Contents

Displaying 3031-3040 of 24987 results.
Content: 3272
Category: 8
Sub Category:
Heading: കാലതാമസം കൂടാതെയുള്ള സ്വര്‍ഗ്ഗ പ്രാപ്തി
Content: “ഉരുകിയ മനസ്സാണ് ദൈവത്തിന് സ്വീകാര്യമായ ബലി; ദൈവമെ, നുറുങ്ങിയ ഹൃദയത്തെ അങ്ങ് നിരസിക്കുകയില്ല” (സങ്കീര്‍ത്തനങ്ങള്‍ 51:17). #{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: നവംബര്‍ 20}# തെരേസ്യന്‍ നവോത്ഥാനത്തിലെ ശക്തമായ ഒരു തൂണായിരുന്ന വിശുദ്ധ ജോസഫിന്റെ മേരിയെ, ഭൂമിയില്‍ ശുദ്ധീകരണസ്ഥലം നല്‍കികൊണ്ട് ദൈവം അനുഗ്രഹിച്ചു, “സംസാരിക്കുവാന്‍ പോലും കഴിയാതെ, കഠിനമായ വേദന സഹിച്ചുകൊണ്ട് അവള്‍ കഴിഞ്ഞു, അത് കണ്ട് അവളെ പരിചരിച്ചിരുന്നു കന്യാസ്ത്രീകളുടെ ഹൃദയം നുറുങ്ങി പോയി. ‘അവയെ ദൈവഹിതത്തിനായി സമര്‍പ്പിക്കുവാന്‍’ അവരില്‍ ഒരാള്‍ മേരിയുടെ കാതില്‍ മന്ത്രിച്ചു. അവള്‍ അപ്രകാരം ചെയ്യുക മാത്രമല്ല തന്റെ ജീവിതാവസാനം വരെ അങ്ങിനെ ചെയ്തുകൊണ്ടിരുന്നു. മേരി നേരിട്ട് സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുമെന്ന് അവളെ ഇപ്രകാരം ചെയ്യുവാന്‍ പ്രേരിപ്പിച്ച സിസ്റ്ററിന് (ഇസബെല്ല) ദൈവം വെളിപ്പെടുത്തി കൊടുത്തു. കൂടാതെ മരണപ്പെട്ട മേരി ആ സിസ്റ്ററിന്റെ അടുക്കല്‍ വരികയും, ശുദ്ധീകരണസ്ഥലം ഒഴിവാക്കി നേരിട്ടുള്ള സ്വര്‍ഗ്ഗീയ പ്രവേശനം തനിക്ക് സാധ്യമാക്കുവാനായി ദൈവഹിതത്തിനുള്ള സമര്‍പ്പണത്തിനായി തന്നെ ഉപദേശിച്ച ആ കന്യാസ്ത്രീക്ക് നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു”. (ആവിലായിലെ വിശുദ്ധ തെരേസ, ഒരു കന്യാസ്ത്രീയുടെ മരണവേളയില്‍). #{blue->n->n->വിചിന്തനം:}# നിങ്ങളുടെ ഹൃദയവും, ആത്മാവും ദൈവഹിതത്തിനായി സമര്‍പ്പിക്കുക, ദൈവത്തിന്റെ നന്മയില്‍ വിശ്വാസമര്‍പ്പിക്കുക. ദൈവം നമുക്ക് നല്‍കിയ ജീവിതത്തിന്റെ മനോഹാരിതക്കും മഹത്വത്തിനും ദൈവത്തോട് നന്ദിപറയുകയും അവിടുത്തെ സ്തുതിക്കുകയും ചെയ്യുക. #{red->n->n->പ്രാര്‍ത്ഥന:}# നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. (വി. ജെര്‍ത്രൂദിനോട് കര്‍ത്താവ് പറഞ്ഞു: "ഈ പ്രാര്‍ത്ഥന ഓരോ പ്രാവശ്യം ചൊല്ലുമ്പോഴും ആയിരം ആത്മാക്കളെ ശുദ്ധീകരണ സ്ഥലത്തു നിന്ന്‍ സ്വര്‍ഗ്ഗത്തിലേക്ക് ഞാന്‍ കൊണ്ടുപോകുന്നു". ആയതിനാല്‍, നമുക്കും ഈ പ്രാര്‍ത്ഥന ഏറ്റുപറഞ്ഞ് ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം.) {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/11?type=8 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LRLcizG74eI23yB1HYZ55N}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/PurgatorytoHeaven/PurgatorytoHeaven-2016-11-20-05:57:09.jpg
Keywords: ആവിലായിലെ വിശുദ്ധ തെരേസ
Content: 3273
Category: 1
Sub Category:
Heading: നവ കര്‍ദിനാളുമാരുടെ സ്ഥാനാരോഹണം നടന്നു
Content: വത്തിക്കാന്‍: കഴിഞ്ഞ മാസം ഫ്രാന്‍സിസ് പാപ്പ തിരഞ്ഞെടുത്ത പുതിയ കര്‍ദിനാളുമാരുടെ സ്ഥാനാരോഹണം ഇന്നലെ സെന്‍റ് പീറ്റേഴ്സ് ബസിലിക്കയില്‍ നടന്നു. പതിനാല് രാജ്യങ്ങളില്‍ നിന്നായി പതിനേഴ് പുതിയ കര്‍ദിനാളുമാരാണ് ഇന്നലെ സ്ഥാനാരോഹണത്തിലൂടെ ഉയര്‍ത്തപ്പെട്ടത്. പ്രാരംഭ പ്രാര്‍ത്ഥനകള്‍ക്കും, വിശുദ്ധ ഗ്രന്ഥപാരായണത്തിനും സുവിശേഷ പ്രഭാഷണത്തിനും ശേഷമാണ് സ്ഥാനാരോഹണം നടന്നത്. നവ കര്‍ദ്ദിനാളന്മാര്‍ 14 രാജ്യക്കാരാണെങ്കിലും 12 രാജ്യങ്ങളുടെ ഔദ്യോഗിക പ്രതിനിധിസംഘങ്ങളാണ് കണ്‍സിസ്റ്ററിയില്‍ പങ്കുകൊണ്ടത്. കര്‍ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ടവരില്‍ 13 പേര്‍ 80 വയസില്‍ താഴെ പ്രായമുള്ളവരാണ്. മാര്‍പാപ്പയെ തെരഞ്ഞെടുക്കാനുള്ള കോണ്‍ക്ലേവില്‍ പങ്കെടുത്ത് വോട്ടു ചെയ്യാനുള്ള അവകാശം ഇവര്‍ക്കുണ്ട്. ഇന്ന്‍ കരുണയുടെ ജൂബിലി വര്‍ഷത്തിന്റെ സമാപന കുര്‍ബാനയിലും തിരുകര്‍മ്മങ്ങളിലും നവകര്‍ദ്ദിനാളന്മാര്‍ സഹകാര്‍മ്മികരായിരിക്കും. ഇന്നലെ സ്ഥാനാരോഹണത്തിലൂടെ കര്‍ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ടവര്‍- ആർച്ച് ബിഷപ്പ് ബൽത്താസർ എൻറികെ പോറസ് കാർഡോസ (മെരിദ–വെനസ്വേല), ആർച്ച് ബിഷപ്പ് യോസഫ് ഡി കെസൽ (മാലിനെസ്–ബ്രസൽസ്–ബെൽജിയം), ആർച്ച് ബിഷപ്പ് ബ്ലേസ് കപിച്ച് (ചിക്കാഗോ–അമേരിക്ക), ആർച്ച് ബിഷപ്പ് സെർജിയോ ഡ റോച്ച (ബ്രസീലിയ–ബ്രസീൽ), ആർച്ച് ബിഷപ്പ് പാട്രിക് ഡി റൊസാരിയോ (ധാക്ക–ബംഗ്ലാദേശ്), ആർച്ച് ബിഷപ്പ് വില്യം ടോബിൻ(ഇന്ത്യാനപോലിസ്–അമേരിക്ക), ആർച്ച് ബിഷപ്പ് കെവിൻ ഫാരൽ(ഡാളസ്–അമേരിക്ക), ആർച്ച് ബിഷപ്പ് മാരിയോ സെനാരി (സിറിയയിലെ വത്തിക്കാൻ സ്‌ഥാനപതി–ഇറ്റലി), ആർച്ച് ബിഷപ്പ് ഡീഡോൺ എൻസാപാലെയ്ൻഗ (സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്). ആർച്ച് ബിഷപ്പ് കാർലോസ് ഒസാരോ സിയേര (മാഡ്രിഡ്–സ്പെയിൻ), ആർച്ച് ബിഷപ്പ് മോറിസ് പിയാറ്റ് (പോർട്ട് ലൂയിസ്–മൗറീഷ്യസ്), ആർച്ച് ബിഷപ്പ് കാർലോസ് അഗ്വിയർ റെറ്റസ് (ടിലാൽനെപാന്റ്ല–മെക്സിക്കോ), ആർച്ച് ബിഷപ്പ് ജോൺ റിബാറ്റ്(പോർട്ട് മോഴ്സ്ബി–പാപ്പുവ ന്യൂ ഗിനി). ആർച്ച് ബിഷപ്പ് എമരിറ്റസ് സെബാസ്റ്റ്യൻ കോട്ടോ ഖോറായി (മൊഹാൽസ് ഹോക്ക്, ലെസോത്തോ), ആർച്ച് ബിഷപ്പ് എമരിറ്റസ് ആന്റണി സോട്ടർ ഫെർണാണ്ടസ് (ക്വാലാലംപുർ–മലേഷ്യ), ആർച്ച് ബിഷപ്പ് എമരിറ്റസ് റെനാറ്റോ കോർട്ടി (നൊവാര–ഇറ്റലി), ഫാ. ഏണസ്റ്റ് സിമോണി (അൽബേനിയ).
Image: /content_image/News/News-2016-11-20-07:33:33.jpg
Keywords:
Content: 3274
Category: 18
Sub Category:
Heading: ദൈവദാസി സിസ്റ്റർ റാണി മരിയയുടെ ഭൗതികാവശിഷ്‌ടങ്ങൾ ദേവാലയത്തിലേക്കു മാറ്റി
Content: കൊച്ചി: മധ്യപ്രദേശിലെ ഉദയനഗറിനടുത്തു ശാന്തിനഗർ പള്ളിക്കു മുന്നിലെ കബറിടത്തിൽനിന്നു ദൈവദാസി സിസ്റ്റർ റാണി മരിയയുടെ ഭൗതികാവശിഷ്‌ടങ്ങൾ മാറ്റി ദേവാലയത്തിലേക്കു സ്‌ഥാപിച്ചു. നാമകരണത്തിനായുള്ള രൂപതാതല നടപടിക്രമങ്ങളുടെ അന്തിമഘട്ടമായാണ് ഭൗതികാവശിഷ്‌ടങ്ങൾ പള്ളിയിലേക്കു മാറ്റിയത്. സിസ്റ്റർ റാണി മരിയ അംഗമായ എഫ്സിസി സന്യാസിനി സമൂഹത്തിലെ പ്രതിനിധികളുടെയും കുടുംബാംഗങ്ങളുടെയും സാന്നിധ്യത്തിലാണു കബറിടം തുറന്നത്. ഇതിന്റെ വിശദമായ റിപ്പോർട്ടുകളും അനുബന്ധ രേഖകളും വത്തിക്കാൻ കാര്യാലയത്തിനു സമർപ്പിക്കും. 18നു രാവിലെ ഏഴിനു ദിവ്യബലിയോടെ ആരംഭിച്ച ശുശ്രൂഷകളും നടപടിക്രമങ്ങളും രാത്രി എട്ടിനാണു പൂർത്തിയായത്. ഇൻഡോർ ബിഷപ് ഡോ.ചാക്കോ തോട്ടുമാരിക്കലിന്റെ മുഖ്യകാർമികത്വത്തിലായിരുന്നു ദിവ്യബലി. ഭോപ്പാൽ ആർച്ച്ബിഷപ് ഡോ. ലിയോ കൊർണേലിയോ, നാഗ്പൂർ ആർച്ച്ബിഷപ് ഡോ.ഏബ്രഹാം വിരുത്തുകുളങ്ങര, ഉജ്‌ജയിൻ ബിഷപ് മാർ സെബാസ്റ്റ്യൻ വടക്കേൽ, എറണാകുളം–അങ്കമാലി അതിരൂപത സഹായമെത്രാൻ മാർ ജോസ് പുത്തൻവീട്ടിൽ, സത്ന ബിഷപ് മാർ ജോസഫ് കൊടകല്ലിൽ എന്നിവർ ചടങ്ങുകളിൽ പങ്കെടുത്തു. നിയമപ്രകാരം അഞ്ചു ഡോക്ടർമാരുടെ സാന്നിധ്യത്തിൽ ഭൗതികാവശിഷ്‌ടങ്ങൾ പരിശോധിച്ചശേഷമാണു ദേവാലയത്തിൽ പുനഃസംസ്കാരം നടത്തിയത്. 1995 ഫെബ്രുവരി 25നായിരുന്നു സിസ്റ്റർ റാണി മരിയയുടെ മരണം. എറണാകുളം അതിരൂപതയിലെ പെരുന്പാവൂര്‍ പുല്ലവഴി സ്വദേശിയായ സി. റാണി മരിയ 1995 ഫെബ്രുവരി 25നായിരുന്നു ഘാതകന്‍റെ കുത്തേറ്റു മരണമടഞ്ഞത്. ഉദയനഗറില്‍ നിന്ന് ഇന്‍ഡോറിലേക്കു യാത്ര ചെയ്യവെ ബസ്സില്‍ വച്ചാണ് എഫ്സിസി ഭോപ്പാല്‍ പ്രോവിന്‍സ് അംഗമായിരുന്ന സിസ്റ്റര്‍ ആക്രമിക്കപ്പെട്ടത്. ആദിവാസികള്‍ക്കിടയിലും പാവപ്പെട്ട ഗ്രാമീണര്‍ക്കിടയിലുമായിരുന്നു സിസ്റ്ററിന്‍റെ പ്രവര്‍ത്തനം. പിന്നീട് ദൈവദാസിയായി പ്രഖ്യാപിക്കപ്പെട്ട സി. റാണി മരിയയുടെ ഉദയനഗറിലുള്ള കബറിടം സന്ദര്‍ശിക്കാന്‍ ഭോപ്പാലിന്‍റെ വിവിധ ഭാഗങ്ങളില്‍നിന്ന് ആദിവാസികളടക്കം നിരവധി പേര്‍ എത്തുന്നുണ്ടായിരിന്നു.
Image: /content_image/India/India-2016-11-20-08:43:50.JPG
Keywords:
Content: 3275
Category: 18
Sub Category:
Heading: ഗുഡ്‌നെസ് ടിവിയുടെ 'ദാവീദിന്റെ കിന്നരങ്ങള്‍' സംഗീത മെഗാഷോയ്ക്ക് തുടക്കമായി
Content: കാഞ്ഞിരപ്പള്ളി: ഗുഡ്‌നെസ് ടിവിയുടെ ''ദാവീദിന്റെ കിന്നരങ്ങള്‍'' സംഗീത മെഗാഷോയ്ക്ക് കാഞ്ഞിരപ്പള്ളിയില്‍ തുടക്കമായി. കാഞ്ഞിരപ്പള്ളി രൂപതാ പാസ്റ്ററല്‍ സെന്റര്‍ ഓഡിറ്റോറിയത്തില്‍ രൂപതാധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കല്‍ ഉദ്ഘാടനം നിര്‍വഹിച്ചു. അനേകായിരങ്ങള്‍ക്ക് ആത്മീയ ഉണര്‍വ്വേകുന്ന ദൈവാലയ ഗാനശുശ്രൂഷകരെ അണിനിരത്തി ദൈവാരൂപി പകര്‍ന്നേകുന്ന ഗുഡ്‌നെസ് ടിവിയുടെ സംരംഭങ്ങള്‍ അഭിനന്ദനീയമാണെന്ന് മാര്‍ അറയ്ക്കല്‍ സൂചിപ്പിച്ചു. ഗുഡ്‌നെസ് ടിവി ചെയര്‍മാന്‍ റവ.ഡോ.അഗസ്റ്റിന്‍ വല്ലൂരാന്‍ അദ്ധ്യക്ഷത വഹിച്ചു. മാര്‍ ജോസ് പുളിക്കല്‍ അനുഗ്രഹപ്രഭാഷണവും ഗുഡ്‌നെസ് ടിവി പ്രോഗ്രാം ഡയറക്ടര്‍ റവ.ഫാ.മാത്യു തടത്തില്‍, ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍, റവ.ഫാ.മാത്യു പുത്തന്‍പറമ്പില്‍, ഗുഡ്‌നെസ് ടിവി മാനേജിംഗ് ഡയറക്ടര്‍ പീറ്റര്‍ കെ.ജോസഫ് എന്നിവര്‍ ആശംസകളും നേര്‍ന്നു. പ്രഥമഘട്ടത്തില്‍ കേരളത്തിലെ 31 കേന്ദ്രങ്ങളിലായി 3000-ലേറെ കത്തോലിക്കാ ഇടവകകളില്‍ നിന്നുള്ള ദൈവാലയ ഗായകസംഘങ്ങളാണ് ദാവീദിന്റെ കിന്നരങ്ങളില്‍ പങ്കുചേരുന്നത്. തുടര്‍ന്ന് ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിലുള്ളവര്‍ക്കും അവസരമൊരുക്കും. ഗാനശുശ്രൂഷകളില്‍ സമര്‍പ്പണം നടത്തിയവരെ ആദരിക്കലും ദൈവികാനുഭവങ്ങളുടെ പങ്കുവയ്ക്കലും ഉള്‍ക്കൊള്ളുന്ന സംഗീത മെഗാഷോ പീറ്റര്‍ കെ.ജോസഫ് സംവിധാനം ചെയ്യുന്നു. 2017 ഫെബ്രുവരി മുതല്‍ ഗുഡ്‌നെസ് ടിവി ''ദാവീദിന്റെ കിന്നരങ്ങള്‍''സംപ്രേഷണം ചെയ്യുന്നതാണ്.
Image: /content_image/News/News-2016-11-20-09:24:42.jpg
Keywords:
Content: 3277
Category: 1
Sub Category:
Heading: വൈദികരുടെ പണത്തോടുള്ള അത്യാഗ്രഹവും മോശമായ പെരുമാറ്റവും ദൈവജനം ക്ഷമിയ്ക്കുകയില്ലെന്ന് ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍: സാമ്പത്തിക താല്‍പര്യങ്ങള്‍ വച്ചു പുലര്‍ത്തുന്ന പുരോഹിതരോടു വിശ്വാസ സമൂഹം ക്ഷമിക്കുകയില്ലെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. വെള്ളിയാഴ്ച സാന്താ മാര്‍ത്തയില്‍ വിശുദ്ധ ബലി മധ്യേ നടത്തിയ പ്രസംഗത്തില്‍ സംസാരിക്കുകയായിരിന്നു അദ്ദേഹം. ദേവാലയത്തിലെ കച്ചവടക്കാരെ ക്രിസ്തു പുറത്താക്കുന്ന ഭാഗമാണ് തന്റെ സുവിശേഷ വായനയ്ക്കായി പാപ്പ തെരഞ്ഞെടുത്തത്. പണമെന്നത് ദൈവരാജ്യത്തെ നശിപ്പിക്കുന്ന വിത്താണെന്ന്‍ ക്രിസ്തുവിന്റെ പ്രവര്‍ത്തിയില്‍ നിന്നും തന്നെ നമുക്ക് മനസിലാക്കുവാന്‍ സാധിക്കുമെന്ന് പാപ്പ പറഞ്ഞു. "ദൈവജനം വൈദികരോട് ക്ഷമിക്കാത്ത രണ്ടു തെറ്റുകളാണുള്ളത്. വൈദികര്‍ക്ക് പണത്തോടുള്ള അമിതമായ സ്‌നേഹമാണ് അതില്‍ ഒന്നാമത്തേത്. രണ്ടാമത് പുരോഹിതരുടെ മോശമായ പെരുമാറ്റം. പുരോഹിതരുടെ ഭാഗത്തു നിന്നും വരുന്ന മറ്റെല്ലാ തെറ്റുകളും ദൈവജനം ക്ഷമിക്കുക തന്നെ ചെയ്യും. എന്നാല്‍ മേല്‍പറഞ്ഞ രണ്ടെണ്ണം അവര്‍ പൊറുക്കില്ല". പാപ്പ പറഞ്ഞു. പഴയ നിയമത്തില്‍ യാക്കോബിന്‍റെ ഭാര്യ അവളുടെ ആരാധന മൂര്‍ത്തിയെ ആരും കാണാതെ കൂടെ കൊണ്ടുനടക്കുന്നതിനെ കുറിച്ചും മാര്‍പാപ്പ തന്റെ പ്രസംഗത്തില്‍ പരാമര്‍ശിച്ചു. ലൗകീകമായ ഒരു ദൈവത്തിന്റെ സങ്കല്‍പ്പത്തിലാണ് റാഹേല്‍ ആശ്രയം കണ്ടെത്തിയതെന്നും അവിടെ അവള്‍ക്ക് പിഴച്ചുവെന്നും പാപ്പ പറഞ്ഞു. "പലപ്പോഴും പുരോഹിതരുടെ ജീവിതാവസാന കാലങ്ങളില്‍ അവര്‍ക്കു ചുറ്റും കഴുകന്‍മാരെ പോലെ കൂടിനില്‍ക്കുന്ന ബന്ധുക്കളെ കാണാറുണ്ട്. പുരോഹിതന്റെ പക്കല്‍ നിന്നും എന്തെല്ലാം കൈവശമാക്കാം എന്നതാണ് അവരുടെ ചിന്ത. ഒരു പുരോഹിതന്‍ എന്ന നിലയില്‍ ദൈവത്തോടാണോ, അതോ റാഹേലിനെ പോലെ ലൗകിക കാര്യങ്ങളോടാണോ നിങ്ങള്‍ക്ക് താല്‍പര്യം. ശാന്തമായി പുരോഹിതര്‍ ചിന്തിക്കണം". പാപ്പ പറഞ്ഞു. ക്രൈസ്തവരുടെ ദാരിദ്ര അവസ്ഥയെ ശരിയായി മനസിലാക്കുവാന്‍ പുരോഹിത ശുശ്രൂഷ ചെയ്യുന്നവര്‍ക്ക് സാധിക്കട്ടെ എന്ന പ്രാര്‍ത്ഥനയോടെയാണ് പാപ്പ തന്റെ പ്രസംഗം അവസാനിപ്പിച്ചത്.
Image: /content_image/News/News-2016-11-20-13:51:51.jpg
Keywords:
Content: 3278
Category: 6
Sub Category:
Heading: കുട്ടികള്‍ക്ക് അനുവദിക്കേണ്ട സ്വാതന്ത്ര്യം
Content: "പിതാക്കന്‍മാരേ, നിങ്ങള്‍ കുട്ടികളില്‍ കോപം ഉളവാക്കരുത്. അവരെ കര്‍ത്താവിന്റെ ശിക്ഷണത്തിലും ഉപദേശത്തിലും വളര്‍ത്തുവിന്‍" (എഫേസോസ് 6:4). #{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: നവംബര്‍ 20}# കുട്ടികളുടെ സ്വതന്ത്ര വ്യക്തിത്വം എന്ന അടിസ്ഥാന ലക്ഷ്യം വെച്ചു അവരെ അതിലേക്ക് നയിക്കേണ്ടത് അത്യാവശ്യമാണ്. ഒരു യുവ വ്യക്തിയെ മാനിക്കുകയും വളര്‍ത്തലിന്റെ ഓരോ കാര്യത്തില്‍ അതിന് മുന്‍ഗണന നല്‍കി അംഗീകരിക്കേണ്ടത് ഏറെ പ്രധാനപ്പെട്ടതാണ്. മാതാപിതാക്കളും അധ്യാപകരും അവരുടെ ഉപദേശങ്ങളും ലക്ഷ്യങ്ങളും അധികാരവും വിശ്വാസവും യുക്തിയും കൊണ്ട് സാധൂകരിക്കണം. നേരെമറിച്ച്, എല്ലാ സ്വാതന്ത്ര്യത്തിനും പരിമിതിയുണ്ടെന്ന അറിവിലേക്ക് കുട്ടികളുടെ വിദ്യാഭ്യാസത്തെ നയിക്കേണ്ടത് ആവശ്യമാണ്. ആര്‍ക്കും എന്തും ചെയ്യാനുള്ള അനുമതിയാണ് സ്വാതന്ത്ര്യം എന്ന അപകടകരമായ ധാരണ സമീപകാലത്തു കടന്ന് കൂടിയിട്ടുണ്ട്. യഥാര്‍ത്ഥ സ്വാതന്ത്ര്യത്തിന്റെ സംരക്ഷകനായ ദൈവത്തോട് ചേര്‍ന്ന് കുഞ്ഞുങ്ങളുടെ ജീവിതം പിടിച്ചുയര്‍ത്താന്‍ നമ്മുക്ക് പരിശ്രമിക്കാം. (വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, റോം, 3.3.94) {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/11?type=6 }}
Image: /content_image/Meditation/Meditation-2016-11-20-16:05:59.jpg
Keywords: കുട്ടികള്‍
Content: 3279
Category: 5
Sub Category:
Heading: റെയിസിലെ വിശുദ്ധ മാക്സിമസ്
Content: വിശുദ്ധ മാക്സിമസ് ഫ്രാന്‍സിലെ ഡെക്കൊമര്‍ പ്രൊവിന്‍സിലാണ് ജനിച്ചത്. തന്റെ ഇന്ദ്രിയങ്ങളെയും ആഗ്രഹങ്ങളെയും നിയന്ത്രണത്തിലാക്കുന്നതിനുള്ള പരിശീലനം ലഭിക്കുന്നതിനായി ഒരു ഏകാന്ത വാസം തന്നെയായിരുന്നു അദ്ദേഹം നയിച്ചിരുന്നത്. അവസാനം അദ്ദേഹം ആത്മീയ ജീവിതം നയിക്കുവാന്‍ തീരുമാനിക്കുകയും അതിന്‍പ്രകാരം അദ്ദേഹം വിശുദ്ധ ഹൊണോറാറ്റൂസിന്റെ നിയന്ത്രണത്തിലുള്ള ലെറിന്‍സ് ആശ്രമത്തില്‍ ചേരുകയും ചെയ്തു. 426-ല്‍ ഹൊണോറാറ്റൂസ് ആള്‍സിലെ മെത്രാപ്പോലീത്തയായി നിയമിതനായപ്പോള്‍ മാക്സിമസിനെ തനിക്ക് ശേഷം അടുത്ത പിന്‍ഗാമി എന്ന ലക്ഷ്യത്തോട് കൂടി രണ്ടാമത്തെ ആശ്രമാധിപതിയായി നിയമിച്ചു. വിശുദ്ധ സിഡോണിയൂസിന്റെ രേഖകള്‍ പ്രകാരം വിവേകമതിയായ ഈ വിശുദ്ധന്റെ കീഴില്‍ ആശ്രമത്തിനു ഒരു പുതിയ ചൈതന്യം കൈവന്നു. നല്ല സ്വഭാവവും, തിളക്കമുള്ള മാതൃകയുമായിരുന്ന മാക്സിമസിന്റെ കീഴില്‍ അവിടത്തെ സന്യാസിമാര്‍ ആശ്രമനിയമങ്ങളൊന്നും നോക്കാതെ അദ്ദേഹത്തെ വളരെ സന്തോഷപൂര്‍വ്വം അനുസരിച്ച് വന്നു. അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനുള്ള അദ്ദേഹത്തിന്റെ ദൈവീക വരദാനം മൂലം വളരെയേറെ കീര്‍ത്തിക്ക് കാരണമാകുകയും അദ്ദേഹത്തിന്റെ ദിവ്യത്വത്തിനു ഇത് വളരെയേറെ സഹായകമാവുകയും ചെയ്തു. ഒരുപാട് പേര്‍ അദ്ദേഹത്തോട് ഉപദേശങ്ങളും അനുഗ്രഹങ്ങളും തേടി വരിക പതിവായിരുന്നു. ഇതു മൂലം പലപ്പോഴും വിശുദ്ധന്‍ തന്നെ മെത്രാനാക്കി വാഴിക്കാന്‍ ആഗ്രഹിക്കുന്നവരില്‍ നിന്നും രക്ഷപ്പെടുന്നതിനായി വനങ്ങളില്‍ പോയി ഒളിച്ചിരിക്കുമായിരുന്നു. പിന്നീട് അദ്ദേഹത്തിന്‍റെ ആഗ്രഹത്തിന് വിരുദ്ധമായി 434-ല്‍ അദ്ദേഹം വിശുദ്ധ ഹിലാരിയാല്‍ പ്രോവെന്‍സിലെ റെയിസ് സഭയുടെ പിതാവായി വാഴിക്കപ്പെട്ടു. വിശുദ്ധ മാക്സിമസ് അദ്ദേഹത്തിന്റെ കാലഘട്ടത്തില്‍ ഗൌളിലെ സഭയിലെ ഏറ്റവും പ്രമുഖ സഭാദ്ധ്യക്ഷന്‍മാരില്‍ ഒരാളായിരുന്നു. തന്റെ ഔദ്യോഗിക കാലം മുഴുവനും അദ്ദേഹം തന്റെ ഔദ്യോഗിക മുടിയും, മേലങ്കിയും ധരിക്കുകയും ആശ്രമ നിയമങ്ങള്‍ വളരെ കര്‍ശനമായി പാലിക്കുകയും ചെയ്തിരുന്നു. യൂസേബിയൂസ്‌ എമിസെനൂസിന്റെതായി തെറ്റായി വ്യാഖ്യാനിക്കപ്പെട്ട പല പ്രബോധനങ്ങളും പിന്നീട് മാക്സിന്റെതായി തീര്‍ന്നിട്ടുണ്ട്. വിശുദ്ധ മാക്സിമസ് 439-ല്‍ റെയിസിലേയും, 441-ല്‍ ഓറഞ്ചിലേയും, 454-ല്‍ ആള്‍സിലെയും സഭാ സമിതികളില്‍ പങ്കെടുത്തിട്ടുണ്ട്. റെയിസിലെ പള്ളിയിലാണ് അദ്ദേഹത്തിന്റെ ഭൗതീകശരീരം അടക്കം ചെയ്തിട്ടുള്ളത്. #{red->n->n->ഇതര വിശുദ്ധര്‍ }# 1. അര്‍മീനിയായിലെ ഹിറെനാര്‍ക്കുസ്, അക്കാസിയൂസു 2. നോയോണ്‍ ടൂര്‍ണായി ബിഷപ്പായിരുന്ന അക്കാരിയൂസ് 3. മേയിന്‍സിലെ ബില്‍ഹില്‍ഡ് {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസത്തെയും വിശുദ്ധരെ പറ്റിയുള്ള ലേഖനങ്ങള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും വിശുദ്ധരെ പരിചയപ്പെടുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/calendar/11?type=5 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DTLa2ij8n1uH6h5rU50168}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/DailySaints/DailySaints-2016-11-20-17:30:58.jpg
Keywords: വിശുദ്ധ
Content: 3280
Category: 5
Sub Category:
Heading: മോറിസിലെ വിശുദ്ധ ലിയോണാര്‍ഡ്
Content: ഒരു കപ്പലിലെ കപ്പിത്താനായിരുന്നു വിശുദ്ധ ലിയോണാര്‍ഡിന്റെ പിതാവ്. അദ്ദേഹത്തിന്റെ കുടുംബമാകട്ടെ ഇറ്റലിയിലെ വടക്ക്-പടിഞ്ഞാറന്‍ തുറമുഖ പ്രദേശമായ മോറിസിലുമാണ് വസിച്ചിരുന്നത്. തന്റെ അമ്മാവനായ അഗോസ്റ്റിനോയുടെ കൂടെ താമസിക്കുന്നതിനായി ലിയോണാര്‍ഡ് തന്റെ 13-മത്തെ വയസ്സില്‍ റോമിലേക്ക് പോയി. അവിടെ റോമന്‍ കോളേജില്‍ ചേര്‍ന്ന്‍ പഠനമാരംഭിച്ചു. പഠനത്തില്‍ മിടുക്കനായിരുന്ന വിശുദ്ധ ലിയോണാര്‍ഡിനെ മരുന്നുകള്‍ കൊണ്ട് വരുന്നതിനായി അവര്‍ നിയോഗിച്ചു. പക്ഷേ, തന്റെ അമ്മാവന്റെ ശക്തമായ എതിര്‍പ്പിനെ വകവെക്കാതെ 1697-ല്‍ വിശുദ്ധന്‍ ഫ്രിയാര്‍സ് മൈനര്‍ സഭയില്‍ ചേര്‍ന്നു. "പതിനെട്ടാം നൂറ്റാണ്ടിലെ മഹാനായ സുവിശേഷകന്‍" എന്ന് വിശുദ്ധ അല്‍ഫോണ്‍സസ് ലിഗോരിയാല്‍ വിളിക്കപ്പെട്ട ഫ്രാന്‍സിസ്കന്‍ സഭാംഗമായ വിശുദ്ധ ലിയോണാര്‍ഡ് ചൈനയില്‍ സുവിശേഷ വേലക്കായി പോയ ഒരാളാണ്. അദ്ദേഹം ആ ഉദ്യമത്തില്‍ കാര്യമായി വിജയിച്ചില്ലെങ്കിലും മറ്റ് പല മേഖലകളിലും വളരെയേറെ വിജയകരമായ പ്രവര്‍ത്തനങ്ങള്‍ നടത്തി. പൗരോഹിത്യ പട്ട സ്വീകരണത്തിന് ശേഷം അദ്ദേഹത്തിന് ക്ഷയം ബാധിക്കുകയും വിശ്രമ ജീവിതത്തിനായി, അദ്ദേഹത്തെ തന്റെ ജന്മദേശത്തേക്ക് തിരികെ അയച്ചു. താന്‍ തന്റെ ജീവിതത്തിലേക്ക് തിരികെ വന്നാല്‍ തന്റെ ജീവിതകാലം മുഴുവനും സുവിശേഷ പ്രഘോഷണത്തിനും പാപികളെ ക്രൈസ്തവ വിശ്വാസത്തിലേക്ക് കൂട്ടി കൊണ്ട് വരുന്നതിനുമായി സമര്‍പ്പിക്കുമെന്നു അദ്ദേഹം പ്രതിജ്ഞ ചെയ്തു. പിന്നീട് 40 വര്‍ഷങ്ങളോളം നീണ്ട് നില്‍ക്കുകയും ഇറ്റലി മുഴുവന്‍ വ്യാപിച്ച തന്റെ സുവിശേഷ വേലകളും, ധ്യാനങ്ങളും, ഇടവക ദൗത്യങ്ങളും തുടങ്ങുന്നതിനായി ദൈവം അദ്ദേഹത്തെ അനുഗ്രഹിച്ചു. തന്റെ ദൗത്യങ്ങളില്‍ 15 മുതല്‍ 18 വരെ ദിവസങ്ങളോളമോ ചിലപ്പോള്‍ അതിലധികമോ ആഴ്ചകള്‍ കുമ്പസാരിപ്പിക്കുന്നതിന് മാത്രമായി അദ്ദേഹം ചിലവിട്ടിരുന്നു. "ഞങ്ങളുടെ ദൗത്യത്തിന്റെ ശരിയായതും ഏറ്റവും നല്ലതുമായ ഫലങ്ങള്‍ ആ ദിവസങ്ങളിലാണ് ഞങ്ങള്‍ക്ക് ശേഖരിക്കുവാന്‍ കഴിഞ്ഞതെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. അത്രമാത്രം നന്മ ആ ദിവസങ്ങളില്‍ ചെയ്തിട്ടുണ്ട്" എന്നദ്ദേഹം ഇതിനെക്കുറിച്ച് പറയുകയുണ്ടായി. തന്റെ സുവിശേഷ വേലകള്‍ മൂലമുണ്ടായ മതാവേശം തുടര്‍ന്ന്‍ കൊണ്ടുപോകുന്നതിനായി അദ്ദേഹം അതിനു മുന്‍പ് അത്രയധികം പ്രചാരത്തിലില്ലാതിരുന്ന കുരിശിന്റെ വഴിക്ക് നല്ല പ്രചാരം കൊടുത്തു. യേശുവിന്റെ പരിശുദ്ധ നാമത്തില്‍ അദ്ദേഹം വളരെയേറെ സുവിശേഷപ്രഘോഷങ്ങളും നടത്തിയിരുന്നു. ഏകാന്തമായി പ്രാര്‍ത്ഥിക്കുവാന്‍ സമയം ആവശ്യമാണെന്ന് മനസ്സിലാക്കിയതു മുതല്‍ അദ്ദേഹം റിറ്റിറോസ് (ritiros) ധ്യാനവസതികള്‍ ഉപയോഗിക്കുന്നത് പതിവാക്കി മാറ്റി. ഇറ്റലി ഉടനീളം ഇത്തരം ധ്യാനവസതികള്‍ പണികഴിപ്പിക്കുന്നതിന് ഇദ്ദേഹം വളരെയേറെ സഹായിച്ചിട്ടുണ്ട്. 1867-ല്‍ ലിയോണാര്‍ഡിനെ വിശുദ്ധനായി പ്രഖ്യാപിച്ചു. 1923-ല്‍ അദ്ദേഹത്തെ ഇടവക സുവിശേഷ പ്രഘോഷകരുടെ മധ്യസ്ഥ വിശുദ്ധനായി തീരുമാനിച്ചു. #{red->n->n->ഇതര വിശുദ്ധര്‍ }# 1. ഔട്ടൂണ്‍ ബിഷപ്പായിരുന്ന അമാത്തോര്‍ 2. റീംസിലെ ബസോളൂസ് 3. കോണ്‍സ്റ്റാന്‍സിലെ കോണ്‍റാഡ് 4. വെസെക്സ് രാജകുമാരനായ എജെല്‍വയിന്‍ {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസത്തെയും വിശുദ്ധരെ പറ്റിയുള്ള ലേഖനങ്ങള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും വിശുദ്ധരെ പരിചയപ്പെടുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/calendar/11?type=5 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/ERtwaAgTgUWBJ6dHuiXTkc}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/DailySaints/DailySaints-2016-11-20-17:38:44.jpg
Keywords: വിശുദ്ധ ലിയോ
Content: 3281
Category: 5
Sub Category:
Heading: അലക്സാണ്ട്രിയായിലെ വിശുദ്ധ കാതറിന്‍
Content: അലക്സാണ്ട്രിയായിലെ ഒരു കന്യകയായിരുന്ന കാതറീന്‍ വിജ്ഞാനസമ്പാദനത്തിനായി തന്റെ ജീവിതം തന്നെ സമര്‍പ്പിച്ചു. തന്റെ 18-മത്തെ വയസ്സില്‍ അവള്‍ ശാസ്ത്രവിജ്ഞാനത്തില്‍ തന്റെ സമകാലികരെ എല്ലാവരെയും പിന്തള്ളി. ക്രിസ്ത്യാനികള്‍ നിഷ്ടൂരമായി പീഡിപ്പിക്കപ്പെടുന്നത് കണ്ട് സഹിക്കുവാന്‍ കഴിയാതെ വിശുദ്ധ ചക്രവര്‍ത്തിയായ മാക്സിമിന്‍റെ അടുക്കല്‍ പോവുകയും അദ്ദേഹത്തിന്റെ ഈ ക്രൂരതയെ വിമര്‍ശിക്കുകയും ചെയ്തു. കൂടാതെ ആത്മരക്ഷ വേണമെങ്കില്‍ ക്രിസ്തുവില്‍ വിശ്വസിക്കണമെന്ന് വ്യക്തമായ കാര്യകാരണങ്ങള്‍ നിരത്തികൊണ്ട് അവള്‍ വാദിച്ചു. അവളുടെ ബുദ്ധിയിലും അറിവിലും അമ്പരന്ന ചക്രവര്‍ത്തി അവളെ തടവിലാക്കുവാന്‍ കല്‍പ്പിച്ചു. തുടര്‍ന്ന്‍ ഏറ്റവും പ്രഗല്‍ഭരായ ധാരാളം തത്വചിന്തകരെ വിളിച്ചു വരുത്തുകയും വിശുദ്ധയുമായി വാഗ്വാദത്തില്‍ വിജയിക്കുവാന്‍ ധാരാളം പേരെ ഏര്‍പ്പാടാക്കി. അവളെ ക്രിസ്തുവിലുള്ള വിശ്വാസത്തില്‍ നിന്നും പിന്തിരിക്കുകയും ചെയ്താല്‍ ധാരാളം പ്രതിഫലം നല്‍കാം എന്ന് രാജാവ് വാഗ്ദാനവും നടത്തി. എന്നാല്‍ വിശുദ്ധയുടെ വാദത്തിലെ യുക്തിയിലും അവളുടെ വാക്ചാതുര്യത്തിലും, ക്രിസ്തുവിലുള്ള അവളുടെ വിശ്വാസത്തിലും ആശ്ചര്യപ്പെട്ട പണ്ഡിതന്മാര്‍ സുവിശേഷത്തിനായി തങ്ങളുടെ ജീവന്‍ വരെ ബലികഴിക്കാന്‍ തയ്യാറാണെന്ന് പ്രഖ്യാപിച്ചു. അതിനെതുടര്‍ന്ന്‍ ചക്രവര്‍ത്തി മുഖസ്തുതിയിലും പ്രലോഭനങ്ങളാലും വിശുദ്ധയെ അനുനയിപ്പിക്കുവാന്‍ ശ്രമിച്ചു. എന്നാല്‍ ഈ ശ്രമങ്ങളൊന്നും ഫലം കണ്ടില്ല. ഇതില്‍ കോപാകുലനായ ചക്രവര്‍ത്തി വിശുദ്ധയെ ഇരുമ്പ് വടികൊണ്ട് മര്‍ദ്ദിക്കുവാനും മുള്ളാണികള്‍ നിറഞ്ഞ ചമ്മട്ടി കൊണ്ട് മുറിവേല്‍പ്പിക്കുവാനും ഉത്തരവിട്ടു. കൂടാതെ ഭക്ഷണമൊന്നും കൊടുക്കാതെ പതിനൊന്ന്‍ ദിവസത്തോളം കാരാഗ്രഹത്തില്‍ പട്ടിണിക്കിടുവാനും കല്‍പ്പിച്ചു. ചക്രവര്‍ത്തിയുടെ ഭാര്യയും, സൈന്യാധിപനായ പോര്‍ഫിരിയൂസ് തടവറയില്‍ വിശുദ്ധയെ സന്ദര്‍ശിച്ചു. വിശുദ്ധയുടെ വാക്കുകള്‍ അവരെയും ക്രിസ്തുവിലേക്കടുപ്പിച്ചു. യേശുവിലുള്ള തങ്ങളുടെ സ്നേഹം പിന്നീടവര്‍ തങ്ങളുടെ രക്തത്താല്‍ തന്നെ തെളിയിച്ചു. വിശുദ്ധ കാതറിന്‍ അനുഭവിക്കേണ്ടി വന്ന അടുത്ത പീഡനം നല്ല മൂര്‍ച്ചയും മുനയുമുള്ള കത്തികളാല്‍ നിറഞ്ഞ ഒരു ചക്രത്തില്‍ കിടക്കുക എന്നതായിരുന്നു. അവളുടെ കീറിമുറിവേല്‍പ്പിക്കപ്പെട്ട ശരീരത്തില്‍ നിന്നുമുള്ള പ്രാര്‍ത്ഥനകള്‍ സ്വര്‍ഗ്ഗത്തില്‍ എത്തി. ആ നാരകീയ ശിക്ഷായന്ത്രം പല കഷണങ്ങളായി പൊട്ടിത്തെറിച്ചു. ഈ അത്ഭുതത്തിനു സാക്ഷികളായ എല്ലാവരും ക്രിസ്തുവില്‍ വിശ്വസിക്കുവാനാരംഭിച്ചു. ഒടുവില്‍ 312 നവംബര്‍ 25ന് ക്രിസ്തുവിന്റെ ഈ ദാസിയെ അവര്‍ തലയറുത്ത് കൊലപ്പെടുത്തി. വിശുദ്ധയുടെ ശരീരം സിനായി കുന്നിലാണ് സംസ്ക്കരിച്ചത്. വിശുദ്ധ കാതറിന്റെ രക്തസാക്ഷിത്വത്തെ പറ്റിയുള്ള ഐതിഹ്യത്തില്‍ നിന്നും ചരിത്രപരമായ സാരാംശം വേര്‍തിരിച്ചെടുക്കുവാനുള്ള ശ്രമങ്ങള്‍ക്ക് വളരെയേറെ വെല്ലുവിളികള്‍ നേരിടേണ്ടതായും വന്നിട്ടുണ്ട്. പൗരസ്ത്യ ദേശങ്ങളില്‍ നിന്നുമുള്ള പഴയ വിവരങ്ങളില്‍ ഈ വിശുദ്ധയെ കുറിച്ച് പരാമര്‍ശിച്ചു കാണുന്നില്ല. പാശ്ചാത്യ ദേശങ്ങളിലാകട്ടെ ഈ വിശുദ്ധയെ ആദരിക്കുന്നവര്‍ പതിനൊന്നാം നൂറ്റാണ്ടിന് മുന്‍പ് ഉള്ളതായി കാണുന്നില്ല. കുരിശു യുദ്ധക്കാരാണ് ഈ വിശുദ്ധയെ വണങ്ങുന്ന പതിവ് പ്രചാരത്തിലാക്കിയത്. "പതിന്നാല് പരിശുദ്ധ സഹായകരില്‍" ഒരാളെന്ന നിലയിലാണ് വിശുദ്ധയെ പരിഗണിക്കുന്നത്. തത്വചിന്താ വിജ്ഞാനീകരുടെ മാധ്യസ്ഥ എന്ന നിലയിലാണ് അലക്സാണ്ട്രിയായിലെ വിശുദ്ധ കാതറിന്‍ അറിയപ്പെടുന്നത്. #{red->n->n->ഇതര വിശുദ്ധര്‍ }# 1. ഗാസ്കനിയിലെ അലാനൂസ് 2. ബഗ്ബോക്കിലെ അല്‍നോത്ത് 3. അന്തോയോക്യായില്‍ വച്ചു വധിക്കപ്പെട്ട ഒരു സിറിയന്‍ എരാസ്മൂസ് 4. ഫ്രാങ്കോണിയായിലെ ഇമ്മ 5. ഇറ്റലിയിലെ യൂക്കുന്താ {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസത്തെയും വിശുദ്ധരെ പറ്റിയുള്ള ലേഖനങ്ങള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും വിശുദ്ധരെ പരിചയപ്പെടുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/calendar/11?type=5 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LRLcizG74eI23yB1HYZ55N}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/DailySaints/DailySaints-2016-11-20-17:42:04.jpg
Keywords: കാതറിന്‍
Content: 3282
Category: 5
Sub Category:
Heading: വിശുദ്ധ ആണ്ട്ര്യു ഡുങ്ങ്-ലാക്കും സഹവിശുദ്ധരും
Content: വിശുദ്ധ ആണ്ട്ര്യു ഡുങ്ങ്-ലാക്കിന്റെ യഥാര്‍ത്ഥ നാമം ഡുങ്ങ് ആന്‍ ട്രാന്‍ എന്നായിരുന്നു. 1795-ല്‍ വിയറ്റ്നാമിലെ ബാക്ക്-നിനിലെ ഒരു ദരിദ്ര വിജാതീയ കുടുംബത്തിലായിരുന്നു വിശുദ്ധന്‍റെ ജനനം. അദ്ദേഹത്തിന് 12 വയസ്സായപ്പോള്‍ കുടുംബത്തിനു ഹാനോവിലേക്ക് മാറേണ്ടി വന്നു. അവിടെ വിശുദ്ധന്‍റെ മാതാപിതാക്കള്‍ക്ക് പുതിയ ജോലി അന്വോഷിച്ചു കണ്ടുപിടിക്കേണ്ടതായി വന്നു. ഇവിടെ വച്ച് വിശുദ്ധന്‍ ഒരു ക്രിസ്ത്യന്‍ വേദപാഠ അദ്ധ്യാപകനെ പരിചയപ്പെടുകയും അദ്ദേഹം വിശുദ്ധന് ഭക്ഷണവും താമസവും നല്‍കുകയും ചെയ്തു. മൂന്ന് വര്‍ഷത്തോളം വിശുദ്ധന് അവരില്‍ നിന്നും ക്രിസ്തീയ വിദ്യാഭ്യാസം ലഭിച്ചു. അങ്ങനെ വിന്‍-ട്രി എന്ന സ്ഥലത്ത് വച്ച് ആണ്ട്ര്യു (ആണ്ട്ര്യു ഡുങ്ങ്) എന്ന പേരില്‍ അദ്ദേഹം ജ്ഞാനസ്നാനം സ്വീകരിച്ചു. ചൈനീസ്‌, ഇറ്റാലിയാന്‍ ഭാഷകള്‍ പഠിച്ചതിനു ശേഷം അദ്ദേഹം ഒരു വേദപാഠ അദ്ധ്യാപകനാവുകയും തന്റെ രാജ്യത്തില്‍ അദ്ദേഹം ക്രിസ്തീയ വിശ്വാസത്തെപ്പറ്റി പഠിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന്‍ അദ്ദേഹത്തെ ദൈവശാസ്ത്രം പഠിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ടു. 1823 മാര്‍ച്ച് 15ന് അദ്ദേഹത്തിന് പൗരോഹിത്യ പട്ടം ലഭിച്ചു. തുടര്‍ന്നു കെ-ഡാം എന്ന സ്ഥലത്തെ ഇടവക വികാരിയായി അദ്ദേഹം സേവനം അനുഷ്ടിച്ചു. ഇടവക വികാരിയായിരിക്കുമ്പോഴും അദ്ദേഹം തന്റെ സുവിശേഷ പ്രഘോഷണം അക്ഷീണം തുടര്‍ന്ന്‍ കൊണ്ടിരുന്നു. അദ്ദേഹം പലപ്പോഴും ഉപവസിക്കുകയും, വളരെ ലളിതവും നന്മനിറഞ്ഞതുമായ ഒരു ജീവിതവുമാണ് നയിച്ചിരുന്നത്. മറ്റുള്ളവര്‍ക്ക് ഇദ്ദേഹം ഒരു നല്ല മാതൃകയായിരുന്നു, അതിനാല്‍ തന്നെ അദ്ദേഹത്തിന്റെ ജീവിത മാതൃക കണ്ട് ധാരാളം പേര്‍ മാമോദീസ സ്വീകരിക്കുകയും ചെയ്തു. 1835-ല്‍ വിയറ്റ്നാമിലെ നീറോ ചക്രവര്‍ത്തി എന്നറിയപ്പെടുന്ന മിന്‍-മാങ്ങ് ചക്രവര്‍ത്തിയുടെ കാലത്തുണ്ടായ മതപീഡനത്തില്‍ വിശുദ്ധനും തടവിലാക്കപ്പെട്ടു. എന്നിരുന്നാലും അദ്ദേഹം സേവനം ചെയ്തുകൊണ്ടിരുന്ന സഭയുടെ അംഗങ്ങളുടെ സംഭാവനകള്‍ കൊണ്ടു അദ്ദേഹത്തിന്‍റെ മോചനം വിലക്ക് വാങ്ങി. ഇനിയും നേരിടേണ്ടി വരാവുന്ന മര്‍ദ്ദനങ്ങള്‍ ഒഴിവാക്കുവാനായി അദ്ദേഹം തന്റെ പേര് ലാക്ക് (ആണ്ട്ര്യു ലാക്ക്) എന്നാക്കി മാറ്റി വേറെ ഉപാദ്ധ്യക്ഷന്റെ അടുക്കലേക്ക് പോയി തന്റെ ക്രിസ്തീയ ദൗത്യം തുടര്‍ന്നു കൊണ്ടിരുന്നു. പീറ്റര്‍ തി എന്ന മറ്റൊരു വിയറ്റ്നാം കാരനായ വൈദികന് കുമ്പസാരിക്കുവാന്‍ പോകുന്നതിനായി വിശുദ്ധന്‍ അദ്ദേഹത്തെ സന്ദര്‍ശിച്ച അവസരത്തില്‍ അവരെ ഒരുമിച്ചു വീണ്ടും പിടികൂടി തടവിലാക്കി. മോചനദ്രവ്യം നല്‍കിയത് മൂലം ഒരിക്കല്‍ കൂടി വിശുദ്ധനും, പീറ്റര്‍-തി ക്കും സ്വാതന്ത്ര്യം ലഭിച്ചു. എന്നാല്‍ ഈ സ്വാത്രന്ത്ര്യം വളരെ കുറച്ച് കാലം മാത്രമേ നീണ്ടു നിന്നുള്ളൂ, അവരെ വീണ്ടും പിടികൂടുകയും ഹാനോവില്‍ കൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു. അവസാനം 1839 ഡിസംബര്‍ 21ന് ഇവരെ ശിരശ്ചേദം ചെയ്തു കൊലപ്പെടുത്തുകയായിരിന്നു. #{red->none->bold->ലെ മാന്‍സിലെ വിശുദ്ധ റൊമാനൂസ്‌}# 385-ല്‍ ഫ്രാന്‍സിലെ ബ്ലായേയില്‍ വച്ച് മരിച്ച വിശുദ്ധ റോമാനൂസ് സ്വയംഒതുങ്ങികൂടിയ പ്രകൃതക്കാരനായിരുന്നു. തന്റെ അമ്മാവനായ ജൂലിയന്‍ ആദേഹത്തെ ആല്‍പ്സ്‌ പര്‍വ്വതത്തിനിപ്പുറത്തേക്ക് വിളിക്കുന്നത് വരെ അദ്ദേഹം തന്റെ ജന്മദേശമായ ഇറ്റലി ഉപേക്ഷിക്കുവാന്‍ ആഗ്രഹിച്ചിരുന്നില്ല. പാപ്പായായ ക്ലമന്റ് മെത്രാനായ ജൂലിയനെ ഗൌളിലുള്ള ലെ-മാന്‍സിലേക്കയച്ചപ്പോള്‍ കൂടെപോകാതിരിക്കുവാന്‍ റോമാനൂസിനു കഴിഞ്ഞില്ല. വിശ്വസിക്കാനാവാത്ത അത്ഭുത പ്രവര്‍ത്തനങ്ങളും, മരിച്ചവരെ തിരിച്ച് കൊണ്ടുവന്നതുള്‍പ്പെടെയുള്ള രോഗശാന്തിയും മൂലം പുതിയ സുവിശേഷകന്റെയും കൂട്ടുകാരുടെയും സുവിശേഷ പ്രവര്‍ത്തനങ്ങള്‍ വിജയം കണ്ടപ്പോഴും വിശുദ്ധ റോമാനൂസ് അത് വിളിച്ചു പറയുകയോ പ്രകടമാക്കുകയോ ചെയ്തില്ല. പകരം നിശബ്ദതയില്‍ സന്തോഷം അനുഭവിക്കുകയായിരുന്നു ചെയ്തത്. ഇതിനോടകം തന്നെ വിശുദ്ധ ജൂലിയന്‍ എന്നറിയപ്പെട്ട് തുടങ്ങിയിരുന്ന റോമാനൂസിന്റെ അമ്മാവന്‍ ലെ-മാന്‍സിലെ മെത്രാനായി അഭിഷിക്തനായി. അദ്ദേഹം വിശുദ്ധ റോമാനൂസിനെ അവിടത്തെ ഒരു പുരോഹിതനായി നിയമിച്ചു. അതിനു ശേഷം വിശുദ്ധന്‍ കുറെ തീര്‍ത്ഥാടകര്‍ക്കൊപ്പം ഗിറോണ്ടെ നദീമുഖ പ്രദേശങ്ങളില്‍ സുവിശേഷ പ്രഘോഷണത്തിനായി അയക്കപ്പെട്ടു. വിശുദ്ധ റൊമാനൂസാകട്ടെ വലിയ വാഗ്ചാതുര്യം ഉള്ളവനോ, ഒരു വാഗ്മിയോ, ഒരു സംഘാടകനോ പോലും ആയിരുന്നില്ല. പക്ഷെ അദ്ദേഹത്തിന് ഇതൊന്നും ആവേണ്ട ആവശ്യവും ഇല്ലായിരുന്നു, കാരണം അദ്ദേഹം ജീവന്‍ നല്‍കുവാനാണ് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. അദ്ദേഹത്തിന്റെ സുവിശേഷ പ്രഘോഷണം കേള്‍ക്കുന്നവര്‍ അദ്ദേഹത്തില്‍ നിന്ന് മാമ്മോദീസ സ്വീകരിക്കുവാന്‍ തയാറായി. വളരെ ശാന്തവും നിശബ്ദവുമായി അദ്ദേഹം മാമ്മോദീസാ വെള്ളത്താല്‍ വളരെയേറെ ആളുകളെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നു. കാലാകാലങ്ങളില്‍ അദ്ദേഹം അദ്ദേഹം പിശാചു ബാധിതരെ സുഖപ്പെടുത്തുകയും, രോഗശാന്തി നല്‍കുകയും ചെയ്തു. തന്റെ അമ്മാവനായ ജൂലിയന്റെ മരണത്തോടെ റൊമാനൂസ് ലെ-മാന്‍സിലേക്ക് തിരികെ വന്നു. അവിടെ താന്‍ തന്റെ പിതാവിനേക്കാളും അധികം ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്ത തന്റെ അമ്മാവന്റെ ശവകുടീരത്തിനരികെ കഴിയുക മാത്രമായിരുന്നു അദ്ദേഹം ആഗ്രഹിച്ചിരുന്നത്. വിശുദ്ധ ജൂലിയനെ പിന്തുടര്‍ന്ന്‍ വിശുദ്ധ തൂരിബ് മെത്രാനാവുകയും അദ്ദേഹം റൊമാനൂസിനെ വിശുദ്ധന്റെ ജൂലിയന്റെ ശവകുടീരം പരിപാലിക്കുവാനുള്ള ചുമതല ഏല്‍പ്പിച്ചു. പരിശുദ്ധ അപ്പോസ്തോലന്‍മാരുടെ പള്ളിയിലായിരുന്നു വിശുദ്ധ ജൂലിയന്റെ ശവകുടീരം. വളരെ വിശ്വസ്തതയോട് കൂടി റൊമാനൂസ് തന്റെ കര്‍ത്തവ്യം നിര്‍വഹിച്ചു. വിശുദ്ധ തൂരിബ് മരിക്കുകയും അദ്ദേഹത്തെ വിശുദ്ധ ജൂലിയന്റെ കല്ലറക്കരുകിലായി അടക്കം ചെയ്യുകയും ചെയ്തു. റൊമാനൂസ് ഇവ പരിപാലിക്കുകയും ആരാധനക്കായി ജനങ്ങളെ നയിക്കുകയും ചെയ്തു. ഈ വിശുദ്ധര്‍ക്കരികിലായി തങ്ങളുടെ മരിച്ചവരെ സംസ്കരിക്കുന്നതിനും മറ്റുമായി കാലക്രമേണ ഒരു ദേവാലയാങ്കണം അവിടെ വികസിച്ചു വന്നു. ചെറു ചെറു ക്രിസ്തീയ സമൂഹങ്ങള്‍ നിലവില വരികയും തങ്ങളുടെ ക്രിസ്തീയ സഹോദരന്മാരുടെ സംസ്കാരചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കുന്നതിനായി കുറച്ച് പുരോഹിതരും അവിടെ പാര്‍ത്തു. ഇവരെല്ലാവരും ഉള്‍പ്പെടുന്ന "ഗ്രേവ്‌ ഡിഗ്ഗേഴ്സ്" എന്ന് പേരായ ഒരു ചെറിയ സഭ അവിടെ നിലവില്‍ വന്നു. വിശുദ്ധ റൊമാനൂസും ഇതിലെ അംഗമായിരുന്നു. മെത്രാന്‍മാര്‍ ആയിരുന്ന വിശുദ്ധ ജൂലിയന്റെയും, വിശുദ്ധ തൂരിബിന്റെയും കല്ലറകള്‍ക്കരികിലായി അടക്കം ചെയ്യുവാന്‍ കൊണ്ടു വന്നിരുന്ന ലെ-മാന്‍സിലെ ക്രിസ്ത്യാനികളുടെ മൃതദേഹങ്ങള്‍ വിശുദ്ധ റൊമാനൂസും കൂട്ടരും സ്വീകരിക്കുകയും അതുവഴി ശരീരത്താലും ആത്മാവിനാലും എന്ന മാമ്മോദീസ ഉടമ്പടി തുടരുകയും ചെയ്തു. തന്റെ അന്ത്യം അടുത്തുവെന്ന് മനസ്സിലാക്കിയ വിശുദ്ധ റൊമാനൂസ് ഒരിക്കല്‍ കൂടി റോം സന്ദര്‍ശിക്കണമെന്ന ആഗ്രഹം ഉദിച്ചു. പഴയ സഹ പുരോഹിതനും അപ്പോഴത്തെ മെത്രാനുമായ പാവാസ് തിരികെ വരണം എന്ന ഉറപ്പിന്മേല്‍ റോം സന്ദര്‍ശിക്കുവാന്‍ വിശുദ്ധനെ അനുവദിച്ചു. വിശുദ്ധ റൊമാനൂസ് താന്‍ കൊടുത്ത വാക്ക് പാലിച്ചുകൊണ്ടു തന്റെ മരണസമയമായപ്പോള്‍ തിരികെ വന്നു. ഒട്ടും ഭയംകൂടാതെ തന്നെ അദ്ദേഹം തന്റെ മരണത്തെ സ്വീകരിച്ചു. ഏതാണ്ട് 385-ല്‍ പാവേസിന്റെ കാര്‍മ്മികത്വത്തില്‍ അദ്ദേഹത്തിന്റെ സഹോദരന്‍മാരായ മറ്റ് ഗ്രേവ്‌ ഡിഗ്ഗെഴ്സ് ചുറ്റും കൂടി നില്‍ക്കെ വിശുദ്ധ റൊമാനൂസിന്‍റെ അന്ത്യകര്‍മ്മങ്ങള്‍ നടത്തി. ദേവാലയത്തില്‍ വിശുദ്ധ ജൂലിയന്റെയും വിശുദ്ധ തൂരിബിന്റെയും കല്ലറകള്‍ക്കരുകിലായി വിശുദ്ധ റൊമാനൂസിനേയും അടക്കം ചെയ്തു. 117-ഓളം രക്തസാക്ഷികള്‍ ഇന്ന്‍ അനുസ്മരിക്കപ്പെടുന്നുണ്ട്. വ്യത്യസ്ഥ കാലങ്ങളിലാണ് ഇവര്‍ മരിച്ചതെങ്കിലും, 1988 ജൂണ്‍ 19ന് ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പാ ഇവരെയെല്ലാവരെയും വിശുദ്ധരായി പ്രഖ്യാപിച്ചു. ഈ കൂട്ടത്തില്‍ 96 വിയറ്റ്നാം കാരും, 11 സ്പെയിന്‍ കാരും, 10 ഫ്രഞ്ച് കാരും ആണ് ഉണ്ടായിരുന്നത്. ഇതില്‍ 8 പേര്‍ മെത്രാന്മാരും, 50 പുരോഹിതരും, 59 അല്മായരായ കത്തോലിക്കരും ആയിരുന്നു. പുരോഹിതരില്‍ 11 ഡോമിനിക്കന്‍ സഭക്കാരും, 10 പേര്‍ പാരീസ് മിഷന്‍ സൊസൈറ്റിയില്‍പ്പെട്ടവരും ബാക്കിയുള്ളവരില്‍ ഒരു സെമിനാരി പഠിതാവ് ഒഴികെ ബാക്കിയുള്ളവരെല്ലാം ഇടവക വികാരികള്‍ ആയിരുന്നു. വിശുദ്ധരാക്കുന്ന ചടങ്ങിനിടെ ചില രക്തസാക്ഷികളുടെ പേരുകള്‍ പ്രത്യകം പരാമര്‍ശിക്കുകയുണ്ടായി: ആണ്ട്ര്യു ഡുങ്ങ്-ലാക്ക് എന്ന ഒരു ഇടവക വികാരി, തോമസ്‌ ട്രാന്‍-വാന്‍-തിയന്‍ എന്ന് പേരായ ഒരു സെമിനാരിയന്‍, ഇമ്മാനുവല്‍ ലെ-വാന്‍-പുങ്ങ് എന്ന ഒരു കുടുംബ പിതാവ് കൂടാതെ ജെറോം ഹെര്‍മോസില്ല, വലന്റൈന്‍ ബെറിയോ-ഒച്ചോവാ, ജോണ്‍ തിയോഫനെ വെനാര്‍ഡ് എന്നീ ഡൊമിനിക്കന്‍ സന്യാസ സഭാംഗങ്ങളും ആണിവര്‍. #{red->n->n->ഇതര വിശുദ്ധര്‍ }# 1. ബ്രിട്ടനിയിലെ ബിയെവൂസി 2. ക്രിസോഗോന്നൂസ 3. ക്ലോയിനിലെ കോള്‍മന്‍ 4. ക്രെഷന്‍സിയന്‍ 5. നോര്‍ത്തമ്പ്രിയായിലെ എയാന്‍ ഫ്ലേഡാ 6. ഫെലിച്ചീസിമൂസ് {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസത്തെയും വിശുദ്ധരെ പറ്റിയുള്ള ലേഖനങ്ങള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും വിശുദ്ധരെ പരിചയപ്പെടുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/calendar/11?type=5 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LRLcizG74eI23yB1HYZ55N}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/DailySaints/DailySaints-2016-11-20-17:47:36.jpg
Keywords: വിശുദ്ധ