Contents

Displaying 3171-3180 of 25019 results.
Content: 3418
Category: 6
Sub Category:
Heading: അവിടുത്തെ വരവിനായി നമ്മുക്ക് ഒരുങ്ങാം
Content: "ദൈവമായ കര്‍ത്താവ് ഭൂമിയിലെ സകല മൃഗങ്ങളെയും ആകാശത്തിലെ സകല പക്ഷികളെയും മണ്ണില്‍നിന്നു രൂപപ്പെടുത്തി. അവയ്ക്കു മനുഷ്യന്‍ എന്തു പേരിടുമെന്ന് അറിയാന്‍ അവിടുന്ന് അവയെ അവന്റെ മുമ്പില്‍ കൊണ്ട് വരുന്നു. മനുഷ്യന്‍ വിളിച്ചത് അവയ്ക്കു പേരായിത്തീര്‍ന്നു" (ഉത്പത്തി 2:19). #{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ഡിസംബര്‍ 1}# മറ്റ് സൃഷ്ടികളില്‍നിന്നും വ്യത്യസ്തമായി താനൊരു 'മനുഷ്യനാ'ണെന്നുള്ള തിരിച്ചറിവു ആദിമ മനുഷ്യനു ലഭിക്കുന്നു. അവന്‍ അവനെപ്പറ്റിത്തന്നെ ചിന്തിക്കുകയും അവന്‍ ആരാണെന്ന് സ്വയം ചോദിക്കുകയും ചെയ്യുന്നു. ഈ അവബോധ പ്രക്രിയയുടെ ഫലമായി, 'ഞാന്‍ വ്യത്യസ്തനാണ്' എന്ന അടിസ്ഥാനപരവും ആവശ്യവുമായ വ്യത്യാസം അവന്‍ മനസ്സിലാക്കുന്നു. 'സാമ്യത'കളേക്കാള്‍ കൂടുതലായി 'വ്യത്യസ്തത'കളാണ് തനിക്കുള്ളതെന്ന തിരിച്ചറിവ് അവനുണ്ട്. ഈ വ്യത്യസ്തതകളെ നന്നായി മനസ്സിലാക്കി, ക്രിസ്തീയ വിശ്വാസത്തിന്റെ ആഴതലങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുവാനുമാണ് ആഗമനകാലം നമ്മോടു സംസാരിക്കുന്നത്. ആഗമനം എന്നാല്‍ 'അവന്റെ വരവ്' എന്നാണര്‍ത്ഥം. അവന്റെ വരവിനായി നമ്മുക്ക് ഒരുങ്ങാം. (വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, റോം, 6.12.78) {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/12?type=6 }}
Image: /content_image/Meditation/Meditation-2016-12-01-07:01:40.jpg
Keywords: ആഗമനം
Content: 3419
Category: 1
Sub Category:
Heading: qq
Content: വിശ്വാസമെന്നത് ഒരു സിദ്ധാന്തമല്ല, അത് ദൈവവുമായുള്ള കൂടികാഴ്ച: ഫ്രാന്‍സിസ് പാപ്പ വത്തിക്കാന്‍: ക്രിസ്തുവിലുള്ള വിശ്വാസമെന്നത് കേവലമൊരു തത്വശാസ്ത്രമോ ഒരു സിദ്ധാന്തമോ അല്ലെന്നും, അത് ദൈവവുമായുള്ള കൂടിക്കാഴ്ചയാണെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ. കാസാ സാന്താ മാര്‍ത്തയില്‍ വിശുദ്ധ ബലി അര്‍പ്പിക്കുമ്പോള്‍ നടത്തിയ പ്രസംഗത്തിലാണ് പാപ്പ ക്രിസ്തീയ വിശ്വാസത്തിന്റെ ആഴമായ തലങ്ങളിലേക്ക് വിശ്വാസികളുടെ ചിന്തയെ കൂട്ടിക്കൊണ്ടു പോയത്. പ്രാര്‍ത്ഥനയില്‍ വ്യാപരിക്കുക, ദാനധര്‍മ്മങ്ങളില്‍ ഉല്‍സാഹമുള്ളവരാകുക, ദൈവത്തെ മഹത്വപ്പെടുത്തുന്നതില്‍ ആഹ്ലാദിക്കുക എന്നീ മൂന്നു തലങ്ങള്‍ ശരിയായി നിര്‍വഹിക്കുമ്പോഴാണ് ക്രിസ്തുവുമായുള്ള കൂടിക്കാഴ്ചയ്ക്ക് വിശ്വാസികള്‍ യോഗ്യരാകുന്നതെന്നും പാപ്പ ചൂണ്ടികാണിച്ചു. "ആഗമന കാലഘട്ടമെന്നത് വിവിധ കൂടിക്കാഴ്ചയെ കുറിച്ച് നാം ധ്യാനിക്കുന്ന ഒരു കാലം കൂടിയാണ്. കന്യകാ മറിയവുമായുള്ള കൂടിക്കാഴ്ച, യോഹന്നാന്റെ അമ്മയുമായുള്ള കൂടിക്കാഴ്ച, ആട്ടിടയന്‍മാരുമായുള്ള കൂടിക്കാഴ്ച, ജ്ഞാനികളുമായുള്ള കൂടിക്കാഴ്ച തുടങ്ങി അത് നീളുന്നു. ദൈവവുമായുള്ള കൂടിക്കാഴ്ച നാം ഒരുസ്ഥലത്ത് സ്ഥിരമായി നിന്നാല്‍ പ്രാപിക്കുവാന്‍ പറ്റുന്ന ഒന്നല്ലന്ന് ഇതില്‍ നിന്നും നാം മനസിലാക്കണം. ദൈവത്തെ കാണുവാന്‍ അനേകര്‍ സഞ്ചരിച്ചു. യാത്രചെയ്തു വേണം നാം രക്ഷകന്റെ അരികിലേക്ക് എത്തുവാന്‍. ക്രിസ്തുവിനെ കാണുവാന്‍ നാമും യാത്ര ചെയ്യേണ്ടതുണ്ട്". പാപ്പ പറഞ്ഞു. ദൈവവുമായുള്ള കൂടിക്കാഴ്ചയ്ക്ക് നാം തയ്യാറായിട്ടുണ്ടോ എന്ന ചോദ്യം നാം നമ്മോടു തന്നെ ചോദിക്കണമെന്ന് പാപ്പ ഓര്‍മ്മിപ്പിച്ചു. എന്തെല്ലാം തയ്യാറെടുപ്പുകള്‍ വേണം ഇതിനായി നാം ചെയ്യേണ്ടതെന്ന കാര്യത്തെ കുറിച്ച് ഇടയ്ക്ക് നാം ഓര്‍ക്കണം. നാം താമസിക്കുന്ന ഇടങ്ങളിലുള്ള മനുഷ്യരോട് കാണിക്കുന്ന സഹിഷ്ണുത ഒരു മികച്ച ദാനശീലമാണെന്നു പിതാവ് ഉദാഹരണം സഹിതം വ്യക്തമാക്കി. "നമ്മുടെ വീട്ടിലുള്ളവരോടും, നാം എന്നും ഇടപഴകുന്നവരോടും സഹിഷ്ണുതയോടെ പെരുമാറുന്നത് തന്നെ നല്ലൊരു ദാനധര്‍മ്മാണ്. കുട്ടികള്‍ ബഹളമുണ്ടാക്കുമ്പോഴും, ഭര്‍ത്താവോ ഭാര്യയോ ദേഷ്യപ്പെടുമ്പോഴും, വീട്ടിലുള്ള മറ്റ് അംഗങ്ങള്‍ ശാഠ്യത്തോടെ സംസാരിക്കുമ്പോഴും നാം ഈ നല്ല ഗുണം കാണിക്കണം. ഇത്തരമൊരു ഗുണം നമ്മില്‍ സൃഷ്ടിക്കുക എന്നത് ശ്രമകരമായ ദൗത്യമാണ്. ദൈവവുമായുള്ള നമ്മുടെ കൂടിക്കാഴ്ച്ചയെ ഏറെ അടുപ്പിക്കുന്ന ഒന്നാണ് സഹിഷ്ണുത". പാപ്പ വിശദീകരിച്ചു. ദൈവത്തോട് ശരിയായി രീതിയില്‍ കൂടിക്കാഴ്ച നടത്തുവാന്‍ അവിടുത്തെ നമ്മള്‍ സ്തുതിച്ച് മഹത്വപ്പെടുത്തണമെന്നും പാപ്പ പറഞ്ഞു. നമ്മള്‍ നില്‍ക്കുന്ന സ്ഥലങ്ങളില്‍ നിന്നും ദൈവത്തെ തേടി മുന്നോട്ട് പോകുമ്പോള്‍ കര്‍ത്താവ് നമ്മേ തേടി നമ്മുടെ അരികിലേക്കു വരും. ദൈവത്തിങ്കലേക്ക് നാം ഒരു ചുവട് നടക്കുമ്പോള്‍, നമ്മിലേക്ക് ദൈവം പത്ത് ചുവട് നടന്ന് അടുക്കുമെന്നു പരിശുദ്ധ പിതാവ് കൂട്ടിച്ചേര്‍ത്തു. "വിശ്വാസമെന്നത് തത്വശാസ്ത്രമോ, സിദ്ധാന്തമോ അല്ലെന്നും, ദൈവത്തേ നേരില്‍ കാണുന്ന കൂടിക്കാഴ്ച്ചയാണെന്നും ബനഡിക്റ്റ് പതിനാറാമന്‍ മാര്‍പാപ്പ പറയുമായിരുന്നു. ദൈവത്തെ കാണുവാന്‍ നമുക്ക് സാധിക്കണം. ഇതൊരു ചെറിയ കാര്യമല്ല. ദൈവത്തിന്റെ കാരുണ്യവുമായി കൂടിക്കാഴ്ച നടത്താത്തവരായി ആരും തന്നെയില്ല. അവിടുത്തെ നോക്കി കാണുവാന്‍ നമുക്ക് വിശ്വാസം കൂടിയേ മതിയാകൂ". ഫ്രാന്‍സിസ് മാര്‍പാപ്പ വിശ്വാസികളോട് വിശദീകരിച്ചു.
Image: /content_image/News/News-2016-12-01-07:22:09.jpg
Keywords: Faith,is,not,a,theory,it,is,an,encounter,with,Jesus,says,pope
Content: 3420
Category: 1
Sub Category:
Heading: ക്രിസ്തുമസിനു വേണ്ടി നമ്മുക്ക് ഒരുങ്ങുകയും തിരുപിറവിയുടെ മഹാരഹസ്യങ്ങള്‍ അനേകരിലേക്ക് എത്തിക്കുകയും ചെയ്യാം
Content: ദൈവപുത്രന്റെ ഭൂമിയിലേക്കുള്ള ആഗമനം അതിപ്രധാനമായ മഹാസംഭവമാണ്. അതിനുവേണ്ടി മനുഷ്യകുലത്തെ നൂറ്റാണ്ടുകളിലൂടെ ഒരുക്കുവാന്‍ ദൈവം തിരുമനസ്സായി. 'ആദ്യ ഉടമ്പടിയുടെ' അനുഷ്ഠാനങ്ങളും ബലികളും പ്രതിരൂപങ്ങളും പ്രതീകങ്ങളുമെല്ലാം അവിടുന്ന് ക്രിസ്തുവിലേക്ക് കേന്ദ്രീകരിച്ചു എന്നു സഭ പഠിപ്പിക്കുന്നു. ഇസ്രായേലില്‍ തുടരെ തുടരെ വന്ന പ്രവാചകന്മാര്‍ മുഖേന പിതാവായ ദൈവം അവിടുത്തെ മകനെ കുറിച്ച് അറിയിപ്പ് നല്‍കുന്നു. ഇതിന് പുറമെ അവിടുത്തെ ആഗമനത്തെ കുറിച്ചുള്ള ഒരു മങ്ങിയ പ്രതീക്ഷ വിജാതീയരുടെ ഹൃദയങ്ങളിലും ദൈവം ഉണര്‍ത്തിയിരിന്നു. അതിനാല്‍ ക്രിസ്തുമസ് എന്നത് ക്രിസ്ത്യാനികള്‍ക്ക് വേണ്ടി മാത്രമുള്ളതല്ല, മറിച്ച് എല്ലാ മനുഷ്യര്‍ക്കും വേണ്ടിയുള്ളതാണ്. നമ്മുടെ ജീവിതത്തില്‍ മറ്റൊരു ക്രിസ്തുമസ് ദിനം കൂടി കടന്ന്‍ വരുമ്പോള്‍ അതിനു വേണ്ടി പ്രത്യേകം ഒരുങ്ങുവാനും നമ്മുക്ക് ചുറ്റുമുള്ള വിശ്വാസികളെയും അവിശ്വാസികളെയും അതിനു വേണ്ടി ഒരുക്കുവാനും നമ്മുക്ക് കടമയുണ്ട്. ഈ കടമ നിര്‍വ്വഹിക്കാന്‍ 'പ്രവാചകശബ്ദം' വഴിയൊരുക്കുന്നു. തിരുപിറവിയുടെ മഹാരഹസ്യത്തെ കുറിച്ച് പ്രഘോഷിക്കുന്ന സഭയുടെയും സഭാപിതാക്കന്മാരുടെയും പ്രബോധനങ്ങളുടെ ലഘുരൂപങ്ങള്‍ പ്രവാചകശബ്ദത്തിന്റെ ഫേസ്ബുക്ക് പേജില്‍ ഇന്ന് ഡിസംബര്‍ 1 മുതല്‍ 25 വരെ ഓരോ ദിവസവും പോസ്റ്റ് ചെയ്യുന്നതായിരിക്കും. ഈ മഹാരഹസ്യങ്ങള്‍ പരമാവധി ഷെയര്‍ ചെയ്തു കൊണ്ട് തിരുപിറവിയ്ക്കായി നമ്മുക്ക് ഒരുങ്ങുകയും നമ്മുടെ സുഹൃത്തുക്കളിലേക്ക് നമ്മുടെ ചുറ്റുമുള്ള സകല ജനതകളിലേക്കും തിരുപിറവിയുടെ മഹാരഹസ്യം നമ്മുക്ക് എത്തിക്കുകയും ചെയ്യാം. {{ഈ പോസ്റ്റുകള്‍ ദിവസേന ലഭിക്കുവാനായി പ്രവാചകശബ്ദത്തിന്റെ ഫേസ്ബുക്ക് പേജ് സന്ദര്‍ശിക്കുക. ഇനിയും നിങ്ങള്‍ പേജ് ലൈക്ക് ചെയ്തിട്ടില്ലെങ്കില്‍ അംഗമാകുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://www.facebook.com/pravachakasabdam/ }} Originally published on 01/12/2016
Image: /content_image/News/News-2016-12-01-08:47:19.jpg
Keywords: ക്രിസ്തുമ
Content: 3421
Category: 1
Sub Category:
Heading: വിശ്വാസമെന്നത് ഒരു സിദ്ധാന്തമല്ല, അത് ദൈവവുമായുള്ള കൂടികാഴ്ച: ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍: ക്രിസ്തുവിലുള്ള വിശ്വാസമെന്നത് കേവലമൊരു തത്വശാസ്ത്രമോ ഒരു സിദ്ധാന്തമോ അല്ലെന്നും, അത് ദൈവവുമായുള്ള കൂടിക്കാഴ്ചയാണെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ. കാസാ സാന്താ മാര്‍ത്തയില്‍ വിശുദ്ധ ബലി അര്‍പ്പിക്കുമ്പോള്‍ നടത്തിയ പ്രസംഗത്തിലാണ് പാപ്പ ക്രിസ്തീയ വിശ്വാസത്തിന്റെ ആഴമായ തലങ്ങളിലേക്ക് വിശ്വാസികളുടെ ചിന്തയെ കൂട്ടിക്കൊണ്ടു പോയത്. പ്രാര്‍ത്ഥനയില്‍ വ്യാപരിക്കുക, ദാനധര്‍മ്മങ്ങളില്‍ ഉല്‍സാഹമുള്ളവരാകുക, ദൈവത്തെ മഹത്വപ്പെടുത്തുന്നതില്‍ ആഹ്ലാദിക്കുക എന്നീ മൂന്നു തലങ്ങള്‍ ശരിയായി നിര്‍വഹിക്കുമ്പോഴാണ് ക്രിസ്തുവുമായുള്ള കൂടിക്കാഴ്ചയ്ക്ക് വിശ്വാസികള്‍ യോഗ്യരാകുന്നതെന്നും പാപ്പ ചൂണ്ടികാണിച്ചു. "ആഗമന കാലഘട്ടമെന്നത് വിവിധ കൂടിക്കാഴ്ചയെ കുറിച്ച് നാം ധ്യാനിക്കുന്ന ഒരു കാലം കൂടിയാണ്. കന്യകാ മറിയവുമായുള്ള കൂടിക്കാഴ്ച, യോഹന്നാന്റെ അമ്മയുമായുള്ള കൂടിക്കാഴ്ച, ആട്ടിടയന്‍മാരുമായുള്ള കൂടിക്കാഴ്ച, ജ്ഞാനികളുമായുള്ള കൂടിക്കാഴ്ച തുടങ്ങി അത് നീളുന്നു. ദൈവവുമായുള്ള കൂടിക്കാഴ്ച നാം ഒരുസ്ഥലത്ത് സ്ഥിരമായി നിന്നാല്‍ പ്രാപിക്കുവാന്‍ പറ്റുന്ന ഒന്നല്ലന്ന് ഇതില്‍ നിന്നും നാം മനസിലാക്കണം. ദൈവത്തെ കാണുവാന്‍ അനേകര്‍ സഞ്ചരിച്ചു. യാത്രചെയ്തു വേണം നാം രക്ഷകന്റെ അരികിലേക്ക് എത്തുവാന്‍. ക്രിസ്തുവിനെ കാണുവാന്‍ നാമും യാത്ര ചെയ്യേണ്ടതുണ്ട്". പാപ്പ പറഞ്ഞു. ദൈവവുമായുള്ള കൂടിക്കാഴ്ചയ്ക്ക് നാം തയ്യാറായിട്ടുണ്ടോ എന്ന ചോദ്യം നാം നമ്മോടു തന്നെ ചോദിക്കണമെന്ന് പാപ്പ ഓര്‍മ്മിപ്പിച്ചു. എന്തെല്ലാം തയ്യാറെടുപ്പുകള്‍ വേണം ഇതിനായി നാം ചെയ്യേണ്ടതെന്ന കാര്യത്തെ കുറിച്ച് ഇടയ്ക്ക് നാം ഓര്‍ക്കണം. നാം താമസിക്കുന്ന ഇടങ്ങളിലുള്ള മനുഷ്യരോട് കാണിക്കുന്ന സഹിഷ്ണുത ഒരു മികച്ച ദാനശീലമാണെന്നു പിതാവ് ഉദാഹരണം സഹിതം വ്യക്തമാക്കി. "നമ്മുടെ വീട്ടിലുള്ളവരോടും, നാം എന്നും ഇടപഴകുന്നവരോടും സഹിഷ്ണുതയോടെ പെരുമാറുന്നത് തന്നെ നല്ലൊരു ദാനധര്‍മ്മാണ്. കുട്ടികള്‍ ബഹളമുണ്ടാക്കുമ്പോഴും, ഭര്‍ത്താവോ ഭാര്യയോ ദേഷ്യപ്പെടുമ്പോഴും, വീട്ടിലുള്ള മറ്റ് അംഗങ്ങള്‍ ശാഠ്യത്തോടെ സംസാരിക്കുമ്പോഴും നാം ഈ നല്ല ഗുണം കാണിക്കണം. ഇത്തരമൊരു ഗുണം നമ്മില്‍ സൃഷ്ടിക്കുക എന്നത് ശ്രമകരമായ ദൗത്യമാണ്. ദൈവവുമായുള്ള നമ്മുടെ കൂടിക്കാഴ്ച്ചയെ ഏറെ അടുപ്പിക്കുന്ന ഒന്നാണ് സഹിഷ്ണുത". പാപ്പ വിശദീകരിച്ചു. ദൈവത്തോട് ശരിയായി രീതിയില്‍ കൂടിക്കാഴ്ച നടത്തുവാന്‍ അവിടുത്തെ നമ്മള്‍ സ്തുതിച്ച് മഹത്വപ്പെടുത്തണമെന്നും പാപ്പ പറഞ്ഞു. നമ്മള്‍ നില്‍ക്കുന്ന സ്ഥലങ്ങളില്‍ നിന്നും ദൈവത്തെ തേടി മുന്നോട്ട് പോകുമ്പോള്‍ കര്‍ത്താവ് നമ്മേ തേടി നമ്മുടെ അരികിലേക്കു വരും. ദൈവത്തിങ്കലേക്ക് നാം ഒരു ചുവട് നടക്കുമ്പോള്‍, നമ്മിലേക്ക് ദൈവം പത്ത് ചുവട് നടന്ന് അടുക്കുമെന്നു പരിശുദ്ധ പിതാവ് കൂട്ടിച്ചേര്‍ത്തു. "വിശ്വാസമെന്നത് തത്വശാസ്ത്രമോ, സിദ്ധാന്തമോ അല്ലെന്നും, ദൈവത്തേ നേരില്‍ കാണുന്ന കൂടിക്കാഴ്ച്ചയാണെന്നും ബനഡിക്റ്റ് പതിനാറാമന്‍ മാര്‍പാപ്പ പറയുമായിരുന്നു. ദൈവത്തെ കാണുവാന്‍ നമുക്ക് സാധിക്കണം. ഇതൊരു ചെറിയ കാര്യമല്ല. ദൈവത്തിന്റെ കാരുണ്യവുമായി കൂടിക്കാഴ്ച നടത്താത്തവരായി ആരും തന്നെയില്ല. അവിടുത്തെ നോക്കി കാണുവാന്‍ നമുക്ക് വിശ്വാസം കൂടിയേ മതിയാകൂ". ഫ്രാന്‍സിസ് മാര്‍പാപ്പ വിശ്വാസികളോട് വിശദീകരിച്ചു.
Image: /content_image/News/News-2016-12-01-10:18:29.jpg
Keywords: Pope Franscis, Pravachaka Sabdam, Sweden
Content: 3422
Category: 18
Sub Category:
Heading: വൊക്കേഷന്‍ പ്രമോട്ടേഴ്‌സിന്റെ വാര്‍ഷിക സമ്മേളനം കൊച്ചിയില്‍ നടന്നു
Content: കൊച്ചി: കേരള വൊക്കേഷൻ സർവീസ് സെന്ററിന്റെ വാർഷിക സമ്മേളനം പിഒസിയിൽ നടന്നു. സമ്മേളനം കെസിബിസി വൊക്കേഷൻ കമ്മീഷൻ ചെയർമാൻ ബിഷപ് ഡോ. വിൻസന്റ് സാമുവൽ ഉദ്ഘാടനം ചെയ്തു. മാറിക്കൊണ്ടിരിക്കുന്ന കാലത്തിന്റെ സ്പന്ദനങ്ങൾ തിരിച്ചറിഞ്ഞ് ഇതിന്റെ പ്രവാചകരാകുക എന്നതാണ് ഓരോ വൊക്കേഷൻ പ്രമോട്ടറുടേയും ദൗത്യമെന്ന് അദ്ദേഹം പറഞ്ഞു. കാലഘട്ടത്തിനുചേർന്ന ദൈവവിളികൾ തിരിച്ചറിഞ്ഞ് പ്രോത്സാഹിപ്പിക്കാൻ അവർക്കു കഴിയണമെന്നും അദ്ദേഹം ഉദ്ബോധിപ്പിച്ചു. സമ്മേളനത്തിൽ കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറലും പിഒസി ഡയറക്ടറുമായ റവ.ഡോ. വർഗീസ് വള്ളിക്കാട്ട് അധ്യക്ഷനായിരുന്നു. കേരള വൊക്കേഷൻ സർവീസ് സെന്റർ ഡയറക്ടർ ഫാ. രാജു ചക്കനാട്ട്, ഫാ. ജയ്സൺ കൂനംപ്ലാക്കൽ, ഫാ. പോൾ കോടാനൂർ എന്നിവർ പ്രസംഗിച്ചു. കെവിഎസ്സി സെക്രട്ടറി സിസ്റ്റർ ശ്രുതി ജോസ് റിപ്പോർട്ട് അവതരിപ്പിച്ചു. മോൺ. ജോർജ് കുരുക്കൂരിനെ അനുമോദിച്ചു. പുതിയ സംസ്‌ഥാന ഡയറക്ടറേയും സെക്രട്ടറിയേയും റീജണൽ ബോർഡ് അംഗങ്ങളേയും തെരഞ്ഞെടുത്തു.
Image: /content_image/India/India-2016-12-01-10:55:29.JPG
Keywords:
Content: 3423
Category: 1
Sub Category:
Heading: ക്യൂബയിലെ കത്തോലിക്ക സഭയ്ക്കു ശക്തമായ വളര്‍ച്ച മുന്നോട്ട് ഉണ്ടാകുമെന്ന് നിരീക്ഷകരുടെ വിലയിരുത്തല്‍
Content: ഹവാന: വരും കാലങ്ങളില്‍ ക്യൂബയിലെ കത്തോലിക്ക സഭയ്ക്കു ശക്തമായ വളര്‍ച്ചയുണ്ടാകുമെന്ന് രാഷ്ട്രീയ-സാംസ്കാരിക രംഗങ്ങളിലുള്ളവരുടെ വിലയിരുത്തല്‍. വിപ്ലവ നായകനായ ഫിഡല്‍ കാസ്‌ട്രോയുടെ കാലശേഷം ക്യൂബ എങ്ങനെയായിരിക്കും മുന്നേറുക എന്നതാണ് സമൂഹത്തിന്റെ വിവിധ തലങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ നീരിക്ഷിക്കുന്നത്. ഇത്തരം നിരീക്ഷണങ്ങളില്‍ ഏറ്റവും പ്രാധാന്യം ലഭിച്ചത് ക്യൂബയിലെ സഭയുടെ വളര്‍ച്ചയെ പറ്റിയാണ്. കത്തോലിക്ക സഭയും ഫിഡല്‍ കാസ്‌ട്രോയുമായുള്ള ബന്ധത്തില്‍ പലകാലഘട്ടങ്ങളിലും അകല്‍ച്ച ഉണ്ടായിട്ടുണ്ട്. എന്നാല്‍, കഴിഞ്ഞ കുറെ കാലങ്ങളായി സഭയുമായുള്ള ബന്ധം ശക്തമായി മെച്ചപ്പെടുത്തുവാന്‍ ഫിഡല്‍ കാസ്‌ട്രോയ്ക്ക് സാധിച്ചിരുന്നു. റൗള്‍ കാസ്‌ട്രോയുടെ അധികാരത്തിലുള്ള ക്യൂബയില്‍, കത്തോലിക്ക സഭ ശക്തമായി വളര്‍ച്ച പ്രാപിച്ചിട്ടുണ്ടെന്നും വരുന്ന കാലഘട്ടങ്ങളിലും ഇതേ വളര്‍ച്ച തുടരുമെന്നും അമേരിക്കയിലെ കാത്തലിക്ക് യൂണിവേഴ്സിറ്റി സോഷ്യോളജി വകുപ്പ് തലവനായ എന്റിക്യൂ പ്യൂമാന്‍ അഭിപ്രായപ്പെട്ടു. സാന്റിയാഗോ ഡീ ക്യൂബയിലുള്ള ഒരു ജസ്യൂട്ട് സ്‌കൂളിലാണ് ഫിഡല്‍ കാസ്‌ട്രോ പഠനം നടത്തിയിരുന്നത്. ഹവാനയിലും ജസ്യൂട്ട് കോളജിലും പഠനം പൂര്‍ത്തീകരിച്ച ശേഷമാണ് വിപ്ലവത്തിന്റെ വഴിയിലേക്ക് ഫിഡല്‍ തിരിയുന്നത്. 1950-ല്‍ അദ്ദേഹം നയിച്ച ഗറില്ലാ ഗ്രൂപ്പിലുള്ളവരില്‍ മിക്കവരും ദൈവവിശ്വാസികളുമായിരുന്നു. ബിഷപ്പ് നിയമിച്ച ഒരു ചാപ്ലിന്‍ ഇവരുടെ സംഘടനയുടെ ആത്മീയ ആവശ്യങ്ങള്‍ നിറവേറ്റി നല്‍കിയിരുന്നു. മരണപ്പെടുന്ന വിപ്ലവകാരികളെ അടക്കം ചെയ്യുന്നതിനും വൈദികരുടെ സഹായം ഗറില്ലാ ഗ്രൂപ്പ് തേടിയിരുന്നു. വിപ്ലവ പ്രസ്ഥാനം നിരീശ്വരവാദ പ്രസ്ഥാനമായും, തീവ്രകമ്യൂണിസ്റ്റ് ആശയങ്ങളിലേക്കും ചുവടുമാറ്റിയപ്പോള്‍ വൈദികര്‍ അതിനെ എതിര്‍ത്തു. ഇതേ തുടര്‍ന്നാണ് ഫിഡല്‍ സഭയ്‌ക്കെതിരെ തിരിഞ്ഞത്. വിപ്ലവത്തെ തടയുന്ന ശക്തിയാണ് സഭയെന്ന് ഫിഡല്‍ പ്രഖ്യാപിച്ചു. ഇതേ തുടര്‍ന്ന് രാജ്യത്തെ ദേവാലയങ്ങള്‍ അടയ്ക്കപ്പെട്ടു. വൈദികരില്‍ പലരെയും ഭൂഗര്‍ഭഅറയിലേക്ക് മാറ്റി. 1970-ല്‍ സഭയുടെ മേലുള്ള സര്‍ക്കാരിന്റെ സ്വാധീനം കുറഞ്ഞു വരികയായിരിന്നു. 1998-ല്‍ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്റെ സന്ദര്‍ശനം കൂടി കഴിഞ്ഞപ്പോഴേക്കും ക്യൂബയിലെ സഭ കൂടുതല്‍ സ്വാതന്ത്ര്യത്തിലേക്ക് കടന്നു. 2012-ല്‍ ബനഡിക്റ്റ് പതിനാറാമനും ക്യൂബ സന്ദര്‍ശിച്ചു. ഏറെ നാള്‍ കടുത്ത ശത്രുക്കളായിരുന്ന അമേരിക്കയും ക്യൂബയും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനായി നിര്‍ണ്ണായക ചര്‍ച്ചകള്‍ നടന്നത് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ കാലഘട്ടത്തിലാണ്. ഒരിക്കലും യോജിക്കാത്ത ശത്രുക്കളാണ് ക്യൂബയും അമേരിക്കയുമെന്ന് വിധിയെഴുതിയവര്‍ ഫ്രാന്‍സിസ്പാപ്പയുടെ ഇടപെടലിലൂടെ ഇരുരാജ്യങ്ങളും അടുക്കുന്നതിനെ അത്ഭുതത്തോടെയാണ് നോക്കി കണ്ടത്. അഞ്ചു വര്‍ഷങ്ങള്‍ക്ക് മുമ്പ് 126 തടവുകാരുടെ മോചനത്തിനായി ക്യൂബന്‍ കര്‍ദിനാളായ ജയ്മീ ഒര്‍ട്ടിഗ ശക്തമായ ഇടപെടല്‍ നടത്തിയിരുന്നു. അമേരിക്കയും ക്യൂബയും തമ്മില്‍ പുതിയ ചര്‍ച്ചകള്‍ക്ക് വഴിതുറന്നത് കര്‍ദിനാള്‍ ഓര്‍ട്ടിഗയുടെ ഈ ഇടപെടലിലൂടെയാണ്. കത്തോലിക്ക സഭയുടെ യുക്തിപൂര്‍വ്വമുള്ള രാഷ്ട്രീയ ഇടപെടലുകളാണ് ക്യൂബയില്‍ ജനങ്ങളുടെയും ഭരണാധികാരികളുടെ ഇടയില്‍ ശക്തമായ മതിപ്പ് സഭയ്ക്ക് സമ്പാദിച്ചു നല്‍കിയതെന്ന് ബൗറുഞ്ച് കോളജിലെ റിട്ടയേഡ് പ്രൊഫസര്‍ ടെഡ് ഹെന്‍ക് വിലയിരുത്തുന്നു. വിപ്ലവനായകന്‍റെ കാലശേഷമുള്ള ക്യൂബയില്‍ ശക്തമായി സുവിശേഷം പ്രഘോഷിക്കുവാനും സാമൂഹിക മാറ്റങ്ങള്‍ക്ക് തങ്ങളുടെതായ ഇടപെടലുകള്‍ നടത്തുവാനും കത്തോലിക്ക സഭ തയ്യാറെടുക്കുകയാണെന്ന്‍ നിരീക്ഷകര്‍ പറയുന്നു. 2010-ലെ കണക്കുകള്‍ പ്രകാരം രാജ്യത്തിലെ 60% ജനങ്ങളും കത്തോലിക്ക വിശ്വാസികളാണ്.
Image: /content_image/News/News-2016-12-01-12:43:16.jpg
Keywords: Catholic,Church,could,play,larger,role,in,a,post,Fidel,Castro,Cuba
Content: 3424
Category: 1
Sub Category:
Heading: അബോര്‍ഷനിലൂടെ നശിപ്പിക്കുന്ന ഗര്‍ഭസ്ഥശിശുക്കളെ ഉചിതമായ രീതിയില്‍ സംസ്‌കരിക്കണമെന്ന നിയമം പ്രാബല്യത്തിലേക്ക്
Content: ഹൂസ്റ്റണ്‍: അബോര്‍ഷനിലൂടെ നശിപ്പിക്കപ്പെടുന്ന ഗര്‍ഭസ്ഥ ശിശുക്കളെ ഉചിതമായ രീതിയില്‍ സംസ്‌കരിക്കണമെന്ന നിയമം ടെക്‌സാസില്‍ ഈ മാസം 19 മുതല്‍ നടപ്പിലാക്കി തുടങ്ങും. ഹെല്‍ത്ത് ആന്റ് ഹ്യൂമന്‍ സര്‍വ്വീസ് കമ്മീഷനാണ് ഇതു സംബന്ധിക്കുന്ന നിയമം പ്രാബല്യത്തില്‍ കൊണ്ടുവരുവാന്‍ തീരുമാനിച്ചത്. ആശുപത്രികളിലും, അബോര്‍ഷന്‍ ക്ലിനിക്കുകളിലും ഇനി മുതല്‍ ഇതിനായി പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കണമെന്നും നിയമം ശുപാര്‍ശ ചെയ്യുന്നു. അബോര്‍ഷനിലൂടെ നശിപ്പിക്കപ്പെടുന്ന ഗര്‍ഭസ്ഥ ശിശുക്കളെ വെറും മാലിന്യമായി മാത്രം കണക്കിലാക്കി ചപ്പുചവറുകളുടെയൊപ്പം മണ്ണിട്ടു മൂടുന്ന രീതിയാണ് ഇപ്പോള്‍ ടെക്‌സാസ് സംസ്ഥാനത്തില്‍ നടപ്പിലുള്ളത്. ഭ്രൂണമെന്നതും ഒരു മനുഷ്യജീവനാണെന്നും, അതിനാല്‍ തന്നെ ആവശ്യമായ ബഹുമാനവും ആദരവും നശിപ്പിക്കപ്പെടുന്ന ഭ്രൂണത്തിനും നല്‍കണമെന്ന വാദമാണ് അംഗീകരിക്കപ്പെട്ടിരിക്കുന്നത്. ഗര്‍ഭസ്ഥ ശിശുക്കളുടെ ജീവനെ മാനിക്കുന്ന തീരുമാനമാണ് ഭരണാധികാരികളുടെ ഭാഗത്തു നിന്നും ഉണ്ടായിരിക്കുന്നതെന്ന് കത്തോലിക്ക സഭയുടെ വക്താക്കള്‍ പ്രതികരിച്ചു. ജൂലൈ മാസമാണ് ഇതു സംബന്ധിക്കുന്ന ബില്‍ ആദ്യം അവതരിപ്പിച്ചത്. ഏറെ ചര്‍ച്ചകള്‍ക്ക് ശേഷമാണ് ബില്‍ നിയമമായി നടപ്പിലാക്കുന്നത്. ഭ്രൂണത്തെ ഉചിതമായി സംസ്‌കരിക്കുന്നതിനുള്ള പണം അത് ചെയ്യുന്നവര്‍ തന്നെ നല്‍കേണ്ടി വരും. എന്നാല്‍, സാധാരണ രീതിയില്‍ ഗര്‍ഭം അലസിപ്പോകുന്നവര്‍ക്ക് ഇത്തരം ചട്ടങ്ങള്‍ ഒന്നും തന്നെ ബാധകമല്ല. ഗര്‍ഭഛിദ്രത്തെ അനുകൂലിക്കുന്നവര്‍ നിയമത്തിനെതിരെ രംഗത്തുവന്നിട്ടുണ്ട്. ഇത്തരം നിയമങ്ങള്‍ക്കെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ത്തി കൊണ്ടുവരുമെന്നാണ് ഇവര്‍ പറയുന്നത്. നിലവിലെ ടെക്‌സാസിലെ ഗര്‍ഭഛിദ്ര നിയമങ്ങള്‍ പ്രകാരം 20 ആഴ്ച്ച വരെ വളര്‍ച്ചയെത്തിയ ഭ്രൂണത്തെ അലസിപ്പിക്കുവാന്‍ സാധിക്കും. ഗര്‍ഭസ്ഥ ശിശുവിന് എന്തെങ്കിലും മാരകമായ രോഗമുണ്ടെങ്കിലും ഗര്‍ഭഛിദ്രം ചെയ്യുവാന്‍ ടെക്‌സാസില്‍ തടസമില്ല.
Image: /content_image/News/News-2016-12-01-13:01:12.jpg
Keywords: ABORTIONISTS,MUST,BURY,OR,CREMATE,ABORTED,BABIES
Content: 3425
Category: 1
Sub Category:
Heading: അമേരിക്കയിൽ കാട്ടുതീ പടര്‍ന്നു പിടിച്ച സ്ഥലത്തു നിന്നും കാട്ടുതീയെ കുറിച്ചു പ്രവചിക്കുന്ന ബൈബിൾ ഭാഗം കണ്ടെടുത്തു
Content: ഗാറ്റ്‌ലിന്‍ബര്‍ഗ്: അമേരിക്കയിലെ ടെന്നസിയിൽ ശക്തമായ കാട്ടുതീ പടര്‍ന്നു പിടിക്കുന്ന സ്ഥലത്തു നിന്നും, കണ്ടെത്തിയ ബൈബിള്‍ ഭാഗം നവമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നു. 'ഡോളിവുഡ്' എന്ന അമ്യൂസ്‌മെന്റ് പാര്‍ക്കിലെ ജീവനക്കാരനാണ് ബൈബിളിലെ പകുതി കത്തിയ പേജുകള്‍ കണ്ടെത്തിയത്. ജോയേല്‍ പ്രവാചകന്റെ പുസ്തകത്തില്‍ ദേശത്തെ മരങ്ങള്‍ കത്തി നശിക്കുന്നതിനെ കുറിച്ച് പരാമര്‍ശിക്കുന്ന ഭാഗമാണ് ഈ പേജില്‍ പരാമര്‍ശിക്കുന്നത്. പ്രദേശത്ത് ആഴ്ചകളായി കാട്ടുതീ പടര്‍ന്നു പിടിക്കുകയാണ്. കെട്ടിടങ്ങളിലേക്കും ജനവാസ കേന്ദ്രത്തിലേക്കും പടരുന്ന തീ അണയ്ക്കുന്നതിനായി ശക്തമായ ശ്രമങ്ങളാണ് നടക്കുന്നത്. ഡോളിവുഡ് പാര്‍ക്കിലെ ഹ്യൂമന്‍ റിസോഴ്‌സ് മാനേജറും സംഘവും തീ അണച്ച ഭാഗങ്ങൾ വൃത്തിയാക്കാൻ ശ്രമിക്കുമ്പോഴാണ് ബൈബിളിന്റെ പേജ് അവരുടെ ശ്രദ്ധയില്‍ പെട്ടത്. ഒരു ബെഞ്ചിന്റെ അടിയില്‍ വെള്ളം നനഞ്ഞ രീതിയിലാണ് ബൈബിളിന്റെ പേജുകള്‍ കിടന്നിരുന്നത്. കത്തിനശിക്കാത്ത ഈ പേജിലെ വചനങ്ങള്‍ വായിച്ച പാര്‍ക്കിലെ ജീവനക്കാര്‍ അത്ഭുതപെട്ടു. ജോയേല്‍ പ്രവാചകന്റെ പുസ്തകത്തിലെ ഒന്നാം അധ്യായത്തില്‍ നിന്നുള്ള ഭാഗങ്ങളും, രണ്ടാം അധ്യായത്തിന്റെ ആദ്യത്തെ വാക്യം വരെയുമാണ് ബൈബിളിന്റെ പേജില്‍ ഉണ്ടായിരുന്നത്. 'കര്‍ത്താവിന്റെ ദിനം സമീപിച്ചിരിക്കുന്നു, വിജന പ്രദേശത്തെ പുല്‍പുറങ്ങളെ അഗ്നി വിഴുങ്ങുന്നു, വയലിലെ മരങ്ങള്‍ എല്ലാം കത്തി നശിക്കുന്നു, വന്യമൃഗങ്ങള്‍ അവിടുത്തെ നോക്കി കേഴുന്നു', തുടങ്ങിയ വാക്യങ്ങളാണ് പാര്‍ക്കിന്റെ മാനേജറായ ഐസക്ക് മാക്‌കോര്‍ഡും സംഘവും ബഞ്ചിന്റെ കീഴില്‍ നിന്നും കണ്ടെടുത്തത്. തനിക്ക് ലഭിച്ച ബൈബിള്‍ ഭാഗത്തിന്റെ ചിത്രം ഐസക്ക് മാക് കോര്‍ഡ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു. ഒന്നരലക്ഷത്തില്‍ അധികം പേര്‍ ഇതിനോടകം തന്നെ ഐസക് മാക് കോര്‍ഡിന്റെ പോസ്റ്റ് ഷെയര്‍ ചെയ്തു കഴിഞ്ഞു. കാട്ടുതീ പടര്‍ന്നു പിടിക്കുന്ന ഒരു പ്രദേശത്ത്, കാട്ടുതീയേ കുറിച്ച് പരാമര്‍ശിക്കുന്ന ബൈബിളിന്റെ ഒരു പേജ് മാത്രം ലഭിച്ചതിനെ ഏറെ അത്ഭുതത്തോടെയാണ് എല്ലാവരും നോക്കി കാണുന്നത്.
Image: /content_image/News/News-2016-12-01-13:54:27.jpg
Keywords: Bible page in Tennessee, End Time
Content: 3426
Category: 1
Sub Category:
Heading: അബോര്‍ഷനിലൂടെ നശിപ്പിക്കുന്ന ഗര്‍ഭസ്ഥശിശുക്കളെ ഉചിതമായ രീതിയില്‍ സംസ്‌കരിക്കണമെന്ന നിയമം പ്രാബല്യത്തിലേക്ക്
Content: ഹൂസ്റ്റണ്‍: അബോര്‍ഷനിലൂടെ നശിപ്പിക്കപ്പെടുന്ന ഗര്‍ഭസ്ഥ ശിശുക്കളെ ഉചിതമായ രീതിയില്‍ സംസ്‌കരിക്കണമെന്ന നിയമം ടെക്‌സാസില്‍ ഈ മാസം 19 മുതല്‍ നടപ്പിലാക്കി തുടങ്ങും. ഹെല്‍ത്ത് ആന്റ് ഹ്യൂമന്‍ സര്‍വ്വീസ് കമ്മീഷനാണ് ഇതു സംബന്ധിക്കുന്ന നിയമം പ്രാബല്യത്തില്‍ കൊണ്ടുവരുവാന്‍ തീരുമാനിച്ചത്. ആശുപത്രികളിലും, അബോര്‍ഷന്‍ ക്ലിനിക്കുകളിലും ഇനി മുതല്‍ ഇതിനായി പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കണമെന്നും നിയമം ശുപാര്‍ശ ചെയ്യുന്നു. അബോര്‍ഷനിലൂടെ നശിപ്പിക്കപ്പെടുന്ന ഗര്‍ഭസ്ഥ ശിശുക്കളെ വെറും മാലിന്യമായി മാത്രം കണക്കിലാക്കി ചപ്പുചവറുകളുടെയൊപ്പം മണ്ണിട്ടു മൂടുന്ന രീതിയാണ് ഇപ്പോള്‍ ടെക്‌സാസ് സംസ്ഥാനത്തില്‍ നടപ്പിലുള്ളത്. ഭ്രൂണമെന്നതും ഒരു മനുഷ്യജീവനാണെന്നും, അതിനാല്‍ തന്നെ ആവശ്യമായ ബഹുമാനവും ആദരവും നശിപ്പിക്കപ്പെടുന്ന ഭ്രൂണത്തിനും നല്‍കണമെന്ന വാദമാണ് അംഗീകരിക്കപ്പെട്ടിരിക്കുന്നത്. ഗര്‍ഭസ്ഥ ശിശുക്കളുടെ ജീവനെ മാനിക്കുന്ന തീരുമാനമാണ് ഭരണാധികാരികളുടെ ഭാഗത്തു നിന്നും ഉണ്ടായിരിക്കുന്നതെന്ന് കത്തോലിക്ക സഭയുടെ വക്താക്കള്‍ പ്രതികരിച്ചു. ജൂലൈ മാസമാണ് ഇതു സംബന്ധിക്കുന്ന ബില്‍ ആദ്യം അവതരിപ്പിച്ചത്. ഏറെ ചര്‍ച്ചകള്‍ക്ക് ശേഷമാണ് ബില്‍ നിയമമായി നടപ്പിലാക്കുന്നത്. ഭ്രൂണത്തെ ഉചിതമായി സംസ്‌കരിക്കുന്നതിനുള്ള പണം അത് ചെയ്യുന്നവര്‍ തന്നെ നല്‍കേണ്ടി വരും. എന്നാല്‍, സാധാരണ രീതിയില്‍ ഗര്‍ഭം അലസിപ്പോകുന്നവര്‍ക്ക് ഇത്തരം ചട്ടങ്ങള്‍ ഒന്നും തന്നെ ബാധകമല്ല. ഗര്‍ഭഛിദ്രത്തെ അനുകൂലിക്കുന്നവര്‍ നിയമത്തിനെതിരെ രംഗത്തുവന്നിട്ടുണ്ട്. ഇത്തരം നിയമങ്ങള്‍ക്കെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ത്തി കൊണ്ടുവരുമെന്നാണ് ഇവര്‍ പറയുന്നത്. നിലവിലെ ടെക്‌സാസിലെ ഗര്‍ഭഛിദ്ര നിയമങ്ങള്‍ പ്രകാരം 20 ആഴ്ച്ച വരെ വളര്‍ച്ചയെത്തിയ ഭ്രൂണത്തെ അലസിപ്പിക്കുവാന്‍ സാധിക്കും. ഗര്‍ഭസ്ഥ ശിശുവിന് എന്തെങ്കിലും മാരകമായ രോഗമുണ്ടെങ്കിലും ഗര്‍ഭഛിദ്രം ചെയ്യുവാന്‍ ടെക്‌സാസില്‍ തടസമില്ല.
Image: /content_image/News/News-2016-12-02-04:58:07.jpg
Keywords:
Content: 3427
Category: 6
Sub Category:
Heading: കര്‍ത്താവിന്റെ ആഗമനത്തിന്റെ ആവശ്യകത
Content: "എല്ലാവരും രക്ഷിക്കപ്പെടണമെന്നും സത്യം അറിയണമെന്നും ആണ് അവിടുന്ന് ആഗ്രഹിക്കുന്നത്" (1 തിമോത്തേയോസ് 2:4). #{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ഡിസംബര്‍ 02}# ഇക്കാരണത്താല്‍ ദൈവത്തിന്റെ വരവും അതിനായുള്ള മനുഷ്യന്റെ പ്രതീക്ഷയും സ്വയം കാഴ്ചവയ്ക്കലും ആവശ്യമാണ്. നിഷ്‌കളങ്കത കൊണ്ട് സൃഷ്ടാവുമായുള്ള വിശേഷ സൗഹൃദമുണ്ടായിരുന്ന ആദിമ മനുഷ്യന്‍ ഈ കാത്തിരിപ്പ് നശിപ്പിച്ചുയെന്ന് നമ്മുക്ക് അറിവുള്ളതാണല്ലോ. അങ്ങനെ ദൈവവും മനുഷ്യനും തമ്മിലുണ്ടായിരുന്ന ആദ്യ ഉടമ്പടി മുറിഞ്ഞുപോയി. പക്ഷേ മനുഷ്യനെ രക്ഷിക്കാനുള്ള ദൈവേഷ്ടം നിലച്ചുപോയില്ല. "എല്ലാവരും രക്ഷിക്കപ്പെടണമെന്നും സത്യം അറിയണമെന്നും ആണ് അവിടുന്ന് ആഗ്രഹിക്കുന്നത്". വി. പൗലോസിന്റെ ഈ വാക്കുകള്‍ പ്രകടമാക്കുന്നത് ഈ യാഥാര്‍ത്ഥ്യമാണ്. അവിടുത്തെ വരവിനായി ഏറെ പ്രതീക്ഷയോടെ കാഴ്ചകളോടെ നമ്മുക്കും കാത്തിരിക്കാം. (വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, റോം, 13.12.78) {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/12?type=6 }}
Image: /content_image/Meditation/Meditation-2016-12-02-10:46:12.jpg
Keywords: ആഗമനത്തിന്റെ