Contents
Displaying 3131-3140 of 25019 results.
Content:
3377
Category: 5
Sub Category:
Heading: വിശുദ്ധ അന്ത്രയോസ് ശ്ലീഹാ
Content: ക്രിസ്തുവിനെ അനുഗമിച്ച ആദ്യ ശിഷ്യന്മാര്‍ വിശുദ്ധ പത്രോസിന്റെ സഹോദരനായ അന്ത്രയോസും, യോഹന്നാനുമാണ്. ക്രിസ്തുവുമായുള്ള ഇവരുടെ ആദ്യത്തെ കണ്ടുമുട്ടലിനെപ്പറ്റി വളരെ ലളിതവും മനോഹരമായും സുവിശേഷത്തില്‍ വിവരിച്ചിരിക്കുന്നു (യോഹ 1:35-42). പത്രോസ്, യാക്കോബ്, യോഹന്നാൻ തുടങ്ങിയ യേശുവിന്റെ അടുത്ത അപ്പസ്തോലന്‍മാരുടെ കൂട്ടത്തില്‍ അന്ത്രയോസ് ഉള്‍പ്പെടുന്നില്ല.അതേ സമയം തന്നെ സുവിശേഷകരാകട്ടെ അസാധാരണമായി ഒന്നും അദ്ദേഹത്തെ കുറിച്ച് വിവരിക്കുന്നുമില്ല. പക്ഷേ അപ്പസ്തോല പ്രവര്‍ത്തനങ്ങളെ അടിസ്ഥാനമാക്കിയിട്ടുള്ള പഠനങ്ങൾ ഈ വിശുദ്ധനു രക്ഷകനോടും കുരിശിനോടുമുള്ള അപാരമായ സ്നേഹത്തെ വളരെയേറെ എടുത്ത് കാട്ടുന്നു. തിരുസഭയാകട്ടെ വിശുദ്ധ കുര്‍ബ്ബാനയിലും സഭയുടെ ദിവസേനയുള്ള ആരാധനക്രമ പുസ്തകത്തിലും ഈ വിശുദ്ധനെ പ്രകീര്‍ത്തിക്കുന്നു. ഗ്രിഗറി ഒന്നാമന്‍ മാര്‍പാപ്പായുടെ കാലം മുതലാണ് ഈ വിശുദ്ധനെ ആദരിക്കുവാന്‍ തുടങ്ങിയത്, തിരുസഭാചട്ടങ്ങളിലും, ലിബേറയിലും (വിശുദ്ധ കുര്‍ബ്ബാനയിലെ ഒരു ഭാഗം) ഈ വിശുദ്ധന്റെ നാമം ചേര്‍ക്കപ്പെട്ടത്. വിശുദ്ധ അന്ത്രയോസിന്റെ രക്തസാക്ഷിത്വത്തെ കുറിച്ചുള്ള കഥ അപ്പസ്തോല പ്രവര്‍ത്തനങ്ങളിലെ വിവരണങ്ങളില്‍ നിന്നുമാണ് അറിവായിട്ടുള്ളത്. ഇതനുസരിച്ച് വിജാതീയനായ ഒരു ന്യായാധിപന്‍ വിശുദ്ധനോട് അവരുടെ ദൈവങ്ങള്‍ക്ക് ബലിയര്‍പ്പിക്കുവാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ വിശുദ്ധന്റെ മറുപടി ഇപ്രകാരമായിരിന്നു, “ഞാന്‍ നിത്യവും പരമകാരുണികനുമായ ഏക ദൈവത്തിന് ബലിയര്‍പ്പിക്കുന്നുണ്ട്, അവനാണ് ഏക ദൈവം. കാളയുടെ മാംസം കൊണ്ടോ ആടുകളുടെ ചോര കൊണ്ടോ അല്ല ഞാന്‍ ബലിയര്‍പ്പിക്കുന്നത്. മറിച്ച്, അള്‍ത്താരയില്‍ നേത്രങ്ങള്‍ക്ക് കാണുവാന്‍ സാധ്യമല്ലാത്ത കുഞ്ഞാടിനെയാണ് ഞാന്‍ ബലിയര്‍പ്പിക്കുന്നത്. എല്ലാ വിശ്വാസികളും ഇതില്‍ പങ്കാളികളാവുകയും ഇതില്‍ നിന്നും ഭക്ഷിക്കുകയും ചെയ്യുന്നു. എന്നാല്‍ ബലിവസ്തുവായ കുഞ്ഞാടാകട്ടെ ഒരു കുഴപ്പവും കൂടാതെ എന്നെന്നും ജീവിക്കുന്നു.” ഈ മറുപടിയില്‍ കുപിതനായ ഈജിയാസ് വിശുദ്ധനെ തടവറയിലടക്കുവാന്‍ ഉത്തരവിട്ടു. എന്നാല്‍ അവിടെ കൂടിയിരുന്ന വിശ്വാസികള്‍ക്ക് ബുദ്ധിമുട്ടൊന്നും കൂടാതെ തന്നെ വിശുദ്ധനെ മോചിപ്പിക്കുവാന്‍ സാധിക്കുമായിരുന്നു. എന്നാല്‍ വിശുദ്ധന്‍ വളരെ ആത്മാര്‍ത്ഥതയോട് കൂടി അങ്ങനെ ചെയ്യരുതെന്ന് ജനകൂട്ടത്തോട് യാചിക്കുകയും അവരെ ശാന്തരാക്കുകയും ചെയ്തു. രക്തസാക്ഷിത്വ മകുടത്തിനായി വിശുദ്ധന്‍ അത്രമാത്രം ആഗ്രഹിക്കുന്നുണ്ടായിരുന്നു. വിശുദ്ധനെ വധിക്കുവാനുള്ള സ്ഥലത്തേക്ക് കൂട്ടികൊണ്ട് വന്നപ്പോള്‍ വിശുദ്ധ കുരിശിനെ നോക്കി അദ്ദേഹം ഇപ്രകാരം നിലവിളിച്ചുകൊണ്ട് പ്രാര്‍ത്ഥിച്ചു “ഓ, വിശുദ്ധ കുരിശേ, വളരെ നാളായി നിന്നെ പുല്‍കുവാന്‍ ആഗ്രഹിക്കുന്ന എന്റെ ആത്മാവിന് ഇപ്പോള്‍ അത് സാധ്യമാകും എന്നതില്‍ ഞാന്‍ ആനന്ദിക്കുന്നു; യാതൊരു മടിയുംകൂടാതെ നിന്നിലൂടെ മരണം വരിച്ചവന്റെ ഈ ശിഷ്യനെയും സ്വീകരിക്കണമേ.” അധികം താമസിയാതെ അദ്ദേഹത്തെ 'x' ആകൃതിയിലുള്ള കുരിശില്‍ തറച്ചു. രണ്ടു ദിവസത്തോളം വിശുദ്ധന്‍ കുരിശില്‍ ജീവനോടെ കിടക്കുകയും യേശുവിന്റെ പ്രബോധനങ്ങള്‍ ഉത്ഘോഷിക്കുകയും അവസാനം ക്രിസ്തുവിനു സമാനമായ രീതിയില്‍ മരണം വരിച്ചുകൊണ്ട് യേശുവിനോട് ചേരുകയും ചെയ്തു. വിശുദ്ധ കുരിശിന്റെ രഹസ്യം നമുക്ക് പ്രദാനം ചെയ്തു എന്ന നിലയിലും വിശുദ്ധ അന്ത്രയോസിന്റെ രക്തസാക്ഷിത്വം പ്രാധാന്യമര്‍ഹിക്കുന്നു. #{red->n->n->ഇതര വിശുദ്ധര്‍ }# 1. റോമാക്കാരായ കാസ്തുളൂസും എവുപ്രെപ്ലിസും 2. റോമന്‍ പുരോഹിതനായ കോണ്‍സ്താന്‍സിയൂസ് 3. കോണ്‍സ്റ്റാന്‍റിനോപ്പിളിലെ യുസ്തീന 4. കോണ്‍സ്റ്റാന്‍റിനോപ്പിളിലെ മൗറ 5. പേഴ്സ്യയിലെ സാപോര്‍, ഐസക്ക്, ശേമയോന്‍ 6. സായിന്തെസ് ബിഷപ്പായിരുന്ന ട്രോജന്‍ {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസത്തെയും വിശുദ്ധരെ പറ്റിയുള്ള ലേഖനങ്ങള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും വിശുദ്ധരെ പരിചയപ്പെടുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/calendar/11?type=5 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FrxUj9bz8HT3LzGa23UAdP}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/DailySaints/DailySaints-2016-11-27-17:23:58.jpg
Keywords: ശ്ലീഹാ

3378
Category: 5
Sub Category:
Heading: വിശുദ്ധ സാറ്റര്‍ണിനൂസ്
Content: ടൌലോസിലെ മെത്രാനായിരുന്ന വിശുദ്ധ സാറ്റര്‍ണിനൂസ് A.D. 257 നവംബര്‍ 29-നാണ് രക്തസാക്ഷിത്വം വരിച്ചത്. 245-ല്‍ മാര്‍പാപ്പയായ ഫാബിയാന്റെ നിര്‍ദ്ദേശപ്രകാരം വിശുദ്ധ സാറ്റര്‍ണിനൂസ് വിശ്വാസ പ്രഘോഷണത്തിനായി റോമില്‍ നിന്നും ഗൌളിലേക്ക് പുറപ്പെട്ടു. കുറേകാലം മുന്‍പ് ഏതാണ്ട് 250-ല്‍ ടെസിയൂസും ഗ്രാറ്റുസും കോണ്‍സുലായിരിക്കെ ആള്‍സിലെ ആദ്യ മെത്രാനായിരുന്ന വിശുദ്ധ ട്രോഫിമസ് സുവിശേഷ പ്രഘോഷണം നടത്തി വിജയം വരിച്ച സ്ഥലമായിരുന്നു ഇത്. വിശുദ്ധ സാറ്റര്‍ണിനൂസ് ടൌലോസില്‍ തന്റെ വിശുദ്ധ സഭാഭരണം ആരംഭിച്ചു. ഫോര്‍റ്റുനാറ്റുസിന്റെ അഭിപ്രായത്തില്‍ വിശുദ്ധ സാറ്റര്‍ണിനൂസ് തന്റെ പ്രഘോഷണവും അത്ഭുതപ്രവര്‍ത്തനങ്ങളും വഴി ധാരാളം വിഗ്രഹാരാധകരെ ക്രൈസ്തവ വിശ്വാസത്തിലേക്ക് കൂട്ടിക്കൊണ്ട് വന്നു. വിശുദ്ധന്റെ രക്തസാക്ഷിത്വം വരെയുള്ള ഇത്രയും വിവരങ്ങളാണ് നമുക്ക് അറിവായിട്ടുള്ളത്. വിശുദ്ധന്റെ മരണത്തിന് ഏതാണ്ട് 50 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളെപ്പറ്റി അതിന്റെ രചയിതാവ് വിവരിച്ചിട്ടുള്ളത്. ഈ വിവരണങ്ങളുടെ അടിസ്ഥാനത്തില്‍ വിശുദ്ധന്‍ തന്റെ ജനതയെ നഗരത്തിലുള്ള ഒരു ചെറിയ ദേവാലയത്തിലാണ് സംഘടിപ്പിച്ചിരുന്നത്. ഈ ദേവാലയത്തിനും വിശുദ്ധന്റെ താമസ സ്ഥലത്തിനും ഇടക്കായിരുന്നു നഗരം. ഈ ദേവാലയത്തില്‍ വെച്ചായിരുന്നു പ്രവചനങ്ങള്‍ നടത്തിയിരുന്നത്. ഒരിക്കല്‍ വിശുദ്ധന്‍ കടന്നു പോകുന്ന വഴിയില്‍ വച്ച് പിശാചുക്കള്‍ ഒരു ഊമയെ വിശുദ്ധന്റെ രൂപത്തില്‍ ആക്രമിച്ചു. വിഗ്രാഹാരധകരായ പുരോഹിതര്‍ ഇത് കാണുകയും ഇതേപ്പറ്റി അധികാരികള്‍ സമക്ഷം ഒറ്റികൊടുക്കുകയും ചെയ്തു. ഒരു ദിവസം വിശുദ്ധന്‍ സ്ഥിരമായി പോകുന്ന വഴിയില്‍ വച്ച് അവര്‍ അദ്ദേഹത്തെ പിടികൂടി ദേവാലയത്തിലേക്ക് വലിച്ചിഴച്ച് കൊണ്ട് പോവുകയും താന്‍ അപമാനിച്ച മൂര്‍ത്തികള്‍ക്ക് ബലിയര്‍പ്പിക്കുക വഴി അവരെ ശാന്തരാക്കുവാനും അല്ലെങ്കില്‍ താന്‍ ചെയ്ത കുറ്റത്തിന് തന്റെ ചോരയാല്‍ പരിഹാരം ചെയ്യണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍ വിശുദ്ധ സാറ്റര്‍ണിനൂസാകട്ടെ യാതൊരു ഭയവും കൂടാതെ വളരെ ഉറച്ച ശബ്ദത്തില്‍ ആ വിഗ്രഹാരധകര്‍ക്ക് ഇപ്രകാരം മറുപടി കൊടുത്തു. "ഞാന്‍ ഒരു ദൈവത്തെ മാത്രമേ ആരാധിക്കുകയുള്ളൂ. ആ ദൈവത്തെ മാത്രമേ ഞാന്‍ പുകഴ്ത്തുകയും ബലിയര്‍പ്പിക്കുകയും ചെയ്യുകയുള്ളൂ. നിങ്ങളുടെ ദൈവങ്ങള്‍ പിശാച്ചുക്കള്‍ ആണ്, അവര്‍ നിങ്ങളുടെ കാളകളെക്കാളും നിങ്ങളുടെ ആത്മാക്കളുടെ ബലിയിലാണ് സന്തോഷിക്കുക. നിങ്ങള്‍ പറയുന്നത് പോലെ ക്രിസ്ത്യാനികളുടെ മുന്‍പില്‍ വിറക്കുന്ന അവയെ ഞാനെന്തിനു ഭയക്കണം?" ആ വിഗ്രഹാരാധകര്‍ അദേഹത്തിന്റെ മറുപടിയില്‍ കോപംകൊണ്ടു പുകയുകയും പിശാചിന്റെ പ്രലോഭനത്താല്‍ തങ്ങള്‍ക്കാവും വിധം വിശുദ്ധനു നേരെ അസഭ്യവര്‍ഷം കൊണ്ട് മൂടി. പലതരത്തിലുള്ള അപമാനങ്ങള്‍ക്കും പീഡനങ്ങള്‍ക്കും ശേഷം അവര്‍ അദ്ദേഹത്തിന്റെ പാദങ്ങള്‍ ബലികഴിക്കുവാന്‍ കൊണ്ട് വന്ന ഒരു കാട്ടു പോത്തിന്റെ ശരീരവുമായി ബന്ധിക്കുകയും ആ കാട്ടു മൃഗത്തെ ദേവാലയത്തില്‍ നിന്നും ഓടിക്കുകയും ചെയ്തു. കുന്നിനു മുകളില്‍ നിന്നും താഴേക്ക് വളരെ വേഗത്തില്‍ കാട്ടു പോത്ത് ഓടിയത് മൂലം വിശുദ്ധന്റെ തലയോട്ടി പിളരുകയും തലച്ചോര്‍ പുറത്തേക്ക് ചിന്നിചിതറുകയും ചെയ്തു. വിശുദ്ധന്റെ മരണത്തോടെ അദ്ദേഹത്തിന്റെ ആത്മാവ് സന്തോഷപൂര്‍വ്വം ശാന്തിയുടെയും മഹത്വത്തിന്റെയും സ്വര്‍ഗ്ഗീയ വസതിയിലേക്ക് പറന്നു. ആ കാട്ടു മൃഗമാകട്ടെ വിശുദ്ധന്റെ വിശുദ്ധ ശരീരം വലിച്ചിഴക്കല്‍ തുടര്‍ന്നു. മാംസവും രക്തവും ചിതറി തെറിച്ചു. ബന്ധിച്ചിട്ടുള്ള കയറ് പൊട്ടുന്നത് വരെ ഈ പ്രക്രിയ തുടര്‍ന്നു. അവശേഷിച്ച ശരീര ഭാഗങ്ങള്‍ കവാടമില്ലാത്ത നഗരത്തിന്റെ സമതല പ്രദേശങ്ങളില്‍ ചിതറി കിടന്നു. ദൈവഭക്തകളായ രണ്ടു സ്ത്രീകള്‍ ഇവയെല്ലാം ശേഖരിച്ചു കൂടുതലായി നശിപ്പിക്കപ്പെടാതിരിക്കുവാന്‍ ഒരു ആഴമുള്ള കുഴിയില്‍ ഒളിപ്പിച്ചു വച്ചു. മഹാനായ കോണ്‍സ്റ്റന്റൈനിന്റെ ഭരണം വരെ ഇത് അവിടെ ഒരു മരപ്പലക കൊണ്ടുള്ള ശവപ്പെട്ടിയില്‍ സൂക്ഷിച്ചു. പിന്നീട് ടൌലോസിലെ മെത്രാനായ ഹിലരി ഇതിനു മുകളിലായി ഒരു ചെറിയ പള്ളി പണിതു. ആ നഗരത്തിലെ മെത്രാനായിരുന്ന സില്‍വിയൂസ് നാലാം നൂറ്റാണ്ടിന്റെ അവസാനത്തോടെ രക്തസാക്ഷിയായ വിശുദ്ധ സാറ്റര്‍ണിനൂസിന്റെ ആദരണാര്‍ത്ഥം ഒരു മനോഹരമായ ദേവാലയത്തിന്റെ നിര്‍മ്മാണം ആരംഭിച്ചു. അദ്ദേഹത്തിന്റെ പിന്‍ഗാമിയായ എക്സുപെരിയൂസ് നിര്‍മ്മാണം പൂര്‍ത്തിയാക്കുകയും സമര്‍പ്പണം നടത്തുകയും ചെയ്തു. വളരെയേറെ ഭക്തിയോടും ആഘോഷത്തോടും കൂടി വിശുദ്ധന്റെ ഭൗതീകാവശിഷ്ടങ്ങള്‍ ഈ ദേവാലയത്തിലേക്ക് മാറ്റി. ഈ ദിവസം വരെ അമൂല്യമായ ഈ തിരുശേഷിപ്പുകള്‍ വളരെ ആദരപൂര്‍വ്വം അവിടെ സൂക്ഷിച്ചിരിക്കുന്നു. ഒരു പക്ഷെ 257-ല്‍ വലേരിയന്റെ ഭരണകാലത്തായിരിക്കാം ഈ വിശുദ്ധന്റെ രക്തസാക്ഷിത്വം സംഭവിച്ചിരിക്കുക. #{red->n->n->ഇതര വിശുദ്ധര്‍ }# 1. ഇറ്റലിയിലെ ബ്ലെയിസും ദെമെത്രിയൂസും 2. ബീറിലെ ബ്രെന്‍റര്‍ 3. ബ്രിട്ടനിലെ ഗുള്‍സ്റ്റന്‍ 4. ബ്രിട്ടനിലെ ഹാര്‍ഡോയിന്‍ 5. ഇറ്റലിയിലെ ഇല്ലൂമിനാത്താ {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസത്തെയും വിശുദ്ധരെ പറ്റിയുള്ള ലേഖനങ്ങള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും വിശുദ്ധരെ പരിചയപ്പെടുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/calendar/11?type=5 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DTLa2ij8n1uH6h5rU50168}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/DailySaints/DailySaints-2016-11-27-17:26:44.jpg
Keywords: വിശുദ്ധ സ

3380
Category: 5
Sub Category:
Heading: വിശുദ്ധ സ്റ്റീഫനും സഹ വിശുദ്ധരും
Content: 714-715 കാലയളവില്‍ കോണ്‍സ്റ്റാന്റിനോപ്പിളിലാണ് സ്റ്റീഫന്‍ ജനിച്ചത്. ബൈസന്റൈന്‍ ചക്രവര്‍ത്തിയായ കോണ്‍സ്റ്റന്റൈന്‍ അഞ്ചാമന്‍ (Copronymus) കീഴില്‍ മതപീഡനവും ക്രിസ്തീയ രൂപങ്ങളും നശിപ്പിക്കലും തിരികെ കൊണ്ട് വന്നപ്പോള്‍, കോണ്‍സ്റ്റാന്റിനോപ്പിളിലെ ദേവാലയങ്ങളില്‍ ആദരിച്ചു വരുന്ന മതപരമായ രൂപങ്ങളും മറ്റും സംരക്ഷിക്കുന്നതില്‍ ഏറ്റവും മുന്‍പന്തിയില്‍ സ്റ്റീഫന്‍ ഉണ്ടായിരുന്നു. ചാള്‍സിഡോണിനു സമീപമുള്ള വിശുദ്ധ ഓക്സെന്റിയൂസ് പര്‍വ്വതത്തിലെ ഒരു ആശ്രമ സന്യാസിയായിരുന്നു സ്റ്റീഫന്‍. 761-ല്‍ മാര്‍മറാ കടലിലെ പ്രോക്കൊന്നെസൂസ് ദ്വീപിലെ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ മൂലം അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളെ നിരോധിച്ചു. മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം അദ്ദേഹത്തെ ചക്രവര്‍ത്തി മുന്‍പാകെ ഹാജരാക്കുകയും ചോദ്യം ചെയ്യലിനു വിധേയമാക്കുകയും ചെയ്തു. സ്റ്റീഫന്‍ ഒരു നാണയമെടുത്ത് അതിലെ രാജകീയ മുദ്ര ചൂണ്ടി കാട്ടികൊണ്ട് ചക്രവര്‍ത്തിയോട് ചോദിച്ചു "ഇതിനെ അപമാനിക്കുന്നത് തെറ്റാണെങ്കില്‍, ക്രിസ്തുവിന്റെയും മാതാവിന്റെയും രൂപങ്ങളും ചിത്രങ്ങളും നശിപ്പിക്കുകയും കത്തിച്ചു കളയുകയും ചെയ്യുന്ന അങ്ങ് എത്രയോ വലിയ ശിക്ഷാവിധിക്ക് അര്‍ഹനാണ്." അദ്ദേഹം ആ നാണയം നിലത്തെറിയുകയും അത് ചവിട്ടിനശിപ്പിക്കുകയും ചെയ്തു. ഇതില്‍ കോപാകുലനായ കോണ്‍സ്റ്റന്റൈന്‍ സ്റ്റീഫനെ കാരാഗ്രഹത്തിലടക്കുവാന്‍ ഉത്തരവിട്ടു. ഏതാണ്ട് 300-ഓളം സന്യസിമാര്‍ക്കൊപ്പം അദ്ദേഹം 11 മാസത്തോളം ആ തടവറയില്‍ കഴിഞ്ഞു. അവര്‍ ഒരുമിച്ച് ആശ്രമജീവിതത്തിനു സമാനമായ ഒരു ജീവിതമാണ് തടവറയില്‍ നയിച്ചിരുന്നത്. വിശുദ്ധ സ്റ്റീഫന്‍ തന്റെ വിശ്വാസപ്രമാണങ്ങളില്‍ ഉറച്ചു നിന്നു. തത്ഫലമായി അവസാനം അവര്‍ അദ്ദേഹത്തെ വധിച്ചു. ചക്രവര്‍ത്തിക്ക് അദ്ദേഹത്തെ വധിക്കുവാന്‍ മനസ്സുണ്ടായിരുന്നില്ല. പക്ഷേ ഹെന്റി രണ്ടാമനേയും, തോമസ് ബെക്കെറ്റിനെയും പോലെ വിശുദ്ധ സ്റ്റീഫന്‍ തന്റെ വിട്ടു വീഴ്ചയില്ലാത്ത സംസാരം വഴി തന്റെ വധത്തിനായി അവരെ പ്രകോപിപ്പിക്കുകയായിരുന്നു എന്നും പറയപ്പെടുന്നു. എസ്.എസ്. ബേസില്‍, പീറ്റര്‍, ആണ്ട്ര്യു എന്നിവരുള്‍പ്പെടെ 300-ഓളം സന്യാസിമാര്‍ക്കൊപ്പം വിശുദ്ധ സ്റ്റീഫനും തന്റെ വിശ്വാസത്തിനു വേണ്ടി രക്തസാക്ഷിത്വം വരിച്ചു. #{red->n->n->ഇതര വിശുദ്ധര്‍ }# 1. ബാങ്കോറിലെ ഹിയോണ്‍ 2. ഫ്രാന്‍സിലെ ഹിപ്പൊളിത്തൂസു 3.ആങ്കോണയിലെ ജെയിംസ് ജെല്ലാമാര്‍ക്കോ 4. ആഫ്രിക്കന്‍ ബിഷപ്പുമാരായ പപ്പീനിയാനൂസും മാന്‍സുവെത്തൂസും 5. റോമന്‍കാരായ റൂഫസ് {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസത്തെയും വിശുദ്ധരെ പറ്റിയുള്ള ലേഖനങ്ങള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും വിശുദ്ധരെ പരിചയപ്പെടുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/calendar/11?type=5 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DTLa2ij8n1uH6h5rU50168}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/DailySaints/DailySaints-2016-11-27-17:40:12.jpg

3381
Category: 1
Sub Category:
Heading: ഫിഡൽ കാസ്ട്രോയുടെ മരണത്തില്‍ ഫ്രാന്‍സിസ് പാപ്പ അനുശോചനം രേഖപ്പെടുത്തി
Content: വത്തിക്കാന്‍: ക്യൂബൻ വിപ്ലവ നേതാവ് ഫിഡൽ കാസ്ട്രോയുടെ മരണത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ അനുശോചനം രേഖപ്പെടുത്തി. അദ്ദേഹത്തിന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നതായും വേര്‍പാടില്‍ ദുഃഖിക്കുന്ന കുടുംബത്തിനും ജനതയ്ക്കും പ്രാര്‍ത്ഥന നേരുന്നതായും അദ്ദേഹം പറഞ്ഞു. ഫിഡല്‍ കാസ്‌ട്രോയുടെ സഹോദരനും ഇപ്പോഴത്തെ ഭരണാധികാരിയുമായ റൗള്‍ കാസ്‌ട്രോയ്ക്ക് അയച്ച സന്ദേശത്തിലാണ് ഫ്രാന്‍സിസ് പാപ്പ അനുശോചനം രേഖപ്പെടുത്തിയത്. "ക്യുബന്‍ റിപ്പബ്ലിക്കിന്‍റെ മുന്‍പ്രസിഡന്‍റും വിപ്ലവനായകനുമായിരുന്ന ഫിഡല്‍ കാസ്ട്രോയുടെ നിര്യാണത്തില്‍ അനുശോചനം അറിയിക്കുന്നു. ധീരനായ രാഷ്ട്രനേതാവിന്‍റെ ദേഹവിയോഗത്തില്‍ പ്രസിഡന്‍റ് റാവൂള്‍ കാസ്ട്രോയ്ക്കും, കുടുംബാംഗങ്ങള്‍ക്കും ജനങ്ങള്‍ക്കും സാന്ത്വനവും സമാശ്വാസവും നേരുന്നു. ക്യൂബയുടെ മധ്യസ്ഥയും ആത്മീയമാതാവുമായ ഔര്‍ ലേഡി ഓഫ് കോബ്രെ രാജ്യത്തെ തുണയ്ക്കട്ടെ". സന്ദേശത്തില്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ 20 ന് ക്യൂബ സന്ദര്‍ശിച്ച ഫ്രാന്‍സിസ് മാര്‍പാപ്പ ഹാവന്നയിലെ വസതിയിലെത്തി ഫിഡല്‍ കാസ്ട്രോയുമായി കൂടികാഴ്ച നടത്തിയിരിന്നു. അങ്ങേയ്ക്കു സ്തുതി, സുവിശേഷ സന്തോഷം, വിശ്വാസത്തിന്‍റെ വെളിച്ചം എന്നീ തന്റെ അപ്പസ്‌തോലിക പ്രബോധനങ്ങള്‍ കൈമാറിയതിന് ശേഷമാണ് പാപ്പ അന്ന്‍ മടങ്ങിയത്. വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പാ, എമിരിറ്റസ് ബെനഡിക്ട് പതിനാറാമന്‍, ഫ്രാന്‍സിസ് പാപ്പാ എന്നിവര്‍ക്ക് ഭരണകാലത്ത് ക്യൂബയില്‍ ആതിഥ്യം നല്‍കിയിട്ടുണ്ട്. അമേരിക്ക-ക്യൂബ നയന്ത്രബന്ധങ്ങള്‍ മെച്ചപ്പെടുത്താനും, ഇരുപക്ഷവും തമ്മിലുള്ള രാഷ്ട്രീയ ഉപരോധം പിന്‍വലിക്കുവാനും വത്തിക്കാന്‍ നിരന്തരമായി പരിശ്രമിച്ചിട്ടുണ്ട്. രാഷ്ട്രീയോപരോധം പിന്‍വലിച്ച് ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം പുനസ്ഥാപിക്കാന്‍ ഫ്രാന്‍സിസ് പാപ്പ ശക്തമായ ഇടപെടലാണ് നടത്തിയത്.
Image: /content_image/News/News-2016-11-28-05:44:43.jpg
Keywords:

3382
Category: 6
Sub Category:
Heading: ക്രിസ്തീയ വിശ്വാസത്തിലെ രണ്ട് മൗലിക യാഥാര്‍ത്ഥ്യങ്ങള്‍
Content: "ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവ് വാഴ്ത്തപ്പെട്ടവന്‍. അവിടുന്ന് തന്റെ ജനത്തെ സന്ദര്‍ശിച്ചു രക്ഷിച്ചു" (ലൂക്കാ 1:68). #{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: നവംബര്‍ 28}# ഒരിക്കലും മറക്കാന്‍ പാടില്ലാത്ത രണ്ട് മൗലിക യാഥാര്‍ത്ഥ്യങ്ങളിലാണ് ക്രിസ്തീയ വിശ്വാസം നിലനില്‍ക്കുന്നത്. ആദ്യത്തെ യാഥാര്‍ത്ഥ്യത്തെ 'ദൈവം' എന്നും രണ്ടാമത്തേതിനെ 'മനുഷ്യന്‍' എന്നു വിളിക്കപ്പെടുന്നു. ദൈവവും മനുഷ്യനും തമ്മിലുള്ള വിശേഷപ്പെട്ട പരസ്പരബന്ധത്തില്‍ നിന്നാണ് ക്രിസ്തുമതം ഉളവായത്. ഈ ബന്ധം ദൈവകേന്ദ്രീകൃതമാണോ മനുഷ്യകേന്ദ്രീകൃതമാണോ എന്നതിനെപ്പറ്റിയുള്ള നീണ്ട ചര്‍ച്ചകള്‍ ഈ അടുത്തകാലത്ത് നടന്നുകൊണ്ടിരിക്കുകയാണ്. ഈ പരസ്പരബന്ധം വ്യക്തമാകുന്നത് മനുഷ്യാവതാര രഹസ്യത്തില്‍ തന്നെയാണ്. ഇക്കാരണത്താലാണ് ക്രിസ്തുമതം 'ഒരു ആഗമനത്തിന്റെ മതം' മാത്രമല്ല, 'ആഗമനം' തന്നെ ആകുന്നത്. ദൈവത്തിന്റെ മനുഷ്യനിലേക്കുള്ള വരവിന്റെ രഹസ്യമാണ് ക്രിസ്തുമതം വെളിവാക്കുന്നത്. (വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, റോം, 29.11.79) {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/11?type=6 }}
Image: /content_image/Meditation/Meditation-2016-11-28-12:19:27.jpg
Keywords: ക്രിസ്തീയ വിശ്വാസം

3383
Category: 1
Sub Category:
Heading: പ്രശസ്ത നൈജീരിയന്‍ ഗായകന്‍ അഡിവാലേ അയൂബ തന്റെ ക്രൈസ്തവ വിശ്വാസം പരസ്യമായി ഏറ്റുപറഞ്ഞു; ജീവന് ഭീഷണി നേരിട്ടതിനാലാണ് വിശ്വാസം പരസ്യമാക്കാതിരുന്നതെന്നും അയൂബ
Content: അബൂജ: ഫൂജി സംഗീതത്തിലൂടെ ലോകപ്രശസ്തനായ നൈജീരിയന്‍ ഗായകന്‍ അഡിവാലേ അയൂബ തന്റെ ക്രൈസ്തവ വിശ്വാസം പരസ്യമായി തുറന്നു പറഞ്ഞു. താന്‍ ഒരു മുസ്ലീം അല്ലെന്നും, ക്രൈസ്തവ വിശ്വാസിയാണെന്നും 'റിഡീംമ്ഡ് ക്രിസ്ത്യന്‍ ചര്‍ച്ച് ഓഫ് ഗോഡ്' എന്ന കൂട്ടായ്മയുടെ യോഗത്തിലാണ് അയൂബ തുറന്നു പറഞ്ഞത്. 2010 മുതല്‍ താന്‍ ക്രൈസ്തവനായിട്ടാണ് ജീവിക്കുന്നതെന്നും, ജീവന് ഭീഷണി നേരിട്ടതിനാലാണ് വിശ്വാസം പരസ്യമായി തുറന്നു പറയാതിരുന്നതെന്നും അഡിവാലേ അയൂബ വെളിപ്പെടുത്തി. "ഞാന്‍ ഒരു ക്രൈസ്തവനാണെന്നു ലോകത്തോട് വിളിച്ചു പറയുവാന്‍ എല്ലായ്‌പ്പോഴും ഭയപ്പെട്ടിരുന്നു. അത്തരം ഒരു പ്രഖ്യാപനം എന്റെ ജീവന് തന്നെ ഭീഷണിയാകുമെന്ന് നന്നായി ഞാന്‍ മനസിലാക്കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ ഞാന്‍ എന്റെ വിശ്വാസം തുറന്നു പറയുന്നു. വീണ്ടും ജനനം പ്രാപിച്ച ഒരു ക്രൈസ്തവ വിശ്വാസിയാണ് ഞാന്‍. ഇപ്പോള്‍ ഞാന്‍ ഒരു മുസ്ലീംമല്ല. ഏറെ വര്‍ഷങ്ങളായി ഞാന്‍ ക്രൈസ്തവ വിശ്വാസിയായി തന്നെയാണ് ജീവിക്കുന്നത്. എന്റെ കുടുംബാംഗങ്ങളും ഇതെ വിശ്വാസമാണ് പിന്‍തുടരുന്നത്". അഡിവാലേ അയൂബ പറഞ്ഞു. തന്റെ കുട്ടികള്‍ പള്ളിയില്‍ സ്ഥിരമായി പോകാറുണ്ടെന്നും, എല്ലാ വര്‍ഷവും ഡിസംബര്‍ 31-ാം തീയതി താന്‍ ദേവാലയത്തിലെ ശുശ്രൂഷകളില്‍ ഉറപ്പായും പങ്കെടുക്കാറുണ്ടെന്നും അയൂബ പറയുന്നു. വര്‍ഷാവസാനം ദേവാലയത്തില്‍ പോകുവാന്‍ സാധിക്കാത്ത ഒരവസ്ഥ വന്നാല്‍, തന്റെ ജീവന്‍ തന്നെ നഷ്ടപെടുവാന്‍ അത് കാരണമാകുമെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും ഗായകന്‍ കൂട്ടിച്ചേര്‍ത്തു. ക്രൈസ്തവര്‍ നിരവധി പീഡനങ്ങള്‍ ഏറ്റുവാങ്ങുന്ന രാജ്യമാണ് നൈജീരിയ. ക്രൈസ്തവ വിശ്വാസത്തിലേക്ക് വന്ന മുസ്ലീങ്ങളുടെ ജീവന് വലിയ ഭീഷണിയാണ് നൈജീരിയായിലും, ലോകത്തിന്റെ വിവിധ സ്ഥലങ്ങളിലും നേരിടേണ്ടി വരുന്നത്.
Image: /content_image/News/News-2016-11-28-04:52:00.jpg
Keywords: Popular,Fuji,musician,Adewale,Ayuba,converted,to,Christianity

3384
Category: 18
Sub Category:
Heading: 2016-ലെ ലോഗോസ് പ്രതിഭ ബീന ജേക്കബ്
Content: കൊച്ചി: കെസിബിസി ബൈബിൾ സൊസൈറ്റി നടത്തിയ സംസ്‌ഥാനതല ലോഗോസ് ബൈബിൾ ക്വിസ് ഗ്രാന്റ് ഫിനാലെയിൽ ബീന ജേക്കബ് ലോഗോസ് പ്രതിഭയായി. അഞ്ചു ലക്ഷത്തിഎഴുപതിനായിരം പേരെ പുറകിലാക്കി ഒന്നാം സ്‌ഥാനത്തെത്തിയ ബീന പാലാ രൂപതയിലെ കുന്നോന്നി ഇടവകാംഗമാണ്. ലോഗോസ് പ്രതിഭയ്ക്ക് വിശുദ്ധനാടു സന്ദർശനവും പാലയ്ക്കൽ തോമ്മാ മല്പാൻ കാഷ് അവാർഡുമാണു സമ്മാനം. 2014ലും ബീന ലോഗോസ് പ്രതിഭയായിരുന്നു. ലോഗോസ് ബൈബിൾ ക്വിസിൽ ആറു പ്രായ വിഭാഗങ്ങളിലെ സംസ്‌ഥാനതല ജേതാക്കളെ പങ്കെടുപ്പിച്ചു പാലാരിവട്ടം പിഒസിയിലാണ് ഇന്നലെ ഗ്രാന്റ്് ഫിനാലെ നടന്നത്. ഡി വിഭാഗത്തിലെ ഒന്നാം സ്‌ഥാനക്കാരിയാണ് ബീന ജേക്കബ്. എ വിഭാഗത്തില്‍ തൃശ്ശൂര്‍ അതിരൂപതാംഗമായ അലീന സോജനും ബി വിഭാഗത്തില്‍ എറണാകുളം–അങ്കമാലി അതിരൂപതാംഗമായ ആൻ ആന്റുവും സി വിഭാഗത്തില്‍ സിസ്റ്റർ കൃപ മരിയയും ഇ വിഭാഗത്തില്‍ ലൈല ജോണും എഫ് വിഭാഗത്തില്‍ ഏലിക്കുട്ടി തോമസും ജേതാക്കളായി. ലോഗോസ് കുടുംബ ക്വിസിൽ ഇരിങ്ങാലക്കുട രൂപതയിലെ ടോണി ബേബിയും കുടുംബവുമാണ് ഒന്നാം സ്ഥാനത്തെത്തിയിരിക്കുന്നത്. ജെ.പി. ഫൗണ്ടേഷൻ നല്കുന്ന 25,000 രൂപയാണ് അവാര്‍ഡ്. സമാപന സമ്മേളനത്തിൽ തിയോളജി കമ്മീഷൻ ചെയർമാനും മൂവാറ്റുപുഴ രൂപതാധ്യക്ഷനുമായ ഡോ. ഏബ്രഹാം മാർ യൂലിയോസ് വിജയികൾക്കു സമ്മാനങ്ങൾ വിതരണം ചെയ്തു. ലോഗോസ് ബൈബിൾ ക്വിസിന് ആഗോളസഭയിൽ അതുല്യസ്‌ഥാനമുണ്ടെന്നും ജനങ്ങളുടെയിടയിൽ ദൈവവചനം സമീപസ്‌ഥമാക്കുന്നതിൽ ഈ സംരംഭം വലിയ സംഭാവനകൾ ചെയ്യുന്നുണ്ടെന്നും ബിഷപ് ഉദ്ഘാടന പ്രസംഗത്തിൽ അനുസ്മരിച്ചു. കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി റവ.ഡോ.വർഗീസ് വള്ളിക്കാട്ട് അധ്യക്ഷതവഹിച്ചു. ലോഗോസ് പ്രതിഭ ബീന ജേക്കബ്, ലോഗോസ് കുടുംബ ക്വിസിൽ ഒന്നാമതെത്തിയ ഫിലോമിന കണ്ണമ്പുഴ, ജെ.പി. ഫൗണ്ടേഷൻ ചെയർമാൻ പി.വി.ജോളി, ജോയി പാലയ്ക്കൽ, കണ്ടിരിക്കൽ ട്രാവൽസ് ഉടമ മാത്യു കണ്ടിരിക്കൽ, ബൈബിൾ സൊസൈറ്റി സെക്രട്ടറി റവ.ഡോ. ജോൺസൺ പുതുശേരി, വൈസ് ചെയർമാൻ ആന്റണി പാലിമറ്റം എന്നിവർ പ്രസംഗിച്ചു.
Image: /content_image/India/India-2016-11-28-04:59:54.jpg

3385
Category: 18
Sub Category:
Heading: കല്ലൂർക്കാട് സെന്റ് മേരീസ് ദൈവാലയം ഇനി ബസിലിക്ക: ഔദ്യോഗിക പ്രഖ്യാപനം നടത്തി
Content: ചമ്പക്കുളം: ചമ്പക്കുളം കല്ലൂർക്കാട് സെന്റ് മേരീസ് ഫൊറോന പള്ളിയെ ബസിലിക്ക പദവിയിലേക്ക് ഉയര്‍ത്തി കൊണ്ട് ഔദ്യോഗിക പ്രഖ്യാപനം നടത്തി. പരിശുദ്ധ കുർബാനയുടെ സമാപനത്തിൽ ചങ്ങനാശേരി അതിരൂപതാധ്യക്ഷൻ ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടമാണ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. അതിരൂപത ചാൻസലർ പരിശുദ്ധ സിംഹാസനത്തിൽ നിന്നുള്ള ഔദ്യോഗിക ഡിക്രി വായിച്ചു. ബസിലിക്കാ പ്രഖ്യാപനം ലത്തീൻ ഭാഷയിൽ അതിരൂപത ചാൻസിലർ റവ.ഡോ.ടോം പുത്തൻകളവും മലയാള ഭാഷയിൽ അസിസ്റ്റന്റ് വികാരി ഫാ. ബിജു മണവത്തും വായിച്ചു. അതിരൂപത പ്രൊക്യുറേറ്റർ ഫാ. ഫിലിപ്പ് തയ്യിൽ, റവ. ഡോ. വർഗീസ് താനമാവുങ്കൽ, റവ. ഡോ. ആന്റണി മൂലയിൽ എന്നിവർ ശുശ്രൂഷകളുടെ വിവരണങ്ങൾ നൽകി. ബസിലിക്ക പദവി ചമ്പക്കുളം ഇടവക സമൂഹത്തിന് അനുഗ്രഹമാകുന്നതോടൊപ്പം സഭാപരമായി കൂടുതൽ ഉത്തരവാദിത്വങ്ങൾ നിർവഹിക്കപ്പെടാനുള്ള അവസരമാണെന്നും ബസിലിക്ക പ്രഖ്യാപന പ്രസംഗത്തിൽ മാർ പെരുന്തോട്ടം പറഞ്ഞു. ആർച്ച് ബിഷപ് മാർ ജോസഫ് പവ്വത്തിൽ വിശുദ്ധ കുർബാനമധ്യേ സന്ദേശം നൽകി. ആരംഭകാലം മുതൽ ശീശ്മകൾക്കു വഴങ്ങാതെ വിശ്വാസ, പാരമ്പര്യം അഭംഗുരം കാത്തുപരിപാലിച്ച ക്രിസ്തീയ സാക്ഷ്യമാണു കല്ലൂർക്കാട് ഫൊറോനാ പള്ളിക്കുള്ളതെന്നും ബസലിക്ക പദവി ഇടവകയ്ക്ക് അനന്യമായ സ്‌ഥാനമാണു നൽകുന്നതെന്നും മാർ പവ്വത്തിൽ പറഞ്ഞു. പൊതുസമ്മേളനത്തില്‍ നിയമസഭാ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ഉദ്ഘാടനംചെയ്തു. മതാത്മക ജീവിതത്തെ സാമൂഹ്യ ജീവിതത്തോടു ചേർത്തുനിർത്തുമ്പോഴാണു യഥാർഥ മനുഷ്യനാകുന്നതെന്നും ഓരോരുത്തരും മതമെന്തെന്ന് അവരവരുടെ ജീവിതത്തിലൂടെ കാണിച്ചുകൊടുക്കണമെന്നും സ്പീക്കർ പറഞ്ഞു. മാറ്റത്തിന്റെ ചരിത്രത്തിലൂടെ കടന്നുപോയ കത്തോലിക്കാസഭ വിദ്യാഭ്യാസ, ആതുരസേവനരംഗങ്ങളിൽ നൽകിയ സംഭാവനകൾ വിസ്മരിക്കാവുന്നതല്ലെന്നും സ്പീക്കർ കൂട്ടിചേർത്തു. സമ്മേളനത്തിൽ ചങ്ങനാശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം അധ്യക്ഷത വഹിച്ചു. വരാപ്പുഴ ആർച്ച് ബിഷപ് റവ.ഡോ. ഫ്രാൻസിസ് കല്ലറയ്ക്കൽ അനുഗ്രഹ പ്രഭാഷണം നടത്തി. ചമ്പക്കുളം ഫൊറോനാ പള്ളിയെ ബസിലിക്കയായി ഉയർത്തിക്കൊണ്ടുള്ള ഡിക്രിയിൽ കഴിഞ്ഞ സെപ്റ്റംബർ 20നാണ് ഫ്രാൻസിസ് മാർപാപ്പ ഒപ്പുവച്ചത്.
Image: /content_image/India/India-2016-11-28-06:31:03.jpg

3386
Category: 1
Sub Category:
Heading: ബോക്കോഹറാം ഭീഷണി നിലനില്‍ക്കുന്നിടത്ത് സമൂഹവിവാഹം നടത്തി കൊണ്ട് നൈജീരിയന്‍ കത്തോലിക്ക സഭ
Content: അബൂജ: നൈജീരിയായിലെ ന്യൂ ന്യാന്യയിലെ സെന്റ് സില്‍വസ്റ്റര്‍ കത്തോലിക്ക ദേവാലയത്തിന്റെ നേതൃത്വത്തില്‍ സമൂഹ വിവാഹം നടത്തി. ബോക്കോ ഹറാം തീവ്രവാദികളുടെ നിരന്തര ആക്രമണങ്ങള്‍ നിറം കെടുത്തിയ നൈജീരിയന്‍ ജനതയുടെ ജീവിതം, സാധാരണ ഗതിയിലേക്ക് തിരിച്ചു കൊണ്ടുവരുന്നതിന്റെ ഭാഗമായിട്ടാണ് കത്തോലിക്ക സഭയുടെ നേതൃത്വത്തില്‍ സമൂഹ വിവാഹം നടത്തപ്പെട്ടത്. ലിഫ രൂപതയുടെ അധ്യക്ഷനായ ബിഷപ്പ് മാത്യൂ ഔഡുവിന്റെ മുഖ്യ കാര്‍മ്മികത്വത്തിലാണ് വിവാഹം നടന്നത്. ഏറെ നാള്‍ ഭീതിയുടെയും ആക്രമണത്തിന്റെയും നിഴലില്‍ കഴിഞ്ഞിരുന്ന നൈജീരിയന്‍ ജനതയ്ക്ക് സന്തോഷത്തിന്റെ പുതുസ്പന്ദനങ്ങളാണ് സമൂഹവിവാഹം നല്‍കിയത്. സമൂഹ വിവാഹം നടന്ന ന്യൂ ന്യാന്യയില്‍ രണ്ടു തവണ ബോക്കോ ഹറാം തീവ്രവാദികള്‍ ആക്രമണം നടത്തിയിട്ടുണ്ട്. വിവാഹത്തിലൂടെ 80 ദമ്പതിമാരാണ് പുതിയ ജീവിതത്തിലേക്ക് കടന്നിരിക്കുന്നത്. സെന്റ് സില്‍വസ്റ്റര്‍ ദേവാലയത്തിന്റെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഇത്തരമൊരു മഹനീയ ചടങ്ങ് നടത്തപ്പെടുന്നതെന്ന് പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ ഇവാച്ചി അജീഫു പത്രകുറിപ്പിലൂടെ അറിയിച്ചു. ക്രിസ്തുവിന്റെ സ്‌നേഹം ധരിച്ചവരായി മാറുവാന്‍ ദാമ്പത്യജീവിതത്തിലേക്ക് കടക്കുന്ന നവദമ്പതിമാര്‍ക്ക് സാധിക്കട്ടെ എന്ന് ബിഷപ്പ് മാത്യൂ ഔഡു തന്റെ ആശംസാ സന്ദേശത്തില്‍ നവദമ്പതികളോട് പറഞ്ഞു. പരസ്പര സ്‌നേഹം ഇല്ലാതെ ദാമ്പത്യജീവിതം മുന്നോട്ടു നയിക്കുവാന്‍ സാധിക്കില്ലെന്നു പറഞ്ഞ പിതാവ്, ദാമ്പത്യ ജീവിതം മുന്നോട്ടു നയിക്കുമ്പോള്‍ പലരും വീണു പോകുന്ന അപകട കുഴികളെ കുറിച്ച് ജാഗ്രത പുലര്‍ത്തണമെന്നും നിര്‍ദേശിച്ചു. നൈജീരിയായിലെ നസരവാ സംസ്ഥാനത്തിലെ കരൂ എന്ന പ്രദേശിക ഭരണപ്രദേശത്തുള്ള ചെറുപട്ടണമാണ് ന്യൂ ന്യാന്യ. ഇവിടെയ്ക്കുള്ള ബിഷപ്പ് മാത്യൂ ഔഡുവിന്റെ ആദ്യത്തെ അജപാലന സന്ദര്‍ശനത്തിന്റെ ഭാഗമായിട്ടുകൂടിയാണ് സമൂഹവിവാഹം ക്രമീകരിച്ചത്. തീവ്രവാദ ഭീഷണിയില്‍ ഏറെ നാളായി കഴിഞ്ഞിരുന്ന നൈജീരിയായിലെ മത-സമൂഹിക- സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ വീണ്ടും സജീവമാക്കുക എന്നതും ഇത്തരം പ്രവര്‍ത്തനങ്ങളിലൂടെ സഭ ലക്ഷ്യമാക്കുന്നു.
Image: /content_image/News/News-2016-11-28-07:18:40.jpg
Keywords: Mass,wedding,holds,in,Abuja,suburb,attacked,twice,by,Boko,Haram

3387
Category: 1
Sub Category:
Heading: പത്രോസിന്റെ പിന്‍ഗാമികളും ക്യൂബന്‍ വിപ്ലവനായകനും
Content: വത്തിക്കാന്‍: താന്‍ വിശ്വസിക്കുന്ന പ്രത്യയ ശാസ്ത്രവും ആദര്‍ശവും ക്യൂബന്‍ വിപ്ലവനായകന്‍ ഫിഡല്‍ കാസ്ട്രോയെ മറ്റൊരു മനുഷ്യനാക്കിയപ്പോള്‍ അദ്ദേഹം ഒരു വിധിയെഴുത്ത് നടത്തി. മതം- അത് മനുഷ്യനെ മയക്കുന്ന കറപ്പാണ്. ഈ ചിന്തയാണ് ജന്മം കൊണ്ട് കത്തോലിക്കനായിരിന്ന കാസ്‌ട്രോയെ ആദ്ധ്യാത്മിക ജീവിതത്തില്‍ നിന്ന്‍ അകറ്റിയത്. 1959ൽ സഹോദരി എമ്മയുടെ വിവാഹത്തിനായിരുന്നു അദ്ദേഹം അവസാനമായി ഒരു ദേവാലയം സന്ദർശിച്ചത്. ബാറ്റിസ്റ്റയെ പരാജയപ്പെടുത്തി ക്യൂബൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട അതേ വര്‍ഷം തന്നെയായിരിന്നു ഈ സന്ദര്‍ശനം. തന്റെ ജീവിതത്തില്‍ അദ്ദേഹം കത്തോലിക്ക വിശ്വാസത്തോട് എന്നേക്കുമായി 'നോ' പറഞ്ഞു. ഇത് പാര്‍ട്ടിയില്‍ തന്നെ അദ്ദേഹം കൊണ്ട് വന്നു. കത്തോലിക്കനെ കമ്യൂണിസ്‌റ്റ് പാർട്ടിയിൽ എടുക്കരുതെന്ന ഉഗ്രശാസന തന്നെ അദ്ദേഹം നടത്തി. എന്നാല്‍ 1992ൽ ഈ തീരുമാനത്തിന് കാസ്‌ട്രോ അൽപം മൃദുസമീപനം വരുത്തി. കത്തോലിക്കർക്കു വേണമെങ്കിൽ പാർട്ടിയിൽ അംഗമാകാമെന്നായി. ഈ നിലപാട് നേതാക്കളെ അമ്പരപ്പിച്ചെങ്കിലും പക്ഷേ, അത് ഒരു അവസാനമായിരിന്നില്ല. 39 വര്‍ഷത്തെ ജീവിതത്തിന് ശേഷം കൃത്യമായി പറഞ്ഞാല്‍ 1998ൽ അദ്ദേഹത്തിന്റെ മനസ്സിനെ ഏറെ പിടിച്ചുലച്ച് ജോൺ പോൾ രണ്ടാമൻ മാർപാപ്പ ക്യൂബന്‍ സന്ദര്‍ശനം നടത്തി. ക്യൂബ സന്ദർശനത്തിനു ഹവാന ജോസ് മാർട്ടി വിമാനത്താവളത്തിൽ വന്നിറങ്ങിയതു മുതൽ ജോസ് മാർട്ടിയിൽനിന്നു തിരിച്ചു റോമിലേക്കു മടങ്ങും വരെ വിനയമുള്ള, വിധേയത്വമുള്ള ഒരു മകനെ പോലെ കാസ്‌ട്രോ നിഴൽ പോലെ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പയുടെ ഒപ്പമുണ്ടായിരുന്നു. അന്നു ഹവാന കത്തീഡ്രലിൽ പാപ്പ നയിച്ച പ്രഭാത കുർബാനയുടെ മുൻനിരയിൽ ക്യൂബൻ ഭരണത്തിലെ ഉന്നതർക്കൊപ്പം കാസ്‌ട്രോയും പങ്കെടുത്തത് മാധ്യമങ്ങളില്‍ തന്നെ ഒരു വലിയ വാര്‍ത്തയായി. ക്യൂബയിൽ ബഹുകക്ഷി ജനാധിപത്യവും അഭിപ്രായ സ്വാതന്ത്ര്യവും വേണമെന്ന മാർപാപ്പയുടെ വാക്കുകൾ കാസ്‌ട്രോ ശാന്തനായിരുന്നു കേട്ടു. ഗർഭഛിദ്രത്തെ എതിർക്കുന്ന സഭാ നിലപാട് ഹവാന പ്രസംഗങ്ങളിൽ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പ വീണ്ടും ആവർത്തിച്ചു. ക്യൂബയ്‌ക്കെതിരായ അമേരിക്കൻ ഉപരോധത്തെയും മാർപാപ്പ കടുത്ത ഭാഷയിൽ വിമർശിച്ചതോടെ കാസ്‌ട്രോയുടെ മറുപടിക്കായി ലോകം കാതോര്‍ത്തു. എന്നാല്‍ കാസ്ട്രോ മിണ്ടിയില്ല. പക്ഷേ അദ്ദേഹത്തിന്റെ മൌനം അധിക നാള്‍ നീണ്ടു നിന്നില്ല. പാപ്പ മടങ്ങി ഒരുമാസത്തിനകം ക്യൂബൻ കമ്യൂണിസ്‌റ്റുകാരെ ഞെട്ടിച്ചു കൊണ്ട് കാസ്‌ട്രോ പ്രഖ്യാപിച്ചു. "ഗർഭഛിദ്രം സന്താന നിയന്ത്രണത്തിനുള്ള അധാർമിക മാർഗമാണ്". ജനതയെ അമ്പരിപ്പിച്ച് അദ്ദേഹം 1998 ഡിസംബറിൽ വീണ്ടും പ്രഖ്യാപനമിറക്കി. "ക്രിസ്‌മസ് ദിനം ക്യൂബയിൽ പൊതു ഒഴിവുദിനം". വിപ്ലവനായകന്റെ ഈ മാറ്റത്തിന് പിന്നില്‍ എന്തായിരിക്കും കാരണമെന്ന് ലോകം ഒന്നടങ്കം ചോദിച്ചു. 2003ൽ ഒരു കത്തോലിക്കാ കോൺവന്റിന്റെ കൂദാശച്ചടങ്ങിൽ അദ്ദേഹം മുഖ്യാതിഥിയായി പങ്കെടുത്തത് മാധ്യമങ്ങള്‍ക്ക് മുന്നില്‍ മറ്റൊരു വാര്‍ത്തയായി. ജോൺ പോൾ രണ്ടാമൻ മാർപാപ്പയുടെ ദേഹവിയോഗം കാസ്‌ട്രോയ്‌ക്കു വ്യക്‌തിപരമായ നഷ്‌ടമായിരുന്നുവെന്നാണ് ലോകം വിലയിരുത്തിയത്. ഇതിനെ ശരി വെച്ചു കൊണ്ട് ‘എന്റെ വന്ദ്യപിതാവു യാത്രയായി’ എന്നാണ് അദ്ദേഹം അന്നു വിലപിച്ചത്. കാസ്‌ട്രോയുടെ മനസ്സു വായിച്ചവരുടെ പട്ടികയിൽ സഹോദരൻ റൗൾ, ചെഗുവേര, മുൻ കാനഡ പ്രധാനമന്ത്രി പിയറി ട്രൂഡോ, മുൻ സോവിയറ്റ് പ്രസിഡന്റ് നികിത ക്രൂഷ്ചേവ് തുടങ്ങി അപൂർവം ചിലരേ ഉണ്ടായിരുന്നുള്ളൂ. 1998ൽ ജോൺ പോൾ മാർപാപ്പയുടെ പേര് കാസ്‌ട്രോ തന്നെ ആ പട്ടികയിൽ എഴുതിച്ചേർത്തു. ജോൺ പോൾ മാർപാപ്പയ്ക്കു പിന്നാലെ 2012 ല്‍ ബെനഡിക്ട് പതിനാറാമനും ക്യൂബ സന്ദര്‍ശനം നടത്തി. മാര്‍പാപ്പയ്ക്ക് ഫിഡലിന്റെ സഹോദരനും പ്രസിഡന്‍റുമായ റൗള്‍ കാസ്ട്രോ സമ്മാനിച്ചത് രാജ്യത്തിന്റെ പേട്രണ്‍ സെയിന്റായ ഔര്‍ ലേഡി ഓഫ് ചാരിറ്റി ഓഫ് എല്‍ കോബ്രെയുടെ രൂപമായിരുന്നു. ഫിഡല്‍ കാസ്‌ട്രോയെ കാണുവാന്‍ ബെനഡിക്ട് പതിനാറാമനും സമയം കണ്ടെത്തി. 2015ൽ ക്യൂബ സന്ദർശിക്കാനെത്തിയ ഫ്രാൻസിസ് മാർപാപ്പയും ഫിഡലിനെ സന്ദർശിച്ചു. നാലുദിവസത്തെ സന്ദര്‍ശനത്തിനായി ക്യൂബയിലെത്തിയ ഫ്രാന്‍സിസ് മാര്‍പാപ്പയെ ഹവാന ജോസ് മാര്‍ടി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ റൗള്‍ കാസ്‌ട്രോയാണ് സ്വീകരിച്ചത്. ക്യൂബന്‍ ജനതയുടെ പ്രശ്‌നങ്ങളും ദുഃഖങ്ങളും പരിഹരിക്കാന്‍ കത്തോലിക്ക സഭ എന്നും ഒപ്പമുണ്ടാകുമെന്നും യുഎസ്-ക്യൂബ ബന്ധം പുനഃസ്ഥാപിച്ചത് ലോകത്തിന് മാതൃകയാണെന്നും കൂടിക്കാഴ്ചയില്‍ മാര്‍പാപ്പ പറഞ്ഞപ്പോള്‍ ഏറെ നന്ദിയോടെയാണ് റൗള്‍ കാസ്‌ട്രോ തന്റെ പ്രതികരണം അറിയിച്ചത്. കഴിഞ്ഞ വര്‍ഷം വത്തിക്കാനില്‍ മാര്‍പാപ്പയെ കണ്ട റൗള്‍ കാസ്‌ട്രോ താന്‍ പ്രാര്‍ത്ഥനയിലേക്കും പള്ളിയിലേക്കും മടങ്ങിയേക്കുമെന്ന് സൂചന തന്നെ ലോകത്തിന് നല്കി. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഉദാത്ത സമീപനവും പാവങ്ങളെക്കുറിച്ചുള്ള കരുതലും ആഴമായി സ്വാധീച്ചിട്ടുണ്ടെന്നും ഈ മഹനീയ മാതൃക തുടര്‍ന്നാല്‍ കത്തോലിക്കാ വിശ്വാസത്തിലേക്കു താന്‍ തിരിച്ചുവരുമെന്നതില്‍ സംശയമില്ലെന്നുമാണ് റൌള്‍ കാസ്ട്രോ അന്ന്‍ പറഞ്ഞത്. ഓരോ മാര്‍പാപ്പമാരുടെയും സന്ദര്‍ശനം കാസ്ട്രോ കുടുംബത്തിനും ക്യൂബന്‍ ജനതയ്ക്കും ഉണ്ടാക്കിയ മാറ്റങ്ങള്‍ ചെറുതല്ലയെന്ന് എടുത്ത് കാണിക്കുന്നതാണ് അവര്‍ എടുത്ത ഓരോ തീരുമാനവും. വിപ്ലവനായകന്റെ ഭൌതിക ശരീരം ഡിസംബർ നാലിനു സംസ്കരിക്കുമ്പോള്‍ ഈ മാറ്റങ്ങള്‍ ഒരു ചരിത്രമായി തന്നെ അവശേഷിക്കും.
Image: /content_image/News/News-2016-11-28-08:46:15.jpg