്‍ ഇപ്പോള്‍ ഉണ്ടായിരിക്കുന്നതെന്നും കര്‍ദിനാള്‍ ബുര്‍ക്ക് പ്രത്യേകം എടുത്തുപറയുന്നു.
Image: /content_image/News/News-2016-11-17-14:29:31.jpg
Keywords: Cardinal,letter,to,pope,fransis,marriage

3253
Category: 18
Sub Category:
Heading: ലത്തീന്‍ സഭയ്ക്കു പുതിയ ആരാധനാക്രമം: മാറ്റങ്ങള്‍ ഇരുപത്തിയേഴാം തീയതി പ്രാബല്യത്തില്‍ വരും
Content: തിരുവനന്തപുരം: ലത്തീൻ കത്തോലിക്കാ പള്ളികളിൽ പുതിയ രീതിയിലുള്ള ദിവ്യബലിയും ആരാധനക്രമവും ഇരുപത്തിയേഴാം തീയതി പ്രാബല്യത്തില്‍ വരും. 1977ൽ ലത്തീൻ ഭാഷയിൽ നിന്നു മലയാളത്തിലേക്കു തർജമ ചെയ്തതാണ് നിലവില്‍ ഉപയോഗിയ്ക്കുന്ന തക്സ (വിശുദ്ധ കുര്‍ബാന ഗ്രന്ഥം). ഇതില്‍ വ്യത്യാസങ്ങള്‍ വരുത്തി 2002-ല്‍ തക്സയുടെ മൂന്നാം ലത്തീന്‍ പതിപ്പ് പ്രസിദ്ധീകരിച്ചിരുന്നു. ഇത് അതാത് ഭാഷകളിലേക്ക് ഇതു തർജമ ചെയ്യണമെന്നു റോമിലെ ദിവ്യാരാധന സംഘം ആവശ്യപ്പെട്ടിരിന്നു. ഇതേ തുടര്‍ന്നു മെത്രാന്‍മാര്‍, ആരാധനക്രമം-ബൈബിൾ+ദൈവശാസ്ത്രം എന്നിവയിലെ ഭാഷ പണ്ഡിതര്‍, ലത്തീൻ- മലയാളം ഭാഷ വിദഗദര്‍ തുടങ്ങിയവരുടെ സംഘം 2005ൽ പരിഭാഷയ്ക്ക് തുടക്കമിടുകയായിരിന്നു. 2006ൽ തന്നെ ഇതു വത്തിക്കാനിലെ ദിവ്യാരാധന സംഘത്തിന്റെ അംഗീകാരത്തിന് അയച്ചുവെങ്കിലും വർഷങ്ങൾക്കു ശേഷമാണു മറുപടി ലഭിച്ചത്. പദാനുപദ തർജമയ്ക്കു പകരം ആശയത്തിനു മുൻതൂക്കം നൽകിയും മലയാള ഭാഷയുടെ പ്രത്യേകത കണക്കിലെടുത്തുമുള്ള തർജമയാണ് തയാറാക്കിയത്. എന്നാല്‍ കഴിവതും പദാനുപദ പരിഭാഷ തന്നെ വേണമെന്ന നിർദേശമാണ് വത്തിക്കാന്‍ നിര്‍ദേശത്തില്‍ ഉണ്ടായിരുന്നത്. ഇതനുസരിച്ചു 2010ൽ പത്തംഗ വിദഗ്ധ സമിതി രൂപീകരിച്ചു മൂന്ന് ഉപസമിതികളായി തിരിഞ്ഞു മലയാള പരിഭാഷ മെച്ചപ്പെടുത്താനുള്ള ശ്രമം ആരംഭിക്കുകയായിരിന്നു. പരിഭാഷ ചെയ്തെടുത്ത ഓരോ ഭാഗങ്ങളും വിവിധ രൂപതകൾക്ക് അയച്ചുകൊടുത്ത് വിദഗ്ധ അഭിപ്രായം തേടി. സഭയുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചതിനെ തുടർന്നുള്ള അഭിപ്രായങ്ങളും കണക്കിലെടുത്തു. വർഷങ്ങൾ നീണ്ട ശ്രമഫലമായി തയാറാക്കിയ കരട് ദിവ്യബലി കേരളത്തിലെ ലത്തീൻ കത്തോലിക്കാ ബിഷപ്പുമാരുടെ ശുപാർശയോടെ കഴിഞ്ഞ മാർച്ചിൽ ദിവ്യാരാധന സംഘത്തിന്റെ അനുമതിക്ക് വീണ്ടും അയക്കുകയായിരിന്നു. ഇതേ തുടർന്നു ഒക്ടോബര്‍ 13നു പരിഭാഷയ്ക്കു മാർപാപ്പയുടെ അംഗീകാരം ലഭിച്ചു. 27ന് ഇതു പുതിയ ഗ്രന്ഥം നിലവിൽ വരുന്നതോടെ മലയാളത്തില്‍ ഇതുവരെ ഉപയോഗിച്ചിരുന്ന ദിവ്യബലി ഗ്രന്ഥം അസാധുവാകും.
Image: /content_image/India/India-2016-11-17-16:30:55.jpg
Keywords:

3254
Category: 15
Sub Category:
Heading: ശുദ്ധീകരണാത്മാക്കളുടെ വണക്കമാസം: പതിനെട്ടാം തീയതി
Content: "കരുണയുള്ളവര്‍ ഭാഗ്യവാന്മാര്‍ ആകുന്നു. എന്തുകൊണ്ടെന്നാല്‍ അവര്‍ കരുണ പ്രാപിക്കും" എന്ന്‍ ദൈവം അരുളിചെയ്തിരിന്നതു കൊണ്ട്, ശുദ്ധീകരണസ്ഥലത്തിലെ ആത്മാക്കളുടെമേല്‍ അലിവായിരുന്നു അവരെ ആശ്വസിപ്പിക്കുന്നതിന് പ്രയത്നിക്കുന്നവരോടു ദൈവം കരുണ പ്രദര്‍ശിപ്പിക്കുമെന്നുള്ളതിനു സംശയമില്ല. നമ്മുടെ ത്യാഗങ്ങളും പ്രാര്‍ത്ഥനകളും വഴി രാജാധിരാജനായ ദൈവത്തിന്‍റെ അനുഗ്രഹവും ദയയും ലഭിച്ചാല്‍ പിന്നെ മറ്റെന്താണ് നമുക്കാവശ്യം. ദരിദ്രരോടും അഗതികളോടും ദയ കാണിക്കുന്നവന്‍ ഭാഗ്യവാന്‍ ആകുന്നു. "അവന്‍ ദുഃഖശയ്യയെ പ്രാപിക്കുമ്പോള്‍ കര്‍ത്താവ് അവനെ സഹായിക്കുന്നു" എന്ന്‍ നാല്‍പതാം സങ്കീര്‍ത്തനത്തില്‍ എഴുതപ്പെട്ടിരിക്കുന്നു. ഈ ലോകത്തിലുള്ള ദരിദ്രര്‍ക്ക് സഹായോപകാരങ്ങള്‍ ചെയ്യുന്നവര്‍ക്ക് അവിടുത്തെ നന്മകള്‍ വാഗ്ദാനം ചെയ്തിരിക്കെ ശുദ്ധീകരണ സ്ഥലത്തിലെ ആത്മാക്കളെ സഹായിക്കുന്നവര്‍ക്കു അതിലും ഉപരിയായ അനുഗ്രഹവും കൃപയും ലഭിക്കുമെന്ന് ഉറപ്പായി പറയാവുന്നതാണ്. ശുദ്ധീകരണ സ്ഥലത്തിലെ ആത്മാക്കള്‍ക്കു സഹായോപകാരങ്ങള്‍ ചെയ്യുന്നതു സര്‍വ്വേശ്വരനും ദൈവപിതാവിനും മറ്റു മോക്ഷവാസികള്‍ക്കും വളരെ ഇഷ്ടപ്പെട്ട പുണ്യമാണെന്ന്‍ നിങ്ങള്‍ക്ക് അറിയാമല്ലോ. മോക്ഷവാസികളെ കുറിച്ചു ചെയ്യപ്പെടുന്ന ഏറ്റവും നിസ്സാരമായ കാര്യങ്ങള്‍ക്ക് പോലും വലിയ അനുഗ്രഹമാണ് നമുക്കു ലഭിക്കുക. ആകയാല്‍ ശുദ്ധീകരണ സ്ഥലത്തിലെ ആത്മാക്കളുടെ ഭക്തന്മാര്‍ക്ക് ഈശോമിശിഹാ ആത്മീയവും ലൗകികവുമായ അനവധി നന്മകള്‍ പ്രദാനം ചെയ്യുമെന്ന കാര്യത്തില്‍ യാതൊരു സംശയവും വേണ്ട. അത് പോലെ ശുദ്ധീകരണ സ്ഥലത്തിലെ ആത്മാക്കള്‍ തങ്ങളുടെ ഉപകാരികള്‍ക്കു വേണ്ടി ഇടവിടാതെ പ്രാര്‍ത്ഥിക്കുന്നുണ്ട്. ഇവരെ സഹായിക്കുന്നതിനു ഏറ്റവും എളുപ്പമുള്ള ഒരു മാര്‍ഗ്ഗം നമ്മുടെ സകല പ്രവൃത്തികളെയും, സഹിക്കുന്ന കഷ്ടപ്പാടുകളെയും ഇവര്‍ക്കു വേണ്ടി സര്‍വ്വേശ്വരനു കാഴ്ച വയ്ക്കുകയെന്നതാണ്. ആകയാല്‍ നമ്മുടെ സ്വന്തം ഗുണത്തെ ഉദ്ദേശിച്ചെങ്കിലും ഈ ആത്മാക്കളുടെ നേരെയുള്ള ഭക്തി പൂര്‍വ്വാധികം വര്‍ദ്ധിപ്പിക്കേണ്ടതാകുന്നു. #{red->n->n->ജപം}# പിതാവായ ദൈവമേ, അങ്ങേ സ്നേഹകുമാരനും ഞങ്ങളുടെ രക്ഷകനുമായ ഈശോമിശിഹാ അനുഭവിച്ച പീഡകളെയും, കുരിശു മരണത്തേയും ചിന്തിയ തിരുരക്തത്തെയും കുറിച്ച് ശുദ്ധീകരണ സ്ഥലത്തിലെ ആത്മാക്കളുടെ പീഡന കാലയളവ് കുറച്ച് നല്‍കി അങ്ങേ സന്നിധാനത്തിലേക്ക് അവരെ വിളിക്കുവാന്‍ കൃപ ചെയ്തരുളണമെ. മരിച്ച വിശ്വാസികളുടെ ആത്മാക്കള്‍ക്ക് തമ്പുരാന്‍റെ മനോഗുണത്താല്‍ മോക്ഷത്തില്‍ ചേരുവാന്‍ ഇടയുണ്ടായിരിക്കട്ടെ. നിത്യപിതാവേ! ഈശോമിശിഹാ കര്‍ത്താവിന്‍റെ വിലമതിയാത്ത തിരുച്ചോരയെക്കുറിച്ച് മരിച്ച വിശ്വാസികളുടെമേല്‍ കൃപയായിരിക്കണമേ. #{red->n->n->സൂചന}# (മരിച്ച വിശ്വാസികളുടെ ആത്മാക്കള്‍ക്കു വേണ്ടി ഈശോയുടെ അഞ്ചു തിരുമുറിവുകളെക്കുറിച്ച് താഴെ കൊടുത്തിരിക്കും വിധം അഞ്ചു പ്രാവശ്യം ചൊല്ലുക) മരിച്ച വിശ്വാസികളുടെ ആത്മാക്കള്‍ക്കു തമ്പുരാന്‍റെ മനോഗുണത്താല്‍ മോക്ഷത്തില്‍ ചേരുവാൻ അനുഗ്രഹമുണ്ടായിരിക്കട്ടെ നിത്യപിതാവേ, ഈശോമിശിഹാ കര്‍ത്താവിന്‍റെ വിലമതിയാത്ത തിരുച്ചോരയെക്കുറിച്ച് അവരുടെമേല്‍ കൃപയുണ്ടാകണമേ. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. #{red->n->n->ശുദ്ധീകരാത്മാക്കളുടെ ലുത്തിനിയ}# കര്‍ത്താവേ, അനുഗ്രഹിക്കണമേ! മിശിഹായേ, അനുഗ്രഹിക്കണമേ! കര്‍ത്താവേ, അനുഗ്രഹിക്കണമേ! മിശിഹായേ ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ! മിശിഹായേ ഞങ്ങളുടെ പ്രാര്‍ത്ഥന കൈക്കൊള്ളണമേ! സ്വര്‍ഗ്ഗസ്ഥനായ പിതാവായ ദൈവമേ, #{blue->n->n->.........(ഞങ്ങളെ അനുഗ്രഹിക്കണമേ)}# ഭൂലോക രക്ഷകനായ പുത്രനായ ദൈവമേ, പരിശുദ്ധാത്മാവായ ദൈവമേ, ഏകദൈവമായ പരിശുദ്ധ ത്രിത്വമേ, പരിശുദ്ധ മറിയമേ, #{blue->n->n->........(മരിച്ച വിശ്വാസികള്‍ക്കു വേണ്ടി അപേക്ഷിക്കണമേ)}# ദൈവത്തിന്‍റെ പരിശുദ്ധ ജനനീ, കന്യകകള്‍ക്കു മകുടമാകുന്ന നിര്‍മ്മല കന്യകേ, വിശുദ്ധ മിഖായേലെ, ദൈവദൂതന്മാരും മുഖ്യ ദൈവദൂതന്മാരുമായ സകല മാലാഖമാരേ, നവവൃന്ദ മാലാഖമാരെ, വിശുദ്ധ സ്നാപക യോഹന്നാനേ, വിശുദ്ധ യൗസേപ്പേ, ബാവാന്മാരും ദീര്‍ഘദര്‍ശികളുമായ സകല വിശുദ്ധന്മാരേ, വിശുദ്ധ പത്രോസേ, വിശുദ്ധ പൗലോസേ, വിശുദ്ധ യോഹന്നാനേ, ശ്ലീഹന്മാരും സുവിശേഷകന്മാരുമായ സകല വിശുദ്ധന്മാരെ, വിശുദ്ധ എസ്തപ്പാനോസേ, വിശുദ്ധ ലൗറന്തിയോസേ, വേദസാക്ഷികളായ സകല വിശുദ്ധന്മാരേ, വിശുദ്ധ ഗ്രിഗോറിയോസേ, വിശുദ്ധ അംബ്രോസീസേ, വിശുദ്ധ ഈറാനിമ്മോസേ, മെത്രാന്മാരും വന്ദകന്മാരുമായ സകല വിശുദ്ധന്മാരേ, വേദപാരംഗതന്‍മാരായ സകല വിശുദ്ധരേ, ഗുരുക്കന്മാരും ആചാര്യന്മാരുമായ സകല വിശുദ്ധന്മാരെ, സന്യാസികളും തപോധനന്മാരുമായ സകല വിശുദ്ധന്മാരേ, വിശുദ്ധ മറിയം മഗ്ദലേനായെ, വിശുദ്ധ കത്രീനായെ, വിശുദ്ധ ബാര്‍ബരായെ, കന്യകകളും വിധവകളുമായ സകല വിശുദ്ധരേ, ദയാപരനായിരുന്ന്, .........(കര്‍ത്താവേ അവരുടെ പാപങ്ങള്‍ പൊറുത്തരുളണമേ) ദയാപരനായിരുന്ന്, ........(കര്‍ത്താവേ, ഞങ്ങളുടെ പ്രാര്‍ത്ഥന കേട്ടരുളണമേ) ദയാപരനായിരുന്ന്, ........(കര്‍ത്താവേ ഞങ്ങളുടെ പ്രാര്‍ത്ഥന കേട്ടരുളണമേ) സകല തിന്മകളില്‍ നിന്ന്‍, #{blue->n->n->.......(കര്‍ത്താവേ അവരെ രക്ഷിക്കണമേ)}# അങ്ങേ കോപത്തില്‍ നിന്ന്, അങ്ങേ നീതിയുടെ ഘോരതയില്‍ നിന്ന്‍, ക്രൂരമായ വ്യാകുലത്തില്‍ നിന്ന്, കഠിന ശിക്ഷയില്‍ നിന്ന്, മരണത്തിന്‍റെ ഭയങ്കരമായ ഇരുളില്‍ നിന്ന്‍, അഗ്നിജ്വാലയില്‍ നിന്ന്‍, ശുദ്ധീകരണ സ്ഥലമായ പാറാവില്‍ നിന്ന്‍, അങ്ങേ മനുഷ്യാവതാരത്തെക്കുറിച്ച്, അങ്ങേ കറയില്ലാത്ത ഉത്ഭവത്തെയും പിറവിയേയും കുറിച്ച്, അങ്ങേ മാധുര്യമുള്ള തിരുനാമത്തെക്കുറിച്ച്, അങ്ങേ തിരുബാല പ്രായത്തെക്കുറിച്ച്, അങ്ങേ ജ്ഞാനസ്നാനത്തെയും ഉപവാസത്തെയും കുറിച്ച്, അങ്ങേ വലിയ എളിമയെക്കുറിച്ച്, അങ്ങേ ജാഗ്രതയുള്ള അനുസരണത്തെക്കുറിച്ച്, അങ്ങേ കൃപാധിക്യത്തെയും അളവില്ലാത്ത സ്നേഹത്തെയും കുറിച്ച്, അങ്ങേ പീഡാസഹനത്തെക്കുറിച്ച്, അങ്ങേ ചോര വിയര്‍പ്പേക്കുറിച്ച്, അങ്ങുന്ന് കെട്ടപ്പെട്ട കെട്ടുകളെക്കുറിച്ച്, അങ്ങുന്ന് അനുഭവിച്ച അടികളെക്കുറിച്ച്, അങ്ങേ തിരുമുള്‍മുടിയെക്കുറിച്ച്, അങ്ങേ തിരുക്കുരിശിനെക്കുറിച്ച്, അങ്ങേ അഞ്ചു തിരുമുറിവുകളെക്കുറിച്ച്, ഞങ്ങളുടെ മരണത്തെ ജയിച്ച അങ്ങേ അപമാനമുള്ള മരണത്തെക്കുറിച്ച്, അങ്ങേ വിലമതിയാത്ത തിരുരക്തത്തെക്കുറിച്ച്, അങ്ങേ മഹിമയുള്ള ഉത്ഥാനത്തെക്കുറിച്ച്, അങ്ങേ അതിശയമായ സ്വര്‍ഗ്ഗാരോഹണത്തെക്കുറിച്ച്, ആശ്വസിപ്പിക്കുന്നവനായ പരിശുദ്ധാത്മാവിന്‍റെ ആഗമനത്തെക്കുറിച്ച്, വിധിയുടെ ദിവസത്തില്‍ പാപികളായിരിക്കുന്ന ഞങ്ങള്‍ അങ്ങയോട് അപേക്ഷിക്കുന്നു, #{blue->n->n->.........(കര്‍ത്താവേ, ഞങ്ങളുടെ അപേക്ഷ കേള്‍ക്കണമേ)}# പാപിയായിരുന്ന മറിയം മഗ്ദലനായ്ക്കു പാപപരിഹാരം നല്‍കിയവനും നല്ല കള്ളന്‍റെ അപേക്ഷ കേട്ടവനുമായ അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു, മരണത്തിന്‍റെ താക്കോലും നരകത്തിന്‍റെ താക്കോലും കൈക്കൊണ്ടിരിക്കുന്ന അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു, രക്ഷിപ്പാന്‍ യോഗ്യതയുള്ളവരെ കൃപയോടെ രക്ഷിക്കുന്നതിനായി അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു, ഞങ്ങളുടെ സഹോദരര്‍, ബന്ധുക്കള്‍, സ്നേഹിതര്‍, ഉപകാരികള്‍ എന്നിവരുടെ ആത്മാക്കളെ ശുദ്ധീകരണ സ്ഥലത്തു നിന്ന്‍ രക്ഷിച്ചരുളണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു, ഉപേക്ഷിക്കപ്പെട്ട സകല ആത്മാക്കള്‍ക്കും ദയ ചെയ്തരുളണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു, മിശിഹാകര്‍ത്താവില്‍ അനുകൂലപ്പെടുന്ന സകലര്‍ക്കും ആശ്വാസവും പ്രകാശവും സമാധാനവുമുള്ള സ്ഥലം കല്‍പ്പിച്ചരുളണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു, പാപദൂഷ്യത്താല്‍ അവര്‍ക്കുണ്ടായിരിക്കുന്ന ശിക്ഷയെ കുറച്ചരുളണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു, അവരുടെ ദുഃഖത്തെ സന്തോഷമാക്കി മാറ്റണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു, അവരുടെ ആശയെ നിറവേറ്റുവാന്‍ ദയയായിരിക്കണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു, അങ്ങയെ പുകഴ്ത്തി, സ്തുതിച്ചു ബലി അങ്ങേയ്ക്കണപ്പാന്‍ തക്കവണ്ണം കൃപ ചെയ്യണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു, അങ്ങേ പുണ്യാത്മാക്കളുടെ കൂട്ടത്തില്‍ അവരെ കൈക്കൊള്ളണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു, സര്‍വ്വേശ്വരന്‍റെ പുത്രാ, അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു, കൃപയുടെ ഉറവയെ, അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു. ഭൂലോക പാപങ്ങളെ ദിവ്യചെമ്മരിയാട്ടിന്‍ കുട്ടീ, ........(അവര്‍ക്ക് നിത്യാശ്വാസം കൊടുത്തരുളണമേ) ഭൂലോക പാപങ്ങളെ ദിവ്യചെമ്മരിയാട്ടിന്‍ കുട്ടീ, ........(അവര്‍ക്ക് നിത്യാശ്വാസം കൊടുത്തരുളണമേ) ഭൂലോക പാപങ്ങളെ ദിവ്യചെമ്മരിയാട്ടിന്‍ കുട്ടീ, ........(കര്‍ത്താവേ, അനുഗ്രഹിക്കണമേ) (തുടര്‍ന്ന്‍ 1 സ്വര്‍ഗ്ഗ. ചൊല്ലുക) സമാധാനത്തില്‍ അവര്‍ ആശ്വസിക്കട്ടെ, .........(അപ്രകാരം സംഭവിക്കട്ടെ) കര്‍ത്താവേ ഞങ്ങളുടെ അപേക്ഷ കേട്ടരുളണമേ. .......(ഞങ്ങളുടെ അഭയശബ്ദം അങ്ങേ സന്നിധിയില്‍ എത്തട്ടെ) #{red->n->n->പ്രാര്‍ത്ഥിക്കാം}# സകല വിശ്വാസികളുടെയും സൃഷ്ടാവും രക്ഷിതാവുമായിരിക്കുന്ന സര്‍വ്വേശ്വരാ, മരിച്ച അങ്ങേ ദാസരെക്കുറിച്ച് ചെയ്യപ്പെടുന്ന ഭക്തിയുള്ള അപേക്ഷയെ അംഗീകരിച്ച് അവരേറ്റം ആഗ്രഹിക്കുന്ന പാപപരിഹാരത്തെ കൃപയോടു കൂടെ കൊടുത്തരുളണമേ. എന്നേക്കും ജീവിച്ചു വാഴുന്നവനായ സര്‍വ്വേശ്വരാ കര്‍ത്താവേ, ഈ അപേക്ഷയെ കരുണയോടെ കേട്ടരുളണമേ. നിത്യപിതാവേ, മാതാപിതാക്കള്‍, ബന്ധുക്കള്‍, സ്നേഹിതര്‍, ഉപകാരികള്‍ മുതലായവരെ വേണ്ടവിധം സ്നേഹിച്ച് അവര്‍ക്കു വേണ്ട നന്മ ചെയ്യണമെന്ന് അങ്ങ് കല്‍പ്പിച്ചിരിക്കുന്നുവല്ലോ. ഞങ്ങള്‍ക്കു ജന്മം നല്‍കി പ്രിയത്തോടു കൂടെ വളര്‍ത്തി സഹായിച്ചവരും, പലവിധ ഉപകാരങ്ങള്‍ ഞങ്ങള്‍ക്കു ചെയ്തവരും, ഞങ്ങളുടെ ബന്ധുക്കള്‍, സ്നേഹിതര്‍ എന്നിവരും അവരുടെ വേദന നീങ്ങി എന്നേയ്ക്കും അങ്ങയെ സന്തോഷമായി ദര്‍ശിച്ചു കൊണ്ടിരിപ്പാന്‍ കൃപ ചെയ്യണമെന്ന് ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു. മരിച്ച വിശ്വാസികള്‍ക്കു വേണ്ടി നമുക്ക് പ്രാര്‍ത്ഥിക്കാം. .......(കര്‍ത്താവേ, അവര്‍ക്കു നിത്യാശ്വാസം കൊടുത്തരുളണമേ) നിത്യവെളിച്ചം അവര്‍ക്കു ലഭിക്കുമാറാകട്ടെ, ആമ്മേന്‍. #{red->n->n->സുകൃതജപം}# ഈശോ മിശിഹായുടെ ദിവ്യ ഹൃദയമേ! ഞങ്ങളുടെമേല്‍ അലിവായിരിക്കണമേ. #{red->n->n->സല്‍ക്രിയ}# ശുദ്ധീകരിക്കപ്പെടുന്ന ആത്മാക്കളെ പ്രതി ഇന്ന് ഒരു നേരത്തെ ആഹാരത്തിന്‍റെ ഒരു ഭാഗം ഉപേക്ഷിച്ച് അത് ഭിക്ഷക്കാര്‍ക്ക് കൊടുക്കുക. {{ഈ മാസത്തെ മുഴുവന്‍ വണക്കമാസവും ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://pravachakasabdam.com/index.php/site/calendar/11?type=15}}
Image: /content_image/ChristianPrayer/ChristianPrayer-2020-11-18-08:05:56.jpg
Keywords: ശുദ്ധീകരണാത്മാക്കളുടെ വണക്കമാസം

3255
Category: 18
Sub Category:
Heading: നോട്ടു പ്രതിസന്ധി: അരിയും സാധനങ്ങളും സൗജന്യമായി വിതരണം ചെയ്തു വെള്ളാപ്പള്ളി സെന്റ് തോമസ് ഇടവക
Content: കോട്ടയം: നോട്ടുകളുടെ ലഭ്യത കുറവിനെ തുടര്‍ന്നു സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ കരുണയുടെ ഉദാത്ത മാതൃകയുമായി പുന്നത്തുറ സെന്റ് തോമസ് വെള്ളാപ്പള്ളി ശ്രദ്ധേയമാകുന്നു. രാവിലെ പള്ളിമുറ്റത്തു സൗജന്യ റേഷനും സാധനങ്ങളും അനേകര്‍ക്ക് നല്‍കി കൊണ്ടാണ് ഇടവക കാരുണ്യത്തിന്റെ മഹനീയ മാതൃക പ്രകടിപ്പിച്ചത്. പുന്നത്തുറ സെന്റ് തോമസ് വെള്ളാപ്പള്ളി ഇടവക പള്ളിയിൽ തുറന്ന സഹായസംരംഭത്തിൽനിന്നു നാനാജാതി മതസ്‌ഥരായ ഇരുന്നൂറിലേറെ കുടുംബങ്ങൾക്ക് പ്രയോജനം ലഭിച്ചു. അരി കൂടാതെ ഉരുളക്കിഴങ്ങും സവാളയും സൗജന്യമായി നൽകി. നോട്ടു പ്രതിസന്ധിയെ തുടര്‍ന്നു സമീപത്തെ റേഷൻ കട അടച്ചിട്ട സാഹചര്യത്തിലാണു മാതൃകപരമായ സേവനവുമായി ഇടവക വികാരി ഫാ. സോണി മുണ്ടുനടയ്ക്കലിന്റെ നേതൃത്വത്തിൽ വെള്ളാപ്പള്ളി ഇടവക സൌജന്യ സേവനുവുമായി രംഗത്തെത്തിയത്. രൂക്ഷമായ നോട്ട് പ്രതിസന്ധി അനേകം കുടുംബങ്ങളെ കഷ്ട്ടത്തിലാക്കി എന്ന വിവരമറിഞ്ഞാണ് ഫാ. സോണി മുണ്ടുനടയ്ക്കൽ അരിയും മറ്റു സാധനങ്ങളും വിതരണം ചെയ്യാമെന്ന ആശയം മുന്നോട്ടുവച്ചത്. തുടര്‍ന്നു വാര്‍ഡ് പ്രതിനിധികള്‍ വഴി പ്രദേശത്തെ കുടുംബങ്ങളെ അറിയിക്കുകയായിരിന്നു. 10 ചാക്ക് അരിയും രണ്ടു ചാക്ക് വീതം ഉരുളക്കിഴങ്ങും സവോളയുമാണു ഇന്നലെ രാവിലെ പള്ളിയോടനുബന്ധിച്ചു വീതിച്ചു നൽകിയത്. സാമ്പത്തിക പ്രതിസന്ധിയും തൊഴിൽക്ഷാമവും രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ വരും ദിവസങ്ങളിലും പള്ളിയിൽനിന്ന് അരിയും സവാളയും ഉരുളക്കിഴങ്ങും സൗജന്യമായി നല്കും. പുന്നത്തുറ വെള്ളാപ്പള്ളിയിൽ നിന്നും 15 കിലോമീറ്റർ അകലെയുള്ള കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ അർബുദബാധിതരായ രോഗികളും അവരുടെ കൂട്ടിരിപ്പുകാരുമായ ആയിരം പേർക്ക് എല്ലാ വെള്ളിയാഴ്ചകളിലും അന്നദാനവും വെള്ളാപ്പള്ളി ഇടവകയുടെ നേതൃത്വത്തില്‍ നടക്കുന്നുണ്ട്.
Image: /content_image/India/India-2016-11-18-07:30:05.jpg

3256
Category: 9
Sub Category:
Heading: ദാമ്പത്യ ജീവിതം ഒരു സുവിശേഷ പ്രഘോഷണം: ഫാ.സോജി ഓലിക്കൽ നയിക്കുന്ന 'ദമ്പതീ ധ്യാനം' വെയിൽസിൽ
Content: ക്രിസ്തുവിൽ ഒന്നായിത്തീരുന്ന ഭാര്യാഭർത്താക്കൻമാർ തങ്ങളുടെ കുടുംബജീവിതം വചനാധിഷ്ടിതമായ ദൈവവേലയായി കണക്കാക്കി നയിക്കുമ്പോൾ അത് ലോകത്തിലെ ഏറ്റവും മനോഹരമായ സുവിശേഷപ്രഘോഷണമായി എങ്ങനെ മാറുന്നു എന്ന് പരിചയപ്പെടുത്തുന്ന, നിരവധി കുടുംബങ്ങളെ കുടുംബങ്ങളാക്കിയ,വളരെ വ്യത്യസ്തതയാർന്ന ദമ്പതീ ധ്യാനം വീണ്ടും ഈ മാസം 25 മുതൽ 27 വരെ മിഡ് വെയിൽസിലെ കെഫൻലീ പാർക്കിൽ നടക്കും. പ്രശസ്ത വചനപ്രഘോഷകനും ധ്യാനഗുരുവുമായ റവ. ഫാ സോജി ഓലിക്കലും ടീമുമാണ് ധ്യാനം നയിക്കുന്നത്. കുടുംബജീവിതത്തിലെ വിവിധ മേഖലകളിൽ വൈദികർ,ഡോക്ടർമാർ,സൈക്കോളജിസ്റ്റ്,തുടങ്ങി അതാതുമേഖലകളിലെ പ്രഗത്ഭരായ വ്യക്തികൾ ക്ലാസെടുക്കും.കുടുംബജീവിതത്തിലെ ദൈവികാനുഗ്രഹങ്ങളുടെ അനുഭവസാക്ഷ്യങ്ങൾ, മാതൃകാ കുടുംബങ്ങളെ പരിചയപ്പെടൽ, വൈവാഹിക കൂദാശകളുടെ പുനരർപ്പണം, കുമ്പസാരം, സ്പിരിച്വൽ ഷെയറിംങ് തുടങ്ങിയവയിലൂടെ ഏറെ സവിശേഷമായ ഈ അനുഗ്രഹീത ശുശ്രൂഷയിലേക്കുള്ള ബുക്കിംങ് തുടരുന്നു. കുട്ടികൾക്കായി പ്രത്യേക ക്ലാസുകൾ ഉണ്ടായിരിക്കും. ധ്യാനം 25 വെള്ളി വൈകിട്ട് 5 ന് ആരംഭിച്ച് 27 ഞായറാഴ്ച വൈകിട്ട് 4 ന് സമാപിക്കും. #{red->n->n->അഡ്രസ്സ്: }# Cefenly Park MidWales SY 16 4AJ. #{blue->n->n->കൂടൂതൽ വിവരങ്ങൾക്ക്: }# ബെർളി തോമസ്: 07825750356
Image: /content_image/Events/Events-2016-11-18-07:48:31.JPG

3257
Category: 1
Sub Category:
Heading: നിയുക്ത കര്‍ദിനാളുമാരുടെ സ്ഥാനാരോഹണം നാളെ
Content: വത്തിക്കാന്‍: കഴിഞ്ഞ മാസം ഫ്രാന്‍സിസ് പാപ്പ തിരഞ്ഞെടുത്ത പുതിയ കര്‍ദിനാളുമാരുടെ സ്ഥാനാരോഹണം നാളെ സെന്‍റ് പീറ്റേഴ്സ് ബസിലിക്കയില്‍ വെച്ചു നടക്കും. പതിനൊന്ന് രാജ്യങ്ങളില്‍ നിന്നായി പതിനേഴ് പുതിയ കര്‍ദിനാളുമാരാണ് നാളെ സ്ഥാനാരോഹണത്തിലൂടെ ഉയര്‍ത്തപ്പെടുന്നത്. മാര്‍പാപ്പയെ തെരഞ്ഞെടുക്കുവാനുള്ള കോണ്‍ക്ലേവില്‍ വോട്ടവകാശമുള്ള 123 കര്‍ദിനാളുമാരില്‍, 44 കര്‍ദിനാളുമാരുടെ പേരുകള്‍ നിര്‍ദേശിക്കപ്പെട്ടത് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ കാലത്താണ്. ക്രൈസ്തവര്‍ ഏറെ പീഡനങ്ങള്‍ ഏറ്റുവാങ്ങുന്ന സിറിയയിലെ അപ്പോസ്‌ത്തോലിക് ന്യൂണ്‍ഷ്യോയും വത്തിക്കാന്‍ അംബാസിഡറുമായ ഇറ്റാലിയന്‍ ആര്‍ച്ച് ബിഷപ്പ് മരിയോ സിനാരിയും കര്‍ദിനാളുമാരായി ഉയര്‍ത്തപ്പെട്ടവരുടെ പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്. നാളെ സ്ഥാനാരോഹണത്തിലൂടെ കര്‍ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തപ്പെടുന്നവര്‍- ആർച്ച് ബിഷപ്പ് ബൽത്താസർ എൻറികെ പോറസ് കാർഡോസ (മെരിദ–വെനസ്വേല), ആർച്ച് ബിഷപ്പ് യോസഫ് ഡി കെസൽ (മാലിനെസ്–ബ്രസൽസ്–ബെൽജിയം), ആർച്ച് ബിഷപ്പ് ബ്ലേസ് കപിച്ച് (ചിക്കാഗോ–അമേരിക്ക), ആർച്ച് ബിഷപ്പ് സെർജിയോ ഡ റോച്ച (ബ്രസീലിയ–ബ്രസീൽ), ആർച്ച് ബിഷപ്പ് പാട്രിക് ഡി റൊസാരിയോ (ധാക്ക–ബംഗ്ലാദേശ്), ആർച്ച് ബിഷപ്പ് വില്യം ടോബിൻ(ഇന്ത്യാനപോലിസ്–അമേരിക്ക), ആർച്ച് ബിഷപ്പ് കെവിൻ ഫാരൽ(ഡാളസ്–അമേരിക്ക), ആർച്ച് ബിഷപ്പ് മാരിയോ സെനാരി (സിറിയയിലെ വത്തിക്കാൻ സ്‌ഥാനപതി–ഇറ്റലി), ആർച്ച് ബിഷപ്പ് ഡീഡോൺ എൻസാപാലെയ്ൻഗ (സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്). ആർച്ച് ബിഷപ്പ് കാർലോസ് ഒസാരോ സിയേര (മാഡ്രിഡ്–സ്പെയിൻ), ആർച്ച് ബിഷപ്പ് മോറിസ് പിയാറ്റ് (പോർട്ട് ലൂയിസ്–മൗറീഷ്യസ്), ആർച്ച് ബിഷപ്പ് കാർലോസ് അഗ്വിയർ റെറ്റസ് (ടിലാൽനെപാന്റ്ല–മെക്സിക്കോ), ആർച്ച് ബിഷപ്പ് ജോൺ റിബാറ്റ്(പോർട്ട് മോഴ്സ്ബി–പാപ്പുവ ന്യൂ ഗിനി). ആർച്ച് ബിഷപ്പ് എമരിറ്റസ് സെബാസ്റ്റ്യൻ കോട്ടോ ഖോറായി (മൊഹാൽസ് ഹോക്ക്, ലെസോത്തോ), ആർച്ച് ബിഷപ്പ് എമരിറ്റസ് ആന്റണി സോട്ടർ ഫെർണാണ്ടസ് (ക്വാലാലംപുർ–മലേഷ്യ), ആർച്ച് ബിഷപ്പ് എമരിറ്റസ് റെനാറ്റോ കോർട്ടി (നൊവാര–ഇറ്റലി), ഫാ. ഏണസ്റ്റ് സിമോണി (അൽബേനിയ).
Image: /content_image/News/News-2016-11-18-09:10:40.jpg

3258
Category: 8
Sub Category:
Heading: ശുദ്ധീകരണത്തിന്റെ ആവശ്യം ഇല്ലായെന്ന് പറയുവാന്‍ ആര്‍ക്ക് കഴിയും?
Content: “നല്ലതോ ചീത്തയോ ആയ ഏതു നിഗൂഡ പ്രവൃത്തിയും ദൈവം നീതി പീഠത്തിനു മുന്‍പില്‍ കൊണ്ട് വരും” (സഭാപ്രസംഗകന്‍ 12:14). #{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: നവംബര്‍ 18}# “ശുദ്ധീകരണസ്ഥലം എന്നൊന്നില്ല എന്ന് നാം പറയുകയാണെങ്കില്‍, നമുക്ക് ഒരു ശുദ്ധീകരണസ്ഥലം സൃഷ്ടിക്കേണ്ടതായി വരും, കാരണം ദൈവത്തിന്റെ തിരുമുന്‍പില്‍ നേരിട്ട് മുഖാമുഖം നില്‍ക്കുവാന്‍ എനിക്ക് കഴിയും എന്ന് പറയുവാന്‍ ധൈര്യമുള്ളവരായി ആരുണ്ട്? വിശുദ്ധ ലിഖിതങ്ങളില്‍ നിന്നുമുള്ള ഉപമയോട് ചേര്‍ത്ത് വായിച്ചാല്‍ ‘തെറ്റായിപ്പോയ ഒരു മണ്‍പാത്രം’ അത് എറിഞ്ഞു കളയേണ്ടതാണ്; എന്നാൽ പൊട്ടിപ്പോയ കഷണങ്ങളേ ദൈവം ഒരുമിച്ച് ചേര്‍ക്കുന്ന സ്ഥലമാണ് ശുദ്ധീകരണസ്ഥലം. ദൈവത്തോടൊപ്പമായിരിക്കുവാനും, ജീവിതത്തിന്റെ പൂര്‍ണ്ണതയോട്കൂടി ദൈവത്തിന്റെ തിരുമുന്‍പില്‍ നില്‍ക്കുവാനും പ്രാപ്തിയുള്ളവരാക്കും വിധം ശുദ്ധീകരണസ്ഥലത്ത് വെച്ച് ദൈവം നമ്മളെ ശുദ്ധീകരിക്കുന്നു”. (ബെനഡിക്ട് പതിനാറാമന്‍ മാർപാപ്പ). #{blue->n->n->വിചിന്തനം:}# നമ്മുടെ ജീവിതത്തിലെ പൊട്ടിപ്പോയ ബന്ധങ്ങളെ വീണ്ടും ഒരുമിച്ചു ചേര്‍ത്തുകൊണ്ട് ഇഹലോക ജീവിതത്തില്‍ തന്നെ നമ്മളെ ശുദ്ധീകരിക്കുവാനായി ദൈവത്തോട് അപേക്ഷിക്കുക. #{red->n->n->പ്രാര്‍ത്ഥന:}# നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. (വി. ജെര്‍ത്രൂദിനോട് കര്‍ത്താവ് പറഞ്ഞു: "ഈ പ്രാര്‍ത്ഥന ഓരോ പ്രാവശ്യം ചൊല്ലുമ്പോഴും ആയിരം ആത്മാക്കളെ ശുദ്ധീകരണ സ്ഥലത്തു നിന്ന്‍ സ്വര്‍ഗ്ഗത്തിലേക്ക് ഞാന്‍ കൊണ്ടുപോകുന്നു". ആയതിനാല്‍, നമുക്കും ഈ പ്രാര്‍ത്ഥന ഏറ്റുപറഞ്ഞ് ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം.) {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/11?type=8 }}
Image: /content_image/PurgatorytoHeaven/PurgatorytoHeaven-2016-11-18-10:30:24.jpg
Keywords: ബെനഡിക്ട് പതിനാറാമന്‍ മാർപാപ്പ

3260
Category: 1
Sub Category:
Heading: ബ്രിട്ടനിലെ ആദിമ ക്രൈസ്തവരുടെ മൃതശരീരങ്ങളുടെ അവശിഷ്ടങ്ങൾ കണ്ടെത്തി; കണ്ടെത്തല്‍ ആദിമ സഭയുടെ ചരിത്രത്തിലേക്ക് കൂടുതൽ വെളിച്ചം വീശുന്നതായിരിക്കുമെന്ന് ശാസ്ത്രസംഘം
Content: ലണ്ടന്‍: ബ്രിട്ടനിലെ ആദിമ ക്രൈസ്തവരുടെ മൃതശരീരങ്ങളുടെ അവശിഷ്ടങ്ങൾ നോര്‍ഫോല്‍ക്കില്‍ നിന്നും പുരാവസ്തു ശാസ്ത്രജ്ഞര്‍ കണ്ടെത്തി. യുകെയിലെ ആദിമ ക്രൈസ്തവ വിശ്വാസത്തിലേക്കും അവരുടെ വിവിധ ആചാരങ്ങളിലേക്കും വെളിച്ചം വീശുന്ന കണ്ടെത്തലാണ് ഇപ്പോള്‍ നടന്നിരിക്കുന്നത്. 1300-ല്‍ അധികം വര്‍ഷം പഴക്കമുണ്ടെന്ന് കരുതപ്പെടുന്ന ഒരു ചാപ്പലിന്റെ സമീപത്തു നിന്നുമാണ് 81 കുഴിമാടങ്ങളും മൃതശരീരങ്ങളുടെ അവശിഷ്ടങ്ങളും ഗവേഷകര്‍ കണ്ടെത്തിയത്. രാജ്യത്ത് ക്രൈസ്തവ വിശ്വാസം വേരോടിയ ആദ്യകാലങ്ങളില്‍ മരിച്ചവരുടെ കുഴിമാടങ്ങളാണിതെന്ന് ഗവേഷകര്‍ കരുതുന്നു. ഹിസ്റ്ററിക് ഇംഗ്ലണ്ട് പദ്ധതിയുടെ ഭാഗമായാണ് ഈ പ്രദേശത്ത് ഗവേഷണം നടത്തപ്പെട്ടത്. മ്യൂസിയം ഓഫ് ലണ്ടന്‍ ആര്‍ക്കിയോളജിയിലെ ഒരു സംഘം വിദഗ്ധരാണ് നോര്‍ഫോല്‍ക്കില്‍ ഘനനം നടത്തി കുഴിമാടങ്ങൾ കണ്ടെത്തിയത്. ആഗ്ലോ-സാക്‌സണ്‍ ക്രൈസ്തവ സമൂഹത്തിന്റെ മൃതസംസ്‌കാര രീതിയോട് സാമ്യമുള്ള തരത്തിലാണ് ഇവിടെയുള്ള മൃതശരീരങ്ങള്‍ സംസ്‌കരിച്ചിരിക്കുന്നതെന്നാണ് ഗവേഷകര്‍ പറയുന്നത്. തടികൊണ്ട് ഉണ്ടാക്കിയിരുന്ന ശവപെട്ടികള്‍ പൂർണ്ണമായി നശിക്കാത്ത അവസ്ഥയിലായിരുന്നു കണ്ടെത്തിയത്. മ്യൂസിയം ഓഫ് ലണ്ടന്‍ ആര്‍ക്കിയോളജിയിലെ ശാസ്ത്രജ്ഞനായ ജയിംസ് ഫെയര്‍ക്ലോയുടെ അഭിപ്രായത്തില്‍, പ്രദേശത്തിന്റെ പ്രത്യേക ഭൂമിശാസ്ത്രപരമായ സവിശേഷതകളാണ് തടികൊണ്ടു നിര്‍മ്മിക്കപ്പെട്ട ശവപെട്ടികള്‍ നശിച്ചുപോകാതിരിക്കുവാന്‍ കാരണമായത്. അംമ്ലത്വമുള്ള മണലും, ക്ഷാരഗുണമുള്ള വെള്ളവും നിറഞ്ഞ ഭൂപ്രകൃതിയുടെ പ്രത്യേകത മൂലമാണ് വര്‍ഷങ്ങള്‍ക്കു ശേഷവും ശവപെട്ടികള്‍ പൂർണ്ണമായും നശിച്ചു പോകാതിരുന്നതിനു പിന്നിലെ കാരണമെന്ന് ജയിംസ് ഫെയര്‍ക്ലോ അഭിപ്രായപ്പെടുന്നു. ഓക് മരത്തിന്റെ തടികള്‍ ഉപയോഗിച്ചുള്ള ശവപെട്ടികളാണ് ഇവിടെ നിന്നും ലഭിച്ചിട്ടുള്ളത്. മൃതശരീരം മറവ് ചെയ്യുന്നതിനായി കുഴികള്‍ എടുത്ത ശേഷം അതില്‍ തടികള്‍ പാകി ദൃഢമാക്കുന്ന പതിവ് ആദിമ കാലങ്ങളില്‍ നിലനിന്നിരുന്നായി ഗവേഷക സംഘം അഭിപ്രായപ്പെടുന്നു. കിഴക്ക്-പടിഞ്ഞാറ് ദിശയിലാണ് മൃതശരീരങ്ങള്‍ സംസ്‌കരിച്ചിരിക്കുന്നതെന്ന പ്രത്യേകതയും ഇവിടെ നിന്നും മനസിലാക്കുവാന്‍ സാധിക്കും. തടിയുപയോഗിച്ച് ശവപെട്ടികള്‍ നിര്‍മ്മിക്കുന്ന രീതിയിലേക്ക് ക്രൈസ്തവ സമൂഹം മാറിയ കാലഘട്ടത്തിലേക്കു കൂടിയാണ് നോര്‍ഫോല്‍ക്കിലെ ഈ പുരാതന കല്ലറകള്‍ വിരള്‍ ചൂണ്ടുന്നത്. നോര്‍വിച്ച് കാസ്റ്റില്‍ മ്യൂസിയത്തിന്റെ ചുമതലകള്‍ വഹിക്കുന്ന ടിം പെസ്റ്റെല്‍ ക്രൈസ്തവ പരിണാമത്തിന്റെ ശക്തമായ തെളിവുകളാണ് നോര്‍ഫോല്‍ക്കില്‍ നിന്നും ലഭിച്ചിരിക്കുന്നതെന്ന് അഭിപ്രായപ്പെട്ടു. സഭയുടെ വളര്‍ച്ചയെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ഇനി ലഭിക്കുമെന്നാണ് തന്റെ പ്രതീക്ഷയെന്നും ടിം പെസ്റ്റെല്‍ കൂട്ടിച്ചേര്‍ത്തു. ലഭിച്ചിരിക്കുന്ന മൃതശരീര അവശിഷ്ടങ്ങളുടെ ഡിഎന്‍എ പരിശോധനയും തലയോടിന്റെ പരിശോധനകളും ഉടന്‍ തന്നെ ശാസ്ത്ര സംഘം ആരംഭിക്കും. ശവപെട്ടികള്‍ നിര്‍മ്മിക്കപ്പെട്ട ഓക്ക് മരത്തിന്റെ കാലപഴക്കവും റിംഗ് ടെസ്റ്റിലൂടെ നിര്‍ണയിക്കുവാനുള്ള തയ്യാറെടുപ്പും സമാന്തരമായി തന്നെ നടത്തപ്പെടും. ഇത്തരം ശാസ്ത്രീയ തെളിവുകള്‍ കൂടി എത്തുമ്പോള്‍ ആദിമ ക്രൈസ്തവ വിഭാഗത്തെ കുറിച്ചുള്ള കൂടുതൽ വ്യക്തമായ രൂപരേഖകൾ ലഭിക്കുമെന്ന് ഗവേഷകർ കരുതുന്നു.
Image: /content_image/News/News-2016-11-18-12:02:14.jpg