Contents
Displaying 3091-3100 of 24987 results.
Content:
3334
Category: 1
Sub Category:
Heading: വിശുദ്ധ തോമസ് മോര്‍ രക്തസാക്ഷിയായപ്പോള്‍ ധരിച്ചിരുന്ന രോമ കുപ്പായം വണക്കത്തിനായി പ്രതിഷ്ഠിച്ചു
Content: ലണ്ടന്‍: പ്രൊട്ടസ്റ്റന്റ് ആശയങ്ങള്‍ക്കെതിരെ ശബ്ദിച്ചതിന് വധശിക്ഷ ഏറ്റുവാങ്ങേണ്ടി വന്ന വിശുദ്ധ തോമസ് മോറിന്റെ രോമ കുപ്പായം ബക്ക്ഫാസ്റ്റ് മഠത്തിലെ അള്‍ത്താരയില്‍ വണക്കത്തിനായി പ്രതിഷ്ഠിച്ചു. ആടിന്റെ രോമം കൊണ്ടു നിര്‍മ്മിച്ച ഈ കുപ്പായമാണ് വിശുദ്ധന്‍ രക്തസാക്ഷിയായപ്പോള്‍ ധരിച്ചിരുന്നത്. വിശുദ്ധന്റെ പ്രധാനപ്പെട്ട ഒരു തിരുശേഷിപ്പായി രോമ കുപ്പായത്തെ കണക്കാക്കാം എന്ന് ബനഡിക്റ്റിന്‍ മഠാധിപതിയായ ഡേവിഡ് ചാള്‍സ്വോര്‍ത്ത് പ്രതികരിച്ചു. "ഇതിനു മുമ്പ് വിശുദ്ധന്റെ കുപ്പായം പരസ്യമായി പ്രദര്‍ശിപ്പിക്കുകയോ, വണക്കിനു പ്രതിഷ്ഠിക്കുകയോ ചെയ്തിട്ടില്ല. ഒരു തിരുശേഷിപ്പ് എന്ന നിലയില്‍ വസ്ത്രത്തിന് രണ്ടാം സ്ഥാനമാണ് ലഭിക്കുക. എന്നാല്‍ തോമസ് മൂര്‍ രക്തസാക്ഷിയായപ്പോള്‍ ധരിച്ചിരുന്നത് ഈ കുപ്പായമാണ്. വിശുദ്ധന്റെ മരണസമയത്ത് അദ്ദേഹത്തിന്റെ ശരീരത്തിലുണ്ടായിരുന്ന കുപ്പായം എന്ന നിലയില്‍ ഇതിന് പ്രത്യേക പ്രാധാന്യമുണ്ട്". ഫാ. ഡേവിഡ് ചാള്‍സ്വോര്‍ത്ത് പറഞ്ഞു. 1535 ജൂലൈ ആറാം തീയതിയാണ് ഇംഗ്ലണ്ടിലെ ലോര്‍ഡ് ചാന്‍സിലര്‍ പദവി വഹിച്ചിരുന്ന വിശുദ്ധ തോമസ് മൂര്‍ രക്തസാക്ഷിയായത്. മാർപ്പാപ്പയെ ലംഘിച്ചു പ്രവർത്തിക്കുകയും ഇംഗ്ലണ്ടിലെ സഭയുടെ മേധാവിയായി സ്വയം പ്രഖ്യാപിക്കുകയും ചെയ്ത ഹെൻറി എട്ടാമനെതിരെ ശബ്ദമുയർത്തിയതിന്റെ പേരിലാണ് വിശുദ്ധന്‍ രക്തസാക്ഷിത്വം വഹിച്ചത്. ഹെൻറി എട്ടാമന്‍ രാജാവിന്റെ നിര്‍ദ്ദേശ പ്രകാരം, ലണ്ടൻ ടവറിലെ മണി ഗോപുരത്തില്‍ ബന്ധിച്ച ശേഷം പരസ്യമായാണ് വിശുദ്ധ തോമസ് മൂറിനെ വധിച്ചത്. 1935-ൽ പീയൂസ് പതിനൊന്നാമൻ മാർപാപ്പയാണ് തോമസ് മോറിനെ വിശുദ്ധനായി പ്രഖ്യാപിച്ചത്.
Image: /content_image/News/News-2016-11-24-07:07:45.jpg
Keywords:

3335
Category: 18
Sub Category:
Heading: മാര്‍ മാത്യു വട്ടക്കുഴിയുടേതു സര്‍വസ്വീകാര്യമായ വ്യക്തിത്വം: കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി
Content: കൊച്ചി: കാഞ്ഞിരപ്പള്ളി രൂപതയുടെ ദ്വിതീയ മെത്രാന്‍ ദിവംഗതനായ മാര്‍ മാത്യു വട്ടക്കുഴിയുടെ വ്യക്തിത്വവും പ്രവര്‍ത്തനശൈലിയും ഏവര്‍ക്കും സ്വീകാര്യവും ഹൃദ്യവുമായിരുന്നുവെന്നു സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അനുശോചനസന്ദേശത്തില്‍ പറഞ്ഞു. ചങ്ങനാശേരി, കാഞ്ഞിരപ്പള്ളി രൂപതകളുടെ അജപാലന രംഗത്തു നിര്‍ണായക കാഴ്ചപ്പാടുകളോടെ ദിശാബോധം നല്‍കിയ പിതാവിന്റെ നിര്യാണത്തില്‍ സഭയുടെ അനുശോചനം അറിയിക്കുന്നു. അഭിപ്രായവ്യത്യാസമുള്ളവരും പിതാവിന്റെ പ്രവര്‍ത്തനത്തോടു സഹകരിക്കുന്നതില്‍ എപ്പോഴും സന്നദ്ധത പ്രകടിപ്പിച്ചിരുന്നു. സൗമനസ്യത്തോടും ശാന്തതയോടും എന്നാല്‍ വ്യക്തതയോടുംകൂടിയുള്ള സമീപനരീതിയാണ് അദ്ദേഹത്തെ എല്ലാവര്‍ക്കും സ്വീകാര്യനാക്കിയത്. കാനോന്‍ നിയമപണ്ഡിതനായിരുന്ന വട്ടക്കുഴി പിതാവിന്റെ ആ മേഖലയിലെ വിജ്ഞാനം ചങ്ങനാശേരി, കാഞ്ഞിരപ്പള്ളി രൂപതകളുടെ പ്രവര്‍ത്തനങ്ങള്‍ക്കും സ്വയംഭരണ സഭയെന്ന നിലയില്‍ സീറോ മലബാര്‍ സഭയ്ക്കും ആസൂത്രണങ്ങളിലും നടപടികളിലും വളരെയേറെ സഹായകരമായിട്ടുണ്ട്. പ്രാര്‍ഥനയും ധ്യാനവും ഈ ആത്മീയ ആചാര്യന്റെ ദൈനംദിനനിഷ്ഠയായിരുന്നു. ദൈവത്തോടുള്ള അടുപ്പത്തില്‍നിന്നാണ് അദ്ദേഹം സമൂഹത്തോടും അടുപ്പം കാണിച്ചത്. മറ്റു മെത്രാന്മാര്‍ക്കിടയിലും വട്ടക്കുഴി പിതാവിന് ബഹുമാന്യമായ സ്ഥാനവും അടുപ്പവുമുണ്ടായിരുന്നു. വട്ടക്കുഴി പിതാവിന്റെ നിര്യാണത്തില്‍ കാഞ്ഞിരപ്പള്ളി രൂപത അതീവ ദുഖത്തിലാണ്. അഭിവന്ദ്യ ജോസഫ് പവ്വത്തില്‍ പിതാവിന്റെ പിന്‍ഗാമിയായി രൂപതയെ ആത്മീയവും ഭൗതികവുമായി വളര്‍ത്താന്‍ മാര്‍ വട്ടക്കുഴിയുടെ സേവനങ്ങള്‍ വളരെയേറെ സഹായിച്ചു. സീറോ മലബാര്‍ സഭയുടെ പേരില്‍ കാഞ്ഞിരപ്പള്ളി രൂപതയിലെ ദൈവജനത്തിന്റെ ദുഖത്തില്‍ പങ്കുചേരുന്നു. കാരുണ്യവര്‍ഷത്തിന്റെ ഈ സമാപനവേളയില്‍ കാരുണ്യവാനായ ദൈവം അഭിവന്ദ്യ വട്ടക്കുഴി പിതാവിനു നിത്യസമ്മാനം നല്‍കി അനുഗ്രഹിക്കട്ടെയെന്നു പ്രാര്‍ഥിക്കുന്നതായും കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി സന്ദേശത്തില്‍ പറഞ്ഞു. ബിഷപ് മാർ മാത്യു വട്ടക്കുഴിയുടെ ഭൗതികശരീരം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കത്തീഡ്രലിൽ സംസ്കരിക്കും. കത്തീഡ്രലിൽ പ്രത്യേകം തയാറാക്കിയ കബറിടത്തിലാണ് സംസ്കാരം. കാഞ്ഞിരപ്പള്ളിയുടെ പ്രഥമ ബിഷപ് ആർച്ച്ബിഷപ് മാർ ജോസഫ് പവ്വത്തിൽ അനുസ്മരണം നടത്തും. സംസ്കാരശുശ്രൂഷയുടെ വിവിധ ഘട്ടങ്ങളിൽ സിബിസിഐ പ്രസിഡന്റും സീറോ മലങ്കര സഭ മേജർ ആർച്ച്ബിഷപ്പുമായ കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ, ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടം എന്നിവർ അനുശോചന സന്ദേശം നൽകും.
Image: /content_image/India/India-2016-11-24-06:44:25.jpg
Keywords: Mathew Vattakuzhy, Cardinal George Alenchery

3336
Category: 18
Sub Category:
Heading: പിന്നോക്ക വിഭാഗത്തിന്റെ ക്ഷേമത്തിന് വേണ്ടി ജീവിതം സമര്‍പ്പിച്ച ഫാ. സാബു മലയില്‍ അന്തരിച്ചു
Content: കാലടി: ആദിവാസികളുടെയും അന്യസംസ്ഥാനക്കാരുടെയും ക്ഷേമത്തിനായി ജീവിതം സമര്‍പ്പിച്ച ഈശോ സഭ വൈദികന്‍ ഫാ. സാബു മലയില്‍ (55) അന്തരിച്ചു. ആലപ്പുഴ തത്തംപിള്ളി മലയില്‍ ലില്ലിക്കുട്ടിയുടെയും പരേതനായ ജോര്‍ജിന്റെയും മകനാണ്. പരിയാരം, അട്ടപ്പാടി, വയനാട് തുടങ്ങിയ സ്ഥലങ്ങളിലെ പിന്നാക്ക മേഖലകളിലും ആദിവാസികള്‍ക്കിടയിലുമായിരുന്നു അദ്ദേഹം തന്റെ ശുശ്രൂഷ മേഖല ധന്യമാക്കിയത്. അന്യസംസ്ഥാനക്കാരുടെ അവകാശങ്ങള്‍ക്കായി ശബ്ദമുയര്‍ത്തുകയും അവരുടെ ജീവിത സാഹചര്യങ്ങള്‍ മെച്ചപ്പെടുത്താനുള്ള പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കുകയും ചെയ്ത അദ്ദേഹം കാലടി ആസ്ഥാനമാക്കി 'ജീവിക' എന്ന പ്രസ്ഥാനം ആരംഭിച്ചു. പെരുമ്പാവൂരിലെ പ്ലൈവുഡ് നിര്‍മ്മാണശാലയില്‍ ഉണ്ടായ അപകടത്തില്‍ മരിച്ച അന്യസംസ്ഥാന തൊഴിലാളിയുടെ കുടുംബത്തിന് നഷ്ടപരിഹാരം നേടിക്കൊടുത്തതായിരുന്നു 'ജീവിക'യുടെ ശ്രദ്ധേയമായ നേട്ടം. ഇന്ന്‍ മൂന്ന് മണിക്ക് കോഴിക്കോട് മലാപ്പറമ്പിലുള്ള ക്രൈസ്റ്റ് ഹാള്‍ സെമിത്തേരിയില്‍ നടക്കുന്ന മൃതസംസ്കാര ശുശ്രൂഷകള്‍ക്ക് കോഴിക്കോട് ബിഷപ്പ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍ മുഖ്യകാര്‍മ്മികത്വം വഹിക്കും.
Image: /content_image/India/India-2016-11-24-07:09:23.jpg

3337
Category: 1
Sub Category:
Heading: പാകിസ്ഥാനില്‍ ക്രൈസ്തവ ദമ്പതികളെ ചുട്ടുകരിച്ചു കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ക്ക് വധശിക്ഷ
Content: ലാഹോര്‍: ക്രൈസ്തവ ദമ്പതിമാരെ വ്യാജ മതനിന്ദാകുറ്റത്തിന്റെ പേരില്‍ ചുട്ടുകരിച്ചു കൊലപ്പെടുത്തിയ കേസില്‍, അഞ്ചു പ്രതികള്‍ക്ക് ലാഹോര്‍ കോടതി വധശിക്ഷ വിധിച്ചു. 103 പേര്‍ വിചാരണ നേരിട്ട കേസില്‍ എട്ടു പേരെ രണ്ടു വര്‍ഷം കഠിന തടവിനും കോടതി ശിക്ഷിച്ചിട്ടുണ്ട്. 90 പേരെ കോടതി വെറുതെ വിട്ടു. 2014-ല്‍ ആണ് കേസിനാസ്പദമായ സംഭവം നടന്നത്. ഇസ്ലാം മതഗ്രന്ഥമായ ഖുറാന്റെ പേജുകള്‍ കത്തിച്ചുവെന്ന് ആരോപിച്ചാണ് ഷഹ്‌സാദ് മശീഹ്, ഷാമാ ബിബി എന്നീ നിരക്ഷരരായ ക്രൈസ്തവ ദമ്പതികളെ ജനകൂട്ടം മര്‍ദിച്ച് അവശരാക്കിയ ശേഷം ഇഷ്ടിക ചൂളയില്‍ ചുട്ടുകരിച്ചത്. പഞ്ചാബ് പ്രവിശ്യയിലെ കൊട് രാധാകൃഷ്ണ എന്ന ചെറു നഗരത്തിലാണ് ക്രൈസ്തവ ദമ്പതിമാര്‍ താമസിച്ചിരുന്നത്. ചപ്പുചവറുകള്‍ കൂട്ടിയിട്ടു തീയിട്ടതിന്റെ കൂടെ, ഖുറാന്റെ താളുകളും ദമ്പതികള്‍ കത്തിച്ച് നശിപ്പിച്ചുവെന്നതാണ് ഇവര്‍ക്കെതിരേ ജനകൂട്ടം ആരോപിച്ച കുറ്റം. അക്രമാസക്തരായ ജനകൂട്ടം ദമ്പതികളെ മര്‍ദിച്ച് അവശരാക്കിയ ശേഷം സമീപത്തുള്ള ഇഷ്ടിക ചൂളയിലേക്ക് എറിഞ്ഞ് ചുട്ടുകരിക്കുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ നല്‍കിയ മൊഴി. ദമ്പതികളെ കൊലപ്പെടുത്തുവാന്‍ നേതൃത്വം നല്‍കിയ അഞ്ചു പേരെയാണ് ഇപ്പോള്‍ തൂക്കിലേറ്റുവാന്‍ കോടതി വിധിച്ചിരിക്കുന്നതെന്ന് കേസ് വാദിച്ച അഭിഭാഷകന്‍ റിയാസ് അന്‍ജും അറിയിച്ചു. കുറ്റകൃത്യത്തിന് സഹായകമായ രീതിയില്‍ പ്രവര്‍ത്തിച്ച എട്ടു പേര്‍ക്കാണ് കോടതി രണ്ടു വര്‍ഷം തടവ് വിധിച്ചിരിക്കുന്നത്. ക്രൈസ്തവ ദമ്പതിമാരെ ചുട്ടുകൊന്ന സംഭവത്തിന് ശേഷം കൊട് രാധാകൃഷ്ണയില്‍ താമസിച്ചിരുന്ന നിരവധി ക്രൈസ്തവര്‍ ആക്രമണം ഭയന്ന് പ്രദേശത്തു നിന്നും താമസം മാറിയിരുന്നു. ഖുറാന്‍ നശിപ്പിക്കുക, പ്രവാചകനെ അവഹേളിക്കുക തുടങ്ങി മുസ്ലീം മതവിശ്വാസവുമായി ബന്ധപ്പെട്ട് തെറ്റായ എന്തെങ്കിലും പരാമര്‍ശം നടത്തിയാല്‍ വധശിക്ഷ വരെ ലഭിക്കുവാന്‍ സാധ്യതയുള്ള ഗുരുതര കുറ്റകൃത്യമായിട്ടാണ് പാക്കിസ്ഥാനില്‍ കണക്കാക്കപ്പെടുന്നത്. ന്യൂനപക്ഷങ്ങളുടെ മേലുള്ള വ്യക്തിപരമായ വിരോധം തീര്‍ക്കുവാന്‍ വേണ്ടിയാണ് മതനിന്ദ കുറ്റം പാക്കിസ്ഥാനില്‍ ഉപയോഗിക്കപ്പെടുന്നതെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്. ഇത്തരം കുറ്റകൃത്യങ്ങള്‍ ആരോപിക്കപ്പെടുന്നവരെ ജനകൂട്ടം അക്രമിച്ചു കൊലപ്പെടുത്തുകയും, പരിക്കേല്‍പ്പിക്കുകയും ചെയ്യുന്ന സംഭവങ്ങള്‍ പാക്കിസ്ഥാനില്‍ പതിവു സംഭവമായി മാറിയിരിക്കുകയാണ്. മതനിന്ദാ കുറ്റമെന്ന വകുപ്പ് ശിക്ഷാനിയമങ്ങളില്‍ നിന്നും എടുത്തുമാറ്റണമെന്നു ലോകരാഷ്ട്രങ്ങള്‍ നിരവധി തവണ പാക്കിസ്ഥാനോട് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും, ഇതുവരെ അനുകൂലമായ ഒരു നിലപാടും പാക് സര്‍ക്കാര്‍ വിഷയത്തില്‍ സ്വീകരിച്ചിട്ടില്ല.
Image: /content_image/News/News-2016-11-24-09:18:27.jpg
Keywords: Five,sentenced,to,death,in,Pakistan,for,lynching,and,burning,Christian,couple,in,a,kiln

3338
Category: 1
Sub Category:
Heading: വിശ്വാസത്തിന്റെ പേരില്‍ രക്തസാക്ഷികളായവരെയും പീഡനം അനുഭവിക്കുന്നവരെയും അനുസ്മരിച്ച് 'റെഡ് വെനസ്‌ഡേ' ആചരിച്ചു
Content: ലണ്ടന്‍: ലോകമെമ്പാടും ദൈവവിശ്വാസത്തിന്റെ പേരില്‍ വിചാരണനേരിടുകയും, മരണം ഏറ്റുവാങ്ങുകയും ചെയ്യുന്നവരോടുള്ള ആദരസൂചകമായി യുകെയില്‍ 'റെഡ് വെനസ്‌ഡേ' (Red Wednesday) ആചരിച്ചു. ആചരണത്തിന്റെ ഭാഗമായി ഇന്നലെ രാത്രിയില്‍ രാജ്യത്തെ എല്ലാ ദേവാലയങ്ങളും, മുസ്ലീം പള്ളികളും, പ്രധാന കെട്ടിടങ്ങളും ചുവപ്പ് നിറത്തില്‍ അലങ്കരിച്ചു. വെസ്റ്റ് മിന്‍സ്റ്റര്‍ ആബേ, പാര്‍ലമെന്റ് ഹൌസ്, വെസ്റ്റ് മിന്‍സ്റ്റര്‍ റോമന്‍ കാത്തലിക് കത്തീഡ്രല്‍, ലാംമ്പത്ത് പാലസ് തുടങ്ങിയ കെട്ടിടങ്ങളെല്ലാം ഇന്നലെ ചുവപ്പ് നിറത്തില്‍ ആണ് കാണപ്പെട്ടത്. റെഡ് വെനസ്‌ഡേയ്ക്കുള്ള പിന്‍തുണ അറിയിച്ച് അന്ത്യോക്യന്‍ പാത്രീയാര്‍ക്കീസായ അപ്രേം കരീം ബാവയുള്‍പ്പെടെയുള്ള പ്രമുഖര്‍ വെസ്റ്റ്മിന്‍സ്റ്റര്‍ കത്തീഡ്രല്‍ ദേവാലയത്തിലേക്ക് എത്തിയിരുന്നു. അടുത്തിടെ 'എയ്ഡ് ടു ദ ചര്‍ച്ച് ഇന്‍ നീഡ്' പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിശ്വാസത്തിന്റെ പേരില്‍ പീഡനം അനുഭവിക്കേണ്ടി വരുന്നവരെ കുറിച്ചുള്ള ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകള്‍ ഉണ്ടായിരുന്നു. സംഘടനയുടെ ആഹ്വാനപ്രകാരമാണ് 'ചുവപ്പ് ബുധനാഴ്ച' ആചരിക്കുവാന്‍ രാജ്യം തീരുമാനിച്ചത്. ലോകത്തിലെ അഞ്ചു രാജ്യങ്ങളുടെ കണക്കെടുക്കുമ്പോള്‍ ഒരു രാജ്യത്തെങ്കിലും മതവിശ്വാസത്തിന്റെ പേരില്‍ പൗരന്‍മാര്‍ ക്രൂരമായ പീഡനങ്ങള്‍ക്ക് വിധേയരാകുന്നുണ്ടെന്നാണ് സംഘടന പുറത്തുവിട്ട റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ ഐഎസ് പോലെയുള്ള തീവ്രവാദി സംഘടനകള്‍ ക്രൈസ്തവരെയും, അവരുടെ ആശയത്തെ പിന്‍തുണയ്ക്കാത്ത മുസ്ലീം വിശ്വാസികളേയും കൊന്നു തള്ളുന്നതായി റിപ്പോര്‍ട്ട് എടുത്തു പറയുന്നു. മതവിശ്വാസം ഏറ്റവും കൂടുതല്‍ ഭീഷണി നേരിടുന്ന പ്രദേശമായി സിറിയയും, ഇറാഖും ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ സ്ഥിതി ചെയ്യുന്ന മേഖല മാറിയെന്നും റിപ്പോര്‍ട്ട് വിവരിക്കുന്നുണ്ട്. മുന്‍ മാര്‍പാപ്പയും രക്തസാക്ഷിയുമായിരുന്ന വിശുദ്ധ ക്ലമന്‍റിന്റെ ഓര്‍മ്മദിവസമാണ് അനുസ്മരണ ദിനം നടത്തിയെന്നത് ശ്രദ്ധേയമാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിശ്വാസത്തിന്റെ പേരില്‍ രക്തസാക്ഷികളാക്കപ്പെട്ടവരെ ഓര്‍മ്മിക്കുവാനും, പീഡനങ്ങള്‍ നേരിടുന്നവരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുവാനും വേണ്ടി തെരഞ്ഞെടുക്കുവാന്‍ സാധിക്കുന്ന മികച്ച നിറം ചുവപ്പ് ആണെന്ന് 'എയ്ഡ് ടു ചര്‍ച്ച് ഇന്‍ നീഡ്' പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിന്റെ എഡിറ്ററായ ജോണ്‍ പൊന്തിഫെക്‌സ് പ്രതികരിച്ചു. "ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ തങ്ങളുടെ മതവിശ്വാസത്തിന്റെ പേരില്‍ ലക്ഷകണക്കിനാളുകള്‍ ക്രൂരമായ പീഡനങ്ങള്‍ക്ക് വിധേയരാകുന്നുണ്ട്. ഇവരോടെല്ലാമുള്ള ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുക എന്നതാണ് ഇത്തരമൊരു ദിനം ആചരിക്കുന്നതിലൂടെ ലക്ഷ്യമിടുന്നത്". "ഒരേ നിറത്തിന്റെ കീഴില്‍ നാം എല്ലാവരും ഒന്നിക്കുമ്പോള്‍, ഇത്തരം പീഡനങ്ങള്‍ സഹിക്കുന്നവരെ ആദരിക്കുക കൂടിയാണ് ചെയ്യുന്നത്. മതവിശ്വാസങ്ങള്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയല്ല ചെയ്യുന്നത്. മറിച്ച് അത് വിവിധ രീതിയില്‍ സമാധാനമുണ്ടാക്കുകയാണ് ചെയ്യുന്നത്". ജോണ്‍ പൊന്തിഫെക്‌സ് പറഞ്ഞു.
Image: /content_image/News/News-2016-11-24-10:03:05.jpg
Keywords: Red,Wednesday,celebrated,in,UK,church,in,need

3339
Category: 6
Sub Category:
Heading: ആധുനികസാങ്കേതിക വിദ്യയെ നന്മയ്ക്കായി ഉപയോഗിക്കുക
Content: "എന്തെന്നാല്‍, ജ്ഞാനം രത്‌നങ്ങളെക്കാള്‍ ശ്രേഷ്ഠമത്രേ; നിങ്ങള്‍ അഭിലഷിക്കുന്നതൊന്നുംഅതിനു തുല്യമല്ല" (സുഭാഷിതങ്ങള്‍ 8:11). #{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: നവംബര്‍ 24}# ലോകത്ത് ഏതാണ്ട് 100 കോടി ജനങ്ങള്‍ ഇപ്പോഴും നിരക്ഷരരാണ്. നിരക്ഷരത നിര്‍മ്മാര്‍ജ്ജനം ചെയ്യപ്പെട്ടു കഴിഞ്ഞ രാജ്യങ്ങളില്‍ മാത്രമല്ല, ഇനിയും എഴുത്തും വായനയും വശമില്ലാത്ത ധാരാളം ജനങ്ങള്‍ വസിക്കുന്ന രാജ്യങ്ങളിലും, ഉപഗ്രഹ സംവിധാനങ്ങള്‍ ഉപയോഗിക്കേണ്ടിയിരിക്കുന്നു. മാത്രമല്ല, ലോകത്തിലെ എല്ലാ രാജ്യങ്ങളിലും സംസ്‌ക്കാരിക പൈതൃകവും വിദ്യാഭ്യാസവും പരക്കെ വ്യാപിപ്പിക്കുന്നതിന് ഉപഗ്രഹങ്ങള്‍ ശരിയായ വിധം ഉപയോഗിക്കേണ്ടിയിരിക്കുന്നു. രാഷ്ട്രങ്ങളുടെ സാംസ്‌ക്കാരിക അതിര്‍ത്തികള്‍ ഭൂമിശാസ്ത്രപരവും രാഷ്ട്രീയപരവുമായ അതിര്‍ത്തികളേക്കാള്‍ ശക്തമാണ്. ഏകാധിപത്യ പ്രവണത സാങ്കേതിക വിദ്യയെ കൂട്ട് പിടിച്ച് രാഷ്ട്രങ്ങളുടെ അതിര്‍ത്തികളെ അക്രമാസക്തമായി ലംഘിക്കുകയോ ആക്രമിക്കുകയോ ചെയ്യരുത്. ഓരോ ജനതയുടേയും ചരിത്രത്തില്‍ വികസിച്ചുവന്ന മനുഷ്യവര്‍ഗ്ഗത്തിന്റെ യഥാര്‍ത്ഥമായ സംസ്‌ക്കാരത്തിന് ദോഷകരമായി ആധുനിക സാങ്കേതികവിദ്യയെ ഉപയോഗിക്കാന്‍ ഒരു രാജ്യവും തുനിയരുതെന്നും ഈ നിമിഷം ഓര്‍മ്മപ്പെടുത്തുന്നു. (വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, റോം, 16.10.84) {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/11?type=6 }}
Image: /content_image/Meditation/Meditation-2016-11-24-10:08:17.jpg
Keywords: സാങ്കേതിക

3340
Category: 1
Sub Category:
Heading: നൈജീരിയായിലെ ക്രൈസ്തവ ഗ്രാമങ്ങള്‍ക്കു നേരെ മുസ്ലീം ഗോത്രവര്‍ഗം നടത്തിയ ആക്രമണത്തില്‍ 45 പേര്‍ കൊല്ലപ്പെട്ടു
Content: അബൂജ: മുസ്ലീം ഗോത്രവിഭാഗമായ ഫുലാനി ഹെഡ്‌സ്‌മെന്‍ നൈജീരിയായിലെ ക്രൈസ്തവ ഗ്രാമങ്ങളില്‍ നടത്തിയ ആക്രമണത്തില്‍ 45 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റു. കൊല്ലപ്പെട്ടവരിലും പരിക്കേറ്റവരിലും അധികവും സ്ത്രീകളും കുട്ടികളുമാണ്. നൈജീരിയായുടെ മധ്യഭാഗത്തായി സ്ഥിതി ചെയ്യുന്ന അഞ്ച് ക്രൈസ്തവ ഗ്രാമങ്ങളെ ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തില്‍ ദേവാലയങ്ങളും നിരവധി വീടുകളും തകര്‍ന്നിട്ടുണ്ട്. പടിഞ്ഞാറന്‍ ആഫ്രിക്കയുടെ മധ്യഭാഗത്തുള്ള നൈജീരിയയില്‍ ഭൂരിപക്ഷം വരുന്ന ജനവിഭാഗവും ക്രൈസ്തവവിശ്വാസികളാണ്. ക്രൈസ്തവരുടെ സമ്പാദ്യവും, വസ്തുവകകളും പിടിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെ ഇറങ്ങി തിരിച്ച ഫുലാനി ഹെഡ്‌സ്‌മെന്‍ ഗോത്രം 16-ല്‍ അധികം ഗ്രാമങ്ങള്‍ ഇതിനോടകം തന്നെ കീഴടക്കി കഴിഞ്ഞു. 120-ല്‍ അധികം കെട്ടിടങ്ങള്‍, അക്രമികള്‍ ബോംബ് സ്‌ഫോടനത്തിലൂടെ തകര്‍ത്തതായി പ്രദേശവാസിയായ സാമുവേല്‍ അദാമു പറഞ്ഞു. "ഗ്രാമങ്ങളിലേക്ക് കടക്കുന്നതിനു മുമ്പു തന്നെ അവര്‍ എല്ലാ ഭാഗത്തു നിന്നും തടസങ്ങള്‍ സൃഷ്ടിച്ചു. പിന്നീട് ഗ്രാമങ്ങളിലേക്ക് എത്തിയ അക്രമികള്‍ വെടിവയ്പ്പ് നടത്തുവാനും, സ്‌ഫോടക വസ്തുക്കള്‍ വീടുകള്‍ക്ക് നേരെ വലിച്ചെറിയുവാനും ആരംഭിച്ചു. അവരുടെ കൈയില്‍ വിവിധതരം ആയുധങ്ങളുണ്ടായിരുന്നു. പലരേയും മൃഗീയമായി വെട്ടികൊലപ്പെടുത്തുകയായിരുന്നു. സ്ത്രീകളേയും, കുട്ടികളേയുമാണ് അവര്‍ കൂടുതലായും കൊലപ്പെടുത്തിയത്. അപ്രതീക്ഷിതമായ ആക്രമണത്തില്‍ നിന്നും ഓടിരക്ഷപെടുവാന്‍ സ്ത്രീകള്‍ക്കും, കുട്ടികള്‍ക്കും കഴിഞ്ഞില്ല". സാമുവേല്‍ അദാമു പറഞ്ഞു. പ്രാദേശിക സര്‍ക്കാര്‍ ആക്രമണത്തെ അപലപിച്ചിട്ടുണ്ട്. എന്നാല്‍ അക്രമികള്‍ക്ക് തക്കതായ ശിക്ഷ വാങ്ങി നല്‍കുവാന്‍ ഭരണസംവിധാനങ്ങള്‍ ശ്രമിക്കുന്നില്ലായെന്ന് ഇവാഞ്ചലിക്കന്‍ സഭയിലെ പാസ്റ്ററായ റവ: സഖറിയാഹ് ഗാഡോ ആരോപിച്ചു. "ചില സംഘടനകളുടെ ശക്തമായ സഹായമാണ് ക്രൈസ്തവര്‍ക്കു നേരെ ആക്രമണം നടത്തുന്നവരുടെ പ്രധാന പിന്‍ബലം. ദക്ഷിണ കഠൂന മേഖലയിലെ ജനജീവിതത്തെ ദുസ്സഹമാക്കുവാനും, എല്ലാ സ്ഥലത്തും അക്രമം വിതയ്ക്കുവാനുമാണ് ഇവരുടെ ശ്രമം. ഫുലാനി ഹെഡ്‌സ്‌മെന്‍ ഗോത്രവിഭാഗത്തിന്റെ ആക്രമണത്തില്‍ ക്രൈസ്തവര്‍ക്ക് എല്ലാം നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്". സഖറിയാ ഗാഡോ വിശദീകരിച്ചു. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ 180-ല്‍ അധികം ക്രൈസ്തവരാണ് നൈജീരിയായില്‍ വിവിധ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടത്. പതിനായിരത്തോളം ആളുകള്‍ ആക്രമണം ഭയന്ന് സ്വന്തസ്ഥലങ്ങള്‍ ഉപേക്ഷിച്ച് പുതിയ പ്രദേശങ്ങളിലേക്ക് പലായനം ചെയ്തു. ഈ കാലഘട്ടങ്ങളില്‍ നിരവധി ദേവാലയങ്ങളും തകര്‍ക്കപ്പെട്ടിട്ടുണ്ട്.
Image: /content_image/News/News-2016-11-24-10:57:39.jpg
Keywords: Muslim,clan,on,Christians,leaves,45,dead,and,scores,injured

3341
Category: 1
Sub Category:
Heading: ഒരു ജീവനെ വളര്‍ത്തുവാന്‍ നശിപ്പിക്കപ്പെടുന്നത് അനേകം ജീവനുകള്‍; യുകെയില്‍ 1990 മുതല്‍ ഇതുവരെ 2.5 മില്യണ്‍ ദ്രൂണങ്ങള്‍ നശിപ്പിക്കപ്പെട്ടതായി സര്‍ക്കാര്‍
Content: ലണ്ടന്‍: ഐവിഎഫ് ഗർഭധാരണ മാർഗ്ഗത്തിലൂടെ കോടിക്കണക്കിന് മനുഷ്യജീവനുകളാണ് ഓരോ വർഷവും ലോകത്ത് നശിപ്പിക്കപ്പെടുന്നത്. ലോകജനസംഖ്യയുടെ ചെറിയൊരു ശതമാനം മാത്രമായ ബ്രിട്ടനിൽ കഴിഞ്ഞവർഷം 1,72,184 ദ്രൂണങ്ങള്‍ നശിപ്പിച്ചു കളഞ്ഞതായി ബ്രിട്ടീഷ് പാർലമെന്റിൽ അവതരിപ്പിച്ച കണക്കുകൾ വ്യക്തമാക്കുന്നു. ഐവിഎഫ് എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ഇന്‍വിട്രോ ഫെര്‍ട്ടലൈസേഷന്‍ എന്ന ചികിത്സാ രീതിക്കു വേണ്ടി ഉപയോഗിക്കാതെ, നശിപ്പിച്ച ദ്രൂണങ്ങളുടെ കണക്കാണ് പാര്‍ലമെന്റിലെ ഒരു ചോദ്യത്തിനുള്ള മറുപടിയായി ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. ഒരു ക്രൈസ്തവ രാജ്യമെന്ന് ഭരണാധികാരികൾ തന്നെ വിശേഷിപ്പിക്കുന്ന ബ്രിട്ടനിലെ സ്ഥിതി ഇതാണെങ്കിൽ, ഈ മാർഗ്ഗത്തിലൂടെ ലോകം മുഴുവൻ കോടിക്കണക്കിന് മനുഷ്യജീവനുകൾ ഓരോ വർഷവും നശിപ്പിക്കപ്പെടുന്നതായി കണക്കാക്കാം. ബ്രിട്ടീഷ് പാർലമെന്റിലെ ലോഡ് പ്രിയറിന്റെ മറുപടിയില്‍ നിന്നും 2014 ജൂലൈ ഒന്നു മുതല്‍ 2015 ജൂണ്‍ 30 വരെ 84,044 ദ്രൂണങ്ങള്‍ ഗര്‍ഭപാത്രത്തിലേക്ക് നിക്ഷേപിച്ചപ്പോൾ 1,72,184 ദ്രൂണങ്ങള്‍ നശിപ്പിച്ചു കളഞ്ഞതായി വ്യക്തമാക്കുന്നു. ക്രൈസ്തവ വിശ്വാസ പ്രകാരവും തിരുസഭയുടെ നിയമങ്ങള്‍ അനുസരിച്ചും കൃത്യമ ഗര്‍ഭധാരണം തെറ്റാണ്. ദൈവം തന്റെ സ്വന്ത ഛായയിലാണ് മനുഷ്യനെ സൃഷ്ടിച്ചിരിക്കുന്നതെന്ന് ബൈബിൾ പഠിപ്പിക്കുന്നു. അതിനാല്‍ തന്നെ, മനുഷ്യന് മറ്റു ജീവജാലങ്ങള്‍ക്ക് ഇല്ലാത്ത മഹത്വം ഉണ്ട്. മനുഷ്യന്റെ ജീവന്‍ ദൈവത്തില്‍ നിന്നുള്ള ദാനമായിരിക്കെ, അതിനെ കൃത്യമമായി സൃഷ്ടിക്കുന്നത് തെറ്റായ നടപടിയാണ്. ഇത്തരം നടപടികള്‍ വിവാഹത്തിന്റെ പവിത്രതയേ കളങ്കപ്പെടുത്തുന്നതുമാണ്. ഇതിനാലാണ് തിരുസഭ ഐവിഎഫ് പോലെയുള്ള മാര്‍ഗങ്ങളെ എതിര്‍ക്കുന്നത്. വിവാഹത്തിലൂടെയുള്ള ദൈവീക പദ്ധതി എന്നത് സ്ത്രീയും, പുരുഷനും പരസ്പരം സ്‌നേഹം പങ്കിട്ട് ജീവിക്കുകയും ഇപ്രകാരമുള്ള സ്നേഹത്തിന്റെ പങ്കുവക്കലിലൂടെ ദൈവം ദാനമായി നൽകുന്ന മക്കളെ സ്വീകരിക്കുകയും ചെയ്യുക എന്നതാണ്. ഒരുമയോടും ഐക്യതയോടും, സന്തോഷത്തോടുമുള്ള ഈ ജീവിതത്തില്‍ അവര്‍ക്ക് കുട്ടികളെ ലഭിക്കുവാനും, ലഭിക്കാതിരിക്കുവാനും സാധ്യതയുണ്ട്. മനുഷ്യജീവന്‍ ദൈവത്തിന്റെ ദാനമാണെന്ന സത്യത്തെയാണ് ഇവിടെ നിന്നും നാം മനസിലാക്കേണ്ടത്. അത് നിത്യസത്യത്തില്‍ നിന്നും ഉത്ഭവിക്കുന്നതാണ്. അതിനെ കൃത്യമമായുള്ള ഒരു ലാബില്‍ സൃഷ്ടിക്കേണ്ടതല്ല. ഭാര്യഭർത്താക്കന്മാർ തമ്മിലുള്ള സ്നേഹത്തിൽ നിന്നും ഉത്ഭവിക്കേണ്ട മനുഷ്യജീവനെ ഒരു ലാബില്‍ സൃഷ്ടിക്കാൻ ശ്രമിക്കുമ്പോൾ മക്കളെ ഒരു 'ഉല്‍പ്പന്നമായി' തരം താഴ്ത്തുകയാണ് ചെയ്യുക. ഇത്തരം ശാസ്ത്ര പരീക്ഷണങ്ങള്‍ക്കായി ഏറ്റവും മികച്ച ദ്രൂണത്തെയാണ് തെരഞ്ഞെടുക്കുന്നത്. എല്ലാ ദ്രൂണങ്ങള്‍ക്കും ജീവനുണ്ടെന്ന കാര്യവും, അതിന് ഗര്‍ഭപാത്രത്തില്‍ എത്തപ്പെടുവാന്‍ സാധിച്ചാല്‍ വളര്‍ന്ന് ഒരു കുഞ്ഞായി മാറുവാന്‍ കഴിയുമെന്ന കാര്യവും നാം പലപ്പോഴും വിസ്മരിച്ചു കളയുന്നു. മനുഷ്യജീവനേയാണ് കേവലം മികവിന്റെ അടിസ്ഥാനത്തില്‍ ഇവിടെ നശിപ്പിച്ചു കളയുന്നതെന്ന് നാം ഓര്‍ക്കണം. 1987-ല്‍ വത്തിക്കാന്‍ പുറത്തിറക്കിയ ജീവന്റെ സമ്മാനം എന്നര്‍ത്ഥം വരുന്ന 'ഡോനം വിറ്റേ' എന്ന രേഖ ഐവിഎഫ് സംവിധാനത്തെ ശക്തമായി എതിര്‍ക്കുന്നു. മക്കളില്ലാതെ ദുഃഖിക്കുന്ന ദമ്പതിമാര്‍, മക്കളെ ലഭിക്കുന്നതിനായി ശാസ്ത്രത്തിലെ മരുന്നകളുടെയോ മറ്റു സംവിധാനങ്ങളുടെയോ സഹായം തേടുന്നതിനെ സഭ പ്രോത്സാഹിപ്പിക്കുന്നു. എന്നാല്‍, ഒരു ജീവനെ ലഭിക്കുവാന്‍ അനേകം ജീവനുകളെ ഇല്ലാതാക്കുന്നത് മഹാപാപമാണ്. വിവാഹത്തിന്റെ പവിത്രതയേ ഇത്തരം ശാസ്ത്രസംവിധാനങ്ങള്‍ കളങ്കപ്പെടുത്തുന്ന സ്ഥിതിയിലേക്ക് എത്തിക്കുമെന്നതിനാൽ ഇവ എതിര്‍ക്കപ്പെടേണ്ടതാണെന്ന് സഭ പഠിപ്പിക്കുന്നു. ബ്രിട്ടീഷ് പാർലമെന്റിൽ അവതരിപ്പിച്ച കണക്കുകളിൽ നിന്നുതന്നെ ഇക്കാര്യം വ്യക്തമാണ്. ബ്രിട്ടനിൽ മാത്രം ഒരു വര്‍ഷം 84,044 ദ്രൂണങ്ങളെ ഗര്‍ഭപാത്രത്തില്‍ വളരാന്‍ നിക്ഷേപിച്ചപ്പോള്‍, 1,72,184 ദ്രൂണങ്ങളെ നശിപ്പിച്ചു കളഞ്ഞു. ഈ നടപടിയിലെ തെറ്റിനെയാണ് സഭ ശക്തിയായി എതിര്‍ക്കുന്നത്. ഇക്കാര്യത്തിൽ വിശ്വാസികൾക്കുള്ള അജ്ഞതയും തെറ്റിധാരണയും അകറ്റാൻ കാര്യമായ ബോധവൽക്കരണം ആവശ്യമാണ്. വിവാഹത്തിനു ശേഷം മക്കളെ ലഭിക്കാൻ കാലതാമസം അനുഭവപ്പെട്ടാൽ ഐവിഎഫ് പോലുള്ള മാർഗ്ഗങ്ങൾ അവലംബിക്കാൻ ഒരു ക്രൈസ്തവ വിശ്വാസി ഒരിക്കലും തയ്യാറാകരുത്.
Image: /content_image/News/News-2016-11-24-12:55:34.jpg
Keywords: Almost,2.5,million,human,embryos,destroyed,during,IVF,in,Britain,since,1990

3342
Category: 9
Sub Category:
Heading: മരിക്കാത്ത ഓര്‍മ്മകളുമായി 'അലന്‍'; ജന്മനാട്ടില്‍ നടക്കുന്ന ബൈബിള്‍ കണ്‍വെന്‍ഷന്‍ തത്സമയം കാണാം
Content: അലന്‍ നമ്മില്‍ നിന്ന് സ്വര്‍ഗ്ഗ തീരങ്ങളിലേക്ക് ചിറകടിച്ചിട്ട് ഈ 27-ന് ഒരു വര്‍ഷം തികയും. കഴിഞ്ഞ നവംബറില്‍ UK മലയാളികളെ ഏറ്റവുമധികം വേദനിപ്പിച്ച സംഭവങ്ങളിലൊന്നായിരുന്നു അലന്‍ ചെറിയാന്‍ എന്ന യുവസുവിശേഷകന്‍റെ ആകസ്മിക നിര്യാണം. സെഹിയോന്‍ മിനിസ്ട്രീസിലെ അംഗമായിരുന്ന അലന്‍, വൈദിക പഠനത്തിനായി നാട്ടിലേക്ക് പോവുകയും പഠനകാലയളവില്‍ കാര്‍ ആക്സിഡന്‍റില്‍ മരണപ്പെടുകയുമാണ് ഉണ്ടായത്. ഈ കൊച്ചു ജീവിതത്തിലൂടെ ദൈവം ചെയ്ത വലിയ കാര്യങ്ങള്‍ അറിയുവാന്‍ ഈ കാലയളവ് കാരണമായി. അനേകം ജീവിതങ്ങള്‍ക്ക് സൗഖ്യം പകരാന്‍ ദൈവം ഈ യുവാവിനെ അതിശക്തമായി ഉപയോഗിച്ചു. അലന്‍റെ മാദ്ധ്യസ്ഥം തേടി പ്രാര്‍ത്ഥിക്കുന്നവരും അതിലൂടെ അനുഗ്രഹങ്ങള്‍ ലഭിക്കുന്നവരും നിരവധി. ജന്മനാട്ടില്‍ 3 ദിവസം നീളുന്ന ബൈബിള്‍ കണ്‍വെന്‍ഷന്‍ നല്‍കിക്കൊണ്ടാണ് സ്വര്‍ഗ്ഗം ഈ ജീവിതത്തെ ബഹുമാനിക്കുന്നത്. സെഹിയോന്‍ ടീം നയിക്കുന്ന ത്രിദിന കണ്‍വെന്‍ഷന്‍ അരിക്കുഴ സെന്‍റ് സെബാസ്റ്റ്യന്‍സ് പള്ളിയില്‍ ഇന്നു മുതല്‍ ആരംഭിക്കും. {{കണ്‍വെന്‍ഷന്‍ തത്സമയം കാണുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.eventskerala.com/live/arikuzhachurch/ }} തന്‍റെ അവസാന facebook പേജില്‍ ഞാന്‍ ക്രിസ്തുവിനു വേണ്ടി ജീവിക്കും എന്നു എഴുതിയ അലന്‍ ഈ കണ്‍വെന്‍ഷനിലൂടെ അനേകം യുവതീയുവാക്കള്‍ക്ക് നിത്യതയ്ക്കു വേണ്ടി - വിശുദ്ധിയില്‍ തങ്ങളെ തന്നെ സമര്‍പ്പിക്കുവാന്‍ പ്രചോദനമാവുകയാണ്. അലന്‍റെ മരണശേഷം അനേകം ശുശ്രൂഷാ വേദികളില്‍ ചെറിയാന്‍ ബ്രദറിന്‍റെ (അലന്‍റെ പിതാവ്) സാക്ഷ്യവും ശുശ്രൂഷകളും നൂറു കണക്കിന് കുടുംബങ്ങള്‍ക്ക് പ്രത്യാശയും അഭിഷേകവും പകര്‍ന്നു നല്‍കുന്നു. കരയുന്ന ജനത്തിന്‍റെ മുന്നില്‍ കണ്ഠമിടറാതെ ഹല്ലേലൂയ മുഴക്കുന്ന അദ്ദേഹം യേശുവില്‍ വിശ്വസിക്കുന്നവര്‍ക്ക് മരണമില്ല എന്ന് സാഘോഷം പ്രഖ്യാപിക്കുകയാണ്. സെഹിയോന്‍ കുടുംബം ഈ ദിവസങ്ങളില്‍ വളരെ പ്രാര്‍ത്ഥനയോടെ അലനേയും കുടുംബത്തേയും ദൈവകരങ്ങളില്‍ സമര്‍പ്പിക്കുകയാണ്. ബൈബിള്‍ കണ്‍വെന്‍ഷനും യുവതീയുവാക്കള്‍ക്കായി അലന്‍റെ പേരില്‍ അലന്‍റെ കുടുംബം ഇടവകയ്ക്കായി സമര്‍പ്പിക്കുന്ന പ്രത്യേക മുറിയും അനുഗ്രഹദായകമാകട്ടെ. അലനോട് ചേര്‍ന്ന്‍, അലന്‍റെ കുടുംബാംഗങ്ങളോട് ചേര്‍ന്ന്‍, അലന്‍ സ്നേഹിക്കുന്ന എല്ലാവരോടും ചേര്‍ന്ന്‍, അലന്‍ തൊട്ട ജീവിതങ്ങളോട് ചേര്‍ന്ന്‍ പരമ പിതാവിന് സ്തുതിയും ആരാധനയും മഹത്വവും. NB: ശുശ്രൂഷകള്‍ UK time 11 മണിക്ക് ആരംഭിക്കും. 26-ാം തീയതി 12 PM (Indian time) അലനു വേണ്ടിയുള്ള പ്രത്യേക കുര്‍ബ്ബാന നടക്കും. #{red->n->n-> അലന്‍ നടത്തിയ വചനപ്രഘോഷണത്തിന്റെ വീഡിയോ ഭാഗം }#
Image: /content_image/Events/Events-2016-11-24-14:53:38.jpg
Keywords: Alan K Cherian, Sehion UK

3343
Category: 15
Sub Category:
Heading: ശുദ്ധീകരണാത്മാക്കളുടെ വണക്കമാസം: ഇരുപത്തി അഞ്ചാം തീയതി
Content: കടത്തിലുള്‍പ്പെട്ട് നശിക്കാറായിരിക്കുന്ന ഒരുത്തന് വേണ്ട പണം മറ്റൊരുത്തന്‍ സൗജന്യമായി കൊടുക്കാമെന്നു വാഗ്ദാനം ചെയ്‌താല്‍ അവന്‍ അതു വാങ്ങി കടം വീട്ടുമെന്നുള്ളത് ഉറപ്പാണ്. ഇങ്ങനെ ചെയ്യാതിരുന്നാല്‍ അവന്‍ കേവലം ബുദ്ധിഹീനനെന്നെ ആളുകള്‍ പറയുകയുള്ളൂ. എല്ലാ മനുഷ്യരും പാപം മൂലം ദൈവനീതിക്ക് ഏറെക്കുറെ കടക്കാരാകുന്നു. ഈ കടം വീട്ടുന്നതിനുള്ള സ്വന്ത പുണ്യഫലങ്ങള്‍ എപ്പോഴും മതിയാവില്ല. ആകയാല്‍ നമ്മെയും ശുദ്ധീകരണ സ്ഥലത്തിലെ ആത്മാക്കളേയും സംബന്ധിച്ചിടത്തോളം ഈ കടം തിരുസഭയുടെ ഭണ്ഡാരത്തില്‍ നിന്നും എടുത്തു നമുക്കു വീട്ടാവുന്നതാണ്. ഈ ഭണ്ഡാരം മിശിഹായുടെ അളവില്ലാത്തതും, ദൈവമാതാവിന്‍റെ അനവധിയും ശ്ലീഹന്മാരുടെയും വിശുദ്ധന്മാരുടെയും സ്വന്തം പുണ്യഫലങ്ങള്‍ കൊണ്ട് സംപൂര്‍ണ്ണമാകുന്നു. പുണ്യഫലങ്ങളെല്ലാം തിരുസഭയുടെ സ്വന്തമായിരിക്ക കൊണ്ട് അവ വിശ്വാസികള്‍ക്ക് യഥേഷ്ടം ഭാഗിച്ചു കൊടുക്കുന്നതിനു തിരുസഭയ്ക്ക് അധികാരമുണ്ട്. ഈ ഫലങ്ങളെയാണ് ദണ്ഡവിമോചനം എന്ന നാമത്തില്‍ നാം കൈക്കൊള്ളുന്നത്. ഇവ യഥായോഗ്യം കൈക്കൊള്ളുന്നതിനു താഴെപ്പറയുന്ന സംഗതികള്‍ പ്രത്യേകം ശ്രദ്ധാര്‍ഹങ്ങളാകുന്നു. 1. പൂര്‍ണ്ണപാപ വിമോചനം പാപത്താലുണ്ടാകുന്ന ആ നിത്യശിക്ഷയെ മുഴുവനും നിവാരണം ചെയ്യുന്നു. ഇതു വേണ്ടുംവണ്ണം കൈക്കൊണ്ടു മരിക്കുന്നവര്‍ നേരെ സ്വര്‍ഗ്ഗത്തിലേക്ക് പോകുന്നതാണ്. എന്നാല്‍ പൂര്‍ണ്ണദണ്ഡവിമോചനം മുഴുവനായി പ്രാപിക്കുക അത്ര എളുപ്പമല്ല. എന്തുകൊണ്ടെന്നാല്‍ അതിനു തക്ക ദൈവസ്നേഹവും കുറവില്ലാത്ത മനസ്താപവും അല്‍പ പാപങ്ങള്‍ പോലും വര്‍ജിക്കുവാനും നാം തയാറാകേണ്ടിയിരിക്കുന്നു. 2. പൂര്‍ണ്ണദണ്ഡവിമോചനം ഒരാള്‍ തനിക്കോ മറ്റേതെങ്കിലുമൊരാള്‍ക്കോ വേണ്ടി പ്രാപിക്കുന്നതിന് അയാള്‍ ചാവുദോഷം കൂടാതെ ദൈവേഷ്ടത്തിന് കീഴ് വഴങ്ങേണ്ടിയിരിക്കുന്നു. കല്പിക്കപ്പെട്ടിരിക്കുന്ന വ്യവസ്ഥകള്‍ പൂര്‍ണ്ണമായും നിറവേറ്റിയാല്‍ മാത്രമേ ദണ്ഡവിമോചനം പ്രാപിക്കയുള്ളൂ. 3. ദണ്ഡവിമോചനം പ്രാപിക്കണമെന്ന അതിയായ ആഗ്രഹമില്ലെങ്കില്‍ അതു ലഭിക്കുന്നതല്ല. അതു കൊണ്ട് ഇന്നേ ദിവസം ദണ്ഡവിമോചനം പ്രാപിക്കുന്നതിന് ഞാന്‍ ആഗ്രഹിക്കുകയും അവയെ എന്‍റെ പാപപരിഹാരത്തിനായിട്ടു അല്ലെങ്കില്‍ ശുദ്ധീകരണ സ്ഥലത്തിലെ ആത്മാക്കള്‍ക്കു വേണ്ടി ഞാന്‍ കാഴ്ച വയ്ക്കുകയും ചെയ്യുമെന്ന് പ്രതിജ്ഞ ചെയ്യുക. ഇങ്ങനെ ദിനംപ്രതി കാലത്തു നിയോഗം നവീകരിക്കുന്നത് ഉത്തമമാകുന്നു. #{red->n->n->ജപം}# എത്രയും മാധുര്യമുള്ള ഈശോയെ, ശുദ്ധീകരണ സ്ഥലത്തില്‍ സങ്കടപ്പെടുന്ന ആത്മാക്കളുടെ കൂടെ വീണ്ടു രക്ഷിക്കുന്നതിനാണല്ലോ അങ്ങ് മനുഷ്യനായി പിറന്ന് അവാച്യമായ പീഡകളൊക്കെയും അനുഭവിച്ചു കഠോരമരണം പ്രാപിച്ചത്. അതിനാല്‍ ഈ ആത്മാക്കളുടെ നിലവിളിയെ കേട്ടരുളേണമേ. അവര്‍ ചിന്തുന്ന കണ്ണുനീരുകളെ തൃക്കണ്‍ പാര്‍ക്കുകയും അങ്ങേ തിരുമരണത്തിന്‍റെ ഫലങ്ങളെക്കുറിച്ച് അവര്‍ തീര്‍ക്കേണ്ട പരിഹാരക്കടത്തില്‍ നിന്നു അവര്‍ക്കു മോചനം നല്‍കുകയും ചെയ്യണമേ. കരുണ നിറഞ്ഞ ഈശോയെ, അങ്ങേ തിരുരക്തം ആത്മാക്കളുടെമേല്‍ വീഴ്ത്തി അവരുടെ ഘോരമായ വേദനകളെ മായിക്കുകയും ചെയ്യേണമേ. ആമേന്‍ മരിച്ച വിശ്വാസികളുടെ ആത്മാക്കള്‍ക്ക് തമ്പുരാന്‍റെ മനോഗുണത്താല്‍ മോക്ഷത്തില്‍ ചേരുവാന്‍ ഇടയുണ്ടായിരിക്കട്ടെ. നിത്യപിതാവേ! ഈശോമിശിഹാ കര്‍ത്താവിന്‍റെ വിലമതിയാത്ത തിരുച്ചോരയെക്കുറിച്ച് മരിച്ച വിശ്വാസികളുടെമേല്‍ കൃപയായിരിക്കണമേ. #{red->n->n->സൂചന}# (മരിച്ച വിശ്വാസികളുടെ ആത്മാക്കള്‍ക്കു വേണ്ടി ഈശോയുടെ അഞ്ചു തിരുമുറിവുകളെക്കുറിച്ച് താഴെ കൊടുത്തിരിക്കും വിധം അഞ്ചു പ്രാവശ്യം ചൊല്ലുക) മരിച്ച വിശ്വാസികളുടെ ആത്മാക്കള്‍ക്കു തമ്പുരാന്‍റെ മനോഗുണത്താല്‍ മോക്ഷത്തില്‍ ചേരുവാൻ അനുഗ്രഹമുണ്ടായിരിക്കട്ടെ നിത്യപിതാവേ, ഈശോമിശിഹാ കര്‍ത്താവിന്‍റെ വിലമതിയാത്ത തിരുച്ചോരയെക്കുറിച്ച് അവരുടെമേല്‍ കൃപയുണ്ടാകണമേ. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. #{red->n->n->ശുദ്ധീകരാത്മാക്കളുടെ ലുത്തിനിയ}# കര്‍ത്താവേ, അനുഗ്രഹിക്കണമേ! മിശിഹായേ, അനുഗ്രഹിക്കണമേ! കര്‍ത്താവേ, അനുഗ്രഹിക്കണമേ! മിശിഹായേ ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ! മിശിഹായേ ഞങ്ങളുടെ പ്രാര്‍ത്ഥന കൈക്കൊള്ളണമേ! സ്വര്‍ഗ്ഗസ്ഥനായ പിതാവായ ദൈവമേ, #{blue->n->n->.........(ഞങ്ങളെ അനുഗ്രഹിക്കണമേ)}# ഭൂലോക രക്ഷകനായ പുത്രനായ ദൈവമേ, പരിശുദ്ധാത്മാവായ ദൈവമേ, ഏകദൈവമായ പരിശുദ്ധ ത്രിത്വമേ, പരിശുദ്ധ മറിയമേ, #{blue->n->n->........(മരിച്ച വിശ്വാസികള്‍ക്കു വേണ്ടി അപേക്ഷിക്കണമേ)}# ദൈവത്തിന്‍റെ പരിശുദ്ധ ജനനീ, കന്യകകള്‍ക്കു മകുടമാകുന്ന നിര്‍മ്മല കന്യകേ, വിശുദ്ധ മിഖായേലെ, ദൈവദൂതന്മാരും മുഖ്യ ദൈവദൂതന്മാരുമായ സകല മാലാഖമാരേ, നവവൃന്ദ മാലാഖമാരെ, വിശുദ്ധ സ്നാപക യോഹന്നാനേ, വിശുദ്ധ യൗസേപ്പേ, ബാവാന്മാരും ദീര്‍ഘദര്‍ശികളുമായ സകല വിശുദ്ധന്മാരേ, വിശുദ്ധ പത്രോസേ, വിശുദ്ധ പൗലോസേ, വിശുദ്ധ യോഹന്നാനേ, ശ്ലീഹന്മാരും സുവിശേഷകന്മാരുമായ സകല വിശുദ്ധന്മാരെ, വിശുദ്ധ എസ്തപ്പാനോസേ, വിശുദ്ധ ലൗറന്തിയോസേ, വേദസാക്ഷികളായ സകല വിശുദ്ധന്മാരേ, വിശുദ്ധ ഗ്രിഗോറിയോസേ, വിശുദ്ധ അംബ്രോസീസേ, വിശുദ്ധ ഈറാനിമ്മോസേ, മെത്രാന്മാരും വന്ദകന്മാരുമായ സകല വിശുദ്ധന്മാരേ, വേദപാരംഗതന്‍മാരായ സകല വിശുദ്ധരേ, ഗുരുക്കന്മാരും ആചാര്യന്മാരുമായ സകല വിശുദ്ധന്മാരെ, സന്യാസികളും തപോധനന്മാരുമായ സകല വിശുദ്ധന്മാരേ, വിശുദ്ധ മറിയം മഗ്ദലേനായെ, വിശുദ്ധ കത്രീനായെ, വിശുദ്ധ ബാര്‍ബരായെ, കന്യകകളും വിധവകളുമായ സകല വിശുദ്ധരേ, ദയാപരനായിരുന്ന്, .........(കര്‍ത്താവേ അവരുടെ പാപങ്ങള്‍ പൊറുത്തരുളണമേ) ദയാപരനായിരുന്ന്, ........(കര്‍ത്താവേ, ഞങ്ങളുടെ പ്രാര്‍ത്ഥന കേട്ടരുളണമേ) ദയാപരനായിരുന്ന്, ........(കര്‍ത്താവേ ഞങ്ങളുടെ പ്രാര്‍ത്ഥന കേട്ടരുളണമേ) സകല തിന്മകളില്‍ നിന്ന്‍, #{blue->n->n->.......(കര്‍ത്താവേ അവരെ രക്ഷിക്കണമേ)}# അങ്ങേ കോപത്തില്‍ നിന്ന്, അങ്ങേ നീതിയുടെ ഘോരതയില്‍ നിന്ന്‍, ക്രൂരമായ വ്യാകുലത്തില്‍ നിന്ന്, കഠിന ശിക്ഷയില്‍ നിന്ന്, മരണത്തിന്‍റെ ഭയങ്കരമായ ഇരുളില്‍ നിന്ന്‍, അഗ്നിജ്വാലയില്‍ നിന്ന്‍, ശുദ്ധീകരണ സ്ഥലമായ പാറാവില്‍ നിന്ന്‍, അങ്ങേ മനുഷ്യാവതാരത്തെക്കുറിച്ച്, അങ്ങേ കറയില്ലാത്ത ഉത്ഭവത്തെയും പിറവിയേയും കുറിച്ച്, അങ്ങേ മാധുര്യമുള്ള തിരുനാമത്തെക്കുറിച്ച്, അങ്ങേ തിരുബാല പ്രായത്തെക്കുറിച്ച്, അങ്ങേ ജ്ഞാനസ്നാനത്തെയും ഉപവാസത്തെയും കുറിച്ച്, അങ്ങേ വലിയ എളിമയെക്കുറിച്ച്, അങ്ങേ ജാഗ്രതയുള്ള അനുസരണത്തെക്കുറിച്ച്, അങ്ങേ കൃപാധിക്യത്തെയും അളവില്ലാത്ത സ്നേഹത്തെയും കുറിച്ച്, അങ്ങേ പീഡാസഹനത്തെക്കുറിച്ച്, അങ്ങേ ചോര വിയര്‍പ്പേക്കുറിച്ച്, അങ്ങുന്ന് കെട്ടപ്പെട്ട കെട്ടുകളെക്കുറിച്ച്, അങ്ങുന്ന് അനുഭവിച്ച അടികളെക്കുറിച്ച്, അങ്ങേ തിരുമുള്‍മുടിയെക്കുറിച്ച്, അങ്ങേ തിരുക്കുരിശിനെക്കുറിച്ച്, അങ്ങേ അഞ്ചു തിരുമുറിവുകളെക്കുറിച്ച്, ഞങ്ങളുടെ മരണത്തെ ജയിച്ച അങ്ങേ അപമാനമുള്ള മരണത്തെക്കുറിച്ച്, അങ്ങേ വിലമതിയാത്ത തിരുരക്തത്തെക്കുറിച്ച്, അങ്ങേ മഹിമയുള്ള ഉത്ഥാനത്തെക്കുറിച്ച്, അങ്ങേ അതിശയമായ സ്വര്‍ഗ്ഗാരോഹണത്തെക്കുറിച്ച്, ആശ്വസിപ്പിക്കുന്നവനായ പരിശുദ്ധാത്മാവിന്‍റെ ആഗമനത്തെക്കുറിച്ച്, വിധിയുടെ ദിവസത്തില്‍ പാപികളായിരിക്കുന്ന ഞങ്ങള്‍ അങ്ങയോട് അപേക്ഷിക്കുന്നു, #{blue->n->n->.........(കര്‍ത്താവേ, ഞങ്ങളുടെ അപേക്ഷ കേള്‍ക്കണമേ)}# പാപിയായിരുന്ന മറിയം മഗ്ദലനായ്ക്കു പാപപരിഹാരം നല്‍കിയവനും നല്ല കള്ളന്‍റെ അപേക്ഷ കേട്ടവനുമായ അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു, മരണത്തിന്‍റെ താക്കോലും നരകത്തിന്‍റെ താക്കോലും കൈക്കൊണ്ടിരിക്കുന്ന അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു, രക്ഷിപ്പാന്‍ യോഗ്യതയുള്ളവരെ കൃപയോടെ രക്ഷിക്കുന്നതിനായി അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു, ഞങ്ങളുടെ സഹോദരര്‍, ബന്ധുക്കള്‍, സ്നേഹിതര്‍, ഉപകാരികള്‍ എന്നിവരുടെ ആത്മാക്കളെ ശുദ്ധീകരണ സ്ഥലത്തു നിന്ന്‍ രക്ഷിച്ചരുളണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു, ഉപേക്ഷിക്കപ്പെട്ട സകല ആത്മാക്കള്‍ക്കും ദയ ചെയ്തരുളണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു, മിശിഹാകര്‍ത്താവില്‍ അനുകൂലപ്പെടുന്ന സകലര്‍ക്കും ആശ്വാസവും പ്രകാശവും സമാധാനവുമുള്ള സ്ഥലം കല്‍പ്പിച്ചരുളണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു, പാപദൂഷ്യത്താല്‍ അവര്‍ക്കുണ്ടായിരിക്കുന്ന ശിക്ഷയെ കുറച്ചരുളണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു, അവരുടെ ദുഃഖത്തെ സന്തോഷമാക്കി മാറ്റണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു, അവരുടെ ആശയെ നിറവേറ്റുവാന്‍ ദയയായിരിക്കണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു, അങ്ങയെ പുകഴ്ത്തി, സ്തുതിച്ചു ബലി അങ്ങേയ്ക്കണപ്പാന്‍ തക്കവണ്ണം കൃപ ചെയ്യണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു, അങ്ങേ പുണ്യാത്മാക്കളുടെ കൂട്ടത്തില്‍ അവരെ കൈക്കൊള്ളണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു, സര്‍വ്വേശ്വരന്‍റെ പുത്രാ, അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു, കൃപയുടെ ഉറവയെ, അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു. ഭൂലോക പാപങ്ങളെ ദിവ്യചെമ്മരിയാട്ടിന്‍ കുട്ടീ, ........(അവര്‍ക്ക് നിത്യാശ്വാസം കൊടുത്തരുളണമേ) ഭൂലോക പാപങ്ങളെ ദിവ്യചെമ്മരിയാട്ടിന്‍ കുട്ടീ, ........(അവര്‍ക്ക് നിത്യാശ്വാസം കൊടുത്തരുളണമേ) ഭൂലോക പാപങ്ങളെ ദിവ്യചെമ്മരിയാട്ടിന്‍ കുട്ടീ, ........(കര്‍ത്താവേ, അനുഗ്രഹിക്കണമേ) (തുടര്‍ന്ന്‍ 1 സ്വര്‍ഗ്ഗ. ചൊല്ലുക) സമാധാനത്തില്‍ അവര്‍ ആശ്വസിക്കട്ടെ, .........(അപ്രകാരം സംഭവിക്കട്ടെ) കര്‍ത്താവേ ഞങ്ങളുടെ അപേക്ഷ കേട്ടരുളണമേ. .......(ഞങ്ങളുടെ അഭയശബ്ദം അങ്ങേ സന്നിധിയില്‍ എത്തട്ടെ) #{red->n->n->പ്രാര്‍ത്ഥിക്കാം}# സകല വിശ്വാസികളുടെയും സൃഷ്ടാവും രക്ഷിതാവുമായിരിക്കുന്ന സര്‍വ്വേശ്വരാ, മരിച്ച അങ്ങേ ദാസരെക്കുറിച്ച് ചെയ്യപ്പെടുന്ന ഭക്തിയുള്ള അപേക്ഷയെ അംഗീകരിച്ച് അവരേറ്റം ആഗ്രഹിക്കുന്ന പാപപരിഹാരത്തെ കൃപയോടു കൂടെ കൊടുത്തരുളണമേ. എന്നേക്കും ജീവിച്ചു വാഴുന്നവനായ സര്‍വ്വേശ്വരാ കര്‍ത്താവേ, ഈ അപേക്ഷയെ കരുണയോടെ കേട്ടരുളണമേ. നിത്യപിതാവേ, മാതാപിതാക്കള്‍, ബന്ധുക്കള്‍, സ്നേഹിതര്‍, ഉപകാരികള്‍ മുതലായവരെ വേണ്ടവിധം സ്നേഹിച്ച് അവര്‍ക്കു വേണ്ട നന്മ ചെയ്യണമെന്ന് അങ്ങ് കല്‍പ്പിച്ചിരിക്കുന്നുവല്ലോ. ഞങ്ങള്‍ക്കു ജന്മം നല്‍കി പ്രിയത്തോടു കൂടെ വളര്‍ത്തി സഹായിച്ചവരും, പലവിധ ഉപകാരങ്ങള്‍ ഞങ്ങള്‍ക്കു ചെയ്തവരും, ഞങ്ങളുടെ ബന്ധുക്കള്‍, സ്നേഹിതര്‍ എന്നിവരും അവരുടെ വേദന നീങ്ങി എന്നേയ്ക്കും അങ്ങയെ സന്തോഷമായി ദര്‍ശിച്ചു കൊണ്ടിരിപ്പാന്‍ കൃപ ചെയ്യണമെന്ന് ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു. മരിച്ച വിശ്വാസികള്‍ക്കു വേണ്ടി നമുക്ക് പ്രാര്‍ത്ഥിക്കാം. .......(കര്‍ത്താവേ, അവര്‍ക്കു നിത്യാശ്വാസം കൊടുത്തരുളണമേ) നിത്യവെളിച്ചം അവര്‍ക്കു ലഭിക്കുമാറാകട്ടെ, ആമ്മേന്‍. #{red->n->n->സുകൃതജപം}# മറിയത്തിന്‍റെ മധുരമായ തിരുഹൃദയമേ! എന്‍റെ രക്ഷയായിരിക്കണമേ. #{red->n->n->സല്‍ക്രിയ}# ശുദ്ധീകരണ സ്ഥലത്തിലെ ആത്മാക്കളെ പ്രതി ഒരു യാചകന് വസ്ത്രം നല്‍കുക. {{ഈ മാസത്തെ മുഴുവന്‍ വണക്കമാസവും ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://pravachakasabdam.com/index.php/site/calendar/11?type=15}} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LRLcizG74eI23yB1HYZ55N}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/ChristianPrayer/ChristianPrayer-2016-11-24-15:43:22.jpg
Keywords: ശുദ്ധീകരണാത്മാക്കളുടെ വണക്കമാസം