Contents

Displaying 3051-3060 of 24987 results.
Content: 3294
Category: 6
Sub Category:
Heading: പരിഹാസത്തിനും അപമാനത്തിനും വിധേയനായ യൂദന്മാരുടെ രാജാവ്
Content: "യേശു പറഞ്ഞു: എന്റെ രാജ്യം ഐഹികമല്ല. ആയിരുന്നുവെങ്കില്‍ ഞാന്‍ യഹൂദര്‍ക്ക് ഏല്‍പിക്കപ്പെടാതിരിക്കാന്‍ എന്റെ സേവകര്‍ പോരാടുമായിരുന്നു. എന്നാല്‍, എന്റെ രാജ്യം ഐഹികമല്ല" (യോഹന്നാന്‍ 18: 36). #{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: നവംബര്‍ 21}# മഹത്തായ റോമാ സാമ്രാജ്യത്തിന്റെ വിദൂരമായ പ്രാന്ത പ്രദേശത്ത് നടന്ന പൂര്‍വ്വകാല സംഭവങ്ങളാണ് ഈ വാക്കുകള്‍ നമ്മെ ഓര്‍മ്മപ്പെടുത്തുന്നത്. വര്‍ത്തമാനകാലത്തെ സമകാലീന പ്രശ്‌നങ്ങളുടെ ധ്വനി ഇവയിലുണ്ട്. ന്യായാധിപന്റെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയും തനിക്കെതിരെ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് തെളിയിക്കുകയാണ് ക്രിസ്തു ചെയ്യുന്നത്. ലോകാധികാരത്തെ പറ്റിയല്ല അവന്‍ സംസാരിച്ചത്. അവന്‍ ചാട്ടവാറടിക്കും മുള്‍ക്കിരീടം ധരിക്കുന്നതിനും വിധേയനായി. 'യഹൂദരുടെ രാജാവ്' എന്ന പരിഹാസത്തില്‍ അവന്‍ പരിഹാസിതനും നിന്ദിതനുമായി. എന്നാല്‍ യേശു നിശബ്ദനായി എല്ലാം ശ്രവിച്ചു. പീലാത്തോസിനോട് പറഞ്ഞു കഴിഞ്ഞതില്‍ കൂടുതലായി മരണം വരെ ഒന്നും പറയാനില്ല എന്ന അവന്റെ ആഗ്രഹമാണ് ആ നിശബ്ദതയിലൂടെ അവന്‍ പ്രകടിപ്പിച്ചത്. (വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, റോം, 26.11.7) {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/11?type=6 }}
Image: /content_image/Meditation/Meditation-2016-11-21-09:45:15.jpg
Keywords: റോമാ
Content: 3295
Category: 1
Sub Category:
Heading: ക്രൈസ്തവരെ കൊല്ലണമെന്ന് ആഹ്വാനം ചെയ്ത ഇമാം ക്രിസ്തു വിശ്വാസിയായി; ഇമാമിനെ സ്വാധീനിച്ചത് ക്രിസ്തുവിന്റെ ദര്‍ശനം
Content: റിയാദ്: പശ്ചിമേഷ്യന്‍ രാജ്യത്തുള്ള 45-കാരനായ ഇമാം ക്രിസ്തുവിന്റെ മാര്‍ഗത്തിലേക്ക് തിരിയുവാനും, അവിടുത്തെ ആരാധാക്കുവാനും 'മരണം' എന്ന അവസ്ഥയിലൂടെ കടന്നു പോകേണ്ടി വന്നു. കേള്‍ക്കുമ്പോള്‍ വിശ്വസിക്കുവാന്‍ കഴിയാത്ത ഈ സംഭവം 'ബൈബിള്‍ ഫോര്‍ മിഡില്‍ ഈസ്റ്റ്' എന്ന സംഘടനയാണ് വിശദീകരിക്കുന്നത്. 45-കാരനായ ഇമാമിന്റെ ജീവന് ഭീഷണി നിലനില്‍ക്കുന്നതിനാല്‍ ബൈബിള്‍ ഫോര്‍ മിഡില്‍ ഈസ്റ്റ് എന്ന സംഘടന, ഇപ്പോഴും ക്രിസ്തുവിശ്വാസത്തിലേക്ക് വന്ന ഇമാമിന്റെ പേര് വെളിപ്പെടുത്തിയിട്ടില്ല. തങ്ങളുടെ വെബ്‌സൈറ്റില്‍ മുനാഫ് അലി എന്ന വ്യാജ പേരാണ് 45-കാരനായ ഈ ഇമാമിനെ വിശേഷിപ്പിക്കുന്നതിനായി സുവിശേഷ സംഘടന നല്‍കിയിരിക്കുന്നത്. ഇസ്ലാം മതപണ്ഡിതനും, പ്രമുഖ പ്രഭാഷകനുമായ മുനാഫ് അലിയെന്ന ഇമാം ക്രൈസ്തവരെ ദ്രോഹിക്കുന്നതിന് ആഹ്വാനം ചെയ്തിരുന്ന വ്യക്തി കൂടിയാണ്. ഇത്തരം ചില സാഹചര്യങ്ങള്‍ നിലനില്‍ക്കുമ്പോഴാണ്, ബൈബിള്‍ ഫോര്‍ മിഡില്‍ ഈസ്റ്റിന്റെ പ്രവര്‍ത്തനകനായ പാസ്റ്റര്‍ പോളും ഒരു സംഘം സുവിശേഷകരും മുനാഫ് അലിയെ കാണുവാന്‍ അദ്ദേഹത്തിന്റെ ഭവനത്തില്‍ എത്തിയത്. യേശുക്രിസ്തുവിനെ കുറിച്ചും, അവനിലൂടെ ലഭ്യമായ രക്ഷയെ കുറിച്ചും പാസ്റ്റര്‍ പോളും സംഘവും ഇമാമിനോട് വിശദീകരിച്ചു. എന്നാല്‍, ഇതൊന്നും കേള്‍ക്കുവാന്‍ അദ്ദേഹം കൂട്ടാക്കിയില്ല. ഒരു ഇസ്ലാം മതപുരോഹിതന്‍ ആണ് താനെന്ന കാര്യം പോലും മറന്ന് മുനാഫ് അലി അവരെ ശപിക്കുവാനും, അപമാനിക്കുവാനും ആരംഭിച്ചു. പാസ്റ്റര്‍ പോളും സംഘവും നല്‍കിയ ബൈബിളിന്റെ പ്രതി സ്വീകരിക്കുവാന്‍ പോലും ഇമാം കൂട്ടാക്കിയില്ല. വീട്ടില്‍ കടന്നുവന്ന സുവിശേഷകരെ അപമാനിച്ചാണ് ഇമാം ഇറക്കിവിട്ടത്. പാസ്റ്റര്‍ പോളും സംഘവും താമസിക്കുന്ന സ്ഥലം കണ്ടുപിടിച്ച ശേഷം മുസ്ലീം വിശ്വാസികളെ കൊണ്ട് അവിടം ആക്രമിക്കണം എന്ന് മുനാഫ് അലി പദ്ധതിയിട്ടിരുന്നു. എന്നാല്‍ പരിശുദ്ധാത്മ ശക്തിയാല്‍ പ്രത്യേക വെളിപ്പാട് ലഭിച്ച പാസ്റ്ററും സംഘവും സുരക്ഷിത സ്ഥലത്തേക്ക് മാറി താമസിച്ചു. ഇങ്ങനെ ദിവസങ്ങള്‍ മുന്നോട്ടു പോകുമ്പോഴാണ് ഒരു വെള്ളിയാഴ്ച ദിവസം ഇമാം തന്റെ പ്രാര്‍ത്ഥനകള്‍ നടത്തിയ ശേഷം വീട്ടിലേക്കു മടങ്ങി വരുമ്പോള്‍ തലചുറ്റി തറയില്‍ വീണത്. മുനാഫ് അലി പിന്നീട് നടന്ന കാര്യങ്ങളെ ഇങ്ങനെയാണ് വിശദീകരിക്കുന്നത്."തലകറങ്ങി വീണ ഞാന്‍ കുറച്ചു നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ മരിച്ചു. എന്റെ ആത്മാവിനെ കൂട്ടിക്കൊണ്ടു പോകുവാന്‍ ചെകുത്താന്‍മാരുടെ വലിയ സംഘമാണ് വന്നത്. ഞാന്‍ അള്ളാഹുവിന്റെ നാമത്തില്‍ അവരെ ഓടിച്ചുവിടുവാന്‍ ശ്രമിച്ചു. നിങ്ങള്‍ക്ക് എന്റെ ആത്മാവിനെ കൊണ്ടു പോകുവാന്‍ ഒരവകാശവുമില്ലെന്ന് ഞാന്‍ ഉറക്കെ പറഞ്ഞു. എന്നാല്‍ അവര്‍ പിന്‍മാറുവാന്‍ കൂട്ടാക്കിയില്ല. തങ്ങള്‍ക്ക് മാത്രമാണ് അതിനുള്ള അവകാശമെന്ന് പിശാചുക്കള്‍ ഉറക്കെ പറഞ്ഞുകൊണ്ടേയിരുന്നു". "പെട്ടെന്നു തന്നെ യേശുക്രിസ്തു അസംഖ്യം മാലാഖമാരുമായി സ്വര്‍ഗത്തില്‍ നിന്നും ഇറങ്ങിവരുന്നതായി ഞാന്‍ കണ്ടു. അദ്ദേഹം എന്റെ ഹൃദയത്തോട് സംസാരിച്ചു. ആദിമ മനുഷ്യന്‍ സാത്താന്റെ പ്രലോഭനത്തിന് വഴങ്ങി പാപം ചെയ്തതും, രക്ഷാകരമായ അവസ്ഥയിലേക്ക് മനുഷ്യരെ കൂട്ടികൊണ്ടു പോകുവാന്‍ യേശുക്രിസ്തു സഹിച്ച കഷ്ടപാടും അവിടുന്ന് എന്നോട് പറഞ്ഞു. സ്വര്‍ഗരാജ്യത്തിലെ ഒരു പൗരനായി ഞാന്‍ മാറണമെന്നും ക്രിസ്തു എന്റെ ആത്മാവിനോട് പറഞ്ഞു. ഒരു സാക്ഷിയായി ജീവിക്കുവാന്‍ ഞാന്‍ നിന്റെ ജീവനെ മടക്കി നല്‍കുന്നുവെന്ന് പറഞ്ഞാണ് കര്‍ത്താവ് മറഞ്ഞത്". മുനാഫ് അലി പറഞ്ഞു. മേശപുറത്ത് കിടത്തി ആരോ തന്നെ കുളിപ്പിക്കുമ്പോഴാണ് വീണ്ടും ബോധം വീണതെന്ന് മുനാഫ് അലി ഓര്‍ക്കുന്നു. മരിച്ചു പോയ തന്നെ മകനും മറ്റുള്ളവരും ചേര്‍ന്ന് സംസ്‌കരിക്കുവാന്‍ കൊണ്ടുപോകുന്നതിന് മുമ്പുള്ള കുളിപ്പിക്കലായിരുന്നു അതെന്ന കാര്യം അദ്ദേഹത്തെ ഞെട്ടിച്ചു. മരിച്ചു പോയ മുനാഫ് അലി കണ്ണുകള്‍ തുറന്നപ്പോള്‍ നിരവധി പേര്‍ ഭയത്തോടെ ഓടിപോയി. തിരികെ ജീവന്‍ ലഭിച്ച മുനാഫ് അലി നടന്ന സംഭവങ്ങള്‍ എല്ലാവരോടും പറഞ്ഞു. ചിലര്‍ മുനാഫിന്റെ വാക്കുകള്‍ വിശ്വസിച്ചു. മറ്റു ചിലര്‍ അത് തള്ളികളഞ്ഞു. തലചുറ്റി വീണപ്പോള്‍ മുനാഫിന്റെ തല തറയില്‍ ശക്തമായി ഇടിച്ചുകാണുമെന്നും, ഇതിനാല്‍ ബോധം നഷ്ടപ്പെട്ട അവസ്ഥയില്‍ ഭ്രാന്ത് സംസാരിക്കുകയാണെന്നും ചില മുസ്ലീം വിശ്വാസികള്‍ പറഞ്ഞു. ക്രിസ്തുവിനെ കുറിച്ച് പ്രസംഗിക്കുവാനും, സാക്ഷീകരിക്കുവാനും ആരംഭിച്ച മുനാഫിനെ അവര്‍ ഇമാം സ്ഥാനത്തു നിന്നും പുറത്താക്കി. എന്നാല്‍ മുനാഫ് അലിയും കുടുംബവും രക്ഷിക്കപ്പെട്ടു. സ്വന്തം രാജ്യത്ത് നിരവധി ഭീഷണികള്‍ നേരിടേണ്ടി വന്നതിനാല്‍ അവര്‍ മറ്റൊരു രാജ്യത്തേക്ക് പലായനം ചെയ്തിരിക്കുകയാണ്. ആയിരിക്കുന്ന സ്ഥലത്ത് ക്രിസ്തു സാക്ഷിയായി ജീവിക്കുകയാണ് ഈ പഴയ ഇസ്ലാം പണ്ഡിതന്‍. അദ്ദേഹത്തിനു വേണ്ടി പ്രാര്‍ത്ഥിക്കണമെന്ന അപേക്ഷയും, ഇമാമിനെ സുവിശേഷം അറിയിക്കുവാന്‍ ശ്രമിച്ച പാസ്റ്റര്‍ പോള്‍ ബൈബിള്‍ ഫോര്‍ മിഡില്‍ ഈസ്റ്റ് വെബ്‌സൈറ്റില്‍ നടത്തിയിട്ടുണ്ട്.
Image: /content_image/News/News-2016-11-21-10:51:43.jpg
Keywords: Imam,hated,Christians,until,Jesus,raised,him,from,the,dead
Content: 3296
Category: 1
Sub Category:
Heading: കരുണയുടെ വര്‍ഷത്തിന്റെ സമാപനത്തില്‍ പാക്കിസ്ഥാന്‍ 69 തടവുകാരെ മോചിപ്പിച്ചു
Content: ഫൈസലാബാദ്: കരുണയുടെ ജൂബിലി വര്‍ഷത്തിന്റെ സമാപന ദിനത്തില്‍ 69 തടവുകാരെ പാക്കിസ്ഥാന്‍ മോചിപ്പിച്ചു. ഫൈസലാബാദിലെ സെന്‍ട്രല്‍ പ്രിസണില്‍ തടവില്‍ കഴിഞ്ഞിരുന്നവരെയാണ് സര്‍ക്കാര്‍ അധികൃതര്‍ മോചിപ്പിച്ചത്. തടവുകാരോട് കൂടുതല്‍ ദയ കാണിക്കണമെന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആഹ്വാനത്തിന്റെ പ്രതിഫലനമെന്നോണമാണ് അധികൃതര്‍ തടവുകാരെ വിട്ടയക്കുവാന്‍ തീരുമാനിച്ചതെന്ന്‍ മനുഷ്യാവകാശ വകൂപ്പ് മന്ത്രിയും ക്രൈസ്തവ സെനറ്ററുമായ കമ്രാന്‍ മൈക്കിള്‍ പ്രതികരിച്ചു. കമ്രാന്‍ മൈക്കിളിന്റെയും, ഫൈസലാബാദ് ആര്‍ച്ച് ബിഷപ്പ് ജോസഫ് അര്‍ഷാദിന്റെയും നേതൃത്വത്തിലുള്ള സംഘം നേരത്തെ ജയിലില്‍ സന്ദര്‍ശനം നടത്തിയിരിന്നു. ജയിലിലെ മറ്റു തടവുകാരോട് അവരുടെ പ്രശ്‌നങ്ങളെ കുറിച്ചും, വിവിധ ബുദ്ധിമുട്ടുകളെ കുറിച്ചും മന്ത്രിയും ആര്‍ച്ച് ബിഷപ്പും ചോദിച്ചു മനസിലാക്കിയിരിന്നു. ഗുരുതരമല്ലാത്ത വിവിധ കുറ്റങ്ങള്‍ ചെയ്തവരാണ് ഇപ്പോള്‍ മോചിപ്പിക്കപ്പെട്ട 69 പേരും. പലരുടെയും ശിക്ഷാ കാലാവധി കഴിഞ്ഞിട്ടും, പിഴയായി നല്‍കേണ്ട പണം കെട്ടിവയ്ക്കാതിരുന്നതിനാലാണ് തടവറയില്‍ കഴിയേണ്ടി വന്നത്. ഫ്രാന്‍സിസ് മാര്‍പാപ്പ പ്രഖ്യാപിച്ച കരുണയുടെ ജൂബിലി വര്‍ഷത്തിന്റെ ഒരു പ്രതികരണമായിട്ടാണ് പാക്കിസ്ഥാനി സര്‍ക്കാര്‍ ഇത്തരമൊരു തീരുമാനം സ്വീകരിച്ചതെന്ന് കമ്രാന്‍ മൈക്കിള്‍ പറഞ്ഞു. "പണം ഇല്ലാതിരുന്നതു മൂലം ഇതുവരെ മോചനം സാധ്യമാകാതിരുന്ന ഇവരുടെ പിഴതുക, സര്‍ക്കാര്‍ പ്രത്യേക ഫണ്ടില്‍ നിന്നും അടയ്ക്കുവാന്‍ തീരുമാനിച്ചിട്ടുണ്ട്. ജയില്‍ തടവുകാരുടെ പുനരധിവാസത്തിനായി സര്‍ക്കാര്‍ പ്രത്യേക പദ്ധതികളും ആവിഷ്‌കരിച്ച് നടപ്പിലാക്കുന്നുണ്ട്. പുതിയ തീരുമാനം പാക്കിസ്ഥാനിലെ ജയിലിലെ ആളുകളുടെ എണ്ണം കുറയ്ക്കുവാന്‍ സഹായകരമാകുമെന്നാണ് പ്രതീക്ഷ". കമ്രാന്‍ മൈക്കിള്‍ പറഞ്ഞു. 88 ജയിലുകളാണ് പാക്കിസ്ഥാനിലുള്ളത്. ഇത്രയും തടവറകളിലായി എണ്‍പതിനായിരത്തില്‍ അധികം തടവുകാരുണ്ടെന്നാണ് കണക്ക്. തടവുകാരില്‍ 70 ശതമാനം പേരും വിചാരണ നേരിടുന്നവരാണ്. സര്‍ക്കാര്‍ രേഖകള്‍ പ്രകാരം നാല്‍പത്തിയാറായിരം തടവുകാരെ പാര്‍പ്പിക്കുവാനുള്ള സൗകര്യം മാത്രമാണ് പാക്കിസ്ഥാനിലെ ജയിലുകളില്‍ ഉള്ളത്.
Image: /content_image/News/News-2016-11-21-11:59:41.jpg
Keywords:
Content: 3297
Category: 1
Sub Category:
Heading: കരുണയുടെ വര്‍ഷത്തില്‍ തന്നെ ഏറെ വേദനിപ്പിച്ച സംഭവങ്ങളെ സ്മരിച്ച് ഫ്രാന്‍സിസ് പാപ്പ
Content: റോം: കരുണയുടെ ജൂബിലി വര്‍ഷം താന്‍ നേരില്‍ കണ്ട വിവിധ ജീവിത സാഹചര്യങ്ങളെ കുറിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ ഇറ്റാലിയന്‍ ചാനലിന് പ്രത്യേക അഭിമുഖം നല്‍കി. 'ടിവി-2000' എന്ന ചാനലിന് ഫ്രാന്‍സിസ് പാപ്പ നല്‍കിയ അഭിമുഖത്തിലാണ് തന്നെ ഏറെ നൊമ്പരപ്പെടുത്തിയ ജീവിതാവസ്ഥകളെ പറ്റി ഫ്രാന്‍സിസ് പാപ്പ തുറന്ന്‍ പറഞ്ഞത്. വേശ്യാവൃത്തിയിലേക്ക് നിര്‍ബന്ധപൂര്‍വ്വം അകപ്പെട്ടു പോയ സ്ത്രീകളോട് സംസാരിച്ചതും, മൂന്നു മക്കളില്‍ ഒരാള്‍ മരിച്ചപ്പോള്‍ സങ്കടത്തിലായ അമ്മയുടെ വേദനയുമാണ്, തന്നെ ഏറെ സ്പര്‍ശിച്ചതെന്ന് പാപ്പ അഭിമുഖത്തില്‍ പറഞ്ഞു. "നിര്‍ബന്ധപൂര്‍വ്വം വേശ്യാവൃത്തിയിലേക്ക് വലിച്ചിഴക്കപ്പെട്ട സ്ത്രീകളുടെ ജീവിതകഥ എന്റെ ഹൃദയത്തെ ആഴത്തില്‍ സ്പര്‍ശിച്ചു. ആഫ്രിക്കന്‍ സ്വദേശിനിയായ യുവതിയുമായി സംസാരിക്കുവാന്‍ കരുണയുടെ വര്‍ഷത്തില്‍ ഇടയായി. മറ്റുള്ളവരുടെ കൊടും ചൂഷണങ്ങള്‍ക്കാണ് അവള്‍ വിധേയയായത്. ഒന്‍പതു മാസം ഗര്‍ഭിണിയായിരുന്നപ്പോള്‍ പോലും അവളെ വേശ്യാവൃത്തിയില്‍ നിന്നും ഒഴിഞ്ഞുമാറുവാന്‍ മറ്റുള്ളവര്‍ സമ്മതിച്ചിരുന്നില്ല. അവളില്‍ നിന്നും പണം സമ്പാദിക്കുക എന്നതായിരുന്നു അവരുടെ ഏക ലക്ഷ്യം". "വേശ്യാലയത്തില്‍ നിന്നും രക്ഷപെട്ട അവള്‍ തണുപ്പുള്ള ഒരു രാത്രിയില്‍ വഴിയരികിലാണ് തന്റെ കുഞ്ഞിനു ജന്മം നല്‍കിയത്. അവളുടെ ശുശ്രൂഷയ്ക്കായി ആരും കടന്നുവന്നില്ല. കൊടുംതണുപ്പേറ്റ് അവളുടെ കുഞ്ഞ് മരിച്ചു. അവളുടെ സങ്കടം എത്ര വലുതാണ്. പകല്‍ മുഴുവനും തെറ്റിലൂടെ സമ്പാദിക്കുന്ന പണം, കുറഞ്ഞു പോയാല്‍ ചൂഷകരില്‍ നിന്നും സ്ത്രീകള്‍ക്കു മര്‍ദ്ദനമേല്‍ക്കേണ്ടി വരുന്നു. ഏറെ സങ്കടകരമാണ് ഇത്തരം അവസ്ഥ". പാപ്പ പറഞ്ഞു. ആഗസ്റ്റ് മാസം 12-ാം തീയതിയാണ് വേശ്യാവൃത്തിയില്‍ നിന്നും രക്ഷപ്പെട്ടവരെ പുനരധിവസിപ്പിക്കുന്ന പോപ് ജോണ്‍ ഇരുപത്തി മൂന്നാം കേന്ദ്രം ഫ്രാന്‍സിസ് പാപ്പ സന്ദര്‍ശിച്ചത്. ജൂബിലി വര്‍ഷത്തിലെ ‘കരുണയുടെ വെള്ളിയാഴ്ച’ ആചരണത്തോടനുബന്ധിച്ചായിരുന്നു പാപ്പയുടെ സന്ദര്‍ശനം. മറ്റൊരു കരുണയുടെ വെള്ളിയില്‍ കുട്ടികളുടെ ആശുപത്രിയും, പ്രായം ചെന്നവരെ ശുശ്രൂഷിക്കുന്ന ഒരു കേന്ദ്രവും പാപ്പ സന്ദര്‍ശിച്ചിരുന്നു. മൂന്നു മക്കളുണ്ടായിരുന്ന അമ്മയ്ക്കു തന്റെ ഒരു കുഞ്ഞ് മരിച്ചു പോയതിനെ തുടര്‍ന്നുണ്ടായ സങ്കടവും മാര്‍പാപ്പ പങ്ക് വെച്ചു. "ഗര്‍ഭഛിദ്രത്തിനു വേണ്ടി മുറവിളികൂട്ടുന്നവരെ കണ്ടിട്ടുണ്ട്. എന്നാല്‍, തന്റെ മൂന്നു മക്കളില്‍ ഒരാള്‍ മരിച്ചുപോയപ്പോള്‍ തീവ്രമായി ദുഃഖിക്കുന്ന ഒരമ്മയേയും കാണുവാന്‍ ഇടയായി. പലരും കുട്ടികളെ നശിപ്പിക്കുവാന്‍ ശ്രമിക്കുമ്പോള്‍ ഇവിടെ തന്റെ കുഞ്ഞ് മരിച്ചുപോയപ്പോള്‍ ഒരമ്മയ്ക്ക് നേരിട്ട സങ്കടത്തെ നാം ഓര്‍ക്കണം. ജീവിതത്തിന്റെ വിവിധ അവസ്ഥകളെ കുറിച്ച് മനസിലാക്കുന്നതിന് ഇത്തരം ചിന്തകള്‍ നമ്മേ സഹായിക്കും". പാപ്പ പറഞ്ഞു. ജൂബിലി വര്‍ഷത്തിന് തുടക്കം കുറിച്ച വാഴ്ത്തപ്പെട്ട പോള്‍ ആറാമനേയും, വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ ഉള്‍പ്പെടെയുള്ള തന്റെ മുന്‍ഗാമികളേയും ഫ്രാന്‍സിസ് മാര്‍പാപ്പ അഭിമുഖത്തില്‍ നന്ദിയോടെ സ്മരിച്ചു. ജപമാലയും, പ്രാര്‍ത്ഥനയും, അനുദിനം അര്‍പ്പിക്കുന്ന ദിവ്യബലിയുമാണ് തന്റെ ജീവിതത്തിന്റെ ശക്തിയെന്നു പാപ്പ അഭിമുഖത്തില്‍ പറഞ്ഞു. ലോകത്തിലെ ആയുധ ഇടപാടുകള്‍ മൂന്നാം ലോക മഹായുദ്ധം എന്ന വിപത്തിലേക്കാണ് നയിക്കുന്നതെന്ന മുന്നറിയിപ്പും ഫ്രാന്‍സിസ് മാര്‍പാപ്പ നല്‍കി. വേദനിക്കുന്ന ക്രിസ്തുവിന്റെ മാംസത്തില്‍ തഴുകുമ്പോള്‍ മാത്രമാണ് എല്ലാ അക്രമത്തില്‍ നിന്നും നാം പിന്മാറുകയെന്ന വാക്കുകളോടെയാണ് ഫ്രാന്‍സിസ് മാര്‍പാപ്പ തന്റെ അഭിമുഖം അവസാനിപ്പിക്കുന്നത്. നാല്‍പത് മിനിറ്റ് ദൈര്‍ഖ്യമുള്ള വീഡിയോ അഭിമുഖമാണ് പാപ്പ മാധ്യപ്രവര്‍ത്തകര്‍ക്ക് അനുവദിച്ചത്. ഫ്രാന്‍സിസ് പാപ്പയുമായുള്ള അഭിമുഖം, കരുണയുടെ ജൂബിലി വര്‍ഷം സമാപിച്ച ഇന്നലെ സംപ്രേക്ഷണം ചെയ്തു.
Image: /content_image/News/News-2016-11-21-13:51:11.jpg
Keywords: ex-prostitute's,horrific,suffering,pope,shares,his,memory,in,interview
Content: 3298
Category: 18
Sub Category:
Heading: പരസ്പരം കരുണ കാണിക്കുന്നതിലൂടെ മനുഷ്യത്വത്തിന്റെ മഹത്വം ഉയരും: ഫിലിപ്പോസ് മാർ ക്രിസോസ്റ്റം
Content: പുന്നമൂട്: മനുഷ്യർ പരസ്പരം കരുണ കാണിക്കുന്നതിലൂടെ മനുഷ്യത്വത്തിന്റെ മഹത്വം ഉയരുമെന്നു മലങ്കര സുറിയാനി മാർത്തോമ സഭ വലിയ മെത്രാപ്പോലീത്ത ഫിലിപ്പോസ് മാർ ക്രിസോസ്റ്റം. മാവേലിക്കര ഭദ്രാസനത്തിന്റെ കാരുണ്യവർഷ സമാപന സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. "മനുഷ്യൻ ജീവിക്കുന്നത് ദൈവം നൽകിയ കാരുണ്യത്തിലാണ്. അതിനാൽ മറ്റുള്ളവരോടു നാം കാണിക്കുന്ന കരുണയെ ദൈവീക ആരാധനയായി കാണണം. മറ്റുള്ളവർക്കു ഗുണം ഉണ്ടാകുന്നത് ദുഷ്‌ട വിചാരത്തിലൂടെ കാണാതെ അവരുടെ കഴിവിനെ നാം തിരിച്ചറിഞ്ഞ് സന്തോഷം പങ്കിടാനാണ് ശ്രമിക്കേണ്ടത്. മറ്റുള്ളവരുടെ മനസിന്റെ നന്മയാണ് നമ്മുടെ ജീവിതമെന്നും നമ്മളിൽ ചിന്ത വളർത്തണം. നാം മറ്റുള്ളവരെ നോക്കിയില്ലങ്കിൽ നമ്മേ നോക്കാൻ ആരും കാണില്ലന്ന ചിന്ത നമ്മളിൽ ഉണ്ടാകണമെന്നും ക്രിസോസ്റ്റം മെത്രാപ്പോലീത്ത പറഞ്ഞു. മാവേലിക്കര രൂപതാധ്യക്ഷൻ ഡോ. ജോഷ്വാ മാർ ഇഗ്നാത്തിയോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു. വികാരി ജനറാൾ മോൺ. ജോർജ് ചരുവിള കോർ എപ്പിസ്ക്കോപ്പ റിപ്പോർട്ട് അവതരിപ്പിച്ചു. മാവേലിക്കര രൂപതയ്ക്കു വേണ്ടി ചുനക്കര ജനാർദനൻ നായരുടെ ആശയത്തിൽ രാജീവ് ആലുങ്കൽ രചിച്ച് മജീഷ്യൻ സാമ്രാജ് നിർമിച്ച മദർ തെരേസ കരുണയുടെ ’അമ്മ എന്ന വീഡിയോ ആൽബത്തിന്റെ പ്രകാശനം ഫിലിപ്പോസ് മാർ ക്രിസോസ്റ്റം മെത്രാപ്പോലീത്ത നിർവഹിച്ചു. രൂപതയുടെ സാമൂഹ്യക്ഷേമ വിഭാഗമായ കായംകുളം ചേതനാ സൊസൈറ്റി കാൻസർ രോഗികൾക്കായി കേശദാന പദ്ധതിയിലൂടെ സ്വരൂപിച്ച മുടി തൃശൂർ അമല കാൻസർ സെന്റർ അധികൃതർക്ക് ബിഷപ് ഡോ. ജോഷ്വാ മാർ ഇഗ്നാത്തിയോസ് കൈമാറി. കെസിബിസി കാരുണ്യ വർഷ പുരസ്കാരം നേടിയ മുഹമ്മദ് ഷമീർ, രാജൻ കൈപ്പള്ളിൽ, രാജു ചാമക്കാല എന്നിവരെ സമ്മേളനത്തിൽ ആദരിച്ചു. ജിതിൻ മെമ്മോറിയൽ ട്രസ്റ്റ് ഫണ്ട് വിതരണം, ഭദ്രാസന മാതൃ വേദിയുടെ കാരുണ്യനിധി വിതരണം എന്നിവയും സമ്മേളനത്തില്‍ നടന്നു.
Image: /content_image/India/India-2016-11-21-12:44:51.jpg
Keywords:
Content: 3299
Category: 15
Sub Category:
Heading: ശുദ്ധീകരണാത്മാക്കളുടെ വണക്കമാസം: ഇരുപത്തിരണ്ടാം തീയതി
Content: "ചോദിപ്പിന്‍ നിങ്ങള്‍ക്കു ലഭിയ്ക്കും, അന്വേഷിക്കുവിന്‍ നിങ്ങള്‍ കണ്ടെത്തും, മുട്ടുവിന്‍ നിങ്ങള്‍ക്കു തുറന്ന്‍ കിട്ടും" എന്നു അരുള്‍ ചെയ്ത ദൈവം നമ്മുടെ പ്രാര്‍ത്ഥനയില്‍ എന്തു കാര്യങ്ങള്‍ യാചിച്ചാലും നിങ്ങള്‍ക്കു എല്ലാം ലഭിക്കുമെന്ന്‍ ഓര്‍മ്മപ്പെടുത്തുന്നു. എത്ര വിശുദ്ധന്മാര്‍ തങ്ങളുടെ പ്രാര്‍ത്ഥനയാല്‍ മരിച്ചവരെ ഉയിര്‍പ്പിക്കുകയും രോഗികളെ സുഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഇങ്ങനെ പരോപകാരത്തിനും സ്വരക്ഷയ്ക്കും വേണ്ടി മനുഷ്യന്‍റെ കൈയ്യില്‍ കൊടുത്തിരിക്കുന്ന ബലമേറിയ ഒരായുധമാകുന്നു പ്രാര്‍ത്ഥന. ഇത് ശുദ്ധീകരണ സ്ഥലത്തിലെ ആത്മാക്കളുടെ രക്ഷയ്ക്കായി ഉപയോഗിക്കാമെന്നും ഇങ്ങനെ ഉപയോഗിക്കുന്നതു കൊണ്ട് അവര്‍ക്ക് വളരെ സഹായം ലഭിക്കുമെന്നുള്ളത് തുറന്ന സത്യമാണ്. പ്രാര്‍ത്ഥന തനിയെ ചൊല്ലുന്നതും പൊതുവില്‍ ചൊല്ലുന്നതും രണ്ട് രീതിയാകുന്നു. തനിയെ ചെയ്യുന്ന പ്രാര്‍ത്ഥനയേക്കാള്‍ പൊതുവില്‍ ചെയ്യുന്നതിനാണ് കൂടുതല്‍ ഫലം. അതുകൊണ്ട് തനിയെ ചൊല്ലുന്ന പ്രാര്‍ത്ഥന കൊണ്ടു മാത്രം തൃപ്തിപ്പെടാതെ സമൂഹ പ്രാര്‍ത്ഥനയില്‍ ഭക്തിയുള്ള ആളുകള്‍ പങ്കു കൊള്ളുന്നു. പലര്‍കൂടി ചെയ്യുന്ന പ്രാര്‍ത്ഥനയ്ക്ക് കൂടുതല്‍ ഫലമുണ്ടെന്ന് നമ്മുടെ കര്‍ത്താവ് തന്നെ അരുളിച്ചെയ്തിട്ടുണ്ട്. പണച്ചെലവോ, ബുദ്ധിമുട്ടോ സ്വന്തം ജോലികള്‍ക്ക് വിഘ്നമോ കൂടാതെ നിര്‍വഹിക്കാവുന്ന പ്രാര്‍ത്ഥനയെങ്കിലും നാം ചെയ്യാതിരിന്നാല്‍ അത് ഏറെ കഠിനമായിരിക്കും. #{red->n->n->ജപം}# സര്‍വ്വേശ്വരാ ഇന്നേ ദിവസം മരണം പ്രാപിച്ചവരുടെ ആത്മാക്കളെക്കുറിച്ച് അങ്ങേ കൃപ ഞങ്ങള്‍ യാചിക്കുന്നു. ഈ ആത്മാക്കള്‍ ചെയ്ത കുറ്റങ്ങളെല്ലാം അങ്ങ് പൊറുത്ത് അവരെ നിത്യനരകത്തില്‍ തള്ളാതെയും ശുദ്ധീകരണ സ്ഥലത്തില്‍ നിറുത്താതെയും അങ്ങേ പ്രതാപമുള്ള തിരുസന്നിധിയിലേക്കു വിളിച്ചു കൊള്ളണമെന്ന് അങ്ങേ അവസാനമില്ലാത്ത ദയാധിക്യത്തെക്കുറിച്ച് അങ്ങയോടു ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു. ആമ്മേന്‍. മരിച്ച വിശ്വാസികളുടെ ആത്മാക്കള്‍ക്ക് തമ്പുരാന്‍റെ മനോഗുണത്താല്‍ മോക്ഷത്തില്‍ ചേരുവാന്‍ ഇടയുണ്ടായിരിക്കട്ടെ. നിത്യപിതാവേ! ഈശോമിശിഹാ കര്‍ത്താവിന്‍റെ വിലമതിയാത്ത തിരുച്ചോരയെക്കുറിച്ച് മരിച്ച വിശ്വാസികളുടെമേല്‍ കൃപയായിരിക്കണമേ. #{red->n->n->സൂചന}# (മരിച്ച വിശ്വാസികളുടെ ആത്മാക്കള്‍ക്കു വേണ്ടി ഈശോയുടെ അഞ്ചു തിരുമുറിവുകളെക്കുറിച്ച് താഴെ കൊടുത്തിരിക്കും വിധം അഞ്ചു പ്രാവശ്യം ചൊല്ലുക) മരിച്ച വിശ്വാസികളുടെ ആത്മാക്കള്‍ക്കു തമ്പുരാന്‍റെ മനോഗുണത്താല്‍ മോക്ഷത്തില്‍ ചേരുവാൻ അനുഗ്രഹമുണ്ടായിരിക്കട്ടെ നിത്യപിതാവേ, ഈശോമിശിഹാ കര്‍ത്താവിന്‍റെ വിലമതിയാത്ത തിരുച്ചോരയെക്കുറിച്ച് അവരുടെമേല്‍ കൃപയുണ്ടാകണമേ. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. #{red->n->n->ശുദ്ധീകരാത്മാക്കളുടെ ലുത്തിനിയ}# കര്‍ത്താവേ, അനുഗ്രഹിക്കണമേ! മിശിഹായേ, അനുഗ്രഹിക്കണമേ! കര്‍ത്താവേ, അനുഗ്രഹിക്കണമേ! മിശിഹായേ ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ! മിശിഹായേ ഞങ്ങളുടെ പ്രാര്‍ത്ഥന കൈക്കൊള്ളണമേ! സ്വര്‍ഗ്ഗസ്ഥനായ പിതാവായ ദൈവമേ, #{blue->n->n->.........(ഞങ്ങളെ അനുഗ്രഹിക്കണമേ)}# ഭൂലോക രക്ഷകനായ പുത്രനായ ദൈവമേ, പരിശുദ്ധാത്മാവായ ദൈവമേ, ഏകദൈവമായ പരിശുദ്ധ ത്രിത്വമേ, പരിശുദ്ധ മറിയമേ, #{blue->n->n->........(മരിച്ച വിശ്വാസികള്‍ക്കു വേണ്ടി അപേക്ഷിക്കണമേ)}# ദൈവത്തിന്‍റെ പരിശുദ്ധ ജനനീ, കന്യകകള്‍ക്കു മകുടമാകുന്ന നിര്‍മ്മല കന്യകേ, വിശുദ്ധ മിഖായേലെ, ദൈവദൂതന്മാരും മുഖ്യ ദൈവദൂതന്മാരുമായ സകല മാലാഖമാരേ, നവവൃന്ദ മാലാഖമാരെ, വിശുദ്ധ സ്നാപക യോഹന്നാനേ, വിശുദ്ധ യൗസേപ്പേ, ബാവാന്മാരും ദീര്‍ഘദര്‍ശികളുമായ സകല വിശുദ്ധന്മാരേ, വിശുദ്ധ പത്രോസേ, വിശുദ്ധ പൗലോസേ, വിശുദ്ധ യോഹന്നാനേ, ശ്ലീഹന്മാരും സുവിശേഷകന്മാരുമായ സകല വിശുദ്ധന്മാരെ, വിശുദ്ധ എസ്തപ്പാനോസേ, വിശുദ്ധ ലൗറന്തിയോസേ, വേദസാക്ഷികളായ സകല വിശുദ്ധന്മാരേ, വിശുദ്ധ ഗ്രിഗോറിയോസേ, വിശുദ്ധ അംബ്രോസീസേ, വിശുദ്ധ ഈറാനിമ്മോസേ, മെത്രാന്മാരും വന്ദകന്മാരുമായ സകല‍ വിശുദ്ധന്മാരേ, വേദപാരംഗതന്‍മാരായ സകല വിശുദ്ധരേ, ഗുരുക്കന്മാരും ആചാര്യന്മാരുമായ സകല വിശുദ്ധന്മാരെ, സന്യാസികളും തപോധനന്മാരുമായ സകല വിശുദ്ധന്മാരേ, വിശുദ്ധ മറിയം മഗ്ദലേനായെ, വിശുദ്ധ കത്രീനായെ, വിശുദ്ധ ബാര്‍ബരായെ, കന്യകകളും വിധവകളുമായ സകല വിശുദ്ധരേ, ദയാപരനായിരുന്ന്, .........(കര്‍ത്താവേ അവരുടെ പാപങ്ങള്‍ പൊറുത്തരുളണമേ) ദയാപരനായിരുന്ന്, ........(കര്‍ത്താവേ, ഞങ്ങളുടെ പ്രാര്‍ത്ഥന കേട്ടരുളണമേ) ദയാപരനായിരുന്ന്, ........(കര്‍ത്താവേ ഞങ്ങളുടെ പ്രാര്‍ത്ഥന കേട്ടരുളണമേ) സകല തിന്മകളില്‍ നിന്ന്‍, #{blue->n->n->.......(കര്‍ത്താവേ അവരെ രക്ഷിക്കണമേ)}# അങ്ങേ കോപത്തില്‍ നിന്ന്, അങ്ങേ നീതിയുടെ ഘോരതയില്‍ നിന്ന്‍, ക്രൂരമായ വ്യാകുലത്തില്‍ നിന്ന്, കഠിന ശിക്ഷയില്‍ നിന്ന്, മരണത്തിന്‍റെ ഭയങ്കരമായ ഇരുളില്‍ നിന്ന്‍, അഗ്നിജ്വാലയില്‍ നിന്ന്‍, ശുദ്ധീകരണ സ്ഥലമായ പാറാവില്‍ നിന്ന്‍, അങ്ങേ മനുഷ്യാവതാരത്തെക്കുറിച്ച്, അങ്ങേ കറയില്ലാത്ത ഉത്ഭവത്തെയും പിറവിയേയും കുറിച്ച്, അങ്ങേ മാധുര്യമുള്ള തിരുനാമത്തെക്കുറിച്ച്, അങ്ങേ തിരുബാല പ്രായത്തെക്കുറിച്ച്, അങ്ങേ ജ്ഞാനസ്നാനത്തെയും ഉപവാസത്തെയും കുറിച്ച്, അങ്ങേ വലിയ എളിമയെക്കുറിച്ച്, അങ്ങേ ജാഗ്രതയുള്ള അനുസരണത്തെക്കുറിച്ച്, അങ്ങേ കൃപാധിക്യത്തെയും അളവില്ലാത്ത സ്നേഹത്തെയും കുറിച്ച്, അങ്ങേ പീഡാസഹനത്തെക്കുറിച്ച്, അങ്ങേ ചോര വിയര്‍പ്പേക്കുറിച്ച്, അങ്ങുന്ന് കെട്ടപ്പെട്ട കെട്ടുകളെക്കുറിച്ച്, അങ്ങുന്ന് അനുഭവിച്ച അടികളെക്കുറിച്ച്, അങ്ങേ തിരുമുള്‍‍മുടിയെക്കുറിച്ച്, അങ്ങേ തിരുക്കുരിശിനെക്കുറിച്ച്, അങ്ങേ അഞ്ചു തിരുമുറിവുകളെക്കുറിച്ച്, ഞങ്ങളുടെ മരണത്തെ ജയിച്ച അങ്ങേ അപമാനമുള്ള മരണത്തെക്കുറിച്ച്, അങ്ങേ വിലമതിയാത്ത തിരുരക്തത്തെക്കുറിച്ച്, അങ്ങേ മഹിമയുള്ള ഉത്ഥാനത്തെക്കുറിച്ച്, അങ്ങേ അതിശയമായ സ്വര്‍ഗ്ഗാരോഹണത്തെക്കുറിച്ച്, ആശ്വസിപ്പിക്കുന്നവനായ പരിശുദ്ധാത്മാവിന്‍റെ ആഗമനത്തെക്കുറിച്ച്, വിധിയുടെ ദിവസത്തില്‍ പാപികളായിരിക്കുന്ന ഞങ്ങള്‍ അങ്ങയോട് അപേക്ഷിക്കുന്നു, #{blue->n->n->.........(കര്‍ത്താവേ, ഞങ്ങളുടെ അപേക്ഷ കേള്‍ക്കണമേ)}# പാപിയായിരുന്ന മറിയം മഗ്ദലനായ്ക്കു പാപപരിഹാരം നല്‍കിയവനും നല്ല കള്ളന്‍റെ അപേക്ഷ കേട്ടവനുമായ അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു, മരണത്തിന്‍റെ താക്കോലും നരകത്തിന്‍റെ താക്കോലും കൈക്കൊണ്ടിരിക്കുന്ന അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു, രക്ഷിപ്പാന്‍ യോഗ്യതയുള്ളവരെ കൃപയോടെ രക്ഷിക്കുന്നതിനായി അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു, ഞങ്ങളുടെ സഹോദരര്‍, ബന്ധുക്കള്‍, സ്നേഹിതര്‍, ഉപകാരികള്‍ എന്നിവരുടെ ആത്മാക്കളെ ശുദ്ധീകരണ സ്ഥലത്തു നിന്ന്‍ രക്ഷിച്ചരുളണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു, ഉപേക്ഷിക്കപ്പെട്ട സകല‍ ആത്മാക്കള്‍ക്കും ദയ ചെയ്തരുളണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു, മിശിഹാകര്‍ത്താവില്‍ അനുകൂലപ്പെടുന്ന സകലര്‍ക്കും ആശ്വാസവും പ്രകാശവും സമാധാനവുമുള്ള സ്ഥലം കല്‍പ്പിച്ചരുളണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു, പാപദൂഷ്യത്താല്‍ അവര്‍ക്കുണ്ടായിരിക്കുന്ന ശിക്ഷയെ കുറച്ചരുളണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു, അവരുടെ ദുഃഖത്തെ സന്തോഷമാക്കി മാറ്റണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു, അവരുടെ ആശയെ നിറവേറ്റുവാന്‍ ദയയായിരിക്കണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു, അങ്ങയെ പുകഴ്ത്തി, സ്തുതിച്ചു ബലി അങ്ങേയ്ക്കണപ്പാന്‍ തക്കവണ്ണം കൃപ ചെയ്യണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു, അങ്ങേ പുണ്യാത്മാക്കളുടെ കൂട്ടത്തില്‍ അവരെ കൈക്കൊള്ളണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു, സര്‍വ്വേശ്വരന്‍റെ പുത്രാ, അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു, കൃപയുടെ ഉറവയെ, അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു. ഭൂലോക പാപങ്ങളെ ദിവ്യചെമ്മരിയാട്ടിന്‍ കുട്ടീ, ........(അവര്‍ക്ക് നിത്യാശ്വാസം കൊടുത്തരുളണമേ) ഭൂലോക പാപങ്ങളെ ദിവ്യചെമ്മരിയാട്ടിന്‍ കുട്ടീ, ........(അവര്‍ക്ക് നിത്യാശ്വാസം കൊടുത്തരുളണമേ) ഭൂലോക പാപങ്ങളെ ദിവ്യചെമ്മരിയാട്ടിന്‍ കുട്ടീ, ........(കര്‍ത്താവേ, അനുഗ്രഹിക്കണമേ) (തുടര്‍ന്ന്‍ 1 സ്വര്‍ഗ്ഗ. ചൊല്ലുക) സമാധാനത്തില്‍ അവര്‍ ആശ്വസിക്കട്ടെ, .........(അപ്രകാരം സംഭവിക്കട്ടെ) കര്‍ത്താവേ ഞങ്ങളുടെ അപേക്ഷ കേട്ടരുളണമേ. .......(ഞങ്ങളുടെ അഭയശബ്ദം അങ്ങേ സന്നിധിയില്‍ എത്തട്ടെ) #{red->n->n->പ്രാര്‍ത്ഥിക്കാം}# സകല വിശ്വാസികളുടെയും സൃഷ്ടാവും രക്ഷിതാവുമായിരിക്കുന്ന സര്‍വ്വേശ്വരാ, മരിച്ച അങ്ങേ ദാസരെക്കുറിച്ച് ചെയ്യപ്പെടുന്ന ഭക്തിയുള്ള അപേക്ഷയെ അംഗീകരിച്ച് അവരേറ്റം ആഗ്രഹിക്കുന്ന പാപപരിഹാരത്തെ കൃപയോടു കൂടെ കൊടുത്തരുളണമേ. എന്നേക്കും ജീവിച്ചു വാഴുന്നവനായ സര്‍വ്വേശ്വരാ കര്‍ത്താവേ, ഈ അപേക്ഷയെ കരുണയോടെ കേട്ടരുളണമേ. നിത്യപിതാവേ, മാതാപിതാക്കള്‍, ബന്ധുക്കള്‍, സ്നേഹിതര്‍, ഉപകാരികള്‍ മുതലായവരെ വേണ്ടവിധം സ്നേഹിച്ച് അവര്‍ക്കു വേണ്ട നന്മ ചെയ്യണമെന്ന് അങ്ങ് കല്‍പ്പിച്ചിരിക്കുന്നുവല്ലോ. ഞങ്ങള്‍ക്കു ജന്മം നല്‍കി പ്രിയത്തോടു കൂടെ വളര്‍ത്തി സഹായിച്ചവരും, പലവിധ ഉപകാരങ്ങള്‍ ഞങ്ങള്‍ക്കു ചെയ്തവരും, ഞങ്ങളുടെ ബന്ധുക്കള്‍, സ്നേഹിതര്‍ എന്നിവരും അവരുടെ വേദന നീങ്ങി എന്നേയ്ക്കും അങ്ങയെ സന്തോഷമായി ദര്‍ശിച്ചു കൊണ്ടിരിപ്പാന്‍ കൃപ ചെയ്യണമെന്ന് ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു. മരിച്ച വിശ്വാസികള്‍ക്കു വേണ്ടി നമുക്ക് പ്രാര്‍ത്ഥിക്കാം. .......(കര്‍ത്താവേ, അവര്‍ക്കു നിത്യാശ്വാസം കൊടുത്തരുളണമേ) നിത്യവെളിച്ചം അവര്‍ക്കു ലഭിക്കുമാറാകട്ടെ, ആമ്മേന്‍. #{red->n->n->സുകൃതജപം}# ഈശോ മിശിഹായുടെ ദിവ്യ ഹൃദയമേ! ഞങ്ങളുടെമേല്‍ അലിവായിരിക്കണമേ. #{red->n->n->സല്‍ക്രിയ}# മരിച്ചവരുടെ ആത്മാക്കള്‍ക്കു വേണ്ടി ഈശോമിശിഹായുടെ അഞ്ചു തിരുമുറിവുകളെക്കുറിച്ചുള്ള ജപം ചൊല്ലി പ്രാര്‍ത്ഥിക്കുക. {{ഈ മാസത്തെ മുഴുവന്‍ വണക്കമാസവും ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://pravachakasabdam.com/index.php/site/calendar/11?type=15}}
Image: /content_image/ChristianPrayer/ChristianPrayer-2016-11-21-19:00:07.jpg
Keywords: ശുദ്ധീകരണാത്മാക്കളുടെ വണക്കമാസം
Content: 3300
Category: 1
Sub Category:
Heading: ഗര്‍ഭഛിദ്രം ചെയ്തവര്‍ക്ക് പാപമോചനം നല്‍കുവാന്‍ വൈദികര്‍ക്ക് നല്‍കിയ പ്രത്യേക അനുവാദം തുടരും: കരുണയുടെ അടയ്ക്കാത്ത വാതിലുകളുമായി ഫ്രാന്‍സിസ് പാപ്പയുടെ പുതിയ അപ്പോസ്‌ത്തോലിക പ്രബോധനം
Content: വത്തിക്കാന്‍: കരുണയുടെ ജൂബിലി വര്‍ഷത്തിന്റെ സമാപനവേളയിൽ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പുതിയ അപ്പോസ്‌ത്തോലിക പ്രബോധനമായ 'മിസികോര്‍ഡിയ എറ്റ് മിസേറ' പുറത്തിറങ്ങി. ഗര്‍ഭഛിദ്രം ചെയ്തവര്‍ക്കു പാപമോചനം നല്‍കുവാന്‍ വൈദികര്‍ക്ക് കരുണയുടെ ജൂബിലി വര്‍ഷത്തിൽ നല്‍കിയ പ്രത്യേക അനുവാദം തുടരുമെന്ന് മാർപാപ്പ ഈ അപ്പോസ്‌ത്തോലിക പ്രബോധനത്തിലൂടെ വ്യക്തമാക്കുന്നു. ‘കരുണയുടെ പ്രേഷിതർ’ എന്ന പേരിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട വൈദികര്‍ക്ക് നൽകിയ പ്രത്യേക പാപമോചന അധികാരവും, SSPX വൈദികർക്ക് (Priestly Fraternity of Saint Pius X) കുമ്പസാരം എന്ന കൂദാശ പരികർമ്മം ചെയ്യുന്നതിനുള്ള അധികാരവും തുടർന്നും ഉണ്ടായിരിക്കുമെന്നും പ്രബോധനം വ്യക്തമാക്കുന്നു. കാരുണ്യമെന്നത് ഇടമുറിയാതെ തുടരേണ്ട ഒന്നാണെന്നും, നമ്മുടെ സമൂഹത്തില്‍ അത് പ്രഘോഷിക്കപ്പെടണമെന്നും പാപ്പ തന്റെ അപ്പോസ്‌ത്തോലിക പ്രബോധനത്തിലൂടെ ഓര്‍മ്മിപ്പിക്കുന്നു. "കരുണയുടെ ജൂബിലി വര്‍ഷത്തില്‍ ഗര്‍ഭഛിദ്രം എന്ന പാപത്തിന് മോചനം നല്‍കുവാന്‍ വൈദികര്‍ക്ക് പ്രത്യേക അനുമതി നല്‍കിയിരിന്നു. ഗര്‍ഭഛിദ്രം ചെയ്തവര്‍ക്ക് പാപമോചനം നല്‍കുവാന്‍ വൈദികര്‍ക്കു നല്‍കിയ ഈ അനുമതി തുടരും. ഒരു കാര്യം ഈ സമയത്ത് ഞാന്‍ പ്രത്യേകം ഓര്‍മ്മിപ്പിക്കുന്നു. ഗര്‍ഭഛിദ്രം എന്നതിനെ സഭ മാരകമായ പാപമായിട്ടാണ് കണക്കിലാക്കുന്നത്. ഒരു നിഷ്‌കളങ്ക ജീവനെ കൊലപ്പെടുത്തുകയെന്നത് കൊടുംപാപമാണ്. ഈ വസ്തുത നിലനില്‍ക്കുമ്പോള്‍ തന്നെ, ദൈവത്തിന്റെ കാരുണ്യത്തിന് മായിച്ചു കളയുവാന്‍ പറ്റാത്ത ഒരു പാപവുമില്ലെന്നും നാം ഓര്‍ക്കുന്നു. ഹൃദയം തുറന്നുള്ള കുമ്പസാരവും, പശ്ചാത്താപവും വഴി ദൈവത്തില്‍ നിന്നും കൊടും പാപങ്ങള്‍ക്കു പോലും പാപമോചനം ലഭിക്കും". പാപ്പ വിശദീകരിച്ചു. "വ്യഭിചാരത്തില്‍ പിടിക്കപ്പെട്ട സ്ത്രീയോട് ക്രിസ്തു കാണിച്ച കാരുണ്യമായിരുന്നു ജൂബിലി വര്‍ഷത്തിലെ നമ്മുടെ മുഖമുദ്ര. സഭയുടെ അടിസ്ഥാനം തന്നെ ഈ കാരുണ്യമാണ്. ഈ കാരുണ്യത്തിലൂടെയാണ് സഭ സുവിശേഷത്തിന്റെ യാഥാര്‍ത്ഥ വാഹകരാകുന്നത്". അപ്പോസ്‌ത്തോലിക പ്രബോധനത്തില്‍ ഫ്രാന്‍സിസ് പാപ്പ വിശദീകരിക്കുന്നു. സഭയില്‍ കാരുണ്യം പ്രഘോഷിക്കപ്പെടുന്ന വിവിധ കൂദാശകളെ കുറിച്ചും ലേഖനത്തില്‍ പാപ്പ വിശദീകരിക്കുന്നുണ്ട്. വിശുദ്ധ കുര്‍ബാനയിലും, കുമ്പസാരത്തിലും, രോഗിലേപനത്തിലും, ദൈവ വചനത്തിലും ദൈവത്തിന്റെ കാരുണ്യം നിറഞ്ഞു നിൽക്കുന്നുവെന്ന് അദ്ദേഹം ചൂണ്ടികാണിക്കുന്നു. കാരുണ്യം അനുഭവിക്കുന്നവര്‍, സ്‌നേഹത്താല്‍ നിറഞ്ഞ് ഇതേ കാരുണ്യ പ്രവര്‍ത്തികളുടെ ഉപകരണങ്ങളായി മാറണമെന്നും അദ്ദേഹം നിർദ്ദേശിക്കുന്നു. കാരുണ്യ വര്‍ഷത്തിന്റെ തുടര്‍ച്ചയായി ചില പ്രത്യേക പദ്ധതികളും പാപ്പ തന്റെ ലേഖനത്തിലൂടെ പ്രഖ്യാപിച്ചിട്ടുണ്ട്. വലിയ നോമ്പിന്റെ നാലാം ഞായറാഴ്ച 24 മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന കുമ്പസാരവും, ക്രിസ്തുരാജത്വ തിരുനാളിന് മുമ്പായി വരുന്ന ഞായറാഴ്ച പാവപ്പെട്ടവരുടെ ദിനമായി ആചരിക്കുവാനും, ദൈവവചനം കൂടുതലായി ലോകത്തെ അറിയിക്കുന്നതിനായി ഒരു ഞായറാഴ്ച പ്രത്യേകം നീക്കിവക്കുവാനും പാപ്പ ലേഖനത്തിലൂടെ നിര്‍ദേശിക്കുന്നു. ലേഖനത്തിലെ ഏറ്റവും ശ്രദ്ധേയമായ കാര്യം, ഗര്‍ഭഛിദ്രം ചെയ്തവര്‍ക്ക് പാപമോചനം നല്‍കുവാന്‍ വേണ്ടി നല്‍കിയ പ്രത്യേക അനുവാദം തുടര്‍ന്നും ഉണ്ടാകുമെന്ന മാര്‍പാപ്പയുടെ പ്രഖ്യാപനമാണ്. ഇന്നലെ നടന്ന വാര്‍ത്താസമ്മേളനത്തില്‍ നവസുവിശേഷവത്ക്കരണത്തിനായുള്ള പൊന്തിഫിക്കല്‍ സമിതിയുടെ പ്രസിഡന്‍റ് ആര്‍ച്ച്ബിഷപ്പ് റീനൊ ഫിസിക്കേല്ലയാണ് ' മിസികോര്‍ഡിയ എറ്റ് മിസേറ' യുടെ പ്രകാശന കര്‍മ്മം നിര്‍വ്വഹിച്ചത്. കരുണയുടെ ജൂബിലി വര്‍ഷത്തിന്റെ സമാപന ദിനമായ ഞായറാഴ്ച നടന്ന വിശുദ്ധ ബലിക്ക് ശേഷം തന്റെ പുതിയ അപ്പോസ്‌ത്തോലിക പ്രബോധനത്തില്‍ മാര്‍പാപ്പ ഒപ്പുവച്ചിരുന്നു. കര്‍ദിനാളുമാര്‍, കോംഗോ- ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള രണ്ടു വൈദികര്‍, മെക്‌സിക്കോ-ദക്ഷിണകൊറിയ രാജ്യങ്ങളില്‍ നിന്നുള്ള രണ്ടു കന്യാസ്ത്രീകള്‍, അമേരിക്കയില്‍ നിന്നുള്ള ഒരു കുടുംബത്തിലെ മൂന്നു തലമുറയിലെ അംഗങ്ങള്‍, വിവാഹ നിശ്ചയം കഴിഞ്ഞ രണ്ട് പേര്‍, മതാധ്യാപകരായ രണ്ടു അമ്മമാര്‍, വൈകല്യം ബാധിച്ച ഒരാള്‍, രോഗിയായ ഒരാള്‍ എന്നിവര്‍ക്കു തന്റെ അപ്പോസ്‌ത്തോലിക പ്രബോധനത്തിന്റെ കോപ്പികള്‍ മാർപാപ്പ നേരിട്ടാണ് വിതരണം നടത്തിയത്.
Image: /content_image/News/News-2016-11-22-03:57:41.jpeg
Keywords: Pope,issues,apostolic,letter,on,mercy,extends,faculties,for,SSPX,abortion,absolutions
Content: 3301
Category: 9
Sub Category:
Heading: മാഞ്ചസ്റ്ററിൽ ഹോളിസ്പിരിറ്റ് ഈവനിംങും രോഗശാന്തി ശുശ്രൂഷയും 25 ന്
Content: സെഹിയോൻ യു കെയുടെ നേതൃത്വത്തിൽ വിവിധ ഭാഷാദേശതലത്തിലുള്ള ആളുകളെ ഏകോപിപ്പിച്ചുകൊണ്ട് നടന്നുവരുന്ന "ഹോളിസ്പിരിറ്റ് ഈവനിംങും രോഗശാന്തി ശുശ്രൂഷയും ഈവരുന്ന 25 ന് വെള്ളിയാഴ്ച മാഞ്ചസ്റ്ററിൽ നടക്കും. പ്രമുഖ വചനപ്രഘോഷകനും ഡാർലിംങ്ടൺ ഡിവൈൻ ധ്യാനകേന്ദ്രം ഡയറക്ടറുമായ ഫാ. കുര്യാക്കോസ് പുന്നോലിലും സെഹിയോൻ ടീമും ശുശ്രൂഷകൾക്കു നേതൃത്വം നൽകും. മാഞ്ചസ്റ്റർ സെന്റ് ആന്റണീസ് പള്ളിയിൽ വൈകിട്ട് 5 മുതൽ രാത്രി 8.30 വരെ നടക്കുന്ന ഹോളിസ്പിരിറ്റ് ഈവനിംങിൽ വി. കുർബാന, കുമ്പസാരം,വചനപ്രഘോഷണം ,ആരാധന തുടങ്ങിയവ ഉൾപ്പെടുന്നു. കൂടാതെ അന്നേദിവസം രാവിലെ 11 മുതൽ 3 മണിവരെ സ്പിരിച്വൽ ഷെയറിംങിനും സൌകര്യമുണ്ടായിരിക്കും. #{red->n->n->അഡ്രസ്സ്: }# St.Antonys Church Dunker Road Woodhouse Park Manchester M22 0WR. #{red->n->n->കൂടുതൽ വിവരങ്ങൾക്ക്: }# രാജു ചെറിയാൻ 0744360066 ദീപു 07882810575.
Image: /content_image/Events/Events-2016-11-22-04:03:05.JPG
Keywords: Sehion UK
Content: 3302
Category: 18
Sub Category:
Heading: ലത്തീൻ സഭയുടെ പുതിയ ദിവ്യബലി ഗ്രന്ഥം പ്രകാശനം ചെയ്തു
Content: തിരുവനന്തപുരം: കേരളത്തിലെ ലത്തീൻ സഭയിൽ മലയാളത്തിൽ ദിവ്യബലി ആരംഭിച്ചതിനുശേഷം പരിഷ്കരിക്കുന്ന മൂന്നാമത്തെ ഗ്രന്ഥം പ്രകാശനം ചെയ്തു. തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പും ലിറ്റർജി കമ്മീഷൻ ചെയർമാനുമായ ഡോ. എം. സൂസപാക്യം, തിരുവനന്തപുരം ലത്തീൻ അതിരൂപതാ വികാരി ജനറാൾ മോൺ. യൂജിൻ എച്ച്. പെരേരയ്ക്ക് ആദ്യപ്രതി നൽകി കൊണ്ടാണ് പ്രകാശന കര്‍മ്മം നിര്‍വ്വഹിച്ചത്. ലത്തീനിലുള്ള റോമൻ മിസാളിന്റെ പദാനുപദ തർജമയാണിതെന്ന് ആർച്ച് ബിഷപ് വ്യക്‌തമാക്കി. കൊല്ലം ബിഷപ് ഡോ. സ്റ്റാൻലി റോമൻ, പുനലൂർ ബിഷപ് ഡോ. സെൽവിസ്റ്റർ പൊന്നുമുത്തൻ, തിരുവനന്തപുരം അതിരൂപതാ സഹായമെത്രാൻ ഡോ. ആർ. ക്രിസ്തുദാസ്, ലിറ്റർജി കമ്മീഷൻ സെക്രട്ടറി ഫാ. ആന്റണി തോപ്പിൽ, ഫാ. സേവ്യർ താന്നിക്കാപ്പറമ്പിൽ, ഷെവ. ഡോ. പ്രിമൂസ് പെരിഞ്ചേരി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ലത്തീനിലെ പുതിയ പതിപ്പ് 2002 ൽ പ്രസിദ്ധീകരിച്ചതിനെ തുടർന്ന് 2005 ൽ പരിഭാഷ ആരംഭിച്ചിരുന്നു. പദാനുപദ പരിഭാഷ തന്നെ വേണമെന്ന നിർദേശമാണ് വത്തിക്കാന്‍ നിര്‍ദേശത്തില്‍ ഉണ്ടായിരുന്നത്. ഇതനുസരിച്ചു 2010ൽ പത്തംഗ വിദഗ്ധ സമിതി രൂപീകരിച്ചു. വർഷങ്ങൾ നീണ്ട ശ്രമഫലമായി തയാറാക്കിയ കരട് ദിവ്യബലി കേരളത്തിലെ ലത്തീൻ കത്തോലിക്കാ ബിഷപ്പുമാരുടെ ശുപാർശയോടെ കഴിഞ്ഞ മാർച്ചിൽ ദിവ്യാരാധന സംഘത്തിന്റെ അനുമതിക്ക് വീണ്ടും അയക്കുകയായിരിന്നു. ഇതേ തുടർന്നു ഒക്ടോബര്‍ 13നു പരിഭാഷയ്ക്കു മാർപാപ്പയുടെ അംഗീകാരം ലഭിച്ചു. അടുത്ത ഞായറാഴ്ച മുതൽ മലയാളത്തിലുള്ള ദിവ്യബലിക്ക് പുതിയ ഗ്രന്ഥം മാത്രമേ ഉപയോഗിക്കാൻ പാടുള്ളു.
Image: /content_image/India/India-2016-11-22-05:29:24.jpg
Keywords: Latin Rite, Catholic Church
Content: 3303
Category: 18
Sub Category:
Heading: കരിസ്മാറ്റിക് നവീകരണം ആഗോളസഭയിലുണ്ടായ ഏറ്റവും വലിയ ആത്മീയ മുന്നേറ്റം: ആർച്ച് ബിഷപ്പ് ഡോ.ഫ്രാൻസിസ് കല്ലറയ്ക്കൽ
Content: കൊച്ചി: കത്തോലിക്കാ കരിസ്മാറ്റിക് നവീകരണം രണ്ടാം വത്തിക്കാൻ കൗൺസിലിനു ശേഷം ആഗോളസഭയിലുണ്ടായ ഏറ്റവും വലിയ ആത്മീയ മുന്നേറ്റമാണെന്നു ആർച്ച് ബിഷപ് ഡോ.ഫ്രാൻസിസ് കല്ലറയ്ക്കൽ. കരിസ്മാറ്റിക് നവീകരണ മുന്നേറ്റത്തിന്റെ സുവർണ ജൂബിലിയോടനുബന്ധിച്ചു പാലാരിവട്ടം പിഒസിയിൽ ആരംഭിച്ച ജൂബിലി അസംബ്ലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദൈവം ഈ കാലഘട്ടത്തിൽ കേരളസഭയെ അനുഗ്രഹിച്ചതു കരിസ്മാറ്റിക് നവീകരണത്തിലൂടെയാണ്. സഭയുടെ ചരിത്രത്തിലെ മർമപ്രധാന സംഭവമായ രണ്ടാം വത്തിക്കാൻ കൗൺസിൽ സഭയിലും സമൂഹത്തിലും കൊണ്ടുവന്ന ചലനാത്മകമായ മാറ്റങ്ങളെ സഭയിലേക്കു കൊണ്ടുവന്നത് ഈ നവീകരണ മുന്നേറ്റമാണെന്നും അദ്ദേഹം പറഞ്ഞു. കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി റവ.ഡോ.വർഗീസ് വള്ളികാട്ട് അധ്യക്ഷതവഹിച്ചു. നവീകരണ മുന്നേറ്റത്തിന്റെ ദേശീയ ചെയർമാൻ സിറിൽ ജോൺ ആമുഖപ്രഭാഷണം നടത്തി. ഫാ.വർഗീസ് മുണ്ടയ്ക്കൽ, സെബാസ്റ്റ്യൻ താന്നിക്കൽ എന്നിവർ പ്രസംഗിച്ചു. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നു വൈദികരും സന്യസ്തരും അല്മായ നേതാക്കളുമടക്കം 270 പേർ ജൂബിലി അസംബ്ലിയിൽ പങ്കെടുക്കുന്നുണ്ട്. ഏഴു വിഷയങ്ങളിലായി 21 പ്രബന്ധാവതരണം, കരിസ്മാറ്റിക് നവീകരണത്തിന്റെ ആനുകാലിക പ്രസക്‌തിയെക്കുറിച്ചുള്ള ചർച്ചകൾ എന്നിവയുണ്ടാകും. അസംബ്ലി നാളെ സമാപിക്കും.
Image: /content_image/India/India-2016-11-22-05:45:57.jpg
Keywords: